Malayalam Education

>> Monday, May 30, 2011


ഈ അധ്യയന വര്‍ഷത്തേക്ക്, അല്ലെങ്കില്‍ സമീപകാലത്തു തന്നെ നാം അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്നത്തേക്കുറിച്ച് ആശങ്കകള്‍ നിറഞ്ഞ ഒരു മെയില്‍ മാത്‍സ് ബ്ലോഗിനു ലഭിച്ചു. നാമെല്ലാവരും പങ്കാളികളാകുന്ന ഒരു വിഷയമായതു കൊണ്ടു തന്നെ ഒരു ചര്‍ച്ചയ്ക്കായി എഡിറ്റിങ്ങുകളില്ലാതെ തന്നെ ആ മെയില്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. സസൂക്ഷ്മം മെയില്‍ വായിച്ചു നോക്കി നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ. മെയിലിലെ വരികളിലേക്ക്....
"കേരളത്തിലെ കുട്ടികള്‍ മാതൃഭാഷയില്‍ പിന്നാക്കം പോകുന്നു എന്നത് പുതിയ പരാതിയല്ല. പക്ഷേ, മലയാളം വിഷയ വിദഗ്ദരും സൈദ്ധാന്തികരും അതിനു കണ്ടെത്തിയ കാരണങ്ങള്‍ നാമേവരും പത്രമാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞതാണല്ലോ.

കേരളത്തില്‍ സെക്കന്ററി തലത്തില്‍ ഐസിടി ഇംപ്ലിമെന്റേഷന്‍ നടന്നു കഴിഞ്ഞിരിക്കുന്നു എന്ന് എസ്. സി. ഇ. ആര്‍. ടി. സര്‍ക്കാരിന് സമര്‍പിച്ച നിര്‍ദ്ദേശങ്ങളില്‍ സംശയലേശമന്യേ വ്യക്തമാക്കിയിരിക്കുന്നു. അതിനാല്‍ ഐടിക്ക് നിലവിലുള്ള പിരീഡുകള്‍ ആവശ്യമില്ല എന്നും അവര്‍ വിധിച്ചിരിക്കുന്നു. പക്ഷേ ഒരു സംശയം, ഇവിടെ പരാമര്‍ശിക്കപ്പെട്ട മലയാള ഭാഷാ പഠനത്തിലോ അധ്യയനത്തിലോ ഐടിയുടെ എന്തെല്ലാം സങ്കേതങ്ങള്‍ ഉപയോഗിക്കുന്നുണ്ട് ? പാഠപുസ്തകത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ച് എവിടെയെല്ലാം പരാമര്‍ശിച്ചിട്ടുണ്ട് ?

ഇനി മലയാളത്തിന്റെ കാര്യം നമുക്ക് മാറ്റി വെക്കാം. ഗണിത ശാസ്ത്രത്തിന്റെ കാര്യമെടുക്കാം. ഒമ്പതാം ക്ലാസിലെ അധ്യാപക സഹായിയില്‍ ജിയോജിബ്ര എന്ന ഗണിത പഠന സോഫ്റ്റ്‌വെയറുപയോഗിച്ച് ഉണ്ടാക്കാവുന്ന നിര്‍മ്മിതികളെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. പക്ഷേ, ഗണിത പാഠ പുസ്തകം നോക്കൂ, കുട്ടികള്‍ക്ക് ഐസിടി പിരീഡില്‍ ചെയ്ത് പരിശോധിക്കാവുന്ന അനവധി സാഹചര്യങ്ങളുണ്ടായിട്ടുപോലും, അവര്‍ തന്നെ പഠിക്കുന്ന ഐസിടി പാഠപുസ്തകത്തില്‍ ഇതേ സോഫ്റ്റ്‌വെയര്‍ പാഠ്യവിഷയമായി ഉണ്ടായിരുന്നിട്ടുപോലും, ഇത് നിങ്ങള്‍ നിങ്ങളുടെ ഐസിടി പിരീഡില്‍ ജിയോജിബ്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചെയ്തു നോക്കു എന്ന ഒരു വരി ഉള്‍പ്പെടുത്താന്‍ ഈ പാഠപുസ്തകം തയ്യാറാക്കിയ വിദഗ്ദര്‍ക്ക് തോന്നിയില്ല ! അവരോടുള്ള ബഹുമാനം ഒട്ടും കുറയാതെ തന്നെ ചോദിക്കട്ടെ, സെക്കന്ററിതലത്തില്‍ നടക്കുന്നത് ഐടി ശാക്തീകൃതമായി മറ്റു വിഷയങ്ങളുടെ പഠനമാണോ അതോ മറ്റു വിഷയങ്ങളാല്‍ ശാക്തീകരിക്കപ്പെട്ട ഐസിടി പഠനമാണോ ? ആര് , ആരെയാണ് തെറ്റിദ്ധരിപ്പിക്കുന്നത് ?

സെക്കന്ററി തലത്തില്‍ ഐസിടി ഇംപ്ലിമെന്റേഷന്‍ നടന്നു കഴിഞ്ഞുവോ ? ഇക്കാര്യത്തിനുവേണ്ടി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കഠിനാദ്ധ്വാനം ചെയ്തു കൊണ്ടിരിക്കുന്ന ഐടി@സ്കൂള്‍ പ്രൊജക്റ്റ് പോലും ഇത് അവകാശപ്പെടുന്നതായി കേട്ടിട്ടില്ല. പക്ഷേ, എസ് സി ഇ ആര്‍ ടി അത് അവകാശപ്പെട്ടിരിക്കുന്നു. ആദ്യമായി അക്കാര്യം പ്രഖ്യാപിക്കുന്നതിനുള്ള അവകാശം മറ്റാര്‍ക്കും വിട്ടു കൊടുക്കാതിരിക്കുന്നതിനായിരിക്കാം. പക്ഷേ, എന്താണ് വാസ്തവം ? അധ്യാപകര്‍ക്ക് ആവശ്യത്തിനുള്ള പരിശീലനങ്ങള്‍ ലഭിച്ചു വരുന്നേയുള്ളൂ, സ്കൂളുകളിലേക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിച്ചു വരുന്നേയുള്ളു. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സ്കൂളുകളിലേക്ക് എത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞതേയുള്ളൂ. അധ്യാപകര്‍ തന്നെ ഇതിന്റെ സാധ്യതകളെക്കുറിച്ച് തിരിച്ചറിഞ്ഞ് വരുന്നതേയുള്ളു. എന്നിട്ടും ഇത് നടപ്പിലാക്കി കഴിഞ്ഞു, ഇനി ഐടി പഠനം വേണ്ട എന്ന് ഘോഷിക്കാനുള്ള വ്യഗ്രത തിരിച്ചറിയപ്പെടേണ്ടതാണ്. ഒരു സംശയം കൂടി: ആഴ്ചയില്‍ നാലു പിരീഡുകളുപയോഗിച്ച് പഠിപ്പിച്ചു തീര്‍ക്കേണ്ട പാഠപുസ്തകമാണ് ഐസിടിക്കു വേണ്ടി എസ് സി ഇ ആര്‍ ടി തന്നെ പുറത്തിറക്കിയിരിക്കുന്നത്. ഈ പിരീഡുകള്‍ മൂന്നായി കുറയ്ക്കുമ്പോള്‍ ബാക്കിയാകുന്ന നാലിലൊന്ന് പാഠങ്ങള്‍ എന്തു ചെയ്യണം എന്നു കൂടി പറഞ്ഞു തരണം.

ഓറിയന്റല്‍ സ്കൂളുകളുടെ കാര്യമോ? ആകെ മൂന്നു പിരീഡുകള്‍ ഐസിടി പഠനത്തിനു വേണ്ടി നീക്കി വെച്ചിരിക്കുന്നു. ഇവിടെ അതിഗംഭീരമായി ഐസിടി ഇംപ്ലിമെന്റേഷന്‍ നടപ്പിലാക്കിയതുകൊണ്ട് ഈ മൂന്നു പിരീഡുകളും മലയാളത്തിനായി നീക്കി വെക്കാനും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു !

മാതൃഭാഷയെ മറന്ന് യൂറോപ്പിലും അമേരിക്കയിലുമുള്ള അലക്കുകമ്പനികള്‍ക്കും കുളിപ്പുരകള്‍ക്കും ആവശ്യമായ സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നതില്‍ മലയാളി വ്യാപൃതനായിരിക്കുന്നു എന്ന് ഒരു മലയാള ഭാഷാസ്നേഹി പരിതപിക്കുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പ്) പക്ഷേ സാര്‍, ഒരാള്‍ അയാളുടെ വയറ്റു പിഴപ്പിനുവേണ്ടി സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നത് അപരാധമാകുന്നത് എങ്ങനെ ? ഈ സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നു എന്നതുകൊണ്ട് അയാള്‍ മാതൃഭാഷയെ മറക്കണമെന്നുണ്ടോ ? ജബല്‍ അലിയിലെ അട്ടിമറി മേല്‍നോട്ട തൊഴിലാളിയാണ് കൊടകര പുരാണം എന്ന ശ്രദ്ധേയമായ ബ്ലോഗ് എഴുതുന്ന സജീവ് എടത്താടന്‍ എന്നത് അദ്ദേഹത്തിന്റെ അയോഗ്യതയാകുന്നത് എങ്ങനെ ? മലയാളഭാഷാ പരിശ്രമികള്‍ക്ക് വായുഭക്ഷണം മതിയാകുമോ ?

മലയാളഭാഷയ്ക്ക് നിലവിലുള്ളതിനേക്കാള്‍ പ്രാധാന്യമേറേണ്ടതുണ്ടെന്ന വിദ്യാഭ്യാസ വിചക്ഷണരുടെ നിരീക്ഷണങ്ങളോട് നൂറുശതമാനം ഞാനും യോജിക്കുന്നു. പക്ഷെ ഈ പ്രശ്നങ്ങളെ എങ്ങിനെ നമുക്ക് നേരിടണമെന്നതാണ് ചിന്തിക്കേണ്ടത്? എന്തുകൊണ്ടാണ് സ്കൂളുകളില്‍ മലയാള പഠനം പിന്നാക്കമായി പോകുന്നത് ? മലയാളത്തിന് ഒരു പിരീഡ് കൂടി കിട്ടിയാല്‍ ഈ പ്രശ്നം തീരുമോ?

എത്ര സര്‍ക്കാര്‍ സ്കൂളുകളില്‍ എടുത്തു പറയത്തക്ക വിധമുള്ള മലയാള ഗ്രന്ഥശേഖരമുണ്ട് ? സ്വകാര്യ ഉടമസ്ഥതയിലുള്ള സ്കൂളുകളുടെ കാര്യം അതിനേക്കാള്‍ കഷ്ടമാണ്. സ്റ്റാഫ് റൂമിനു പുറകിലെ കാലാകാലം അടഞ്ഞു കിടക്കുന്ന കുറച്ച് അലമാരകളില്‍ നിത്യവിശ്രമം വിധിച്ചിട്ടുള്ള പുസ്തകങ്ങളെക്കുറിച്ച് നമുക്ക് വേവലാതി ഇല്ലാത്തതെന്ത് ? സ്കൂളുകളില്‍ ഗ്രന്ഥശാലയ്ക്കായി ഒരു മുറി, പുസ്തകങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ലൈബ്രേറിയനടക്കമുള്ള സംവിധാനങ്ങള്‍, ലൈബ്രറി സംഘാടനത്തിന് മീര പോലുള്ള എല്‍. എം. എസ്. സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍, കുട്ടികളുടെ സാഹിത്യ പരിശ്രമങ്ങള്‍ക്ക് ഗ്രന്ഥശാല കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും പരിപാടികളും, കുട്ടികള്‍ പുസ്തകം വായിക്കുന്ന എന്ന് ഉറപ്പു വരുത്തുന്നതിനുള്ള പുസ്തക വിലയിരുത്തല്‍ പരിപാടികള്‍ ഇങ്ങനെ എന്തെല്ലാം ചെയ്യാനുണ്ട് ?

കുട്ടികളിലെ സാഹിത്യ അഭിരുചികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ നടക്കുന്നുണ്ട് ? കേരളത്തിലെ എല്ലാ സ്കൂളുകള്‍ക്കും അച്ചടി മാദ്ധ്യമങ്ങളെ ആശ്രയിക്കാനാവില്ലല്ലോ. കുട്ടികളുടെ സാഹിത്യ പരിശ്രമങ്ങള്‍ വായിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും പ്രോല്‍സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നതിനുള്ള ചെലവില്ലാത്ത മികച്ച മാദ്ധ്യമമാണ് ബ്ലോഗ്. ഒമ്പതാം ക്ലാസിലെ ഐസിടി പാഠപുസ്തകത്തില്‍ ഇതിന്റെ സാങ്കേതിക വശങ്ങളെകുറിച്ച് പരാമര്‍ശിക്കുന്നുമുണ്ട്. പക്ഷേ എത്ര മലയാള അധ്യാപകര്‍ക്ക് അത് ചെയ്യാനാകും ? കുട്ടികളുടെ സാഹിത്യ പരിശ്രമങ്ങളെ പ്രോല്‍സാഹിപ്പിക്കേണ്ടത് മലയാളാദ്ധ്യാപകര്‍ മാത്രമൊന്നുമല്ല. അതു സമ്മതിച്ചു. അതു തന്നെയാണ് നടക്കുന്നതും. പക്ഷേ, എത്ര നാള്‍ ഇങ്ങനെ പിന്‍തിരിഞ്ഞു നില്‍ക്കാനാകും ?

അപ്പോള്‍ പ്രശ്നം അതൊന്നുമല്ല. അത് പിരീഡിന്റെ എണ്ണവുമായി ബന്ധപ്പെട്ടതാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. ഒരു പിരീഡു കൂട്ടിയാല്‍ കുറെയേറെ അരയധ്യാപകര്‍ മുഴു അധ്യാപകരാവും, കുറെ പോസ്റ്റുകള്‍ കൂടി നിര്‍മ്മിക്കപ്പെടും, കുറെപ്പേര്‍ക്കു കൂടി ജോലി തരപ്പെടും, മാനേജര്‍മാര്‍ക്ക് സന്തോഷമാകും, കുറെ പ്രോട്ടക്റ്റഡ് അധ്യാപകരെക്കൊണ്ട് ജോലി ചെയ്യിക്കാം, പോസ്റ്റ് നഷ്ടപ്പെട്ട് പുറത്തിരിക്കുന്ന കുറെ അധ്യാപകര്‍ രക്ഷപ്പെടും. പാവം ഐടിക്കാണെങ്കില്‍ പ്രത്യേകം അധ്യാപകരുമില്ല. പ്രത്യേകിച്ച് ആരും സമരം ചെയ്യാന്‍ വരുകയുമില്ല. ദീപസ്തംഭം മഹാശ്ചര്യം !"

ഈ വിഷയവുമായി ബന്ധപ്പെട്ട് കലാകൗമുദിയില്‍ വന്ന ലേഖനം. അതില്‍ നമ്മുടെ ബ്ലോഗും ബ്ലോഗിലെ കമന്റുകളും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായമെന്താണ്? അറിയാനാഗ്രഹമുണ്ട്.

87 comments:

duhssthootha May 30, 2011 at 6:23 AM  

Sir, താങ്കളുടെ പോസ്റ്റില് പലതും തൊടാതെ പോയതായി തോന്നുന്നു. യു.പി.വിഭാഗത്തില് ഐ.ടി പഠനം നിലവിലില്ലാത്ത പോലെയാണ് ഉത്തരവില്. "മറ്റ് പീരിയഡുകളില് നിന്ന് 5 മിനിറ്റ് വീതം എടുത്ത് മലയാളം പഠിപ്പിക്കുക"!UP section ല് IT ടെക്സ്റ്റ് എന്തിനാണാവോ?."വായന മരിക്കുന്നത് വീഡിയോ സിഡി, ടി.വി.,ക്രിക്കറ്റ് മത്സരം,മൊബൈല് എന്നിവയൂടെ അതിപ്രസരം മൂലമാണ്" എന്നൊരു ലേഖനത്തില് കണ്ടു.ഇതിനെതിരെ ബോധവല്ക്കരണം നടത്താതെ IT യുടെ കാല് വാരിയിട്ടെന്ത് കാര്യം.ഭാഷാപഠനത്തിന് ആദ്യം വേണ്ടത് വായനയല്ലെ.
മറ്റൊരു കാര്യം. Mouse പിടിക്കാനറിയാത്ത ടെക്സ്റ്റ് ബുക്ക് നിര്മ്മാതാക്കള് ഉണ്ടാക്കുന്ന Text book ന്റെ മാസ്റ്റര് ട്രൈനര്മാര് key board കാണാത്തവര്!!!
നാല് പീരിയഡും പോവും സാറെ. IT@school എന്ന് വിളിച്ച് ചങ്ക് കീറാതെ വേറെ പണി നോക്ക്...

ഹോംസ് May 30, 2011 at 7:11 AM  

വളരെ ആലോചിച്ച് കണ്ടെത്തിയ ഒരു പരിഹാരം പറയട്ടേ..
ഒരു വിഷയത്തിന്റേയും പിരീഡുകള്‍ കുറക്കാതെ ശനിയാഴ്ച ഉച്ചവരെക്കൂടി പ്രവൃത്തിദിനമാക്കുക!
എല്ലാം ശുഭം!!

Sahani R. May 30, 2011 at 7:17 AM  

ഐ.ടി. ഒരു വിഷയമാണ്, മറ്റു വിഷയപഠനത്തിനുള്ള ഒരുപാധിയുമാണ്. ശ്രീ. യു. ആര്‍. റാവു കമ്മീഷന്റെ വിദ്യാഭ്യാസനയപ്രകാരം വിഷയാധിഷ്ടിതപഠനമേഖലകള്‍ കണ്ടെത്താനും അതിലൂടെ വിവിധ വിഷയങ്ങളിലെ കാഠിന്യമേഖലകളെ ലളിതവത്കരിക്കാനും ആയാസരഹിത അധ്യയനത്തിനും ഐ.ടി@സ്‍കൂള്‍ പ്രോജക്റ്റ് നിതാന്തജാഗ്രതയിലാണ്. നിരന്തരപരിശീലനങ്ങളിലൂടെയും കര്‍ത്തവ്യബോധമുള്ള അദ്ധ്യാപകസമൂഹത്തിന്റെ പുനഃനിര്‍മ്മിതിയിലൂടെയും ആ ലക്ഷ്യങ്ങളിലേക്ക് നാം എത്തിച്ചേരേണ്ടതുണ്ട്. മാതൃകാപ്രവര്‍ത്തനങ്ങള്‍ വഴി ഇന്ന് കേരളത്തിലെ വിദ്യാലയങ്ങള്‍ പ്രാരംഭദശ പിന്നിട്ടതേയുള്ളൂ. ഈ ഘട്ടത്തില്‍ ഐ.ടി.ബന്ധിതപഠനം പൂര്‍ത്തീകരിച്ചതായ ശ്രീ. ആര്‍.വി.ജി.മേനോന്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍ യുക്തിസഹമല്ല. അതത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് ഐ.ടി.നൈപുണികള്‍ കണ്ടെത്തുന്നതിനും അത്തരമൊരു ആശയലോകം സൃഷ്ടിച്ചെടുക്കന്നതിനും ഒരു വിഷയമായി ഐ.ടി. ഏതാനും വര്‍ഷത്തേക്കെങ്കിലും നിലനില്ക്കേണ്ടതുണ്ട്. മലയാളഭാഷയുടെ പഠനപ്രവര്‍ത്തനങ്ങളുടെ മികവിനായി 45 മിനിട്ടുകൊണ്ട് പരിഹാരമാകുമെന്നത് ആശങ്കപ്പെടുത്തുന്നു. യഥാര്‍ത്ഥപ്രശ്നങ്ങളുടെ അപഗ്രഥനങ്ങളിലൂടെയല്ല ഇത്തരം നിഗമനങ്ങളില്‍ കമ്മിറ്റി എത്തിച്ചേര്‍ന്നിട്ടുള്ളത്.

കമ്മിറ്റിയുടെ പല പ്രായോഗികനിര്‍ദ്ദേശങ്ങളും അപ്രായോഗികമാണ്. മാതൃഭാഷാ മാധ്യമത്തിന്റെ കാര്‍ക്കശ്യവും ശാസ്‍ത്രാദിവിഷയങ്ങളിലെ മലയാളവത്കരണവും മലയാളത്തിന്റെ ഉണര്‍വ്വിനും ഉയര്‍ച്ചയ്‍ക്കും നാളിതുവരെ സഹായകരമായിട്ടില്ലെന്ന നഗ്നയാഥാര്‍ത്ഥ്യം കമ്മിറ്റി കണ്ടില്ലെന്നു തോന്നുന്നു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വഴി തയ്യാറാക്കിയ മിക്ക വിവര്‍ത്തനപാഠപുസ്തകങ്ങളും 90% കിഴിവില്‍ പോലും വിറ്റഴിയാത്തത് വര്‍ഷങ്ങളായി നാം കാണുന്നതല്ലേ. ഇത്തരം നിര്‍മ്മിതികള്‍ ഉണ്ടാവുന്നത് ഭാഷയുടെ സജീവതയ്‍ക്കുപകരിക്കുമെങ്കിലും ഭാഷയുടെ ഉപയോഗമേഖലകള്‍ നിര്‍ണ്ണയിക്കാനുള്ള അവകാ‌ശം അടിച്ചേല്‍പ്പിക്കലാവരുത്, കാര്‍ക്കശ്യവുമരുത്.

JOHN P A May 30, 2011 at 7:24 AM  

ഹോംസാറിന്റെ അഭിപ്രായം വായിച്ചു. പിരീഡിന്റെ കുറവോ, പരീഡ് കുറച്ചതിന്റെ പ്രശ്നമോ അല്ല.ചില ബോധ്യങ്ങളുടെയും ബോധ്യപ്പെടലുകളുടെയും പ്രശ്നമാണ്.
പത്തുമണിമുതല്‍ നാലുമണി വരെ മാത്രം ക്ലാസുനടക്കുന്ന വിദ്യാലയങ്ങള്‍ നമ്മുടെ നാട്ടില്‍ ഇന്നില്ല.രാവിലെയും വൈകുന്നേരവും , ശനിയുമോക്കെ പഠനം നട്ക്കുന്നുണ്ട്
പലയിടത്തും പഴയപിരീടുകള്‍ക്കൊന്നും പരിക്കേക്കാതെ തന്നെയാണ് IT യ്ക്ക് പിരീച് കണ്ടെത്തിയിരിക്കുന്നത്.ഏതാനും വര്‍ഷം മുന്‍പ് IT വിദ്യാഭ്യാസം ആരംഭിച്ച കാലത്ത് ഓരോ പിരീഡില്‍ നിന്നുമ അഞ്ചുമിനിട്ട് വീതം എടുത്ത് സമയം ക്രമപ്പെടുത്തിയിരുന്നു.അതാകാം പുനര്‍സ്ഥാപിച്ചത്.

Unknown May 30, 2011 at 8:31 AM  

ഇ നാട്ടില്‍ മലയാളം പടികാതെ 10 ക്ലാസ്സ്‌ പാസ്‌ അവന്‍ കഴിയുന്ന ഒരു സ്റ്റേറ്റ് കേരളം ആണ് ഇതു ലജ്ജാകരം ആണ്
നമുടെ ബോധന പ്രക്രിയയില്‍ മാറ്റങ്ങള്‍ വരുത്തേഡാ കാലം കഴിഞ്ഞു

848u j4C08 May 30, 2011 at 10:34 AM  

ഐ . ടി. അധിഷ്ടിത വിദ്യാഭ്യാസം എന്നൊക്കെ കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും അങ്ങനെയൊരു വിദ്യാഭ്യാസം കേരളത്തിലെ സര്‍ക്കാര്‍, aided വിദ്യാലയങ്ങളില്‍ എവിടെയെങ്കിലും നടക്കുന്നുണ്ടോ എന്ന് ആദ്യം ചിന്തിക്കുക .
ഒരു കവിതയുടെ അല്ലെങ്കില്‍ നാടന്‍ കലകളുടെ CD ആണ്ടില്‍ ഒരിക്കലോ മറ്റോ SITC യുടെ സഹായത്തോടെ play ചെയ്തു കാണിച്ചു കൊടുക്കുന്നതാണ് ഐ . ടി. അധിഷ്ടിത വിദ്യാഭ്യാസം എങ്കില്‍ അതാണ്‌ ഇവിടെ നടന്നു വരുന്നത് .
ഇത് ആരെയും കുറ്റപ്പെടുത്താന്‍ എഴുതിയതല്ല .
സത്യം ആരെങ്കിലും ഒക്കെ പറയണമല്ലോ .
കമ്പ്യൂട്ടറില്‍ സ്വന്തം പാഠ ഭാഗവുമായി ബന്ധപ്പെട്ട ഒരു സൃഷ്ടി നടത്താനും അത് കുട്ടികളുടെ മുന്‍പില്‍ അവതരിപ്പിക്കാനും കഴിവുള്ള അധ്യാപകരുടെ എണ്ണം വളരെ വളരെ കുറവേ ഉള്ളൂ .
ഐ . ടി . കോഴ്സുകള്‍ ഒരുപാട് നടന്നു , നടക്കുന്നു . കോഴ്സ്‌ കഴിയുന്നതോടെ ശങ്കരന്‍ മാഷുമാര്‍ വീണ്ടും തെങ്ങുകളില്‍ തന്നെ സ്ഥിതി ചെയ്യുന്ന അവസ്ഥയില്‍ ഐ . ടി .പീരിടുകളുടെ എണ്ണം കൂട്ടിയിട്ടു കിം ഫലം? ഐ .ടി . കോഴ്സുകളില്‍ കമ്പ്യൂട്ടറില്‍ സ്വയം പരിശീലിക്കാന്‍ ശ്രമിക്കുന്ന ബഹു ഭൂരിപക്ഷം അധ്യാപകരുടെയും മൗസ് പോയിന്റെര്‍ ലക്ഷ്യത്തിലെത്താന്‍ പാടുപെടുന്നതുപോലെ ആയിരിക്കണമോ ഐ . ടി. അധിഷ്ടിത വിദ്യാഭ്യാസം എന്നുകൂടി ചിന്തിക്കുക .
ഇങ്ങനെയുള്ള ദുരവസ്ഥയില്‍ ഐ. ടി . യുടെ ഒരു പീരീഡ്‌ എടുത്തു ഭാഷാ പഠനത്തിനു പ്രയോജനപ്പെടുത്തിയാല്‍ ആകാശം ഇടിഞ്ഞുവീഴുകയോ, ഭൂമി പിളര്‍ന്നു മാറുകയോ ചെയ്യില്ല .

unnimaster physics May 30, 2011 at 11:27 AM  
This comment has been removed by the author.
unnimaster physics May 30, 2011 at 11:34 AM  

IT period 4 L ninnu 2 aakkanam.. 10 mark nu 4 period ..!!!,ATHUM TEACHERS KAIKARYAM CHEYYAARILLA ENNATHANU SATHYAM. Core subject PHYSICS & CHEMISTRY 2 PERIOD. ENTHORU VIRODHABHASAM.!!!!!.2 period bhashakko.. mattu subject no upayogikkam.....

rajaneesh May 30, 2011 at 1:13 PM  

@ഉണ്ണി മാസ്റ്റര്‍ ഫിസിക്സ്
നിങ്ങളേത് സ്കൂളിലെ ഫിസിക്സ് അധ്യാപകനാണ് ?
ഐടിക്ക് 40 മാര്‍ക്കാണ് നിലവിലുള്ളത്.
താങ്കള്‍ ഐടി പഠിപ്പിക്കാറില്ല എന്നു മനസ്സിലായി.
താങ്കളുടെ ഫിസിക്സ് വിവരം മുന്പ് ബള്‍ബ് "ബ്ലിങ്ക്"
ചെയ്തപ്പോള്‍ മനസ്സിലായിരുന്നു. ദയവു ചെയ്ത ഫിസിക്സും പഠിപ്പിക്കരുത്. കുട്ടികളെ പീഡിപ്പിക്കരുത്.

വി.കെ. നിസാര്‍ May 30, 2011 at 1:19 PM  

"മലയാളം ഒന്നാംഭാഷയാക്കുമ്പോള്‍ ഐ.ടി. പീരീയഡ് വെട്ടിക്കുറയ്ക്കുന്നത് കുട്ടികളില്‍ ഭാഷാനൈപുണ്യം വളര്‍ത്തുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഐ.ടി. അറ്റ് സ്‌കൂള്‍ പ്രോജക്ട് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് പത്രപ്രസ്താവനയില്‍ പറഞ്ഞു. ഐ.ടി. പീരിയഡില്‍ കുട്ടി 'ഐ.ടി. പഠിക്കുകയല്ല' പകരം മറ്റു വിഷയങ്ങളെല്ലാം നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് ഗ്രഹിക്കാനുള്ള ശേഷി നേടുകയാണ് ചെയ്യുന്നത്. ഐ.ടി. പഠനത്തെ സമഗ്രമായി വിലയിരുത്തിവേണം നിലവിലുള്ള ഐ.ടി. പീരിയഡുകളുടെ എണ്ണം കുറയ്ക്കാന്‍. പാഠപുസ്തകങ്ങളുടെ രൂപകല്പനയില്‍ ഇക്കാര്യം പരിഗണിക്കണം.
മലയാളത്തെ ഒന്നാം ഭാഷയാക്കുന്നതിനോ അതിന് കൂടുതല്‍ പീരിയഡ് അനുവദിക്കുന്നതിനോ ഐ.ടി. അറ്റ് സ്‌കൂള്‍ യാതൊരു തടസവും ഉന്നയിച്ചിട്ടില്ല. ഐ.ടിയുടെ ഒരു പീരിയഡ് കുറയ്ക്കുന്നത് ഭാഷാപഠനത്തെ ഉള്‍പ്പെടെ പ്രതികൂലമായി ബാധിക്കുമെന്ന് സൂചിപ്പിച്ച് സര്‍ക്കാരിന് നല്‍കിയ കത്ത് വേറെ രൂപത്തില്‍ വ്യാഖ്യാനിക്കരുതെന്നും സാദത്ത്ആവശ്യപ്പെട്ടു. "

മാതൃഭൂമി

ബീന്‍ May 30, 2011 at 1:25 PM  

@rajaneesh,
UNNIMASTER സംസ്ഥാനതലത്തില്‍ അറിയപ്പെടുന്ന ഫിസിക്സ്‌ resourse person ആണ് .
ഫ്രം GHSS മാതമംഗലം , കണ്ണൂര്‍
give him respect and take respect .

ബീന്‍ May 30, 2011 at 1:40 PM  

ഐ.ടി. പീരിയഡില്‍ കുട്ടി 'ഐ.ടി. പഠിക്കുകയല്ല' പകരം മറ്റു വിഷയങ്ങളെല്ലാം നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് ഗ്രഹിക്കാനുള്ള ശേഷി നേടുകയാണ് ചെയ്യുന്നത്.
അങ്ങനെ ഗ്രഹിപ്പിക്കാനുള്ള ശേഷി ആരില്‍നിന്നും കുട്ടിക്ക് പകര്‍ന്നു കിട്ടും ?
ഐ ടി യുടെ ഇപ്പോഴുള്ള 4 പീരിയഡ് കളും കൈകാര്യം ചെയ്യുന്നത് ഏതെങ്കിലും ഒരു subject അദ്ധ്യാപകന്‍ ആയിരിക്കും . സ്വന്തം subject പോലും it enabled ആക്കാന്‍ സാധിക്കാത്ത ആ പാവത്തിന് മറ്റു വിഷയങ്ങളുടെ കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയും ?

JOHN P A May 30, 2011 at 2:27 PM  

വേണ്ടപോലെ തയ്യാറെടുത്ത് പഠിപ്പിക്കുന്ന ഒത്തിരി പേര്‍ നമ്മുടെ സ്ക്കളുകളിലുണ്ട് .സ്വന്തം വിഷയം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പഠിപ്പിക്കുന്നതിന്റെ പതിന്‍മടങ്ങ് വര്‍ക്ക് ചെയ്യേണ്ടതുണ്ട് മറ്റുവിഷയങ്ങള്‍ പഠിപ്പിക്കാന്‍.
എട്ടാംക്ലാസിലെ സമയമേഖല പഠിപ്പിക്കുന്നതിന് ആദ്യം എട്ടാംക്ലാസിലെ സാമൂഹ്യപാഠപുസ്തകം സ്വയം പഠിക്കണം.സാമൂഹ്യശാസ്ത്ര അധ്യാപകരുടെ സഹായം ഒന്നും വേണ്ട ഇക്കാര്യത്തിന് . സാമൂഹ്യപാഠത്തിന്റെ HB , TB എന്നിവ മതി.പിന്നെ IT പാഠപുസ്തകം ഉപയോഗിച്ച് വര്‍ക്ക് ചെയ്തുനോക്കണം.കഴിഞ്ഞപരീക്ഷയ്ക്ക് CDയിലുണ്ടായ ചോദ്യങ്ങള്‍ ഓരോന്നായി ചെയ്തു നോക്കണം. വര്‍ക്ക് ഷീറ്റ് ഉണ്ടാക്കണം .
ഇതിന് അത്യാവശ്യമായി വീട്ടില്‍ കമ്പ്യൂട്ടര്‍ വേണം. അതില്‍ ഉചിതമായ OS വേണം. എല്ലാത്തിനുണുപരി ക്ഷമ വേണം.
ഇങ്ങനെ ചെയ്യാത്തവര്‍ കുട്ടികളുടെ മുന്നില്‍ നാണംകെടും.ഉറപ്പ് .തുടക്കത്തില്‍ അല്പം പ്രയാസം നേരിട്ടെങ്കിലും ഇതിനുവേണ്ടി ശ്രമിക്കുന്നവര്‍ തന്നെയാണ് മഹാഭുരിപക്ഷവും, ഞാന്‍ ആദ്യ കമന്റില്‍ പറഞ്ഞില്ലേ , ഇത് ബോധ്യപ്പെടലിന്റെ പ്രശ്നം മാത്രമാണ്.
നമ്മുടെ വിദ്യാലയങ്ങളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന കറേ കുട്ടികള്‍ക്ക് അക്ഷരമറിയില്ല എന്നത് പച്ചയായ് ഒരു സത്യമാണ്. അത് മറ്റോരു വിഷയം

USHUS May 30, 2011 at 3:39 PM  

very good

Oniyattu May 30, 2011 at 5:42 PM  

Sir, IT പഠനം വളരെ കാര്യക്ഷമമായി നടക്കുന്ന സ്ക്കൂളുകളുണ്ട്
അതു കാണാതെ IT യുടെ പീരീഡ് കുറയ്ക്കണമെന്നു പറയുന്നത് ശരിയല്ല. ഇപ്പോഴത്തെ 9 ക്ലാസ്സിലെ IT ടെക്സ്റ്റ് കണ്ടവരാരും IT യുടെ പീരീഡ് കുറയ്ക്കണമെന്ന് ആവശ്യപ്പെടില്ല.
IT പഠനം വേണ്ട രീതിയില്‍ നടക്കാത്തിടത്ത് അത് വേണ്ടരീതിയില്‍ ആക്കുകയാണ് വേണ്ടത്

jasim May 30, 2011 at 9:03 PM  
This comment has been removed by the author.
Lovely May 30, 2011 at 9:04 PM  

if there is a will there is a way

Lovely May 30, 2011 at 9:04 PM  

if there is a will there is a way

Anonymous May 30, 2011 at 9:53 PM  

SSLC SAY Examination Results 2011

JOSE May 31, 2011 at 12:03 AM  

If a student has passed both in the SSLC SAY examination and in the revaluation of the subject, which result will be considered for the certificate ? Will somebody give an information ?

Anonymous May 31, 2011 at 8:09 AM  

ലിനക്‌സിന് 20 ന്റെ ചെറുപ്പം

പ്രദീപ് മാട്ടര May 31, 2011 at 8:34 AM  
This comment has been removed by the author.
പ്രദീപ് മാട്ടര May 31, 2011 at 8:37 AM  

@ജാസിം
ഐടി@സ്കൂള്‍ എന്തിനുവേണ്ടി പ്രവര്‍ക്കുന്നു എന്നതിനെകുറിച്ച് താങ്കള്‍ക്ക് ധാരണക്കുറവ് ഉണ്ട് എന്നു തോന്നുന്നു. സെക്കന്ററി തലത്തില്‍ കുട്ടികളുടെ പഠന നിലവാരം താഴെ പോകുന്നതിന്റെ കാരണങ്ങള്‍ പഠിച്ച് പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ച പ്രൊ. യു ആര്‍. റാവു കമ്മറ്റി വിഷന്‍ 2010 എന്ന പേരില്‍ സമര്‍പിച്ച റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശമായിരുന്നു, എല്ലാ വിഷയങ്ങളുടെ പഠന-ബോധന പ്രവര്‍ത്തനങ്ങളില്‍ ഐടിയുടെ സാധ്യതകള്‍ ഉപയോഗിക്കുക എന്നത്. അതിനു വേണ്ടിയാണ് ഐടി@സ്കൂള്‍ രൂപം കൊണ്ടതും. എല്ലാ വിഷയങ്ങളിലും ഐടി ശാക്തീകൃതമായി പഠന-ബോധന പ്രവര്‍ത്തനങ്ങള്‍ നടക്കുക എന്ന ലക്ഷ്യത്തിലെത്തുന്നതിന് :

o. സ്കൂളുകളില്‍ അതിനുള്ള ഭൗതിക സംവിധാനങ്ങളുണ്ടാവേണ്ടതുണ്ട്.
o. അധ്യാപകര്‍ക്ക് ഐടിയിലുള്ള സാങ്കേതികമായ അറിവുണ്ടേകണ്ടതുണ്ട്.
o. അധ്യാപകര്‍ക്ക് ഐടി തന്റെ തന്നെ വിഷയത്തില്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് അവബോധമുണ്ടാകേണ്ടതുണ്ട്.

മേല്‍പറഞ്ഞവ സ്കൂളുകളില്‍ എത്രത്തോളം ഭംഗിയായി നടക്കുന്നുണ്ട് എന്നതാണ് പ്രശ്നം. പ്രൊഫ. റാവുവിന്റെ നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കണെങ്കില്‍ എല്ലാ അദ്ധ്യാപകര്‍ക്കും ഐടി അറിഞ്ഞിരിക്കണമല്ലോ. അതുകൊണ്ടു തന്നെ ഐടിക്ക് മാത്രമായി അദ്ധ്യാപകനുണ്ടാകുന്നത് വിപരീത ഫലമാണ് ഉണ്ടാക്കുക.

ഇനി ശ്രീ. ജസീമിന്റെ വിമര്‍ശനങ്ങളിലേക്ക് വരാം. സ്കൂളിന്റെ വരാന്ത പോലും കാണാത്തവരാണ് ഐടി@സ്കൂളിന്റെ പിന്നിലുള്ളത് എന്ന് അദ്ദേഹം പറയുന്നു. പക്ഷേ, ഒന്നോര്‍ക്കുക, അവര്‍ സ്കൂളില്‍ നിന്നും വന്നവരാണ്. സ്കൂളില്‍ ഉണ്ടായിരുന്ന കാലത്ത് ഏതര്‍ത്ഥത്തിലും സ്കൂളിന്റെ പ്രവര്‍ത്തനത്തില്‍ മുന്നില്‍ നിന്നവരുമാണ്. മലയാള ഭാഷാ പഠനവും ഐടിയുടെ പിരീഡുകളും എന്ന ചര്‍ച്ചയില്‍ ഐടി@സ്കൂള്‍ പരീശീലകര്‍ കൊള്ളാത്തവരാണ് എന്ന് പരിഹസിക്കുന്നതിനു പിന്നിലെ മാനസികാവസ്ഥ എന്താണ് ?

– ഐടി പഠിപ്പിക്കാനല്ല അധ്യാപകരെ നിയോഗിച്ചിരിക്കുന്നത്. -- കേരളത്തില്‍ നടപ്പിലുള്ള പാഠ്യപദ്ധതിയുള്ള സ്കൂളിലാണോ താങ്കള്‍ പഠിപ്പിക്കുന്നത് ? എങ്കില്‍ ആ പാഠ്യപദ്ധതിയും അത് അനുവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതെന്തോ അതും പാലിക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. കണക്കദ്ധ്യാപകന്‍ ഐടിയുടെ സങ്കേതങ്ങള്‍ ഗണിത ബോധനത്തില്‍ ഉപയോഗിക്കണം എന്ന് നിര്‍ദ്ദേശിക്കപ്പെട്ടാല്‍, അതിനുള്ള പരിശീലനം സര്‍ക്കാര്‍ തരുകയും ചെയ്താല്‍ താങ്കള്‍ക്ക് പിന്തിരിഞ്ഞ് നില്ക്കാനാകുമോ ?

സ്കൂളുകളില്‍ നിലവിലുള്ള ഐടി ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുകയാണ് എന്നതാണ് അടുത്ത കണ്ടെത്തല്‍. സ്കൂളില്‍ ലാബില്‍ ഒരു തവണ പോയവര്‍ പോലും പറയാത്ത കാര്യമാണ് ഇത്. താങ്കള്‍ക്ക് സ്കൂളുകളിലെ കാര്യങ്ങളെ കുറിച്ച് ധാരണക്കുറവ് ഉണ്ട് എന്ന് വ്യക്തം. സ്കൂളില്‍ പോയി ഞാന്‍ കണക്കദ്ധ്യാപകനാണ്, ഐടി എനിക്കറിയേണ്ടതില്ല, കണക്കു പഠിപ്പിക്കലാണ് എന്റെ പണി, അതു മാത്രമേ ഞാന്‍ ചെയ്യൂ എന്ന അവകാശ ബോധമുള്ള അദ്ധ്യാപകര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുന്നത് തീര്‍ച്ചയായും ഗുണം ചെയ്യില്ല. (താങ്കളുടെ സ്കൂളില്‍ വാട്ടര്‍ പമ്പ് പ്രവര്‍ത്തിപ്പിച്ച് ടാങ്ക് നിറഞ്ഞ് വെള്ളം പോകുന്നു എന്ന് കരുതുക. അതൊന്നു പോയി നിര്‍ത്തിയേക്കാം എന്ന് താങ്കള്‍ക്ക് തോന്നുമോ ?) ഇനി സാധ്യമായ എല്ലാ രീതിയും ഉപയോഗിച്ച് ഞാന്‍ കണക്കു പഠിപ്പിക്കും എന്നു പോലും പറയാന്‍ ശ്രീ. ജസീമിന് സാധ്യമല്ല താനും. ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനുമുമ്പ്, കാര്യങ്ങളെ കുറിച്ച് ഒരു സാമാന്യ ധാരണ ഉണ്ടാക്കുമല്ലോ, സ്കൂള്‍ കാര്യങ്ങളില്‍ കുറെക്കൂടി ഇടപെടുകയും ചെയ്യുമല്ലോ.

Anivar May 31, 2011 at 9:10 AM  

ഐടി അറ്റ് സ്കൂള്‍ വന്നപ്പോള്‍ മലയാളത്തിന്റെ ഒരു പിരീഡ് കുറച്ചാണ് ഐടി
അറ്റ് സ്കൂളിന്റെ പിരീഡിന്റെ എണ്ണം തികച്ചതു്. അതോണ്ടു തന്നെ , മലയാളം
കമ്പ്യൂട്ടിങ്ങ്, മലയാളം വിക്കി(വിക്കിപ്പീഡിയയും
സ്കൂള്‍വിക്കിയുമൊക്കെയാവാം) അധിഷ്ഠിത പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ ,
എന്നിവയ്ക്കായി ഐടി എനേബിള്‍ഡ് മലയാള വിദ്യാഭ്യാസത്തിനായി ആ ഒരു പിരീഡ്
ഉപയോഗിച്ചാല്‍ തീര്‍ക്കാവുന്ന പ്രശ്നമേ ഉള്ളൂ ഇത്

UNNIKRISHNAN May 31, 2011 at 9:58 AM  

sir,
Avsanam veentumoru parishkaram
kottikhoshichu kontuvanna IT ivide poornamayirikkunnu .
ini period kurakkam
innale -4 period
innu -3 period
nale -0 period

aranaithinu pinnil

ippol thanne samayam thikayunnilla
padikkananenkil dharalam

vidyabhyasa vichakhshananmare ningalku kodi pranam
onninte charamageetham koodi namukku padam

kattile thadi thevarude ana valiyeda vali

unnikrishnan kattakada

സുജനിക May 31, 2011 at 12:39 PM  

മാത്സ്ബ്ലൊഗിന്ന് കിട്ടിയ ഈ മെയിൽ നേരത്തെ ഒരു പ്രാവശ്യം വായിച്ചിരുന്നു.ഒരു പ്രാവശ്യമേ വായിച്ചുള്ളൂ. എഴുതിയ ആൾ ആരെന്ന് അറിയില്ല. എഡിറ്റ് ചെയ്യാതെ ചെയ്ത പോസ്റ്റ്:
• ഉന്നയിക്കുന്ന പ്രധാനപ്രശ്നം എന്തെന്ന് വ്യക്തമായില്ല
• അടുക്കും ചിട്ടയുമില്ലാതെപോയത് എഡിറ്റിങ്ങ് നടക്കാത്തതുകൊണ്ട്
• ഉന്നയിക്കുന്ന സംഗതികളിലെ അവ്യക്തത
തുടക്കം തന്നെ “കേരളത്തിലെ കുട്ടികള്‍ മാതൃഭാഷയില്‍ പിന്നാക്കം പോകുന്നു എന്നത് പുതിയ പരാതിയല്ല.” എന്നാണ്. തുടർന്ന് “മലയാളം വിഷയ വിദഗ്ദരും സൈദ്ധാന്തികരും അതിനൊരു പുതിയ കാരണം കണ്ടെത്തിയിരിക്കുന്നു: കുട്ടികള്‍ ഐടി പഠിക്കുന്നതുകൊണ്ടാണ് അത് സംഭവിക്കുന്നത്“
കേരളത്തിലെ കുട്ടികൾ മുഴുവൻ മാതൃഭാഷയിൽ പിന്നാക്കം പോകുന്നു എന്നൊന്നും എവിടെയും പരാതിയില്ല. ചില സ്കൂളുകളിൽ മലയാളം പഠിപ്പിക്കുന്നില്ല എന്നൊരു പോരായ്മയുണ്ട്; അതു പരിഹൃതമാകണം എന്നതാണ് പ്രശ്നം.കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം ഒന്നാം ഭാഷയായി പഠിപ്പിക്കാൻ നിയമമുണ്ടാകണം എന്നതാണിതിന്ന് പ്രതിവിധി. മലയാളം പഠിപ്പിക്കുന്ന സ്കൂളിലെ കുട്ടികൾ മാതൃഭാഷയിൽ പിന്നാക്കമൊന്നും അല്ലല്ലൊ.
‘കുട്ടികള്‍ ഐടി പഠിക്കുന്നതുകൊണ്ടാണ് അത് സംഭവിക്കുന്നത്‘ എന്നാരും പറഞ്ഞതായി അറിവില്ല. പ്രശ്നം ഉന്നയിക്കുന്ന ആൾ ആർ, എപ്പോൾ തുടങ്ങിയ സൂചനകൾ നൽകേണ്ടതായിരുന്നു.
തുടർന്ന്, ഗണിതപഠനം, ഐ.സി.ടി, ഓരിയന്റത്സ്കൂൾ, ലൈബ്രറി, പീരിയേഡ്, തസ്തിക…തുടങ്ങി പ്രശ്നങ്ങൾ പലതും അവതരിപ്പിക്കുന്നു. എല്ലാം സ്വബോധ്യങ്ങൾ മാത്രം. അതുകൊണ്ടുതന്നെ വിവാദങ്ങൾ ഉണ്ടാക്കുന്നതും ചർച്ച ശരിയായ ദിശയിൽ എത്താൻ പ്രയാസമുള്ളതും ആകുന്നു.
പൊതുവേ തോന്നിയത്:
1. ഐ.ടി. പഠനം മറ്റുവിഷയങ്ങൾ പഠിപ്പിക്കാനും പഠിക്കാനും ഉള്ള ഒരു സഹായിയാവണം. ലാബ്, ലൈബ്രറി പോലെ. ലാബ് പഠനം, ലൈബ്രറിപഠനം എന്നൊന്നും നാം പറയാറില്ലല്ലോ.
2. മലയാളത്തിനെന്നല്ല കഴിയുന്നത്ര എല്ലാ വിഷയങ്ങൾക്കും അധിക പീരിയേഡുകൾ ഉണ്ടാവണം. അതു നാം ശനി, ഞായർ, വൈകീട്ട്, രാത്രി…ഒക്കെ ഉപയോഗിച്ച് ആരുടെയും കൽ‌പ്പനയില്ലാതെ നിർവഹിച്ചുപോരുന്നുണ്ട്.
3. ഐ.ടി പഠനത്തിന്റെ മറവിൽ ആദ്യം തൊട്ടേ നടക്കുന്ന കച്ചവടം (ഇന്റെൽ കോച്ചിങ്ങ്, ഇന്റെർനെറ്റ് കണക്ഷൻ, 30000 രൂപ മെറ്റീരിയത്സ്, കമ്പ്യൂട്ടർ സ്ഥാപനങ്ങൾ-സർവീസുകൾ, ലാപ്പ്ടോപ്പ്…..) ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
4. ഓരോ സ്കൂളിലുംലും നിറഞ്ഞിരിക്കുന്ന ഇ-വേസ്റ്റ്ന്റെ കണക്കെന്താവും
ഇതൊക്കെ സൂചിപ്പിക്കുന്നത് സ്കൂൾതല ഐ.ടി.പഠനത്തിൽ ഇനിയും വളരെയധിക ചർച്ചയും പ്രവർത്തനവും ഉണ്ടാകണമെന്നുതന്നെയാണ്. അതിന്ന് ഈ പോസ്റ്റ് പ്രയോജനപ്പെടുമായിരുന്നു.

jasim May 31, 2011 at 12:58 PM  
This comment has been removed by the author.
ബീന്‍ May 31, 2011 at 1:56 PM  

ഐ ടി ഓഡിറ്റ്‌ ടീം 'ഏക്‌ ദിന്‍ കാ ബാദ്ഷ ' മാരായി വന്നു പല നിര്‍ദേശങ്ങളും തന്നിട്ടുണ്ട് . അതൊക്കെ നടക്കുന്ന കാര്യമാണോ ?
ഇന്റര്‍നെറ്റ്‌ ആരുപയോഗിച്ചു ? എപ്പോള്‍ ഉപയോഗിച്ചു ? എന്തിനു ഉപയോഗിച്ചു ?
ലാപ്ടോപ് ആരുപയോഗിച്ചു ? എപ്പോള്‍ ഉപയോഗിച്ചു ? എന്തിനു ഉപയോഗിച്ചു ?
lcd പ്രോജെക്ടര്‍ ആരുപയോഗിച്ചു ? എപ്പോള്‍ ഉപയോഗിച്ചു ? എന്തിനു ഉപയോഗിച്ചു ?
ഇതെല്ലാം അതാതു സമയത്ത് തന്നെ SITC ലോഗ് ബുക്കില്‍ കുറിച്ച് sign വാങ്ങണം .
SITC യ്ക്ക് ക്ലാസ്സിലൊന്നും പോകണ്ടേ ?

ഡോ.പി.സുരേഷ് May 31, 2011 at 2:24 PM  

ഐ.ടി.യേയും മാതൃഭാഷാ പഠനത്തേയും ബന്ധിപ്പിച്ച് എഴുതിയ പോസ്റ്റ് അങ്ങേയറ്റം നിരുത്തരവാദപരമായതാണെന്ന് പറയാതെവയ്യ.സ്വന്തം മാതാവ് മരണശയ്യയില്‍ കിടക്കുമ്പോള്‍ ഐ.ടി.വീണവായിക്കാന്‍ മലയാളിയെ മാത്രമേ കിട്ടൂ. ഐ.ടിക്ക് എവിടുന്നാണാവോ ആദ്യമായി പിരീഡ് കിട്ടിയത്? ആകാശത്തുനിന്ന് പൊട്ടിവീണതല്ലല്ലോ? മാത്രമല്ല ഐ.ടി അധിഷ്ഠിത പഠനമാണ് നമ്മുടെ ദീര്‍ഘകാലലക്ഷ്യം.അല്ലാതെ ഐ.ടി പുസ്തകം ഉരുവിട്ട് പഠിക്കലല്ല. ഇന്ന് മലയാളത്തില്‍ നടക്കുന്നത്ര പഠനപ്രവര്‍ത്തനം എത്ര വിഷയങ്ങളില്‍ നടക്കുന്നുണ്ട്? മാതൃഭാഷ പഠിക്കുക,മാതൃഭാഷയില്‍ പഠിക്കുക എന്നത് ഒരു പൗരന്റെ ഭാഷാപരമായ മനുഷ്യാവകാശമാണ്.വ്യക്തിയുടെയും സമൂഹത്തിന്റെയും സാംസ്‌കാരികമായ ഊര്‍ജ്ജപ്രവാഹമാണ് മാതൃഭാഷ. അതു പഠിച്ചേ തീരൂ.മക്കളെ അണ്‍എയിഡഡ് ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തിട്ട് മാതൃഭാഷയ്‌ക്കെതിരെ കോടാലിയുയര്‍ത്തുന്നവരെ കാലം വിചാരണചെയ്യും.ഉറപ്പ്‌

സഹൃദയന്‍ May 31, 2011 at 2:24 PM  

1. Now I.T is not used for academic purpose. It is used for administrative purpose in schools.
2. No teachers and periods are alloted for UP Classes for teaching I.T
3. Is there any IT Teacher/SITC/MT Who can answer the 8 th std Qn papers.?
4. Are the trainings are conducted with a module..?If yes, why don't you publish it before training? Is there any supervisons going on for IT Trainings?
5. Then about typing..How many I.T Teachers know malayalam typing? Then how can they teach students?

Salammash May 31, 2011 at 2:35 PM  

ധാരാളം സാധ്യതകളുള്ള ഒരു സങ്കേതമാണ് ഐടി. എല്ലാ വിഷയങ്ങളിലും വളരെയേറെ മുന്നേറുവാന്‍ ഐടി പഠനം മൂലം സാധിക്കും. ഉന്നത വിദ്യാഭ്യാസരംഗത്ത് ഐടി സാധ്യതക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഈ കാരണങ്ങള്‍ കൊണ്ടു തന്നെ ഒരു വിദ്യാര്‍ഥി ഐടിയില്‍ വിദഗ്ദനാവണം എന്നു മനസ്സിലാക്കാം. ഐ.ടി ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ നിര്‌ബന്ധമായും ഒരു വിഷയമായി പഠിപ്പിക്കുക തന്നെ വേണം. ഐടിയുടെ പിരീഡുകള്‍ ഒരു കാരണവശാലും കുറക്കുവാന്‍ പാടില്ല. ചില സ്കൂളുകളില്‍ ഐടി പഠനം ഫലപ്രദമല്ല എന്നത് എല്ലാ സ്കൂളുകളുടേയും മാനദണ്ഡമാവാന്‍ പാടില്ല.

സഹൃദയന്‍ May 31, 2011 at 2:38 PM  

@ Bean

എസ്.ഐ.ടി.സി ഈ പേരും പറഞ്ഞ് ക്ലാസില്‍ പോകരുത്. എന്തെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഇതു ചെയ്യുകയും അരുത്. ആരെങ്കിലും കുറ്റം പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകാത്ത കുറെ സാങ്കേതിക പദങ്ങളും പറഞ്ഞേക്കുക.

ആരെങ്കിലും തലേല്‍ കയറാന്‍ വന്നാല്‍ ഞാനിപ്പോ ഇട്ടേച്ചു പോകും എന്ന ‍ഡയലോഗ് നമ്മള്‍ ഏതു നിമിഷവും ഇറക്കും എന്ന ഒരു അന്തരീക്ഷം ആദ്യമേ ഉണ്ടാക്കിയിടണം എന്നതു പ്രത്യേകം പറയേണ്ടതില്ലല്ലോ...(ഫലത്തില്‍ ആരു കാരണമാണോ ഇട്ടേച്ചു പോകുന്നത്, അയാളുടെ തലയ്ക്ക് വരുമെന്നതിലാല്‍ ആരും തലേല്‍ കയറാന്‍ വരില്ല.)

പിന്നെ അറിയാവുന്ന ഒരു കാര്യവും വിട്ടു പറയരുത്. നാളെ നമ്മളേക്കാള്‍ ഇതില്‍ അറിവുള്ളവന്‍ നമ്മുെട സ്കൂളില്‍ ഉണ്ടാകരുത് എന്ന വാശി നമ്മുടെ ഉള്ളില്‍ വേണം. പരിശീലനങ്ങള്‍ വഴി കിട്ടുന്ന അറിവ് എസ്.ഐ.ടി.സി യ്‍ക്ക് സ്വന്തം. ഐ.സി.ടി ഉപകരണങ്ങളും സ്വന്തം. കൂടുതലായുണ്ടെങ്കില്‍ വീട്ടില്‍ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കാം. (ഒരിക്കലും കിട്ടിയ കാര്യങ്ങളുടെ ലിസ്റ്റ് സ്കൂളില്‍ വയ്‍ക്കരുത്. ആരെങ്കിലും അതൊക്കെ അറിഞ്ഞാലോ..?)

പിന്നെ ക്ലാസ് ചാര്‍ജ് ഒഴിവാക്കുക എന്നതില്‍ വാശി പിടിച്ചോണം.ഫസ്റ്റ് പിരീഡ് ഒഴിവാക്കി മേടിച്ചിരിക്കണം. എന്നാലേ താമസിച്ചു വരുന്നതിനെ അ‍ഡ്ജസ്റ്റു ചെയ്യാന്‍ പറ്റൂ..

Jasim May 31, 2011 at 2:48 PM  
This comment has been removed by the author.
Raabiya May 31, 2011 at 4:28 PM  
This comment has been removed by the author.
ബീന്‍ May 31, 2011 at 6:46 PM  

@ ചിക്കു
SITC യുടെ ജോലി ഇത്ര മനോഹരവും , വിശ്രമാത്മകവുമാണെന്നു താങ്കളുടെ സ്കൂളിലെ SITC യുടെ ജീവ ചരിത്രം വായിച്ചപ്പോളാണ് മനസ്സിലായത്‌ .
SITC പറയുന്ന സാങ്കേതിക പദങ്ങള്‍ മനസ്സിലാകാത്ത, പാവം മാഷന്മാരുള്ള ആ സ്കൂള്‍ ,
ക്ലാസ്സില്‍ പോകാത്ത SITC യെ ക്ലാസ്സില്‍ വിടാന്‍ മുട്ട് വിറയ്ക്കുന്ന headmaster ഉള്ള ആ സ്കൂള്‍ ഏതാണെന്ന് പറയാമോ ?
എനിക്ക് അവിടെയ്ക്ക് ഒരു ട്രാന്‍സ്ഫര്‍ കിട്ടുമോ എന്ന് അറിയാനാണ് .
അവിടെ ആണെങ്കില്‍ ICT ഉപകരണങ്ങള്‍ വീട്ടില്‍ കൊണ്ടുപോയി ഭാര്യക്കും മക്കള്‍ക്കും ഞെക്കി കളിക്കാന്‍ കൊടുക്കാമല്ലോ .
അതൊക്കെ ആ സ്കൂളില്‍ വെച്ചിട്ടും വലിയ കാര്യമൊന്നും ഇല്ലല്ലോ ?
നിങ്ങളോക്കെയാണോ IT enabled education നടപ്പിലാക്കാന്‍ പോകുന്നത് ?

drkaladharantp May 31, 2011 at 6:57 PM  

ചില ചോദ്യങ്ങള്‍
അവ ഓരോന്നും വേറെ വേറെ കാണണം.
ഒന്ന്) മലയാള നാട്ടില്‍ പിറന്ന ഒരു കുട്ടി മലയാളം പഠിക്കണമോ..അതോ മലയാളം പഠിക്കാതെ വിദ്യാഭ്യാസം പൂര്ത്തീകരിക്കണമോ ,
രണ്ടു ) ഐ ടി ക്ക് പിരീഡ് കണ്ടെത്തിയ രീതി എങ്ങനെ.?ഏതൊക്കെ വിഷയങ്ങളെ ഒതുക്കി?
മൂന്നു ) ഞാന്‍ എസ ഇ ആര്‍ ടിയുമായി സഹകരിച്ചിട്ടുണ്ട്.ഒരിക്കല്‍ പോലും ഐ ടി വിഭാഗം ആള്‍ക്കാര്‍ പാഠപുസ്തക രചനയുമായി ക്രിയാത്മകമായി സഹകരിക്കാന്‍ തയ്യാറായിട്ടില്ല.അവര്‍ക്ക് അവരുടെ മാസ്റര്‍ ട്രെയിനര്‍മാര്‍ നല്‍കുന്ന സേവനത്തിനപ്പുറം ലോകമില്ല.
നാല് )അറിവിന്റെ നിര്‍മിതിയുടെ പ്രക്രിയയില്‍ എങ്ങനെ ഐ ടി സന്നിവേശിപ്പിക്കും ?എന്ന് എന്ത് കൊണ്ടാണ് ഐ ടി വിഭാഗം ഇത് വരെ അധ്യാപകര്‍ക്ക് ബോധ്യപ്പെടും വിധം അധ്യാപക സഹായി വിഷയാധിഷ്ടിതമായി തയ്യാറാക്കി നല്‍കാത്തത്?
അത് ചോദിക്കുമ്പോള്‍ അവര്‍ പറയും മൌസ് പിടിക്കാന്‍ അറിഞ്ഞിട്ടു വേണ്ടേ മറ്റു കാര്യം?
ആറ് ) ചര്‍ച്ചാ വിഷയത്തെ വൈകാരികമായി കാണരുത്.മലയാളം കുട്ടി പഠിക്കണം എന്നത് ഐ ടി ക്ക് എതിരാണെന്ന് ആരോപിക്കരുത്.ഗ്ലാമര്‍ ഉള്ളവരും അത്തരം വിഷയങ്ങളും മതി .മലയാളം ചവറ്റു കുട്ടയില്‍ പോട്ടെ എന്നാണെങ്കില്‍ അതും ആകാം.അത് തുറന്നു പറയണം.
ഏഴു ) ഇംഗ്ലീഷ് മീഡിയം കുട്ടികള്‍, മലയാളത്തിനു പകരം തമിഴും കന്നഡയും മാതൃ ഭാഷ ആയിട്ടുള്ളവര്‍ ഇവരൊക്കെ കേരളത്തില്‍ പിറന്നവരെങ്കിലും മലയാളം പഠിക്കേണ്ട എന്നും തീരുമാനിക്കാം

സഹൃദയന്‍ May 31, 2011 at 7:27 PM  

ഹഹ
ഇതു എന്റെ സ്കൂളിലെ കഥയല്ല ബീന് .. ചുറ്റും നടക്കുന്നതാണ്...

last month during a training one SITC asked...

Sir...Is there any technique other than installing this Ubuntu..?
MT asked Why..?
SITC Replied
For every installation that computer Repair boy is charging Rs 250 and we have to spend a lot of money for it...So asked...

Howz that...?

Ancy May 31, 2011 at 7:53 PM  

ജയരാജൻ മാഷ് പറഞ്ഞത് വളരെ ശരിയാണ്.ഭൂരിപക്ഷം അധ്യാപകരും SITC സഹായത്തോടെ എന്തെങ്കിലും കാണിച്ചെങ്കിലായി.
വെറുതെ നിന്നു തരും(അല്ലാത്തവരും ഉണ്ട്)എന്തെങ്കിലും പഠിച്ചാൽ പിന്നെ ബുദ്ധിമുട്ടായില്ലെ.ഐ . ടി. അധിഷ്ടിത വിദ്യാഭ്യാസം എന്നത് പൂർണ്ണമായും നടപ്പിലായാൽ മലയാളത്തിന്റെ പ്രശ്നം തീർന്നേക്കും

CK Biju Paravur May 31, 2011 at 10:01 PM  

മലയാളം നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച സര്‍ക്കുലര്‍ കണ്ടു.
ഉദ്ദേശ്യം നല്ലതുതന്നെ. പക്ഷെ അതിനു സ്വീകരിച്ചിരിക്കുന്ന മാര്‍ഗം ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്നു കരുതുന്നു.
സാധാരണ സ്ക്കൂളുകളില്‍ ഐ.ടി.തിയറിയുടെ ഒരു പീരീഡ് എടുക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
എന്നാല്‍ ഓറിയന്റല്‍ സ്ക്കുളുകളില്‍ (സംസ്കൃതം, അറബി....) ഐ.ടിയുടെ മൂന്നു പിരീഡുകളും ഈ മലയാളപഠനത്തിനായി ഉപയോഗിക്കാന്‍
നിര്‍ദ്ദേശിച്ചിരിക്കുന്നു. ഐ.ടി പഠനത്തിന് ക്ലാസ് സമയത്തിനു പുറമെയുള്ള മറ്റു സമയം കണ്ടെത്താനും നിര്‍ദ്ദേശം.
ഹൈസ്ക്കുളില്‍ 23 ഡിവിഷനുള്ള ഓറിയന്റല്‍ സ്ക്കൂളായ ഞങ്ങള്‍ക്ക് ഇതെങ്ങനെ നടപ്പാക്കാന്‍ കഴിയും എന്നതാണ് സംശയം.
ഐ.ടി. പഠനം ഇനി കാര്യക്ഷമമായി നടത്തേണ്ടതില്ലേ......?
മലയാളപഠനത്തിന് അധ്യാപകരാരൊക്കെ? പരീക്ഷയുണ്ടാകുമോ...? പാഠപൂസ്തകം തയ്യാറായോ?

M.R.Anilan -എം. ആര്‍.അനിലന്‍ May 31, 2011 at 10:10 PM  

ബ്ലോഗറുടെ അഭിപ്രായം ഒരു ശരാശരി മാത്സ് ടീച്ചറുടെ മാത്രം വികാരമാണ്. മലയാളത്തെ സ്നേഹിയ്ക്കുന്ന ഒരു മലയാളിയുടെ അഭിപ്രായമല്ല. അതിലെ അവസാന വിലയിരുത്തലിനോട് അങ്ങേയറ്റം വിയോജിക്കുന്നു...ഇത് മലയാളം മാഷന്മാരുടേയും മാനേജർമാരുടേയും പ്രശ്നമൊന്നുമല്ല. മാതൃഭാഷ ഒന്നാം ഭാഷയാക്കണമെന്നതാണ് ആവശ്യം. അതു നടപ്പിലാക്കി ഉത്തരവും വന്നിട്ടുണ്ട്. അതാണിപ്പോൾ തടയപ്പെടുന്നത്. മലയാളത്തിന്റെ ഒരു പീര്യേഡ് കൂടി എടുത്തുണ്ടാക്കിയ ഐ ടി പീര്യേഡ് മലയാളത്തിന്റെ ഐ ടി വികസനത്തിനായി ഉപയോഗിക്കാവുന്നതേയുള്ളു. അല്ലെങ്കിൽത്തന്നെ ഒരു പീര്യേഡ് കുറഞ്ഞാലെന്താ മലയാളം ഒന്നാം ഭാഷയാവില്ലെന്നുണ്ടോ? ആറ് പീര്യേഡ് മാത്രം പഠിപ്പിച്ചാൽ മലയാളം ഒന്നാം ഭാഷയല്ലാതാവുകയുമില്ല. പ്രശ്നം മുസ്ലിം ലീഗിനു മലയാളം ഒന്നാം ഭാഷയാക്കാൻ താല്പര്യമില്ല എന്നതാണ്. അതിനു പിന്നിൽ കുറേ അറബി മാഷന്മാരാണ് പ്രവർത്തിക്കുന്നത്. ഐ ടി @ സ്കൂൾ ഡയറക്ടർ ഒരു പരിചമാത്രമാണ്. ഉത്തരവു മരവിപ്പിക്കാൻ കേരളത്തിൽ ചെലവാകുന്ന നല്ലൊരായുധമാണല്ലോ ഐ ടി. ഒരു വിഭാഗത്തിന് ഐ ടി എന്ന്ുകേട്ടാൽ അപ്പനുമമ്മയും പോലും പഴഞ്ചനാണെന്നു തോന്നുന്ന നാടാണല്ലോ. ലജ്ജിക്കുകയല്ലാതെ നിവൃത്തിയില്ലാ.

vijayan June 1, 2011 at 6:28 AM  

OT:
പുതിയ
അധ്യയന വര്ഷം സ്കൂളിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിവാദനങ്ങള്‍ . ഈ വര്ഷം അധ്യയനം സംപൂര്‍ണമാവട്ടെ .......

Sreenilayam June 1, 2011 at 7:18 AM  
This comment has been removed by the author.
Sreenilayam June 1, 2011 at 7:19 AM  

ഐടിയുടെ പിരീഡില്‍ നിന്നും ഒരു പിരീഡ് എടുക്കുന്നതോടെ ഐടിയുടെ തിയറിക്ക് ഒറ്റ പീരീഡ് ആകും. ആഴ്ചയില്‍ ഒരു പിരീഡ് മാത്രം എടുത്തുകൊണ്ട് ഐടിപാഠപുസ്തകം പഠിപ്പിച്ചു തീര്‍ക്കാനാവുമോ? തിയറി പഠിപ്പിക്കാതെ എന്ത് പ്രാക്ടിക്കല്‍? ഈ ഒരു പിരീഡ് മലയാളം സെക്കന്റിന് കിട്ടിയതു കൊണ്ട് മലയാളഭാഷ രക്ഷപ്പെടുമോ? ഐടി പരിശീലനം കാര്യക്ഷമമായതു കൊണ്ടല്ലേ, മലയാളത്തിലും മറ്റും ടൈപ്പ് ചെയ്യാന്‍ നമ്മളൊക്കെ പഠിച്ചത്? ഇല്ലെങ്കില്‍ എത്രപേര്‍ കമ്പ്യൂട്ടറുമായും ഇന്റര്‍നെറ്റുമായുമൊക്കെ ഇത്രയേറെ അടുക്കുമായിരുന്നു? മലയാളഭാഷ രക്ഷപ്പെടാന്‍ വായന പരിപോഷിപ്പിക്കുകയാണ് വേണ്ടത്. അതിനായി കുട്ടികളുടെ സാഹിത്യരചനാവാസനകളെ പ്രോത്സാഹിപ്പിക്കാനാവശ്യമായ വിധം പാഠ്യപദ്ധതി പരിഷ്ക്കരിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ മലയാളഭാഷ മരിക്കുന്നുവെന്നു കണ്ടെത്തിയെങ്കില്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിലവില്‍ വന്ന പാഠപുസ്തകങ്ങളുടെ പരാജയം തന്നെയാണത്. പുസ്തകങ്ങളില്‍ കാട്ടിക്കൂട്ടിയ പരീക്ഷണങ്ങളുടെ പരാജയം.

unnimaster physics June 1, 2011 at 1:27 PM  
This comment has been removed by the author.
unnimaster physics June 1, 2011 at 1:27 PM  

dear "rajaneesh"...
first of all; I am a teacher of PHYSICS(not PHYSICS teacher). GHSS MATHAMANGALAM , M.M BAZAR (po), KANNUR.Nhaan ippozhum parayunnu... IT period 2 aakkanam. 2 period wast aanu.Allmost all over kerala teachers (mouse unthaan ariyaatha) IT period chodichu vangunnu. Enthinaaa.. 4 period free aavallo.... .Lab instuctor enna oru paavathinte thalayil kettivachu rakshappedunna 90% teachers L koodeyalle...IT enabled education nadappakkendathu.... NINGALADAKKAM (NOT SURE)SITC MARKKU AAVUMO.. ELLA SUBJECT um IT upayogichu padippikkan...??? IT period onnumillengilum padippikkunnavar padippikkum.... allathavar kanakkuthanne,,.. Neenda ethrayo..varshangal IT padanam ennu paranhu kalanhu... Kodikalude hardware ,Software.. kachavadam nadannu... As RAMANUNNI SAID". ഐ.ടി പഠനത്തിന്റെ മറവിൽ ആദ്യം തൊട്ടേ നടക്കുന്ന കച്ചവടം (ഇന്റെൽ കോച്ചിങ്ങ്, ഇന്റെർനെറ്റ് കണക്ഷൻ, 30000 രൂപ മെറ്റീരിയത്സ്, കമ്പ്യൂട്ടർ സ്ഥാപനങ്ങൾ-സർവീസുകൾ, ലാപ്പ്ടോപ്പ്…..) ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്".

suryamanasam June 1, 2011 at 2:10 PM  

@RT കലാധരന്‍ മാഷ്‌,

1) ഇതില്‍ ആര്‍ക്കാണ് സംശയം..
2) ഒതുക്കലും മടക്കലും അവിടെ നില്‍ക്കട്ടെ..ഇത് കൊണ്ട് എന്ത് 'ദുരന്തം' ഉണ്ടായി..
3) സത്യം തിരിച്ചാണെന്നു അറിയാത്ത ആളല്ലല്ലോ കലാധരന്‍ മാഷ്‌ . ചുരുങ്ങിയത് ഇപ്പോഴത്തെ അധ്യാപക പരിശീലനത്തില്‍ ഐ ടി ഉള്‍പ്പെടുത്താത് എന്താണെന്നും ഐ ടി @ സ്കൂളിനു സ്വന്തമായിത്തന്നെ വിഭവ പോര്‍ട്ടല്‍ തയ്യാരാക്കേണ്ടി വന്നതെന്താനെന്നും (http://www.resource.itschool.gov.in/ ) SCERT സുഹൃത്തക്കളോട് ഒന്ന് ഫോണ്‍ ചെയ്തു ചോദിച്ചേ..
4) ഇത് കണ്ടെത്തേണ്ടത്‌ ഐ ടി കാരാണോ ? പിന്നെ SCERT യും SSA യുമൊക്കെ എന്തിനാണ് ? എന്നിട്ടും 8, 9 ക്ലാസ്സുകള്‍ക്കുള്ള ഐ സി ടി പാഠ പുസ്തകം തയ്യാറാക്കിയത് മാഷ്‌ അറിഞ്ഞില്ലേ ?
5) സോറി..ചോദ്യം കാണുന്നില്ല..
6) വളരെ ശരി..കേരളത്തില്‍ ഐ ടി ബന്ധിത പഠനം നിലവില്‍ വന്നു..അതിനാല്‍ ഐ ടി ക്ക് ഇനി പീരീഡ്‌ കുറയ്ക്കാം എന്ന അഭിപ്രായത്തോട് മാഷിനു യോചിപ്പുണ്ടോ ?
7) വേണ്ട മാഷേ..എല്ലാവരും പഠിക്കണം..വിഷയമാതല്ലല്ലോ ? ഐ ടി ഒഴിവാക്കി തന്നെ, നിലവില്‍ മലയാളം പഠിക്കുന്നവര്‍ മലയാളം പഠിക്കണോ എന്നല്ലേ ?

ഇനി ഒന്ന് രണ്ടു കാര്യം കൂടി..
കഴിഞ്ഞ രണ്ടു വര്‍ഷമായി മാഷ്‌ ലാപ്ടോപ് ഉപയോഗിക്കുന്നു..പ്രസന്റേഷന്‍ നടത്തുന്നു..ബ്ലോഗ്‌ എഴുതുന്നു..നല്ല കാര്യങ്ങള്‍..
പക്ഷെ ഇതിനു മുമ്പ് യു പി തലത്തില്‍ ഐ ടി പഠന വിഷയമാക്കേണ്ട എന്ന നിലപാട് ഇപ്പോള്‍ ശരിയായി തോന്നുണ്ടോ ?
അങ്ങ് നേതൃത്തം നല്‍കുന്ന അകാടെമിക് വിഭാഗം ഇതിനായി എന്ത് ചെയ്തു ? ഐ ടി അധിഷ്ടിതം വന്നു, ഇനി ഐ ടി വേണ്ട എന്ന് തീരുമാനിച്ചാല്‍ ഇനി ഹൈ സ്കൂളിലെ സ്ഥിതി കൂടി എന്താകും..

നമുക്ക് മെച്ചപ്പെടുത്തണം...വിദ്യാഭ്യാസ മേഖലയും ഐ ടി യു മെല്ലാം...

സുര്യ

suryamanasam June 1, 2011 at 2:27 PM  

@RT കലാധരന്‍ മാഷ്‌,

1) ഇതില്‍ ആര്‍ക്കാണ് സംശയം..
2) ഒതുക്കലും മടക്കലും അവിടെ നില്‍ക്കട്ടെ..ഇത് കൊണ്ട് എന്ത് 'ദുരന്തം' ഉണ്ടായി..
3) സത്യം തിരിച്ചാണെന്നു അറിയാത്ത ആളല്ലല്ലോ കലാധരന്‍ മാഷ്‌ . ചുരുങ്ങിയത് ഇപ്പോഴത്തെ അധ്യാപക പരിശീലനത്തില്‍ ഐ ടി ഉള്‍പ്പെടുത്താത് എന്താണെന്നും ഐ ടി @ സ്കൂളിനു സ്വന്തമായിത്തന്നെ വിഭവ പോര്‍ട്ടല്‍ തയ്യാരാക്കേണ്ടി വന്നതെന്താനെന്നും (http://www.resource.itschool.gov.in/ ) SCERT സുഹൃത്തക്കളോട് ഒന്ന് ഫോണ്‍ ചെയ്തു ചോദിച്ചേ..
4) ഇത് കണ്ടെത്തേണ്ടത്‌ ഐ ടി കാരാണോ ? പിന്നെ SCERT യും SSA യുമൊക്കെ എന്തിനാണ് ? എന്നിട്ടും 8, 9 ക്ലാസ്സുകള്‍ക്കുള്ള ഐ സി ടി പാഠ പുസ്തകം തയ്യാറാക്കിയത് മാഷ്‌ അറിഞ്ഞില്ലേ ?
5) സോറി..ചോദ്യം കാണുന്നില്ല..
6) വളരെ ശരി..കേരളത്തില്‍ ഐ ടി ബന്ധിത പഠനം നിലവില്‍ വന്നു..അതിനാല്‍ ഐ ടി ക്ക് ഇനി പീരീഡ്‌ കുറയ്ക്കാം എന്ന അഭിപ്രായത്തോട് മാഷിനു യോചിപ്പുണ്ടോ ?
7) വേണ്ട മാഷേ..എല്ലാവരും പഠിക്കണം..വിഷയമാതല്ലല്ലോ ? ഐ ടി ഒഴിവാക്കി തന്നെ, നിലവില്‍ മലയാളം പഠിക്കുന്നവര്‍ മലയാളം പഠിക്കണോ എന്നല്ലേ ?

ഇനി ഒന്ന് രണ്ടു കാര്യം കൂടി..
കഴിഞ്ഞ രണ്ടു വര്‍ഷമായി മാഷ്‌ ലാപ്ടോപ് ഉപയോഗിക്കുന്നു..പ്രസന്റേഷന്‍ നടത്തുന്നു..ബ്ലോഗ്‌ എഴുതുന്നു..നല്ല കാര്യങ്ങള്‍..
പക്ഷെ ഇതിനു മുമ്പ് യു പി തലത്തില്‍ ഐ ടി പഠന വിഷയമാക്കേണ്ട എന്ന നിലപാട് ഇപ്പോള്‍ ശരിയായി തോന്നുണ്ടോ ?
അങ്ങ് നേതൃത്തം നല്‍കുന്ന അകാടെമിക് വിഭാഗം ഇതിനായി എന്ത് ചെയ്തു ? ഐ ടി അധിഷ്ടിതം വന്നു, ഇനി ഐ ടി വേണ്ട എന്ന് തീരുമാനിച്ചാല്‍ ഇനി ഹൈ സ്കൂളിലെ സ്ഥിതി കൂടി എന്താകും..

നമുക്ക് മെച്ചപ്പെടുത്തണം...വിദ്യാഭ്യാസ മേഖലയും ഐ ടി യു മെല്ലാം...

സുര്യ

സുജനിക June 1, 2011 at 7:12 PM  

ലാബ്, ലൈബ്രറി എന്നിവപോലെ ഏതുവിഷയവും പഠിക്കാനുള്ള ഒരു സഹായക സംവിധാനം മാത്രമായിരിക്കണം ഐ.ടി.എന്നുമനസ്സിലാക്കാതെ നമുക്ക് മുന്നോട്ടുപോകാനാവില്ല. ഈ അടിസ്ഥാനവസ്തുതവിട്ടുള്ള ഒരു ചർച്ചയും എവിടെയും എത്തില്ല.

ഐ.ടി.യുടെ കച്ചവടതാല്പര്യങ്ങൾ ആരും മനസ്സിലാക്കിയിട്ടില്ലേ, അതോ മൂടിവെക്കുന്നതോ.

കലാധരന്മാഷ് ചൂണ്ടിക്കാണിച്ച 3ആം ചോദ്യം - സമാനസംഗതികൾ എനിക്കും അനുഭവമുള്ളതാണ്.അന്നുതന്നെ (ഐ.ടി.റ്റെക്സ്റ്റ്ബുക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട ആദ്യവർക്ക്ഷോപ്പ് എന്നാണോർമ്മ) അതിനെതിരെ ഇടപെട്ടിട്ടും ഉണ്ട് .

Jasim June 1, 2011 at 8:32 PM  
This comment has been removed by the author.
GENIUS June 1, 2011 at 9:01 PM  

കേരളത്തില്‍ മലയാളം പഠിപ്പിക്കാത്ത സെക്കണ്ടറി തലം വരെയുള്ള ഏതെങ്കിലും സ്കൂള്‍ ഉണ്ടെങ്കില്‍ അവിടെ നിര്‍ബന്ധമായും മലയാളം പഠിപ്പിക്കാനുള്ള സംവിധാനം ഉണ്ടാവേണ്ടതാണ്. മാതൃഭാഷയില്‍ ശരിയായി ആശയവിനിമയം ചെയ്യാനറിയാത്ത വ്യക്തി പ്രായോഗിക ജീവിതസാഹചര്യങ്ങളില്‍ പലപ്പോഴും പരിഹാസ്യനായിതീരും.

എന്നാല്‍,പ്രായോഗിക ഭാഷാശേഷികള്‍ ആര്‍ജിക്കുകയെന്നതിനപ്പുറം വിദ്യാഭ്യാസമേഖലയില്‍ ഭാഷാഭ്രാന്ത് ആപത്കരമാണ്.കണക്കിന്റെയും സയന്‍സിന്റെയും ടെക്സ്റ്റ്‌ ബുക്കുകളില്‍ പോലും ഭാഷാപ്രേമത്തിന്റെ പേരില്‍ അപഹാസ്യമായ സാങ്കേതിക പദങ്ങള്‍ കാണാം.ഹയര്‍ സെക്കണ്ടറി തലത്തിലൊക്കെ എന്തിനാണ് മലയാളം അടിച്ചേല്‍പ്പിക്കുന്നത്? മലയാളസാഹിത്യത്തില്‍ പ്രത്യേക അഭിരുചിയുള്ളവര്‍ക്ക് ഉയര്‍ന്ന ക്ലാസ്സുകളില്‍ അത് പ്രത്യേകവിഷയമായി പഠിക്കാന്‍ അവസരം ഉണ്ടല്ലൊ. വരുംതലമുറയെ കാലത്തിനൊത്തു ജീവിക്കാന്‍ പ്രാപ്തനാക്കുന്ന ഐ.ടി. വിദ്യാഭ്യാസത്തിന്റെ കടയ്ക്കല്‍ കോടാലി വച്ചുകൊണ്ട് മലയാളം പോഷിപ്പിച്ചുകളയാമെന്ന് തീരുമാനിച്ചാല്‍ അത് ആത്മഹത്യാപരമാണ്. അത് പൊതുവിദ്യാഭ്യാസത്തെ ദുര്‍ബലപ്പെടുത്തുന്ന മറ്റൊരു ഭ്രാന്തന്‍ പരിഷ്കാരമായി മാറും.ഇതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടത് അധ്യാപകസമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്. മലയാളം അധ്യാപകരും ഇത്തരമൊരു നീക്കത്തെ അന്ധമായി അനുകൂലിക്കുന്നത് സാമൂഹ്യബോധത്തിന് നിരക്കുന്നതല്ല.

മുപ്പത്തിയഞ്ചുപീരിയഡ്കളും മലയാളം പഠിപ്പിക്കണമെന്ന് സാഹിത്യകാരന്മാര്‍ ആവശ്യപ്പെട്ടെന്നിരിക്കും. ചവറുകള്‍ വായിക്കാനും ആളെ കിട്ടണമല്ലോ. അതവരുടെ ആവശ്യം. പിന്നെ ചിലര്‍ക്ക് 'ഭാഷാസ്നേഹം','ഭാഷയെക്കുറിച്ചുള്ള അഭിമാനം' ഒക്കെ ഒരു ഫാഷനാണ്. തമിഴ്നാടിന്‍റെ ഭാഷാസ്നേഹം ഉദാഹരണമായി പറയാറുണ്ട്. ഭാഷാഭ്രാന്തുകൊണ്ട് തമിഴന്‍ എന്തുനേടി? തിരുട്ടുഗ്രാമങ്ങള്‍,ഭദ്രമായി കാത്തുസൂക്ഷിക്കപ്പെടുന്ന ദുരാചാരങ്ങള്‍(അവിടെയും സംസ്കാരത്തെക്കുറിച്ചുള്ള അഭിമാനം!),പുറം ലോകത്തെക്കുറിച്ചുള്ള അറിവില്ലാത്ത ഊരുകളില്‍ സിനിമാക്കാര്‍ സൃഷ്ടിക്കുന്ന ഫാന്റസികളില്‍ മയങ്ങി ജീവിതം ചൂഷണത്തിന് അടിയറവച്ചവര്‍........
കാലത്തിനൊത്ത വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നവര്‍ക്ക് ഇതല്ലേ അനുഭവം?

ഹൈസ്കൂള്‍ ക്ലാസ്സുകളിലെ ഐ.ടി. ടെക്സ്റ്റുബുക്കുകള്‍ വളരെ മികച്ച ഒരു അടിസ്ഥാന കമ്പ്യുട്ടര്‍ കോഴ്സാണ് നല്‍കുന്നത്. പ്രായോഗികജീവിതത്തില്‍ വളരെയധികം സഹായമാകുന്ന ഓഫീസ്‌ സോഫ്ട്‌വെയറുകള്‍ കൂടാതെ ഗ്രാഫിക് സോഫ്റ്റ് വെയറുകളും, പ്രോഗ്രാമിങ്ങും,അത്യാവശ്യം ഹാര്‍ഡ്‌വെയര്‍ പോലും കുട്ടികള്‍ പഠിക്കുന്നു. അധ്യാപകരെ അതിന് പ്രാപ്തരാക്കുകയാണ് വേണ്ടത്‌. കൃഷിക്കാരന്റെ പരിചരണക്കുറവ് മൂലം ഫലം തരാത്തതിന് വൃക്ഷത്തെ വെട്ടിനശിപ്പിക്കുന്നതിന് എന്ത് ന്യായം?

പ്രദീപ് മാട്ടര June 1, 2011 at 9:57 PM  

കലാധരന്‍ മാഷെ,
മാഷിന്റെ ചില ചോദ്യങ്ങള്‍ നന്നായിരിക്കുന്നു. പക്ഷേ, ചില കാര്യങ്ങള്‍ വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്നവയാണ്. മാഷ് അങ്ങനെ ഉദ്ദേശിച്ചിരുന്നുവോ എന്നത് വേറെ കാര്യം. മലയാളം, മലയാളാദ്ധ്യാപകരുടെ മാത്രം മാതൃഭാഷയല്ല. നമ്മളേവരുടേയും മാതൃഭാഷയാണ്. ഐടി പഠിക്കുന്നതുകൊണ്ട് ഒരു കുട്ടിയും മലയാളത്തില്‍ കെട്ടു പോകില്ല. ഐടി എന്ന വിജ്ഞാന ശാഖയെ ഇത്രമാത്രം ശത്രുതയോടെ കാണാന്‍ ഇടയാക്കുന്ന ഒരു അന്തരീക്ഷം ദയവായി ഉണ്ടാക്കരുത്.
മാഷ് (രാമനുണ്ണി മാഷും) എസ് സി ആര്‍ ടിയുമായി സഹകരിച്ചിട്ടുണ്ട് എന്നു പറയുന്നു. ഐടി@സ്കൂളുകാരെ അതില്‍ കണ്ടില്ല എന്നും പറയുന്നു. വളരെ ശരി. പക്ഷേ, നിങ്ങള്‍ രണ്ടു മാഷുമ്മാരും എങ്ങനെ അവിടെയെത്തി ? എസ് സി ഇ ആര്‍ ടി വിളിച്ചു എന്നുത്തരം. അതുപോലെ ഐടി @സ്കൂളുകാരും ഇങ്ങനെ ഒരു സംഭവം നടക്കുന്നത് അറിയേണ്ടേ ? വിളിക്കാറില്ല സാര്‍, ഒരു പരിപാടിക്കും. നിങ്ങളെ കല്യാണത്തിന് വിളിച്ചിട്ടില്ലെങ്കിലും വരാമായിരുന്നു, നിങ്ങളെത്താതുകൊണ്ടു ചോറു ബാക്കിയായല്ലോ എന്നാരെങ്കിലും പറഞ്ഞാല്‍ എങ്ങനെ പ്രതികരിക്കും സാര്‍ ?
അറിവിന്റെ നിര്‍മാണത്തില്‍ ഐടി ഉപയോഗിക്കുന്നതെങ്ങനെ എന്ന കലാധരന്‍ മാസ്റ്റര്‍ക്ക് ബോദ്ധ്യപ്പെട്ടിട്ടില്ല. താങ്കളതിനു തുനിഞ്ഞിട്ടില്ല, താല്പര്യവുമില്ല. പക്ഷേ, എസ് സി ഇ ആര്‍ ടിയുടെ ശില്പശാലയില്‍ താങ്കളുണ്ട്, അത് ബോധ്യപ്പെട്ട്, ആത്മാര്‍ത്ഥമായും ശ്രമിക്കാന്‍ താല്പര്യമുള്ളവരെ വിളിക്കാറുമില്ല, വരാറുമില്ല. അതല്ലങ്കില്‍ താങ്കള്‍ പറയൂ, ഇക്കാര്യത്തില്‍ താങ്കളെന്തു ചെയ്തു ?
ഇനി ആറാം ചോദ്യം. എന്റെ മാഷെ, ഇവിടെ എന്താണ് സംഭവിക്കുന്നത് ? ഇപ്പോള്‍ ഐടി @സ്കൂളാണ് മലയാള ഭാഷയെ ബാധിച്ചിരിക്കുന്ന കാര്‍ക്കോടകന്‍ എന്ന് വ്യാഖ്യാനിച്ചെത്തിച്ചില്ലേ നമ്മള്‍. എന്തായാലും ഒരു ഇരയെ കിട്ടിയല്ലോ. ഇനി ഭാഷയുടെ എല്ലാ പരാധീനതകള്‍ക്കുമുള്ള പഴി അവിടെ കൊടുക്കാം. ഈശ്വരോ രക്ഷതു !
എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ ഓറിയന്റല്‍, ഇംഗ്ലീഷ് മീഡിയം, തറവാടികള്‍ക്കുള്ളത്, തറകള്‍ക്കുള്ളത് എന്നിങ്ങനെയുള്ള സ്കൂളുകള്‍ ഉണ്ടായി എന്ന സാമൂഹിക സാഹചര്യമല്ലേ നാമന്വേഷിക്കേണ്ടത് ? പരിഹാരനിര്‍ദ്ദേശങ്ങള്‍ ആ വഴിക്കല്ലേ ഉണ്ടാകേണ്ടത്. അതല്ലാതെ എല്ലാത്തിനും കാരണം ഐടിയാണ് എന്നു പറയുന്നത് ഇരുട്ടു കൊണ്ട് ഓട്ടയടക്കലാണ്. ഐടിക്ക് ഒരു ഗ്ലാമര്‍ ആരോപിക്കുന്നത് ആരാണ് ? ഈ വിഷയം ഏതോ ഒരുത്തന്റെ ഒക്കത്തല്ലല്ലോ ഇരിക്കുന്നത് ! ഒന്നു പഠിക്കന്നേയ് !

പ്രദീപ് മാട്ടര June 1, 2011 at 9:58 PM  

രാമനുണ്ണി മാഷേ,
"ഐ.ടി. പഠനം മറ്റുവിഷയങ്ങള്‍ പഠിപ്പിക്കാനും പഠിക്കാനും ഉള്ള ഒരു സഹായിയാവണം. ലാബ്, ലൈബ്രറി പോലെ. ലാബ് പഠനം, ലൈബ്രറിപഠനം എന്നൊന്നും നാം പറയാറില്ലല്ലോ.” അതു സമ്മതിച്ചു. പക്ഷേ, ഇത് പ്രായോഗികമായി എങ്ങനെ നടപ്പാക്കും എന്ന് ആലോചിച്ചാണോ അഭിപ്രായം പറഞ്ഞത് ? അദ്ധ്യാപകരും കുട്ടികളും ഐടി ലാബ്, ലാബ് പോലെ ഉപയോഗിക്കാന്‍ എന്തെല്ലാം മുന്നൊരുക്കങ്ങള്‍ ചെയ്യണം എന്നു കൂടി ഒന്നാലോചിക്കൂ. (സാമൂഹികമായ മാറ്റം വരുത്താന്‍ ) ഐടി@സ്കൂളിന്റെ വഴി അതുതന്നെയെന്ന ബോദ്ധ്യമാകും.
മലയാളത്തിനെന്നല്ല കഴിയുന്നത്ര എല്ലാ വിഷയങ്ങള്‍ക്കും അധിക പീരിയേഡുകള്‍ ഉണ്ടാവണം. അതു നാം ശനി, ഞായര്‍, വൈകീട്ട്, രാത്രി…ഒക്കെ ഉപയോഗിച്ച് ആരുടെയും കല്‍പ്പനയില്ലാതെ നിര്‍വഹിച്ചുപോരുന്നുണ്ട്.” ഇത് ഉറപ്പാണോ ? എന്നാല്‍ പിന്നെ ഈ തലചുറ്റി മൂക്കു പിടിക്കല്‍ വേണ്ടായിരുന്നു. ദാ, ഇങ്ങനെ : ഐടിയുടെ പിരീഡുകള്‍ മലയാളത്തിന്, ഐടി, സ്കൂള്‍ സമയത്തിന് പുറത്ത് എവിടെയെങ്കിലും സമയം കണ്ടെത്തുകയോ എത്താതിരിക്കുകയോ തരം പോലെ. എന്തുകൊണ്ട് മലയാള പഠനത്തിന് സ്കൂള്‍ സമയത്തിന് പുറത്ത് ഇടം കാണണം എന്നു പറഞ്ഞില്ല ? എന്നെ മലയാള വിരോധിയാക്കല്ലേ, ഉത്തരം ഒന്നേയുള്ള നടപ്പില്ല, അതു തന്നെ !

"ഐ.ടി പഠനത്തിന്റെ മറവിൽ ആദ്യം തൊട്ടേ നടക്കുന്ന കച്ചവടം (ഇന്റെൽ കോച്ചിങ്ങ്, ഇന്റെർനെറ്റ് കണക്ഷൻ, 30000 രൂപ മെറ്റീരിയത്സ്, കമ്പ്യൂട്ടർ സ്ഥാപനങ്ങൾ-സർവീസുകൾ, ലാപ്പ്ടോപ്പ്…."എന്തു കച്ചവടമാണ് സാര്‍ ഈ പറയുന്നത് ? ഹൈസ്കൂളുകളില്‍ ഇന്റെര്‍നെറ്റ് കണക്ഷന്‍ നല്കിയത് കച്ചവടമാണോ ? എവിടെയാണ് സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് ഇപ്പോള്‍ ഇന്റല്‍ കോച്ചിങ്ങ് നടക്കുന്നത് ? കഷ്ടം. ആ മഞ്ഞ കണ്ണട ഒന്ന് എടുത്തുമാറ്റുക. അദ്ധ്യാപകര്‍ ഐടി ഉപയോഗിച്ച് ശീലിക്കുന്നതിന് ഒരു സഹായമായാണ് ലാപ്‌ടോപുകള്‍ വിതരണം നടത്തിയത്. തികച്ചും തെളിഞ്ഞ നടപടി ക്രമങ്ങളിലൂടെ. എവിടെയെങ്കിലും അതാര്യത ഉണ്ടെങ്കില്‍ കാണിക്കുക. അതല്ലാതെ ഇങ്ങനെ കാടടച്ച് വെടി വെക്കരുത്. --- “ആര്, ആരെയാണ് തെറ്റിദ്ധരിപ്പിക്കുന്നത് ". കൊള്ളാം, നന്നായിരിക്കുന്നു.

അവസാനമായി ഒരു വികെഎന്‍ വാക്യം
ഹൂ ഈസ് അഫ്രൈഡ് ഓഫ് വെര്‍ജീനിയ വൂള്‍ഫ് ?
വെള്ളായാനി അര്‍ജ്ജുനനെ ആര്‍ക്കാണ് പേടി എന്ന്.

ന്ന്ച്ചാല്‍
ആര്‍ വി ജി : മലയാള ഭാഷാ പഠനം കാര്യക്ഷമമാക്കണം.
എസ് സി ആര്‍ ടി : (പദാനുപദ ആശയ ആവിഷ്കാരം)
ഐസിടിയോ, ഇപ്പ ശരിയാക്കിത്തരാം, ഒരു ചെറ്യേ പിരീഡ്....

പ്രദീപ് മാട്ടര June 1, 2011 at 10:02 PM  
This comment has been removed by the author.
N.Sreekumar June 2, 2011 at 12:15 AM  

"ഈ വര്‍ഷം ഐ.ടി മേഖലയില്‍ രണ്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും" മുഖ്യമന്ത്രി
പത്രത്താളുകളില്‍ കണ്ട ഒരോര്‍മ.
മറ്റ് വിഷയങ്ങള്‍ തൊഴിലിനു പറ്റിയതല്ലേ?എത്ര ലക്ഷം തൊഴില്‍?ആരും പറഞ്ഞു കേള്‍ക്കുന്നില്ല.
ലാബ് പഠനം, ലൈബ്രറി പഠനം ഇവപോലെയാണോ ഐ.ടി.?
ലാബ് മേഖലയില്‍, ലൈബ്രറി മേഖലയില്‍ എത്ര തൊഴില്‍ അവസരങ്ങളുണ്ട്?
എതു മേഖലയിലാണ് ഐ.ടി യുടെ സഹായം വേണ്ടാത്തത്?
അറിവിന്റെ നിര്‍മാണത്തിന് ലൈബ്രറികളേക്കാള്‍ പതിന്മടങ്ങ് ശേഷി ഇന്റര്‍നെറ്റ് എന്ന സങ്കേതത്തിനില്ലേ?
അക്ഷരമറിയുന്നോനല്ലേ ലൈബ്രറി പ്രയോജനപ്പെടു.
കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയുന്നവനല്ലേ ഇന്റര്‍നെറ്റ് പഠനം സാധ്യമാകൂ.മലയാളം Typing (Inscript/transliteration/phonetic/typewriter) അറിയുന്നവനല്ലേ ബ്ലോഗില്‍ രചന നിര്‍വഹിക്കുവാന്‍ കഴിയൂ.
മലയാളസാഹിത്യം പഠിച്ചവരല്ല പ്രമുഖരായ എഴുത്തുകാരില്‍ പലരും എന്നതുകൊണ്ടും എല്ലാവിഷയങ്ങളും മലയാളത്തിലെഴുതാനും പഠിക്കാനും സാധ്യതയുള്ളതുകൊണ്ടം മലയാളം പ്രത്യേകമായി പഠിക്കേണ്ട എന്നു വാദിക്കാമോ?
മലയാളസാഹിത്യം ഐഛികമായി പഠിച്ച പലരുടേയും സാഹിത്യരംഗത്തുള്ള സംഭാവനയും പഠിക്കാത്തവര്‍ നല്‍കിയ സംഭാവനയും ഐ.ടി പഠിച്ചവരും പഠിക്കാത്തവരും നല്‍കിയ സംഭാവനയും താരതമ്യം ചെയ്ത് മലയാളത്തിന്റെ പീതിയഡുകള്‍ കൂടി ഐ.ടി ക്കല്ലേ നല്‍കേണ്ടതെന്നു വാദിക്കാമോ?
ആധുനികജീവിതത്തില്‍ ഭാഷയ്ക്കും സാഹിത്യത്തിനും സാങ്കേതികവിദ്യയ്ക്കും ശാസ്ത്രബോധത്തിനും തുല്യസ്ഥാനമാണെന്നിരിക്കേ, ലാബ് പഠനം, ലൈബ്രറി പഠനം എന്നിവയെ ഇന്നത്തേയും നാളെത്തെയും സാങ്കേതികവിദ്യയായ വിവരവിനിമയസാങ്കേതികവിദ്യയോടു് (ഐ.ടി പഠനം)ഉപമിക്കാന്‍ തോന്നിയ ഭാവന അപാരം.
ഐ.ടി പഠിപ്പിക്കാനറിയാത്തതാണു പ്രശ്നമെങ്കില്‍ അതു തെളിച്ചു പറയാനുള്ള കരുത്തുകാട്ടണം.

physicscare June 2, 2011 at 5:51 AM  

Aarum areum kuttam parreyenda. Unnimaster ict upayogicchu physics nallavannam padippikkan kazhium. Malayalam, Tamil, etc. Ethu language venemengilum avvam. Physical Science padipikkan kittunna period kurravannu, Athukondu powerpoint presentation (Malayalathil) upayokichhu orikkal worksheet tayarakial Ellakollavum niggal upayokikkam. Pazhayum valarum Physics um Padikkam Ict um upayokikkam. Positivay Edukkanne
IT@School inu Nanni. Blog nirmikkan try cheithathinu Nanni Unnimastere. Malayalam Typing onnu Padichal Kollam.

physicscare June 2, 2011 at 5:52 AM  

സുജനിക June 2, 2011 at 9:53 AM  

@പ്രദീപ് ; പക്ഷേ, ഇത് പ്രായോഗികമായി എങ്ങനെ നടപ്പാക്കും എന്ന് ആലോചിച്ചാണോ അഭിപ്രായം പറഞ്ഞത് ?
തീർച്ചയായും. സർ, അതാണ് ഇനി ചർച്ച എങ്കിൽ വിശദമാക്കാം.
IT, Malayalam വിഷയത്തിൽ ചർച്ച നടക്കുന്ന FEC പോലുള്ള ഗൂഗുൾഗ്രൂപ്പുകൾ നോക്കുമല്ലോ

Sreenilayam June 2, 2011 at 4:51 PM  

ഐടിക്ക് ഒരു പാഠപുസ്തകമുള്ളിടത്തോളം, മറ്റു വിഷയങ്ങളെ സഹായിക്കാന്‍ ഐടി നിതാന്തജാഗ്രത പുലര്‍ത്തുന്നിടത്തോളം ഇപ്പോഴുള്ള പിരീഡ് വിന്യാസം ഐടിക്ക് തുടരണം. രണ്ടു തിയറിയും രണ്ടു പ്രാക്ടിക്കലും. മലയാളഭാഷ പഠിപ്പിക്കാന്‍ നാളിതുവരെ മുന്നോട്ടു പോയ സമ്പ്രദായം തന്നെ മതിയാകും.

ഭാഷാപചയത്തിനു കാരണം, ഭാഷാപുസ്തകനിര്‍മ്മിതിയിലെ നോട്ടക്കുറവ് തന്നെ. പാഠപുസ്തകങ്ങള്‍ തയ്യാറാക്കാനുള്ള ടീമിലുള്ള അംഗങ്ങളുടെ പേര് നോക്കുക. പന്തീരാണ്ടു കൊല്ലമായി ഇവരൊക്കെത്തന്നെയാകും പുസ്തകക്കമ്മിറ്റിയിലുള്ളത്. സമീപനം മാറുമ്പോഴും ഇവരൊന്നും കമ്മിറ്റിയില്‍ നിന്നും മാറുന്നില്ല. ഒന്നോ രണ്ടോ പേരുടെ വീക്ഷണത്തിലാണ് പുസ്തകരചന മുന്നോട്ടു പോകുന്നത്. ഇത് മതിയോ? വിവരസാങ്കേതികവിദ്യയുമായി അല്പമെങ്കിലും പരിചയമുള്ളവരെക്കൊണ്ടു വേണം ഏത് വിഷയവുമായി ബന്ധപ്പെട്ട പാഠപുസ്തകമായാലും, അത് തയ്യാറാക്കിക്കാന്‍.

N.Sreekumar June 2, 2011 at 6:53 PM  
This comment has been removed by the author.
GENIUS June 2, 2011 at 6:55 PM  

എഴുത്തുകാരുടെ വര്‍ഗത്തെ രാഷ്ട്രീയക്കാര്‍ക്ക്‌ എന്നും ഭയമാണ്. അവരെ പ്രീണിപ്പിക്കുന്നതിന് വിദ്യാഭ്യാസ മൂല്യങ്ങള്‍ ബലികഴിക്കാനും രാഷ്ട്രീയക്കാര്‍ തയ്യാര്‍. 7 പീരിയഡ് മലയാളം പഠിക്കുന്നത് പാഴ് പണി തന്നെ. അല്ലെങ്കില്‍ സമയം കുറച്ച് പീരിയഡ്കളുടെ എണ്ണം കൂട്ടി മറ്റു വിഷയങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുകയാണ് വേണ്ടത്.

N.Sreekumar June 2, 2011 at 7:05 PM  

മലയാളപഠനം, വിവരവിനിമയസാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചയില്‍ സ്ഥിരം കമന്റിടുന്ന ജോണ്‍ പി.എ മാഷ് , ബാബു ജേക്കബ്ബ് മാഷ് , ഹോംസ് മാഷ് , എസ്.വി.രാമനുണ്ണി മാഷ് എന്നിവരെകൂടാതെ ഐ.ടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ പ്രദീപ് മാട്ടറ മാഷ്,പ്രദീപ് മാഷ് ,സഹാനി മാഷ് എന്നിവരാണ് സജീവമായി ഉള്ളത്.ഐ.ടി അധിഷ്ഠിത പഠനം പ്രാവര്‍ത്തികമാക്കാന്‍ പരിശീലനം നല്‍കുന്ന മറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാരും ഐ.ടി അധിഷ്ഠിത പഠനം നടപ്പാക്കിയ അധ്യാപകരും, (പ്രത്യേകിച്ച് മലയാളം പഠിപ്പിക്കുന്നവര്‍) ചര്‍ച്ചയില്‍ പങ്കെടുത്തുകാണാത്തതില്‍ വിഷമം തോന്നുന്നു.

Shadow June 2, 2011 at 8:14 PM  

പ്രിയപ്പെട്ട കലാധരന്‍ മാഷെ മലയാളം പഠനം മെച്ചപ്പെടുത്തുവാനള്ള കണ്ടെത്തലും അതിന്റെ മേലുള്ള കസര്‍ത്തുകളും ശ്രദ്ധിച്ചു.
സാറിന്റെ ചോദ്യങ്ങളാണ് എന്നെ ഇതെഴുതുവാന്‍ പ്രേരിപ്പിച്ചത്.
പോദ്യം 1
മലയാള നാട്ടില്‍ പിറന്ന ഒരു കുട്ടി മലയാളം പഠിക്കണമോ..അതോ മലയാളം പഠിക്കാതെ വിദ്യാഭ്യാസം പൂര്ത്തീകരിക്കണമോ ,

മലയാള നാട്ടില്‍ പിറന്ന ഒരു കുട്ടി മലയാളം പഠിക്കണം പക്ഷേ അതിന് കണ്ടെത്തിയ മാര്‍ഗ്ഗമല്ലെ സാര്‍ കഷ്ടമായിപ്പോയത്. അവസാനനാളുകളില്‍ ദ്രവ്യവും ഊര്‍ജ്ജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയതില്‍ ഐന്‍സ്റ്റീന്‍ വിഷമിച്ചിരുന്നുവെന്ന് എവിടെയോ വായിച്ചതായോര്‍ക്കുന്നു. മലയാളം ഒന്നാം ഭാഷയാക്കണമെന്ന് അഭിപ്രായപ്പെട്ടതിന് അങ്ങിനെയൊരു വിഷമം സാംസ്കാരികനായകന്‍മാര്‍ക്കുണ്ടാക്കുന്നതായിപ്പോയില്ലെ ഈ പരിഹാരം

പോദ്യം 2
ഐ ടി ക്ക് പിരീഡ് കണ്ടെത്തിയ രീതി എങ്ങനെ.?ഏതൊക്കെ വിഷയങ്ങളെ ഒതുക്കി?
എന്നെ ഏറ്റവും ചിന്തിപ്പിച്ച ചോദ്യം ഇതാണ്. ആരാണ് സാര്‍ പീരീഡ് കണ്ടെത്തിയത് ? ഒരു വിഷയം പഠിപ്പിക്കുന്നത് ആ പഠനം കുട്ടിയില്‍ ഗുണകരമായ മാറ്റം ഉണ്ടാക്കുന്നതിനാ​ലാണോ, അതോ അതുകൊണ്ട് ആരെയെങ്കിലും ഒതുക്കുവാന്‍ കഴിയുന്നതുകൊണ്ടാണോ? അല്ല അധ്യാപകര്‍ക്ക് തൊഴിലവസരം കൂട്ടു്ന്നതിനോ ?
പോദ്യം 3,4
ഞാന്‍ എസ ഇ ആര്‍ ടിയുമായി സഹകരിച്ചിട്ടുണ്ട്.ഒരിക്കല്‍ പോലും ഐ ടി വിഭാഗം ആള്‍ക്കാര്‍ പാഠപുസ്തക രചനയുമായി ക്രിയാത്മകമായി സഹകരിക്കാന്‍ തയ്യാറായിട്ടില്ല.അവര്‍ക്ക് അവരുടെ മാസ്റര്‍ ട്രെയിനര്‍മാര്‍ നല്‍കുന്ന സേവനത്തിനപ്പുറം ലോകമില്ല.

അറിവിന്റെ നിര്‍മിതിയുടെ പ്രക്രിയയില്‍ എങ്ങനെ ഐ ടി സന്നിവേശിപ്പിക്കും ?എന്ന് എന്ത് കൊണ്ടാണ് ഐ ടി വിഭാഗം ഇത് വരെ അധ്യാപകര്‍ക്ക് ബോധ്യപ്പെടും വിധം അധ്യാപക സഹായി വിഷയാധിഷ്ടിതമായി തയ്യാറാക്കി നല്‍കാത്തത്?
അത് ചോദിക്കുമ്പോള്‍ അവര്‍ പറയും മൌസ് പിടിക്കാന്‍ അറിഞ്ഞിട്ടു വേണ്ടേ മറ്റു കാര്യം?

ഈ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു പകപോക്കലിന്റെ മണം. പാഠ്യപദ്ധതി പരിഷ്കാരണവും മറ്റു സമാന പ്രവര്‍ത്തനങ്ങളും ചെയ്യുന്നവര്‍ക്കും അവശ്യം ഉണ്ടായിരിക്കേണ്ട ഗുണം ഇതാണോ സാര്‍ കുറഞ്ഞത് അതു പുറത്ത് പറയാതിരിക്കുകയെങ്കിലും വേണ്ടേ സാര്‍. ഇതുകൊണ്ടാണോ ഐ ടി യുടെ പിരീഡ് എടുത്തതെന്ന് മറ്റുള്ളവര്‍ സംശയിച്ചുപോകില്ലേ ?

അറിയാന്‍ ആഗ്രഹമുള്ളതുകൊണ്ട് ചോദിക്കുകയാ ഈ അധ്യാപക സഹായി വിഷയാധിഷ്ടിതമായി തയ്യാറാക്കി നല്‍കേണ്ടത് ആരാണ് ? അത് എസ ഇ ആര്‍ ടി യല്ലേ ? ആ ചോദ്യമെങ്ങിനെ ഇവിടെ വരും ?

പോദ്യം 5
ചര്‍ച്ചാ വിഷയത്തെ വൈകാരികമായി കാണരുത്.മലയാളം കുട്ടി പഠിക്കണം എന്നത് ഐ ടി ക്ക് എതിരാണെന്ന് ആരോപിക്കരുത്.ഗ്ലാമര്‍ ഉള്ളവരും അത്തരം വിഷയങ്ങളും മതി .മലയാളം ചവറ്റു കുട്ടയില്‍ പോട്ടെ എന്നാണെങ്കില്‍ അതും ആകാം.അത് തുറന്നു പറയണം.

സാറിന്റെ സംസാരത്തില്‍ ഒരു വൈകാരികത എനിക്ക് ഫീല്‍ ചെയ്തു എന്റെ തോന്നലാകാം. പക്ഷേ സാര്‍ മലയാളം പഠിക്കണമെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല അതിനുവേണ്ടി കൊടുക്കേണ്ടിവരുന്ന വിലയാണ് പ്രശ്നം. ആരുടെ ഭാഗത്തുനിന്ന് ആലോചിച്ചാണ് സാര്‍ ഇതിനോട് യോജിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. കുട്ടിയുടേതാണോ? രക്ഷിതാവിന്റെതാണോ? സമൂഹത്തിന്റെതാണോ? അതോ അധ്യാപകന്റെയോ?

ആത്മഗതം
നമ്മുടെ മുന്‍ഗണനാക്രമം എത്ര വിചിത്രം
പത്താം തരം പരീക്ഷയെഴുതിക്കഴിഞ്ഞയുടന്‍ ഗണപതിഹോമം നടത്തി റിസല്‍ട്ട് മെച്ചപ്പെടുത്താന്‍ ഒരു കുട്ടി ശ്രമിച്ചാല്‍ അത് ആരുടെ കുറ്റമാണ്? കുട്ടിയുടേതോ, പാഠ്യപദ്ധതിയുടേയോ, പഠിപ്പിച്ചരീതിയുടേയാ?
പരിഹാരം സയന്‍സിന് ഒരു പിരീഡ് കൂട്ടാം (ഐ ടി ക്ക് തിയറി മതി അതാവുമ്പോള്‍ കംപ്യൂട്ടറോ ആവശ്യവും ഇല്ല)

muhammad June 2, 2011 at 8:54 PM  

ലോകം മുഴുവന്‍ പുതിയ സൈങ്കതിക വിദ്യ ഉപയോഗപ്പെടുത്തി മുന്നോട്ട് കുതിക്കുമ്പോള്‍ നാം പാളത്തൊപ്പിയും പഴയ നാടന്‍ പാട്ടും പാടി നടക്കണോ? ഐ.ടി.യെ നശിപ്പിച്ച് വേണോ..ഈ മലയാള "സ്നേഹം"

Younus June 2, 2011 at 9:06 PM  

സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ മുമ്പ് ഐ.ടി വിഷയത്തിനു പിരിയഡ് കണ്ടെത്തിയത് എല്ലാ പിരിയഡുകളുടെ സമയത്തില്‍ നിന്നും 5 മിനിട്ട് വീതം എടുത്തതായിരുന്നല്ലോ. എന്നാല്‍ നിലവില്‍ 40 മിനിട്ട് (ഇടവേള 10മിനിട്ട്) ഉണ്ടായിരുന്ന പിരിയഡുകള്‍ ഐ.ടി കൂടി ഉള്‍പ്പെടുത്തിയതോടെ 35 മിനിട്ടായിട്ട് ചുരുങ്ങി. ഒരു വിഷയം പഠിപ്പിക്കാന്‍ പ്രത്യേകിച്ചും പുതിയ രീതിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ചെയ്ത പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതിനും 40 മിനിട്ട് തന്നെ പര്യാപ്തമല്ലാതിരുന്ന സമയത്താണ് 35 മിനിട്ടായിട്ട് ദിവസം 8 പിരിയഡു വീതം ക്രമീകരിക്കാന്‍ ഉത്തരവായത്. ഒരു ക്ലാസ് അവസാനിപ്പിച്ച് അടുത്ത പിരിയഡില്‍ മറ്റൊരു ക്ലാസില്‍ എത്തി തുടങ്ങുമ്പോള്‍ തന്നെ ഏതാണ്ട് 5 മിനിട്ട് കഴിഞ്ഞിരിക്കും അരമണിക്കുര്‍ കൊണ്ട് ഒരു പിരിയഡിലെ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ട അവസ്ഥ ഇതുമൂലം സംജാതമായി. ഇതുമനസ്സിലാക്കി മിക്ക സ്കൂളുകളും ഉത്തരവിന് വിപരീതമായി ഐ.ടി യുടെ ഒരു പിരിയഡും പി.ഇ.ടി , വര്‍ക്ക് എക്സപീരിയന്‍സ് തുടങ്ങിയ ചില പിരിയഡുകളും വെട്ടിക്കുറച്ച് ദിവസം 7 പിരിയഡായി തന്നെ ക്രമീകരിക്കാന്‍ നിര്‍ബ്ബന്ധിതരായി. അങ്ങനെ ഉത്തരവില്‍ ഐ.ടി വിഷയത്തിന് ആഴ്ചയില്‍ 4 പിരിയഡ് ഉള്‍പ്പടെ ദിവസം 8 പിരിയഡ് വീതമാണെങ്കിലും മിക്ക സ്കൂളുകളിലും ഐ.ടി വിഷയത്തിന് ആഴ്ചയില്‍ 3 പിരിയഡും ദിവസം 7 പിരിയഡും ആണ്. ഒരു ക്ലാസിലെ പഠനപ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാതെ അശാസ്തീയമായി പിരിയഡിന്റെ സമയം 5 മിനിട്ട് വീതം കുറച്ചതുകൊണ്ട് ഐ.ടി വിഷയത്തിന് പിരിയഡ് കണ്ടെത്തിയതു കൊണ്ടാണ് എല്ലാ വിഷയങ്ങളുടെയും പഠനത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന ഈയവസ്ഥ വന്നുപെട്ടതും മിക്ക സ്കൂളുകളും പഴയരീതിയില്‍ ദിവസം 7 പിരിയഡായി നിജപ്പെടുത്താന്‍ നിര്‍ബ്ബന്ധിതരായതും. അതുകൊണ്ട് ഇനി യു.പി ക്ലാസുകളിലും ഓരോ പിരിയഡില്‍ നിന്നും 5 മിനിട്ട് വീതം എടുത്ത് യു.പി പഠനം കൂടി അവതാളത്തിലാക്കരുതെന്നപേക്ഷ.

ഞാന്‍ പറഞ്ഞുവരുന്നത്

മിക്കസ്കൂളുകളിലും ഐ.ടി യ്ക്ക് ഇപ്പോള്‍ 3 പിരിയഡ് മാത്രമേ നിലവിലുള്ളൂ എന്നാണ്. എന്നാല്‍ ഇനി മലയാളത്തിന് ഒരു പിരിയഡു കൂടി കൂട്ടുമ്പോള്‍ എല്ലാ പിരിയഡുകളുടെയും സമയമപഹരിക്കുന്ന 35 മിനിട്ടു വീതമുള്ള 8 പിരിയഡുകളിലേക്ക് വീണ്ടും ക്രമീകരിക്കാന്‍ എല്ലാ സ്കൂളുകളും നിര്‍ബ്ബന്ധിതരാകും.

ഇതിനു ബദലായി ചില നിര്‍ദ്ദേശങ്ങള്‍ എന്റെ മനസ്സില്‍ തോന്നുന്നു.

അതായത്, മലയാളം ഫസ്റ്റ്, സെക്കന്റ് വിഷയങ്ങള്‍ക്ക് ആകെ 6 പിരിയഡുകളാണല്ലോ നിലവിലുള്ളത്.
1)ഈ രണ്ട് പേപ്പറുകളും (മലയാളം 1 &2) തുല്യപ്രാധാന്യമുള്ള മൂന്നുവീതം പിരിയഡുകള്‍ എടുത്ത് പഠിപ്പിക്കാവുന്ന രണ്ട് പേപ്പറുകളായി വിഭജിക്കുക.
2)മലയാളം പേപ്പര്‍ ഒന്ന് (3 പിരിയഡ്) എല്ലാ കുട്ടികളും നിര്‍ബ്ബന്ധമായും പഠിച്ചിരിക്കണം (നിലവില്‍ 2 പിരിയഡുകള്‍ മാത്രമുള്ള മലയാളം സെക്കന്റ് മാത്രം പഠിക്കുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്ന തരത്തില്‍ 3 പിരിയഡു ലഭിക്കും)
3)മലയാളം പേപ്പര്‍ സെക്കന്റിനു പകരമായി (3പിരയഡ്) നിലവില്‍ അനുവദിച്ച മറ്റേതെങ്കിലും വിഷയം താല്പര്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാം. (ഇങ്ങനെ വരുമ്പോള്‍ അറബിക്, സംസ്കൃതം, ഉറുദു തുടങ്ങിയ ഇതരവിഷയങ്ങളുടെ പിരിയ‍ഡ് 3 ആയി ചുരുങ്ങും. എന്നാല്‍ മലയാളം ഫസ്റ്റ് പഠിക്കാനും അതോടൊപ്പം സെക്കന്റിനു പകരം മറ്റൊരു ഭാഷ പഠിക്കാനും അവസരം കിട്ടിയാല്‍ കൂടുതല്‍ കുട്ടികള്‍ മലയാളം സെക്കന്റിനു പകരം മറ്റു ഭാഷകള്‍ പഠിക്കാന്‍ മുമ്പോട്ട് വരുമെന്ന് തീര്‍ച്ചയായും നമുക്ക് പ്രതീക്ഷിക്കാം. ഒരു പിരിയഡ് കുറയുന്നതുമൂലം പോസ്റ്റ് നഷ്ടപ്പെടുകയോ, പാര്‍ട്ട് ടൈം ആയിപ്പോവുകയോ ചെയ്യുന്ന അവസ്ഥ വരാതെ അവരെ സംരക്ഷിക്കാനും നടപടിയെടുക്കണം. മറ്റ് വിഷയങ്ങളുടെ പിരിയഡുകള്‍ കട്ട് ചെയ്തെന്നും പ്രാധാന്യം കുറച്ചെന്നും വിലപിക്കുന്നവര്‍ ഒന്നോര്‍ക്കട്ടെ, നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദി പഠിപ്പിക്കാന്‍ 3ല്‍ കൂടുതല്‍ പിരിയഡ് ഒരു ക്ലാസില്‍ പോലുമില്ല)

ജനാര്‍ദ്ദനന്‍.സി.എം June 3, 2011 at 9:05 AM  

ഇതു ചങ്ങമ്പുഴയുടെ വാഴക്കുലയ്ല്ല
എന്റെ നാട്ടിലെ വാഷഖുല

jasim June 3, 2011 at 7:59 PM  
This comment has been removed by the author.
jasim June 3, 2011 at 8:03 PM  
This comment has been removed by the author.
ആനന്ദ് കുമാര്‍ സി കെ June 4, 2011 at 3:06 PM  

ഹൈസ്ക്കൂള്‍ ക്ലാസിലെ SUBJECT ALLOTMENT എങ്ങനെ?
Standard 10
Mal 6 periods
Eng 5
Hindi 3
SS 5
phySc 5
Nat Sc 3
Maths 5
It 3
TOTAL 35
ഇങ്ങനെയാണോ?

N.Sreekumar June 4, 2011 at 3:38 PM  

@jassim
"secondary education vazhi oru computer professionaline alla srishtikkendathu adisthana karyangal manassilakkia oru vidyarthiye anu."

അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കിയ വിദ്യാര്‍ത്ഥിയെ സൃഷ്ടിക്കണം.
അത് കാലാനുസൃതമാകേണ്ടേ?
അക്ഷരം എഴുതി പഠിച്ച രീതി മാറി മാറി ഇന്നു ഡിജിറ്റല്‍ രൂപത്തിലായി
മണലും വിരലും
നാരായവും എഴുത്തോലയും
സ്ലേറ്റും കല്ലുപെന്‍സിലും
കടലാസ്സും പെരുമാള്‍ചിട്ടി പെന്‍സിലും
കടലാസ്സും ഫൗണ്ടന്‍ പേനയും
കടലാസ്സും ബോള്‍പോയിന്റ് പേനയും
കടലാസ്സും ഫൈന്‍ ടിപ് പേനയും
സുഹൃത്തേ, ഇത് ഡിജിറ്റല്‍യുഗമാണ്.കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയുക അടിസ്ഥാന ശേഷി തന്നെയാണ്.
അതിനൊപ്പം ഒരു കമ്പ്യൂട്ടര്‍ പ്രൊഫഷണല്‍ സൃഷ്ടിക്കപ്പെട്ടെങ്കില്‍ അത് അനിവാര്യതയാണ്.
സാഹിത്യകാരന്മാര്‍ സൃഷ്ടിക്കപ്പെടുമ്പോലെ തന്നെ.
കമ്പ്യൂട്ടര്‍ പഠിച്ച് കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളുണ്ടാകുന്നതുപോലെ
സാഹിത്യം പഠിച്ച് സാഹിത്യകാരന്മാരും (സാഹിത്യകാരികളും)ഉണ്ടാകട്ടെ.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡിസൈനര്‍ കോഴിക്കോട്ടുകാരിയായ ശ്രീലക്ഷ്മിയല്ലേ?
ശ്രീലക്ഷ്മി അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കിയ വിദ്യാര്‍ത്ഥിനി തന്നെയാണ്.സന്ദര്‍ശിക്കുക
http://www.sreekutty.com/
valattam;malayalam typing padhikkentathu malayalam meediathil padhippikkunna sarinte atisthana sekshiyanu ennu thonnunnundo?

ആനന്ദ് കുമാര്‍ സി കെ June 4, 2011 at 3:38 PM  
This comment has been removed by the author.
galaxy astronomy club June 5, 2011 at 5:54 PM  

sir,
No teachers are posted as HSA [IT],in Kerala.All teachers co operating with it@school are posted as teachers of different subjects. But few of them are thinking they are posted as HSA[IT].
4 periods for IT is good if all other subjects have enough time for transacting.If a teacher is teaching using all ict scope one or two separate IT period is enough.If the teacher is not using ICT scope ,then also 2 separate IT period is a waste.How can we share these 2 periods 4 all subjects in a class.IT training is a must.But one should not project IT as most important than other subjects.'Knowingly or unknowingly' such a message is make to pass through teachers through IT training.Some Actions [IT AUDITS,etc..] of IT coordinators make a feeling that IT@ school is a parallel department and is not a part of general education.
If we consider all these things in to consideration the dispute against MALAYALAM EDUCATION
is avoidable .
Most of all we are all part of teachers community, Do not make unnecessary arguments for a particular subject , give equal importance to all subjects, because all we are, for giving knowledge to learners ,for them every subject important and precious .

gmhssktm June 5, 2011 at 8:32 PM  

ഞാന്‍ ഒരു മലയാളം അധ്യാപികയാണ്. എന്റെ മലയാളം ക്ലാസ്സുകള്‍ കൂടുതലും ഐ ടി അധിഷ്ഠിതമായാണ് ഞാന്‍ കൈകാര്യം ചെയ്യുന്നത്. ഓരോ പാഠവുമായി ബന്ധപ്പെട്ട് നെറ്റില്‍ നിന്നും കിട്ടാവുന്നവ പ്രൊജക്ടര്‍ ഉപയോഗിച്ച് കാണിക്കുന്നു(കഥകളി,കൂടിയാട്ടം,എഴുത്തുകാരെകുറിച്ച്).ചിത്രങ്ങള്‍ക്ക് ഗ്രാഫിക് സോഫ്റ്റ് വെയറുകള്‍,കവിതാലാപത്തിന് ബ്ലോഗുകള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നു.കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുക.

gmhssktm June 5, 2011 at 8:33 PM  

https://www.google.com/accounts/ServiceLogin?service=blogger&hl=en_GB&continue=http%3A%2F%2Fwww.blogger.com%2Fcomment.do%3FloginRedirect%3DSFC1307285871066&ltmpl=start&passive=86400#s01

jasim June 6, 2011 at 7:26 PM  
This comment has been removed by the author.
N.Sreekumar June 10, 2011 at 8:18 AM  

@Jasim,
ഞാനും മാഷാണ്.പുസ്തകം കാണുക മാത്രമല്ല പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.ഐ.സി.ടി യും ഐ.ടി യും തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കിയിട്ടുണ്ട്.
ഐ.സി.ടി യില്‍ വീണവായിക്കുവാന്‍ പഠിപ്പിക്കേണ്ടതുണ്ടോ?
എന്ന ചോദ്യത്തിന് എന്ത് ഉത്തരമാണ് സാര്‍ പ്രതീക്ഷിക്കുന്നതെന്ന് അറിയില്ല.ഞാന്‍ ഐ.സി.ടി ഉപയോഗിച്ച് വീണവായിക്കുവാന്‍ പഠിപ്പിക്കണമെന്നു പറഞ്ഞിട്ടില്ല.
വിവര സാങ്കേതികവിദ്യയായാലും വിവര വിനിമയ സാങ്കേതികവിദ്യയായാലും സാറന്മാര്‍ക്ക് 'വിവരം' ഉണ്ടാകേണ്ടത് ആവശ്യമാണ്.
വീണയുടേതു മാത്രമല്ല പല സംഗീതഉപകരണങ്ങളുടേയും ശബ്ദം പുറപ്പെടുവിക്കുന്ന സോഫ്റ്റ് വെയറുകളുണ്ട്. അക്ഷരവും ശബ്ദവും ചിത്രവും ചലച്ചിത്രവും വിവരങ്ങളാണ് (Informations).അത് വിനിമയം ചെയ്യപ്പെടുമ്പോഴാണ് അറിവ് നിര്‍മാണത്തിന് സഹായകരമാവുന്നത്.

Habeeb Nazir June 10, 2011 at 6:25 PM  

മലയാളം പഠിപ്പിക്കാന്‍ വേണ്ടി വെമ്പുന്ന ഭാഷാ സ്നേഹികളോട് ഒരു വാക്ക്. മലയാളം പഠിപ്പിക്കാന്‍ നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാം. പക്ഷേ ഐടിയുടെ പിരീഡ് എടുക്കൂ എന്ന് പറയാന്‍ നിങ്ങള്‍ക്ക് എന്തവകാശം?

മലയാളം മീഡിയം സ്ക്കൂളുകളുകളില്‍ എന്തു കൊണ്ട് ഇന്ന് കുട്ടികള്‍ കുറയുന്നു? എന്തു കൊണ്ട് സി.ബി.എസ്.ഇക്കു പുറകേ ആളുകള്‍ പായുന്നു? നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന ഇംഗ്ലീഷ് അതിപ്രസരം കൊണ്ടു തന്നെ. വരുമാനമുള്ള ഒരു ജോലി വേണമെങ്കിലോ, സമൂഹത്തില്‍ മാന്യത വേണമെങ്കിലോ ഇംഗ്ലീഷും ഒരു ഘടകമാണെന്ന അവസ്ഥ വന്നിരിക്കുന്നു. ഇത് കരസ്ഥമാക്കാന്‍ ഏറ്റവും എളുപ്പമായ മാര്‍ഗം ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുകയല്ലേ? തമിഴ് നാട്ടുകാരന്റെ ഭാഷാ സ്നേഹം തമിഴ് നാട്ടില്‍ എവിടെയും കാണാം. അവന്‍ നടത്തുന്ന എല്ലാ സര്‍ക്കാര്‍ പരീക്ഷകളുടേയും മീഡിയം തമിഴ് തന്നെ. ഇവിടെയോ? വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റും പേരുമോ? അതും തമിഴില്‍ത്തന്നെ. ഭരണഭാഷ മലയാളമാക്കുമെന്ന വീമ്പ് പറച്ചില്‍ മാത്രമല്ലേ ഉള്ളു. ഇറങ്ങുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ എല്ലാം ഇംഗ്ലീഷിലല്ലേ? ഇത്തവണത്തെ ശമ്പളപരിഷ്ക്കരണ ഉത്തരവ് എന്തു കൊണ്ട് മലയാളത്തിലാക്കിയില്ല? ഇതിനൊന്നും ശ്രദ്ധ പതിപ്പിക്കാതെ, മലയാളത്തിന് പിരീഡ് കൂട്ടിയത് കൊണ്ട് എന്തു വിപ്ലവം വരുമെന്നാണ് ഉത്തരാധുനിക എഴുത്തച്ഛന്മാരുടെ വാദം?

ബീന്‍ June 10, 2011 at 7:26 PM  

@ Habeeb Nazir,
പൊതു വിദ്യാലയം വിട്ടു സി.ബി.എസ്.ഇക്കു പുറകേ ആളുകള്‍ പായുന്നത് ഇംഗ്ലീഷ് പഠിക്കാം എന്ന് കരുതി മാത്രമാണോ ?
പൊതു വിദ്യാലയങ്ങളിലും ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും , ഇംഗ്ലീഷ് പഠനവും ഒക്കെ നടക്കുന്നില്ലേ ?
അതിനു ഗുണ മേന്മ ഇല്ലന്നാണോ ഹബീബ് -ന്റെ അഭിപ്രായം ?
പൊതു വിദ്യാലയങ്ങളിലെ അധ്യാപകരുടെ മക്കള്‍ പോലും സി.ബി.എസ്.ഇക്കു പുറകേ പായുമ്പോള്‍ പൊതു ജനങ്ങള്‍ എന്ത് ചെയ്യണം ?

Habeeb Nazir June 10, 2011 at 8:33 PM  

മിസ്റ്റര്‍ ബീന്‍,
മലയാളം മീഡിയത്തില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ തന്നെയല്ലേ ഇംഗ്ലീഷ് മീഡിയത്തിലും പഠിപ്പിക്കുന്നതെന്ന ധാരണ രക്ഷിതാക്കളിലുണ്ട്. പിടിച്ചു നില്‍പ്പിനു വേണ്ടിയാണ് പല സ്ക്കൂളുകളിലും ഇംഗ്ലീഷ് മീഡിയങ്ങള്‍ ആരംഭിച്ചതെന്ന തിരിച്ചറിവ് അദ്ധ്യാപകരടക്കമുള്ള മിക്കവാറും രക്ഷിതാക്കള്‍ക്കുണ്ട്. അതു കൊണ്ട് അവരെല്ലാം ഈ പൊടിയിടലില്‍ മയങ്ങാതെ സി.ബി.എസ്.ഇയിലേക്ക് പോകുന്നു.

മലയാളം കുറേക്കൂടുതലായി പഠിക്കുന്നതു കൊണ്ട് എന്താണിത്ര ഗുണം? ഇനി മറിച്ചൊന്നു ചിന്തിക്കൂ. അപ്പോള്‍ രക്ഷിതാക്കള്‍ ഏതു വഴി തിരഞ്ഞെടുക്കണം?

Daisy varghese June 10, 2011 at 8:57 PM  

Dear mathsblog team,
How can i install HP Laserjet printer in ubuntu

ഹോംസ് June 10, 2011 at 10:08 PM  

Dear Daisy Teacher,
Plug in the printer to a net connected system..
Ubuntu will find the best driver in seconds!
Restart and take Print!!

GENIUS June 10, 2011 at 11:12 PM  

സിലബസ്‌ ഏകീകരണം നടപ്പാക്കാത്തിടത്തോളം കാലം പൊതുവിദ്യാഭ്യാസം രണ്ടാം തരമോ മൂന്നാംതരമോ ആയി അവശേഷിക്കും.

ബീന്‍ June 11, 2011 at 7:46 AM  

സിലബസ് ഏകീകരണം കൊണ്ട് മാത്രം പ്രശ്നം തീരില്ല .
അത് നടപ്പിലാക്കുന്ന രീതി , നടപ്പിലാക്കാന്‍ വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ , അധ്യാപകരുടെ കക്ഷി രാഷ്ട്രീയവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളിലും സമാനത ആവശ്യമാണ്‌ .

Daisy varghese June 11, 2011 at 10:23 PM  

Dear mathsblog team
I installed HP LASERJET printer in ubuntu and have a message"your printer is ready for printing" .But i can not take printwhat will be the reason will u help me?

USHUS June 12, 2011 at 7:18 AM  

Truth is something bitter. Mother tongue is live when the individual like it to be. Never impose malayalam on anyone unless it is wanted and unavoidable.
Mothers are not created but born. So never try to be great by under estimating other languages and subjects. It will not work.
IT is not the back born for malayalam language to come up. Mother tongue is like mother, capture attention through love and concern, not by grabbing other's private affairs and status.
I purposefully commented in ENGLISH as a protest to my mother tongue's promoters. MOTHER IS GREAT WHEN SHE SMILES , NOT ON ROAR. SO PLEASE STOP CAPTURING AND PLUNDERING OTHERS.

Hari | (Maths) June 12, 2011 at 2:28 PM  

ഭാഷാ പഠനവും ഐടി വിദ്യാഭ്യാസവും എന്ന വിഷയവുമായി ബന്ധപ്പെട്ട് ഈ ആഴ്ചയിലെ കലാകൗമുദിയില്‍ വന്ന ലേഖനം. അതില്‍ നമ്മുടെ ബ്ലോഗ് പോസ്റ്റും ബ്ലോഗിലെ കമന്റുകളും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നോക്കുമല്ലോ.

Joe July 8, 2012 at 10:51 AM  

ഇപ്പോള് നിലവില് പത്താം ക്ളാസ്സില് ഓരോ വിഷയത്തിനുമുള്ള പിരിയഡുകളുടെ എണ്ണം എത്റ വീതമാണ്?

Harikesh Sharma June 8, 2020 at 9:38 AM  

Thank You For this Valuable Information Malayalam Is A Very Sweet Langues

Latest Job Update

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer