STD IX വൃത്തങ്ങള്‍ - ഉദാഹരണങ്ങള്‍ ജിയോജിബ്രയിലൂടെ
>> Friday, July 30, 2010
കേരളത്തിലെ സ്ക്കൂളുകള്‍ക്കായി ഐ.ടി@സ്ക്കൂള്‍ ഇപ്പോള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഇ-വിദ്യ എന്ന പുസ്തകത്തിലെ 100-ം പേജില്‍ മാത്‍സ് ബ്ലോഗിനെ പരാമര്‍ശിച്ചതിന് ഐ.ടി@സ്ക്കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത് സാറിനോടും ആ പ്രൊജക്ടില്‍ പങ്കാളികളായ എല്ലാവരോടും മാത്‍സ് ബ്ലോഗ് നന്ദി പറയട്ടെ. ഇത്തരമൊരു ബ്ലോഗൊരുക്കുന്നതിനും മറ്റും ഐടി@സ്ക്കൂളില്‍ നിന്ന് ലഭിച്ച പരിശീലനങ്ങള്‍ ഞങ്ങള്‍ക്ക് ഏറെ സഹായകമായിയെന്നത് തുറന്നു പറയാതെ വയ്യ. പാഠ്യവിഷയത്തെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ കുട്ടികള്‍ക്ക് മുന്നിലേക്കെത്തിക്കാനുള്ള ഒരു ശ്രമമാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. ഈ ലക്ഷ്യത്തോടെ ഐടി@സ്ക്കൂള്‍ പ്രൊജക്ടിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഐ.സി.ടി പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരില്‍ ഒരാളായ തൃശൂരിലെ മാസ്റ്റര്‍ ട്രെയിനറായ വാസുദേവന്‍ സാറിന് മാത്‍സ് ബ്ലോഗിലൂടെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമേയില്ല. പുതുതായി മാറിയെത്തിയ ഒന്‍പതാം ക്ലാസ് ഗണിതപാഠപുസ്തകത്തെ ജിയോജിബ്രയിലേക്ക് ആവാഹിച്ചെടുക്കുന്നതിന് അദ്ദേഹം അടക്കമുള്ള അധ്യാപകര്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ഒന്‍പതാം ക്ലാസിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗം പഠിപ്പിക്കാനാവശ്യമായ ജിയോജിബ്ര വര്‍ക്കുകളാണ് ഇതോടൊപ്പം ഡൗണ്‍ലോഡായി നല്‍കുന്നത്. ഒപ്പം 3.2, 3.8 ഗ്നു ലിനക്സ് വേര്‍ഷനുകള്‍ക്കാവശ്യമായ ജിയോജിബ്ര സോഫ്റ്റ്വെയറും നല്‍കിയിരിക്കുന്നു.
Read More | തുടര്‍ന്നു വായിക്കുക