സിസ്റ്റത്തില്‍ നിന്നും സോഫ്റ്റ്‌വെയറിന്റെ Debian Package
>> Wednesday, March 24, 2010
കേരളത്തിലെ സ്ക്കൂളുകളില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വിപ്ലവം ബഹുദൂരം പിന്നിട്ടു കഴിഞ്ഞു. ഈ വിപ്ലവത്തിനാകട്ടെ മുന്‍നിരയില്‍ നിന്ന് നേതൃത്വം നല്‍കിയത് ഐടി@സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മാസ്റ്റര്‍ട്രെയിനര്‍മാരായിരുന്നു. നമുക്കൊപ്പം പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ തന്നെയാണ് മാസ്റ്റര്‍ട്രെയിനര്‍മാരായി പ്രവര്‍ത്തിച്ചു പോരുന്നത്. അതുകൊണ്ട് ഇവരുടെയെല്ലാം നേട്ടങ്ങള്‍ അധ്യാപകലോകത്തിന്റേതു തന്നെയാണ്.അവരുടെ അന്വേഷണങ്ങളില്‍, ആകസ്മികമായി ശ്രദ്ധയില്‍പ്പെട്ട, വിഷയങ്ങളില്‍ പലതും മാത്‌സ് ബ്ലോഗിലൂടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍പ്പെട്ട, സ്ക്കൂള്‍ ലിനക്സ് ഉപയോഗിക്കുന്ന ഏവര്‍ക്കും ഉപകാരപ്രദമാകുന്ന ഒരു വിഷയമാണ് ഇന്നിവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഒരു ഉദാഹരണത്തില്‍ നിന്നും തുടങ്ങാം. ഗണിതപഠനത്തിന് സഹായിക്കുന്ന ജിയോ ജിബ്ര സോഫ്റ്റ്വെയര് നമുക്ക് മറ്റൊരു സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നുണ്ട്, പക്ഷെ അതിനാവശ്യമായ സോഫ്റ്റ്വെയര് പാക്കേജ് സി.ഡി നമ്മുടെ കയ്യിലില്ല. എന്താണൊരു മാര്‍ഗം? ജിയോജിബ്ര ഉള്ള സിസ്റ്റത്തില്‍ താഴെ പറയുന്ന സ്റ്റെപ്പുകള്‍ ചെയ്താല്‍ നമുക്ക് അതിന്റെ ഡെബിയന്‍ പാക്കേജ് ഉണ്ടാക്കിയെടുക്കാം. ഇത് ജിയോജിബ്ര മാത്രമല്ല, ലിനക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഏത് സോഫ്റ്റ്വെയറിന്റേയും ഡെബിയന്‍ പാക്കേജ് ഇതുപോലെ നമുക്ക് പുനഃസൃഷ്ടിക്കാം. ഇതിനെക്കുറിച്ചുള്ള പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് മലപ്പുറം ഐ.ടി@സ്ക്കൂള്‍ പ്രൊജക്ടിലെ പ്രതിഭാധനരായ രണ്ട് മാസ്റ്റര്‍ ട്രെയിനര്‍മാരായ അബ്ദുള്‍ ഹക്കീം, ഹസൈനാര്‍ മങ്കട എന്നിവര്‍ ചേര്‍ന്നാണ്. നമ്മുടെ ബ്ലോഗില്‍ പ്രത്യേകിച്ചൊരു ആമുഖത്തിന്റെ ആവശ്യമില്ലാത്തവരാണ് ഇവര്‍ രണ്ട് പേരും. നമ്മുടെ ഈ സംരംഭത്തെ പ്രോത്സാഹിപ്പിക്കാന്‍ എന്നുമെപ്പോഴും സന്നദ്ധത കാണിച്ചിട്ടുള്ള ഇവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ലേഖനത്തിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം.