ആനിമേഷന്‍ പഠനം - അധ്യായം 2

>> Monday, July 25, 2011

അനിമേഷനുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ആമയും മുയലും എന്ന പോസ്റ്റ് ഏറെ പേര്‍ക്ക് ഇഷ്ടമായെന്ന് അറിയിക്കുകയുണ്ടായി. അനിമേഷന്‍ പഠനത്തിന്റെ തുടര്‍ച്ച വേണം എന്നാവശ്യപ്പെട്ടവര്‍ക്കായി രണ്ടാം പാഠം സുരേഷ് ബാബു സാര്‍ തയ്യാറാക്കി അയച്ചു തന്നിട്ടുണ്ട്. പാഠത്തില്‍ വിശദീകരിച്ചിരിക്കുന്ന വസ്തുതകള്‍ ചെയ്തു നോക്കി സംശയങ്ങള്‍ പങ്കുവെക്കുമല്ലോ. അഭയ് കൃഷ്ണ തയ്യാറാക്കിയ അനിമേഷന്‍ ചിത്രത്തിന്റെ ഒന്നാം ഭാഗം നമുക്ക് തയ്യാറാക്കിനോക്കാം. അനിമേഷന്‍ ചിത്രം തയ്യാറാക്കുന്നതിനുമുമ്പ് സ്റ്റോറി ബോര്‍ഡ് തയ്യാറാക്കാന്‍ മറക്കരുത്. ഒന്നാമത്തെ അധ്യായത്തില്‍ വളരെ ലളിതമായ ഒരു ചിത്രം നാം വരച്ചത് Ktoon സോഫ്റ്റ് വെയറിലെ ഫ്രയിമില്‍ത്തന്നെയായിരുന്നു. ഇനി നാം തയ്യാറാക്കുന്ന അനിമേഷനുവേണ്ട ചിത്രങ്ങളെല്ലാം Ktoon ല്‍ വരയ്ക്കുന്നതിനു പകരം GIMP ലാണ് വരയ്ക്കുന്നത്. ആമയുടേയും മയലിന്റേയും തലകള്‍, കാലുകള്‍, ഉടല്‍, വാല്‍ തുടങ്ങിയവയെല്ലാം പ്രത്യേകം വരയ്ക്കണം.

Applications → Graphics → GIMP Image Editorഎന്ന രീതീയില്‍ ജിമ്പ് തുറക്കാം.
File →New → Create a new എന്ന പേരോടുകൂടി വരുന്ന ഡയലോഗ് ബോക്സില്‍ Image Size എന്നതില്‍ Width, Height (520 ലും 380ലും വളരെ കുറവ് മതി) എന്നിവ ആവശ്യാനുസരണം മാറ്റിയതിനുശേഷം Advanced Options എന്നതില്‍ ക്ലിക്ക് ചെയ്ത് Fill with എന്നതില്‍ Transparency സെലക്ട് ചെയ്ത് O K ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് മുയലിന്റെ തലഭാഗം മാത്രം വരയ്ക്കുക. ഇതിനെ png ഫോര്‍മാറ്റില്‍ സേവ് ചെയ്യുക. ഇങ്ങനെ കഥാപാത്രങ്ങളുടെ വ്യത്യസ്ത ഭാഗങ്ങള്‍ ഓരോന്നും വരച്ച് png ഫോര്‍മാറ്റില്‍ ഒരു ഫോള്‍ഡറില്‍ സേവ് ചെയ്തു വയ്ക്കുക. (Desktop ല്‍ Images എന്ന ഫോള്‍ഡറിലാണ് ഞാന്‍ ചിത്രങ്ങള്‍ സേവ് ചെയ്തുവച്ചിരിക്കുന്നത്. ) ധാരാളം സമയമെടുത്ത് വളരെ മനോഹരമായി ആമയുടേയും മുയലിന്റേയും ശരീര ഭാഗങ്ങള്‍ വരയ്ക്കാന്‍ സാധാക്കും. അനിമേഷന്‍ നിര്‍മ്മാണത്തിന്റെ വളരെ പ്രധാനപ്പെട്ട ജോലിയാണ് ജിമ്പിലൂടെ നാം ചെയ്യുന്നത്.

ജിമ്പില്‍ മനോഹരമായ ഒരു background (സ്റ്റോറി ബോര്‍ഡിന് യോജിച്ച) വരയ്ക്കുക. Ktoon ലെ ഫ്രയിമിന്റെ അതെ അളവു തന്നെയായിരിക്കണം (Dimension X :520 Y : 380 ) ജിമ്പിലും എടുക്കേണ്ടത്.
ഇനി നമുക്ക് KToon ജാലകം തുറക്കാം. മെനുബാറിലെ Insert → Bitmap എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ക. അപ്പോള്‍ ലഭിക്കുന്ന Import an image എന്ന പേരോടുകൂടി വരുന്ന ഡയലോഗ് ബോക്സില്‍ നിന്നും നമ്മള്‍ ജിമ്പില്‍ തയ്യാറാക്കിവച്ചിരിക്കുന്ന ചിത്രം (background image) സെലക്ട് ചെയ്ത് open ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ KToon ജാലകത്തിലെ ഒന്നാമത്തെ ഫ്രയിമില്‍ background ചിത്രം വരും. (നമ്മള്‍ ജിമ്പില്‍ തയ്യാറാക്കിയ ചിത്രത്തിന്റെ size,

KToon ലെ വര്‍ക്ക് സ്പേസിനേക്കാള്‍ കൂടുതലാണെങ്കില്‍ Image is bigger than workspace. Do you want to resize it ? എന്ന Information വരും. അപ്പോള്‍ Yes ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി. ) ഇടതു വശത്തുനിന്നും Object Selection
ടൂളെടുത്ത് വര്‍ക്ക് സ്പേസിലുള്ള background image ല്‍ ക്ലിക്ക് ചെയ്താല്‍ അത് സെല്ക്ടാവുയും ഏതെങ്കിലും ഒരു മൂലയില്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ്ഗ് ചെയ്താല്‍ background image ന്റെ size മാറുകയും ചെയ്യും.

മുയലിന്റെ തല, ചെവി, വാല്‍, മുന്‍പിലെ രണ്ട് കാലുകള്‍, പുറകിലെ ഒരു കാല്‍ ഇവയെല്ലാം പ്രത്യകം വരച്ചിട്ടുണ്ടാകും. മുന്‍പ് പറഞ്ഞരീതിയില്‍ ( Insert → Bitmap) എല്ലാ ചിത്രങ്ങളേയും കൊണ്ടുവന്ന് ശ്രദ്ധാപൂര്‍വ്വം ക്രമീകരിക്കുക. ഇതുപോലെ ആമയുടെ ശരീരഭാഗങ്ങളും ക്രമീകരിക്കുക.

എത്ര സെക്കന്റ് കൊണ്ടാണോ ഒന്നാമത്തെ സീന്‍ പൂര്‍ത്തീകരിക്കേണ്ടത് അതിനനുസരിച്ച് ( 5 Sec = 5 x 12 =60 frames), അത്രയും ഫ്രെയിമുകളിലേക്ക് ഒന്നാമത്തെ ഫ്രെയിമിലുള്ളതിനെ കൊണ്ടുവരണം. (Right click on the 1st Frame → Copy frame → Select 2nd Frame → Right click → Paste in frame
Select 3rd Frame → Right click → Paste in frame
Select 4th Frame → Right click → Paste in frame
…...................
…...................

ഇപ്പോള്‍ എല്ലാ ഫ്രെയിമുകളിലും ഒന്നാമത്തെ ഫ്രെയിമിലുള്ള ചിത്രങ്ങള്‍ വന്നിട്ടുണ്ടാകും.ഇനി നാം ചെയ്യേണ്ടത് രണ്ടാമത്തെ ഫ്രെയിം മുതല്‍ അവസാനത്തെ ഫ്രെയിമില്‍ വരെയുള്ള ചിത്രങ്ങളെ അല്പാല്പം മുമ്പോട്ട് നീക്കി വെയ്ക്കണം. Object Selection ടൂളില്‍ ക്ലിക്ക് ചെയ്തതിനു ശേഷം ഏതെങ്കിലും വര്‍ക്ക്സ്പസിലുള്ള ഒരു object ല്‍ ക്ലിക്ക് ചയ്താല്‍ ആ object സെലക്ടാകും.ഈ അവസ്ഥയില്‍ (Click and drag)അതിന്റെ സ്ഥാനവും വലിപ്പവും മാറ്റാന്‍ സാധിക്കും. വൂണ്ടും ഒന്നുകൂടെ ക്ലിക്ക് ചെയ്ത് ഏതെങ്കിലും ഒരു മൂലയില്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്താല്‍ ആ object ന്റെ ദിശ മാറ്റാന്‍ സാധിക്കും. ഈ രിതി അവലംബിച്ചുകൊണ്ട് കഥാപാത്രങ്ങള്‍ക്ക് വ്യക്തമായ ചലനം നല്കാന്‍ സാധിക്കും. ഇങ്ങനെ എല്ലാ ഫ്രെയിമുകളിലേയും ചിത്രങ്ങളെ ആവശ്യമായ സ്ഥാനങ്ങളില്‍ ക്രമീകരിക്കുക. കൂടുതല്‍ സമയം ചെലവഴിച്ചുകൊണ്ട് ശ്രദ്ധാപൂര്‍വ്വം ക്രമീകരിക്കുകയാണെങ്കില്‍ മനോഹരമായ അനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കും.
നമ്മുടെ അഭയ് കൃഷ്ണ പുതുതായുണ്ടാക്കിയ ഒരു അനിമേഷന്‍ ചിത്രം കൂടി താഴേ കണ്ടോളൂ....


15 comments:

dkds July 25, 2011 at 7:03 AM  

ആനിമേഷന്‍ പഠനം - അധ്യായം 2 പ്രസിദ്ധീകരിച്ചതില്‍ വളരെയേറെ സന്തോഷം. കൂടാതെ ഒരു കാര്യം തൂടി സൂചിപ്പിക്കട്ടെ...Python, Geogebra തുടങ്ങിയവ Maths Blog ലൂടെ മാത്രം പഠിക്കുന്ന എന്നെപ്പോലെയുള്ള ധാരാളം പേര്‍ ഇവയുടെ തുടര്‍പാഠങ്ങള്‍ വൈകുന്നതിലുള്ള വിഷമം കൂടി ഇവിടെ പങ്കുവയ്ക്കുന്നു..............

വിപിന്‍ മഹാത്മ July 25, 2011 at 10:05 AM  

വളരെ നല്ല പോസ്റ്റ്‌. ഈ അനിമേഷന്‍ ഒരു ഭയങ്കര സംഭവം തന്നെ. ഒട്ടും സമാധാനം ഇല്ലാത്തവര്‍ നോക്കുകയേ ചെയ്യരുത് .

ഫിലിപ്പ് July 25, 2011 at 9:46 PM  

dkds,

താങ്കള്‍ക്ക് പൈത്തണ്‍ പാഠങ്ങള്‍ പ്രയോജനപ്പെടുന്നു എന്നറിയുന്നതില്‍ സന്തോഷം. പാഠങ്ങളിലും കമന്റുകളിലും ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതുപോലെ, പ്രവര്‍ത്തനങ്ങള്‍ ചെയ്ത് മാത്രം സ്വായത്തമാക്കാവുന്ന ഒരു കഴിവാണ് പ്രോഗ്രാമിംഗ് : നീന്തല്‍, ഡ്രൈവിംഗ് എന്നിവയെപ്പോലെ. പുതിയ ആശയങ്ങള്‍ വായിച്ചതുകൊണ്ട് മാത്രം പ്രോഗ്രാമിംഗ് പഠിക്കാന്‍ സാധിക്കില്ല : പഠിച്ച ആശയങ്ങള്‍ ഉപയോഗിച്ച് പ്രശ്നങ്ങള്‍ ചെയ്ത് നോക്കിയാല്‍ മാത്രമേ പ്രോഗ്രാമിംഗ് വശത്താവുകയുള്ളൂ. ഇതുവരെ വിവരിച്ച പൈത്തണ്‍ ഉപയോഗിച്ച് --- തത്വത്തില്‍ --- ഏത് പ്രോഗ്രാമും എഴുതാന്‍ കഴിയും. ഇനി പഠിക്കാനുള്ള കാര്യങ്ങള്‍ പ്രോഗ്രാമെഴുത്ത് എളുപ്പമാക്കുന്നവ മാത്രമാണ് എന്നുവേണമെങ്കില്‍ പറയാം.

എന്റെ അറിവില്‍ ഭാമ ടീച്ചറും, ഒരളവു വരെ മുഹമ്മദ് അഷ്‌റഫ് സാറും മാത്രമാണ് ഇതുവരെ വിശദീകരിച്ച കാര്യങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. ഇതില്‍ത്തന്നെ ഭാമ ടീച്ചര്‍ വളരെയേറെ പ്രവര്‍ത്തനങ്ങള്‍ --- പാഠത്തില്‍ കൊടുത്തിട്ടുള്ളവ കൂടാതെ പ്രോജക്റ്റ് ഓയ്ലറിലേതും --- ചെയ്തതുവഴി പ്രോഗ്രാമിംഗ് നന്നായി വശത്താക്കിക്കഴിഞ്ഞു. മുഹമ്മദ് സാറും ആ വഴിക്കാണ് നീങ്ങുന്നതെന്ന് തോന്നുന്നു. മാത്‌സ്ബ്ളോഗില്‍ വന്ന ചില ഗണിത പസിലുകള്‍ക്ക് ടീച്ചര്‍ പൈത്തണ്‍ പ്രോഗ്രാം ഉപയോഗിച്ച് ഉത്തരം കണ്ടുപിടിച്ചത് ശ്രദ്ധിക്കുക. നമ്മുടെ എഞ്ചിനീയറിംഗ് കോളജുകളില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സ് പഠിച്ചിറങ്ങുന്ന എത്ര പേര്‍ക്ക് ടീച്ചറുടെയത്രയും പ്രോഗ്രാമിംഗ് അറിയാമായിരിക്കും എന്ന കാര്യത്തില്‍ എനിക്ക് നല്ല സംശയമുണ്ട്!


ചുരുക്കത്തില്‍ -- പൈത്തണ്‍ പാഠങ്ങളില്‍ പുതിയ പാഠങ്ങള്‍ വരാത്ത സമയത്തും കമന്റ് ബോക്സ് വഴി പഠനപാഠനങ്ങള്‍ നന്നായി നടക്കുന്നുണ്ട്; ഒന്നു രണ്ടു വിദ്യാര്‍ത്ഥികള്‍ മാത്രമാണ് സജീവമായി ഇതില്‍ പങ്കെടുക്കുന്നതെന്ന് മാത്രം. അടുത്ത പാഠത്തില്‍ ഏകദങ്ങളെ പരിചയപ്പെടുത്താമെന്നാണ് കരുതുന്നത്; സമയം കിട്ടുന്നതനുസരിച്ച് ഇത് എഴുതാം. അതുവരെ പ്രവര്‍ത്തനങ്ങള്‍ -- പാഠത്തിലെയും പ്രോജക്റ്റ് ഓയ്ലറിലെയും -- ചെയ്യുന്നതുവഴി ഇതുവരെ പഠിപ്പിച്ച പൈത്തണ്‍ ഉപയോഗിച്ച് നന്നായി പ്രോഗ്രാം ചെയ്യാന്‍ പഠിക്കാം.

-- ഫിലിപ്പ്

bhama July 25, 2011 at 9:47 PM  

അനിമേഷന്‍ പഠനത്തിനുള്ള രണ്ടാം പാഠം വളരെ നന്നായിരിക്കുന്നു. അനിമേഷന്‍ പഠനത്തിന് ഇത് സഹായകമാകും തീര്‍ച്ച.
Thanks Suresh Babu Sir.

GVHSS BLOG July 27, 2011 at 1:11 PM  

ഒരു പുതിയ പോസ്റ്റ്‌ വന്നാല്‍ അത് നന്നായി എന്നോ, നന്നായില്ല എന്നോ പറയാനുള്ള സമയം പോലും നമ്മുടെ കൂട്ടുകാര്‍ക്ക് ഇല്ല എന്നത് കഷ്ടം തന്നെ

Nidhin Jose July 28, 2011 at 6:50 AM  

അതേയ്.... ഞാന്‍ മുന്‍പൊരുകാര്യം ചോദിച്ചിരുന്നു.ആരും ഉത്തരം തന്നില്ല... അതോണ്ട് ഒന്നൂടെ ചോദിക്കുന്നു....
എല്ലാ ഫ്രേയിമും കോപ്പി പെയിസ്റ്റ് ചെയ്യാതെ കീഫ്രേയിമുളള്‍ ഉണ്ടാക്കി ഇടയിക്കുള്ളവ ഒട്ടോമാറ്റിക്കായി ഉണ്ടാക്കാനുള്ള സൂത്രപ്പണിയൊന്നും കെ-ടൂണിലില്ലേ? പണ്ട് ഫ്ലാഷുപയോഗിച്ചു അനിമേഷന്‍ ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ ആ സൂത്രം ആണ് ഉപയോഗിക്കുന്നത്. അതിനി വേണ്ടെ. മോഷ്ടിച്ച മുതല്‍ ഉപയോഗിക്കാന്‍ വല്ലാത്ത മടി...

പിന്നെ ഇന്നലെ കൊണ്ട് കോഴ്സിന്റെ എല്ലാ നൂലാമാലകളും തീര്‍ന്നു. പ്രോജക്ട് വൈവ എല്ലാം... പ്രോജക്ടിന്റെ സോഫ്ട്വെയര്‍ പാര്‍ട്ട് പൂര്‍ണമായും ലിനക്സിലാണ് ഡെവലപ്പ് ചെയ്തത്. അത് ഇന്നലെ നമ്മുടെ ഐടി @ സ്കൂള്‍ ഉബുണ്ടുവില്‍ എക്സാമിനേഴ്സിന് മുമ്പില്‍ അഭിമാനത്തോടെ അവതരിപ്പിച്ചു കാണിച്ചു... നാട്ടകം കോളേജിലെ മോഹന്‍ സാരിന് സംഗതി ഒരുപാട് ഇഷ്ടപ്പെട്ടു. എന്റെ പ്രോജക്ട് റിപ്പോര്‍ട്ട് ചൊദിച്ചുവാങ്ങ് കൊണ്ടുപോയി. ഒരുപാട് സന്തോഷവും അഭിമാനവും തോന്നിയ നിമിഷങ്ങളായിരുന്നു.... (ചിത്രങ്ങള്‍ )
തിരക്കൊക്കെ കഴിഞ്ഞു ഇന്നി എന്നും മുടങ്ങാതെ മാത്സ് ബ്ലോഗിനൊപ്പമുണ്ടാകും.....

ict4schools July 28, 2011 at 9:46 AM  

KToon സോഫ്റ്റ് വെയറിന്റെ അടുത്ത version വരുമ്പോള്‍ എല്ലാ ഫ്രേയിമും കോപ്പി പെയിസ്റ്റ് ചെയ്യാതെ കീഫ്രേയിമുകള്‍ ഉണ്ടാക്കി ഇടയിലുള്ളവ ഒട്ടോമാറ്റിക്കായി ഉണ്ടാക്കാനുള്ള സംവിധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം....

dkds August 2, 2011 at 4:50 PM  

അനിമേഷന്‍ അധ്യായം 2 ല്‍ സൂചിപ്പിച്ച രീതിയില്‍ ചെറിയൊരു അനിമേഷന്‍ തയ്യാറാക്കി. ഇതിനു ശബ്ദം എങ്ങനെ നല്കും?

dkds August 2, 2011 at 4:57 PM  

9 -)0 ക്ലാസ്സിലെ പുതിയ പാഠപുസ്തകത്തില്‍ Sound Editing, Video Editing തുടങ്ങിയവ പഠിപ്പിക്കാനുണ്ട്.

dkds August 2, 2011 at 5:01 PM  

9 -)0 ക്ലാസ്സിലെ പുതിയ പാഠപുസ്തകത്തില്‍ Sound Editing, Video Editing തുടങ്ങിയവ പഠിപ്പിക്കാനുണ്ട്.HS അധ്യാപകരല്ലാത്ത എന്നെപ്പോലെയുള്ളവര്‍ എന്തുചെയ്യും?

ict4keralaschools August 2, 2011 at 5:05 PM  

Animation പഠിക്കാന്‍ തുടങ്ങിയതിനാല്‍ Audacity, Openshot Video Editor തുടങ്ങിയവ ഒന്നു പരീക്ഷിച്ചുനോക്കൂ.......

shemi August 3, 2011 at 2:25 PM  

സര്‍, പഠനം രസകരമാകുന്നു.നന്ദി സുരേഷ് ബാബു സാര്‍.

Sahani R. August 4, 2011 at 2:27 PM  
This comment has been removed by the author.
dkds August 5, 2011 at 6:04 PM  

Audacityയും Openshot Video Editor ഉം Install ചെയ്തു. Audacity ഉപയോഗിച്ച് Sound Record ചെയ്യാന്‍ സാധിച്ചു. Video Editor ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചില്ല. ഇതിനുള്ള ഏതെങ്കിലും ഒരു guidance ലഭിക്കാന്‍..............

ict4keralaschools August 5, 2011 at 6:13 PM  

Video Editing പഠിക്കാന്‍ ഈ സൈറ്റ് ഉപകരിക്കും.www.openshotusers.com/help/en/

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer