State Maths Quiz 2011

>> Monday, January 17, 2011

ആലുവയില്‍ വെച്ചു നടന്ന ഈ വര്‍ഷത്തെ സ്റ്റേറ്റ് മാത്​സ് ഫെയറില്‍ വെച്ച് മാത്​സ് അസോസിയേഷന്റെ പതിനാല് ജില്ലാസെക്രട്ടറിമാരെയും നേരിട്ട് പരിചയപ്പെടാന്‍ ഞങ്ങള്‍ക്ക് ഒരു അവസരം ലഭിച്ചിരുന്നു. സ്റ്റേറ്റ് ഫെയറിന്റെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ച ഇവരുടെ സംഘാടനമികവും അര്‍പ്പണബോധവും പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. മേളയുടെ വിജയം ഈ ഒത്തൊരുമയുടെയും കൂട്ടായ്മയുടേയും ഫലമാണെന്നുപറഞ്ഞാലും അതില്‍ അതിശയോക്തിയില്ല. കാരണം, ഫെയറിന്റെ ചുക്കാന്‍ പിടിച്ച മാത്​സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയും കൊല്ലം ജില്ലാ സെക്രട്ടറിയുമായ നൗഷാദ് സാറിന് ജില്ലാ സെക്രട്ടറിമാരില്‍ നിന്നും ലഭിച്ച പിന്തുണ അത്ര മാത്രമായിരുന്നു. ഈയടുത്ത് സംസ്ഥാന ഗണിതശാസ്ത്രമേളയിലെ ക്വിസ് ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് മാത്​സ് ബ്ലോഗിന്റെ കമന്റ് ബോക്സില്‍ ചെറുതായൊരു ചര്‍ച്ച നടന്നിരുന്നല്ലോ. അതു കണ്ടതോടെയാണ് മാത്​സ് ക്വിസിലെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്ന ഒട്ടേറെ അധ്യാപരുണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലായത്. മുന്‍വര്‍ഷം ജോണ്‍സാര്‍ മത്സരസ്ഥലത്ത് പോവുകയും ചോദ്യങ്ങള്‍ എഴുതിയെടുത്ത് മാത്‌സ് ബ്ലോഗിലൂടെ ഒരു പോസ്റ്റ് ആയി പ്രസിദ്ധീകരിക്കുകയും ചെയ്തത് നേരത്തേ കണ്ടിട്ടുണ്ടാകുമല്ലോ. ഇത്തവണ ചോദ്യങ്ങള്‍ തേടിപ്പിടിക്കുന്നതിനും മാത്​സ് ബ്ലോഗിന് സഹായകമായത് മാത്​സ് അസോസിയേഷന്റെ ഭാരവാഹികള്‍ തന്നെയാണ്. അറിവുകള്‍ പങ്കുവെക്കപ്പെടട്ടെയെന്ന വിശാലാഗ്രഹത്തോടെ തന്നെ നമ്മുടെ വായനക്കാരുടെ അഭ്യര്‍ത്ഥനയനുസരിച്ച് സംസ്ഥാന ഗണിതശാസ്ത്രമേളയിലെ യു.പി, ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ ക്വിസ് ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. താഴെയുള്ള ലിങ്കുകളില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

28 comments:

ജയരാജന്‍ January 17, 2011 at 6:22 AM  

ഗണിത പ്രശ്നോത്തരിയുടെ ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചത് നന്നായി. അഭിനന്ദനങ്ങള്‍

JOHN P A January 17, 2011 at 6:43 AM  

ക്വസ്സ് ചോദ്യങ്ങള്‍ slide കളിലാക്കിയത് നന്നായി. എല്ലാത്തലത്തിലും നടത്തേണ്ടത് ഇതുപോലെയാണ്. എന്റെ ക്വിസ് കളക്ഷനിലേയ്ക്ക് ഇതൊരു മുതല്‍ക്കൂട്ടാണ്. നന്ദി

Hari | (Maths) January 17, 2011 at 7:04 AM  

ഇത്തവണ മൂന്നു ക്വിസും പ്രസന്റേഷനുകളായാണ് അവതരിപ്പിക്കപ്പെട്ടത്. ഹയര്‍സെക്കന്ററി ക്വിസ് നടത്തിയത് നമ്മുടെ കൃഷ്ണന്‍ സാറായിരുന്നു. ചോദ്യങ്ങള്‍ ആവശ്യപ്പെട്ട ഉടനേ തന്നെ അദ്ദേഹം നമുക്കത് അയച്ചു തരികയുണ്ടായി. അതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തട്ടെ.

vijayan January 17, 2011 at 7:28 AM  

നന്നായി ,,,,അഭിനന്ദനങ്ങള്‍ .മേളയുടെ മറ്റു വിഭവങ്ങളും നമുക്ക് സംഘടിപ്പിച്ചു അടുത്തടുത്ത പോസ്റ്റുകളായി മാറ്റിയാല്‍ മേളയുടെ അടുത്ത് പോലും എത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഉപകാരമാവും.

vijayan January 17, 2011 at 8:12 AM  

ഇത്തവണ 'വടകര വിദ്യാഭ്യാസ ജില്ലയിലും' മൂന്നു ക്വിസും പ്രസന്റേഷനുകളായാണ് അവതരിപ്പിക്കപ്പെട്ടത്.

sreevalsam January 17, 2011 at 8:53 AM  

മറ്റുഐറ്റങ്ങള്‍ കൂടെ ബ്ളോഗിലൂടെ പോസ്റ്റ് ചെയ്തിരുന്നെങ്കില്‍ നന്നായരുന്നുമീര

fasal January 17, 2011 at 10:06 AM  

നന്നായി ,,,,അഭിനന്ദനങ്ങള്‍ .

rafeekhpv January 17, 2011 at 10:23 AM  

ഗണിത പ്രശ്നോത്തരിയുടെ ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകറിച്ചവര്‍ക്ക് അഭിനന്തനങള്‍

ഹോംസ് January 17, 2011 at 11:21 AM  

[im]https://sites.google.com/site/holmeskjh/holmes/p.txt.gif?attredirects=0&d=1[/im]
പരീക്ഷാ ഹാളിലെ ഈ മാഷിന്റെ വിചാരം, എല്ലാം ഭദ്രം!

ജനാര്‍ദ്ദനന്‍.സി.എം January 17, 2011 at 11:33 AM  

ഗണിത പ്രശ്നോത്തരിയുടെ ചോദ്യങ്ങള്‍ നന്നായിട്ടുണ്ട്. പക്ഷെ
[im]http://2.bp.blogspot.com/_tj9_aOcW4-U/TTPanNQM1ZI/AAAAAAAAAq0/zCyKfVI6jYc/s320/quiz.png[/im]
ഈ വിഭാഗത്തില്‍ ടൈ ബ്രേക്കര്‍ ചോദ്യങ്ങളും ഉത്തരങ്ങളും കാണുന്നില്ലല്ലോ?

Anonymous January 17, 2011 at 11:47 AM  

ഹോംസ് സാര്‍
പരീക്ഷാഹാളിലെ ചിത്രം അസ്സലായി. അഭിനന്ദനങ്ങള്‍.
മുന്നില്‍ രണ്ടാമത്തെ കുട്ടിക്ക് സാറുമായി നല്ല മുഖച്ഛായ!!
അല്ല അത് സാറു തന്നെയാണോ????

sajid January 17, 2011 at 2:07 PM  

THE ANSWER GIVEN TO QUESTION No.2 IN THE H.S. SECTION IS WRONG.THE QUESTION SHOULD BE "WHAT IS HALF OF 2 RAISED TO 50?. THE ANSWER IS 2 RAISED TO 49

sajid. p. k

Lalitha January 17, 2011 at 3:04 PM  

@Homes. What a teacher can actually do in this situation? This is also students right to education.

വി.കെ. നിസാര്‍ January 17, 2011 at 6:56 PM  

[im]https://sites.google.com/site/nizarazhi/niz/19.jpg?attredirects=0&d=1[/im]
സംസ്ഥാന ഐടി മേള എറണാകുളം ചാമ്പ്യന്മാര്‍..!

Free January 17, 2011 at 7:23 PM  

എല്ലാ വിഷയങ്ങളുടെയും
ഒരുക്കം 2011 നു
ഇവിടെ ഞെക്കുക .

JOHN P A January 17, 2011 at 7:33 PM  

ഹോംസാറെ
ഞാനോന്നും പരീക്ഷാഹോളില്‍ ഇതുപോലെ നടക്കാറില്ല. ഇങ്ങനെയോക്കെ സംഭവിക്കാന്‍ അനുവദിക്കാറുമില്ല. പിന്നെ വലിയ" കുട്ടികള്‍" എഴുതുന്ന ഡിപ്പാര്‍ട്ടുമെന്റ് ടെ‌സ്റ്റുകശിലെ കാര്യം സാറിന് മാത്രമേ നന്നായി അറിയാന്‍ പറ്റൂ. അവിടെ വയര്‍ലെസും മെബെലുമൊക്കെ ഉണ്ടാകുമെന്ന് പത്രത്തില്‍ വായിച്ചറിവുണ്ട് . അത്രമാത്രം. പിന്നെ കൃഷ്ണന്‍ സാര്‍ പറഞ്ഞപോലെ നീട്ടിപ്പാടുന്ന ലഘുക്കള്‍ ഗുരുക്കന്മാരാകുമ്പോള്‍ സംഭവിച്ചുകൂടായ്കയില്ല. എല്ലാം സമൂഹത്തിന്റെ പരിച്ചേദമാണല്ലോ. എന്നാലും സംഗതി നന്നായി .

ജനാര്‍ദ്ദനന്‍.സി.എം January 17, 2011 at 8:18 PM  

മാത്സ് ബ്ലോഗിന് nine one six ന്റെ പുതു ശോഭ
[im]http://1.bp.blogspot.com/_tj9_aOcW4-U/TTRVmKpogaI/AAAAAAAAAq4/t3CfdwrFIAk/s1600/916.png[/im]

DREAM January 18, 2011 at 4:35 PM  

ക്വിസ്സിന്റെ പി.ഡി.എഫ് എങ്ങനെയാണ് സ്ലയിഡ് ഷോ ആയി കാണുന്നത് എങ്ങനെയെന്ന് വിശദീകരിക്കാമോ ?

പ്രദീപ് മാട്ടര January 18, 2011 at 5:57 PM  

press F5. That's all !

DREAM January 19, 2011 at 6:04 PM  

thank you Pradeep Mattara

VIJAYAKUMAR M D January 23, 2011 at 12:52 PM  

മാത്സ് ഒരുക്കം 2011 ലെ പേജ് 17 ലെ 9ആം ചോദ്യത്തിന്റെ ഉത്തരം എങ്ങനെ കാണാം?മെച്ചപ്പെട്ട ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു.

പ്രസ്തുത ചോദ്യത്തില്‍ AQ,QP,PB എന്നിവ എണ്ണല്‍സംഖ്യകളായാല്‍ (ചോദ്യത്തില്‍ അങ്ങനെ തന്നിട്ടില്ല.) AQ * QB എന്നത് 32 *1, 16*2, 8*4 എന്നിവയിലേതെങ്കിലും ആകാം. അതുപോലെ AP*PB എന്നത് 20*1, 10*2, 5*4 എന്നിവയിലേതെങ്കിലുമാവാം.രണ്ടും കൂടി ശരിയാവുന്നത് AQ=8, QB=4, AP=10, PB=2 ആകുമ്പോളാണ്. അതുകൊണ്ട് AB=12 ആണ്. മെച്ചപ്പെട്ട ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു.

അസീസ്‌ January 23, 2011 at 3:52 PM  

[ma][co="red"]സംസ്ഥാന സ്കൂള്‍ കലോത്സവം : കോഴിക്കോട് ചാമ്പ്യന്മാര്‍ [/co][ma]

shaji January 26, 2011 at 12:39 AM  

ആരെങ്കിലും ബൈനറി കണക്കുകളെ പറ്റി പോസ്റ്റ്‌ ചെയ്യുമോ

govind sudarsan October 1, 2015 at 6:15 PM  

ഒരു ചോദ്യങ്ങള്‍ക്കും ഉത്തരം കാണുന്നില്ല. ഉത്തരം കാണാന്‍ എന്തു ചെയ്യണം.

Sajeevan K. November 23, 2017 at 8:46 PM  

ഇതിൽ ഹൈസ്കൂൾ വിഭാഗം ക്വിസ്സിലെ ചോദ്യങ്ങളിൽ രണ്ടാമത്തെ ചോദ്യത്തിൻറെ ഉത്തരം തെറ്റാണ്. 3^50ൻറെ പകുതി എത്രയാണെന്നാണ് ചോദ്യം. ഉത്തരമായി 3^49 എന്നു കൊടുത്തിരിക്കുന്നു. 3^49 എന്നത് 3^50ൻറെ പകുതിയല്ല, 3^50ൻറെ മൂന്നിലൊന്നാകുന്നു.

Sajeevan K. November 23, 2017 at 8:59 PM  

ഇതിൽ ഹൈസ്കൂൾ വിഭാഗം ക്വിസ്സിലെ ചോദ്യങ്ങളിൽ രണ്ടാമത്തെ ചോദ്യത്തിൻറെ ഉത്തരം തെറ്റാണ്. 3^50ൻറെ പകുതി എത്രയാണെന്നാണ് ചോദ്യം. ഉത്തരമായി 3^49 എന്നു കൊടുത്തിരിക്കുന്നു. 3^49 എന്നത് 3^50ൻറെ പകുതിയല്ല, 3^50ൻറെ മൂന്നിലൊന്നാണ്.

Martin sam November 24, 2017 at 5:37 PM  

Board/University/Competitive Exam Results All Exams Results Updates
Result Date Cut Off marks Merit List Platform Regards to Exam Results
Bihar Result 2018

Martin sam November 24, 2017 at 5:37 PM  

Result Date, Cut Off marks, Merit List Board/University/Competitive Exam Results
Update News, Cut Off marks Merit List Platform Regards to Exam Results
CG Result 2018

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer