മോഡല്‍ ചോദ്യപേപ്പര്‍ - ഉത്തരങ്ങള്‍, കമന്റുകള്‍!
>> Tuesday, March 9, 2010
എസ്.എസ്.എല്‍.സി പരീക്ഷാചൂട്, അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്ന ഈ വേളയില്‍, തത്സംബന്ധമായ പോസ്റ്റുകള്‍, വായനക്കാരായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വളരേയധികം പ്രയോജനം ചെയ്യുമെന്ന് ഒരുപാട് പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. വായനക്കാരുടെ അഭിരുചികളെ തൃപ്തിപ്പെടുത്താതെ, ഈ പ്രസ്ഥാനം സുഗമമായി മുന്നോട്ടു കൊണ്ടു പോകാനാവില്ലെന്ന് ഞങ്ങള്‍ക്കും നിശ്ചയമുണ്ട്. നമ്മുടെ ബ്ലോഗിന്റെ ഒരു സ്ഥിരം സന്ദര്‍ശകനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരധ്യാപകന്‍, ഇക്കഴിഞ്ഞ പത്താംക്ലാസ്സ് മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ഭംഗിയായി ആന്‍സര്‍ ചെയ്ത് പി.ഡി.എഫാക്കി അയച്ചുതന്നിരിക്കുന്നു. തന്റെ കുട്ടികള്‍ക്കു വേണ്ടി തയ്യാറാക്കിയതാണെങ്കിലും മറ്റുള്ളവര്‍ക്കുകൂടി ഉപകാരപ്പെടാന്‍ വേണ്ടി അതില്‍ ആവശ്യമായ കമന്റുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അദ്ദേഹം അത് തയ്യാറാക്കിയിരിക്കുന്നത്. ഈ കമന്റുകള്‍ക്ക് വളരെ പ്രസക്തിയുണ്ട്. ചോദ്യങ്ങള്‍ പലതും തുറന്നചോദ്യങ്ങളാണ്. അതുകൊണ്ടുതന്നെ കുട്ടിയുടെ ചിന്തയ്ക്കും ഭാവനയ്ക്കും ഉത്തരത്തില്‍ സ്ഥാനമുണ്ടായിരിക്കും. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
കുട്ടി തന്റെ ഒരു വര്‍ഷത്തെ പഠനത്തിന്റെ ഭാഗമായി അറിയുകയും, അന്വേഷിച്ചുകണ്ടെത്തുകയും ചെയ്ത നിരവധി കാര്യങ്ങളില്‍നിന്ന് എല്ലാ മേഖലയേയും സ്പര്‍ശിച്ചുകൊണ്ടാണ് ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്. ഉത്തരങ്ങള്‍ തയ്യാറാക്കിയത് ടീം അംഗങ്ങള്‍ ആരുമല്ല.ഒരു നിത്യസന്ദര്‍ശകന്‍.പേരുവെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന ചിന്തയും,വിശകലനപാടവവും,സമര്‍പ്പണവുമുള്ള ഒരുഗണിതാധ്യാപകന്റെ വിരല്‍പ്പാടുകള്‍ ഉത്തരങ്ങളില്‍ ദര്‍ശിക്കാം. അധ്യാപകര്‍ അയച്ചു തരുന്നവ ഞങ്ങള്‍ക്ക് എന്നും വിലപ്പെട്ടതാണ്..............
ഇവിടെ നിന്നും അത് ഡൗണ്‍ലോഡ് ചെയ്തെടുത്ത് അഭിപ്രായങ്ങള്‍ കമന്റു ചെയ്യുമല്ലോ...?

1 comments:
ജോര്‍ജ്ജ് കുട്ടി മാഷ് തയ്യാറാക്കി അയച്ച SSLC മോഡല്‍-2010 ലെ ഗണിതപരീക്ഷയുടെ ഉത്തരങ്ങള്‍ പ്രസിദ്ധീകരിച്ച പോസ്റ്റിന് ലഭിച്ച കമന്റുകള്‍ ഇവിടെ കാണാം
Post a Comment