ഈ വര്‍ഷത്തെ ഗണിതശാസ്ത്രം സി.ഇ വര്‍ക്ക് എങ്ങിനെ നടത്തണം. Continous Evaluation for SSLC Maths

>> Wednesday, August 28, 2013

തുടര്‍മൂല്യനിര്‍ണ്ണയത്തെക്കുറിച്ചുള്ള പരിശീലനങ്ങള്‍ നടക്കുകയാണ്. എല്ലാവിഷയങ്ങള്‍ക്കുമുള്ള പരിശീലനങ്ങള്‍ ആരംഭിച്ചിട്ടില്ല. ഏതായാലും ഗണിതശാസ്ത്രപരിശീലനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഡി.ആര്‍.ജി തലത്തിലുള്ള പരിശീലനത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. അപ്പോള്‍ അധ്യാപകപരിശീലനത്തിനുള്ള ഒരു നോട്ട്സ് തയ്യാറാക്കേണ്ടിവന്നു. അന്നുതയ്യാറാക്കിയ നോട്ടാണ് പ്രസിദ്ധീകരിക്കുന്നത്. തുടര്‍മൂല്യനിര്‍ണ്ണയം കാര്യക്ഷമമാക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ തുടക്കമാണ് മൂല്യനിര്‍ണ്ണയപരിശീലനം. പുസ്തകത്തിന്റെ ആരംഭത്തില്‍ തന്നെ അക്കാര്യം വ്യക്തമാക്കുന്നുണ്ട്. പഠനപ്രക്രീയയിലെ അവിഭാജ്യഘടകമാണ് വിലയിരുത്തല്‍. പാഠ്യപദ്ധതി വിനിമയം ഫലപ്രദമാക്കുന്നതിന് ക്ലാസ് മുറിയില്‍ സ്വീകരിക്കേണ്ട പഠനതന്ത്രങ്ങളും വിലയിരുത്തല്‍ പ്രക്രീയയും സംബന്ധിച്ച് എല്ലാ അധ്യാപകര്‍ക്കും വ്യക്തമായ ധാരണ ലഭിക്കേണ്ടതുണ്ട്. ഇതിന് സഹായകരമായ രീതിയില്‍ വിലയിരുത്തല്‍ സംബന്ധിച്ച പൊതുസമീപനവും മറ്റ് വിശദാംശങ്ങളും മൂല്യനിര്‍ണ്ണയ സോഴ്സ് ബുക്ക് ഉള്‍ക്കൊള്ളുന്നു. പഠന-ബോധനപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും വിവിധങ്ങളായ വിലയിരുത്തല്‍ രീതികള്‍ ആവിഷ്ക്കരിക്കുന്നതിലൂടെ പഠിതാക്കളെ പഠനത്തില്‍ ഉറപ്പിച്ചുനിറുത്തുന്നതിനും ഈ വിലയിരുത്തല്‍ സോഴ്ത് ബുക്ക് സഹായകമാകുമെന്ന് വിശ്വസിക്കുന്നു. എസ് . സി ആര്‍. ടി ഡയറക്ടറുടെ വാക്കുകള്‍ ഉദ്ധരിക്കുകയായിരുന്നു ഇവിടെ.

ഇനി ഒരു തുടര്‍മൂല്യനിര്‍ണ്ണയവിഭവമാകാം. ഇതൊരു പസിലാണ്. സമാന്തരശ്രേണിയില്‍ നിന്നുള്ള ഈ പസില്‍ ശ്രേണിയുടെ ബീജഗണിതരൂപം ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണ്. ബീജഗണിതരൂപമോ ശ്രേണിയില്‍ നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥാപിതമാര്‍ഗ്ഗങ്ങളോ ഉപയോഗിക്കാതെ യുക്തിവിചാരം കൊണ്ട് ഇതിന് പരിഹാരം കണക്കാക്കണം. താഴെ കൊടുത്തിരിക്കുന്ന ശ്രേണികള്‍ നോക്കുക
  1. A=$1,3,5,7,9,11,13,15,17,19,\cdots$
  2. B=$ 2,6,10,14,18,22 \cdots$
  3. C=$4,12,20,28,36,44,52,60\cdots$
  4. D=$8,24,40,56,72,88,104 \cdots$
  5. E=$16,48,80,112,114\cdots$
  6. F=$32,96,160 \cdots$
ശ്രേണികള്‍ ഇതുപോലെ തുടരാം. ഏതുശ്രേണിയിലായിരിക്കും $1000$ എന്ന സംഖ്യ ഉള്‍ക്കൊള്ളുന്നത് ? ഒന്നില്‍ കൂടുതല്‍ ശ്രേണികളില്‍ $1000$ ഉണ്ടായിരിക്കുമോ? ഇതിനുള്ള കാരണവും കുട്ടികള്‍ വ്യക്തമാക്കട്ടെ.
മറ്റൊരു CE പ്രവര്‍ത്തനം കൂടി
$(x^2-7x+11)^{x^2-11x+30}=1$ന്റെ പരിഹാരം കണ്ടെത്തുക. പരിഹാരം $2,3,4,5,6$ എന്നിവയാണ് . പത്താംക്ലാസിലെ കുട്ടിക്ക് നല്‍കാവുന്ന ഒരു ദൈനംദിനപ്രവര്‍ത്തനമാണ് . Click here to get CE notes
Click here to get Scoring sheets in .odt format
Click here to get Scoring sheet in the pdf format

26 comments:

Unknown August 29, 2013 at 11:29 AM  

sir,
how to construct a square of the same area of a regular hexagon.
please give me the answer...

Dr,Sukanya August 29, 2013 at 12:16 PM  

1 + 999 = 1000
999is not exactly divisible by 2 so 1000 is not a term in sequence A

2+998 =100
998is not exactly divisible by 4 so 1000 is not a term in sequence B

4+996 =1000
996is not exactly divisible by 8 so 1000 is not a term in sequence C

8 + 992=1000
992is exactly divisible by 16 so 1000 is a term in sequence D

8 + 62X16 = 1000
63rd term = 1000

16+ 984 = 1000
984is not exactly divisible by 32 so 1000 is not a term in sequence E

32 + 968 = 1000
968is not exactly divisible by 64 so 1000 is not a term in sequence F

Hence

1000 is a term in sequence D

Dr,Sukanya August 29, 2013 at 9:28 PM  

@ Deepu Sir

click here

Unknown August 29, 2013 at 10:42 PM  

< Is this a correct method?>
<(one method to construct square of the same area of regular hexagon....)
Reduce the no of sides using the method of "triangles of same area" and get a triangle of the same area fo a regular hexagon. Then construct rectangle of same area , then construct sqrare.>

Unknown August 29, 2013 at 10:44 PM  

< Is this a correct method?>
<(one method to construct square of the same area of regular hexagon....)
Reduce the no of sides using the method of "triangles of same area" and get a triangle of the same area fo a regular hexagon. Then construct rectangle of same area , then construct sqrare.>

JOHN P A August 29, 2013 at 10:49 PM  

കുറച്ചുകൂടി എളുപ്പമാക്കാമെന്ന് തോന്നുന്നു.
സമഷഡ്ഭുജത്തിന്റെ ഒരു ജോഡി സമാന്തരവശങ്ങളുടെ അറ്റങ്ങള്‍ യോജിപ്പിക്കുക
ഈ വരക്ക് സമാന്തരമായി പുറത്തെ ഒരു ശീര്‍ഷത്തിലൂടെ വരക്കുക
ഇനി ആദ്യമെടുത്ത സമാന്തരവശങ്ങള്‍ നീട്ടി ഈ വരയില്‍ മുട്ടിക്കുക
അപ്പോള്‍ കിട്ടുന്ന വലിയ ചതുരം ഷഡ്ഭുജത്തിന്റെ പരപ്പളവിന് തുല്യപരപ്പളവുള്ളതാണല്ലോ.
ഇതിന് തുല്യപരപ്പുള്ള സമചതുരം വരക്കുക

Unknown August 29, 2013 at 10:54 PM  

Sukanya mam, thanks alot.
But the question demands the construction of regular hexagon also.
The method Vinod sir given is a good one.
But sir it was so difficult to replace the triangular pieces in a striaght line to obtain a rectangle..
But thankyou so much for your valuble suggetions.

Unknown August 29, 2013 at 10:56 PM  

John sir, that is a great one.
Thankyou so much.

JOHN P A August 29, 2013 at 11:13 PM  

$S_1=1$
$S_2=2+3$
$S_3=4+5+6$
$S_4= 7+8+9+10$ ഇതുപോലെ എഴുതാം
$S_{17}$ കാണുക

Unknown August 29, 2013 at 11:16 PM  

സര്‍,
1/2 bh പരപ്പളവുള്ള ചതുരം വരക്കാന്‍ നീളം b , വീതി 1/2 h ആയി വരച്ചാല്‍ പോരെ?

JOHN P A August 29, 2013 at 11:29 PM  

വിനോദ് സര്‍
ഞാന്‍ അങ്ങനെയാണ് വരപ്പിച്ചിട്ടുള്ളത് . ഉന്നതി വരക്കുന്നതും അതിന്റെ ലംബസമഭാജി വരക്കുന്നതും , ഉന്നതിയുടെ ലംബസമഭാജിയിലേയ്ക്ക് വാദത്തിന്റെ രണ്ടറ്റത്തുനിന്നും ലംബം വരക്കുന്നതും കോമ്പസും സ്ക്കെയിലും മാത്രമുപയോഗിച്ചുള്ള ശുദ്ധജ്യാമിതീയരീതി തന്നെ അവലംബിക്കുന്നതാണ് നല്ലത് .

vijayan August 30, 2013 at 7:32 AM  

സര്‍,
ഒരു ഷഡ്ഭുജത്തിന്റെ പരപ്പളവിനു തുല്യമായ ത്രകോണം വരക്കുന്നതെങ്ങനെ ?(സമഷഡ്ഭുജമല്ല.)

Dr,Sukanya August 30, 2013 at 12:37 PM  

@ Vinod Sir

< Is this a correct method?>

എന്തു കൊണ്ട് ശരിയല്ല ?

how to construct a square of the same area of a regular hexagon.

ഞാൻ വരച്ച രീതിയിൽ ആണ് എങ്കിലും ഡ്ഭുജത്തിന്റെ പരപ്പളവിന് തുല്യപരപ്പളവുള്ളതാണ് സമചതുരം.

Hari | (Maths) August 30, 2013 at 6:51 PM  

ജോണ്‍ സാറിന്റെ അര്‍പ്പണമനോഭാവത്തിന് ഉദാഹരണമാണ് ഡൗണ്‍ലോഡു ചെയ്തെടുക്കാനായി പോസ്റ്റിനൊടുവില്‍ നല്‍കിയിരിക്കുന്ന ഈ ഇവാല്വേഷന്‍ ടൂളുകള്‍. വിലയിരുത്തല്‍ മാര്‍ഗരേഖയനുസരിച്ച് തയ്യാറാക്കിയ ഇതിലെ പേജുകള്‍ ഫലപ്രദമായി നമ്മുടെ ക്ലാസിനു വേണ്ടി ഉപയോഗിക്കുന്നതിനായി അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത് odt ഫോര്‍മാറ്റിലാണ്. ഇതെല്ലാം ഉണ്ടാക്കുക മാത്രമല്ല, സ്വന്തം സ്ക്കൂളിലെ കുട്ടികളുടെ തുടര്‍മൂല്യനിര്‍ണയം വൃത്തിയായി ചെയ്ത് ഈ രേഖകള്‍ അദ്ദേഹം അപ്ഡേറ്റ് ചെയ്യുന്നുമുണ്ട്. ഇക്കാര്യം നേരിട്ടു കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി.

JOHN P A August 30, 2013 at 8:09 PM  

@Dr Sukanya
ഞാന്‍ ശരിക്കും മനസിലാക്കുകയായിരുന്നു അങ്ങ് അവലംബിച്ച രീതി. വളരെ ഉപകാരപ്രദമായി . ആദ്യമായി ബ്ലോഗില്‍ വന്ന് ഇത്തരം കമന്റ് ചെയ്തതിന് നന്ദി . അങ്ങയുടെ അക്കാഡമിക്ക് മികവിനും മനോഭാവത്തിനും നന്ദി.

Unknown August 30, 2013 at 10:05 PM  

vijayan sir,
The method I gave here is not only for regular but for all hexagons also.I think , John sir gave method for regular hexagons only. Isn't it?

Unknown August 30, 2013 at 10:06 PM  

vijayan sir,
The method I gave here is not only for regular but for all hexagons also.I think , John sir gave method for regular hexagons only. Isn't it?

JOHN P A August 30, 2013 at 10:20 PM  

ഒരു വൃത്തത്തിന് തുല്യപരപ്പളവുള്ള ത്രികോണം വരക്കാന്‍ പറ്റുമോ? തീര്‍ച്ചയായും സാധിക്കും . വൃത്തത്തിന്റെ ചുറ്റളവ് പാ‍മായും ആരം ഉന്നതിയായും വരക്കുന്ന ത്രികോണത്തിന്റെ പരപ്പളവ് വൃത്തത്തിന്റെ പരപ്പളവ് തന്നെയാണല്ലോ. എന്നാല്‍ ശുദ്ധജ്യാമിതീ ഉപയോഗിച്ച് ചുറ്റളവിന് തുല്യമായ നീളത്തില്‍ ഒരു വരവരക്കാന്‍ പറ്റില്

MALAPPURAM SCHOOL NEWS August 31, 2013 at 1:05 PM  

ഗണിതശാസ്ത്രം സി.ഇ വര്‍ക്ക് എങ്ങിനെ നടത്തണം എന്ന പോസ്റ്റ് അവസരോചിതം തന്നെ. ഗണിതശാസ്ത്ര അദ്ധ്യാപകര്‍ക്ക് ഇങ്ങനെ ഒരു പോസ്റ്റ് കണ്ടപ്പോഴാണ് ഹിന്ദിയുടെ പ്രശ്നം ഓര്‍ത്തത് തന്നെ.
നിരന്തര മൂല്യനിര്‍ണയത്തിന്‍റെ ഭാഗമായി ഹിന്ദിയില്‍ രണ്ട് മേഖലകളാണുള്ളത്. വാചിക പ്രവര്‍ത്തനങ്ങളും ലിഖിത പ്രവര്‍ത്തനങ്ങളും.
ഇവിടെ ക്ലിക് ചെയ്ത് ബാക്കി കൂടി വായിക്കാം.

കണ്ണാടി September 1, 2013 at 6:56 AM  

സമ്പൂര്‍ണ്ണയ്ക്കെന്തു പറ്റി ?

Unknown September 2, 2013 at 6:52 PM  

sir,
Please help me to work out this problem.
* x, y, z are three points on a circle . p is the centre of the circle. Prove that <xyz = 2(yxz+yzx).

Somebody please help me.

Unknown September 2, 2013 at 7:10 PM  

Does my question has any mistake?

JOHN P A September 2, 2013 at 10:06 PM  

@Diya Teacher
$\angle XPZ=2\times (\angle YXZ+\angle YZX)$എന്ന് തെളിയിക്കാന്‍ പറ്റും

Unknown September 2, 2013 at 10:36 PM  

Thank you John sir..

Saikrishna September 3, 2013 at 10:10 AM  

No maths sample question papers

rlatha September 7, 2013 at 3:31 PM  

How can we mark root9.3&3.5 on a numberline?

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer