മാത്​സ് ബ്ലോഗിന് 5 ലക്ഷം ഹിറ്റുകള്‍

>> Thursday, July 22, 2010


മാത്​സ് ബ്ലോഗിന്റെ സന്ദര്‍ശനങ്ങളുടെ എണ്ണം അഞ്ചിനു പിന്നില്‍ അഞ്ചു പൂജ്യങ്ങളുമായി അഞ്ചു കൊണ്ട് ലക്ഷാര്‍ച്ചന ചെയ്യുമ്പോള്‍ ഞങ്ങളുടെ വായനക്കാരായ അധ്യാപകര്‍ക്കു മുന്നില്‍, വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍, രക്ഷകര്‍ത്താക്കള്‍ക്കു മുന്നില്‍, അഭ്യുദയകാംക്ഷികള്‍ക്ക് മുന്നില്‍.... ഞങ്ങളുടെ പതിനാറംഗ ബ്ലോഗ് ടീം നമ്രശിരസ്ക്കരാവുകയാണ്. നാളിതുവരെ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കുമെല്ലാം ആത്മാര്‍ത്ഥമായ നന്ദി. മലയാള ബ്ലോഗിങ്ങില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകളുള്ള ബ്ലോഗുകളുടെ ഗണത്തിലേക്ക് വരുമ്പോള്‍ ഞങ്ങളുടെ ആദരണീയരായ ഉപദേശകസമിതി അംഗങ്ങളെ നിങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുകയാണ്. ഈ സംരംഭത്തിന്റെ തുടക്കം മുതല്‍ ഞങ്ങള്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കിപ്പോരുന്ന സുനില്‍ പ്രഭാകര്‍ സാര്‍ (കണ്‍സല്‍റ്റന്റ്, ഓണ്‍ലൈന്‍, മാതൃഭൂമി), പ്രൊഫ. Dr. ഇ. കൃഷ്ണന്‍ സാര്‍ (മാത്​സ് ഡിപ്പാര്‍ട്ടമെന്റ് ഹെഡ് (റിട്ടയേഡ്), യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം & പാഠപുസ്തകകമ്മിറ്റി ചെയര്‍മാന്‍), Dr. അച്യുത് ശങ്കര്‍ സാര്‍ (എക്സ്. സിഡിറ്റ് ഡയറക്ടര്‍ & Hon. Director, ​Centre for Bioinformatics, University of Kerala, Trivandrum) എന്നിവരാണ് നമ്മുടെ ഉപദേശകസമിതി അംഗങ്ങള്‍. മെനുവില്‍ പുതുതായി Patrons എന്നതു കൂടി ഉള്‍പ്പെടുത്തി പുതുക്കിയിരിക്കുന്നത് കാണുക. തീര്‍ന്നില്ല, ഇന്നത്തെ ഈ സന്തോഷത്തിന്റെ ഭാഗമായി വിവിധ വ്യക്തികളോടും യൂണിറ്റുകളോടുമൊക്കെ ഞങ്ങള്‍ക്ക് നന്ദി പറയാനുണ്ട്. അതാരോടൊക്കെയെന്നല്ലേ?

ഒന്നരവര്‍ഷത്തെ ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കേരളത്തിനകത്തും പുറത്തുമുള്ള നിരവധിപേരെ പരിചയപ്പെടാന്‍ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത ഒരു ഘടമായി ഞങ്ങള്‍ കാണുന്നു. പ്രത്യേകിച്ചും ഞങ്ങളുടെ സഹപ്രവര്‍ത്തകരായ കേരളത്തിലെ അധ്യാപകരെ. വിഷയഭേദമെന്യേ അധ്യാപകര്‍ക്കായി ഒരു വേദിയൊരുക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. മാത്​സ് ബ്ലോഗിന് കടപ്പാടുള്ള ചിലരുടെ പേരുകള്‍ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. പൈത്തണ്‍ പാഠങ്ങളൊരുക്കുന്ന ചെന്നൈയില്‍ റിസര്‍ച്ച് ചെയ്യുന്ന ഫിലിപ്പ് സാര്‍, മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പസിലുകള്‍ ക്രോഡീകരിച്ച് ഇ-പുസ്തകം തയ്യാറാക്കുന്ന ഗൂഗിളില്‍ ജോലി ചെയ്യുന്ന അമേരിക്കയിലെ ഉമേഷ് സാര്‍, ഞങ്ങള്‍ക്ക് പാഠപുസ്തക സംബന്ധിയായ ചോദ്യങ്ങളൊരുക്കിത്തരുന്ന കണ്ണന്‍ സാര്‍, ഗായത്രി, ഹിത എന്നിവര്‍ക്കും ഖത്തറിലെ അസീസ് സാര്‍, അഞ്ജന ടീച്ചര്‍ എന്നു തുടങ്ങി ദാ, ഏറ്റവുമൊടുവില്‍ ജയശങ്കര്‍ സാര്‍, കാണ്‍പൂര്‍ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥിയും മാത്തമാറ്റിക്സ് ഒളിമ്പ്യാഡിലെ അസിസ്റ്റന്റ് കോച്ചുമായ റസിമാന്‍ സാര്‍ എന്നിവരോടൊക്കെയുള്ള നന്ദി പറഞ്ഞാല്‍ തീരുന്നതല്ല. ഇങ്ങനെയുള്ള ഒരു കൂട്ടം അധ്യാപകേതര അഭ്യുദയകാംക്ഷികളാണ് മാത്​സ് ബ്ലോഗിന് ഇത്രയേറെ പ്രശസ്തി നേടിത്തന്നത്. ഞങ്ങള്‍ക്ക് നിര്‍ലോഭമായ പിന്തുണ തന്നിട്ടുള്ള അന്‍വര്‍ സാദത്ത് സാര്‍ നേതൃത്വം നല്‍കുന്ന ഐടി@സ്ക്കൂള്‍ പ്രൊജക്ടിനോടും മാസ്റ്റര്‍ട്രെയിനര്‍മാരോടുമുള്ള നന്ദി എങ്ങനെ ഞങ്ങള്‍ വാക്കുകളിലൊതുക്കും? ഹസൈനാര്‍ മങ്കട, അബ്ദുള്‍ ഹക്കീം, പ്രദീപ് മാട്ടറ, ജയദേവന്‍,വാസുദേവന്‍ അടക്കമുള്ള മാസ്റ്റര്‍ട്രെയിനര്‍മാര്‍ ഞങ്ങള്‍ക്കു തന്നിട്ടുള്ള പിന്തുണ നിസ്വാര്‍ത്ഥമായാണ്. ഒപ്പം ജയരാജന്‍ സാര്‍ നേതൃത്വം നല്‍കുന്ന പാലക്കാട് ഹരിശ്രീ വെബ്പോര്‍ട്ടലിനോടും സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും ഞങ്ങള്‍ക്കയച്ചു തരുന്ന വിവിധ വിദ്യാഭ്യാസ ഓഫീസുകളിലെ ഉദ്യോഗസ്ഥരോടുമുള്ള കടപ്പാടും ഈ അവസരത്തില്‍ സ്മരിക്കട്ടെ.

പ്രോത്സാഹനങ്ങള്‍ക്കൊപ്പം തന്നെ ഞങ്ങളെ അവഗണിച്ച ചിലര്‍ കൂടിയുണ്ട്. ഞങ്ങളെ പ്രോത്സാഹിപ്പിച്ചവരെ സ്മരിക്കുന്നതോടൊപ്പം അക്കൂട്ടരെക്കൂടി ഞങ്ങളൊന്നു സ്മരിച്ചോട്ടെ. കാരണം അവരും ഈ കൂട്ടായ്മ രൂപപ്പെടുത്തുന്നതില്‍ ഭാഗഭാക്കാണ്! അവരുടെയെല്ലാം എല്ലാത്തരം ചര്‍ച്ചകളും ഞങ്ങള്‍ക്കേറെ വായനക്കാരെ നേടിത്തന്നു. നേരിട്ടു കണ്ടിട്ടില്ലെങ്കിലും ഒട്ടേറെ സുഹൃത്തുക്കളെ ഞങ്ങള്‍ക്കിതുമൂലം ലഭിച്ചു. കേരളമൊട്ടാകെയുള്ള അധ്യാപക സമൂഹവുമായുള്ള സുഹൃത് ബന്ധമാണ് ഞങ്ങളുടെ ശക്തി. അതിനെന്നും ഞങ്ങളുടെ സുഹൃത്തുക്കളായ അധ്യാപകരോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. എന്നും ഒപ്പമുണ്ടാകണം.

95 comments:

AZEEZ July 22, 2010 at 4:07 PM  

ഹിറ്റുകള്‍ 5 ലക്ഷം. മാത്സ് ബ്ലോഗിന് അഭിനന്ദനങ്ങള്‍

Hari | (Maths) July 22, 2010 at 4:07 PM  

മലയാളത്തിലെ ഒരു ബ്ലോഗിനിത് സ്വപ്നതുല്യമായ നേട്ടം. നാളിതു വരെ ഞങ്ങളെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി.

വി.കെ. നിസാര്‍ July 22, 2010 at 4:22 PM  

"സ്വപ്നം ചിലപ്പോള്‍ ഫലിക്കുമല്ലോ..
അന്നെന്‍ ചിത്തത്തില്‍ ജീവന്‍ തുടിക്കുമല്ലോ..

അഞ്ചുലക്ഷം നിറഞ്ഞ സന്തോഷം!

ഗീതാസുധി July 22, 2010 at 4:26 PM  

അയ്യോ..
ആദ്യകമന്റ് എന്റേതാകണമെന്നുകരുതിയതായിരുന്നു.
പ്രതീക്ഷിച്ചതിലും നേരത്തേയായി.
അഭിനന്ദനങ്ങള്‍, എന്റെ മാത്​സ് ബ്ലോഗിന്..!

Sreenadh July 22, 2010 at 4:26 PM  

Great achievement. Congrats. എല്ലാ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍.

AZEEZ July 22, 2010 at 4:26 PM  

ആരാണ് അഞ്ചു ലക്ഷം തികച്ച ഹിറ്റിന്റെ ഉടമ. എനിക്ക് കിട്ടിയത്, ഇതാണ്

വി.കെ. നിസാര്‍ July 22, 2010 at 4:51 PM  

അസീസ് മാഷേ,
ഏകദേശം കൃത്യമായി അഞ്ചുലക്ഷം പ്രവചിക്കുകയും ആദ്യകമന്റിടുകയും ചെയ്തതിന് പ്രത്യേക നന്ദി!
അഞ്ചുലക്ഷം തികച്ചത്...ഇതാ ഇവിടെ

Lalitha July 22, 2010 at 4:58 PM  

Congratulations on taking each step toward
achieving success!!

Lalitha July 22, 2010 at 5:11 PM  

Who is the winner of the competition?

JOHN P A July 22, 2010 at 5:36 PM  

അല്പം വൈകി.ഒത്തിരി നന്ദിയോടെ,സന്തോഷത്തോടെ നമുക്ക് യാത്രതുടരാം

bhama July 22, 2010 at 6:17 PM  

Congratulations

vijayan larva July 22, 2010 at 6:20 PM  

special class till 5.30pm
eagerly waiting to see the name of the winner.anyway i am sure,i am not in that list.
congrats to the viewers.

Joms July 22, 2010 at 6:33 PM  

മാത്സ് ബ്ലോഗിന്റെ വളര്‍ച്ചയിലെ മറ്റൊരു നാഴികക്കല്ല് കൂടി..
അഭിനന്ദനങ്ങള്‍..

AZEEZ July 22, 2010 at 6:56 PM  

പ്രവചന മത്സരത്തിലെ വിജയി ആരാണ്?

shemi July 22, 2010 at 7:35 PM  

we can't express the happy in words.it is great

Anonymous July 22, 2010 at 7:41 PM  

ഒരല്പംകൂടി ക്ഷമിക്കൂ...
നൂറുകണക്കിന് പ്രവചനങ്ങളില്‍ നിന്നും വിജയിയെ തെരഞ്ഞെടുക്കണ്ടേ?

revima July 22, 2010 at 8:07 PM  

മാത് സ് ബ്ലോഗിന് അഭിനന്ദനങ്ങള്‍.

കരും പൊട്ടന്‍ July 22, 2010 at 8:22 PM  
This comment has been removed by the author.
കരും പൊട്ടന്‍ July 22, 2010 at 8:38 PM  

ആ കോപ്പന്‍ മാരുടെ സൈറ്റ് ഇതാ നമുക്ക് തന്ന റാങ്ക് നോക്കൂ.എന്നാല്‍ ബെര്‍ളി എന്ന ലോടക്ക് ബ്ലോഗിന് കിട്ടിയതോ .എന്നാല്‍ ഇവിടെയല്ല ഈ കോത സൈറ്റ് നമ്മെ അവഗണിച്ചത്.വെറും വെറും ഒന്നേ മുക്കാല്‍ ലക്ഷം മാത്രം വിസിടോര്‍ മാരുള്ള ആധ്യക്ഷരി നേടിയ റാങ്ക് ഇവിടെ നോക്കൂ നമ്മളിലേറെ ഒരു ലക്ഷം മുന്നില്‍ !!!.സാറേ സഹിക്കുമോ.തീര്‍ന്നില്ല വര്‍ക്ക് ഫോറം എന്ന മൂന്നാം കിട ബ്ലോഗിന് കിട്ടിയത 55000 ത്തിനടുത്ത്.യു ജി സി യുടെ ഒരു ഐ സി ട സൈറ്റ് ഇത് വരെ മൂന്നു ലക്ഷം വിസിഒറ്റ് മാര്‍ തികഞ്ഞിട്ടില്ല എന്നിട്ടും അവര്‍ക്കും കിട്ടി നമ്മു ടെതിലും വലിയ റാങ്ക് .ഇപ്പോള്‍ ഈ ബ്ലോഗില്‍ വിസിറെ ചെയ്യുന്ന ഞാന്‍ ആരായി.രാത്രിയിലും പകലുമായി ഒരുദിവസം കയറിയിറങ്ങുന്ന സാരന്‍ മാര്‍ ആരായി.5 ലക്ഷം ആഗോഷിക്കുന്ന നമ്മെ പോലെയുള്ള കണക്കിനെ സ്നേഹിക്കുന്ന അധ്യാപകനെ ബഹുമാനിക്കുന്ന കേരള ജനത ആരായി.
ഇത് വെറും അശ്രദ്ധ കൊണ്ട് വന്ന പിഴവല്ല .ഇതൊരു വലിയ ഗൂടാലോച്ചനയുടെ ഫലമാണ്. സാരന്‍ മാരെ പ്രതിഷേധിക്കണം അലെക്ഷ സൈറ്റ് ബഹിഷ്കരിക്കുക .അമേരിക്ക യുടെ പ്രസിഡന്റിനു നമുക്ക് കത്ത് അയക്കണം അദ്ദേഹം നല്ലവനാ കാരണം ഒബമാക്കും നമുക്കും ഏകദേശം ഒരേ നിറമാ.
ഒരു കോപ്പി ഈ മെയില്‍ അഡ്രസ്‌ ലേക്കും വന്നോട്ടെ ഹല്ലപിന്നെ paavampottan@gmail.com

ഇത് പോലെ പലരും പലതും പറയും വെള്ളം ചേര്‍ക്കാന്‍ ഇത് പാല്‍ ഒന്നും അല്ലെല്ലോ.നിങ്ങള്‍ ധൈര്യമായി മുന്നോട്ടു പോകൂ നമുക്ക് മുന്നില്‍ ഗൂഗിള്‍ ചേട്ടന്‍ മാത്രം maathram

ഹിത & ഹരിത July 22, 2010 at 9:06 PM  

മാത്സ് ബ്ലോഗിന് അഭിനന്ദനങ്ങള്‍.

ഹിത & ഹരിത July 22, 2010 at 9:15 PM  

Where is the malayalam type writer in the Menu ? Please include that in the menu .

Manoraj July 22, 2010 at 9:40 PM  

ഒരായിരം അഭിനന്ദനങ്ങൾ. അഞ്ച് ലക്ഷം എന്നത് അഞ്ച് കോടിയും കടന്ന് മുന്നേറട്ടെ എന്ന് ആശംസിക്കുന്നു.

sankaranmash July 22, 2010 at 9:53 PM  

ഒരായിരം അഭിനന്ദനങ്ങള്‍ ......
മാത്സ് ബ്ലോഗിനെ ഇത്രയും ജനപ്രിയമാക്കിയ ഏവര്‍ക്കും ... സന്തോഷത്തോടെ നമുക്ക് യാത്ര തുടരാം...

MURALEEDHARAN.C.R July 22, 2010 at 10:04 PM  

എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍
അധികം വൈകാതെ തന്നെ 10 ലക്ഷം കടക്കട്ടെ

mini//മിനി July 22, 2010 at 10:31 PM  

അഞ്ച് ലക്ഷത്തിന് ആയിരമായിരം അഭിനന്ദനങ്ങൾ

JAYAN July 22, 2010 at 10:33 PM  

5 ലക്ഷം എന്നത് മത്സ് ബ്ലോഗിന്റെ പ്രസസ്തിയെ സൂചിപ്പിക്കുന്നു .അഭിനന്തനങ്ങള്‍.

Babu Jacob July 22, 2010 at 11:29 PM  

@ maths blog ടീം

ഒരു സംശയം !!!

StatCounter-ല്‍ അഞ്ചു ലക്ഷം pageloads വന്നത് . " Every Pageload " എന്ന option സ്വീകരിച്ചത് കൊണ്ടല്ലേ?

അതായത് , refresh ചെയ്‌താല്‍ പോലും count കൂടുന്ന സംവിധാനം.

മറിച്ച് , Unique Visits Only എന്ന option ആയിരുന്നെങ്കില്‍ ,count എത്ര കുറയുമായിരുന്നു ?.

ശരിയല്ലേ?

.
എനിക്ക് maths blog-നെ അഭിനന്ദിക്കാന്‍ ഈ അഞ്ചു ലക്ഷത്തിന്റെ കണക്കൊന്നും വേണ്ടാ.

ഈ ബ്ലോഗിന്റെ അണിയറ ശില്പികളുടെ കഷ്ടപ്പാടുകള്‍ക്ക് ...........

ഇതിലെ വൈവിധ്യമുള്ള പോസ്റ്റുകള്‍ക്ക്‌ ......

വിഷയ ഭേദമില്ലാതെ , കേരളത്തിലെ അധ്യാപകരുടെയും , വിദ്യാര്‍ത്ഥികളുടെയും റഫറന്‍സ് സൈറ്റ് എന്ന നിലയില്‍ .........


maths ബ്ലോഗ്‌ -നു എന്റെ അഞ്ചു ലക്ഷം അഭിനന്ദനങ്ങള്‍ .

Bashir July 23, 2010 at 6:18 AM  

congrats....Keep it up...

ഹോംസ് July 23, 2010 at 6:33 AM  

രണ്ടുദിവസം പനിച്ചുകിടന്നതിനാല്‍ ബ്ലോഗിലേക്കെത്താനായില്ല.
ഒന്നരവര്‍ഷം കൊണ്ട് അഞ്ചുലക്ഷം പേജ് ഹിറ്റുകള്‍ ഉണ്ടാകുകയെന്നതിലുപരി,
ക്രിയേറ്റീവായി യാതൊന്നും ചെയ്യാറില്ലാത്ത, അധ്യാപകരില്‍ നിന്നും ഇത്തരം അസൂയാര്‍ഹമായ സംരംഭങ്ങളുണ്ടാകുന്നുവെന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്!
മിസ്റ്റര്‍ കടുംപൊട്ടന്‍.
അഞ്ചുലക്ഷം 'സന്ദര്‍ശകര്‍' എന്നല്ലല്ലോ കടുംപൊട്ടാ 'സന്ദര്‍ശനങ്ങള്‍' എന്നല്ലേ ഇവര്‍ പറഞ്ഞത്? അതില്‍ ഇത്രമാത്രം പരിഹസിക്കപ്പെടേണ്ടതായി യാതൊന്നും കണ്ടില്ല.
പിന്നെ ഒരു രഹസ്യം ചോദിക്കട്ടേ...ഈ കടുംപൊട്ടന്‍ ഇതുപോലെ വല്ല ബ്ലോഗും തുടങ്ങിയിട്ട് ആരും തിരിഞ്ഞുനോക്കാത്ത പ്രശ്നം വല്ലതുമുണ്ടോ? ഒരുപായം പറയാം. അതില്‍ കയ്യിലുള്ള മുഴുവന്‍ തെറിയും ഉപയോഗിച്ച് നാട്ടിലുള്ള കൊള്ളാവുന്ന സംരംഭങ്ങളെയൊക്കെ അടച്ചാക്ഷേപിക്ക്! ആളുകൂടും.

Anonymous July 23, 2010 at 7:10 AM  

22-07-2010 വൈകീട്ട് 4.01 ന് മാത്‍സ് ബ്ലോഗ് 5 ലക്ഷം പിന്നിട്ടു. ഇതുമായി ബന്ധപ്പെട്ട് 19-07-2010 രാത്രി ഒന്‍പതേ മുക്കാലിന് ആരംഭിച്ച പ്രവചനമത്സരത്തില്‍ നിരവധി പേര്‍ ആവേശത്തോടെ പങ്കെടുത്തു. ഒട്ടേറെ പ്രവചനങ്ങള്‍ വന്നതില്‍ ഏറ്റവും കൃത്യമായി ബ്ലോഗ് അഞ്ച് ലക്ഷത്തോടടുക്കുന്ന സമയം പ്രവചിച്ചത് അസീസ് മാഷായിരുന്നു. 20-07-2010 ഉച്ചയ്ക്ക് 1.15 നായിരുന്നു അദ്ദേഹം തന്റെ ഊഹം സബ്മിറ്റ് ചെയ്തത് (ലിങ്ക് ഇവിടെ) . വിജയിയായ അസീസ് മാഷിന് അഭിനന്ദനങ്ങള്‍. സമ്മാനം ഖത്തറിലോട്ട് കൊടുത്തയക്കണോ അതോ ഡിസംബറില്‍ നാട്ടില്‍ വരുമ്പോള്‍ മതിയോ? തൊട്ടടുത്തെത്തുള്ള പ്രവചനം 21/7/2010 വൈകീട്ട് 5:03 ന് നടത്തിയ അഭിജിത്ത് മഹിപാലിന്റേതായിരുന്നു. അദ്ദേഹം പ്രവചിച്ചത് 22-07-2010 ന് ഉച്ചയ്ക്ക് 2:35 ന് ബ്ലോഗ് അഞ്ചു ലക്ഷം കടക്കുമെന്നായിരുന്നു.

Anonymous July 23, 2010 at 7:32 AM  

മാത്​സ് ബ്ലോഗിന്റെ ഈ നേട്ടത്തില്‍ അഭിനന്ദിച്ച എല്ലാവര്‍ക്കും നന്ദി.
അസീസ് സാര്‍, ഗീതാ സുധി ടീച്ചര്‍, ശ്രീനാഥ്, ലളിത ടീച്ചര്‍, ജോണ്‍ സാര്‍, ഭാമ ടീച്ചര്‍, വിജയന്‍ സാര്‍, ഷെമി ടീച്ചര്‍, രവി സാര്‍, ഹിത, ശങ്കരന്‍ മാഷ്, മുരളീധരന്‍ സാര്‍, ജയന്‍ സാര്‍, ബഷീര്‍ സാര്‍ എന്നിവര്‍ക്ക് ഒരിക്കല്‍ക്കൂടി നന്ദി രേഖപ്പെടുത്തട്ടെ.

മനോരാജ്,
ഈ അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി. കഴിഞ്ഞ പോസ്റ്റിലും മനോരാജിന്റെ കമന്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബാബുജേക്കബ് സാര്‍,

സൈറ്റുകള്‍ക്ക് സാധാരണഗതിയില്‍ ഹിറ്റ് കൌണ്ടറാണ് നല്‍കാറ്. നമ്മളിവിടെ അഞ്ചുലക്ഷം ഹിറ്റുകള്‍ (സന്ദര്‍ശനങ്ങള്‍) എന്നു തന്നെയാണ് പറഞ്ഞിരിക്കുന്നത്. അഞ്ചുലക്ഷം സന്ദര്‍ശകര്‍ എന്നതല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക.അതാതു സമയത്തുള്ള സന്ദര്‍ശകരെ എണ്ണം കാണിക്കുകയും ചെയ്യുന്നുണ്ട്.

Hari | (Maths) July 23, 2010 at 8:02 AM  

കരും പൊട്ടന്‍ ഒരു ട്രാഫിക് നിരീക്ഷണ സൈറ്റിന്റെ കണ്ണില്‍പ്പെടുന്നതിന് ഇതേവരെ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. ചെറുതായൊന്ന് മെനക്കെടണമെന്നു മാത്രം. പോസ്റ്റില്‍ ഹിഡണ്‍ ടാഗുകള്‍ നല്‍കുക, വിവിധ സൈറ്റുകളില്‍ ലിങ്ക് നല്‍കുക, ഗൂഗിള്‍ റീഡര്‍ ഷെയര്‍ ചെയ്യുക എന്നിങ്ങനെ പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. ഇതിലേക്ക് ശ്രദ്ധ തിരിച്ചതിന് നന്ദി.

പിന്നെ, ഞങ്ങളുടെ .in ഡൊമൈന്‍ blogspot ലേക്ക് തിരിച്ചു വിടുകയാണ് ചെയ്തിരിക്കുന്നത്. നേരേ തിരിച്ചാണ് എല്ലാവരും ചെയ്യാറ്. ഇതും ട്രാഫിക്ക് കൌണ്ടറുകളുടെ കണ്ണില്‍ നിന്ന് മറഞ്ഞു നില്‍ക്കാന്‍ കാരണമാകുന്നുണ്ട്.

ആദ്യാക്ഷരിയുടെ കൌണ്ടര്‍ എന്നു പറഞ്ഞു കൊടുത്തിരിക്കുന്നത് സൈബര്‍ജാലകത്തിന്റേതാണെന്നു തോന്നുന്നു.

പിന്നെ ഈ ബ്ലോഗിനു വേണ്ടി മാത്രം സ്വന്തമായി ഒരു ഐഡിയും ബ്ലോഗും പൊട്ടന്‍ ഉണ്ടാക്കിയെങ്കില്‍ തീര്‍ച്ചയായും അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. കാരണം വിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവര്‍ മാത്രമേ ഇതിലേക്കു വരാറുള്ളു.

അലെക്ഷയെ പരിചയപ്പെടുത്തിയതിന് നന്ദി.

ghs kandala July 23, 2010 at 10:14 AM  


5 ലക്ഷം തിക‍ഞ്ഞ ഈ വേളയില്‍ അഭിനന്ദനങ്ങള്‍.
ജി പി എഫ് പിന്‍ നംമ്പര്‍ കണ്ടുപിടിക്കാന്‍ ഒരു മാര്‍ഗ്ഗം
999999-ജി പി എഫ് അക്കൗണ്ട് നംമ്പര്‍
രാധ വി കെ

shelma July 23, 2010 at 12:11 PM  

മാത്​സ് ബ്ലോഗിനും ഇതിലെ അണിയറ പ്രവര്‍ത്തകര്‍ക്കും അഞ്ഞൂറായിരം ആശംസകള്‍

shelma July 23, 2010 at 12:11 PM  

മാത്​സ് ബ്ലോഗിനും ഇതിലെ അണിയറ പ്രവര്‍ത്തകര്‍ക്കും അഞ്ഞൂറായിരം ആശംസകള്‍

ജിക്കു|Jikku July 23, 2010 at 12:57 PM  

മാത്സ് ബ്ലോഗിന് അഭിനന്ദനങ്ങള്‍...

The Page Ranking in alexa not only depending on the hits..it seeks many methods....

Vaishnav July 23, 2010 at 1:04 PM  

300-നും500-നും ഇടയില്‍ 7കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം 3വരുന്ന സംഖ്യകളില്‍ 500 സ്വീകരിക്കാമോ?

JOHN P A July 23, 2010 at 5:57 PM  

ഇടയില്‍ എന്ന വാക്കാണല്ലോ ചോദ്യത്തില്‍.അതിനാല്‍ 500 ഉള്‍പ്പെടില്ല.

Hari | (Maths) July 23, 2010 at 7:17 PM  

കടും പൊട്ടന്‍,

ശരിക്കും എന്തു മാറ്റമാണ് ഞങ്ങള്‍ നടത്തേണ്ടത്? അതു പോലെ ചെയ്യാം. ആവശ്യമായ തിരുത്തലുകള്‍ വരുത്താനുള്ള മന:സ്ഥിതിയോടെ തന്നെയാണ് ബ്ലോഗിങ്ങ് നടത്തുന്നത്.

വിവാദങ്ങള്‍ക്കു താല്പര്യമില്ല. ആവശ്യത്തിനപ്പുറത്തേക്ക് അതുണ്ടാകുന്നുമുണ്ട്. ബ്ലോഗിന്റെ വളര്‍ച്ചയ്ക്കാവശ്യമായ ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ എപ്പോഴും തയ്യാറാണ്. അക്കാര്യം സ്വന്തം പേരിലും പറയാം.

ഹോംസ് July 23, 2010 at 7:38 PM  

എടോ കടും പൊട്ടാ,
ഹാസ്യ പരിഹാസമുദ്ധേശിച്ചാണ് ഇങ്ങനെയൊക്കെയെഴുതുന്നതെങ്കില്‍ അത് ചീറ്റിപ്പോയിയെന്നറിയിക്കുന്നതില്‍ വിഷമം തോന്നരുത്.നിങ്ങള്‍ സൂചിപ്പിച്ച കാര്യം എത്ര ഭംഗിയായും അന്തസ്സായുമാണ് എന്റെ സുഹൃത്ത് ബാബൂജേക്കബ് പറഞ്ഞത്! ഹരിയുടെ മറുപടിയിലും നിഴലിക്കുന്ന മാന്യതയും പ്രതിപക്ഷ ബഹുമാനവും കണ്ടുപഠിക്ക്. അക്ഷരത്തെറ്റുകള്‍ നിറഞ്ഞ ഈ വളിപ്പുകള്‍ ദയവായി നിര്‍ത്ത്. മാത്​സ് ബ്ലോഗ് അധ്യാപകര്‍ക്കിടയില്‍ ചെയ്യുന്ന സത്കൃത്യങ്ങളെ അംഗീകരിക്കണ്ട, പക്ഷേ അവമതിക്കാതെയെങ്കിലുമിരിക്ക്!

Manmohan July 23, 2010 at 7:40 PM  

താല്പര്യമില്ലാത്ത ഒരിടത്ത് രാവിലെയും വൈകീട്ടും രാത്രിയുമൊക്കെ ആളുകള്‍ കയറുമോ? ഏറ്റവും ഇഷ്ടമുള്ള സ്ഥലത്തല്ലേ പിന്നെയും പിന്നെയും ആളുകള്‍ കയറുകയുള്ളു. അങ്ങനെയെങ്കില്‍ ആ പൊട്ടബ്ലോഗില്‍ സന്ദര്‍ശനങ്ങളുടെ അയ്യരുകളിയായിരിക്കണമല്ലോ. വെറുതെയിരുന്ന് റിഫ്രഷ് ചെയ്ത് കളിക്കാന്‍ ഇതെന്താ റിഫ്രഷ്മെന്റ് ഏരിയായോ? പൊട്ടനെന്താ ബാക്കിയുള്ളവരെയും കൂടി പൊട്ടനാക്കുകയാണോ?

ഹിത & ഹരിത July 23, 2010 at 7:41 PM  

ബ്ലോഗിന്റെ വളര്‍ച്ചയ്ക്കാവശ്യമായ ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ എപ്പോഴും തയ്യാറാണ്.

" I need that Manglish type writer uesd earlier .I am not so much comfort with Mozhi Malayalam translator. Please include that in the menu. "

Hitha

Sankaran mash July 23, 2010 at 7:43 PM  

ഹീറോ ആകാനുള്ള ഓരോരോ വഴികളേയ്. ആക്ഷേപം അതിരു കടന്നാല്‍ പുല്ലുവില. ഇക്കൂട്ടരെ അവഗണിക്കുകയാണ് വേണ്ടത്.

Hari | (Maths) July 23, 2010 at 7:46 PM  

ഹിതാ,

ഈ മലയാളം വായിക്കാന്‍ കഴിയുന്നില്ലേ എന്ന പേരില്‍ ഇടതുവശത്തുള്ള ഗാഡ്ജറ്റില്‍ മലയാളം ടൈപ്പ് റൈറ്റര്‍ ഇട്ടിട്ടുണ്ടല്ലോ.

ജനാര്‍ദ്ദനന്‍.സി.എം July 23, 2010 at 8:43 PM  

അയ്യോ രണ്ടു ദിവസമായി ഈ വഴിക്കൊന്നുമില്ലായിരുന്നു. ആദ്യം കെ.എസ്.ഇ.ബി പിണങ്ങി. അവള്‍ തിരിച്ചു വന്നപ്പോഴേക്കും നെറ്റ് ഒളിച്ചു പോയി.
അഞ്ചു ലക്ഷത്തിന്റെ നിറവ് ആഘോഷിക്കുമ്പോള്‍ ഞാനിങ്ങനെ ഒറ്റയ്ക്ക് ഇരുട്ടില്‍ ഇരിക്കേണ്ടി വന്നു. ഹിറ്റായാലും റിഫ്രഷ്മെന്റ് തോണ്ടിക്കളിയായാലും പൊട്ടന്ടകളിയായാലും ഇതൊന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്നു വരില്ല. അതിനെപ്പറ്റി നമ്മള്‍ക്കിതേ പറയാനുള്ളു. പണ്ടൊരു നേതാവ് പറഞ്ഞ കാര്യമാണ്. "ഞങ്ങള്‍ കൂറയെ(പാറ്റയെ) വെടിവെക്കാറില്ല."


@ Hitha

ഇന്‍സ്ക്രിപ്റ്റ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാന്‍ നാലു ദിവസത്തെ ശ്രമമേ ആവശ്യമുള്ളൂ.ആ സൌകര്യമുപയോഗിച്ച് ഏതു ഇന്ത്യന്‍ ഭാഷയും ഒരു പോലെ ടൈപ്പ് ചെയ്യാം

Sankaran mash July 23, 2010 at 8:55 PM  

അസൂയ കൂടിയതു കൊണ്ടുള്ള ആക്ഷേപിക്കലാണെന്ന് തിരിച്ചറിയാന്‍ ഭാഷ കണ്ടാല്‍ മാത്രം മതി. സ്വന്തം ബ്ലോഗില്‍ ഇതേ വരെ ഒരു പോസ്റ്റു പോലും എഴുതാത്തയാള്‍ ഇവിടെ വന്ന് ഇങ്ങനെയെഴുതുന്നതിന് പിന്നിലുള്ള ഉദ്ദേശ്യം വ്യക്തമാണ്. വ്യക്തിഹത്യയാണ് ലക്ഷ്യം. ഒപ്പം ആളാകലും.

മറ്റേതെങ്കിലും ഹിറ്റ് കൌണ്ടര്‍ ഉപയോഗിച്ച് ആര്‍ക്കും ചെക്കു ചെയ്യാവുന്ന കാര്യമല്ലേ ഇത്. ഇഷ്ടമുള്ള സൈറ്റ് കൌണ്ടറില്‍ ഏതു ബ്ലോഗിന്റേയും വിലാസം രജിസ്റ്റര്‍ ചെയ്ത് ആര്‍ക്കും എപ്പോഴും ഹിറ്റുകള്‍ പരീക്ഷിക്കാവുന്നതല്ലേ? ഇതെന്താ മാഷേ ഇങ്ങനെ അബദ്ധം എഴുന്നുള്ളിക്കാന്‍.

സംസാരവൈകല്യം സംസ്ക്കാരശൂന്യതയാണ് കാണിക്കുന്നത്.

Babu Jacob July 23, 2010 at 9:04 PM  

.
@ കരും പൊട്ടന്‍ ,
ഞാനും പലപ്പോഴും മാത്സ് ബ്ലോഗിലെ പോസ്റ്റുകളെ വിമര്‍ശിച്ചിട്ടുണ്ട് .
അതൊരിക്കലും ബ്ലോഗിനെ ആയിരുന്നില്ല .
ഈ ബ്ലോഗിനെ എനിക്കെന്നും നന്ദിയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുകയുള്ളൂ.
ഞാനോ , പൊട്ടനോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ ആഞ്ഞു ഒന്ന് തുമ്മിയാല്‍ തെറിച്ചു പോകുന്ന ഒരു കൂട്ടായ്മ അല്ല ഇത്.
ഈ ബ്ലോഗിന് ഒരുപാട് അധ്യാപകരുടെയും കുട്ടികളുടെയും പിന്തുണയുണ്ട് .
ഇതിന്റെ പിന്നില്‍ ഒരുപാട് ആളുകളുടെ കഷ്ടപ്പാടുണ്ട്.
എന്തിനെയും അന്ധമായി വിമര്‍ശിക്കുന്നത് തീര്‍ച്ചയായും പരിഹാസ്യമാണ്.
വിമര്‍ശനങ്ങള്‍ക്കും , ഭാഷയ്ക്കും L K G നിലവാരം എങ്കിലും ഉള്ളത് വളരെ നല്ലതാണ്.

ദയവായി പരിപാവനമായ ഈ ബ്ലോഗില്‍ കയറിവന്നു കാര്‍ക്കിച്ചു തുപ്പരുത് .

ഒരു സദസ്സിനെ അഭിമുഖീകരിച്ചു സംസാരിക്കുമ്പോള്‍ , നമ്മുടെ മാന്യതയ്ക്ക് അനുസ്സരിച്ചല്ല , മറിച്ച്‌ സദസ്സിന്റെ മാന്യതയ്ക്ക് അനുസ്സരിച്ച് വേണം സംസാരിക്കാന്‍ .

താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിച്ചിരുന്നു . Gender: Male എന്ന് എഴുതിയത് തമാശിനായിരിക്കും അല്ലെ ?

ഊള്ളന്‍പാറയില് എല്ലാവര്‍ക്കും സുഖമെന്ന് വിശ്വസിക്കുന്നു.

Lithium carbonate മുടക്കരുത്.


സ്നേഹ പൂര്‍വ്വം

താങ്കളുടെ സുഹൃത്ത്

.

തേനീച്ചക്കൂട്ടം July 23, 2010 at 9:59 PM  

A couple in Mequon lost their 25 year old son Arun Gopal in a freak fire accident at home June 4th. This is exactly what happened. Arun had graduated with MBA from University of Wisconsin-Madison just two weeks earlier and had came home from the campus for a day.

He had lunch with his dad at home and decided to go back to to clean up his room at the campus.However,his dad told him to wait and see his mother before returning to the campus as she was due back from work in a couple of hours. He decided to take a snooze while waiting for his mom while his dad went out.
Neighbors called 911 when they saw black smoke coming out of the house.The 25 year old Arun died in the three year old house. It took several days of investigation to find out the cause of the fire. It was determined that the
fire was caused by lap top in the bed.

When the lap top is on the bed, the area below it is blocked and the cooling fan does not get air to cool it and that is what caused the fire. Arun did not even wake up to make any effort to get out of bed as he died of massive carbon monoxide inhalation. The purpose of this "forward" is to make aware that most of us use our lap top in bed and often go to sleep with it next to us. Please make it a practice not to do that. The risk is very real. Make it a practice not to use the lap top in bed. So be careful friends !!!

JAYAN July 23, 2010 at 10:07 PM  

എന്നെ പോലെ നിരവധി അധ്യപകര്‍ക്ക് ഗണിതത്തിലും ഐ ടി യിലും ഏറെ പ്രയോജനം ഈ ബ്ലോഗു മൂലം ഉണ്ട് .
അവമതിക്കുന്നവരെ നമുക്ക് ഒഴിവാക്കാം .ബ്ലോഗ്‌ അതിന്റെ നല്ല പ്രവര്‍ത്തനവുമായി മുന്നോട്ടു ;പിന്നില്‍ ഞങ്ങളുണ്ട് .

സോമലത ഷേണായി July 23, 2010 at 10:13 PM  

ജയന്‍ സാര്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. കൃഷ്ണന്‍ സാറും ജോണ്‍സാറും ഹിതടീച്ചറുമൊക്കെ തയ്യാറാക്കുന്ന ചോദ്യങ്ങള്‍ ഞങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. സര്‍ക്കാര്‍ അറിയിപ്പുകളൊക്കെ കിട്ടാന്‍ ഇന്ന് മറ്റെവിടെയും ഓടി നടക്കേണ്ട. എന്തിനാണ് പൊട്ടാ മറ്റുള്ളവര്‍ക്ക് മുന്നില്‍ പരിഹാസകഥാപാത്രമാകുന്നത്. കുട്ടികളൊക്കെ സന്ദര്‍ശിക്കുന്ന ഒരു പഠന ബ്ലോഗില്‍ ഇങ്ങനെ പെരുമാറുന്നത് ശരിയാണോ.

JOHN P A July 23, 2010 at 10:17 PM  

ഒന്‍പതാം ക്ലാസിലെ വൃത്തങ്ങളുടെ ,ഇപ്പോള്‍ ഞാന്‍ സ്ക്കൂളില്‍ എടുക്കുന്ന ടീച്ചിങ്ങ് മാനുവല്‍ ,സൈഡ് ബോക്സിനെ അടിസ്ഥാനമാക്കിയുള്ള തുടര്‍മൂല്യനിര്‍ണ്ണയം എന്നിവ പോസ്റ്റാക്കാനുള്ള ശ്രമത്തിലാണ്.
ആക്ഷേപങ്ങളില്‍ ഒട്ടും പ്രയാസം തോന്നുന്നില്ല.ഈ ബ്ലോഗിനെ പ്രയോജനപ്പെടുത്തുന്ന ടീച്ചര്‍മാര്‍ക്കും ഇതോരു പ്രശ്നമല്ല. മാന്യമായി മറുപടിപറഞ്ഞവരെ ബഹുമാനത്തോടെ സ്മരിക്കുന്നു

ഡ്രോയിങ്ങ് മാഷ് July 23, 2010 at 10:30 PM  

മാത്സ് ബ്ലോഗ് കേരളത്തിലെ അധ്യാപകര്‍ക്കു ചെയ്യുന്ന സേവനം ചെറുതല്ല. ആര് ചെറുതാക്കിയാലും ചെറുതാകുന്നതുമല്ല. ഞങ്ങളെല്ലാം ദിവസവും ഇവിടെ വരാറുണ്ട്. ഈ പൊട്ടന്‍ കൂത്ത് കാണാനല്ലെന്നു മാത്രം. കണക്കു മാഷുമ്മാരു മാത്രമല്ല, ഞങ്ങളുടെ ക്ലസ്റ്ററിലെ എല്ലാ അദ്ധ്യാപകരും മാത്സ് ബ്ലോഗ് നോക്കാറുണ്ട്. എന്ത് പറഞ്ഞിട്ടും കാര്യമില്ല. പഴയ ഏതോ സിനിമയില്‍ ഇന്നസെന്റ് പറഞ്ഞ പോലെയാ കാര്യം. "അയ്യേ, പൊട്ടനാ.."

കരും പൊട്ടന്‍ July 23, 2010 at 10:34 PM  
This comment has been removed by the author.
കരും പൊട്ടന്‍ July 23, 2010 at 11:55 PM  

@drawing
മാത്സ് ബ്ലോഗിനോട് സ്നേഹമാണ് മാഷേ.നിങ്ങള്‍ കുട്ടികളെ ചെത്ത പറയുന്നത് അവരോടുള്ള വെറുപ്പുകൊണ്ടാനല്ലേ.അവര്‍ നശിക്കാന്‍ വേണ്ടിയാവും അല്ലെ

Anonymous July 24, 2010 at 12:44 AM  

സ്നേഹം നിറഞ്ഞ കരുംപൊട്ടന്,

താങ്കള്‍ ഒരു അധ്യാപകനാണെന്ന് നേരത്തേ തന്നെ മനസ്സിലായിരുന്നു. നാളെ ശനിയാഴ്ച എന്നു പറഞ്ഞത് വേണ്ട അതെല്ലാം മനസ്സിലാക്കാന്‍.

താങ്കള്‍ ഉപയോഗിക്കുന്ന ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റമോ 1600x1200 റസല്യൂഷന്‍ മോണിറ്ററോ ഒന്നും ഒരു തെളിവിന് ആവശ്യമില്ല. മോസില്ല/ഫയര്‍ഫോക്സ് 3.5 ആണ് ബ്രൌസറെന്നും പറയേണ്ടതില്ല. മലപ്പുറത്തു നിന്നുള്ള 117.204.88.24 ഐ.പി അഡ്രസ്സ് കണ്ടുപിടിക്കാന്‍ ഇത്ര പ്രയാസമുണ്ടോ?കേരളത്തിലെ ഞങ്ങളുടെ ബി.എസ്.എന്‍.എല്‍ സുഹൃത്തുക്കളോട് ചോദിക്കേണ്ടതു പോലുമില്ല ഇക്കാര്യം. ഇത്രയും സൌകര്യങ്ങളുള്ള കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന ആളെ ഞങ്ങള്‍ക്കു കൃത്യമായി മനസ്സിലാക്കാനാകുമെന്നു മുന്നറിവുകളുടെ അനുഭവത്തില്‍ ഓര്‍ക്കുക. ഇക്കാര്യം തന്നെയാണ് അവസാന പാരഗ്രാഫില്‍ സൂചിപ്പിച്ചതും.

സാമ്പത്തിക ലാഭത്തിനോ പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല ഈ ബ്ലോഗ്. തകര്‍ച്ചയിലാണെന്ന് ചിലര്‍ ആരോപിക്കുന്ന വിദ്യാഭ്യാസരംഗത്തെ പരിപോഷിപ്പിക്കലാണ് ഞങ്ങളുടെ ലക്ഷ്യം. മാത്‍സ് ബ്ലോഗിനെ സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞത് ആത്മാര്‍ത്ഥമാണെങ്കില്‍ നമുക്കൊരുമിച്ച് മുന്നേട്ടു നീങ്ങാം.

പഴയ കമന്റുകളെല്ലാം ഡിലീറ്റ് ചെയ്യുന്നു. സഹകരിക്കുമല്ലോ.

കരും പൊട്ടന്‍ July 24, 2010 at 7:50 AM  

ഇത്രയും ലഭിക്കാന്‍ വലിയ CBI യെ ഈല്പിക്കുകയോന്നു വേണ്ട ഹരി സാര്‍.പിന്നെ ആളെ കണ്ടു പിടിച്ചു എന്നിരിക്കട്ടെ bsnl സുഹുര്തുക്കള്‍ അതിനു സഹായിക്കും.ഒന്ന് മെയില്‍ അയച്ചാല്‍ മതി ഞാന്‍ വേണമെങ്കില്‍ ആരാണെന്നു പറയാം.എവിടെ വെച്ച് കാണണം എന്ന് പറഞ്ഞാല്‍ അതിനും റെഡി .പക്ഷെ എന്തിനു??.മുന്‍പ് കമെന്റിയ പോലെ എന്റെ ഒരു പോസ്റ്റിലും സഭ്യതയുടെ അതിര്‍വരമ്പ് ലങ്കിച്ചിട്ടില്ല.5 ലക്ക്ഷം ആയതിനു പിന്നിലെ പൊരുത്തക്കേടുകള്‍ ഒന്ന് ചൂണ്ടി കാണിച്ചു എന്ന് മാത്രം.അത് പോല്ലിയെങ്കില്‍ അങ്ങിനെ പറ.
പിന്നെ ഐ പി കാണിച്ചു എല്ലാം മനസ്സില്ലായി എന്ന് പറയുമ്പോള്‍ ഇത് പോസ്ടുന്നതിനു മുന്‍പ് ഞാന്‍ ആരും കണ്ടു പിടിക്കാന്‍ സാധിക്കത്തവന്‍ ആണെന്ന് വിശ്വസിച്ച പൊട്ടന്‍ ആവണം.ഫെയ്കു ഐ പി കാണിക്കാന്‍ മാര്‍ഗം അറിയാത്തത് കൊണ്ടല്ല പക്ഷെ അത് പിടിക്കാനും സൈബര്‍ ലോകത്ത് തന്നെ ഓപ്ഷന്‍ ഉണ്ട്.മാത്രമല്ല നിയമ വിരുദ്ധവും
പിന്നെ ഒരു കാര്യം ഞാന്‍ ലിനക്സ്‌ അല്ല ഉപയോഗിക്കുന്നത് ,മോസിലയില്‍ അല്ല കമെന്റുന്നത് ഐ പി ഇപ്പോള്‍ എത്ര ആണെന്ന് നോക്കണേ BSNL ഇങ്ങിനെയാ ഇടയ്ക്കു ഐ പി തന്നെ മാറ്റി കളയും.ഇനി ഡിലീറ്റ് ചെയ്തോളൂ ഞാന്‍ നിര്‍ത്തി

Anonymous July 24, 2010 at 8:16 AM  

അഞ്ചു ലക്ഷം ഹിറ്റുകള്‍ എന്ന നേട്ടത്തിനൊപ്പമെത്തിയ മാത്‍സ് ബ്ലോഗില്‍ നിങ്ങളര്‍പ്പിക്കുന്ന സ്നേഹത്തിനും വിശ്വാസത്തിനും എല്ലാ വായനക്കാര്‍ക്കും നന്ദി.

വിമര്‍ശനങ്ങളിലൂടെയായാലും ഈ ബ്ലോഗിന്റെ വളര്‍ച്ച ഉദ്ദേശിച്ചു നല്‍കിയ എല്ലാ കമന്റുകളും സഹിഷ്ണുതയോടെ വായിച്ചു. ഒരുപാട് പേര്‍ ഞങ്ങളെ നിരീക്ഷിക്കുന്നു എന്നറിഞ്ഞതിലും സന്തോഷം.

ബ്ലോഗ് സന്ദര്‍ശനങ്ങള്‍ (സന്ദര്‍ശകരല്ല) അല്ലെങ്കില്‍ ഹിറ്റുകള്‍ ആറ് ലക്ഷമാകുന്നതു വരെ സ്റ്റാറ്റ്കൌണ്ടര്‍ റിപ്പോര്‍ട്ടുകള്‍ തേഡ് അമ്പയറായി കണ്ടുകൊണ്ടു തന്നെ paavampottan@gmail.com എന്ന വിലാസത്തിലേക്ക് അയക്കുന്നതായിരിക്കും. സത്യം തിരിച്ചറിയുന്ന ആറ് ലക്ഷത്തിന്റെ നിറവില്‍ ഞങ്ങളോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കൂടണം.

ഇതൊരു കൂട്ടായ്മയല്ലേ. കൃത്രിമത്വമില്ലാത്ത ആഘോഷങ്ങളല്ലേ ജീവിതത്തിന് ഊര്‍ജ്ജം പകരുന്നത്. ആഘോഷിച്ചിട്ടുണ്ടെങ്കില്‍ അതങ്ങനെതന്നെയാണ് ആഘോഷിച്ചിട്ടുള്ളത്. വഴക്കോ വിദ്വേഷമോ വേണ്ട. പാളയത്തില്‍ പടയും വേണ്ട.

എല്ലാവരും ബഹുമാനിക്കുന്ന അങ്ങയെ ഞങ്ങളും ബഹുമാനിക്കുന്നു. അങ്ങയുടെ ഐടിയിലെ പാടവം മാത്‍സ് ബ്ലോഗിലൂടെ നമ്മുടെ അധ്യാപകര്‍ക്കായി പങ്കുവെക്കണമെന്ന് താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു.

Babu Jacob July 24, 2010 at 8:40 AM  

.

ഇതാ മാത്സ് ബ്ലോഗിലെ കൂട്ടായ്മയുടെ മറ്റൊരു വിജയം .

ഇന്നലെ രാത്രിയുണ്ടായ വൈറസ്‌ ആക്രമണത്തെ , വേരോടെ പിഴുതെറിഞ്ഞ കാഴ്ച കണ്കുളിര്‍ക്കുന്നതായിരുന്നു .
( virus family : ഇല്ല
, species : ഇല്ല ,
name : കരും പൊട്ടന്‍
)
വിമര്‍ശനങ്ങള്‍ ബ്ലോഗ് കൂടുതല്‍ മെച്ചപ്പെടുന്നതിന് ആയിരിക്കണം.

അല്ലാതെ അതിനെ തളര്‍ത്താന്‍ ആയിരിക്കരുത് .

ബ്ലോഗിന്റെ വളര്‍ച്ചയില്‍ , പെരുന്തച്ചന്‍ complex ബാധിച്ച ഒരുപാട് ആളുകള്‍ ഉണ്ടാവാം

അസൂയ മൂത്ത് ദയവായി ഇതിനെ കല്ലെറിയരുത് .

പഴങ്ങളുള്ള മരത്തിനാണ് കൂടുതല്‍ കല്ലേറ് കിട്ടുന്നത് എന്നറിയാം .
എങ്കിലും..........

കല്ല്‌ വലിച്ചെറിയും മുന്‍പ് ഇതിന്റെ പിന്നിലുള്ള കഷ്ടപ്പാടുകളെ കുറിച്ച് ഒരു നിമിഷം ചിന്തിക്കണം
.
ദയവായി നിങ്ങള്‍ ഈ ബ്ലോഗിനെ വെറുതെ വിട്ടേക്കുക . ഈ ബ്ലോഗ്‌ ഞങ്ങള്‍ ഒരുപാട് ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ് .

ഫിസിക്സ് അധ്യാപകനായ ഞാനും , മറ്റുവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എത്രയോ അധ്യാപകരും ഈ ബ്ലോഗ്‌ പ്രയോജനപ്പെടുത്തുന്നുണ്ട് .

കാസറഗോഡ് കാരനായ എനിക്കും , ശങ്കരന്‍ മാഷിനും തൃശൂരുള്ള എന്റെ പ്രിയപ്പെട്ട ഹോംസ് , ഹരി സാര്‍ , ഗീത ടീച്ചര്‍ , പാലക്കാട്ടുള്ള രാമുണ്ണി മാഷ്‌ പിന്നെ കേരളത്തിനകത്തും പുറത്തുമുള്ള ഒരുപാടു അധ്യാപകര്‍ക്കും ആശയ വിനിമയം നടത്താനുള്ള ഒരു വേദി കൂടിയാണ് ഈ ബ്ലോഗ്‌.

ഇത് തകരരുത് . തകര്‍ക്കരുത്.

ഇനിയും വരും ........അസുര ജന്മങ്ങള്‍

പൊട്ടനായും .... കരും പൊട്ടനായും ........പിന്നെ പേരും നാളും ഒന്നും ഇല്ലാത്ത പല പല അവതാരങ്ങള്‍ ആയും .........

ഒന്നും സംഭവിക്കില്ല .

മാത്സ് ബ്ലോഗ്‌ കൂടുതല്‍ കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയരട്ടെ എന്ന് ആശംസിക്കുന്നു.

സ്നേഹ പൂര്‍വ്വം ,

ബാബു ജേക്കബ് .
.

കരും പൊട്ടന്‍ July 24, 2010 at 8:52 AM  

ഹി ഹി

Edavanakadan July 24, 2010 at 9:09 AM  

ബഹുമാനപ്പെട്ട ഹരിമാഷ്, നിസാര്‍ മാഷ്
അഭിനന്ദനങ്ങള്‍
സാധാരണക്കാരന്റെ പോക്കറ്റടിച്ചുണ്ടാക്കുന്ന നികുതിപണം ശബളമായി പറ്റുന്ന ഉദ്യോഗസ്ഥപ്രമാണിമാര്‍ക്ക് സ്വന്തം മേഖലയില്‍ ആത്മാര്‍ത്ഥമായി പണിയെടുത്ത് സമൂഹഉന്നമനത്തിന് എങ്ങിനെ സഹായിക്കാം എന്നതിന്റെ ഉത്തമദഷ്ടാന്തമാണ് ഈ ബ്ലോഗ്.
ഏകദേശം രണ്ടുവര്‍ഷം മുന്‍പ് അദ്ധ്യയനവര്‍ഷത്തിന്റെ അവസാനക്ലസ്റ്ററില്‍ മാത്സിന്റെ ക്ലസ്റ്റര്‍ നടക്കുന്ന ക്ലാസ്സ്മുറിയില്‍ ആര്‍. പി. മാരായ മുരളിമാഷിന്റെയും മോളിടീച്ചറുടെയും അനുവാദത്തോടെ ഗണിതഅദ്ധ്യാപകരെ സഹായിക്കാനായി ഒരു ബ്ലോഗ് എന്ന ആശയം അവതരിപ്പിച്ചപ്പോള്‍ അന്നു തന്നെ രാത്രി വൈകുവോളമിരുന്ന് നിങ്ങള്‍ രണ്ടുപേരുമിരുന്ന് ആ ആശയത്തെ കൊടുമുടിയോളം ഉയര്‍ത്തുമെന്ന് സ്വപ്നേപി വിചാരിച്ചില്ല. (മുകളില്‍ പറഞ്ഞ കാര്യം ഹരിമാഷും, നിസാര്‍ മാഷും ഓര്‍ക്കുന്നുണ്ടാകുമോ എന്നറിയില്ല.)
അന്ന് ആ ക്ലസ്റ്ററില്‍ പങ്കെടുത്ത ആര്‍. പി. മാരടക്കമുള്ള മറ്റാരുടെയും ഒരു സംഭാവനയും ഈ ബ്ലോഗിനുണ്ടായില്ല
എന്നുമാത്രമല്ല ഇതിനെ ഏറ്റുവും അധികം പിന്തുണക്കേണ്ടിയിരുന്ന ഉത്തരവാദിത്വമുള്ള ഒരു വ്യക്തിയാണ് കാലികപ്രസ്കിയുള്ള ഒരു പോസ്റ്റില്‍ തൂങ്ങി ബ്ലോഗിന്റെ ചരിത്രത്തിലെ ഏറ്റവും മ്ലേച്ചമായ കമന്റ് പോസ്റ്റു ചെയ്തതെന്നത് വിധിവൈപരീത്യം.
ബുദ്ധിയുണ്ടെന്നും, ചലിക്കുന്ന വിജഞാനകോശങ്ങളെന്നും വിശ്വസിക്കുന്നവരാണ് പൊട്ടന്മാര്‍ തുടങ്ങിയവര്‍......
അവരെ അഭിന്ദിച്ചേതീരു....
ഈ ബ്ലോഗ് എന്തെല്ലാം ഗവേഷണങ്ങള്‍ നടത്താനുള്ള അവസരമാണ് അവര്‍ക്കായി തുറന്നിടുന്നത്.
അക്കുട്ടത്തില്‍ ജാതികോമരങ്ങളില്‍ തട്ടി ചിലര്‍ നിസ്സഹായരായി കരയുന്നതും, ചിലര്‍ സത്യം അന്വേഷിച്ച് നിരാശരാകുന്നനതും മറ്റും കാണാം.......
ഓര്‍ക്കുക ബ്ലോഗ് ടീമിന്റെ ജോലി ഇതിനുപുറകില്‍ പോകലല്ല.
നിങ്ങളെ വിശ്വസിച്ച് നൂറുകണക്കിന് കുട്ടികളും, അദ്ധ്യാപരും രക്ഷിതാക്കളും ഉണ്ട്.
കുരുക്ഷേത്രയുദ്ധത്തില്‍ ധര്‍പുത്രരെകൊണ്ട് അശ്വത്ഥാമാവിനെ കൊല്ലിച്ച് ദ്രോണരെ നിസ്സഹായനാക്കി ജയത്തിന്റെ ഗതിതിരിച്ചനാട്ടില്‍
ശക്തമായ വാഗ്വാദങ്ങള്‍ക്ക് ബാബുജോസഫുമാരും, ഹോംസുമാരും ചുക്കാന്‍പിടിച്ചോട്ടെ
ജോണ്‍മാഷെ നമ്മടെ പിള്ളാരെ നേരെവഴിക്കു നയിച്ചോള്ളണെ....
അഭിനന്ദങ്ങള്‍

ഗീതാസുധി July 24, 2010 at 9:57 AM  

ഹരിസാര്‍ രണ്ടുകാര്യങ്ങള്‍ പിന്‍വലിക്കണം.
൧)കടും പൊട്ടന്‍ ലിനക്സ് ആണ് ഉപയോഗിക്കുന്നത്.
ഒരിയ്ക്കലുമാകില്ല!സഹജീവിസ്നേഹത്തിനും,നിസ്വാര്‍ഥമായ വിവരവിനിമയത്തിനും ഊന്നല്‍ കൊടുക്കുന്ന മഹത്തായ സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന് തികച്ചും അപമാനകരമായ പ്രസ്താവനയാണത്.
൨)കടുംപൊട്ടന്‍ മലപ്പുറം ജില്ലക്കാരനാണ്.
ആദ്യത്തേത് പിന്നെയും സഹിക്കാം. ഞങ്ങള്‍ മലപ്പുറം ജില്ലയില്‍ ചെന്ന് കഞ്ഞികുടിച്ചു ജീവിക്കുന്നവര്‍ക്ക് സഹിക്കാന്‍ പ്രയാസമാണത്.

AZEEZ July 24, 2010 at 10:50 AM  

@ Maths Blog Team,

Thanks .

സമ്മാനം ഞാന്‍ നാട്ടില്‍ വരുമ്പോള്‍ വാങ്ങിച്ചോളാം.

കരും പൊട്ടന്‍ July 24, 2010 at 4:21 PM  

@ഹരി

"എല്ലാവരും ബഹുമാനിക്കുന്ന അങ്ങയെ ഞങ്ങളും ബഹുമാനിക്കുന്നു. അങ്ങയുടെ ഐടിയിലെ പാടവം മാത്‍സ് ബ്ലോഗിലൂടെ നമ്മുടെ അധ്യാപകര്‍ക്കായി പങ്കുവെക്കണമെന്ന് താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു."

താങ്കളുടെയും കൂട്ടുകാരുടെയും ബഹുമാനം മറ്റുള്ളവരുടെ ബഹുമാനതെക്കാളും വലുതായി ഞാന്‍ കാണുന്നു അസുര ഐ ടി പാടവം പുണ്യവാളന്‍മാരും പുണ്യവതികളും മാത്രമുള്ള ഈ സൈറ്റ്നു വേണ്ടി വരില്ല (താങ്കള്‍ ആരെയോ തെറ്റിദ്ധരിക്കുന്നു ).
എന്‍റെ ഡിലീറ്റ് ചെയ്ത കമെന്റുകള്‍ ദയവായി ഗീത സുധി ടീചെര്‍കും ബാബു സാറിനും അയച്ചു കൊടുക്കണേ

കരും പൊട്ടന്‍ July 24, 2010 at 4:22 PM  

@ബാബു ജേക്കബ്‌

അധ്യാപരുടെ ഇടയിലും അസുര ജന്മങ്ങളുണ്ടോ മലപ്പുറത്തെ(കടപ്പാട് ഹരി) ഞാന്‍ കണ്ട സാറന്‍ മാര്‍ മനുഷ്യ ജന്മങ്ങളും ചിലര്‍ ദേവലോകത്ത്‌ നിന്ന് നിയോഗിക്കപെട്ടവരും ആയിരുന്നു.കാസര്‍കോടും അങ്ങിനെയാനെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് (അല്ല വിശ്വസിച്ചിരുന്നത്).പിന്നെ ആരോഗ്യകരമല്ലാത്ത വിമര്‍ശനം ഏതാണെന്ന് പറഞ്ഞാല്‍ ഉപകാരമായിരുന്നു.ഇവിടെ വേണ്ട താങ്കളുടെ ബ്ലോഗില്‍ വരാം അല്ലെങ്കില്‍ എനിക്ക് മെയില്‍ ചെയ്തെങ്കിലും എന്‍റെ ആ "വേദനിപ്പിക്കുന്ന കമെന്‍റ്" ചൂണ്ടി കാണിക്കണേ.വെക്തിഹത്യ ആരാണ് നടത്തിയത് എന്നും.മോശപ്പെട്ട വാക്കുകള്‍ ആരൊക്കെയാണ് ഉപയോഗിച്ചത് എന്നും കമന്റുകള്‍ ആദ്യം മുതല്‍ വായിച്ചിട്ട് അറിയിക്കാമോ?.
താങ്കളുടെ അതേ വാക്കില്‍ മറുപടി പറയാത്തത് ഷേണായി ടീച്ചര്‍ പറഞ്ഞപോലെ ഇവിടം വിസിറ്റ് ചെയ്യരുന്ടെന്നു പറയപ്പെടുന്ന കുട്ടികളെ ഓര്‍ത്തിട്ടാണ് അല്ലാതെ നിങ്ങളുടെ സംസ്കാരം എനിക്കില്ലാത്തത് കൊണ്ടല്ല.(സംസാരവൈകല്യം സംസ്ക്കാരശൂന്യതയാണ് കാണിക്കുന്നത്.കടപ്പാട് ശങ്കരന്‍ ) കൂടാതെ നിര്‍ത്തി എന്ന് പറഞ്ഞ എന്നെ കുത്തി നോക്കുകയാണെന്ന് മനസ്സിലായത് കൊണ്ടുമാണ്.
പിന്നെ വിമര്‍ശനം എന്നാല്‍ കേള്‍കുമ്പോള്‍ സുഖമുള്ളത് സുഖമില്ലാതത് എന്നിങ്ങനെ ഉണ്ടോ.
@ഗീത സുധി
മലപ്പുറം ജില്ലയുടെ കഞ്ഞിക്കിത്ര രുചിയുണ്ടോ.ബിരിയാണി നല്ല ടേയ്സ്റ്റ് ആണ് പിന്നെ പത്തിരിയും കോഴിക്കറിയും ഇനി കഞ്ഞി കൂടി കുടിച്ചു നോക്കണം.ഈ വിവരത്തിനു നന്ദി.
ലിനക്സ്‌ ഉപയോഗിക്കുന്നവരുടെ മാന്യതയും എന്‍റെ മാന്യതയും രണ്ടു പേരുടെയും കമെന്‍റ് വായിച്ചു നടുവില്‍ നിന്ന് പറയുമോ??.

കരും പൊട്ടന്‍ July 24, 2010 at 4:24 PM  

@ ഇടവനക്കാടന്‍

അങ്ങ് ആരെയോ തെറ്റിദ്ധരിച്ചിട്ടുണ്ട്.പാവം അദ്ധേഹത്തെ വെറുതെ വിട്ടേക്കൂ .
......
"എന്നുമാത്രമല്ല ഇതിനെ ഏറ്റുവും അധികം പിന്തുണക്കേണ്ടിയിരുന്ന ഉത്തരവാദിത്വമുള്ള ഒരു വ്യക്തിയാണ് കാലികപ്രസ്കിയുള്ള ഒരു പോസ്റ്റില്‍ തൂങ്ങി ബ്ലോഗിന്റെ ചരിത്രത്തിലെ ഏറ്റവും മ്ലേച്ചമായ കമന്റ് പോസ്റ്റു ചെയ്തതെന്നത് വിധിവൈപരീത്യം.
ബുദ്ധിയുണ്ടെന്നും, ചലിക്കുന്ന വിജഞാനകോശങ്ങളെന്നും വിശ്വസിക്കുന്നവരാണ്"
ഇത് സത്യാമായും ഒരു പൊട്ടനാണ്‌.ആ പാവത്തിനെ കുത്തണ്ട.
അനുമാനമാകാം പക്ഷെ തെളിവുകളില്ലാതെ ആരെയും തൂക്കിലേറ്റരുത്.ഞാന്‍ ആരാണെന്നു അറിയാന്‍ വെറും ഒരു മെയില്‍ മതി എന്ന് ഞാന്‍ പറഞ്ഞതോര്‍ക്കുമല്ലോ.

കരും പൊട്ടന്‍ July 24, 2010 at 4:24 PM  
This comment has been removed by the author.
കരും പൊട്ടന്‍ July 24, 2010 at 4:35 PM  

വരികള്‍ കിടയിലൂടെ വായിച്ചു വീണ്ടും വിഴുപ്പലക്കണം എന്നഗ്രഹിക്കുന്നവര്‍ ഇവിടെയുണ്ടെന്നറിയാം.എന്നാലും എന്‍റെ കമന്‍റ് പലരുടെയും ചൊറിച്ചിലിനു മറുപടി ആകാത്തത് ഹരി സാറിനോട് നിര്‍ത്തി എന്ന് പറഞ്ഞത് കൊണ്ടാണ്.അല്ലാതെ രാത്രി വൈറസ്‌ വെടി കൊണ്ട് വീണതല്ല.

മാത്സ് ബ്ലോഗിന്‍റെ വിജയത്തിനായി ആശംസകളോടെ.

shajucm July 24, 2010 at 6:52 PM  

പെട്ടന്നുള്ള വലിയ വളര്‍ച്ച.അഭിന്ദനങ്ങള്‍.

Appu July 24, 2010 at 9:50 PM  

പ്രവചന മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു എന്നറിഞ്ഞതിൽ സന്തോഷം.
"അദ്ദേഹം" എന്നുള്ള വിശേഷണം മാറ്റാമായിരുന്നു.ഞാൻഒരു std:10 വിദ്യാർഥിയാണ്‌.

Abhijith Mahipal
Thrissur

Babu Jacob July 24, 2010 at 10:04 PM  
This comment has been removed by the author.
Babu Jacob July 24, 2010 at 10:06 PM  

.
@ കരും പൊട്ടന്‍
മനുഷ്യന്‍ സാമൂഹ്യജീവിയാണ് എന്നതുകൊണ്ട്‌ തന്നെ സമൂഹത്തിന്റെ നിലപാടുകളും , ഇഷ്ടാനിഷ്ടങ്ങളും ഒക്കെ നമ്മള്‍ പാലിച്ചേ തീരൂ . സമൂഹത്തിന്റെ നിലപാടുകള്‍ക്കെതിരെ നാം നീങ്ങുമ്പോള്‍ അവിടെ സംഘര്‍ഷം ഉടലെടുക്കുകയോ അല്ലെങ്കില്‍ സമൂഹം നമ്മളെ ഒറ്റപ്പെടുത്തുകയോ ചെയ്യും . നമ്മുടെ സ്വാതന്ത്ര്യം മറ്റൊരുവന്റെ മൂക്കിന്‍ തുമ്പു വരെയേ ഉള്ളു എന്ന വസ്തുത താങ്കള്‍ ഓര്‍ക്കണമായിരുന്നു . താങ്കളുടെ ആദ്യ കമന്റില്‍ അസഭ്യമായി ഒന്നും ഇല്ലായിരിക്കാം . പക്ഷെ അത് ഒരു പ്രസ്ഥാനത്തെ ചവിട്ടി താഴ്ത്തുന്ന രീതിയില്‍ ആയിപ്പോയി .മാത്സ് ബ്ലോഗ്‌ എന്ന ഈ സമൂഹത്തിന്റെ പൊതു വികാരത്തെ താങ്കളുടെ കമന്റുകള്‍ മുറിപ്പെടുത്തിയപ്പോള്‍ സ്വാഭാവികമായും അത് ആശയ സംഘര്‍ഷത്തിനു കാരണമാവുകയും ഈ സമൂഹത്തില്‍ താങ്കള്‍ ഒറ്റപ്പെടുകയും ചെയ്തു. പറഞ്ഞ കാര്യങ്ങള്‍ കുറച്ചുകൂടി മാന്യമായ ഭാഷയില്‍ പറയാമായിരുന്നു . "മാന്യത " എന്നത് എത്രത്തോളം എന്ന് ആര് തീരുമാനിക്കും ? തീര്‍ച്ചയായും അതും സമൂഹം തന്നെ .


"ബന്ധു ജനങ്ങള്‍ മരിച്ചു വീഴുന്നത് നിനക്ക് കാണേണ്ടി വരും " എന്ന് ശപിക്കുന്നതും
"ബന്ധു ജനങ്ങളെക്കാള്‍ കൂടുതല്‍ നാള്‍ നീ ജീവിച്ചിരിക്കും " എന്ന് അനുഗ്രഹിക്കുന്നതും , ഫലത്തില്‍ ഒന്നുതന്നെ ആണെങ്കിലും ആദ്യത്തേത് ശാപവും രണ്ടാമത്തേത് അനുഗ്രഹവുമായെ കേള്‍ക്കുന്നവര്‍ക്ക് തോന്നുകയുള്ളൂ .

.

ഡ്രോയിങ്ങ് മാഷ് July 24, 2010 at 10:17 PM  
This comment has been removed by the author.
ഡ്രോയിങ്ങ് മാഷ് July 24, 2010 at 10:20 PM  
This comment has been removed by the author.
ഡ്രോയിങ്ങ് മാഷ് July 24, 2010 at 10:20 PM  

"ബന്ധു ജനങ്ങള്‍ മരിച്ചു വീഴുന്നത് നിനക്ക് കാണേണ്ടി വരും " എന്ന് ശപിക്കുന്നതും
"ബന്ധു ജനങ്ങളെക്കാള്‍ കൂടുതല്‍ നാള്‍ നീ ജീവിച്ചിരിക്കും " എന്ന് അനുഗ്രഹിക്കുന്നതും , ഫലത്തില്‍ ഒന്നുതന്നെ ആണെങ്കിലും ആദ്യത്തേത് ശാപവും രണ്ടാമത്തേത് അനുഗ്രഹവുമായെ കേള്‍ക്കുന്നവര്‍ക്ക് തോന്നുകയുള്ളൂ .

ബാബു ജേക്കബ് സാറിന്റെ ഓരോ കമന്റിലുമുണ്ടാകും ഇങ്ങനെ ആകര്‍ഷണീയമായ ചില വരികള്‍. ചിലപ്പോഴെങ്കിലും ഇതുപോലെ എഴുതണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്.

Babu Jacob July 24, 2010 at 10:28 PM  

.
@ ഡ്രോയിംഗ് മാഷ്‌ ,
നല്ല വാക്കുകള്‍ക്കു നന്ദി .

ആരോ , എവിടെയോ പറഞ്ഞത് കേട്ട് എഴുതിപ്പോയതാണ് .
.

കരും പൊട്ടന്‍ July 24, 2010 at 11:00 PM  

@ബാബു ജേക്കബ്‌
ഒഴുക്കിനൊപ്പം നീങ്ങണമായിരുന്നു എന്നര്‍ത്ഥം.ശാന്തമായി ഒഴുകുന്ന നദിയെക്കാളും അലര്‍ച്ചയോടെ കുത്തി മറിച്ചു ഒഴുകുന്ന കാട്ടാരുകള്‍ക്കാന് ആകര്‍ഷണീയത.അവിടെയാണ് ഊര്‍ജമുണ്ടാകുന്നത് മറിച്ചുള്ളത് അലസതയാണ് അലസതയും അഹങ്കാരവുമാണ് സ്ര്ഷ്ടിക്കുന്നത്.
വിമര്‍ശനാത്മകമായ എന്റെ കമെന്റുകള്‍ ദ്ര്ശ്യമാകണമെങ്കില്‍ ബ്ലോഗിന്റെ സൌര്‍ചെ കോഡ് പരിശോധിച്ച് നോക്കൂ.കേവലം ഗംഭീരം, 5 കോടി അഭിന്ദനങ്ങള്‍ എന്നിങ്ങനെ സുഖിപ്പിച്ചു വിട്ടാല്‍ മാത്സ് ബ്ലോഗിന് എന്ത് നേട്ടമാനുണ്ടാകുക ??.സൈബെര്‍ജാലകവും ,അലെക്സയും ഐ പി ട്രാക്കിങ്ങും ചര്‍ച്ചയില്‍ കൊണ്ട് വരാന്‍ ഈ പൊട്റെന്റെ ഇടപെടലുകള്‍ക്കായി എന്നതില്‍ ഞാന്‍ സന്തോഷവാനായി.തോല്‍‌വിയില്‍ നിന്നെ ലോകത്തുള്ളവര്‍ പാഠം പഠിച്ചിട്ടുള്ളൂ,വിജയം അഹങ്കരിപ്പിക്കണേ ഉതകൂ.തീഷ്ണമായ വാക്കുകള്‍ക്കു പരിഹാസ്യതിന്റെ ചേരുവകള്‍ നല്‍കി ഞാന്‍ അവതരിപ്പിച്ചത് ഇവിടം കാര്‍കിച്ചു തുപ്പാണോ റിഫ്രെഷ്മെന്റ് നടത്താനോ അല്ല.മറിച്ചു തിരിച്ചറിവിന് വേണ്ടിയായിരുന്നു.
കൂട്ടത്തില്‍ ഉള്ളവനേ ഒറ്റപ്പെടുന്നതില്‍ വേവലാതി പെടുകയുള്ളൂ , ഇവിടെ ഞാന്‍ ഒറ്റയാനായി തന്നെ നില്‍കുന്നു.

കരും പൊട്ടന്‍ July 24, 2010 at 11:03 PM  

ഞാന്‍ ഒരു സമൂഹത്തെ മുഴുവന്‍ താറടിച്ചു എന്ന് പറയുന്നവര്‍ മാശന്‍ മാരെ മൊത്തം തെറിയഭിഷേകം നടത്തിയവരെ ചിറകിനുള്ളില്‍ ഒതുക്കിയല്ലോ.വിമര്‍ശനം അത് ക്രിയാത്മകമാണോ പിന്ധിരിപ്പനാണോ എന്നുള്ളത് കാലം തെളിയിക്കും.പക്ഷെ സഹിഷ്ണതയുള്ള കാലത്തോളം വിമര്‍ശനവും ഉണ്ടാകും.
ഒഴുക്കുള്ള വെള്ളത്തിനെ ശുദ്ടിയുണ്ടാകൂ വിമര്‍ശന മുള്ള സമൂഹത്തിനേ വളര്ച്ചയുണ്ടാകൂ .

vijayan larva July 24, 2010 at 11:33 PM  

@കരും പൊട്ടന്‍ ,5 ലക്ഷം കഴിഞ്ഞു ,60മണിക്കൂര്‍കഴിഞ്ഞു.6687സന്ദര്സകര്‍ വീണ്ടും വന്നു പോയി .പൊട്ടന് ഇനിയും ഉറക്ക് വരുന്നില്ലേ? പൊട്ടന്‍ ഉണര്ന്നിരുന്നാല്‍ ഇനിയും അട്ബുതങ്ങള്‍കാണാം.പൊട്ടന്‍ കമന്റു വിട്ടശേഷം സന്ദര്സകര്‍ മണിക്കൂറില്‍ 100 ആയി വര്‍ധിച്ചു. അടുത്ത ലക്ഷം വര്‍ധിക്കാന്‍ ഇനി മനിക്കൊരില്‍ 200 വീതം 500മണിക്കൂര്‍. അഥവാ ഏതാണ്ട് 21 ദിവസം .ചുമ്മാ കമന്റു വിട്ടോ .....ഈ പാതിരാത്രിക്ക്‌ .

vijayan larva July 24, 2010 at 11:40 PM  

@കരും പൊട്ടന്‍ ,മുകളിലുള്ളത് ടൈപ്പ് ചെയ്യുമ്പോഴേക്കും വന്നവര്‍ 60. .ഇപ്പോള്‍ 9 പേര്‍ ഓണ്‍ലൈനില്‍ സമയം 12നു അടുക്കുന്നു. . ആറ് ലക്ഷം തികയാന്‍ 21 ദിവസം എന്നത് കുറയുമെന്ന്തോനുന്നു.

Edavanakadan July 25, 2010 at 1:10 AM  

"ഇത് സത്യാമായും ഒരു പൊട്ടനാണ്‌.ആ പാവത്തിനെ കുത്തണ്ട.
അനുമാനമാകാം പക്ഷെ തെളിവുകളില്ലാതെ ആരെയും തൂക്കിലേറ്റരുത്.ഞാന്‍ ആരാണെന്നു അറിയാന്‍ വെറും ഒരു മെയില്‍ മതി എന്ന് ഞാന്‍ പറഞ്ഞതോര്‍ക്കുമല്ലോ."

എന്റെ പൊട്ടാ..........
പൊട്ടന്റെ പൊട്ടാസ്സൊക്കെ വെള്ളത്തില്‍ വീണ് പൊട്ടാതെപോകുകയാണല്ലോ..........
പൊട്ടനെ ഉത്തരവാദിത്വമുള്ളവനെന്നൊക്കെ വിളിച്ച് ആക്ഷേപിച്ച് സ്വയം പൊട്ടനാകാന്‍ ഞാനില്ലേ.........ഞാനാരെയാണുദ്ദേശിച്ചതെന്നും എന്താണുദ്ദേശിച്ചതെന്നും ബന്ധപ്പെട്ടയാള്‍ക്ക് മനസ്സിലായികഴിഞ്ഞന്റെ പാവം പൊട്ടാ.... എന്തായാലും ഞാന്‍ ധരിച്ചത് ഇതൊരു ബുദ്ധിയുള്ള പൊട്ടാനാണെന്നാ...ഇപ്പോഴല്ലേ ശരിക്കും പൊട്ടനാണെന്ന് മനസ്സിലായത്...ഹോ കാര്യം പോയപോക്കെയ്....ഊരും പേരുമില്ലാഎന്നു കരുതി എല്ലാത്തിന്റെയും പിതൃത്വം ഏറ്റെടുക്കല്ലേ..ഡി.എന്‍.എ ടെസ്റ്റെല്ലാം കഴിഞ്ഞ് ഓണര്‍ഷിപ്പ് ഇതിനകം ആളുകള്‍ക്കു കൊടുത്തുകഴിഞ്ഞു.
പൊട്ടനൊരു മാഷാണെന്ന തെറ്റിദ്ധാരണയില്‍ (?) പറയുകയാണ് കോട്ടോ..
നന്നായി കളിക്കുന്ന കുട്ടികള്‍ക്കുകൊടുക്കുന്ന മിഠായിയാണ് അഭിനന്ദനം..
ഉക്കൂളിപോയ്രുന്ന കാലത്തെയ് ക്ലാച്ചികേറീന്നെങ്കിലേ പൊട്ടനും മിഠായി കിട്ടൂലാര്‍ന്നാ..കഷ്ഠായിപ്പോയ് ല്ലേ......
നല്ല കൊറച്ച് പൊള്ളാരിരുന്ന് കളിക്കാണ് കളിച്ചോട്ടെ.. പൊട്ടന്‍ ഓര് മിഠായിനുണയണത് കണ്ട് ബെള്ള്റക്കിക്കോ..
തട്ടിപറിക്കാനോക്കിയാലേ മാശിനോട് പറഞ്ഞ് അടി തരീക്കും കണ്ടോ..ങ്ഹാ (മാഷന്മാരെ അടച്ച് ആക്ഷേപിച്ചിരുന്ന ചില നിരീക്ഷകര്‍ പൈതണ്‍ പഠിച്ചുനന്നായതുപോലേ പൊട്ടനും പൈതണ്‍ പഠിച്ചുനന്നാവും തീര്‍ച്ച(?)...)

Edavanakadan July 25, 2010 at 1:22 AM  

ബ്ളോഗ് ടീമിന്
ആകെ എണ്ണത്തിനെക്കാളും എത്രയോ പ്രസക്തമാണ് ഓരോ പോസ്റ്റിനും വരുന്ന ഹിറ്റുകള്‍.അത് പോസ്റ്റുകളെ അടിസ്ഥാനമാക്കി അപഗ്രഥിക്കുക.
ഈ ബ്ളോഗിനെ ഇത്ര ജനകീയമാക്കിയതില്‍ മാതൃഭൂമിയും ഏഷ്യാനെറ്റും മറ്റും വഹിച്ച പങ്ക് വളരെ വലുതാണെന്നത് മറന്നുകൂടാ...
പൊട്ടനെപോലെയുള്ളവര്‍ പറയുന്നതിലേ പോസിറ്റീവായ കാര്യങ്ങള്‍ നിര്‍ബദ്ധമായും ഉള്‍കൊള്ളുക.
കണ്ടന്റുമായി ബന്ധപ്പെട്ട പോസ്റ്റുകളിലേക്കെത്തുന്നവരുടെ എണ്ണം വളരെ നല്ല സുചകങ്ങളാണ്.
അദ്ധ്യാപകരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവര്‍ക്ക് വേണ്ടതു നല്കുവാനുള്ള കരുത്ത് നിങ്ങള്‍ക്കുണ്ട്.
അത് നല്കേണ്ടവര്‍ അട്ടമാടുന്നിടത്താണ് നിങ്ങളുടെ പ്രസക്തി.
കൃഷ്ണന്‍മാഷും, ജോണ്‍മാഷും, ജനാര്‍ദ്ദനന്‍മാഷും, ഫിലിപ്പും, സുരേഷ് മാഷും.........മറ്റും അടങ്ങുന്ന നീണ്ടനിര സുസജ്ജരായി കൂടെയുള്ളപ്പോള്‍ ........ഉറപ്പ് ഈ കൂട്ടായ്മ ബോഗ്ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാകും..
നിങ്ങളുടെ ഉത്തരവാദിത്വവും സമൂഹത്തോടുള്ള ബാധ്യതയും അനുദിനം വര്‍ദ്ധിക്കുന്ന കാര്യം മറക്കാതിരിക്കുക... (ഇത് നിങ്ങളെ സുഖിപ്പിക്കാന്‍ പറഞ്ഞതാണെന്നു തെറ്റിദ്ധരിച്ച് എന്റെ ഫോട്ടോയും മറ്റും എടുത്ത് പോസ്റ്റാന്‍ ശ്രമിക്കല്ലേ ഹരിമാഷേ....)

കരും പൊട്ടന്‍ July 25, 2010 at 6:48 PM  

@ വിജയന്‍
എണ്ണിക്കോ എണ്ണിക്കോ ആറല്ല അറുനൂറു തന്നെ ആയിക്കോട്ടെ.
അപ്പോള്‍ ഞാന്‍ വരും കമന്റുമായി
എന്താണെന്നോ "ഉഗ്രന്‍!! മാത്സ് ബ്ലോഗ്‌ ഏവരെസ്ടിനു മുകളില്‍ !!!!".എന്നെ ഉറക്കികിടതാം എന്ന് നോക്കേണ്ട.

@ഇടവനകാടന്‍
ഹാവൂ ഡി എന്‍ എ ടെസ്റ്റ്‌ ഒക്കെ നടത്തിയല്ലോ ആളെയും കിട്ടി സമാധാനമായി.സത്യം പറഞ്ഞാല്‍ നിങ്ങളൊരു മാഷാണോ എന്നൊരു സംശയം എനിക്കുണ്ട്.ലോകത്ത് ഏറ്റവും നല്ല വ്യക്തി ഒരു അധ്യാപകനാണെന്നു പറഞ്ഞയാള്‍ തന്നെ ഏറ്റവും മ്ലേച്ചന്‍ അതും അദ്യാപകന്‍ ആണെന്ന് പറഞ്ഞിട്ടുണ്ട്.ടെസ്റ്റ്‌ കഴിഞ്ഞപ്പോള്‍ ഞാന്‍ ബുദ്ധിയില്ലാത്ത പോട്ടനാണെന്ന് തെളിഞ്ഞല്ലോ അതു മതി.ഈ പൊട്ടന് ഏതായാലും ആ മിടായി വേണ്ട.
ഹേ മാഷേ ഞ്ഞാന്‍ പോസ്ടിയ കമെന്ടൊക്കെ ഒന്ന് വാഴിച്ചു നോക്കൂ എവിടെയാണ് ഞാന്‍ എട്ടുകാലി മമ്മൂഞ്ഞായത്.നിങ്ങള്ക് ഏതോ എസ് ര്‍ ജി യോട് അസൂയ ഉണ്ടങ്കില്‍ അതു ക്ലുസ്റ്റെരില്‍ തീര്‍ത്താല്‍ പോരെ,ഇവിടെയിട്ടു തീര്‍ക്കണോ ??.വിവരമുള്ളവരെ കാണുമ്പോള്‍ ബഹുമാനിക്കേണ്ട എന്നാല്‍ തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തണോ ??.
ഒരാളെ നിങ്ങള്‍ പ്യ്തോന്‍ ഗുണ പാഠശാലയില്‍ ചേര്തല്ലോ അവരെ നന്നക്കിയെടുക്ക് എന്നിട്ട് മതി എന്നെ ചേര്‍ത്താല്‍.

Edavanakadan July 25, 2010 at 7:46 PM  
This comment has been removed by the author.
Edavanakadan July 25, 2010 at 7:48 PM  

എന്റെ പൊട്ടാ....കുരുപൊട്ടുബ്ബോ വരുന്ന പ്രശ്നങ്ങളാ പൊട്ടനെ അലട്ടുന്നത്.
നല്ല അപ്പോത്തിക്കരിയെ കണ്ടോ...പൊട്ടന്റെ പ്രശ്നം അവര്‍ക്ക് ദൈവാനുഗ്രഹമുണ്ടെങ്കി മാറ്റാനാവും..
നടന്നില്ലെങ്കി അട്ടപ്പാടിക്കുവിട്ടോ..
ഒറ്റമൂലി..
പൊട്ടന്‍ പിന്നെം പൊട്ടി..
പൊട്ടനുദ്ദേശിച്ചപോലെ എസ്സ്.ആര്‍.ജിയൊന്നുമല്ല ഞമ്മന്റെകക്ഷി.
മ്ലേച്ചനായ മാഷുമല്ല.
ഇത്തിരി മുന്തിയ ഇനമാ...
പിന്നെ പൊട്ടന്‍ എട്ടുകാലിയാണോ എന്നറിയന്‍ നല്ല സ്ഥലം ആസ്ട്രേലിയയാ..
അവിടെ ലോകപ്രശസ്തഎട്ടുകാലിമ്യൂസിയമുണ്ട്.
പൊട്ടനെപോലുള്ള റെയര്‍ സ്പെസിമന്‍ അവരെ കൃതാര്‍ത്ഥരാക്കും
മമ്മൂഞ്ഞാണോന്നറിയാന്‍ പൊട്ടന്റൊ വീട്ടീന്നിറങ്ങി കുറച്ചുനടന്നാപോരെ..
ഇടയ്കൊക്കൊ പോകാറുള്ളതല്ലേ..
പൊള്ളാരെ നന്നാക്കാനുള്ള പൊട്ടന്റെ ശ്രമം കമന്റുവായിടച്ചാലറിയാം ശ്ലാഘനീയം തന്നെ...തന്നെ...തന്നെ...തന്നെ...തന്നെ...

sm@rt boy July 25, 2010 at 9:16 PM  

HOW TO CONVERT 2/25 into 1/10ths,1/100ths,1/1000ths?

Manmohan July 25, 2010 at 9:27 PM  

sm@rt boy,

2/25 = 8/100 = .08

അപ്പോള്‍ 0 പത്തിലൊന്നുകള്‍ + 8 നൂറിലൊന്നുകള്‍

2/25 = 0*(1/10)+8*(1/100)

Arunanand T A July 25, 2010 at 11:51 PM  

അഭിനന്ദനങ്ങള്‍!
ഒരായിരം!

Kalavallabhan July 27, 2010 at 4:29 PM  

എട്ടക്കമുള്ളൊരു ജാലകത്തിൽ
ആറക്കമായിരിപ്പതിനിയെത്രനേരം
പെട്ടെന്നൊരവസാനയെട്ടക്കമാവാൻ
ദിനമെത്രവേണമെന്നാരുചൊല്ലും?

അഞ്ചുലക്ഷമാശംസകളീവൈകിയവേളയിലും.

JOHN P A July 28, 2010 at 8:24 PM  

7 ക്സാസിലെ H B ല്‍ 64 page
രണ്ടുപേര്‍ ഒരേ തുക നിക്ഷേപിക്കുന്നു ( തുക തന്നിട്ടില്ല)
ഒരാള്‍ക്ക് കൂട്ടുപലിശ. മറ്റേയാള്‍ക്ക് സാധാരണ പലിശ കിട്ടുന്നു
ഒരേ നിരക്ക് ( തന്നിട്ടില്ല)
രണ്ടു വര്‍ഷം കഴിഞ്ഞ് കൂട്ടു പലിശകിട്ടുന്നയാള്‍ക്ക് 50 രൂപ കൂടുതല്‍ കിട്ടി
എത്രരുപ നിക്ഷേപിച്ചു
നിരക്ക് തരേണ്ടതല്ലേ?

vijayan larva July 28, 2010 at 10:37 PM  

@ജോണ് സര്‍, നിരക്ക് തന്നില്ലെങ്കില്‍ കുട്ടി മുതലും നിരക്കും മാറ്റി മാറ്റി പല ഉത്തരത്തിലും എത്തിച്ചേരും.
1.20000,5%
2.5000.10%
3.800,25%
4.400,50%
--------
-------
നിരക്ക് കൂടി കൊടുക്കുന്നതല്ലേ 7 ആം ക്ലാസില്‍ ഭംഗി ?

ഹരിത July 30, 2010 at 8:30 PM  

വൈകിയാണെങ്കിലും എന്റെ അഭിനന്ദങ്ങള്‍

ജനാര്‍ദ്ദനന്‍ സര്‍,ജോണ്‍ സര്‍,ഫിലിപ്പ് സര്‍ ,അഞ്ജന ചേച്ചി,ജയശങ്കര്‍ സര്‍ ,നിസാര്‍ സര്‍ ,വിജയന്‍ സര്‍ എന്നിവരെയെല്ലാം അമ്മുവിന്റെ അന്വേഷണം അറിയിക്കുന്നു

വിസ്മയ .എം
പ്ലസ്‌ വണ്‍ സയന്‍സ്
കണ്ണാടി എച്ച് എസ്.എസ്

ഹരിത July 30, 2010 at 8:34 PM  

@ ചെന്താമരാക്ഷന്‍ സര്‍

സര്‍ എന്തെ ഇപ്പോള്‍ ബ്ലോഗില്‍ ഒന്നും കാണാറേ ഇല്ലാലോ .എന്ത് പറ്റി.പ്രസാദ്‌ സര്‍ , ഉണ്ണികൃഷ്ണന്‍ സര്‍ ,ശിവദാസ്‌ സര്‍ ,ഗീത ടീച്ചര്‍ എന്നിവരെയും പിന്നെ നമ്മുടെ സി.എ.എച്ച്.എസ്.സ്കൂളിലെ എല്ലാവരെയും എന്റെ അന്വേഷണം അറിയിക്കണം.

ജനാര്‍ദ്ദനന്‍.സി.എം July 30, 2010 at 8:35 PM  

Thank you Haritha
വിസ്മയയുടെ റിസല്‍ട്ട് അറിഞ്ഞതിനു ശേഷം പിന്നെ ഒരു വിവരവുമില്ല. അന്വേഷണങ്ങള്‍ക്ക് നന്ദി.
രണ്ടാം ഭാഷയായി മലയാളമാണോ എടുത്തത്.
ഇല്ലെങ്കില്‍ .............

ഹരിത July 30, 2010 at 8:46 PM  

@ ജനാര്‍ദ്ദനന്‍ സര്‍

ഞാന്‍ സംസ്കൃതം ആണ് എടുത്തത്.പക്ഷെ സാറിന്റെ ഉപദേശം ഞാന്‍ സ്വീകരിക്കുന്നു ഇപ്പോള്‍ എന്റെ മലയാളം നോക്കൂ വലിയ കുഴപ്പം ഇല്ലാലോ അല്ലെ ?
ഹരിത ചേച്ചി അടുത്തുള്ള ബി.എഡ് പഠിക്കുന്ന ഒരു ചേച്ചിക്ക് വേണ്ടി പ്രൊജക്റ്റ്‌ തയാരാക്കുകയാണ് ആ സമയത്ത് ഞാന്‍ ബ്ലോഗില്‍ നോക്കിയതാണ്.

അമ്മുവിനും സാറിനും അമ്മുവിന്റെ അമ്മയ്ക്കും എല്ലാവര്ക്കും സുഖം എന്ന് കരുതുന്നു .എല്ലാവരോടും ഞങ്ങളുടെ അന്വേഷണം പറയണം കേട്ടോ

വിസ്മയ .എം (അമ്മു )

MEENA July 31, 2010 at 10:11 AM  

pls send some quiz questions suitablefor high school level

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer