SSLC പരീക്ഷ ഇന്ന് തുടങ്ങുന്നു
>> Monday, March 15, 2010
ഇന്ന്, മാര്‍ച്ച് 15 എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിക്കുന്ന ദിവസം. ഉച്ചയ്ക്ക് 1.30 ന് ആദ്യ വിഷയമായ മലയാളം പരീക്ഷ. പുറത്ത് ആവശ്യത്തിലേറെ ചൂടുള്ളപ്പോള്‍ മനസ്സിനകത്തൊരു ഭയജന്യ താപത്തിന്റെ ആവശ്യമില്ല എന്നതു തന്നെയാണ് മാത്‌സ് ബ്ലോഗ് ടീമിന് പരീക്ഷാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള ആദ്യത്തെ ഉപദേശം. ഇന്നത്തെ പരീക്ഷയ്ക്ക് നിങ്ങള്‍ക്കറിയാന്‍ കഴിയാത്ത യാതൊരു ചോദ്യവും ഉണ്ടാകില്ല എന്നതൊരു യാഥാര്‍ത്ഥ്യവും. ഇന്നത്തെ പരീക്ഷയ്ക്ക് എന്തെല്ലാം തയ്യാറെടുപ്പുകളാണ് വേണ്ടത്?
1) 1 മണിക്കെങ്കിലും സ്ക്കൂളിലെത്താന്‍ കണക്കാക്കി വേണം തയ്യാറെടുപ്പുകള്‍.
2) അച്ഛന്‍, അമ്മ, മുതിര്‍ന്ന ബന്ധു ജനങ്ങള്‍ എന്നിവരുടെ അനുഗ്രഹവും ആശീര്‍വാദവും തേടണം
3) ഏറ്റവും ചുരുങ്ങിയത് ഒരേ നിറത്തിലുള്ള മഷിയുള്ള രണ്ട് പേനയെങ്കിലും കയ്യില്‍ കരുതണം.
4) പെന്‍സില്‍, ഇന്സ്ട്രുമെന്റ് ബോക്സ്, എന്നിവ മറക്കാതിരിക്കുക
5) ഹാള്‍ ടിക്കറ്റ് എടുക്കാന്‍ മറക്കരുത്. ഇനി മറന്നാലും പരിഭ്രമിക്കേണ്ട. നിങ്ങളുടെ സ്ക്കൂള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രത്തോടെ പരീക്ഷയ്ക്കിരിക്കാവുന്നതേയുള്ളു.
6) ചൂടുകാലമായതിനാല്‍ ഒപ്പം തിളപ്പിച്ചാറ്റിയ ഒരു കുപ്പി വെള്ളം കരുതുന്നത് നന്നായിരിക്കും
7) കൂട്ടുകാരോടുള്ള സ്നേഹപ്രകടനങ്ങളും ചര്‍ച്ചകളുമെല്ലാം ഒരു പുഞ്ചിരിയിലൊതുക്കുക
7) പരീക്ഷയ്ക്ക് സൂപ്പര്‍വിഷന് വരുന്ന അധ്യാപകരെ ബഹുമാനത്തോടെ, പുഞ്ചിരിയോടെ എഴുന്നേറ്റ് നിന്ന് അഭിവാദനം ചെയ്യുക.
8) പ്രാര്‍ത്ഥനയോടെ തന്നെ ചോദ്യപേപ്പര്‍ കയ്യില്‍ വാങ്ങുക
9) കൂള്‍ ഓഫ് ടൈമില്‍ ചോദ്യപേപ്പര്‍ മനസ്സിരുത്തി വായിക്കുക.
10) അറിയാവുന്ന ചോദ്യങ്ങള്‍ക്ക് ആദ്യമാദ്യം ഉത്തരമെഴുതുക
11) ഒരൊറ്റ ചോദ്യം പോലും ഉത്തരമെഴുതാതെ വിട്ടുകളയരുത്.
12) പരമാവധി ഉത്തരക്കടലാസില്‍ വെട്ടിക്കുത്തലുകള്‍ ഒഴിവാക്കുക
പരീക്ഷയ്ക്ക് വേണ്ട തയ്യാറെടുപ്പുകളെപ്പറ്റി മാത്‌സ് ബ്ലോഗ് ടീം അംഗമായ രാമനുണ്ണി മാഷ് എഴുതിയ കുറിപ്പുകള്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.
ഓരോ വിഷയങ്ങളുടെയും ക്വിക്ക് റിവിഷന്‍ വീഡിയോകള്‍ക്കായി പാലക്കാട് ഹരിശ്രീ വെബ് പോര്‍ട്ടലിന്റെ വെബ് ടിവി ഉപയോഗപ്പെടുത്താം.
പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താഴെ കമന്റായി ആശംസകള്‍ നേരാം.
1 comments:
SSLC ആദ്യ പരീക്ഷാദിനത്തില്‍ പ്രസിദ്ധീകരിച്ച ആശംസാ പോസ്റ്റിന് ലഭിച്ച കമന്റുകള്‍ ഇവിടെ കാണാം
Post a Comment