Virtual Voting Machine : An Election Software
>> Friday, August 23, 2013
കമ്പ്യൂട്ടറിനെ ഒരു വോട്ടിങ് മെഷീന്‍ ആക്കി മാറ്റുന്ന വിധത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുന്നുണ്ടാകുമല്ലോ. ഈ വര്‍ഷവും മറ്റൊരു വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തുകയാണ്. മണലുങ്കല്‍ സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിലെ അധ്യാപകനായ ചെറിഷ് എബ്രഹാം സാറും കഴിഞ്ഞ വര്‍ഷം തന്നെ അഭിപ്രായ സര്‍വേകള്‍ നടത്തുന്നതിനും ലീഡറെ തിരഞ്ഞെടുക്കുന്നതിനുമൊക്കെയായി ഉപയോഗപ്പെടുത്താനാവുന്ന ഒരു ഒരു വിര്‍ച്വല്‍ വോട്ടിങ് മെഷീന്‍ നിര്‍മ്മിച്ചിരുന്നു. കമ്പ്യൂട്ടറിന്റെ സഹായത്തോടെ പരീക്ഷകളെഴുതുന്നതിന് വേണ്ടി പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGam എന്ന പരീക്ഷാ പ്രോഗ്രാമെഴുതിയ GAMBAS എന്ന പ്രോഗ്രാമിങ് ലാങ്ഗ്വേജിന്റെ സഹായത്തോടെ തന്നെയാണ് ചെറിഷ് സാറും ഇത്തരമൊരു വോട്ടിങ് മെഷീന്‍ സോഫ്റ്റ്വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇനി സോഫ്റ്റ്വെയറിനെക്കുറിച്ചു പറയാം. തെരഞ്ഞെടുപ്പിന് വേണ്ടി കമ്പ്യൂട്ടറിനെ ഒരു വോട്ടിങ് മെഷീനാക്കി മാറ്റുന്നതിനുള്ള സോഫ്റ്റ്വേറാണ് VVM (Virtual Voting Machine). ഇവിടെ മോണിട്ടറും മൗസും ചേര്‍ന്ന് ബാലറ്റ് യൂണിറ്റായി മാറുന്നു. കണ്‍ട്രോള്‍ യൂണിറ്റായി പ്രവര്‍ത്തിക്കുന്നത് കീബോര്‍ഡാണ്. ഇതെങ്ങനെയാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതെന്നു നോക്കാം. സോഫ്റ്റ്വെയര്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനുള്ള ലിങ്കും അതിന്റെ ഇന്‍സ്റ്റലേഷന്റെ രീതിയും ചുവടെ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്തുമല്ലോ.
ഡൗണ്‍ലോഡ് ചെയ്യാം
- Ubuntu ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഈ സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കുന്നത്.
- ആദ്യമായി ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ GAMBAS ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോയെന്നു നോക്കണം.
- IT @School Ubuntu 10.04 /10.12 എന്നീ ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ Application>Programming>Gambas കാണാന്‍ കഴിയും.
- Gambas ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ചുവടെ നിന്നും vvm2_0.0-1_all.deb എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് Double Click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.
- പ്രിവിലേജുകള്‍ നല്‍കിയിട്ടുള്ള യൂസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് നല്ലത്.
- ഇന്‍സ്റ്റലേഷനു ശേഷം Application>Education>Virtual Voting Machine എന്ന ക്രമത്തില്‍ സോഫ്റ്റ്വെയര്‍ തുറക്കാം.
ഡൗണ്‍ലോഡ് ചെയ്യാം
- Installation.pdf – ഇന്‍സ്റ്റലേഷന്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍
- vvm_2.0.0-1_all.deb – സോഫ്ട്വേര്‍ ഇന്‍സ്റ്റലേഷന്‍ സെറ്റപ്പ്.
- Help.pdf -സോഫ്ട്വേര്‍ ഉപയോഗിക്കുന്നതിനുള്ള സഹായം
- Sample strips FOLDER- സോഫ്റ്റ്വെയര്‍ പരീക്ഷിച്ചു നോക്കുന്നതിനുള്ള സാമ്പിള്‍ ഫയലുകള്‍ അടങ്ങിയ ഫോള്‍ഡര്‍. എക്സ്ട്രാക്ട് ചെയ്ത് സാമ്പിള്‍ സ്ട്രിപ്പുകള്‍ ഉപയോഗിക്കാം.
33 comments:
ചെറിഷ് സാര്‍, ഇന്‍സ്റ്റാള്‍ ചെയ്തു പരീക്ഷിച്ചുനോക്കി. ഗംഭീരമായിരിക്കുന്നു. GAMBAS ല്‍ തുടര്‍ന്നും പരിശ്രമങ്ങള്‍ നടത്തുമല്ലോ.......എല്ലാ ഭാവുകങ്ങളും
ചെറിഷ് സാര്‍, ഇന്‍സ്റ്റാള്‍ ചെയ്തു പരീക്ഷിച്ചുനോക്കി. ഗംഭീരമായിരിക്കുന്നു. GAMBAS ല്‍ തുടര്‍ന്നും പരിശ്രമങ്ങള്‍ നടത്തുമല്ലോ.......എല്ലാ ഭാവുകങ്ങളും
പലവട്ടം സൂചിപ്പിച്ചിട്ടുള്ള കാര്യമാണെങ്കിലും ഇവിടെയും ആ കമന്റ് പ്രസക്തമായതിനാല്‍ ആവര്‍ത്തിക്കട്ടെ. നമ്മുടെ അധ്യാപകരില്‍ എത്രത്തോളം മിടുക്കന്മാരാണുള്ളത്. പഠിപ്പിക്കുക എന്ന ജോലിയില്‍ ഒതുങ്ങി നില്‍ക്കാതെ പരീക്ഷണങ്ങള്‍ നടത്തി വൈവിധ്യമാര്‍ന്ന എത്രയോ പ്രൊഡക്ടുകളാണ് ഇവരെല്ലാം ഉണ്ടാക്കുന്നത്. മനോഹരമായിരിക്കുന്നു ചെറിഷ് സാര്‍.... അങ്ങേയ്ക്ക് മാത്സ് ബ്ലോഗ് ടീമിന്റെ പേരില്‍ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍
രാവിലെ മുതൽ നെറ്റ് ഇല്ലായിരുന്നു. ഇപ്പോഴാ വന്നത്. MATHSBLOG-ൽ കേറിയപ്പോ കണ്ടതോ, ഒരു കിടു സോഫ്റ്റ്‌വെയർ.
താങ്ക്യൂ ചെറിഷ്സർ.
ഞാൻ എന്തായാലും നമ്മുടെ സ്കൂളിലെ ഇലക്ഷൻ ചാർജ് ഉള്ള ടീച്ചറിനെ DEMO കാണിച്ചു. ടീച്ചർ വണ്ടർ അടിച്ചു നിക്കുന്നു. കഴിഞ്ഞ വർഷത്തെ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ ശ്രമിക്കാതിരുന്നതിന് ഇപ്പോൾ ആത്മാർത്ഥമായി വിഷമിക്കുന്നു.
നന്നായിരിക്കുന്നു.പക്ഷേ ഒരു പ്രശ്നം...exit button കാണാനില്ല.... എന്തു ചെയ്യും ?
നന്നായിരിക്കുന്നു.പക്ഷേ ഒരു പ്രശ്നം...exit button കാണാനില്ല.... എന്തു ചെയ്യും ?
really wonderfull Tnx
goooooodd ,, like it
Very Good Sir
@ Unknown
നന്നായിരിക്കുന്നു.പക്ഷേ ഒരു പ്രശ്നം...exit button കാണാനില്ല.... എന്തു ചെയ്യും ?
Sir
റസല്യൂഷന്‍ പ്രശ്നമാണോ?
super super parayan vakkukal illa
super super parayan vakkukal illa
super super parayan vakkukal illa
super super parayan vakkukal illa
valare valare valare valare nannayirikkunnu congradulations thank you
സുഹ്രുത്തുക്കളെ,
2011 ലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസിൽ എന്യൂമറേഷൻ, സൂപ്പർവിഷൻ ജോലി ചെയ്ത ഏതെങ്കിലും അധ്യാപകർ അതിന്റെ സറണ്ടർ തുക വാങ്ങിയിട്ടുണ്ടോ?
ഇതിനു വ്യക്തമായ ഉത്തരവ്` ഇല്ല എന്ന പേരിൽ പല സ്കൂളുകളിലും പ്രധാനാധ്യാപകർ സറണ്ടർ ബില്ലിൽ ഒപ്പ് ഇടുവാൻ വിസമ്മതിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവോ സർക്കുലറോ നിലവിലുണ്ടെങ്കിൽ ദയവായി അറിയിക്കുമല്ലോ.
മുൻകൂട്ടി നന്ദി പറയുന്നു.
സർ ,
സാമൂഹിക സാമ്പത്തിക ജാതി സെൻസസിന്റെ ഉത്തരവ്` BIO-VISION VIDEO BLOG ൽ MORE TAB ലെ RESOURCES ൽ ചേർത്തിട്ടുണ്ട് ഇത് തന്നെയാണോയെന്നു ഉറപ്പ് വരുത്തുമല്ലോ!
From BIO-VISION VIDEO BLOG
Subhash Soman Sir.
വളരെ നന്ദി.
സന്തോഷം സാര്‍!
ഈ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രസോഫ്റ്റ്‌വെയറാണോ, ലൈസന്‍സ് ഏതാണ് എന്നെല്ലാം ഹെല്‍പ്പ് ഫയലില്‍ പറഞ്ഞാല്‍ നന്നായിരിയ്ക്കും. കഷ്ടമെന്നു പറയട്ടെ, സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനായില്ല! ഡിപ്പന്‍ഡന്‍സി തന്നെ പ്രശ്നം. ഗാംബാസില്‍ രചിച്ചതായതിനാല്‍ ഗാംബാസടക്കം 9 പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ബ്രോഡ്ബാന്‍ഡല്ലാത്തതിനാല്‍ അതു ചെയ്യാനായില്ല. പൈത്തണ്‍, സി, സി++ തുടങ്ങിയ ഭാഷകള്‍ ഉപയോഗിയ്ക്കുമ്പോള്‍ ഈ പ്രശ്നം വരുന്നില്ല. എങ്കിലും ഐ.ടി.@സ്കൂളിന്റെ പതിപ്പില്‍ ഈ പ്രശ്നമൊന്നും വരാനിടയില്ല.
ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും രണ്ട് വ്യത്യസ്ത കംപ്യൂട്ടറുകളില്‍ ഒരുക്കുക എന്ന രീതിയായിരുന്നു വിപണിയില്‍ ലഭ്യമായിരുന്ന ഇലക്ഷന്‍ പ്രോഗ്രാമുകളില്‍ ഉണ്ടായിരുന്നത്. ഈ അസൗകര്യം ഒഴിവാക്കാനാണ് ‘സമ്മതി’ എഴുതിയപ്പോള്‍ Virtual Voting Machine എന്ന ആശയം അവതരിപ്പിയ്ക്കാന്‍ തോന്നിയത്. അത് മറ്റുപ്രോഗ്രാമുകളും പിന്തുടരുന്നതില്‍ സന്തോഷം. ഇക്കുറി സമ്മതിയുടെ പുതിയൊരു പതിപ്പ് ഇറക്കണമെന്ന് ആലോചിച്ചിരുന്നെങ്കിലും തരപ്പെട്ടില്ല (ഒരു കംപ്യൂട്ടര്‍ വിജ്ഞാനകോശം തയ്യാറാക്കുന്ന തിരക്കില്‍പ്പെട്ടു; ആദ്യത്തെ സ്റ്റേബ്ള്‍ റിലീസ് http://launchpad.net/sammaty/+download എന്ന ലിങ്കില്‍ത്തന്നെയുണ്ട്, ബഗ്ഗുകളൊന്നുമില്ല). ആ ഒഴിവ് നല്ലൊരു ബദലുകൊണ്ട് പരിഹരിയ്ക്കപ്പെട്ടു!
@Nandakumar
"കുട്ടി പ്രോഗ്രാമര്‍" നന്ദകുമാറിന്റെ പരിശ്രമം ആദരവോടും വിസ്മയത്തോടുംകൂടിയേ കാണാന്‍ കഴിയൂ !നിര്‍ദ്ദേശങ്ങള്‍ സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നു.
ഗാംബാസില്‍ ഡിപ്പന്‍ഡന്‍സി ഉള്‍ക്കൊള്ളിച്ച് സെറ്റ്അപ്പ് നിര്‍മ്മിക്കാന്‍ നിലവില്‍ സൗകര്യമില്ലെന്നതാണ് (അറിയില്ല!!!) പ്രശ്നം.
പൈത്തണ്‍ തുടങ്ങിയ ഭാഷകള്‍ ഉപയോഗിയ്ക്കുമ്പോള്‍ ഈ പ്രശ്നം വരത്തതിനു കരണം കമ്പയിലര്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളതിനാലാണെന്ന് അറിയാമല്ലോ
>> പൈത്തണ്‍ തുടങ്ങിയ ഭാഷകള്‍ ഉപയോഗിയ്ക്കുമ്പോള്‍ ഈ പ്രശ്നം വരത്തതിനു കരണം കമ്പയിലര്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളതിനാലാണെന്ന് അറിയാമല്ലോ
തീര്‍ച്ചയായും! എന്നാല്‍ സി റണ്‍ടൈം ലൈബ്രറി (libc), പൈത്തണ്‍ ഇന്റര്‍പ്രട്ടര്‍ എന്നിവ ഏതാണ്ടെല്ലാ ഗ്നു/ലിനക്സ് വിതരണങ്ങള്‍ക്കുമൊപ്പം വരുന്നുണ്ടല്ലോയെന്നേ ഉദ്ദേശിച്ചുള്ളൂ.
>> ഗാംബാസില്‍ ഡിപ്പന്‍ഡന്‍സി ഉള്‍ക്കൊള്ളിച്ച് സെറ്റ്അപ്പ് നിര്‍മ്മിക്കാന്‍ നിലവില്‍ സൗകര്യമില്ലെന്നതാണ് (അറിയില്ല!!!) പ്രശ്നം.
dpkg ഉപയോഗിച്ച് പാക്കേജുകള്‍ മാന്വലായി മെര്‍ജ് ചെയ്യാം. എന്നാല്‍ ഇത് പാക്കേജുകള്‍ ആദ്യമേ ഉള്ളവരെസ്സംബന്ധിച്ചും നല്ലൊരു ഇന്റര്‍നെറ്റ് കണക്ഷനുള്ളവരെസ്സംബന്ധിച്ചും ഒരധികപ്പറ്റ് മാത്രമായിരിയ്ക്കും. മാത്രമല്ല, IT@School-ന്റെ distoയില്‍ ഗാംബാസെല്ലാം വരുന്നുമുണ്ടല്ലോ.
കാസര്‍ഗോഡ് ജില്ലയിലെ ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തില്‍ HS,VHSS വിഭാഗങ്ങളില്‍ ഈ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഇലക്ഷന്‍ വിജയകരമായി പൂര്‍ത്തികരിച്ചു.
സോഫ്റ്റ്വെയറിനും ചെറിഷ് സാറിനും ഒരായിരം നന്ദി.
കാസര്‍ഗോഡ് ജില്ലയിലെ ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തില്‍ HS,VHSS വിഭാഗങ്ങളില്‍ ഈ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഇലക്ഷന്‍ വിജയകരമായി പൂര്‍ത്തികരിച്ചു.
സോഫ്റ്റ്വെയറിനും ചെറിഷ് സാറിനും ഒരായിരം നന്ദി.
ഞാന്‍ എന്റെ ക്ലാസില്‍ താങ്കളുടെ സോഫ്ററവേര്‍ പരീക്ഷിച്ചു.Very Good.അങ്ങേയ്ക്ക് എന്റെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍
ഇത്തവണത്തെ ഇലക്ഷന്‍ സാറിന്റെ സോഫ്റ്റ് റ്വെയര്‍ ഉപയോഗിച്ച് നടത്തി.സ്ക്കൂളിന്റെ അഭിനന്ദനങ്ങള്‍!..
ചെറിഷ് സാര്‍, ഇന്‍സ്റ്റാള്‍ ചെയ്തു പരീക്ഷിച്ചുനോക്കി.എന്റെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍
എന്റെ കമ്പ്യൂട്ടറില്‍ work ചെയ്യുന്നില്ല. ubunt 14.04
സാര്‍ എന്റെ കമ്പ്യൂട്ടറിലും work ചെയ്യുന്നില്ല. ubunt 14.04 കളിപ്പെട്ടി Gambas3 ആണ് ഉള്ളത് ...
14.04ൽ installചെയ്യാൻ പറ്റുന്ന software ഉണ്ടൊ?
gambas 3 yil work cheyyunilla
It is very much useful. We were using this app for our school elections for last few years.. Is any new version for Ubuntu 18.04 available sir...?
Ubuntu 18.04 ഇൽ ഉപയോഗിക്കാവുന്ന സോഫ്‍റ്റ്‍വെയർ ഉണ്ടോ....
Post a Comment