Processing math: 100%

TECHNITIA 2013

>> Wednesday, October 30, 2013

കോട്ടയം ജില്ലയിലെ ചേര്‍പ്പുംങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്കുളില്‍ 10 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന ACE ക്ലബിന്റെ ( Association of Computer Enthusiasts ) ആഭിമുഖ്യത്തിന്‍ നടത്തുന്ന ഓള്‍ കേരള ഇന്റര്‍ സ്കുള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ +2 വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. 5001/- രൂപയാണ് ഒന്നാം സമ്മാനം. 3001/- , 2001/- രണ്ടും മൂന്നും സമ്മാനങ്ങള്‍. ഫൈനല്‍ റൗണ്ടില്‍ എത്തുന്ന എല്ലാവര്‍ക്കും 501/- രൂപ. സ്കൂളിലെ കംപ്യുട്ടര്‍ സയന്‍സ് ബാച്ച് കുട്ടികളുടെ നേതൃത്വത്തിലാണ് പുര്‍ണമായും ഇതിന്റെ നടത്തിപ്പ് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. രസകരമായ റൗണ്ടുകള്‍ കുട്ടികള്‍ തന്നെ മള്‍ട്ടി മീഡിയ സൗകര്യങ്ങളുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ ഈ സംരഭം പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. മേളകളിലെ ക്വിസ് മത്സരങ്ങള്‍ക്ക് ഒരുങ്ങിക്കൊണ്ടിരിക്കുന്ന കൂട്ടുകാര്‍ക്ക് ഇത് ഏറെ പ്രയോജനകരവുമായിരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് ബ്രോഷര്‍ വായിക്കുക.


Read More | തുടര്‍ന്നു വായിക്കുക

എങ്ങിനെയെല്ലാമാകണം ഒരു നല്ല ചോദ്യപേപ്പര്‍?

>> Wednesday, October 23, 2013

ഒട്ടേറെ സംരംഭങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടുള്ള മാത്‌സ് ബ്ലോഗ് ഇതേവരെ ചെയ്തതില്‍ വെച്ച് ഏറ്റവും വലിയൊരു സംരംഭത്തിനാണ് ഇത്തവണ തുടക്കം കുറിക്കുന്നത്. ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ സഹകരണവും അഭിപ്രായവും പ്രതീക്ഷിച്ചു കൊണ്ടാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. എങ്ങിനെയായിരിക്കണം പത്താം ക്ലാസുകാര്‍ക്കു വേണ്ടിയുള്ള ഓരോ വിഷയത്തിന്റേയും ചോദ്യപേപ്പര്‍? അധ്യാപകര്‍ ഈ ചോദ്യപേപ്പറുകളില്‍ സംതൃപ്തരാണോ? ഇതുവരെയുള്ള ചോദ്യപേപ്പറുകളുടെ ഗുണങ്ങളും പോരായ്മകളുമെന്താണ്? എന്താണ് നിങ്ങള്‍ ഒരു ചോദ്യപേപ്പറില്‍ നിന്നും പ്രതീക്ഷിക്കുന്നത്? നിങ്ങളില്‍ നിന്നും ലഭിക്കുന്ന ഇതേക്കുറിച്ചുള്ള ഫീഡ്ബാക്കുകള്‍ നമ്മുടെ ചോദ്യകര്‍ത്താക്കളിലേക്ക് എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ശരാശരി മുപ്പതിനായിരത്തിനു മേല്‍ ഹിറ്റുകള്‍ ലഭിക്കുന്ന മാത്​സ് ബ്ലോഗിന് ഇത് വിജയിപ്പിക്കാനാകും. പക്ഷെ നിങ്ങള്‍ സഹായിച്ചാല്‍ മാത്രം. ഓരോ സംരംഭവും വിജയിക്കുമ്പോഴാണ് പുതിയ പുതിയ സംരംഭങ്ങള്‍ ഏറ്റെടുക്കാന്‍ നമുക്ക് സാധിക്കുന്നത്. നിര്‍വികാരത വെടിഞ്ഞ് ഈ വിഷയത്തില്‍ നിങ്ങള്‍ പ്രതികരിക്കണം. സമൂലമായൊരു മാറ്റം ഈ മേഖലയില്‍ ഉറപ്പായും നമുക്ക് പ്രതീക്ഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള പേജിന് ഇവിടെ ക്ലിക്ക് ചെയ്യൂ.

ഓരോ വിഷയവും പഠിപ്പിക്കുന്ന അധ്യാപകരുടെ മനസ്സ് ഇനി മുതല്‍ ചോദ്യപേപ്പറുകള്‍ നിര്‍മ്മിക്കുന്നവര്‍ അറിഞ്ഞിരിക്കണം. ഈ ലക്ഷ്യം വിജയിപ്പിക്കാന്‍ നിങ്ങളുടെ അഭിപ്രായം മാത്‌സ് ബ്ലോഗിന് അയച്ചു തന്നേ പറ്റൂ. ഇത് മറ്റുള്ളവര്‍ ചെയ്തോളും എന്ന ചിന്തയാണ് നിങ്ങളുടെ ഉള്ളിലുണ്ടാക്കുന്നതെങ്കിലോ, ഈ ഉദ്യമം ലക്ഷ്യം കാണാതെ പിഴച്ചു പോകും. നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി മുകളില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ടൈപ്പ് ചെയ്തോ, ഈ ഫോര്‍മാറ്റ് പ്രിന്റെടുത്ത് എഴുതി സ്കാന്‍ ചെയ്ത് അയച്ചു തന്നോ എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട് - 682502, എറണാകുളം എന്ന വിലാസത്തിലേക്ക് അയച്ചു തരികയോ ചെയ്യുമല്ലോ? ബ്ലോഗ് ടീം അംഗവും വിദ്യാഭ്യാസ വിചക്ഷനുമായ രാമനുണ്ണി സാറിന്റെ നേതൃത്വത്തിലാണ് അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുന്നത്. ഇത്തരമൊരു സംരംഭത്തിന്റെ ഉദ്ദേശത്തെക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

കളര്‍ ഫോട്ടോകളെ ഒരുമിച്ച് ബ്ലാക്ക് ആന്റ് വൈറ്റാക്കുന്നതെങ്ങിനെ


ഒരു ചിത്രത്തിന്റെ നിറം എങ്ങിനെ ബ്ലാക്ക് ആന്റ് വൈറ്റാക്കി മാറ്റാം, എന്ന ആവലാതിയില്‍ നിന്നുമാണ് ഈ പോസ്റ്റിന്റെ ഉദ്ഭവം. ഒരു ഫോള്‍ഡറിലുള്ള കുറേയധികം ഫോട്ടോകള്‍ എങ്ങിനെ ബ്ലാക്ക് ആന്റ് വൈറ്റാക്കി മാറ്റാം എന്നറിയാന്‍ നമ്മുടെ ഹസൈനാര്‍ സാറിനെ വിളിച്ചപ്പോള്‍ അദ്ദേഹം അതിനൊരു മാര്‍ഗം പറഞ്ഞു തന്നു. സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ലാളിത്യം നമ്മളിലേക്കെത്തിക്കാന്‍ മുന്നില്‍ നിന്നവരിലൊരാളായ അദ്ദേഹത്തെ അധ്യാപകര്‍ക്ക് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇത്തവണയും ഒറ്റക്കമാന്റ് വിപ്ലവത്തിലൂടെ നമുക്ക് സഹായത്തിനെത്തിയിരിക്കുകയാണ് ഹസൈനാര്‍ സാര്‍. ഒരു ഫോള്‍ഡറിലെ ഫോട്ടോകളെ ഒറ്റയടിക്ക് ബ്ലാക്ക് ആന്റ് വൈറ്റാക്കാം. ബ്ലാക്ക് ആന്റ് വൈറ്റ് ആക്കുന്നതൊഴികെയുള്ള മറ്റുകാര്യങ്ങള്‍ മാനുവലായി ചെയ്യുന്നതാണ് ഉചിതം. എന്തുതന്നെയായാലും ഫോട്ടോയുടെ ക്ലാരിറ്റി ഉറപ്പുവരുത്തേണ്ടത് പ്രിന്റെടുത്ത് നോക്കി നമ്മള്‍ തന്നെയാണ്. വായിച്ചു നോക്കി അഭിപ്രായം പറയുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

Employability Enhancement Programme

>> Monday, October 21, 2013

ഒ.ബി.സി വിഭാഗംത്തിലുള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്നതിനായി പിന്നാക്ക സമുദായ വികസന വകുപ്പ് നടപ്പു വര്‍ഷം മുതല്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാം.
മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനം, ഐ.എ.എസ് കോച്ചിങ്, പി.എസ്.സി/യു.പി.എസ്.സി/എസ്.എസ്.സി/റെയില്‍വേ തുടങ്ങിയവ നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ ,ബാങ്കിങ് മേഖലയിലെ വിവിധ പരീക്ഷകള്‍​ എന്നിവയ്ക്കുള്ള പരിശീലനത്തിനാണ് ധനസഹായം അനുവദിക്കുന്നത്. കുറഞ്ഞത് 5 വര്‍ഷത്തെയെങ്കിലും സേവനപാരമ്പര്യമുള്ള, പ്രശസ്തമായ പരിശീലന കേന്ദ്രങ്ങളില്‍ പരിശീലനത്തിന് ചേര്‍ന്നവര്‍ക്കും, ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ അധികരിക്കാത്ത, സംസ്ഥാനത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെട്ട സമുദായാംഗങ്ങള്‍ക്ക് അപേക്ഷിക്കാം.


Read More | തുടര്‍ന്നു വായിക്കുക

Std X - Social Science -
Chapters 1,2,3 4,5, 8, 9, 10

പത്താം തരത്തില്‍ രണ്ട് പാഠപുസ്തകങ്ങളില്‍ 24 അധ്യായങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന പാഠഭാഗങ്ങളില്‍ ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം, ബാങ്കിങ് എന്നീ മേഖലകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ സംഭവങ്ങള്‍, മനുഷ്യാവകാശങ്ങള്‍, വിവിധ ലോകസംഘടനകള്‍, ഭൂമിശാസ്ത്ര പ്രതിഭാസങ്ങള്‍, ഭൂമിയെ മനുഷ്യന്റെ അതിജീവനത്തിനായി ഉപയോഗിക്കുന്ന രീതികള്‍, ആധുനിക ബാങ്കിങ്ങ് സമ്പ്രദായം, വികസന കാഴ്ചപ്പാടുകള്‍, ഭരണഘടനാ അവകാശങ്ങള്‍, മൂല്യങ്ങള്‍, തുടങ്ങിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈ ആശയങ്ങളെല്ലാം തന്നെ കുട്ടികള്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ പാഠഭാഗങ്ങളെല്ലാം വിശകലനം ചെയ്യുന്ന കുട്ടിക്ക് സമൂഹത്തെ പറ്റി സമഗ്രമായൊരു കാഴ്ചപ്പാട് ഉണ്ടാക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്നിരുന്നാലും വര്‍ഷാവസാനം നടന്നുവരുന്ന പൊതു പരീക്ഷ പലപ്പോഴും കുട്ടികള്‍ക്ക് കഠിനമായ വെല്ലുവിളി ഉയര്‍ത്തുന്നതായാണ് കണ്ടു വരുന്നത്. പോയ രണ്ടു വര്‍ഷങ്ങളിലെ പൊതു പരീക്ഷകളിലെ മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടന്ന് പറയാതിരിക്കാന്‍ വയ്യ. 24 അധ്യായങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 756 ഓളം ആശയങ്ങള്‍ സാധാരണ കുട്ടികള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ അടുക്കും ചിട്ടയോടും കൂടി തയ്യാറാക്കി ഒരുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു. ഓരോ പാഠഭാഗത്തുമുള്ള ആശയങ്ങള്‍ ആയാസരഹിതമായി മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും കുറിപ്പുകള്‍ സഹായിക്കുമല്ലോ? സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തെ യൂണിറ്റ് ഒന്നു മുതല്‍ അഞ്ച് വരെയും എട്ട് ഒന്‍പത്, പത്ത് യൂണിറ്റുകളുടേയും ചെറുകുറിപ്പുകളാണ് ഇതോടൊപ്പം നല്‍കുന്നത്. മലപ്പുറം ജില്ലയിലെ വാഴക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ സാമൂഹ്യശാസ്ത്രം അദ്ധ്യപകനായ കൃഷ്ണന്‍ കുറിയയും മലപ്പുറം തിരൂരങ്ങാടി ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അധ്യാപകനായ അബ്ദുന്നാസര്‍ ചെമ്പയിലും തയ്യാറാക്കിയ ചെറുകുറിപ്പുകള്‍ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഒരുപോലെ സഹായിക്കും. തീര്‍ച്ച. ഇവ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

STD X Unit 5 Solids
Model Questions and a seminar

>> Saturday, October 19, 2013

പത്താം ക്ലാസിലെ അഞ്ചാം യൂണിറ്റാണ് ഘനരൂപങ്ങള്‍. ഒരു ക്ലാസിലിരിക്കുന്ന വിവിധ നിലവാരത്തിലുള്ള കുട്ടികള്‍ക്ക് ഒരേ സമയം പരിശീലിക്കാവുന്ന ചോദ്യങ്ങള്‍ മാത്‍സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കണം എന്ന അധ്യാപകരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് അത്തരമൊരു മാതൃകാചോദ്യങ്ങളടങ്ങിയ ഒരു മെറ്റീരിയല്‍ ഇതോടൊപ്പം നല്‍കിയിരിക്കുന്നു. എളുപ്പം ഉത്തരം കണ്ടെത്താവുന്ന ചോദ്യങ്ങള്‍, ശരാശരി നിലവാരമുള്ള ചോദ്യങ്ങള്‍, ഉയര്‍ന്ന നിലവാരമുള്ള ചോദ്യങ്ങള്‍ എന്നിങ്ങനെ തരം തിരിച്ച് കുറേ മാതൃകാചോദ്യങ്ങളാണ് ജോണ്‍ സാര്‍ തയ്യാറാക്കി ഈ പോസ്റ്റിലൂടെ നല്‍കുന്നത്. പോസ്റ്റിനൊടുവിലുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ഇനി ഇതോടൊപ്പം തന്നെ ഒരു സെമിനാറിനുള്ള വിഷയം കൂടി നല്‍കാം. സമചതുരസ്തൂപികയുടെ പാര്‍ശ്വമുഖങ്ങള്‍ സമപാര്‍ശ്വമട്ടത്രികോണങ്ങളാകുമോ? സൂചനകള്‍ ചുവടെ നല്‍കിയിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

I.T Exam Software Installation

>> Friday, October 18, 2013

ഐ.ടി പരീക്ഷ ഈ മാസം പതിനേഴാം തീയതി ആരംഭിച്ചിരിക്കുകയാണല്ലൊ.. ഐ.ടി പരീക്ഷയുടെ ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട് പല സംശയങ്ങളും ബ്ലോഗിന്‍റെ മെയില്‍ ഐ.ഡി യിലേക്കു വരുന്നുണ്ട്. മുന്‍ പരീക്ഷാ സിഡികളിലെ ഇന്‍സ്റ്റലേഷന്‍ രീതികള്‍ തന്നെയാണ് ഈ വര്‍ഷവും പിന്തുടരുന്നത് എന്നതുകൊണ്ട് ഒരു പ്രത്യേക പോസ്റ്റിന്റെ ആവശ്യമില്ലെന്നാണ് കരുതിയിരുന്നത്. ചില സിസ്റ്റങ്ങളില്‍, യൂസര്‍നാമവും പാസ്‌വേഡും കയറുന്നില്ലെന്നുള്ള പരാതിയാണ് വ്യാപകമായി കണ്ടുവരുന്നത്. പരീക്ഷാ ഇന്‍സ്റ്റലേഷനുശേഷം, സിസ്റ്റം നിര്‍ബന്ധമായും റീബൂട്ട് ചെയ്യണമെന്നോര്‍ക്കുക. എന്നിട്ടും ശരിയായില്ലെങ്കില്‍ ഹോം ഫോള്‍ഡര്‍ തുറന്ന് Controle കീയും h ഉം അടിച്ച് .gconf(ഡോട്ട് ജികോണ്‍ഫ്) എന്ന ഫോള്‍ഡര്‍ ഡിലീറ്റ് ചെയ്ത് സിസ്റ്റം റീബൂട്ട് ചെയ്ത് ശ്രമിക്കാവുന്നതാണ്. Lampp നകത്തെ ആക്ടീവ് ഫോള്‍ഡര്‍ itexamന്റേതുതന്നെയാണോയെന്ന് ഉറപ്പുവരുത്തണം.(OPT യിലെ lampp ഫോള്‍ഡറിനകത്ത് വേര്‍ഷന്‍ എന്നൊരു ഫയല്‍ ഉണ്ട്. അത് തുറന്ന് ഇപ്പോഴത്തെ പരീക്ഷയുടേതാണോ എന്ന് ചെക്കു ചെയ്യാം.) ഇതൊന്നും ശരിയായില്ലെങ്കില്‍, ഉബുണ്ടു 10.04 പുതുതായി ഇന്‍സ്റ്റാള്‍ ചെയ്തു ശ്രമിച്ചാല്‍ ഉറപ്പായും ശരിയാകും.


Read More | തുടര്‍ന്നു വായിക്കുക

Ubuntu based Kalolsavam Software for School Level

>> Tuesday, October 15, 2013

ഒട്ടേറെ പേര്‍ കാലങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യമാണ് സ്ക്കൂള്‍ തലത്തില്‍ കലോത്സവം നടത്താനൊരു സോഫ്റ്റ്​വെയര്‍ വേണമെന്നത്! ഇപ്പോഴിതാ അതിനൊരു അവസരം വന്നിരിക്കുന്നു. സാങ്കേതികതല്പരരും പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറുള്ളവരുമായ അധ്യാപകരില്‍ നിന്നും ഒരു ഫീഡ്ബാക്ക് പ്രതീക്ഷിച്ചു കൊണ്ടാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. സ്ക്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് ഗാമ്പസില്‍ തയ്യാറാക്കിയ ഒരു സോഫ്റ്റ്​വെയറിന്റെ ട്രയല്‍ വേര്‍ഷന്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് സോഫ്റ്റ്​വെയര്‍ ഡിസൈനറും നല്ലൊരു വയലിനിസ്റ്റും കൂടിയായ കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്.എസിലെ അധ്യാപകന്‍ പ്രമോദ് മൂര്‍ത്തി സാര്‍. ട്രയല്‍ വേര്‍ഷനാകുമ്പോഴുള്ള പ്രത്യേകതകള്‍ നമുക്കറിയാമല്ലോ; പരീക്ഷണാടിസ്ഥാനത്തില്‍ ഒരു സോഫ്റ്റ്​വെയര്‍ പുറത്തിറക്കുമ്പോള്‍, അതിലെ പിഴവുകളും കുറവുകളും എല്ലാം പരിഹരിക്കുകയും കൂട്ടിച്ചേര്‍ക്കലുകളുണ്ടെങ്കില്‍ അതു വരുത്താനുമെല്ലാം രൂപകല്പന ചെയ്യുന്നയാള്‍ കാത്തിരിക്കുന്നുണ്ടാകും. സ്ക്കൂള്‍ കലോത്സവം നടത്താന്‍ സോഫ്റ്റ്​വെയര്‍ ഉണ്ടോ എന്നു ചോദിച്ച അധ്യാപകര്‍ക്ക് വേണ്ടി ഇത് സമര്‍പ്പിക്കുന്നു. ഈ വര്‍ഷം ഒരു ട്രയല്‍ റണ്‍ നടത്തുന്നതിലൂടെ അത്തരമൊരു സുവര്‍ണാവസരമാണ് നമ്മെത്തേടി എത്തുന്നത്. സോഫ്റ്റ്​വെയറും അതിന്റെ ഇന്‍സ്റ്റലേഷനും ചുവടെ നല്‍കിയിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

തൃശൂരിലേക്ക്....വരുന്നോ?

>> Saturday, October 12, 2013

മലയാളഭാഷയുടെ ഡിജിറ്റല്‍ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ച "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്"ഒരു വ്യാഴവട്ടം പിന്നിടുന്നൂവെന്നത് ആ ഭാഷയെ സ്നേഹിക്കുന്ന ഏവര്‍ക്കും ആഹ്ലാദം പകരുക തന്നെ ചെയ്യും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പന്ത്രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ക്കു് ഒക്റ്റോബര്‍ 14, 15 തീയതികളില്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ചു തുടക്കമാകുകയാണു്.വിശദമായ പ്രോഗ്രാം നോട്ടീസ് ഇവിടെ ഉണ്ട്.
സ്വാര്‍ത്ഥത തീരെ വെടിഞ്ഞ്, അറിവിന്റെ സ്വതന്ത്രമായ കൈമാറ്റത്തിന് അക്ഷീണം യത്നിക്കുകയും യത്നിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരുപറ്റം മനുഷ്യസ്നേഹികളുടെ പ്രയത്നമാണ് ഇന്ന് നാമേവര്‍ക്കും അഭിമാനകരമായരീതിയില്‍ ഈ പ്രസ്ഥാനത്തെ വളര്‍ത്തിയത്. അതിന്റെ സത്ഫലങ്ങളില്‍ വേരൂന്നിയാണ് നമ്മുടെ 'മാത്‌സ് ബ്ലോഗ്'ലക്ഷക്കണക്കിന് ജനഹൃദയങ്ങളിലേക്ക് പ്രവേശിച്ചതെന്നതിനാല്‍ ഇതില്‍ പങ്കെടുക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും നന്ദിപൂര്‍വ്വമായ കടമയായി ബ്ലോഗ്ടീം കരുതുന്നു.


Read More | തുടര്‍ന്നു വായിക്കുക

SETIGam Exam Physics and Chemistry

>> Thursday, October 10, 2013

വിവരവിനിമയ സാങ്കേതികവിദ്യയുടെ സാക്ഷാത്കാരമാണ് ഇതെന്നാണ് ‌നമ്മുടെ പൊതുവിദ്യാഭ്യാസഡയറക്ടറായ ബിജു പ്രഭാകര്‍ സാര്‍ മാത്​സ് ബ്ലോഗിനെക്കുറിച്ച് ഈയിടെ അഭിപ്രായപ്പെട്ടത്. അക്ഷരാര്‍ത്ഥത്തില്‍ മാത്​സ് ബ്ലോഗ് കൂട്ടായ്മയുടെ ഭാഗമായ അധ്യാപകസമൂഹത്തിന് ഒന്നടങ്കം അഭിമാനിക്കാനുള്ള വാക്കുകളാണ് അദ്ദേഹത്തില്‍ നിന്നും നമുക്ക് ലഭിച്ചത്. ഔദ്യോഗികത്തിരക്കുകള്‍ക്കു ശേഷം വീട്ടിലെത്തുന്ന അധ്യാപകര്‍ ഈ സമൂഹത്തിനു വേണ്ടി ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനമാണ് മാത്​സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കപ്പെടുന്ന ഓരോ പോസ്റ്റുകളും. മാത്​സ് ബ്ലോഗിന്റെ പിന്നണിയിലുള്ളവര്‍ അവസരോചിതമായി ഈ പോസ്റ്റുകളെ അധ്യാപകസമൂഹത്തിലേക്കെത്തിക്കുന്നുവെന്നേയുള്ളു. അതുകൊണ്ടു തന്നെ മാത്​സ് ബ്ലോഗ് കൂട്ടായ്മയ്ക്കു കിട്ടുന്ന ഓരോ അഭിനന്ദനവും അധ്യാപകസമൂഹത്തിനു കൂടി അവകാശപ്പെട്ടതാണ്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒന്നാണ് നിസ്വാര്‍ത്ഥമതിയായ ഒരു അധ്യാപകന്റെ പരിശ്രമമായ സെറ്റിഗാം സോഫ്റ്റ്​വെയര്‍. കുട്ടിക്ക് സ്വന്തമായി പരീക്ഷയെഴുതി നോക്കാനും അതുവഴി സ്വയം വിലയിരുത്താനുമൊക്കെയുള്ള അവസരം നല്‍കുന്ന ഈയാണ്ടിലെ വിപ്ലവമാണത്. തല്‍പ്പരരായ വിദ്യാര്‍ത്ഥികളെക്കൊണ്ട് സെറ്റിഗാം പരീക്ഷകളെഴുതിക്കാന്‍ നമ്മുടെ അധ്യാപകര്‍ നിര്‍ദ്ദേശിക്കാറുണ്ട്. കുട്ടിക്ക് ഈ സോഫ്റ്റ്​വെയറിലേക്കുള്ള ഒരു ചൂണ്ടിക്കാട്ടല്‍ മാത്രം മതിയാകും. ആവേശത്തോടെ ഈ പുതിയ രീതിയില്‍ പരീക്ഷകളെഴുതാന്‍ അവന്‍ സ്വയം സന്നദ്ധനായിക്കോളും. ഇത്തവണ പ്രമോദ് മൂര്‍ത്തിസാര്‍ നമുക്ക് അയച്ചു തന്നിരിക്കുന്നത് ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഫിസിക്സ് നാല്, അഞ്ച് യൂണിറ്റുകളുടേയും കെമിസ്ട്രി നാലാം യൂണിറ്റിന്റേയും നോട്ടുകളെ അടിസ്ഥാനമാക്കിയുള്ള സെറ്റിഗാം പരീക്ഷകളാണ്. ചുവടെയുള്ള ലിങ്കില്‍ നിന്നും അവ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

9th PAY REVISION

>> Tuesday, October 8, 2013

In G.O (Ms) No.530/2010/Fin dated 08/10/2010 Government have entrusted the 9th Pay Revision Commission to study and make recommendations on revision of pay and allowances and other benefits of High Court employees confining to the Terms of Reference in G.O (Ms) No.81/2010/Fin dated 20/02/2010.

9th Pay Revision Commission - 2010 REPORT
(For easy downloading the report is made available in five parts in the website)

Important Recommendations by the Commission Reportsubmitted on 31-12-2010
SALARY
  • Revised rate with effect from 01/07/2009
  • Highest rate for Group D category all over India
  • Lowest Basic Pay:Rs.8,500/- Highest Rs.59,840/-
  • Service weightage @0.5% for each completed years(Maximum 15%)
  • Increment Lowest Rs.230/- Highest Rs.1200/-
  • DA upto 01/07/2009 (64%) to be merged
  • City Compensatory allowance @300 and others like HRA, TA, DA etc 40-50% increase
  • New scale for part time contingent employess
  • 50% in casual sweepers wages
  • 27 Scales in master scale
  • Leave Travel concession for state employees (15 years completed)
  • Risk Insurance for all eligible category of employess
PENSION
  • Minimum pension Rs.4500/-
  • Medical allowance to pensioner increased from 100 to 300
  • Gratuity from 3.3 lakhs to 7 lakhs
  • Additional quantum of pension who completed 80 years (upto 50%)
  • Recommendation for new pension Department

Illustrations for New Basic Calculation

(Case I)

A Class IV Employee having a continuous service of 6 years, drawing a basic
pay of Rs.5250 in the pre-revised scale of pay of Rs.4510-6230.
Basic pay as on 1.07.2009 5250.00
DA @ 64% 3360.00
Fitment @ 10% of Basic Pay(Subject to a minimum of Rs.1000) 1000.00
Service weightage @ ½% of Basic Pay for each completed year of service 158.00
Total 9768.00

Next stage in the corresponding revised
scale of pay 8500-12220 Rs.9940.00
(Net benefit as on on 1.7.2009 Rs.1330/-)

(Case II)

An LD Clerk having 12 years of continuous Service drawing a basic a basic
pay of Rs.7480 in the pre-revised scale of Rs.6680-10790. (TBHG Scale)
Basic pay as on 1.7.2009 - 7480.00
DA @ 64% - 4787.00
Fitment @ 10% Basic Pay (Subject to a minimum or Rs.1000/-) - 1000.00
Service weightage @ ½% for each completed year of service - 449.00
Total 13716.00

Next stage in the corresponding
revised scale of Rs.11620-18740 13900.00
(Net benefit as on 1.7.2009 Rs.1633/-)


CATEGORY AND NEW SCALE

  • Class Four Officer Gr-II 8500-12220
  • Class Four Officer Gr-I 8730-12550
  • High school HM Higher Grade 21240-34500
  • High school HM 20740-33680
  • HSST Junior 16180-27140
  • HSST Senior 19240-32110
  • HSA 14620-23480
  • LP/UP Head master 18740-31360
  • LPSA/UPSA 11620-18740
  • Driver Gr-II 9190-14620
  • Driver Gr-I 10480-17420
  • Driver Senior Grade 11620-18740
  • Librarian Gr-IV 11620-18740
  • Librarian Gr-I 20740-33680
  • Attender Gr-II 8730-12550
  • Attender Gr-I 8960-13210
  • LD Clerk 9940-15380
  • UD Clerk 13210-20740
  • Head Clerk 14620-23480
  • Jr.Supdt 16180-27140
  • Sr.Supdt 18740-31360
  • Administrative Asst 22360-35320
  • PSC Asst. 13900-22360
  • PSC Asst Sr Grade. 16180-27140
  • Agricultural Officer 20740-33680
  • Secretariat Asst. 13900-22360


Read More | തുടര്‍ന്നു വായിക്കുക

Std X - ICT - Chapter 3 & 4
Updated with Notes by Rasheed Odakkal Sir

>> Monday, October 7, 2013

ഐ.ടി പരീക്ഷകള്‍ ഒക്ടോബര്‍ പതിനേഴാം തീയതി ആരംഭിക്കുമെന്നു സൂചിപ്പിക്കുന്ന സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ...പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി കഴിഞ്ഞ വര്‍ഷം മാത്സ് ബ്ലോഗ് ഒരുക്കിയ ഐ.ടി പഠനസഹായികള്‍ അധ്യാപകരെ ഏറെ സഹായിച്ചിരുന്നു. ഏറെ സഹായകമായ നോട്ടുകളാണ് ഈ വര്‍ഷവും മാത്സ് ബ്ലോഗ് ഒരുക്കിയിരിക്കുന്നത്.

പത്താം ക്ലാസ് ഐ.ടി പാഠപുസ്തകത്തിലെ മൂന്നാം പാഠമായ "എന്റെ വിഭവ ഭൂപടം" എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ തയാറാക്കിയിരിക്കുന്നത് പള്ളിപ്പുറം പാറുദ്ദൂര്‍ ഹൈസ്കൂളിലെ ഷാജി സാറാണ്. ക്യൂജിസിനെ അടിസ്ഥാനമാക്കി ചോദിക്കാന്‍ സാധ്യതയുള്ള മാതൃകാ ചോദ്യങ്ങളാണ് സാര്‍ ഒരുക്കിയിട്ടുള്ളത്. ഓരോ ചോദ്യവിഭാഗത്തിനും യോജിച്ച രീതിയില്‍ ഇനം തിരിച്ച് ചോദ്യങ്ങള്‍ നല്‍കിയിരിക്കുന്നത് കുട്ടികള്‍ക്ക് ഏറെ സഹായികമാകുമെന്ന് ഉറപ്പ്.


Read More | തുടര്‍ന്നു വായിക്കുക

I.T Model Questions - 2014

>> Friday, October 4, 2013

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വിവര സാങ്കേതിക വിദ്യയുടെ കടന്നു വരവ് ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തങ്ങളുടെ വിഷയം പഠിപ്പിക്കാനായി സാങ്കേതിക വിദ്യയെ എങ്ങിനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് അധ്യാപകര്‍ ഇന്ന് മുന്‍പത്തേക്കാള്‍ ഏറെ ചിന്തിക്കുന്നുണ്ട്. അത്തരത്തില്‍ വിവിധ വിഷയങ്ങളെ വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ചു അധ്യയനം നടത്തുമ്പോഴും ഐ.ടി വിഷയത്തെയും ഒപ്പം കൊണ്ടു പോകാന്‍ അധ്യാപകര്‍ ശ്രമിക്കുന്നു.

ഐ.ടി വിഷയത്തിന് ഈ വര്‍ഷം അര്‍ദ്ധ വാര്‍ഷിക പരീക്ഷയും വാര്‍ഷികവും എന്നിങ്ങനെ രണ്ടു പരീക്ഷകളാണ് എട്ട്, ഒന്‍പത് ക്ലാസുകളില്‍ ഉണ്ടാവുക എന്നു സൂചിപ്പിക്കുന്ന സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. പത്താം ക്ലാസില്‍ മൂന്നു പരീക്ഷകളാണ്. അര്‍ദ്ധവാര്‍ഷികം, മോഡല്‍ പരീക്ഷ, പൊതു പരീക്ഷ എന്നിങ്ങനെ മൂന്നു പരീക്ഷകളാണ് ഉണ്ടാവുക.

കൂടാതെ മുന്‍പ് ഐ.ടി പരീക്ഷയ്ക്ക് ഒന്നര മണിക്കൂറായിരുന്നു സമയം. എന്നാല്‍ ഈ വര്‍ഷം ഇത് ഒരു മണിക്കൂറാക്കി കുറച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ക്ക് യോജിച്ച വിധത്തില്‍ നാം പരീക്ഷാര്‍ത്ഥികളെ തയാറാക്കേണ്ടതുണ്ട്. അതിനു സഹായിക്കുന്ന ചോദ്യ ബാങ്കാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എട്ട്, ഒന്‍പത്, പത്ത് - ക്ലാസുകളിലെ ഐ.ടി യുടെ തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങള് അടങ്ങിയ ചോദ്യബാങ്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer