ഒമ്പതാം ക്ലാസിലെ സേ പരീക്ഷാ നിര്‍ദ്ദേശങ്ങള്‍ "Downloads"ല്‍..

എപിക് ഇന്‍ഡ്യന്‍ ബ്രൌസര്‍ ഇന്‍സ്റ്റന്‍റ് ഹിറ്റ് ?

>> Friday, July 16, 2010


"ഇന്റര്‍നെറ്റ്‌ എക്‌സ്പ്ലോറര്‍, ഗൂഗിള്‍ ക്രോം, മോക്‌സില്ല ഫയര്‍ ഫോക്‌സ് ഗണത്തിലേക്ക്‌ പുതിയൊരു ബ്രൗസര്‍ കൂടി. അതും ഇന്ത്യയില്‍ നിന്ന്‌... പേര്‌ എപിക്‌. സ്വതന്ത്ര സോഫ്‌ട്‍വെയറില്‍ അധിഷ്‌ഠിതമായ എപിക്‌ നിരവധി പ്രത്യേകതയോടു കൂടിയാണ്‌ എത്തുന്നത്‌. ഇന്ത്യയില്‍ രൂപംകൊടുത്ത ആദ്യ നെറ്റ്‌ബ്രൗസറായ എപ്പിക്‌ ഇന്നലെ മുതല്‍ തന്നെ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്.

ഇംഗ്ലീഷിനുപുറമെ, മലയാളമുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ അഡ്രസ്‌ ടൈപ്പ്‌ ചെയ്യാന്‍ കഴിയുന്ന ഇന്‍ഡി ട്രാന്‍സ്‌ലേറ്ററാണ്‌ എപിക്കിന്റെ എടുത്തുപറയത്തക്ക പ്രത്യേകത. ഇന്‍ ബില്‍റ്റ്‌ ആന്റി വൈറസ്‌ സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

അതിനാല്‍ എപ്പിക്ക്‌ ഉപയോഗിക്കുമ്പോള്‍ വേറെ പണം കൊടുത്ത്‌ ആന്റി വൈറസ്‌ സോഫ്‌ട്വേറുകള്‍ വാങ്ങുകയോ അവ പുതുക്കുകയോ വേണ്ട. ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ ടൈപ്പ്‌ ചെയ്യാന്‍ അനായാസമാണെന്നതാണ്‌ സൈറ്റിന്റെ ഏറ്റവും വലിയ ആകര്‍ഷണീയതകളിലൊന്ന്‌. മലയാളവും തമിഴും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ അനായാസം ടൈപ്പ്‌ ചെയ്യാന്‍ കഴിയും. ഇതിന്‌ മലയാളമോ തമിഴോ അറിയണമെന്നില്ല. പകരം ഇംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്‌താല്‍ മതിയാകും. ഇന്‍ഡിക്‌ എന്നു പറയുന്ന സംവിധാനത്തിലൂടെ സൈറ്റ്‌ സ്വയം ഇത്‌ തിരഞ്ഞെടുക്കുന്ന പ്രാദേശിക ഭാഷയിലേക്ക്‌ അക്ഷരം മാറ്റും. സ്വന്തം ഭാഷയില്‍ ഇമെയില്‍ ചെയ്യുക അനായാസമാകും എന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ ഗുണം. അടിസ്‌ഥാന ഇംഗ്ലീഷ്‌ ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ക്ക്‌ ഇ മെയില്‍ അടക്കമുള്ള സംവിധാനങ്ങള്‍ ആത്മവിശ്വാസത്തോടെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ്‌ ബ്രൗസറിന്റെ രൂപകല്‍പ്പന.

ദുര്‍ലക്ഷ്യങ്ങളുള്ള വെബ്‌സൈറ്റുകളെ തിരിച്ചറിയാനുള്ള സംവിധാനവും എപിക്കില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്‌. മറ്റ്‌ ബ്രൗസറുകളേക്കാള്‍ ആയിരത്തിയഞ്ഞൂറിലധികം അധിക സൗകര്യങ്ങളാണ്‌ എപിക്കില്‍ ഒരുക്കിയിരിക്കുന്നത്‌. പ്രധാന വാര്‍ത്തകള്‍ ലഭ്യമാകുന്ന ഹോം പേജാണ്‌ മറ്റൊരു സവിശേഷത. സൈഡ്‌ ബാറുകളില്‍ ടെക്‌സ്റ്റ്‌, ഫോട്ടോ, വീഡിയോ ഫയലുകള്‍ ശേഖരിക്കാനും എഡിറ്റു ചെയ്യാനുമുള്ള സംവിധാനമുണ്ട്‌.

ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചെറുകിട സോഫ്‌റ്റ്വേര്‍ സ്‌ഥാപനമായ ഹിഡന്‍ റിഫ്‌ളക്‌സാണ്‌ എപ്പിക്കിന്‌ പിന്നില്‍. ബംഗളുരുവില്‍ നടന്ന ചടങ്ങില്‍ സോഫ്‌ട്വേര്‍ ടെക്‌നോളജി പാര്‍ക്ക്‌സ് ഓഫ്‌ ഇന്ത്യ (എസ്‌.ടി.പി.ഐ.) മുന്‍ ഡയറക്‌ടര്‍ ബി.വി. നായിഡു എപിക്‌ പുറത്തിറക്കി. ലോകത്ത്‌ ഇപ്പോള്‍ മൈക്രോസോഫ്‌റ്റിന്റെ ഇന്റര്‍നെറ്റ്‌ എക്‌സ്പ്ലോററാണ്‌ ഭൂരിപക്ഷം പേരും ഉപയോഗിക്കുന്ന ബ്രൗസര്‍. സ്വതന്ത്ര സോഫ്‌റ്റ്വേറായ മോസില്ലയില്‍ അധിഷ്‌ഠിതമായാണ്‌ എപിക്‌ നിര്‍മിച്ചിരിക്കുന്നത്‌.
www.epicbrowser.com എന്ന വെബ്‌സൈറ്റില്‍നിന്ന്‌ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാം."

ഒരു ഓണ്‍ലൈന്‍ പത്രം പുറത്തുവിട്ട വാര്‍ത്തയാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. രണ്ട് ചോദ്യങ്ങളാണ് മാത്‍സ് ബ്ലോഗിന് ചോദിക്കാനുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ ഇന്‍റര്‍നെറ്റ് എക്സ്പ്ലോററാണോ? സ്വതന്ത്ര സോഫ്റ്റ്‍വെയറായ മോസില്ലയില്‍ ആഡ് ഓണുകള്‍ ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങളാണല്ലോ എപിക്കില്‍ ഉണ്ടെന്ന് അവകാശപ്പെടുന്നത്. നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ.

108 comments:

Jayarajan Vadakkayil July 16, 2010 at 7:21 AM  

എപിക് ബ്രൌസര്‍ ഇന്‍സ്റ്റാള്‍ ചെയ്തു. കുഴപ്പമില്ല.ഇന്നലെ കമന്റില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.മംഗ്ലീഷ് കൈകാര്യം ചെയ്യുന്നവര്‍ക്ക് ഏറെ സൗകര്യം.

vijayan larva July 16, 2010 at 7:31 AM  

പുത്തന്‍ അറിവുകള്‍ക്ക് സ്വാഗതം.

manoj.k.mohan July 16, 2010 at 7:33 AM  

ഇതിന്റെ ലൈസന്‍സിനെ പറ്റി അവരുടെ സൈറ്റില്‍ ഒന്നും പറയുന്നില്ല !
ഇതു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അല്ല എന്നാണ് തോന്നുന്നത് !

ഗീതാസുധി July 16, 2010 at 7:44 AM  

ഈ ​എപിക്കിന്റെ ലിനക്സ് വേര്‍ഷന്‍ എവിടെ?
വിന്റോസ് എന്നേ ഉപേക്ഷിച്ച കേരളത്തിലെ അധ്യാപകസമൂഹത്തിന് ഈ വാര്‍ത്തയില്‍ വലിയ താല്‍പര്യമൊന്നുമുണ്ടാകില്ല!

manoj.k.mohan July 16, 2010 at 7:49 AM  

അതെ , സ്വതന്ത്രമല്ലാത്ത ഒന്നിനെയും മാത്സ് ബ്ലോഗ്‌ പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം !

നിധിന്‍ ജോസ് July 16, 2010 at 7:49 AM  

ഇന്സ്റ്റോള്‍ ചെയ്തു. ഒറ്റ നോട്ടത്തില്‍ കൊള്ളാം....

ഉപയോഗിച്ച് നോക്കട്ടെ.. കൂടുതല്‍ അഭിപ്രായങ്ങള്‍ പിന്നീട്...

revima July 16, 2010 at 7:59 AM  

epic/ copy ചെയ്ത് desktopല്‍ pastചെയ്തു. open ചെയ്യാന്‍ സാധിക്കുന്നില്ല. pls.help me

ചിക്കു July 16, 2010 at 8:01 AM  

ഇന്‍സ്ടാള്‍ ചെയ്തു...ഇപ്പൊ ടൈപ്പ് ചെയ്യുന്നത് ഇന്ടിക്ക് ഉപയോഗിച്ചാണ് ..
കൊള്ളാം...
നമ്മുടെ മംഗ്ലീഷ് ടൈപ്പിംഗ് തന്നെ..
ടൈപ്പ് ചെയ്യാനുള്ള ഈ സ്ഥലം എടുക്കുമ്പോള്‍ ഏതു ഭാഷയാ വേണ്ടതെന്നു തെരഞ്ഞെടുക്കാന്‍ ഓപ്ഷന്‍ ഉണ്ട്ട്..

ചിക്കു July 16, 2010 at 8:04 AM  

രവി മാഷേ..
എപിക് സൈറ്റില്‍ പോവുക.
ഡൌണ്‍ലോഡ് ക്ലിക്ക് ചെയ്യുക..
വരുന്ന അപ്ലിക്കേഷന്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക..
കാണുന്നിടത്തെല്ലാം നെക്സ്റ്റ് അടിച്ചു കൊടുക്കുക...
അത്രേയുള്ളൂ...
ഒരു സെറ്റ് അപ്പ്‌ ആണോ സാര്‍ ഡൌണ്‍ലോഡ് ചെയ്തത് ? ചുമ്മാ ഡബിള്‍ ക്ലിക്ക് ചെയ്ത് നെക്സ്റ്റ് അടിച്ചാല്‍ മതി...

manoj.k.mohan July 16, 2010 at 8:16 AM  

ഫയര്‍ ഫോക്സില്‍ ഉപയോഗിച്ച് വരുന്ന ഇന്‍ഡിക് translator എന്ന ആഡ്ഓണ്‍ ഉപയോഗിച്ചാണ്‌ എപ്പിക്കിലും മലയാളം ടൈപ്പിംഗ്‌ നടക്കുനതു ! [https://addons.mozilla.org/en-US/firefox/addon/8731/]
എപ്പികില്‍ പുതുമയായി എനിക്കൊന്നും തോന്നിയില്ല !
ഒരു വിധം എല്ലാം ആഡ് ഓണ്‍ ആയി ഇപ്പോ തന്നെ ഉപയോഗിക്കുന്നു !

Babu Jacob July 16, 2010 at 8:17 AM  

.
@ Maths Blog

"ലോകത്ത്‌ ഇപ്പോള്‍ മൈക്രോസോഫ്‌റ്റിന്റെ ഇന്റര്‍നെറ്റ്‌ എക്‌സ്പ്ലോററാണ്‌ ഭൂരിപക്ഷം പേരും ഉപയോഗിക്കുന്ന ബ്രൗസര്‍".
Maths ബ്ലോഗ്‌ -ല്‍ കൊടുക്കുന്ന വിവരങ്ങള്‍ ആധികാരികമായിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ ?
ഇവിടെ നോക്കുക

@ ഗീത സുധി
"വിന്റോസ് എന്നേ ഉപേക്ഷിച്ച കേരളത്തിലെ അധ്യാപകസമൂഹത്തിന് ഈ വാര്‍ത്തയില്‍ വലിയ താല്‍പര്യമൊന്നുമുണ്ടാകില്ല!"

പിന്നെ ഇപ്പോള്‍ എപിക് ഉപയോഗിച്ച് അഭിപ്രായം പറഞ്ഞ കേരളത്തിലെ അധ്യാപക സമൂഹം ഏത് O . S . ലായിരിക്കും അത് ഉപയോഗിച്ച്ചിട്ടുണ്ടായിരിക്കുക. ?

.

Vijayan Kadavath July 16, 2010 at 8:36 AM  

സ്വതന്ത്ര സോഫ്റ്റ്‍വെയറിനെ പ്രോത്സാഹിപ്പിക്കുന്ന ഐ.ടി@സ്ക്കൂളിലിനു കീഴിലുള്ള അധ്യാപക സമൂഹത്തെ വീണ്ടും വേലിക്കെട്ടിനകത്താക്കാന്‍ ശ്രമിക്കുന്നതെന്തിന്? സ്വതന്ത്രമല്ലാത്ത ഒന്നിനേയും മാത്‍സ് ബ്ലോഗും പ്രോത്സാഹിപ്പിക്കേണ്ടതില്ല.

Hari | (Maths) July 16, 2010 at 8:52 AM  

രവി സാറേ,

ലിനക്സ് വഴിയാണ് സാര്‍ എപിക് ഡൌണ്‍ലോഡ് ചെയ്തതെങ്കില്‍ അത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കില്ല. കാരണം അത് വിന്‍ഡോസ് അധിഷ്ഠിതമാണ്.

മറ്റൊരു ചോദ്യം. ഒരു ബ്രൌസിങ്ങ് സോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റന്റ് ഹിറ്റ് എന്ന പേരില്‍ അവതരിപ്പിക്കുമ്പോള്‍ ചുരുങ്ങിയ പക്ഷം എല്ലാ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കുന്ന ഒന്നായിരിക്കേണ്ടേ അത്?

ഹോംസ് July 16, 2010 at 9:41 AM  

"ഒരു ബ്രൌസിങ്ങ് സോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റന്റ് ഹിറ്റ് എന്ന പേരില്‍ അവതരിപ്പിക്കുമ്പോള്‍ ചുരുങ്ങിയ പക്ഷം എല്ലാ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കുന്ന ഒന്നായിരിക്കേണ്ടേ അത്?"
അല്ലാ, ഹരിമാഷേ, നിങ്ങള്‍തന്നെയല്ലേ ഈ ബ്ലോഗില്‍ ഈ ഇന്‍സ്റ്റന്റ് ഹിറ്റ് പോസ്റ്റ് ചെയ്തത്?

digitaleye July 16, 2010 at 9:59 AM  

wine ഉപയോഗിച്ച് inastall ചെയാം

ഗീതാസുധി July 16, 2010 at 10:00 AM  

"പിന്നെ ഇപ്പോള്‍ എപിക് ഉപയോഗിച്ച് അഭിപ്രായം പറഞ്ഞ കേരളത്തിലെ അധ്യാപക സമൂഹം ഏത് O . S . ലായിരിക്കും അത് ഉപയോഗിച്ച്ചിട്ടുണ്ടായിരിക്കുക. ?"
മാറ്റങ്ങള്‍ക്കുനേരേ കണ്ണടയ്ക്കുന്ന ഒരു ന്യൂനപക്ഷം എന്നും ചരിത്രത്തിലുണ്ട്. അതൊരു അനിവാര്യതയാണ്!
നാം സ്കൂളുകളില്‍ വിന്റോസ് ഉപയോഗിക്കുന്നത് തുടര്‍ന്നിരുന്നെങ്കില്‍, ഇന്ന് ഉപയോഗിക്കുന്ന മനോഹരവും ഉജ്ജ്വലവുമായ ഉബുണ്ടു കസ്റ്റമൈസ്ഡ് വേര്‍ഷനുകളെപ്പോലെയുള്ള, നമുക്ക് ആവശ്യമുള്ളവ മാത്രം പെറുക്കിയെടുത്ത് ഉപയോഗിക്കാന്‍ കഴിയുമായിരുന്നോ? റെയ്ഡ് ഭയവും മാനഹാനിയുമില്ലാതെ, കളവുമുതല്‍ വെച്ച് കുട്ടികളെ പഠിപ്പിക്കല്‍ തുടര്‍ന്നേനേ..!

ഗീതാസുധി July 16, 2010 at 10:10 AM  

@digitaleye,
എന്തിനാ വൈനും മദ്യവുമൊക്കെ?
ഒരു സാധനമുണ്ടാക്കുമ്പോള്‍ അത്, ഇനിയുള്ള കാലത്തെ ഏറ്റവും പോപ്പുലറായ ഒ.എസില്‍ കൂടി നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യത്തക്ക രീതിയിലല്ലായിരുന്നോ ഉണ്ടാക്കേണ്ടിയിരുന്നത്?
എങ്കില്‍, ഇന്ത്യയ്ക്ക് കൂടുതല്‍ അഭിമാനിക്കാമായിരുന്നു!

Babu Jacob July 16, 2010 at 10:13 AM  

@ വിജയന്‍ കടവത്ത് ,

"സ്വതന്ത്ര സോഫ്റ്റ്‍വെയറിനെ പ്രോത്സാഹിപ്പിക്കുന്ന ഐ.ടി@സ്ക്കൂളിലിനു കീഴിലുള്ള അധ്യാപക സമൂഹത്തെ വീണ്ടും വേലിക്കെട്ടിനകത്താക്കാന്‍ ശ്രമിക്കുന്നതെന്തിന്? സ്വതന്ത്രമല്ലാത്ത ഒന്നിനേയും മാത്‍സ് ബ്ലോഗും പ്രോത്സാഹിപ്പിക്കേണ്ടതില്ല."
.
താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നുണ്ടെങ്കിലും , എന്റെ അനുഭവം സദയം ശ്രദ്ധിക്കുമല്ലോ.

ഒന്‍പതാം ക്ലാസ്സിലെ തരംഗ ചലനം (ഫിസിക്സ് ) എന്ന ഭാഗവുമായി ബന്ധപ്പെട്ടു സിമ്പിള്‍ പെണ്ടുലത്തിന്റെ ദോലനം കാണിക്കുന്നതിനായി ഞാന്‍ ഉബുണ്ടുവില്‍ ഒരു സ്ലൈഡ് നിര്‍മ്മിക്കാന്‍ അറിയാവുന്ന വിദ്യകള്‍ എല്ലാം ചെയ്തു നോക്കി . പെണ്ടുലത്തെ പല രീതിയില്‍ ചലിപ്പിച്ചു നോക്കി. പക്ഷെ ദോലനം മാത്രം സാധിക്കുന്നില്ല.
കാരണം ഈ ചലനം നിര്‍മ്മിക്കാന്‍ ആവശ്യമായ counter clockwise എന്ന ഒരു ഓപ്ഷന്‍ ഉബുണ്ടുവില്‍ ഇല്ല.

നിവൃത്തിയില്ലാതെ വിന്‍ഡോസില്‍ അഭയം പ്രാപിച്ചു. നിഷ്പ്രയാസം കാര്യം സാധിച്ചു.

ഞാന്‍ ഉണ്ടാക്കിയ സ്ലൈഡ് ഈ കമന്റിനോടൊപ്പം കൊടുക്കുന്നു .
അത് ഓഫീസ് 2003 -ലും , ഉബുണ്ടുവിലും തുറന്നു നോക്കി വ്യത്യാസം മനസ്സിലാക്കുമല്ലോ.

ഉബുണ്ടുവില്‍ ഇതൊന്നും സാധിക്കില്ല എന്ന് വീരവാദം മുഴക്കാനുള്ള വിവരക്കേട് ഒന്നും എനിക്കില്ല. എന്റെ പരിമിതമായ ബുദ്ധിയില്‍ അത് സാധിച്ചില്ല എന്ന് മാത്രമേ ഞാന്‍ കരുതുന്നുള്ളൂ.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ -ന്റെ കടുത്ത ആരാധകര്‍ ഈ സ്ലൈഡ് ഉബുണ്ടുവില്‍ എങ്ങനെ നിര്‍മ്മിക്കാം എന്ന് പറഞ്ഞു തന്നാല്‍ ഞാന്‍ വിന്‍ഡോസ്‌ ഇപ്പോഴേ ഉപേക്ഷിച്ചിരിക്കുന്നു.
അതോ ഉബുണ്ടുവില്‍ സാധിക്കാത്തത് കൊണ്ടു സിമ്പിള്‍ പെന്‍ഡുലം ഒരു വശത്തേക്ക് മാത്രം ചലിച്ചാല്‍ മതി എന്ന് പറയുമോ?
ഒന്ന്


രണ്ട്.

digitaleye July 16, 2010 at 10:47 AM  

കുടുതല്‍ ഉപയോഗിക്കുന്ന വെബ് ബ്രൌസറിനെ കുറിച്ചുള്ള ലേഖനങ്ങള്‍


wiki


statcounter

binu July 16, 2010 at 11:21 AM  

ഗണിതം മലയാളത്തില്‍

" രണ്ടു ചാപങ്ങളുടെ ജ്യാക്കളെ വെവ്വെറെ അറിഞ്ഞിരിക്കുമ്പോള്‍ ആ ചാപങ്ങള്‍ രണ്ടിന്റെയും യോഗത്തിന്റെയോ അന്തരത്തിന്റെയോ ജ്യാവിനെ അറിയണമെങ്കില്‍, ഒന്നിന്റെ ഭുജത്തെ മറ്റേതിന്റെ കോടികൊണ്ടു ഗുണിച്ചതും മറ്റേതിന്റെ ഭുജത്തെ ആദ്യത്തേതിന്റെ കോടികൊണ്ടു ഗുണിച്ചതുമായ ഘാതങ്ങളുടെ യോഗമോ അന്തരമോ ചാപയോഗത്തിന്റെയോ ചാപാന്തരത്തിന്റെയോ ക്രമേണ ജ്യാവായിട്ടു വരും "

Babu Jacob July 16, 2010 at 11:33 AM  

നന്നായിട്ടുണ്ട് BINU
എത്ര വ്യക്തവും , ഗ്രാഹ്യവും ആയിരിക്കുന്നു.
ഇങ്ങനെയായാല്‍ Maths എത്ര എളുപ്പത്തില്‍ മനസ്സിലാകും. !!!!!!!!!!!!

Babu Jacob July 16, 2010 at 11:40 AM  

.
ഗീത സുധി ടീച്ചറെ,

രോഷം അണപൊട്ടി ഒഴുകുന്നല്ലോ

ഇവിടെ ആരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മോശം ആണെന്ന് പറഞ്ഞില്ലല്ലോ?

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വളരെ നല്ലത് തന്നെ .

പ്രത്യേകിച്ച് പുതിയ ഉബുണ്ടു വെര്‍ഷന്‍ .
ഉജ്ജ്വലമായിരിക്കുന്നു.
ഒരു പക്ഷെ വിന്‍ഡോസ്‌ -നെക്കാളും യൂസേഴ്സ് ഫ്രെണ്ട് ലി .

എന്റെ വാദം ഇത്രയുമേ ഉള്ളു. ഏതെങ്കിലും ഒരു അടിയന്തര സാഹചര്യത്തില്‍ വിന്‍ഡോസ്‌ ഉപയോഗിക്കേണ്ടി വരുന്നു എങ്കില്‍ അത് ഉപയോഗിക്കണം .

അതെങ്ങനെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിരോധം ആകും ?

അല്ലെങ്കില്‍ കഴിഞ്ഞ കമന്റില്‍ ഞാന്‍ സൂചിപ്പിച്ച പ്രശ്നത്തിന് പരിഹാരം പറഞ്ഞു താ .

ഈ കളവുമുതല്‍ 2002 മുതല്‍ 2005 വരെ ഒരു മനസ്സാക്ഷി കുത്തും ഇല്ലാതെ നമ്മള്‍ ഉപയോഗിച്ചതല്ലേ?

പ്രസന്റേഷന്‍ ,മൂവി രൂപത്തില്‍ ആക്കുവാനും , വീഡിയോ എഡിറ്റിംഗ് നടത്തുവാനും, സൌണ്ട് റെക്കൊടിംഗ് -നും ഒക്കെ ഞാന്‍ ഇപ്പോഴും വിന്‍ഡോസ്‌ ഉപയോഗിക്കാറുണ്ട്.

കളവു മുതല്‍ ആണെന്ന ബോധ്യത്തോടെ തന്നെ.

അതൊരിക്കലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ - നെ എതിര്‍ക്കുന്നത് കൊണ്ടല്ല.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നീണാള്‍ വാഴട്ടെ.
.

binu July 16, 2010 at 11:44 AM  

@ Blogger Babu ജേക്കബ്‌ sir
മലയാളത്തില്‍ അതുജ്വലമായ ഒരു ഗണിതശാസ്ത്ര ഗ്രന്ഥത്തിലെ ഒരു സമവാക്യമാണിത്

razimantv July 16, 2010 at 11:56 AM  

@Babu Jacob

താങ്കള്‍ ഉന്നയിച്ച ചോദ്യത്തിന് ഓപണ്‍ഓഫീസ് ഇംപ്രെസ്സിനകത്തിരുന്നുകൊണ്ട് എങ്ങനെ നേരിട്ട് പരിഹാരം കാണണമെന്നറിഞ്ഞുകൂട. എങ്കിലും ഒരു നിര്‍ദ്ദേശമുണ്ട്. ആനിമേഷന്‍ നേരിട്ട് പ്രസന്റേഷനിലുണ്ടാക്കാന്‍ ശ്രമിക്കാതെ ജിമ്പിലോ മറ്റോ സൃഷ്ടിച്ച് പ്രസന്റേഷനില്‍ ചേര്‍ത്തുകൂടേ? ഇതുപോലെ സരളമായ ആനിമേഷനുകള്‍ ജിമ്പില്‍ സൃഷ്ടിക്കുന്നത് അത്ര കുഴപ്പം പിടിച്ച ഏര്‍പ്പാടൊന്നുമല്ലല്ലോ.

പിന്നെ വീഡീയോ എഡിറ്റിങ്ങിനും സൌണ്ട് റെക്കോഡിങ്ങിനുമൊക്കെ ലിനക്സില്‍ സോഫ്റ്റ്വെയറുണ്ടല്ലോ (ഞാനധികം ഉപയോഗിച്ചിട്ടില്ല, അതുകൊണ്ട് എത്ര യൂസര്‍ ഫ്രണ്ട്ലി ആണെന്നൊന്നും അറിയില്ല, എന്റെ കൈയില്‍ ഉബുണ്ടുവും വിന്‍ഡോസ് 7-ഉം ഉണ്ട് (കളവുമുതലൊന്നുമല്ല, ഐഐടിയും മൈക്രോസോഫ്റ്റും തമ്മിലുള്ള അണ്ടര്‍സ്റ്റാന്‍ഡിങ്ങ് വഴി കിട്ടിയതാണ്). എങ്കിലും എന്തെങ്കിലും ആവശ്യത്തിന് വിന്‍ഡോസില്‍ അവസാനമായി ബൂട്ട് ചെയ്തതെപ്പോഴെന്നുപോലും ഓര്‍മ്മയില്ല

ജനാര്‍ദ്ദനന്‍.സി.എം July 16, 2010 at 12:57 PM  

(" രണ്ടു ചാപങ്ങളുടെ ജ്യാക്കളെ വെവ്വെറെ അറിഞ്ഞിരിക്കുമ്പോള്‍ ആ ചാപങ്ങള്‍ രണ്ടിന്റെയും യോഗത്തിന്റെയോ അന്തരത്തിന്റെയോ ജ്യാവിനെ അറിയണമെങ്കില്‍, ഒന്നിന്റെ ഭുജത്തെ മറ്റേതിന്റെ കോടികൊണ്ടു ഗുണിച്ചതും മറ്റേതിന്റെ ഭുജത്തെ ആദ്യത്തേതിന്റെ കോടികൊണ്ടു ഗുണിച്ചതുമായ ഘാതങ്ങളുടെ യോഗമോ അന്തരമോ ചാപയോഗത്തിന്റെയോ ചാപാന്തരത്തിന്റെയോ ക്രമേണ ജ്യാവായിട്ടു വരും ")

ഇതു വായിച്ചതിനു ശേഷം ഇതിനെതിരെ വന്ന പ്രസ്താവനകളും കണ്ടപ്പോള്‍ പണ്ടൊരു ഭാഷാസ്നേഹി ഒരു ഇംഗ്ലീഷുകാരനെ കളിയാക്കിയ കഥ ഓര്‍മ്മ വരുന്നു.
" നീയൊക്കെ സി,ഏ,ടി എന്നെഴുതുന്നു. എന്നിട്ട് സിഏട്ടി എന്നു വായിക്കാതെ കേറ്റ് എന്നു വായിക്കുന്നു. അര്‍ഥമാണെങ്കിലോ പൂച്ച എന്നും
ഞങ്ങള്‍ പൂ,ച്ച എന്നെഴുതുന്നു. പൂച്ച എന്നു വായിക്കുന്നു. അര്‍ഥവും പൂച്ച എന്നു തന്നെ! എന്തൊരു ഭാഷയാടൊ തന്റെത്"
ചാപം, ഭുജം, അന്തരം,ജ്യാവ്, കോടി എന്നിവ എന്തെന്ന് ആദ്യമേ അറിയുന്ന ഒരു കുട്ടിക്ക് അത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടാവില്ല.
അതിന്റെ ഇംഗ്ലീഷ് പരിഭാഷ ഔപചാരിക വിദ്യാഭ്യാസം കിട്ടാത്ത ഒരു ഇംഗ്ലീഷ്കാരനു കൊടുത്താലും ഫലം അമ്പരപ്പ് തന്നെയായിരിക്കും.

shemi July 16, 2010 at 3:34 PM  

ഞാന്‍ ലിനക്സില്‍ ഇന്‍സ്റ്റോള്‍ ചെയ്തു .ഇത് ട്യ്പെ ചെയ്യുന്നത് എപികില്‍ ആണ്

revima July 16, 2010 at 4:15 PM  

@ഹരി & ചിക്കു, എന്‍റെ സിസ്റ്റത്തില്‍ നിന്നും വിന്‍റോസ് അടിച്ചു പോയിട്ടു കാലം കുറെയായി..ലിനക്സാണ് ഉപയോഗിക്കുന്നത്.ഒരു ബ്രൌസിങ്ങ് സോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റന്റ് ഹിറ്റ് എന്ന പേരില്‍ അവതരിപ്പിക്കുമ്പോള്‍ എല്ലാ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കണം.

Hari | (Maths) July 16, 2010 at 4:39 PM  

പ്രിയ ഹോംസ്,

എപിക് ഇന്‍ഡ്യന്‍ ബ്രൌസര്‍ ഇന്‍സ്റ്റന്റ് ഹിറ്റ് എന്നതിനോടൊപ്പം ഒരു ചോദ്യചിഹ്നം കൂടി ഇട്ടിരിക്കുന്നത് ശ്രദ്ധിച്ചില്ലായെന്നു തോന്നുന്നു. ഒപ്പം വഴക്കുപറയാന്‍ തുടങ്ങും മുമ്പ് അവസാന പാരഗ്രാഫ് കൂടി വായിക്കാന്‍ ശ്രമിക്കണേ...

Sankaran mash July 16, 2010 at 4:53 PM  

@ Digital eye,

Epic ബ്രൌസര്‍ ലിനക്സില്‍ wine ഉപയോഗിച്ച് inastall ചെയ്യാം എന്നു പറഞ്ഞല്ലോ. അതെങ്ങനെയെന്ന് വിശദമാക്കാമോ?

ഗീതാസുധി July 16, 2010 at 6:00 PM  

@ബാബുസാറേ,
"അല്ലെങ്കില്‍ കഴിഞ്ഞ കമന്റില്‍ ഞാന്‍ സൂചിപ്പിച്ച പ്രശ്നത്തിന് പരിഹാരം പറഞ്ഞു താ ."
ഒരു കഥയോര്‍മ്മ വരുന്നു.
പരസ്യം ചെയ്ത് ആളെ നിയമിക്കാന്‍ ബാദ്ധ്യസ്ഥനായ മാനേജിംഗ് ഡയറക്ടര്‍ തന്റെ അനന്തരവനെ മാത്രം നിയമിക്കാന്‍ വേണ്ടി കൊടുത്ത പത്രപ്പരസ്യം ഇങ്ങനെയായിരുന്നത്രെ!

"Wanted a manager to the ___company.
The applicant should be of age 24. He must have an M.B.A with 48% marks. He must be a man of height 5ft6inches..."

വിന്റോസിലെ പവര്‍പോയന്റിലുള്ള ഒരു സംഗതി അതേപോലെ തന്നെ ലിനക്സിലും ഇല്ലെങ്കില്‍, ലിനക്സ് മോശം, അല്ലേ..?
വിന്റോസുതന്നെ ഉപയോഗിക്കുകയുള്ളൂവെന്ന് വാശി ആണെങ്കില്‍ ധൈര്യമായി കളവുമുതല്‍ ഉപയോഗിക്കൂ..!ആനന്ദിക്കൂ..!

ജനാര്‍ദ്ദനന്‍.സി.എം July 16, 2010 at 6:05 PM  

ഷെമി ടീച്ചര്‍ ലിനക്സില്‍ ഇന്‍സ്റ്റോള്‍ ചെയ്തു .ഇത് ട്യ്പെ ചെയ്തത് എപികില്‍ ആണ്. അതെങ്ങനെയാണെന്ന് ഞങ്ങള്‍ക്കു കൂടി പറഞ്ഞു തരൂ പ്ലീസ്

manoj.k.mohan July 16, 2010 at 6:18 PM  

ആദ്യം ഉബുണ്ടു വില്‍ വൈന്‍ എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യണം .

(ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്ററില്‍ പോയി "Wine" എന്ന് സെര്‍ച്ച്‌ ചെയ്തു അതില്‍ ഇന്‍സ്റ്റോള്‍ ഞെക്കുക. അല്ലെങ്കില്‍ http://ubuntuforums.org/archive/index.php/t-5458.html ല്‍ നോക്കി കമാന്‍ഡ് ടൈപ്പ് ചെയ്യു)

അതിനു ശേഷം എപ്പിക് ഡൌണ്‍ലോഡ് ചെയ്തു , അതില്‍ റൈറ്റ് ക്ലിക്ക് അമര്‍ത്തി ,ഓപ്പണ്‍ വിത്ത്‌ വൈന്‍ വിന്‍ഡോസ്‌ പ്രോഗ്രാം ലോഡര്‍ ഉപയോഗിച്ച് തുറന്നു , വിന്‍ഡോസില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നത് പോലെ നെക്സ്റ്റ് നെക്സ്റ്റ് അടിച്ചു പോകുക !

Babu Jacob July 16, 2010 at 6:18 PM  

@ ഗീത സുധി
എനിക്ക് വിന്‍ഡോസ്‌ ഉപയോഗിക്കേണ്ടി വന്ന ഒരു സാഹചര്യം അവതരിപ്പിച്ചു എന്ന് മാത്രം.

വിന്റോസിലെ പവര്‍പോയന്റിലുള്ള ഒരു സംഗതി അതേപോലെ തന്നെ ലിനക്സിലും വേണമെന്ന് ഒരു വാശിയും ഇല്ല ഗീത ടീച്ചറെ .
വേറെ ഏതെങ്കിലും രീതിയില്‍ ആയാലും മതി .
സാധിക്കുമോ?

അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ , പയര്‍ അഞ്ഞാഴി എന്ന് മറുപടി പറയല്ലേ
.

ഗീതാസുധി July 16, 2010 at 6:31 PM  

"എങ്കിലും എന്തെങ്കിലും ആവശ്യത്തിന് വിന്‍ഡോസില്‍ അവസാനമായി ബൂട്ട് ചെയ്തതെപ്പോഴെന്നുപോലും ഓര്‍മ്മയില്ല"
എന്റെ സിസ്റ്റത്തിലുള്ള വിന്റോസും കളവുമുതലല്ല!
എനിയ്ക്കും അവസാനം അതില്‍ വര്‍ക്കുചെയ്തതോര്‍മ്മയില്ല!

manoj.k.mohan July 16, 2010 at 7:08 PM  

എപിക്‌ ബ്രോസരിലെ എപിക്‌ ആപ്പ്സ്‌ വച്ച് ലോഗിന്‍ ചെയ്താലുള്ള പ്രശ്നങ്ങള്‍..
(ഗൂഗിള്‍ ബസ്സ്‌ വഴി കിട്ടിയതാ)

Hari | (Maths) July 16, 2010 at 8:07 PM  

മനോജ് കെ മോഹന്‍ സാര്‍,

തന്ന ബസ്സ് ലിങ്ക് വഴി അവിടെ ചെന്നു. ഞെട്ടിപ്പിക്കുന്നതാണല്ലോ വിവരം. ചിത്രം കണ്ടപ്പോള്‍ ഒന്നു കൂടി ഞെട്ടി. പിന്നെന്ത് സെക്യൂരിറ്റിയാണ് എപിക്കിന് അവകാശപ്പെടാനുള്ളത്?

manoj.k.mohan July 16, 2010 at 8:22 PM  

@Hari | (Maths) അയ്യോ, ഞാന്‍ ഒരു വിദ്യാര്‍ഥി ആണ് !

ഇതു എന്നെയും ഞെട്ടിപ്പിച്ചു .അതാണ് രണ്ടാമതും ഹൈപ്പെര്‍ ലിങ്കോടു കുടി കമന്റ്‌ ഇട്ടത് !

Hassainar Mankada July 16, 2010 at 8:27 PM  

@ Babu Jacob Sir,

Open Office ന്റെ ഏത് വേര്‍ഷനാണ് സാറുടെ കയ്യില്‍ . Open office 3.2 ല്‍ spin എന്ന ആനിമേഷന്‍ Clockwise ലും , anti clockwise ലും വര്‍ക്ക് ചെയ്യുന്നുണ്ട്. IT@school Ubuntu 9.10 ല്‍ Open office 3.1 വേര്‍ഷനാണ്. ഇതിലും ഈ അനിമേഷന് പ്രശ്നമൊന്നും കാണുന്നില്ല. intel ന്റെ ചില സിസ്റ്റത്തില്‍ Open office 3.1 ല്‍ പ്രസന്റേഷന്‍ സോഫ്റ്റ് വെയറില്‍ സൗണ്ട് വര്‍ക്ക് ചെയ്യാത്ത പ്രശ്നം കാണുന്നുണ്ട്. കൂടാതെ calc ലും ചില പ്രശ്നം കാണുന്നുണ്ട്.(Chart, Deget എന്ന function) സാറുടെ ഹോം ഫോള്‍ഡറിനുള്ളിലെ view -Show Hidden files ക്ലിക്ക് ചെയ്ത് .openoffice എന്ന ഫോള്‍ഡര്‍ ഡീലിറ്റ് ചെയ്ത് ഓഫീസ് വീണ്ടും തുറന്ന് നോക്കൂ...Open office 3.2 ല്‍ സാര്‍ പറഞ്ഞ പ്രശ്നമില്ല. പെന്‍ഡുലത്തിന്റെ ചലനം പഠിപ്പിക്കാന്‍ IT@school Ubuntu വിലെ Application-School Resources-IT School for HSS-Physics ലെ ഒന്നാമത്തെ വര്‍ക്കൊന്ന് play ചെയ്ത് നോക്കൂ...

manoj.k.mohan July 16, 2010 at 8:34 PM  

@Babu Jacob
ഞാന്‍ നോക്കിയപ്പോ പെന്‍ഡുലം തിരിക്കാന്‍ ബുദ്ധിമുട്ടൊന്നും തോന്നിയില്ലല്ലോ !
ഈ ചിത്രം ഒന്ന് നോക്കു

എന്റെ ഓപ്പണ്‍ ഓഫീസ് മലയാളത്തില്‍ ആയതിനാല്‍ മനസിലാക്കാന്‍ എളുപ്പം ഉണ്ടാകും എന്ന് കരുതുന്നു .

ചുവന്ന വട്ടത്തില്‍ വരച്ചിരിക്കുന്നത് മാറ്റം വരുത്തി എനിക്ക് പെന്‍ഡുലം എല്ലാ ദിശയിലും ചലിപ്പിക്കാന്‍ പറ്റുന്നുണ്ട് !

ഗീതാസുധി July 16, 2010 at 8:39 PM  

പ്രിയ മനോജ്,മങ്കട സാറന്മാരേ..,
ഈ പെന്റുലം തിരിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ ബാബുസാറിന്റെ മനസ്സിലുള്ള വിന്റോസിലേക്ക് ചാഞ്ഞിരിക്കുന്ന പെന്റുലം, ഹൂ ഹും!!

revima July 16, 2010 at 9:17 PM  

sir, off topic / pls.help me / 100 രൂപയ്ക്ക് 7.5% പലിശ നിരക്കില്‍ 60 മാസത്തേക്ക് എത്ര രൂപ കിട്ടും. കൂട്ടു പലിശയാണ്. Quarterly കണക്കു കൂട്ടുന്നു. എനിക്ക് വേണ്ടത് ഇത് calc / excel ഇവയിലൂടെ കണ്ടുപിടിക്കാനുള്ള formula ആണ്.

revima July 16, 2010 at 9:19 PM  

sir, off topic / pls.help me / 100 രൂപയ്ക്ക് 7.5% പലിശ നിരക്കില്‍ 60 മാസത്തേക്ക് എത്ര രൂപ കിട്ടും. കൂട്ടു പലിശയാണ്. Quarterly കണക്കു കൂട്ടുന്നു. എനിക്ക് വേണ്ടത് ഇത് calc / excel ഇവയിലൂടെ കണ്ടുപിടിക്കാനുള്ള formula ആണ്.

Maths Blog Team July 16, 2010 at 9:42 PM  

ബാബു ജേക്കബ് സാര്‍,

പെന്‍ഡുലം ഫയല്‍ അപ്ഡേറ്റ് ചെയ്ത് ഒരു അധ്യാപകന്‍ (?) മാത്‍സ് ബ്ലോഗിലേക്ക് അയച്ചു തന്നിരിക്കുന്നു. (ഇതാ ലിങ്ക്)ഉബുണ്ടുവില്‍ തന്നെയാണ് പ്രശ്നപരിഹാരം നടത്തിയതത്രേ. സാര്‍ ഉദ്ദേശിച്ചതു പോലെ വന്നോയെന്നു നോക്കൂ.

ചിക്കു July 16, 2010 at 10:16 PM  

I just took epic browser thru wine in Ubuntu..
Any way .. don't do that..

Becoz..
1. It's malayalam has problems.
2. It is very slow working with Ubuntu
3. There is nothing new with epic, that is it is the mix of firefox and chrome
4. We can analyse that it is the customised version of firefox
5. Many sites warn that it has security problems


In windows, it is O.K, but there is no need of going with wine and install it in Ubuntu..
In windows, we love it.. but in Ubuntu we hate it..

Babu Jacob July 16, 2010 at 10:32 PM  

.
ഹസ്സൈനാര്‍ മങ്കട സര്‍ ,

മനോജ്‌ കെ . മോഹന്‍ ,

മാത്സ്‌ ബ്ലോഗ്‌ ടീം പരാമര്‍ശിച്ച അദ്ധ്യാപകന്‍ .

ഞാന്‍ ഉന്നയിച്ച പ്രശ്നത്തിന് പരിഹാരം കണ്ടതിനു
എല്ലാവര്ക്കും ഒരുപാടു നന്ദി.

എന്റെ സംശയം തീരുന്നില്ല .........

എന്റെ പെന്‍ഡുലം ഉബുണ്ടുവില്‍ വര്‍ക്ക്‌ ചെയ്യിപ്പിക്കാന്‍ കഴിഞ്ഞത് പോലെ , oscillate ചെയ്യുന്ന ഒരു പെന്‍ഡുലം പുതുതായി ഉണ്ടാക്കാന്‍ കഴിയുമോ?.

വാസു July 16, 2010 at 10:44 PM  

എപിക് ഇപ്പോള്‍ ഞാനും ഉപയോഗിക്കുന്നു.

സെക്യൂരിറ്റി പ്രോബ്ലംസ് കുറച്ചേറെയുണ്ട്. പ്രത്യേകിച്ചും നെറ്റ്‍വര്‍ക്കില്‍ ഉപയോഗിക്കുമ്പോള്‍.

ഇടയ്ക്ക് ക്രാഷുമാകുന്നു.
എങ്കിലും ഒരു സാധാരണ ഇന്ത്യന്‍ യൂസര്‍ക്ക് സഹായകമാകാവുന്ന പല കാര്യങ്ങളും അവര്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ സൗകര്യങ്ങളെല്ലാം ഫയര്‍ഫോക്സിന്‍റെ ആഡ് ഓണ്‍സ് വച്ച് ചെയ്യാന്‍ സാധിക്കുമെന്നത് വാസ്തവം. പക്ഷേ അത്ര ടെക്കിയല്ലാത്ത് ഒരു യൂസറെ സംബന്ധിച്ചിടത്തോളം എപിക് നല്ലൊരു അനുഭവമാകാന്‍ സാധ്യതയുണ്ട്.

നിലവിലുള്ള പ്രശ്നങ്ങള്‍ അവര്‍ വളരെ വേഗം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ഒരു സംഭവത്തെ കൂവിത്തോല്‍പിക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ല എന്നതാണ് എന്‍റെ അഭിപ്രായം.

MURALI PERAMBRA July 16, 2010 at 10:51 PM  

I've been using Ubuntu 9.10.I just downloaded 'Epic'on my user yesterday, installed it by WINE and it 's working well same as that of on windows!

ചിക്കു July 16, 2010 at 11:18 PM  

One doubt in IT Text

I was going thru IT Text of std 8
chapter 3
In it, it is given that in order to open 'open office writer', we have to go to Application>Accessories
But there is no such a thing
Should we install it?

pottan July 16, 2010 at 11:38 PM  

പൊട്ടന്‍ പോട്ടതരമേ പറയൂ


ഇന്നലെ ഒരു സാര്‍ എന്റെ സുഹ്രത്തിന്റെ കമ്പ്യൂട്ടര്‍ കടയില്‍ ഒരു സീ ഡി യുമായി വന്നു.നോക്കുമ്പോള്‍ ഉബുണ്ടു വിന്റെ സി ഡി ആയിരുന്നു.എടാ സജിത്തേ ഇതൊന്നു പഠിപ്പിച്ചു താടാ എന്നും പറഞ്ഞാണ് പാവം കണക്കുമാശു കയറിവന്നത്.പക്ഷെ മാഷിന്റെ സഞ്ചി തുറന്നപോഴല്ലേ ആള് പാവം കണക്കു മാഷല്ലാ എന്ന് മനസ്സിലായത്!!.ഒരു കിടിലന്‍ ലപടോപും ആളുടെകയ്യിലുണ്ട്.സജിത്തിന്റെ നാട്ടുകാരനായ ചേട്ടന്‍ ആള് രസികന്‍ കൂടിയായിരുന്നു.
ഞങ്ങളുടെ ആ ദിവസം ഒന്ന് നോക്കൂ .
സര്‍: എടാ പിള്ളേരെ അത്യാവശ്യം രാഷ്ട്രീയവും പിന്നെ വാചകമടിയും വരുത്തി വച്ച വിന നോക്കണേ.അണ്ണാമല മുരുകന്‍ കോപ്പിയടിച്ചു തന്ന പി ജി യുമായി പ്ലസ്‌ ടു വില്‍ എത്തിയതാ ,നേതാക്കള്‍ പിടിച്ചു എസ് ആര്‍ ജി ആക്കിയത്രേ ,ആയിക്കോട്ടെ എന്ന് ഞാനും .ആ പേരും പറഞ്ഞു കുറച്ചു ചുറ്റിയടിക്കാലോ.പക്ഷെ ഇങ്ങിനെ ഒരു പുകില്‍ ആകും എന്ന് ഞാന്‍ ഓര്‍ത്തില്ല.
സജിത്ത് : എന്ത് പറ്റി സാറേ.വല്ല പിള്ളേരും ഐ ഐ ടി ചോദ്യം കൊണ്ടു വന്നോ ?
സാര്‍: അതൊക്കെ സഹിക്കാമായിരുന്നു ഇനി നാട്ടിലെ മാഷേന്‍ മാരെ മുഴുവന്‍ ഞങ്ങള്‍ ഈ കുന്തം (ഉബുണ്ടു) പഠിപ്പികണ മത്രെ
.
എന്നിട്ട് സാറ് തന്നെ സി ഡി ഇന്‍സ്റ്റോള്‍ ചെയ്യാന്‍ തുടങ്ങി
സാര്‍ : 100% ശതമാനമാണ് പണ്ടൊക്കെ ഉണ്ടായിരുന്നത് ഇപ്പോള്‍ ഇന്‍സ്റ്റോള്‍ 100 ഉം കഴിഞ്ഞു മുന്നേറുന്നു

അപ്പോഴാണ് ഞാന്‍ സ്ക്രീനില്‍ നോക്കിയത് ഇന്‍സ്റ്റോള്‍ 175% എത്തിയിരിക്കുന്നു

സാറേ ഫ്രീ സോഫ്റ്റ്‌വെയര്‍ അല്ലെ ,ബാക്കി ഫ്രീ ആയിരിക്കും ഞാന്‍ പറഞ്ഞു.

പിന്നെ മലപ്പുറത്ത്‌ നടന്ന ഐ ടി ട്രെയിനിങ്ങും ലിനക്സ്‌ മഹാത്മ്യവും വളരെ രസകരവുമായി സാര്‍ വിശദീകരിച്ചു.വിന്‍ഡോസ്‌ ഉണ്ടാക്കിയ ചെറ്റയെ മനസ്സില്‍ ശപിചിരിക്കുമ്പോഴാണ് ഏമാന്‍ മാര്‍ ആ പണി ഒപ്പിച്ചതത്രെ .വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ വേണ്ടി ആ വിന്‍ഡോസ്‌ തന്നെ ഓണ്‍ ആക്കിയത്രെ, 400 രൂപ യും ഒരു സി ഡി യും കിട്ടിയത് കൊണ്ട് സാര്‍ അത് ക്ഷമിച്ചത്രെ.

ഗീത ടീച്ചര്‍ എങ്ങാനും ലവന്‍ മാരെ കണ്ടാല്‍ ... ദൈവമേ

ലോകത്ത് ലിനക്സ്‌ ഉപയോഗിക്കുന്നവര്‍ എത്ര ഇവിടെ കാണൂ

pottan July 16, 2010 at 11:40 PM  

എന്നിട്ട് സാറ് തന്നെ സി ഡി ഇന്‍സ്റ്റോള്‍ ചെയ്യാന്‍ തുടങ്ങി
സാര്‍ : 100% ശതമാനമാണ് പണ്ടൊക്കെ ഉണ്ടായിരുന്നത് ഇപ്പോള്‍ ഇന്‍സ്റ്റോള്‍ 100 ഉം കഴിഞ്ഞു മുന്നേറുന്നു

അപ്പോഴാണ് ഞാന്‍ സ്ക്രീനില്‍ നോക്കിയത് ഇന്‍സ്റ്റോള്‍ 175% എത്തിയിരിക്കുന്നു

സാറേ ഫ്രീ സോഫ്റ്റ്‌വെയര്‍ അല്ലെ ,ബാക്കി ഫ്രീ ആയിരിക്കും ഞാന്‍ പറഞ്ഞു.

പിന്നെ മലപ്പുറത്ത്‌ നടന്ന ഐ ടി ട്രെയിനിങ്ങും ലിനക്സ്‌ മഹാത്മ്യവും വളരെ രസകരവുമായി സാര്‍ വിശദീകരിച്ചു.വിന്‍ഡോസ്‌ ഉണ്ടാക്കിയ ചെറ്റയെ മനസ്സില്‍ ശപിചിരിക്കുമ്പോഴാണ് ഏമാന്‍ മാര്‍ ആ പണി ഒപ്പിച്ചതത്രെ .വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ വേണ്ടി ആ വിന്‍ഡോസ്‌ തന്നെ ഓണ്‍ ആക്കിയത്രെ, 400 രൂപ യും ഒരു സി ഡി യും കിട്ടിയത് കൊണ്ട് സാര്‍ അത് ക്ഷമിച്ചത്രെ.

ഗീത ടീച്ചര്‍ എങ്ങാനും ലവന്‍ മാരെ കണ്ടാല്‍ ... ദൈവമേ

ലോകത്ത് ലിനക്സ്‌ ഉപയോഗിക്കുന്നവര്‍ എത്ര ഇവിടെ കാണൂ

വി.കെ. നിസാര്‍ July 17, 2010 at 5:36 AM  

@ചിക്കൂ..,
Applications->Office->Openoffice.org Wordpocessor തന്നെയാണ് Openoffice Writer!

Jayarajan Vadakkayil July 17, 2010 at 6:54 AM  

@രവി സര്‍
ഇതൊന്നു പരീക്ഷിച്ചു നോക്കുമല്ലോ.
=P*(1+(k/m)^(m*n)

p - മുതല്‍
k - വാര്‍ഷിക പലിശ നിരക്ക് ( ഉദാ: 8/100 = .08)
m - വര്‍ഷത്തില്‍ എത്ര പ്രാവശ്യം (അര്‍ദ്ധ വാര്‍ഷികം -2 , പാദ വാര്‍ഷികം - 4 , മാസത്തില്‍ - 12 )
n - കാലാവധി (വര്‍ഷം)
^ - (shift + 6)
(1- one)

=100*(1+(0.075/4))^(4*5)

സന്തോഷ് തോട്ടിങ്ങല്‍ July 17, 2010 at 6:55 AM  

എപിക് മോസില്ല ഫയര്‍ഫോക്സിന്റെ പേരുമാറ്റി കുറച്ചു തീമുകളും ഫയര്‍ഫോക്സിലുള്ള കുറച്ചു എക്സ്റ്റന്‍ഷനുകളും ഇന്‍സ്റ്റാള്‍ ചെയ്ത ബ്രൌസറാണു്. അല്ലാതെ പുതുതായി വേറൊന്നുമില്ല. ഇതേ പോലെ ഫയര്‍ഫോക്സിനെ ഇന്‍ഡിക്ഫോക്സെന്നു വിളിച്ചു സിഡാക്കും ആളുകളെ കളിപ്പിച്ചിട്ടുണ്ട്. ഓപ്പണ്‍ഓഫീസിനെ ഭാരതീയOOo.org എന്നു പേരു മാറ്റി ഇറക്കിയിട്ടുണ്ട്.

manoj.k.mohan July 17, 2010 at 7:05 AM  

+1

എപിക് മോസില്ല ഫയര്‍ഫോക്സിന്റെ പേരുമാറ്റി കുറച്ചു തീമുകളും ഫയര്‍ഫോക്സിലുള്ള കുറച്ചു എക്സ്റ്റന്‍ഷനുകളും ഇന്‍സ്റ്റാള്‍ ചെയ്ത ബ്രൌസറാണു്. അല്ലാതെ പുതുതായി വേറൊന്നുമില്ല.

James Bond 007 July 17, 2010 at 7:08 AM  

Pottan ന്റെ കമന്റ് വായിച്ചല്ലോ. ലിനക്സ്കാരേ, ഇതിന് ഉത്തരം പറയണം. എന്തു കൊണ്ട് ഇന്‍സ്റ്റലേഷന്‍ 100 ശതമാനം കടന്ന് 175% എത്തി? ഫ്രീസോഫ്റ്റ്‍വെയര്‍ ആയതിനാല്‍ ബാക്കി ഫ്രീ കൊടുത്തതാണോ?

"400 രൂപ യും ഒരു സി ഡി യും കിട്ടിയത് കൊണ്ട് സാര്‍ അത് ക്ഷമിച്ചത്രെ"

കഷ്ടം!

James Bond 007 July 17, 2010 at 7:14 AM  

@ വാസു,

"പുതിയ ഒരു സംഭവത്തെ കൂവിത്തോല്‍പിക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ല എന്നതാണ് എന്‍റെ അഭിപ്രായം."

മനോജ് കെ മോഹന്‍ എഴുതിയ പത്താമത്തെ കമന്‍റും സന്തോഷ് തോട്ടിങ്ങല്‍ എഴുതിയ കമന്‍റും കണ്ടല്ലോ. വാസൂ, എപിക്കിനെ ഇനിയും "പുതിയ ഒരു സംഭവം" ആയിട്ടാണോ കാണുന്നത്?

ചിക്കു July 17, 2010 at 7:46 AM  

@ Nizar V K

oh..
I found it..
Do you know what the problem is
It is the printing mistake in text.
In English Medium Text it is given correctly

Hari | (Maths) July 17, 2010 at 8:02 AM  

രവി സാര്‍,

100 രൂപയ്ക്ക് 7.5% പലിശ നിരക്കില്‍ 60 മാസത്തേക്ക് എത്ര രൂപ കിട്ടും. കൂട്ടു പലിശയാണ്. Quarterly കണക്കു കൂട്ടുന്നു. എനിക്ക് വേണ്ടത് ഇത് calc / excel ഇവയിലൂടെ കണ്ടുപിടിക്കാനുള്ള formula ആണ്.

ഇതാ അതിനുള്ള സ്പ്രെഡ് ഷീറ്റ് പ്രോഗ്രാം. പരീക്ഷിച്ച് അഭിപ്രായം പറയൂ

ravi July 17, 2010 at 8:11 AM  

@ Bond & Pottan

200 % എന്നൊരു യൂണിറ്റ് ഇല്ലേ ? പണ്ട് D.A 153 % ഉണ്ടായിരുന്നുവെന്ന് തൊന്നുന്നു..

Babu Jacob July 17, 2010 at 9:26 AM  

.
അതെന്തു കണക്കാണ് രവി സാറേ ,

ശമ്പളത്തിന്റെ 153 % ശതമാനം D . A . എന്ന് പറയുന്ന അവസ്ഥ സാധ്യമാകുന്നത് ശമ്പളവും D . A .യും വേറിട്ട്‌ നില്‍ക്കുന്ന രണ്ടു ഘടകങ്ങള്‍ ആയതു കൊണ്ടാണ്.

ജലസംഭരണിയില്‍ നിന്നും 200 % ജലം ഒഴുക്കി വിടാന്‍ കഴിയുമോ?

ഇവിടെ ഒരു CD യില്‍ ഉള്ളതിന്റെ 175 % എങ്ങനെയാണ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റുക ?

100 % ആകുമ്പോള്‍ തന്നെ CD യില്‍ ഉള്ളത് മുഴുവന്‍ ആയില്ലേ ?

അപ്പോള്‍ തീര്‍ച്ചയായും ബാക്കി 75 % ഡിസ്കൌണ്ട് ആയി കിട്ടുന്നത് തന്നെയാണ്.

.

ravi July 17, 2010 at 10:25 AM  

@ babu Jacob Sir,

സോരി, കണക്കറിയില്ല. സാറ് പറഞ്ഞ വാക്ക് പാലിക്കണം. വിന്‍ഡോസ് ഉപേക്ഷിക്കുമെന്ന് ഗീതടീച്ചറോട് ശപഥം ചെയ്തതാണ്.അതൊരു ചരിത്രസംഭവം തന്നെയാകും...

ravi July 17, 2010 at 10:30 AM  

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ -ന്റെ കടുത്ത ആരാധകര്‍ ഈ സ്ലൈഡ് ഉബുണ്ടുവില്‍ എങ്ങനെ നിര്‍മ്മിക്കാം എന്ന് പറഞ്ഞു തന്നാല്‍ ഞാന്‍ വിന്‍ഡോസ്‌ ഇപ്പോഴേ ഉപേക്ഷിച്ചിരിക്കുന്നു.
അതോ ഉബുണ്ടുവില്‍ സാധിക്കാത്തത് കൊണ്ടു സിമ്പിള്‍ പെന്‍ഡുലം ഒരു വശത്തേക്ക് മാത്രം ചലിച്ചാല്‍ മതി എന്ന് പറയുമോ? ബാബുസാറിനെ ഓര്‍മിപ്പിച്ചതാണ്.. ഇപ്പോള്‍ തന്നെ ഉപേക്ഷിക്കേണ്ട. ലിനക്സ് ശരിക്ക് പഠിച്ചിട്ട് ഉപേക്ഷിച്ചാല്‍ മതി

razimantv July 17, 2010 at 10:35 AM  

ഈ 175 ശതമാനത്തിന്റെ കമന്റിടുന്നവരൊക്കെ ഇത് ഇന്‍സ്റ്റാള്‍ ചെയ്തു നോക്കിയിട്ടുതന്നെയാണോ? ഞാന്‍ ഒരമ്പതുതവണയെങ്കിലും ഉബുണ്ടു ഇന്‍സ്റ്റളേഷന്‍ നടത്തിയിട്ടുണ്ട്, ഇതുപോലൊന്നും ഇതുവരെ കണ്ടിട്ടില്ല.

ഇനി ഉണ്ടെന്നുതന്നെ വെക്ക്. ഇതുപോലുള്ള എത്ര പൊട്ടത്തരം വിന്‍ഡോസില്‍ കണ്ടിരിക്കുന്നു. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത ഇതുപോലുള്ള വകയൊക്കെയാണോ ഒരു ഓഎസ്സിനെ കുറ്റം പറയാനുപയോഗിക്കുന്നത്?

Babu Jacob July 17, 2010 at 1:44 PM  

.
@ രവി
വാക്ക് പറഞ്ഞാല്‍ വാക്കാണ്‌.

കമന്റുകള്‍ ശരിക്ക് വായിച്ചു മനസ്സിലാക്കണം .

ഞാന്‍ ഉണ്ടാക്കിയ സ്ലൈഡ് impress - ല്‍ പ്രവര്‍ത്തിപ്പിച്ചാല്‍ എന്നല്ലല്ലോ പറഞ്ഞത് .

ഈ സ്ലൈഡ് ഉബുണ്ടുവില്‍ എങ്ങനെ നിര്‍മ്മിക്കാം എന്ന് പറഞ്ഞു തന്നാല്‍ ഞാന്‍ വിന്‍ഡോസ്‌ ഇപ്പോഴേ ഉപേക്ഷിച്ചിരിക്കുന്നു. എന്നാണു പറഞ്ഞത്.

രവി സാര്‍ ലിനക്സ്‌ ശരിക്ക് പഠിച്ചു എങ്കില്‍ പറഞ്ഞു തരൂ .

ഉത്തരമില്ലെങ്കില്‍ പകരം കൊഞ്ഞനം കാണിക്കുക അല്ല നാട്ടു നടപ്പ്.


.

ravi July 17, 2010 at 5:02 PM  

ഞാന്‍ തോറ്റു സാര്‍, എനിക്ക് സാറുണ്ടാക്കിയ പോലെ ചെയ്യാന്‍ സാധിക്കില്ല. പക്ഷേ മറ്റാര്‍ക്കെങ്കിലും എന്നെ സഹായിക്കാന്‍ സാധിക്കുമായിരിക്കും. തിരിച്ചൊരു ചോദ്യം.ലിനക്സിലെ ഓപ്പണ്‍ ഓഫീസില്‍ തയ്യാറാക്കി ലിനക്സ് ഫയല്‍ ഫോര്‍മാറ്റില്‍ സേവ് ചെയ്ത ഏതെങ്കിലും ഫയല്‍ ലിനക്സില്‍ പ്രവര്‍ത്തുക്കും പോലെ വിന്‍ഡോസില്‍ പ്രവര്‍ത്തിപ്പിച്ച് കാണിക്കുമോ ? (അത് പോലെ ക്രിയേറ്റ് ചെയ്യുകയൊന്നും വേണ്ട).വിന്‍ഡോസിലേക്ക് ഇനി ആളെ എടുക്കുമെങ്കില്‍ അന്ന് ഞാന്‍ ലിനക്സ് ഉപേക്ഷിക്കും. ഇത് ബാബു സാറിന്റെ വാക്കല്ല...

binu July 17, 2010 at 5:57 PM  
This comment has been removed by the author.
binu July 17, 2010 at 5:59 PM  
This comment has been removed by the author.
binu July 17, 2010 at 6:30 PM  

Forward msg


2009-2010- അദ്ധ്യയന വര്‍ഷത്തില്‍ എന്റെ ക്ലാസില്‍ പഠിച്ചിരുന്ന മുഹമ്മദ്
രിഫായിയുടെ രചനകള്‍ "പൂമൊട്ടു്"
എന്ന പേരില്‍ പുസ്തകമാക്കി, കഴിഞ്ഞ മാസം പ്രകാശനം ചെയ്തു. ഗണിത ക്ലാസിലും
പുസ്തകം വായിച്ചിരിക്കാന്‍
ഇ‍ഷ്ടപ്പെടുന്ന കുട്ടിയാണു് രിഫായി. അതു് അവന്റെ എഴുത്തിലും വ്യക്തമാണു്. ആ
മികവാണു് ഒരു പുസ്തകമായി
ഇറക്കാന്‍ എന്നെ പ്രേരിപ്പിച്ചതു്. കൂടുതല്‍ വിവരങ്ങളും, പുസ്തകത്തിന്റെ
ഡിജിറ്റല്‍ പതിപ്പും ബ്ലോഗില്‍ ഇട്ടിട്ടു​​ണ്ടു്.

വായിച്ചു് അഭിപ്രായം എഴുതുമല്ലോ?

http://ghssthrikkavu.wordpress.com


നന്ദി
നിര്‍മ്മല ടിച്ചര്‍

തേനീച്ചക്കൂട്ടം July 17, 2010 at 6:46 PM  

Richard Matthew Stallman സായിപ്പിന്റെ പക്ഷത്ത് നിന്നും William Bill H. Gates സായിപ്പിന്റെ പക്ഷത്ത് നിന്നും
ഇങ്ങനെ പരസ്പരം അടികൂടിയിട്ടു നമുക്ക് എന്ത് കാര്യം മാഷന്മാരെ?

സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ ഞാന്‍ ഒരു കഥ പറയാം.

പണ്ട് പണ്ട് ..... വളരെ പണ്ട് ............

ഇന്റര്‍നെറ്റും , ഉച്ചക്കഞ്ഞിയും ഉണ്ടായിരുന്ന ഒരുകാലത്ത് .........

അരിക്ക് കിലോഗ്രാമിന് 30 രൂപയും , മൊബൈല്‍ സിം സൌജന്യമായും കിട്ടിയിരുന്ന ഒരു കാലത്ത് ...........

അധ്യയന ദിനങ്ങള്‍ 220 തികയ്ക്കുവാന്‍ വേണ്ടി എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനങ്ങള്‍ ആക്കുവാന്‍ ആലോചിക്കുന്ന വാര്‍ത്ത പത്രത്തില്‍ വന്ന ദിവസം ...........

സ്കൂളിലെ വാര്‍ത്താ ബോര്‍ഡില്‍ ഈ വാര്‍ത്ത വെട്ടി ഒട്ടിച്ചിരിക്കുന്നു.

രംഗം 1
എട്ടാം ക്ലാസ്സുകാരി അശ്വതി.
ഉള്ളില്‍ വിശപ്പിന്റെ അഗ്നി നാളങ്ങളുമായി , എല്ലും തോലുമായ പെണ്‍കുട്ടി .
വാര്‍ത്ത ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവളുടെ കണ്‍ കോണുകളില്‍ നിന്നും ആമലകി ഫലം പോലെ സന്തോഷാശ്രുക്കള്‍ അടര്‍ന്നു വീണു.
ഇനി ആഴ്ചയില്‍ ആറ്‌ ദിവസവും ഉച്ചക്കഞ്ഞി കുടിക്കാമല്ലോ

രംഗം 2
വാര്‍ത്തയ്ക് മുന്‍പില്‍ ഇപ്പോളുള്ളത് സാക്ഷാല്‍ SITC .

അദ്ദേഹത്തിന്റെ കണ്‍ കോണുകളിലും സന്തോഷാശ്രുക്കള്‍

ഇനി ആഴ്ചയില്‍ ആറ്‌ ദിവസവും ഫ്രീ ആയി ഇന്റര്‍നെറ്റും , ഈ മെയിലും , U കുഴലും .


ഗുണപാഠം
?
.

revima July 17, 2010 at 6:50 PM  

@jayarajan vadakkayil,നോക്കിയിട്ടു പറയാം.

revima July 17, 2010 at 7:04 PM  

@ Hari Sir, അഭിപ്രായം പിന്നീടറിയിക്കാം.

ചിക്കു July 17, 2010 at 8:50 PM  

.

മാന്യമഹാജനങ്ങളേ..

ബ്ലോഗേശ്വരത്തെ മഹാരാജാവായ ഗൂഗിള്‍ തിരുമനസ്സിന്റെ കാരുണ്യത്തിനു കിഴില്‍ ജീവിച്ചു പോകുന്ന പാവം പ്രജകളാണ് നാമെല്ലാം..

കഴിഞ്ഞ ദിവസം രാജാവിന്റെ ഭരണത്തിലെ ചെറിയ പാകപ്പിഴ പോലും നമ്മുടെ ജീവിതത്തെ എങ്ങിനെയാണു ബാധിച്ചതെന്നു കണ്ടില്ലേ..?
ഒന്നു കമന്റടിക്കാന്‍ പറ്റാത്തത് എന്തു മാത്രം മനപ്രയാസമാണ് പലര്‍ക്കും ഉണ്ടാക്കിയതെന്നോ..

നാളെ ഈ ഗൂഗിള്‍ തിരുമനസ്സോന്നു മാറി ചിന്തിച്ചാല്‍ ചിക്കു ഈ ബൂലോകത്തില്ല..
ഇന്നു നമ്മള്‍ സംവദിക്കുന്ന നമ്മള്‍ കണ്ടിട്ടില്ലാത്ത പലരും ഈ ബൂലോകത്തു നിന്നും അപ്രത്യക്ഷരാകും.

ഗൂഗിള്‍ മഹാരാജാവിന്റെ കീഴില്‍ അദ്ദേഹത്തിന്റെ കാരുണ്യത്തില്‍ ഇങ്ങിനെ ദിനങ്ങള്‍ തള്ളി എത്രകാലം..?

രാജാവിനു വീണ്ടും ഭരണത്തില്‍ താളം തെറ്റിയാല്‍..?
ഈ ബൂലോകവും പ്രജകളും എല്ലാം ഇല്ലാതാകും...

ഹോ.. ഓര്‍ക്കുമ്പോ.. പേടിയാകുന്നു..

കമന്റടിക്കാതെ ബ്ലോഗ് നോക്കാതെ എങ്ങിനെ ജീവിക്കും..?

ഡ്രോയിങ്ങ് മാഷ് July 17, 2010 at 9:15 PM  

@ തേനീച്ചക്കൂട്ടം,

വല്ലാത്ത കുത്തായിപ്പോയല്ലോ ഈ തേനീച്ചയുടെ? ആക്ച്വലി, എന്താണീ കഥയുടെ ഗുണപാഠം? ഇതിനൊരു ഗുണപാഠമുണ്ടോ?

കഥ വായിച്ചപ്പോള്‍ ഒരു പഴഞ്ചൊല്ല് ഓര്‍മ്മവന്നു.

"എലിക്ക് പ്രാണവേദന, പൂച്ചയ്ക്ക് വിളയാട്ടം!"

ഇത് സായ്പ്പുമാരുടെ മാത്രം പ്രശ്നമല്ല. നമ്മുടെ ജീവിതരീതിയുടെ ഭാഗമാണ്. വേലിക്കകത്തെ ജനാലകള്‍ക്കുള്ളില്‍ക്കൂടി ഈ ലോകത്തെ കാണണോ അതോ ബന്ധനങ്ങളില്ലാതെ ഒരു ലോകത്തെ കാണണോയെന്നതാണ് നമുക്കു മുന്നിലുള്ള പ്രശ്നം. യഥാര്‍ത്ഥജീവിതത്തിലും നമ്മളേതായിരിക്കും ആഗ്രഹിക്കുക?

കിണറിനുള്ളിലെ തവള പുറത്തു നിന്നെത്തിയ തവളയോട് നിന്‍റെ ലോകം എത്രയുണ്ട്, "ഇത്രയുണ്ടോ" എന്നു ചോദിച്ച് ഒന്നു ചാടിക്കാണിച്ച കഥയാണ് ഇപ്പോള്‍ ഓര്‍മ്മ വന്നത്.

കഥ എന്തായാലും നന്നായി. U ട്യൂബിന് കൊടുത്ത പേരും ഇഷ്ടപ്പെട്ടു.

"U കുഴല്‍"

കലേഷ് കുമാര്‍ July 17, 2010 at 10:15 PM  

എപ്പിക്ക് ബ്രൗസറിനെക്കുറിച്ചുള്ള ചർച്ചയിൽ ഒരു സെക്യൂരിറ്റി ഇഷ്യൂ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഗൂഗിൾ ബസ്സിൽ വന്ന ഒരു ബസ്സിൽ പറഞ്ഞിരുന്നു. ഞാനത് ഹിഡൻ റിഫ്ലക്സ് എന്ന എപ്പിക്ക് ഡവലപ്പ് ചെയ്ത കമ്പനിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അവർ അതിനുള്ള മറുപടിയും ആ ബസ്സിൽ തന്നെ ഇട്ടിട്ടുണ്ട്. അത് വായിച്ച് നോക്കണമെന്ന് ഇത് ചർച്ച ചെയ്തവരോട് അപേക്ഷിക്കുന്നു.....

http://is.gd/du37K

Maths Blog Team July 17, 2010 at 10:21 PM  

കമ്പ്യൂട്ടര്‍ ഇന്‍ജിനീയര്‍ കലേഷായിരുന്നല്ലേ? ആ ബസ് ലിങ്ക് എപ്പോഴും നോക്കാറുണ്ടായിരുന്നു. Alok Bhardwajന്റെ കമന്റും കണ്ടിരുന്നു. ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയതിന് അഭിനന്ദനങ്ങള്‍

കരും പൊട്ടന്‍ July 18, 2010 at 12:20 AM  

ഈ പൊട്ടന്റെ ഒരു കാര്യം സാറ് 153 % എന്തോ DA വാങ്ങി പിന്നെയല്ലേ ലിനക്സ്‌ .
@razimaan
താങ്കള്‍ 50 പ്രാവശ്യം ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടാകും എന്നാല്‍ മലപ്പുറത്ത് കൊടുത്ത CD ഒന്ന് ഇന്‍സ്റ്റോള്‍ ചെയ്തു നോക്കണേ.
അത് പോട്ടെ ലിനക്സ്‌ ന്‍റെ മെച്ചം പറഞ്ഞു പറഞ്ഞു അവസാനം വിന്‍ഡോസ്‌ ബൂട്ട് ചെയ്തു video conference നടത്തിയതിനെ യാണ് പൊട്ടന്‍ ചൂണ്ടി കാണിക്കുന്നത്.

ലിനക്സ്‌ മികച്ച ഒപെരടിംഗ് സിസ്റ്റം ആണെന്ന് സമ്മതിക്കാം എന്നാല്‍ ചില 'ഗീത' മാര്‍ പാരായണം ചെയ്യുന്നത് കണ്ടാല്‍ ലോകത്ത് വിന്‍ഡോസ്‌ ഉപയോഗിക്കുന്നവര്‍ ആരായി ? ഈ പൊട്ടന്‍ ആരായി??കള്ളന്‍ പെരും കള്ളന്‍ !!!.
ലിനക്സ്‌ വൈന്‍ ഉപയോഗിക്കുന്നവര്‍ കുത്തക വിരുദ്ധര്‍.
വിന്‍ഡോസ്‌ മുതലാളിക്ക് ഇല്ലാത്ത ദണ്ണം എന്തിനാ നിങ്ങള്ക്

കരും പൊട്ടന്‍ July 18, 2010 at 12:22 AM  

സ്കൂള്‍ ശനിയാഴ്ച കൂടി പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം പറയാമോ

ഗീതാസുധി July 18, 2010 at 7:02 AM  

"ചില 'ഗീത' മാര്‍ പാരായണം ചെയ്യുന്നത് കണ്ടാല്‍ ലോകത്ത് വിന്‍ഡോസ്‌ ഉപയോഗിക്കുന്നവര്‍ ആരായി ? ഈ പൊട്ടന്‍ ആരായി??കള്ളന്‍ പെരും കള്ളന്‍ !!!.വിന്‍ഡോസ്‌ മുതലാളിക്ക് ഇല്ലാത്ത ദണ്ണം എന്തിനാ നിങ്ങള്‍ക്ക്?"
സകലമാന പൊട്ടന്മാരും ഈ ഗീതടീച്ചര്‍ക്കിട്ടാണല്ലോ കൊട്ടുന്നത്..!
ലോകത്ത് വിന്റോസ് ഉപയോഗിക്കുന്നവരെല്ലാം കള്ളന്മാരാണെന്നൊന്നും ഞാന്‍ പറഞ്ഞില്ല. അവര്‍, ഒരു സിസ്റ്റത്തിനുമാത്രം ഇന്‍സ്റ്റാള്‍ ചെയ്യാന്‍, വില നിശ്ചയിച്ചുണ്ടാക്കിയ ഒ.എസ്. നിയമവിരുദ്ധമായി ഉപയോഗിക്കുന്ന പൊട്ടന്മാരാണ് കള്ളന്മാര്‍!
ഇങ്ങനെ സ്കൂളുകളിലും മറ്റും ഉപയോഗിച്ചാല്‍, കുട്ടികളെ കളവിന്റെ മൂല്യം പഠിപ്പിക്കേണ്ടിവരില്ലേ? അല്ലെങ്കില്‍ സര്‍ക്കാരിന്റെ കോടികള്‍ പാഴാക്കേണ്ടിവരും പൊട്ടന്മാരേ!! ഉബുണ്ടു പോലെ കൂടുതല്‍ മികച്ച പരിഹാരമുള്ളപ്പോള്‍, വിന്റോസ് തന്നെ വേണമെന്ന് ബില്‍ഗേറ്റ്സ് മുതലാളിയുടെ കൂലിയില്ലാപൊട്ടന്മാര്‍ക്കെന്താ ഇത്ര നിര്‍ഫന്ധം?

ഹോംസ് July 18, 2010 at 7:42 AM  

ഗീതടീച്ചര്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് മനസ്സിലായി.
ആദ്യമായാണെന്നു തോന്നുന്നു എതിര്‍ക്കാന്‍ ഒരു വകുപ്പുമില്ലാതാകുന്നത്!
അല്ല, ബാബൂജേക്കബിന്റെ പെന്റുലം ഇപ്പോഴും വലത്തോട്ടുതന്നെ?
പൊട്ടന്മാരേ..,കളി ഗീതടീച്ചറോടുവേണ്ട!

ഹോംസ് July 18, 2010 at 7:47 AM  

"സ്കൂള്‍ ശനിയാഴ്ച കൂടി പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം പറയാമോ?"
നല്ല കാര്യം!
ഹയര്‍സെക്കന്ററീ സ്കൂളുകളും സര്‍ക്കാര്‍ ആപ്പീസുകളും രണ്ടാംശനിയൊഴിച്ചുള്ള എല്ലാ ശനയാഴ്ചകളും പ്രവര്‍ത്തിക്കുന്നുണ്ടല്ലോ?
മാഷന്മാരും ടീച്ചര്‍മാരും മടിയെല്ലാം മാറ്റി ഉണര്‍ന്നുപ്രവര്‍ത്തിക്കട്ടെ!

Babu Jacob July 18, 2010 at 8:22 AM  

.
ഗീത ടീച്ചറെ ,
ദയവായി ചര്‍വ്വിത ചര്‍വ്വണം നടത്തി അന്തരീക്ഷം മലീമസമാക്കാതെ .

തേനീച്ച കൂടിന്റെ കഥ മനസ്സിരുത്തി വായിച്ചു പഠിക്ക് .

ഓരോരുത്തരും അവരവരുടെ ആവശ്യകതയ്ക്കും , നിലനില്‍പ്പിനും അനുസൃതമായ വീക്ഷണ കോണിലൂടെ മാത്രമെ എന്തിനെയും നോക്കിക്കാണൂ .

ശമ്പളം വാങ്ങി അറിവിന്റെ പങ്കുവെയ്കല്‍ നടത്തുന്നവര്‍ , സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ - ന്റെ മാഹാത്മ്യം തീര്‍ച്ചയായും മനസ്സിലാക്കണം .

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരിശീലന ക്ലാസിനു പ്രതിഫലം കിട്ടിയില്ലെങ്കില്‍ ബഹളമുണ്ടാക്കി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരകരാകാം .

സെറ്റും , നെറ്റും ഒക്കെ പാസ്സായി ഉയര്‍ന്ന ശമ്പളത്തിനും , ജീവിത നിലവാരത്തിനും വേണ്ടി നമുക്ക് അറിവുകള്‍ പങ്കു വെയ്ക്കാം .

ഗീത ടീച്ചറെ സെറ്റ് പാസ്സായോ?

.

@ ഹോംസ് ,
എന്റെ പെന്റുലം നേരെ തന്നെ ആടുന്നുണ്ട് .

ബില്‍ ഗേറ്റ്സ് സഹായിച്ചു .


.


.

ഗീതാസുധി July 18, 2010 at 9:00 AM  

"ഓരോരുത്തരും അവരവരുടെ ആവശ്യകതയ്ക്കും , നിലനില്‍പ്പിനും അനുസൃതമായ വീക്ഷണ കോണിലൂടെ മാത്രമെ എന്തിനെയും നോക്കിക്കാണൂ ."
ബാബുസാറേ, 'അവരവരുടെ ആവശ്യങ്ങളും നിലനില്പും 'എന്നതുമാറ്റി 'ലോകരുടെ ആവശ്യങ്ങളും നിലനില്പും' എന്നാക്കിമാറ്റിയാല്‍ സാറിന്റെ പെന്റുലം 'ഹാര്‍മ്മോണിക് മോഷനില്‍' ശരിയായി ആടും, തീര്‍ച്ച!
"ശമ്പളം വാങ്ങി അറിവിന്റെ പങ്കുവെയ്കല്‍ നടത്തുന്നവര്‍ , സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ - ന്റെ മാഹാത്മ്യം തീര്‍ച്ചയായും മനസ്സിലാക്കണം "
അറിവ് വിട്ടകൊടുക്കാന്‍ വിലപേശല്‍ നടത്താതിരുന്നാല്‍ പോരേ?
"സെറ്റും , നെറ്റും ഒക്കെ പാസ്സായി ഉയര്‍ന്ന ശമ്പളത്തിനും , ജീവിതനിലവാരത്തിനും വേണ്ടി നമുക്ക് അറിവുകള്‍ പങ്കു വെയ്ക്കാം ."
ഉയര്‍ന്ന ശമ്പളവും ജീവിതനിലവാരവും വിദ്യാഭ്യാസവും, മനുഷ്യത്തവും സഹജീവിസ്നേഹവും വര്‍ദ്ധിപ്പിക്കണമെന്നില്ലെന്ന സത്യം തിരിച്ചറിയുന്നു.
"ഗീത ടീച്ചറെ, സെറ്റ് പാസ്സായോ?"
രണ്ടുശതമാനത്തിലുള്‍പ്പെടാനുള്ള കൗശലവും സാമര്‍ത്ഥ്യ​വും കൈവന്നില്ല!
"ബില്‍ ഗേറ്റ്സ് സഹായിച്ചു . "
തന്റെ കൂലിയില്ലാവക്കീലിന് ഏമാന്റെ പാരിതോഷികം!

Anjana July 18, 2010 at 9:17 AM  

ഇത് നോക്കൂ.

ഇതുപോലെ പലതുംഇവിടെ ഉണ്ട്.

Downloadചെയ്യുകയും ആവാം
.

ഗീതാസുധി July 18, 2010 at 9:23 AM  


കൊള്ളാമല്ലോ.!
ബാബൂജേക്കബ് സാറോട് വേദമോതുന്നതിനുപകരം, ഇത്തരം ഉപകാരപ്രദമായ കാര്യങ്ങളില്‍ ശ്രദ്ധചെലുത്തുന്നതാണ് നല്ലതെന്നുതോന്നുന്നു!!

ambili July 18, 2010 at 11:32 AM  

കേരളത്തിലെ ഭൂരിഭാഗം ഹൈസ്ക്കൂളുകളിലും ശനിയാഴ്ചകള്‍ ക്ലാസു നടക്കുന്നുണ്ട്

Hassainar Mankada July 18, 2010 at 11:48 AM  

Geetha Teacher,

IT@School Ubuntu കയ്യിലില്ലേ ‍ ?
അതില്‍ Application-School Resources-IT School for HSS-Physics ലെ വര്‍ക്കുകള്‍ കാണൂ...

കരും പൊട്ടന്‍ July 18, 2010 at 3:02 PM  
This comment has been removed by the author.
കരും പൊട്ടന്‍ July 18, 2010 at 3:05 PM  

എപി കിന് ലിനക്സ്‌ പതിപ്പില്ല എന്നും പറഞ്ഞു ടീച്ചര്‍ പൂശി വിട്ടതാണ് ഈ പൊട്ടന്‍ പോലും നിങ്ങളെ പരാമര്‍ശിക്കാന്‍ കാരണം.സ്വന്തമായി ഒരു ബ്രൌസര്‍ ഉണ്ടാക്കിയവരെ തരം താഴത്തെ ലിനക്സ്‌ പതിപ്പുകൂടി ആവശ്യ പെടാമായിരുന്നു .ബാബു സാറിന് പെന്‍ഡുലം വലത്തോട്ടും ഇടത്തോട്ടും തിരിക്കാന്‍ സഹായിച്ചത് എന്നെക്കാളും വലിയ പൊട്ടന്‍ ബില്‍ ഗേറ്റ് ആണ്.
ഞാന്‍ ലിനക്സ്‌ വേണ്ടാ എന്നൊന്നും എവിടെയേം പറഞ്ഞിട്ടില്ല. ലിനക്സ്‌ എന്നും പറഞ്ഞു അതിന്റെ ബ്രാന്‍ഡ്‌ അംബാസിടെര്‍ ആണെന്നും പറഞ്ഞു നടക്കുന്നവര്‍ വിന്‍ഡോസ്‌ തിരിച്ചു വച്ച് അതിന്റെ മേലെ ലിനക്സ്‌ പൂശിയാണ് നടത്തം (അവരെ വെറും കള്ളനെന്നു വിളിക്കല്ലേ )

അതിനു ഒരു ഉദാഹരണം പറഞ്ഞപ്പോള്‍ (വീഡിയോ കോണ്‍ഫറന്‍സ് ) മറുപടിയില്ലാ.

ഹോംസു ചേട്ടാ
ശനിയാഴ്ച്ചയെ കുറിച്ച് മിണ്ടരുത്.നിങ്ങള്‍ മിണ്ടിയാലും മറുപടി കിട്ടില്ലാ ഇത് ഓഫ്‌ ടോപ്പിക്ക് ആണ് ഓഫ്‌ ടോപ്പിക്ക്.


കുട്ടികളെ ലിനക്സ്‌ പഠിപ്പിച്ചാല്‍ പോര വിന്‍ഡോസ്‌ എന്നാ കളവു മുതല്‍ (ബില്‍ ഗറെന്റെ ബാങ്ക് അഡ്രസ്‌ കിട്ടിയാല്‍ ഒരു 100 രൂപാ സംബ്പാവന നല്‍കണം കഞ്ഞി കുടിച്ചോട്ടെ അല്ലേ)വീട്ടില്‍ ഇന്‍സ്റ്റോള്‍ ചെയ്തവരെ പുറത്താക്കണം.കള്ളപരിഷകള്‍.

ടീച്ചര്‍ സെറ്റ് പാസ്സവാത്തത് നന്നായി അല്ലെങ്കില്‍ പ്ലസ്‌ ടു വില്‍ ശനികൂടി പോകേണ്ടി വരുമായിരുന്നു.

ഹോംസ് July 18, 2010 at 5:35 PM  

പൊട്ടനും കടുംപൊട്ടനും സകലമാന ബില്‍ഗേറ്റ്സ് കങ്കാണിമാരും ആഞ്ഞുപിടിച്ചിരിക്കുകയാണല്ലോ..!അഞ്ചാറുമാസം മുമ്പായിരുന്നെങ്കില്‍, ഹോംസും ഇവരോടൊപ്പം കൂടിയേനേ. പക്ഷേ, ഉബണ്ടു ഉപയോഗിച്ചുതുടങ്ങിയതോടെ, ആ സ്വാതന്ത്ര്യം അനുഭവിച്ചുവന്നതോടെ, ഇപ്പോള്‍ ഞാനുമൊരു ലിനക്സ് ആരാധകനായി മാറി!
വീട്ടില്‍ വിന്റോസ് തുറന്നിട്ട് ആഴ്ചകളായി.( ആപ്പീസില്‍ പക്ഷേ ഇത് കയറുന്നില്ല. റാം കുറഞ്ഞതുകൊണ്ടാണെന്നാണ് വിദഗ്ദന്‍ പറഞ്ഞത്. കയ്യില്‍ നിന്ന് കാശ് ചെലവാക്കി റാം വര്‍ദ്ധിപ്പിക്കാന്‍, കൈക്കൂലിവാങ്ങാത്ത, സെന്‍സസിന് സറണ്ടര്‍ കിട്ടാത്ത, ഈ പാവത്തിന് കഴിവില്ല. )
സത്യത്തില്‍ ഈ ബാബൂജേക്കബ് തന്നെയാണോ പൊട്ടനും കടുംപൊട്ടനും?

Babu Jacob July 18, 2010 at 5:47 PM  

.

@ഹോംസ്

താങ്കളുടെ അവസാന വാചകം പിന്‍വലിക്കണം .

ഹോംസ് പൊട്ടനാണോ മന്ദ ബുദ്ധിയാണോ എന്നൊന്നും എനിക്കറിയില്ല.

ഞാന്‍ ഏതായാലും അങ്ങനെ അല്ല .

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം .


.

ഗീതാസുധി July 18, 2010 at 5:52 PM  

സംഗതികളൊക്കെ കൊള്ളാം ഹോംസ് ചേട്ടാ,
പക്ഷേ, ഇനി മാറേണ്ടത് ഈ അധ്യാപകവിരോധം കൂടിയേയുള്ളൂ!
സറണ്ടര്‍ ​എല്ലാവര്‍ഷവും ഒരുമാസത്തേത് കിട്ടിക്കൊണ്ടിരിക്കുന്ന നിങ്ങള്‍,
വല്ലപ്പോഴും ഒന്ന് അധ്യാപകര്‍ക്ക് കിട്ടുമ്പോള്‍(അതും കഷ്ടപ്പെട്ട് വീടുകള്‍ തോറും കയറിയിറങ്ങിയിട്ട്) എന്തിന് അസൂയപ്പെടണം?
എന്തായാലും, കൈക്കൂലിവാങ്ങാത്ത, ലിനക്സ് ഇഷ്ടപ്പെടുന്ന ഹോംസ് ചേട്ടനോട് ഇപ്പോള്‍ ഒരു ആരാധന തോന്നിത്തുടങ്ങിയിരിക്കുന്നു.

Babu Jacob July 18, 2010 at 5:54 PM  

@ഹോംസ്
"റാം കുറഞ്ഞതുകൊണ്ടാണെന്നാണ് വിദഗ്ദന്‍ പറഞ്ഞത്. കയ്യില്‍ നിന്ന് കാശ് ചെലവാക്കി റാം വര്‍ദ്ധിപ്പിക്കാന്‍, കൈക്കൂലിവാങ്ങാത്ത, സെന്‍സസിന് സറണ്ടര്‍ കിട്ടാത്ത, ഈ പാവത്തിന് കഴിവില്ല."

അതാ അപ്പുറത്ത് കൊണ്ടുപിടിച്ച രാമായണ ചര്‍ച്ച നടക്കുന്നു.
അവിടെ പോയിരുന്നു ആയിരം വട്ടം റാം , റാം എന്ന് രാമ നാമം ജപിക്ക്‌ . പുണ്യം കിട്ടും.


.

ഹോംസ് July 18, 2010 at 6:10 PM  

സോറി ബാബൂജേക്കബേ,
താങ്കള്‍ (പെന്റുലം കേസ്) വാക്കുപാലിച്ചില്ല. പെന്റുലം ഉബുണ്ടുവില്‍ ചലിപ്പിക്കാമെന്ന് ഉദാഹരണസഹിതം കാണിച്ചുതന്നപ്പോഴെങ്കിലും ക്ഷമാപണം ആകാമായിരുന്നു. വീണ്ടും വീണ്ടും സ്വതന്ത്രസോഫ്റ്റ്​വെയറിനെ പരിഹസിച്ചുപോന്നു.പിന്നീട് പൊട്ടനില്‍ നിന്നും കടുംപൊട്ടനില്‍ നിന്നും അതേ വാദഗതികള്‍ വന്നപ്പോള്‍ ഉണ്ടായ സ്വാഭാവിക സംശയം മാത്രമായി കണ്ടാല്‍ മതി!

razimantv July 18, 2010 at 7:05 PM  

വീഡിയോ കോണ്‍ഫറന്‍സാണോ ഇപ്പോള്‍ പ്രശ്നം? സ്കൈപ് ആരും ലിനക്സില്‍ ഉപയോഗിച്ചിട്ടില്ലേ? ഇത്തരത്തിലുള്ള വേറെയും സോഫ്റ്റ്‌വെയറുകള്‍ ഉണ്ടെന്നാണറിവ്.

Babu Jacob July 18, 2010 at 7:12 PM  

.

@ഹോംസ്

കേള്‍ക്കുന്നവനു നാണം ഇല്ലെങ്കില്‍ പറയുന്നവനെങ്കിലും അതുണ്ടാകണമെന്ന സാമാന്യ മര്യാദ ഞാന്‍ പാലിക്കുന്നു.

വാര്‍ധക്യ സഹജമായ താങ്കളുടെ ഓര്‍മ്മ കുറവിനെ ഞാന്‍ പരിഹസിക്കുന്നില്ല.

എന്റെ പ്രശ്നം പെന്റുലം ആട്ടുക എന്നുള്ളത് അല്ലായിരുന്നു. impress -ല്‍ അത് ഉണ്ടാക്കിയെടുക്കലായിരുന്നു.

പിന്നെ എന്തടിസ്ഥാനത്തില്‍ ഞാന്‍ മാപ്പ് പറയണം ?

impress -ല്‍ പറ്റിയില്ലെങ്കിലും .swf -ല്‍ അത് iteractive രീതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ മാര്‍ഗ്ഗ നിര്‍ദേശം നല്‍കിയ ഹസ്സൈനാര്‍ സാറിനും ,
അഞ്ജന ടീച്ചറിനും
നന്ദി പറയുന്നു.

ഞാന്‍ നിര്‍ത്തുന്നു ഹോംസ് ,

ഈ വിഷയത്തില്‍ ഇനി എന്റെ ഒരു കമന്റും ഉണ്ടാവില്ല..

ഹോംസ് July 18, 2010 at 7:41 PM  

ബാബൂ ജേക്കബേ,
ഹോംസിന് ഇപ്പോള്‍ ഒരുപാട് പ്യായപദങ്ങളായല്ലോ തിരുമനസ്സ് കല്പിച്ചുതരുന്നത്.
തെമ്മാടി, നുണയന്‍, മന്ദബുദ്ധി, ഇപ്പോള്‍ വൃദ്ധനും!
ദേഷ്യം വരുന്നതിന്റെ മനശ്ശാസ്ത്രം വായനക്കാര്‍ക്ക് എളുപ്പം പിടികിട്ടും.
ഉത്തരം മുട്ടുമ്പോ...

Free July 18, 2010 at 9:35 PM  

Babu Jacob

മാത്സ് ബ്ലോഗീന്റെ നിത്യസന്ദര്‍ശകനാണെങ്കിലും ഇത് വരെ കമന്റിയിട്ടില്ല.ആദ്യ കമന്റടി ബാബുസാറിന്.ഇത് കൊണ്ട് താങ്കള്‍വിന്‍ഡോസ് ഉപേക്ഷിച്ച് ലിനക്സിലേക്ക് വരേണ്ടതില്ല.താങ്കള്‍ ഉണ്ടാക്കിയ ആ കുന്ത്രാണ്ടം ഉബുണ്ടുവില്‍ ഉണ്ടാക്കാം.ചിത്രം വരക്കുക.സേശം എല്ലാം കൂടെ മുകളില്‍ നിന്ന് ഡ്രാഗ് ചെയത് സെലക്ട് ചെയ്യുക. സെലക്സന്‍ വന്നാല് ചുറ്റിലും പച്ച ചതുരങ്ങള്‍ വരും. ആ ചതുരത്തിലൊന്നില്‍ റൈറ് ക്ലിക്ക് ചെയ്താല്‍ ഗ്രൂപ് എന്ന ഒപ്ശന്‍ കാണും.അതില്‍ ക്ലിക്ക് ചെയ്യുന്നതോടെ അവ ഒന്നാകും.ഇനി സ്പിന്‍ (spin)അനിമേഷന്‍ നല്‍കുക.അതിന്റെ എഫക്ട് ഓപ്ഷനില്‍ എമൗണ്ട് എന്ന സ്ഥലത്ത് കൗണ്ടര്‍ ക്ലോക്ക വൈസില്‍ സെലക്ട് ചെയ്ത് -45 ഡിഗ്രി നല്‍കുക.വീണ്ടും ഒരു ആനിമേഷന്‍ കൂടി ഉണ്ടാക്കി ക്ലോവൈസില്‍ 45 നല്‍കുക.രണ്ടിലും സ്റ്റാര്‍ട്ട് എന്നതില്‍ After Previous നല്‍കുക. മതിയോ ? ഇത് ലിനക്സില്‍ സാധിക്കില്ല എന്ന് പറഞ്ഞപ്പോള്‍ ഒന്ന് ട്രൈ ചെയ്തതാണ്. വിശ്വാസം വരുന്നില്ലെങ്കില്‍ സ്ക്രീന്‍ കാപ്ച്വര്‍ ചെയ്ത് അയച്ച് തരാം..

കരും പൊട്ടന്‍ July 18, 2010 at 9:57 PM  

@razimaan
വീഡിയോ കോണ്‍ഫറന്‍സ് alla പ്രശ്നം.ലിനക്സ്‌ മഹാത്മ്യം വിളമ്പി നാവെടുക്കുന്നതിനു മുന്‍പ് വിന്‍ഡോസ്‌ എടുത്തു കോണ്‍ഫറന്‍സ് നടത്തിയതാണ് ഞാന്‍ പറഞ്ഞത്.വിന്‍ഡോസ്‌ സിന് ബദല്‍ വേണം എന്നതില്‍ തര്‍ക്കം ഒന്നുമില്ല.കേവലം ൫% മാത്രം ഉപയോക്താക്കള്‍ ഉള്ള ലിനക്സ്‌ ഇപ്പോള്‍ ഒരു ബദല്‍ ആയിട്ടില്ല.ആവട്ടെ എന്ന് ആഗ്രഹം എനിക്കും ഉണ്ട്.അതിനുള്ള മൂവേമെന്റ്റ് വിജയിക്കെട്ടെ.

@ഹോംസ്

ബാബു സാര്‍ പൊട്ടനാണോ കരും പൊട്ടനാണോ എന്നറിയില്ല പക്ഷെ ഈ പോട്ടനല്ല ആ പൊട്ടന്‍.ഞാനാണ് ഒറിജിനല്‍ പൊട്ടന്‍.ഇപ്പോഴും ആരും ശനിയാഴ്ച യുടെ കാര്യം മിണ്ടിയിട്ടില്ല.മിണ്ടില്ല,അഥവാ എന്തെങ്കിലും പറഞ്ഞാല്‍ തന്നെ അരിയത്ര എന്ന് ചോദിച്ചാല്‍ പയര്‍ അഞ്ഞാഴി എന്ന മറുപടി മാത്രം കിട്ടും.
@ അമ്പിളി
ഇതു govt സ്കൂള്‍ ആണ് ശനിയാഴ്ച പ്രവര്‍ത്തിക്കുന്നത്.ഒന്ന് മുതല്‍ ഒന്‍പതാം ക്ലാസ്സ്‌ വരെ ഒരു സ്കൂള്‍ ഉം വര്‍ക്കിംഗ്‌ അല്ല.പിന്നെ 10 ആം ക്ലാസ്സ്‌ ഒന്നോ രണ്ടോ ദിവിസിഒനില്‍ സ്പെഷ്യല്‍ ക്ലാസ്സിന്റെ കാര്യം അല്ല ഞാന്‍ ചോദിക്കുന്നത്.
ശനി അവധി ആവണം എന്നാണെന്റെ അഭിപ്രായം

തേനീച്ചക്കൂട്ടം July 19, 2010 at 6:26 AM  
This comment has been removed by the author.
തേനീച്ചക്കൂട്ടം July 19, 2010 at 8:12 AM  
This comment has been removed by the author.
Impressions July 19, 2010 at 12:03 PM  
This comment has been removed by the author.
സുബിന്‍ July 19, 2010 at 1:01 PM  

ഞാന്‍ ഉബുണ്ടു 7.04 മുതല്‍ ഇങ്ങോട്ട് ഉപയോഗിച്ച് വരുന്ന ഒരാള്‍ ആണ്. ഇപ്പോള്‍ 10.04 ഉപയോഗിക്കുന്നു. ഞാന്‍ ലിനക്സിന്റെയും സ്വതന്ത്ര സോഫ്റ്വേയരിന്റെയും ആരാധകന്‍ ആണ്. പക്ഷെ ഇതുകൊണ്ട് ഞാന്‍ വിന്‍ഡോസ്‌ വെറുക്കണം എന്നുണ്ടോ?

Archbishop Desmond Tutu offered a definition in a 1999 book:[3]

A person with Ubuntu is open and available to others, affirming of others, does not feel threatened that others are able and good, for he or she has a proper self-assurance that comes from knowing that he or she belongs in a greater whole and is diminished when others are humiliated or diminished, when others are tortured or oppressed.

I use windows for MPLAB, Proteus, And Some other tools I use for Embedded development. This is not so usual and for all other purposes including video chat I use Ubuntu. I don't use wine to run native windows application because windows is the best tool to run windows applications.

എന്റെ പോയിന്‍റ്‌ ഇത് മാത്രം ആണ്, ലിനക്സ് ഉപയോഗിക്കുന്നവര്‍ മറ്റുള്ള എല്ലാത്തിനെയും വെറുക്കണ്ട ആവശ്യം ഒന്നുമില്ല. മൈക്രോസോഫ്റ്റ് അവരുടെ പോളിസി പിന്തുടരുന്നു. ബഗ് കണ്ടെത്തല്‍ ഫിക്സിംഗ് തുടങ്ങി കമ്യൂണിറ്റി സപ്പോര്‍ട്ട് അടക്കം കൂടുതല്‍ മേന്മ ഞാന്‍ ഫോസ്സ് - ഇല്‍ കണ്ടു. stability അടക്കമുള്ള മേന്മകള്‍ കൊണ്ടും better development platform ആയത് കൊണ്ടും അത് ഉപയോഗിക്കുന്നു. പക്ഷെ ഇതുകൊണ്ട് മൈക്രോസോഫ്ടിനെ ചീത്ത വിളിക്കാനുള്ള ബാധ്യത എനിക്കുണ്ടോ?

സുബിന്‍ July 19, 2010 at 1:01 PM  
This comment has been removed by the author.
തമ്പി പതാരം July 19, 2010 at 5:23 PM  

reply to.................

കമ്പ്യൂട്ടര്‍ ഇന്‍ജിനീയര്‍ കലേഷായിരുന്നല്ലേ? ആ ബസ് ലിങ്ക് എപ്പോഴും നോക്കാറുണ്ടായിരുന്നു. Alok Bhardwajന്റെ കമന്റും കണ്ടിരുന്നു. ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയതിന് അഭിനന്ദനങ്ങള്‍

അത് തെറ്റായ ഒരു കമന്റ്‌ ആണ് .... ഇത് കണ്ടു പിടിച്ച അദ്ദേഹം അല്ല. ചുമ്മാ കാര്യം അന്വേഷിക്കാതെ ആരും കമന്റ്‌ അടിക്കരുത് ..
ആവശ്യമെങ്കില്‍ അത് ആരെന്നു വെളിപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്

JAYAN July 19, 2010 at 10:26 PM  

ഇന്ത്യയുടെ സ്വന്തം ബ്രൌസേരായ എപിക് കൊള്ളാം.പക്ഷെ ബാലരിഷ്ട്ടകള്‍ ധാരാളം .

manoj.k.mohan July 19, 2010 at 10:46 PM  

നാട്ടാരെ , ഇതു ഇന്ത്യന്‍ നിര്‍മിത ബ്രൌസര്‍ അല്ല . മോസില്ല തീകുറുക്കനെ പുതിക്കി പണിതിറക്കിയ ഒരു നീല കുറുക്കന്‍ മാത്രം ആണ് !

എപ്പിക്കിന്റെ മൊതലാളി തന്നെ ഇവിടെ(നേരത്തെ ഞാന്‍ ഇട്ട ബസ്സിന്റെ ലിങ്ക്[കമ്പ്യൂട്ടര്‍ ഇന്‍ജിനീയര്‍ ന്റെ ] ) വന്നു പറഞ്ഞിട്ടുണ്ട് !

Shejin July 1, 2011 at 10:39 PM  

pls help me to dowload UBUNTU

Shibin Mohammed August 18, 2013 at 6:37 PM  

Ubuntu cd yavidannekittum

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer