പാഠപുസ്തകങ്ങളുടെ കണക്കുകള്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരവസരം കൂടി

>> Monday, July 4, 2011

ഓരോ സ്കൂളും തങ്ങള്‍ക്ക് ലഭിച്ച പാഠപുസ്തകങ്ങളുടെ ഇനം തിരിച്ച ലിസ്റ് ഓണ്‍ലൈനായി നല്‍കുന്നതിനായി നിശ്ചയിച്ച സമയപരിധി അവസാനിച്ചിട്ടും ഒട്ടേറെ സ്കൂളുകള്‍ പ്രസ്തുത വിവരങ്ങള്‍ ഇനിയും നല്‍കാനുണ്ടെന്ന് മനസ്സിലാക്കുന്നു. നല്‍കിയ വിവരങ്ങള്‍ തന്ന അപൂര്‍ണ്ണവും അവ്യക്തവുമായിരുന്ന അനവധി ഉദാഹരണങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുളള തെറ്റുകള്‍ വന്നതുകൊണ്ട് പുസ്തക വിതരണത്തിന്റെ കൃത്യത ലഭ്യമാക്കുന്നതില്ല. ആയതിനാല്‍ എല്ലാ സ്കൂളുകളും കൃത്യമായി ഓര്‍ഡര്‍ നല്‍കുന്നതിന് ഒരവസരം കൂടി താഴെപറയുന്ന ഷെഡ്യൂള്‍ പ്രകാരം നല്‍കുന്നു.

തീയതിറവന്യൂ ജില്ലകള്‍
7.7 20011കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്
8.7.2011മലപ്പുറം, പാലക്കാട്, കോട്ടയം, കൊല്ലം
9.7.2011 , 10.7.2011ഈ അവധി ദിവസങ്ങളില്‍ മേല്‍പ്പറഞ്ഞ ജില്ലയിലെ സ്കൂളുകള്‍ക്ക് നല്‍കിയ ഓര്‍ഡറുകള്‍ വീണ്ടും പരിശോധിക്കാക്കാനും മാറ്റങ്ങള്‍ എന്തെങ്കിലും വേണമെങ്കില്‍ വരുത്താനും കഴിയും.
11.7.2011തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, വയനാട്
12.7.2011ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം

NB : ഓരോ റവന്യൂ ജില്ലയിലും പെട്ട സ്കൂളുകള്‍ക്ക് അതാത് ദിവസങ്ങളില്‍ മാത്രമേ ഓര്‍ഡര്‍ നല്‍കാന്‍ കഴിയൂ.
5.7.2011-ന് അകം കൃത്യമായി ഓര്‍ഡര്‍ നല്‍കിയവര്‍ വീണ്ടും ഓര്‍ഡര്‍ നല്‍കേണ്ടതില്ല. എന്നാല്‍ ഇതിനകം നല്‍കിയ ഓര്‍ഡറില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടങ്കില്‍ അത് ചെയ്യാവുന്നതുമാണ്.
ഇതേക്കുറിച്ചുള്ള 7-7-2011 ലെ ഏറ്റവും പുതിയ സര്‍ക്കുലര്‍ ഇവിടെയുണ്ട്

സ്ക്കൂള്‍ തുറന്നിട്ട് മാസം ഒന്നു കഴിഞ്ഞു. കുട്ടികള്‍ക്ക് ഇനിയും പാഠപുസ്തകങ്ങള്‍ ലഭിക്കാനുണ്ട്. ഇതേക്കുറിച്ചെല്ലാം ചര്‍ച്ച ചെയ്യാനായി വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പാഠപുസ്തക വിതരണം ഊര്‍ജ്ജിതമാക്കാനുള്ള നടപടികളെടുത്തിരിക്കുകയാണ്. അതിന്റെ ഭാഗമായി പുറത്തിറക്കിയ സര്‍ക്കുലറിലേക്ക് ഏവരുടേയും ശ്രദ്ധ ക്ഷണിക്കട്ടെ. " 2011-12 അദ്ധ്യയനവര്‍ഷത്തിലെ സംസ്ഥാന ഗവണ്‍മെന്റ് /എയഡഡ് സ്കളൂകളില്‍ ഇനിയും ലഭിക്കാനുള്ള പാഠപുസ്തകങ്ങള്‍ സംബന്ധിച്ച കണക്ക് അടിയന്തിരമായി ശേഖരിക്കേണ്ടിയിരിക്കുന്നു. ഇതിനായി ഓരോ സ്ക്കൂളുകളും ഇതിനകം ലഭിച്ചതും ഇനി ലഭിക്കാനുള്ളതുമായ പുസ്തകങ്ങളുടെ എണ്ണം ഓണ്‍ലൈനായി 05-7-2011 ചൊവ്വാഴ്ച 2 മണിയ്ക്കകം കൃത്യമായി നല്‍കണം. ചുവടെപ്പറയുന്ന മാര്‍ഗരേഖകള്‍ പാലിക്കേണ്ടതാണ്. ജൂണ്‍മാസത്തില്‍ shortage സംബന്ധിച്ച കണക്ക് ഓണ്‍ലൈനായി നല്‍കിയതും അല്ലാത്തതുമായ സ്ക്കൂളുകളും, ഇതു സംബന്ധിച്ച് ഇ-മെയില്‍ വഴി അറിയിപ്പ് നല്‍കിയവരും ഇപ്പോള്‍ ഈ ഫോര്‍മാറ്റില്‍ ഡേറ്റ നല്‍കണം. സൊസൈറ്റി ക്രമത്തിലല്ല, സ്ക്കൂള്‍ ക്രമത്തിലാണ് ഡേറ്റ അപ്​ലോഡ് ചെയ്യേണ്ടത്. രജിസ്ട്രേഷന്‍ ചെയ്യേണ്ട വിധം ചുവടെ നല്‍കിയിരിക്കുന്നു.

കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍സ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralabooks.org ലെ text book receipt (കൈപ്പറ്റിയ പാഠപുസ്തകം) എന്ന ലിങ്കില്‍ പ്രവേശിക്കുക. (ഇവിടെ ക്ലിക്ക് ചെയ്തു ലോഗിന്‍ പേജിലേക്കെത്താം)

(വലുതായിക്കാണുന്നതിന് ചിത്രത്തില്‍ രണ്ടുവട്ടം ക്ലിക്ക് ചെയ്യുക)

ഫെബ്രുവരി മാസത്തില്‍ ഓണ്‍ലൈന്‍ ഇന്‍ഡന്റ് നല്‍കാന്‍ ഉപയോഗിച്ച സ്ക്കൂള്‍ കോഡും പാസ്​വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്റ്റാന്‍ഡേര്‍ഡ് സെലക്ട് ചെയ്യുക. താഴെപ്പറയും പ്രകാരം ഒരു ഫോര്‍മാറ്റ് പ്രത്യക്ഷപ്പെടും.
നമ്പര്‍പുസ്തകംആദ്യം ഓര്‍ഡര്‍ ചെയ്ത എണ്ണംയഥാര്‍ത്ഥത്തില്‍ ആവശ്യമായ എണ്ണംഇതിനകം ലഭിച്ച പുസ്തകങ്ങളുടെ എണ്ണം
Sl NoTitle(No.of copies ordered)(No.of copies actually required)(No of copies received)
(A)(B)(C)(D)(E)










A മുതല്‍ C വരെയുള്ള ഡാറ്റ, സൈറ്റില്‍ ലഭ്യമായിരിക്കും. മറ്റ് രണ്ട് കോളങ്ങളാണ് ഓരോ സ്ക്കൂളും എന്റര്‍ ചെയ്യേണ്ടത്. (താഴെ സ്ക്രീന്‍ ഷോട്ട് നല്‍കിയിരിക്കുന്നു)

(വലുതായിക്കാണുന്നതിന് ചിത്രത്തില്‍ രണ്ടുവട്ടം ക്ലിക്ക് ചെയ്യുക)

ഇതിലേക്കായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

C എന്ന കോളത്തില്‍ ഓരോ ടൈറ്റിലിനും വേണ്ടി വരുമെന്ന് കരുതി മുന്‍കൂട്ടി നല്‍കിയ എണ്ണമാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കില്‍ അക്കാര്യമാണ് D എന്ന കോളത്തില്‍ ചേര്‍ക്കേണ്ടത്. ഉദാഹരണത്തിന് 7-ം ക്ലാസിലെ സോഷ്യല്‍ സയന്‍സ് (മലയാളം) 800 എന്നാണ് ആദ്യം ഓര്‍ഡര്‍ നല്‍കിയത് എന്നിരിക്കട്ടെ. യഥാര്‍ത്ഥത്തില്‍ വേണ്ടത് ഇതിനേക്കാള്‍ കുറവോ കൂടുതലോ അല്ലെങ്കില്‍ അതു തന്നെയോ ആകാം. ഏതായാലും അത്തരത്തില്‍ വേണ്ട യഥാര്‍ത്ഥ എണ്ണമാണ് D യില്‍ രേഖപ്പെടുത്തേണ്ടത്. പ്രതീക്ഷിച്ചതിനേക്കാള്‍ കുട്ടികളുടെ എണ്ണത്തില്‍ 50 ന്റെ കുറവു വന്നിട്ടുണ്ടെങ്കില്‍ 750 എന്നും മാറ്റമില്ലെങ്കില്‍ 800 എന്നുമാണ് D കോളത്തില്‍ ചേര്‍ക്കേണ്ടത്.

ആദ്യം ഓര്‍ഡര്‍ നല്‍കാതിരുന്ന ഇനം പാഠപുസ്തകങ്ങളും ഇപ്പോള്‍ ഓര്‍ഡര്‍ നല്‍കാം. ഉദാഹരണത്തിന് 7-ം ക്ലാസിലെ സോഷ്യല്‍ സയന്‍സ് (ഇംഗ്ലീഷ്) ആദ്യ ഓര്‍ഡറില്‍ 0 ആയിരുന്നു. ഇപ്പോള്‍ 40 കോപ്പികള്‍ വേണമെന്നുണ്ടെങ്കില്‍ D എന്ന കോളത്തില്‍ 40 എന്നു ചേര്‍ക്കാം.

ആദ്യ ഓര്‍ഡറില്‍ ഏതെങ്കിലും ഏതെങ്കിലും ടൈറ്റിലുകള്‍ വിട്ടു പോയിരുന്നെങ്കിലും അവയ്ക്ക് നേരെ D എന്ന കോളത്തില്‍ ആവശ്യകത രേഖപ്പെടുത്താം.

ഇതിനകം ലഭിച്ച പുസ്തകങ്ങളുടെ എണ്ണമാണ് E എന്ന കോളത്തില്‍ ചേര്‍ക്കേണ്ടത്. വിതരണ ഏജന്‍സി വഴിയും പ്രസില്‍ നിന്നോ സ്റ്റോറില്‍ നിന്നോ നേരിട്ടും മറ്റ് സ്ക്കൂളുകളില്‍ നിന്ന് അഡ്ജസ്റ്റ്മെന്റ് വഴിയും ലഭിച്ച പുസ്തകങ്ങളുടെ ആകെ എണ്ണമാണ് ഇവിടെ ചേര്‍ക്കേണ്ടത്.

ആദ്യ ഓര്‍ഡറില്‍ അബദ്ധവശാല്‍ എണ്ണം കാണിച്ചതും എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആവശ്യമില്ലാത്തതുമായ ഏതെങ്കിലും പുസ്തകങ്ങളുണ്ടെങ്കില്‍ അവയുടെ നേരെ D കോളത്തില്‍ 0 എന്നു ചേര്‍ക്കണം."
ഇതേക്കുറിച്ചുള്ള സര്‍ക്കുലര്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.
Helpline Numbers and Email Address

For schools having any doubts or confusion regarding distribution of Text books, the following contact persons are available:

1. Team KBPS(Software Team of KBPS)

a. Anish V- 99954 13 786
b. Anas M K- 99954 12 786
c. Anoop U K- 99954 11 786
d. Tiju Joseph- 99954 16 786

2. Mr. CM. Basheer(Dy. Manager)- 9446477455
3. Mr. M.P.Ramakrishnan(Asst. Manager ) -9446472566
4. Mr. K. Ashokan(PM-KBPS)- 9846098510
5. Mr. Santhosh Joseph (ME,KBPS)- 9447391278
6. Mr. Joji Issac - 9446565034

7. DTDC Couriers (Trivandrum,Thrissur,Malappuram,Kozhikkode,Wayanad,Kasargod)
Mr.Sreejith (Asst.Manager)-9387429607
Mr.Harshan -9387429614

8. Phoenix Express Cargo (Kollam,Alappuzha, Pathanamthitta,Idukki,Kottayam, Eranakulam,Palakkad,Kannur)
Mr.Abdul Kadir (Chairman) – 9142337107

kbpskochi@gmail.com (Only for informing shortage of Textbooks, No other emails should be send to this id)
books.kbps@gmail.com (For all other queries)

63 comments:

Hari | (Maths) July 2, 2011 at 6:05 PM  

പാഠപുസ്തക വിതരണം കാര്യക്ഷമമാക്കാനാണ് ജൂലൈ നാല് തിങ്കളാഴ്ചയ്ക്കകം ആവശ്യമായ പുസ്തകങ്ങളുടെ എണ്ണവും ലഭിച്ച പുസ്തകങ്ങളുടെ എണ്ണവും വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനാവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ അധ്യാപകരും സ്ക്കൂളിന്റെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനു വേണ്ട നടപടികളെടുക്കുമല്ലോ.

Sreenilayam July 2, 2011 at 8:12 PM  

മെയ് മാസത്തിലും ജൂണ്‍ മാസത്തിലുമായി എത്ര തവണ ഇന്‍ഡന്റ് കൊടുത്തു. ഷോര്‍ട്ടേജും റിസീവ്ഡുമൊക്കെയായി AEOയിലേക്കും KBPSലേക്കും DEOയിലേക്കുമെല്ലാം എത്രയെത്ര ഷോര്‍ട്ടേജ് ലിസ്റ്റ് വിട്ടിരിക്കുന്നു. KBPSലേക്ക് തന്നെ എത്ര മെയില്‍ അയച്ചു. ഹോട്ടലില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരിക്കുന്ന പോലെയാണ് കഥ. ആദ്യം പപ്പടം, പുറകെ, ഗ്ലാസ്, പിന്നെ പ്ലേറ്റ്, പിന്നെ വെള്ളം, അച്ചാറ്, സലാഡ്... ഇങ്ങനെ തന്നെയാണ് ഈ വര്‍ഷത്തെ പുസ്തക വിതരണവും. പത്രക്കാര്‍ക്കൊക്കെ ഇത്തിരി അനുഭാവമുണ്ടായത് സര്‍ക്കാരിന്റെ ഭാഗ്യം.

www.adimaliweb.com July 2, 2011 at 9:33 PM  

പാഠപുസ്തക വിതരണം കാര്യക്ഷമമാക്കാനാണ് ജൂലൈ നാല് തിങ്കളാഴ്ചയ്ക്കകം ആവശ്യമായ പുസ്തകങ്ങളുടെ എണ്ണവും ലഭിച്ച പുസ്തകങ്ങളുടെ എണ്ണവും വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനാവശ്യപ്പെട്ടിരിക്കുന്നത്.
ഹരി സാറേ...
ഇപ്പോള്‍ നടക്കുന്നത് IT യുടെ മഹത്വം അറിയുന്നവരും അവിടെ ഇവിടെ കേട്ടറിവുള്ളവരും (അല്ലെങ്കില്‍ അങ്ങനെ നടിക്കുന്നവരും) തമ്മിലുള്ള പോരാണ്. നമ്മുടെ പല ആഫീസര്‍മാര്‍ക്കും അധ്യാപകര്‍ക്കും ഓണ്‍ലൈന്‍ രീതിയെപറ്റി ബോധ്യമില്ല. പല DDE മാരും ഉച്ചവരെ പറഞ്ഞു, " മന്ത്രിയുടെ ഉത്തരവാണ്, വിവരങ്ങള്‍ online ആയും കൂടാതെ school wise കണക്ക് AEOs തിങ്കളാഴ്ച conference വിളിച്ച് collect ചെയ്തു അത് consolidate ചെയ്തു തിങ്കള്‍ വൈകിട്ട് നല്‍കണം. ഇല്ലേല്‍ പണി പോകും " ഞങ്ങളുടെ AEO ല്‍ 43 സ്കൂള്‍ . ഏഴു ക്ലാസിലെയും പുസ്തകങ്ങള്‍ ടൈറ്റില്‍ തിരിച്ചു വുമ്പോള്‍ 50 ഇനം എങ്കിലും വരുമല്ലോ? പണികിട്ടി...(കാരണം- ഞങ്ങളുടെ ഓഫീസില്‍ ക്ലാര്‍ക്കുമാര്‍ അഞ്ച് പോസ്റ്റ്‌, ടൈപ്പിസ്റ്റ്‌ ഇല്ല.. ക്ലാര്‍ക്കുമാരില്‍ മിനിമം മൂന്നുപെരേന്കിലും computer കണ്ടിട്ടേ ഇല്ല എന്ന് പറയുന്നോര്‍ അല്ലെങ്കില്‍ വീടും പ്രാരാപ്തവും ഉള്ളവര്‍ !. പിന്നെ എല്ലാത്തിനും ഇരയായി NOON FEEDING ക്ലാര്‍ക്ക്‌ എന്ന ഒരു "കമ്പ്യൂട്ടര്‍ സമര്‍ത്ഥന്‍ " ബാക്കി). ഉടന്‍ സൂപ്രണ്ടോ ആഫീസറോ കരഞ്ഞോണ്ട് വരും. എങ്ങനേലും ഒന്ന് സഹായിക്കാന്‍ പറയും. മനസ്സില്‍ ഇടിവാള്‍ മിന്നുന്നു. 30-6-2011 ല്‍ പുലര്‍ച്ചെ 3.30 വരെ ഇരുന്ന് ഇ-മെയില്‍ ആയി 18 society കളില്‍ നിന്ന് ലഭിച്ച കണക്ക് പോലെ ആവില്ലല്ലോ? പ്രൈമറി സ്കൂളുകള്‍ എഴുതിയെ തരൂ, അത് മൊത്തം ടൈപ്പ് ചെയ്തു കൂട്ടി എടുക്കണം, ഒറ്റ ദിവസം കൊണ്ട് ! ഉറക്കമിളക്കേണ്ടി വരുമെന്ന് ഉറപ്പ് . 30-6-2011 ല്‍ പുലര്‍ച്ചെ 3.30 വരെ ഇരുന്ന് ചെയ്തത് വീട്ടില്‍ വച്ച് ആയതോണ്ട് സൂപ്രണ്ടിന് ലാഘവം! രണ്ട് സാറുംമാരെ സഹായത്തിന് വിളിക്കാമെന്ന് ! ഡി ഡി യില്‍ നിന്നും പറഞ്ഞത് ഡി പി ഐ സര്‍ക്കുലറില്‍ സ്കൂളില്‍ നിന്നും കളക്റ്റ് ചെയ്തു മെയില്‍ ചെയ്യാന്‍ പറയുന്നുണ്ട് പോലും..(ഞാന്‍ കണ്ടില്ല, ആരേലും കണ്ടാല്‍ പറയണം!). പിന്നെന്തിനാ ഓണ്‍ലൈന്‍ നല്‍കുന്നത് എന്ന് ഡി ഡി യില്‍ ചോദിച്ചപ്പോ പറഞ്ഞത് "രണ്ടും വേണം, വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു " എന്നാണ്. അല്ലാ, ഇവരൊക്കെ പറയുന്നത് കേള്‍ക്കാന്‍ മാത്രം ഉള്ളവരാണോ? (എല്ലാ സ്കൂളുകളെയും വിഡ്ഢികളാക്കി ഒരാഴ്ച മുന്‍പ് ഈ വര്‍ഷത്തെ കുട്ടികളുടെ എണ്ണം ചോദിക്കാതെ സങ്കല്പത്തിലുള്ള സംഖ്യയും വച്ച് ഈ വര്‍ഷത്തെ ശരിക്കുള്ള ആവശ്യകത കിട്ടിയ പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യപ്പെട്ട മണ്ടന്മാര്‍ക്ക് തിരിച്ചു എന്ത് ചോദിക്കാനാവുമല്ലേ?, ഇക്കാര്യം കണ്ട ഉടനെ KBPS ല്‍ വിളിച്ചപ്പോള്‍ പറഞ്ഞു, TBO യെ വിളിക്കാന്‍ . അവിടെ വിളിച്ചപ്പോള്‍ എടുത്ത സ്ത്രീ ശബ്ദം "നന്നായി നോക്ക്, അവിടെ മൂന്ന് കോളങ്ങള്‍ എന്റര്‍ ചെയ്യാനുണ്ട് " എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു. പിന്നെ അവരെ വിളിച്ചിട്ട് കാര്യമില്ലെന്ന് അപ്പോളെ പിടി കിട്ടി. പിന്നെ എല്ലാം വിധി എന്ന് ആശ്വസിച്ചു.) വൈകിയെങ്കിലും ഉച്ചതിരിഞ്ഞ് 02-07-2011 ലെ TBO യുടെ സര്‍ക്കുലര്‍ DEO യിലെ ചങ്ങാതി അയച്ചു തന്നു. അതില്‍ വ്യക്തമാക്കുന്നു ഓണ്‍ - ലൈന്‍ submission മതി എന്ന്. എന്താ ആശ്വാസം ! (തൊട്ടതിനും പിടിച്ചതിനും AEO മാര്‍ക്ക് മെയില്‍ തരുന്ന TBO ഈ മെയില്‍ തന്നില്ല ! കുറെ പേരെ വട്ടം ചുറ്റിക്കാമല്ലോ എന്ന് ഓര്‍ത്തിട്ടോ ആവോ ?) ഉടനെ സ്വന്തമായുള്ള വെബ്‌ സൈറ്റ് വഴിയും കയ്യിലുള്ള മെയില്‍ അഡ്രസ്സ് കളിലെക്കും വിവരം ഞാന്‍ പാസ്‌ ചെയ്തു. എല്ലാവരും ആശ്വസിക്കട്ടെ എന്നോര്‍ത്ത് ! പ്രായോഗിക വശം ആലോചിക്കാതെ ഓരോരുത്തര്‍ എടുക്കുന്ന തീരുമാനങ്ങളുടെ ഫലം വന്നു ചേരുന്നത് പാവപ്പെട്ട കുട്ടികളുടെ ഭാവിയിലും, താഴെ ഓഫീസുകളിലുള്ള ജീവനക്കാരന്റെയും അധ്യാപകന്റെയും ചുമലിലും തന്നെ ! ടെക്സ്റ്റ്‌ ബുക്ക്‌ ഡിപ്പോകളില്‍ ഒരുകൂട്ടം ജീവനക്കാര്‍ വിശ്രമിക്കുമ്പോള്‍ ആവശ്യത്തിലധികം പണിയുള്ള ജീവനക്കാര്‍ കുറവുള്ള AEO ഒഫീസുകളോട് ഈ പീഡനം. പിരിവിനായി വരുന്ന ഒരു സംഘടനക്കാരനും ഇതൊന്നും അറിയുന്നില്ല, അറിയുകയുമില്ല. അവര്‍ക്ക് അറിയേണ്ട ആവശ്യവുമില്ല !!!!!!

[വിദൂഷക വചനം- ഈ കണക്കിലെ കളികള്‍ തീരുമ്പോള്‍ വര്‍ഷം തീരുമല്ലോ സാറേ? " ഓ, കുഴപ്പമില്ലെന്നെ, എന്റെ പിള്ളേരൊക്കെ CBSE സ്കൂളിലല്ലേ ...."]

नारदमुनि July 2, 2011 at 10:22 PM  

തലവിധി!!!!
സൊസൈറ്റിയുള്ള സ്കൂളുകള്‍ ആകെ കിട്ടിയ പുസ്തകങ്ങളുടെ എണ്ണം എങ്ങനെ നല്കണം?ക്ലസ്റ്റര്‍ സ്കൂളുകളുടേതു കൂടി ചേര്‍ത്താണല്ലോ ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.

trithala July 2, 2011 at 11:05 PM  

as my memory is correct this is the 5th on-line entry about the books which required for this academic year. what A SIN we people had done to crucify us this much.

സഹൃദയന്‍ July 2, 2011 at 11:07 PM  

ഹൊ.. തലയ്ക്ക് പ്രാന്തു പിടിക്കുന്നു..
ഈ കണക്കൊക്കെ എത്ര പ്രാവശ്യം കൊടുത്തതാ..

ആവശ്യമുള്ള ബുക്കൊക്കെ കിട്ടി..
ഇനി ഒന്നും വേണ്ട എന്നാലും കണക്കു കൊടുക്കണോ..?

VCR KOTTARAM July 2, 2011 at 11:18 PM  

എന്‍.ജെ ബേസില്‍ പറഞ്ഞതു തന്നെയാണു ശരി. നമ്മള്‍ എ.ഇ.ഒ ഓഫീസിലെ ജീവനക്കാര്‍ ആരോടു പറയാന്‍. നല്ല മാസ്റ്റരന്മാര്‍ ആയതൊകൊണ്ട്‌ ജീവനോടെ ഇരിക്കുന്നു.

സഹൃദയന്‍ July 2, 2011 at 11:30 PM  

"
ഉദാഹരണത്തിന് 7-ം ക്ലാസിലെ സോഷ്യല്‍ സയന്‍സ് (മലയാളം) 800 എന്നാണ് ആദ്യം ഓര്‍ഡര്‍ നല്‍കിയത് എന്നിരിക്കട്ടെ. യഥാര്‍ത്ഥത്തില്‍ വേണ്ടത് ഇതിനേക്കാള്‍ കുറവോ കൂടുതലോ അല്ലെങ്കില്‍ അതു തന്നെയോ ആകാം. ഏതായാലും അത്തരത്തില്‍ വേണ്ട യഥാര്‍ത്ഥ എണ്ണമാണ് D യില്‍ രേഖപ്പെടുത്തേണ്ടത്. പ്രതീക്ഷിച്ചതിനേക്കാള്‍ കുട്ടികളുടെ എണ്ണത്തില്‍ 50 ന്റെ കുറവു വന്നിട്ടുണ്ടെങ്കില്‍ 850 എന്നും മാറ്റമില്ലെങ്കില്‍ 800 എന്നുമാണ് D കോളത്തില്‍ ചേര്‍ക്കേണ്ടത്.

"

എനിക്കു മനസ്സിലായില്ല...

കുട്ടികളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കില്‍ എന്തിനാ പുസ്തകത്തിന്റെ എണ്ണത്തില്‍ കൂട്ടുന്നത് ?

www.adimaliweb.com July 3, 2011 at 7:29 AM  

No: of Schools Registered till 26.02.2011: 12148... ആകെയുള്ള ദിവസങ്ങള്‍ രണ്ട് ! ദിവസത്തില്‍ മിനിമം ആറായിരം സന്ദര്‍ശകരെ ഉള്‍കൊള്ളാന്‍ കെ ബി പി എസ് സൈറ്റ്ന് കപ്പാസിറ്റി കാണുമോ ആവോ? (രജിസ്റ്റര്‍ ചെയ്ത സമയം എല്ലാരും ഓര്‍ക്കുന്നുണ്ടല്ലോ അല്ലെ?) സണ്‍‌ഡേ തന്നെ എല്ലാരും പള്ളിയില്‍ പോകുന്ന നേരത്ത് ചെയ്‌താല്‍ ചിലപ്പോ കാര്യം നടക്കും ! അല്ലേല്‍ തിരക്കേറുംബ്പോള്‍ സ്വാഹ ആവും വെബ്‌സൈറ്റ് !

sanu July 3, 2011 at 8:44 AM  

ചിക്കു ......

"കുട്ടികളുടെ എണ്ണത്തില്‍ 50 ന്റെ കുറവു വന്നിട്ടുണ്ടെങ്കില്‍ 850 എന്നും "


750 എന്നത് 850 ആയിപ്പോയതാകാം ക്ഷമിക്കൂ.... കൈപ്പിഴ ജന്മസിദ്ധം

sanu July 3, 2011 at 8:53 AM  

ഇന്നലെ സൈറ്റ് Out of Order ഇന്നു രാവിലെ മുതല്‍ ക്ലിക്കിക്കൊണ്ടിരിക്കുകയാണ് നോ രക്ഷ ???????

ജനാര്‍ദ്ദനന്‍.സി.എം July 3, 2011 at 9:55 AM  

[im]http://2.bp.blogspot.com/-tgzD7fbHuKU/Tg_vA8yvQ9I/AAAAAAAAA9Q/WVUoIeA27pU/s1600/blogulakam.jpg[/im]

Hari | (Maths) July 3, 2011 at 10:20 AM  

ബേസില്‍ സാറിന്റെ കമന്റില്‍ എല്ലാം അടങ്ങിയിരിക്കുന്നു. ഇതിന്റെ കണ്‍സോളിഡേഷന്‍ ചെയ്യേണ്ട എ.ഇ.ഒകളിലുള്ളവര്‍ എത്രയേറെ ബുദ്ധിമുട്ടുന്നുണ്ട്. അപ്പോള്‍ ഈ വിവരം കാട്ടി കെ.ബി.പി.എസിലേക്ക് എക്സെല്‍ ഫോര്‍മാറ്റില്‍ ഡാറ്റ അയച്ചു കൊടുത്തത് എന്തിനു വേണ്ടിയായിരുന്നു. അത് മുഴുവന്‍ കെ.ബി.പി.എസില്‍ കണ്‍സോളിഡേറ്റ് ചെയ്യുക പ്രായോഗികമാണോ? സ്കൂളുകളില്‍ നിന്നും ഒട്ടേറെ തവണ പലയിടത്തേക്കുമായി പ്രിന്റ് ചെയ്തതും സോഫ്റ്റ് കോപ്പിയുമായും പുസ്തക ലഭ്യതയുടെ സ്റ്റാറ്റസ് കൊടുത്തിരുന്നു. ഫലം മന്‍മോഹന്‍ സാറ് പറഞ്ഞതുപോലെയായിരുന്നു. കഴിയാവുന്നവരെല്ലാം ഞായറാഴ്ച തന്നെ വിവരങ്ങള്‍ അപ്​ലോഡ് ചെയ്യാന്‍ നോക്കണം. ഇല്ലെങ്കില്‍ മുന്‍പ് സംഭവിച്ചതുപോലെ സൈറ്റിലേക്ക് കയറാന്‍ പറ്റാതെ വരും. 12,229 സ്ക്കൂളുകളാണ് ഇതേ വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവരെല്ലാവരും കൂടി തിങ്കളാഴ്ചയിലെ വര്‍ക്കിങ് ടൈമിലാണ് ഡാറ്റ എന്റര്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ കാര്യം കഷ്ടത്തിലാകും. ഇപ്പോള്‍ത്തന്നെ സൈറ്റിലേക്ക് ട്രാഫിക് വളരെ കൂടുതലാണ്. അതിന്റെ അസ്കിതകള്‍ കാണുന്നുമുണ്ട്.

നാരായണന്‍മാഷ്‌ ഒയോളം July 3, 2011 at 10:43 AM  

മുമ്പ് കൊടുത്തിരുന്ന പാസ് വേഡ് മറന്നു പോയി...കമ്പ്യൂട്ടറില്‍ സേവ് ചെയ്തു വെച്ചിരുന്നു..അത് ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യാന്‍ കഴിയുന്നില്ല..വല്ല വഴിയും ഉണ്ടോ?

Hari | (Maths) July 3, 2011 at 11:09 AM  

ഉടന്‍ KBPS ന്റെ ഹെല്‍പ് ലൈന്‍ നമ്പറുകളിലേക്ക് വിളിക്കുക. അതേ രക്ഷയുള്ളു. ഞായറാഴ്ചയും ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തോന്നുന്നു.

Helpline Numbers and Email Address

For schools having any doubts or confusion regarding distribution of Text books, the following contact persons are available:
1. Team KBPS(Software Team of KBPS)
a. Anish V- 99954 13 786
b. Anas M K- 99954 12 786
c. Anoop U K- 99954 11 786
d. Tiju Joseph- 99954 16 786

2. Mr. CM. Basheer(Dy. Manager)- 9446477455
3. Mr. M.P.Ramakrishnan(Asst. Manager ) -9446472566
4. Mr. K. Ashokan(PM-KBPS)- 9846098510
5. Mr. Santhosh Joseph (ME,KBPS)- 9447391278
6. Mr. Joji Issac - 9446565034

7. DTDC Couriers (Trivandrum,Thrissur,Malappuram,Kozhikkode,Wayanad,Kasargod)
Mr.Sreejith (Asst.Manager)-9387429607
Mr.Harshan -9387429614

8. Phoenix Express Cargo (Kollam,Alappuzha, Pathanamthitta,Idukki,Kottayam, Eranakulam,Palakkad,Kannur)
Mr.Abdul Kadir (Chairman) – 9142337107


kbpskochi@gmail.com (Only for informing shortage of Textbooks, No other emails should be send to this id)

books.kbps@gmail.com (For all other queries)

www.adimaliweb.com July 3, 2011 at 11:11 AM  

പാസ്സ്‌വേര്‍ഡ്‌ മറന്നു പോയവര്‍ യുസര്‍ നെയിം കണ്ടെത്തിയ ശേഷം താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക. ഞായറാഴ്ചയും ലഭ്യം എന്നാണ് ഇന്നലെ അവര്‍ പറഞ്ഞത്.. .
Team KBPS(Software Team of KBPS)
a. Anish V- 99954 13 786
b. Anas M K- 99954 12 786
c. Anoop U K- 99954 11 786
d. Tiju Joseph- 99954 16 786

Jayarajan Vadakkayil July 3, 2011 at 7:15 PM  

പുസ്തക വിവവരങ്ങള്‍ ഒത്തിരി സമയമെടുത്ത് റജിസ്റ്റര്‍ ചെയ്തു. പ്രിന്റ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ 26 പേജ്. (യു.പി.സ്കൂളാണേ!)
ഓരോ ക്ലാസിലും കേരള പാഠാവലി തമിഴ്, കന്നട മീഡിയം പുസ്തകങ്ങള്‍ എട്ടു വീതം. ഇതെന്തു കഥ? ഹെല്‍പ് ലൈന്‍ നമ്പരുകള്‍ സ്വിച്ച ഓഫ്. പ്രിന്റ് തിങ്കളാഴ്ച എ.ഇ.ഒ ഓഫീസില്‍ എത്തിക്കണം. എന്താ ചെയ്യുക???????
ജയരാജന്‍

www.adimaliweb.com July 3, 2011 at 8:49 PM  

@ Athira ---- Ananya & Arjun sir

ഇവിടെ എല്ലാ മാഷുംമാരും വെപ്രാളപ്പെട്ട് പുസ്തകകാര്യം ഓര്‍ത്ത് "അന്തവുമില്ല ഒരു കുന്തവുമില്ല" പരുവത്തില്‍ വട്ടം ചുറ്റുമ്പോള്‍ നിങ്ങള്‍ ആ വട്ടത്തിന്റെ അളവ് എടുത്ത്തുകൊണ്ടിരിക്കുവാണോ? "ഗോ ടു യുവര്‍ ക്ലാസ്സസ് "... അതായതു സമാന്തര ശ്രേണിയില്‍ പോയി ഇത്തരം കമന്റ്‌ എഴുതൂ പ്ലീസ്‌ .........................

rameesparal July 3, 2011 at 9:29 PM  

ഈ മാഷന്മാര്ക്ക് ബുക്ക് കണക്ക് കൊടുക്കല് തന്നെയാണോ പണി കുട്ടികളെ പഠിപ്പിക്കേണ്ടേ

നാരായണന്‍മാഷ്‌ ഒയോളം July 3, 2011 at 9:38 PM  

ഹരി,
വളരെ നന്ദി! താങ്കള്‍ എഴുതിയ നമ്പരുകളില്‍ ഒന്ന് കൃത്യമായി പ്രതികരിച്ചു.(കെ.അശോകന്‍ -9846098510) പാസ് വേഡ് അറിയുന്നതിനായി അദ്ദേഹം തന്ന പുതിയ നമ്പരില്‍( 9446565034)ഇന്ന് രാത്രി ഒമ്പതരയ്ക്ക് വിളിച്ചപ്പോള്‍ സംഗതി ശരിയായിക്കിട്ടി! ദാ,ഇപ്പോള്‍ പ്രിന്റ്‌ എടുത്തു കഴിഞ്ഞു...

fasal July 3, 2011 at 9:39 PM  

Ramees മാഷല്ലെന്ന് മനസ്സിലായി. റമീസേ, ഇപ്പോഴത്തെ മാഷുമ്മാര്‍ക്ക് പഠിപ്പിച്ചാല്‍ മാത്രം പോരാ. സെന്‍സസ്, ബി.പി.എല്‍ സര്‍വേ, ഇലക്ഷന്‍ തുടങ്ങിയ കലാപരിപാടികള്‍ നടത്തണം, സ്ക്കൂളില്‍ ചെന്നാല്‍ കുട്ടികളുടെ ജാതിതിരിച്ച് കണക്കെടുക്കണം, പ്രീമെട്രിക് ഫോം പൂരിപ്പിക്കണം, ഗ്രാന്റ് കൊടുക്കണം, ഉച്ചക്കഞ്ഞി കണക്കെടുക്കണം, മുകളില്‍ നിന്നുള്ള അറിയിപ്പ് വന്നോന്നറിയാന്‍ എപ്പോഴും മെയിലു നോക്കണം, അതും പോരാഞ്ഞ് ഇപ്പോളിതാ ദിവസേന മൂന്നും നാലും ഇന്‍ഡന്റ് കൊടുക്കലാണ് രണ്ടു മാസമായിട്ടുള്ള പണി.

Vipin mahathma July 4, 2011 at 9:53 AM  

പല പ്രാവശ്യം ഇന്റെന്റ്റ് നല്‍കിയിട്ടും എല്ലാ പുസ്തകങ്ങളും എത്തിക്കാതെ വീണ്ടും വീണ്ടും ഇന്റെന്റ്റ് വാങ്ങി കേരളത്തിലെ അധ്യാപകരെ കളിയാക്കുകയല്ലേ KBPS ചെയ്യുന്നത്.

Sreenilayam July 4, 2011 at 7:21 PM  

KBPS ന്റെ സൈറ്റ് ഹാങ്ങായല്ലോ... ഇന്ന് മുഴുവന്‍ അധ്യാപകരെയിട്ട് ചിറ്റിച്ചിട്ടും ഇവര്‍ക്ക് മതിയായില്ലേ? പറ്റാത്ത പണിക്കെന്തിനാണ് കെ.ബി.പി.എസുകാരിറങ്ങിത്തിരിച്ചിരിക്കുന്നത്?

സഹൃദയന്‍ July 4, 2011 at 8:04 PM  

.

ഹോ..
അതൊന്നും ഓര്‍മിപ്പിക്കല്ലേ...
ഉച്ച മുതല്‍ ഇരുന്നിട്ട് ഒരു മാതിരി കണക്ക് ഒപ്പിച്ച് സബ്മിറ്റ് ബട്ടണ്‍ ഞെക്കിയപ്പോള്‍ എല്ലാം പോയി..

അങ്ങിനെ വേണം... ഇങ്ങിനെ വേണം... ഇത്ര സമയത്തിനുള്ളില്‍ വേണം എന്നെല്ലാം കേള്‍ക്കുമ്പോള്‍ ഒരു കോ-ഓര്‍ഡിനേഷന്‍ കുറവ് ഫീല്‍ ചെയ്യുന്നുണ്ട്..

മുകള്‍ത്തട്ടിലേ പ്ലാനിങ്ങിന്റെയും കോ-ഓര്‍ഡിനേഷന്റെയും അഭാവം (കാരണം എന്തായാലും) മുലമുണ്ടാകുന്ന പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടത് പാവപ്പെട്ട താഴെ നിരയിലുള്ളവരാണ് എന്ന അവസ്ഥയാണോ ഇവിടെ എന്നു സംശയിക്കേണ്ടിയിരിക്കുന്നു...

Abey E Mathews July 4, 2011 at 8:06 PM  

Server is not responding for a long period,so site is not loading correctly .

www.keralabooks.org

please put the site in dedicated server..

ഹോംസ് July 4, 2011 at 8:17 PM  

പൊതുവിദ്യാഭ്യാസ വകുപ്പ് മൂന്നോ നാലോ നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ വാടകയ്ക്കെടുക്കുക.
ഓരോ സോണിലേയ്ക്കും ഓരോന്ന് നിറയെ പാഠപുസ്തകങ്ങളുമായി പോകുക.
മുന്‍കൂട്ടി വിവരമറിയിച്ച്, ഓരോ സൊസൈറ്റികളിലും ആവശ്യമുള്ളതിന്റെ പത്തുശതമാനം കൂടുതല്‍ ഇറക്കി, എണ്ണം വരവുവെച്ച് പോകുക.
ജൂലായ് മാസം ബാക്കി കളക്ട് ചെയ്യാന്‍ ലോറികള്‍ ഒരിക്കല്‍ കൂടി ഓടട്ടെ..!
എങ്ങനെയുണ്ടെന്റെ ബുദ്ധി!!

sukhadan July 4, 2011 at 8:33 PM  

site hang aayi kurach kazhinha nhanum. text book bhagavane kaakkane

sukhadan July 4, 2011 at 8:35 PM  

enth cheyyum site thurakknilla

മനു .എന്‍ ചെട്ടികുളങ്ങര July 4, 2011 at 9:48 PM  
This comment has been removed by the author.
ELDHOSE VARGHESE July 4, 2011 at 11:06 PM  

THE SOFTWARE TEAM OF KBPS IS TOO BAD AND THEY HAVE NO RESPONSIBILITY IN THEIR WORK.

www.adimaliweb.com July 5, 2011 at 1:25 AM  

ഇപ്രാവശ്യം ഈ ഞങ്ങളുടെ ഉപജില്ലയില്‍ പ്രൈമറി സ്കൂളുകളുടെ പുസ്തക വിവരങ്ങളുടെ ക്രോഡീകരണം നടത്തി സഹായിച്ചത് , അഥവാ അത് ദാ, ഈ സമയം വരെ (05-July-01 AM വരെ) ഇരുന്ന് ചെയ്ത് തീര്‍ക്കാനായത് അധ്യാപക കൂട്ടായ്മയുടെ ഫലമായാണ്. അതിനായി സഹായിച്ച നല്ലവരായ യുവ അധ്യാപക സുഹൃത്തുക്കളോട് മാത്സ്ബ്ലോഗ്‌ പോലുള്ള ഈ പ്രസിദ്ധമായ മാധ്യമത്തിലൂടെ തന്നെ പരസ്യമായി നന്ദിയും സ്നേഹവും അറിയിക്കുന്നു. (ഇത്തരം കൂട്ടായ്മയുടെ ആശയം നല്‍കിയത് നമ്മുടെ പ്രിയപ്പെട്ട ഹരി സര്‍ ആയിരുന്നൂട്ടോ..) ഈ കൂട്ടായ്മയുടെ ഫലമായി വെബ്സൈറ്റ് ബ്ലോക്ക്‌ ആവുന്നതിന് മുന്‍പേ ഞങ്ങളുടെ ഉപജില്ലയിലെ മുഴുവന്‍ സ്കൂളുകളുടെയും ഡാറ്റാ വെബ്സൈറ്റ്‌ല്‍ നല്‍കാന്‍ കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. പുസ്തക വിതരണത്തില്‍ നിര്‍ഭാഗ്യകരമായി വന്നുപെട്ട പാളിച്ചകളുടെ ഫലമായുണ്ടാകുന്ന രോഷം തെല്ലൊന്നു കുറക്കാന്‍ ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു. കമന്റ്‌ എഴുതി ദേഷ്യം പ്രകടിപ്പിച്ചു തീര്‍ക്കുമ്പോള്‍ മനസ്സിന് ഒരു സമാധാനവും കിട്ടുന്നുണ്ടെ... ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ക്ക്‌ ഒരു വേദി സമയോചിതമായി ഒരുക്കിയതിനു ഹരി സാറിനും കൂട്ടുകാര്‍ക്കും നന്ദി.


(പിന്നെ ഒരു കാര്യം കൂടി- മുന്‍പുള്ള എന്‍റെ കമന്റിനു സ്വല്‍പ്പം മൂര്‍ച്ച കൂടിപ്പോയില്ലേ എന്ന് പലരും എന്നോട് ചോദിക്കുകയുണ്ടായി, എന്നാല്‍ ആരെയും വ്യക്തിപരമായി കളിയാക്കാനോ, അവഹേളിക്കാണോ ഉദ്ദേശിച്ചിട്ടില്ല, പിന്നെ ചിലരുടെ അപക്വമായ ആശയങ്ങള്‍ "ഇങ്ങോട്ട്‌ ഒന്നും പറയണ്ടാ, പറയുന്നത് കേട്ടാല്‍ മതി" രീതിയില്‍ താഴെയുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് തമാശയായി കാണാന്‍ കഴിയില്ല എനിക്ക്. എന്നാല്‍ അവരുടെ അവകാശവാദം പോലെ വിപ്ലവകരമായ ആശയം കൊണ്ട് കാര്യം നടകുന്നുണ്ടോ?, അതും ഇല്ല. കഷ്ടപ്പാട് മാത്രം മിച്ചം! അതുകൊണ്ട് വിമര്‍ശിച്ചത് വ്യക്തികളെ അല്ലാ, അവരുടെ നിലവാരമില്ലാത്ത ആശയങ്ങളെ ആണെന്ന് ചിന്തിച്ചാല്‍ മനസ്സിലാവുമല്ലോ സുഹൃത്തുക്കളെ..)


ബേസില്‍ അടിമാലി.

www.adimaliweb.com July 5, 2011 at 1:29 AM  
This comment has been removed by the author.
www.adimaliweb.com July 5, 2011 at 1:39 AM  

[im]http://3.bp.blogspot.com/-iIML4_QFDKg/Tg77psqMoOI/AAAAAAAAAts/_rs9AakRaTw/s400/Login%2Bpage.jpg[/im]

[b]ഇനി ഒരു രസകരമായ കാര്യം! കെ ബി പി എസ് വെബ്‌സൈറ്റില്‍ കാണുന്ന കുട്ടിയുടെ ചിത്രം ഒന്ന് ശ്രദ്ധിച്ചു നോക്കിക്കേ... ആ കുട്ടി താടയ്ക്ക് കയ്യും കൊടുത്തിരുന്നു ആലോചിക്കുന്നത് "എന്നാണാവോ ഈശ്വരാ എന്‍റെ പുസ്തകങ്ങളെല്ലാം കിട്ടുന്നത്" എന്ന് അല്ലേ എന്ന് ഒന്നൂടെ സൂക്ഷിച്ച് നോക്കിക്കേ..... എനിക്ക് അങ്ങനെ തോന്നുന്നേ... എന്തായാലും സന്ദര്ഭ ഉചിതമായ ചിത്രം തന്നെ! സൈറ്റ് ഡിസൈന്‍ ചെയ്തവര്‍ക്ക് നൂറില്‍ നൂറ്റിപത്ത് മാര്‍ക്ക്.[/b]

വി.കെ. നിസാര്‍ July 5, 2011 at 7:39 AM  

"ഇപ്രാവശ്യം ഈ ഞങ്ങളുടെ ഉപജില്ലയില്‍ പ്രൈമറി സ്കൂളുകളുടെ പുസ്തക വിവരങ്ങളുടെ ക്രോഡീകരണം നടത്തി സഹായിച്ചത് , അഥവാ അത് ദാ, ഈ സമയം വരെ (05-July-01 AM വരെ) ഇരുന്ന് ചെയ്ത് തീര്‍ക്കാനായത് അധ്യാപക കൂട്ടായ്മയുടെ ഫലമായാണ്. "
തികച്ചും ശ്ലാഘനീയമായ ഈ കൂട്ടായ്മ എല്ലാ ഉപജില്ലകളിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
ബേസില്‍ സാറിന് അഭിനന്ദനങ്ങള്‍!

Lalitha July 5, 2011 at 10:30 AM  

കഴിഞ്ഞ വര്‍ഷം മുഴുവന്‍ പുസ്തക കൈമാറ്റം - ഈ വര്‍ഷമോ ഇന്‍ഡന്‍ഡ് കൈമാറ്റം

KCPF July 5, 2011 at 11:11 AM  

Lincy

What about unaided schools ????

Any chance to update the details??

aUGUSTINe pARAMAKEll July 5, 2011 at 12:20 PM  

iam trying to acess the textbooks.org site from yesterday early morning. till this time i can't Any new method is ????? Augustine Kuriakose

aUGUSTINe pARAMAKEll July 5, 2011 at 12:22 PM  

sir i am trying to access the site keralabooks.org from yesterday mornig . till this time i can't. any tricks to access Augustine Paramakel

asharaf July 5, 2011 at 12:34 PM  

the head of institutions,teacher related to books are wandering .they cant access the site yesterday morning,DEO calling regularly,what is the option?software creaters say HANG is there.will retain soon.who knows the TEACHER!

സഹൃദയന്‍ July 5, 2011 at 1:12 PM  

ഇതു വരെ അപ്ഃലോഡ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല..
സ്‌കൂളില്‍ വന്നപ്പോ മുതല്‍ ശ്രമിക്കുന്നു..

രണ്ടു മണിയാണ് ഡെഡ് ലൈന്‍ അതിനു മുന്‍പ് സൈറ്റ് കിട്ടിയില്ലെങ്കില്‍ മെയിലു ചെയ്താല്‍ മതിയോ..?

അതോ സമയം നീട്ടുമോ.

ക്ലാസിലും പോകാതെ ഇതുമായി കുത്തിപ്പിടിച്ചിരിപ്പാ...

വിളിച്ചാല്‍ അവരു ഫോണ്‍ എടുക്കില്ല.. അല്ലെങ്കില്‍ എന്‍ഗേജ്ഡ്. എടുത്താല്‍ ഇതല്ല വേറെ നമ്പര്‍ എന്നു പറയും.. ഫോണിലെ ചാര്‍ജ് തീര്‍ന്നു..

ആവശ്യമുള്ള ബുക്കു മുഴുവന്‍ ഓട്ടോ കാശും മുടക്കി കെ.ബി.പി.എസില്‍ പോയി എടുത്തിട്ട് ‍‍‍ഡാറ്റ കൊടുക്കാന്‍ വേണ്ടിയാണീ പെടാപ്പാട്..

sndp hs neeleeswaram July 5, 2011 at 2:20 PM  

KBPS ന്റെ സൈറ്റ് ഹാങ്ങായല്ലോ...സമയo 2മണി
സമയo extent ചെയ്യുമെ)

മനു .എന്‍ ചെട്ടികുളങ്ങര July 5, 2011 at 4:52 PM  

KBPS site arkenkilum kittunnudooo

മനു .എന്‍ ചെട്ടികുളങ്ങര July 5, 2011 at 8:08 PM  

ASIANET CONNECTION UNDENKIL SITEIL KAYARAM

സഹൃദയന്‍ July 5, 2011 at 10:10 PM  

.

അതിനു സ്കൂളില്‍ ബി.എസ്.എന്‍ .എല്‍ കണക്ഷനല്ലേ...?

അപ്പോള്‍ അതായിരിക്കാം പ്രശ്‌നം എന്ന നിഗമനത്തിലെത്താമോ...?

കെ.ബി.പി.എസില്‍ ചിലപ്പോള്‍ ഏഷ്യാനെറ്റിന്റെ കണക്ഷനായിരിക്കും.കാരണം അവര്‍ക്ക് സംഗതി കിട്ടുന്നുണ്ട്...

മനു .എന്‍ ചെട്ടികുളങ്ങര July 5, 2011 at 11:27 PM  

ഞാന്‍ ഇന്നലെ മുതല്‍ ബി എസ്‌ എന്‍ എല്‍ കണക്ഷന്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ നോക്കി ...
പറ്റിയില്ല... ഇന്ന് രാവിലെ മുതല്‍ നോക്കിയിട്ടും

Welcome !
Site de.mediacolo.com just created.

Real content coming soon.
© ISPmanager control പാനല്‍

ഇതാണ് ഡിസ്പ്ലേ ചെയ്യുന്നത് .

ഇന്ന് വൈകുന്നേരം ആരോ പറഞ്ഞു ഏഷ്യാ നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ ചെയ്യാം എന്ന് ....

""""പുതിയ ഒരു അറിവാണ് അത് കേട്ടോ " ചില സൈറ്റുകള്‍ ചില കണക്ഷന്‍ ഉപയോഗിചാലെ ശരിയാവൂ ....

എന്തായാലും സൈറ്റ് ലോഗിന്‍ ചെയ്തു ... കുറെ സ്കൂള്‍ കള്‍ക്ക് ചെയ്തു കൊടുത്തു ...

പാവം ബി എസ് എന്‍ എല്‍ !!!!!!!!!!!!

ഇനിയെങ്കിലും കെ.ബി.പി.എസ് അറിയാവുന്ന പണിക്കെ പോകാവു ...

Hari | (Maths) July 6, 2011 at 8:17 AM  

ഒരേ സമയം വിവിധ സ്ഥലങ്ങളില്‍ നിന്ന് കയറാന്‍ ശ്രമിക്കുമ്പോഴുള്ള ട്രാഫിക് ജാമാണ് കെ.ബി.പി.എസിനും സംഭവിച്ചത്. ഒരു ചെറിയ വാതില്‍, ഒരേ സമയം കുറേപ്പേര്‍ ഇടിച്ചു കയറാന്‍ ശ്രമിക്കുന്നു. കയ്യൂക്കുള്ളവന്‍ തന്നെയാണ് അവിടെയും കാര്യക്കാരന്‍. ഹൈസ്പീഡ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഈ ട്രാഫിക് ജാമിനെ അതിജീവിക്കാന്‍ കഴിയും. അത് ഏഷ്യാനെറ്റിനു മാത്രമല്ല, ബി.എസ്.എന്‍.എല്ലിനുമുണ്ട്. സാധാരണ ഭൂരിഭാഗവും ബി.എസ്.എന്‍.എല്ലിന്റെ 500 രൂപയുടെ കോമ്പോപ്ലാനായിരിക്കും ഉപയോഗിക്കുന്നത്. അവിടെ സ്പീഡ് പരമാവധി 2Mbps മാത്രമേയുള്ളു. 500 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനാണെങ്കിലോ, സ്പീഡ് വെറും 500kbps മാത്രം. പിന്നെ, ക്ലൗഡിങ്, സെര്‍വര്‍ ഷെയറിങ്ങ് തുടങ്ങിയ ആധുനിക മാര്‍ഗങ്ങളുപയോഗിച്ച് ഈ പ്രശ്നം ഈസിയായി പരിഹരിക്കാന്‍ കഴിയുമായിരുന്നു. എസ്.എസ്.എല്‍.സി ഫലം പ്രസിദ്ധീകരിച്ചപ്പോഴൊന്നും ഈ പ്രശ്നങ്ങള്‍ കാണാതിരുന്നതിനു കാരണമതാണ്. തുടക്കം മുതലേ കണ്ടതാണല്ലോ ഈ പ്രശ്നങ്ങള്‍. വേണമെങ്കില്‍ അവര്‍ക്കത് പരിഹരിക്കാന്‍ കഴിയാമായിരുന്നതുമാണ്. മാത്​സ് ബ്ലോഗ് ഈ വിവരങ്ങളെല്ലാം ബന്ധപ്പെട്ടവരെ വളരെ നേരത്തേ തന്നെ അറിയിച്ചിരുന്നതുമാണ്.

മനു .എന്‍ ചെട്ടികുളങ്ങര July 6, 2011 at 5:05 PM  

Please Use This Site

http://www.box.net/shared/61hk1jxnk1aqmrr7l9e9

മനു .എന്‍ ചെട്ടികുളങ്ങര July 6, 2011 at 5:44 PM  

software download cheyyuka...

extract..

open -- Start Tor Browser

firefox portable open akum

then type www.keralabooks.org

www.adimaliweb.com July 6, 2011 at 6:09 PM  

@ മനു .എന്‍ ചെട്ടികുളങ്ങര

njaan comment cheyyan thudangunnthinu munpe adimali document ulppeduthiyathinu nandhi. Adimaliweb il link undu.

@ Hari sir...

Ethrayum vegam document link ellavarum kaanunna reethiyil Mathsblog publish cheyyumennu karuthunnu. Ippolum shortage report cheyyaan kazhiyunnundu, KBPS websitil...

Basil, Adimali

kalolsavammvka July 6, 2011 at 6:48 PM  
This comment has been removed by the author.
kalolsavammvka July 6, 2011 at 6:56 PM  
This comment has been removed by the author.
N.Sreekumar July 6, 2011 at 8:53 PM  

"ഉച്ചയ്ക് 2 മണിക്കു മുന്‍പ് ടെക്സ്റ്റ് ബുക്ക് വിവരങ്ങള്‍ അപ് ലോഡ് ചെയ്തില്ലെങ്കില്‍ ശിക്ഷണ നടപടി ഉണ്ടാകും" മുന്നറിയിപ്പ്
സൈറ്റ് കിട്ടുന്നില്ല.
താങ്ങാനാവാത്ത ഹിറ്റുകള്‍ കൊണ്ട് KBPS ന്റെ സിസ്റ്റം തൂങ്ങി (Hang)പ്പോയെന്നും വീണ്ടും വീണ്ടും ശ്രമിച്ചാല്‍ കിട്ടുമെന്നും നിരവധി തവണ ശ്രമിച്ചുകിട്ടിയ ഒരു ഫോണ്‍വിളിയില്‍ KBPS സോഫ്റ്റ് വെയര്‍ വിദഗ്ധന്റെ ഉപദേശം അനുസരിച്ച് ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. (അല്ലെങ്കില്‍ തൂങ്ങേണ്ടി വരുന്നത് നമ്മളായാലോ?) രണ്ടുദിവസം രാവും പകലും ശ്രമിച്ചിട്ടും സൈറ്റ് തുറന്നില്ല.രാത്രിയില്‍ റിലയന്‍സ് നെറ്റ് സെറ്റര്‍ ഉപയോഗിച്ചു പരീക്ഷിച്ചു.സൈറ്റ് തുറന്നു.ഡേറ്റാ എന്‍ട്രിയും പൂര്‍ത്തിയാക്കി.ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉപയോഗിച്ചവരാണ് കബളിക്കപ്പെട്ടത്.(റിലയന്‍സ് നെറ്റ് സെറ്ററിന് BSNL BROADBAND നേക്കാള്‍ സ്പീഡ് ഇല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.) സ്കൂളില്‍ ഗവ.നല്‍കിയിരിക്കുന്ന ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉപയോഗിച്ച് ബാക്കിയെല്ലാ സൈറ്റുകളും (IT@School, education.kerala.gov.in ഉള്‍പ്പെടെ) തടസ്സമില്ലാതെ കിട്ടുമ്പോള്‍ WWW.keralabooks.org കിട്ടണമെങ്കില്‍ ഉയര്‍ന്ന ശേഷിയുള്ള കണക്ഷന്‍ വേണം പോലും.അങ്ങനെയെങ്കില്‍ ആ വിവരം അധ്യാപകരെ ധരിപ്പിക്കാന്‍ mobile message, Department website,it@School website, തുടങ്ങി ദിനപത്രങ്ങളോ ദൃശ്യമാധ്യമങ്ങളോ ഉപയോഗിക്കാതെ അധ്യാപകരെയും പ്രധാനഅധ്യാപകരെയും കഷ്ടപ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണ്.ഈ പ്രശ്നത്തില്‍ മാത്സ് ബ്ലോഗ് കാണിച്ച ആത്മാര്‍ത്ഥത സര്‍ക്കാര്‍ വെബ്സൈറ്റ് പരിപാലകര്‍ മാതൃകയാക്കേണ്ടതാണ്.

kalolsavammvka July 6, 2011 at 8:56 PM  


A Link to TRY (on Your Own Risk)

Second Link

kalolsavammvka July 6, 2011 at 9:02 PM  

ഇതു സ്പീഡ് പ്രോബ്ലമാണെന്ന് തോന്നുന്നില്ല മറ്റ് സൈറ്റുകള്‍ വഴി keralabooks.org കിട്ടുന്നുണ്ട് ....
എങ്ങനാണെന്ന് ചോദിക്കരുത് ...................

sreevalsam July 7, 2011 at 12:04 AM  

maths blog ന് ഒരായിരം നന്ദി.

രണ്ടുദിവസമായി ഉറക്കമിളച്ചിരിപ്പാണ്.text book indent
നല്‍കാന്‍.(സ്കൂളില്‍ വച്ച് സൈറ്റ് കിട്ടിയല്ല)അവസാനം maths blog ല്‍ നിന്ന് തന്നെ ലിങ്ക്
കിട്ടി.
എല്ലാകാര്യത്തിനും തുണയായ maths blog ന് എത്ര പ്രശംസിച്ചാലും മതിയാകില്ല.


മീര
ഗവ എച്ച് എസ് എസ് നെടുവേലി.

suresh July 7, 2011 at 2:35 PM  

ജൂലൈ 4-നു ടെക്സ്റ്റ്ബുക്ക് റെസീപ്റ്റ് സബ്മിറ്റ് ചെയ്തു.. കോപ്പി എ ഇ ഒ യിൽ എത്തിക്കുകയും ചെയ്തു.(കുറെ ബുദ്ധിമുട്ടിയെങ്കിലും....) ഇന്നു വെറുതെ സൈറ്റ് ഓപ്പ്ണ്‍ ചെയ്ത്പ്പോൾ അതാ വെറൊരു ലിങ്ക്..സെന്ഡ് അഡീഷനൽ ഇൻഡൻഡ്...ഇനിയിപ്പൊൾ‍ വീണ്ടും ഇൻഡൻഡ് നൽകണൊ?

ജനാര്‍ദ്ദനന്‍.സി.എം July 7, 2011 at 4:07 PM  

മാമുക്കോയ സ്റ്റൈലില്‍ പറഞ്ഞാല്‍ "മാണ്ട മാശേ"

www.adimaliweb.com July 7, 2011 at 6:13 PM  
This comment has been removed by the author.
www.adimaliweb.com July 7, 2011 at 6:18 PM  

Click to download TBO's circular dated 07-07-2011

അനാമിക... July 9, 2011 at 5:00 PM  

ഇതു മാത്രമല്ലല്ലോ മാഷും മാരുടെ പണി! പ്രൈമറി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ മാര്‍ക്കാനെകിലോ പിള്ളേര്‍ക്ക് ഉച്ചകഞ്ഞി അരി എടുക്കണം, വിറകും പലവ്യഞ്ഞനവും വാങ്ങി കഞ്ഞി കൊടുക്കണം, പാല്‍ കൊടുക്കണം, മുട്ടകൊടുക്കണം, മാസാവസാനം അതിന്റെ കണക്ക് കൊടുക്കണം, ജീവനക്കാരുടെ ശംബളം കമ്പ്യൂട്ടര്‍ സെന്ററില്‍ പോയി SPARK സമ്പ്രദായത്തില്‍ പ്രോസ്സസ് ചെയ്തു എടുക്കണം, പണമാക്കി അധ്യാപകര്‍ക്ക് കൊടുക്കണം മാറിയ ബില്ലിന്റെ വിവരങ്ങള്‍ എ ഇ ഓ യില്‍ കൊടുക്കണം, സ്കോളര്‍ഷിപ്പിന്റെ (5-6 ടൈപ്പ് ഉണ്ട്) വിവരങ്ങള്‍ കൊടുക്കണം, കൂടാതെ കുട്ടികളെ പഠിപ്പിക്കുകയും വേണം. ഈ വകയെല്ലാം ചെയ്യേണ്ട ഒരു പ്രൈമറി സ്കൂള്‍ ഹെട്മാസ്ടരുടെയും ആ കണക്കുകളെല്ലാം ക്രോഡീകരിക്കേണ്ടി വരുന്ന ഗുമസ്തന്‍ മാരുടെയും അവസ്ഥ വളരെ പരിതാപകരം തന്നെ ഡി പി ഐ സാറെ....

rose July 12, 2011 at 10:34 PM  

ആവൂപുസ്തകം വന്ന് 

sajan paul December 16, 2011 at 7:21 PM  
This comment has been removed by the author.
sajan paul December 20, 2011 at 8:38 PM  
This comment has been removed by the author.
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer