Social Science X : Study Notes

>> Tuesday, August 30, 2016

കാസര്‍ഗോട്ടെ ജിഎച്ച്എസ്എസ് പരപ്പയിലെ എം ബിജുസാറും തിരുവനന്തപുരം കാട്ടെല ഡോ.എഎംഎംആര്‍എച്ച്എസ്എസിലെ ഈ കോളിന്‍ ജോസ് സാറും ചേര്‍ന്ന് തയാറാക്കി അയച്ച ഷോര്‍ട്ട് നോട്ടുകളാണ് ഈ പോസ്റ്റിലുള്ളത്. ഒന്നാം പാദവാര്‍ഷിക പരീക്ഷാ സംബന്ധിയായി സോഷ്യല്‍സയന്‍സ് വിഷയത്തിന് അവശ്യമായ ഷോട്ട് നോട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗപ്പെടുത്തിക്കൊള്ളൂ. സംശയങ്ങളും മെച്ചപ്പെടുത്തല്‍ നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവയ്ക്കുന്നത് ഇരുവര്‍ക്കും സന്തോഷമാകും.
Click here to Download Notes


Read More | തുടര്‍ന്നു വായിക്കുക

First Terminal Examination Answers September 2016

>> Monday, August 29, 2016

പുതിയ പാഠ്യപദ്ധതിക്കനുസരിച്ച് നടക്കുന്ന ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരസൂചികകളും പ്രസിദ്ധീകരിക്കാനുള്ള ഒരു പോസ്റ്റാണ് ഇത്. ഉത്തരങ്ങളും സൂചികകളും തയ്യാറാക്കുന്ന അദ്ധ്യാപകര്‍ക്ക് അവ മാത് സ് ബ്ലോഗിലേക്ക് അയച്ചു തരാവുന്നതേയുള്ളു. mathsblogteam@gmail.com എന്നതാണ് ബ്ലോഗിന്റെ ഇ-മെയില്‍ ഐ.ഡി. ഉത്തരസൂചികകള്‍ അയക്കുന്ന അദ്ധ്യാപകര്‍ അവരുടെ ഔദ്യോഗിക വിലാസം കൂടി അതോടൊപ്പം ചേര്‍ക്കണം. വരുംവര്‍ഷങ്ങളില്‍ ഈ ചോദ്യപേപ്പറുകള്‍ ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരസൂചികകള്‍ ഒരു അനുഗ്രഹമാകുമെന്നതില്‍ സംശയമില്ല. അതിനാല്‍ ഇതൊരു പുണ്യപ്രവര്‍ത്തിയായിക്കൂടി കാണുമല്ലോ.

ഉത്തരങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ ടൈപ്പ് ചെയ്ത ശേഷം വേഡ് ഫോര്‍മാറ്റായോ പി.ഡി.എഫായോ ബ്ലോഗിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചു തരാവുന്നതാണ്.

ചോദ്യപേപ്പറുകള്‍ പരീക്ഷ അവസാനിക്കുമ്പോള്‍ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളു. ഉത്തരസൂചികകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നവര്‍ കമന്റുകള്‍ കൂടി വായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അതുപോലെ ഉത്തരസൂചികകളില്‍ തെറ്റുകള്‍ കണ്ടെത്തിയാല്‍ അവ കമന്റു ചെയ്യുകയും വേണം.
മെയില്‍ബോക്സിലേക്ക് വന്ന ഉത്തരസൂചികകള്‍ മുഴുവനായും പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രധാനപ്പെട്ടവ വല്ലതും വിട്ടുപോയിട്ടുണ്ടെങ്കില്‍ അറിയിക്കണേ...

Urdu
  1. STD X Urdu 1 : Download
    Prepared by : FaisalVafa, (Core SRG & Textbook Committee) GHS Chalissery, Palakkad
  2. STD IX Urdu 1 : Download
    Prepared by : FaisalVafa, (Core SRG & Textbook Committee) GHS Chalissery, Palakkad
  3. STD VIII Urdu 1 : Download
    Prepared by : FaisalVafa, (Core SRG & Textbook Committee) GHS Chalissery, Palakkad
  4. STD VII Urdu 1 : Download
    Prepared by : FaisalVafa, (Core SRG & Textbook Committee) GHS Chalissery, Palakkad
  5. STD VI Urdu 1 : Download
    Prepared by : FaisalVafa, (Core SRG & Textbook Committee) GHS Chalissery, Palakkad

Social Science
  1. STD X Social Science Answer Key (Mal) 1 : Download
    Prepared by : BIJU.M, GHSS PARAPPA, KASARGOD and COLIN JOSE. E, Dr. AMMRHSS, Kattela,TVPM
  2. STD X Social Science Answer Key (Eng) 2 : Download
    Prepared by : ROY. K, MTHSS Pathanamthitta
  3. STD IX Social Science Answer Key (Mal) 1 : Download
    Prepared by : BIJU.M, GHSS PARAPPA, KASARGOD and COLIN JOSE. E, Dr. AMMRHSS, Kattela,TVPM
  4. STD VIII Social Science Answer Key (Mal) 1 : Download
    Prepared by : BIJU.M, GHSS PARAPPA, KASARGOD and COLIN JOSE. E, Dr. AMMRHSS, Kattela,TVPM

Physics


  1. STD X Physics Answer Key (Mal) 1 : Download
    Prepared by : ARUN S NAIR, SCERT Textbook committee, CRESCENT HSS, ADAKKAKUNDU
  2. STD X Physics Answer Key (Mal) 2 : Download
    Prepared by : STALIN V A, GGHSS CHERTHALA
  3. STD X Physics Answer Key (Mal) 3 : Download
    Prepared by : MOHAMMED MARZOOQUE CHERAYAKKUTH, GHSS PANG, MALAPPURAM
  4. STD IX Physics Answer Key (Mal) 1 : Download
    Prepared by : ARUN S NAIR, SCERT Textbook committee, CRESCENT HSS, ADAKKAKUNDU
  5. STD VIII Physics Answer Key (Engl) 1 : Download
    Prepared by : Shaji. A, Govt. HSS Pallickal
  6. STD VIII Physics Answer Key (Mal) 2 : Download
    Prepared by : ARUN S NAIR, SCERT Textbook committee, CRESCENT HSS, ADAKKAKUNDU
  7. STD VIII Physics Answer Key (Mal) 3 : Download
    Prepared by : MOHAMMED MARZOOQUE CHERAYAKKUTH, GHSS PANG, MALAPPURAM

Chemistry
  1. STD X Chemistry Answer Key (Mal) 1 : Download
    Prepared by Ravi.p, Nisha K.K, Deepa c, HS Peringode
  2. STD X Chemistry Answer Key (Mal) 2 : Download
    Prepared by MOHAMMED MARZOOQUE CHERAYAKKUTH, GHSS PANG, MALAPPURAM
  3. STD X Chemistry Answer Key (Eng) 3 : Download
    Prepared by RAJEEVAN.N. (Retd. Headmaster, Pandallur HSS
  4. STD X Chemistry Answer Key (Mal) 4 : Download
    Prepared by Aneesh P, GVHSS, Nellikkuth, Mancheri
  5. STD IX Chemistry Answer Key (Mal) 1 : Download
    Prepared by Sojith S, Govt HSS, Thevarvattom
  6. STD IX Chemistry Answer Key (Mal) 2 : Download
    Prepared by Ravi.p, Nisha K.K, Deepa c, HS Peringode
  7. STD IX Chemistry Answer Key (Eng) 3 : Download
    Prepared by Sindhu M, HSA,Government KVHSS, Ayira
  8. STD VIII Chemistry Answer Key (Mal) 1 : Download
    Prepared by Ravi.p, Nisha K.K, Deepa c, HS Peringode

Biology
  1. STD X Biology Answer Key (Mal) 1 : Download
    Prepared by RATHEESH B(SRG), Reeja, GHSS KALLOOR, WAYANAD
  2. STD X Biology Answer Key (Mal) 2 : Download
    Prepared by VINODKRISHNAN. T.V, PCNGHSS Mookkuthala,Malappuram
  3. STD X Biology Answer Key (Mal) 3 : Download
    Prepared by MALA A.D, GGHSS CHERTHALA
  4. STD IX Biology Answer Key (Mal) 1 : Download
    Prepared by RATHEESH B(SRG), Reeja, GHSS KALLOOR, WAYANAD
  5. STD IX Biology Answer Key (Eng) 2 : Download
    Prepared by VINODKRISHNAN. T.V, PCNGHSS Mookkuthala,Malappuram
  6. STD VIII Biology Answer Key (Mal) 1 : Download
    Prepared by RATHEESH B(SRG), Reeja, GHSS KALLOOR, WAYANAD

Mathematics
  1. STD X Maths Answer Key (Mal) 1 : Download
    Prepared by Baburaj P, PHSS Pandaloor, Malappuram
  2. STD X Maths Answer Key (Eng) 2 : Download
    Prepared by Maths Blog Team, Palakkad (UPDATED)
  3. STD X Maths Answer Key (Mal) 3 : Download
    Prepared by Binoyi Philp, GHSS KOTTODI
  4. STD X Maths Answer Key (Mal) 4 : Download
    Prepared by Daisy M A, GHSS CHALISSERY
  5. STD IX Maths Answer Key (Eng) 1 : Download
    Prepared by Maths Blog Team, Palakkad
  6. STD IX Maths Answer Key (Mal) 2 : Download
    Prepared by Binoyi Philp, GHSS KOTTODI
  7. STD VIII Maths Answer Key (Mal) 1 : Download
    Prepared by Baburaj P, PHSS Pandaloor, Malappuram
  8. STD VIII Maths Answer Key (Mal) 2 : Download
    Prepared by Binoyi Philp, GHSS KOTTODI

Hindi
  1. STD X Hindi Answer Key 1 : Download
    Prepared by K.G Madhusoodhanan Pillai, GHSS Budhanoor, Alappuzha
  2. STD X Hindi Answer Key 2 : Download
    Prepared by Asok Kumar N A, GOVT H S S Perumpalam, Alappuzha
  3. STD IX Hindi Answer Key 1 : Download
    Prepared by Asok Kumar N A, GOVT H S S Perumpalam, Alappuzha
  4. STD VIII Hindi Answer Key 1 : Download
    Prepared by Asok Kumar N A, GOVT H S S Perumpalam, Alappuzha
  5. English

  1. STD X English Answer Key 1 : Download
    Prepared by Muhammed Javad K.T, Markaz HSS Karanthur, Kozhikode
  2. STD X English Answer Key 2 : Download
    Prepared by SAMEER. CP & JAMSHEER. AK, Crescent higher Secondary School,Adakkakundu.
  3. STD X English Answer Key 3 : Download
    Prepared by PRASANTH P.G, G.H.S.S. KOTTODI
  4. STD X English Answer Key 4 : Download
    Prepared by ANILKUMAR.P , A.V.H.S.S, PONANI, MALAPPURAM DIST
  5. STD IX English Answer Key 1 : Download
    Prepared by Prasanth P, Government higher Secondary School,Kottodi.
  6. STD IX English Answer Key 2 : Download
    Prepared by ANILKUMAR.P, A.V.H.S.S, PONANI, MALAPPURAM DIST
  7. STD VIII English Answer Key 1 : Download
    Prepared by SAMEER. CP, Crescent higher Secondary School,Adakkakundu.
  8. STD VIII English Answer Key 2 : Download
    Prepared by Prasanth P, Government higher Secondary School,Kottodi
  9. STD VIII English Answer Key 3 : Download
    Prepared by ANILKUMAR.P , A.V.H.S.S, PONANI, MALAPPURAM DIST

NB: മറ്റൊരു കാര്യം കൂടി. ഇവിടെ പ്രസിദ്ധീകരിക്കുന്ന ഉത്തരസൂചികകളില്‍ ചിലപ്പോള്‍ പിശകുകളുണ്ടായേക്കാം. ചിലപ്പോള്‍ അപൂര്‍ണമായേക്കാം. ബ്ലോഗ് ഉപയോഗിക്കുന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി മാത്രമാണ് ഇവ പ്രസിദ്ധീകരിക്കുന്നതെന്ന് പ്രത്യേകം ഓര്‍മ്മിക്കണേ.. അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുക


Read More | തുടര്‍ന്നു വായിക്കുക

പ്രൊഫഷന്‍ ടാക്സ് സ്പാര്‍ക്കിലൂടെ സാലറിയിൽ നിന്നും കട്ട് ചെയ്യാം.

മുന്‍കാലങ്ങളില്‍ പ്രൊഫഷന്‍ ടാക്സ് ഷെഡ്യൂള്‍ തയ്യാറാക്കുന്നതിന് മാത്രമാണ് സ്പാര്‍ക്ക് ഉപയോഗിച്ചിരുന്നത്. എന്നിട്ട് ജീവനക്കാരുടെ സാലറിയില്‍ നിന്നും ആ പണം കിഴിവ് ചെയ്ത് സ്ക്കൂള്‍ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ബാക്കി തുക ഓരോരുത്തരുടേയും ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്തിരുന്നു. എന്നാലിപ്പോള്‍ സാലറി ക്രഡിറ്റ് ചെയ്യുന്നത് ഓണ്‍ലൈന്‍ ആയതോടെ, ജീവനക്കാരുടെ മുഴുവനായും സാലറി അക്കൗണ്ടിലോട്ട് നേരിട്ട് മാറ്റപ്പെടുന്നു. ഇതിനാല്‍ പ്രൊഫണല്‍ ടാക്സ് പിരിച്ചെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടായിരുന്നു. ജീവനക്കാരുടെ എണ്ണം അധികമുള്ള സ്ഥാപനങ്ങള്‍ക്ക്‌ വലിയ ബുദ്ധിമുട്ടാണ് ഇക്കാര്യത്തില്‍ നേരിട്ടത്. പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നതു കൊണ്ടുതന്നെ, ഈ മാസം മുതല്‍ പ്രൊഫഷന്‍ ടാക്സ് സാലറിയില്‍ നിന്നും നേരിട്ട് ഡിഡക്ട് ചെയ്യാന്‍‍ സ്പാര്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതേക്കുറിച്ച് എറണാകുളം ഐടി അറ്റ് സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ അനില്‍ സാര്‍ എഴുതിയ കുറിപ്പ് വായിച്ചു നോക്കൂ.


പ്രൊഫഷന്‍ ടാക്സ് സ്പാര്‍ക്കിലൂടെ

  1. Salary Matters/ Processing ല്‍ Prof. tax Calculation എന്ന Option സെലക്ട് ചെയ്യുക.
  2. ഇവിടെ DDO Code, Bill Type എന്നിവ സെലക്ട് ചെയ്തു കൊടുക്കുക.
  3. തുടര്‍ന്ന് Remove Existing Prof Taxഎന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത്, നിലവില്‍ Entry ഉണ്ടെങ്കില്‍ റിമൂവ് ചെയ്യുക.
  4. ഇനി Include Prof Taxഎന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  5. ഇപ്പോള്‍ താഴെ Financial Yearകാണിക്കും, അതിനു താഴെ First OR Second Half ഏതെന്ന് സെലക്ട് ചെയ്യണം.
  6. ശേഷം Confirm ബട്ടണില്‍ ക്ലിക്ക് ചെയ്യക.
  7. ഇവിടെ തന്നെ Pof . Tax deduction detailsലഭ്യമാണ്.
  8. Print Pof . Tax deduction ല്‍ നിന്നും പ്രിന്റൗട്ടും എടുക്കാം.
  9. ഇപ്പോള്‍ പ്രസ്തുത Bill Type ലെ എല്ലാവരുടേയും ഡിഡക്ഷനില്‍ (Salary/ Matters/ Changes in the Month/ Present Salary)Prof Tax Entry വന്നിരിക്കും.

ഈ തുക DDO യുടെ പേരില്‍ ട്രഷറികളില്‍ ആരംഭിച്ചിട്ടുള്ള സ്പെഷല്‍ ട്രഷറി അക്കൗണ്ട് (STSB A/c) ലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നത്. അതില്‍ നിന്നും ചെക്ക് വഴി പണം പിന്‍വലിച്ച് പഞ്ചായത്തിലേക്ക് / മുനിപ്പാലിയിലോട്ട് മാറാം. അതുമല്ലെങ്കില്‍ തദ്ദേശസ്വയം ഭരണസ്ഥാപനത്തില്‍ ഈ ചെക്ക് സമര്‍പ്പിക്കുകയും ചെയ്യാം.

NB: പ്രൊഫഷന്‍ ടാക്സ് ഷെഡ്യൂള്‍ തയ്യാറാക്കിയ ശേഷം അത് പ്രിന്റൗട്ട് എടുക്കുകയും തുടര്‍ന്ന് Remove Existing Prof Tax ക്ലിക്ക് ചെയ്ത് ഇപ്പോള്‍ പ്രൊസസ് ചെയ്ത പ്രൊഫഷന്‍ ടാക്‌സ് റിമൂവ് ആകുകയും ചെയ്യുന്നു. ഇനി ആ തുക ശമ്പളബില്ലില്‍ നിന്ന് കുറവ് ചെയ്യപ്പെടുകയില്ല, പണം ട്രഷറി അക്കൗണ്ടിലേക്ക് പോവുകയുമില്ല എന്ന് പലരും പറയുന്നു. ഇപ്പോള്‍ തയ്യാറാക്കിയ ഷെഡ്യൂള്‍ പ്രകാരമുള്ള തുക ജീവനക്കാരില്‍ നിന്നും നേരിട്ട് വാങ്ങി തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അടക്കുകയും ചെയ്യാം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നാണ് അവരുടെ ചോദ്യം. എന്നാല്‍ സ്പാര്‍ക്ക് വഴി ജീവനക്കാരില്‍ നിന്നും ഒറ്റയടിക്ക് പ്രൊഫഷന്‍ ടാക്സ് കിഴിവ് ചെയ്യാന്‍ സൗകര്യമുണ്ടെന്നിരിക്കേ, പഴയ രീതി പിന്തുടരുന്നത് അനുകരണീയമല്ലെന്നാണ് ഞങ്ങള്‍ക്കുള്ള മറുപടി.


Read More | തുടര്‍ന്നു വായിക്കുക

Sample question Papers to STD IX and X

>> Friday, August 26, 2016

ഒരുകാലത്ത് ഗണിതവും ഫിസിക്‌സും മാത് സ് ബ്ലോഗിലൂടെ പഠനസഹായികള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്ന ശ്രീജിത്ത് മുപ്ലിയത്തെ ഓര്‍ക്കുന്നുണ്ടാകുമല്ലോ. പിന്നീട് അദ്ദേഹത്തിന് സ്‌കോളര്‍ഷിപ്പ് വിഭാഗത്തില്‍ ജോലിയായപ്പോള്‍ ആ മേഖലയിലും അദ്ദേഹത്തില്‍ നിന്നുള്ള സഹായം നമുക്ക് കിട്ടിത്തുടങ്ങി. പിന്നീടിപ്പോഴിതാ, മാറിയ പുസ്തകങ്ങളില്‍ നിന്നുള്ള ചോദ്യപേപ്പറുകള്‍ വേണം എന്ന് ആഗ്രഹിച്ചിരുന്നവര്‍ക്കായി ഇതാ ചോദ്യപേപ്പറുകളുമായി ഇതാ വീണ്ടും ശ്രീജിത്ത് മുപ്ലിയം. പുതിയ സിലബസ് അടിസ്ഥാനമാക്കി കുറച്ച് ചോദ്യപേപ്പറുകള്‍ തയ്യാറാക്കി ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു. ഒന്‍പതാം ക്ലാസിലെ ഗണിതം, ഫിസിക്സ്, കെമിസ്ട്രി എന്നിവയും പത്തിലെ ഗണിതവും ഇംഗ്ലീഷ് , മലയാളം മീഡിയങ്ങളില്‍ തയ്യാറാക്കിയിട്ടുണ്ട്. അപാകതകള്‍ ഉണ്ടെങ്കില്‍ അവ ചൂണ്ടിക്കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മുന്‍ വര്‍ഷങ്ങളില്‍ നമ്മുടെ ബ്ലോഗ് പ്രസിദ്ധീകരിച്ച ചോദ്യങ്ങളെയും, മറ്റ് സ്രോതസ്സുകളെയും കൂടി ആശ്രയിച്ചാണ് ഓരോ പേപ്പറും തയ്യാറാക്കിയിട്ടുള്ളത്. 9 ലെ ഗണിതത്തില്‍ പുതിയ സംഖ്യകള്‍ [Unit 4 : New Numbers (Irrational Numbers)] എന്ന പാഠഭാഗം ഉള്‍പ്പെടുത്തിയിട്ടില്ല. പഠിച്ച ഭാഗങ്ങള്‍ എത്രത്തോളം ഗ്രഹിക്കാനായി എന്ന് സ്വയം വിലയിരുത്തുന്നതിന് സമയക്രമം പാലിച്ച് കുട്ടികള്‍ വീട്ടിലിരുന്ന് പരീക്ഷ എഴുതി നോക്കുന്നത് നന്നായിരിക്കും. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ചോദ്യങ്ങള്‍ അല്ല ഉള്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ വിഭാഗത്തിലും പെടുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ എഴുതാനായി എളുപ്പമുള്ള ചോദ്യങ്ങളാണ് കൂടുതലും......

വരാന്‍ പോകുന്ന ഓണപരീക്ഷയുടെ ഒരു മാതൃകയായി ഒരിക്കലും പ്രതീക്ഷിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

STD IX Physics (Malayalam Medium): Click here
STD IX Physics (English Medium): Click here

STD IX Chemistry (Malayalam Medium): Click here
STD IX Chemistry (English Medium): Click here

STD IX Mathematics (Malayalam Medium): Click here
STD IX Mathematics (English Medium): Click here

STD X Mathematics (Malayalam Medium): Click here
STD X Mathematics (English Medium): Click here


[കടപ്പാട് - സ്വാതി ശ്രീജിത്ത്]


Read More | തുടര്‍ന്നു വായിക്കുക

8,9,10: IT VIDEO LESSONS

>> Thursday, August 18, 2016

ഈ വര്‍ഷം മാറിയ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ഐടി പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവയ്ക്കപ്പെടുന്നത്. പതിവുപോലെ ഫ്രീലാന്‍സ് എഡ്യൂകേറ്ററായ വിപിന്‍ മഹാത്മയാണ് ഇത് തയാറാക്കി അയച്ചിരിക്കുന്നത്. വിപിനെ നാം മറന്നുപോയെന്നു തോന്നുന്നു. തന്റെ ജീവിതായോധനത്തിന്റെയിടയില്‍ ലഭിക്കുന്ന സമയത്ത് കഷ്ടപ്പാടുകളുടെ ഇടയില്‍ കടം വാങ്ങിയ ലാപ്‌ടോപ്പില്‍ തയാറാക്കപ്പെടുന്ന ഈ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് വിപിന്റെ വിയര്‍പ്പിന്റെ ചൂടും ചൂരും കാണും.
ഈ വര്‍ഷത്തെ പത്താംക്ലാസിനുവേണ്ട SSLC Easy A+ CD വിപിന്‍ തയാറാക്കുന്നുണ്ട്. വിപിനെ ബന്ധപ്പെട്ടാല്‍, അത് എത്ര കോപ്പി വേണേലും വിപിപി ആയി അയച്ചുതരും. കഴിഞ്ഞവര്‍ഷത്തെ പൊള്ളിയ ഓര്‍മകള്‍ തന്റെ ഫേസ്‌ബുക് പേജിലൂടെ വിപിന്‍ പങ്കുവക്കുന്നത് കാണുക..
"പാളിപ്പോയ ഒരു പഴയ ശ്രമത്തിന്റെ പാഠങ്ങള്‍ പഠിച്ച് ഒരു പുതിയ ചുവട് വയ്പ്പിനൊരുങ്ങുകയാണ്.
സമ്പാദിക്കാനല്ല, കടങ്ങളില്‍നിന്ന് കരകയറാന്‍.
വളരെ പ്രതീക്ഷയോടെ കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ SSLC Easy A+ CD പ്ലാനിംഗിംന്റെ അപര്യാപ്തതയില്‍ ബാക്കിയായി വീട്ടിലിരിപ്പാണ്.
ഈ വര്‍ഷം മാറിയ IT പുസ്തകത്തിന്റെ പത്താം ക്ലാസ്സിനു വേണ്ടിയുള്ള CDയുടെ പണിപ്പുരയിലാണിപ്പോ.
കഴിഞ്ഞ CD തയ്യാറാക്കിയ വകയില്‍ നസീര്‍ സാറിന് ഇനിയും ഒരുപാട് തുക തിരികെ നല്‍കാനുണ്ട്. ആ നല്ല മനുഷ്യന്‍ എന്റെ സാഹചര്യം അറിയുന്നതിനാല്‍ ഇന്നുവരെ ചോദിച്ചിട്ടില്ല.
ഏറെ പ്രതീക്ഷയോടെ മുന്നോട്ട് പോകാനൊരുങ്ങുകയാണ്. പ്രാര്‍ത്ഥനകളും, സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് വിപിന്‍ മഹാത്മ."
കൂടുതല്‍ ഒന്നും പറയേണ്ടതില്ലല്ലോ..!
CLASS X


PNG&SVG
INKSCAPE
WORK1
WORK2
WORK3
WORK4
WORK5
WORK6
WORK7
WORK8
CLASS IX


GIMP
TOOLS
LAYER
SELECTION TOOLS
TEXT TOOL
LOGO
PATH TOOL
BLUR TOOL
CLASS VIII


K TOUCH
WRITER
GESPEAKER


Read More | തുടര്‍ന്നു വായിക്കുക

SSLC PHYSICS NOTES

>> Friday, August 5, 2016

വിപിന്‍ മഹാത്മയെയും നൗഷാദ് പരപ്പനങ്ങാടിയെയും പോലുള്ള മികച്ച ഫ്രീലാന്‍സ് അധ്യാപകരുടെ സംഭാവനകള്‍ നമ്മുടെ അധ്യാപക സമൂഹം ഏറെ ആദരവോടും സ്നേഹത്തോടും കടപ്പാടുകളോടുമാണ് ഓര്‍ക്കുന്നത്. ഇത്തവണ നൗഷാദ് സര്‍ രംഗപ്രവേശനം നടത്തിയിരിക്കുന്നത്, പത്താംക്ലാസിലെ ഫിസിക്സ് നോട്ടുകളുമായാണ്. ഇംഗ്ലീഷ്. മലയാളം മാധ്യമങ്ങള്‍ക്ക് വെവ്വേറെ ഫയലുകള്‍ നല്‍കുന്നുണ്ട് ഈ പോസ്റ്റിലൂടെ..കമന്റിലൂടെ സംശയനിവാരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒപ്പം, ഇത്തരം സുമനസ്സുകള്‍ക്ക് ഒരു നന്ദിയെങ്കിലും ആകാം.

Click here to download the Zip folder containing both PDF


Read More | തുടര്‍ന്നു വായിക്കുക

X - Chemistry Work sheets

>> Friday, July 29, 2016

പത്താംക്ലാസിലെ രസതന്ത്രം രണ്ടാം യൂണിറ്റിലെ 'മോള്‍ സങ്കല്പനം'പൊതുവെ കുട്ടികള്‍ക്ക് പ്രയാസമനുഭവപ്പെടുന്ന ഒന്നാണ്. മാതൃകകള്‍ കണ്ട് മനസ്സിലാക്കി, കുട്ടികള്‍ക്ക് സ്വയം ചെയ്യാനുതകുന്ന തരത്തിലുള്ള വര്‍ക്ക്ഷീറ്റുകളാണ് ഈ പോസ്റ്റിലുള്ളത്. തിരുവനന്തപുരം ജിവിഎച്ച്എസ്എസ് കല്ലറയിലെ രസതന്ത്രം അധ്യാപകനായ ബി ഉന്മേഷ് സര്‍ ആണ് ഇത് അയച്ചിരിക്കുന്നത്.മലയാളം മീഡിയത്തിലേക്കും ഇംഗ്ലീഷ് മീഡിയത്തിലേക്കും വെവ്വേറെയായി സമഗ്രമമായ വര്‍ക്ക്ഷീറ്റുകളാണ് സാര്‍ പങ്കുവക്കുന്നത്.എല്ലാം ഒറ്റയടിക്ക് ചെയ്യരുതെന്ന് കുട്ടികളെ ഓര്‍മ്മപ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് സാര്‍ അറിയിച്ചിട്ടുണ്ട്.
മലയാളം മീഡിയത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Click here for English Medium


Read More | തുടര്‍ന്നു വായിക്കുക

E Filing of Income Tax Return

>> Saturday, July 23, 2016

2016-17 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഈ വിവരങ്ങള്‍ സ്ഥാപനത്തില്‍ നിന്നും E TDS റിട്ടേണ്‍ വഴി DDO ആദായനികുതി വകുപ്പിനു നല്കി കഴിഞ്ഞിട്ടുമുണ്ടാകും. ഇനി 2016-17 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഓരോ വ്യക്തിയും ഫയല്‍ ചെയ്യേണ്ടതുണ്ട്. 2016-17 സാമ്പത്തികവഷത്തെ റിട്ടേണ്‍ ജൂലൈ 31 നുള്ളിലാണ് ഫയല്‍ ചെയ്യേണ്ടത്.

Chapter VI A കിഴിവുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയില്‍ കൂടുതലുള്ള, 60 വയസ്സില്‍ കുറവുള്ളവരെല്ലാം റിട്ടേണ്‍ സമപ്പിക്കണം. "Total Income" 5 ലക്ഷത്തില്‍ കുറവുള്ളവക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമപ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവ E Filing തന്നെ നടത്തണം. അധികം അടച്ച ടാക്സ് തിരിച്ചു കിട്ടാനുള്ളവരും ഈ വഷം നിബന്ധമായും E Filing നടത്തണം.

റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങും മുമ്പ് ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കണം. (1) E Filing പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങിനെയെന്ന് വിവരിക്കുന്ന പോസ്റ്റിനായി ഇതില്‍ ക്ലിക്ക് ചെയ്യുക.
(2) ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുകയാണ് രണ്ടാമത്തേത്. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.
(3) 2016-17 സാമ്പത്തിക വര്‍ഷത്തില്‍ Form 10 E ഉപയോഗിച്ച് Section 89 പ്രകാരമുള്ള കിഴിവ് നേടിയെങ്കില്‍ E Filing നടത്തുന്നതിന് മുമ്പ് E Filing സൈറ്റില്‍ ലോഗിന്‍ ചെയ്ത് അതില്‍ ഫോം 10 E തയ്യാറാക്കി submit ചെയ്യണം. ഇതെങ്ങിനെ എന്നറിയാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.
(4) സ്ഥാപനമേധാവി Tracesല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് തന്ന Form 16 Part A യിലെ 'DETAILS OF TAX DEDUCTED AND DEPOSITED IN THE CENTRAL GOVERNMENT ACCOUNT THROUGH BOOK ADJUSTMENT' എന്ന ഭാഗം നോക്കി അടച്ച മുഴുവന്‍ ടാക്സും നിങ്ങളുടെ PAN നമ്പറില്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്‌. "26 AS" നോക്കി നിങ്ങളുടെ പാന്‍ നമ്പറില്‍ ലഭിച്ച വരുമാനവും ടാക്സും മനസ്സിലാക്കാം. നിങ്ങള്‍ക്ക് ബാങ്കുകളിലോ സ്വകാര്യ സ്ഥാപനത്തിലോ സ്ഥിര നിക്ഷേപങ്ങളോ SB നിക്ഷേപമോ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും "26 AS" പരിശോധിക്കുക. 26 AS നെ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
CLICK FOR THE VIDEO ON E FILING
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങളെല്ലാം ശേഖരിക്കാനുള്ള ഫോര്‍മാറ്റ്‌ ആവശ്യമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
E Filing നടത്തുന്നതെങ്ങനെ എന്ന് ഏതാനും ഭാഗങ്ങളാക്കി വിവരിക്കാം.
  1. E Filing (Online)
  2. E Verification of Return
  3. Forgot Password
  4. Revised Return
  • E Filing (Online)
  • E Filing രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞവര്‍ "http://incometaxindiaefiling.gov.in/" എന്ന E Filing സൈറ്റ് തുറക്കുക. വലതു ഭാഗത്ത് കാണുന്ന "Registered User?" ന് ചുവടെ കാണുന്ന "Login here" ലിങ്ക് ക്ലിക്ക് ചെയ്താല്‍ വരുന്ന പേജില്‍ User ID, Password, Date of birth എന്നിവ ചേര്‍ക്കുക. അതിനു ശേഷം capcha code താഴെയുള്ള കോളത്തില്‍ ചേര്‍ത്ത് "Login" ക്ലിക്ക് ചെയ്യുക.
    അതില്‍ കാണുന്ന 'e File' ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന dropdown listല്‍ 'Prepare and submit online ITR' ക്ലിക്ക് ചെയ്യുക.
    • Assessment Year 2017-18 സെലക്ട്‌ ചെയ്യുക.
    • ITR form Name ന് ITR 1 സെലക്ട്‌ ചെയ്യുക.
    • Prefill address with എന്നതിന് From PAN database സെലക്ട്‌ ചെയ്ത് 'Submit' ക്ലിക്ക് ചെയ്യുക.
    അപ്പോള്‍ തുറക്കുന്ന പേജില്‍ Instructions, PART A GENERAL INFORMATION, Income Details, Tax Details, Tax paid and Verification, 80G എന്നിങ്ങനെ 6 ടാബുകള്‍ കാണാം.
    ഇവയില്‍ PART A GENERAL INFORMATION മുതല്‍ Tax paid and Verification വരെയുള്ള ടാബുകളില്‍ നമുക്ക് വിവരങ്ങള്‍ ചേര്‍ക്കാനുണ്ട്. ഇപ്പോള്‍ തുറന്നിരിക്കുന്ന instructions ല്‍ നമുക്ക് കുറെ നിര്‍ദേശങ്ങള്‍ കാണാം. ഇവ വായിച്ചു നോക്കുക. വിവരങ്ങള്‍ ചേര്‍ക്കുന്ന അവസരത്തില്‍ "back" ക്ലിക്ക് ചെയ്യുകയോ backspace ബട്ടണ്‍ അമത്തുകയോ ചെയ്‌താല്‍ നാം logout ചെയ്യപ്പെടും. Grey കളറിലുള്ള സെല്ലുകളില്‍ ഒന്നും രേഖപ്പെടുത്തേണ്ടതില്ല. വിവരങ്ങള്‍ ചേര്‍ക്കുന്നതിന്റെ ഇടയില്‍ "Save Draft" ബട്ടണില്‍ ക്ലിക്ക് ചെയ്തു അത് വരെ ചേര്‍ത്ത വിവരങ്ങള്‍ save ചെയ്യാം.
    • Part A General Information

    Data enter ചെയ്യുന്നതിനായി ആദ്യം PART A GENERAL INFORMATION ടാബ് ക്ലിക്ക് ചെയ്യുക.
    അപ്പോള്‍ തുറക്കുന്ന ടാബില്‍ മിക്കവാറും സെല്ലുകളില്‍ Data ഉണ്ടായിരിക്കും. നക്ഷത്രചിഹ്നമുള്ള ഏതെങ്കിലും സെല്ലില്‍ വിവരങ്ങള്‍ ഇല്ലെങ്കില്‍ അവ നിര്‍ബന്ധമായും ചേര്‍ക്കണം. ഏതെങ്കിലും data മാറ്റാനുണ്ടെങ്കില്‍ അവ മാറ്റുകയും ആവാം. ആധാര്‍ നമ്പര്‍, E mail , mobile number എന്നിവ കൃത്യമായി നല്‍കുക.
  • Employer Category : Government എന്ന് സെലക്ട്‌ ചെയ്യാം.
  • Residential Status : Resident ആണ് വേണ്ടത്.
  • Return filed : ജൂലൈ 31 നു മുമ്പ് ആണ് ഫയല്‍ ചെയ്യുന്നതെങ്കില്‍ "On or before due date" എന്ന് തെരഞ്ഞെടുക്കുക.
  • Whether original or Revised Return : Original ആണ് വേണ്ടത്.
  • ഏറ്റവും താഴെ Are you governed by Portugease Civil Code എന്നിടത്ത് No ചേര്‍ക്കുക.
    ഇത്രയും ചേര്‍ത്തി കഴിഞ്ഞാല്‍ Save Draft ക്ലിക്ക് ചെയ്ത്‌ അത് വരെ ചേത്ത data save ചെയ്യാം.
    • Income Details
    Income Details ടാബ് ക്ലിക്ക് ചെയ്‌താല്‍ പുതിയ ഫോം ലഭിക്കും. അതില്‍ Income from Salary/Pension എന്നതിന് നേരെ Form16 അല്ലെങ്കില്‍ Statementല്‍ Professional Tax കുറച്ച ശേഷം ഉള്ള സംഖ്യ ചേര്‍ക്കുക. Housing Loan Interest ഉണ്ടെങ്കില്‍ Type of House Property യില്‍ Self Occupied സെലക്ട്‌ ചെയ്യുക. Income from one house property എന്നതിന് നേരെ Housing loan interest മൈനസ് ചിഹ്നം ചേത്ത് നല്‍കുക. Deductions under Chapter VI A എന്നതിന് ചുവടെ 80C മുതലുള്ള ഓരോ Deductionഉം എത്രയെന്നു ചേക്കുക. Relief u/s 89A എന്നയിടത്ത് 10E ഫോം ഉപയോഗിച്ച് കിഴിവ് നേടിയെങ്കില്‍ അത് ചേര്‍ക്കുക. (10 E ഫോം ഉപയോഗിച്ച് നേടിയ കിഴിവ് E filing സൈറ്റില്‍ തയ്യാറാക്കി submit ചെയ്തതിനു ശേഷം മാത്രമേ E Filing submit ചെയ്യാവൂ.) അതോടെ ആ പേജിന്‍റെ താഴെ അടയ്ക്കെണ്ടതായ ടാക്സ് എത്രയെന്നു കണക്കാക്കപ്പെട്ടിട്ടുണ്ടാവും. ഇത് കൈയിലുള്ള സ്റ്റേറ്റ്മെന്റില്‍ ഉള്ള ടാക്സ് തന്നെ ആണോ എന്ന് പരിശോധിക്കുക .(Interest u/s 234 A,B,C എന്നീ കോളങ്ങളില്‍ ഏതെങ്കിലും സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് Tax Details എന്ന ഷീറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതോടെ മാറും.) ഇനി അടുത്ത ടാബ് ആയ Tax Details ക്ലിക്ക് ചെയ്യാം.
    • Tax Details
    ഈ പേജില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്‍റെ കണക്ക് ആണ് നമുക്ക് നല്‍കുവാനുള്ളത്‌. ഇതില്‍ Sch TDS1 എന്ന പട്ടികയില്‍ ആണ് വിവരങ്ങള്‍ ചേക്കേണ്ടത്.
    • Tax Deduction account Number എന്ന കോളത്തില്‍ ശമ്പളം ലഭിച്ച സ്ഥാപനത്തിന്‍റെ TAN നമ്പര്‍ കാണാം. ഇല്ലെങ്കില്‍ അത് ചേര്‍ക്കുക.
    • Name of Employer : സ്ഥാപനത്തിന്‍റെ പേര് ഇല്ലെങ്കില്‍ ചേര്‍ക്കുക.
    • Income under Salary എന്നിടത്ത് Income Details എന്ന പേജില്‍ ഒന്നാമതായി കാണിച്ച (Income from Salary) സംഖ്യ ചേക്കുക. ഇവിടെ ഏതെങ്കിലും തെറ്റായ സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് എഡിറ്റ്‌ ചെയ്ത് ശരിയായത് ചേര്‍ക്കണം.
    • Tax Deducted എന്നിടത്ത് ആ സ്ഥാപനത്തില്‍ നിന്ന് ശമ്പളത്തില്‍ നിന്ന് കുറച്ച ടാക്സ് ചേക്കുക.
    രണ്ടാമതൊരു സ്ഥാപനത്തില്‍ നിന്നും ടാക്സ് കുറച്ചുവെങ്കില്‍ തൊട്ടു താഴെയുള്ള "ADD" ക്ലിക്ക് ചെയ്ത് ഒരു വരി കൂടി ചേര്‍ത്ത് അവിടെ ആ സ്ഥാപനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ചേര്‍ക്കണം. ഇനി Save Draft ക്ലിക്ക് ചെയ്ത് അതുവരെയുള്ള വിവരങ്ങള്‍ save ചെയ്യാം. ശേഷം Tax paid and Verification എന്ന ടാബ് ക്ലിക്ക് ചെയ്തു തുറക്കാം.
    • Tax paid and Verification
      D11(iii)-Total TDS Claimed എന്ന കോളത്തില്‍ ആകെ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സ് വന്നിരിക്കും. D 12 Tax Payable "0" ആണെന്ന് ഉറപ്പു വരുത്തുക.
      Excempt income -for reporting purspose - Agricultural Income 5000 രൂപയില്‍ കുറവുള്ളത് കാണിക്കാം. 5000 രൂപയില്‍ കൂടുതലുണ്ടെങ്കില്‍ ITR 2 അല്ലെങ്കില്‍ 2A ഉപയോഗിക്കണം.
      Bank Account in which refund, if any, shall be credited - അടച്ച ടാക്സ് തിരിച്ചുകിട്ടാനുണ്ടെങ്കിലും ഇല്ലെങ്കിലും ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍ ചേര്‍ക്കുക. 9-11-2016 മുതല്‍ 30-12-2016 വരെയുള്ള കാലയളവില്‍ ഈ അക്കൗണ്ടില്‍ 2 ലക്ഷം രൂപയോ അതില്‍ കൂടുതലോ പണമായി നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ സംഖ്യ ചേര്‍ക്കുക. അതില്‍ കുറവെങ്കില്‍ ഒന്നും ചേര്‍ക്കേണ്ടതില്ല.
      Other Bank Account Details നു താഴെ മറ്റു അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചേക്കാം. IFSC Code, ബാങ്കിന്‍റെ പേര്, അക്കൗണ്ട്‌ നമ്പ, രണ്ടു ലക്ഷത്തില്‍ കൂടുതല്‍ പണം നിക്ഷേപിച്ചെങ്കില്‍ തുക എന്നിവ ചേക്കുക. 'Add' ബട്ടണ്‍ അമത്തി കൂടുതല്‍ വരികള്‍ ചേക്കവുന്നതാണ്. ബാങ്കിന്‍റെ IFSC കോഡ് അറിയില്ലെങ്കില്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. CLICK HERE
    ഇനി Save Draft ക്ലിക്ക് ചെയ്ത് save ചെയ്ത ശേഷം ഇതു വരെ ചേര്‍ത്തിയ വിവരങ്ങള്‍ പരിശോധിച്ച് തെറ്റുകളില്ലെന്നും ഒന്നും വിട്ടുപോയിട്ടില്ലെന്നും ഉറപ്പു വരുത്തിയ ശേഷം Verification നില്‍ പിതാവിന്‍റെ പേരും placeഉം ചേര്‍ക്കുക. എല്ലാം ശരിയാണ് എന്ന് ഉറപ്പു വരുത്തിയ ശേഷം "Submit" ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ഡയലോഗ്‌ ബോക്സ്‌ തുറക്കും. അതില്‍ "OK" ക്ലിക്ക് ചെയ്യുക. ഇതോടെ റിട്ടേണ്‍ E Verification നടത്താനുള്ള ഓപ്ഷനുകള്‍ കാണിക്കുന്ന പുതിയ പേജ് തുറക്കും.
  • E Verification of Return      Back to top
  • Electronic Verification Code (EVC) ഉപയോഗിച്ചാണ് E Verification നടത്തുന്നത്. E Filing Portal ല്‍ നിന്നും ലഭിക്കുന്ന EVC എന്ന 10 അക്ക alpha numeric കോഡ് റിട്ടേണ്‍ സബ്മിറ്റ് ചെയ്ത ശേഷം വെരിഫിക്കേഷനായി ചേര്‍ത്ത് കൊടുക്കുകയാണ് ചെയ്യേണ്ടത്. Income Tax Return തയാറാക്കി 'submit' ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ നാല് ഓപ്ഷനുകള്‍ കാണാം. ഇവയില്‍ ഏതെങ്കിലും ഒരു വഴി തെരഞ്ഞെടുക്കാം.
    Option 4 : നാലാമത്തെ ഓപ്ഷന്‍ ആയ "I would like to send ITR V / I would like to e verify later" നോക്കാം. Acknowledgement (ITR-V) ലഭിക്കാനായി ഈ ഓപ്ഷന്‍ ക്ലിക്ക് ചെയ്യാം. അതോടെ Acknowledgement മെയിലിലേക്ക് അയക്കപ്പെടും. മെയില്‍ തുറന്ന് ഇത് ഡൌണ്‍ലോഡ് ചെയ്യാം. അല്ലെങ്കില്‍, My Account ടാബില്‍ E Filed Returns/ Forms ക്ലിക്ക് ചെയ്‌താല്‍ നിങ്ങൾ ഫയല്‍ ചെയ്ത എല്ലാ റിട്ടേണുകളും കാണാം. അതില്‍ ഈ വര്‍ഷത്തെ റിട്ടേണിന്റെ വരിയിലുള്ള ചുവന്ന അക്കത്തിലുള്ള Ack Number ഇല്‍ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന വിന്‍ഡോയില്‍ Acknowledgement/ITR V ക്ലിക്ക് ചെയ്യുന്നതോടെ ITR V ഡൌണ്‍ലോഡ് ചെയ്യപ്പെടും. PDF ഫയല്‍ ആയുള്ള ITR V ഓപ്പണ്‍ ചെയ്യാന്‍ password ആവശ്യമാണ്. Small letter ആയി പാന്‍ നമ്പരും ജനനതിയ്യതിയും ആണ് password ആയി നല്‍കേണ്ടത്. (ഉദാ. 1960 ജനുവരി 1 ജനനത്തിയതിയും ABCDE1234R പാന്‍ നമ്പരും എങ്കില്‍ abcde1234r01011960 ആയിരിക്കും പാസ്സ്‌വേഡ്‌.) ഇത് പരിശോധിച്ച് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധം താഴെയുള്ള അഡ്രസ്സിലേക്ക് ഓഡിനറി പോസ്റ്റ്‌ ആയോ സ്പീഡ് പോസ്റ്റ്‌ ആയോ അയയ്ക്കണം. ഇത് എത്തിക്കഴിഞ്ഞ ശേഷമേ നമ്മുടെ റിട്ടേണ്‍ പ്രോസസ്സ് ചെയ്യപ്പെടുകയുള്ളൂ. വിലാസം - Income Tax Department- CPC, Post Bag No. 1, Electronic City Post Office, Bangalore- 560100, Karnataka. അയയ്ക്കുന്ന ITR V ല്‍ ഒപ്പിടാന്‍ മറക്കരുത്. ഒപ്പില്ലാത്തവ സ്വീകരിക്കപ്പെടില്ല.
    Option 3 : മൂന്നാമത്തെ ഓപ്ഷന്‍ ആയ "I would like to generate Aadhaar OTP to e verify my return" ഓപ്ഷന്‍ ആണ് ഏറ്റവും എളുപ്പം. ആധാറുമായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മുമ്പ് ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ OTP ലഭിക്കുള്ളൂ. മൊബൈലില്‍ ലഭിക്കുന്ന OTP ചേര്‍ത്ത് submit ചെയ്യുന്നതോടെ എല്ലാം പൂര്‍ത്തിയാവുന്നു.
    Option 2 :രണ്ടാമത്തെ ഓപ്ഷന്‍ ആയ "I do not have an EVC and I would like to generate EVC to e verify my return" വഴി പുതിയ EVC ലഭിക്കും. ഇതില്‍ തന്നെ മൂന്ന് വഴികള്‍ കാണാം. (1)Through Net Banking (2) Through Bank Account Number (3) Through Demat Account Number.
  • Password മറന്നാല്‍      Back to top
  • ലോഗിന്‍ ചെയ്യാനുള്ള പേജിലെ "Login" ബട്ടണടുത്തുള്ള 'Forgot Password' ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ User ID യായി പാന്‍ നമ്പര്‍ ചേര്‍ത്ത് Captcha കോഡ്‌ അടിച്ച ശേഷം 'Continue' ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ 'Please select option' എന്നതിന് 'Using OTP (PINs)' എന്ന് സെലക്ട്‌ ചെയ്യുക. Continue ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത E Mail IDയും Mobile Number ഉം അറിയാവുന്നതും നിലവിലുള്ളതും ആണെങ്കില്‍ ഒന്നാമത്തെ ഓപ്ഷന്‍ സെലക്ട്‌ ചെയ്യുക. അറിയില്ലെങ്കില്‍ 'New E Mail ID and Mobile Number' സെലക്ട്‌ ചെയ്യുക. എന്നിട്ട് പുതിയ New E Mail ID യും Mobile Numberഉം നല്‍കുക. പിന്നീട് '26 AS TAN' എന്ന ഓപ്ഷന്‍ സെലക്ട്‌ ചെയ്ത് താഴെ സ്ഥാപനത്തിന്റെ TAN Number നല്‍കുക. 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ തുറക്കുന്ന പുതിയ പേജില്‍ E Mail ലേക്ക് വന്ന PIN നമ്പറും മൊബൈലിലേക്ക് വന്ന PIN നമ്പറും ചേത്ത് കൊടുത്ത് 'Validate' ക്ലിക്ക് ചെയ്യുക. ഇതോടെ പുതിയ പേജു തുറക്കുന്നു. അതില്‍ പുതിയൊരു Password ഉണ്ടാക്കി രണ്ടു കള്ളികളിലും അടിയ്ക്കുക.
  • Revised Return      Back to top
  • റിട്ടേണ്‍ ഫയല്‍ ചെയ്തതില്‍ എന്തെങ്കിലും തെറ്റ് പിന്നീട് കണ്ടെത്തിയാല്‍ വീണ്ടും ഒരിക്കല്‍ കൂടി അതേ രീതിയില്‍ റിട്ടേണ്‍ (Revised Return) സമര്‍പ്പിച്ചാല്‍ മതി. ഇത് ഇന്‍കം ടാക്സ് ഡിപ്പാട്ട്മെന്‍റ് അസ്സസ്മെന്‍റ് പൂത്തിയാക്കുന്നത് വരെ പരമാവധി 2018 ജൂലൈ 31 വരെ ആവാം. സമയപരിധിക്കുള്ളില്‍ എത്ര തവണ വേണമെങ്കിലും Revised Return സമപ്പിക്കാം. Revised Return തയ്യാറാക്കുമ്പോള്‍ General Information പേജില്‍ A 22-Return file എന്നിടത്ത് '17-Revised 139 (5) എന്ന് സെലക്ട്‌ ചെയ്യണം. Whether Original or Revised എന്നതിന് Revised ചേക്കണം. A 25- If under section 139(5)-Revised Return എന്നതിന് ചുവടെ ഒറിജിനല്‍ റിട്ടേണിന്റെ Acknowledgement Number ഉം Date of Filing Original Return ഉം ചേര്‍ക്കണം. Original Return ന്റെയും Revised Return ന്റെയും Acknowledgement (ITR V) ഒരുമിച്ചാണ് അയയ്ക്കുന്നതെങ്കില്‍ അവ ഒരു പേപ്പറിന്റെ ഇരുവശത്തും പ്രിന്റ്‌ ചെയ്യാതെ പ്രത്യേകം പേപ്പറില്‍ വേണമെന്ന് E Filing സൈറ്റില്‍ കാണുന്നു.


    Read More | തുടര്‍ന്നു വായിക്കുക

    How to configure Gain PF

    >> Thursday, July 21, 2016

    Updated on 28.08.2016 at 11.35pm  : കോളേജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, പൊതുവിദ്യാഭ്യാസം, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പഞ്ചായത്ത്, ക്യഷി, ഹോമിയോപതി, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എയ്ഡഡ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പി.എഫ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് ഗവണ്‍മെന്റ് എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രൊവിഡന്റ് ഫണ്ട് (GAINPF) സംവിധാനം ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവായി. കേരളത്തിലെ പി.എഫ് സംവിധാനത്തിലൂടെയുള്ള ലോണെടുക്കല്‍ ഇനി മുതല്‍ ഗെയിന്‍ പി.എഫ് എന്ന കേന്ദ്രീകൃതസംവിധാനത്തിന്റെ ഭാഗമാകുകയാണ്. എയ്ഡഡ് സ്‌ക്കൂള്‍ ജീവനക്കാര്‍ക്ക് പണ്ട് പി.എഫ് ഓണ്‍ലൈനായി പരീക്ഷിക്കുന്നതിന് സംവിധാനമുണ്ടായിരുന്നില്ല. പുതിയ സംവിധാനം ആക്ടീവാകുന്നതോടെ എയ്ഡഡ് പ്രൈമറി, ഹൈസ്‌ക്കൂള്‍ അദ്ധ്യാപകര്‍ അടക്കം മുഴുവന്‍ ജീവനക്കാര്‍ക്കും ഗെയിന്‍ പി.എഫിലൂടെ തങ്ങളുടെ പി.എഫ് അക്കൗണ്ട് പരിശോധിക്കാവുന്നതേയുള്ളു. ഇത്തരം ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏപ്രില്‍ ഒന്ന് മുതല്‍ ഗെയിന്‍ പി.എഫ് സംവിധാനത്തില്‍ മാത്രമെ കൈകാര്യം ചെയ്യാനാകു. ഒന്നര ലക്ഷം രൂപ വരെ എ.ഇ.ഒയ്ക്കും 2.25 ലക്ഷം രൂപ വരെ ഡി.ഇ.ഒയ്ക്കും 3 ലക്ഷം രൂപ വരെ ഡി.ഡി.ഇയ്ക്കും മൂന്നു ലക്ഷത്തിന് മുകളില്‍ ഡി.പി.ഐയുമാണ് പി.എഫ് ലോണ്‍ അനുവദിക്കേണ്ടതെന്ന് നമുക്കറിയാം. ഇപ്പോള്‍ Aided Schools മാത്രം ഈ സൈറ്റിലൂടെ loan application submit ചെയ്താല്‍ മതി. ഈ സാഹചര്യത്തില്‍ ഗെയിന്‍ പി.എഫ് ഉപയോഗിക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റി ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ഒട്ടേറെ പേര്‍ ആവശ്യപ്പെട്ടിരുന്നു. അദ്ധ്യാപകര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ സഹായവുമായെത്തുന്ന എറണാകുളം ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ അനില്‍കുമാര്‍ സാര്‍ ഇതേക്കുറിച്ച് സ്ക്രീന്‍ഷോട്ടുകളുടെ സഹായത്തോടെ ഒരു ലേഖനം തയ്യാറാക്കിയിരിക്കുന്നു. ഇപ്പോള്‍ Aided Schools മാത്രം ഈ സൈറ്റിലൂടെ loan application submit ചെയ്താല്‍ മതി.അഭിപ്രായങ്ങളും സംശയങ്ങളും കമന്റായി അറിയിക്കുമല്ലോ.

    ഗെയിന്‍ പി.എഫ് സൈറ്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ ഒറ്റത്തവണ പ്രധാന അദ്ധ്യാപകര്‍ ചെയ്യേണ്ടത്

    ഗെയിന്‍ പി.എഫ് സൈറ്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ (http://gainpf.kerala.gov.in ഒരു സ്കൂളിലെ പ്രധാനാദ്ധ്യാപകന്‍ ചെയ്യേണ്ടത്‌ എന്തെല്ലാം എന്ന് ആദ്യം നോക്കാം. സ്‌ക്കൂളിന്റെ സ്‌പാര്‍ക്ക്‌ കോഡ്‌ കണ്ടു പിടിക്കുക. സ്‌പാര്‍ക്കില്‍ ലോഗിന്‍ ചെയ്ത്, Administration/Code Master/ Office ല്‍ ചെന്ന് Department സെലക്ട് ചെയ്ത്, സ്കൂളിന്റെ സ്ഥലപ്പേരിലെ മൂന്നോ നാലോ ലെറ്റേഴ്സ് കൊടുത്തിട്ട്, ജില്ല സെലക്ട് ചെയ്യുക. Queriesല്‍ Office wise List ല്‍ Department, District, Treasury ഇവ സെലക്ട് ചെയ്ത് സ്കൂളിന്റെ സ്ഥലപേരിലെ മൂന്നോ നാലോ ലെറ്റേഴ്സ് കൊടുത്ത് search ചെയ്താലും സ്‌പാര്‍ക്ക്‌ കോഡ്‌ ലഭിക്കും. ഇത് എട്ടക്കമുള്ള ഒരു നമ്പര്‍ ആണ്.
    ഈ രീതിയില്‍ വെബ്‌സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ Home, Settings, Reset Password എന്നീ മൂന്ന് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പേജാണ് കാണുന്നത്. Reset Password എന്നതിലൂടെ സ്കൂളിലെ എല്ലാവരുടേയും Password റീസെറ്റു ചെയ്യാനാവും .പാസ് വേഡ് നഷ്ടപ്പെട്ടാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ Default Password , Date Birth, ആയി മാറും.
    പ്രധാന അദ്ധ്യാപകന് Menu Management എന്ന മെനു ചേര്‍ക്കാം.
    ഇതില്‍ Settings എന്ന മെനുവില്‍ Set Menu ക്ലിക്ക്‌ ചെയ്‌താല്‍ നിലവില്‍ ഈ സ്‌ക്കൂളിലുള്ള പി.എഫ്‌ വരിക്കാരുടെ പേര്‌ ലിസ്റ്റ് ചെയ്യും. അതില്‍ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റെ പേര്‌ സെലക്ട്‌ ചെയ്‌ത്‌ Menu Management-Office എന്ന ബട്ടണ്‍ ക്ലിക്ക്‌ ചെയ്‌ത്‌ പ്രധാനാദ്ധ്യാപകനു് ഈ സ്കൂളിന്റെ ഗെയിന്‍ പി.എഫ്‌ വെബ്‌ സൈറ്റുമായി ബന്ധപ്പെട്ട മെനുകള്‍ മാനേജ്‌ ചെയ്യാനുള്ള അധികാരം നല്‍കണം. Menu Management എന്ന മെനു സ്ക്കൂളുകളില്‍ ഹെഡ്മാസ്റ്റര്‍ക്കു മാത്രമേ നല്‍കേണ്ടതുള്ളു.

    NB: സ്‌ക്കൂളിന്റെ പി.എ.ഒ ഐ ഡി യില്‍ ഇത്രയും കാര്യങ്ങളേ ചെയ്യേണ്ടതുള്ളൂ. ഇനി ഈ പ്രവര്‍ത്തനം ചെയ്യേണ്ടി വരുന്നത് പിന്നീട്‌ പ്രധാനാദ്ധ്യാപകന്‍ വിരമിക്കുകയോ ട്രാന്‍സ്‌ഫറായി പോവുകയോ ചെയ്‌താല്‍ മാത്രമേയുള്ളു. അതായത് പുതുതായി വരുന്ന പ്രധാനാദ്ധ്യാപകന്റെയോ ക്ലര്‍ക്കിന്റേയോ അക്കൗണ്ടില്‍ Menu Management-office എന്ന മെനു സെറ്റ്‌ ചെയ്യാന്‍ വേണ്ടി മാത്രമേ ഇനി സ്‌ക്കൂളിന്റെ പി.എ.ഒ ഐ ഡിയില്‍ പ്രവേശിക്കേണ്ടതുള്ളു.

    ഗെയിന്‍ പി.എഫ് സൈറ്റിലെ വിവരങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം
    ജീവനക്കാര്‍ ലോണിന് അപേക്ഷിക്കുമ്പോള്‍ അത് സ്ക്രൂട്ടിണി ചെയ്യുന്നതിനും വെരിഫിക്കേഷന്‍ ചെയ്യുന്നതിനും യഥാക്രമം ക്ലര്‍ക്കിനും, പ്രധാന അദ്ധ്യാപകനും  ആണ് അധികാരം. ക്ലാര്‍ക്ക് ഇല്ലാത്ത സ്ക്കൂളുകളില്‍ ഇതിനുള്ള അധികാരം പ്രധാന അദ്ധ്യാപകനായിരിക്കും. മറ്റൊരു കാര്യം ഓരോ ജീവനക്കാരനും ലോണിന് അപേക്ഷിക്കുന്നതിനു മുമ്പേ തന്നെ അവരുടെ പി.എഫ് അക്കൗണ്ടിലെ ഓപ്പണിങ്ങ് ബാലന്‍സ്, OB ലോണ്‍ , ABCD Statement തുടങ്ങിയ വിവരങ്ങള്‍ ഗെയിന്‍ പി.എഫ് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇത് ചെയ്യേണ്ടത് ഹൈസ്ക്കൂളിലെ പ്രധാന അദ്ധ്യാപകന്‍ ആണ്.  ഇതിനായി അവരുടെ ലോഗിനില്‍ ഒരു പ്രത്യേക മെനു കൂടി ചേര്‍ക്കണം.
    പ്രധാന അദ്ധ്യാപകന് Verification ചെയ്യാനുള്ള അധികാരം നല്‍കാം
    സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റെ പെന്‍ നമ്പര്‍ User Name ആയും ജനന തീയതി പാസ്സ്‌ വേര്‍ഡ്‌ ആയും (സ്പാര്‍ക്കിലുള്ളതു പോലെ ഉദാ:12/05/1970) നല്കി സൈറ്റില്‍ പ്രവേശിക്കുക.
    ഇവിടെ Menu Management-Office എന്ന മെനു ക്ലിക്ക്‌ ചെയ്ത്, സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റെ പേര്‌ സെലക്ട്‌ ചെയ്യുക.
    പ്രധാനാദ്ധ്യാപകന്‌ Loan Processing ഉം അതിലെ Verification നും ടിക് ചെയ്യുക. (LP/UP സ്കൂള്‍ ആണെങ്കില്‍ Loan Processing ഉം അതിലെ Scrutiny, Verification എന്നിവയും ടിക് ചെയ്യണം.) പിന്നീട് അതിനു താഴെയുള്ള Entryഉം ലെ Opening Balance, OB Loan എന്നിവയും Verification ഉം അതിലെ Opening Balance, OB Loan എന്നിവയും ടിക്ക്‌ ചെയ്‌ത്‌ ഏറ്റവും താഴെയുള്ള Set Menu ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക.

    NB: ഇതോടെയാണ് ഹെഡ്മാസ്റ്റര്‍ ലോഗിനിലേക്ക്, ലോണിന് അപേക്ഷിക്കുന്ന ഒരു ജീവനക്കാരന്റെ ഓപ്പണിങ്ങ് ബാലന്‍സ്, പഴയ കാല ലോണുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്താനുള്ള മെനു ആക്ടീവാകുന്നത്.

    ക്ലര്‍ക്കിന് Scrutiny ചെയ്യാനുള്ള അധികാരം നല്‍കാം

    പ്രധാന അദ്ധ്യാപകന്‍ Menu Management - Office മെനു വഴി Loan Processing ലെ Verification അധികാരവും Entry, Verification അധികാരവും സ്വീകരിച്ചു. ഇനി ഇതേ മെനുവില്‍ വച്ചുതന്നെ ക്ലര്‍ക്കിന്റെ പേര് സെലക്ട് ചെയ്യുക. തുറന്നു വരുന്ന ലിസ്റ്റില്‍ Loan Processing ഉം അതിലെ Scrutiny ഉം ടിക് ചെയ്യുക. ഇതോടെ അപേക്ഷകള്‍ സ്ക്രൂട്ടണൈസ് ചെയ്യാനുള്ള അധികാരം ക്ലര്‍ക്കിനും ലഭിക്കുന്നു.

    NB:പ്രൈമറി സ്ക്കൂളുകളുകളില്‍ Scrutinize ചെയ്യാനുള്ള അധികാരം ഹെഡ്മാസ്റ്റര്‍ക്കാണെന്ന് മുകളില്‍ പറഞ്ഞത് ഓര്‍മ്മിക്കുമല്ലോ.

    ഒരു ജീവനക്കാരന് ലോണിന് അപേക്ഷിക്കണമെങ്കില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍

    ഒരു പി എഫ്‌ വരിക്കാരന്‌ പി എഫ്‌ ലോണ്‍ അപേക്ഷ ഗെയിന്‍ പി എഫ്‌ സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‌ സമര്‍പ്പിക്കണമെങ്കില്‍ പ്രസ്‌തുത വരിക്കാരന്‍ ആദ്യമായി പഴയതു പോലെ ഒരു അനക്‌സര്‍ സ്റ്റേറ്റ്‌മെന്റ്‌ തയ്യാറാക്കി ഹെഡ്മാസ്റ്റര്‍ക്കു നല്‍കണം. അപേക്ഷ ലഭിക്കുന്നതനുസരിച്ച് പ്രധാനാദ്ധ്യാപകന്‍ പ്രധാനാദ്ധ്യാപകന്റെ പെന്‍ നമ്പറും ജനനതീയതിയും വെച്ച്‌ സൈറ്റ്‌ തുറന്ന്‌ നാലു കാര്യങ്ങള്‍ ചെയ്യണം. വരിക്കാരന്റെ പ്രൊവിഷണല്‍ ഓപ്പണിങ്ങ്‌ ബാലന്‍സ്‌, എന്‍ട്രി ചെയ്യുകയും അത്‌ വെരിഫൈ ചെയ്യുകയും വേണം.

    തുടര്‍ന്ന്‌ ഒ.ബി ലോണ്‍ എന്‍ട്രി ചെയ്യുകയും ഒ ബി ലോണ്‍ വെരിഫൈ ചെയ്യുകയും വേണം. ഈ നാല്‌ സ്റ്റെപ്പുകളും സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ ചെയതു തീര്‍ത്താല്‍ മാത്രമേ ഒരു പി എഫ്‌ വരിക്കാരന്‌ സ്വന്തം പെന്‍ നമ്പറും ജനനതീയതിയും വെച്ച്‌ സൈറ്റ്‌ തുറന്ന്‌ പി എഫ്‌ ലോണ്‍ അപേക്ഷ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു. (2015-16 ക്രഡിറ്റ്‌ കാര്‍ഡ്‌ ലഭിക്കുന്നതുവരെ മാത്രമേ ഇതിന്റെ ആവശ്യം വരുന്നുള്ളൂ.). 2014-15 ലെ Closing Balance, 2015-16 ലെ Opening Balance ആയി കാണിക്കണം.

    മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എങ്ങിനെ ചെയ്യണമെന്ന് വിശദീകരിക്കാം. ആദ്യം സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ പ്രധാനാദ്ധ്യാപകന്റെ പെന്‍ നമ്പറും ജനനതീയതിയും വെച്ച്‌ സൈറ്റ്‌ തുറക്കുക. തുടര്‍ന്ന്‌ Entry മെനുവിലെ Opening Balance ക്ലിക്ക്‌ ചെയ്യുക. ഇവിടെയുള്ള Add New എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത്, വരുന്ന വിന്‍ഡോയില്‍ ഇപ്പോള്‍ ലോണിന്‌ അപേക്ഷിക്കുന്ന അപേക്ഷകന്റെ പേര്‌ സെലക്ട്‌ ചെയ്‌ത ശേഷം ലാസ്റ്റ്‌ ക്രഡിറ്റ്‌ കാര്‍ഡ്‌ ഇയര്‍ 2015-16 ആക്കുക. അപേക്ഷകന്‍ നല്‍കിയ അനക്‌സര്‍ സ്റ്റേറ്റ്‌മെന്റ്‌ നോക്കി 2015-16 വര്‍ഷത്തെ Opening Balance നല്‍കി സബ്മിറ്റ് ചെയ്യുക.

    Opening Balance നല്‍കിക്കഴിയുമ്പോള്‍ Entry മെനുവിന് താഴെയായി പുതുതായി ഉള്‍പ്പെടുത്തിയ ജീവനക്കാരന്റെ പേര് കാണാം. അതിനു നേരെ Enter ABCD, Edit Opening Balance എന്നിവ കാണാന്‍ കഴിയും. ഇവിടെ വച്ച് ABCD സ്റ്റേറ്റ്മെന്റില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ക്രഡിറ്റ്‌ കാര്‍ഡ്‌ ബാലന്‍സ്‌, പ്രസ്‌തുത ക്രഡിറ്റ്‌ കാര്‍ഡിനു ശേഷം 2016 മാര്‍ച്ച്‌ 31 വരെയുള്ള Subscription Total, (01.04.2016 മുതലുള്ള പി എഫ്‌ തുകയുടെ വിവരങ്ങള്‍ സ്‌പാര്‍ക്കില്‍ നിന്നും ഗെയിന്‍ പി എഫ്‌ സൈറ്റിലേക്ക്‌ എത്തിച്ചേരും), Refund Total after last Credit Card, Withdrawal after last Credit Card Total, Arrears to be excluded from last Credit Card, Arrears to be included from last Credit Card എന്നിവ Entry ചെയ്‌ത ശേഷം Save ബട്ടണ്‍ ക്ലിക്ക്‌ ചെയ്യണം. ഇവിടെ വച്ച് Opening Balance എഡിറ്റ് ചെയ്യാനും സൗകര്യമുണ്ട്.
    Entry ചെയ്‌ത വിവരങ്ങള്‍ക്കനുസരിച്ച്‌ പ്രൊവിഷണല്‍ ഓപ്പണിങ്ങ്‌ ബാലന്‍സ്‌ (അനക്‌സര്‍ സ്റ്റേറ്റ്‌മെന്റിലെ ബാലന്‍സ്‌ തുക) വരുന്നതായി കാണാം. ഇനി ഇങ്ങനെ Entry ചെയ്യുന്ന പ്രൊവിഷണല്‍ ഓപ്പണിങ്ങ്‌ ബാലന്‍സ്‌ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ Verification മെനുവിലെ Opening Balance ക്ലിക്ക്‌ ചെയ്‌ത്‌ സ്‌ക്കൂള്‍ രേഖകളുമായി ഒത്തുനോക്കി വെരിഫൈ ചെയ്യണം. ഇവിടെ ABCD സ്റ്റേറ്റ്മെന്റും വെരിഫൈ ചെയ്യേണ്ടതുണ്ട്. സ്‌ക്കൂള്‍ രേഖകളുമായി ഒത്തു നോക്കി ABCDയും Opening Balanceഉം വെരിഫൈ ചെയ്യുമ്പോള്‍ അപാകത കണ്ടെത്തിയാല്‍ ഇവിടെ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‌ Reject ചെയ്യുവാനുള്ള സൗകര്യമുണ്ട്‌. ഇതിനായി താഴെ ഭാഗത്തുള്ള Verified ഓ Rejected ഓ ക്ലിക്ക്‌ ചെയ്‌ത്‌. താഴെ ഭാഗത്തുള്ള Verified ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക.
    ഇനി Entry മെനുവിലെ O.B Loan ബട്ടണ്‍ ക്ലിക്ക്‌ ചെയ്യണം. ഇതില്‍ നിലവില്‍ റീഫണ്ട്‌ അടച്ചു വരുന്ന ടി.എ ലോണിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തണം. മുമ്പ്‌ ലോണ്‍ എടുത്തിരുന്നില്ലെങ്കിലും ഈ വിവരം രേഖപ്പെട്ടുത്തേണ്‍തതാണ്‌. ഇതിനാല്‍ എല്ലാ വരിക്കാര്‍ക്കും No Loan എന്ന്‌ രേഖപ്പെടുത്തി സീറോ ചേര്‍ത്ത്‌ സെറ്റ്‌ ചെയ്‌തു വെച്ചിട്ടുണ്ട്‌. ഇതില്‍ ഇപ്പോള്‍ ലോണിന്‌ അപേക്ഷിക്കുന്ന വരിക്കാരന്റെ പേര്‌ സെലക്ട്‌ ചെയ്‌ത്‌ View ക്ലിക്ക് ചെയ്‌ത്‌ നിലവില്‍ റീഫണ്ട്‌ അടച്ചു വരുന്ന ടി.എ ലോണ്‍ ഉണ്ടെങ്കില്‍ ആയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തി സേവ്‌ ചെയ്യണം.
    ഇനി ഇങ്ങനെ Entry ചെയ്യുന്ന O.B Loanസ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ Verification മെനുവിലെ O.B Loan ക്ലിക്ക്‌ ചെയ്‌ത്‌ സ്‌ക്കൂള്‍ രേഖകളുമായി ഒത്തുനോക്കി വെരിഫൈ ചെയ്യണം.

    ജീവനക്കാര്‍ക്ക് പി.എഫ് ലോണിനായി ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം.

    മേല്‍പ്പറഞ്ഞ പോലെ Entry മെനുവിലെ Opening Balance , Verification മെനുവിലെ Opening Balance , Entry മെനുവിലെ O.B Loan, Verification മെനുവിലെ O.B Loan എന്നീ നാല്‌ സ്റ്റെപ്പുകള്‍ ABCD വെരിഫിക്കേഷന്‍ അടക്കം സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ ചെയ്‌തു തീര്‍ത്താല്‍ മാത്രമേ അപേക്ഷകന്‌ ഒരു പി എഫ്‌ വരിക്കാരന്‌ പെന്‍ നമ്പറും ജനനതീയതിയും വെച്ച്‌ സൈറ്റ്‌ തുറന്ന്‌ ലോണിന് അപേക്ഷിക്കാന്‍ കഴിയൂ.

    ജീവനക്കാരന്‍ മേല്‍പ്പറഞ്ഞ രീതിയില്‍ ലോഗിന്‍ ചെയ്ത് കഴിയുമ്പോള്‍ പേജിന്റെ ഇടതുവശത്തായി Online Services എന്ന ഹെഡിനു കീഴിലായി Temporary Loan Application, NRA Application, NRA conversion Application എന്നീ മൂന്ന് തരം അപേക്ഷകള്‍ക്കുള്ള ലിങ്ക് കാണാന്‍ കഴിയും. ഇവയില്‍ ആവശ്യമുള്ള ഒന്നില്‍ ക്ലിക്ക് ചെയ്ത് ലോണ്‍ അപേക്ഷ ഓണ്‍ലൈന്‍ വഴി നല്‍കാന്‍ ആരംഭിക്കാം. പ്രധാനാദ്ധ്യാപകന്‍ ജീവനക്കാരന്റെ Opening Balance അടക്കമുള്ള വിവരങ്ങള്‍ എന്റര്‍ ചെയ്ത് വെരിഫൈ ചെയ്തിട്ടില്ലെങ്കില്‍ Your Opening Balance is not entered. So you can not apply for New Temporary Advance, You can apply for Temporary Advance only after verification of Provisional OB, You can apply for Temporary Advance only after verification of OB Loan എന്ന മേസേജ്‌ കാണിക്കും.

    ഒരു പി എഫ്‌ വരിക്കാരന്‍ പെന്‍ നമ്പറും ജനനതീയതിയും വെച്ച്‌ സൈറ്റ്‌ തുറന്ന് Temporary Loan Application ക്ലിക്ക്‌ ചെയ്‌താല്‍ നേരത്തേ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എന്‍ട്രി ചെയ്‌ത്‌ വെരിഫൈ ചെയ്‌ത Provisional Opening Balance പ്രകാരം ഈ അപേക്ഷകന് എത്ര രൂപയാണ് Temporary Loan എടുക്കാന്‍ സാധിക്കുന്നതെന്ന്‌ സ്‌ക്രീനില്‍ കാണിക്കും.
    അതിന്‌ ചുവടെയുള്ള കോളത്തില്‍ Temporary Advance Requirements ല്‍ 1. Basic Pay, 2. Dearness Pay, 3. Amount of advance required, 5. Number of Instalments of recovery proposed, 6. Purpose for which is required, എന്നിവ ചേര്‍ക്കുക. താഴെയുള്ള Declarationല്‍ ടിക്ക്‌ ചെയതാല്‍ save ബട്ടണ്‍ Submit ബട്ടണ്‍ ആയി മാറും. വിവരങ്ങള്‍ പരിശോധിച്ച്‌ Submit ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക.
    ഇങ്ങനെ Submit ബട്ടണ്‍ ക്ലിക്ക്‌ ചെയ്‌താലുടനെ അപേക്ഷകന്‌ ലോണ്‍ അപേക്ഷ പ്രിന്റ്‌ ചെയ്യാനുള്ള ഓപ്‌ഷന്‍ വരും. അപേക്ഷകന്റെ ലോഗിനില്‍ View Application Status എന്ന് മെനുവില്‍ ക്ലിക്ക് ചെയ്താല്‍ Application , Edit ചെയ്യാനും പ്രിന്റെടുക്കാനും മറ്റുമുള്ള options കാണാം. ഇവിടെ ഒരു ആപ്ലിക്കേഷന്‍ നമ്പറോടു കൂടി You have successfully applied for a loan എന്ന മെസ്സേജ് പ്രത്യക്ഷപ്പെടും.
    അപേക്ഷകന്‍ ലോണ്‍ അപേക്ഷ പ്രിന്റ്‌ എടുത്ത്‌ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‌ സമര്‍പ്പിക്കണം.

    അപേക്ഷകന്‍ ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം പ്രിന്റ് ഔട്ട് പ്രധാനാദ്ധ്യാപകന് സമര്‍പ്പിച്ച ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍

    ആദ്യ ചടങ്ങ് സ്ക്രൂട്ടണൈസ് ചെയ്യുകയാണ്. ക്ലര്‍ക്ക് സ്വന്തം ലോഗിനില്‍ പ്രവേശിച്ച് Loan Processing മെനുവില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ Scrutiny എന്ന തലക്കെട്ടോടെ അപേക്ഷകരുടെ പേരുകള്‍ കാണാന്‍ കഴിയും. അതിനു നേരെയുള്ള View ബട്ടണ്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ പരിശോധിക്കുക. അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ കൃത്യമെങ്കില്‍ ചുവടെയുള്ള Action എന്ന ഹെഡിനു കീഴെയുള്ള ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്നും Scrutiny തിരഞ്ഞെടുത്ത് റിമാര്‍ക്സില്‍ Checked എന്നെഴുതി സബ്മിറ്റ് ചെയ്യണം.
    ക്ലര്‍ക്ക് വിവരങ്ങള്‍ സ്ക്രൂട്ടണൈസ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ പ്രധാന അദ്ധ്യാപകരുടെ ജോലിയാണ്. ഹെഡ്മാസ്റ്റര്‍ തന്റെ ലോഗിന്‍ വഴി ഗെയിന്‍പിഎഫ് സൈറ്റില്‍ പ്രവേശിക്കുക. Loan Processing മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ചുവടെ ഓരോ അപേക്ഷകരുടെയും വിവരങ്ങള്‍ കാണാന്‍ കഴിയും.
    അവരുടെ പേരിന് നേരെയുള്ള Viewല്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ പരിശോധിക്കുക. കൃത്യമാണെങ്കില്‍ പേജിന് ചുവടെയായി Action എന്ന മെനുവിന് താഴെയുള്ള ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്നും Verification തിരഞ്ഞെടുക്കുക. ചുവടെയായി Verified and Submitted എന്ന് ടൈപ്പ് ചെയ്ത് Submit ചെയ്യുക. ഇതോടെ ഗെയിന്‍ പി.എഫ് സൈറ്റില്‍ സ്ക്കൂളില്‍ നിന്ന് ചെയ്യേണ്ട ജോലികള്‍ പൂര്‍ത്തിയായി. ഇനി അപേക്ഷകള്‍ പ്രിന്റെടുക്കേണ്ട ജോലിയേ ഉള്ളു.

    അപേക്ഷകള്‍ പ്രിന്റെടുക്കുന്നതെങ്ങിനെ?

    ഹെഡ്മാസ്റ്റര്‍ സ്വന്തം ലോഗിനില്‍ പ്രവേശിച്ച് Loan Processing മെനുവില്‍ ക്ലിക്ക് ചെയ്യുക. Verify ചെയ്തു കഴിഞ്ഞ ലോണ്‍ അപേക്ഷകള്‍ ഇവിടെ കാണാം. ജീവനക്കാരന്റെ പേരിന് നേരെയുള്ള View ബട്ടണില്‍ ക്ലിക്ക് ചെയ്തു കഴിയുമ്പോള്‍ അപേക്ഷ കാണാന്‍ കഴിയും. ഇതിനു താഴെ Action ബട്ടണിനു കീഴിലായി പച്ച നിറത്തിലുള്ള ചെറുബോക്സുകളിലായി ABCD Statement, View Application എന്നിവ കാണാം. ഇതില്‍ ക്ലിക്ക് ചെയ്ത് ABCD, Application എന്നിവയുടെ പ്രിന്റെടുക്കാവുന്നതാണണ്.

    എ.പി.എഫ്.ഒ ഓഫീസില്‍ നല്‍കേണ്ട രേഖകള്‍
    1. മാനുവലായി എഴുതിത്തയ്യാറാക്കിയ ലോണ്‍ അപേക്ഷ
    2. സൈറ്റില്‍ നിന്ന് ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് (അപേക്ഷകന്‍ ഒപ്പിട്ട് എച്ച്.എം. കൗണ്ടര്‍ സൈന്‍ ചെയ്തത്)
    3. രണ്ട് ഷീറ്റിലായി തയ്യാറാക്കിയ സ്റ്റേറ്റ്മെന്റ് (01-04-2015 to 31-3-2016 / 01-4-2016 to .....)
    4. റീഫണ്ട് തുടരുന്ന ടെമ്പററി അഡ്വാന്‍സ് ഉണ്ടെങ്കില്‍ മുമ്പ് പ്രസ്തുത വായ്പ അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ്,
    5. ഡിക്ലറേഷന്‍
    6. 2012-2013, 2013-2014, 2014-2015 ക്രഡിറ്റ് കാര്‍ഡുകളുടെ പകര്‍പ്പുകള്‍
    ഇവ പ്രധാനാദ്ധ്യാപകന്റെ മേലൊപ്പും കവറിങ്ങ് ലറ്ററും സഹിതം ഡി.ഡി.ഇ ഓഫീസിലെ അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍മാര്‍ക്ക് പ്രധാനാദ്ധ്യാപകര്‍ നേരിട്ട് സമര്‍പ്പിക്കണം.
    • ഒന്നിലധികം പേരുടെ പി.എഫ് ലോണ്‍ അപേക്ഷകള്‍ക്ക് പ്രത്യേകം പ്രത്യേകം കവറിങ്ങ് ലറ്ററുകള്‍ വെക്കേണ്ടതാണ്.
    • മേല്‍സൂചിപ്പിച്ച രേഖകളുടെ ഒരു കോപ്പി മാത്രമേ എ.പി.എഫ്.ഒ ഓഫീസിലേക്ക് നല്‍കേണ്ടതുള്ളു.
    • പി.എഫ് ക്രഡിറ്റ് കാര്‍ഡുകളുടെ ഒറിജിനല്‍ നല്‍കേണ്ടതില്ല.
    • മേല്‍ സൂചിപ്പിച്ച രേഖകളുടെ ഒരു പകര്‍പ്പ് സ്ക്കൂളില്‍ സൂക്ഷിക്കേണ്ടതാണ്.

    2015-16 ക്രഡിറ്റ്‌ കാര്‍ഡ്‌ തയ്യാറാവുന്നതു വരെ നിലവിലുള്ള രീതിയില്‍ അനക്‌സര്‍ സ്റ്റേറ്റ്‌മെന്റും അപേക്ഷയും അനുബന്ധ രേഖകളും എ.പി.എഫ്‌.ഒ ഓഫീസുകളില്‍ പ്രധാനാദ്ധ്യാപകന്‍ കവറിങ്ങ്‌ ലെറ്ററോടുകൂടി നേരിട്ട്‌ എത്തിക്കണം പി.എഫ്‌. ഷെഡ്യൂളുകള്‍ ട്രഷറിയില്‍ നിന്നും വിശദമായ പരിശോധന നടത്തി ഫൈനലൈസ്‌ ചെയ്‌താല്‍ മാത്രമേ സ്‌പാര്‍ക്കില്‍ നിന്നും 01.04.2016 ന്‌ ശേഷമുള്ള അതാത്‌ മാസത്തെ തുകകള്‍ ഗെയിന്‍ പി.എഫ്‌ സൈറ്റിലേക്ക്‌ എത്തിച്ചേരുകയുള്ളു. എന്നാല്‍ മാത്രമേ ഗെയിന്‍ പി.എഫ്‌ സൈറ്റിലൂടെ പി.എഫ്‌ ലോണ്‍ അപേക്ഷകള്‍ പാസാക്കി നല്‍കാന്‍ സാധിക്കുകയുള്ളു. ആയതിനാല്‍ വേഗത്തില്‍ ലോണ്‍ അപേക്ഷ തീര്‍പ്പു കല്‍പ്പിച്ചു ലഭിക്കാന്‍ അവസാന മാസത്തെ അടവ്‌ സ്റ്റേറ്റ്മെന്റില്‍ ചേര്‍ക്കാതെ അപേക്ഷിക്കുന്നതാണ്‌ ഉചിതം.

    ലോണ്‍ പാസ്സായാല്‍ ബില്‍ ട്രഷറിയില്‍ സമര്‍പ്പിക്കുന്ന വിധം
    അപേക്ഷകന്റെ ലോണ്‍ പാസ്സായി കഴിഞ്ഞാല്‍ ഇദ്ദേഹത്തിന്റെ ലോഗിനില്‍ Sanctioned എന്ന ഒരു മെസ്സേജ് പ്രത്യക്ഷപ്പെടും. തുടര്‍ന്ന് ചുവടെ പറയുന്ന രേഖകള്‍ തയ്യാറാക്കുക.
    1. സ്ക്കൂള്‍ പ്രധാനാദ്ധ്യാപകന്റെ ഐഡി തുറന്ന് Loan Processing മെനുവിലെ Scrutinyല്‍ നിന്നും ABCD ക്ലിക്ക് ചെയ്ത് അതില്‍ അപേക്ഷകന്റെ പേരിന് നേരെയുള്ള View ക്ലിക്ക് ചെയ്ത് Loan Application ഉം ABCD Statement ഉം പ്രിന്റ് എടുക്കുക. അപേക്ഷയില്‍ അപേക്ഷകന്റെ ഒപ്പ് ഉണ്ടായിരിക്കണം.
    2. ക്ലര്‍ക്ക് ലോഗിനില്‍ Loan processing-Scrutiny ല്‍ Sanctioned List ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Sanction Order പ്രിന്റ് എടുക്കുക.
    3. ക്ലര്‍ക്ക് ലോഗിനില്‍ Loan Processing-Scrutiny ല്‍ Authorization Report ക്ലിക്ക് ചെയ്ത് അതില്‍ അപേക്ഷകന്റെ പേരിന് നേരെയുള്ള Viewല്‍ ക്ലിക്ക് ചെയ്ത് Authorization slip പ്രിന്റെടുക്കുക.
    4. രണ്ട് ഷീറ്റിലായി സ്റ്റേറ്റ്മെന്റ് (01-04-2015 to 31-3-2016 / 01-4-2016 to .....)തയ്യാറാക്കുക.
    5. SPARK ല്‍ തയ്യാറാക്കിയ ബില്‍ പ്രിന്റെടുക്കുക.
    6. 2014-2015 ലെ ക്രഡിറ്റ് കാര്‍ഡിന്റെ പകര്‍പ്പെടുക്കുക.
    മുകളില്‍ പറഞ്ഞ എല്ലാത്തിലും ചുവടെ സ്ക്കൂള്‍ പ്രധാനാദ്ധ്യാപകന്റെ ഒപ്പും സീലും സഹിതം ട്രഷറിയില്‍ സമര്‍പ്പിക്കുക.

    NB: ഈ രേഖകളെല്ലാം സമര്‍പ്പിച്ചാലും വിദ്യാഭ്യാസ ഓഫീസുകളിലെ പി.എഫ് സെക്ഷനില്‍ നിന്ന് എ.പി.എഫ്.ഒ സാക്ഷ്യപ്പെടുത്തിയ 'എച്ച് ഫോമിന്റെ ട്രഷറി കോപ്പി' ലഭിച്ചാല്‍ മാത്രമേ ചില ട്രഷറികള്‍ ബില്ലുകള്‍ അംഗീകരിച്ച് പണം നല്‍കുന്നുള്ളു. എന്തായാലും ലോണ്‍ പാസ്സാക്കുന്നതോടൊപ്പം അതാത് ട്രഷറികളിലേക്ക് എച്ച്.ഫോം അയക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. പക്ഷെ ഇക്കാര്യത്തിലും പഴയപടിയുള്ള ചെറിയ കാലതാമസം ഇല്ലാതില്ല.

    SPARKലൂടെ പി.എഫ് ലോണ്‍ ബില്‍ എടുക്കുന്നതെങ്ങിനെ
    • ആദ്യം സ്പാര്‍ക്കില്‍ Accounts എന്ന മെനുവിലെ Claim entry തുറന്ന് ആവശ്യമായ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യുക.
    • തുടര്‍ന്ന് Accounts മെനുവിലെ Claim Approval തുറന്ന് ഇടതു വശത്തെ ബോക്‌സില്‍ നേരത്തേ എന്റര്‍ചെയ്ത ലോണ്‍ സംബന്ധിക്കുന്ന വിവരങ്ങള്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ നേരത്തേ എന്റര്‍ ചെയ്ത വിവരങ്ങള്‍ മുഴുവനായി ദൃശ്യമാകുന്നത് കാണാം. ഇവിടെ നിന്നും അപ്രൂവല്‍ നല്‍കുക. ഡി.ഡി.ഒ ചേഞ്ചിന്റെ പ്രൊസീജിയര്‍ പൂര്‍ത്തിയായിട്ടില്ലെങ്കില്‍ you are not authorised എന്ന മെസ്സേജ് വന്നേക്കാം.
    • തുടര്‍ന്ന് Accounts മെനുവിലെ Bills- Make bills from approved claims എന്ന വഴി ബില്‍ തയ്യാറാക്കാം. ചുവടെയുള്ള ബോക്‌സില്‍ Gain PF ല്‍ നിന്ന് ലോണ്‍ സാങ്ഷനായ ജീവനക്കാരന്റെ PEN നമ്പര്‍ നല്‍കി വിവരങ്ങള്‍ ശേഖരിക്കാം. PEN, Name, Designation, PF A/c No, Basic Pay, Purpose, Authorization no of AG, Authorization date of AG, Sanction order No., Sanction order Date, Amount എന്നീ വിവരങ്ങളാണ് ഇവിടെ നല്‍കേണ്ടി വരുക. ഇത്രയും വിവരങ്ങള്‍ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്തു കഴിയുമ്പോള്‍ Print Bill എന്ന ബട്ടണ്‍ ഓട്ടോമാറ്റിക്കായി വന്നിരിക്കും.
    • തുടര്‍ന്ന് ഈ ബില്‍ Bills-E Submit Bills എന്ന മെനുവഴി ഇ-സബ്മിറ്റ് ചെയ്യാം. ഇതോടെ ബില്‍ ട്രഷറിയിലേക്ക് പോയിക്കഴിഞ്ഞു.
    • സബ്മിറ്റ് ചെയ്ത പി.എഫ് ബില്ലുകളുടെ സ്റ്റാറ്റസ് അറിയാനായി Accounts-Bills-View prepared Contigentല്‍ Claims View Current Status in Treasuryഎടുത്ത് നോക്കിയാല്‍ മതി.

    അധിക വിവരങ്ങള്‍
    2015-16 ക്രഡിറ്റ്‌ കാര്‍ഡ്‌ ലഭിച്ചു കഴിഞ്ഞാല്‍, കാര്യങ്ങള്‍ വളരെ എളുപ്പമാവും. അപേക്ഷകന്റെ ലോഗിനില്‍ Temporary Loan Application/ NRA Application എന്നത് സെലക്ട് ചെയ്യുമ്പോള്‍ തന്നേ Admissible Amount ഉള്‍പ്പടെ യുള്ള എല്ലാ വിവരങ്ങളും പ്രത്യക്ഷപ്പെടും. ഇവിടെ ആവശ്യമുള്ള Amount, Installment Amount, No. Of Installment തുടങ്ങിയ വിവരങ്ങള്‍ ചേര്‍ത്താല്‍ ഉടനെ Loan Application സബ്മിറ്റ് ചെയ്യാനാവും.

    NB: കാര്യങ്ങള്‍ ചെയ്ത് പരിശീലിക്കണമെങ്കില്‍ http://gainpf.kerala.gov.in/training/logingf എന്ന ട്രെയിനിംഗ് സൈറ്റ് ഉപയോഗിക്കുക.

    ഗെയില്‍ പി എഫുമായി ബന്ധപ്പെട്ട അപാകതകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ അതാത്‌ ഓഫീസ്‌/ സ്‌ക്കൂളുകളുടെ പേരും സ്‌പാര്‍ക്ക്‌ കോഡും അതാത്‌ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റേയും അപേക്ഷകന്റേയും പെന്‍ നമ്പറും ജനനതീയതിയും നിര്‍ബന്ധമായും അയക്കേണ്ടതാണ്‌. എന്നാല്‍ മാത്രമേ അപാകതകള്‍ പെട്ടെന്ന്‌ പരിഹരിക്കാന്‍ സാധിക്കുകയുള്ളു. അതിനായി അപാകത സംബന്ധിച്ച വിവരങ്ങള്‍ മെയില്‍ അയക്കുന്നതോടൊപ്പം ഇതോടൊപ്പം അയക്കുന്ന ഇതോടൊപ്പം അയക്കുന്ന പ്രൊഫോര്‍മയില്‍ എക്‌സല്‍ ഫയലായി തന്നെ ഇ മെയിലായി അയക്കേണ്ടതുമാണ്‌.

    Circular about Gain PF Error Reporting
    Gain PF - Instructions to HM | Directions to HM dated on 19-11-2016
    Gain PF - Notes to AEO/DEO
    Gain PF Excel Proforma
    Latest Clarification on Gain PF ABCD statement attestation

    ഗെയിന്‍ പി.എഫ്‌ സൈറ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്‌ക്കൂളുകളുടേയും സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെയും (പി.എഫ്‌ നമ്പര്‍ ഉള്ളവരും ഇല്ലാത്തവരും പി.എഫ്‌ എക്‌സംഷന്‍ ഉള്ള കന്യാസ്‌ത്രീകള്‍ പ്രധാനാദ്ധ്യാപകരായ സ്‌ക്കൂളുകള്‍) മറ്റ്‌ പി.എഫ്‌ വരിക്കാരുടേയും വിവരങ്ങള്‍ ഇതോടൊപ്പം അയക്കുന്ന പ്രൊഫോര്‍മയില്‍ എക്‌സല്‍ ഫയലായി തന്നെ കലക്‌ട്‌ ചെയ്‌ത്‌ ആയത്‌ ഇ മെയിലായി അയച്ചു തരേണ്ടതും ഇവിടെ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ പ്രൊഫോര്‍മയില്‍ 24.06.2016 നു മുമ്പായി ലഭിച്ച ഓരോ പ്രൊഫോര്‍മയിലേയും വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി സബ്‌മിറ്റ്‌ ചെയ്യേണ്ടതുമാണ്‌.

    ചില ഓഫീസുകള്‍ ഗെയിന്‍ പി.എഫ്‌ ലൈവ്‌ സൈറ്റില്‍ ഇതു വരെയായും അവരവരുടെ ഓഫീസ്‌ ഐ.ഡിക്ക്‌ കീഴില്‍ സ്‌ക്കൂളുകള്‍ സെറ്റ് ചെയ്‌ത്‌ അഡ്‌മിന്‍മാരാക്കുകയും അതാത്‌ ഓഫീസുകളിലെ ലോണ്‍ അപേക്ഷ പരിശോധിക്കേണ്ട ഉദ്യോഗസ്‌ഥരുടെ ഐ.ഡി ക്രിയേറ്റ്‌ ചെയ്‌തിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്‌. അവ എത്രയും പെട്ടെന്ന്‌ ചെയ്‌തു തീര്‍ത്താല്‍ മാത്രമേ പി.എഫ്‌ വരിക്കാര്‍ക്ക്‌ ലോണിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ സബ്‌മിറ്റ്‌ ചെയ്യാന്‍ സാധിക്കുകയുള്ളു. ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പതിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.


    Read More | തുടര്‍ന്നു വായിക്കുക

    മലയാളം : ഒന്നുമുതല്‍ പത്തുവരെ മുഴുവന്‍ കവിതകളും..!

    .
    എട്ടാം ക്ലാസിലെ ഐടി പാഠപുസ്തകത്തിലെ "ഹലോ മൈക് ടെസ്റ്റിങ്..!!" എന്ന പാഠത്തിലൂടെ കുട്ടി മലയാള പാഠപുസ്തകത്തിലെ 'പുതുവര്‍ഷം'എന്ന കവിത സ്വയം ചെല്ലി റിക്കോര്‍ഡ് ചെയ്ത്, പശ്ചാത്തലസംഗീതമൊക്കെച്ചേര്‍ത്ത് മൊഞ്ചാക്കി എടുക്കുന്നതാണ്. ഇവിടെ അധ്യാപക പരിശീലനത്തിനിടയില്‍ തിരുവനന്തപുരത്തും ഇടുക്കിയിലെ തൊടുപുഴയിലുമൊക്കെ ഇതൊരു തരംഗമായി വന്നു. തിരുവനന്തപുരം കല്ലറ വി എച് എസ് എസ്സിലെ എന്‍ സുനില്‍കുമാര്‍ സാര്‍ എട്ട് ഒമ്പത് പത്ത് മലയാളം പാഠപുസ്തകത്തിലെ എല്ലാ കവിതകളും റിക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ച് സഹപഠിതാക്കളെ അത്ഭുതപ്പെടുത്തിയപ്പോള്‍, തൊടുപുഴ ടീമിന്റെ കവിതകള്‍ ആലപിച്ചത് കൈരളി ടിവി മാമ്പഴം ഫെയിം ലക്ഷ്മിദാസാണ്. രണ്ടുകൂട്ടരും അവയെല്ലാം മാത്‌സ് ബ്ലോഗിലൂടെ പങ്കുവെയ്ക്കുന്നു. ഡൗണ്‍ലോഡ് ചെയ്തെടുത്ത് കുട്ടികളെ കേള്‍പ്പിച്ചോളൂ മലയാളം അധ്യാപകരെല്ലാം. അഭിപ്രായങ്ങള്‍ പങ്കുവക്കാന്‍ മറക്കല്ലേ...!കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കമന്റ് ബോക്സിലൂടെ തങ്ങളുടെ സ്വന്തം കവിത റിക്കോര്‍ഡ് ചെയ്തത് പങ്കുവയ്ക്കാനും അവസരമുണ്ട്.
    സുനില്‍കുമാര്‍ സാര്‍ ആലപിച്ച എട്ട് ഒമ്പത് പത്ത് ക്ലാസുകളിലെ കവിതകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക.
    ലക്ഷ്മിദാസ് ആലപിച്ച കവിതകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക.
    സുനില്‍കുമാര്‍ സാര്‍ ആലപിച്ച ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ കവിതകള്‍ ഓരോ ക്ലാസിനും പ്രത്യേകമായി താഴെ കൊടുക്കുന്നു.

    ഒന്നാം ക്ലാസ്

    രണ്ടാം ക്ലാസ്

    മൂന്നാം ക്ലാസ്

    നാലാം ക്ലാസ്

    അഞ്ചാം ക്ലാസ്

    ആറാം ക്ലാസ്

    ഏഴാം ക്ലാസ്


    Read More | തുടര്‍ന്നു വായിക്കുക
    ♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer