
കോട്ടയത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ അഞ്ചാംതവണയും കോഴിക്കോട് കലാകിരീടം ചൂടി. 819 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്. 776 പോയിന്റോടെ തൃശ്ശൂര്‍ രണ്ടാം സ്ഥാനത്തെത്തി. 767 പോയിന്റോടെ കണ്ണൂര്‍ മൂന്നാമതായി. പാലക്കാട് (763), എറണാകുളം (735), കോട്ടയം (729) എന്നിവര്‍ യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ് ആണ് ഓവറോള്‍ ചാമ്പ്യന്മാരായത്. ഇടുക്കി കുമാരമംഗലം എം.കെ.എന്‍ എം.എച്ച്.എസ് ആണ് രണ്ടാംസ്ഥാനത്ത്. പുല്ലുമേട് ദുരന്തത്തെതുടര്‍ന്ന് ഉദ്ഘാടനദിവസം മാറ്റിവെച്ച സാംസ്‌ക്കാരിക ഘോഷയാത്ര സമാപന ദിവസമാണ് നടന്നത്. ഈ വര്‍ഷത്തെയും കഴിഞ്ഞ വര്‍ഷത്തെയും ജില്ലാതല പോയിന്റ് നില കാണാന്‍ തുടര്‍ന്ന് വായിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ വര്‍ഷത്തെ സ്ക്കൂള്‍ കലോത്സവത്തിന്റെ പോയിന്റ് നില No | District | HS General | HSS General | Gold Cup Point | HS Arabic | HS Sanskrit |
1 | Kozhikode | 371 | 448 | 819 | 91 | 82 |
2 | Thrissur | 355 | 421 | 776 | 95 | 93 |
3 | Kannur | 347 | 420 | 767 | 95 | 87 |
4 | Palakkad | 357 | 406 | 763 | 95 | 91 |
5 | Ernakulam | 326 | 409 | 735 | 86 | 93 |
6 | Kottayam | 325 | 404 | 729 | 68 | 91 |
7 | Trivandrum | 323 | 388 | 711 | 75 | 79 |
8 | Malappuram | 332 | 373 | 705 | 95 | 91 |
9 | Alappuzha | 315 | 389 | 704 | 89 | 74 |
10 | Kasaragod | 314 | 367 | 681 | 93 | 87 |
11 | Kollam | 301 | 369 | 670 | 91 | 78 |
12 | Pathanamthitta | 287 | 351 | 638 | 73 | 81 |
13 | Wayanad | 255 | 336 | 591 | 82 | 80 |
14 | Idukki | 243 | 306 | 549 | 59 | 47 |
2010 ല്‍ കോഴിക്കോട് നടന്ന സ്ക്കൂള്‍ കലോത്സവത്തിന്റെ പോയിന്റ് നിലKozhikode | 790 Points |
Kannur | 723 Points |
Thrissur | 720 Points |
Palakkad | 711 Points |
Ernakulam | 687 Points |
Thiruvananthapuram | 670 Points |
Malappuram | 667 Points |
Kollam | 661 Points |
Kottayam | 650 Points |
Kasaragod | 636 Points |
Alappuzha | 631 Points |
Wayanad | 565 Points |
Pathanamthitta | 532 Points |
Idukki | 497 Points |
44 comments:
എല്ലാ കലോത്സവ മത്സരാര്‍ത്ഥികള്‍ക്കും വിജയികള്‍ക്കും കലാകിരീടം ചൂടിയ കോഴിക്കോടിനും മാത്സ് ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
അഭിനന്ദനങ്ങള്‍..!
വിജയന്മാഷും ജനാര്‍ദ്ദനന്‍മാഷും അസീസ്മാഷും തോമസ്മാഷുമെല്ലാം ചെലവു ചെയ്യണം!!
അഭിനന്ദനങ്ങൾ! എല്ലാ കുട്ടികൾക്കും അധ്യാപകർക്കും.
കലോത്സവത്തിലെ എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍ .
Congratulations to all participants and winners of the Kalolsavam.
എല്ലാ കലോത്സവ മത്സരാര്‍ത്ഥികള്‍ക്കും
കലാകിരീടം ചൂടിയ കോഴിക്കോടിനും അഭിനന്ദനങ്ങള്‍.
സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍

അടുത്ത വര്‍ഷം തൃശൂരില്‍ വീണ്ടും കാണാം
ദോഷൈകദൃക്കുകളുടെ പുലമ്പലുകള്‍ക്ക് ചെവികൊടുക്കാതിരിക്കുക .
കലാ കേരളത്തിന്റെ അഭിമാനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.
സി.ഇ മാര്‍ക്ക് എന്റ്റി സോഫ്റ്റ്വെയര് സിഡി എത്തിയാല്‍ വിവരം അറിയിക്കണേ...തത്സംബന്ധമായ ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കാനാണ്.
pOvallE
.
ഇങ്ങോട്ട് എന്തും പറയാം...
എന്നാല്‍ അങ്ങോട്ട് എന്തെങ്കിലും പറഞ്ഞു പോയാല്‍ ഉടനെ ഇട്ടേച്ചു പോകുമെന്ന ഭിഷണിയും...
ഇതെന്തു പിള്ളേരാ...
അല്ലെങ്കി ചെലപ്പോ ഇനിയവര്‍ക്ക് ബ്ലോഗിന്റെ സഹായം ആവശ്യമില്ലായിരിക്കും..അവരുടെ നോട്സ് പ്രസിദ്ധീകരിച്ചല്ലോ...
ഇനി ഇട്ടേച്ചു പോകാം എന്നായിരിക്കും...
വിമര്‍ശനങ്ങളെ നേരിടാനുള്ള കഴിവ് ഇപ്പോഴത്തെ കുട്ടികള്‍ക്ക് കുറവാണ്. (പക്ഷെ ഇങ്ങോട്ട് വിമര്‍ശിക്കുകയും ചെയ്യും....)
.
മുകളില്‍ പറഞ്ഞിരിക്കുന്നവ എനിക്കുള്ള മറുപടി പോലെ കാഴ്ചയില്‍ തോന്നുമെങ്കിലും പരസ്പര ബന്ധമില്ലാത്തതിനാലും വ്യക്തമല്ലാത്തതിനാലും അതിനോട് പ്രതികരിക്കുന്നില്ല. പകരം ഈ വാചകം ആവര്‍ത്തിക്കുക മാത്രം ചെയ്യുന്നു
"വിമര്‍ശനങ്ങളെ നേരിടാനുള്ള കഴിവ് ഇപ്പോഴത്തെ കുട്ടികള്‍ക്ക് കുറവാണ്. (പക്ഷെ ഇങ്ങോട്ട് വിമര്‍ശിക്കുകയും ചെയ്യും....)"
*************
പിന്നെ പത്തിലെ സി.ഇ മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചത് (/പ്രസിദ്ധീകരിക്കേണ്ടത്)
കഴിഞ്ഞ 19 ന് ആയിരുന്നു.(സര്‍ക്കുലര്‍ നോക്കുമല്ലോ...)
പിള്ളാര് +2 ആണെങ്കിലും നാക്ക് MA യ്ക്കാ പഠിയ്ക്കുന്നത് .
.
@ഹരിത
വിമര്‍ശനങ്ങള്‍ക്കും വേണം ഒരു നീതിബോധം .
അമ്പെയ്യുന്നവര്‍ അമ്പ് കൊള്ളാനും തയ്യാറാവണം .
ശാസ്ത്രമേള , കലോത്സവം , കായികമേള എന്നിവ നടക്കുമ്പോള്‍ ജനശ്രദ്ധ കലോത്സവത്തിലും , പിന്നെ കായിക മേളയിലും , അവസാനം ശാസ്ത്ര മേളയിലും ആയിരിക്കും . അതുകൊണ്ടുതന്നെ മീഡിയ coverage കൂടുതല്‍ കിട്ടുന്നതും കലോത്സവങ്ങള്‍ക്ക് ആയിരിക്കും. അത് സ്വാഭാവികമാണ് . കല ആസ്വദിക്കുന്നത് പോലെ ശാസ്ത്രം ആസ്വദിക്കാന്‍ സാധിക്കില്ലല്ലോ.
ശാസ്ത്രമേളയില്‍ കുറച്ചെങ്കിലും കള്ള നാണയങ്ങള്‍ ഉണ്ടാകാറുണ്ട് . കാണാതെ പഠിച്ചു ഉരുവിടാനുള്ള കഴിവില്‍ മത്സര വേദിയില്‍ എത്തുന്ന ചിലരെങ്കിലും , വിധികര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ വിയര്‍ക്കുന്നതും പതിവ് കാഴ്ചകളല്ലേ ? മാത്രമല്ല ഇങ്ങനെയുള്ളവരെ ആഴ്ചകളോളം പരിശീലിപ്പിക്കാന്‍ അധ്യാപകര്‍ എടുക്കുന്ന സമയം ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും നഷ്ടമായി പോകുന്നില്ലേ ?
പിന്നണിയില്‍ എന്തൊക്കെ നടന്നാലും കലോല്‍സവങ്ങളിലും , കായിക മേളയിലും രംഗത്ത് എത്തുന്നവര്‍ തീര്‍ച്ചയായും കഴിവുള്ളവര്‍ തന്നെയാണ് . അവരെ ആദരിച്ചില്ലെങ്കിലും നിന്ദിക്കരുത് .
നിങ്ങളുടെ ഒരു കമന്റ് വിമര്‍ശിക്കപ്പെട്ടു എന്നത് കൊണ്ട് നിങ്ങള്‍ മാത്സ് ബ്ലോഗിന് അനഭിമതരായി തീരുന്നില്ല . അതിനെക്കാളും എത്രയോ മടങ്ങ് പ്രശംസകളും നിങ്ങള്‍ക്കു കിട്ടിയിരിക്കുന്നു .
വിമര്‍ശനങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു വീണ്ടും വരണം .
നിങ്ങളെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട് .
.
ഹോ ഗൂഗിള്‍ എന്താ കമെന്റുകളെ ഇങ്ങിനെ വിഴുങ്ങുന്നത് ?.തൊണ്ട പോട്ടിപോകും ,ചെറിയ പീസ് ആയി വിഴുങ്ങാം ,മെല്ലെ തിന്നാല്‍ മുള്ളും തിന്നാം എന്നാണല്ലോ ചൊല്ല്
വിഴുങ്ങേണ്ട വിലാസം
paavampottan@gmail.com
.
@ ഹരിത, ആതിര, അനന്യ, കപീഷ്...(ആരെയെല്ലാം ബാധിക്കുമോ അവര്‍ക്കെല്ലാം...)
മുകളിലെ നിങ്ങളുടെ കമന്റ് ഒന്നു കൂടി വായിച്ചു നോക്കുക
വീദ്യാഭ്യാസ മേഖലയിലെ താഴെ തട്ടിലെ അദ്ധ്യാപകരെ മുതല്‍ ഏറ്റവും മേലുള്ളവരെയും ഇതിലെ രീതികളെയും നിങ്ങള്‍ വിമര്‍ശനബുദ്ധിയോടെ സമീപിച്ചു.
വിമര്‍ശനാത്മക ബോധന സമ്പ്രദായത്തെ ഉള്‍ക്കൊണ്ട് നിങ്ങള്‍ക്ക് ക്ലാസുകളെടുത്ത (/എടുക്കുന്ന)അദ്ധ്യാപകര്‍ക്ക് അഭിനന്ദനം.
ഒരു സംശയം..
അവര്‍ നിങ്ങളെ ഇതു വരെ വഴക്കു പറഞ്ഞിട്ടില്ലേ.. ശാസിച്ചിട്ടില്ലേ..? കുറ്റപ്പെടുത്തിയിട്ടില്ലേ..?
അതോ അവര്‍ അങ്ങിനെ ചെയ്താല്‍ സ്കൂളില്‍ നിന്നിറങ്ങിപ്പോകുന്നതാണോ നിങ്ങളുടെ രീതി..?
വീട്ടില്‍ രക്ഷിതാക്കള്‍ വഴക്കു പറഞ്ഞാല്‍ വീട്ടില്‍
നിന്നും ഇറങ്ങിപ്പോവുക..ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ അവിടെ നിന്നും ഇറങ്ങിപ്പോവുക....
ഇതാണോ നിങ്ങളുടെ ശൈലി..?
കുട്ടികള്‍ എന്നു പരിചയപ്പെടുത്തിയ സ്ഥിതിക്ക് അദ്ധ്യാപകര്‍ ആ തരത്തിലേ നിങ്ങളെ കാണൂ.. കുട്ടികളുടെ ഭാഗത്തു നിന്നും തെറ്റുകള്‍ കണ്ടാല്‍ അല്ലെങ്കില്‍ അവരുടെ ചിന്താ രീതി ശരിയല്ലെങ്കില്‍ അതു ശരിയാക്കാന്‍ നോക്കും..
നിങ്ങളുടെ കമന്റിനു പിന്തുണ പ്രഖ്യാപിച്ച് എത്തിയ ആളിന്റെ കമന്റുകളുടെ നിലവാരം ഈ ബ്ലോഗിലെ മറ്റു അംഗങ്ങളുടെ നിലവാരവുമായി ചേര്‍ന്നു നില്‍ക്കാത്തതു കൊണ്ടായിരിക്കണം ബ്ലോഗുകാര്‍ക്ക് അത് ഡെലീറ്റ് ചെയ്യേണ്ടി വന്നത്.
ആ നിലവാരത്തിലേക്ക് കുട്ടികള്‍ താഴുന്നതു കണ്ടപ്പോള്‍ (അതു കൊണ്ടാണല്ലോ പിന്തുണയ്ക്കാന്‍ അതേ നിലവാരത്തിലുള്ള കമന്റുകള്‍ വരുന്നതും ഡെലീറ്റ് ചെയ്യപ്പെടുന്നതും...(സബ്സ്ക്രൈബ് ചെയ്തതു കൊണ്ട് എനിക്ക് അവ കൃത്യമായി കിട്ടുന്നുണ്ട്)) അതു ശരിയല്ലെന്ന് ഓര്‍മ്മിപ്പിച്ചതാണോ തെറ്റ്..?
അതോ എല്ലാം തികഞ്ഞവരാണ് നിങ്ങള്‍ എന്നും നിങ്ങളെ ആരും തിരുത്താന്‍ വരണ്ട എന്നുമാണോ..?
എന്നാല്‍ ശരി..
എന്തുമായിക്കോ...
തോന്നുന്നതു പോലെ ചെയ്തോളൂ...
ആരും ഒന്നും പറയുന്നില്ല !!!
ഇവിടെ സംസ്ഥാന തലത്തില്‍ ശാസ്ത്രമേള നടന്നല്ലോ അന്ന് മാത്സ് ബ്ലോഗ് ഇത് പോലെ ഒരു പോസ്റ്റ് കൊടുത്തോ ?
ഇതൊരു ന്യായമായ ചോദ്യമല്ലേ?
വിദ്യാഭ്യാസ വകുപ്പിന്റെ സ്വന്തം ചാനല്‍ ആയ Victors Channel ... ശാസ്ത്രമേള സമയത്ത് ഇവര്‍ എവിടെ ആയിരുന്നു ?
അതെ എവിടെയായിരുന്നു?
ഒന്നാം സ്ഥാനം നേടിയ മോഡല്‍ എങ്കിലും ഒന്ന് പ്രദര്ശിപ്പിക്കാമായിരുന്നില്ലെ ?
പ്രദര്ശിപ്പിക്കാമായിരുന്നില്ലെ ?
മേള കാണാന്‍ T.I.F.Rലെ ഒരു പ്രസിദ്ധ ശാസ്ത്രഞ്ജന്‍ വന്നിരുന്നു ആരെങ്കിലും കണ്ടോ ആവോ ?
കാണുന്നത് പോകട്ടെ, ആരെങ്കിലും കേട്ടോ ആവോ?
സമ്മാനം കിട്ടിയ കുട്ടികളില്‍ എത്ര പേര്‍ പിനീട് ഈ രംഗത്ത് താല്പര്യം കാണിക്കും?
എത്രപേര്‍? എന്തുകൊണ്ട്?
ഗ്രയിസ് മാര്‍ക്ക് ഇല്ല എന്ന് പറഞ്ഞാല്‍ കാണാം മേളയിലെ പങ്കാളിത്തം .എ പ്ലസ് ഗ്രേഡ് കിട്ടുന്ന കുട്ടികളില്‍ അമ്പതു ശതമാനം പേര്‍ Scout,Youth Festival,Science Fair എന്നിങ്ങനെ ഉള്ള മേഖലകളില്‍ നിന്നും ഗ്രയിസ് മാര്‍ക്ക് നേടിയവര്‍ ആയിരിക്കും.ഈ രീതിക്ക് മാറ്റം വരണം
തീര്‍ച്ചയായും വരേണ്ടതാണ്. Science Fair - നെ ഒഴിവാക്കിയിട്ടില്ലെന്നും ശ്രദ്ധിക്കുക
കുട്ടി കലാ പഠനത്തിനു പോകുകയാണ് എങ്കില്‍ ആ കുട്ടിക്ക് കലോത്സവത്തില്‍ കിട്ടിയ ഗ്രയിസ് മാര്‍ക്ക് പരിഗണിക്കണം .ശാസ്ത്രം പഠിക്കാന്‍ ആണ് കുട്ടി താല്പര്യം പ്രകടിപ്പിക്കുനത് എങ്കില്‍ Science Fair ഗ്രയിസ് മാര്‍ക്ക് പരിഗണിക്കണം.സൈനിക മേഖലയില്‍ ജോലി തിരഞ്ഞെടുക്കുന്ന കുട്ടിക്ക് Scout ഗ്രയിസ് മാര്‍ക്ക് പരിഗണിക്കണം.
ആലോചിക്കാവുന്ന നിര്‍ദ്ദേശം തന്നെ
ഇതിനെ ദോഷൈകദൃക്കുകളുടെ "പുലമ്പലുകള്‍" എന്നാണോ പറയേണ്ടിയിരുന്നത്?
അല്ലെങ്കി ചെലപ്പോ ഇനിയവര്‍ക്ക് ബ്ലോഗിന്റെ സഹായം ആവശ്യമില്ലായിരിക്കും..അവരുടെ നോട്സ് പ്രസിദ്ധീകരിച്ചല്ലോ...
കുട്ടികള്‍ സ്വന്തം നിലയില്‍ നടത്തിയ ഒരു initiative -നെ ഇങ്ങനെ നിന്ദാപൂര്‍വ്വം പരാമര്‍ശിച്ചത് കാണുമ്പോള്‍ ശരിക്കും വേദന തോന്നി.
പിള്ളാര് +2 ആണെങ്കിലും നാക്ക് MA യ്ക്കാ പഠിയ്ക്കുന്നത്
എന്തുപറയാന്‍!
Mathsblog മുന്നോട്ട് വെച്ച ഒട്ടനവധി കാര്യങ്ങളില്‍ സജീവ സാന്നിധ്യം കൊണ്ടും ഉള്‍ക്കാഴ്ചയുള്ള ഉത്തരങ്ങള്‍ കൊണ്ടും ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ കൊണ്ടും സമ്പന്നമാക്കിയ ഈ കുട്ടികള്‍ പറഞ്ഞതിലും ചില ശരികളുണ്ടെന്നു തോന്നി, കുറേക്കൂടി അനുതാപത്തോടെ അവരുടെ വീഴ്ചകളെ (അങ്ങനെയുണ്ടെങ്കില്‍) കാണണമെന്നും തോന്നി.അവരെ ഒറ്റപ്പെടുത്തരുതെന്നും!
ഈ കുട്ടികള്‍ പറഞ്ഞതിലും ചില ശരികളുണ്ടെന്നു തോന്നി, കുറേക്കൂടി അനുതാപത്തോടെ അവരുടെ വീഴ്ചകളെ (അങ്ങനെയുണ്ടെങ്കില്‍) കാണണമെന്നും തോന്നി.അവരെ ഒറ്റപ്പെടുത്തരുതെന്നും!
അവസാനം ഒരാളെങ്കിലും വന്നല്ലോ .
ചില ,വീഴ്ചകളെ എന്നീ വാക്കുകള്‍ കൂടി ഒഴിവാകിയാല്‍ നന്നായിരുന്നു
ഈ ബ്ലോഗില്‍ വരുന്നത് ഡിലീറ്റ് ചെയ്യാന്‍ പറ്റും പക്ഷെ എന്റെ ഒരു മൗസ് ക്ലിക്ക് അല്ലെങ്കില്‍ കോപ്പി പേസ്റ്റ് തടുക്കാന്‍ കഴിയുമോ
വാവിട്ട വാക്കും കൈവിട്ട ക്ലിക്കും തിരിച്ചെടുക്കാന്‍ പറ്റില്ല
സുഹൃത്തുക്കളേ..
ഈ ബ്ലോഗിന്റെ ഏറ്റവും വിലപ്പെട്ട ഐശ്വര്യങ്ങളായി ഞങ്ങള്‍ കണക്കാക്കുന്നവരില്‍ പെട്ട ആദ്യ പേരുകാരാണ് ഹരിത മുതല്‍ പേരും അഞ്ജനയുമൊക്കെ. കരുംപൊട്ടന്റെ വിമര്‍ശനങ്ങള്‍ പലപ്പോഴും ആരുടെ നേരേയാണെന്ന് മനസ്സിലാകാറില്ലായെന്നത് എന്റെ ദൗര്‍ബല്യമകാം!
പലപ്പോഴും കമന്റുകള്‍ ഗൂഗിള്‍ തന്നെ സ്പാമാക്കാറാണ് പതിവ് (പലവട്ടം സൂചിപ്പിച്ചതാണ്. എന്താണ് മാനദണ്ഠമെന്ന് ഇതുവരെ മനസ്സിലായിട്ടില്ല!)
വലിയ ഗണിത 'പടു'വെന്ന് കരുതി പലരും ചാറ്റ് വിന്റോയിലൂടെ തൊടുത്തുവിടുന്ന ഗണിത ചോദ്യങ്ങള്‍ വരേ ഹരിതയും കൂട്ടരുമാണ് ഉത്തരം കണ്ടെത്താന്‍ സഹായിക്കാറ്.
ഞങ്ങള്‍ക്ക് ത്രീ ഇഡിയറ്റ്സിനെ തിരിച്ചു വേണം.
അന്ജന ടീച്ചറുടെ അഭിപ്രായങ്ങള് ശരിവെക്കുന്നു.
ഈ കമന്റ് ഗൂഗിള്‍ വിഴുങ്ങരുത് .
@അഞ്ജന ടീച്ചര്‍ ,
ടീച്ചറിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ ചോദിക്കട്ടെ ....
ടീച്ചര്‍ കൂടി ഉള്‍പ്പെട്ട ഒരു സമൂഹത്തെ നോക്കി കൊഞ്ഞനം കുത്തുമ്പോള്‍ അത് മനോഹരമായിരുന്നു എന്ന് പറയാന്‍ ടീച്ചര്‍ക്ക് കഴിയുമായിരിക്കും , പക്ഷെ എല്ലാവരും അങ്ങനെ ആയിരിക്കണം എന്നില്ലല്ലോ ? ആത്മാഭിമാനം ഉള്ള ചിലരെങ്കിലും പ്രതികരിച്ചെന്നിരിക്കും . അത് ചിലപ്പോള്‍ ദേവ ഭാഷയില്‍ ആയില്ലെന്ന് വരാം . പ്രാദേശികമായി ഉപയോഗിക്കുന്ന ഏതെങ്കിലും ശൈലികളില്‍ ഒക്കെയാവാം .
കുട്ടികളുടെ മെച്ചപ്പെട്ട ഭാവി ആയിരുന്നു ലക്ഷ്യമെങ്കില്‍ ഏതു ടീച്ചറും ചെയ്യേണ്ടിയിരുന്നത് അവരെ തിരുത്തുക എന്നതായിരുന്നു .
ഏറ്റവും സേഫ് ആയ വശം പിടിക്കുക എന്നത് മനുഷ്യ സഹജം .
ഇതേ കാര്യങ്ങള്‍ പലപ്പോഴും പറഞ്ഞപ്പോള്‍ ഹോംസിനെ അവഗണിച്ചവര്‍ ഇപ്പോള്‍ പൂമാലയുമായി വരുന്നതിന്റെ ഉദ്ദേശം ?
"Mathsblog മുന്നോട്ട് വെച്ച ഒട്ടനവധി കാര്യങ്ങളില്‍ സജീവ സാന്നിധ്യം കൊണ്ടും ഉള്‍ക്കാഴ്ചയുള്ള ഉത്തരങ്ങള്‍ കൊണ്ടും ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ കൊണ്ടും സമ്പന്നമാക്കാന്‍ " കുട്ടികള്‍ ഇനിയും ഇവിടെയ്ക്ക് വരാന്‍ വേണ്ടി ഒരു വിട്ടു വീഴ്ചയ്ക്ക് തയ്യാറായതാണോ ?
അത്തരം വിട്ടുവീഴ്ചകള്‍ വന്‍ വീഴ്ചകള്‍ക്ക് കാരണം ആകാതിരിക്കട്ടെ .
@ആതിര,ഹരിത,അനന്യ
സമസ്താപരാധങ്ങളും ഏറ്റു പറഞ്ഞു മാപ്പ് ചോദിക്കുന്നു.
മാഷന്മാരല്ലേ ?
എന്തെങ്കിലും ഒക്കെ പൊട്ടത്തരങ്ങള്‍ പറഞ്ഞെന്നിരിക്കും.
മനസ്സില്‍ ഒന്നും വെച്ചുകൊണ്ടല്ല.
കാര്യമാക്കണ്ട.
ക്ഷമിച്ചുകള.
നിങ്ങള്‍ മടങ്ങി വരണം.
ഈ ബ്ലോഗിനെ സമ്പന്നമാക്കാന്‍ .
@കരുംപൊട്ടന്‍ ,
പൊട്ടന് മറുപടി തരാന്‍ ഞാന്‍ ആശാന്‍ കളരിയില്‍ അ , ആ , ഇ , ഈ പഠിക്കുന്ന നിലവാരത്തില്‍ അല്ല .
എങ്കിലും free ആയി രണ്ടു ഉപദേശങ്ങള്‍ തരാം.
1) ഇപ്പോഴുള്ള പേര് കൊള്ളാം എങ്കിലും നാരദന്‍ എന്ന പേര് സ്വീകരിക്കുന്നത് കൂടുതല്‍ അനുയോജ്യം.
2 ) ആടുകളെ തമ്മില്‍ തല്ലിച്ച് , കൂട്ടിയിടിപ്പിച്ചു ചോര കുടിക്കുമ്പോള്‍ അതിനിടയില്‍ പെട്ടു പോകാതെ ആ മനോഹരമായ തല കാത്തുകൊള്ളുക.
അധ്യാപകര്‍ക്ക് ശമ്പളം തരുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതികള്‍ നടപ്പില്‍ വരുത്താനാണ് .കലോത്സവം ആയാലും , സയന്‍സ് ഫെയര്‍ ആയാലും ഹരിത വിദ്യാലയം ആയാലും അതിനോട് വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും ഇതുപോലെയുള്ള പൊതുവേദികളില്‍ വകുപ്പിന്റെ നടപടികളെ വിമര്‍ശിക്കുന്നത് സര്‍വീസ് ചട്ടങ്ങള്‍ക്ക് എതിരാണ് . ചോറിങ്ങും കൂറങ്ങും ആയാല്‍ ശരിയാകില്ല .
കലോത്സവത്തിലെ എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍ .കുട്ടികൾക്കും,അധ്യാപകർക്കും.
.
see the comments of our favourite students on different topics...
1. About avoiding portions from sslc
"ഓരോ പ്രഹസനങ്ങള്‍.വിജയ ശതമാനം ഉയര്‍ത്താന്‍ ഈ നാണം കേട്ട പണിക്കു ടീച്ചര്‍മാര്‍ കൂട്ട് നില്‍ക്കണോ?"
2.About sslc results
"റിസള്‍ട്ട് വരുന്ന ദിവസം മന്ത്രി താടിയും തടവി പറയും കേരളം വിദ്യാഭ്യാസ പരമായി(ആഭാസ പരമായി എന്ന് പറയുന്നത് കൂടുതല്‍ ശരി) മുന്നോട്ടു കുതിക്കുന്നു .ഈ വര്‍ഷത്തെ വിജയ ശതമാനം 99.999999999%."
3. About Upgradation of schools
കൌരവ മാതാക്കള്‍ തന്നെ ഇവിടെ വേണം.എന്തായാലും ഒന്ന് ശ്രമിച്ചു നോക്കാം രാവിലെ ചാക്കുമെടുത്ത് നേരെ ഇപ്പോള്‍ അടുത്ത രണ്ടു സ്കൂളിലും പഠിക്കുന്ന കുട്ടികളുടെ വീട്ടില്‍.ഇന്ത്യ പാകിസ്താന്‍ ക്രിക്കറ്റ് മത്സരം കാണുന്ന പ്രതീതി. ഉള്ള സ്കൂളിലെ വിദ്ധ്യാഭാസ്യ നിലവാരം ഉയര്‍ത്താന്‍ നോക്കാതെ എന്തിനീ പ്രഹസനം .പൊതുജനം കഴുത .മന്ത്രി പുംഗവന്മാരെ ഒരു ചോദ്യം.നിങ്ങളുടെ മക്കള്‍ എവിടെ പഠിക്കുന്നു "
" രാവിലെ ചാക്കുമെടുത്ത് നേരെ ഇപ്പോള്‍ അടുത്ത രണ്ടു സ്കൂളിലും പഠിക്കുന്ന കുട്ടികളുടെ വീട്ടില്‍.ഉള്ള സ്കൂളിലെ വിദ്ധ്യാഭാസ്യ നിലവാരം ഉയര്‍ത്താന്‍ നോക്കാതെ എന്തിനീ പ്രഹസനം "
4. Is it a serious topic to avoid portions from sslc exam..?
"അയ്യോ അല്ല സര്‍ അത് ശമ്പള പരിഷകരണം മാത്രം .എനിക്ക് എത്ര രൂപ കിട്ടും .പൊങ്കല്‍ ലീവ് ആകുമോ .ഓണത്തിനുള്ള അവധി ഇരുപതു ദിവസം ആകുമോ ?(കാരണം പണ്ട് നല്ല റോഡ് ആയിരുനല്ലോ അന്ന് മാവേലിക്ക് വന്നു പോകാന്‍ പത്തു ദിവസം മതി.ഇപ്പോള്‍ ചുരുങ്ങിയത് നമ്മുടെ റോഡ് കണക്കിലെടുക്കുമ്പോള്‍ ഇരുപതു ദിവസം വേണം വേണമല്ലോ)അങ്ങിനെ വല്ലതും ആണ് എങ്കില്‍ ചര്‍ച്ച പൊടി പൊടിക്കുമായിരുന്നു "
5. About school youth festival
"മന്ത്രി അടിച്ചു വിടും എന്റെ കുട്ടികളെ നിങ്ങള്‍ അങ്ങിനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ .നമ്മുടെ സര്‍ക്കാര്‍ കലക്ക് എത്ര മാത്രം പ്രോത്സാഹനം കൊടുക്കുന്നുണ്ട്.എത്ര സ്കൂളുകളില്‍ സംഗീത അധ്യാപകര്‍ ഉണ്ട് ."
ഇതൊക്കെ കേട്ടാല്‍ എങ്ങിനെ പ്രതികരിക്കാതിരിക്കും..?
@nisaar സാര്‍
"കരുംപൊട്ടന്റെ വിമര്‍ശനങ്ങള്‍ പലപ്പോഴും ആരുടെ നേരേയാണെന്ന് മനസ്സിലാകാറില്ലായെന്നത് എന്റെ ദൗര്‍ബല്യമകാം!"
ഞാന്‍ ഒരു പ്രതേക വ്യക്തിയെയോ നിലപാടിനെയോ വിമര്‍ഷിക്കുകയാനെങ്കില്‍ തന്നെ ഒരു ബാലന്സിങ്ങിനു ശ്രമിക്കാറുണ്ട് .എന്നാല്‍ ചില നിലപാടുകളെ എല്ലാ ശക്തിയും ഉപയോഗിച്ച് കളിയാക്കാറുമുണ്ട് .ഏതെങ്കിലും ഒരു നിലപാടില്‍ നിന്നുകൊണ്ട് മാത്രമേ കമെന്റുകള്‍ ചെയ്യാന്‍ പറ്റൂ എന്നില്ലല്ലോ .
ഇവിടെ ഞാന്‍ ഹരിത ടീമിന്റെ കൂടെ ഒരിക്കലും നിന്നിട്ടില്ല പക്ഷേ അവരെ വിമര്‍ശിച്ച ശൈലിക്കെതിരെ പ്രതികരിച്ചു എന്ന് മാത്രം .പ്രതികരിക്കുന്ന കൂട്ടത്തില്‍ മറ്റു ചില പോസ്റ്റുകളില്‍ സമ്പൂര്‍ണമാകാത്ത ചില വിഷയങ്ങളെ വലിച്ചിടാന്‍ ശ്രമിച്ചു എന്ന് മാത്രം .എന്റെ നിലപാട് വിശദമാക്കുക എന്നതിലധികം ചര്‍ച്ചക്ക് ചൂട് പകരുക എന്ന സമീപനം ആണ് ഞാന്‍ ആഗ്രഹിച്ചത് .
ഹരിത ടീം വിഷയത്തില്‍ അവരെ അനുകൂലിച്ചു കമെന്റ്റാന്‍ താല്പര്യമുണ്ടായിട്ടും ഒരു ആക്ഷേപ ഹാസ്യം മാത്രമാണ് നടത്തിയത്.ഒരു തുറന്ന കത്തെഴുതിയപ്പോള്‍ മാത്രമാണ് അവരെ പിന്തുണയ്ക്കുന്ന നിലപാടില്‍ ഞാന്‍ പരസ്യമായി നിന്നത് .
പിന്നെ കുട്ടികള്‍ മന്ത്രിയെ കുറ്റം പറയരുത് ,അവരുടെ സ്വതന്ത്ര ചിന്തകള്‍ പ്രകടിപ്പിക്കരുത് എന്നുള്ള രീതിയില്‍ ചിലര്‍ നാകിട്ടടിക്കുന്നത് തീര്‍ത്തും ശരിയല്ല . അധ്യാപകരിലും പോലീസിലും പൊതു സമൂഹം ആരോപിക്കപെടുന്ന ഒരു വൈകല്യമാണിത് .ഇപ്പോഴും അത്തരത്തിലുള്ള ആളുകള്‍ ഈ വിഭാഗത്തില്‍ ഉണ്ടെന്നു മനസ്സിലാക്കാന്‍ ഈ ബ്ലോഗ് വേദിയാക്കണോ.
"പലപ്പോഴും കമന്റുകള്‍ ഗൂഗിള്‍ തന്നെ സ്പാമാക്കാറാണ് പതിവ് (പലവട്ടം സൂചിപ്പിച്ചതാണ്. എന്താണ് മാനദണ്ഠമെന്ന് ഇതുവരെ മനസ്സിലായിട്ടില്ല!)"
ഗൂഗിള്‍ ചില കമെന്റുകള്‍ സ്പാം ആക്കാരുണ്ടെന്നുള്ളത് ശെരി പക്ഷേ പൊട്ടനെ തേടിപ്പിടിച്ചു സ്പാം ആക്കുന്ന 'വീരന്‍ 'ആരെന്നു ടീമിലെ മറ്റുള്ളവരോട് കൂടി ചോദിക്കണം .ഇഷ്ടമില്ലെങ്കില്‍ പൊട്ടന്‍ ഇവിടെ വെച്ച് നിര്‍ത്തണം .അല്ലെങ്കില്‍ പൊട്ടന്റെ പേച്ചുകള്‍ ഞങ്ങളുടെ ബ്ലോഗിന് അപമാനം എന്ന് ബ്ലോഗ് ടീം പ്രഖ്യാപിച്ചാല്‍ തീരാവുന്നതേ ഉള്ളൂ .അല്ലെങ്കില്‍ പൊട്ടന്‍ ഇങ്ങനെ പുലമ്പി കൊണ്ടിരിക്കും.
@ Free
താങ്കളുടെ
ദോഷൈകദൃക്കുകളുടെ പുലമ്പലുകള്‍ക്ക് ചെവികൊടുക്കാതിരിക്കുക .
എന്ന നിലവാരത്തിലേക്ക് 'ഉയരാന്‍' എനിക്ക് കഴിയില്ല
ഞാന്‍ MA ആണെങ്കിലും +2 വിന്‍റെ വെളിവില്ലാതെ പ്പോയി ക്ഷമിക്കണംസമസ്താപരാധങ്ങളും ഏറ്റു പറഞ്ഞു മാപ്പ് ചോദിക്കുന്നു.
പക്ഷേ താങ്കളുടെ വിട്ടുവീഴ്ചകള്‍ വന്‍ വീഴ്ചകള്‍ക്ക് കാരണം ആകാതിരിക്കട്ടെ .
1) ഇപ്പോഴുള്ള പേര് കൊള്ളാം എങ്കിലും നാരദന്‍ എന്ന പേര് സ്വീകരിക്കുന്നത് കൂടുതല്‍ അനുയോജ്യം.
നന്ദി തല്‍ക്കാലം പേര് മാറുന്നില്ല എന്നാലും നാരദ മുനിയെ free ആയി മനസ്സില്‍ കൊട്നു നടക്കാം
2 ) ആടുകളെ തമ്മില്‍ തല്ലിച്ച് , കൂട്ടിയിടിപ്പിച്ചു ചോര കുടിക്കുമ്പോള്‍ അതിനിടയില്‍ പെട്ടു പോകാതെ ആ മനോഹരമായ തല കാത്തുകൊള്ളുക
തമ്മില്‍ തല്ലുമ്പോള്‍ ചെന്നായക്കിട്ടു കുത്തിയാലും കുഞ്ഞാടുകളെ ദ്രോഹിക്കരുതേ .
@thalangara
അധ്യാപകര്‍ക്ക് ശമ്പളം തരുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതികള്‍ നടപ്പില്‍ വരുത്താനാണ് .കലോത്സവം ആയാലും , സയന്‍സ് ഫെയര്‍ ആയാലും ഹരിത വിദ്യാലയം ആയാലും അതിനോട് വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും ഇതുപോലെയുള്ള പൊതുവേദികളില്‍ വകുപ്പിന്റെ നടപടികളെ വിമര്‍ശിക്കുന്നത് സര്‍വീസ് ചട്ടങ്ങള്‍ക്ക് എതിരാണ് . ചോറിങ്ങും കൂറങ്ങും ആയാല്‍ ശരിയാകില്ല .
ബാബു സാര്‍ സയന്‍സ് മേളയെ കുറ്റം പറഞ്ഞോ .കുറച്ചു അധ്യാകരുടെ ക്ലാസ് ഇതുമൂലം നഷ്ടപ്പെടുന്നു എന്നുള്ളത് ചൂണ്ടി കാണിക്കുകയല്ലേ ചെയ്തത് .ഹരിത വിദ്യാലയം എല്ലാ സ്കൂളുകള്‍ക്കും ഒരു പ്രചോദനമല്ലേ അടുത്ത വര്ഷം കുറച്ചു കൂടെ നന്നാവും. ഹയര്‍ സെക്കണ്ടറി കുട്ടികള്‍ അല്ലല്ലോ (അവര്‍ക്ക് ഹരിതം ഇല്ലല്ലോ ) കുറച്ചു തപ്പിതടയല്‍ ഉണ്ടാകും .കലോത്സവം, വിദ്യാഭ്യാസ വകുപ്പിന് മേലെ ചിലര്‍ നടത്തുന്ന ആട്ടങ്ങളെയും വിധി നിര്‍ണയതെയും നോക്കി ഏറാന്‍ മൂളികള്‍ആകണോ സാറേ .
സര്‍വീസ് ചട്ടങ്ങള്‍ ശമ്പള പരിഷ്കരനതിനെതിരെ കൊടി കെട്ടി നടക്കുന്നവര്‍ക്ക് ബാധകമാണോ .സംഘടനയുടെ തിട്ടൂരത്തിന് നിന്ന് കൊടുക്കാത്തതിന്റെ പേരില്‍ കലക്കപ്പെട്ട കലോത്സവങ്ങള്‍ക്ക് ബാധകമാണോ ?.
ചോരിങ്ങും കൂറ് പാര്‍ടി ഓഫീസിലും ആണെങ്കില്‍ ചട്ടങ്ങളില്‍ ഇളവുണ്ടോ
about
see the comments of our favourite students on different topics...
1. SSLC യില്‍ നിന്നും പാഠഭാഗങ്ങള്‍ ഒഴിവാകിയത് എന്തിനു വേണ്ടി ??
2 ഊതി വീര്‍പ്പിച്ചതും തല്ലി പഴുപ്പിച്ചതുമായ ഈ തലമുറ നാളയുടെ ആഭാസന്‍ മാര്‍ ആകുകയല്ലേ ??
3 പുതിയ സ്കൂളുകള്‍ തുടങ്ങണം പ്രെത്തെകിച്ചു പാലക്കാട് ജില്ലയില്‍ എന്നാല്‍ അത് ശ്രാസ്ത്രീയമല്ല എന്ന് പറയാന്‍ കുട്ടിക്ക് സ്വാതന്ത്ര്യമില്ലേ .
ഇന്ന് കുട്ടികളെ പിടുത്തം ഒരു കലയായി മാറിയിട്ടില്ലേ .ഇത്തരത്തില്‍ പിടിച്ചു കൊണ്ട് വരുന്ന കുട്ടികള്‍ എത്ര മാത്രം അച്ചടക്കമുള്ളവര്‍ ആക്കും .വിലപേശലുകള്‍ ക്ക് മുന്‍പില്‍ അധ്യാപകര്‍ മുട്ട് വിറക്കുകയല്ലേ
4 ശമ്പള പരിഷ്കരണം ചര്‍ച്ച ചെയ്തപ്പോള്‍ ഉണ്ടായ താല്പര്യം എന്തേ പഠന പോസ്റ്റുകളില്‍ കാണിക്കുന്നില്ലാ.ഇത് ചോദിക്കാന്‍ ഏറ്റവും കൂടുതല്‍ അധികാരമുള്ള ഹരി സാര്‍ ഇതിനു മുന്‍പ് ചോദിച്ചില്ലേ ,ഫിലിപ്പ് സാറിന്‍റെ പൈത്തന്‍ എന്തേ ചത്ത് പോയത് (എത്ര പേര് ഐ ടി യില്‍ ബേസിക് പഠിപ്പിക്കുന്നുണ്ട് സൈറ്ക് മാര്‍ ഒന്ന് സര്‍വ്വേ നടത്തി നോക്കുമോ ).
പഠന ബ്ലോഗില്‍ ഇത്രയും സജീവമായ ഇവരെ ആട്ടി ഓടിക്കാന്‍ അക്കമിട്ടു കമെന്റുന്നവര്‍ കുട്ടികളുടെ സംഭാവന കൂടി അക്കമിട്ടു നോക്കണേ
5 കലക്ക് പ്രോത്സാഹനം നല്‍കുന്നതില്‍ സര്‍കാരിന്‍റെ നയത്തിനെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാനിച്ചതാണോ വലിയ തെറ്റ്.ഒരുകാലത്ത് സ്കൂളുകളില്‍ ഉണ്ടായിരുന്ന പാട്ട് മാഷുമാര്‍ ,ചിത്രം വര മാഷ് ഇന്ന് അന്ന്യം നിന്ന് പോകുകയല്ലേ .
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കലോത്സവത്തേക്കാള്‍ പ്രാധാനം സയന്‍സ് മേള തന്നെ .ഈ ബ്ലോഗ് അതിനു വേണ്ട പരിഗണന കൊടുക്കാതിരുന്നത് ഈ ബ്ലോഗിനെ അടിസ്ഥാന മൂല്യത്തിനു കടകവിരുദ്ദമാണ് .അത് തിരുത്തേണ്ടത് അത്യാവശ്യമാണ് .
ഹരിത, ആതിര, അനന്യ, കപീഷ്...(ആരെയെല്ലാം ഉണ്ടോ അവരെല്ലാം ....) തിരിച്ചു വരണം .ചുമര് ഉണ്ടെങ്കിലേ എനിക്കൊക്കെ കുത്തി വരയ്ക്കാന്‍ പറ്റൂ .
നിങ്ങള്‍ ഈ ബ്ലോഗിന്റെ ചൈതന്യമാണ് .നിലവിലെ അവസ്ഥയില്‍ നിങ്ങളില്ലാത്ത ബ്ലോഗ് ഓഫീസ് മുറി പോലെ അരോചകമായി പ്പോകും അത് കൊണ്ട്
നിങ്ങള്‍ മടങ്ങി വരണം.
ഈ ബ്ലോഗിനെ സമ്പന്നമാക്കാന്‍ .
ത്രീ ഇഡിയറ്റ്സിനെ തിരിച്ചു കൊണ്ട് വരണം
"ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കലോത്സവത്തേക്കാള്‍ പ്രാധാനം സയന്‍സ് മേള തന്നെ .ഈ ബ്ലോഗ് അതിനു വേണ്ട പരിഗണന കൊടുക്കാതിരുന്നത് ഈ ബ്ലോഗിന്റെ അടിസ്ഥാന മൂല്യത്തിനു കടകവിരുദ്ധമാണ് .അത് തിരുത്തേണ്ടത് അത്യാവശ്യമാണ് ."
കടുംപൊട്ടന്റെ പേച്ചിനോട് യോജിക്കുന്നു. തീര്‍ച്ചയായും ആ തെറ്റ് അടുത്തവര്‍ഷം തിരുത്തും. സയന്സ്മേളാ നടത്തിപ്പില്‍ ഒഫീഷ്യല്‍സിന്റെ കുപ്പായവുമിട്ട് ഉറക്കമിളച്ച് ആലുവായില്‍ തന്നെ മറ്റുജോലികളിലായതിനാലാണ് ഹരിസാറിനും എനിയ്ക്കും പോസ്റ്റാനോ, വേണ്ടത്ര വിഭവങ്ങള്‍ സമാഹരിക്കാനോ കഴിയാതെ പോയത്.(ഈ ഭാഷയാണ് കൂടുതല്‍ നന്ന് കടുംപൊട്ടാ..സത്യമായും മുമ്പത്തെ ആക്ഷേപഹാസ്യങ്ങള്‍ ശരിക്കും മനസ്സിലായിരുന്നില്ല, ക്ഷമിക്കണം)
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കലോത്സവത്തേക്കാള്‍ പ്രാധാനം പ്രതിപക്ഷ ബഹുമാനമാണ്. നമ്മളുടെ അഭി പ്രായങ്ങള്‍ യുക്തിഭദ്രമായും നിര്‍ഭയമായും പറയേണ്ടവ തന്നെ. പക്ഷെ അതു മറ്റുള്ളവന്റെ അഭിമാനത്തെ വ്രണപ്പെടുത്തിയുള്ളതാകരുത്. നമ്മള്‍ക്ക് തോന്നിയതെന്തും വിളിച്ചു പറയാന്‍ നമുക്കൊരു ബ്ലോഗ് തുടങ്ങാവുന്നതേയുള്ളു.(പൊട്ടന്‍ ചെയ്ത മാതിരി). അല്ലാതെ വന്നാല്‍ നമ്മുടെ കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.നിലവാരത്തിലേക്ക് 'ഉയരാന്‍' എനിക്ക് കഴിയില്ല എന്നു പറഞ്ഞാല്‍ ഗൂഗിളമ്മച്ചി തന്നെ ശരണം.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദോഷൈകദൃക്കുകളുടെ മഹദ്വചനങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കുക .
ബഹുമാനപ്പെട്ട അദ്ധ്യാപകരെ
നിങ്ങളെന്തിനാണ് പുറത്താക്കപ്പെട്ട ഒരുകുട്ടിയേ പറ്റി വീണ്ടും വീണ്ടും കുത്തു വാക്കുകളെഴുതുന്നത്
ചിക്കുവിന്റെ എല്ലാ തെളിവുകളും വായിച്ചിട്ടും എനിക്ക് ആകുട്ടികളോട് അമര്ഷം തോന്നിയില്ല.നമ്മുടെ വാര്ത്താമാധ്യമങ്ങളിലും,അധ്യാപകസമ്മേളനങ്ങളിലും, എന്തിന് ക്ളസ്റ്ററുകളില് പോലും ഉന്നയിക്കപ്പെടുന്ന പരാമര്ശങ്ങളാണിവ.ഹരിതാടീമിന്റെ ആരോപണങ്ങള്ക്ക് നല്ല മറുപടികളുള്ളതാണ്.ആരും അതിന് മുതിരുന്നില്ല,ഒരാളോഴികെ ക്രിഷ്ണന്സാര്.
ക്രിഷ്ണന്സാറിന്റ പോസ്റ്റില് മാഷിവരെ കൈകാര്യം ചെയ്ത രീതി മനസിലാക്കുക.
കുട്ടികളും ടീച്ചര്മാരും കയറിയിറങ്ങുന്ന ബ്ളോഗാണ് സുക്ഷിച്ഛ് സംസാരിക്കണം.പല സംവാദങ്ങളും കാട് കയറുബോള് ഇവിടെ പറയാറുള്ള വാചകമാണിത്
യുക്തിവാദീസാറീനെ തിരിച്ച് വിളിച്ചുകൊണ്ടുള്ള ഹരിതയുടെ കമന്റ് വായിക്കിക,മാത്സ് ബ്ളോഗിനെ അവര് പ്രകീര്ത്തിച്ചത് നിങ്ങള് കാണും.
ഇത്തരം കുട്ടികള്ക്ക് വേണ്ടിയല്ലെ ഈ ബ്ളോഗ്.
പ്രിയ mpk,
"നിങ്ങളെന്തിനാണ് പുറത്താക്കപ്പെട്ട ഒരുകുട്ടിയേ പറ്റി വീണ്ടും വീണ്ടും കുത്തു വാക്കുകളെഴുതുന്നത്"
ബ്ലോഗ് പോലൊരു സ്വതന്ത്രമാധ്യമത്തില്‍, ആര്‍ക്കും ആരെയും പുറത്താക്കാന്‍ കഴിയില്ലല്ലോ. മാത്രമല്ല, ഇവിടെ ആരും ആരെയും പുറത്താക്കിയിട്ടുമില്ല. സര്‍വോപരി മാത്സ് ബ്ലോഗിന്റെ ആരംഭകാലം മുതല്‍ ബ്ലോഗിന്റെ ജീവവായുവായി നിന്നിട്ടുള്ള ഗായത്രിക്കും ഹിതയ്ക്കുമൊന്നും ഒരിക്കലും മാത്സ് ബ്ലോഗില്‍ നിന്ന് വിട്ടു പോകാനാകില്ലെന്നത് ഒരു യാഥാര്‍ത്ഥ്യം. അത്രയേറെ മാനസികമായ അടുപ്പം മാത്സ് ബ്ലോഗുമായും കേരളത്തിലെ വിദ്യാഭ്യാസരംഗവുമായും അവര്‍ക്കുണ്ട്. ഇല്ലെങ്കില്‍ അധ്യാപകരല്ലാഞ്ഞിട്ടു കൂടി ഹൈസ്ക്കൂള്‍ മേഖലയെ ശക്തിപ്പെടുത്താന്‍ അനിര്‍വചനീയമായ സേവനങ്ങള്‍ അവര്‍ നല്‍കില്ലല്ലോ. ഹിത വരും. ഈ കമന്റിന് മറുപടി നല്‍കുകയും ചെയ്യും. നോക്കിക്കോളൂ mpk സര്‍.
Post a Comment