NTSE-Lines and Angles, Crossword Puzzle
>> Monday, October 11, 2010
ഏതാണ്ട് ഒരുമാസം മുമ്പ് മാത്സ് ബ്ലോഗിന്റെ മെയില്‍ബോക്സില്‍ വന്ന ഒരു വിശേഷപ്പെട്ട മെയില്‍ കാണണ്ടേ..?
ഇന്ത്യയില്‍ കേരളത്തിനുപുറത്ത് ചത്തീസ്ഘഢ് എന്ന സംസ്ഥാനത്തുനിന്നും മലയാളം ഒട്ടും അറിയാത്ത ഒരു ഗണിതാധ്യാപകന്റേതാണ് മെയില്‍. നെറ്റില്‍ തന്റെ ഇഷ്ടവിഷയം സെര്‍ച്ച് ചെയ്തപ്പോള്‍ അവിചാരിതമായി കണ്ണില്‍പെട്ടതാണ് നമ്മുടെ ബ്ലോഗ് എന്ന മുഖവുരയോടെ തുടങ്ങുന്ന ഈ മെയിലിന് അനുബന്ധമായി ചെയ്ത ഫോണ്‍കോളുകളൊന്നില്‍, അമൂല്യമായ ഒരു സമ്മാനം കൂടി അദ്ദേഹം വാഗ്ദാനം ചെയ്തു. അതെന്താണെന്നറിയണ്ടേ......
Dear Sirs ,
Hello , I am Sanjay Gulati , a mathematics teacher from Bhilai (Chhattisgarh).
I came to know about this blog by surfing the net. I don't know malayalam , but by just browsing through the website , I think there are very good resources of materials, specially for class VIII and IX, using ICT.I am a GEOGEBRA user . I find the use of geogebra in your site also.
Kindly help me to take advantage of your site. How can I view the site in ENGLISH?
Sanjay Gulati
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകരേയും വിദ്യാര്‍ഥികളേയും പ്രധാനമായും ഉദ്ദേശിച്ചുള്ളതായതിനാലാണ് കഷ്ടപ്പെട്ട് ഇത് മലയാളത്തില്‍ തയ്യാറാക്കുന്നതെന്നും ഇതിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ നമ്മുടെ അടുത്ത സ്വപ്നങ്ങളിലൊന്നാണെന്നും മറുപടിയും കൊടുത്തു. പിന്നീട് വന്ന മെയിലിന്റെ കൂടെ, അദ്ദേഹം ഉണ്ടാക്കിയ ചില ജിയോജെബ്രാ ഫയലുകള്‍ കൂടി ഉണ്ടായിരുന്നു.
ചത്തീസ്ഘഢിലെ ഭിലായിയില്‍ ഗവ.ഹയര്‍സെക്കന്ററി അധ്യാപകനാണെന്നും (അവിടെ 9,10,11,12 ക്ലാസ്സുകള്‍ ഒറ്റ യൂണിറ്റാണ് - സെക്കന്ററി), മെക്കാനിക്കല്‍ എഞ്ചിനീറിങ്ങില്‍ ബിരുദധാരിയായ അദ്ദേഹത്തിന്റെ പ്രണയം ഗണിതത്തോടാണെന്നും വ്യക്തമാക്കുന്നതായിരുന്നൂ അടുത്ത മെയില്‍. പിന്നത്തെ ആഴ്ച ഫോണില്‍ നേരിട്ടു വിളിച്ച് ഏറെനേരം സംസാരിച്ചു. ഐടി വിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ച് ഐസിടി രംഗത്ത് കേരളത്തിന്റെ കുതിച്ചുചാട്ടത്തെ ഏറെ പ്രകീര്‍ത്തിച്ച സഞ്ജയ്, നിര്‍ഭാഗ്യവശാല്‍ തന്റെ സംസ്ഥാനം ഉണരാന്‍ തുടങ്ങുന്നതേയുള്ളൂവെന്നു പറഞ്ഞു.
എന്നാല്‍ ഇതൊന്നുമല്ല, അദ്ദേഹത്തിന് അത്ഭുതമായി തോന്നിയത്! ദേശീയതലത്തില്‍ എട്ടാംക്ലാസ്സുകാര്‍ക്കായി നടത്തപ്പെടുന്ന NTSE പരീക്ഷയില്‍ കഴിഞ്ഞവര്‍ഷം പ്രതിമാസം 500 രൂപയുടെ സ്കോളര്‍ഷിപ്പ് നേടിയവരുടെ ഗണത്തില്‍ കേരളത്തില്‍ നിന്നുള്ള കുട്ടികളെ മഷിയിട്ടുനോക്കിയിട്ടും കാണാനില്ലത്രെ! പ്രതിഭാധനരായ കേരളത്തിലെ അധ്യാപകര്‍ എന്തേ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനു മുന്നില്‍, അതുവരെ മുഴച്ചുനിന്നിരുന്ന അഭിമാനത്തിന്റേയും അഹങ്കാരത്തിന്റേയും ഊതിവീര്‍പ്പിച്ച ബലൂണ്‍ കാറ്റഴിഞ്ഞുപോയി. മറുപടിവാക്കുകള്‍ക്കുവേണ്ടിയുള്ള തപ്പിത്തടയല്‍ ശ്രദ്ധയില്‍ പെട്ടിട്ടാകണം, ഈ ബ്ലോഗിലൂടെ കുട്ടികള്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന, വര്‍ഷങ്ങളായി ഇതിന്റെ പരിശീലനപരിചയമുള്ള, സഞ്ജയിന്റെ വാഗ്ദാനം. (അല്ലെങ്കിലും, പ്രതിഭാധനന്മാര്‍ എന്നും നമ്മെ തേടിയെത്തിയത് യാദൃശ്ചികമായിട്ടായിരുന്നു. ഫിലിപ്പ് മാഷ്, ഉമേഷ് സാര്‍, റെസിമാന്‍, അഞ്ജന, കണ്ണന്‍,...തുടങ്ങിയവരെല്ലാം!)
ഈ വര്‍ഷത്തെ NTSE പരീക്ഷയ്ക്ക് മൂന്നുഘട്ടങ്ങളാണുള്ളത്. സംസ്ഥാനതലത്തില്‍ എസ്.സി.ഇ.ആര്‍.ടി നടത്തുന്ന എഴുത്തുപരീക്ഷയെന്ന കടമ്പ കടന്നിട്ടുവേണം അടുത്ത ഘട്ടങ്ങളിലേക്ക് പോകാന്‍. സെപ്റ്റംബര്‍ 15നകം അപേക്ഷിക്കണം. (വിശദവിവരങ്ങള്‍, അപേക്ഷാഫോം എന്നിവയും സഞ്ജയ് അയച്ചുതന്നLearn all about NTSE എന്ന ഉപകാരപ്രദമായ ഫയലും കാണുക).
എട്ടാം ക്ലാസിലെ നമ്മുടെ മിടുക്കന്മാരും മിടുക്കികളും ഈ സ്കോളര്‍ഷിപ്പോടെ പഠിക്കട്ടെ! പരീക്ഷാസംശയങ്ങളും ചോദ്യങ്ങളും ഇംഗ്ലീഷില്‍ കമന്റുചെയ്താല്‍ സഞ്ജയ് സഹായിക്കാമെന്നേറ്റിട്ടുണ്ട്.
പരീക്ഷാസംബന്ധിയായി സഞ്ജയ് നിര്‍മ്മിച്ച PRESENTATION നോക്കിക്കോളൂ...
സ്ഥിരസംശയങ്ങളും ഉത്തരങ്ങളും
ഇവിടെ
Click Here for the Practice sheet on Number Series
Click here for Practice Sheet on Odd One Out
Click here for Practice Sheet on Missing Number
Click here for Practice Sheet on Direction Sense
Click here for Practice Sheet on Analogy
Click here for Practice Sheet on Letter Series
Click here for Practice Sheet on Mathematical Signs
Click here for a Crossword Puzzle on Triangles
Click here for Jigsaw Puzzle
Click here for Practice Sheet on Number of Figures
Click here for Practice Sheet on Dice
Click here for Blood Relation Practice Sheet
Click here to get Previous SAT QP of Karnataka
Click here to get Previous MAT QP of Karnataka
Click here for a Cross Word Puzzle on Lines and Angles
113 comments:
Thank you Sanjay Sir . We are really happy for sharing your valuable thoughts to us. We expect your presence always.
Dear Sanjay Gulathi,
WELCOME to Mathsblog!
I've decided to train one of my students to NTSE this year. She's good at Math and Physics.
We'll comment our doubts when arise.
Thank You Sir.
Dear Gulatiji,
Thank you for your interest in the site and for volunteering to provide study materials for the National Talent Search Examination. I am sure that it will be welcomed by all the followers of the blog. The English version of the blog shall soon be launched with a a view to helping the non Malayalee followers like you. Once again let me thank you for extending your whole hearted support for this venture.
regards,
Jaisankar
Dear Sanjay,
From this year onwards, you can see a lot of students from Kerala in the final list of qualified NTSE candidates!
This Blog is doing wonders, and I'm sure in the case of NTSE also, your valuable service and the efforts of "CHANGED TEACHERS" in Kerala can do the trick.
KEEP HELPING OUR STUDENTS AND TEACHERS.
Sanjay Sir really looks like a Malayalee!
Thank you Sir for your suggestion to help KERALITES.
@Sanjay sir
Happy to hear that you are in favour of keralites,who is poor in maths and we welcome you always to help the needful.
വളരെ നന്ദി സഞ്ജയ് sir,
ഇനിയും വിലയേറിയ പലതും അങ്ങയില്‍നിന്നും പ്രതീക്ഷിയ്ക്കുന്നു
Thank you Sanjay Sir.
Thank you Sanjay sir, i believe that, it is memroable movement from Maths blog to improve the quality status of our state. We all agree that NTSE is a best competition for finding the brilliant students from our nation. We praise it a lot. But we can see only a few come forward to appear this Examination. Is it fair? Lets have your views in this regard.
Sanjay sir, Please explain your views about the following FAQs, if possible.
What is NTSE? How does it benefit students? How does the Preparation help in future?
thank u sanjay sir. expects more thoughts from u
Sanjay sir,
Warm welcome to Maths Blog :) and thanks for your interest in guiding the students who are preparing for the NTSE.
@mathsblog
I am very happy to see the reach of Maths Blog outside Kerala :)
My wishes to all students who are preparing for the NTSE.
Isnt there something like a statewise quota for NTSE?
My sincerest THANKS to you on this post who have taken the time to share so much knowledge about NTSE! I have learned so much, and never had to ask a single question!
But, when i bring the students to the final stage of preparations, you will have to help me for clearing the doubts.
.
Welcome Sanjay Sir
Three of my students are planning to write NTSE Examinations and I think you can guide them.
I have told them about this venture today.
They will come to the comment box soon
I've contacted Sanjay sir and he assured me to give his comments today evening after reaching home from school.
Waiting for the valuable comments....
Thank you sanjay sir. welcome to mathsblog.
Dear All
I am really thrilled by going through the comments on the NTSE post.
First of all let me thank you the entire mathsblog team for giving me an opportunity to share my experience with them and all the NTSE aspirants of Kerala. I must congratulate them for wonderful work they are doing for students. It is a great honour for me to be associated with them.
I will be more than happy to share all the resources I have specially for MAT (Mental Ability Test) and Mathematics.
Sanjay sir,
I don't know, how to lead our students for NTS Exam. so many doubts are occuring about it. Is there any specified syllabus? Can i expect more question packages from you?
we are eagerly waiting for the tresures which you are going to open for us.
Somalatha Shenoy
Dear Sanjay sir,
a warm welcome to our pride,maths blog.I saw your geogebra files,it is very useful all the teachers and students.
thanks
The post is updated with thePRESENTATION Sanjay just sent. We'll update the post from time to time. So, check it regularly!
Just went through the presentation. In the first look, it seems to be worthy.
Will check it tomorrow in detail.
THANKS Mr. Gulati!
Thank you Sanjay Sir. It is a memmorable moment for us and we are very glad to welcome you to our prestigious blog.Hope that you give continuos support to us and the mathloving public.Thank you once again
Janardanan.c.m
Sanjayji,
Thanks you very much for your sharing mentality. We "MATHSBLOG" are proud to get a direction from you.
शुभ कामनायें
सधन्यवाद
Lalitha
@Razimantv
Each State/UT has been allotted
a quota to recommend a specific number of
candidates for the Stage II examination. There
will be no State/Union Territory Quota for the
final award of scholarship after the Stage II
examination.
Dear Mr.Razimantv,
NTSE is conducted in two stages , first stage is conducted by respective states and second stage is conducted at national level by NCERT.
For first stage states sponsor specified number (quota allotted to them ) of students for second state. After second stage there is no state quota. Selection is purely on merit.
I will be posting a FAQ on NTSE soon.
@ Sanjay sir
Excellent post thank you so much .
@ Maths blog team
ഇവിടെ ക്ലിക്ക് ചെയുക
@ Sanjay sir
I am also interested in doing doing MAT & SAT questions can i join with you to solve those kinds of problems .I am an NTSE winner . Waiting for your reply
Haritha
Thank u for the Presentation which you posted in the comment.
Here i am enclosing some model questions for NTSE .If blog team and Sanjay sir allow me to add more papers i will add more questions in this post
Waiting for reply
Click here
Here i am enclosing some model questions for NTSE .If blog team and Sanjay sir allow me to add more papers i will add more questions in this post
Waiting for reply
Click here
Dear Haritha,
Thank you for posting questions on SAT.
In my view students face more problem in MAT. Portions of SAT students cover in the regular classes. What they need is questions on higher order thinking skills.
എല്ലാവരും ഇവിടെ ഒന്നു പോയി നോക്കൂ.
http://www.educationinfoindia.com/
Rajasthan/TestPaper/downloads/
other/NTSE.pdf
thank you Sanjay sir keep helping...........
.
@ മാത്സ് ബ്ലോഗ് ടീം
സര്‍ ,
വളരെ വിനയത്തോടെ ഒരു സംശയം ചോദിച്ചോട്ടെ ?
സായിപ്പിനെ കാണുമ്പോള്‍ താണു വീണു കുമ്പിടുന്ന നമ്മുടെ സ്വഭാവം ഇതുവരെ മാറിയില്ലേ?
പുതുതായി എന്ത് കിട്ടി ?
അഞ്ചു മിനുട്ട് നേരം നെറ്റില്‍ പരതിയാല്‍ NTSE യെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും , മാതൃകാ ചോദ്യങ്ങളും കിട്ടും .
"സഞ്ജയ് അയച്ചുതന്ന Learn all about NTSE എന്ന ഉപകാരപ്രദമായ ഫയല്‍ " പോലും കിട്ടും .
.
എന്റെ ബാബു മാഷേ, ഞാനും സാറുമടക്കം ഒരു ദിവസം പത്തു രണ്ടായിരം പേര് ഈ ബ്ലോഗിലെന്തായാലും കേറിയിറങ്ങുന്നുണ്ടാകുമല്ലോ. എന്നിട്ട് നമുക്കാര്‍ക്കും ചെയ്യാന്‍ തോന്നാത്ത കാര്യമാണല്ലോ സഞ്ജയ് ഗുലാത്തിക്ക് ചെയ്യാന്‍ തോന്നിയത്. ഇദ്ദേഹം ഇതുചെയ്യുന്നതു കൊണ്ട് ഇങ്ങേര്‍ക്കെന്തെങ്കിലും ഗുണമുണ്ടോ? ഇല്ലായെന്നതല്ലേ വാസ്തവം.
Search ല്‍ Maths blog തപ്പിക്കിട്ടിയ ഗുലാത്തി, ഇവിടെ അധ്യാപകരുടെ സംഗമവും ആള്‍പ്പെരുമാറ്റവും കണ്ട് ആനന്ദഭരിതനായി. പാവം ! ഒരു സന്മനസ്സു തോന്നി NTSE യ്ക്ക്‍ MAT പഠിപ്പിക്കാനിറങ്ങി.
ഇവിടെ അദ്ദേഹം നെറ്റില്‍ നിന്ന് സെര്‍ച്ചു ചെയ്തെടുത്ത ഫയല്‍ കിട്ടിയതിനായിരിക്കില്ല ഇക്കണ്ട മാഷുമ്മാര് കണ്ണടച്ച് 'ഡാങ്ക്സ്' പറഞ്ഞത്. ആ മനസ്സിന്.. ഇങ്ങനെയൊക്കെ ചെയ്യാന്‍ തോന്നിയതിന്.. അതിനാണ് ഗുലാത്തിയെ നമ്മള്‍ അഭിനന്ദിക്കേണ്ടത്.
ഒരു മറാഠി ബ്ലോഗോ ആസ്സാമി ബ്ലോഗോ കണ്ടാല്‍ ബാബു ജേക്കബ് മാഷ് മാത്‍സ് പഠിപ്പിക്കാന്‍ ചെല്ലുമോ? എന്താണ് ബാബു മാഷേ ഇങ്ങനെയൊക്കെ പറയുന്നത് ? നമ്മളെക്കുറിച്ച് മറ്റുള്ളവരെന്തു കരുതും.
മാഷ്ടെ മേല്‍ കമന്റ് വായിച്ചാല്‍ 'രാജാവ് നഗ്നനാണെന്ന് പറയാന്‍' ഒരു ബാബുജേക്കബ് വേണ്ടി വന്നൂവെന്ന് ആരും പറയില്ല.
Coding and decoding questions are very important in MAT paper.
Hard work is the only key to score such questions.To score such question the students must have to cover maximum questions from this section
Some Questions on Coding
ഏതായാലും സജ്ജയ് സാറിന്റെ പോസ്റ്റ് കണ്ടപ്പോഴാണ് ഏന്റെ സ്ക്കൂളിലെ കുട്ടികളെയും NTSE യ്ക്ക് ഒരുക്കണമെന്ന് തോന്നിയത്.ക്ഷമിക്കു ബാബു സാറെ.പീന്നെ ബാബു സാറിന്റെ വേറിട്ട ശബ്ദത്തെ തിരിച്ചറിയൂ ഡ്രോയിങ്ങ് മാഷേ.സജ്ജയ് ഗുലാത്തിക്ക് മലയാളമറിയാത്തത് ഭാഗ്യം.മലയാളിക്കില്ലാത്ത എന്തോ ഒന്ന് ഗുലാത്തിക്കുണ്ട്
സഞ്ജയ് സാറിന് ഇപ്പോള്‍ ഇതിന്റെ ഒരു ആവശ്യവും ഇല്ല അദ്ദേഹം എന്തിനു വേണ്ടിയാണ് ഇത് ചെയ്തത് എന്ന് ആരെങ്കിലും ചിന്തിച്ചോ ? ഈ പറയുന്ന ആരെങ്കിലും അതിനു മുന്‍ കൈ എടുത്തു വന്നോ ? ഇല്ല കേരളത്തിന് പുറത്തു നിന്ന് ഒരാള്‍ വേണ്ടി വന്നു അതിനു .അദ്ദേഹം ചെയ്ത നല്ല കാര്യത്തിനെ പുകഴ്ത്തി എഴുതണ്ട. അതിനെ കുറ്റ പെടുത്തുന്നതിനു മുന്‍പ് ഒരു കാര്യം ഓര്‍ക്കണം
"ദേശീയതലത്തില്‍ എട്ടാംക്ലാസ്സുകാര്‍ക്കായി നടത്തപ്പെടുന്ന NTSE പരീക്ഷയില്‍ കഴിഞ്ഞവര്‍ഷം പ്രതിമാസം 500 രൂപയുടെ സ്കോളര്‍ഷിപ്പ് നേടിയവരുടെ ഗണത്തില്‍ കേരളത്തില്‍ നിന്നുള്ള കുട്ടികളെ മഷിയിട്ടുനോക്കിയിട്ടും കാണാനില്ലത്രെ"
എന്താണ് കാരണം നിങ്ങളില്‍ എത്ര പേര്‍ കുട്ടികളെ ഇതിനെ വേണ്ടി തയാരെടുപ്പിക്കുന്നു . ഇതിന്റെ പ്രസക്തിയെ പറ്റി പറഞ്ഞു മനസ്സില്ലാക്കുന്നു.പാഠ പുസ്തകത്തില്‍ നിങ്ങള്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ എല്ലാം നെറ്റില്‍ പരതിയാല്‍ കിട്ടും അതുകൊണ്ട് നിങ്ങള്‍ അധ്യാപകര്‍ വേണ്ട എന്ന് വക്കാന്‍ കഴിയുമോ ?
ഹരിതാ... കൊടു കൈ... ഞാനെന്താണോ കൂട്ടിച്ചേര്‍ക്കാനുദ്ദേശിച്ചത്. അത് ഹരിത പൂരിപ്പിച്ചു. ഇംഗ്ലീഷില്‍ കമന്‍റ് ചെയ്യാന്‍ പറഞ്ഞിട്ടും എത്ര പേര് അതിനിടപെട്ടു?
ഇതിനും മുമ്പും NTSE ഉണ്ടായിരുന്നല്ലോ. ബാബു ജേക്കബ് മാഷ് എത്ര പേരെ പരീക്ഷയെഴുതിച്ചു? ഇങ്ങനെയൊരു പോസ്റ്റു വന്നത് കൊണ്ട് ഒരു നൂറുപേരെങ്കിലും തങ്ങളുടെ കുട്ടികളെക്കൊണ്ട് ഈ പരീക്ഷയെഴുതിക്കാന്‍ തീരുമാനിച്ചാല്‍, അതൊരു മാറ്റമല്ലേ. അതിനെയൊക്കെയല്ലേ നമ്മള്‍ അഭിനന്ദിക്കേണ്ടത്. ഇപ്പോളൊരു ഗുലാത്തി ഇതിനൊരുങ്ങിയില്ലെങ്കില്‍ ഇതിനെക്കുറിച്ച് എത്ര പേര്‍ ശ്രദ്ധിക്കുമായിരുന്നു.
ആക്ഷേപിക്കാം. പക്ഷെ അതിന് അര്‍ഹതയുള്ളവരെ മാത്രം. ഇല്ലെങ്കില്‍ സ്വയം ആക്ഷേപിക്കലാകും.
ശ്ശൊ... എന്നാലും എന്റെ ബാബു മാഷേ...
ചത്തീസ്ഘഢില്‍ മലയാളം അറിയുന്നവരാരും ഗുലാത്തിക്ക് പരിചയക്കാരായി ഇല്ലാതിരിക്കട്ടെ. ബാബൂജേക്കബിന്റെ കമന്റെങ്ങാനും കക്ഷി അറിഞ്ഞിരുന്നെങ്കില്‍ ജീവനും കൊണ്ടോടിയേനേ..!
ഹരിതയുടേയും ഡ്രായിങ്മാഷിന്റേയും അഭിപ്രായങ്ങളോടാണ് ഇത്തവണ ഹോംസിന് യോജിപ്പ്. ക്ഷമിക്കൂ ബാബൂ..
@ Maths blog team
ഇവിടെ ഞാന്‍ ചോദ്യങ്ങള്‍ കൊടുക്കുന്നതില്‍ കുഴപ്പം ഉണ്ടോ?രാവിലെ ചോതിച്ചിരുന്നു നിങ്ങള്‍ ഒരു മറുപടിയും തന്നില്ല.
ദൈവമേ ! ഞാന്‍ കുറച്ചു സമയം മാറി നിന്നപ്പോള്‍ എന്തെല്ലാം പുകിലുകളുണ്ടായി .
@ ഡ്രോയിംഗ് മാഷ് ,
ഞാന്‍ ഗുലാത്തിയെ പരിഹസിച്ചു എന്ന് ഡ്രോയിംഗ് മാഷിനു തോന്നിയത് എന്റെ കമന്റ് , സാറിനു മനസ്സിലാക്കാന്‍ കഴിയാതിരുന്നത് കൊണ്ടോ അല്ലെങ്കില്‍
താങ്കള്‍ക്കു മനസ്സിലാകുന്ന നിലവാരത്തില്‍ എനിക്ക് കമന്റ് എഴുതാന്‍ കഴിയാതിരുന്നത് കൊണ്ടോ ആയിരിക്കാം .
ഞാന്‍ ഗുലാത്തിയെ അല്ല പരിഹസിച്ചത്.
രാജാവിനെക്കാള്‍ വലിയ രാജ ഭക്തി കണ്ടപ്പോള്‍ , ആ ഭക്തിയെ എതിര്‍ത്ത് പോയതാണ്.
vertebrate വിഭാഗത്തില്‍ പെടുന്നത് കൊണ്ട് എനിക്ക് ഒരുപാട് അങ്ങ് കുനിയാന്‍ വയ്യ .
അങ്ങനെ ശീലവും ഇല്ല . ക്ഷമിക്കുമല്ലോ ?
മറ്റുള്ളവരും അങ്ങനെ ആയിരിക്കും എന്ന് തെറ്റിദ്ധരിച്ചു പോയി.
"രാജാവ് നഗ്നനാണെന്ന് പറയാന്‍ " നഗ്നതയെക്കുറിച്ചു നാണം ഉള്ളവര്‍ക്കെ കഴിയൂ .
"ഇതിനും മുമ്പും NTSE ഉണ്ടായിരുന്നല്ലോ. എത്ര പേരെ പരീക്ഷയെഴുതിച്ചു?"
ഇതേ ചോദ്യം ഞാന്‍ തിരിച്ചും ചോദിക്കാം .
"ഇംഗ്ലീഷില്‍ കമന്‍റ് ചെയ്യാന്‍ പറഞ്ഞിട്ടും എത്ര പേര് അതിനിടപെട്ടു? "
മലയാളത്തില്‍ കമന്റു ചെയ്യുന്നത് അപമാനമായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.
ഡ്രോയിംഗ് മാഷിനു മനസ്സിലാവുന്ന രീതിയില്‍ പറയാനുള്ള ഇംഗ്ലീഷ് എനിക്ക് അറിയാമെന്നാണ് എന്റെ വിശ്വാസം .
@ ഹരിത
"ദേശീയതലത്തില്‍ എട്ടാംക്ലാസ്സുകാര്‍ക്കായി നടത്തപ്പെടുന്ന NTSE പരീക്ഷയില്‍ കഴിഞ്ഞവര്‍ഷം പ്രതിമാസം 500 രൂപയുടെ സ്കോളര്‍ഷിപ്പ് നേടിയവരുടെ ഗണത്തില്‍ കേരളത്തില്‍ നിന്നുള്ള കുട്ടികളെ മഷിയിട്ടുനോക്കിയിട്ടും കാണാനില്ലത്രെ"
എന്താണ് കാരണം നിങ്ങളില്‍ എത്ര പേര്‍ കുട്ടികളെ ഇതിനെ വേണ്ടി തയ്യാറെടുപ്പിക്കുന്നു ?"
കേരളത്തിലെ മുഴുവന്‍ അധ്യാപകരോടും ചോദിച്ചിട്ട് ഞാന്‍ മറുപടി തരാം .
"സഞ്ജയ് സാറിന് ഇപ്പോള്‍ ഇതിന്റെ ഒരു ആവശ്യവും ഇല്ല അദ്ദേഹം എന്തിനു വേണ്ടിയാണ് ഇത് ചെയ്തത് എന്ന് ആരെങ്കിലും ചിന്തിച്ചോ ? "
ഒരുപാടു ചിന്തിക്കുന്നത് എന്തിന് ? ഹരിത എന്തിനു വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നത് ? അതിനു വേണ്ടി തന്നെ.
"പാഠ പുസ്തകത്തില്‍ നിങ്ങള്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ എല്ലാം നെറ്റില്‍ പരതിയാല്‍ കിട്ടും അതുകൊണ്ട് നിങ്ങള്‍ അധ്യാപകര്‍ വേണ്ട എന്ന് വക്കാന്‍ കഴിയുമോ ?"
പാഠ പുസ്തകവും, അധ്യാപനവും രണ്ടാണെന്ന് ഹരിതയ്ക്ക് ഇത് വരെ ഒരു ഗുലാത്തിയും പറഞ്ഞു തന്നിട്ടില്ലേ?
ആദ്യത്തേത് അറിവിന്റെ അചേതന രൂപവും , രണ്ടാമത്തേത് അതിന്റെ ആവിഷ്കാരവുമാണ് .
ഞാന്‍ കഴിക്കുന്ന മുട്ട മോശമാണ് എന്ന് പറയുമ്പോള്‍ , "എങ്കില്‍ പിന്നെ നല്ല ഒരു മുട്ട ഇട്ട് കാണിക്ക് " എന്ന് പറയരുത് .
എനിക്ക് അതിനു കഴിയില്ല.
.
ഹരിതയുടെ ചോദ്യങ്ങള്‍ സൂപ്പര്‍..
ഇനിയും കൂടുതലായി വേണം.
(ബ്ലോഗ് കുടുംബാംഗങ്ങള്‍ക്ക് അനുവാദം ആവശ്യമുണ്ടോ?)
ഞാന്‍ കഴിക്കുന്ന മുട്ട മോശമാണ് എന്ന് പറയുമ്പോള്‍ , "എങ്കില്‍ പിന്നെ നല്ല ഒരു മുട്ട ഇട്ട് കാണിക്ക് " എന്ന് പറയരുത് .
എനിക്ക് അതിനു കഴിയില്ല.
ചെറിയൊരു മുട്ട ഒന്നിടവിട്ട ദിവസങ്ങളില്‍ ഇടുന്ന ബാബുക്കോഴിമാര്‍, അതിട്ടശേഷം കാട്ടിക്കൂട്ടുന്ന പുകിലുകള്‍ നാം കാണാറുള്ളതാണല്ലോ..? ഇവിടെ ഇരട്ടിവലുപ്പമുള്ള വിലയേറിയ മുട്ട ദിനേനയിടുന്ന ഗുലാത്തിത്താറാവിന് യാതൊരു പരാക്രമവുമില്ല!
ബാബൂ, കോഴിയാകാതെ താറാവാകാന്‍ നോക്ക്!
അല്ലെങ്കില്‍ ഇതുപോലെ കുട്ടികളും മുട്ടയിടും!
@ Babu Jacob sir
"ഞാന്‍ കഴിക്കുന്ന മുട്ട മോശമാണ് എന്ന് പറയുമ്പോള്‍ , "എങ്കില്‍ പിന്നെ നല്ല ഒരു മുട്ട ഇട്ട് കാണിക്ക് " എന്ന് പറയരുത് .എനിക്ക് അതിനു കഴിയില്ല. "
തല്‍ക്കാലം ഇതൊരു വിവാദ പോസ്റ്റ് ആക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.സാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ "തോറ്റു തൊപ്പി ഇട്ടു മടങ്ങുന്നു " .പോരെ .
@ Maths Blog Team
ഞാന്‍ ഇന്ന് ഒരു ചോദ്യ പേപ്പര്‍ മോഡല്‍ ഉണ്ടാക്കി അയക്കാം.എന്റെ കൈയ്യില്‍ ഒരു നല്ല ബുക്ക് ഉണ്ട് .അതിലെ ചില നല്ല ചോദ്യങ്ങള്‍ ഇവിടെ കൊടുക്കാം താല്പര്യമുള്ള കുട്ടികള്‍ ചെയ്തു നോക്കട്ടെ.
NTSE എഴുതുന്നതിനു നല്ല പരിശ്രമം വേണം .ഓരോ ദിവസവും ഒരു ചോദ്യ പേപ്പര്‍ നമുക്ക് ആന്‍സര്‍ ചെയ്യാന്‍ പറ്റണം ഒപ്പം നല്ല വായനയും പിന്നെ ചോദ്യങ്ങളെ നേരിടേണ്ട രീതിയും മനസ്സിലാക്കണം അതിനു ഏറ്റവും നല്ലത് പരമാവധി ചോദ്യങ്ങള്‍ ചെയ്തു ശീലിക്കുക എന്നതാണ്
The Post is updated with
FAQ on NTSE
ഹോംസ് ചേട്ടാ,
ബാബുസാറിന്റെ കോഴിമുട്ടയ്ക്ക് പകരം ചേട്ടന്റെ താറാവുമുട്ട കലക്കി!!
ഉരുളയ്ക്ക് ഉപ്പേരി
Some sample Questions for NTSE MAT
@ Sanjay sir
Please go through the paper and add your views.
Thank you sir
Haritha
NTSE MAT SAMPLE PAPER
Thanks a lot Haritha for your effort.
The variety of questions shows your hard work in preparing it.
THIS WILL SURELY BENEFIT OUR NTSE ASPIRANTS.
MAT SAMPLE PAPER
@ Shahana Chechi
Thanks for the compliment.I will try my level best to add such questions in this post.
ഹല്ലാ പിന്നെ ഇതെന്തു കൂത്ത് കേരള ക്കാരനെ പഠിപ്പിക്കാന്‍ ഛത്തീസ്ഗഡ് കാരനോ!!!.കേരളക്കാരന്‍ ആരാ അവന്മാര്‍ക് വല്ലതും അറിയുമോ പോട്ടെ.
ഇവന്മാര് നമ്മളെ scholarship വാങ്ങാന്‍ പഠിപ്പിക്കുന്നോ?? ആഹാ അത്രക്കായോ.ആദ്യം നിങ്ങളുടെ നാട്ടുകാരെ എഴുതാനും വായിക്കാനും പഠിപ്പിക്കൂ.ഞങ്ങളാരാ 100 ശതമാനം വിവരമുല്ലാവരാണ്.പിന്നെ scholarship അതും നമ്മെ പഠിപ്പിക്കേണ്ട ഇതിനു മുന്‍പും പല കുണ്ടാമണ്ടികള്‍ ഞങ്ങള്‍ കണ്ടതാണ്.പണ്ട് പ്രീ മെട്രിക് സ്കൊല്ലര്‍ഷിപ് വന്നപ്പോള്‍ ഞങ്ങള്‍ അറിഞ്ഞില്ല എന്നോ.നേരം വെളുക്കുന്നത് വരെയാണ് ഞാന്‍ ബോണ്ട് പേപ്പര്‍ വാങ്ങാന്‍ വരിനിന്നത് അതും എന്റെ അളിയന്റെ ഇന്നോവ കാറിലാണ് പോയത്.10 രൂപാ യുടെ പേപ്പര്‍ ഇല്ല എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മൂന്നു 100 രൂപയുടെ പേപ്പര്‍ വാങ്ങി എന്നിട്ടും ഒരു കുലാത്തി നമ്മളെ കളിയാക്കുന്നു .നമ്മുക്കറിയില്ല പോലും.
കണ്ട സൈറ്റിലും കൊടുത്ത ഫയല്‍ വലിയ ആനക്കാര്യമായി അയച്ചുതന്നാല്‍ ഇവിടെത്തെ മാഷന്മാര്‍ എല്ലാവരും ഞെട്ടും എന്ന് കരുതിയോ??.തെറ്റി കുലാത്തീ തെറ്റി.
പിന്നെ പരീക്ഷ എഴുതിയുള്ള മണ്ണാങ്കട്ട അത് നിങ്ങള്‍ തന്നെ എടുത്തോ,പക്ഷെ അതിന്‍റെ പേരില്‍ ഞങ്ങളുടെ മെക്കിട്ടു കയറല്ലേ,നിങ്ങള്‍ കൊല്ലാകൊല്ലം കുറെ IAS കാരെ പടച്ചു വിടുന്നുണ്ടല്ലോ ആ ഓണക്ക ലിസ്റ്റ് നോക്കൂ ഞങ്ങള്‍ക്ക് പുല്ലാ പുല്ല്.
ആറു മാസം പഠിച്ചാല്‍ കിട്ടുന്ന PSC ഒഴിവാക്കി 12 ലക്ഷം കൊടുത്തു സ്കൂളില്‍ കയറുന്ന ഞങ്ങളെ യാണോ 500 രൂപാ എന്നും പറഞ്ഞു കൊതിപ്പിക്കുന്നത്.അഥവാ ഇനി ഈ വര്ഷം നാല് കുട്ടികള്‍ സ്കൊലര്ഷിപ് വാങ്ങി എന്ന് കരുതുക ,അതിന്‍റെ കമ്മീഷന്‍ ചോദിച്ചു വന്നേക്കല്ലേ
കുലാത്തി താങ്കള്‍ വിചാരിച്ചു, ഞങ്ങള്‍ മല്ലൂസ് താങ്കളെ ബഹുമാനിച്ചൂ എന്ന് കാര്യം കഴിഞ്ഞാല്‍ ഞങ്ങള്‍ അതിന്‍റെ കുറ്റം കണ്ടു പിടിക്കും അത് ഞങ്ങളുടെ സ്വഭാവമാണ്.
മുട്ടയിട്ട കോഴിയെ പോലെ കിടന്നു കൊക്കുന്നവരെ നിങ്ങള്‍ താറാവു മുട്ട കഴിച്ചിട്ടില്ല അല്ലെ കഴിച്ചു നോക്കൂ.
പിന്നെ നിങ്ങളുടെ ഉണക്ക ചോദ്യം
"ഇതിനും മുമ്പും NTSE ഉണ്ടായിരുന്നല്ലോ. എത്ര പേരെ പരീക്ഷയെഴുതിച്ചു?"
ഇതേ ചോദ്യം ഞാന്‍ തിരിച്ചും ചോദിക്കാം .
ഇനിയും തിരിക്കല്ലേ
"ഇംഗ്ലീഷില്‍ കമന്‍റ് ചെയ്യാന്‍ പറഞ്ഞിട്ടും എത്ര പേര് അതിനിടപെട്ടു? "
മലയാളത്തില്‍ കമന്റു ചെയ്യുന്നത് അപമാനമായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.
എന്നെ കണ്ടാല്‍ കിണ്ണം കട്ടവനാണെന്നു (ഇംഗ്ലീഷ് അറിയാതവനാണെന്ന്) തോന്നുന്നുണ്ടോ!!
@
"ദേശീയതലത്തില്‍ എട്ടാംക്ലാസ്സുകാര്‍ക്കായി നടത്തപ്പെടുന്ന NTSE പരീക്ഷയില്‍ കഴിഞ്ഞവര്‍ഷം പ്രതിമാസം 500 രൂപയുടെ സ്കോളര്‍ഷിപ്പ് നേടിയവരുടെ ഗണത്തില്‍ കേരളത്തില്‍ നിന്നുള്ള കുട്ടികളെ മഷിയിട്ടുനോക്കിയിട്ടും കാണാനില്ലത്രെ"
എന്താണ് കാരണം നിങ്ങളില്‍ എത്ര പേര്‍ കുട്ടികളെ ഇതിനെ വേണ്ടി തയ്യാറെടുപ്പിക്കുന്നു ?"
കേരളത്തിലെ മുഴുവന്‍ അധ്യാപകരോടും ചോദിച്ചിട്ട് ഞാന്‍ മറുപടി തരാം .
അല്ലെങ്കില്‍ ഈ കുലാത്തി ആരാ ചോദിക്കാന്‍
"സഞ്ജയ് സാറിന് ഇപ്പോള്‍ ഇതിന്റെ ഒരു ആവശ്യവും ഇല്ല അദ്ദേഹം എന്തിനു വേണ്ടിയാണ് ഇത് ചെയ്തത് എന്ന് ആരെങ്കിലും ചിന്തിച്ചോ ? "
ഒരുപാടു ചിന്തിക്കുന്നത് എന്തിന് ? പൊട്ടന്‍ എന്തിനു വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നത് ? അതിനു വേണ്ടി തന്നെ.
മനസ്സില്ലായില്ല അല്ലെ ,ആളാവാന്‍
"പാഠ പുസ്തകത്തില്‍ നിങ്ങള്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ എല്ലാം നെറ്റില്‍ പരതിയാല്‍ കിട്ടും അതുകൊണ്ട് നിങ്ങള്‍ അധ്യാപകര്‍ വേണ്ട എന്ന് വക്കാന്‍ കഴിയുമോ ?"
പാഠ പുസ്തകവും, അധ്യാപനവും രണ്ടാണെന്ന് പൊട്ടാ ഇത് വരെ ഒരു ഗുലാത്തിയും പറഞ്ഞു തന്നിട്ടില്ലേ?
ആദ്യത്തേത് അറിവിന്റെ അചേതന രൂപവും(ഹമ്മോ അതെന്താ ) , രണ്ടാമത്തേത് അതിന്റെ ആവിഷ്കാരവുമാണ് .
NTSE ഒന്നമാതെതെതാണ്.കല്ലെറിയല്‍ രണ്ടാമത്തേതാണ്
മൂട്ട കടിക്കുന്നത് വേദന ഇല്ലാ എന്ന് പറഞ്ഞാല്‍ ഒന്ന് കടിക്കെടാ എന്ന് പറയരുത്
എനിക്ക് അതിനു കഴിയില്ല.
"രാജാവ് നഗ്നനാണെന്ന് പറയാന്‍ " നഗ്നതയെക്കുറിച്ചു നാണം ഉള്ളവര്‍ക്കെ കഴിയൂ .
അമ്മാവന്‍:- കീപ്പോട്ട് നോക്കി നടക്കണേ മോനെ
മോന്‍ :അമ്മാവാ നാണം തോന്നുന്നു അമ്മാവന്‍:അവനവന്‍ അവനവന്‍റെ കാര്യം നോക്കിയാല്‍ മതി
N.B ഹോംസിന്റെ 'ബഹുമാനിക്കുന്ന അധ്യാപകരുടെ ലിസ്റ്റില്‍' ഒരാളുടെ ഒഴിവു വന്നിരിക്കുന്നു താല്പര്യമുള്ളവര്‍ ഉടന്‍ അപേക്ഷിക്കുക
SIR,
FIRSTLY I'VE WELCOMES TO OUR MATHS BLOG. I'M A NTSE STUDENT. I DON'T KNOW HOW IS NTSE EXAM. I WANT KNOW ABOUT NTSE AND WANT A SAMPLE QUESTION PAPER OF NTSE EXAM. HAVE YOU AN OLD QUESTION PAPER?
Dear Ravi,
Nice to hear from you that you are going to appear for NTSE Examination.
Please download the FAQ on NTSE posted today morning. You will come to know about every details of NTSE.
As far as old papers are concern , in Chhattisgarh at state level examination students have to return the question paper after the examination.
For NTSE - 2010 (Second Stage Selection) conducted in the month of May 2010 , NCERT have given question papers to students for the first time. I have that question paper. I will definitely upload that as scanned copy in coming days.
Today I am uploading a file containing topics of MAT which a students should prepare for appearing in the NTSE examination.
The file also contains (memory based) number of questions asked from different topics of MAT in two NTSE state level examination.
Dear Haritha,
Nice work.
Good collection of questions from different topics on MAT.
Keep it up.
Dear All NTSE Aspirants,
Please download file from the link. It will give you idea about different topics of MAT. It will also give you some idea about the number of questions (memory based) asked in two NTSE examinations in Chhattisgarh.
All of you should study MAT topic wise. Solve questions of varying difficulty level , starting from easy ones and then try to solve difficult questions.
I will be posting practice sheets on the topics listed in file from time to time.
MAT Topics
SANJAY SIR,
WHEN I SAW THE PHOTOGRAPH A BOY RECIEVING THE CERTIFICATE FROM THE PRESIDENT OF INDIA,I THOUGHT THAT SANJAY IS AND NTSE WINNER. WHEN I SAW YOUR COMMENT COULD UNDERSTAND YOU ARE A TEACHER OF BHILLAI.I FEEL SORRY FOR CALLING YOU LIKE THAT SIR
ചിലര്‍ അങ്ങനെയാണ്. രണ്ടു കാര്യങ്ങള്‍ക്കു മാത്രമെ വായ് തുറക്കുകയുള്ളൂ. ഊണ്ണുകഴിക്കാനും പിന്നെ നിഷേധിക്കാനും.ഉറപ്പായി ഗുലാത്തിക്ക് മലയാളം അറിയില്ല.
.
അപ്പൊ പല്ല് തേപ്പ് , കോട്ടു വായിടല്‍ , പഠിപ്പിക്കല്‍ എന്നിത്യാദി കാര്യങ്ങളൊന്നും തീരെ അങ്ങടില്ല്യാ എന്ന് സാരം ..... ല്ലേ ടീച്ചറെ ?
.
What is the difference between NTSE and NMMS? If one of them is applied can one get the same benefit? But NMMS can apply only for the students who's parent's annual income must be below 150000. Please clarify.
ഓഗസ്റ്റ് 15 1947 ഇന്ത്യ സ്വന്തന്ത്രയായി.
ഇതിനു മുന്‍പ് ഇന്ത്യ ആരായിരുന്നു.
ഓഗസ്റ്റ് 14 നു ഇന്ത്യ ക്കാര്‍ എവിടെയാരിരുന്നു ഓഗസ്റ്റ് 16 നോ അവര്‍ സ്വതന്ത്രര്‍!!!
ഒക്ടോബര്‍ 12 1492 കൊളംബസ് അമേരിക്ക കണ്ടെത്തി.
അതിനു മുന്‍പ് അമേരിക്ക എവിടെയായിരുന്നു ??.കൊളംബസ് ഇല്ലായിരുന്നെങ്കില്‍ ഇന്ന് അമേരിക്ക ഉണ്ടാകുമായിരുന്നോ ??
ഗുലാത്തി ഇല്ലായിരുന്നെങ്കില്‍ കേരളം NTSE എന്തെന്നരിയുമായിരുണോ!!
വെറുതെ വാ പൊളിച്ചിരിക്കുന്ന ഞാന്‍ ഇപ്പോള്‍ അണ്ണാക്ക് പിളരും വരെ വാ പൊളിച്ചു പോയി.
നട്ടെല്ലിനു ഒരു വേദന കുനിയാന്‍ വയ്യ.
Wish you all a very Happy Independence Day.
Dear All I am uploading a file containing brief details of NMMS Scheme.
There is a comment posted by Mr.Chenthamarakshan. I think he will get his answer too.
If a student applies for NMMS , he is considered for both NTSE and NMMS, but he his candidature is considered only for one scholarship.
NMMS Scheme
Sir,
Thank you for the information. NMMS details are helpful for me and my students.
Dear All NTSE Aspirants ,
Please download the attached file on Number Series.
Solve the questions , and in case of any doubt please feel free to ask.
Number Series Practice Sheet
Dear All,
Hope you have downloaded the previous practice sheet on Number Series.
Here is a practice sheet on ODD ONE OUT (NUMBERS).
Enjoy solving the questions.
Odd One Out Practice Sheet
Wish you all a Very Happy ONAM.
Dear All NTSE Aspirants,
Here is a practice sheet on missing numbers. I have seen that 4 / 5 questions of these type are asked in NTSE / NMMS examination.
Missing Number Practice
Sheet
Dear Sanjay sir,
Downloaded your Practice sheets.
Excellent, thanks.
Dear All,
Here is a practice sheet on Analogy (Part - I). Download the sheet and solve.
Analogy Part-I Practice Sheet
Dear Sanjay how we can install ubundu?
Ameen sir,
Pls visit our Ubuntu Page for Computer/IT based doubts.
Thank you for your support!
Dear All,
Here are practice sheets on
a) Letter Series
b) Mathematical Signs
download them and solve.
Mathematical Signs
Practice Sheet
Letter Series Practice
Sheet
Dear All,
Here is a crossword puzzle on Triangles.
Solve it.
Triangles CorssWord Puzzle
please sent technical high school mid term time table
Dear All,
Here is a jigsaw puzzle on indices. Solve and enjoy.
Indices Jigsaw Puzzle
Download the file. You have to cut the triangles and then arrange the triangle cutouts to form a hexagon. In the process, you will use math concepts (here basics of indices/exponents) as hint for making the desired shape.
Dear All NTSE Aspirants,
Here is a practice sheet on No. of Figures. One or two questions of this type are usually asked in NTSE examination. Download and solve the questions.
Number of Figures
Dear All,
Here is a practice sheet on a very important topic DICE. Sheet also contains some guidelines , how to solve questions related to DICE.
Download the sheet and solve.
DICE Practice Sheet
I can say without any doubt, It is a fantastic post. Thanks for the updations.
Dear All,
Here is a practice sheet on blood relations.
Blood Relation Practice Sheet
Dear All
Please download NTSE - 2010 (November-2009) SAT question paper of Karnataka State.
NTSE - Previous Year SAT Question Paper
thank you sanjay sir
Dear All
Please download NTSE - 2010 (November-2009) MAT question paper of Karnataka State.
NTSE - Previous Year MAT Question Paper
Sanjay Gulati
Dear All,
Here is a crossword puzzle on Lines and Angles.
Lines & Angles CorssWord Puzzle
Dear Sanjay Sir,
Thank you for your sample MAT paper. it is very useful for me for the training programe that I give to the students from my locality.
Bincy
dear sanjay sir
The NTSC Exam is coming near
Can you postthe answers of the model question paper for our preparing students
Dear pghsponnani sir,
I don't have model answers for the papers. Please let me know for which questions answers are required or kindly send me answers for questions which students want to check.
Sanjay Gulati
NTSE നാളെ
ആണെന്ന കാര്യം മറക്കരുത്
Today is NTSE examination , in CG timings are from 10.00 AM to 11.30 AM for MAT and then 12.30 noon to 2.00 pm for SAT.
Hope in Kerala , it has also started.
Kindly give your feedback , how students performed in the examination.
Sanjay Gulati
Dear Students,
How did you perform you in your NTSE examination ?
How was the paper ?
Please give your feedback
Thanks to all for your great support. Thanks Sanjay Sir and Haritha
Wish you all a Merry X'Mas.
Wish you all a very Happy and Prosperous New Year - 2011.
Wish you all a very Happy Republic Day.
Congratulations and Good Luck to all the team members of Maths Blog on 2nd Birthday.
Dear Sanjay Sir,
I use this moment for thanking you for your kind help to appear on NTS examination. I gave training for some students and got qualified on the state level examination. I expect your help for prepared them for second level examination.
I need the syllabus for second level examination.
Bincy
Dear Sanjay Sir,
I use this moment for thanking you for your kind help to appear on NTS examination. I gave training for some students and got qualified on the state level examination. I expect your help for prepared them for second level examination.
I need the syllabus for second level examination.
Bincy
Dear All NTSE Aspirants,
Congratulations to all NTSE level-1 qualified candidates. This is the result of your hard work.
Now it is time to start hard work for the preparation of level-2 that is national level competition.
I am sure with the help of your sincere and committed teachers , you will be coming out in flying colors in this examination also.
As far as syllabus of level-2 examination is concerned , there is no prescribed syllabus. What ever you have studied for level-1 , you have to study those subjects only , with a difference that the level of questions in level-2 will be slightly higher.
Those who have not qualified for the level-1 examination don't have to loose their heart. There are other opportunities for them also. They must study hard , take timely guidance from their teachers and prepare themselves for such examinations. One day they will get the success.
Dear Sanjay Sir,
Thank you for your kind response. I surely extend our training programme for level -2 examination of the NTSE exam.
Bincy
I really liked it
Dear Sanjay sir,
i have a question
if"p+1/p=3what is value of p^4+1/p^4?
Unknown : "if p+1/p=3what is value of p^4+1/p^4?"
Rather trivial, isn't it? Squaring
\begin{equation*}
p+\frac{1}{p}=3
\end{equation*}
and rearranging, we get
\begin{equation*}
p^2+\frac{1}{p^2}=9-2=7
\end{equation*}
and squaring and rearranging again, we get
\begin{equation*}
p^4+\frac{1}{p^4}=49-2=47
\end{equation*}
Krishnan sir,
whats value of
"x8*x-5/x^3"?
ഞാനിപ്പോഴാണ് മാത്സ് ബ്ലോഗ് കാര്യമായി ശ്രദ്ധിക്കുന്നത്. ഞാനിപ്പോള്‍ എട്ടാം ക്ലാസിലാണ്. എനിക്കേറെ പ്രയോജനപ്പെടുമായിരുന്ന, സഞ്ജയ് ഗുലാത്തി സാര്‍ തുടങ്ങി വെച്ച NTSE പരിശീലനം എനിക്ക് നഷ്ടപ്പെട്ടു.
എങ്കിലും അടുത്ത കൊല്ലത്തെ NTSE ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കുവാന്‍ ഈ മാതൃകാ ചോദ്യങ്ങള്‍ ഞാനെന്റെ സ്ക്കൂളിലെ അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തും. തീര്‍ച്ച.
SIR,
I AM A KERALA STUDENT I AM A STATE WISE WINNER IN NTSE. I QUALIFIED FIRST LEVEL BUT LOST NATIONAL LEVEL BY 3 MARKS. I HAVE AN ADVICE THAT STATE LEVEL EXAM CONDUCTED BY SCERT , KERALA IS VERY EASY. BUT NATIONAL LEVEL EXAM CONDUCTED BY NECRT IS LITTLE BIT BIT TOUGH. A 8TH STD STUDENT SHOULD EXPECT QUESTIONS FROM PERMUTATION AND COMBINATION (+12 SYLLABUS).
SIR,
I AM A KERALA STUDENT I AM A STATE WISE WINNER IN NTSE. I QUALIFIED FIRST LEVEL BUT LOST NATIONAL LEVEL BY 3 MARKS. I HAVE AN ADVICE THAT STATE LEVEL EXAM CONDUCTED BY SCERT , KERALA IS VERY EASY. BUT NATIONAL LEVEL EXAM CONDUCTED BY NECRT IS LITTLE BIT BIT TOUGH. A 8TH STD STUDENT SHOULD EXPECT QUESTIONS FROM PERMUTATION AND COMBINATION (+12 SYLLABUS).
Post a Comment