Processing math: 100%

Malayalam Education

>> Monday, May 30, 2011


ഈ അധ്യയന വര്‍ഷത്തേക്ക്, അല്ലെങ്കില്‍ സമീപകാലത്തു തന്നെ നാം അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്നത്തേക്കുറിച്ച് ആശങ്കകള്‍ നിറഞ്ഞ ഒരു മെയില്‍ മാത്‍സ് ബ്ലോഗിനു ലഭിച്ചു. നാമെല്ലാവരും പങ്കാളികളാകുന്ന ഒരു വിഷയമായതു കൊണ്ടു തന്നെ ഒരു ചര്‍ച്ചയ്ക്കായി എഡിറ്റിങ്ങുകളില്ലാതെ തന്നെ ആ മെയില്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. സസൂക്ഷ്മം മെയില്‍ വായിച്ചു നോക്കി നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ. മെയിലിലെ വരികളിലേക്ക്....
"കേരളത്തിലെ കുട്ടികള്‍ മാതൃഭാഷയില്‍ പിന്നാക്കം പോകുന്നു എന്നത് പുതിയ പരാതിയല്ല. പക്ഷേ, മലയാളം വിഷയ വിദഗ്ദരും സൈദ്ധാന്തികരും അതിനു കണ്ടെത്തിയ കാരണങ്ങള്‍ നാമേവരും പത്രമാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞതാണല്ലോ.


Read More | തുടര്‍ന്നു വായിക്കുക

ഉറുമ്പുകളും സ്വാതന്ത്ര്യത്തിലേക്ക്..!

>> Saturday, May 28, 2011


"ഞാന്‍ ആദ്യമായിട്ട് കമ്പ്യൂട്ടറില്‍ വരച്ച ചിത്രം ഒരു പൂമ്പാറ്റയുടേതാണ്. അതിന്റെ ചിറകുകള്‍ക്ക് ആദ്യമായി ഒരു ഇളക്കം കിട്ടിയപ്പോള്‍ അതിന് അനിമേഷന്‍ കൊടുത്തതായല്ല, മറിച്ച് ജീവന്‍ കൊടുത്ത പോലെയാണ് എനിയ്ക്ക് തോന്നിയത്..". ഒമ്പതാം ക്ലാസുകാരന്‍ ഗോവിന്ദിന്റെ നിഷ്കളങ്കമായ വിടര്‍ന്ന ചിരിയോടെയും കട്ടിക്കണ്ണടയുടെ ഇടയിലൂടെ കണ്ട തിളങ്ങുന്ന കണ്ണുകളോടെയുമുള്ള ഈ വാക്കുകള്‍ക്ക് ഒരു അത്ഭുതത്തിന്റെ കഥ പറയാനുണ്ട്. അതെ, കഴിഞ്ഞ പത്തു കൊല്ലക്കാലമായി പൊതുവിദ്യാഭ്യാസരംഗത്ത് ഐടി@സ്കൂള്‍ നടത്തിക്കണ്ടിരിക്കുന്ന ഒട്ടേറെ അത്ഭുതങ്ങളിലൊന്ന്!

സാധാരണ കുടുംബങ്ങളില്‍ നിന്നും വരുന്ന ആയിരക്കണക്കിന് കുട്ടികളാണ് ഈ ദിവസങ്ങളില്‍ നാലുദിവസം വീതം നീണ്ടുനില്‍ക്കുന്ന കോഴ്സുകളിലൂടെ അനിമേഷന്റെ മായാലോകത്തേക്ക് പിച്ചവെയ്ക്കുന്നത്- ANTS (ANimation Training for Students)എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പ്രശസ്തനായ കാര്‍ടൂണിസ്റ്റും ഇപ്പോള്‍ ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രൈനറുമായ കോഴിക്കോട്ടുകാരന്‍ ഇ സുരേഷ് സാറാണ് ഈ സംരംഭത്തിന് നായകത്വം വഹിക്കുന്നത്-കൂടെ സര്‍വ്വവിധ പിന്‍തുണയുമായി ഐടി@സ്കൂളിന്റെ എക്സി. ഡയറക്ടര്‍ അന്‍വര്‍ സാദത്ത് സാറും മൊത്തം ടീമംഗങ്ങളും.


Read More | തുടര്‍ന്നു വായിക്കുക

ആഹാരത്തിന്റെ ഉള്ളടക്കങ്ങള്‍


പുതുക്കിയ മലയാളം പാഠപുസ്തകത്തില്‍ -ക്ലാസ് 10 ‘മുരിഞ്ഞപ്പേരീം ചോറും’ എന്ന ഒരു പാഠം പഠിപ്പിക്കാനുണ്ട്: പാഠം വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് രാമനുണ്ണി മാഷ് ഇവിടെ. മാധ്യമം ദിനപ്പത്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള വെളിച്ചം സപ്ലിമെന്റ് എഴുതുന്നയാളാണ് ബ്ലോഗ് ടീമംഗം കൂടിയ അദ്ദേഹം. പാഠപുസ്തകത്തെ അവലംബിച്ചു കൊണ്ട് മാഷ് തയ്യാറാക്കിയ ഈ വിവരണം മലയാളം അധ്യാപകര്‍ക്ക് വലിയൊരു അനുഗ്രഹമാകുമെന്നതില്‍ സംശയമില്ല. കഥയും കഥാ വിവരണങ്ങളുമായി സമ്പുഷ്ടമായ ഈ ലേഖനം മലയാളാധ്യാപകര്‍ക്കും ഭാഷാസ്നേഹികള്‍ക്കും മുന്നിലേക്ക് ഒരു ചര്‍ച്ചയ്ക്കായി തുറന്നിടട്ടെ.


Read More | തുടര്‍ന്നു വായിക്കുക

SSLC പത്താം ക്ലാസ് പാഠപുസ്തകങ്ങള്‍ (Updated Links)

>> Thursday, May 19, 2011


ഈ വര്‍ഷം പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ മാറുകയാണല്ലോ. ഐടി ഒഴികെയുള്ള എല്ലാ പുസ്തകങ്ങള്‍ക്കും മാറ്റമുണ്ട്. മെയ് ആദ്യ വാരത്തില്‍ പത്താം ക്ലാസുകാര്‍ക്ക് കോച്ചിങ് ക്ലാസ് ആരംഭിക്കുമല്ലോ. പക്ഷെ ഇതേ വരെ പാഠപുസ്തകങ്ങള്‍ സ്ക്കൂളില്‍ എത്തിയിട്ടില്ലെന്നോര്‍ത്ത് നമ്മുടെ സഹപ്രവര്‍ത്തകര്‍ ആശങ്കയിലാണ്. (അതെല്ലാം കൃത്യസമയത്ത് എത്തിക്കാനുള്ള നടപടികള്‍ തകൃതിയായി നടക്കുന്നു). പക്ഷെ, ഇന്റര്‍നെറ്റിന്റെ കടന്നു വരവോടെ വിവരവിനിമയം അതിവേഗത്തിലും കാര്യക്ഷമതയോടും സാധ്യമായി. പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തെക്കുറിച്ച് ഗണിതാധ്യാപകരുടെ ആശങ്ക ദുരീകരിക്കാന്‍ വേണ്ടി പാഠപുസ്തകകമ്മിറ്റി ചെയര്‍മാനും മാത്​സ് ബ്ലോഗിന്റെ പേട്രനുമായ കൃഷ്ണന്‍ സാര്‍ ഒരു അവലോകനം നടത്തിയിരുന്നു. അതോടെ ഗണിതശാസ്ത്ര പാഠപുസ്തകത്തെക്കുറിച്ച് ഏതാണ്ടൊരു ധാരണ അധ്യാപകര്‍ക്കു ലഭിച്ചു. അതോടൊപ്പം ഇതരവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരും മറ്റു വിഷയങ്ങളുടെ പാഠപുസ്തകങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി. ഇപ്പോഴിതാ, അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹായത്തിനായി സ്തുത്യര്‍ഹമായ വിധത്തിലില്‍ എസ്.സി.ഇ.ആര്‍.ടിയും സി.ഡിറ്റുമടക്കം ഇടപെട്ടിരിക്കുന്നു. ആദ്യഘട്ടത്തില്‍ മലയാളം മീഡിയത്തിലുള്ള പാഠപുസ്തകങ്ങളുടെ പി.ഡി.എഫുകളാണ് എസ്.സി.ഇ.ആര്‍.ടി ലഭ്യമാക്കിയിരിക്കുന്നത്. മറ്റു മീഡിയങ്ങളിലുള്ളവ വൈകാതെ തന്നെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. പാഠപുസ്തകങ്ങളുടെ ലിങ്കുകള്‍ താഴെ നല്‍കിയിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

15 ഡിഗ്രിയുടെ ത്രികോണമിതി അളവുകള്‍

>> Tuesday, May 17, 2011

കോട്ടയം കാഞ്ഞിരപ്പിള്ളിയിലെ ഗവണ്‍മെന്റ് ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ അധ്യാപകനായ എം.ഡി വിജയകുമാര്‍ സാറാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. 30°, 45°, 60°, 90° കോണുകളുടെ വില ചിത്ര സഹായത്തോടെ കണ്ടെത്താന്‍ കുട്ടികള്‍ക്കറിയാം. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവര്‍ക്ക് 15° കോണിന്റെ ത്രികോണമിതി വിലകള്‍ കണ്ടെത്താനുള്ള ഒരു അസൈന്‍മെന്റ് നല്‍കിയാലോ? അസൈന്‍മെന്റിനൊടുവില്‍ അവര്‍ക്കു വേണ്ടിത്തന്നെ മറ്റൊരു പ്രവര്‍ത്തനവും നല്‍കിയിട്ടുണ്ട്. ഈ അസൈന്‍മെന്റ് പൂര്‍ത്തിയാക്കാന്‍ ഉപയോഗിച്ച രീതി മനസ്സിലാക്കിക്കൊണ്ട് ഈ പ്രവര്‍ത്തനത്തിന് ഉത്തരം കണ്ടെത്താമോ?


Read More | തുടര്‍ന്നു വായിക്കുക

ജിയോജിബ്ര - പാഠം 4


കോഴ്സുകള്‍ പലതു കഴിഞ്ഞതോടെ ജിയോജിബ്ര പഠനം കാര്യക്ഷമായി നടത്തണമെന്ന ആഗ്രഹം അധ്യാപകര്‍ക്കിടയില്‍ സജീവമായിരിക്കുകയാണ്. ഇക്കാര്യം പലരും ഞങ്ങളോട് നേരിലും ഫോണിലുമെല്ലാം ആവശ്യപ്പെട്ടിരുന്നു. നേരത്തേ ബ്ലോഗില്‍ പബ്ളിഷ് ചെയ്ത മുന്‍ പാഠഭാഗങ്ങള്‍ ഭംഗിയായി നിങ്ങള്‍ പഠിച്ചിട്ടുണ്ടാകുമല്ലോ. എറണാകുളത്തെ മാസ്റ്റര്‍ ട്രെയിനറായ സുരേഷ് ബാബു സാര്‍ അത്രയേറെ ലളിതവും മനോഹരവുമായാണ് ജിയോജിബ്രയെ അവതരിപ്പിച്ചിരിക്കുന്നത്. പാഠഭാഗങ്ങള്‍ വായിച്ചു നോക്കി സംശയങ്ങള്‍ കമന്റിലൂടെ പങ്കുവെക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

സമാന്തരശ്രേണി പുതിയ ചോദ്യങ്ങള്‍

>> Monday, May 16, 2011

പത്താം ക്ലാസിലെ ആദ്യ യൂണിറ്റായ സമാന്തരശ്രേണികളെക്കുറിച്ചുള്ള ആമുഖപോസ്റ്റ് വായിച്ചല്ലോ. ഇനി പത്താം ക്ലാസ് പാഠപുസ്തക നിര്‍മ്മാണ സമിതി ചെയര്‍മാനായ കൃഷ്ണന്‍സാര്‍ അയച്ചുതന്ന ഏതാനും ചോദ്യങ്ങളാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്. ചോദ്യങ്ങളെല്ലാം സമാന്തരശ്രേണിയില്‍ നിന്നാണ്. പുതിയ പാഠപുസ്തകത്തിന്റെ സത്തയും സമീപനവും ഉള്‍ക്കൊള്ളുന്നവയാണ് ഈ ചോദ്യങ്ങള്‍. ഇവ നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് കൃഷ്ണന്‍സാര്‍ തന്നെ സഹായിക്കാനെത്തുമെന്ന് നമുക്കുകരുതാം. പുതിയ പാഠപുസ്തകത്തില്‍ നിന്നും മൂല്യനിര്‍ണ്ണയ ചോദ്യങ്ങള്‍ പുസ്തകരചയിതാക്കളില്‍ നിന്നും ലഭിക്കുന്നത് എന്തുകൊണ്ടും അഭികാമ്യമാണ്. എസ്സ് ആര്‍ ജി, ഡി.ആര്‍ .ജി പരിശീലന സമയങ്ങളില്‍ ഉണ്ടായിരുന്ന എല്ലാവരോടും തന്നെ ഇക്കാര്യം അഭ്യര്‍ഥിച്ചിരുന്നു. അവരുടെ സഹകരണം നമുക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പാഠപുസ്തകത്തിലെ ആദ്യ അധ്യായം പരിശീലിച്ചവര്‍ക്ക് ഈ പോസ്റ്റ് നന്നായിരിക്കും. കൃഷ്ണന്‍സാര്‍ തയ്യാറാക്കിയ മാതൃകാ ചോദ്യങ്ങള്‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

സമാന്തരശ്രേണികള്‍-1

>> Tuesday, May 10, 2011


സംഖ്യാശ്രേണികള്‍ ഉണ്ടാകുന്ന വിവിധ സാഹചര്യങ്ങള്‍ നല്‍കിക്കൊണ്ട് പാഠം തുടങ്ങുന്നു.കുട്ടിയുടെ സ്വതന്ത്രചിന്തകളാണ് പ്രധാനപ്പെട്ടത്.അതുകൊണ്ടുതന്നെ, എല്ലാം തുറന്നുകാട്ടുന്ന തരത്തില്‍ ഒരു അധ്യാപനരീതി നല്ലതല്ല.ജ്യാമിതീയ പാറ്റേണുകളിലും ഭൗതീക സാഹചര്യങ്ങളിലും ഒളിഞ്ഞുകിടക്കുന്ന സംഖ്യാശ്രേണികളെ കുട്ടി വെളിച്ചത്തുകൊണ്ടുവരട്ടെ. അത് മൂന്നോ നാലോ പേര്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനമാകുമ്പോള്‍ സൃഷ്ടിപരമായ ചില കണ്ടെത്തലുകള്‍ ഉണ്ടാകും. അവ പൊതു ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.ഇങ്ങനെ കിട്ടുന്ന ശ്രേണികളില്‍ പലതും സമാന്തരശ്രേണികളായിരിക്കും.അവ ലിസ്റ്റ് ചെയ്ത് പൊതുസ്വഭാവം കണ്ടെത്താം.ഒരേ സംഖ്യ കൂട്ടുക എന്ന നിര്‍വചനം ഉപയോഗിക്കാമെങ്കിലും ശ്രേണി സമാന്തരമാണോ എന്നറിയാന്‍ അടുത്തടുത്തുള്ള പദങ്ങള്‍ കുറച്ചുനോക്കണം.അതായത് ഒരു പദത്തില്‍ നിന്നും അതിന് തൊട്ടുമുന്‍പ് എഴുതിയ പദം കുറക്കണം.അത് പൊതുവ്യത്യാസം എന്ന ആശയത്തിലേയ്ക്ക് എത്തിക്കുന്നു.സമാന്തരശ്രേണിയുടെ രണ്ടുപദങ്ങള്‍ തമ്മിലുള്ള വ്യത്യാസം പൊതുവ്യത്യാസത്തിന്റെ ഗുണിതമാണെന്നും ,പൊതുവ്യത്യാസത്തിന് ആനുപാതികമാണെന്നുമൊക്കെ പറയാം.നിശ്ചിത സ്ഥാനത്തുള്ള രണ്ടു പദങ്ങള്‍ തന്നാല്‍ ശ്രേണിതന്നെ എഴുതാന്‍ പറ്റുന്നതാണ് ഇത്.


Read More | തുടര്‍ന്നു വായിക്കുക

കുട്ടികള്‍ക്കും പരിശീലനം വേണം, വേണ്ടേ..?

>> Saturday, May 7, 2011


പുതിയ പാഠ്യപദ്ധതി ആരംഭിച്ചിട്ട് ഇന്നേവരെ നമുക്ക് അധ്യാപകശാക്തീകരണത്തെ കുറിച്ചും രക്ഷാകര്‍തൃശാക്തീകരണത്തെ കുറിച്ചും മാത്രമേ അലോചനകളും പ്രവര്‍ത്തനങ്ങളും ഉണ്ടായുള്ളൂ. കഴിഞ്ഞകാല അനുഭവങ്ങള്‍ വെച്ച് കുട്ടികളുടെ ശാക്തീകരണത്തെ സംബന്ധിച്ചും ചില പ്രവര്‍ത്തനങ്ങള്‍ എറ്റെടുക്കാന്‍ കാലമായെന്ന് തോന്നുകയാണ്. നമ്മുടെ രാമനുണ്ണിമാഷിന്റെ ഏറെ പ്രസക്തമെന്നു തോന്നുന്ന വേറിട്ട ഈ ചിന്ത വായിച്ച് പ്രതികരിക്കൂ....


Read More | തുടര്‍ന്നു വായിക്കുക

ബ്ലോഗറിന്റെ പണിമുടക്ക് അവസാനിച്ചു.

>> Thursday, May 5, 2011

ബ്ലോഗറിന്റെ പ്രശ്നം തീര്‍ന്നുവെന്നു തോന്നുന്നു. ബ്ലോഗര്‍ എന്ന സൗജന്യസംവിധാനം ഒരു സുപ്രഭാതത്തില്‍ പിന്‍വലിച്ചാല്‍ എന്തു സംഭവിക്കുമെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന സംഭവവികാസങ്ങളായിരുന്നു ഈ ദിവസങ്ങളില്‍ നടന്നത്. 2011 മെയ് 13 വെളുപ്പിന് ഏതാണ്ട് പന്ത്രണ്ടേ കാലോടെ ബ്ലോഗര്‍ റീഡ് ഓണ്‍ലി മോഡിലേക്ക് മാറുകയായിരുന്നു. ബ്ലോഗറിലേക്ക് ലോഗിന്‍ ചെയ്യാനോ കമന്റ് എഴുതാനോ കഴിയാത്ത വിധം ലോകത്തെമ്പാടുമുള്ള ബ്ലോഗുകള്‍ മരപ്പാവകളായി. ഈ സമയം ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴെല്ലാം ചിത്രത്തില്‍ കാണുന്നതു പോലെയുള്ള മെസ്സേജ് പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. നമ്മുടെ അഗ്രിഗേറ്ററുകളിലും ഇതിനു ശേഷം ബ്ലോഗറില്‍ നിന്നുള്ള പോസ്റ്റുകളോ കമന്റുകളോ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്ന് നമുക്ക് നിരീക്ഷിക്കാം. ഒരു പക്ഷേ പ്രശ്നപരിഹാരത്തിനാകാം ഇത്തരമൊരു അപൂര്‍വ നടപടിയിലേക്ക് ഗൂഗിള്‍ നീങ്ങിയത്. എന്തെല്ലാമായിരുന്നു ഈ ദിവസങ്ങളില്‍ സംഭവിച്ചത്? നോക്കാം.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer