ഇന്ന് 10-10-10 10:10:10 മാജിക് ഡേ
>> Sunday, October 10, 2010
2010 ലെ പത്താം മാസത്തിലെ പത്താം തിയതിയായ ഇന്ന് പത്തുകളുടെ അപൂര്‍വ്വ സംഗമദിനം. പറഞ്ഞു തുടങ്ങിയപ്പോഴേ കാര്യം മനസ്സിലായിക്കാണുമല്ലേ? ഇന്നത്തെ തീയതിയെങ്ങനെയാ എഴുതുന്നത്? 10-10-10 എന്നല്ലേ? പകല്‍ 10 മണി 10 മിനിറ്റ് 10 സെക്കന്റ് ആകുമ്പോഴോ? ആറ് പത്തുകളുടെ അപൂര്‍വ്വ നിര തന്നെ നമുക്ക് കാണാം. ഡിജിറ്റല്‍ ക്ലോക്കുകളില്‍ 10:10:10 10-10-10 എന്ന് തെളിയുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. എത്ര രസകരം അല്ലേ? നമ്മുടെ നാട്ടില്‍ ഈ ദിവസവും ഒരു സാധാരണദിനമായി കടന്നു പോകുമെങ്കിലും ചില രാജ്യങ്ങള്‍ ഇത്തരം അപൂര്‍വ്വ ദിനങ്ങള്‍ നന്നായി ആഘോഷിക്കുന്നുണ്ട്. ഉദാഹരണത്തിന് നമ്മുടെ അയല്‍രാജ്യമായ ചൈനയില്‍ ഈ ദിനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ്. 08-08-08 08:08:08 ന് ഒളിമ്പിക്സ് ചടങ്ങുകള്‍ക്ക് തിരിതെളിച്ച് അവരത് വലിയൊരു ആഘോഷമാക്കിയത് നാം ജീവിതകാലത്ത് മറക്കുമോ? എങ്ങനെയെല്ലാമാണ് ലോകജനത ഇത് ആഘോഷിക്കുന്നത്?
പത്തിന്റെ ഈ അപൂര്‍വ്വ സമ്മേളനം ഓര്‍മ്മിക്കപ്പെടാനാകും വിധം വിവിധ ചടങ്ങുകള്‍ക്കായി തെരഞ്ഞെടുക്കുന്നവരുണ്ട്. വിദേശരാജ്യങ്ങളില്‍ പലരും ദിവസത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് വിവാഹത്തിനായി ഈ വര്‍ഷത്തെ ഒക്ടോബര്‍ പത്ത് തെരഞ്ഞെടുത്തിരിക്കുകയാണത്രേ. ഇതിനു പിന്നില്‍ പലര്‍ക്കും ജ്യോതിഷവിശ്വാസങ്ങള്‍ കൂടിയുണ്ടെന്നു പറയുമ്പോള്‍ പലരും മൂക്കത്ത് വിരല്‍ വെക്കും.
വരട്ടെ, വിശ്വാസത്തിന്റെ പോക്കിനെപ്പറ്റി ഇനിയും കേള്‍ക്കണോ? ഇന്ന് സിസേറിയനുകള്‍ക്കുള്ള സമയം പോലും 10:10 തെരഞ്ഞെടുത്ത് കാത്തിരിക്കുന്നവരുണ്ടെന്നു പറയുമ്പോഴോ? ഈ സമയത്ത് ജനിക്കുന്നവര്‍ ജീവിതത്തില്‍ കൃത്യനിഷ്ഠയുള്ളവരും പ്രശസ്തരുമായി മാറുമെന്നാണത്രേ ജ്യോതിഷപ്രവചനങ്ങള്‍. ഈ ദിവസത്തിന്റെ വിശ്വാസങ്ങള്‍ക്കു പിന്നില്‍ യാതൊരു അടിസ്ഥാനവുമില്ലായിരിക്കാം. പക്ഷേ സംഖ്യകളുടെ ഈ ആവര്‍ത്തനം ഒരു അവിസ്മരണീയത പ്രദാനം ചെയ്യുന്നില്ലേ? നമ്മുടെ നാട്ടില്‍ വാഹനങ്ങള്‍ക്കു പിന്നാലെ ഫാന്‍സി നമ്പര്‍ തെരഞ്ഞു പോകുന്നവരും ഈ അവിസ്മരണീയത കൊതിക്കുന്നില്ലേ?
അടുത്ത വര്‍ഷം 11-11-11 ഉം 2012 ല്‍ 12-12-12 കഴിയുമ്പോള്‍ 13 നോടുള്ള ഭയം നിമിത്തമാണോന്നറിയില്ല പിന്നീട് ഈ ദിനഭംഗി കാണാന്‍ കുറേ നാളുകൂടി കാത്തിരിക്കണം. 2020 ല്‍ 22-2-22 വരുന്നത് വരെ.
വാല്‍ക്കഷണം: നമ്മുടെ നാട്ടില്‍ ഈ സംഖ്യാകളുടെ അപൂര്‍വ്വനിര ആഘോഷിക്കാന്‍ തുടങ്ങിയാല്‍ ആ ആഘോഷം പല ഷോപ്പുകളുടേയും മുന്നിലെ ആള്‍ നിര കൂട്ടാന്‍ ഉപകരിക്കുമെന്നും അതുവഴി പല കോര്‍പ്പറേഷനുകള്‍ക്കും അന്നേ ദിവസം വരുമാനം കൂടുന്നതിനും ഒരു സാധ്യതയില്ലേ?
33 comments:
എന്തൊക്കെ പ്രഹസനങ്ങള്‍????
2010നെ വെറും 10 ആക്കി മാറ്റുവാന്‍ ഇത്രയ്ക്ക് എളുപ്പമാണോ :)
സി.ഇ. 10ഉം സി.ഇ. 2010ഉം തമ്മില്‍ വ്യത്യാസം മനസ്സിലാകാത്ത ജോതിഷമോ!!!
അവസാനം പറഞ്ഞ് വെച്ചത് തന്നെയല്ലേ നേര്!!! ബിസിനസ്സ് തന്ത്രം....
ഏതായാലും സ്വര്‍ണക്കട നടത്തുന്നവര്‍ ഇതിനെ കുറിച്ച് ഓര്‍ത്തില്ല എന്ന് തോന്നുന്നു .
അല്ലെങ്കില്‍ അക്ഷയ ദശമി എന്നൊക്കെ പറഞ്ഞു നാട്ടില്‍ ഐശ്വര്യം വാരിവിതറിയേനെ .
നമുക്ക് പത്തു ദിവസം കഴിഞ്ഞു പകല്‍ 10 മണി 20 മിനിറ്റ് 10 സെക്കന്റ് ആകുമ്പോഴോ? പത്തു,ഇരുപതു കളുടെ അപൂര്‍വ്വ നിര തന്നെ നമുക്ക് കാണാം. ഡിജിറ്റല്‍ ക്ലോക്കുകളില്‍ 10:20:10 20-10-2010 എന്ന് തെളിയുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. അതുകൊണ്ട് 10.20.10.20.10.2010ആഘോഷിക്കണം .എല്ലാവരും തയ്യാറായി നില്‍ക്കുക.
"10-10-10-10-10-10"എന്നത് ഒപ്പിയെടുക്കാന്‍ അസീസ് സര്‍ ഖത്തറില്‍ കണ്ണില്‍ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്നുണ്ടാവും .ആ ക്രെഡിറ്റ് മറ്റാര്‍ക്കും കിട്ടില്ലല്ലോ .ശരി .........
@Babu jacob sir,
"ഇരു കൊടുംകാറ്റുകള്‍ ക്കിടയിലെ ശാന്തി തന്‍
ഇടവേളയാനിന്നു മര്‍ത്യജന്മം "
കുത്തുകള്‍ക്കിടയിലെ ശാന്തിയാണോ ബാബുസാര്‍ ഉദ്ദേശിച്ചത് ?അതോ ഒന്നും പറയാനില്ല എന്നോ?
കുത്തുകള്‍ക്കിടയിലെ ശാന്തിയല്ല, ശാന്തി നഷ്ടപ്പെട്ടവന് കിട്ടിയ രണ്ട് കുത്താണ്. കിട്ടേണ്ടത് കിട്ടിയാല്‍ അതും ഫ്രീയായിട്ട് കിട്ടിയാല്‍ ഇതുപോലിരിരിക്കും.
ഈ പോസ്റ്റ് മാത്സ്ബ്ലോഗിന് ഒഴിവാക്കാമായിരുന്നു.
മനോജ് സാര്‍,
എല്ലാ സംഖ്യകളും ആവര്‍ത്തിച്ചു വരുന്നതിന് ഇനി വിദൂരനൂറ്റാണ്ടുകളില്‍പ്പോലും സാധ്യതയില്ലായെന്നതല്ലേ വാസ്തവം? 12-12-1212 നു ശേഷം ഇനിയതിന് എന്നാണ് സാധ്യത?. അപ്പോള്‍പ്പിന്നെ ആഘോഷങ്ങള്‍ക്കു വേണ്ടി മനഃപ്പര്‍വ്വം വര്‍ഷത്തിന്റെ ഒടുവിലെ രണ്ടക്കങ്ങള്‍ മാത്രമെടുത്താല്‍ സുഖമായി കുറേ ദിനങ്ങള്‍ ഇങ്ങനെ ആഘോഷിക്കാന്‍ കിട്ടും. അങ്ങനെ കരടായി തോന്നിയ നൂറ്റാണ്ടിനെ പതുക്കെ ആണ്ടില്‍ നിന്നും എടുത്തു കളഞ്ഞപ്പോള്‍ ആഘോഷങ്ങള്‍ക്ക് വകുപ്പായി.
ഈ മാസത്തില്‍ ഇനിയും ഒരു ദിനഭംഗി വരാനിരിക്കുന്നുണ്ട്. ഈ മാസം ഇരുപതാം തീയതിയില്‍ (20-10-2010).നവമ്പറിലും ഉണ്ട് ഒരെണ്ണം 12-11-10 ല്‍. പക്ഷെ ഇതിനെന്തു കൊണ്ട് അത്ര പ്രാധാന്യം ലഭിച്ചില്ലായെന്നു ചോദിച്ചാല്‍ എല്ലാ രാജ്യങ്ങളും dd/mm/yy എന്ന ക്രമത്തിലല്ല തീയതി എഴുതുന്നത് എന്നാണ് ഉത്തരം.
അനൂപേ,
ഈ പോസ്റ്റ് മാത്സ്ബ്ലോഗിന് ഒഴിവാക്കാമായിരുന്നു എന്ന് പറഞ്ഞതെന്താണ്? വന്ന സ്ഥിതിക്ക് എന്തെങ്കിലും പറയണമല്ലോ എന്നു വിചാരിച്ച് പറഞ്ഞു പോയതാണോ? സംഖ്യകളുടെ പ്രത്യേകത ആവര്‍ത്തിക്കുന്ന ഈ ദിവസത്തേക്കുറിച്ച് മാത്സ് ബ്ലോഗിനല്ലേ പറയാന്‍ കൂടുതല്‍ അവകാശം?
പലരുടേയും ധാരണ ഇന്‍ഡ്യയിലാണ് ജ്യോതിഷവിശ്വാസം കൂടുതലെന്നാണ്. എന്നാല്‍ അതിനേക്കാളൊക്കെ എത്രയോ വലുതാണ് വിദേശരാജ്യങ്ങളില്‍ സംഖ്യാജ്യോതിഷത്തിനും മറ്റുമുള്ള സ്വാധീനമെന്ന് ഇങ്ങനെയുള്ള അവസരങ്ങളിലാണ് നാമറിയുന്നത്.
പോസ്റ്റിന് വേണ്ടിയുള്ള പോസ്റ്റ്, മാത്സ് ബ്ലോഗിന് വിഷയദാരിദ്ര്യം ! ആരെങ്കിലും നല്ല പോസ്റ്റുകള്‍ നല്കൂ...
പത്തേ പത്തിന്റെ ഈ സുവര്‍ണ്ണ വേളയില്‍ മാത്സ് ബ്ലോഗിലെ എല്ലാവര്‍ക്കും ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ അക്ഷയ ദശമി ആശംസിക്കുന്നു.
ചന്ദ്രശേഖരന്‍ മാഷ് പറഞ്ഞ വിഷയം വെച്ച് ഞാനുമൊന്നു നെറ്റില്‍ പരതി. ചന്ദ്രശേഖരന്‍ മാഷിന്റെ കമന്റ് ദാരിദ്ര്യം പോലെ ലോകത്തെ പല വെബ് സൈറ്റുകള്‍ക്കും ഈ വിഷയ ദാരിദ്ര്യമുണ്ടെന്നു കണ്ടെത്തി.
ഇതാ നോക്കൂ
www.expressindia.com
www.timesofindia
www.hyderabadnews.net
www.emirates247.com
Yahoo Groups
www.wired.com
www.DNAindia.com
ഇവര്‍ക്കൊന്നും വേറെ പണിയില്ലേ? എല്ലാവരും ചന്ദ്രശേഖരന്‍ പറഞ്ഞതു കേട്ട് പോസ്റ്റ് തയ്യാറാക്കി മ്ത്സ് ബ്ലോഗിന് കൊടുക്കൂ.
ക്ഷീരമുള്ളോരകിടന്‍ ചുവട്ടിലും
ചോരതന്നെ കൊതുകിന്നു കൗതുകം
10:10:10 ന് ഒരു കമന്റിടാന്‍ കാത്തിരിക്കുകയായിരുന്നു. പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് വളരെ ശരിയാണ്. ഫാന്‍സി നമ്പറിനു പുറകെ ചിലര്‍ പായുന്നതു പോലെ ഫാന്‍സി തീയതികളില്‍ മംഗളകര്‍മ്മങ്ങള്‍ ചെയ്യാന്‍ കാത്തിരിക്കുന്നവരുമുണ്ട്. എന്റെ ജിവിതത്തിലെ 8-8-88 ഉം 9-9-99 മെല്ലാം ഞാന്‍ ഇന്നും ഓര്‍മ്മിക്കുന്നുണ്ട്. അതുപോലെ തന്നെയാണ്, ഇന്നത്തെ 10-10-10 ഉം. ഈ ദിനം അവിസ്മരണീയമാക്കിയതിന് മാത്സ് ബ്ലോഗിന് നന്ദി.
ഗൂഗിൾ ബസ്സിൽ കയറിയതുകൊണ്ട് ഇവിടെ കമന്റിടാൻ വൈകി.
ഇന്ന് പ്രമുഖപത്രങ്ങളില്‍ ഇതേക്കുറിച്ച് വാര്‍ത്ത വന്നിട്ടുണ്ട്. ഈ അപൂര്‍വ്വത പോസ്റ്റാക്കിയപ്പോള്‍ മാത്സ് ബ്ലോഗിന് വിഷയദാരിദ്ര്യമെന്നു ചന്ദ്രശേഖരന്‍ സാര്‍ പറഞ്ഞതിനു പിന്നില്‍ ഒരു ദുരുദ്ദേശ്യമില്ലേ? നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം വിരുന്നു വരുന്ന ദിനമാണ് ഈ മുപ്പത്തുകളെന്നാണ് പത്രങ്ങള്‍ വിശേഷിപ്പിക്കുന്നത്.
ഓരോ ദിവസങ്ങള്‍ക്കും പ്രത്യേകതകളുണ്ട്. ഓരോ സംഖ്യകള്‍ക്കും പ്രത്യേകതയുണ്ട്. രാമാനുജന്‍ കാറിന്റെ നമ്പറിനെ എന്നെന്നും ഓര്‍മ്മിക്കാനാകുന്ന വിധം ഗണിതവല്‍ക്കരിച്ചതു പോലെ ദിവസങ്ങളേയും മറക്കാനാവാത്ത വിധം ബന്ധിപ്പിക്കാവുന്നതേയുള്ളു. അതിന്റെ തുടര്‍ച്ചയാണ് ഈ ദിനാചരണവും. പക്ഷെ അതില്‍ ജ്യോതിഷം കലര്‍ത്തുമ്പോള്‍, അതിനെ വങ്കത്തരമെന്നല്ലാതെ എന്താ പറയുക?
രണ്ടായിരത്തിപത്ത് ഒക്ടോബര്‍ മാസത്തെ കുറിച്ച് മറ്റൊരു ഇന്‍ഫര്‍മേഷന്‍. മെയിലില്‍ ഫോര്‍വേഡായി കിട്ടിയതാ..
അഞ്ച് വെള്ളിയാഴ്‌ചയും അഞ്ച് ശനിയാഴ്‌ചയും അഞ്ച് ഞായറാഴ്‌ചയും ഈ മാസം ഉണ്ടത്രെ. 823 വര്‍ഷം കൂടുമ്പോഴേ ഒരു മാസം ഇങ്ങിനെ വരാറുള്ളത്രെ.. നേരാണോ?
@അനൂപ്
"ഈ പോസ്റ്റ് മാത്സ്ബ്ലോഗിന് ഒഴിവാക്കാമായിരുന്നു."
അക്കങ്ങളുടെ അതിമനോഹരമായ ക്രമീകരണത്തിന്റെ ഈ നിമിഷത്തെ കുറിച്ച് മാത്സ് ബ്ലോഗ് തന്നെയല്ലേ പറയേണ്ടത് ?
സ്വന്തം പേര് നാലാളെ കാണിക്കാന്‍ വേറെ എന്തെല്ലാം മാര്ഗ്ഗങ്ങളുണ്ട് .
ഇത് വെറും ശുഷ്ക്കമായ വാദം ആയിപ്പോയി .
ആന ചിന്നം വിളിക്കുന്നത് കണ്ട് അണ്ണാന്‍ കോട്ടുവാ ഇട്ടു നോക്കിയതായിരിക്കും അല്ലെ?
@ Chikku.
2011 ജൂലൈയില്‍ ഇതുപോലെ തന്നെ അഞ്ച് വെള്ളിയാഴ്‌ചയും അഞ്ച് ശനിയാഴ്‌ചയും അഞ്ച് ഞായറാഴ്‌ചയും ഉണ്ടാകും .
കിട്ടേണ്ടത് കിട്ടിയപ്പോള്‍ , അതും ഫ്രീയായിട്ട് കിട്ടിയപ്പോള്‍ Anoop നു മതിയായി .
മനോഹരങ്ങലായ ചില സംഖ്യാക്രമങ്ങളുണ്ട് പ്രകൃതിയില്‍
a/b +c/d = e
1 മുതല്‍ 9 വരെയുള്ള അക്കങ്ങള്‍ എല്ലാം ഉപയോഗിച്ച്, ആവര്‍ത്തിക്കാതെ , സമവാക്യം അര്‍ഥപൂര്‍ണ്ണമാക്കാമോ?
solve this also:
place the nine digits 1-9 into the fraction to make the equation 1
(a/bc)+(d/ef)+(g/hi)=1
(a/bc)+(d/ef)+(g/hi)=1
5/34 +7/68 +9/12 =1
.
@വിജയന്‍ ലാര്‍വ സാര്‍ ,
5/34 + 7/68 + 9/12= 1.
Ref:- http://www-course.cs.york.ac.uk/cop/exam2003.pdf
.
Find the net term in the series?
2,6,15,28,55,....
2, 6, 15, 28, 55,...
next is 78 ?
1*2,2*3,3*5,4*7,5*11,6*13,7*17,8*19,9*23,10*29....
the next in the series are 78,119,152,207,290......
10-10-10 10:10:10
'നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം വിരുന്നു വരുന്ന ദിനമാണ് ഈ മുപ്പത്തുകളെന്നാണ് പത്രങ്ങള്‍ വിശേഷിപ്പിക്കുന്നത്.'
ഇപ്പോള്‍ 13-10-10 10:21:11
ഇത് ഇനി ഈ നൂറ്റാണ്ടില്‍ ഇനി എത്ര തവണ വരും?
പിന്നെ അക്കങ്ങളുടെ ആവര്‍ത്തന ഭംഗിയാണെങ്കില്‍ 11-11-11 11:11:11 ആണ് കൂടുതല്‍ ഭംഗി.
"ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ
വന്നുപോംപിഴയുമത്ഥശങ്കയാല്‍."
ഭാഷ അപൂര്‍ണമായതും അക്ഷരപ്പിഴ വന്നതും അര്‍ത്ഥശങ്ക കൊണ്ടാണോ ആവോ?
കുമാരനാശാന്‍ കവിതയിലെ ക്ലറിക്കല്‍പ്പിഴവ് തിരുത്തുമല്ലോ.
(തമാശയായെടുക്കണേ)
പ്രിയ മന്‍മോഹന്‍
തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി. തിരുത്തി
തമാശയല്ല, കാര്യമായിത്തന്നെ സ്വീകരിച്ചിരിക്കുന്നു
പബ്ലിഷ് ചെയ്യുന്നതിനു മുമ്പ് പരിശോധിക്കാറുണ്ട്. കണ്ടില്ല.
കള്ളന്മാരെയും കുറ്റവാളികളെയും നേരിടാനുള്ളതാണ് പോലീസ്. ഒരു വീട്ടില്‍ പോലീസ് കയറിയാല്‍ പിന്നെ ആ വീട്ടുകാരെ മുഴുവന്‍ സംശയദൃഷ്ടിയോടെ മാത്രമായിരിക്കും നാട്ടിലുള്ളവര്‍ വീക്ഷിക്കുക. അതുകൊണ്ടു തന്നെ പോലീസിനെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും കയറുന്നതില്‍ നിന്ന് മനഃപൂര്‍വ്വം അകറ്റി നിര്‍ത്തിയിരുന്നു. സര്‍വ്വാധികാരം പോലീസിന് നല്‍കിയുള്ള ഈ അന്വേഷണം ആരെ തോല്‍പ്പിക്കാനാണ്? ആര്‍ക്കു വേണ്ടിയാണ്? ഇതെല്ലാം കുട്ടികളുടെ മനസ്സിലുണ്ടാക്കുന്ന വികാരം ചെറുതായിരിക്കുമോ? തങ്ങളെ വഴിതെളിക്കുന്നവര്‍ തട്ടിപ്പുകാരാണെന്ന പ്രവണത കുട്ടികളിലുണ്ടാക്കുന്നത് നല്ലതാണോ? ചങ്ങലയ്ക്ക് ഭ്രാന്ത് ബാധിച്ചാല്‍ എന്താണ് ചെയ്യുക? ഇതിനെതിരെ പ്രതികരിക്കാന്‍ ആരുമില്ലേ?
"കള്ളന്മാരെയും കുറ്റവാളികളെയും നേരിടാനുള്ളതാണ് പോലീസ്."
അതുമാത്രമാണോ വിജയാ..?
'കുട്ടികളെ തല്ലാനും ശകാരിക്കാനുമുള്ളതാണ് മാഷന്മാര്‍' എന്നൊരു പ്രസ്താവന പോലെ തീരെ നിലവാരം കുറഞ്ഞുപോയില്ലേ മാഷേ ഈ പ്രതികരണം?
ഇലക്ഷന്റെ തിരക്കില്‍ വേണ്ടാ വേണ്ടായെന്നു വെക്കുമ്പോഴും പ്രതികരിച്ചു പോവുകയാണ് മി. വിജയന്‍ നിങ്ങളുടെ ഈ വിഡ്ഢിത്തങ്ങള്‍ കേള്‍ക്കുമ്പോള്‍.
പോലീസ് പരിശോധിക്കട്ടെ, സകലമാന മാനേജര്‍മാരുടേയും മാഷന്മാരുടേയും ഉടുമുണ്ട് അഴിഞ്ഞുവീഴുന്നത് കാണാം!
നല്ല കാര്യം
മിമിക്രിക്കാര്‍ക്ക് ഒരു വകയായി
രണ്ടായിരത്തിനു മേലെ കുട്ടികളുളള ഒരു സ്‌കൂളില്‍ എണ്ണമെടുത്ത് തീരുമ്പോള്‍ മിനിമം ഒരു മണിയാവും.. അത്രയും സമയം ടോയ്‌ലറ്റില്‍ പോലും പോവാനാവാതെയീരീക്കുന്ന കുട്ടികളുടെ അവസ്ഥ ദയനീയം
Post a Comment