SSLC സി.ഇ ഡാറ്റാ എന്‍ട്രി സോഫ്റ്റ്വെയര് ഇന്‍സ്റ്റലേഷന്‍
>> Monday, January 24, 2011
എസ്.എസ്.എല്‍.സി എ-ലിസ്റ്റുമായും സി.ഇ മാര്‍ക്ക് എന്റ്റിയുമായും ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചതു പോലെ, ഈ വര്‍ഷത്തെ സി.ഇ ഡാറ്റാ എന്‍ട്രിയുമായി ബന്ധപ്പെട്ട ഒരു ലേഖനം പ്രസിദ്ധീകരിക്കണമെന്ന് പലരും ആവശ്യപ്പെടുകയുണ്ടായി. അതുകൊണ്ട് ലിനക്സില്‍ സി.ഇ മാര്‍ക്ക് എന്‍ട്രി നടത്തുന്നതെങ്ങനെയെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുന്നു. തെറ്റുകുറ്റങ്ങള്‍ കാണുകയാണെങ്കിലോ, എളുപ്പവഴികള്‍ മനസ്സില്‍ തോന്നുകയാണെങ്കിലോ അക്കാര്യം കമന്റിലൂടെ സൂചിപ്പിച്ചാല്‍ വേണ്ട ഭേദഗതികള്‍ വരുത്താവുന്നതേയുള്ളു. അത് നമ്മുടെ അധ്യാപകര്‍ക്ക് വലിയൊരളവു വരെ സഹായകമായിരിക്കും.കേവലം സ്റ്റെപ്പുകള്‍ യാന്ത്രികമായി ചെയ്യുന്നതിനേക്കാളപ്പുറം ഓരോ കമാന്റും എന്തെല്ലാം ജോലികള്‍ ചെയ്യുന്നു എന്നു കൂടി അധ്യാപകര്‍ക്കു വിശദീകരിച്ചു കൊടുക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. സി.ഇ ഡാറ്റാ എന്‍ട്രി സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെ വിശദമായ സ്റ്റെപ്പുകള്‍ താഴെ കൊടുക്കുന്നു.
ഈ വര്‍ഷത്തെ ഏക പ്രത്യേകത, നെറ്റ്വര്‍ക്ക് വഴി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള സംവിധാനം കൂടി ഒരുക്കിയിരിക്കുന്നുവെന്നതാണ്. (വളരെയധികം കുട്ടികളുള്ള സ്കൂളുകള്‍ക്ക് ഗുണം ചെയ്യുന്ന ഈ രീതിയുടെ വിശദമായ സ്റ്റെപ്പുകള്‍ സിഡിയിലുണ്ട്.)
എ ലിസ്റ്റ് ഡാറ്റാ എന്‍ട്രിയുമായി വലിയ രീതിയിലുള്ള വ്യത്യാസമൊന്നും സി.ഇ ഡാറ്റാ എന്‍ട്രി ഇന്‍സ്റ്റലേഷന്‍ കാണാനില്ല. അതുകൊണ്ടു തന്നെ സി.ഇ ഡാറ്റാ എന്‍ട്രി വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നില്ല. കമാന്റുകള്‍ തെറ്റിപ്പോകുമെന്ന് സംശയമുണ്ടെങ്കില്‍ ഇതോടൊപ്പം നല്‍കിയിട്ടുള്ള കമാന്റ് കോപ്പിയെടുത്ത് ടെര്‍മിനലില്‍ അവശ്യഘട്ടങ്ങളില്‍ പേസ്റ്റ് ചെയ്താല്‍ മതിയാകും. ഏറ്റവും എളുപ്പമായി തോന്നിയത്, കഴിഞ്ഞ എ-ലിസ്റ്റ് ഡാറ്റാ എന്റ്റി നടത്തിയ ഉബുണ്ടു സിസ്റ്റത്തില്‍ ഇതും ചെയ്യാന്‍ ശ്രമിക്കലാണ്.
(ഇതില്‍ ചെയ്താലുള്ള ഗുണം, ആവശ്യമായ mysql പാക്കേജുകള്‍ സിസ്റ്റത്തിലുള്ളതുകൊണ്ട് അതിന്റെ ഇന്‍സ്റ്റലേഷന്റെ ആവശ്യമില്ലായെന്നതാണ്. നേരിട്ട് രണ്ടാമത്തെ സ്റ്റെപ്പിലേക്ക് പോകാം)
സ്റ്റെപ്പ് 1: mysql നിങ്ങളുടെ സിസ്റ്റത്തില്‍ ഉണ്ടോയെന്ന് എങ്ങനെ അറിയാം?
1.Desktop-Administration-Synaptic Package Manager എടുക്കുക.
2.Control Key യും f ബട്ടണും ഒരേ സമയം അമര്‍ത്തുക.
3.ഇപ്പോള്‍ വരുന്ന Search Box ല്‍ mysql എന്ന് Type ചെയ്ത് Enter അടിക്കുക.
4.റിസല്‍ട്ടായി വരുന്ന ഫയലുകളില്‍ mysql എന്ന് പേര് തുടങ്ങുന്ന ഫയലുകള്‍ നോക്കുക.
mysql ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഫയലുകളുടെയെല്ലാം ഇടതുവശത്ത് ഒരു പച്ച ചതുരം കാണാം. അപ്പോള്‍ ഇനി Mysql ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സ്റ്റെപ്പ് ചെയ്യേണ്ടതില്ല.
mysql ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം
വെളുത്ത ചതുരമാണ് കാണുന്നതെങ്കില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള സിസ്റ്റത്തിലെ ടെര്‍മിനലില്‍
എന്ന് നല്‍കി എന്റര്‍ ചെയ്യുക. റൂട്ട് പാസ് വേഡ് ചോദിക്കും, അത് നല്‍കണം.
ഇന്‍സ്റ്റലേഷനിടയില്‍ അവസാനം mysql പാസ് വേഡായി root എന്നും നല്‍കണം. മുകളില്‍ പറഞ്ഞ സ്റ്റെപ്പുകളെല്ലാം ഭംഗിയായി ചെയ്തു കഴിഞ്ഞെങ്കില്‍ My Sql ഇന്‍സ്റ്റലേഷന്‍ അവസാനിച്ചു.
സ്റ്റെപ്പ് 2: mysql ലേക്ക് ലോഗിന്‍ ചെയ്യുന്നതിന്
mysql പ്രോഗ്രാമിലേക്ക് root എന്ന് യൂസര്‍ നെയിമും root എന്ന് പാസ്വേഡും നല്കി ലോഗിന്‍ ചെയ്യാം. അതിന്, സിഡിയിലുള്ള Without Network എന്ന ഫോള്‍ഡറിലെ Dist എന്ന ഫോള്‍ഡര്‍ മാത്രം Desktopലേക്ക് കോപ്പി ചെയ്യുക. തുടര്‍ന്ന്
Applications->Accessories->Terminal തുറന്ന് പ്രോംപ്റ്റില്‍
എന്ന് ഇവിടെ നിന്നും കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക.എന്റര്‍ അടിക്കുമ്പോള്‍
ഇങ്ങനെയായിരിക്കും output ലഭിക്കുക
Type 'help;' or '\h' for help. Type '\c' to clear the buffer.
mysql>
സ്റ്റെപ്പ് 3: Mysql ല്‍ SSLC CEക്കു വേണ്ടി പുതിയൊരു Database
എന്ന് ഇവിടെ നിന്നും കോപ്പി ചെയ്ത് mysql>എന്നതിനു ശേഷം പേസ്റ്റ് ചെയ്ത് എന്റര്‍ അടിക്കുക
ആ സമയം താഴെ പറഞ്ഞിരിക്കുന്ന പ്രകാരം ഡാറ്റാ ബേസ് ക്രിയേറ്റ് ചെയ്യപ്പെട്ടു എന്നു പറഞ്ഞു കൊണ്ടുള്ള output ലഭിക്കും.
mysql> create database sslc_ce;
Query OK, 1 row affected (0.02 sec)
mysql>
exit എന്നടിച്ച് എന്റര്‍ ചെയ്ത് mysql അബോര്‍ട്ട് ചെയ്ത് (Ctrlഉം cയും അടിച്ചാലും മതി!)Terminal ക്ലോസ് ചെയ്യുക.
സ്റ്റെപ്പ് 4 : എ-ലിസ്റ്റിന്റെ ടേബിള്‍ ഡാറ്റ Database ലേക്ക് കോപ്പി ചെയ്യുന്ന പ്രവര്‍ത്തനം
Dist ഫോള്‍ഡറില്‍ Right Click ചെയ്യുക. ഇപ്പോള്‍ വരുന്ന വിന്റോയിലെ run in Terminal ക്ലിക്ക് ചെയ്യുക.
അവിടെ എന്ന് ഇവിടെ നിന്നും കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് എന്റര്‍ അടിക്കുക.
കുറച്ചധികം സമയം കാത്തിരിക്കുക.(ഏതാണ്ട് രണ്ടുമിനിറ്റോളം!) ഇവിടെ ടേബിള്‍ ഡാറ്റ Create ചെയ്യപ്പെടുകയാണ്
ഈ പ്രവര്‍ത്തനം കഴിയുമ്പോള്‍ Automatic ആയി
debian:~/Desktop/dist# mysql -u root -proot sslc_ce<sslc_ce.sql;
Debain:~/Desktop/dist#
എന്നു വന്നു നില്‍ക്കും.
സ്റ്റെപ്പ് 5 : പ്രോഗ്രാം റണ്‍ ചെയ്യാം
Desktop ല്‍ ഉള്ള Dist ഫോള്‍ഡര്‍ തുറന്ന് അതിലെ SSLCApp.jar എന്ന ഫയലിന് പെര്‍മിഷന്‍ കൊടുക്കുക.
എങ്ങിനെ? മേല്‍പ്പറഞ്ഞ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുത്ത് Permissions ലെ execute as a program ടിക് ചെയ്ത് കൊടുക്കുക.
തുടര്‍ന്ന് SSLCApp.jar റൈറ്റ് ക്ലിക്ക് ചെയ്ത് Open with Sun Java runtime 6.0 കൊടുക്കുക.
ഏതാനും സെക്കന്റുകള്‍ കഴിയുമ്പോള്‍ SSLC Management Information System എന്ന തലക്കെട്ടോടെ ഒരു വിന്റോ വരും ഇതിലെ username നിങ്ങളുടെ സ്ക്കൂള്‍ കോഡാണ്. എന്റര്‍ അടിക്കുക password തല്‍ക്കാലം നിങ്ങളുടെ സ്ക്കൂള്‍ കോഡ് തന്നെ. എന്റര്‍ അടിച്ചാല്‍ ഇനി login ചെയ്യാം.
(ഇനി, നിങ്ങള്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഗ്നൂ/ലിനക്സ് 3.2 വിലാണെങ്കില്‍ സഹായകരമായ പോസ്റ്റ് ഇവിടെയുണ്ട്)
നെറ്റ് വര്‍ക്കിലൂടെയുള്ള SSLC CE installation steps
for Ubuntu - Gnu LInux, Prepared by Binu, Kollam
51 comments:
കേവലം സ്റ്റെപ്പുകള്‍ യാന്ത്രികമായി ചെയ്യുന്നതിനേക്കാളപ്പുറം ഓരോ കമാന്റും എന്തെല്ലാം ജോലികള്‍ ചെയ്യുന്നു എന്നു കൂടി അധ്യാപകര്‍ക്കു വിശദീകരിച്ചു കൊടുക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. എളുപ്പവഴികള്‍ മനസ്സില്‍ തോന്നുകയാണെങ്കിലോ അക്കാര്യം കമന്റിലൂടെ സൂചിപ്പിച്ചാല്‍ വേണ്ട ഭേദഗതികള്‍ വരുത്താവുന്നതേയുള്ളു.ഏവരുടേയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഞാന്‍ ഇന്‍സ്റ്റോള്‍ ചെയ്തൂ. വളരെ എളുപ്പമാണ്. 3.2 യില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിലും നല്ലത് ഉബുണ്ടുതന്നെ.
നേരത്തെ നമ്മുടെ ഗീതടീച്ചര്‍ പറഞ്ഞുതന്ന രീതിയോട് സാദ്യശ്യമുണ്ട് .നന്ദി.
നന്ദി .
ഉബുണ്ടുവില്‍ ഒരു പ്രയാസവുമില്ലാതെ ഇന്‍സ്റ്റോള്‍ ചെയ്തു .
ഈ softare ഉപയോഗിക്കുമ്പോള്‍ 19 " LCD monitor resolution എത്ര വേണം ?
Synaptic Package Manager open ചെയ്യുമ്പോള്‍ E: Malformed line 6 in source list /etc/apt/sources.list (absolute dist)
E: The list of sources could not be read.
Go to the repository dialog to correct the problem.
E: _cache->open() failed, please report.എന്ന error report വരുന്നു. എന്ത് ചെയ്യണം? pls help
നന്നായി. കൊള്ളാം. സാറന്‍മാര്‍ക്ക് നല്ലൊരു സഹായമാവും.
ഉബുഡുവില്‍ വളരെ സുഗമമായി തന്നിരിക്കുന്ന കമാന്റുകള്‍ ഉപയോഗിച്ച് sslc സി.ഇ ഇന്‍സ്ററലേഷന്‍ ചെയ്തു. വളരെ നന്ദി.....
jim Joseph
Try
mysql ഉണ്ടോ എന്ന് നോക്കി. ഉണ്ട് എന്ന് കണ്ടു. ഇന്‍സ്റ്റോള്‍ ചെയ്യാനായി ടെര്‍മിനലില്‍ mysql അടിച്ചപ്പോള്‍
The program 'mysql' can be found in the following packages:
* mysql-client-5.1
* mysql-client-5.0
Try: sudo apt-get install
mysql: command not found
എന്ന് കാണുന്നു. ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നടക്കുന്നുമില്ല. എന്ത് ചെയ്യണം?
mysql ഉണ്ടെങ്കില്‍ പിന്നെ വീണ്ടും എന്തിനാ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്? ആ സ്റ്റെപ്പ് ചെയ്യാതെ അടുത്ത സ്റ്റെപ്പിലേക്ക് പോകാമല്ലോ.
@ mubhmed,
താങ്കളുടെ സിസ്റ്റത്തില്‍ mysql ഇന്‍സ്റ്റാള്‍ ആയിട്ടില്ല.
@ JIM JO JOSEPH;
Root Terminal തുറന്ന്
gedit /etc/apt/sources.list എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. തുറന്ന് വരുന്ന ഫയലിന്റെ എല്ലാ വരിയുടെയും ആദ്യം # എന്ന് നല്കി സേവ് ചെയ്യുക. ശേഷം Root Terminal ല്‍ apt-get update നല്‍കി എന്റര്‍ ചെയ്യുക.
ഉബുണ്ടുവില്‍..
ടെര്‍മിനലില്‍ sudo gedit /etc/apt/sources.list
എന്ന് നല്കണം. അവസാനത്തെ കമാന്റ് sudo apt-get update എന്ന് നല്‍കാം.
ഉബുണ്ടുവില്‍ ഇന്റര്‍നെറ്റില്‍ നിന്ന് നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യാനാണെങ്കില്‍ sources.list ലെ എല്ലാവരിയുടെ മുമ്പിലും # നല്‍കരുത്. ആറാമത്തെ വരിയിലെ പ്രശ്നം മാത്രം തീര്‍ത്താല്‍ മതി. പ്രസ്തുത വരിയില്‍ ആവശ്യമില്ലാത്ത അക്ഷരങ്ങളോ സ്പേസോ ഉണ്ടെങ്കില്‍ അവ ഒഴിവാക്കി സേവ് ചെയ്യുക.( അഞ്ചാമത്തെ വരിയില്‍ ഒരു സ്പേസ് അധികമായി വന്ന് ആറാമത്ത വരിയായി മാറിയിട്ടുണ്ടാവും.) ആ വരിയുടെ മുമ്പില്‍ # ചിഹ്നം ചേര്‍ത്തും പ്രശ്നം ഒഴിവാക്കാം
@ഹസ്സൈനാര്‍ സാര്‍
Ref :- CE മാര്‍ക്ക് എന്‍ട്രി
backup , restore ഇവയ്ക്കുള്ള command തരുമോ ?
To change mysql root password
sudo dpkg-reconfigure mysql-server
@Free
To take backup of a database.
Eg Databasename: sslc_ce
mysqldump -uroot -proot sslc_ce>s.sql
backup താഴെ പറയുന്ന രീതിയില്‍ എടുത്ത് വക്കാം. ഒരു ഫോള്‍ഡര്‍ create ചെയ്ത് അത് ടെര്‍മിനലില്‍ തുറന്ന് താഴെ പറയുന്ന command type ചെയ്യുക.
Ex:- CE_Backup എന്ന ഫോള്‍ഡറിലേക്ക് ബാക്കപ്പ് എടുക്കണമെങ്കില്‍ Right Click on the Folder - open in terminal- ശേഷം താഴേ കാണുന്ന command type ചെയ്യുക.
mysqldump -u root -proot sslc_ce>day_1.sql എന്റര്‍ അടിക്കുക.
C the Details
(mysqldump -u [username] -p[password] [databasename]>[backupfile.sql] )
CE_Backup എന്ന ഫോള്‍ഡറില്‍ day_1.sql എന്ന പേരില്‍ ബാക്കപ്പ് കാണാം. ഇവയാണ് പിന്നീട് റീസ്റ്റോര്‍ ചെയ്യേണ്ടത്.
റീസ്റ്റോര്‍ ചെയ്യാന്‍ CE_Backup ഫോള്‍ഡറില്‍ റൈറ്റ് ക്ലിക്ക് -open in terminal- ല്‍ താഴേ കാണുന്ന command type ചെയ്യാം.
mysql -u root -proot sslc_ce<day_1.sql
@Hassainar Mankada
+1 :)
c Sreenath's comments
@ഹസ്സൈനാര്‍ സാര്‍
Thank you for the information
ഉബുണ്ടുവില്‍ database create ചെയ്തു.Dist right click ല്‍ open in terminal കാണുന്നില്ല. എന്തു ചെയ്യണം? Dist ന് permission നല്‍കിയിട്ടുണ്ട്.
പതാകയിൽ തിരശ്ചീനമായി മുകളിൽ കേസരി (കടും കാവി), നടുക്ക് വെള്ളയും, താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. മദ്ധ്യത്തിലായി നാവികനീല നിറമുള്ള 24 ആരങ്ങൾ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. പതാകയുടെ വീതിയുടേയും നീളത്തിന്റേയും അനുപാതം 2:3 ആണ്.
@ജനാര്‍ദ്ദനന്‍.സി.എം sir,
Please change your flag.
തലതിരിഞ്ഞിരിക്കുന്നു.
കമല ടീച്ചറേ,
സിസ്റ്റത്തില്‍ നോട്ടിലസ് ഓപണ്‍ ടെര്‍മിനല്‍ ഇന്‍സ്റ്റാളായിട്ടുണ്ടാവില്ലത്രെ!
Applications->Ubuntu Software Center ല്‍ സെര്‍ച്ച് ചെയ്തു നോക്കിയോ?
[im]https://sites.google.com/site/nizarazhi/niz/nautilus.jpg?attredirects=0&d=1[/im]
ദേശീയപതാകയുടെ ശരിയായ പ്രദർശനരീതിയെപറ്റി പറയുന്ന നിയമം അനുശാസിക്കുന്നത്
കുങ്കുമവർണ്ണം മുകളിലായും ഇരിയ്ക്കണമെന്നാണ്
Flag of India
[im]https://sites.google.com/site/nizarazhi/niz/KUNGUMAM.jpeg?attredirects=0&d=1[/im]
ഇങ്ങനെയാക്കിയാലോ ജനാര്‍ദ്ദനന്‍ സാറേ..
@ കാഡ് ഉപയോക്താവ്,
പതാകയല്ല എന്റെ തലയാണ് തിരിഞ്ഞുപോയത്. ഒരു ചെറിയ നോട്ടപ്പിശകാണെന്ന് പറഞ്ഞ് തടിതപ്പാനൊന്നും ഞാനില്ല. തിരക്കിലായാലും അങ്ങനെയൊരു പടം ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. നിര്‍വ്യാജം ഖേദിക്കുന്നു.
@നിസാര്‍ സാര്‍
നന്ദി.
ഉബുണ്ടുവില്‍ ഒരു പ്രയാസവുമില്ലാതെ ഇന്‍സ്റ്റോള്‍ ചെയ്തു .
Jayakumar, Ghs. Manjoor
ഹസനാര്‍ സാര്‍.........
പ്രശ്നം പരിഹരിച്ചു...വളരെ നന്ദി...
മാത്സ് ബ്ളോഗിലൂടെ CE INSTALLATION പറഞ്ഞുതന്നതിന് നന്ദി.
സര്‍,
ലാന്‍ ചെയ്യുന്നത് എങ്ങനെയാണ്????????????യ
where will get mysql software for linux 3.8.1
@Sreenath
Accessing Data Entry Software from Multiple computers
https://sites.google.com/site/math2367/maths/networkgnu.pdf?attredirects=0&d=1
താങ്കളുടെ ലാബില്‍ 10 കമ്പ്യൂട്ടര്‍ ഉണ്ടെങ്കില്‍ ഒരു കമ്പ്യൂട്ടര്‍ സെര്‍വറായും, അതായത് mysql ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന കമ്പ്യൂട്ടര്‍ IP: 192.168.1.10,
ബാക്കിയുള്ളവ client IP: 192.168.1.11, 192.168.1.12 ........ 192.168.1.19
ifconfig eth0 192.168.1.11 netmask 255.255.255.0 up
ifconfig eth0 192.168.1.12 netmask 255.255.255.0 up
client കമ്പ്യൂട്ടറിന് IP കൊടുത്ത ശേഷം സെര്‍വര്‍ ping (in terminal) ചെയ്തു നോക്കുക.
Eg: client1 IP: 192.168.1.11
ping 192.168.1.10
The commands given here helped me a lot to install C E Software very well.
The commands given here helped me a lot to install C E Software very well.
The commands given here helped me a lot to install C E Software very well.
how can i install hp lazer jet 1020in my ubuntu os
9494543289
@green chilly
check this
http://ubuntuforums.org/showthread.php?t=1172301
I got the message and i couldnot install. in Ubuntu Please help
sajan@sajan-desktop:~$ apt-get install mysql-server-5.1 mysql-client-5.1
E: Could not open lock file /var/lib/dpkg/lock - open (13: Permission denied)
E: Unable to lock the administration directory (/var/lib/dpkg/), are you root?
@ittyci
command ന് മുമ്പില്‍ sudo ചേര്‍ക്കു
sudo apt-get install mysql-server-5.1 mysql-client-5.
Again I got the message as given below
$ sudo apt-get install mysql-server-5.1 mysql-client-5.
E: Could not get lock /var/lib/dpkg/lock - open (11: Resource temporarily unavailable)
E: Unable to lock the administration directory (/var/lib/dpkg/), is another process using it?
@ittyci
pls try this commands
1. rm /var/lib/dpkg/lock
2. sudo dpkg --configure -a
@ittyci
First thing you need to check Synaptic Package Manager open at the same time
or
That happens when synaptic or another package update / installation application is already running. Close any other package managers (including Add/Remove application, language pack installer, etc.) and retry.
Thank you for your suggestions, but I can't install it . I have got the messages as..
~$ rm /var/lib/dpkg/lock
rm: remove write-protected regular empty file `/var/lib/dpkg/lock'? y
rm: cannot remove `/var/lib/dpkg/lock': Permission denied
sajan@sajan-desktop:~$ sudo dpkg --configure -a
dpkg: status database area is locked by another process
@ittyci
try sudo rm /var/lib/dpkg/lock
thank you. Now I got the message:
sajan@sajan-desktop:~$ sudo rm /var/lib/dpkg/lock
[sudo] password for sajan:
sajan@sajan-desktop:~$ sudo apt-get install mysql-server-5.1 mysql-client-5
Reading package lists... Done
Building dependency tree
Reading state information... Done
E: Couldn't find package mysql-client-5
@ittyci
command not correct
try
sudo apt-get install mysql-server-5.1 mysql-client-5.1
I got the error message
sajan@sajan-desktop:~$ sudo apt-get install mysql-server-5.1 mysql-client-5.1
Reading package lists... Done
Building dependency tree
Reading state information... Done
The following packages were automatically installed and are no longer required:.........................
Use 'apt-get autoremove' to remove them.
Suggested packages:
tinyca mailx
The following NEW packages will be installed:
mysql-client-5.1 mysql-server-5.1
0 upgraded, 2 newly installed, 0 to remove and 2 not upgraded.
Need to get 15.4MB of archives.
After this operation, 35.8MB of additional disk space will be used.
Err http://in.archive.ubuntu.com karmic-updates/main mysql-client-5.1 5.1.37-1ubuntu5.4
404 Not Found
Err http://security.ubuntu.com karmic-security/main mysql-client-5.1 5.1.37-1ubuntu5.4
404 Not Found [IP: 91.189.92.167 80]
Err http://security.ubuntu.com karmic-security/main mysql-server-5.1 5.1.37-1ubuntu5.4
404 Not Found [IP: 91.189.92.167 80]
Failed to fetch http://security.ubuntu.com/ubuntu/pool/main/m/mysql-dfsg-5.1/mysql-client-5.1_5.1.37-1ubuntu5.4_i386.deb 404 Not Found [IP: 91.189.92.167 80]
Failed to fetch http://security.ubuntu.com/ubuntu/pool/main/m/mysql-dfsg-5.1/mysql-server-5.1_5.1.37-1ubuntu5.4_i386.deb 404 Not Found [IP: 91.189.92.167 80]
E: Unable to fetch some archives, maybe run apt-get update or try with --fix-missing?
;
സിസ്റ്റത്തിലെ My Sql Broken ആണ് എന്നു തോന്നുന്നു. അത് റീ ഇന്‍സ്റ്റാള്‍ ചെയ്യണം. റൂട്ട് ടെര്‍മിലില്‍ sudo apt-get remove mysql-server-5.1 എന്നോ sudo dpkg --purge mysql-server-5.1 നല്‍കി അത് റിമൂവ് ചെയ്യണം. തുടര്‍ന്ന് വീണ്ടും sudo apt-get install mysql-server mysql-client എന്ന് ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് mysql ഇന്‍സ്റ്റാള്‍ ചെയ്യാം..
@ IT MODEL EXAM
ഐ.ടി പരീക്ഷയിലെ President,prime minister എന്ന BLASSIC ചോദ്യത്തിന്റെ programme നല്കുമോ?
ഐ.ടി പരീക്ഷയിലെ President,prime minister എന്ന BLASSIC ചോദ്യത്തിന്റെ programme
10 CLS
20 INPUT "Your Question";A$
30 IF A$="prime minister" THEN PRINT "Manmohan Singh" ELSE 50
40 END
50 IF A$="president" THEN PRINT "Pratibha Patil" ELSE PRINT "Sorry"
60 END
how to install laser printer (samsung)
ML 1666
Post a Comment