നൊമ്പരം - ഒരു ഏഴാം ക്ലാസുകാരിയുടെ കവിത
>> Friday, October 8, 2010
നമ്മുടെ വിദ്യാലയങ്ങളിലെ കുട്ടികളുടെ സര്‍ഗ്ഗാത്മക രചനകള്‍ക്കായി നാം ഒരു പേജ് തന്നെ മാറ്റി വെച്ചിട്ടുണ്ട്. ശ്രദ്ധേയങ്ങളായ രചനകള്‍ അയച്ചുതന്നാല്‍ മാത്സ് ബ്ലോഗില്‍ അവ പ്രസിദ്ധീകരിക്കും എന്നും പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അധ്യാപകസമൂഹം വേണ്ടത്ര അനുഭാവത്തോടെയോ അവധാനതയോടുകൂടിയോ ശ്രദ്ധിക്കുന്നില്ലെന്നു പറയുമ്പോള്‍ പരിഭവം തോന്നരുത്. തങ്ങളുടെ രചനകള്‍ ഏതു മീഡിയത്തിലായാലും നാലാളു കാണുന്ന വിധത്തില്‍ പ്രസിദ്ധീകരിച്ചു കാണുന്നത് സന്തോഷവും അഭിമാനവും തരുന്ന കാര്യമാണ്. കുട്ടികളാവുമ്പോള്‍ ആ സന്തോഷം അതിരറ്റതായിരിക്കും. കോഴിക്കോട് മേലടി സബ് ജില്ലയിലെ കൊഴുക്കല്ലൂര്‍ യു. പി. സ്ക്കൂളിലെ ഏഴാം ക്ലാസുകാരി കുമാരി. ആവണി. ബി. ആനന്ദിന്റെ 'നൊമ്പരം' എന്ന കവിത അധ്യാപകനായ ജയരാജന്‍ വടക്കയില്‍ അയച്ചു തന്നത് ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.
ജീവിതമിന്നൊരു പാവയെപ്പോല്‍
സ്നേഹബന്ധത്തിന്റെ തന്ത്രികള്‍ പോലും
ഈ ലാഭ ലോകത്തിലൊരു കാഴ്ചവസ്തു
ജീവിതയാത്രതന്‍ വേഗമതേറുമ്പോള്‍
സൌഹൃദമിന്നൊരു നൊമ്പരമായ്
മാതാപിതാക്കള്‍തന്‍ മത്സരത്തില്‍
മാതൃത്വമെങ്ങോ മറന്നുപോയി
ഭോഗങ്ങളില്‍ പിഞ്ചുകാല്‍ വളരുന്നു
കുട്ടിത്തമെങ്ങോ മറഞ്ഞുപോകുന്നു
താരാട്ടുപാട്ടിലെ പാല്‍മണം വറ്റി
താരിളം ചുണ്ടിലെ പുഞ്ചിരിയും പോയ്
പ്രതിമയ്ക്ക് അമ്മതന്‍ രൂപം പകര്‍ന്ന്
ഭാവത്തിനായ് പണം വാരിക്കൊടുത്തു
അകലങ്ങളില്‍ നിന്ന് ആടിത്തിമിര്‍ക്കും
സ്നേഹത്തിന്‍ ഭാഷയും മാറിടുന്നു
വിലയ്ക്കു വാങ്ങുന്നിന്നു പുഞ്ചിരിപോലും
സ്നേഹത്തിന്‍ മൂല്യമതാരറിയാന്‍?
57 comments:
ആവണി മിടുക്കിയാണല്ലോ..!
ഒരുപാട് വായിക്കുക, എഴുതുക.
"ഭോഗങ്ങളില്‍ പിഞ്ചുകാല്‍ വളരുന്നു
കുട്ടിത്തമെങ്ങോ മറഞ്ഞുപോകുന്നു"
ഇത്തരം വരികളിലൂടെ ആവണിയുടെ കുട്ടിത്തം മറഞ്ഞുപോകാന്‍ സമ്മതിക്കരുത്.
(ചെറിയ കുട്ടിയേയും ഹോംസ് വിമര്‍ശിച്ചെന്ന് പറഞ്ഞ് കൊല്ലാന്‍ വരല്ലേ ബാബൂജേക്കബേ...)
''അനുഭാവത്തടെയോ അനവധാനതയോടുകൂടിയോ ശ്രദ്ധിക്കുന്നില്ലെന്നു പറയുമ്പോള്‍ പരിഭവം തോന്നരുത്''
അവധാനത എന്നല്ലേ ഉദ്ദേശിച്ചത്?
നല്ല വരികൾ. സ്പാർക്ക് ഉണ്ട്. ഇനിയും ഒരുപാട് വായിക്കൂ. നന്നായി എഴുതാൻ കഴിയും. തീർച്ച.ഹോംസ് പറഞ്ഞതും മനസ്സ്സിൽ വെച്ചോളൂ.12 വയസ്സിന്റെ സുഖങ്ങൾ/ മനോഹാരിത കളയേണ്ട. അഭിനന്ദനം.
വളരെ നല്ല ഒരു കവിത
കുമാരി. ആവണി. ബി. ആനന്ദിന് അഭിനന്ദനങ്ങള്‍
ഇനിയും തുടരുക
"മാതാപിതാക്കള്‍തന്‍ മത്സരത്തില്‍
മാതൃത്വമെങ്ങോ മറന്നുപോയി"
ഇതുപോലെ അര്‍ത്ഥവത്തായ വരികള്‍ ഇനിയും ആവണി ബി ആനന്ദില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
ആവണിക്ക് അഭിനന്ദനങ്ങള്‍!
കൊഴുക്കല്ലൂര്‍ യു.പി സ്കൂളിന്റെ വെബ്സൈറ്റും ജയരാജന്‍ സാറിന്റെ പരിശ്രമങ്ങളും ഏറെ പ്രശംസാര്‍ഹമാണ്.
നല്ല കവിത
ആവണിക്ക് അഭിനന്ദനങ്ങള്‍
ആവണിയുടെ കവിത കൊഴുക്കല്ലൂര്‍ നിന്നും ജയരാജന്‍ മാഷാണ് അയച്ചു തന്നത്. പൊതുവിദ്യാഭ്യാസമേഖലയിലെ കുട്ടികള്‍ക്കായി അധ്യാപകര്‍ എന്തു ചെയ്യുന്നു എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണിത്. കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇതും ഒരു മാര്‍ഗമല്ലേ? സ്വന്തം കൃതി ഒരിടത്ത് പ്രസിദ്ധീകരിച്ചു കാണുമ്പോള്‍, അതിനെക്കുറിച്ച് മറ്റുള്ളവര്‍ അഭിപ്രായം പറയുമ്പോള്‍, "അഭിനന്ദനങ്ങള്‍" എന്നോ "കലക്കി" എന്നോ "കൊള്ളാം" എന്നോ ഉള്ള വാക്കുകളിലൂടെയെങ്കിലും പ്രോത്സാഹിപ്പിക്കുമ്പോള്‍ സൃഷ്ടികര്‍ത്താവിനുണ്ടാകുന്ന സന്തോഷം ചെറുതല്ലല്ലോ.
കവിതയെ വിലയിരുത്തുക. അഭിപ്രായം എഴുതുക.
ആവണീ,
ആവണിയുടെ കവിതയിലെങ്ങും സ്നേഹത്തിന് വന്ന മാറ്റത്തെക്കുറിച്ച് വിലപിക്കുകയാണ്. മായം കലര്‍ന്ന ലോകത്തെ രൂപരഹിതമായ സ്നേഹത്തിലും മായം കലര്‍ന്നതില്‍ കവയിത്രി വേദനിക്കുന്നുണ്ട്. പ്രായത്തിനപ്പുറത്തേക്കുള്ള ഭാവന. എഴുതുകയിനിയും. അഭിനന്ദനങ്ങള്‍
സ്നേഹഭാഷയുടെ വ്യാകരണവും മൊഴിമാറ്റങ്ങളിലും വിലപിക്കുന്ന എഴുത്തുകാരിക്ക് ഭാവുകങ്ങള്‍.സൂചിതബിംബങ്ങളിലൂടെ സാമൂഹ്യവിമര്‍ശനവും ആവണിക്കവിതയിലുണ്ട്.വാക്കുകളായി മുറിച്ചുമാറ്റാതെയെഴൂതുവാന്‍ മലയാളഭാഷ അനുവദിക്കുന്നു, അതൊരൊഴുക്കാണ്. ശ്രദ്ധിക്കുമല്ലോ !
.
ആവണിക്ക് അഭിനന്ദനങ്ങള്‍ .
ഏഴാം ക്ലാസ്സുകാരി എന്ന നിലയില്‍ നോക്കുമ്പോള്‍ മോളുടെ കവിത പ്രശംസനീയമാണ്.
ഇനിയും എഴുതണം . ഒരുപാട് കവിതകള്‍ വായിക്കണം . കൂടുതല്‍ മെച്ചപ്പെടണം.
വാക്കുകളുടെ അര്‍ത്ഥം അറിഞ്ഞു പ്രയോഗിക്കണം .
"ഭോഗങ്ങളില്‍ പിഞ്ചുകാല്‍ വളരുന്നു." ഇതുപോലെയുള്ള വരികള്‍ കുഞ്ഞു കവിതകളില്‍ ഒഴിവാക്കുന്നതാണ് നല്ലത് .
ആശംസകള്‍ .
.
അര്‍ത്ഥവത്തായ വരികള്‍ , നന്നായി വായിച്ചു നന്നായി എഴുതുക , ഭാവുകങ്ങള്‍ .
പ്രായത്തിനപ്പുറത്തേക്കുള്ള ഭാവന ഇനിയും ഉയരങ്ങളിലെത്തട്ടെ. ആവണിക്ക് എല്ലാവിധ ആശംസകളും നേരുന്നു..
നന്നായിരിക്കുന്നു ആവണി ധാരാളം വായിക്കുക എഴുതുക.അഭിനന്ദനങ്ങള്‍
Congratualations.
Kumari Avani. Very good. Please try to avoid words like "bhogangalil"
സ്നേഹവും വിശ്വാസവും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലത്തിന് യോജിച്ച ഒരു കവിതയാണിത്,ആശംസകള്‍
ആവണിക്കുട്ടീ,
നന്നായിരിക്കുന്നു മോളേ..........
ഇനിയും ഇനിയും എഴുതണം ട്ടോ.
ആശംസകള്‍
ശ്രീജിത്ത് മുപ്ലിയം...........
സ്മേഹത്തിന്‍ ഭാഷയും .... സ്നേഹം എന്നായിരിക്കില്ല്ലേ?...
ആവണിക്ക് എല്ലാ വിധ ആശംസകളും..!
കവിത ഇഷ്ടമായി. ആവണിക്കു ആശംസകള്‍.
ആവണിക്ക് ആശംസകള്‍ .. മാറുന്ന കാലത്തിന്റെ യാന്ത്രികത കുട്ടികളുടെ മനസ്സില്‍ ഏല്‍പ്പിക്കുന്ന നൊമ്പരങ്ങള്‍ വരികളില്‍ പ്രതിഫലിക്കുന്നു.
സ്മേഹത്തിന്‍ ഭാഷ എന്താണെന്ന് മനസ്സിലായില്ല. അക്ഷരത്തെറ്റാണെങ്കില്‍ തിരുത്തുക.
ആവണിക്കുട്ടീ... വരികൾ വളരെ നന്നായിരിക്കുന്നു സ്നേഹവും വാത്സല്യവുമൊക്കെ വറ്റി വരണ്ട ഈ കാലഘട്ടത്തിൽ..മോളൂ കുട്ടിത്തം നിറഞ്ഞ വരികൾ വായിക്കുമ്പോൾ അതിൽ മനോഹാരിത കൂടുതലായി തോന്നുന്നു ഹോംസ് പറഞ്ഞതു പോലെ കുട്ടിത്ഥം നഷ്ട്ടപ്പെടുത്തല്ലെ ...ഇന്നത്തെ കാലം അതായതു കൊണ്ടാകാം കുഞ്ഞ് ഹൃദയത്തിലും പേടിപ്പെടുത്തുന്ന വരികൾ ഉദയം കൊള്ളുന്നത്.. "മാതാപിതാക്കള്‍തന്‍ മത്സരത്തില്‍
മാതൃത്വമെങ്ങോ മറന്നുപോയി" വളരെ നല്ല വരികൾ.. ഇന്നത്തെ കാലത്ത് മക്കളോടുള്ള മാതാപിതാക്കളുടെ സമീപനം വല്ലതെ മാറി പോയിട്ടുണ്ട്.. ആവണിക്കുട്ടിയുടെ ചില വരികൾ നമ്മോളോടു തന്നെ റ്റുള്ള ചോദ്യശരങ്ങളാകുന്നു ചിന്തിക്കേണ്ടുന്ന വരികൾ... ആവണികുട്ടി ധാരാളം വായിക്കുക മോൾക്ക് ഇനിയും ധാറാളം എഴുതാൻ കഴിയട്ടെ.. എല്ലവിധ ഭാവുകങ്ങളും
വളരെ നല്ല ഒരു കവിത.ആവണിക്ക് അഭിനന്ദനങ്ങള്‍
നന്നായി വരട്ടെ. ഇനീം നല്ല നല്ല കവിതകള്‍ പിറക്കട്ടെ ആവണിയുടെ ആ കൊച്ചു തൂലികയില്‍ നിന്ന്.
നിരക്ഷരന്മാര്‍ പ്രശംസിക്കാമോ ആവോ ? :) :)
ആവാമെങ്കില്‍, കുറേയേറെ പ്രശംസ കുട്ടികള്‍ക്ക് ഇത്തരം പ്രോത്സാഹനങ്ങള്‍ നല്‍കുന്ന ക്ലാസ്സ് ടീച്ചര്‍ക്കും, മാക്സ് ബ്ലോഗിനും. കീപ്പ് ഇറ്റ് അപ്പ്.
നല്ല കവിത,വര്‍ത്തമാന കാലത്തിന്റെ വ്യാകുലതകള്‍ പ്രതിഫലിക്കുന്നുണ്ട് വരികളില്‍.ഇനിയും എഴുതുക,
പിന്നെ ആശയാനുസരണം വാക്കുകള്‍ കിട്ടാതെ വരുമ്പോള്‍ ടീച്ചര്‍മാരോട് ചോദിച്ചു നോക്കുകയും മറ്റും ചെയ്യുക.
ഭാവുകങ്ങള്‍.
കവിതയുടെ ഒരു രൂപഭംഗി ആവണിയുടെ മനസ്സിലുണ്ട്. അതങ്ങനെ തന്നെ വളരട്ടെ.
നല്ല കവിതകൾ ഇനിയും എഴുതാൻ കഴിയും.
മോൾക്കാശംസകൾ
Very good Avani, thanks maths blog,
"താരാട്ടുപാട്ടിലെ പാല്‍മണം വറ്റി
താരിളം ചുണ്ടിലെ പുഞ്ചിരിയും പോയ്"........
ഞങ്ങളുടെ സ്കൂളിലെ "ആവണി" യുടെ കവിത ബ്ലോഗോലൂടെ വായിക്കുമ്പോള്‍ എന്തോന്നില്ലാത്ത സന്തോഷം .ക്ലാസിലെ കുട്ട്ടികലോടെല്ലാം ഈവിവരം പറഞ്ഞിട്ടുണ്ട്. .കവിത അയച്ചു തന്ന ജയരാജന്‍ സാറിനെയുംഅഭിനന്ദിക്കുന്നു.
@ ലത ടീച്ചര്‍
ആവണിയെക്കുറിച്ച് അഭിമാനിക്കുന്നതില്‍ സന്തോഷിക്കുന്നു. മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ ഒരു ലാര്‍വ ടച്ച് ഉണ്ട്. അങ്ങനെ വേണം ന്ന് നിര്‍ബ്ബന്ധമില്ലട്ടോ
ആവണിയുടെ കവിത വായിച്ചു. അര്‍ത്ഥവത്തായ വരികള്‍ ,ഒഴുക്കോടെ എഴുതാന്‍ കഴിയുന്നുണ്ട് .കൂടുതല്‍ വായിക്കുന്നതിലൂടെയും എഴുതുന്നതിലൂടെയും അവണിയെ കാവ്യലോകം കൂടുതല്‍ അറിയുവാന്‍ ഇടവരട്ടെ.ചിന്തകള്‍ തുടരട്ടെ.....എല്ലാവിധ ആശംസകളും ...
@Sahani Sir,
ആവണിക്ക് മുന്നോട്ടുള്ള പ്രയാണത്തില്‍ അങ്ങയുടെ നിര്‍ദ്ദേശങ്ങള്‍ ഗുണം ചെയ്യും. നന്ദി, ഈ പ്രോത്സാഹനത്തിന്.
@ ശ്രീ,
അഭിനന്ദനത്തിന് നന്ദി
@thoolika,
@ BOBANS,
മൃദുവിമര്‍ശനത്തോടൊപ്പമുള്ള ഈ സ്നേഹപ്രോത്സാഹനം ആവണിയുടെ തൂലികയെ കൂടുതല്‍ സത്യങ്ങളെ തുറന്നെഴുതാന്‍ പ്രചോദിപ്പിക്കും. ചൂണ്ടിക്കാട്ടലുകള്‍ തുടര്‍കവിതകളില്‍ ശ്രദ്ധിക്കും.
@സിദ്ധീക്ക് തൊഴിയൂര്‍,
@ സുനിൽ പണിക്കർ
@ ശ്രീ വര്‍ഷ
@ ശ്രീവിദ്യ
@ lekshmi. lachu,
@ സോണ ജി,
@ sreedharan,
@ പഥികന്‍,
വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും പ്രത്യേകം നന്ദി. ബൂലോകത്തെ തുടിപ്പുകളായ നിങ്ങളുടെയെല്ലാം വാക്കുകള്‍ ആവണിയെപ്പോലുള്ള കുട്ടികളെ കൂടുതല്‍ പ്രചോദിപ്പിക്കുമെന്നതില്‍ സംശയമേയില്ല. ഈ പ്രോത്സാഹനം കേരളത്തിലെ അധ്യാപകരിലും തല്പരരായ വിദ്യാര്‍ത്ഥികളിലുമുണ്ടാക്കിയിരിക്കുന്ന ചലനം നിസ്സാരമായിരിക്കില്ലെന്ന് ഞങ്ങളുടെ ടീം ഉറച്ചു വിശ്വസിക്കുന്നു.
@ രസികസാമ്രാട്ട് കുമാര്‍ജീ,
@ നവരസപോസ്റ്റുകളുടെ ഉടമയായ കെ.പി.എസ്,
ചെറിയൊരു ടൈപ്പിങ് പിശകായിരുന്നു അത്. തിരുത്തിയിട്ടുണ്ട്. ചൂണ്ടിക്കാട്ടിയതിന് നന്ദി.
@ ഉമ്മുഅമ്മാർ,
കുട്ടിത്തം നിറഞ്ഞ ഈ വരികളെ ഒരു അധ്യാപികയേപ്പോലെ, നല്ലൊരു രക്ഷകര്‍ത്താവിനെപ്പോലെ വിലയിരുത്തിയതില്‍ സന്തോഷം. കാലത്തിന്റെ കോലം കെട്ടല്‍ കുട്ടികളെയും സ്വാധീനിച്ചു കഴിഞ്ഞു. ചുറ്റുപാടുമുള്ള കാഴ്ചകള്‍ അവരെയും ഭയചകിതരാക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യം. ആശംസകള്‍ക്ക് നന്ദി.
@ ബൂലോകയാത്രികനായ നീരുജീ,
ജോര്‍ജ്ജ് അലോഷ്യസും ഞാനും തമ്മില്‍ ഇന്ന് അങ്ങയെക്കുറിച്ച് സംസാരിച്ചതേയുള്ളു. യാത്രകളുടെ മാധുര്യം മനസ്സിലാക്കുന്നതിനും എങ്ങനെയാണ് യാത്രാക്കുറിപ്പുകള്‍ തയ്യാറാക്കുന്നതെന്നും കുട്ടികളോട് വിശദീകരിക്കുമ്പോള്‍ അങ്ങയുടെ ബ്ലോഗ് പോസ്റ്റുകളാണ് ഞാന്‍ അവര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നു പറയുമ്പോള്‍ ആവണിക്ക് ഈ 'നിരക്ഷര'(?) പ്രംശംസ എത്രമാത്രം പ്രചോദനമാകുമെന്നു പറയേണ്ടതില്ലല്ലോ. നന്ദി, നല്ല വാക്കുകള്‍ക്ക്.
@ കാവലാന്‍,
എഴുതിത്തുടങ്ങുന്ന കുട്ടികള്‍ക്കുള്ള നല്ലൊരു ഉപദേശമാണിത്. നമ്മുടെ കുട്ടികള്‍ ഇക്കാര്യം ശ്രദ്ധിക്കുക തന്നെ ചെയ്യും. അവ തിരുത്തലുകള്‍ക്ക് വിധേയമാകട്ടേ. സ്വര്‍ണം ഒട്ടേറെ താഡനദണ്ഢനകള്‍ക്കു ശേഷമാണ് സുന്ദരമായ രൂപത്തിലേക്ക് മാറുന്നത്. അതാണ് അവയുടെ ശക്തിയും സൗന്ദര്യവും. നല്ല നമസ്ക്കാരം.
@ ബൂലോകത്തെ പ്രിയകവി കലാവല്ലഭന്‍,
ഇത്തവണ കവിത കണ്ടില്ല. എന്നും ഒരു നാലുവരിക്കവിത അങ്ങയുടെ കമന്റിനോടൊപ്പമുണ്ടാകുമല്ലോ. പ്രോത്സാഹനത്തിന് നന്ദി.
@ LATHA,
സ്വന്തം ക്ലാസിലെ കുട്ടിയുടെ കവിത പ്രസിദ്ധീകരിക്കപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിക്കാനായി അതേ സ്ക്കൂളിലെ ടീച്ചര്‍ എത്തിയതില്‍ ഏറെ സന്തോഷം. ഞങ്ങള്‍ക്കിത് ആദ്യത്തെ അനുഭവമാണ്. കൊഴുക്കല്ലൂര്‍ യു.പി.എസിലെ കുട്ടികള്‍ ഇങ്ങനെയെല്ലാം കഴിവു തെളിയിക്കുന്നതിനു പിന്നിലുള്ള പ്രേരകശക്തി അവിടുത്തെ അധ്യാപകരാണെന്നു തെളിയിക്കുന്നതായി ടീച്ചറുടെ കമന്റ്. അഭിനന്ദനങ്ങള്‍.
ആവണി കുട്ടി ഇനിയും ഒരുപാടെഴുതു,, ഞങ്ങള്‍ ഈ ബൂലോകം കൂടെയുണ്ട്
സ്നേഹമിന്നെവിടെയുമൊരോര്‍മ്മ മാത്രം...
കൊച്ചുമനസ്സിന്റെ വേദനകളും വിഹ്വലതകളും അക്ഷരരൂപം പൂണ്ട് മുന്നിലെത്തിയപ്പോള്‍, യാഥാര്‍ത്ഥ്യത്തിന്റെ പൊള്ളുന്ന മുഖം തിരിച്ചറിയുന്ന, ഇന്നിന്റെ കാപട്യത്തോടും പൊങ്ങച്ചങ്ങളോടും കലഹിക്കുന്ന ഒരെഴുത്തുകാരിയെയാണ് കണ്ടത്. മലയാളം ക്ലാസില്‍ ഇത്തരം രചനകള്‍ ആവണിയില്‍നിന്ന് പിറവി കൊള്ളാറുണ്ടെന്നത് ഏറെ സന്തോഷം നല്‍കുന്നതാണ്.
ആവണിയുടെ കവിത പ്രസിദ്ധീകരിച്ച മാത്സ് ബ്ലോഗിനും സസൂക്ഷ്മം പരിശോധിച്ച് അഭിനന്ദനങ്ങളും അഭിപ്രായങ്ങളും മൃദു വിമര്‍ശനങ്ങളും രേഖപ്പെടുത്തിയ മുഴുവന്‍പേര്‍ക്കും നന്ദി. ഇത് ആവണിക്ക് കരുത്തുപകരട്ടെ.
സ്നേഹത്തോടെ
ജയരാജന്‍ വടക്കയില്‍
കെ.ജി.എം.എസ്.യു.പി സ്കൂള്‍, കൊഴുക്കല്ലൂര്‍.
ആവണിക്ക് ആശംസകളും അഭിനന്ദനങ്ങളും...
ആവണിക്കുട്ടിക്ക് അഭിനന്ദനങ്ങൾ
കവിത വളരെ നന്നായിട്ടുണ്ട് ആവണീ.
തുടര്‍ന്നും എഴുതുക.
thanmayathode kavitha avatharippichirikkunnu. ellaa bhaavukangalum.
ആവണിയുടെ കവിതയില്‍ കാമ്പുണ്ട്.. ഇനിയും എഴുതുക. മാത്സ് ബ്ലോഗ് ടീമിനും അദ്ധ്യാപകര്‍ക്കും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിന്. ഈ കുട്ടികള്‍ എഴുതുന്ന നല്ല രചനകള്‍ പുസ്തകമാക്കിക്കൂടേ.???
നന്നായിരിക്കുന്നു ആവണി ധാരാളം വായിക്കുക എഴുതുക.
അഭിനന്ദനങ്ങള്‍
keep it up....
അഭിനന്ദനങ്ങള്‍
ആവണീ നന്നായി. ഇനിയുമെഴുതൂ...
avaniku abhinandanagal.eniyum kavithakal rachikuka
മിടുക്കി... നന്നായി എഴുതിരിക്കുന്നു ........
ബട്ട് ..ഇത്ര ചെറുപ്പത്തില്‍ തന്നെ ഇത്ര പോലെ ഉള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നു ?
വിലാപങ്ങളെ കുറിച്ച് ഒക്കെ എഴുതാന്‍ ഒരുപാടു സമയം ഉണ്ട് ..
ഇപ്പൊ നല്ലതിനെ കുറിച്ച് മാത്രം എഴുതു....
" സ്നേഹബന്ധത്തിന്റെ തന്ത്രികള്‍ പോലും
ഈ ലാഭ ലോകത്തിലൊരു കാഴ്ചവസ്തു"
SUPER...
Congrats...
മാസങ്ങള്‍ക്ക് ശേഷം കവിത എന്ന വിഭാഗത്തില്‍ ക്ലിക്കിയത് ഇന്നാണ് ...അതും ആദ്യമായി ക്ലിക്കിയത് ഈ ബ്ലോഗ്ഗില്‍ ...കവിതയില്‍ അപാര പാണ്ഡിത്യം ഇല്ലെങ്കിലും ലളിതമായി എഴുതുന്നവ ആസ്വദിക്കുവാന്‍ അറിയാം ...
ഈ കവിത നന്നായിരിക്കുന്നു ...ഏഴാം ക്ലാസ്സ് കാരിയായ മോള്‍ക്ക് പ്രായത്തെക്കാള്‍ തികഞ്ഞ പക്വത ഉണ്ട് ...ഇനിയും എഴുതുക ..എഴുതി ..എഴുതി തെളിയുക
good poem.congratulations..
good poem.congratulations..
@ ഒഴാക്കന്‍,
@ പച്ച മനുഷ്യന്‍,
@ MHSS Kangazha
@ മിനി ടീച്ചര്‍,
@ യൂസുഫ് പാ,
@ മുരളീമുകുന്ദന്‍, ബിലാത്തിപട്ടണം
@ സുന്ദരിക്കുട്ടി
@ രവീന്ദ്രന്‍,
@ ഗിരീഷ് മാരേങ്ങലത്ത്
@ K.G സുരാജ്,
@ പി.എ അനീഷ്, എളനാട്
നിങ്ങള്‍ ബൂലോകരുടെ പിന്തുണ ഈ കുട്ടിക്ക് ലഭിക്കുന്ന വലിയൊരു അവാര്‍ഡാണ്. ഈ പ്രോത്സാഹനം ഒരു പക്ഷേ ആവണിയുടെ ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മ്മകളിലൊന്നായിരിക്കുമെന്നതില്‍ സംശയമില്ല.
@ Manoraj,
കുട്ടികളുടെ സൃഷ്ടികള്‍ പുസ്തകമാക്കുന്നതിനെപ്പറ്റി നേരത്തേ ആലോചനകളുണ്ടായിരുന്നു. എന്തായാലും ഇക്കാര്യം സജീവമായി ടീമിനുള്ളില്‍ ആലോചന നടത്തുന്നുണ്ട്.
@ MyDreams,
പുഞ്ചിരി തൂകി ഓടിക്കളിച്ചു നടക്കേണ്ട കുട്ടികളില്‍ വിഷാദം അലതല്ലുന്നത് കാണുമ്പോള്‍ നമുക്കുണ്ടാകുന്ന വേദന കമന്റില്‍ പ്രതിഫലിക്കുന്നു. നന്ദി.
@ ഭൂതത്താന്‍,
മുന്‍പും ഇവിടെ കമന്റ് ചെയ്തതായി ഓര്‍ക്കുന്നു. ഒരു കുട്ടിയെ പ്രോത്സാഹിപ്പിക്കാനും അവളുടെ കവിത ആസ്വദിക്കാനുള്ള ആ മനസ്സിന് ആത്മാര്‍ത്ഥമായ നന്ദി.
best wishes avani.....
a group of friend from kunnamangalam hss
ആവണിക്കുട്ടി മിടുക്കിയാണ്.
ഇനിയും ധാരാളം വായിയ്ക്കുക, കുറെ ആലോചിയ്ക്കുക, എഴുതുന്നത് പലപ്രാവശ്യം വായിച്ച് തിരുത്തി മിനുക്കുക.
നല്ല ഭാവിയുണ്ട്.
എല്ലാ നന്മകളും നേരുന്നു.
ആവണിയില്‍ നിന്ന് ഇനിയുമിനിയും മനോഹരങ്ങളായ കവിത
കളുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു
സോമന്‍ എം ഐ
ആവണിക്കുട്ടീ.......
മിടുക്കിക്കുട്ടീ.........
ഒരുപാട് ഇതുപോലുള്ള നല്ല കവിതകള്‍ മോള്‍ക് എഴുതാന്‍ എന്റെ പ്രാര്‍ത്ഥന ഉണ്ടാകും .
ബിജു ശിവപുരം
വിഷയം പുതിയതലെന്‍കിലും ആഴതതിലുളളള ഭാഷ ഒഴുകുനനു.മനസസിരുതതി വായികകുക Unnikrishnan Master.GHSS KADAMBUR
Post a Comment