ജിയോജിബ്ര - പാഠം 4

>> Tuesday, May 17, 2011


കോഴ്സുകള്‍ പലതു കഴിഞ്ഞതോടെ ജിയോജിബ്ര പഠനം കാര്യക്ഷമായി നടത്തണമെന്ന ആഗ്രഹം അധ്യാപകര്‍ക്കിടയില്‍ സജീവമായിരിക്കുകയാണ്. ഇക്കാര്യം പലരും ഞങ്ങളോട് നേരിലും ഫോണിലുമെല്ലാം ആവശ്യപ്പെട്ടിരുന്നു. നേരത്തേ ബ്ലോഗില്‍ പബ്ളിഷ് ചെയ്ത മുന്‍ പാഠഭാഗങ്ങള്‍ ഭംഗിയായി നിങ്ങള്‍ പഠിച്ചിട്ടുണ്ടാകുമല്ലോ. എറണാകുളത്തെ മാസ്റ്റര്‍ ട്രെയിനറായ സുരേഷ് ബാബു സാര്‍ അത്രയേറെ ലളിതവും മനോഹരവുമായാണ് ജിയോജിബ്രയെ അവതരിപ്പിച്ചിരിക്കുന്നത്. പാഠഭാഗങ്ങള്‍ വായിച്ചു നോക്കി സംശയങ്ങള്‍ കമന്റിലൂടെ പങ്കുവെക്കുമല്ലോ.

ഒരു ത്രികോണത്തിന്റെ ബാഹ്യകോണുകളുടെ തുക കണ്ടെത്തുന്നതിനുള്ള applet നിര്‍മമാണം

Step 1. ഒരു ത്രികോണം നിര്‍മ്മിച്ച് അതിന്റെ ഓരോ ഭുജത്തിലും ഓരോ ബാഹ്യ കോണ്‍ അടയാളപ്പെടുത്തുക.(∠DBC അടയാളപ്പെടുത്താന്‍ എട്ടാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Angle ടൂളെടുത്ത് ആദ്യം D യിലും പിന്നീട് B യിലും മൂന്നാമതായി Cയിലും ക്ലിക്ക് ചെയ്താല്‍ മതി.) ബാഹ്യ കോണുകള്‍ക്ക് പ്രത്യേകം colour നല്കുക. ( Right click on Angle ∠DBC) → Object Properties → Select Colour, style → close)

Step 2 Slider ( Number , Name , Interval ( Minimum : 0.001, Maximum : 0.999, Increment : 0.01) → Apply.

Step 3 Dilate Object from Point by Factor എന്ന ടൂളെടുത്ത് ആദ്യം A യിലും പിന്നീട് Bയിലും ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ സ്ലൈഡറിന്റെ പേര് നല്കി OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. സ്ലൈഡര്‍ ചലിപ്പിക്കുമ്പോള്‍ A യുടേയും B യുടേയും ഇടയില്‍ ഒരു ബിന്ദു Gചലിക്കുന്നതു കാണാം.

Step 4ഈ ബിന്ദുവിലൂടെ BCക്ക് സമാന്തരമായി ഒരു രേഖ വരയ്ക്കുക. (നാലാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Parallel Line എന്ന ടൂളെടുത്ത് G യിലും BC എന്ന വരയിലും ക്ലിക്ക് ചെയ്താല്‍ മതി.) സ്ലൈഡര്‍ ചലിപ്പിച്ചു നോക്കൂ.

Step 5ഇപ്പോള്‍ ലഭിച്ച രേഖ CA എന്ന വരയുമായി സംഗമിക്കുന്ന ബിന്ദു H കണ്ടെത്തുക. ( Intersect Two Objects ) . കൂടാതെ ഈ രേഖയില്‍ P എന്ന മറ്റൊരു ബിന്ദു കൂടി അടയാളപ്പെടുത്തുക.

Step 6 Angle ടൂളെടുത്ത് ∠BGH, ∠PHA എന്നീ കോണുകള്‍ അടയാളപ്പെടുത്തുക. സമാന കോണുകള്‍ക്ക് (Corresponding angles) ഒരേ colour നല്കുക. സ്ലൈഡര്‍ ചലിപ്പിച്ചു നോക്കൂ.

Step 7 ടെക്സ്റ്റ് ഉള്‍പ്പെടുത്താന്‍ - പത്താമത്തെ ടൂള്‍ ബോക്സില്‍ നിന്നും Insert Text എന്ന ടൂളെടുത്ത് drawing pad ല്‍ ഒഴിഞ്ഞ സ്ഥലത്ത് ക്ലിക്ക് ടെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ ∠DBC എന്ന് ടൈപ്പ് ചെയ്തതിനു ശേഷം ചിത്രത്തില്‍∠DBC യില്‍ ക്ലിക്ക് ചെയ്ത് OK ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി.

Step 8. ∠DBE+∠ECA+∠FAB=360o എന്നു ലഭിക്കാന്‍

Step 9 "ഏതു ബഹുഭുജത്തിലും ബാഹ്യകോണുകളുടെ തുക 360o ആയിരിക്കും. അതായത് ഏതു ബഹുഭുജത്തിലും ഓരോ ഭുജത്തിലും ഓരോ ബാഹ്യകോണ്‍ എടുത്തുകൂട്ടിയാല്‍ തുക 360o ആയിരിക്കും.” എന്ന ഒരു ടെക്സ്റ്റ് ഈ അപ്ലറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തയ്യാറാക്കിയ രീതി :

1. Word processor ല്‍ തയ്യാറാക്കിയ ടെക്സ്റ്റിനെ ഒരു Image file ആക്കി മാറ്റുക. (K snapshot ഉപയോഗിക്കാം.)
2. തയ്യാറാക്കിയ Geogebra ഫയലില്‍ Image നെ ഉള്‍പ്പെടുത്താന്‍ പത്താമത്തെ ടൂള്‍ ബോക്സിലുള്ള Insert Image എന്ന ടൂളുപയോഗിച്ചാല്‍ മതി.

Step 10 ഇപ്പോള്‍ തയ്യാറാക്കിയ Text (Image file) ജിയോജിബ്ര അപ്‌ലറ്റില്‍ പ്രത്യക്ഷപ്പെടുന്നത് slider വില maximum (0.999) ത്തില്‍ എത്തുമ്പോള്‍ മാത്രമാണ്. ഇങ്ങനെ ലഭിക്കാന്‍ : Right Click on the Image file → Object Properties → On Object Properties Dialog box , Click on Advanced tab → Condition to Show Object എന്നതില്‍ d=0.999 ( ഇവിടെ d എന്നത് slider ന്റെ പേരാണ്. “= “ എന്നത് Object Properties Dialog box ല്‍ നിന്നും ഈ ചിഹ്നം ഉള്‍പ്പെടുത്തുന്നതാണ് നല്ലത്.)

Save ചെയ്ത് Slider ചലിപ്പിച്ചുനോക്കൂ. രണ്ടാമത്തെ slider ചലിപ്പിച്ച് വ്യത്യസ്ത ത്രികോണങ്ങളില്‍ നിരീക്ഷിക്കൂ.

ഭൗതികശാസ്ത്രത്തിലെ ഒരു പ്രവര്‍ത്തനം

ജിയോജിബ്രയിലെ New Point, Line Through Two Points, Segment between Two Points, Perpendicular Line, Parallel Line, Circular Arc Through Three Points, Sliderമുതലായ ടൂളുകളുപയോഗിച്ച് ഈ ഒരു അപ്‌ലറ്റ് നിര്‍മ്മിച്ചുനോക്കു.

38 comments:

JOHN P A May 19, 2011 at 6:55 AM  

സുരേഷ് സാറെ ,
കാത്തിരിക്കുകയായിരുന്നുംജിയോജിബ്ര പോസ്റ്റ്
ഒത്തിരി പ്രയോജനം ചെയ്യുന്ന വര്‍ക്കുകളാണിവ.കണക്കുകാര്‍ക്കുമാത്രമല്ല എല്ലാവിഷയത്തിനും ജിയോജിബ്ര നല്ലതാണ്. നന്ദി

Murali May 19, 2011 at 7:08 AM  

Step 10 ല്‍ d = 0.999 എന്നല്ലെ type ചെയ്യേണ്ടത്
" = " എന്ന ചിഹ്നത്തിനു പകരം == എന്ന് 2 പ്രാവശ്യം type ചെയ്താല്‍ മതി

bhama May 19, 2011 at 7:08 AM  

Text (Image file) ജിയോജിബ്ര അപ്‌ലറ്റില്‍ പ്രത്യക്ഷപ്പെടുന്നത് slider വില maximum (0.999) ത്തില്‍ എത്തുമ്പോള്‍ മാത്രമാണ്. ഇങ്ങനെ ലഭിക്കാന്‍ : Right Click on the Image file → Object Properties → On Object Properties Dialog box , Click on Advanced tab → Condition to Show Object എന്നതില്‍ d=1 ( ഇവിടെ d എന്നത് slider ന്റെ പേരാണ്. )

ഇവിടെ d=1 (സ്ലൈഡര്‍= 1)എന്നുകൊടുക്കുമ്പോള്‍ Text (Image file) ജിയോജിബ്ര അപ്‌ലറ്റില്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ ? d = .999(maximum value ) കൊടുത്തപ്പോള്‍ മാത്രമാണ് എനിക്കു കിട്ടിയത് എന്നാത്‍ Object properties പിന്നീട് എടുത്തുനോക്കുമ്പോള്‍ d=1 എന്നായിരിക്കും ഉണ്ടാകുന്നത്

Lalitha May 19, 2011 at 4:11 PM  

Thankyou Suresh Sir

nazeer May 19, 2011 at 6:29 PM  

GREAT WORK..............REALLY
THANKS

ANIL May 19, 2011 at 9:59 PM  
This comment has been removed by the author.
ANIL May 19, 2011 at 10:02 PM  
This comment has been removed by the author.
Model Maths May 19, 2011 at 10:35 PM  

Dilate Object from Point by Factor " enna tool evidannu kittum sir?

വി.കെ. നിസാര്‍ May 19, 2011 at 10:44 PM  

[im]https://sites.google.com/site/nizarazhi/niz/dialate.jpg?attredirects=0&d=1[/im]

bhama May 20, 2011 at 10:27 AM  

@ അനില്‍ സാര്‍

ഒരു line മറച്ചുവയ്ക്കുന്നതിന് right click on the line -- Show object എന്നതിത്‍ ക്ലിക്ക് ചെയ്ത് ടിക്ക് മാര്‍ക്ക് കളയുക.

bhama May 20, 2011 at 10:31 AM  

@ Model Maths ,

ഒമ്പതാമത്തെ ടൂള്‍കിറ്റിലെ അവസാനത്തെ ടൂളാണ് Dilate Object from Point by Factor

ashagopinath May 20, 2011 at 12:01 PM  

where is the third chapter of geogebra

ashagopinath May 20, 2011 at 12:02 PM  

WHERE IS THE THIRD CHAPTER OF GEOGEBRA?

ഗീതാസുധി May 20, 2011 at 12:47 PM  

ദാ..ഇവിടെ

ANIL May 20, 2011 at 1:30 PM  

ഒരു line മറച്ചുവയ്ക്കുന്നതിന് right click on the line -- Show object എന്നതിത്‍ ക്ലിക്ക് ചെയ്ത് ടിക്ക് മാര്‍ക്ക് കളയുക.
thanks bhama teacher

teenatitus May 20, 2011 at 3:52 PM  

ജിയോജീബ്ര പഠിക്കാനുള്ള ശ്രേമം ഇടയ്ക്കു വെച്ച് നിന്ന് പോയിരുന്നു. ഇപ്പോള്‍ പോസ്റ്റ്‌ കണ്ടപ്പോള്‍ വീണ്ടും പഠിക്കാന്‍ തുടങ്ങി . ജിയോജീബ്ര പഠിക്കാനാഗ്രഹിക്കുന്ന എല്ലാവര്ക്കും വളരെ ഉപകാരപ്രദമായ പോസ്റ്റ്‌ ഒരുക്കിയ മത്സ് ബ്ലോഗിനും സുരേഷ് ബാബു സാറിനും അഭിനന്ദനങ്ങള്‍

Dr.Sukanya May 20, 2011 at 4:34 PM  

ഓഫ് ടോപ്പിക്ക്

പ്ലസ്‌ ടു റിസള്‍ട്ട്‌ വന്നതില്‍ ഒരു കുട്ടിക്ക് Grace Mark (A Grade and second place in State Maths fair)കിട്ടാന്‍ അര്‍ഹത ഉണ്ടായിട്ടും അത് നല്‍കി കാണുന്നില്ല.അര്‍ഹത ഉള്ള Grace Mark കിട്ടുന്നതിനു എന്ത് ചെയ്യണം
(സ്കൂളില്‍ നിന്നും ബന്ധപെട്ട Certificates നേരത്തെ തന്നെ അയച്ചു കൊടുത്തിരുന്നു)


മറുപടി പ്രതീക്ഷിക്കുന്നു

Hari | (Maths) May 20, 2011 at 4:45 PM  

സര്‍ട്ടിഫിക്കറ്റില്‍ Grace mark awarded എന്നു കാണുന്നതിലൂടെയാണ് സാധാരണ ഗതിയില്‍ ഒരു കുട്ടിക്ക് Grace Mark കിട്ടിയെന്നു തിരിച്ചറിയാനാവുക. അപ്രകാരം മാര്‍ക്കു ലഭിച്ചിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കില്‍, ബന്ധപ്പെട്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളും പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രവും കൊണ്ട് ഹയര്‍ സെക്കന്ററി പരീക്ഷാ ബോര്‍ഡ് ഓഫീസിലേക്കു നേരിട്ടു ചെല്ലുകയാവും നല്ലത്. ഹൈസ്ക്കൂള്‍ തലത്തില്‍ ഇത്തരമൊരു രീതിയാണ് അവലംബിക്കാറ്. എന്തായാലും കുട്ടി പഠിക്കുന്ന സ്ക്കൂളില്‍ ഒന്നു കൂടി അന്വേഷിക്കുക.

Zainaba Saleem May 20, 2011 at 5:47 PM  

GEOGEBRA VALARE NANNAYIRIKKUNNU.1O STD PADABHAGAVUMAYI BANDHAPPETTA APLETS PRATHEEKSHIKKUNNU

വിന്‍സന്റ് ഡി. കെ. May 20, 2011 at 6:39 PM  

Very Useful.
Included GeoGebra in our vacation training for U.P.Maths teachers in Koduvally BRC,KOzhikode (DT).
Introduced maths blog also and downloaded the applet during the session.
Expecting more lessons on GeoGebra.

Babu May 21, 2011 at 12:11 PM  

Dear Suresh Sir,
Please publish the Geogebra lessons 1,2,3 once more in p.d.f. format.
Babu.K.U

Babu May 21, 2011 at 12:13 PM  

Dear Suresh Sir,
Please publish the Geogebra lessons 1,2,3 once more in p.d.f. format.
Babu.K.U

sabi May 21, 2011 at 12:28 PM  

This post is very usefull

വിന്‍സന്റ് ഡി. കെ. May 21, 2011 at 7:16 PM  
This comment has been removed by the author.
Kannan Shanmugam May 21, 2011 at 7:21 PM  

[im]/home/user/Desktop/beta4.png[/im]
സുരേഷ് സര്‍, പോസ്റ്റുകള്‍ നന്നായിരിക്കുന്നു.....
ജിയോജിബ്ര ബീറ്റ വെര്‍ഷന്‍ ആരെങ്കിലും നോക്കിയോ?
പ്രിവ്യൂ ബോക്സ് കൊള്ളാമെങ്കിലും ചില്ലുകള്‍ പഴയ പോലെ തന്നെ...

വിന്‍സന്റ് ഡി. കെ. May 21, 2011 at 7:24 PM  

To study GeoGebra, We can have another Blog also, Click Here

PRADEEP.P May 21, 2011 at 9:53 PM  

Sir,
Please help to install printer Canon LBP 2900B in Ubuntu 10.4.
Thank you.

PRADEEP.P May 21, 2011 at 9:55 PM  
This comment has been removed by the author.
PRADEEP.P May 21, 2011 at 9:56 PM  
This comment has been removed by the author.
PRADEEP.P May 22, 2011 at 9:05 AM  
This comment has been removed by the author.
വി.കെ. നിസാര്‍ May 22, 2011 at 10:49 AM  

Sir,
കണ്ണൂര്‍ ജില്ലയിലെ ഐടി മാസ്റ്റര്‍ ട്രൈനര്‍ ശക്തിധരന്‍ സാറിന്റെ പരിഹാരം ട്രൈ ചെയ്തു നോക്കൂ....
"LBP2900 പ്രിന്റര്‍ 10.04 , 9.10 എന്നിവയില്‍ Add ചെയ്യുന്ന വിധം
(നേരത്തെയുള്ള മെത്തേഡ് തന്നെയാണ്. ഡ്രൈവര്‍ പുതിയതാണ്.)
cups-common
cups എന്നീ പാക്കേജുകള്‍ സിനാപ്റ്റിക്കില്‍ പോയി ഇന്‍സ്റ്റാള്‍ ചെയ്യണം.
( ഇന്‍സ്റ്റാള്‍ ആയിട്ടില്ലെങ്കില്‍ മാത്രം)
സിസ്റ്റത്തില്‍ നിലവില്‍ LBP2900 Add ചെയ്തിട്ടുണ്ടെങ്കില്‍ Delete
ചെയ്ത് പ്രിന്റര്‍ കണക്ട് ചെയ്ത ശേഷം സിസ്റ്റം Reboot ചെയ്യുക

ഇവിടെ നിന്നും
ഡ്രൈവര്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത്
Driver/Debian എന്ന ഫോള്‍ഡറിനുള്ളിലെ പാക്കേജുകള്‍ താഴെ പറയുന്ന
ക്രമത്തില്‍ Double Click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
cndrvcups-common_2.00-2_i386.deb
cndrvcups-capt_2.00-2_i386.deb
ഇനി താഴെയുള്ള കമാന്റ് ഓരോന്നായി റണ്‍ ചെയ്യുക, (കോപ്പി ചെയ്ത്
ടെര്‍മിനലില്‍ പേസ്റ്റ് ചെയ്യുക.)
sudo /etc/init.d/cups restart
sudo /usr/sbin/lpadmin -p LBP2900 -m CNCUPSLBP2900CAPTK.ppd -v
ccp:/var/ccpd/fifo0 -E
sudo /usr/sbin/ccpdadmin -p LBP2900 -o /dev/usblp0
sudo /etc/init.d/ccpd start

ഇനി System-Administration-Printing ല്‍ പോയി LBP2900 പ്രിന്റര്‍ Default ആക്കുക.
ശേഷം ടൈപ്പ് ചെയ്ത് പ്രിന്റ് ചെയ്യാം. Print test page വര്‍ക്ക് ചെയ്യണമെന്നില്ല.
പിന്നീട് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ താഴെ പറയുന്ന കമാന്റ്
റണ്‍ ചെയ്യുക.

sudo /etc/init.d/ccpd start

NB: Error കാണിക്കുകയാണെങ്കില്‍ സിനാപ്റ്റിക്കില്‍ നിന്നും portreserve
എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക ( Net കണക്ഷന്‍ വേണം)Printer റിമൂവ്
ചെയ്ത് മുകളിലെ step കള്‍ ഓരോന്നായി വീണ്ടും ചെയ്യുക."

പ്രദീപ് മാട്ടര May 22, 2011 at 5:30 PM  

ഈ പ്രിന്റര്‍ (Canon LBP 2900/2900B) ഉബുണ്ടുവില്‍ നന്നായി പ്രവര്‍ത്തിക്കുന്നതാണ്. കാപ്റ്റ് ഡ്രൈവറുകള്‍ ഞാന്‍ പരീക്ഷിച്ചു നോക്കി. പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, എല്ലാ തവണയും പ്രിന്റിനു മുന്പ് ccpd റീസ്റ്റാര്‍ട്ട് ചെയ്യേണ്ടി വരും. അതല്ലെങ്കില്‍ ചില എഡിറ്റിങ്ങുകള്‍ കൂടി വേണ്ടി വന്നേക്കും. താഴെ പറയുന്ന വെബ് പേജുകള്‍ വായിച്ചു നോക്കുക.
https://help.ubuntu.com/community/CanonCaptDrv190
http://ubuntuforums.org/showthread.php?t=1315665
http://radu.cotescu.com/how-to-install-canon-lbp-printers-in-ubuntu/

റാഡു കോടെസ്ക്യൂവിന്റെ സഹായത്തില്‍ (3) ഒരു കോണ്‍ഫിഗറേഷന്‍ ഫയല്‍ പുതിയ സ്ക്രിപ്റ്റായി എഡിറ്റു ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. (സഹായത്തില്‍ പറഞ്ഞിരിക്കുന്ന ഇന്‍സ്റ്റലേഷന്‍ സ്ക്രിപ്റ്റ് ഉപയോഗിക്കമ്പോഴും ഇത് എഡിറ്റു ചെയ്യപ്പെടും എന്നു തോന്നുന്നു.) എന്തായാലും എഡിറ്റു ചെയ്യുന്നതിന് മുന്പ് ഈ ഫയല്‍ ഒന്നു ബായ്ക്കപ്പ് ചെയ്യുന്നത് നല്ലതായിരിക്കും.

UP NISMED May 25, 2011 at 4:15 AM  

Hi. I have more than 50 GeoGebra tutorials here:

http://mathandmultimedia.com/geogebra/

You may want to check it out.

വി.കെ. നിസാര്‍ May 25, 2011 at 6:15 AM  

Thanks Bautista,
I've already checked your wonderful site and congrats for keeping it so fine!
One of our readers already pointed out the geogebra possibilities there.
Thanks for the comment. Keep sharing.

Younus May 25, 2011 at 6:34 PM  

Please post the PDF copy of the Geogebra 1,2,3,4 lessons

വിന്‍സന്റ് ഡി. കെ. May 25, 2011 at 8:35 PM  

It is very interesting to know that a person like Guillermo Bautista made a comment on Maths Blog.
Very Good.

Now maths blog can make a link to his blog.

onnuchirikku(ഒന്നു ചിരിക്കൂ.....) May 26, 2011 at 12:34 PM  

बहुत अच्छा

Unknown July 4, 2011 at 9:17 PM  

Maths Blog Team,

Kindly explain how to install dot matrix printer,LQ-1150 II in Ubuntu 10.04

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer