കാലിലാലോലം ചിലമ്പുമായ് (മലയാളം യൂണിറ്റ് - I)
>> Friday, July 8, 2011
പത്താം ക്ലാസിലെ മലയാളം ; കേരളപാഠാവലി ഒന്നാം യൂണിറ്റ് മിക്കവാറും ഇപ്പോള്‍ ക്ലാസില്‍ എടുത്തു തീര്‍ന്നുകൊണ്ടിരിക്കയായിരിക്കും. അതുകൊണ്ടുതന്നെ ആ യൂണിറ്റിനെ കുറിച്ചുള്ള ഒരു അവലോകനം എന്ന നിലയില്‍ ഈ കുറിപ്പിനെ കണക്കാക്കിയാല്‍ മതി. യൂണിറ്റ് അവസാനിക്കുന്നതോടെ മാത്രം ഇത് എഴുതുന്നത് അധ്യാപകരുടെ സ്വതന്ത്രമായ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളിളുള്ള ഒരു ഇടപെടലായിക്കൂടാ എന്ന ബോധ്യം കൊണ്ടുതന്നെയാണ്. ഒരു കവിതയും, ഒരുകഥയും ഒരു കേട്ടെഴുത്തും ഉള്‍പ്പെടുന്നതാണ് ഈ യൂണിറ്റ്. യൂണിറ്റിന്റെ ആമുഖമായി അയ്യപ്പപ്പണിക്കരുടെ ഒരു കവിതാശകലവും നല്ലൊരു ശീര്‍ഷകവും (കാലിലാലോലം ചിലമ്പുമായ്..) ഉണ്ട്. പുറമേ പാഠപുസ്തകങ്ങളുടെ സാമ്പ്രദായികരീതികളില്‍ ചില അവധാരണ ചോദ്യങ്ങളും അധികവായനക്കുള്ള ചെറിയൊരു കുറിപ്പും ഉണ്ട്. ഇതോടൊപ്പം അധ്യാപകര്‍ക്ക് അവരുടെ കൈപ്പുസ്തകത്തില്‍ വേണ്ട നിര്‍ദ്ദേശങ്ങളും പ്രവര്‍ത്തന സൂചനകളും കൂടി 20-22 പീരിയേഡുകള്‍ മിക്കവാറും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരും. യൂണിറ്റിന്റെ ഉള്ളടക്കത്തെക്കുറിച്ചും ചെയ്യാനാകുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും താഴെ വിശദീകരിക്കുന്നു.
യൂണിറ്റ് ഉള്ളടക്കം
കഥ , കവിത , കേട്ടെഴുത്ത്, കഥപറയല്‍, കഥകളിപ്പദം, കലാനിരൂപണം, എഡിറ്റിങ്ങ്, ശീര്‍ഷകം എന്നീ വ്യവഹാരരൂപങ്ങള്‍ / സങ്കേതങ്ങള്‍
കേരളീയമായ കലാ-സാംസ്കരിക പാരമ്പര്യത്തെക്കുറിച്ചുള്ള അറിവുകള്‍
കലാനിരൂപണത്തെ (രീതി/ശൈലി)സംബന്ധിച്ച ചില സങ്കല്‍പ്പങ്ങള്‍
കലകളുടെ പരസ്പര കൊടുക്കല്‍ വാങ്ങലുകള്‍
കലകളില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്ന സാമൂഹ്യാംശം (സൂചനകള്‍/ വിമര്‍ശനം / പരിണാമം/ )
കാലത്തിനനുസരിച്ച് മാറുന്ന കലയും സൌന്ദര്യ മാനദണ്ഡങ്ങളും : ചര്‍ച്ച
വാമൊഴി-വരമൊഴി കളുടെ തനത് സൌന്ദര്യം
നാട്ടുകലകള്‍-നാടങ്കലകള്‍ എന്നിവ സംബന്ധിച്ച പരാമര്‍ശങ്ങള്‍/ അറിവുകള്‍
അയ്യപ്പപ്പണിക്കര്‍, മുകുന്ദന്‍, കുഞ്ചന്‍നമ്പ്യാര്‍ തുടങ്ങിയ എഴുത്തുകാര്‍ / കൂടിയാട്ടം – കൂത്ത് തുടങ്ങി ആധുനിക ചിത്രകല വരെ വിവിധ രംഗത്തുള്ള കലാകാരന്മാര്‍ / എന്നിവരെ കുറിച്ചുള്ള പ്രാഥമികമായ അറിവുകള്‍
സാമൂഹ്യവിമര്‍ശനം വിദൂഷകവേഷം കെട്ടി അവതരിപ്പിക്കുന്ന ചാക്യാര്‍, കൂത്ത് എന്ന കലാരൂപത്തെ വാക്കുകളിലൂടെ അവതരിപ്പിക്കുന്ന കൃഷ്ണചന്ദ്രന്‍, ചിത്രകലയെ ആസ്വാദനപക്ഷത്ത് നിന്ന് അവതരിപ്പിക്കുന്ന കെ.എസ്. ശിവരാമന്‍ (വെറും കഥാപാത്രമായി കരുതേണ്ടതില്ല) , ചിത്രകലയെപ്പറ്റിപറയുന്നതിന്ന് ചിത്രം കൊടുത്ത് പത്രത്തിന്റെ സ്ഥലം കളയേണ്ടെന്ന് തീരുമാനിക്കുന്ന ഗിരിരാജ് (വെറും കഥാപാത്രമായി കരുതേണ്ടതില്ല) എന്നിങ്ങനെയുള്ള വൈചിത്രങ്ങള്‍ - അവതരണ സങ്കേതങ്ങളിലെ വ്യത്യസ്തകള്‍ - വികാസങ്ങള്‍
പ്രവര്‍ത്തനങ്ങള്‍
[ എമ്പാടും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ‘പുരുഷാര്‍ഥക്കൂത്ത്’ കൂടിയാട്ടം. കഥകളി (ഒന്നാം ദിവസം) എന്നിവയുടെ ഡമോണ്‍സ്ട്രേഷനുകളാണ്. എന്നാല്‍ ഒരിടത്തും (വാര്‍ത്തയില്ല) വടക്കന്‍ പാട്ടവതരണം,നടീല്‍പ്പാട്ടവതരണം (ഇതും ബഹുഭൂരിപക്ഷംകുട്ടികളുംകണ്ടിട്ടില്ലല്ലോ) , ചിത്രകലാപ്രദര്‍ശനം, തുടങ്ങിയവ നടക്കുന്നുമില്ല. (ഇതില്‍ എനിക്ക് ഗിരിരാജിന്റെ അഭിപ്രായം തന്നെ)]
2-3 പേര്‍ വീതമുള്ള ഗ്രൂപ്പുകളില്‍ ഒന്നോ രണ്ടോ കലാരൂപങ്ങളെ (നാടനും എല്ലാം) കുറിച്ചുള്ള ബ്രോഷറുകള്‍ (ഒരു ഡിവിഷനില്‍ നിന്ന് 10 എണ്ണം, ഒരു ക്ലാസില്‍ നിന്ന് 30-40 എണ്ണം). ബ്രോഷറുകളുടെ സമാഹാരം- കൈമാറി വായന
കലാസ്വാദനക്കുറിപ്പുകള്‍
കല-കലാകാര ഡയറക്റ്ററി
കാവ്യാസ്വാദന കുറിപ്പുകള്‍ - ലഘുപന്യാസങ്ങള്‍ (വര്‍ണ്ണന, പദഭംഗി, വാക്യഭംഗി, ഉള്‍പ്പൊരുള്‍, സൂചനകള്‍, കാവ്യസൌന്ദര്യം, ശീര്‍ഷകം, സാഹിത്യ-കലാരൂപങ്ങളിലെ സാമൂഹ്യാംശം, കലകളുടെ കൊടുക്കല്‍ വാങ്ങലുകള്‍…)
കാലത്തിന്നനുസരിച്ച് മാറുന്ന ആവിഷ്കാരങ്ങള്‍ - പഠനക്കുറിപ്പുകള്‍
കഥക്കുള്ളിലെ കുടുംബങ്ങള്‍ (ഹംസവും…, മുരിങ്ങപ്പേരി…ആര്‍ട്ട് അറ്റാക്ക്)-പഠനം-കുറിപ്പുകള്‍
സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍ എന്നിവരെ കുറിച്ചുള്ള ജിവചരിത്രക്കുറിപ്പുകള്‍
ഉള്ളടക്കപരമായ നിരീക്ഷണക്കുറിപ്പുകള്‍- താരതമ്യക്കുറിപ്പുകള്‍-വിലയിരുത്തലുകള്‍
കാവ്യസങ്കല്‍പ്പങ്ങള്‍-തനത് ശൈലികള്‍ വിശകലനക്കുറിപ്പുകള്‍
കേരളത്തിന്റെ കലാപാരമ്പര്യം- സെമിനാര്‍ (ബ്രോഷര്‍ പ്രവര്‍ത്തനം, കലാകാരഡയറക്റ്റരി എന്നിവ പ്രയോജനപ്പെടുത്തി)
കലാനുഭവങ്ങള്‍- IT പ്രയോജനപ്പെടുത്തിയുള്ളവ
അഭിമുഖം (കെ.എസ്.ശിവരാമന്‍, ഗിരിരാജ് എന്നിവരെപ്പോലെയുള്ളവരുമായി)
സാസ്കാരികരംഗത്തെ പുരോഗതികളും-പിന്നോട്ടടികളും (പ്രതിസന്ധികള്‍) – ഗവേഷണാത്മക പഠനം: പ്രോജക്ട്
35 comments:
കാലിലാലോലം ചിലമ്പുമായ്..ഈ കാവ്യശകലം ഏതിൽ നിന്നെടുത്തതാനെന്നറിയാവുന്നവർ പറയുമല്ലോ
കിരണിന്റെ ക്ലാസില്‍ മലയാളം നാലു യൂണിറ്റ് എടുത്തുകഴിഞ്ഞത്രെ!ഒക്ടോബറില്‍ പാഠം തീര്‍ത്ത് നാലുവട്ടമെങ്കിലും റിവിഷന്‍ വേണമെന്നതാണത്രെ അവിടുത്തെ നിയമം!!
വാലിനു തീപിടിച്ചപോലെ ഈ ടീച്ചര്‍മാര്‍ എവിടേയ്ക്കാ ഓടുന്നത്?
ഇതിനൊക്കെ കൃത്യമായ ആസൂത്രണങ്ങളൊന്നും വകുപ്പിലില്ലേ..?
അല്ലാ, അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുകയാ..
"വാലിനു തീപിടിച്ചപോലെ ഈ ടീച്ചര്‍മാര്‍ എവിടേയ്ക്കാ ഓടുന്നത്?
ഇതിനൊക്കെ കൃത്യമായ ആസൂത്രണങ്ങളൊന്നും വകുപ്പിലില്ലേ..?"
ഉണ്ടല്ലോ സാര്‍, പക്ഷേ അതെല്ലാം മോണിറ്റര്‍ ചെയ്യാന്‍ വിദ്യാഭ്യാസ ആപ്പീസര്‍മാര്‍ക്കും മറ്റും എവിടെയാ സമയം? പാഠപുസ്തകത്തിന്റേയും മൂത്രപ്പുരകളുടേയും കണക്കെടുത്തു കഴിയുമ്പോഴേക്കും അടുത്ത വര്‍ഷം തുടങ്ങില്ലേ..? കിരണിനെ സഹതാപം അറിയിക്കുക.
ഈ യൂണിടിന്റെ മിനുക്കുപണിയിലാണിപ്പൊൾ..ടെക്റ്റിന്റെ പിന്നണിപ്രവർത്തകൻ പറഞ്ഞു ...ഏതു യൂനിറ്റിനും പാകമായ തലവാചകം വൈലോപ്പിള്ളിക്കവിതയിലുണ്ടെന്ന്......
മലയാളം അധ്യാപകര്‍ മലയാളവുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുകയാണെങ്കില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഇതുപോലുള്ള മലയാളം പോസ്റ്റുകള്‍ മാത്സ് ബ്ലോഗില്‍ പബ്ളിഷ് ചെയ്യാം. ഒരു പോസ്റ്റില്‍ നടക്കുന്ന ചര്‍ച്ചകളാണ് അതുപോലുള്ളവ തുടര്‍ന്നും നല്കാന് മാത്സ് ബ്ലോഗിനെ ചിന്തിപ്പിക്കുന്നത്. ഒരു നല്ല ചര്‍ച്ച പ്രതീക്ഷിക്കുന്നു.
കാലിലാലോലം ചിലമ്പുമായ്
തേനുലാവും നറുമൊഴിയുമായ്
തേടിവന്നു മലയാളമങ്ക നീയി-
ന്നാടുമോയെന്‍ ഹൃദയവേദിയില്‍
- ജനാര്‍ദ്ദനന്‍ -
"കാലിലാലോലം ചിലമ്പുമായ് ചെന്നു ദേ-
വാലയമുറ്റത്തൊരറ്റത്തു നമ്പിയാര്‍
കൂത്തു നടക്കുമരങ്ങിനടുത്തു പിന്‍
പാട്ടിനാളില്ലാതെ മേളവുമെന്നിയേ
..............
തന്റേടമോടെ തുറന്നൊരു പാട്ടുമായ്
തന്റെയതുല്യമാം നൃത്തം തുടങ്ങിനാന്‍"
കല്യാണസൗഗന്ധികം - വൈലോപ്പള്ളി
രാമനുണ്ണി സാറിനും മാത്സ് ബ്ലോഗിനും നന്ദിയും അഭിനന്ദനവും
കാലിലാലോലം ചിലമ്പുമായ്
ചേലിലൊന്നണിഞ്ഞൊരുങ്ങി
വേലയിന്നു തുടങ്ങിടുമ്പോൾ
ആലിലവയർ ഒന്നൊട്ടിനിന്നു
യൂണിറ്റ് ഉള്ളടക്കം, പ്രവർത്തനങ്ങൾ എന്നിവയിലൂന്നിയുള്ള ഒരു ചർച്ച നടക്കില്ലേ? വായിച്ചവർ നിരവധിയുണ്ട് (hit count). സൂക്ഷ്മമായി വായിച്ചിരിക്കില്ലേ? അതോ @ഹോംസ് പറഞ്ഞപോലെ ഓട്ടം തന്നെയാവുമോ?
ആതിരയും ഹിതയും അനന്യയുമൊക്കെ മലയാളത്തിലും പുപ്പുലികളാണല്ലോ. കണക്കും ഫിസിക്സും പോലെ മലയാളവും കാച്ചിവിടുകയാണല്ലോ. :)
മാഷേ,ഒരു യൂണിററ് കഴിഞ്ഞു.മൂല്യനിര്‍ണ്ണയവും.ഹോംസ് പറഞ്ഞപോലെ ഓടിയതല്ല.രാവിലേയും വൈകീട്ടും ശനിയും ക്ലാസ്സ്.മിക്ക സ്കൂളിലേയും അവസ്ഥ ഇതുതന്നെ. അതുകൊണ്ട് ഒരപേക്ഷ.ഇനിയും ഇത്ര വൈകിക്കരുതേ...വിലപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നല്കാന്‍...
"ഹോംസ് പറഞ്ഞപോലെ ഓടിയതല്ല.രാവിലേയും വൈകീട്ടും ശനിയും ക്ലാസ്സ്.മിക്ക സ്കൂളിലേയും അവസ്ഥ ഇതുതന്നെ."
ഞായറും കൂടെ ആക്കിക്കോളൂ ടീച്ചറേ..
അതുകൂടാതെ ട്യൂഷനും കൂടെയാകുമ്പോള്‍ കുട്ടികളുടെ അവസ്ഥയൊന്നു ചിന്തിക്ക്!
കഷ്ടം, പഠനം പാല്പായസമാക്കുന്ന പുതിയ സമ്പ്രദായത്തെ ഇങ്ങനെ കുളമാക്കുന്നതാരാണ്? എനിയ്ക്കുതോന്നുന്നു ഹെഡ്മാസ്റ്റര്‍മാര്‍ക്കാണ് ആദ്യം ബോധവത്ക്കരണം വേണ്ടതെന്ന്.
@ഹിതയും ആതിരയും...
മാത്സ് ബ്ലോഗ് പോസ്റ്റ് ചെയ്ത "കൂത്തുകൂടിയാട്ടവും" കാണുമല്ലോ
aashamsakal
കഥകളിയെക്കുറിച്ച് ഒരു സെമിനാറും ആവാം...
മാത്സ്ബ്ളോഗിന് ഹൃദയംഗമമായ നന്ദി
I am very happy to know that mathsblog is not only a blog for maths but for malayalam
also.Best Wishes to those who behind it.
Soy Thomas,St.Thomas HSS Pala
i am PTA president of a govt.higher secondary school and a regular visitor of maths blog.i would always discuss it with the teachers also.great effort.go ahead
i am PTA president of a govt.higher secondary school and a regular visitor of maths blog.i would always discuss it with the teachers also.great effort.go ahead
റജി സാര്‍,
അങ്ങയേപ്പോലുള്ള അധ്യാപകേതര സമൂഹവും ബ്ലോഗിന്റെ സന്ദര്‍ശകരാണെന്നത് മാത്സ് ബ്ലോഗ് ടീമിന് ആവേശം പകരുന്നു. രക്ഷകര്‍ത്താക്കളും വിദ്യാഭ്യാസമേഖലയിലെ തുടിപ്പുകളെ തൊട്ടറിയാന്‍ താല്പര്യം പ്രകടിപ്പിക്കുന്നുവെന്നത് ഒരു നല്ല പ്രവണതയാണ്. നന്ദി, എല്ലാ ബ്ലോഗ് ടീമംഗങ്ങള്‍ക്കും വേണ്ടി...അധ്യാപക സമൂഹത്തിന് വേണ്ടി...
http://www.youtube.com/watch?v=V95D4fVXdzU
പത്താം ക്ളാസിലെ മലയാളം പാഠപുസ്തകത്തിലെ വള്ളത്തോളിന്റെ എന്റെ ഭാഷ എന്ന കവിത-ആലപിച്ചത് കണ്ണൂർ നെടുങ്ങോം ഗവ: ഹയർ സെക്കന്ററി സ്കൂളിലെ മലയാളം അധ്യാപകൻ ഉണ്ണികൃഷ്ണൻ പയ്യാവൂർ.
കുട്ടികൾക്ക് എളുപ്പത്തിൽ ആലപിക്കാനായി ലളിതമായ ഈണമാണു നൽകിയിരിക്കുന്നത്.
ഞങ്ങള്‍ ഇപ്പോള്‍ G.M.H.S. പാറത്തോട്ടില്‍ S.S.I.T.C. യുടെ ക്ളാസിലാണ്. ഞങ്ങള്‍ ഇപ്പോള്‍ മാത്സ് ബ്ലോഗ് പരിചയപ്പെട്ടു.
nannakunund maths blog
c.c krishnakumar
ghss anakkara palakkad
പരീക്ഷയിലെ ചോദ്യങ്ങളാണ് എന്നും പ്രധാനമെന്ന് എല്ലാവരും വിചാരിക്കുന്നു.പാഥാസൂത്രണത്തില്‍ തെളിയുന്ന ജ്ഞാനനിര്മ്മിതികളും പ്രവര്ത്തനവും ആര്‍ക്കുവേണം
റിവിഷനേ.... കിരണിന്‍ ക്ലാസ്സുകളേ... വാഴ്ക
രാമനുണ്ണി സാറ് ഞങ്ങളെ സംബന്ധിച്ച് വൈകീട്ടില്ല. പാഠപുസ്തകം ഇപ്പോ കിട്ടീട്ടേയുള്ളൂ. പിന്നെ നല്ല അദ്ധ്യാപകന്റെ ക്ലാസ് കുട്ടികള്‍ക്ക് പീഡനമാവില്ല. അത് ആസ്വാദ്യകരമാവും
Mathsbloginu ella vida abinandanangalum, specialy ente nattukaranaya nisar mashkku.
Gafoor
thanks
thanks sanalkumar sir
thanks sanalkumar sir
thanks sanalkumar sir
മാത് സ് ബ്ളോഗ് ഇനിയും മുന്നോട്ട് പോകട്ടെ......
ആശംസകള്‍
ചെറുതായില്ല ചെറുപ്പം എന്ന നളചരിതെ ആട്ടക്കഥയുടെ വീഡിയോ https://www.youtube.com/watch?v=qZwX1sm8xw8
ചെറുതായില്ല ചെറുപ്പം പാഠഭാഗത്തെ നളചരിതത്തിന്റെ വീഡിയോ
click here
Post a Comment