Linux Second CD Installation

>> Wednesday, July 15, 2009


ഐ.ടി@സ്ക്കൂള്‍ ഗ്നു/ലിനക്സ് സെക്കന്റ് സി.ഡി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള മാര്‍ഗ്ഗം

വിദ്യാഭ്യാസ വകുപ്പും ഐ.ടി@സ്ക്കൂളും സംയുക്തമായി സഹകരിച്ചുകൊണ്ട് നടപ്പാക്കുന്ന ഐ.ടി ഇനേബിള്‍ഡ് എജ്യൂക്കേഷന്റെ ഭാഗമായി ശാസ്ത്രവിഷയങ്ങളുടെ സഹായികളായ ചില സോഫ്റ്റ്​വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടും അവ പ്രവര്‍ത്തിച്ചു കണ്ടില്ല എന്ന് ചിലര്‍ പറഞ്ഞിരുന്നു. ഒരുപക്ഷേ ഇന്‍സ്ററലേഷന്റെ ഭാഗമായി ആ സോഫ്റ്റ്​വെയറുകള്‍ മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകൂ എന്നതായിരിക്കണം ഈ പ്രശ്നത്തിനു കാരണം. ഉദാഹരണത്തിന് നമ്മുടെ ബ്ലോഗില്‍ തന്നെ ഫിസിക്സ് കെ-ടെക് ലാബ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം വിശദീകരിച്ചിരുന്നുവല്ലോ. കെ.ടെക് ലാബിനോടൊപ്പം ഇന്‍സ്റ്റാള്‍ ചെയ്യേണ്ട സപ്പോര്‍ട്ടിങ് പ്രോഗ്രാമുകളെപ്പറ്റി ആ പോസ്റ്റില്‍ വിശദമാക്കിയിരുന്നു. (ആ പോസ്റ്റ് കാണുന്നതിനായി ബ്ലോഗിന്റെ വലതു വശത്തുള്ള 'Archives' എന്ന ഗാഡ്ജറ്റ് നോക്കുക)

ഈ പ്രശ്നത്തിന് ഒരു പരിഹാരം നിര്‍​ദ്ദേശിച്ചു കൊണ്ട് കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിലെ മാസ്ററര്‍ ട്രെയിനറായ ശങ്കരന്‍ സാര്‍ നമുക്ക് ഒരു മെയില്‍ അയച്ചിരുന്നു. ഓരോ പ്രോഗ്രാമുകള്‍ക്കും ആവശ്യമായ സപ്പോര്‍ട്ടിങ്ങ് പ്രോഗ്രാമുകള്‍ തെരഞ്ഞ് പിടിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനേക്കാളും ഏറെ ഫലപ്രദം സെക്കന്റ് സി.ഡി മുഴുവനായി ഇന്‍സ്റ്റാള്‍ ചെയ്യുകയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഭാവിയിലും മറ്റെന്തെങ്കിലും സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അതിന്റെ പ്രവര്‍ത്തനത്തെ സെക്കന്റ് സി.ഡി ഫുള്‍ ഇന്‍സ്റ്റലേഷന്‍ സഹായിക്കും.

സിനാപ്റ്റിക്ക് പാക്കേജ് മാനേജര്‍ വഴിയും tasksel കമാന്റിലൂടെയുമൊക്കെ ഐ.ടി@സ്ക്കൂള്‍ ഗ്നു/ലിനക്സ് 3.2 സെക്കന്റ് സി.ഡി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് പത്തു മിനിറ്റിനുള്ളില്‍ സെക്കന്റ് സി.ഡി ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കാനുള്ള മാര്‍ഗ്ഗം ഇതാ...
1 CD Drive ല്‍ സെക്കന്റ് CD ഇന്‍സര്‍ട്ട് ചെയ്യുക
2 അതിലെ debian എന്ന ഫോള്‍ഡര്‍ Copy ചെയ്ത് Desktop ല്‍ Paste ചെയ്യുക
3 root terminal തുറക്കുക (Applications-System tools-root terminal)
4 താഴെ പറയുന്ന command ടൈപ്പ് ചെയ്ത് Enter കീ അടിക്കുക
cd /root/Desktop/debian
(അപ്പോള്‍ debian:~/Desktop/debian# എന്ന് കാണാനാകും. ഡയറക്ടറി Change ആയി)
5 വീണ്ടും താഴെ പറഞ്ഞിരിക്കുന്ന പോലെ Type ചെയ്യുക
dpkg(space)-i(space)*.*
((space) എന്നാല്‍ ഒരു സ്പേസ് വിടുക എന്നാണര്‍ത്ഥം. നോക്കൂ. ഇത്രേയുള്ളു dpkg -i *.*)
6 ഇടക്കു വരുന്ന windowകള്‍ Enter അടിച്ച് മുന്നോട്ട് പോകുകയോ അനുയോജ്യമായി Set ചെയ്തു കൊടുക്കുയോ ചെയ്യുക. ഒരു പത്തു മിനിറ്റ് നീളുന്ന Process..
7 debian:~/Desktop/debian# ഇവിടെ വന്ന് Process അവസാനിക്കും. Exit അടിക്കുക
8 ഇപ്പോള്‍ Second CD ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ടാകും. ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞതല്ലേ. എപ്പോഴും ഏതെങ്കിലും Programme install ചെയ്തു കഴിഞ്ഞാല്‍ ഉടനെ System Restart ചെയ്യണം.

Special thanks to Sankaran master, MT, IT@School, Kanjangad


Read More | തുടര്‍ന്നു വായിക്കുക

9 മാത്രം കൊണ്ടൊരു ക്ളോക്ക്...!!!

>> Tuesday, July 14, 2009

ഇതാ നോക്കൂ. മനോഹരമായൊരു ക്ലോക്ക്.. അല്ലേ? ഈ ക്ലോക്കിന് എന്തെങ്കിലും പ്രത്യേകതകളുണ്ടോ? 9 നെ മാത്രം ഉള്‍​പ്പെടുത്തിക്കൊണ്ടാണ് ഈ ക്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരത്തില്‍ എന്തെങ്കിലും വ്യത്യസ്തകള്‍ നിറഞ്ഞ ചിത്രങ്ങളോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ അവ ഞങ്ങള്‍ക്കയച്ചു തരുമല്ലോ.
വിലാസം: mathsekm@gmail.com.

This Clock is mailed to us by
Sri. Nasib Mepurath,
Head, UAE Exchange Centre- Raz-Al-Qaima...

Thank You Sir!


Read More | തുടര്‍ന്നു വായിക്കുക

>> Monday, July 13, 2009



ഹയര്‍സെക്കന്ററി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്കൂളും കോംബിനേഷനും മാറാന്‍ അവസരം...!

ഏകജാലകരീതിയിലൂടെ സ്ഥിരപ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സ്ക്കൂള്‍ മാറുന്നതിനും കോംബിനേഷന്‍ മാറുന്നതിനും അവസരം. ജൂലൈ 16 ന് 5 മണിവരെ അപേക്ഷ നല്‍കേണ്ടത്.ഓരോ സ്ക്കൂളിലുമുള്ള ഒഴിവുകളുടെ വിവരങ്ങള്‍ ജൂലൈ 14 ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് പ്രസിദ്ധീകരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടിയ സ്ക്കൂളില്‍ തന്നെ മറ്റൊരു കോംബിനേഷനിലേക്കോ, മറ്റൊരു സ്ക്കൂളിലെ അതേ കോംബിനേഷനിലേക്കോ, മറ്റൊരു സ്ക്കൂളിലെ മറ്റൊരു കോംബിനേഷനിലേക്കോ അപേക്ഷ നല്‍കാം. വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പ്രവേശനം ലഭിച്ച സ്ക്കൂളിലെ പ്രിന്‍സിപ്പലിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മാറ്റം ആവശ്യപ്പെടുന്ന സ്ക്കൂളോ കോംബിനേഷനോ വിദ്യാര്‍ത്ഥി പ്രവേശനത്തിനായി ആദ്യം സമര്‍പ്പിച്ച അപേക്ഷയില്‍ ഓപ്ഷനായി നല്‍കിയിരിക്കണമെന്നില്ല. സ്ക്കൂള്‍ മാറ്റം അതേ ജില്ലയിലെ മറ്റൊരു സ്ക്കൂളിലേക്ക് മാത്രമേ അനുവദിക്കൂ. ഒന്നിലധികം സ്ക്കൂളുകളിലേക്കും കോംബിനേഷനുകളിലേക്കും മാറ്റത്തിനായി ഓപ്ഷന്‍ നല്‍കാവുന്നതാണ്. മുന്‍ഗണനാക്രമത്തിലാണ് ഓപ്ഷന്‍ നല്‍കേണ്ടത്. മാറ്റം ലഭിച്ചാല്‍ പ്രവേശനം നേടാന്‍ താല്പര്യമുള്ള സ്ക്കൂളുകളും കോംബിനേഷനുകളും മാത്രം വിദ്യാര്‍ത്ഥികള്‍ ഓപ്ഷനായി നല്‍കുക. സ്ക്കൂള്‍ മാറ്റം ലഭിച്ചാല്‍ വിദ്യാര്‍ത്ഥി നിര്‍ബന്ധമായും പുതിയ സ്ക്കൂളിലേക്ക് മാറണം. സ്ക്കൂള്‍ മാറ്റത്തിന്റെ മാനദണ്ഡങ്ങള്‍ സ്ക്കൂള്‍ അധികൃതരില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഒഴിവുകളുടെ വിശദാംശങ്ങള്‍ സ്ക്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ടാകും.


ഈ ഘട്ടത്തില്‍ അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്കൂള്‍/കോംബിനേഷന്‍ മാറ്റങ്ങള്‍ അനുവദിച്ച ശേഷം നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ ഒഴിവുകളിലേക്ക് സേ പരീക്ഷ പാസ്സായവരുള്‍പ്പടെയുള്ള ഇതുവരെ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് പുതിയ അപേക്ഷകള്‍ നല്‍കാം. അപേക്ഷ നല്‍കിയിട്ടും അലോട്മെന്റ് ലഭിക്കാത്തവര്‍ക്ക് വീണ്ടും പരിഗണിക്കപ്പെടുന്നതിനായി അപേക്ഷ പുതുക്കി നല്‍കാം. അപേക്ഷ പുതുക്കുന്നതിനോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും പുതുക്കി നല്‍കാം. അപേക്ഷ പുതുക്കുന്നതിനുള്ള ഫാറവും സപ്ലിമെന്ററി അലോട്മെന്റ് സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളും പിന്നീടായിരിക്കും പ്രസിദ്ധീകരിക്കപ്പെടുക. സപ്ലിമെന്ററി അലോട്മെന്റിനായി പുതിയ റാങ്ക്ലിസ്റ്റ് തയ്യാറാക്കി ഈ അപേക്ഷകര്‍ക്ക് അലോട്മെന്റ് നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഹയര്‍സെക്കന്ററി പ്രവേശനത്തിനുള്ള വെബ്സൈറ്റ് കാണുക

Circular:Supplementary Lists

Circular:School Transfer
Differently Abled: Re-Allotment List


Read More | തുടര്‍ന്നു വായിക്കുക

മക്കളെയോര്‍ത്ത്.....

>> Sunday, July 12, 2009



ഇക്കഴിഞ്ഞ ജൂണ്‍ 19ന് പതിവുകളെല്ലാം തെററിച്ചാണ് ആഷ്മിത്. കെ. സുരേഷ് എന്ന യുകെജി ക്കാരന്‍ സ്കൂളിലേക്ക് പുറപ്പെട്ടത്.സ്കൂള്‍ വാനില്‍ നിന്നും തിരിച്ചിറങ്ങിവന്ന് അമ്മയ്കും കുഞ്ഞനുജത്തിക്കും ഉമ്മ കൊടുത്തു.

തൃശൂര്‍ ജില്ലയിലെ കുഴിക്കാട്ടുശ്ശേരി സ്വദേശി സുനിലിന്റേയും ശുഭയുടേയും ഈ മകന്‍ 15 കി.മീ അകലെ തൃപ്രയാറില്‍ അണ്‍എയിഡഡ് സ്കൂളിലാണ് പഠിക്കുന്നത്.
രാവിലെ 8.30. സ്കൂള്‍ മുറ്റം നിറയെ വാഹനങ്ങള്‍. കരാറടിസ്ഥാനത്തില്‍ കുട്ടികളെ കൊണ്ടുവരുന്ന 40 വാനുകള്‍. രക്ഷാകര്‍ത്താക്കള്‍ സ്വയം ഏര്‍പ്പാടാക്കിയവയും സ്കൂട്ടറുകളും കാറുകളുമായി സ്വകാര്യ വാഹനങ്ങളും.അവിടെയാണ് ആഷ്മിതും കൂട്ടുകാരും നിവര്‍ത്തിപ്പിടിച്ച വര്‍ണ്ണക്കുടകളുമായി വാനിറങ്ങി ക്ളാസ്സിലേക്ക് നടന്നത്. അശ്രദ്ധമായി പുറകോട്ടെടുത്ത വാന്‍ ആഷ്മിതിനെ തട്ടിയിട്ട് തലയിലൂടെ കയറിയിറങ്ങി.സ്കൂള്‍ മുറ്റം അവന്റെ കുഞ്ഞിച്ചോരയില്‍ നനഞ്ഞു.....
കഴിഞ്ഞ കുറെ വര്‍ഷമായി നമ്മുടെ അദ്ധ്യന വര്‍ഷങ്ങള്‍ ആരംഭിക്കുന്നത് ഇങ്ങനെ കുരുന്ന് രക്തം കണ്ടുകൊണ്ടാണ്...ഓരോ സംഭവങ്ങള്‍ക്കു ശേഷവും, കുറ്റം ഓരോരുത്തരിലായി ആരോപിച്ച് ചര്‍ച്ച ചെയ്യാം. ഡ്രൈവറുടെ അശ്രദ്ധ, മാനേജ്മെന്റിന്റെയും അധ്യാപകരുടെയും വീഴ്ച, റോഡുകളുടെ തകരാറ്.....കാരണങ്ങള്‍ ഒട്ടേറെ പറയാനാകും. അപ്പോഴും പ്രധാന വിഷയത്തിലേക്ക് നാമാരും കടന്നു ചെല്ലുന്നില്ല.
ഒന്നു വാലാട്ടാന്‍ പോലും കഴിയാത്തവണ്ണം വാഹനങ്ങളില്‍ കുത്തിനിറച്ച് അറവുശാലയിലേക്ക് കൊണ്ട്പോകുന്ന മാടുകളോട് കാണിക്കുന്ന അനുകമ്പയും നാം കുട്ടികളോട് കാണിക്കുന്നില്ല.വീട്ടുമുറ്റത്തെ സ്കൂളുകളെ മറന്നാണ് നാം പത്തും ഇരുപതും മൈല്‍ അകലെ "നിലവാരമുള്ള" സ്കൂളുകളിലേക്ക് കുഞ്ഞുങ്ങളെ അയക്കുന്നത്.

12/7/2009 ലെ ദേശാഭിമാനി വാരാന്ത്യപ്പതിപ്പില്‍ കെ.ഗിരീഷ്എഴുതിയ ലേഖനത്തില്‍ നിന്നും എടുത്ത ഒരു ഭാഗമാണ് മേല്‍ കൊടുത്തത്.
പ്രതികരിക്കുമല്ലോ?


Read More | തുടര്‍ന്നു വായിക്കുക

വളരെ വിലപ്പെട്ട ഒരു കമന്റ്...

Congrats..I have seen the news about your blog in Mathrubhumi daily today from KILA, Thrissur. Kindly ensure
continuity and I hope u can make it a grant success.

Shall write later..
Rgds,

Anvar (From mobile )

K Anvar Sadath
Executive Director, IT @ School Project


Read More | തുടര്‍ന്നു വായിക്കുക

ഇന്ന് ജൂലൈ 11 ലോക ജനസംഖ്യാദിനം

>> Friday, July 10, 2009



ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്. 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അതിനു ശേഷം ജൂലൈ 11 World Population Day ആയി ആചരിച്ചു പോരുന്നു. അടുത്ത 50 വര്‍ഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2015-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കില്‍ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളര്‍ച്ച തടഞ്ഞേ മതിയാകൂ.
ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകള്‍ ലോകത്തിനു നല്‍കിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം. 1991 ലെ സെന്‍സസ് പ്രകാരം 84 കോടിയായിരുന്നു ഇന്‍ഡ്യയിലെ ജനസംഖ്യ. എന്നാല്‍ 2000 മേയ് 11 ന് നമ്മുടെ രാജ്യത്തെ ജനസംഖ്യ 100 കോടി തൊട്ടു. ഇങ്ങനെ പോയാല്‍ താമസിക്കുന്നതിനുള്ള സ്ഥലവും ഭക്ഷണവും എവിടെ നിന്ന് ലഭിക്കും..? ഭൂമിക്കടിയിലും ചന്ദ്രനിലും അന്യഗ്രഹങ്ങളിലുമൊക്കെ പോയി താമസിക്കേണ്ട അവസ്ഥ അതിവിദൂരമല്ല എന്ന് ഈ പോപ്പുലേഷന്‍ ഡേ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

പാലിന്‍ഡ്രോം സംഖ്യകള്‍


രണ്ടു വശത്തു നിന്നും വായിക്കാന്‍ കഴിയുന്ന പദം, സംഖ്യ, പദ സമൂഹം, അതു പോലെയുള്ള യൂണിറ്റുകളാണ് പാലിന്‍ഡ്രം അഥവാ അനുലോമവിലോമപദം (സാധാരണയായി കുത്ത്, കോമ എന്നിവയും വിടവ് എന്നിവയും അനുവദിക്കപ്പെടുന്നു), പാലിന്ഡ്രത്തിലുള്ള സാഹിത്യ രചന constrained writing ന് ഉദാഹരണമാണ്.പിറക് എന്നര്‍ത്ഥമുള്ള palin, വഴി, മാര്‍ഗ്ഗം എന്നര്‍ത് ഥമുള്ള dromos എന്നീ ഗ്രീക്കു പദങ്ങളില്‍ നിന്ന് ബെന്‍ ജോണ്‍സണ്‍ എന്ന ഇംഗ്ലീഷ് എഴുത്തുകാരന്‍ 1600 കളിലാണ് പാലിന്ഡ്രം എന്ന പദം രൂപപ്പെടുത്തിയത്.ഈ പ്രതിഭാസത്തെ വിവരിക്കാനുള്ള യഥാര്‍ത്ഥ ഗ്രീക്കു പദ സമൂഹം ’ഞണ്ട് ലിഖിതം’ ( karkinikê epigrafê) അല്ലെങ്കില്‍ വെറും ‘ഞണ്ട്’(karkiniêoi) എന്നാണ് ഞണ്ടിന്റെ പിറകോട്ടുള്ള ചലനം പരാമര്‍ശിച്ചു കൊണ്ടാണ് . ഞണ്ടിന്റെ പിറകോട്ടുള്ള ചലനം പോലെ പാലിന്‍ഡ്രത്തില്‍ ലിഖിതങ്ങള്‍ പിറകോട്ട് വായിക്കപ്പെടുന്നു

മലയാളത്തിലെ പാലിന്‍ഡ്രങ്ങള്‍
* കരുതല വിറ്റ് വില തരുക.
* വികടകവി
* ജലജ
* കത്രിക
* മോരു തരുമോ
* പോത്തു ചത്തു പോ

മഹിമ കണിക കറുക കലിക കക്കുക കത്തുക കപ്പുക
ആംഗലേയത്തിലെ പാലിന്‍ഡ്രങ്ങള്‍
* malayalam
* amma

സംഖ്യകള്‍
മുന്‍പോട്ടു വായിച്ചാലും പിന്നോട്ടു വായിച്ചാലും ഒരുപോലെ തോന്നുന്ന സംഖ്യകളാണ് പാലിന്‍ഡ്രോം സംഖ്യകള്‍.
*12321,
*94549,

Click here for know more about Palindrome
അപൂര്‍വ്വം ചില പാനിന്‍ഡ്രോം സംഖ്യകള്‍ക്ക് പിന്നെയും പ്രത്യേകതകളുണ്ട്.
11, 101, 1001 എഴുതി നോക്കാം.
112 = 121
1012 = 10201
10012 = 1002001
ഇവയ്ക്കുമില്ലേ നേരത്തേ പറഞ്ഞ പ്രത്യേകത
?
121, 10201, 1002001
ഇവ രണ്ടു ഭാഗത്തേക്ക് വായിച്ചാലും ഒരേ സംഖ്യ തന്നെ.
ഇവയുടെ ഘനങ്ങള്‍
(Cube) എഴുതി നോക്കാം
113 = 1331
1013 = 1030301
10013 = 1003003001
1331, 1030301, 1003003001
ഇവയും ഇടത്തോട്ടും വലത്തോട്ടും വായിച്ചാല്‍ ഒരേപോലെ വരുന്ന സംഖ്യകളാണ്.

    (എല്ലാ പാലിന്‍ഡ്രോം സംഖ്യകള്‍ക്കും ഇതവകാശപ്പെടാനാവില്ല, കേട്ടോ) ഇതു പോലുള്ള സംഖ്യകള്‍ മറ്റെന്തെങ്കിലുമുണ്ടോയെന്ന് കണ്ടുപിടിക്കാമോ?


Read More | തുടര്‍ന്നു വായിക്കുക

ഒരു കോണിനെ സ്കെയിലും കോമ്പസും ഉപയോഗിച്ച് 3 സമഭാഗങ്ങളാക്കാമോ?



പ്രിയപ്പെട്ട കുട്ടികളേ, ഇതാ നിങ്ങള്‍ക്കൊരു അസൈന്‍മെന്റ്.. ഒരു കോണിനെ സ്കെയിലും കോമ്പസ്സും മാത്രം ഉപയോഗിച്ചു കൊണ്ട് രണ്ട് തുല്യഭാഗങ്ങളാക്കി മാറ്റാന്‍ ഇപ്പോഴത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിലും പുതിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിലുമൊക്കെ നിങ്ങള്‍ പഠിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ അസൈന്‍മെന്റ് അതല്ല. തന്നിരിക്കുന്ന ഒരു കോണിനെ സ്കെയിലും കോമ്പസ്സും മാത്രം ഉപയോഗിച്ചു കൊണ്ട് 3 തുല്യഭാഗങ്ങാക്കി മാറ്റണം. ഉദാഹരണത്തിന് നിങ്ങള്‍ക്ക് തന്നിരിക്കുന്നത് 72 ഡിഗ്രി കോണാണെങ്കില്‍ നിങ്ങളതിനെ 24 ഡിഗ്രി വീതമുള്ള 3 സമഭാഗങ്ങളാക്കി മാറ്റണം. നിങ്ങള്‍ക്കൊരു ഗണിതശാസ്ത്രജ്ഞനാകാനുള്ള അവസരമാണ് ഈ ബ്ലോഗിലൂടെ ഞങ്ങളൊരുക്കുന്നത്. എന്താണെന്നറിയേണ്ടേ? അതിനായി Comments ല്‍ നോക്കുക



Read More | തുടര്‍ന്നു വായിക്കുക

ഈസിയായി ഫ്ലാഷ് പ്ലേയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം

>> Wednesday, July 8, 2009


മുന്‍പൊരിക്കല്‍ ലിനക്സില്‍ ഫ്ലാഷ് പ്ലേയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള മാര്‍ഗം ഒരു പോസ്റ്റിലൂടെ വിശദീകരിച്ചിരുന്നു. എന്നാല്‍ അതു പ്രകാരം പലര്‍ക്കും നമ്മുടെ ഐ.ടി അറ്റ് സ്ക്കൂള്‍ Gnu/Linux ല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞിരുന്നു. ഇതിനെപ്പറ്റി ധാരാളം പേരോട് ഞങ്ങള്‍ അന്വേഷിക്കുകയുണ്ടായി. ഒടുവില്‍ എറണാകുളത്തെ വളരെ പ്രഗത്ഭനായ PHP/പൈത്തണ്‍ പ്രോഗ്രാമറും ILUG Cochin Community യിലെ പ്രമുഖ സംഘാടകനുമായ ശ്രീനാഥില്‍ നിന്ന് ആ പ്രശ്നത്തിന് ഒരു പരിഹാരം ലഭിക്കുകയും ചെയ്തു. ഫ്ലാഷ് പ്ലേയര്‍ 10 ഐ.ടിഅറ്റ് സ്ക്കൂള്‍ ഗ്നു/ലിനക്സില്‍ വര്‍ക്കു ചെയ്യില്ലെന്നും അത് ഡെബിയന്റെ ഏറ്റവും പുതിയ വേര്‍ഷനായ ലെനിയിലേക്ക് അപ്ഗ്രേഡ് ചെയ്താല്‍ മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യാനാകൂയെന്നും അദ്ദേഹം പറഞ്ഞു. (ഈ വിവരം ശ്രീനാഥിന്റെ www.hackingwithdebian.blogspot.com എന്ന ബ്ലോഗില്‍ ലഭ്യമാണ്) അപ് ഗ്രേഡ് ഐ.ടിഅറ്റ് സ്ക്കൂള്‍ ലിനക്സില്‍ ഫ്ലാഷ് പ്ലേയര്‍ വര്‍ക്കു ചെയ്യിക്കുന്ന വിധവും അദ്ദേഹം ഞങ്ങള്‍ക്കു പറഞ്ഞു തന്നു

താഴെയുള്ള ലിങ്കില്‍ നിന്നും Flash Playerന്റെ ഡെബിയന്‍ പാക്കേജ് കമ്പ്യൂട്ടറിന്റെ Desktop ലേക്ക് Download ചെയ്തിടുക

ഫ്ലാഷ് പ്ലേയറിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.

ഈ ഫയല്‍ Desktop ല്‍ Extract ചെയ്ചിടുക
Extract ചെയ്യപ്പെട്ട Folder Open ചെയ്ത് അതിലെ flashplayer-installer എന്ന ഫയലില്‍ Double click ചെയ്യുക
Run in Terminal
Enter അടിക്കുക (ഇന്‍സ്റ്റലേഷന്‍ ആരംഭിക്കാന്‍)
Enter അടിക്കുക (Work ചെയ്യുന്ന മറ്റ് Browser കള്‍ Close ചെയ്തശേഷം)
/usr/lib/iceweasel എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക (ബ്രൗസറിന്റെ Path കാണിക്കാന്‍)
y എന്ന് Type ചെയ്ത് Enter അടിക്കുക (ഫ്ലാഷ് പ്ലേയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍)
n എന്ന് Type ചെയ്ത് Enter അടിക്കുക (മറ്റെന്തെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്യാനുണ്ടോ?)
ഫ്ലാഷ് പ്ലേയര്‍ ഇന്‍സ്റ്റാള്‍ ആയോ? ടെസ്റ്റ് ചെയ്യാം...
Applications-internet-Iceweasel തുറന്ന് Address Bar ല്‍ About:Plugins എന്ന് Type ചെയ്ത് Enter അടിക്കുക
ബ്രൗസറില്‍ Shockwave Flash - Enabled “Yes” എന്നു കണ്ടാല്‍ ഉറപ്പിച്ചോളൂ.
Flash Player Installation Success!!!!!!!!!!!!!!!!!!!!

മുന്‍പ് സ്ക്കൂള്‍ ലിനക്സില്‍ മറ്റൊന്നും ഇന്‍സ്റ്റാള്‍ ചെയ്ത് പരിചയമില്ലാത്തവര്‍ Help File നുവേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക


Read More | തുടര്‍ന്നു വായിക്കുക

ഐ.ടി@സ്ക്കൂള്‍ ലിനക്സിലെ Dr.Geo യോടൊപ്പം നല്‍കിയിട്ടുള്ള ഉദാഹരണങ്ങള്‍ കാണുന്ന വിധം

>> Tuesday, July 7, 2009




Dr.Geo തുറന്ന് എങ്ങനെ ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും എന്നതിനെപ്പറ്റി ഒരു അദ്ധ്യാപിക അറിയാനാഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഡ്രോയിങ്ങ് ജ്യോമെട്രി (Drawing Geometry) എന്നതിന്റെ ചുരുക്കരൂപമാണ് Dr.Geo എന്നറിയാമല്ലോ. Mathematics നും Physics നും ഏറെ ഉപകാരപ്രദമായ നിരവധി ഉദാഹരണങ്ങള്‍ ഐ.ടി@സ്ക്കൂള്‍ ഗ്നു/ലിനക്സില്‍ പ്രവര്‍ത്തിക്കുന്ന Dr.Geoല്‍ ഉണ്ട്. അന്തര്‍വൃത്തവും പരിവൃത്തവും സദൃശത്രികോണങ്ങളും തുടങ്ങി പരാബൊളയും എലിപ്സും ലെന്‍സ് ഫോക്കസിങ്ങുമെല്ലാം ഇതിലുണ്ട്. എങ്ങനെ അത് പ്രവര്‍ത്തിപ്പിക്കാമെന്നു നോക്കാം.

ഐ
.ടി@സ്ക്കൂള്‍ ഗ്നു/ലിനക്സ് Applications എന്ന മെനുവില്‍ നിന്നും Education എന്ന സബ്മെനുവിലെ Dr.Geo ല്‍ ക്ലിക്ക് ചെയ്യുക.
ഈ സമയം തുറന്നു വരുന്ന Dr.Geoയുടെ മെനുബാറിലെ File മെനുവില്‍ നിന്നും Open ക്ലിക്ക് ചെയ്യുക.
ഈ വിന്റോയിലെ Homeല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ../ ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
../ നു താഴേക്ക് Scroll ചെയ്ത് usr ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക
അതിലെ share/ ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക
താഴേക്ക് Scroll ചെയ്യുമ്പോള്‍ drgeo/ കാണാം. താഴേക്ക് Scroll ചെയ്യുമ്പോള്‍ examples/ കാണാം.
അതിലെ Figures/ ല്‍ ക്ലിക്ക് ചെയ്തു നോക്കൂ...
നമുക്കാവശ്യമായ നിരവധി ചിത്രങ്ങള്‍ ഇതില്‍ കാണാം.
ഉദാഹരണത്തിന്
cercle-inscrit.fgeo യില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു നോക്കുക. അന്തര്‍വൃത്തവും കോണിന്റെ സമഭാജിയുമെല്ലാം കാണാം.
Control കീയും W യും കൂടി ഒരേ സമയം അമര്‍ത്തിയാല്‍ ഈ ചിത്രം Close ചെയ്യാം.
വീണ്ടും File-Open എടുത്താല്‍ ഉദാഹരണങ്ങള്‍ ഓരോന്നും ഇതേ ക്രമത്തില്‍ കാണാം. ഫിസിക്സിലെ ലെന്‍സ് ഫോക്കസിങ്ങും ഈ ഉദാഹരണങ്ങളുടെ കൂട്ടത്തിലുണ്ട്.

Examples Path: usr/share/drgeo/examples/figures


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer