ഒന്‍പതാം ക്ലാസിലെ 8 ചക്രചോദ്യങ്ങളും ഒരു പത്താം ക്ലാസ് റിവിഷന്‍ ചോദ്യപേപ്പറും
>> Thursday, January 6, 2011
താഴെ കാണുന്നത് ഒരു റോഡുമാതൃകയാണ്. വളവുകളെല്ലാം 50 m ആരമുള്ള വൃത്തഭാഗങ്ങളാണ്. താഴെയുള്ള വളവിനുമാത്രം 150m ആരമുണ്ട്. ഒരു കാര്‍ A യില്‍ നിന്നും യാത്രതുടങ്ങി വളവുകളെല്ലാം തിരിഞ്ഞ് A യില്‍ തന്നെയെത്തുന്നു.വളവുതിരിയുമ്പോള്‍ കാറിന്റെ ഒരു വശത്തെ ചക്രങ്ങള്‍ പുറത്തെചക്രങ്ങളും മറുവശത്തെത് അകത്തെ ചക്രങ്ങളുമാണല്ലോ.പുറത്തെ ചക്രം സ്വാഭാവികമായും അകത്തെ ചക്രത്തേക്കാള്‍ അല്പം കൂടുതല്‍ ദൂരം ഓടും.മുന്നിലെ ചക്രങ്ങള്‍ തമ്മിലുള്ള അകലം 2 മീറ്റര്‍. (പിന്‍ ചക്രങ്ങള്‍ തമ്മിലുള്ള അകലവും ) ഒരു പ്രാവശ്യം യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ മുന്‍വശത്തെ ഒരു ചക്രം മുന്‍വശത്തെ മറ്റേ ചക്രത്തേക്കാള്‍ എത്ര കൂടുതല്‍ ദൂരം ഓടിയിരിക്കും?
ഇതൊരു പഠനപ്രവര്‍ത്തനമാണ്. ഒന്‍പതാംക്ലാസിലെ വൃത്തപ്പരപ്പും ചുറ്റളവും ചര്‍ച്ചചെയ്യുമ്പോള്‍ അധികപ്രവര്‍ത്തനമായി ഇതുനല്‍കാം.ചാര്‍ട്ടുപേപ്പറില്‍ വരച്ച് നിറം കൊടുത്ത് ക്ലാസില്‍ തൂക്കിയിടാന്‍ മിടുക്കന്മാരും മിടുക്കികളും ഉണ്ടല്ലോ.
ഇനി മറ്റുചില വൃത്തക്കണക്കുകളാവാം.ഇവയും കുട്ടികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയതാണ്.
ഡിസംബര്‍ പതിനെട്ടാംതിയതി നടന്ന പരിശീലനത്തില്‍ അവതരിപ്പിച്ച വൃത്തത്തിന്റെ അളവുകളെസംബന്ധിച്ച ഏതാനും ങ്ങളാണ് ഇന്നത്തെ പോസ്റ്റ് .ഇവ പഠനപ്രവര്‍ത്തനങ്ങളാണ്. കുട്ടികള്‍ക്ക് അധിക പ്രവര്‍ത്തനമായി നല്‍കാവുന്നത്. എല്ലാം വൃത്തങ്ങളുമായി ബന്ധപ്പെട്ടതുതന്നെയാണ്.
ABCD ഒരു സമചതുരമാണ്.അതിന്റെ വശം 10 സെ. മീറ്റര്‍.സമചതുരത്തിനുള്ളില്‍ വൃത്തം വരച്ചിരിക്കുന്നു.കറുത്ത നിറത്തില്‍ ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് കാണുക.
രണ്ട് വൃത്തങ്ങള്‍ സ്പര്‍ശിച്ചിരിക്കുന്ന ചിത്രമാണിത്.ABCD ഒരു ചതുരവുമാണ്.വൃത്തത്തിന്റെ ആരം 7 യൂണിറ്റാണ്. AD യും BC യും ആരങ്ങള്‍ .ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് കാണുക
ഒരേ ആരമുള്ള 9 വൃത്തങ്ങളാണ് ചിത്രത്തില്‍ ചേര്‍ത്തുവച്ചിരിത്തുന്നത്. വൃത്തത്തിന്റെ ആരം 5 യൂണിറ്റ് . ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് കാണുക
7 സെ . മീറ്റര്‍ വശമുള്ള ചതുരമാണ് ചിത്രത്തില്‍ കാണുന്നത്.A കേന്ദ്രമായും C കേന്ദ്രമായും 7 സെ . മീറ്റര്‍ ആരമുള്ള ചാപങ്ങള്‍ കാണാം . ഷേഡ് ചെയ്ത ഭാഗത്തിന്റ പരപ്പളവ് കണക്കാക്കുക
ഒരേ ആരമുള്ള 4 വൃത്തങ്ങള്‍. ആരം 7 യൂണിറ്റ് തന്നെ. A,B,C,D വൃത്തകേന്ദ്രങ്ങള്‍ . ഷേഡ് ചെയ്ത ഭാഗത്തിന്റെ പരപ്പളവ് കാണുക
സമചതുരത്തിന്റെ അകത്തും പുറത്തും വൃത്തങ്ങള്‍ കാണാം.ചെറിയ വൃത്തത്തിന്റെ ആരം 2 യൂണിറ്റ് . ഷേഡ് ചെയ്തഭാഗത്തിന്റെ പരപ്പളവ് കാണുക
ചിത്രത്തില്‍ AB യുടെ നീളം 10 യൂണിറ്റാണ്.ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് കാണുക
ചിത്രത്തില്‍ ചുവന്ന നിറത്തില്‍ ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് നീലനിറത്തില്‍ ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവിന് തുല്യാണെന്ന് സമര്‍ഥിക്കുക.
പത്താം ക്ലാസിലെ റിവിഷന്‍ ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
74 comments:
കാറിന്റെ ചക്രത്തിന്റെ ദൂര വ്യത്യാസം കാണണമെങ്കില്‍ വാഹനത്തിന്റെ വീതി പ്രസ്താവിക്കണം.ഇത് ആണെങ്കില്‍ X
ദൂര വ്യത്യാസം=200pai-(200-X)pai.
ഒമ്പതാം ക്ലാസിലെ വൃത്തങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നല്‍
കിയത് നന്നായി. ബ്ലോഗില്‍ പത്താം ക്ലാസുകാര്‍ക്ക് വേണ്ടിയാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത്. ഒമ്പതിനേയും എട്ടിനേയും പരിഗണിക്കണം. പത്തിലെ പ്രാക്ടീസ് ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്തു. ജോണ്‍സാറിനു നന്ദി.
തിരുത്തിയിട്ടുണ്ട് . നന്ദി.
ഇവിടെ ആരും ഇല്ലേ?എല്ലാവരും (കുട്ടികളും സാറന്മാരും) ശമ്പലം ഉറപ്പിക്കേണ്ട തിരക്കിലാണോ? ചില ഉത്തരങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്യുന്നു.വഴി വഴിയെ വരും .ആതിര എവിടെ?
ദൂര വ്യത്യാസം=4 pai
1.100-25 pai
2.98-49pai/2
3.400-100pai
4.(49/2)pai-49
5.196-49pai
6.2pai-4
7.25pai
.......
സംസ്ഥാന ഗണിത മേളയില്‍ പസിലിന് (ഹൈസ്കൂള്‍) ഒന്നാം സ്ഥാന അര്‍ഹയായ സ്നേഹ ക്കും (എന്റെയുംജനാര്‍ദ്ദനന്‍ സാറിന്റെയുംകൊയിലാണ്ടി സബ് ജില്ലയാനെ!)മറ്റു സ്ഥാന അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും അഭിനന്ദനങള്‍.
@vijayan sir,
please check your answer 1. again.
[(10x10)-(pi*r^2)]/4=[100-3.14*25]/4=5.375
So area of shaded is 5.375 only
@cad user ,u r rt. 1. (100-25pai)/4 is correct,sorry for the ommission
നല്ല അഭിപരായം
അനിഷ്
ഒന്‍പതാം ക്ലാസിലെ എട്ടാമത്തെ ചോദ്യം നല്ലോരു അസൈന്‍മെന്റാണ് . ബാക്കിയുള്ളവ ക്ലാസില്‍ കുട്ടികള്‍ക്ക് സ്വയം ചെയ്യാന്‍ കൊടുക്കാം . നല്ലചോദ്യങ്ങള്‍
please give the time and date of ramanujan paper presenttion competition state level
മുരളിസാര്‍ ചൂണ്ടിക്കാട്ടിയ ചില പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് റിവിഷന്‍ പേപ്പര്‍ UPDATE ചെയ്തിട്ടുണ്ട് .
ജോണ്‍ സാറിന്റെ questionsനും പരിശീലന
പേപ്പറിനും വളരെ നന്ദി!
STATE LEVEL ഭാസ്ക്കരാചാര്യ സെമിനാര്‍
മത്സരം ഉണ്ടോ? RESULTSല്‍ ആ ITEM
കണ്ടതുകൊണ്ട് ചോദിച്ചതാണ്
π (sometimes written pi) is a mathematical constant whose value is the ratio of any circle's circumference to its diameter in the Euclidean plane; this is the same value as the ratio of a circle's area to the square of its radius. It is approximately equal to 3.14159265 in the usual decimal notation.
Pai (surname) (Devnagri:पै), includes Konkani region of India name origin, plus people with the name.
10-)o ചോദ്യം ഒന്നുകൂടിനോക്കൂ
k യ്ക്ക് -5 ,-6,-7,..........എന്നിങ്ങനെ എത്ര ചെറിയ പൂര്‍ണ്ണസംഖ്യാവില
കൊടുത്താലും സമവാക്യത്തിന് 2 മൂല്യമുണ്ടാകില്ലേ
ശരിയാണ് . K യ്ക്ക് കിട്ടാവുന്ന ഏറ്റവും ചെറിയ നിസര്‍ഗ്ഗസംഖ്യാവില എന്നാക്കിയാല്‍ മതിയല്ലോ?
ശരിയാണ് . K യ്ക്ക് കിട്ടാവുന്ന ഏറ്റവും ചെറിയ നിസര്‍ഗ്ഗസംഖ്യാവില എന്നാക്കിയാല്‍ മതിയല്ലോ?
Dear John Sir, പരിശീലന ചോദ്യങ്ങള്‍ കൊള്ളാം. തീര്ച്ചയായും ഇത് എന്റെ കുട്ടികള്‍ക്ക് കൊടുക്കും. താങ്കളുടെയും മറ്റ് ബ്ളോഗ് അംഗങ്ങളുടെയും വിലയേറിയ സേവനങ്ങള്‍ക്ക് നന്ദി.
ഗണിതമേളയില്‍ യു.പി യിലും ഹൈസ്ക്കൂളിലും കോഴിക്കോടിന് ഒന്നാം സ്ഥാനം. ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ കണക്കില്‍ മിടുക്കരാണെന്ന് മനസ്സിലായില്ലേ ഹരിസാറേ, നിസാര്‍ സാറേ?
ഇവിടെ ചോദ്യം8 ആരും പ്രതികരിച്ചു കാണുന്നില്ല.എന്ത് പറ്റി? ഒരു ചെറു വഴി ഞാന്‍ പറയാം .മറ്റു വഴികള്‍ കാണുമല്ലോ?
AREA of big circle=Pai R^2
AREA OF 4 SMALL CIRCLES= 4*PAI*r^2
(since R=2r,Pai R^2=4*PAI*r^2)
so the area of the over lapped area of four circles is equal to the area of the remaining part.)
[im]https://sites.google.com/site/nizarazhi/niz/quiz.jpg?attredirects=0&d=1[/im]
ഈ മിടുക്കന്മാരെ അറിയുമോ?
ഇന്നലെ നടന്ന സംസ്ഥാന ഗണിതമേളയിലെ ഹൈസ്കൂള്‍ ക്വിസ്സ് വിജയികളാണിവര്‍.
(ഹരി എടുത്ത ഫോട്ടോ)
സംസ്ഥാന ഗണിതശാസ്ത്ര ക്വിസിനു ചോദിച്ച ചോദ്യങ്ങള്‍ എന്നാണ് ബ്ലോഗിലൂടെ നല്‍കുന്നത്? അതിനായി കാത്തിരിക്കുന്നു.
@vijayan sir,
pi എന്നുള്ളതിനെ pai എന്ന് ആക്കാതിരിക്കുവാൻ ശ്രദ്ധിക്കുമല്ലോ.
Ratio of C/D is denoted by pi=π
See this Graphical representation
8-ാമത്തെ ചക്രചോദ്യം..ഇതിനോട് സാമ്യമുള്ള ഒരു ചോദ്യം
ജോണ്‍സാര് മുന്പൊരിക്കല്‍ അവതരിപ്പിച്ചതാണ്.
ഉത്തരത്തിലെത്താനുള്ള സുചനകള്‍
[im]https://sites.google.com/site/thirachil/thomas/road.png?attredirects=0[/im]
@വി.കെ. നിസാര്‍ sir,
കണിക്കിലെ മിടുക്കന്മാർക്ക് അഭിനന്ദനങ്ങൾ !
സ്വപ്ന ടീച്ചര്‍ ചോദിച്ചതു പോലെ സ്റ്റേറ്റ് മാത്തമാറ്റിക്സ് ക്വിസിനു ചോദിച്ച ചോദ്യങ്ങള്‍ എന്നാണ് ബ്ലോഗിലൂടെ നല്‍കുന്നത്? അതിനായി കാത്തിരിക്കുന്നു. മാത്തമാറ്റിക്സ് ഫെയറിനെക്കുറിച്ച് ഒരു റിവ്യൂ കൂടി പ്രതീക്ഷിക്കാമോ?
ജോണ്‍ സാറിന് നന്ദി..........
റിവിഷന്‍ ചോദ്യങ്ങള്‍ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്.
തുടര്‍ന്നും പ്രതീക്ഷിക്കുന്നു. പത്താം തരത്തിലെ ഗണിതം ഏതെല്ലാം ഭാഗങ്ങള്‍ പരീക്ഷയ്ക് ഒഴിവാക്കിയിരിക്കുന്നു എന്ന് വല്ല അറിവും ഉണ്ടോ ?
ശ്രീജിത്ത് മുപ്ലിയം
[im]https://sites.google.com/site/nizarazhi/niz/1200000.xcf?attredirects=0&d=1[/im]
Waited for 1200000
But got 1200006
[im]https://sites.google.com/site/nizarazhi/niz/1200000.jpg?attredirects=0&d=1[/im]
ശ്രീജിത്ത് സാര്‍
പലരും പലയൂണിറ്റുകളുടെ പേരുകള്‍ പറയുന്നു.ഔദ്ദ്യോഗികമായി അറിയാതെ ഒരു യൂണിറ്റില്‍നിന്നും ചോദ്യങ്ങള്‍ ഒഴിവാക്കി പരിശീലനപേപ്പറുകള്‍ തയ്യാറാക്കിയാല്‍ തെറ്റായ ഒരു മെസേജ് നല്‍കലാകും അത്
പിന്നെ മറ്റോരുകാര്യം .സാറില്‍നിന്നും ഒരു പേപ്പര്‍ പ്രതീക്ഷിക്കുന്നു.
2011 എസ് എസ് എൽ സി പരീക്ഷയ്ക്ക് ഓരോ വിഷയങ്ങളിലും ഒഴിവാക്കിയ പാഠഭാഗങ്ങൾ ലഭിക്കാൻ സഹായിക്കുമോ
പത്താം ക്ലാസ്സ് വിദ്യാർത്ഥിനി
dear student AUPS muriyad
മുകളില്‍ കൊടുത്തിരിക്കുന്ന കമന്റ് കണ്ടിരിക്കമല്ലോ. ഇനി കൃത്യമായി അറിയാവുന്നവര്‍ കമന്റായി നല്‍കുമോഎന്നു നോക്കാം.
ഇത്തവണ പത്താം ക്ലാസില്‍ നിന്നും ഒഴിവാക്കിയിരിക്കുന്ന കണക്കിലെ പാഠഭാഗങ്ങള്‍ പോളിനോമിയലും ത്രികോണമിതിയിലെ അവസാനഭാഗവുമാണെന്നു തോന്നുന്നു.
Blogger വി.കെ. നിസാര്‍ said...
[im]https://sites.google.com/site/kayikam123/results/1.jpg?attredirects=0&d=1[/im]
ബ്ലാസ്സിക് ശരിയായി ഇന്‍സ്റ്റാള്‍ ആയിട്ടുണ്ടെങ്കില്‍ ഇങ്ങനെ (ചിത്രം ഒന്ന്)കിട്ടിയേനേ..
[im]https://sites.google.com/site/kayikam123/results/2.jpg?attredirects=0&d=1[/im]
ഇനി, കിട്ടിയില്ലെങ്കില്‍ ഇതുപോലെ(ചിത്രം രണ്ട്) ഇന്‍സ്റ്റാള്‍ ചെയ്തു നോക്കാമല്ലോ
[im]https://sites.google.com/site/nizarazhi/niz/team.jpg?attredirects=0&d=1[/im]
ഈ ഫോട്ടോയില്‍ കാണുന്ന പലരേയും കുറേ നാളുകളായല്ലോ കണ്ടിട്ട്..എവിടെ പോയോ എന്തോ?
vijayan................
uttaram...
1. 100-25 *3.14/4 alle...???
ഞാന്‍ ഇവിടെ ഉണ്ടേ.....
[im]http://4.bp.blogspot.com/_tj9_aOcW4-U/TSif5ZiOwwI/AAAAAAAAApw/0pCeMfHC-Z0/s320/nhjan.jpg[/im]
ഹോ! ജനാര്‍ദ്ദനന്‍ മാഷ് അവിടെയും പോയി 'ഉണ്ടോ'? ഫുള്‍ ടൈം ഈ 'ഉണ്ണല്‍' മാത്രം മതിയോ?
ഒന്‍പതാംക്ലാസിലെ വൃത്തങ്ങളുടെ അളവുകള്‍ പഠിപ്പിക്കുന്നതിനെ സംബന്ധിച്ച് ഒരു കുറിപ്പ്
ഇവിടെ കൊടുത്തിട്ടുണ്ട്
unni master
1. (100-25pai)/4 is correct
Dear John Sir,
Sorry to response late
I am not a frequent visitor in net, the questions are interesting
I tried to answer them
The answers I got
Question 1…=(100-25 ∏ )/4
Question 2 =98-½¶49
Question 3 =½(900-225¶ )
Question 4 = 49-(49-49¶/4)x2)
Question 5 =196-49¶
Question 6 = ¼(8¶-16)
Question 7 =25 ¶
Question 8 Radius of big circle=2*radius of small circle say, 2r and r
Area of big circle=4r^2pi
Area of a small circle=r^2pi
Area of 4 small circles=4r^2 pi
There fore the common parts of 4 circles will be same as the the shaded in red
Expecting your correction and comments
chera
@chera
check your answer no:3
V K NIZAR SIR'
"ഈ ഫോട്ടോയില്‍ കാണുന്ന പലരേയും കുറേ നാളുകളായല്ലോ കണ്ടിട്ട്..എവിടെ പോയോ എന്തോ?"
താങ്കള്‍ കണ്ണാടിയില്‍ നോക്കിയാല്‍ ഫോട്ടോവില്‍ ഉള്ള ഒരാളെ കാണാം .
സുബുദ്ധീ,
എന്നോടുകൂടിത്തന്നെയായിരുന്നൂ ചോദ്യം!
ഒരു അപേക്ഷയുണ്ട്
കുബുദ്ധി , കരുംപൊട്ടന്‍ , മുതലായ പേരുകള്‍ ഒഴിലാക്കിക്കൂടെ. മനുഷ്യര്‍ക്കിടുന്നപേരുകള്‍ ഉപയോഗിച്ചാല്‍ എന്താണുകുഴപ്പം. കുട്ടികള്‍ മാതാപിതാക്കള്‍ നോക്കുന്നതല്ലേ. കുട്ടികള്‍ക്ക് തെറ്റായ ഒരു ധാരണ ഉണ്ടാകാതിരിക്കാന്‍മാത്രമാണേ ഇതുപറയുന്നത് .
@jasmine teacher(മുല്ല
പൂവ്)
ഒരു പൂവിന്റെ പേര് മനുഷ്യന് നല്‍കാമെങ്കില്‍ ബുദ്ധിയുടെ മറ്റൊരവസ്ഥയുടെ പേര് (കുബുദ്ധി) എനിക്ക് സ്വീകരിച്ചുകൂടാ
! ഇത് പറയാന്‍ താങ്കള്‍ മടിക്കുന്നെങ്കില്‍ നാസര്‍ സര്‍, ജനാര്‍ദ്ദനന്‍ സര്‍ എന്നിവര്‍ വിളിക്കുന്നത് പോലെ സുബുദ്ധി എന്ന് വിളിച്ചാല്‍ മതി .
ജോണ്‍സാര്‍ തന്ന ചോദ്യങ്ങളെല്ലാം ചെയ്തു.7ാമത്തേത് ചെയ്യാന്‍ ഇത്തിരിി പരസഹായം വേണ്ടിവന്നു.
ഒരു കുസൃതി ചോദ്യം.
തുകയും ഗുണനഫലവും തുല്യമായ മൂന്ന് സംഖ്യകളാണല്ലോ 1,2,3 എന്നിവ. എന്നാല്‍ തുകയും ഗുണനഫലവും തുല്യമായ 13 സംഖ്യകള്‍ കണ്ടെത്താമോ?
ചക്രവും വളവുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെ ഉത്തരം 4പൈ എന്നാണ് എനിക്ക് കിട്ടിയത്. ശരിയാണോ?
ജാസ്മിന്‍ ടീച്ചറോട് യോജിക്കുന്നു. ഇത് കുട്ടികള്‍ കൂടി നോക്കുന്ന ബ്ലോഗ് ആയതുകൊണ്ട് മാന്യമായ പേരുകള്‍ ഇടുന്നതാണ് അഭിസംബോധന ചെയ്യാന്‍ നല്ലത്. കുബുദ്ധിച്ചേട്ടാ,കരുംപൊട്ടന്‍ സാറേ എന്നൊക്കെ കുട്ടികളെക്കൊണ്ട് വിളിപ്പിക്കണോ? കുബുദ്ധിയെ സുബുദ്ധിയാക്കിയാലും കരുംപൊട്ടനെ എന്താക്കാം?
പാലക്കാട് ജില്ലയിലെ കണ്ണാടി ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നും സംസ്ഥാന ശാസ്ത്ര മേളയില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ശുദ്ധ നിര്‍മിതിയില്‍ രണ്ടാം സ്ഥാനവും എ ഗ്രെയിഡും നേടിയ രമേഷ് ബിനുവിനു ഞങ്ങളുടെ അഭിനന്ദങ്ങള്‍ .പാലക്കാട് ജില്ലാ കണ്‍വീനര്‍ വേണു സാറിനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയ ഞങ്ങളുടെ ഗണിത അധ്യാപിക സുഷമ ടീച്ചറിനും ഞങ്ങളുടെ നന്ദി രേഖപെടുത്തുന്നു.
ഈ നിര്‍മിതിയുടെ ആശയം പറഞ്ഞു തന്നു ഞങ്ങളെ സഹായിച്ച അഞ്ജന ചേച്ചിക്കു ഞങ്ങളുടെ വിലയേറിയ നന്ദി ഈ ബ്ലോഗിലൂടെ രേഖപെടുത്തുന്നു.ചേച്ചി തന്ന അട്സ്ഥാന ആശയത്തെ മുന്‍നിര്‍ത്തി ഞങള്‍ ഇതിനെ കുറച്ചു കൂടി വികസിപ്പിക്കുകയാണ് ചെയ്തത്
ഈ വിജയത്തിന് പിന്നില്‍ ജോണ്‍ സാറിന്റെ വിലയേറിയ നിര്‍ദേശങ്ങള്‍ ഒരു വലിയ പങ്കു വഹിച്ചു ഓരോ തലത്തിലും മത്സരിക്കുന്നതിനു പാലിക്കേണ്ട അടിസ്ഥാന നിയമങ്ങള്‍ പറഞ്ഞു തന്നു സഹായിച്ച ജോണ്‍ സാറിനോടുള്ള നന്ദി വാക്കുകളില്‍ ഒതുക്കാന്‍ പറ്റുന്നതല്ല.
എല്ലാവര്ക്കു ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊണ്ട്
ആതിര,ഹരിത,അനന്യ (3 IDIOTS )
പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ്
കണ്ണാടി ഹയര്‍ സെക്കന്ററി സ്കൂള്‍
കണ്ണാടി,പാലക്കാട്
ജോണ്‍ സാറിന്റെ ചോദ്യങ്ങള്‍ക്ക് ഞങ്ങളുടെ ഉത്തരങ്ങള്‍ താഴെ കൊടുക്കുന്നു
ഇവിടെ നോക്കുക
ആതിര,ഹരിത,അനന്യ
പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ്
കണ്ണാടി ഹയര്‍ സെക്കന്ററി സ്കൂള്‍
കണ്ണാടി,പാലക്കാട്
ആതിരയുടെ കമ്പ്യൂട്ടര്‍ കേടായവിവരം നാട്ടുകാരൊക്കെ അറിഞ്ഞു. അല്ലെങ്കില്‍ ഉത്തരങ്ങളുടെയും വിശകലനങ്ങളുടെയും പൊരുമഴതന്നെ ഉണ്ടാകുമായിരുന്നു.ജനാര്‍ദ്ദനന്‍സാറിന്റെ പൂക്കളം നന്നീയിരിക്കുന്നു. സാര്‍ ഒന്നുകൂടി സര്‍വ്വീസില്‍ കയറണം .ഈ ഉല്‍സാഹം തന്നെയാണ് ആരോഗ്യത്തിന്റെ രഹസ്യം. ഉത്തരങ്ങള്‍ നല്‍കലാണ് ശരിയായ പ്രചോദനം. നന്ദി
@ jasmine
എന്നെ അലോസര പ്പെടുത്തുന്ന ഒന്നാണ് കരുംപൊട്ടന്‍ എന്നപേര്‍.
പക്ഷേ ഇന്ന് നമ്മുടെ ഇടയില്‍ നടക്കുന്ന പലതും എനിക്ക് മനസ്സിലാകുന്നില്ല .എനിക്ക് പ്രധാനം എന്ന് തോന്നുന്ന പലതും ഇവിടെ അപ്രസക്തവും ,ഇവിടെ ചര്‍ച്ച ചെയ്യുന്ന പലതും എനിക്ക് മനസ്സിലാ വാത്തതും ആകുന്നിടത്തോളം കാലം ഞാന്‍ പൊട്ടന്‍ അല്ല കരുമ്പോട്ടെന്‍ തന്നെ.
മുല്ലപ്പൂ പരിമളം പരക്കുമ്പോഴും ,ബുദ്ടിമാന്‍ മാര്‍ സംവദിക്കുമ്പോഴും രംഗബോധമില്ലാത്ത ഈ കോമാളി ആട്ടം കാണാന്‍ വരും
@ ജോണ്‍ സര്‍
സത്യമാണ് സര്‍ കമ്പ്യൂട്ടര്‍ കേട് ആയി അതാണ് ഉത്തരം കൊടുക്കാന്‍ വൈകിയത്.പിന്നെ ഇന്ന് എല്ലാം ശരിയാക്കി ഉച്ചക്ക് ഞാന്‍ ഉത്തരം പോസ്റ്റ് ചെയ്തതുമാണ് കുറച്ചു നേരം അത് അവിടെ കണ്ടു ഇപ്പോള്‍ കാണാന്‍ ഇല്ല .ഞങ്ങളുടെ ഉത്തരം താഴെ കൊടുക്കാം സര്‍ നോക്കിയിട്ട് മാര്‍ക്ക് ഇടണം.
ഇവിടെ നോക്കുക .
ആതിര,ഹരിത,അനന്യ (3 IDIOTS )
പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ്
കണ്ണാടി ഹയര്‍ സെക്കന്ററി സ്കൂള്‍
കണ്ണാടി,പാലക്കാട്
ആതിര
നന്നായിട്ടുണ്ട് .നൂറുമാര്‍ക്ക് .പിന്നെ A+
ആതിര
നന്നായിട്ടുണ്ട് .നൂറുമാര്‍ക്ക് .പിന്നെ A+
ഒരു പ്രാവശ്യം യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ മുന്‍വശത്തെ ഒരു ചക്രം മുന്‍വശത്തെ മറ്റേ ചക്രത്തേക്കാള്‍ എത്ര കൂടുതല്‍ ദൂരം ഓടിയിരിക്കും?
Answer is 4pi
@3 idiots ,
അഭിനന്ദനങ്ങൾ! എന്നത്തേയും പോലെ നല്ല ഉത്തരങ്ങളും വിശദീകരണങ്ങളുമായി വന്നതിനു പ്രത്യേക നന്ദി. നിങ്ങളാണു ശരിയായ idiots. ആത്മപ്രശംസ പോലെ തന്നെ ആത്മ നിന്ദയും നന്നല്ല എന്നു വിവരമുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നെ നിങ്ങളുടെ ചിത്രങ്ങൾ GeoGebra യിൽ വരച്ചാൽ ഭംഗിയും കൃത്യതയും ഉണ്ടാവുകയും ചെയ്യും. ഇത്രക്കും idiots ആയ നിങ്ങൾക്കു അതിനു കഴിയുമല്ലോ! നിങ്ങളെപ്പോലുള്ളവർ GeoGebra പഠിച്ചത് പ്രാവർത്തികമാക്കുന്നില്ലെങ്കിൽ പിന്നെ ആർക്കാണ് അതിനു കഴിയുക.
ഹരിതയ്ക്കും കൂട്ടുകാര്‍ക്കും State -ലും സമ്മാനം ലഭിച്ചതില്‍ സന്തോഷം,ബ്ലോഗിലെ സൌഹൃദങ്ങള്‍ ഇങ്ങനെയൊരു വിജയത്തിന് വഴിയൊരുക്കിയതില്‍ വിശേഷിച്ചും.
വൈകിപ്പോയെങ്കിലും അഭിനന്ദനങ്ങള്‍!
കൃഷ്ണന്‍ സാര്‍ ഒന്‍പതാംക്ലാസിലെ വൃത്തങ്ങളുടെ അളവുകള്‍ പഠിപ്പിക്കുന്നതിനെ സംബന്ധിച്ച് കൊടുത്ത കുറിപ്പ്, ബ്ലോഗ്ടീമും ശ്രദ്ധിച്ചില്ലേ? അത് ഒരു പോസ്റ്റ് ആയി കൊടുക്കാമായിരുന്നു. അധ്യാപകര്‍ക്ക് ക്ലാസ്സ് മുറികളില്‍ നേരിട്ട് പ്രയോജനപ്പെടുന്ന ഇത്തരം കാര്യങ്ങള്‍ പോലും കാണാതെയും ചര്‍ച്ച ചെയ്യപ്പെടാതെയും പോകുന്ന വിധത്തില്‍ ഉദാസീനമാകുകയാണോ ബ്ലോഗ്!
"കൃഷ്ണന്‍ സാര്‍ ഒന്‍പതാംക്ലാസിലെ വൃത്തങ്ങളുടെ അളവുകള്‍ പഠിപ്പിക്കുന്നതിനെ സംബന്ധിച്ച് കൊടുത്ത കുറിപ്പ്, ബ്ലോഗ്ടീമും ശ്രദ്ധിച്ചില്ലേ? അത് ഒരു പോസ്റ്റ് ആയി കൊടുക്കാമായിരുന്നു. അധ്യാപകര്‍ക്ക് ക്ലാസ്സ് മുറികളില്‍ നേരിട്ട് പ്രയോജനപ്പെടുന്ന ഇത്തരം കാര്യങ്ങള്‍ പോലും കാണാതെയും ചര്‍ച്ച ചെയ്യപ്പെടാതെയും പോകുന്ന വിധത്തില്‍ ഉദാസീനമാകുകയാണോ ബ്ലോഗ്!"
അഞ്ജന ടീച്ചര്‍,
കമന്റ് കണ്ടയുടന്‍ തന്നെ പോസ്റ്റിന്റെ പണി തുടങ്ങിവെച്ചതാണ്.ഉടന്‍ പ്രതീക്ഷിക്കാം!
dear vijayan sir
it was a mistake
i wrote it as 16/36(900-225pi)or 4/9(900-225pi)
but when typing it was missed
അര്‍ജുന്റെ കുസൃതിയ്ക്ക്
1,1,1,1,1,1,1,1,1,1,1,2,13
13 സംഖ്യകള്‍ ആയില്ലെ
[im]https://sites.google.com/site/nizarazhi/niz/2011.jpg?attredirects=0&d=1[/im]
Happy mathematical new year: 2011 is the sum of 11 consecutive prime numbers
(കടപ്പാട് : വിമല്‍)
മുരളീധരന്‍ സാറിന്റെ ഉത്തരം 100 %വും ശരിയാണ്.
ഇനി തുകയും ഗുണനഫലവും തുല്യമാകുന്ന 13 വിത്യസ്തസംഖ്യകള്‍ കണ്ടുപിടിക്കാമോ?
ഇനി തുകയും ഗുണനഫലവും തുല്യമാകുന്ന 13 വിത്യസ്തസംഖ്യകള്‍ കണ്ടുപിടിക്കാമോ?
@arjun:
-6,-5,-4,-3,-2,-1,0,1,2,3,4,5,6
വിജയന്‍ സാര്‍,
താങ്കള്‍ തന്നതാണ് ഞാന്‍ വിചാരിച്ച ഉത്തരം. ഇതിലെ സംഖ്യകളുടെ പ്രത്യേകത കൊണ്ടാണ് ഞാന്‍ അതൊരു കുസൃതിചോദ്യമാക്കിയത്.
വളവുതിരിയുന്ന വാഹനങ്ങളുടെ പുറത്തെചക്രവും അകത്തെ ചക്രവും സഞ്ചരിക്കുന്ന ദൂരവ്യത്യാസം വളവിന്റെ ആരത്തെ ആശ്രയിക്കുന്നില്ലല്ലോ? അത് മുന്‍ (പിന്‍) ചക്രങ്ങള്‍ തമ്മിലുള്ള അകലത്തെ മാത്രമാണല്ലോ ആശ്രയിക്കുന്നത്. മുന്‍ (പിന്‍) ചക്രങ്ങള്‍ തമ്മിലുള്ള അകലം d യൂണിറ്റാവുകയും വാഹനം പ്രദക്ഷിണ (അപ്രദക്ഷിണ) ദിശയില്‍ മാത്രം x ഡിഗ്രി തിരിയുകയും ചെയ്താല്‍ ചക്രങ്ങള്‍ സഞ്ചരിക്കുന്ന ദൂര വ്യത്യാസം (x/360)2dപൈ യൂണിറ്റായിരിക്കുമല്ലോ? വളവുതിരിയുന്ന വാഹനങ്ങളുടെ അകത്തെ ചക്രത്തിന്റെ വേഗം പുറത്തെ ചക്രത്തിന്റെ വഗത്തേക്കാള്‍ കുറയ്ക്കുന്നതിനുള്ള സംവിധാനം (Differential gear) വാഹനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
@ Nissar Sir
Blassic Ubuntu വില്‍ കിട്ടുന്നുണ്ട്.
വളരെ നന്നായിരിക്കുന്നു
കാര്‍ ഒരുവട്ടം ഓട്ടം പൂര്‍ത്തിയാക്കുബോള്‍ മുന്‍വശത്തെ ഒരു ചക്രം മറ്റതിനേക്കാള്‍ എത്ര കൂടുതല്‍ സന്ചരിച്ചു.ഹരിത,അര്‍ജുന്‍,.എന്നിവര്‍ 4പൈ എന്നുത്തരം നല്കിയെന്കിലും എങ്ങിനെയാണ് കിട്ടിയത് എന്ന് വിശദീകരിച്ചില്ല.
പോസ്റ്റ് തയ്യാറാക്കിയവരില്‍ നിന്നും ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു
very good
thnx for d revision papers
Dear John Sir,
How can I get the revision question papers in english???
Post a Comment