ആമയും മുയലും - ഒരു അനിമേഷന്‍!
>> Sunday, June 26, 2011
എറണാകുളത്തെ കടമക്കുടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനും സര്‍വ്വോപരി ഞങ്ങളുടെ പ്രിയ സുഹൃത്തുമായ മുരളീധരന്‍ സാറിന്റെ മകനാണ് അഭയ് കൃഷ്ണ. നോര്‍ത്ത് പറവൂരിലെ കരിമ്പാടം ഡിഡി ഹൈസ്കൂളിലാണ് ഒമ്പതാം ക്ലാസ്സുകാരനായ അഭയ് പഠിക്കുന്നത്. ഐടി@സ്കൂളിന്റെ ANTS എന്ന അനിമേഷന്‍ പ്രോഗ്രാമിലൂടെ നാലുദിവസം കൊണ്ട് നേടിയ വൈഭവം ഉപയോഗിച്ച് അഭയ് തയ്യാറാക്കിയ ഒരു അനിമേഷന്‍ ചിത്രം ഒന്നു കണ്ടുനോക്കൂ....
കൊള്ളാം അല്ലേ..?"ഈ പരിശീലനം കുട്ടികള്‍ക്ക് മാത്രമേയുള്ളോ? ഞങ്ങള്‍ക്കും ഇത് പഠിക്കാന്‍ എന്തു ചെയ്യണം? മാത്സ് ബ്ലോഗിന് സഹായിച്ചു കൂടേ?" കഴിഞ്ഞദിവസം നടന്ന എസ്.ഐ.ടി.സി. വര്‍ക്ക്ഷോപ്പില്‍ കുറേപ്പേരില്‍ നിന്നും ഉയര്‍ന്നുവന്ന ചോദ്യമാണ്! നമ്മെ ജിയോജെബ്ര പഠിപ്പിച്ചുകൊണ്ടിരിക്കുന്ന എറണാകുളത്തെ മാസ്റ്റര്‍ ട്രൈനര്‍ സുരേഷ്ബാബുസാറോട് സൂചിപ്പിച്ചതേയുള്ളൂ. മണിക്കൂറുകള്‍ക്കകം സാറിന്റെ മെയില്‍ എത്തി.
ഇതാ..
IT@School കസ്റ്റമൈസ് ചെയ്ത ഏറ്റവും പുതിയ Ubuntu 10.04 വേര്‍ഷനാണ് ഉപയോഗിക്കുന്നതെ ങ്കില്‍ KTooN സോഫ്റ്റ് വെയര്‍ അതില്‍ ലഭ്യമാണ്.Applications --> Graphics --> KTooN:2D Animation Toolkit എന്ന രീതിയില്‍ നമുക്ക് ഇത് തുറക്കാം. തുറന്നുവരുന്ന ജാലകം ശ്രദ്ധിക്കൂ.
Step 1. Close Tip of the day window
Step 2. File --> New --> New project.
Create a new project എന്ന പേരോടുകൂടിയ ഒരു ചെറിയ ജാലകം തുറന്നു വരും. ഇതില്‍ ആവശ്യമായ വിവരങ്ങള്‍ (Project name, Author, Dimension, Options) നല്കി OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ( FPS - frames per second. കാര്‍ട്ടൂണ്‍ സിനിമകള്‍ സാധാരണയായി 12 fps ഉം സാധാരണ സിനിമകള്‍ 24 fps ഉം ആണ് എടുക്കാറുള്ളത്. ) ഇപ്പോള്‍ വന്നിരിക്കുന്ന ജാലകം ശ്രദ്ധിക്കൂ.
ചെറിയ ഒരു ആനിമേഷന്‍ തയ്യാറാക്കിനോക്കാം. 3 സെക്കന്റ് കൊണ്ട് ഒരു പക്ഷി പറന്നുപോകുന്ന ഭാഗമാണ് വേണ്ടതെങ്കില്‍ pencil ടൂളെടുത്ത് Workspace ല്‍ ഒരു പക്ഷിയുടെ ചിത്രം വരയ്ക്കുക. Color Palette ല്‍ നിന്നും ആവശ്യമായ നിറം സെലക്ട് ചെയ്ത് Internal fill ടൂളുപയോഗിച്ച് ചിത്രത്തിന് നിറം നല്കാം.
വരച്ചിരിക്കുന്ന ചിത്രം താഴെ കാണുന്ന രീതിയിലാകാം.
ഇപ്പോള്‍ നാം വരച്ചിരിക്കുന്നത് Frame 1 ലാണ്. ( Right sidebar ന്റെ Exposure sheet ലെ Scene 1 ന്റെ Layer 1 ലെ Frame 1 സെലക്ട് ആയി നില്‍ക്കുന്നത് കാണുന്നതിലൂടെ ഇത് മനസ്സിലാക്കാം.)
3 സെക്കന്റ് കൊണ്ട് ഒരു പക്ഷി പറന്നുപോകുന്ന ഭാഗമാണ് നമുക്ക് വേണ്ടത്. ഒരു സെക്കന്റില്‍ 12 ഫ്രെയിമുകളുടെ ചലനം എന്നാണ് നമ്മള്‍ എടുത്തിരിക്കുന്നത്. അതിനാല്‍ 3 സെക്കന്റില്‍ 36 ഫ്രെയിമുകളാണ്. ചലിക്കേണ്ടത്. അതുകൊണ്ട് ഒന്നാമത്തെ ഫ്രെയിമിലെ ചിത്രത്തിനെ 36 ഫ്രെയിമുകളിലേക്ക് കൊണ്ടുവരണം.
Right click on the 1st Frame → Copy frame → Select 2nd Frame → Right click → Paste in frame
Select 3rd Frame → Right click → Paste in frame
Select 4th Frame → Right click → Paste in frame
…...................
…...................
Select 32nd Frame → Right click → Paste in frame
ഇപ്പോള്‍ 36 ഫ്രെയിമുകളിലും ഒന്നാമത്തെ ഫ്രെയിമിലെ ചിത്രം വന്നിട്ടുണ്ടാകും.
ഇപ്പോള്‍ നാം കാണുന്നത് മുപ്പത്തിയാറാമത്തെ ഫ്രെയിമാണ്. ( മുപ്പത്തിയാറാമത്തെ ഫ്രെയിമാണ് സെല്ക്ടായി നില്‍ക്കുന്നത്. ) ഇനി നാം ചെയ്യേണ്ടത് രണ്ടാമത്തെ ഫ്രെയിം മുതല്‍ മുപ്പത്തിയാറാമത്തെ ഫ്രെയിമില്‍ വരെയുള്ള പക്ഷിയെ അല്പാല്പം മുമ്പോട്ട് നീക്കി വെയ്ക്കണം. ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒന്നാമത്തെ സെക്കന്റ് കഴിയുമ്പോള്‍ പക്ഷിയുടെ സ്ഥാനം എവിടെയായിരിക്കും, രണ്ടാമത്തെ സെക്കന്റ് കഴിയുമ്പോള്‍ പക്ഷിയുടെ സ്ഥാനം എവിടെയായിരിക്കും, മൂന്നാമത്തെ സെക്കന്റ് കഴിയുമ്പോള്‍ പക്ഷിയുടെ സ്ഥാനം എവിടെയായിരിക്കും എന്നതിനെക്കുറിച്ച ഒരു ധാരണയുണ്ടായിരിക്കണം.
ഒന്നാമത്തെ സെക്കന്റ് കഴിയുമ്പോള്‍ നാം Frame 12 ലും, രണ്ടാമത്തെ സെക്കന്റ് കഴിയുമ്പോള്‍ Frame 24 ലും, മൂന്നാമത്തെ സെക്കന്റ് കഴിയുമ്പോള്‍ Frame36 ലും എത്തിയിരിക്കും. അതാനാല്‍ ഈ മൂന്നു ഫ്രെയിമകളെ Key Frames എന്നു പറയാം.
ഇങ്ങനെ എല്ലാ ഫ്രെയിമുകളിലേയും ചിത്രങ്ങളെ ആവശ്യമായ സ്ഥാനങ്ങളില്‍ ക്രമീകരിച്ചതിനുശേഷം Modules മെനുവിലെ Animation ല്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന വിന്‍ഡോയിലെ play ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അനിമേഷന്റെ ഒരു preview കാണാം. വീണ്ടും Modules മെനുവിലെ Drawing (Illustration) ല്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന വിന്‍ഡോയില്‍ എത്തിയാല്‍ ചെയ്തിരിക്കുന്ന ഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും കൂടുതല്‍ ഫ്രെയിമുകള്‍ ഉള്‍പ്പെടുത്താനും മറ്റും സാധിക്കും.
തയ്യാറാക്കിയ അനിമേഷനെ Export ചെയ്യല്‍
File → Export Project → Video Formats → AVI Video or OGV Video or..... → Next → Scene 1 → Using the arrow mark transfer Scene 1 to the right side → Next → Save.
Home ഫോള്‍ഡറില്‍ അനിമേഷന്‍ video file വന്നിട്ടുണ്ടാകും.(ചെയ്തുകൊണ്ടിരിക്കുന്ന ഫയല്‍ ഇടയ്ക്കിടെ സേവ് ചെയ്യാന്‍ മറക്കരുത്. )
ഈ പിഡിഎഫ് ഫയല്‍ പ്രിന്റെടുത്ത് പഠിച്ചുതുടങ്ങിക്കോ..അപ്പോഴേക്കും അടുത്ത പാഠവുമായി സുരേഷ് സാര്‍ എത്തും, നിശ്ചയം.

69 comments:
സര്‍,നന്ദി,ഞങ്ങള്‍ സ്കൂളില്‍ കുട്ടികളോടൊപ്പം ഇതുപയോഗിച്ച് ഹിന്ദിയിലെ ഒരു പാഠഭാഗം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.കൂടുതല്‍ പേരെ ഇത്തരം പ്രര്‍ത്തനങ്ങളിലേക്കാകര്‍ഷിക്കാന്‍ ഈ പോസ്റ്റ് സഹായിക്കട്ടെ!
ആമയും മുയലും മത്സരത്തില്‍ പങ്കെടുത്ത തിയ്യതി ജൂണ്‍ 25 ഓ 26 ഓ ? അതോ മത്സരം തുടങ്ങിയപ്പോള്‍ തിയ്യതി അങ്ങ് മറന്നോ? അനിമെഷേന്‍ പാഠം കുട്ടികളില്‍ എത്തിക്കാന്‍ ഒരുക്കം നടത്താം.... നന്ദി
good one. congrats
വളരെ നല്ല പോസ്റ്റ് . കൊച്ചു കുട്ടുകാരെ സഹായിക്കാന്‍ ഞാന്‍ കിളിചെപ്പു എന്നാ ബ്ലോഗിന് രൂപം നലികിയിരിക്കുന്നു. ഈ ബ്ലോഗ് മത്സ് ബ്ലോഗിന്റെ ലിങ്കില്‍ ഉള്പെടുതുമെന്നു കരുതുന്നു. സ്നേഹത്തോടെ ഹരികൃഷ്ണന്‍ .എന്‍.എം
http://kilicheppu.blogspot.com/
very good.congrats
very good. congrats
ട്രെയിനിങ് കിട്ടിയ കുട്ടി അധ്യാപകരിലൂടെ അനിമേഷന്‍ പാഠം മറ്റു കുട്ടികളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍.
കാലും ചിറകും ഇല്ലാത്ത പക്ഷിയെ പറത്തി കുട്ടികളുടെ സമയം കളയാതെ . താല്പര്യമുള്ളവര്‍ പിന്നീട് പ്രൊഫഷണല്‍ ആയി പഠിച്ചു കൊള്ളും . ബഹുഭൂരിപക്ഷം മാഷന്മാര്‍ക്കും ഇതിലൊന്നും വലിയ താല്‍പര്യവും ഉണ്ടാകില്ല .
"കാലും ചിറകും ഇല്ലാത്ത പക്ഷിയെ പറത്തി കുട്ടികളുടെ സമയം കളയാതെ . താല്പര്യമുള്ളവര്‍ പിന്നീട് പ്രൊഫഷണല്‍ ആയി പഠിച്ചു കൊള്ളും ."
ശരിയാണ് മി. ബീന്‍!
ഇതൊന്നും നമ്മള്‍ പാവപ്പെട്ടവന്റെ മക്കള്‍ പഠിക്കാന്‍ പാടില്ല!!
മുപ്പതിനായിരവും നാല്പതിനായിരവുമൊക്കെ ഫീസ് കൊടുത്ത് ഉള്ളവന്റെ മക്കള്‍ നടത്തുന്ന ഈ കളികളില്‍ ദരിദ്രവാസികള്‍ക്കെന്ത് കാര്യം, അല്ലേ..?
Enikkum padikanam animation....
പ്രിയ ഹോംസ് സാര്‍ ,
കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇല്ലാത്ത പാവപ്പെട്ടവന്റെ മക്കള്‍ പിന്നെ മാത്സ് ബ്ലോഗിലൂടെ എങ്ങനെ പഠിക്കും ?
bean മാഷ് പറഞ്ഞതും ഗൌരവത്തില്‍ തന്നെ കാണണ്ടേ ?
+2 അഡ്മിഷന്‍ - ന്റെ ഇന്റര്‍വ്യൂ നടക്കുമ്പോള്‍ "നീ എത്ര പക്ഷികളെ പറത്തിയിട്ടുണ്ട് ? " എന്നൊരു ചോദ്യം ഇല്ല .
പാവപ്പെട്ടവന്റെ കണ്ണീരിനെ കുറിച്ചും , സാമൂഹ്യ നീതിയെ കുറിച്ചും ഒക്കെ വാചാലനാകാന്‍ പ്രത്യേകിച്ച് ചിലവൊന്നും ഇല്ലല്ലോ ?
യു പി അധ്യാപകരെയും ഉബണ്ടു പരിശീലിപ്പിക്കണം .ക്ലാസ്സ് മുറിയില്‍ അധ്യാപികക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ശക്തമായ ഒരു ടൂള്‍ ആണ് അനിമേഷന്‍
ഇന്‍ഫൊര്‍മേറ്റീവ്...
അഭയ് അഭിനന്ദനങ്ങള്‍. ഇന്നത്തെ അനിമേഷന്‍ പരിശീലനത്തിനിടയില്‍ ആമയും മുയലും ഇവിടത്തെ കൂട്ടുകാര്‍ പല തവണ കണ്ടു. എല്ലാവര്‍ക്കും ഇഷ്ടമായി. സുരേഷ്ബാബുവിന്റെ പക്ഷി പറക്കട്ടെ, കൂടുതല്‍ കൂടുതല്‍ ഉയരത്തിലേക്ക്. കൂട്ടിലിട്ട കിളികളെ മാത്രം കാണാവുന്ന കണ്ണടകള്‍ ദൂരേയ്‍ക്കെറിയൂ....
നന്നായിട്ടുണ്ട്.. ഒപ്പം മുരളീരവം പോലെയുള്ള ശബ്ദവും...
അല്പം എങ്കിലും പഠിയ്ക്കണമെന്നുണ്ടായിരുന്നു. അതു സാധിച്ചു. നന്ദി.
ആനിമേഷന്‍ -ആമയും മുയലും വിശദീകരണത്തിന് വളരെ നന്ദി.
അഭയ് കൃഷ്ണ, ആനിമേഷന്‍ നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍ .
ആനിമേഷന്‍ പഠിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഈ പോസ്റ്റ് തീര്‍ച്ചയായും ഉപകാരപ്പെടും .
നന്ദി സുരേഷ് ബാബു സര്‍ .
അനിമേഷന്‍ പഠിപ്പിച്ചു തന്നതിന് നന്ദി....
കൂടുതല്‍ ചെയ്തു നോക്കി അഭിപ്രായങ്ങള്‍ എഴുതാം...
സുരേഷ് സാര്‍....വളരെ നന്നായിട്ടുണ്ട്.
Abhay,
Very good...........
Thanks for the post
Sreejithmupliyam
1.കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇല്ലാത്ത പാവപ്പെട്ടവന്റെ മക്കള്‍ പിന്നെ മാത്സ് ബ്ലോഗിലൂടെ എങ്ങനെ പഠിക്കും ?
2.+2 അഡ്മിഷന്‍ - ന്റെ ഇന്റര്‍വ്യൂ നടക്കുമ്പോള്‍ "നീ എത്ര പക്ഷികളെ പറത്തിയിട്ടുണ്ട് ? " എന്നൊരു ചോദ്യം ഇല്ല .
Mr : Been സര്‍ & Free സര്‍ , നിങ്ങള്‍ ഏതു കാലത്തിലാണ് ജീവിക്കുന്നത്. mathsblog - ല്‍ കയറി അനിമേഷന്‍ പഠിക്കാന്‍ 10 രൂപ മുടക്കി ഏതെങ്കിലും ഇന്റര്‍നെറ്റ് കഫെയില്‍ കയറിയാല്‍ മതി. നോട്ട് കുറിച്ച് എടുത്താല്‍ അടുത്ത ദിവസം സ്കൂളില്‍ വന്നു ചെയ്യാം.
പാവപ്പെട്ടവന്റെ കണ്ണീരിനെ കുറിച്ചും , സാമൂഹ്യ നീതിയെ കുറിച്ചും ഒക്കെ വാചാലനാകാന്‍ പ്രത്യേകിച്ച് ചിലവൊന്നും ഇല്ലല്ലോ ?
പിന്നെ സര്‍ പാവപ്പെട്ടവന്റെ കണ്ണീരിനെ കുറിച്ചും സാമൂഹിക നീതിയെ കുറിച്ചും ചിലരെങ്കിലും വാചാലര്‍ ആകുന്നതു കൊണ്ടാണ് സര്‍ അവര്‍ക്ക് ഇന്ന് ഈ അവസ്തയിലെങ്കിലും ജീവിക്കാന്‍ കഴിയുന്നത്. അല്ലെങ്കില്‍ എന്നേ അടിമക്കച്ചവടം വീണ്ടും തുടങ്ങിയേനെ
പറഞ്ഞത് മഹാത്മാവായത് കൊണ്ട് ഞാന്‍ മുഴുവനും വിശ്വസിച്ചു .
പക്ഷെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന സ്വന്തം മക്കളും കമ്പ്യൂട്ടറിന്റെ മുന്‍പിലിരുന്നു സമയം കളയുമ്പോള്‍ മഹാത്മാക്കള്‍ സംയമനം കൈവിടരുത് .
"പത്താം ക്ലാസ്സില്‍ പഠിക്കുന്ന സ്വന്തം മക്കളും കമ്പ്യൂട്ടറിന്റെ മുന്‍പിലിരുന്നു സമയം കളയുമ്പോള്‍ ..."
കഷ്ടം! ഈ ഫ്രീ ഒരധ്യാപകന്‍ തന്നേ..?
തന്നെ ..തന്നെ ....
കാക്കയ്ക്കും CBSE യില്‍ പഠിക്കുന്ന കുഞ്ഞു പൊന്‍ കുഞ്ഞു തന്നെ
Abhay,congrats!
FREE എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കിയാല്‍ കൊള്ളം സര്‍ .
ICT യില്‍ അധിഷ്ടിതമായ വിദ്യാഭ്യാസം (വിഷയങ്ങള്‍ക്ക് സഹായകരമായി ICT യെ എങ്ങനെ ഉപയോഗിക്കാം) എന്ന് ചിന്തിക്കുന്ന അധ്യാപക സമൂഹത്തില്‍ FREE ഒരു വേറിട്ട ശബ്ദം ആകുകയാണ്. എന്തിലും NEGATIVE മാത്രം കാണാന്‍ കഴിയുന്ന വേറിട്ട ശബ്ദം.
താന്‍ പറഞ്ഞത് ശരിയാണെന്ന് വാദിച്ചു ജയിക്കാന്‍ ആര്‍ക്കും കഴിയും, പ്രത്യേകിച്ച് ഒരു അധ്യാപകന്‍ ആകുമ്പോള്‍ പറയുകയും വേണ്ട.
സര്‍ കമന്റില്‍ഉള്ള താങ്കളുടെ കമന്റ് വായിച്ചു
നോക്കൂ സര്‍ ആരും പ്രതികരിച്ചു പോകും.
പറഞ്ഞത് മഹാത്മാവായത് കൊണ്ട് ഞാന്‍ മുഴുവനും വിശ്വസിച്ചു
പിന്നെ MAHATHMA എന്ന് എന്റെ ബ്ലോഗിന് പേരിട്ടത് ആ മഹാത്മവിനോടുള്ള ബഹുമാനം കൊണ്ടാണ് സര്‍.
abhay congradulations
hai abhay, nice and congrates
nice one. congrats
ഒന്നാം പാഠം കുത്തിയിരുന്ന് പഠിച്ചു.
കാലുകളും ചിറകുമില്ലാത്ത പക്ഷിയെ പറത്തി! അത്രയെങ്കിലുമായല്ലോ..!
പക്ഷേ, ഈ അഭയ്മോന് കാണിച്ചതുപോലെ ചെയ്യാന്‍ ഇനിയെത്ര പാഠം പഠിയ്ക്കണം?
ദയവായി ഈ ഫ്രീ ക്രീ തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി കൊടുക്കരുത്. ഇവിടെ വരുന്നവര്‍ക്ക് അവരെ തിരിച്ചറിയാം
എല്ലാ ഉദ്ധ്യമങ്ങള്‍ക്കും അഭിനന്ദനങ്ങള്‍....
വളരെ നന്ദി സാര്‍ ...
പ്രയോജനപ്രദം
ഐടി@സ്കൂളിന്റെ ANTS എന്ന അനിമേഷന്‍ പ്രോഗ്രാമിലൂടെ നേടിയ അറിവ് ഉപയോഗിച്ച് ഞങ്ങളുടെ സ്ക്കൂളിലെ ദിവിന്‍കുമാര്‍ തയ്യാറാക്കിയ അനിമേഷന്‍ ചിത്രം ഇതാ ഇവിടെ
വൗ....ഗ്രേറ്റ്!
ദിവിന്‍കുമാറിനെ അഭിനന്ദനങ്ങള്‍ അറിയിക്കുക.
[ma][co="red"]അഭയ് കൃഷ്ണനും [/co] [co="blue"]ദിവിന്‍ കുമാറിനും[/co] അഭിനന്ദനങ്ങള്‍![/ma]
അതേ... ഒരു കാര്യം ചോദിച്ചോട്ടെ...
എല്ലാ ഫ്രേയിമും നുമ്മ തന്നെ ഒണ്ടാക്കി കൊടുക്കണോ....?
അതൊരു ബോറന്‍ എടപാടല്ലേ?
അതല്ലാതെ ഈ കമ്പൂട്ടറ് തന്നത്താന് കീ ഫ്രേമുകള്‍ക്ക് എടക്കുള്ള ഫ്രെയിമോണ്ടാക്കുന്ന സൂത്ര പണിയോന്നും ഈ കെ-ടൂണിലില്ലേ ...?
അതുപൊലെ ഈ 2D അല്ലാതെ 3D ഒണ്ടാക്കണ ബ്ലണ്ടര്‍ കൂടി പടിപ്പിക്കാന്‍ പാടില്ലേ..??? അതാണെന്നു തോന്നണ് ഇതിലും എളുപ്പം...
ഒരു കാര്യം പറയാന്‍ മറന്ന് പോയി...
നുമ്മടെ പുള്ളാരുണ്ടാക്കിയ ആനിനേഷനുകളെല്ലാം നല്ല പോളപ്പനാണട്ടോ.... അധവാ മുറ്റാണട്ടോ.....
എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍...
പരസ്പരം ചെളി വാരിയെറിയുന്ന കമന്റുകള്‍ ദയാവയി ഒഴിവാക്കുക. B+
@ മഹാത്മാ
ഇവിടെ കൊടുത്ത പോസ്റ്റുമായി ബന്ധപ്പെട്ടു ഞാന്‍ എഴുതിയ കമന്റ് താങ്കള്‍ തെറ്റിദ്ധരിച്ചു എന്ന് മനസ്സിലാക്കുന്നു . എല്ലാ കാര്യങ്ങളിലും നെഗറ്റീവ് വശം കാണു ന്നതുകൊണ്ടല്ല , മറിച്ച് പോസിറ്റീവ് ആയി ചിന്തിക്കുന്നത് കൊണ്ടാണ് അങ്ങനെ പ്രതികരിച്ചത് .
എന്താണ് സ്കൂള്‍ തലത്തില്‍ ICT അധിഷ്ടിത വിദ്യാഭ്യാസം ലക്‌ഷ്യം വെയ്ക്കുന്നത് ? പാഠ ഭാഗങ്ങള്‍ കൂടുതല്‍ വ്യക്തതയോടെയും ആഴത്തിലും കുട്ടികളിലെത്തിക്കുക എന്നതാണെങ്കില്‍ ഇവിടെ അവതരിപ്പിച്ച animation പാഠം ആ ലക്‌ഷ്യം കൈവരിക്കുന്നുണ്ടോ ? കൊള്ളാം , കൊള്ളാം എന്ന് പറഞ്ഞവരും , ഇത് ക്ലാസ് മുറിയില്‍ ശക്തമായ ടൂള്‍ ആണ് എന്ന് അഭിപ്രായപ്പെട്ടവരും ഏതെങ്കിലും ഒരു പാഠ ഭാഗം അല്ലെങ്കില്‍ അതിന്റെ ഒരു കഷണം എങ്കിലും animate ചെയ്തു കാണിച്ചോ ? അതൊന്നും അത്ര എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യം അല്ല . ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന ഒറ്റ visuals - ഉം ആ ലക്‌ഷ്യം കൈവരിക്കുന്നുമില്ല . ഞാന്‍ ഇതൊക്കെ അറിവില്ലായ്മയില്‍ നിന്ന് എഴുതുന്നതല്ല , animation -നെ കുറിച്ച് അടിസ്ഥാന ധാരണയുള്ളതുകൊണ്ട് എഴുതുന്നതാണ് . 12 ഫ്രെയിം / സെക് എന്ന തോതില്‍ (ചിലപ്പോള്‍ 24 ) 15 മിനിട്ട് എങ്കിലും ക്ലാസ്സില്‍ അവതരിപ്പിക്കേണ്ട ഒരു animation - നു എത്ര frames വേണമെന്നും അത് എഡിറ്റ് ചെയ്യാന്‍ ചെലവഴിക്കേണ്ട സമയം എത്രയെന്നും ചിന്തിക്കുക . ഇത്രയും സമയം ചെലവഴിച്ചു 8 , 9 , 10 ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന ഒരധ്യാപകന് എത്ര പാഠ ഭാഗങ്ങള്‍ തയ്യാറാക്കാനുള്ള സമയം കിട്ടും ? കുട്ടികള്‍ പഠിക്കേണ്ട സമയത്ത് ഇത്രയും സമയം മാറ്റിവെയ്ക്കാന്‍ കഴിയുമോ ? അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ അവരുടെ യഥാര്‍ത്ഥ കടമകള്‍ നിര്‍വഹിക്കുന്നില്ല എന്ന് വേണം കരുതാന്‍ . അങ്ങനെ നോക്കുമ്പോള്‍ ഇതൊക്കെ വെറും കൌതുകം അല്ലെങ്കില്‍ entertainment എന്ന വിഭാഗത്തില്‍ പെടുന്നതാണ് .
എല്ലാം നല്ലത് തന്നെ . പക്ഷെ ഒന്നും അധികമാകരുത് . animation ആയാലും അമൃത് ആയാലും .
@ നിധിന്‍ ജോസ് ,
ഇത് ചെളിവാരി എറിയലായി കണക്കാക്കരുത് .
കാര്യങ്ങളെ വിവിധ കോണുകളില്‍ നിന്നും വിശകലനം ചെയ്യുമ്പോഴുണ്ടാകുന്ന ആശയ സംഘര്‍ഷമാണ് .
സംവാദങ്ങള്‍ ആരോഗ്യകരമാണ് എങ്കില്‍ അത് നല്ലത് തന്നെ .
ദിവിന്‍,
സൂപ്പര്‍ ആയിട്ടുണ്ട് ട്ടോ.
അഭിനന്ദനങ്ങള്‍.
very useful for us,
അഭയ് കൃഷ്ണയുടെ അനിമേഷന്‍ എല്ലാ കുട്ടികള്‍ക്കും ഒരു പ്രചോദനമാവട്ടെ.
Divin You are great. Excellent work. congratulations.
മലയാളത്തിൽ ഫോട്ടോഷോപ്പ് പഠിക്കാൻ സഹായിക്കുന്ന ഒരു ബ്ലോഗ്
www.fotoshopi.blogspot.com
പരിചയപ്പെടുത്തുമല്ലോ.
"മലയാളത്തിൽ ഫോട്ടോഷോപ്പ് പഠിക്കാൻ..."
ഈ ഫോട്ടോഷോപ്പ് പഠിപ്പിക്കുന്നതൊക്കെ ശരി, നിയമവിധേയമായി ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കണമെങ്കില്‍ എത്ര ചെലവുവരും ഫസലുള്‍?
നമുക്ക് ജിമ്പ് പഠിച്ചാല്‍ പോരേ അനിയാ..!
ജിമ്പ് കുട്ടികള്‍ക്കും മാഷന്മാര്‍ക്കും മാത്രം പറ്റുന്ന പിള്ളകളിയാണ് ചേട്ടാ. കാശിന്(ആവശ്യം വരുമ്പോള്‍)കൊള്ളില്ല. 'Vocational Education at Secondary Level' പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ സര്‍ക്കാര്‍ നടത്തുന്ന DTP & Animation Course-ല്‍ Photoshop, Flash, Indesign, Illustrator എന്നിവ പഠിപ്പിക്കാനുള്ള വകതിരിവ് കാണിച്ചിട്ടുണ്ട്.
സര്‍ താങ്ക്സ് ഇത് തിര്‍ച്ചയായും എല്ലാവര്ക്കും ഗുണം ചെയ്യും ഇനിയും പ്രദേക്ഷികുന്നു
animation is good.congrats.the discussion also.....
ഫോട്ടോഷോപ്പ് വളരെ വേഗത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു സോഫ്റ്റ്വെയർ ആണെന്നതാണിതിന്റെ മേന്മ. എന്നുമാത്രമല്ല. കൂടുതൽ ജോലിസാധ്യതയുള്ള ഒരു മേഖലകൂടിയാണിത്. ജിമ്പ് നു കാര്യമായിട്ടൊന്നും ചെയ്യാനില്ല എന്നതാണു സത്യം..
"നിയമവിധേയമായി ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കണമെങ്കില്‍ എത്ര ചെലവുവരും ഫസലുള്‍?"
ഇതിനു മറുപടി തന്നില്ല
"ജിമ്പ് നു കാര്യമായിട്ടൊന്നും ചെയ്യാനില്ല എന്നതാണു സത്യം.."
ഫസലുമോന് അറിയാന്‍ വയ്യാത്ത കാര്യങ്ങളെക്കുറിച്ച് വലിയവായില്‍ മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കല്ലേ..!
GIMP and Photoshop Extended share a lot of common capabilities. They both are directed at bitmap or raster image editing as opposed to vector graphics (the domain of Adobe Illustrator or Corel Draw). But both are capable of using vector drawn paths and shapes. You can do everything in Gimp as you can in PS, however it would take longer to do, and sometimes maybe harder to do.
ഒരുകാര്യം പറയട്ടേ..ഫസലുളിന്റെ ബ്ലോഗ് സൂപ്പര്‍!
"You can do everything in Gimp as you can in PS.....".
നാല് ചക്രമുള്ള വാഹനങ്ങള്‍ ധാരാളമുണ്ട്. എല്ലാം യാത്രയ്ക്ക് ഉതകുന്നവയാണ്. എന്നാല്‍ ഒരു MARUTI 800-ഉം ,AUDI Q7-ഉം തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല.
അപുര്‍വ്വം ചിലരും നമ്മുടെ സ്കുളുകളിലും ഉണ്ട് അവര്‍ക്കും cbse
യോട് താല്പര്യം കുടാതിരിക്കാന്‍ ഇതുപോലുള്ളവ സഹായിക്കും
ശരിയാണ് മി. ബീന്‍!
ഇതൊന്നും നമ്മള്‍ പാവപ്പെട്ടവന്റെ മക്കള്‍ പഠിക്കാന്‍ പാടില്ല!!
മുപ്പതിനായിരവും നാല്പതിനായിരവുമൊക്കെ ഫീസ് കൊടുത്ത് ഉള്ളവന്റെ മക്കള്‍ നടത്തുന്ന ഈ കളികളില്‍ ദരിദ്രവാസികള്‍ക്കെന്ത് കാര്യം, അല്ലേ..?
HA HA HA HA Very Good!!!!
EE homes chettante oru kaaryam! pani schoolilann thonnum comment vayichal... chila mashanmare pole!
ഹോംസ് സാർ, നിയമ വിധേയമായി ഫോട്ടോഷോപ്പ് ഉപയോഗിക്കാൻ നല്ല ചിലവുണ്ട്. 500 ഡോളറോ അതിൽ കൂടുതലോ ഉണ്ടെന്നു ആണെന്റെ ഓർമ. ജിമ്പിന്റെ കാര്യത്തിൽ സാർ എന്നെ തെറ്റിദ്ദരിച്ചെന്ന് തോന്നുന്നു. ജിമ്പിനു ഒന്നും ചെയ്യാനില്ലെന്നല്ല ഞാൻ ഉദ്ദേശിച്ചത് ഫോട്ടോഷോപ്പിനോട് തുലനം ചെയ്യുമ്പോഴുള്ള കാര്യമാ പറഞ്ഞത്. പരിധിയില്ലാത്ത ഡിസൈനിംഗ് ആണു ഫോട്ടോഷോപ്പ് എന്നാലും ചില പരിമിതികൾ ഉണ്ട് ഉദാഹരണമായി വെക്ടർ അല്ല പിക്സലുകൾ ആണവ എന്നതു തന്നെ.
ബ്ലോഗ് സന്ദർശനത്തിനും അഭിനന്ദനത്തിനും നന്ദി സാർ
ആമയും മുയലും നന്നായി.
മാത്സ് ബ്ലോഗിലൂടെ ഇവയെല്ലാം അറിയാനും, പഠിക്കാനും സാധിക്കുന്നു എന്നത് നന്ദിയോടെ അറിയിക്കുന്നു
I LIKED YOUR ANIMATION.A TEACHER HAVE TO SPEND A LOT TIME FRAMING THIS STORIES FOR HIS LESSON.IT IS NICE TO ADD OUR KNOWLEDGE IN COMPUTER.CONGRATS TO YOUR VALUABLE IT INFORMATION.
aama &muyal wonderful
an attracting article
sasidharan manekkara
an attracting article
sasidharan manekkara
VERY VERY INFORMATIVE .
SIVASUBRAMANIAN
ഓഹോ ഇതു മതിയാക്കാന്‍ ഇനിയും സമയമായില്ലേ കൂട്ടരേ.
ഓഹോ ഇതു മതിയാക്കാന്‍ ഇനിയും സമയമായില്ലേ കൂട്ടരേ.
ഹോംസ് സാറിന്‍ടെ photo shop പാഠം വളരെ ആകര്‍ഷവും ഗുണപ്രദവും ആണ്.
സാറിന് അഭിനന്ദനങ്ങള്‍
Post a Comment