Loading [MathJax]/extensions/MathZoom.js

First Terminal Exam 2014 - Answers

>> Saturday, August 30, 2014

സ്‌ക്കൂളുകളില്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷ നടക്കുകയാണ്. മുന്‍വര്‍ഷങ്ങളിലേതു പോലെ പല അധ്യാപകരും ഉത്തരസൂചികകള്‍ തയ്യാറാക്കി മാത് സ് ബ്ലോഗിന് അയച്ചു തരുന്നുണ്ട്. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്തുന്നതിനായി എല്ലാ അധ്യാപകരും ചോദ്യപേപ്പറുകള്‍ക്ക് സ്വയം ഉത്തരമെഴുതാറുണ്ട്. എന്നാല്‍ അതില്‍ വിരലിലെണ്ണാവുന്നവര്‍ തങ്ങള്‍ തയ്യാറാക്കുന്ന ഉത്തരങ്ങള്‍ മറ്റുള്ളവര്‍ക്ക് ചര്‍ച്ച ചെയ്യാനായി ബ്ലോഗ് എന്ന പൊതുമാധ്യമത്തിലേക്ക് പങ്കുവെക്കുകയാണ്. ഇവരുടെ സന്മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. തൊടിയൂര്‍ ഗവ.സ്‌ക്കൂളിലെ സണ്ണിസാറും, തെക്കേക്കര ടി.പി.ജോണ്‍സന്‍ സാറുമെല്ലാം വര്‍ഷങ്ങളായി ഈ സന്മനസ്സോടെ വര്‍ത്തിക്കുന്നവരാണ്. അക്കൂട്ടത്തിലേക്ക് പുതിയ ചില അധ്യാപകരും കൂടി പങ്കുചേര്‍ന്നിട്ടുണ്ട്. ഇവര്‍ തയ്യാറാക്കി അയച്ചു തന്ന ഹൈസ്‌ക്കൂള്‍ തല ഓണപ്പരീക്ഷയിലെ ചില വിഷയങ്ങളുടെ ഉത്തരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. തുടര്‍ന്ന് ലഭിക്കുന്നവ ഇതേ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നവരായിരിക്കും.


Read More | തുടര്‍ന്നു വായിക്കുക

Plus One Maths Unit 1

>> Tuesday, August 26, 2014

രണ്ട് അധ്യാപകര്‍ തയ്യാറാക്കിയ പ്ലസ് വണ്‍ ഗണിതശാസ്ത്രത്തിലെ ഒന്നാം യൂണിറ്റിന്റെ സമ്മറിയും, അതില്‍ നിന്നുള്ള കുറേ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഇന്നത്തെ പോസ്റ്റ്.ഒന്നാമത്തേത്, എറണാകുളത്ത് ഐടി@സ്കൂള്‍ മാസ്റ്റര്‍ട്രെയിനറായി ജോലിചെയ്യുന്ന, നമ്മുടെ സുരേഷ്ബാബുസാറിന്റേതാണ്.രണ്ടാമത്തേത്, മാത്‌സ് ബ്ലോഗിന്റെ സ്വന്തം ജോണ്‍സാറിന്റേതും! സംശയങ്ങളും മറ്റും കമന്റ് ചെയ്യുകയാണെങ്കില്‍,ജോണ്‍സാറിനും സുരേഷ്സാറിനുമൊപ്പം തന്നെ മറ്റുപല മികച്ച അധ്യാപകരും, ആയവ തീര്‍ക്കാനായി ഇടപെടുമെന്നുറപ്പിക്കാം. തുടര്‍ന്നുള്ള യൂണിറ്റുകളും, മറ്റുവിഷയങ്ങളുമൊക്കെ പിന്നാലെ പ്രതീക്ഷിക്കാം.


Read More | തുടര്‍ന്നു വായിക്കുക

പത്താം ശമ്പളക്കമ്മീഷന്‍ ചോദ്യാവലി:
നമുക്കോരുത്തര്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

>> Thursday, August 21, 2014

പത്താം ശമ്പളക്കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും അടങ്ങുന്ന വലിയൊരു ജനവിഭാഗത്തെ പ്രത്യക്ഷമായി ബാധിക്കുന്ന കാര്യമാണിത് ഇത്. നമ്മുടെ പ്രതികരണങ്ങള്‍ അറിയാനായി കമ്മീഷന്‍ ചോദ്യാവലി പ്രസിദ്ധീകരിച്ചു. ഇതേക്കുറിച്ച് ഇന്ന് എഴുതുന്നത് ഇടമറ്റം K.T.J.M.H.S ലെ ജോസ് ജോര്‍ജ്ജ് സാര്‍ ആണ്. ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനാവശ്യപ്പെട്ടു കൊണ്ട് അദ്ദേഹം അയച്ചു തന്ന കുറിപ്പ് നോക്കാം. പത്താം ശമ്പളക്കമ്മീഷന്‍ ലോകമെങ്ങും അംഗീകരിച്ച വിവരശേഖരണ മാര്‍ഗമായ ചോദ്യാവലി പ്രസിദ്ധീകരിച്ചു. സംഘടനകളുടെയും മറ്റും ബ്ലോഗുകളില്‍ അത് പ്രസിദ്ധീകരിച്ചിട്ടും അതിന്റെ പ്രാധാന്യം അറിയാത്തതുകൊണ്ടാവാം; ആരും കാര്യമായി അതിനോട് പ്രതികരിച്ചിട്ടില്ലെന്ന് തോന്നുന്നു. അഭിപ്രായ ക്രോഡീകരണത്തില്‍ ചോദ്യാവലിയുടെ പ്രതികരണത്തിന് നിര്‍ണായക സ്ഥാനമുണ്ട്. വെള്ളമൊഴുകി കഴിഞ്ഞിട്ട് ചിറകെട്ടിയിട്ട് കാര്യമില്ലാത്തതുപോലെ കമ്മീഷന്‍ മുമ്പാകെ എത്തുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ തിരുമാനം എടുത്ത ശേഷം ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ പൊതു ഖജനാവു തിന്നു മുടിക്കുന്നു എങ്കില്‍ ഏതേതു മേഖലകളില്‍ എങ്ങനെ അവരുടെ എണ്ണവും വേതനവും കുറയ്ക്കാമെന്ന്/നിയന്ത്രിക്കാമെന്ന് ചൂണ്ടിക്കാണിക്കുവാന്‍ പൊതുജനത്തിന് ഈ അനവസരം പ്രയോജനപ്പെടുത്താം. ആവശ്യത്തിലധികം ജീവനക്കാര്‍ (തസ്തിക) ഉള്ള ഡിപ്പാര്‍ട്ടുമെന്റുകളും ഓഫീസുകളും പുന:ക്രമീകരിക്കുവാന്‍ നിങ്ങളുടെ നിര്‍ദേശങ്ങളുടെ സാധുത പരിശോധിക്കുന്നതിലൂടെ കമ്മീഷന് കഴിയും.


Read More | തുടര്‍ന്നു വായിക്കുക

Hand books for STD I, III, V & VII

>> Wednesday, August 20, 2014

പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം അഞ്ചു ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്കാണ് മാറ്റമുള്ളത്. വിദ്യാഭ്യാസ അവകാശനിയമപ്രകാരം സംസ്ഥാനങ്ങളിലെ പഠനനിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി പാഠ്യപദ്ധതി പരിഷ്ക്കരിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റം. അതിന്‍പ്രകാരം 1, 3, 5, 7 ക്ലാസുകളിലും പ്ലസ് വണ്‍ ക്ലാസിലുമാണ് ഈ വര്‍ഷം പാഠപുസ്തകങ്ങള്‍ക്ക് മാറ്റമുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ പുതിയ പാഠപുസ്തകത്തിന്റെ സമീപനരീതികള്‍ പരിചയപ്പെടുന്നതിന് എപ്പോഴും അധ്യാപകരെ സഹായിക്കുന്നത് അധ്യാപകസഹായികള്‍ (Handbooks) ആയിരിക്കും. ഈ വര്‍ഷം എസ്.സി.ഇ.ആര്‍.ടി അധ്യാപകസഹായികളുടെ ആദ്യ 4 യൂണിറ്റുകളുടെ പി.ഡി.എഫുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. അതില്‍ നിന്നും 1,3,5,7 ക്ലാസുകളിലെ നിങ്ങള്‍ക്കാവശ്യമുള്ള വിഷയങ്ങളുടെ അധ്യാപകസഹായികളുടെ ആദ്യ 4 യൂണിറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

Social Science STD X
Histroy and Geography for First Term Exam

ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രത്യേകത സോഷ്യല്‍ സയന്‍സ് അധ്യാപകരുടെ മാത് സ് ബ്ലോഗിനോടുള്ള സഹകരണ മനോഭാവമാണ്. ഇത്തവണ സോഷ്യല്‍ സയന്‍സുമായി ബന്ധപ്പെട്ട് ഒട്ടേറെ മെറ്റീരിയലുകള്‍ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഐടിയെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഇവരുടെ ശ്രമങ്ങള്‍ വലിയ പ്രതീക്ഷയേകുന്നു. ഈ മെറ്റീരിയലുകള്‍ സംസ്ഥാനത്തെ സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ ക്ലാസ് മുറികളില്‍ പങ്കുവെക്കുകയാണെങ്കില്‍ ഇത്തവണത്തെ പരീക്ഷയില്‍ ഇതിന്റെ ഗുണഫലങ്ങള്‍ കാണാന്‍ കഴിയും. എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്ക്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനായ മൈക്കല്‍ ആഞ്ജലോ തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയലുകള്‍ ഓര്‍മ്മയുണ്ടാകുമല്ലോ. അവയുടെ തുടര്‍ച്ചയായ ഹിസ്റ്ററി യൂണിറ്റ് മൂന്ന്, പത്ത് എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രസന്റേഷന്‍ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകും വിധം ഈ പോസ്റ്റിനോടൊപ്പം നല്‍കിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ യൂണിറ്റുകളെ അടിസ്ഥാനമാക്കി വകടരയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസിലെ അധ്യാപകനും എസ്.ആര്‍.ജിയുമായ യു.സി അബ്ദുള്‍ വാഹിദ് തയ്യാറാക്കി അയച്ചിരിക്കുന്ന രണ്ട് പ്രസന്റേഷന്‍ ഫയലുകളും ഇതോടൊപ്പം കാണാന്‍ കഴിയും. മലപ്പുറം മഞ്ചേരിയിലെ നെല്ലിക്കുത്ത് ജി.വി.എച്ച്.എസ്.എസിലെ സോഷ്യല്‍ സയന്‍സ് അധ്യാപകരായ കോളിന്‍ ജോസും എം.ബിജുവും ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കിയ ഹിസ്റ്ററി വര്‍ക്ക് ഷീറ്റുകളും മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ജി.എച്ച്.എസ്.എസിലെ അധ്യാപകനായ പി.ജ്യോതിപ്രകാശ് തയ്യാറാക്കിയ ജ്യോഗ്രഫി ഇംഗ്ലീഷ് മീഡിയം പഠനക്കുറിപ്പുകളും ഈ പോസ്റ്റിന് ഒടുവിലായി നല്‍കിയിട്ടുള്ളത് ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

Excel based Income Tax TDS Calculator

>> Tuesday, August 19, 2014

സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാനസ്രോതസ്സില്‍ നിന്നും ആദായനികുതി ഈടാക്കുന്നത് സംബന്ധിച്ച് 24-7-14 ന് ധനകാര്യവകുപ്പ് പുതിയൊരു സര്‍ക്കുലര്‍ കൂടി പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഓരോ സാമ്പത്തികവര്‍ഷത്തിന്‍റെയും തുടക്കത്തില്‍ തന്നെ "പ്രതീക്ഷിക്കുന്ന വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്" തയ്യാറാക്കി ജീവനക്കാര്‍ DDO (സ്ഥാപനത്തിലെ ശമ്പളവിതരണചുമതലയുള്ള ഉദ്യോഗസ്ഥന്‍) യ്ക്ക് നല്‍കണം. ഗസറ്റഡ് ഓഫീസര്‍മാര്‍ ഇത് അവര്‍ ശമ്പളം മാറുന്ന ട്രഷറിയിലാണ് ഏല്‍പ്പിക്കേണ്ടത്‌. വരാന്‍ പോകുന്ന വര്‍ഷം ലഭിക്കാവുന്ന Basic Pay, DA, HRA, Allowance ഉള്‍പ്പെടെയുള്ള മൊത്തശമ്പളം കണക്കാക്കി ആദായനികുതിനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കിഴിവുകള്‍ കുറച്ച് ആദായനികുതി കണ്ടെത്തി അതിന്‍റെ 12ല്‍ ഒരു ഭാഗം മാസതവണയായി കണക്കാക്കുകയാണ് "പ്രതീക്ഷിക്കുന്ന വരുമാനത്തിന്‍റെ സ്റ്റേറ്റ്മെന്‍റ്ല്‍" ചെയ്യേണ്ടത്. ആദായനികുതി മാസതവണകളായി ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന DDOമാരില്‍ നിന്നും ട്രഷറി ഓഫീസര്‍മാരില്‍ നിന്നും കുറയ്ക്കേണ്ടിയിരുന്ന നികുതിയുടെ ഒരു ശതമാനം പലിശ ഓരോ മാസത്തേക്കും ഈടാക്കുമെന്നും ഇത് കൂടാതെ പിഴ ചുമത്തുമെന്നും സര്‍ക്കുലറിലൂടെ അറിയിക്കുന്നു. ഇതോടൊപ്പം കര്‍ശനമായ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നതാണെന്നും സര്‍ക്കുലര്‍ പറയുന്നു. ഇതേക്കുറിച്ച് സുധീര്‍കുമാര്‍ സാര്‍ എഴുതിയ ലേഖനവും ടി.ഡി.എസ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിനുള്ള എക്സെല്‍ കാല്‍ക്കുലേറ്ററും ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. കൂടാതെ കേരള വാട്ടര്‍ അതോറിറ്റിയിലെ കോഴിക്കോട് പി.എച്ച്.ഡിവിഷനിലെ യു.ഡി ക്ലര്‍ക്കായ എം.പി.ഷഫീക്ക് സാര്‍ തയ്യാറാക്കിയ ഒരു എക്സെല്‍ പ്രോഗ്രാമും ചുവടെ നല്‍കിയിട്ടുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

STD IX, STD X Biology Notes
for First Terminal Examination

>> Friday, August 15, 2014

മുന്‍വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ബയോളജിയിലെ ഒട്ടേറെ മെറ്റീരിയലുകള്‍ തയ്യാറാക്കിത്തന്ന അധ്യാപകനാണ് റഷീദ് സാര്‍. അദ്ദേഹം ഒന്‍പത്, പത്ത് ക്ലാസുകളിലെ ഇത്തവണത്തെ ഓണപ്പരീക്ഷയുടെ ബയോളജി പാഠഭാഗങ്ങളുടെ നോട്ടുകള്‍ കൂടി തയ്യാറാക്കിത്തന്നിട്ടുണ്ട്. മലയാളം മീഡിയത്തിലേതു മാത്രമല്ല, ഈ വര്‍ഷം ഇംഗ്ലീഷ് മീഡിയം നോട്ടുകള്‍ കൂടി ഇതോടൊപ്പം നല്‍കുന്നുണ്ട്. ഒന്നാം പാദവാര്‍ഷിക പരീക്ഷ അടുത്തെത്തിയ സാഹചര്യത്തില്‍ പരീക്ഷക്കൊരുങ്ങാന്‍ ഈ നോട്ടുകള്‍ നിങ്ങളെ സഹായിക്കും. അഭിപ്രായങ്ങളും സംശയങ്ങളുമെല്ലാം കമന്റുകളായി അറിയിക്കുമല്ലോ?


Read More | തുടര്‍ന്നു വായിക്കുക

Independance Day


കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രാഹുലില്‍ നിന്നും മുമ്പൊരിക്കല്‍ ഞങ്ങള്‍ക്ക് ലഭിച്ച ഒരു കൊച്ചു മെയിലാണ് സ്വാതന്ത്ര്യത്തിന്റെ അറുപത്തിഎട്ടാം സ്വാതന്ത്ര്യദിനാഘോഷവേളയില്‍ മാത്​സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നത്. ഒരു നല്ല സന്ദേശം ആ വരികളിലുണ്ടെന്നു തോന്നിയതിനാലും സമീപകാല സാഹചര്യങ്ങളോട് യോജിക്കുന്നതിനാലും എഡിറ്റിങ്ങുകളില്ലാതെ ആ ചെറുകത്ത് സ്വാതന്ത്ര്യദിനസന്ദേശമായി പ്രസിദ്ധീകരിക്കട്ടെ. മെയിലിലെ വരികളിലേക്ക്...


Read More | തുടര്‍ന്നു വായിക്കുക

Plus one English Unit 1
Question and Answers

>> Monday, August 11, 2014

പ്രിയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളേ, നിങ്ങള്‍ ജീവിതത്തിലെ ഒരു സുപ്രധാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. പുതിയ പാഠപുസ്തകങ്ങള്‍ എല്ലാവരിലേക്കും എത്തിയിട്ടുണ്ടാകണമെന്നില്ല. ഈ ഘട്ടത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ നിങ്ങള്‍ക്ക് ഒരു പിന്തുണ തരാന്‍ ഞങ്ങളാഗ്രഹിക്കുകയാണ്. പത്താം ക്ലാസിലെ ഇംഗ്ലീഷ് പാഠഭാഗങ്ങള്‍ നിങ്ങള്‍ക്ക് എളുപ്പമാക്കിത്തന്ന പാര്‍വതി ടീച്ചര്‍ ഈ ഘട്ടത്തില്‍ പ്ലസ് വണ്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ ഇംഗ്ലീഷ് ആദ്യ യൂണിറ്റിന്റെ ഒരു പവര്‍ പോയിന്റ് പ്രസന്റേഷനും നോട്ടുകളും നിങ്ങള്‍ക്ക് ഈ പോസ്റ്റിലൂടെ നല്‍കുകയാണ്. Glimpses of Greatness എന്ന യൂണിറ്റിലൂടെ ചില മഹദ് വ്യക്തികളുടെ വ്യക്തിത്വത്തെ നിങ്ങളെ പരിചയപ്പെടുത്തുകയാണ്. ഇതേക്കുറിച്ച് പാര്‍വതി ടീച്ചര്‍ എഴുതിത്തന്ന introduction ഉം ചോദ്യോത്തരങ്ങളും പവര്‍ പോയിന്റ് പ്രസന്റേഷനും ചുവടെ നല്‍കിയിരിക്കുന്നു. ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രയോജനപ്പെടുന്നുണ്ടെന്നാണ് അഭിപ്രായമെങ്കില്‍ തീര്‍ച്ചയായും തുടര്‍ന്നും നിങ്ങള്‍ക്കായി മെറ്റീരിയലുകള്‍ പ്രതീക്ഷിക്കാം. അഭിപ്രായങ്ങള്‍ കമന്റുകളിലൂടെ പ്രതീക്ഷിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

STD X Physics Unit 1 and 2
Video Lessons

>> Friday, August 8, 2014

എസ്.എസ്.എല്‍.സി ഫിസിക്സ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഇബ്രാഹിം സാര്‍ തയ്യാറാക്കിയ നോട്സ് ഏവരും കണ്ടിരിക്കുമല്ലോ. ഈ പാഠങ്ങളെ അടിസ്ഥാനമാക്കി കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ ഭൗതികശാസ്ത്രവിഭാഗം അധ്യാപകനായ നസീര്‍ സാര്‍ തയ്യാറാക്കിയ വീഡിയോ പാഠങ്ങളാണ് ചുവടെയുള്ളത്. വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍, വൈദ്യുതകാന്തിക പ്രേരണം എന്നീ യൂണിറ്റുകളെ ആധാരമാക്കിയാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇത് പ്രയോജനം ചെയ്യും. സ്വന്തം അധ്യാപകരില്‍ നിന്നു ലഭിക്കുന്നതു കൂടാതെ മറ്റൊരു അധ്യാപകനില്‍ നിന്നു കൂടി കാര്യങ്ങള്‍ കണ്ടും കേട്ടും മനസ്സിലാക്കുമ്പോള്‍ പരീക്ഷാറിവിഷന്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാവുന്നതേയുള്ളു. തങ്ങള്‍ പറയുന്ന കാര്യങ്ങള്‍, മറ്റൊരാള്‍ എപ്രകാരം അവതരിപ്പിക്കുന്നു എന്ന് അധ്യാപകര്‍ക്കും വിലയിരുത്താം. വിദേശരാജ്യങ്ങളിലെ സ്ക്കൂളുകളില്‍ പഠിപ്പിച്ച്, അവിടെ നിന്ന് ഉയര്‍ന്ന തലം വരെയെത്തി പേരെടുത്ത നസീര്‍ സാറിന്റെ അവതരണം നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്നു തീര്‍ച്ച. ഇവ കൂടാതെ രണ്ടാമത്തെ യൂണിറ്റിലെ ചോദ്യോത്തരങ്ങളും ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer