STD IX Maths Model Questions
>> Sunday, September 1, 2013
ഒന്‍പതാംക്ലാസിലെ ഗണിതശാസ്ത്രത്തിന് ഒരു മാതൃകാചോദ്യപേപ്പറാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. തയ്യാറാക്കിയത് വിജയകുമാര്‍ സാര്‍ ആണ്. നാല് പാഠങ്ങളില്‍ നിന്നാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഭിന്ന നിലവാരത്തിലുള്ള ചോദ്യങ്ങള്‍ തീര്‍ച്ചയായും കുട്ടികള്‍ക്ക് അധികപരിശീലനത്തിന് ഉതകുന്നതാണ്. ഒന്‍പതാംക്ലാസിലെ കുട്ടികള്‍ക്ക് നല്‍കാവുന്ന ഒരു തുടര്‍മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനം പരിചയപ്പെടുത്താം. സമപഞ്ചഭുജത്തിന്റെ നിര്‍മ്മിതിയാണ് പ്രവര്‍ത്തനം. ഒരു വൃത്തം വരക്കുകയും അതിന്റെ കേന്ദ്രത്തിനുചുറ്റുമുള്ള $360^\circ$ കോണിനെ അഞ്ചാക്കി ഭാഗിച്ചാണ് സാധാരണ ഇത് സാധ്യമാക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിന്റെ ന്യൂനത ഒരു നിശ്ചിത നീളത്തിലുള്ള വശം കിട്ടുന്നവിധത്തില്‍ സമപഞ്ചഭുജത്തെ വരക്കാന്‍ സാധിക്കില്ല എന്നതാണ്. പ്രായോഗികപ്രവര്‍ത്തനങ്ങള്‍ എന്ന വിഭാഗത്തിലാണ് ജ്യാമിതീയ നിര്‍മ്മിതി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗണിതപഠനത്തിന്റെ ഭാഗമായി വ്യത്യസ്ത ജ്യാമിതീയ നിര്‍മ്മിതികള്‍ കുട്ടി വരക്കാറുണ്ട്. ഇത്തരം നിര്‍മ്മിതികള്‍ കുട്ടികള്‍ പൊതുവെ ഇഷ്ടപ്പെടുന്നു. കുട്ടി ആര്‍ജ്ജിച്ച ഗണിതാശയങ്ങളുടെ മനോഹരമായ കോര്‍ത്തിണക്കലായി നിര്‍മ്മിതികളെ വിലയിരുത്താം. ഇത്തരം ഒരു വിലയിരുത്തല്‍ കുട്ടിയുടെ ആവശ്യമായി മാറുന്നു. നിര്‍മ്മിതിയിലെ വൈവിധ്യം, ഗണിതാശങ്ങളുടെ പ്രയോഗം, നിര്‍മ്മിതിയിലെ കൃത്യത, നിര്‍മ്മിതികള്‍ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം, നിര്‍മ്മിതിയുടെ യുക്തിവിവരണം വിലയിരുത്തിയാണ് സ്ക്കോര്‍ നല്‍കുന്നത്.
താഴെ കൊടുത്തിരിക്കുന്ന പ്രവര്‍ത്തനം നോക്കുക. ഓരോ പദത്തിന്റെയും ഛേദത്തെ ഭിന്നകമാക്കി വളരെ എളുപ്പത്തില്‍ ലഘൂകരിക്കാവുന്നതാണ്. $\frac{1}{\sqrt{1}+\sqrt{2}}+\frac{1}{\sqrt{2}+\sqrt{3}}\cdots +\frac{1}{\sqrt{99}+\sqrt{100}}$ ന്റെ വില കണക്കാക്കാം. വില $9$ ആണ്.
Click here for Model Question Paper IX Maths.
prepared by Vijayakumar sir

- $3$ സെ.മീറ്റര്‍ നീളമുള്ള AB എന്ന വര വരക്കുക.
- A കേന്ദ്രമായി AB വ്യാസമായി ഒരു വൃത്തം വരക്കുക. B കേന്ദ്രമായി AB ആരമായി മറ്റൊരു വൃത്തം വരക്കുക
- ഈ രണ്ട് വൃത്തങ്ങളും കൂട്ടിമുട്ടുന്ന ഒരു ബിന്ദു C കേന്ദ്രമായി CA ആരമായി അര്‍ദ്ധവൃത്തം വരക്കുക. ഈ അര്‍ദ്ധവൃത്തം ആദ്യം വരച്ച വൃത്തങ്ങളെ E, F എന്നിവയില്‍ കൂട്ടിമുട്ടുന്നു. AB യുടെ ലംബസമഭാജി അര്‍ദ്ധവൃത്തത്തെ G ലും കൂട്ടിമുട്ടുന്നു.
- EG , FG എന്നിവ വരച്ച് നീട്ടി ആദ്യം വരച്ച വൃത്തങ്ങളെ മുട്ടിക്കുക (P,R)
- BP ,AR വരക്കുക . അപ്പോള്‍ മൂന്ന് സമീപവശങ്ങള്‍ കിട്ടി. പഞ്ചഭുജം പൂര്‍ത്തിയാക്കുക
താഴെ കൊടുത്തിരിക്കുന്ന പ്രവര്‍ത്തനം നോക്കുക. ഓരോ പദത്തിന്റെയും ഛേദത്തെ ഭിന്നകമാക്കി വളരെ എളുപ്പത്തില്‍ ലഘൂകരിക്കാവുന്നതാണ്. $\frac{1}{\sqrt{1}+\sqrt{2}}+\frac{1}{\sqrt{2}+\sqrt{3}}\cdots +\frac{1}{\sqrt{99}+\sqrt{100}}$ ന്റെ വില കണക്കാക്കാം. വില $9$ ആണ്.
Click here for Model Question Paper IX Maths.
prepared by Vijayakumar sir
26 comments:
മാത്സ് ബ്ലോഗ് ഒന്‍പതാം ക്ലാസുകാര്‍ക്കു വേണ്ടിയും പ്രൊഡക്ടുകള്‍ നല്‍കണം എന്ന ആവശ്യത്തിനാ ഒരു പരിഹാരം. വിജയകുമാര്‍ സാറിന് നന്ദി. ഇത് നമ്മുടെ അധ്യാപകര്‍ക്ക് തുടര്‍ന്നും ആവശ്യമാണോയെന്നറിയാന്‍ ആഗ്രഹമുണ്ട്.
വിജയകുമാർ സാറിന് നന്ദി.
MATHSBLOG-ന് നന്ദി .
ഹരിസർ ഈ വർക്ക് ഒൻപതാം ക്ലാസ്സുകാർക്ക് ഏറെ ഗുണം ചെയ്യും. ഇനിയും പ്രതീക്ഷിക്കുന്നു
vijayan sir,
Qns 11,17,18 ivayude figures evide ninnu kittum.
വിജയകുമാർ സർ, ചോദ്യം 11, 17, 18,ല്‍ ചിത്രങല്‍ ഇല്ലല്ലോ
ഞാന്‍ അയച്ചു കൊടുത്ത pdf ല്‍ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ജോണ്‍ സാര്‍ tex ഫയല്‍ എഡിറ്റു ചെയ്തപ്പോള്‍ ചിത്രം ഒഴിവായിപ്പോയി എന്നു കരുതുന്നു. John Sir, Please help. എന്റെ ഈമെയിലില്‍ ചിത്രങ്ങളുടെ ഫോള്‍ഡര്‍ ഉണ്ടായിരുന്നു
@ വിജയകുമാര്‍ സര്‍
ശരിയാക്കിയിട്ടുണ്ട് . നന്ദി
Please turn over the calender!
@Cheruvadi KBK,
കലണ്ടര്‍ സെപ്റ്റംബറിലേക്ക് മറിച്ചിട്ടിട്ടുണ്ട്.
വിജയ കുമാർ സാർ ,8 ആം ക്ലാസ്സിലെ ചോദ്യം കൂടി ഇട്ടാൽ ഉപകാരമായിരുന്നു
ഓഫ് ടോപ്പിക്. (പക്ഷേ 1 മണിക്കൂറിനുള്ളിൽ ഓണ്‍ ആകേണ്ടത്)
നാളെ ബസ് പണിമുടക്ക്. എല്ലാവരും അറിഞ്ഞു. നാളെ പരീക്ഷ തുടങ്ങുന്നു. കുട്ടികൾ എങ്ങനെ സ്ക്കൂളിലെത്തും അധ്യാപകർ എങ്ങനെയെത്തും ഇതൊന്നും ആരും പറയുന്നില്ല. നാളെ പരീക്ഷയായതിനാൽ മിക്ക സ്കൂളുകളും ഇന്ന ഉച്ചയ്ക്ക് വിടുകയും ചെയ്യും
Exam postponed to sept 23
വളരെ ഉപകാരപ്രദമായി .. എട്ടാം ക്ലാസ്സ് കൂടി കിട്ടിയാൽ കൊള്ളാമായിരുന്നു
ഇത്തരം പ്രവര്‍ത്തനങ്ങള്‍ വളരെ ഉപകാരപ്രദമാണ്. സംശയമീല്ല. വളരെ നന്ദി. കൂടുതല്‍ പ്രതീക്ഷിക്കുന്നു. QUESTION PAPERS ഒരാഴ്ച മുന്‍പ് പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു.
BABU K.K.
MRS CHALAKUDY
ഇത്തരം പ്രവര്‍ത്തനങ്ങള്‍ വളരെ ഉപകാരപ്രദമാണ്. സംശയമീല്ല. വളരെ നന്ദി. കൂടുതല്‍ പ്രതീക്ഷിക്കുന്നു. QUESTION PAPERS ഒരാഴ്ച മുന്‍പ് പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു.
BABU K.K.
MRS CHALAKUDY
എന്റെ ടീച്ചർ ആണ് എനിക്ക് മാതസ് ബ്ലോഗ് പറഞ്ഞു തന്നത് ,,, മാതസ് ബ്ലോഗ് എനിക്ക് വളരെ ഉപകാരം ആണ് ............ നന്ദി ,, ഞാൻ 9 ആം സ്റ്റാൻഡേർഡ് ഇൽ പഠിക്കുന്നു .......... ഇനിഉം മോഡൽ ചോദ്യം ഇടനേ
എന്റെ ടീച്ചർ ആണ് എനിക്ക് മാതസ് ബ്ലോഗ് പറഞ്ഞു തന്നത് ,,, മാതസ് ബ്ലോഗ് എനിക്ക് വളരെ ഉപകാരം ആണ് ............ നന്ദി ,, ഞാൻ 9 ആം സ്റ്റാൻഡേർഡ് ഇൽ പഠിക്കുന്നു .......... ഇനിഉം മോഡൽ ചോദ്യം ഇടനേ
Technical High School First Terminal Examination 2013 Question Papers
STD IX Chemistry
Malayalam STD X"
Social Science STD X
first terminal examination 2013-14 std 9 maths answer key publish cheyyumo?
Technical High School First Terminal Examination 2013 Question Papers STD VIII Maths
//A കേന്ദ്രമായി AB വ്യാസമായി ഒരു വൃത്തം വരക്കുക. B കേന്ദ്രമായി AB ആരമായി മറ്റൊരു വൃത്തം വരക്കുക//
A കേന്ദ്രമായി AB വ്യാസമായി വൃത്തം വരയ്കുന്നതെങ്ങനെ???
sir , please publish english version question papers of std 9.
class 9 model question paper 2016 publish ചെയ്യുമോ
we want model question papers for english medium
muzayyana
A.K.K.R.GHSS
സർ, ഒൻപതാം ക്ലാസ്സിലെ കണക്ക്, ഇഗ്ലീഷ് മീ ഡിയം, ചാപ്റ്റർ 10, (പേജ് 191). എട്ടാം ചോദ്യത്തിന് എനിക്കു കിട്ടിയ ഉത്തരം x = 0, x = 10 ആണ്. എന്നാൽ, ഗൈഡിൽ കൊടുത്തിരിക്കുന്ന ഉത്തരം 'x പൂജ്യം മുതൽ പത്തു വരെയുള്ള ഏതു വിലയും' ആകാം എന്നാണ്. ദയവായി ശരിയായ ഉത്തരം പറഞ്ഞു തരണമെന്ന് അപേക്ഷിക്കുന്നു.
Sir
Please give IX Maths previous question papers for onam exam
Post a Comment