ജിയോജെബ്ര ബേസ്ഡ് എസ് എസ് എല്‍ സി മോഡല്‍ ചോദ്യപേപ്പറും..!

>> Monday, January 30, 2012


പാലക്കാട് ടീം തയ്യാറാക്കിയ കുറേ നല്ല ചോദ്യങ്ങള്‍, പരിശീലന പേപ്പര്‍, റിവിഷന്‍ പാക്കേജ് എന്നിവയാണ് ഈ പോസ്റ്റിന്റെ ഉള്ളടക്കം .പാഠപുസ്തകത്തിന്റെ രണ്ടാംഭാഗം ചര്‍ച്ചചെയ്യുന്നതിന്റെ ആവശ്യകത മാന്യസുഹ്യത്തുക്കള്‍ കമന്റിലൂടെ അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠഭാഗമാണ് ഇന്ന് പരിഗണിക്കുന്നത്. സൂചകസംഖ്യകള്‍ എന്ന യൂണിറ്റിന്റെ തുടര്‍ച്ചയായി ഈ പാഠഭാഗത്തെ കാണാം. സൂചകാക്ഷങ്ങളുപയോഗിച്ച് ബിന്ദുക്കള്‍ അടയാളപ്പെടുത്തുന്ന രീതി ഇതിനകം കുട്ടികള്‍ മനസിലാക്കിയിരിക്കും. അകലം, വര, വരയുടെ ചരിവ്, വരയുടെ സമവാക്യം എന്നിവയുടെ ബീജഗണിത ഭാഷ്യമാണ് ഈ പാഠത്തിലുള്ളത്. രണ്ട് ബിന്ദുക്കള്‍ തമ്മിലുള്ള അകലം കണ്ടെത്താന്‍ ഒരു സൂത്രവാക്യം അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ സൂത്രവാക്യം ഉപയോഗിക്കാതെ തന്ന അകലം കാണാന്‍ പൈതഗോറസ് തത്വം ഉപയോഗിച്ചാല്‍ മതി. അത് ഇതിനകം കുട്ടികള്‍ അഭ്യസിച്ചിരിക്കും. ജ്യാമിതിയെ ബീജഗണിതവുമായി ബന്ധിപ്പിക്കുന്നതിനുവേണ്ടിയാണ് പാഠപുസ്തകത്തില്‍ സൂത്രവാക്യം ചേര്‍ത്തിരിക്കുന്നത്.

സുരേഷ് ബാബു സര്‍ തയ്യാറാക്കിയ ജിയോജെബ്ര ബേസ്ഡ് എസ് എസ് എല്‍ സി മോഡല്‍ ചോദ്യപേപ്പറും..!


Read More | തുടര്‍ന്നു വായിക്കുക

പരീക്ഷോത്സവം 2012

>> Sunday, January 29, 2012

പാലക്കാട് ജില്ലയില്‍, വരുന്ന എസ്.എസ്.എല്‍.സി പരീക്ഷയൊരുക്കം, ഫിബ്രുവരിയില്‍ ആരംഭിക്കുന്ന മോഡല്‍ പരീക്ഷക്കു മുന്‍പ് ജില്ലയിലെ എല്ലാ സ്കൂളുകളിലും നടക്കുന്ന പരീക്ഷോത്സവങ്ങളോടെ കുട്ടികളില്‍ പുതിയൊരനുഭവമായി മാറുകയാണ്`. 02-02-2012 നു ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ടാര്‍ജറ്റ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ ഏകദിന വര്‍ക്ക്ഷോപ്പില്‍ പാലക്കാട് ജല്ല വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ ശ്രീ. വി.രാമചന്ദ്രന്‍ ജില്ലയിലെ എല്ലാ സ്കൂളുകളിലും എസ്.എസ്.എല്‍.സി . മോഡല്‍ പരീക്ഷക്ക് മുന്‍പ് പരീക്ഷോത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. ഫെബ്രുവരി പത്താം തീയതിയാണ് ഈ വേറിട്ട പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കണ്ടിരിക്കുന്ന സുദിനം. സംസ്ഥാനത്തുതന്നെ കുട്ടികള്‍ക്ക് പുതിയൊരനുഭവമായിരിക്കും ഇതെന്ന് തീര്‍ച്ച. എന്താണ് പരീക്ഷോത്സവം. പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്ന ഹരിശ്രീ പദ്ധതിയുടെ ജില്ലാ കോഡിനേറ്റര്‍ കൂടിയായ മാത്​സ് ബ്ലോഗ് ടീമംഗം രാമനുണ്ണി സാര്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

പരീക്ഷകളെ ഭയക്കരുത്..

>> Friday, January 27, 2012

പരീക്ഷയെക്കുറിച്ചോര്‍ത്ത് ഭയമാകുന്നു എന്ന ഹാക്കര്‍ ആദിയുടെ കമന്റില്‍ നിന്നാണ് രാമനുണ്ണി സാര്‍ ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ആ കുട്ടിയുടെ സംശയം യഥാര്‍ത്ഥത്തില്‍ ഒരു വിദ്യാര്‍ത്ഥികളുടെ ആവലാതികളെ പ്രതിനിധാനം ചെയ്യുന്നു. എല്ലാ പരീക്ഷാക്കാലത്തും കുട്ടികള്‍ ഈ ചോദ്യവുമായി അധ്യാപകരെ സമീപിക്കാറുമുണ്ട്. ഈ ആവലാതിക്ക് അതിന്റേതായ കാരണവുമുണ്ട്. പരീക്ഷ എന്നും കുട്ടികള്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കാറുണ്ട്. ഈ സമ്മര്‍ദ്ദം പൊതുവെ 3 തരത്തിലാണ്.

1. പഠിച്ചകാര്യങ്ങള്‍ ഉദ്ദേശിച്ചപോലെ നന്നായി എഴുതാനാവുമോ എന്ന പേടി.
2. പഠിക്കേണ്ടവ മുഴുവന്‍ നന്നയി പഠിച്ചുതീര്‍ന്നില്ലല്ലോ എന്ന പേടി .
3. പഠിക്കാനുള്ളതും / പഠിച്ചതിന്നപ്പുറത്തുള്ള കാര്യങ്ങള്‍ പരീക്ഷക്ക് വരുമോ എന്ന പേടി .

ശരിക്കും പറഞ്ഞാല്‍ ഈ 'പേടി'യൊക്കെ പരീക്ഷകള്‍ ഉണ്ടായകാലം മുതല്‍ ഏല്ലാ കുട്ടിയിലും ഉണ്ടായവയും കാലാകാലങ്ങളായി തുടരുന്നവയും തന്നെ. പരീക്ഷകളുടെ രീതിയൊക്കെ പലവട്ടം മാറിയെങ്കിലും ഈ 'പേടി'യുടെ ഘടകം നിലനില്‍ക്കുന്നു; അതും അകാരണമായി. 'അകാരണമായി' എന്നു പറഞ്ഞത് കുറെയൊക്കെ ശരിതന്നെ. 'പേടി'കള്‍ക്ക് പലപ്പോഴും കാരണങ്ങളില്ല. കാര്യങ്ങള്‍ ശാസ്ത്രീയമായി മനസ്സിലാക്കുന്നതോടെ 'പേടി'കള്‍ ഇല്ലതാവും. പരീക്ഷയെകുറിച്ചുള്ള പാഠങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് 'പഠിക്കാനില്ല' എന്നറിയാമല്ലോ. പരീക്ഷയെ അഭിമുഖീകരിക്കുന്നതെങ്ങനെ എന്ന 'പാഠം' കുട്ടി ഒരിക്കലും പഠിക്കുന്നില്ല. നേരേമറിച്ച് പരീക്ഷയെ ഒരു 'പേടി സ്വപ്നമായി പ്രദര്‍ശിപ്പിക്കുന്ന 'പാഠങ്ങള്‍' പഠിപ്പിക്കാനില്ലെങ്കിലും അധ്യാപികയും രക്ഷിതാവും (ഒഴിവ്കിട്ടുമ്പോഴൊക്കെ ) കുട്ടിയെ 'പഠിപ്പി'ക്കുന്നുമുണ്ട്. ഇതിന്റെ ആത്യന്തികഫലം കുട്ടിയില്‍ പരീക്ഷാപ്പേടി നിര്‍മ്മിക്കയുമാകുന്നു.





പഠിക്കാനുള്ളത്


പഠിച്ചത് / മനസ്സിലാക്കിയത്


അഭിപ്രായം


ആശയം-1


[അ] എഴുതപ്പെട്ട ചരിത്രത്തിന്നപ്പുറം ഓരോ ദേശത്തിനും അതിന്റേതായ സൂക്ഷമ ചരിത്രമുണ്ട്








പ്രവര്‍ത്തനം-1


[അ] ദേശചരിത്രം ഉള്ളടക്കമായ കൃതികള്‍ വായിച്ച് അതിലെ സൂക്ഷചരിത്രം മനസ്സിലാക്കുക


[പാഠഭാഗങ്ങള്‍ വായിക്കണം, സമാനമായ മറ്റു രചനകള്‍ ചിലത് വായിക്കണം ]


വായിച്ചതിനു ശേഷം സൂക്ഷമചരിതം 'കുറിപ്പുകള്‍ ' തയ്യാറാക്കണം (കുറിപ്പ് , കത്ത് , പ്രബന്ധം, വിമര്‍ശനം, വിശകലനം എന്നിങ്ങനെയുള്ളവ )










ആശയം - 2


ജനമനസ്സുകളിലും ജീവിതത്തിലുമാണ്` ആ ചരിത്രം ജീവിക്കുന്നത്





പ്രവര്‍ത്തനം -2


കൃതികളില്‍ പ്രത്യക്ഷപ്പെടുന്ന സാംസ്കാരിക അടയാളങ്ങള്‍ തിരിച്ചറിയുന്നു വിശകലനം ചെയ്യുന്നു


[ വിവിധ കൃതികള്‍ വായന, സാംസ്കാരിക അടയാളങ്ങള്‍ വിശകലനം ചെയ്ത് കുറിപ്പുകള്‍ തയ്യാറാക്കല്‍, പ്രബന്ധരചന, പട്ടികപ്പെടുത്തല്‍, ...]











ആശയം- 3


........










ആശയം മനസ്സിലായി

















പാഠഭാഗം മാത്രമേ വായിച്ചിട്ടുള്ളൂ





കുറിപ്പ് എടുത്തു


വിശകലനം ചെയ്യാന്‍ പറ്റുന്നില്ല


കത്ത്, പ്രബന്ധം എന്നിവയിലാക്കാന്‍ അറിയാം








പാഠഭാഗങ്ങള്‍ക്ക് പുറമേ ഒന്നും വായിക്കാനായിട്ടില്ല





സാംസ്കാരിക അടയാളങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട് കുറിപ്പ്, പട്ടിക, പ്രബന്ധം എന്നിവ തയ്യാറാക്കിയിട്ടുണ്ട്




















ഒരു പുസ്തകം കൂടി വായിക്കാന്‍ സംഘടിപ്പിക്കണം
































വിശകലനം ചെയ്യാന്‍ വേണ്ടത്ര കഴിവില്ല


ഇതുപോലെ ഓരോ യൂണിറ്റിലും 4-5 ആശയങ്ങളും അവക്കനുസൃതമായ 10-12 പ്രവര്‍ത്തനങ്ങളും ഉണ്ട്. മലയാളത്തിലാകുമ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ വ്യവഹാരരൂപങ്ങളാണ്`. വ്യവഹാരരൂപങ്ങളാകട്ടെ ചെറിയക്ളാസുകള്‍ മുതല്‍ ആവര്‍ത്തിച്ചു വരുന്നവയും. മറ്റു വിഷയങ്ങളിലും യൂണിറ്റുകളില്‍ പ്രധാനം ആശയങ്ങള്‍ തന്നെ. പ്രധാനാശയം, ഉപ ആശയങ്ങള്‍ എന്നിങ്ങനെ കാണാം. ഈ ആശയങ്ങളളുടെ പ്രയോഗപരിശീലനം - പ്രാക്ടിക്കല്‍, എന്നിവയാണ്` പ്രധാനമായി ഉള്ളത്. ഇതിലെല്ലാം ഏതെല്ലാം പഠിച്ചു / പഠിക്കണം ; മനസ്സിലായി / മനസ്സിലായില്ല എന്ന്` വകതിരിക്കുന്നതോടെ പഠനം പൂര്‍ത്തിയാവുകയാണ്`. പിന്നെ, പരീക്ഷാപ്പേടി ഇല്ല. പരീക്ഷയെക്കുറിച്ചുള്ള പഠനം കൂടിയാണിത്. പരീക്ഷിക്കപ്പെടുന്നതെന്തെല്ലാം എന്നറിഞ്ഞാല്‍ പിന്നെ പേടി എവിടെ?

വര്‍ഷാദ്യം മുതല്‍ ഈ പ്രക്രിയ ആരംഭിക്കണം. ക്രമമായി ഈ പരിശോധന നടക്കുന്നതിലൂടെ [ എന്തെല്ലാം പഠിക്കാനുണ്ട്? / അതില്‍ എന്തെല്ലാം അറിയാം? / ഇനി എന്തെല്ലാം കൂടി അറിയണം? ] പഠനവും പരീക്ഷയും എളുപ്പമാവുകയാണ്`. പഠനം നടക്കുന്നത് പൂര്‍ണ്ണമായും ക്ളാസ്മുറിയില്‍ത്തന്നെയാണ്`. വീട്ടില്‍ പഠിച്ചതുറപ്പിക്കലും തിരിച്ചറിയലും മാത്രമേ ഉള്ളൂ. പരീക്ഷക്കാകട്ടെ പഠിച്ചതിന്റെ അതിവേഗത്തിലുള്ള ആവര്‍ത്തനവും.


Read More | തുടര്‍ന്നു വായിക്കുക

റിച്ചാഡ് സ്റ്റാള്‍മാനോടൊപ്പം മാത്​സ് ബ്ലോഗ് ടീം

>> Monday, January 23, 2012

2012 ജനുവരി 22. ഞങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിനം. ഇന്റര്‍നെറ്റിലേയും പുസ്തകങ്ങളിലേയും ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തെ കുലപതിയും ജീവനാഡിയുമായ റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനെ നേരിട്ടു കാണാന്‍ ഒരു അവസരം. അദ്ദേഹവുമായി സംസാരിക്കാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനും കേരളത്തിലെ അധ്യാപകര്‍ക്കായി ഒരു ഓട്ടോഗ്രാഫ് വാങ്ങാനുമെല്ലാം കിട്ടിയ അവസരം ജീവിതത്തിലെ അത്യപൂര്‍വങ്ങളില്‍ അപൂര്‍വമായ മൂഹൂര്‍ത്തമെന്നു വിശേഷിപ്പിക്കുന്നതില്‍ തീര്‍ത്തും അനൗചിത്യമുണ്ടാവില്ല. മാത്​സ് ബ്ലോഗിനെ പരിചയപ്പെടുത്തുന്നതിനിടെ അധ്യാപകര്‍ക്കായി ഒരു ഓട്ടോഗ്രാഫ് വേണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ Happy Hacking, Thanks for spreading freedom, Rechard Stallman എന്നെഴുതി അദ്ദേഹം നല്‍കിയ ഓട്ടോഗ്രാഫ് മുകളിലെ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. കൊച്ചിന്‍ ഐലഗിന്റെ (Indian Libre User Group) മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനു വേണ്ടി കൊച്ചിയിലെത്തിയപ്പോഴാണ് RMS എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാനുമായുള്ള അപൂര്‍വ കൂടിക്കാഴ്ചയ്ക്ക് മാത്​സ് ബ്ലോഗ് ടീമംഗങ്ങള്‍ക്ക് അവസരം ലഭിച്ചത്. അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രഭാഷണത്തിലെ ചില ഭാഗങ്ങളും ചുവടെ കാണാം. കാര്യങ്ങള്‍ കുറേക്കൂടി വിശദമായി പറയാം. ഞായറാഴ്ച വൈകുന്നേരം നാല് അന്‍പത്തഞ്ചിനായിരുന്നു അദ്ദേഹം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. ചിത്രങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

വേങ്ങര തുടക്കം കുറിക്കുന്നു..!

>> Sunday, January 22, 2012


ഐടി@സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി ഹൈസ്കൂള്‍ക്ലാസ്സുകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നത് ഇപ്പോള്‍ എല്‍.പി, യു.പി, ഹയര്‍ സെക്കന്ററികളിലേക്കും വ്യാപിച്ചിരിക്കുകയാണ്. എല്‍.പി അധ്യാപകര്‍, പ്രധാനാധ്യാപകര്‍, ഹയര്‍സെക്കന്ററി അധ്യാപകര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള അടിസ്ഥാന ട്രെയിനിങ്ങുകളുടെ തെരക്കിലാണ് വിവിധ ജില്ലകളിലെ ട്രെയിനിങ് സെന്ററുകള്‍. ഐസിടിയുടെ അനന്തസാധ്യതകളുടെ പുതുലോകം തങ്ങള്‍ക്കുമുന്നില്‍ തുറക്കുന്നത് വിസ്മയത്തോടെ കണ്‍കുളിര്‍ക്കെ നോക്കിയിരിക്കുന്ന അധ്യാപകര്‍ക്ക് ഇത് അല്പം നേരത്തേയായില്ലല്ലോയെന്ന പരിഭവം മാത്രം! ഐടി@സ്കൂള്‍ മലപ്പുറം ടീം തയ്യാറാക്കിയ ഉബുണ്ടു ജൂനിയര്‍ ഓപ്പറേറ്റിങ് സിസ്റ്റം ക്ലാസ് മുറികളില്‍ അത്ഭുതം സൃഷ്ടിക്കുന്നത് ഇനിയുള്ള ദിവസങ്ങളില്‍ കണ്ടുകൊള്‍ക! ഇത്രയും ഇപ്പോള്‍ എഴുതാനുള്ള കാരണം, മലപ്പുറത്തെ വേങ്ങര ഉപജില്ലയിലെ ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ ടി കെ അബ്ദുല്‍ റഷീദ് അയച്ചുതന്ന വാര്‍ത്തയും ചിത്രങ്ങളുമാണ്. അതെന്താണെന്നല്ലേ..?


Read More | തുടര്‍ന്നു വായിക്കുക

SSLC മാര്‍ച്ച് 2012 ഗണിതശാസ്ത്രം ഒന്ന് (updated)

>> Monday, January 16, 2012


ഈ വര്‍ഷത്തെ പത്താംക്ലാസ് പൊതുപരീക്ഷയ്ക്കുള്ള പരിശീലന ചോദ്യപേപ്പറും വിശകലനവും ഇന്ന് പ്രസിദ്ധീകരിക്കുകയാണ്. (ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം ലഭിച്ച, വയനാട് ജില്ലയിലെ പരിയ ജി.എച്ച്.എസ്.എസിലെ മുരളീധരന്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ കൂടി ചുവടെ ഉള്‍പ്പെടുത്തിയിട്ടുണ്ട് മാതൃകാ ചോദ്യങ്ങള്‍ കൂടുതല്‍ പേരില്‍ നിന്നും പ്രതീക്ഷിക്കുന്നു.) ഉത്തരങ്ങള്‍ എഴുതുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറ്റൊരു ഫയലായി നല്‍കിയിട്ടുണ്ട് . നിര്‍ദ്ദേശങ്ങള്‍ അതേപടി പിന്‍തുടരാതിരിക്കുന്നതാണ് നല്ലത്. കാരണം ഓരോ ചോദ്യവും കുട്ടി സ്വയം ചിന്തിച്ച് സ്വന്തമായ കാഴ്ചപ്പാട് രൂപീകരിച്ച് മുന്നേറുന്നതാണ് ഏറ്റവും അഭികാമ്യം . പരമാവധി മേഖലകളെ സ്പര്‍ശിച്ചുകൊണ്ടാ​ണ് ചോദ്യങ്ങള്‍ ഇട്ടിരിക്കുന്നത് . എങ്കിലും ചില മേഖലകള്‍ വിട്ടുപോയിട്ടുണ്ട് . സമാന്തരശ്രേണിയില്‍ ഉള്ള പ്രധാന മേഖലകള്‍ നോക്കാം . ശ്രേണി , സംഖ്യാശ്രേണി , സമാന്തരശ്രേണി എന്ന ക്രമത്തില്‍ തന്നെയാണ് പഠനം തുടങ്ങുന്നത് .അങ്ങനെ വിവിധ സാഹചര്യങ്ങളില്‍ നിന്നും രൂപം കൊള്ളുന്ന സമാന്തരശ്രേണികളെ വിശകലനം ചെയ്ത് മുന്നേറുമ്പോള്‍ അത് സമാന്തരശ്രേണിയെക്കുറിച്ചുള്ള സ്വതന്ത്രമായ പഠനമായി പുരോഗമിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

ബ്ലോഗ് മെസ്സേജ് ഗ്രൂപ്പില്‍ 13000 പേര്‍ അംഗങ്ങള്‍.

>> Sunday, January 15, 2012


മാത്​സ് ബ്ലോഗില്‍ നിന്നുള്ള അറിയിപ്പുകള്‍ അധ്യാപകരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ഞങ്ങളാരംഭിച്ച SMS ഗ്രൂപ്പില്‍ മാസങ്ങള്‍ക്കകം പതിനായിരം പേരില്‍ക്കൂടുതല്‍ അംഗങ്ങളായ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. ആക്ടിവേറ്റ് ചെയ്യാനുള്ള മെസ്സേജ് നിങ്ങളുടെ മൊബൈലില്‍ നിന്ന് അയക്കുന്നതോടെ അറിയിപ്പുകള്‍ തീര്‍ത്തും സൗജന്യമായി ലഭിക്കുന്ന ഒരു സേവനമാണ് SMS ഗ്രൂപ്പ്. ഓരോ ദിവസവും പല കോണുകളില്‍ നിന്നും ലഭിക്കുന്ന അറിയിപ്പുകള്‍, ഉത്തരവുകള്‍ എന്നിവയെപ്പറ്റിയെല്ലാം ഗ്രൂപ്പിലെ അംഗങ്ങള്‍ക്കെത്തിക്കാന്‍ ഞങ്ങള്‍ നിതാന്തജാഗ്രത പുലര്‍ത്തിവരുന്നുണ്ട്.

ഈ മെസ്സേജുകള്‍ ലഭിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നിങ്ങളുടെ മൊബൈലില്‍ ON mathsblog എന്നു ടൈപ്പ് ചെയ്ത് 9870807070 എന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യുക

നേരത്തേ ലഭിച്ചു കൊണ്ടിരുന്ന മാത്‌സ് ബ്ലോഗില്‍ നിന്നുള്ള SMS ഇപ്പോള്‍ ലഭിക്കുന്നില്ലെങ്കില്‍
START 6 എന്ന് ടൈപ്പ് ചെയ്ത് 1909 ലേക്ക് SMS ചെയ്യുക


(തുടര്‍ന്നും നിങ്ങള്‍ക്ക് മെസ്സേജ് ലഭിക്കുന്നില്ലെങ്കില്‍ hariekd@gmail.com എന്ന വിലാസത്തിലേക്ക് മൊബൈല്‍ നമ്പര്‍ സഹിതം മെയില്‍ ചെയ്യുമല്ലോ. ഈ വിവരം ക്ലസ്റ്ററിലെ സുഹൃത്തുക്കളോടും പങ്കുവെക്കണേ)


Read More | തുടര്‍ന്നു വായിക്കുക

GEOGEBRA Lesson 5

>> Friday, January 6, 2012


എറണാകുളത്തെ മാസ്റ്റര്‍ട്രെയ്നര്‍ സുരേഷ്ബാബുസാറിന്റെ ജിയോജെബ്രാ പാഠങ്ങളുടെ അഞ്ചാം പാഠം റെഡിയാക്കിത്തന്നിട്ട് മാസങ്ങളായി. എവിടേയെന്ന് ഇടയ്ക്കിടെ ചിലര്‍ ചോദിക്കുമ്പോള്‍ മാത്രമാണ് അതിനെക്കുറിച്ച് ഓര്‍ക്കുക! അതങ്ങനെയാണ്. പൈത്തണും ജിയോജെബ്രയും ഒക്കെ താത്പര്യമുള്ള ഒരു ചെറിയ വിഭാഗക്കാരേ നിര്‍ഭാഗ്യവശാല്‍ ഇതൊക്കെ ഫോളോ ചെയ്യാറുള്ളൂ. ഫിലിപ്പ് മാഷിന്റെ പൈത്തണ്‍ പേജില്‍ ഭാമടീച്ചറും ഉണ്ണികൃഷ്ണന്‍സാറും കൃഷ് സാറുമൊക്കെ തകര്‍ത്തുപഠിക്കുന്നുണ്ടെന്നത് നമ്മളാരെങ്കിലും അറിയുന്നുണ്ടോ..? എന്തായാലും ഇതാ ജിയോജെബ്രാ അഞ്ചാം പാഠം പഠിച്ചുതുടങ്ങിക്കോളൂ...


Read More | തുടര്‍ന്നു വായിക്കുക

Christmas SSLC New Question papers

>> Monday, January 2, 2012


എസ്.എസ്.എല്‍.സി പരീക്ഷയുടെ ചൂടിലേക്ക് കുട്ടികളും അധ്യാപകരും എത്തിക്കഴിഞ്ഞു. ഇനി പരമാവധി ചോദ്യങ്ങള്‍ കുട്ടികള്‍ക്കു നല്‍കി പരീക്ഷയെ നേരിടാനാണ് അധ്യാപകരുടെ ശ്രമം. അതിന് നമുക്കൊരു മാര്‍ഗവുണ്ട്. വിവിധ ജില്ലകളില്‍ നടന്ന ഗണിതശാസ്ത്രം അടക്കമുള്ള എല്ലാ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ സ്വീകരിച്ച് അത് പങ്കുവെക്കാനുള്ള ഒരു വേദിയാക്കി മാത്​സ് ബ്ലോഗിനെ മാറ്റണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഓരോ വിഷയത്തിനും പതിനാലു ജില്ലകളില്‍ പതിനാലു പരീക്ഷകള്‍. അതെല്ലാം നമുക്കു സമാഹരിച്ചാലോ? വിവിധ ജില്ലകളില്‍ നടന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ അധ്യാപകര്‍ മാത്​സ് ബ്ലോഗിന് മെയില്‍ ചെയ്ത് തന്നിട്ടുണ്ട്. അതെല്ലാം ഡൗണ്‍ലോഡ് ചെയ്തെടുക്കാനാകും വിധം ചുവടെ നല്‍കിയിരിക്കുന്നു. എല്ലാ ജില്ലകളില്‍ നിന്നുമുള്ള പത്താം ക്ലാസ് ഗണിത ചോദ്യപേപ്പര്‍ ശേഖരിക്കാന്‍ ബ്ലോഗ് കൂട്ടായ്മയ്ക്കു കഴിഞ്ഞു. ഇപ്പോള്‍ അധ്യാപകര്‍ ആവശ്യപ്പെടുന്നത് ഓരോ ജില്ലയിലും നടന്ന മുഴുവന്‍ ചോദ്യപേപ്പറുകളുമാണ്. ചോദ്യപേപ്പര്‍ സമാഹരണപരിപാടിയില്‍ പത്തനം തിട്ട, ആലപ്പുഴ, മലപ്പുറം, കാസര്‍കോഡ് ജില്ലകളില്‍ നിന്നുമുള്ള പത്താം ക്ലാസിലെ ഗണിതവും മറ്റു ചില വിഷയങ്ങളും ഒഴികെയുള്ള മുഴുവന്‍ ചോദ്യപേപ്പറുകളും നമുക്ക് സമാഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. കമന്റില്‍ റസാഖ് സാര്‍ ആവശ്യപ്പെട്ടതു പോലെ ഒറ്റ ക്ലിക്കില്‍ ഒരു ജില്ലയുടെ മുഴുവന്‍ ചോദ്യപേപ്പറുകളും.. അതാണ് നമ്മുടെ ലക്ഷ്യം. അതിനു കഴിയുന്നവര്‍ ദയവായി മുഴുവന്‍ ചോദ്യപേപ്പറുകളും സ്കാന്‍ ചെയ്ത് സിപ്പ് ചെയ്ത് പോസ്റ്റിനൊടുവില്‍ നല്‍കിയിട്ടുള്ള ഞങ്ങളുടെ വിലാസത്തിലേക്ക് അയച്ചു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അങ്ങിനെ ഈ ശാക്തീകരണ പരിപാടി നൂറു ശതമാനം നമുക്ക് വിജയമാക്കിത്തീര്‍ക്കണം.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer