സ്ക്കൂളുകളിലെ കായികപഠനം

>> Sunday, July 25, 2010


കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ സംസ്ഥാനമാണ് നമ്മുടെ കേരളം. കായിക മികവിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിന്റെയും മുമ്പിലായിരുന്നു നാം. എന്നാല്‍ കേരളീയ യുവസമൂഹത്തിന്റെ വിശിഷ്യ സ്ക്കൂള്‍ കുട്ടികളുടെ കായികക്ഷമതയെപ്പറ്റി വന്നുകൊണ്ടിരിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ ഈ രംഗത്ത് നമുക്കുണ്ടായിക്കൊണ്ടിരിക്കുന്ന അപചയത്തിന്റെ ആഴം വ്യക്തമാക്കുന്നു. സംസ്ഥാനത്തെ യു.പി, ഹൈസ്ക്കൂള്‍ വിദ്യാര്‍ഥികളില്‍ 86% പേരും കായികക്ഷമത കുറഞ്ഞവരാണെന്ന് പരിശോധനാ പഠനറിപ്പോര്‍ട്ടിന്റെ പ്രാഥമിക പഠനം വ്യക്തമാക്കുന്നു. ക്ഷമതയുള്ള 14% പേരില്‍ത്തന്നെ കേവലം 3.93 ശതമാനത്തിനു മാത്രമേ അത് ലറ്റുകള്‍ക്കാവശ്യമുള്ള ആരോഗ്യനിലയുള്ളുവത്രേ! പെണ്‍കുട്ടികളുടെ കണക്കു മാത്രം നോക്കുമ്പോള്‍ കായികക്ഷമതയുള്ളവരുടെ ശതമാനം 12 ല്‍ താഴെ മാത്രം. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഓരോ പ്രായക്കാര്‍ക്കും ഉണ്ടായിരിക്കേണ്ട ഭാരത്തേക്കാളും ഭാരം കുറഞ്ഞവരാണ് നമ്മുടെ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷം പേരും. 3% പേര്‍ അമിത ഭാരമുള്ളവരും. ഇതേപ്പറ്റി ഒരു അന്വേഷണം നടത്തുകയാണ് ബ്ലോഗ് ടീം അംഗമായ കോഴിക്കോട് അരീക്കുളത്തെ ജനാര്‍ദ്ദനന്‍ മാഷ്. തുടര്‍ന്നുള്ള ഭാഗങ്ങള്‍ നോക്കൂ.

എന്തായിരിക്കാം ഇതിനു കാരണം. ആരോഗ്യദായകമായ ഭക്ഷണശീലങ്ങള്‍, വ്യായാമം, ആരോഗ്യമുള്ള മനസ്സ് എന്നിവ ഒത്തു ചേര്‍ന്നു വന്നാലേ കുട്ടികളുടെ ആരോഗ്യം നിലനില്‍ക്കുകയുള്ളു. വ്യായാമത്തിനുള്ള അവസരം ഇന്ന് കുട്ടിക്ക് എത്രമാത്രം ലഭിക്കുന്നുണ്ട് എന്നത് നാം ഓര്‍ക്കേണ്ടതുണ്ട്. എല്‍. കെ. ജി മുതല്‍ വീട്ടുപടിക്കല്‍ നിന്നും സ്ക്കൂള്‍ വരെയും തിരിച്ചും വാഹനങ്ങളില്‍ എത്തുന്നതാണിന്നത്തെ രീതി. അരക്കിലോമീറ്റര്‍ പോലും പലരും നടക്കുന്നില്ല. സ്ക്കൂള്‍ സമയത്തിനു ശേഷം അയല്‍പക്കക്കാരെല്ലാം ചേര്‍ന്നുള്ള കളികളും അപ്രത്യക്ഷമായി. കൂടുതല്‍ സമയവും ടി. വി, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ മുതലായവയുടെ മുമ്പില്‍ അടിമകളായി തളയ്ക്കപ്പെടുന്നത് നാം കണ്ടിട്ടും കാണാതെ നടിക്കുന്നു.

സര്‍ക്കാര്‍ ഇങ്ങനെയൊരു പരീക്ഷ നടത്തുന്നത് കൊണ്ട് ഇത്തരം കാര്യങ്ങള്‍ നമുക്കറിയാനായി. അതിന് അധികാരികള്‍ അഭിനന്ദനമര്‍ഹിക്കുന്നു. പക്ഷെ ഭൌതികമായി ഒരുപാട് വെല്ലുവിളികള്‍ നമുക്കു മുന്നിലുണ്ട്. നമുക്ക് കളിക്കളങ്ങള്‍ എവിടെ?സ്ക്കൂളിനു പുറത്ത് വിശാലമായ ഫുട്ബോള്‍ മൈതാനങ്ങള്‍ പോട്ടെ, വോളിബോളോ, ഷട്ടിലോ എന്തിന് നീന്തലിനോ, തൊട്ടുകളിക്കോ, ഗോലികളിക്കോ ഉള്ള സ്ഥലം പോലും എവിടെയും കാണാനില്ല. സ്ക്കൂളിലുള്ള കായികപഠനം പോലും പലയിടങ്ങളിലും വെറും മുട്ടാശാന്തിയായി തുടരുന്നു. നമ്മുടെ കുട്ടികള്‍ക്ക് ആരോഗ്യമുണ്ടായാലേ അത്ഭുതമുള്ളൂ!

  • ഇപ്പോള്‍ നടത്തിയിട്ടുള്ള കായികക്ഷമതാ പരീക്ഷ കുറ്റമറ്റ രീതിയിലാണോ നമ്മുടെ വിദ്യാലയങ്ങളില്‍ നടത്തപ്പെട്ടിട്ടുള്ളത്?
  • കേരളീയരുടെ കായിക, ആരോഗ്യ ശീലങ്ങളി‍ല്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ?
  • കായികപഠനത്തില്‍ ഇന്നത്തെ രീതി തുടര്‍ന്നാല്‍ മതിയോ?
  • ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ ഇടപെടലുകള്‍ ഏതു വിധത്തിലായിരിക്കണം?
  • ഉശിരുള്ളൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ അധ്യാപക സമൂഹത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയും?
ഇത്തരം ചോദ്യങ്ങളിലൂന്നി നിന്നുകൊണ്ട് പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

42 comments:

ഹോംസ് July 25, 2010 at 7:00 AM  

കായികക്ഷമത. മണ്ണാങ്കട്ട!
കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ നാം കൊട്ടിഘോഷിക്കുന്ന ശ്രദ്ധ ഉപരിപ്ലവം മാത്രമാണെന്നു ഞാന്‍ പറഞ്ഞാല്‍, എന്നെ കടിച്ചുകീറാന്‍ വരണ്ട!നാലാംക്ലാസില്‍ ഒന്നര കിലോമീറ്ററോളം നടന്നുപോകേണ്ട എന്റെ മകന്റെ സ്കൂള്‍ ബാഗ് കഴിഞ്ഞമാസം ഞാനൊന്ന് പൊക്കിനോക്കി. എട്ടുകിലോവിലധികം കാണും ഭാരം!എല്ലാദിവസവും എല്ലാ ടെക്സ്റ്റുബുക്കുകളും കൊണ്ടുചെല്ലണമത്രെ.നോട്ടെഴുതാന്‍ ഓറോ വിഷയത്തിനും ഇരുന്നൂറുപേജ് ബുക്കുതന്നെ ടീച്ചര്‍മാര്‍ക്ക് നിര്‍ബന്ധം. കൂടെ ഉച്ചഭക്ഷണം, വെള്ളം...പുറംവേദനക്കാരായ, നട്ടെല്ലുവളഞ്ഞ ഭാവിതലമുറയ്ക്ക് എന്തോന്ന് ആരോഗ്യം?

Revi M A July 25, 2010 at 7:22 AM  

കായിക ക്ഷമത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചല്ല മിക്ക സ്കൂളുകളിലും ക്ഷമത അളക്കുന്നത്. (ഉപകരണങ്ങളുടെ അപര്യാപ്തയാണ് കാരണം.)1 മൈല്‍ ഓട്ടത്തിന് അനുയോജ്യമായ ഗ്രൗണ്ട് എത്ര സ്കൂളുകളില്‍ ഉണ്ട്.

vijayan July 25, 2010 at 7:23 AM  

@ജര്ദനന്‍ സര്‍ ,
കലക്കി
.പാലകുറി ഒരു പോസ്റ്നെ കുറിച്ച് ചിന്തിച്ചതാണ് .നാട്ടിന്‍പുറത്തെ കായിക അധ്യപകന്മാരെ ,പ്രത്യകിച്ചു താങ്കളുടെ ജില്ലയിലെ കായിക അധ്യപകന്മാരെ പറ്റി താങ്കള്‍ക്ക് നല്ലവണ്ണംഅറിയാമല്ലോ?
ഉശിറുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ആരോഗ്യത്തിന് പ്രദമ സ്ഥാനം തന്നെ നല്‍കണം .ഇതിനു കായിക ക്ഷമത വര്‍ധിപ്പിക്കണം .ഇതില്‍ പങ്കു വഹിക്കേണ്ടത്‌ അധ്യാപകരും രക്ഷിതാക്കലുമാണ്നാട്ടിന്‍ പുറങ്ങളില്‍ മൈതാനങ്ങള്‍ ഇന്ന് കാണാനില്ലല്ലോ .എന്തിനേറെ പറയുന്നു വീട്ടിനു മുറ്റം ഉണ്ടോ? പണ്ടൊക്കെ വീട് നിര്‍മിക്കുമ്പോള്‍ വീടിന്റെ ഉയരത്തിന് ആനുപാതികമായി മുറ്റം നിര്‍മ്മിച്ചത്‌ സൌന്ദര്യത്തിനുമാത്രമായിരുന്നില്ല
കുട്ടികള്‍ക്ക് ഓടി കളിയ്ക്കാന്‍ കൂടിയായിരുന്നു.ഇന്നോ? പുറത്തിറക്കാന്‍ രക്ഷിതാക്കള്‍ സമ്മതിക്കുന്നില്ല. എന്തിനേറെ പറയുന്നു, കുട്ടിക്ക് നടക്കാന്‍ പോലും അവസരം കിട്ടുന്നില്ലല്ലോ .വീട് ഗേറ്റ് മുതല്‍ സ്കൂള്‍ ഗേറ്റ് വരെ വാഹനം .സ്കൂളുളുകളുടെ മല്‍സരിച് ഓട്ടത്തില്‍ പാഴാവുന്നത് കുട്ടിയുടെ ആരോഗ്യമല്ലേ ?
ഇനിയും ഒട്ടേറെ കാര്യങ്ങള്‍ .ഭക്ഷണം , ചുറ്റുപാടുകള്‍ ,(ചില) സ്കൂളിലെ അധ്യാപകന്റെ നോട്ടകുറവു , ......

Sankaran mash July 25, 2010 at 7:32 AM  

ഓടിക്കളിക്കാനോ ഒളിച്ചു കളിക്കാനോ കുട്ടികളെ അനുവദിക്കുന്നുണ്ടോ? സ്ക്കൂളുകളില്‍ അധ്യാപകരും വീടുകളില്‍ രക്ഷകര്‍ത്താക്കളും അവരെ അതിനൊന്നും അനുവദിക്കുന്നില്ല. മാമ്പഴക്കാലങ്ങളില്‍ മാവില്‍ക്കയറി ഞെട്ടറുക്കാതെ മാങ്ങ പൂളിത്തിന്നുന്ന ഒരു കാലമുണ്ടായിരുന്നു നമുക്കൊക്കെ. ഇന്നു മാവോ മാങ്ങയോ ഉണ്ടോ? ഉണ്ടെങ്കില്‍ത്തന്നെ അതാര്‍ക്കെങ്കിലും വേണോ? വേലിക്കെട്ടുകള്‍ക്കുള്ളിലെ മാവും മാങ്ങയും അവര്‍ക്കുമാത്രം അവകാശപ്പെട്ടതാണ്.

കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കും വീഡിയോ ഗെയിമും മതി. ശരീരം അനങ്ങാത്ത കളികള്‍ക്കു തന്നെ എല്ലാവര്‍ക്കും പ്രിയം. ബ്രോയിലര്‍ ചിക്കനുകളായി പാക്കറ്റ് ഫുഡും കഴിച്ചു വളരുന്ന തലമുറ ആരോഗ്യമില്ലാത്ത ജനതയായി വളരുന്നതില്‍ അത്ഭുതമില്ല.

ഗീതാസുധി July 25, 2010 at 7:47 AM  

കായികക്ഷമതയെന്നു കേള്‍ക്കുമ്പോഴേ പേടിയാകുന്നു!
വേറൊന്നുമല്ല, ഒരു സിഡിയുമായി പി.ടി. ടീച്ചര്‍ വരും.ഇന്‍സ്റ്റാള്‍ ചെയ്ത്
മുഴുവന്‍ കുട്ടികളുടേയും ഡാറ്റാ എന്റര്‍ ചെയ്ത് അപ്​ലോഡ് ചെയ്യേണ്ട പണി എസ്.ഐ.ടി.സി യുടേതാണത്രെ! ആഴ്ചയില്‍ മുപ്പതു പിരീഡ് ക്ലാസും, ദിനേന ഇരുപത്തഞ്ചോളം കംപ്യൂട്ടറുകളുടെ ആരോഗ്യകാര്യം നോക്കലും സകലമാന കംപ്യൂട്ടറുമായി ബന്ധപ്പെട്ട പണികളും പോരാഞ്ഞ്.....
അതിനെന്താ, രണ്ടായിരം രൂപ വര്‍ഷത്തില്‍ വാങ്ങുന്നില്ലേയെന്ന കുത്തുവാക്കുകളും!

സഹൃദയന്‍ July 25, 2010 at 7:54 AM  

.

അടിസ്ഥാന പ്രശ്നങ്ങള്‍ കുറേയുണ്ട് മാഷേ...
* രാവിലെ ഭക്ഷണം കഴിക്കാതെ വരുന്ന കുട്ടികള്‍ എത്രയുണ്ടെന്നോ...(ഇല്ലാഞ്ഞിട്ടും മടി കൊണ്ടും.)
* പ്രശ്നമുള്ള ജീവിത ശൈലി മൂലം പലവിധ രോഗങ്ങളാ.. അപ്പോ മണ്ണിലും മറ്റും പോയി കളിച്ച് ഇല്ലാത്ത രോഗങ്ങള്‍ കൂടി വരുത്തണോ എന്ന മനോഭാവം..
* അയല്‍പക്കക്കാരുമൊത്തുള്ള കളി... കളിച്ച് ഓടി വീണാല്‍ പൊക്കിയെടുത്ത് ആശുപത്രിയില്‍ കൊണ്ടോവണം.. പുറകെ നടക്കണം...കളിക്കാന്‍ വിടാതിരുന്നാല്‍ ഈ പ്രശ്നമൊന്നും ഇല്ലാല്ലോ..
* സ്റ്റാഫ് റൂമിലിരുന്നു ഒരര മണിക്കൂര്‍ ചെലവഴിച്ചാല്‍.. അല്ലെങ്കില്‍ ലാബിലെ ചേച്ചിയുടെ മനോധര്‍മ്മം അനുസരിച്ച് ഒക്കെ കായികക്ഷമതാ പരിശോധന നടന്നിട്ടുണ്ട്..
* നമുക്ക് എന്തു കായിക ആരോഗ്യ ശീലമാണുള്ളത്..? കണ്ണില്‍ കാണുന്നതെല്ലാം വലിച്ചു വാരി തിന്നുക .. ആരെങ്കിലും വിളിക്കുമ്പോള്‍ രാവിലെ ഉണരുക.. രാത്രി വൈകിയും ഉണര്‍ന്നിരിക്കുക...(ടീവീം കണ്ടു ലൈറ്റുമിട്ട് ഉറങ്ങുന്ന എത്രയോ കുട്ടികള്‍). പഫ്‌സാണ് പല വീടുകളിലും വൈകുന്നേരത്തെ ഔദ്യോഗിക ഭക്ഷണം...
* പുതിയ ഏന്തും ചുമ്മാ സ്വീകരിക്കുക..(ഉദാ: വിദേശ രാജ്യങ്ങളില്‍ സ്കൂളുകളുടെ ഇത്ര കി.മീ ചുറ്റളവില്‍ മൊബൈല്‍ ടവര്‍ പാടില്ലെന്നു നിയമമുണ്ട്.. നമുക്കിവിടെ സ്കൂള്‍ കോമ്പൌണ്ടില്‍ തന്നെ മൊബൈല്‍ ടവര്‍ ഉണ്ടാവും..)
* വര്‍ഷത്തിലൊരിക്കല്‍ പി.ടി.എ വിളിച്ചാല്‍ വരാതിരിക്കാന്‍ നൂറ്റെട്ടു കാരണങ്ങള്‍ പറയുന്ന രക്ഷിതാക്കള്‍ക്ക് ഇതിലെന്തു ചെയ്യാന്‍...

@ ഹോംസ്..

ഈ ബാഗു ഭാരം പ്രശ്നമൊക്കെ പരിഹരിച്ചുവെന്നാണല്ലോ ഇന്നാളു പത്രത്തില്‍ കണ്ടത്.. പി.ടി.എ യില്‍ ഈ പ്രശ്നം ഒന്നവതരിപ്പിച്ചു കൂടായിരുന്നോ..?

.

സഹൃദയന്‍ July 25, 2010 at 7:57 AM  

.

ഗീതാസുധി ടീച്ചര്‍ പറഞ്ഞപ്പോഴാ ഓര്‍ത്തത്...

ഒരു ചോദ്യം ... ആരെങ്കിലും ഉത്തരം തരണം..

ഈ കായികക്ഷമതയുടെ വിവരങ്ങള്‍ കംപ്യൂട്ടറില്‍ എന്റെര്‍ ചെയ്യേണ്ട ജോലി ആരുടെയാണ്..? ഇതിനായി പണം നല്‍കുന്നുണ്ടോ..?

.

Revi M A July 25, 2010 at 8:31 AM  

@ചിക്കു, ഈ കായികക്ഷമതയുടെ വിവരങ്ങള്‍ കംപ്യൂട്ടറില്‍ എന്റെര്‍ ചെയ്യേണ്ട ജോലി ആരുടെയാണ്..? ഇതിനായി പണം നല്‍കുന്നുണ്ടോ..?

ഉത്തരവാദിത്തം ഹെഡ്മാസ്റ്ററുടേതാണ്. hm ന്, കൃത്യമായി ചെയ്യുമെന്നു ഉറപ്പുള്ള ആരെയും ഏല്‍പ്പിക്കാം.ഒരു കുട്ടിക്ക് 30 പൈസ വച്ച് കിട്ടും.

Anonymous July 25, 2010 at 8:40 AM  

അടുത്ത വീട്ടിലെ കുട്ടിയുമായി ചേര്‍ന്ന് കളിച്ചാല്‍ സ്വന്തം കുട്ടിയുടെ നിലവാരം തകരുമെന്നുള്ള ഒരു ചിന്ത ഉള്ള കാലത്തോളം ഈ പ്രശ്നം ഇങ്ങനെ തന്നെ നിലനില്‍ക്കാനാണ് സാധ്യത. ലേഖനം നന്നായി. കാലികപ്രസക്തിയുണ്ട്. ഉശിരുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കപ്പെടേണ്ടത് ഭാരതത്തിന്റെ ആവശ്യമാണ്.

രവി സാര്‍,

"ഉത്തരവാദിത്തം ഹെഡ്മാസ്റ്ററുടേതാണ്. hm ന്, കൃത്യമായി ചെയ്യുമെന്നു ഉറപ്പുള്ള ആരെയും ഏല്‍പ്പിക്കാം.ഒരു കുട്ടിക്ക് 30 പൈസ വച്ച് കിട്ടും"

ഇത് സംബന്ധിക്കുന്ന സര്‍ക്കുലര്‍ വല്ലതുമുണ്ടോ?

Hari | (Maths) July 25, 2010 at 11:00 AM  

മുപ്പത്തിനാലു രാജ്യങ്ങളിലെ എഴുപതിനായിരം കുട്ടികള്‍ പങ്കെടുത്ത ദ് ജേണല്‍ ഒഫ് പിഡിയാട്രിക്സ് എന്ന പ്രസിദ്ധീകരണത്തില്‍പ്പറഞ്ഞിരിക്കുന്ന ആരോഗ്യ സര്‍വെയിലെ ഒരു പ്രധാന കാര്യം നോക്കുക.

"ലോകത്ത് ആകെ കുട്ടികളുടെ കണക്കെടുത്താല്‍ പതിനഞ്ചു ശതമാനം മാത്രമേ ആവശ്യത്തിനു വ്യായാമം ചെയ്യുന്നുള്ളൂ. ഇക്കാര്യത്തില്‍ ഇന്ത്യയാണു ഭേദം. ഇവിടത്തെ മുപ്പത്തേഴു ശതമാനം കുട്ടികള്‍ എക്സെര്‍സൈസ് ചെയ്യുന്നുണ്ട്. ഉറുഗ്വെയാണ് ടോപ്പ്. അവിടെ നാല്‍പ്പത്തിരണ്ടു ശതമാനം കുട്ടികളും എക്സര്‍സൈസ് ചെയ്യുന്നുണ്ട്"

ഏഷ്യ, യൂറോപ്പ്, പടിഞ്ഞാറന്‍ ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളില്‍ നടത്തിയ സര്‍വെയിലാണ് ആരോഗ്യ രംഗത്ത് ആവശ്യത്തിനു ബോധവത്കരണമില്ലാത്തതിനെപ്പറ്റി വിശദീകരിച്ചിരിക്കുന്നത്.

ഇതിന്റെ രത്നച്ചുരുക്കമിതാണ്. ഇന്‍ഡ്യയില്‍ മാത്രമല്ല ഈ പ്രശ്നം. ഇത് ലോകത്തെമ്പാടുമുള്ള ഒരു അപചയമാണ്. മെച്ചപ്പെടാന്‍ നമുക്കു ശ്രമിക്കാം. നൂറുശതമാനം.

സ്കൂളുകളില്‍ ഫിസിക്കല്‍ ട്രെയ്നിങ്ങിനെക്കുറിച്ചുള്ള കൂടുതല്‍ ബോധവത്കരണത്തിലൂടെ മാത്രമേ ഭാവി തലമുറയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കുകയുള്ളൂവെന്ന ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തോട് നമുക്ക് യോജിക്കാം. അതിനായി നമുക്ക് പ്രയത്നിക്കാം.

Revi M A July 25, 2010 at 11:19 AM  

@ swapna john, സര്‍ക്കുലര്‍ www.tpfp.org സൈറ്റില്‍ downloads ഉള്ളതായി അറിഞ്ഞു. site ഇപ്പോള്‍ active അല്ലാത്തതിനാല്‍ പരിശോധിക്കാന്‍ കഴിഞ്ഞില്ല.

Sreenilayam July 25, 2010 at 11:50 AM  

ഇന്ന് സ്ക്കൂളുകളില്‍ ഗ്രൌണ്ട് ഉണ്ടോ? ഉണ്ടെങ്കില്‍ത്തന്നെ ഷട്ടില്‍ കോക്കും കൊടുത്ത് കളിച്ചോളാന്‍ പറഞ്ഞ് പി.ടി മാഷ് പോകും. ഇപ്പോള്‍ ട്രെന്റിനനുസരിച്ച് ഫുട്ബോളും കൊടുക്കും. ഇതിനും അപ്പുറം എന്ത് കായിക പരിശീലനം? വളരുന്ന കാലഘട്ടത്തില്‍ പകലുകള്‍ മുഴുവന്‍ ചെലവിടുന്ന സ്ക്കൂളുകളിലെ അവസ്ഥയിതാണെങ്കില്‍ പിന്നെങ്ങനെ കുട്ടികള്‍ക്ക് കായികാരോഗ്യമുണ്ടാകും?

848u j4C08 July 25, 2010 at 11:56 AM  

.


ഗീത സുധി ടീച്ചറെ ,

ഈ പോസ്റ്റിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പറ്റിയ ഏതെങ്കിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉണ്ടോ?
?????


.

848u j4C08 July 25, 2010 at 12:58 PM  

.
എവിടെയോ സംഭവിച്ചത് ..............

സംഭവിക്കാവുന്നത്‌ .....................

ക്ലാസ് : 8 D

പീരിയഡ് : 5

വിഷയം : കായിക വിദ്യാഭ്യാസം

കാലാവസ്ഥ : കൊടും വെയില്‍


കുട്ടികള്‍ക്ക് സന്തോഷം . ചളുങ്ങി , ഓവല്‍ ആകൃതിയിലായ ഫുട്ട് ബോളുമായി ആണ്‍കുട്ടികള്‍ ഗ്രൌണ്ടിലേക്ക് ഓടി.

കിട്ടിയവര്‍ , കിട്ടിയവര്‍ ബോളിന്മേല്‍ ആഞ്ഞു തൊഴിച്ചു .
P . T . മാഷിന്റെ പൊടിപോലും ഇല്ല കണ്ടുപിടിക്കാന്‍ .

കളി മുറുകി വന്നപ്പോള്‍ ഗ്രൌണ്ടിന്റെ അതിര്‍ത്തിയില്‍ നിന്നും ഒരു വിളി .

" ഡാ ...... സുലൈമാനേ "
സുലൈമാന്‍ തിരിഞ്ഞു നോക്കി . സ്വന്തം ഉപ്പ .

" ഇവിടെ വാടാ "

അടുത്ത രംഗം
ഹെഡ് മാഷിന്റെ മുന്‍പില്‍ സുലൈമാനുമായി ഉപ്പ.

"മാഷേ എന്റെ മോനെ ഉസ്കൂളിലെയ്ക്ക് അയക്കുന്നത് വെയിലത്ത് കളിക്കാനല്ല , പഠിക്കാനാണ് . മേലില്‍ അവനെ ഗ്രൗണ്ടില്‍ വിട്ടേക്കരുത് ."

.
അനുബന്ധം :-
രക്ഷിതാക്കളുടെ ബോധ മനസ്സില്‍ ഒരേ ഒരു ഓട്ടമേ ഉള്ളു . എന്ട്രന്‍സ് കോച്ചിംഗ് ക്യാമ്പിലേക്കുള്ള ഓട്ടം .

ഒരേ ഒരു ചാട്ടമേ ഉള്ളു . എന്ട്രന്‍സ് കടമ്പ ചാടിക്കടക്കുക .


.

ANIL July 25, 2010 at 1:20 PM  

ഈ കായികക്ഷമതയുടെ വിവരങ്ങള്‍ കംപ്യൂട്ടറില്‍ എന്റെര്‍ ചെയ്യേണ്ട ജോലി ആരുടെയാണ്..? ഇതിനായി പണം നല്‍കുന്നുണ്ടോ..?

ഉത്തരവാദിത്തം ഹെഡ്മാസ്റ്ററുടേതാണ്. hm ന്, കൃത്യമായി ചെയ്യുമെന്നു ഉറപ്പുള്ള ആരെയും ഏല്‍പ്പിക്കാം.ഒരു കുട്ടിക്ക് 30 പൈസ വച്ച് കിട്ടും.
thanks for this information,

ഡ്രോയിങ്ങ് മാഷ് July 25, 2010 at 4:48 PM  

കായികക്ഷമതാ ദാരിദ്ര്യത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകരുടെ തലയിലായല്ലോ. ദിവസവും ഒരു വര്‍ക്ക് അലോട്ട്മെന്റെങ്കിലും കിട്ടുന്നവരായിരിക്കുമല്ലോ നമ്മളൊക്കെ. ആ സമയത്ത് കുട്ടികളെ ഗ്രൌണ്ടിലേക്ക് കൊണ്ടുപോയി അവര്‍ക്ക് കായികപരിശീലനം കൊടുക്കാന്‍ നമുക്കും കഴിയില്ലേ? ബി.എഡിന് പി.ടി പഠിച്ച് പഠിപ്പിച്ച് അങ്കത്തിനിറങ്ങിയ നമുക്കതിന് തീര്‍ച്ചയായും സാധിക്കും. വാലിനെ കുറ്റം പറഞ്ഞ് പറഞ്ഞ് ഒടുവില്‍ വാല് ചതിച്ചതിനാല്‍ ജീവന്‍ നഷ്ടപ്പെട്ട പഞ്ചതന്ത്രത്തിലെ കുറുക്കന്റെ അവസ്ഥ നമുക്ക് വരാതിരിക്കട്ടെ.

ഹോംസ് July 25, 2010 at 5:23 PM  

"ഒരു കുട്ടിക്ക് 30 പൈസ വച്ച് കിട്ടും"
ആഹാ..
ഇനി എന്റര്‍ ചെയ്യാന്‍ അധ്യാപകരുടെ തിരക്കായിരിക്കും!
ആര്‍ക്കും യാതൊരു പരാതിയുമുണ്ടാകില്ല.
സെന്‍സസ് അഭ്യാസത്തിന് ടീച്ചര്‍മാര്‍ക്ക് കിട്ടിയതു കേള്‍ക്കണോ? സറണ്ടര്‍ അടക്കം ഇരുപത്തയ്യായിരത്തിനു മുകളില്‍ !!
ഞായറാഴ്ചകളടക്കം രാവും പകലുമില്ലാതെ പണിയെടുത്ത റവന്യൂ സ്റ്റാഫിനോ?
തേങ്ങാക്കൊല!
അടുത്ത ജന്മത്തിലെങ്കിലും അധ്യാപകനായി ജനിക്കണേ..!

Unknown July 25, 2010 at 5:46 PM  

"അടുത്ത ജന്മത്തിലെങ്കിലും അധ്യാപകനായി ജനിക്കണേ..!"
അന്ന് ഹോംസ് എന്ന് പേരുള്ള (സ്വഭാവമുള്ള )ഒരാള്‍ ഉണ്ടായാല്‍ ,ഒരു ബ്ലോഗ്‌ ഉണ്ടായാല്‍ , എന്റെ എല്ലാ പ്രശ്നങ്ങളും തീരുമായിരുന്നു.
എന്തിനും ഒടുവില്‍ കാശിന്റെ കാര്യം പറഞ്ഞ് അധ്യപകവഗത്തെ കുത്തുന്ന ഒരു അവതാരം .
ഹോംസ് ചേട്ടാ തുടങ്ങിക്കോ . സമയം 5.45 . ഇന്ന് ഒരുപാട്‌ബാക്കിയുണ്ട്.കുരും പൊട്ടന്‍ കര്‍ക്കടകത്തില്‍ വന്ന ശേഷം മിനുട്ടില്‍ 2 സന്ദര്സകര്‍ .വൈകുന്നേരം പ്രത്യകിച്ചും.

ഗീതാസുധി July 25, 2010 at 6:04 PM  

ഇല്ല ഹോംസ്,
നിങ്ങളൊരിക്കലും ഒരു ജന്മത്തിലും അധ്യാപകനായി ജനിക്കില്ല!
നിങ്ങളെന്നല്ല, റവന്യൂവകുപ്പിലുള്ള ഭൂരിഭാഗവും.
ഏതെങ്കിലുമൊരു സര്‍ട്ടിഫിക്കറ്റിനായി നിങ്ങളുടെ തിണ്ണനിരങ്ങുന്ന പട്ടിണിപ്പാവങ്ങളെ ഇരുപതുചാലെങ്കിലും നടത്തുന്ന,അവന്റെ കീശയിലെ അവശേഷിച്ച മുഷിഞ്ഞനോട്ടുകളിലേക്ക് ആര്‍ത്തിയോടെ കണ്ണെറിയുന്ന നിങ്ങളാര്‍ക്കും അത്രയും സൗഭാഗ്യം ദൈവം കല്പിക്കില്ല!!

Unknown July 25, 2010 at 6:30 PM  

സബ് ജില്ല കായികമേള xxx സ്കൂളിലെ കായികാധ്യാപകന്‍ ഫിനിഷിംഗ് പൊയന്റില്‍ നിന്ന് മൂന്നാം സ്ഥാനം നോട്ടു ചെയ്യുമ്പോളാണ് മൈക് അന്നൌന്സെമെന്ട " xxx സ്കൂളിലെ --------കുട്ടിക്ക് ഡിസ്ക്‌ ത്രോ യില്‍ ഒന്നാംസ്ഥാനം".
സ്കൂളിന്റെ പേര്‍ കേട്ടപ്പോള്‍ ഒന്ന് ശ്രദ്ധിച്ചു .ചോറിന്റെ കൂപെന്‍ തരാനായിരിക്കും. അല്ല.
" പറഞ്ഞത് ശറീ തന്നെ . കുട്ടിക്ക് സ്ഥാനം." "എന്റെ സ്കൂളില്‍ അങ്ങിനെ ഒരു കുട്ടി ഇല്ലല്ലോ." തൊട്ടടുത്ത്‌ നില്‍ക്കുന്ന മറ്റൊരു കായികാധ്യാപകന്‍ സംശയം തീര്‍ക്കാന്‍ വിക്ടറി സ്ടാടിന്നടുത്തു നോക്കി . വിളിച്ചുപറഞ്ഞത്‌ ശറീ . കേട്ട അധ്യാപകന്‍ മൂക്കത്ത് വിരല്‍ വെച്ചുപോയി .
വാല്‍ക്കഷ്ണം:സ്വന്തം കുട്ടികളെ പരിചയമില്ലാതെ സബ് ജില്ല,revenue ജില്ല സ്പോര്‍ട്സ് നടത്താന്‍ ആര്‍ക്കും അനുവാതം അഥവാ ഡ്യൂട്ടി കൊടുക്കരുത്.

ഹോംസ് July 25, 2010 at 6:38 PM  

"എന്തിനും ഒടുവില്‍ കാശിന്റെ കാര്യം പറഞ്ഞ് അധ്യപകവഗത്തെ കുത്തുന്ന ഒരു അവതാരം ."
തിരിച്ചുകുത്തുന്നത് കണ്ണില്‍പെട്ടില്ലേ തുളസീ..
"ഏതെങ്കിലുമൊരു സര്‍ട്ടിഫിക്കറ്റിനായി നിങ്ങളുടെ തിണ്ണനിരങ്ങുന്ന പട്ടിണിപ്പാവങ്ങളെ ഇരുപതുചാലെങ്കിലും നടത്തുന്ന,അവന്റെ കീശയിലെ അവശേഷിച്ച മുഷിഞ്ഞനോട്ടുകളിലേക്ക് ആര്‍ത്തിയോടെ കണ്ണെറിയുന്ന..."

848u j4C08 July 25, 2010 at 6:42 PM  

.
അല്ല ഗീത ടീച്ചറെ ,
ആഴ്ചയില്‍ 30 പീരിയഡ് എന്ന് പ്രാസം ഒപ്പിച്ചു പറഞ്ഞതായിരിക്കും അല്ലെ?

S . I . T . C . മാര്‍ uploading -ഉം ,downloading -ഉം ഒക്കെയായി നടപ്പാണ് , ക്ലാസ്സില്‍ പോകില്ല എന്നൊക്കെയാണല്ലോ സ്റ്റാഫ് റൂമിലെ അടക്കം പറച്ചില്‍ .

.

JOHN P A July 25, 2010 at 7:05 PM  

പരീചയക്കുറവുള്ള മേഖലയാണ് കായികം.പണ്ട് ബസ്സുകിട്ടാന്‍ ഓടിയിട്ടുണ്ട്.
ആരോഗ്യമുള്ള കുട്ടികള്‍ നാടിന്റെ സമ്പത്താണ്. ആവശ്യമെങ്കില്‍ അവര്‍ക്ക് ഏതുവിഷയപ​ഠനത്തിലും ശോഭിക്കാം.
പഠനവും കായികപരിശീലനവും നന്നായി കൊണ്ടുപോകുന്ന കുട്ടികളോട് എനിക്ക് എന്നും ബഹുമാനമാണ്. അത് വിരളമാണെന്നത് ഒരു സത്യം.
കായികവും അധ്യാപനവും നന്നായി നടത്തുന്ന ജനാര്‍ദ്ധനന്‍ മാസ്റ്ററെ ഞാന്‍ ഇഷ്ടപ്പെടുന്നത് അതുകൊണ്ടാണ്. മാസ്റ്റര്‍ക്ക് നന്ദി.

കരുംപൊട്ടന്‍ July 25, 2010 at 7:07 PM  

നാട്ടിലുള്ള വനഭൂമിയൊക്കെ കുത്തകകള്‍ക്ക് തീറെഴുതി കൊടുത്തും .പാവപ്പെട്ടവന്‍ ഒരു തുണ്ട് ഭൂമിയുടെ അവകാശത്തിന്നായി കെഞ്ചുമ്പോള്‍ പുറം കാലുകൊണ്ട്‌ തട്ടുകയും ചെയ്യുന്ന ആളുകള്‍ അധ്യാപകരുടെ മെക്കിട്ടു കയറുന്നതില്‍ വൈരുദ്ധ്യമുണ്ട്.

കരുംപൊട്ടന്‍ July 25, 2010 at 7:07 PM  

ഏതെങ്കിലും ഒരു പി ടി മാഷ്‌ കുട്ടികളെ വെയിലത്ത്‌ വിട്ടു സ്റ്റാഫ് റൂമില്‍ ഇരിക്കുന്നുന്ടെന്നു പറയാന്‍ ഇവര്കൊക്കെ ആര് അവകാശം നല്‍കി.രണ്ടായിരം കുട്ടികള്‍ക്ക് എത്ര പി ടി മാഷ്‌ ഉണ്ടാകും ??.ഒരു ചെറിയ ഗ്രൗണ്ടില്‍ ഞെളുങ്ങിയ (പി ടി മാഷ്‌ ആണല്ലോ നെളുക്കിയത്) പന്തും കൊടുത്തു വിടുകയല്ലാതെ എന്ത് സൌകര്യമാണ് സ്കൂളില്‍ ഒരുക്കിയത്?.സ്കൂള്‍ കായിക ദിനത്തില്‍ എത്ര പേര്‍ ഒരു വഴി പാടിനെങ്കിലും സഹകരിക്കുന്നുണ്ട് ??.സബ് ജില്ലയും അതിനു മുകളിലും കുട്ടികളെ മത്സരിപ്പിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും എത്ര പേര്‍ ഉണ്ടാകാറുണ്ട്?.സ്പോര്‍ട്സ് കുട്ടികളോട് മറ്റു സാറന്‍ മാരുടെ മനോഭാവം എന്ത്?.പിന്നെയെങ്ങിനെ കായിക മേഘലയില്‍ നാം തിളങ്ങും ??.വെറുതെ പി ടി മാഷ്‌ടെ തലയില്‍ കയറാതെ.കമ്പ്യൂട്ടര്‍ അറിയുന്നവര്‍ കുട്ടികളുടെ വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്യാനും കണക്കു ചോദിക്കുന്നു വളരെ മോശം.ഇങ്ങിനെ എല്ലാത്തിനും മറ്റുള്ളവരെ പഴി ചാരി രക്ഷപ്പെടുന്നത് അത്ര നല്ല സ്വഭാവമാണോ ടീച്ചര്‍??

ഗീതാസുധി July 25, 2010 at 7:34 PM  

"കമ്പ്യൂട്ടര്‍ അറിയുന്നവര്‍ കുട്ടികളുടെ വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്യാനും കണക്കു ചോദിക്കുന്നു വളരെ മോശം."
ആരു കണക്കുചോദിച്ചൂന്നാ..?
കംപ്യൂട്ടര്‍ അറിയുന്നവരാകാനുള്ള അടിസ്ഥാന ട്രൈനിങ്ങുകളൊക്കെ ഏതാണ്ട് എല്ലാവര്‍ക്കും കിട്ടിയിട്ടുണ്ട് പൊട്ടാ..!
പിന്നീട് അത് പ്രാക്ടീസുചെയ്ത് ഉപയോഗപ്പെടുത്താനൊന്നും പലര്‍ക്കും മനസ്സില്ലാത്തതാണ് പ്രശ്നം.
അങ്ങിനെ ചെയ്ത ,ഞങ്ങള്‍ ഹതഭാഗ്യരുടെ, തലയിയായി മുഴുവന്‍ ഭാരങ്ങളും. ബാബുസാര്‍ പറഞ്ഞപോലത്തെ,സ്റ്റാഫ് റൂം കുനുഷ്ടുകള്‍ കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ണ്ണം! (കടുംപൊട്ടന് മാത്​സ്ബ്ലോഗിനോടുതോന്നിയ ഒരു 'ഇത്' ഉണ്ടല്ലോ, അതിനേക്കാള്‍ വൃത്തികെട്ട മറ്രൊരു 'ഇത്' ആണു മാഷേ നിങ്ങള്‍ പറഞ്ഞ ഈ സ്റ്റാഫ്റൂം വളിപ്പുകള്‍.

കരുംപൊട്ടന്‍ July 25, 2010 at 8:00 PM  

@geethaa sudhi
എല്ലാം കുട്ടികള്‍ക്ക് വേണ്ടിയല്ലേ.ചെയ്തു കൊടുത്തേക്കാം ടീച്ചറെ.പി ടി മാഷ്‌ തന്നെ ഇതൊക്കെ ചെയ്യണം എന്നുപറഞ്ഞാല്‍ ഒത്തിരി കടുപ്പമാകില്ലേ.സ്കൂളിലെ ഐ ടി ക്ലാസ്സ്‌ മുഴുവനായും ഒരു ടീച്ചര്‍ എടുത്താല്‍ എത്ര കാര്യക്ഷമമാകും ?(ഇപ്പോള്‍ എത്ര എന്ന് ഞാന്‍ ചോദിക്കുന്നില്ല ഐ ടി യില്‍ എ പ്ലസ്‌ കിട്ടിയവന് ഓപ്പണ്‍ ഓഫീസില്‍ ഒരു സ്ലൈഡ് പോലും ഉണ്ടാക്കാനരിയാത് ഞാന്‍ സാക്ഷിയാണ് ).അതെ ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍ വരുന്ന പരാധീനതയുടെ നീണ്ട ലിസ്റ്റ്, അത് തന്നെയാണ് ഒരു പി ടി മാഷും പറയുക.എന്നാല്‍ ഇല്ലായ്മയില്‍ നിന്നും അത്ഭുതങ്ങള്‍ സ്രഷ്ടിച്ച ഒരുപാട് പേരും ടീച്ചറുടെ മുന്‍പില്‍ ഇല്ലേ.
പിന്നെ ടീച്ചറെ സ്റ്റാഫ് റൂമിലെ ആ ' ഇത് '.ഒരു തലമുറയെ നിങ്ങളുടെ കൈകളില്‍ ഏല്‍പിച്ച ഒരു സമൂഹം അറിയതിരിക്കുന്നതല്ലേ നല്ലത്??.ഹോംസിനു ഒരു ഇര കൊടുക്കെണ്ടിയിരുന്നോ ??

848u j4C08 July 25, 2010 at 8:07 PM  

@കരും പൊട്ടന്‍ ,
രണ്ടായിരം കുട്ടികളെയും ഒരുമിച്ചു ഗ്രൌണ്ടിലൂടെ കൂട്ട ഓട്ടം ഓടിക്കാന്‍ അല്ലല്ലോ പറഞ്ഞത് ?

രണ്ടായിരം കുട്ടികളില്‍ നിന്നും മത്സര ശേഷിയും , താല്‍പ്പര്യവും ഉള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ശരിയായ പ്രോത്സാഹനം കൊടുക്കാതെ , സ്റ്റാഫ് റൂമില്‍ ഇരിക്കുന്ന പി . ടി . മാഷന്മാരെ വിമര്‍ശിക്കാന്‍ കരും പൊട്ടന്റെ non objection certificate ആര്‍ക്കു വേണം ?

കരും പൊട്ടന് എത്ര സ്കൂളിലെ സാഹചര്യങ്ങള്‍ അറിയാം ?

സ്കൂള്‍ കായിക മത്സരങ്ങളില്‍ മറ്റു അധ്യാപകര്‍ വെയില്‍ കൊള്ളുമ്പോള്‍ , ഇക്കൂട്ടര്‍ പവലിയനില്‍ ഇരുന്നു റെക്കോര്‍ഡ്‌ വര്‍ക്ക് ചെയ്യുകയല്ലേ ?

സബ് ജില്ലയും അതിനു മുകളിലും കുട്ടികളെ മത്സരിപ്പിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും എത്ര പേര്‍ ഉണ്ടാകാറുണ്ട്?

സബ് ജില്ലയും അതിനു മുകളിലും കുട്ടികള്‍ എത്തണമെങ്കില്‍ അതിനു വേണ്ടി മാത്രം ശമ്പളം പറ്റുന്നവര്‍ സ്റ്റാഫ് റൂമില്‍ ഇരുന്നു ന്യായം പറഞ്ഞാല്‍ പോരാ , പണിയെടുക്കണം .

സ്പോര്‍ട്സ് കുട്ടികളോട് മറ്റു സാറന്‍ മാരുടെ മനോഭാവം എന്ത്?.

എന്തെങ്കിലും നല്ല മനോ ഭാവം ഉള്ളത് മറ്റു സാറന്മാര്‍ക്ക്‌ മാത്രം

പിന്നെയെങ്ങിനെ കായിക മേഘലയില്‍ നാം തിളങ്ങും ??.

അതല്ലേ സര്‍ , എല്ലാവരും ചോദിക്കുന്നത് ?

കമ്പ്യൂട്ടര്‍ അറിയുന്നവര്‍ കുട്ടികളുടെ വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്യാനും കണക്കു ചോദിക്കുന്നു വളരെ മോശം.

എന്ത് മോശം ? സ്റ്റാഫ് റൂമില്‍ ഇരുന്നു പരദൂഷണം പഞ്ഞതിനല്ല കണക്കു ചോദിക്കുന്നത് ?
ക്ലാസ് ചാര്‍ജ്ജും , 25 പീരിയടും , സ്പെഷ്യല്‍ ക്ലാസ്സും , department വക മെയില്‍ നോട്ടവും , മറുപടി അയയ്ക്കലും ഒക്കെ കഴിഞ്ഞു extra വര്‍ക്ക്‌ ചെയ്യുന്നതിനാണ് കണക്കു ചോദിച്ചത് .




.

കരുംപൊട്ടന്‍ July 25, 2010 at 8:14 PM  

@ഹോംസ്

ചെയ്യുന്ന ജോലിക്ക് കൂലി ചോദിക്കുന്നതും വരുമാന സര്ടിഫികറ്റ് നോ കൂര വെക്കാന്‍ കുടിക്കടം ചോദിക്കുന്നവന്റെയും കീശയിലേക്ക്‌ കഴുക കണ്ണ് പായിക്കുന്നതും ഒന്നിച്ചു ഉപമിച്ച താങ്കളുടെ ആ കഴിവ് അപാരം അപാരം

ജനാര്‍ദ്ദനന്‍.സി.എം July 25, 2010 at 8:19 PM  

രാവിലെ മുതല്‍ ഇതിന്റെ കൂടെയുണ്ട്. എല്ലാവരുടെയും അഭിപ്രായപ്രകടനങ്ങള്‍ക്കു ശേഷം പ്രതികരിക്കാമെന്നു കരുതിയതാണ്. ചര്‍ച്ചയിലുള്ള അഭിപ്രായങ്ങളെല്ലാം സ്വാഗതാര്‍ഹം തന്നെ. പക്ഷെ അത് മുഖ്യ ചര്‍ച്ചാബിന്ദുവില്‍ നിന്ന് മാറിപ്പോവുമ്പോള്‍ അതിന്റെ സമഗ്രത നഷ്ടപ്പെടുന്നു.

പൊതുവില്‍ കാണുന്ന ഒരു രീതി അവരതു ചെയ്യുന്നില്ല, അവര്‍ മോശക്കാരാണ്, അവരോട് പറഞ്ഞിട്ട് കാര്യമില്ല എന്ന രീതിയിലുള്ള കുറ്റാരോപണ രീതിയാണ്.(error hunting)

ഞാനിനിയും മെച്ചപ്പെടേണ്ടതുണ്ട്. എനിക്ക് കൂടുതലായി ഇന്നത് ചെയ്യാന്‍ കഴിയും. മറ്റുള്ളവരുടെ മികച്ചത് ഞാന്‍ എന്റെതു കൂടിയാക്കി മാറ്റും- എന്നിങ്ങനെ ചിന്തിക്കാന്‍ നമുക്ക് കഴിയണം.

Vijayan Kadavath July 25, 2010 at 8:40 PM  

കുട്ടികളെ ഹൃദ്രോഗികളാക്കരുതേ...

നമ്മുടെ കുട്ടികളില്‍ 80 ശതമാനത്തിലും ഒരു മൈല്‍ ഓടാന്‍ വേണ്ട കായികശേഷി പോലും ഇല്ലത്രെ. തീര്‍ന്നില്ല, വരും തലമുറയിലെ 80 ശതമാന പേര്‍ക്കും 25 വയസിലേ ഹൃദ്രോഗം വരാന്‍ സാധ്യതയുണ്ട്.

സമ്പൂര്‍ണ കായികക്ഷമത പരിപാടിയുടെ ഭാഗമായി കേരളത്തിലെ 5 മുതല്‍ 9 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ കായികക്ഷമത പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തല്‍. ആരോഗ്യകരമായ ജീവിതശൈലി കുട്ടികളില്‍ വളര്‍ത്തേണ്ടത് അത്യാവ ശ്യമാണെന്നാണു പരിശോധനാഫലം സൂചിപ്പിക്കുന്നത്.

പരിശോധന പറഞ്ഞത്
അഞ്ചു കായികക്ഷമതാ ഘടകങ്ങളാണു നല്ല ആരോഗ്യത്തിനു വേണ്ടത്. ഹൃദയശ്വസന സ്ഥിരത, പേശീശക്തി, പേശീസ്ഥിരത, ശരീരവഴക്കം, ശരീരത്തിന്റെ നിര്‍മിതി എന്നിവയാണ് ആ ഘടകങ്ങള്‍. ഇവയിലെല്ലാം കുട്ടികള്‍ നിര്‍ദിഷ്ട നിലവാരം പുലര്‍ത്തുന്നുണ്ടോ എന്നാണു പരിശോധനയില്‍ വിലയിരുത്തുന്നത്. സിറ്റ് അപ്, സിറ്റ് ആന്‍ഡ് റീച്ച്, മോഡിഫൈഡ് പുള്‍അപ്‌സ്, ഒരു മൈല്‍ ഓട്ടം അല്ലെങ്കില്‍ നടത്തം, ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവയാണു വിവിധ കായികക്ഷമതാഘടകങ്ങള്‍ അളക്കാനുള്ള പരിശോധനാ ഇനങ്ങള്‍.

പതിനാറുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തതില്‍ എല്ലാ പരിശോധനകളിലും ഏറ്റവും കുറഞ്ഞ അളവിലെങ്കിലും നിര്‍ദിഷ്ട നിലവാരം പുലര്‍ത്തിയതാകട്ടെ വെറും 8161 പേര്‍ മാത്രം. കായിക ക്ഷമത പരിശോധനയില്‍ പ്രായം കൂടുന്നതനുസരിച്ചു നിലവാരം കുറയുന്നതായാണ് കണ്ടത്. 13-15 വയസുള്ള ആണ്‍കുട്ടികളുടെ വയറിന്റെ കരുത്ത്, ശരീര വഴക്കം, ഹൃദയ-ശ്വസനാവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത എന്നിവ വേണ്ടത്ര ഇല്ലെന്നും തെളിഞ്ഞു.

Vijayan Kadavath July 25, 2010 at 8:41 PM  

പെണ്‍കുട്ടി ഏറെ പിന്നില്‍
ആണ്‍കുട്ടികളെ അപേക്ഷിച്ചു പെണ്‍കുട്ടികളുടെ സ്ഥിതി വളരെ മോശമാണ്. വയറിന്റെ കരുത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. പെണ്‍കുട്ടികളില്‍ 53.69 ശതമാനം പേര്‍ക്കും വയറിന്റെ കരുത്തിന്റെ കാര്യത്തില്‍ നിര്‍ദിഷ്ട നിലവാരം ഇല്ല. പത്തു വയസുകാരായ പെണ്‍കുട്ടികള്‍ക്കു മാത്രമെ വയറിന്റെ കരുത്തിന്റെ കാര്യത്തില്‍ വേണ്ട നിലവാരമുള്ളു. പ്രായം കൂടുന്നതനുസരിച്ചു ഇവരുടെ ശതമാനം കൂടി വരുന്നു. പെണ്‍കുട്ടികളില്‍ 64.82 ശതമാനത്തിനും മെയ്‌വഴക്കം കുറവാണ്. ഒരു മൈല്‍ ഓട്ടത്തില്‍ 42 ശതമാനം പെണ്‍കുട്ടികള്‍ക്കും നിര്‍ദിഷ്ട നിലവാരം പുലര്‍ത്താനായില്ല. ഹൃദയ-ശ്വസന അവയവങ്ങളുടെ പ്രവര്‍ത്തന”ക്ഷമതകുറവാണെന്നാണ് ഇതു വെളിപ്പെടുത്തുന്നത്.

വളരുന്തോറും തളരുന്നവര്‍
കുറഞ്ഞ കായികശേഷി ഒരു പിടിരോഗങ്ങളിലേയ്ക്കുള്ള പടിവാതി ലാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനശേഷി കുറഞ്ഞാല്‍ രക്തസമ്മര്‍ദം കൂടാം. വേണ്ടത്ര വ്യായാമം ഇല്ലെങ്കില്‍ രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടി ചെറുപ്രായത്തിലേ ഹൃദ്രോഗികളാകാം. കൊളസ്‌ട്രോളിന്റെ അളവും കൂടാം. പൊണ്ണത്തടിയും കുടവയറും വരാം. കുടവയറുള്ള വര്‍ക്കു ഭാവിയില്‍ പ്രമേഹം വരാനും സാധ്യതയേറെ.

നടുവേദന പതിവാകുന്നു
പെണ്‍കുട്ടികളിലെ വയറിന്റെ കരുത്തില്ലായ്മ ഭാവിയില്‍ നടുവേദന യ്ക്കു കാരണമാകും. കാരണം ഉദരഭാഗത്തെ പേശികളാണ് നട്ടെല്ലിനു താങ്ങു നല്‍കുന്നത്. ഉദരപേശികള്‍ അയയുന്നതോടെ ഈ താങ്ങു നഷ്ടപ്പെടുകയും വേദനയ്ക്കിടയാക്കുകയും ചെയ്യും. മാത്രമല്ല. വയര്‍ ചാടാനും ശരീരത്തിന്റെ മൊത്തം ഘടന മോശമാകാനും കാരണമാകും. കേരളത്തിലെ 35 വയസുള്ള ഭൂരിഭാഗം സ്ത്രീകളും കുടവയറും നടുവേദനയും കൊണ്ടു കഷ്ടപ്പെടുന്നു എന്ന പഠനം ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്.

ചുരുക്കിപ്പറഞ്ഞാല്‍ വരും തലമുറയിലെ 80 ശതമാനം പേര്‍ക്കും പ്രമേഹം മുതല്‍ രക്തസമ്മര്‍ദം വരെയുള്ള ജീവിതശൈലി രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഈ രീതിയില്‍ കാര്യങ്ങള്‍ പോ യാല്‍ 2020 ആകുന്നതോടെ ലോകമാസകലം ഉള്ള ഹൃദ്രോഗികളില്‍ 60 ശതമാനവും ഇന്ത്യയിലാകും.

ഇനിയെന്തു വേണം?
രാജ്യത്തിന്റെ നെടുംതൂണുകളാകേണ്ട യുവജനതയെ മുഴുവന്‍ രോഗികളാക്കാന്‍ പോന്ന ഈ വിപത്തിന്റെ കാരണത്തെക്കുറിച്ചു മനോരമ ആരോഗ്യം നടത്തിയ അന്വേഷണത്തോടു പ്രതികരിച്ച ആരോഗ്യരംഗത്തെ പ്രമുഖര്‍ മുഴുവന്‍ ചൂണ്ടിക്കാണിച്ച കാരണം കുട്ടികളിലെ കായികപ്രവര്‍ത്തനങ്ങളുടെ അഭാവമാണ്.

കായികപ്രവര്‍ത്തനങ്ങളെ ഒരു മത്സര ഇനമാക്കി മാറ്റുന്നതിനു പകരം അതു ജീവിതശൈലിയുടെ ഭാഗമാക്കി മാറ്റേണ്ടതാണെന്ന കാഴ്ചപ്പാടു സ്‌കൂളുകളോ മാതാപിതാക്കളോ നല്‍കുന്നില്ല. അക്കാദമിക് വിജയങ്ങളുടെ പിന്നാലെ പരക്കം പായുന്നതിനിടയില്‍ കായിക പ്രവര്‍ത്തന ങ്ങള്‍ക്കു വേണ്ടത്ര സമയം കണ്ടെത്താനാവാത്തതും കുറഞ്ഞ കായി കക്ഷമതയ്ക്കു കാരണമാണ്.

പ്രത്യേക പാക്കേജ്
കായികപ്രവര്‍ത്തനങ്ങള്‍ ആരോഗ്യത്തിനു നല്ലതാണെങ്കിലും അടിച്ചേ ല്‍പിക്കാന്‍ ശ്രമിക്കരുത്. കുട്ടികളറിയാതെ തന്നെ വ്യായാമത്തെ കൂടി അവരുടെ ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തുകയാണു വേണ്ടത്. ഇതിനു മാതാപിതാക്കള്‍ മാത്രം ശ്രമിച്ചാല്‍ പോരാ സ്‌കൂളുകളുടെ സഹകരണവും സര്‍ക്കാരിന്റെ പിന്തുണയും വേണം.

ആരോഗ്യരംഗത്തെ പ്രമുഖരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാന ത്തില്‍ അധികൃതര്‍ക്കും സ്‌കൂളുകള്‍ക്കും മാതാപിതാക്കള്‍ക്കുമായി ചില പ്രായോഗിക നിര്‍ദേശങ്ങള്‍ മനോരമ ആരോഗ്യം മുന്നോട്ടു വയ് ക്കുന്നു.

സ്‌കൂളുകള്‍ അറിയാന്‍
* സ്‌കൂളുകളില്‍ കളികള്‍ക്കും കായിക പ്രവര്‍ത്തനങ്ങള്‍ക്കും പറ്റിയ സാഹചര്യമൊരുക്കണം.
* കളികള്‍ക്കായി സമയം അനുവദിക്കുന്നതു കുട്ടികളുടെ പഠനനിലവാരം പിന്നാക്കമാക്കും എന്നതു തെറ്റായ ധാരണയാണ്. തുടര്‍ച്ചയായി 45 മിനിറ്റു മാത്രമെ കുട്ടികളുടെ ശ്രദ്ധയും ഗ്രഹണശേഷിയും പതറാതെ നില്‍ക്കൂ.
* ഉച്ചയ്ക്കു കുറഞ്ഞതു മുക്കാല്‍ മണിക്കൂര്‍ ഇടവേള നല്‍കണം. ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം ഓടിച്ചാടിക്കളിക്കാന്‍ വേണ്ട സമയം ഇതു വഴി കിട്ടും.

* പണ്ടുണ്ടായിരുന്ന പി റ്റി ക്ലാസുകള്‍ കുട്ടികള്‍ക്കു വേണ്ടത്ര വ്യായാമം കളികളിലൂടെ ലഭിക്കാന്‍ സഹായിച്ചിരുന്നു. 45 മിനിറ്റോളം വരുന്ന ഇത്തരം ക്ലാസുകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. അഞ്ചു മിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള മാസ്ഡ്രില്ലുകളോടെ സ്‌കൂള്‍ ദിവസം തുടങ്ങാവുന്നതാണ്.

കരുംപൊട്ടന്‍ July 25, 2010 at 8:47 PM  

@ babu jacob
പോട്ടനോക്കെ തന്നെ പക്ഷെ താങ്കള്‍ തൊട്ടു മുന്‍പ് പൂശിയ കമെന്റിനു അതിനു മുന്പുപ് താങ്കള്‍ തന്നെ പൂശിയ കമന്റ് മറുപടി തരും.

"ആഴ്ചയില്‍ 30 പീരിയഡ് എന്ന് പ്രാസം ഒപ്പിച്ചു പറഞ്ഞതായിരിക്കും അല്ലെ?

S . I . T . C . മാര്‍ uploading -ഉം ,downloading -ഉം ഒക്കെയായി നടപ്പാണ് , ക്ലാസ്സില്‍ പോകില്ല എന്നൊക്കെയാണല്ലോ സ്റ്റാഫ് റൂമിലെ അടക്കം പറച്ചില്‍" .

എന്താ അപ്പോള്‍ ഹോംസ്‌ പറഞ്ഞ അധ്യാപകര്‍ പി ടി മാശന്‍ മാരാനല്ലേ ഇപ്പോഴാണ്‌ മനസ്സിലായത്.
കണ്ടിട്ടുണ്ട് ഒരുപാട് കായിക മേളകള്‍ ഒരു ചിലമ്പിച്ച മൈക്കും ഒന്നോ രണ്ടോ സാറന്‍ മാരും പിന്നെ കുറെ ഡാഷ് 100 മീറ്റെര്‍ ഡാഷ് പിന്നെ കുറച്ചു കുട്ടികള്‍ അടുത്ത സിനിമാ ശാലയില്‍ തിരക്കുന്നതും.കൂലി ചോദിക്കണം പക്ഷെ അതൊരു എച്ചി കണക്കാവരുത്.
സാറന്‍ മാര്‍ തമ്മില്‍ പരദൂഷണം പറഞ്ഞും പോര്‍വിളിച്ചും സ്റ്റാഫ് റൂമിനെ മലീമാസമാകുന്നുണ്ടെങ്കില്‍ അത് പി ടി മാഷ്‌ മാത്ര മാകില്ല.
ഒരുപാട് സ്കൂള്‍ അറിയില്ലെങ്കിലും കായികമായി മുന്നില്‍ നില്‍കുന്ന കുട്ടികളെ വേസ്റ്റ് എന്ന് വിളിക്കുന്ന സാരുമാരെ ഞാന്‍ കണ്ടിട്ടുണ്ടേ


പി ടി മാഷ്‌ ആദ്യം ചെയ്യേണ്ടത് ഇത് പോലെ ജീര്‍ണിച്ച സാറന്മാരുടെ മാനസികാരോഗ്യം മെച്ചപ്പെടുതലാണ് എന്നാല്‍ തന്നെ ഒരു തലമുറ രക്ഷപ്പെടും.

848u j4C08 July 25, 2010 at 8:49 PM  

.
@ കരും പൊട്ടന്‍ ,

ഞാന്‍ പൊട്ടനല്ല . ഒരു പ്രാവശ്യം പറഞ്ഞാല്‍ മനസ്സിലാകും .



.

കരുംപൊട്ടന്‍ July 25, 2010 at 8:54 PM  
This comment has been removed by the author.
കരുംപൊട്ടന്‍ July 25, 2010 at 8:56 PM  

@ വിജയന്‍ കടവത്
സാരന്‍ മാരുടെ വയറിന്റെ കറുത്ത് കൂടി കൊടുത്തിരുന്നെങ്കില്‍.നാവിന്റെ കറുത്ത് ഇവിടെ അളക്കാം
@ഗീത സുധി
പലര്‍ക്കും മനസ്സില്ലാത്തതാണ് പ്രശ്നം.
അങ്ങിനെ ചെയ്ത ,ഞങ്ങള്‍ ഹതഭാഗ്യരുടെ, തലയിയായി മുഴുവന്‍ ഭാരങ്ങളും.

ഹതഭാഗ്യര്‍!!!!.ഇപ്പോള്‍ ഖേദിക്കുന്നു എന്നര്‍ത്ഥം

അല്ലേയ്‌ ഇതൊക്കെ പി ടി മാഷ്‌ടെ പണിയാടെ ഞമ്മള്‍ എന്തിനു ഇതില്‍ തലയിടണം.വല്ല അപ്ളോടിംഗ് എന്നും ട്രെയിനിങ്ങും പറഞ്ഞു മുങ്ങാമെടാ

Vijayan Kadavath July 25, 2010 at 9:20 PM  

കരുംപൊട്ടന്‍,

ഞാനാരേയും ആക്ഷേപിക്കാനോ കളിയാക്കാനോ വേണ്ടിയല്ല ഈ കമന്റിട്ടത്. വളരെ ആത്മാര്‍ത്ഥമായി ജനാര്‍ദ്ദനന്‍ മാഷ് ചെയ്ത ഒരു പോസ്റ്റിന് അനുബന്ധം ചേര്‍ക്കുക മാത്രമാണ് ചെയ്തത്. ഈ വിവരങ്ങള്‍ എന്റെ സ്വന്തവുമല്ല.

ആളെ നോക്കി കമന്റിടുന്ന ശീലവും എനിക്കില്ല. ബാബുജേക്കബും ഞാനും തമ്മില്‍ ഇടയ്ക്കെങ്കിലും ആശയസംഘര്‍ഷങ്ങളില്ലാതിരുന്നിട്ടില്ല. ആ സമയത്തെല്ലാം ഭാഷപരമായി നിലവാരം പുലര്‍ത്താന്‍ ഞങ്ങള്‍ രണ്ടു പേരും ശ്രമിച്ചിട്ടുണ്ട്. ബാബു ജേക്കബിന്റെ ശൈലി എനിക്ക് ഏറെ ഇഷ്ടമാണ് താനും. മറുപടിക്കമന്റ് വരാന്‍ കാത്തിരിക്കുന്ന അത്തരം ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്.

ഹോംസ് പണ്ടു പറഞ്ഞ പോലെ ബ്ലോഗ് ടീം ഞങ്ങളുടെ കമന്റുകള്‍ തെമ്മാടിക്കുഴിയിലേക്ക് തള്ളിയ ഒരു കാലം തൊട്ടുള്ള ചെറിയ ഇടവേള മാത്രമേ ഞാന്‍ ഈ ബ്ലോഗില്‍ കമന്റ് ചെയ്യാതിരുന്നിട്ടുള്ളു. അപ്പോഴും ദിവസവും ഞാന്‍ മാത്‍സ് ബ്ലോഗ് സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നതാണ് രസകരം. അത്തരമൊരു ആത്മബന്ധം ഈ ബ്ലോഗിലെ അംഗങ്ങള്‍ തമ്മിലുണ്ടായി എന്നതാണ് വാസ്തവം.അത് കൊണ്ടുതന്നെ മാത്‍സ് ബ്ലോഗിന് നേരെയുള്ള ഏത് ആക്രമണവും വേദനയോടെ ഞങ്ങള്‍ നോക്കിക്കാണുന്നു. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും.

കരുംപൊട്ടന്‍ July 25, 2010 at 10:36 PM  

@വിജയന്‍ കടവത് സാര്‍

ഇതില്‍ വേദനിപ്പിക്കാന്‍ എന്താണ് സാര്‍ പറഞ്ഞത്.
വിദ്ധ്യാര്തികളെ കായികക്ഷമത ഉള്ളവരാക്കുന്ന അധ്യാപകരും ഫിട്നെസ്സ് ഉള്ളവരാവണ്ടേ വയസ്സുകൂടും തോറും ശാരീരികമായി ഫിട്നെസ്സ് ആവാന്‍ അധ്യാപകര്‍ക്കും മടിയല്ലേ.പലരുടെയും അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.കുട്ടികള്‍ മാത്രം നന്നായാല്‍ മതിയോ?.

George Shinde July 25, 2010 at 11:05 PM  

school le kayika padanam - janadhipathyam vannittu 63 years--physical education nu ippol syllabus -- Now we can available the statistics regarding the physical fitness of our students . I hope the gov. now interested about the physical fitness of our youngsters. Doing physical exercises daily is the only medicine. Of course we are facing a big problem,that is the lack of awareness, infrastructure and the equipments we need.To achieve the minimum physical ability,educate the parents, teachers as well as students and force our students to do the physical activities like playing games, walking, jogging, learn swimming etc.

Jayasankar,Nerinjampilli Illom Chandrasekharan July 26, 2010 at 5:43 AM  

കായിക പരിശീലനത്തെക്കുറിച്ചു പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓര്‍മ്മ വന്നത് . ഇന്നത്തെ കായിക അദ്ധ്യാപകരില്‍ ഭൂരി ഭാഗവും കാര്യമായി ഒന്നും ചെയ്യുന്നില്ല. ആകാസത് എവിടെയെങ്കിലും മഴക്കാര കണ്ടാല്‍ അന്ന് 'ഡ്രില്‍ " ഇല്ല.
ഞാന്‍ പഠിച്ചിരുന്ന സര്‍ക്കാര്‍ സ്കൂളില്‍ ഇതിനായി വലിയ ഒരു ഷെഡ്‌ തന്നെ ഉണ്ടായിരുന്നു .' ഡ്രില്‍ ഷെഡ്‌ ' എന്നാണ് അത് അറിയപ്പെട്ടിരുന്നത്.'ചവിട്ടുനാടകം' (കായിക പരിശീലനം) ഏത് പൊരിഞ്ഞ മഴയത്തും നടത്താം . ഇന്ന് ആ ഷെഡ്‌ കഞ്ഞിപ്പുരയായി ഉപയോഗിക്കുന്നു ! കാലം പോയ പോക്കേ !. മുജ്ജന്മത്തില്‍ കണക്കു വാദ്ധ്യാന്‍മാരയിരുന്നവര്‍രാ ഇജ്ജന്മത്തില്‍ ഇക്കാലത്തെ പി. ടി മാഷുംമാരായി തീര്‍ന്നതെന്ന് തോന്നും

ഹുസൈന്‍ July 26, 2010 at 6:42 AM  

പി.ടി അധ്യാപകര്‍ക്കു മാത്രമായി സ്ക്കൂളുകളിലെ കായികപഠനം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് എന്റെ അഭിപ്രായം. അതിന് എല്ലാ അധ്യാപകരുടേയും സഹകരണം വേണ്ടി വരും. ആഴ്ചയില്‍ പരമാവധി ഒന്നര മണിക്കൂറല്ലേ (രണ്ട് പിരീഡ്) ഒരു പി.ടി മാഷിന് ഒരു ഡിവിഷനിലെ കുട്ടികളെ കയ്യില്‍ കിട്ടുകയുള്ളു. ഈ സമയം കൊണ്ട് എന്ത് കായിക പഠനം നടത്തിയാലാണ് ഫലപ്രദമാവുക?

പിന്നെ ക്ലാസ് ചാര്‍ജ്ജ് ഇല്ലായെന്ന പേരില്‍ മിക്കവാറും സ്റ്റോറിന്റേയോ നൂണ്‍ഫീഡിങ്ങിന്റേയോ ഉത്തരവാദിത്വം ആ പാവത്തിനും കാണും. ഇതിന്റെയെല്ലാം കണക്ക് ശരിയാക്കല്‍ ഒരു നിസ്സാരക്കാര്യമാണോ? അത് ചെയ്യേണ്ടെന്നു തീരുമാനിച്ചാലോ. പി.ടി അധ്യാപകരുടെ എണ്ണം കുറവായതിനാല്‍ ഏത് മേളയിലും പങ്കെടുക്കേണ്ടിയും വരും. ബഹുഭൂരിപക്ഷം സ്ക്കൂളുകളിലും പി.ടി മാഷ് ഒന്നല്ലേ ഉള്ളൂ?

shemi July 26, 2010 at 2:17 PM  

ആദ്യം മാറേണ്ടത് PET ഒരധ്യാപകന് മാത്രമുള്ളതാണെന്ന ധാരണയാണ്. എന്നാല്‍ അതിന് നേതൃത്വം നല്‍കേണ്ടത് തീര്‍ച്ചയായും ആ അധ്യാപകന്‍ തന്നെയായിരിക്കണം. ഭക്ഷണരീതിയിലെ മാറ്റമാണ് മറ്റൊന്ന്. പണ്ട് ചേമ്പും ചേനയും കാച്ചിലുമൊക്കെ ഉപയോഗിച്ചിരുന്നിടത്ത് ഇന്ന് ചില വിശേഷദിവസങ്ങളിലെ മാത്രം ഭക്ഷണമായി ഇതെല്ലാം മാറിയിരിക്കുന്നു.മാറേണ്ടത് കാഴ്ചപ്പാടുകള്‍ കൂടിയാണ്.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer