വിന്‍ഡോസിലും ലിനക്സിലും ഫോള്‍ഡറുകളും ഫയലുകളും പാസ്​വേഡ് ഉപയോഗിച്ച് പ്രൊട്ടക്ട് ചെയ്യാം

>> Sunday, June 19, 2011




സ്കൂളുകളില്‍ ഇപ്പോള്‍ ലാപ്​ടോപ്പുകളുടെ കാലമാണ്. അധ്യാപകര്‍ പലരും സ്വന്തമായി ഇവ വാങ്ങിക്കഴിഞ്ഞു. പഠനവിഭവങ്ങള്‍ നിറച്ച ലാപ്​ടോപ്പുകള്‍ ക്ലാസ് മുറികളെ ഭരിക്കാന്‍ തുടങ്ങിക്കൊണ്ടിരിക്കുന്നു. പൊതുവായി ഉപയോഗിക്കുന്നതും വ്യക്തിപരമായി ഉപയോഗിക്കുന്നതുമായ നിരവധി ലാപ്​ടോപ്പുകള്‍ സ്കൂളുകളിലുണ്ട്. അധ്യാപകരും മനുഷ്യരാണ്. എല്ലാവര്‍ക്കും വ്യക്തിപരമായ കാര്യങ്ങളുണ്ട്. വ്യക്തിപരമായ വിവരങ്ങള്‍ സൂക്ഷിച്ചു വയ്കാന്‍ ഈ ലാപ്​ടോപ്പുകള്‍ ചിലപ്പോള്‍ ഉപയോഗിക്കേണ്ടി വരും. അതില്‍ മറ്റുള്ളവര്‍ കൈകടത്തുന്നത് പലര്‍ക്കും ഇഷ്ടമല്ല താനും. ഈ പ്രശ്നം പരിഹരിക്കേണ്ടത് എങ്ങനെയെന്ന് പലര്‍ക്കും അറിയാം. അറിയില്ലാത്തവര്‍ക്കായി ഒരു സോഫ്ടുവെയര്‍ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു -
“Truecrypt”. തികച്ചും സ്വതന്ത്രമായ ഒരു മള്‍ട്ടി പ്ലാറ്റ്ഫോം സോഫ്ട് വെയര്‍. ക്രിപ്റ്റോഗ്രാഫിക്ക് പ്രിന്‍സിപ്പിള്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഈ സോഫ്ട് വെയര്‍ വിവിധ തരത്തിലുള്ള എന്‍ക്രിപ്ഷന്‍ അല്‍ഗോരിതങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുകയും ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം തരുകയും ചെയ്യുന്നു.

ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഒണ്‍-ദി-ഫ്ലൈ ആയിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത് എന്നതാണ്. അതായത് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്ന ഡാറ്റയെ പൂര്‍മായി ഡീക്രിപ്റ്റ് ചെയ്യാതെ ആവശ്യമുള്ള ഡാറ്റ അപ്പാപ്പോള്‍ റാമിലേക്ക് ഡീക്രിപ്റ്റ് ചെയ്ത് റണ്‍ ചെയ്യുന്നു. ഇത് പ്രവര്‍ത്തനവേഗം കൂട്ടുന്നു കൂടാതെ നീണ്ട കാത്തിരുപ്പുകള്‍ ഒഴിവാക്കുന്നു. സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം താഴെ നല്‍കിയിരിക്കുന്നു.

പലരീതിയില്‍ ഈ സോഫ്ട് വെയര്‍ ഉപയൊഗിക്കാം. ഏറ്റവും ലളിതമായ ഉപയോഗരീതിയാണ് ഇവിടെ വിവരിക്കാന്‍ പോകുന്നത്. ആദ്യം സോഫ്ട് വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. അതിനുശേഷം സോഫ്ട് വെയര്‍ ഉപയോഗിച്ച് ഒരു എന്‍ക്രിപ്റ്റെഡ് ഫയല്‍ കണ്ടെയ്നര്‍ ഉണ്ടാക്കുക.( ഇഷ്ടമുള്ള സൈസില്‍). ഈ ഫയല്‍ കണ്ടൈനറിന് ഒരു പാസ് വേഡ് സെറ്റ് ചെയ്തിട്ടുണ്ടാകു. ( അല്ലെങ്കില്‍ കീ ഫയല്‍ ഉപയോഗിക്കാം). ഈ ഫയല്‍ കണ്ടെയ്നര്‍ നമ്മുടെ ഇഷ്ടാനുസരണം ഒരു വിര്‍ച്ച്വല്‍ ഡ്രൈവായി മൗണ്ട് ചെയ്യാം. ഈ ഡൈവിലേക്ക് സ്വകാര്യ ഫയലുകള്‍ കോപ്പി ചെയ്ത് ഡിസ് മൗണ്ട് ചെയ്താല്‍ ആ ഫയലുകള്‍ മറ്റാര്‍ക്കും തുറക്കാനാവില്ല. ഒരോതവണ മൗണ്ട് ചെയ്യുമ്പോഴും പാസ് വേഡ് കൊടുക്കേണ്ടി വരും. അങ്ങനെ ഡാറ്റയെ സെക്യുവര്‍ ആയി സംരക്ഷിക്കാം.

ഉപകാരപ്പെടുമെന്ന് ഉറപ്പുണ്ടെങ്കില്‍ അത് ഇന്‍സ്റ്റോള്‍ ചെയ്യുന്ന രീതിയും ഉപയോഗിക്കുന്നരീതിയും എങ്ങനെയെന്ന് നോക്കാം.


ഇന്‍സ്റ്റോള്‍ ചെയ്യുന്ന വിധം.

1. www.truecrypt.org എന്ന സൈറ്റില്‍ ചെല്ലുക.
2. ഡൗണ്‍ലോഡ്സില്‍ നിന്ന് നിങ്ങളുടെ ഒപ്പറേറ്റിംഗ് സിസ്റ്റത്തിന് അനുയോജ്യമായ ഇന്‍സ്റ്റാള്‍ പാക്കേജ് തെരെഞ്ഞെടുത്ത് ഡൗണ്‍ലോഡ്ചെയ്യുക. (IT@School ഉബുണ്ടുവിന് standard - 32 bit (x86) തെരെഞ്ഞെടുക്കുക)
3. ഡൗണ്‍ലോഡ് ചെയ്ത പാക്കേജ് എക്സ്ട്രാക്റ്റ് ചെയ്യുക
4. ലഭിക്കുന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. (Aministrative പ്രിവിലേജുള്ള യുസറായി വേണം ഇത് ചെയ്യാന്‍.)
5. ‌ തെളിഞ്ഞു വരുന്ന ഡയലോഗ് ബോക്സുകളില്‍ Install Truecrypt, I accept,ok എന്നിങ്ങനെ യൊക്കെ നല്‍കി ഈസിയായിട്ട് അങ്ങ് ഇന്‍സ്റ്റോള്‍ ചെയ്യുക. അത്രതന്നെ. (Aministrative പാസ് വേര്‍ഡ് ആവശ്യപ്പെടുമ്പോള്‍ നല്‍കണം)

ഉപയോഗിക്കുന്ന വിധം

A. ആദ്യം ഒരു പുതിയ എന്‍ക്രിപ്റ്റഡ് ഫയല്‍ കണ്ടൈനര്‍ ഉണ്ടാക്കാം

1. Applications->Accessories->Truecrypt എടുക്കുക
2. സോഫ്ട്വെയര്‍ ജി.യു.ഐ യിലെ Create Volume ബട്ടന്‍ അമര്‍ത്തുക.
3. ലഭിക്കുന്ന ട്രൂക്രിപ്പ്റ്റ് വോളിയം ക്രിയേഷന്‍ വിസാഡില്‍ Create encrypted file container സെലക്ട് ചെയ്ത് Next ബട്ടന്‍ അമര്‍ത്തുക.
4. അടുത്ത വിന്‍ഡോയില്‍ Standard True crypt volume സെലക്ട് ചെയ്ത് Next ബട്ടന്‍ അമര്‍ത്തുക.
5. അടുത്ത വിന്‍ഡൊയില്‍ sellect file ബട്ടന്‍ അമര്‍ത്തുക. file container നിര്‍മിക്കാനുള്ള നുള്ള ലോക്കെഷനും പേരും നല്‍കുക. (ഫയല്‍ നാമത്തിന് .tc “eg : vol1.tc" എന്ന എക്സ്റ്റെന്‍ഷന്‍ നല്‍കിയാല്‍ ഓട്ടോമാറ്റിക്കായി Truecrypt സോഫ്ട്വെയറുമായി ബന്ധിപ്പിച്ചുകൊള്ളും. അതായത് ഈസിയായി ഡബിള്‍ ക്ലിക്ക് ചെയ്ത് ഫയല്‍ കണ്ടൈനര്‍ മൗണ്ട് ചെയ്യാം.)
6. Save ബട്ടന്‍ അമര്‍ത്തുക.
7. Nextബട്ടന്‍ അമര്‍ത്തുക.
8. Nextബട്ടന്‍ അമര്‍ത്തുക. (എന്‍ക്രിപ്ഷന്‍ അല്‍ഗോരിതങ്ങള്‍ തെരെഞ്ഞടുക്കണമെങ്കില്‍ അതുമാവാം)
9. ഫയല്‍ സൈസ് എത്രവേണമെന്ന് കൊടുത്ത് Nextബട്ടന്‍ അമര്‍ത്തുക.
10. Password കൊടുത്ത് Nextബട്ടന്‍ അമര്‍ത്തുക.
11. File system type സ്പെസിഫൈ ചെയ്തുകൊടുത്ത് Nextബട്ടന്‍ അമര്‍ത്തുക.
12. Fromat ബട്ടന്‍ അമര്‍ത്തുക. പ്രോസസ് തീരുന്നതു വരെ കാത്തരിക്കുക.
13. എന്‍ക്രിപ്റ്റഡ് ഫയല്‍ കണ്ടൈനര്‍ തയ്യാറായി.
14. ട്രൂക്രിപപ്പ് വോളിയം ക്രിയേഷന്‍ വിസാഡ് ക്ലോസ് ചെയ്യുക.

B. എന്‍ക്രിപ്റ്റഡ് ഫയല്‍ കണ്ടൈനര്‍ ഉപയോഗിക്കുന്നതെങ്ങനെയെന്ന് നോക്കാം.

1. Truecryptജി.യു.ഐ യിലെ sellect file ബട്ടന്‍ അമര്‍ത്തി നേരത്തേ ഉണ്ടാക്കിയ ഫയല്‍ കണ്ടൈനര്‍ ബൗസ് ചെയ്ത് സെലക്ട് ചെയ്യുക.
2. ഒരു ഡ്രൈവ് സ്ലോട്ട് സെലക്ട് ചെയ്യുക.
3. Mount ബട്ടന്‍ അമര്‍ത്തുക.
4. ഫയല്‍ കണ്ടൈനറിന് കോടുത്ത് പാസ് വേര്‍ഡ് കൃത്യമായി നല്‍കുക.(administrator password ചോദിച്ചാല്‍ അതും കൊടുക്കുക)
5. ഡ്രൈവ് മൗണ്ട് ചെയ്യപ്പെടും.
6. പ്രൈവറ്റ് ഫയലുകള്‍ ഈ ഡൈവില്‍ സൂക്ഷിക്കുക. അവശ്യം കഴിഞ്ഞാല്‍ ഡിസ് മൗണ്ട് ചെയ്യുക.
7. ഇനി നിങ്ങളുടെ വ്യക്തിപരമായ ഡാറ്റാ നിങ്ങള്‍ക്ക് മാത്രം.

മറ്റ് പല ഓപഷനുകളും ഈ സോഫ്​റ്റ്​​​വെയറിലുണ്ട് കൂടുതല്‍ കാര്യങ്ങള്‍ കമന്റിലൂടെ ചര്‍ച്ച ചെയ്യാം......

43 comments:

ഗീതാസുധി June 19, 2011 at 6:56 AM  

സ്കൂളിലെ ലാപ്​ടോപ്പില്‍ ഇനി യൂണിറ്റ്ടെസ്റ്റുകളുടേയും മറ്റും ചോദ്യപേപ്പറുകള്‍ നേരത്തേ തന്നെ തയ്യാറാക്കി മറ്റാരും കാണാതെ സൂക്ഷിക്കാമല്ലോ, അല്ലേ..?
ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കീട്ട് വൈകീട്ട് വിവരം പറയാം.
നന്ദി നിധിന്‍മാഷേ.

Sreejithmupliyam June 19, 2011 at 7:51 AM  

Thank you sir..............
Sreejithmupliyam

vasanthan June 19, 2011 at 11:23 AM  

it's useful for saving question papers for unit test. thanks a lot !

Hari | (Maths) June 19, 2011 at 11:59 AM  

ഇത് എനിക്കൊരു പുതിയ അറിവായിരുന്നു. ഇത്തരം അറിവുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നത് വലിയൊരു കാര്യം. നമ്മുടെ അധ്യാപകര്‍ പരീക്ഷണങ്ങള്‍ നടത്തട്ടെ. അറിവുകള്‍ പങ്കുവെക്കട്ടെ.

Devatha June 19, 2011 at 12:41 PM  

why this scarcity of questions in our text book?
if the text book is rich we don't need any supporting material in the initial stage.
DEEPA.

thoolika June 19, 2011 at 12:43 PM  
This comment has been removed by the author.
thoolika June 19, 2011 at 12:49 PM  

നിരവധി ലാപ്​ടോപ്പുകള്‍ സ്കൂളുകളിലുണ്ട്. അധ്യാപകരും മനുഷ്യരാണ്. എല്ലാവര്‍ക്കും വ്യക്തിപരമായ കാര്യങ്ങളുണ്ട്. വ്യക്തിപരമായ വിവരങ്ങള്‍ സൂക്ഷിച്ചു വയ്കാന്‍ ഈ ലാപ്​ടോപ്പുകള്‍ ചിലപ്പോള്‍ ഉപയോഗിക്കേണ്ടി വരും.

കാട്ടിലെ തടി . തേവരുടെ ആന ..............

SITC മാരുടെ encrypted ഫയലുകള്‍ സൂക്ഷിക്കാന്‍ സ്കൂള്‍ ലാപ് ടോപ്പിലെ 320 GB തികയാതെ വരുമോ ?

ശ്രീജിത് കൊണ്ടോട്ടി. June 19, 2011 at 1:14 PM  

ഉപകാരപ്രദമായ പോസ്റ്റ്‌.. നന്ദി..

അസീസ്‌ June 19, 2011 at 1:43 PM  

വളരെ ഉപകാരപ്രദമായ പോസ്റ്റ്‌.

താങ്ക്സ് നിധിന്‍ സര്‍..........

PachakaRani June 19, 2011 at 3:51 PM  

നന്ദി നിധിന്‍ സര്‍

Nidhin Jose June 19, 2011 at 6:03 PM  

പാസ് വേഡ് മാറ്റാനായി select file ഓപ്ഷന്‍ ഉപയോഗിച്ച് ഫയല്‍ കണ്ടൈനര്‍ സെലക്റ്റ് ചെയ്തിട്ട് വോളിയം ടൂള്‍സ് ഓപ്ഷനില്‍ നിന്ന് change password തെരഞ്ഞെടുത്ത് വേണ്ട ഭേദഗതികള്‍ വരുത്തിയാല്‍ മതി.
ട്രൂക്രിപ്റ്റ് എല്ലാവര്‍ക്കും ഉപകാര്പെടുന്നു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്....

Babu George June 19, 2011 at 8:03 PM  

ചില സംശയങ്ങള്‍
truecrypt partion mount ചെയത് വരുന്നുണ്ട്.പക്ഷെ ഉപയോഗശേഷം unmount ചെയ്യാന്‍ സാധിക്കുന്നില്ല. ഇതിനായി restart ചെയ്യേണ്ടി വരുന്നു.മാത്രമല്ല programe > accessoriesല്‍ പിന്നെ കാണാനുമില്ല.

VIJAYAKUMAR M D June 19, 2011 at 8:09 PM  

ചെയ്തു നോക്കി. നന്നായി ഉപയോഗിക്കുവാന്‍ കഴിയുന്നുണ്ട്. ഇതു ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്ന സോഫ്ടവെയറാണ്. നിധിന്‍ സാറിനും മാത്സ് ബ്ലോഗിനും നന്ദി.
ഇന്റര്‍നെറ്റുപയോഗത്തിന്റെ അളവ് അപ്പപ്പോള്‍ അറിയുന്നതിനുള്ള സോഫ്ടവെയര്‍ ഉബുണ്ടുവില്‍ ഉണ്ടെങ്കില്‍ അതുകൂടി നല്‍കിയാല്‍ നന്ന്.

Krishnan June 19, 2011 at 8:19 PM  

Most Linux systems have by default such command-line tools as gpg and openssl for encrypting files. We can also make an encrypted zip archive using the zip command with the -e option. Please see the man(ual) pages of these by typing for example man gpg

Nidhin Jose June 19, 2011 at 8:42 PM  
This comment has been removed by the author.
Nidhin Jose June 19, 2011 at 8:44 PM  

@പഞ്ചപാവം
programs menu ?? ഏത് ഒപ്പറേറ്റിങ് സിസ്റ്റം ആണ് ഉപയോഗിക്കുന്നത്?
അവിടെ കണ്ടില്ലങ്കില്‍ ടെര്‍മിനലില്‍ truecrypt എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക കിട്ടും...‌
പ്രശ്നത്തിന്റെ ഒരു സ്ക്രീന്‍ ഷോര്‍ട്ട് ലിങ്കായി ഇടാമോ..?

@Krishnan
PGP പ്രിറ്റി ഗുഡ് പ്രൈവസി അല്ലേ....?
ജിയുഐ ഉള്ള സോഫ്ട് വെയര്‍ അല്ലേ ഒരു സാധീരണ യൂസറിന് വേണഅടത്..
മാത്രവുമല്ല വലിയ സൈസുള്ള ഫയലുകള്‍ ഇവയിലെല്ലാം എന്‍ക്രിപ്പ്റ്റ് ചെയ്യാനും ഡീക്രിപ്റ്റ് ചെയ്യാനും ഒരുപാട് സമയമെടുക്കില്ലേ? ഈപ്രശ്നം ട്രൂക്രിപ്റ്റില്‍ ഒരുതവണ മാത്രമേ (ഫോര്‍മാറ്റ് ചെയ്യുമ്പോള്‍) ഉണ്ടാകുന്നുള്ളു. അതെല്ലാം കോണ്ടാണ് ഈ സോഫ്ട് വെയര്‍ നല്ലതാണെന്ന് തോന്നുന്നത്. ഒണ്‍ ദി ഫ്ലൈ രീതിയുടെ ഗുണം അവിടെയാണ്.....

vijayan June 19, 2011 at 10:03 PM  

ഹാവൂ ...... ഒരു അസീസ്‌ സാറിനെ പുറത്തു കൊണ്ടുവരാന്‍ എന്തൊക്കെ പോസ്റ്റ്‌ പബ്ലിഷ് ചെയ്തു ?
ഒടുവില്‍ ഫയല്‍ ഒളിപ്പിക്കാന്‍ ഒരു പോസ്റ്റ്‌ കണ്ടപ്പോള്‍ കത്തരില്‍ നിന്നും നന്നായി എന്ന കമന്റും .....
ശ രി .....ഇനിയെങ്കിലും പതിവായി കാണണം............

ഹോംസ് June 19, 2011 at 10:08 PM  

ഓഫ് ടോപിക്:
"ശാസ്ത്ര ഗണിത വിഷയങ്ങള്‍ സെക്കന്‍ഡറി തലത്തില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കായി മലേഷ്യയില്‍ സെപ്റ്റംബറില്‍ നടക്കുന്ന പരിശീലന പരിപാടിയിലേക്ക് ..."
മലേഷ്യയില്‍ വിദ്യാഭ്യാസമേഘല സാമാന്യം തരക്കേടില്ലാതെ പോകുന്നുവെന്നാണറിവ്, ഇനി അവിടത്തെ ഗതിയെന്താണാവോ..!

ജെ പി വെട്ടിയാട്ടില്‍ June 19, 2011 at 11:45 PM  

എനിക്ക് കുറേ സംശയങ്ങള്‍ ഉണ്ട്. പിന്നീട് ചോദിക്കാം. ഭാവുകങ്ങള്‍.............

ഞാന്‍ ഇവിടെ തൃശ്ശൂരില്‍.......... ഇവിടേക്ക് സ്വാഗതം......

Krishnan June 20, 2011 at 6:21 AM  

@ നിധിന്‍ ജോസ്

"ജിയുഐ ഉള്ള സോഫ്ട് വെയര്‍ അല്ലേ ഒരു സാധീരണ യൂസറിന് വേണ്ടത്."

gui വരുന്നതിനു മുന്‍പ് കമ്പ്യൂട്ടര്‍ പരിചയപ്പെട്ടതുകൊണ്ടാവാം, എനിക്ക് cli കൂടൂതല്‍ ഇഷ്ടമാവുന്നത്. "സാധാരണ" ഉപയോക്താവുപോലും (വിശേഷിച്ചും വിദ്യാര്‍ത്ഥികളും അധ്യാപകരും), gui ല്‍ തുടങ്ങിയാലും, linux cli യുടെ ശക്തി കൂടി തിരിച്ചറിയണം എന്നൊരു ആഗ്രഹം; അതുകൊണ്ടുതന്നെ
ഒരവസരം കിട്ടിയപ്പോള്‍, ഒരു gui vs. cli ചര്‍ച്ച തുടങ്ങാമോ എന്നു നോക്കിയതാണ്‌ :)

Nidhin Jose June 20, 2011 at 6:38 AM  

@Krishnan .
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാനും DOS ലാണ് കംമ്പ്യുട്ടറില്‍ ഹരിശ്രീകുറിച്ചത്... അന്ന് ഡോസും ബേസിക്കും ലോട്ടസ്123യും ഡിബേസും വേഡ് സ്റ്റാറുമോക്കെ ആവേശത്തോടെ പഠിച്ചിട്ടുണ്ട്. CLI വളരെ പവര്‍ ഫുള്‍ തന്നെയാണ്. അതിനെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളുമാണ് ഞാന്‍. കമാന്ററിയാതെ ലിനക്സില്‍ എല്ലാം ചെയ്യാന്‍ പാടാണെന്ന് ഒരുപാട് പേര്‍ ലിനക്സിനെ കുറ്റം പറയുന്നത് കേട്ടിട്ടുണ്ട്. ഉബുണ്ടു പോപ്പുലര്‍ ആയതില്‍ പിന്നെ കുറ്റം പറച്ചില്‍ കുറച്ച് കുറഞ്ഞിട്ടുണ്ട്. എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യുന്നതല്ലേ നല്ലത്? എല്ലാവരേയും പരിഗണിക്കേണ്ടത് നമ്മുടെ കടമയല്ലേ....

ഗീതാസുധി June 20, 2011 at 7:50 AM  

ട്രൂക്രിപ്റ്റ് വിജയകരമായി പ്രവര്‍ത്തിക്കുന്നു, നന്ദി നിധിന്‍ സാര്‍!
ഓ.ടി:
കൊല്ലം ഐടി@സ്കൂളിന്റെ ടൈംടേബിള്‍ സോഫ്റ്റ്​വെയറിനായി കാത്തിരിക്കുന്നു.ഉബുണ്ടുവില്‍ തന്നെയായിരിക്കും, ഇല്ലേ..?

Krishnan June 20, 2011 at 10:29 AM  

@ നിധിന്‍ ജോസ്

"CLI വളരെ പവര്‍ഫുള്‍ തന്നെയാണ്. അതിനെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളുമാണ് ഞാന്‍"

cli ഇഷ്ടപ്പെടുന്ന ഒരാളെക്കൂടി പരിചയപ്പെട്ടതില്‍ വളരെ സന്തോഷമുണ്ട്.

"...ചെയ്യാന്‍ പാടാണെന്ന് ഒരുപാട് പേര്‍ ലിനക്സിനെ കുറ്റം പറയുന്നത് കേട്ടിട്ടുണ്ട്. എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യുന്നതല്ലേ നല്ലത്? എല്ലാവരേയും പരിഗണിക്കേണ്ടത് നമ്മുടെ കടമയല്ലേ?"

തീര്‍ച്ചയായും. പക്ഷേ, gui വഴി കമ്പ്യൂട്ടറിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരില്‍ ചിലരെങ്കിലും, ക്രമേണ cli യുടെ ശക്തി തിരിച്ചറിഞ്ഞ് power users ആയി മാറുന്നതു കണ്ടിട്ടുണ്ട്; മറിച്ച്, gui മാത്രം ഉപയോഗിച്ചു ശീലിക്കുന്നവരുടെ കമ്പ്യൂട്ടര്‍ പഠനം ഒരു പരിധിയ്ക്കപ്പുറം വളരുന്നില്ല എന്നും തോന്നിയിട്ടുണ്ട്. അതിനാല്‍ ഇടയ്ക്കെങ്കിലും command-line tools ചര്‍ച്ച ചെയ്യുന്നത് നല്ലതാണെന്നു തോന്നുന്നു.

ഗണിതപഠനവുമായി ബന്ധിപ്പിച്ചു പറഞ്ഞാല്‍, കണക്കിലേക്ക്‌ ആകര്‍ഷിക്കാന്‍ ചില സൂത്രവിദ്യകളുടെ അത്ഭുതം ഉപയോഗിക്കാം; ചിലരെയെങ്കിലും, അതിനപ്പുറമുള്ള യുക്തിയുടെ സൗന്ദര്യത്തിലേക്ക് നയിക്കാനും ശ്രമിക്കണ്ടേ?

Krishnan June 20, 2011 at 10:49 AM  

@ നിധിന്‍ ജോസ്‌

"PGP പ്രിറ്റി ഗുഡ് പ്രൈവസി അല്ലേ....?"

അതെ. PGP encryption ചെയ്യാന്‍ FSF ഉണ്ടാക്കിയ പ്രോഗ്രാം ആണ്‌ GPG അഥവാ GNU Privacy Guard

Babuji Jose June 20, 2011 at 11:23 AM  

എന്‍ക്രിപ്റ്റ് ചെയ്യുക,ഡീക്രിപ്റ്റ് ചെയ്യുക,ഒണ്‍-ദി-ഫ്ലൈ ഈ സാങ്കേതിക പദങ്ങള്‍ ഒന്നു വിശദമാക്കാമോ?

Babuji Jose June 20, 2011 at 11:26 AM  

എന്‍ക്രിപ്റ്റ് ചെയ്യുക,ഡീക്രിപ്റ്റ് ചെയ്യുക, ഒണ്‍-ദി-ഫ്ലൈ -ഈ സാങ്കേതികപദങ്ങള്‍ ഒന്നു വിശദമാക്കാമോ?

വി.കെ. നിസാര്‍ June 20, 2011 at 12:33 PM  

"ഇന്റര്‍നെറ്റുപയോഗത്തിന്റെ അളവ് അപ്പപ്പോള്‍ അറിയുന്നതിനുള്ള സോഫ്ടവെയര്‍ ഉബുണ്ടുവില്‍ ഉണ്ടെങ്കില്‍ അതുകൂടി നല്‍കിയാല്‍ നന്ന്."
പ്രിയ വിജയകുമാര്‍ സാര്‍,
ഉബുണ്ടുവില്‍ Applications->Accessories->Screenlets ല്‍ നിന്ന് Netmonitor കോണ്‍ഫിഗര്‍ ചെയ്ത് Auto Start on Login കൊടുത്തുനോക്കൂ...

Krishnan June 20, 2011 at 1:33 PM  

@ Chempakasseril

"എന്‍ക്രിപ്റ്റ് ചെയ്യുക,ഡീക്രിപ്റ്റ് ചെയ്യുക,ഒണ്‍-ദി-ഫ്ലൈ ഈ സാങ്കേതിക പദങ്ങള്‍ ഒന്നു വിശദമാക്കാമോ?"

വിവരങ്ങളെ ഒരു നിശ്ചിതരീതിയില്‍ മാറ്റിയെഴുതുന്ന രീതിയാണ്‌ encryption എന്നു പൊതുവായി പറയാം. മാറ്റിയെഴുതുന്നതിന്റെ അടിസ്ഥാനം അറിയുന്ന ആള്‍ക്കു മാത്രമേ ഇതഴിച്ചെടുത്ത് യഥാര്‍ത്ഥവിവരം വായിക്കാന്‍ കഴിയുകയുള്ളു; അതാണ്‌ decryption.

ഒരു ചെറിയ ഉദാഹരണം: ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളെ രണ്ടായി പകുത്ത്, ചുവടെക്കാണിച്ചിരിക്കുന്നതുപോലെ എഴുതുക:

A B C D E F G H I J K L M
N O P Q R S T U V W X Y Z

ഇനി സാധാരണ രീതിയില്‍ എഴുതിയ ഒരു വിവരത്തില്‍, ഓരോ അക്ഷരത്തിനും പകരം, അതിനു മുകളിലോ താഴെയോ വരുന്ന അക്ഷരം എഴുതുക.അപ്പോള്‍ CAT എന്നതിനു പകരം PNG ആകും. rot13 (rotation by 13) എന്ന പേരിലറിയപ്പെടുന്ന ലളിതമായ encryption ആണിത്. (മലയാളത്തിലെ "മൂലഭദ്രം" ഓര്‍ക്കുക)

കമ്പ്യൂട്ടറുകളുപയോഗിച്ച്, അതി സങ്കീര്‍ണ്ണമായ ഗണിതതത്വങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഇപ്പോള്‍ ഇതു നടത്തുന്നത്. ഗണിതത്തിലും കമ്പ്യൂട്ടറുകളിലുംതാല്പര്യമുള്ള കുട്ടികള്‍ക്ക് ശ്രമിക്കാവുന്ന ഒരു പഠനമേഖലയാണ്‌ cryptography.

"ആവശ്യത്തിനനുസരിച്ച്, ഉടനടി ഉണ്ടാക്കുക" എന്ന അര്‍ത്ഥത്തിലാണ്‌ സാധാരണയായി on-the-fly എന്നു പറയുന്നത്. വിവരങ്ങള്‍ വായിക്കുന്ന മുറയ്ക്കുതന്നെ encrypt/decrypt ചെയ്യുന്ന പ്രോഗ്രാമുകളാണ്‌ on-the-fly-encryption പ്രോഗ്രാമുകള്‍, അഥവാ, OTFE പ്രോഗ്രാമുകള്‍

VIJAYAKUMAR M D June 20, 2011 at 8:21 PM  
This comment has been removed by the author.
VIJAYAKUMAR M D June 20, 2011 at 8:24 PM  

പ്രിയ നിസാര്‍ സാര്‍,
പ്രവര്‍ത്തിപ്പിച്ചു നോക്കി.സംഗതി ജോര്‍.വളരെ നന്ദി.

kalmaloram June 22, 2011 at 7:34 AM  

വളരെ നന്ദി, നിസാര്‍ സര്‍,എനിയും പുതിയത് പ്രതീക്ഷിക്കുന്നു.

Arunanand T A June 22, 2011 at 7:13 PM  

ടൈം ടേബിള്‍ സോഫ്റ്റ്‌വെയര്‍ ഉടനെ പ്രതീക്ഷിക്കുന്നു. അഡ്വാന്‍സായി നന്ദി. aSc Time Table Software പരീക്ഷിച്ചു നോക്കി. നമ്മുടെ ആളുകള്‍ തന്നെ ഉണ്ടാക്കിയതകുമ്പോള്‍ വളരെ സൗകര്യം ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

rakeshvakayad December 20, 2011 at 1:35 AM  

സാര്‍ കഞ്ഞി കണക്ക് എളുപ്പം കണക്കാക്കാനുള്ള സോഫ്റ്റ് വെയര്‍ പറഞ്ഞ് തരുമോ?

rakeshvakayad December 20, 2011 at 1:35 AM  

സാര്‍ കഞ്ഞി കണക്ക് എളുപ്പം കണക്കാക്കാനുള്ള സോഫ്റ്റ് വെയര്‍ പറഞ്ഞ് തരുമോ?

RIAS January 18, 2012 at 8:40 PM  

anikku school linux cheyyaan padikkanam anikku software kittukayum venam poorna sahayam tharumo

Travels of Daniel November 9, 2012 at 3:20 AM  

*ഇപ്പോള്‍ വനിത , ഫാസ്റ്റ് ട്രാക്ക് , കര്‍ഷക ശ്രീ , സമ്പാദ്യം , ദി വീക്ക്‌ എന്നീ മാസികകള്‍ UBUNTU വില്‍ ഫ്രീയായി ഡൌണ്‍ലോഡ് ചെയ്യാം .*

http://dailylifetipsandtricks.blogspot.in/2012/11/download-four-malayala-manorama.html

സപര്യ December 9, 2012 at 11:05 AM  
This comment has been removed by the author.
സപര്യ December 9, 2012 at 11:14 AM  

നിധിന്‍ സര്‍,
രണ്ട് സംശയങ്ങളുണ്ട്.
1.External Harddisk, Pendrive എന്നിവയിലെ ഫോള്‍ഡറുകളും ഫയലുകളും ഈ രീതിയില്‍ സുരക്ഷിതമായി സൂക്ഷിച്ച് വയ്ക്കാനാവുമോ?
2.വ്യക്തിപരമായ വിവരങ്ങളാണല്ലോ ഇങ്ങനെ സൂക്ഷിക്കുന്നത്, ഈ വിവരങ്ങള്‍ truecrypt തന്നെ ചോര്‍ത്താനുള്ള സാധ്യത എത്രത്തോളമുണ്ട്?

Rajeev December 9, 2012 at 7:42 PM  

"ഇന്റര്‍നെറ്റുപയോഗത്തിന്റെ അളവ് അപ്പപ്പോള്‍ അറിയുന്നതിനുള്ള സോഫ്ടവെയര്‍ ഉബുണ്ടുവില്‍ ഉണ്ടെങ്കില്‍ അതുകൂടി നല്‍കിയാല്‍ നന്ന്."

Applications -> Ubuntu Software Centre-> Search for KNemo-> install it

Rajeev December 9, 2012 at 7:45 PM  
This comment has been removed by the author.
Rajeev December 9, 2012 at 7:57 PM  

"സാര്‍ കഞ്ഞി കണക്ക് എളുപ്പം കണക്കാക്കാനുള്ള സോഫ്റ്റ് വെയര്‍ പറഞ്ഞ് തരുമോ?"

Click here

Astral-Plane May 14, 2015 at 4:30 PM  

SMS School Software has the user friendly dashboards to sign in access for students, teachers, parents, faculty members and management of school administration. These software applications can store grade books, campus news, hostel, library transaction, transportation, timetable, events and many more. It has fully-fledged human resource module to track all the details about the employees.

Vidyalaya School Management Software September 8, 2021 at 6:41 PM  

Thanks for your valuable information about Education management software

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer