How to configure Gain PF
>> Thursday, July 21, 2016
Updated on 28.08.2016 at 11.35pm : കോളേജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, പൊതുവിദ്യാഭ്യാസം, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പഞ്ചായത്ത്, ക്യഷി, ഹോമിയോപതി, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എയ്ഡഡ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പി.എഫ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് ഗവണ്‍മെന്റ് എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രൊവിഡന്റ് ഫണ്ട് (GAINPF) സംവിധാനം ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവായി. കേരളത്തിലെ പി.എഫ് സംവിധാനത്തിലൂടെയുള്ള ലോണെടുക്കല്‍ ഇനി മുതല്‍ ഗെയിന്‍ പി.എഫ് എന്ന കേന്ദ്രീകൃതസംവിധാനത്തിന്റെ ഭാഗമാകുകയാണ്. എയ്ഡഡ് സ്‌ക്കൂള്‍ ജീവനക്കാര്‍ക്ക് പണ്ട് പി.എഫ് ഓണ്‍ലൈനായി പരീക്ഷിക്കുന്നതിന് സംവിധാനമുണ്ടായിരുന്നില്ല. പുതിയ സംവിധാനം ആക്ടീവാകുന്നതോടെ എയ്ഡഡ് പ്രൈമറി, ഹൈസ്‌ക്കൂള്‍ അദ്ധ്യാപകര്‍ അടക്കം മുഴുവന്‍ ജീവനക്കാര്‍ക്കും ഗെയിന്‍ പി.എഫിലൂടെ തങ്ങളുടെ പി.എഫ് അക്കൗണ്ട് പരിശോധിക്കാവുന്നതേയുള്ളു. ഇത്തരം ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏപ്രില്‍ ഒന്ന് മുതല്‍ ഗെയിന്‍ പി.എഫ് സംവിധാനത്തില്‍ മാത്രമെ കൈകാര്യം ചെയ്യാനാകു. ഒന്നര ലക്ഷം രൂപ വരെ എ.ഇ.ഒയ്ക്കും 2.25 ലക്ഷം രൂപ വരെ ഡി.ഇ.ഒയ്ക്കും 3 ലക്ഷം രൂപ വരെ ഡി.ഡി.ഇയ്ക്കും മൂന്നു ലക്ഷത്തിന് മുകളില്‍ ഡി.പി.ഐയുമാണ് പി.എഫ് ലോണ്‍ അനുവദിക്കേണ്ടതെന്ന് നമുക്കറിയാം. ഇപ്പോള്‍ Aided Schools മാത്രം ഈ സൈറ്റിലൂടെ loan application submit ചെയ്താല്‍ മതി. ഈ സാഹചര്യത്തില്‍ ഗെയിന്‍ പി.എഫ് ഉപയോഗിക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റി ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ഒട്ടേറെ പേര്‍ ആവശ്യപ്പെട്ടിരുന്നു. അദ്ധ്യാപകര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ സഹായവുമായെത്തുന്ന എറണാകുളം ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ അനില്‍കുമാര്‍ സാര്‍ ഇതേക്കുറിച്ച് സ്ക്രീന്‍ഷോട്ടുകളുടെ സഹായത്തോടെ ഒരു ലേഖനം തയ്യാറാക്കിയിരിക്കുന്നു. ഇപ്പോള്‍ Aided Schools മാത്രം ഈ സൈറ്റിലൂടെ loan application submit ചെയ്താല്‍ മതി.അഭിപ്രായങ്ങളും സംശയങ്ങളും കമന്റായി അറിയിക്കുമല്ലോ.
ഗെയിന്‍ പി.എഫ് സൈറ്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ ഒറ്റത്തവണ പ്രധാന അദ്ധ്യാപകര്‍ ചെയ്യേണ്ടത്
ഗെയിന്‍ പി.എഫ് സൈറ്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ (http://gainpf.kerala.gov.in ഒരു സ്കൂളിലെ പ്രധാനാദ്ധ്യാപകന്‍ ചെയ്യേണ്ടത് എന്തെല്ലാം എന്ന് ആദ്യം നോക്കാം. സ്‌ക്കൂളിന്റെ സ്‌പാര്‍ക്ക് കോഡ് കണ്ടു പിടിക്കുക. സ്‌പാര്‍ക്കില്‍ ലോഗിന്‍ ചെയ്ത്, Administration/Code Master/ Office ല്‍ ചെന്ന് Department സെലക്ട് ചെയ്ത്, സ്കൂളിന്റെ സ്ഥലപ്പേരിലെ മൂന്നോ നാലോ ലെറ്റേഴ്സ് കൊടുത്തിട്ട്, ജില്ല സെലക്ട് ചെയ്യുക. Queriesല്‍ Office wise List ല്‍ Department, District, Treasury ഇവ സെലക്ട് ചെയ്ത് സ്കൂളിന്റെ സ്ഥലപേരിലെ മൂന്നോ നാലോ ലെറ്റേഴ്സ് കൊടുത്ത് search ചെയ്താലും സ്‌പാര്‍ക്ക് കോഡ് ലഭിക്കും. ഇത് എട്ടക്കമുള്ള ഒരു നമ്പര്‍ ആണ്.
ഈ രീതിയില്‍ വെബ്‌സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ Home, Settings, Reset Password എന്നീ മൂന്ന് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പേജാണ് കാണുന്നത്. Reset Password എന്നതിലൂടെ സ്കൂളിലെ എല്ലാവരുടേയും Password റീസെറ്റു ചെയ്യാനാവും .പാസ് വേഡ് നഷ്ടപ്പെട്ടാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ Default Password , Date Birth, ആയി മാറും.
പ്രധാന അദ്ധ്യാപകന് Menu Management എന്ന മെനു ചേര്‍ക്കാം.
ഇതില്‍ Settings എന്ന മെനുവില്‍ Set Menu ക്ലിക്ക് ചെയ്‌താല്‍ നിലവില്‍ ഈ സ്‌ക്കൂളിലുള്ള പി.എഫ് വരിക്കാരുടെ പേര് ലിസ്റ്റ് ചെയ്യും. അതില്‍ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റെ പേര് സെലക്ട് ചെയ്‌ത് Menu Management-Office എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്‌ത് പ്രധാനാദ്ധ്യാപകനു് ഈ സ്കൂളിന്റെ ഗെയിന്‍ പി.എഫ് വെബ് സൈറ്റുമായി ബന്ധപ്പെട്ട മെനുകള്‍ മാനേജ് ചെയ്യാനുള്ള അധികാരം നല്‍കണം. Menu Management എന്ന മെനു സ്ക്കൂളുകളില്‍ ഹെഡ്മാസ്റ്റര്‍ക്കു മാത്രമേ നല്‍കേണ്ടതുള്ളു.
NB: സ്‌ക്കൂളിന്റെ പി.എ.ഒ ഐ ഡി യില്‍ ഇത്രയും കാര്യങ്ങളേ ചെയ്യേണ്ടതുള്ളൂ. ഇനി ഈ പ്രവര്‍ത്തനം ചെയ്യേണ്ടി വരുന്നത് പിന്നീട് പ്രധാനാദ്ധ്യാപകന്‍ വിരമിക്കുകയോ ട്രാന്‍സ്‌ഫറായി പോവുകയോ ചെയ്‌താല്‍ മാത്രമേയുള്ളു. അതായത് പുതുതായി വരുന്ന പ്രധാനാദ്ധ്യാപകന്റെയോ ക്ലര്‍ക്കിന്റേയോ അക്കൗണ്ടില്‍ Menu Management-office എന്ന മെനു സെറ്റ് ചെയ്യാന്‍ വേണ്ടി മാത്രമേ ഇനി സ്‌ക്കൂളിന്റെ പി.എ.ഒ ഐ ഡിയില്‍ പ്രവേശിക്കേണ്ടതുള്ളു.
ഗെയിന്‍ പി.എഫ് സൈറ്റിലെ വിവരങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം
ജീവനക്കാര്‍ ലോണിന് അപേക്ഷിക്കുമ്പോള്‍ അത് സ്ക്രൂട്ടിണി ചെയ്യുന്നതിനും വെരിഫിക്കേഷന്‍ ചെയ്യുന്നതിനും യഥാക്രമം ക്ലര്‍ക്കിനും, പ്രധാന അദ്ധ്യാപകനും ആണ് അധികാരം. ക്ലാര്‍ക്ക് ഇല്ലാത്ത സ്ക്കൂളുകളില്‍ ഇതിനുള്ള അധികാരം പ്രധാന അദ്ധ്യാപകനായിരിക്കും. മറ്റൊരു കാര്യം ഓരോ ജീവനക്കാരനും ലോണിന് അപേക്ഷിക്കുന്നതിനു മുമ്പേ തന്നെ അവരുടെ പി.എഫ് അക്കൗണ്ടിലെ ഓപ്പണിങ്ങ് ബാലന്‍സ്, OB ലോണ്‍ , ABCD Statement തുടങ്ങിയ വിവരങ്ങള്‍ ഗെയിന്‍ പി.എഫ് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇത് ചെയ്യേണ്ടത് ഹൈസ്ക്കൂളിലെ പ്രധാന അദ്ധ്യാപകന്‍ ആണ്. ഇതിനായി അവരുടെ ലോഗിനില്‍ ഒരു പ്രത്യേക മെനു കൂടി ചേര്‍ക്കണം.
പ്രധാന അദ്ധ്യാപകന് Verification ചെയ്യാനുള്ള അധികാരം നല്‍കാം
സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റെ പെന്‍ നമ്പര്‍ User Name ആയും ജനന തീയതി പാസ്സ് വേര്‍ഡ് ആയും (സ്പാര്‍ക്കിലുള്ളതു പോലെ ഉദാ:12/05/1970) നല്കി സൈറ്റില്‍ പ്രവേശിക്കുക.
ഇവിടെ Menu Management-Office എന്ന മെനു ക്ലിക്ക് ചെയ്ത്, സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റെ പേര് സെലക്ട് ചെയ്യുക.
പ്രധാനാദ്ധ്യാപകന് Loan Processing ഉം അതിലെ Verification നും ടിക് ചെയ്യുക. (LP/UP സ്കൂള്‍ ആണെങ്കില്‍ Loan Processing ഉം അതിലെ Scrutiny, Verification എന്നിവയും ടിക് ചെയ്യണം.) പിന്നീട് അതിനു താഴെയുള്ള Entryഉം ലെ Opening Balance, OB Loan എന്നിവയും Verification ഉം അതിലെ Opening Balance, OB Loan എന്നിവയും ടിക്ക് ചെയ്‌ത് ഏറ്റവും താഴെയുള്ള Set Menu ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
NB: ഇതോടെയാണ് ഹെഡ്മാസ്റ്റര്‍ ലോഗിനിലേക്ക്, ലോണിന് അപേക്ഷിക്കുന്ന ഒരു ജീവനക്കാരന്റെ ഓപ്പണിങ്ങ് ബാലന്‍സ്, പഴയ കാല ലോണുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്താനുള്ള മെനു ആക്ടീവാകുന്നത്.
ക്ലര്‍ക്കിന് Scrutiny ചെയ്യാനുള്ള അധികാരം നല്‍കാം
പ്രധാന അദ്ധ്യാപകന്‍ Menu Management - Office മെനു വഴി Loan Processing ലെ Verification അധികാരവും Entry, Verification അധികാരവും സ്വീകരിച്ചു. ഇനി ഇതേ മെനുവില്‍ വച്ചുതന്നെ ക്ലര്‍ക്കിന്റെ പേര് സെലക്ട് ചെയ്യുക. തുറന്നു വരുന്ന ലിസ്റ്റില്‍ Loan Processing ഉം അതിലെ Scrutiny ഉം ടിക് ചെയ്യുക. ഇതോടെ അപേക്ഷകള്‍ സ്ക്രൂട്ടണൈസ് ചെയ്യാനുള്ള അധികാരം ക്ലര്‍ക്കിനും ലഭിക്കുന്നു.
NB:പ്രൈമറി സ്ക്കൂളുകളുകളില്‍ Scrutinize ചെയ്യാനുള്ള അധികാരം ഹെഡ്മാസ്റ്റര്‍ക്കാണെന്ന് മുകളില്‍ പറഞ്ഞത് ഓര്‍മ്മിക്കുമല്ലോ.
ഒരു ജീവനക്കാരന് ലോണിന് അപേക്ഷിക്കണമെങ്കില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍
ഒരു പി എഫ് വരിക്കാരന് പി എഫ് ലോണ്‍ അപേക്ഷ ഗെയിന്‍ പി എഫ് സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന് സമര്‍പ്പിക്കണമെങ്കില്‍ പ്രസ്‌തുത വരിക്കാരന്‍ ആദ്യമായി പഴയതു പോലെ ഒരു അനക്‌സര്‍ സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കി ഹെഡ്മാസ്റ്റര്‍ക്കു നല്‍കണം. അപേക്ഷ ലഭിക്കുന്നതനുസരിച്ച് പ്രധാനാദ്ധ്യാപകന്‍ പ്രധാനാദ്ധ്യാപകന്റെ പെന്‍ നമ്പറും ജനനതീയതിയും വെച്ച് സൈറ്റ് തുറന്ന് നാലു കാര്യങ്ങള്‍ ചെയ്യണം. വരിക്കാരന്റെ പ്രൊവിഷണല്‍ ഓപ്പണിങ്ങ് ബാലന്‍സ്, എന്‍ട്രി ചെയ്യുകയും അത് വെരിഫൈ ചെയ്യുകയും വേണം.
തുടര്‍ന്ന് ഒ.ബി ലോണ്‍ എന്‍ട്രി ചെയ്യുകയും ഒ ബി ലോണ്‍ വെരിഫൈ ചെയ്യുകയും വേണം. ഈ നാല് സ്റ്റെപ്പുകളും സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ ചെയതു തീര്‍ത്താല്‍ മാത്രമേ ഒരു പി എഫ് വരിക്കാരന് സ്വന്തം പെന്‍ നമ്പറും ജനനതീയതിയും വെച്ച് സൈറ്റ് തുറന്ന് പി എഫ് ലോണ്‍ അപേക്ഷ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു. (2015-16 ക്രഡിറ്റ് കാര്‍ഡ് ലഭിക്കുന്നതുവരെ മാത്രമേ ഇതിന്റെ ആവശ്യം വരുന്നുള്ളൂ.). 2014-15 ലെ Closing Balance, 2015-16 ലെ Opening Balance ആയി കാണിക്കണം.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എങ്ങിനെ ചെയ്യണമെന്ന് വിശദീകരിക്കാം. ആദ്യം സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ പ്രധാനാദ്ധ്യാപകന്റെ പെന്‍ നമ്പറും ജനനതീയതിയും വെച്ച് സൈറ്റ് തുറക്കുക. തുടര്‍ന്ന് Entry മെനുവിലെ Opening Balance ക്ലിക്ക് ചെയ്യുക. ഇവിടെയുള്ള Add New എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത്, വരുന്ന വിന്‍ഡോയില്‍ ഇപ്പോള്‍ ലോണിന് അപേക്ഷിക്കുന്ന അപേക്ഷകന്റെ പേര് സെലക്ട് ചെയ്‌ത ശേഷം ലാസ്റ്റ് ക്രഡിറ്റ് കാര്‍ഡ് ഇയര്‍ 2015-16 ആക്കുക. അപേക്ഷകന്‍ നല്‍കിയ അനക്‌സര്‍ സ്റ്റേറ്റ്‌മെന്റ് നോക്കി 2015-16 വര്‍ഷത്തെ Opening Balance നല്‍കി സബ്മിറ്റ് ചെയ്യുക.
Opening Balance നല്‍കിക്കഴിയുമ്പോള്‍ Entry മെനുവിന് താഴെയായി പുതുതായി ഉള്‍പ്പെടുത്തിയ ജീവനക്കാരന്റെ പേര് കാണാം. അതിനു നേരെ Enter ABCD, Edit Opening Balance എന്നിവ കാണാന്‍ കഴിയും. ഇവിടെ വച്ച് ABCD സ്റ്റേറ്റ്മെന്റില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ക്രഡിറ്റ് കാര്‍ഡ് ബാലന്‍സ്, പ്രസ്‌തുത ക്രഡിറ്റ് കാര്‍ഡിനു ശേഷം 2016 മാര്‍ച്ച് 31 വരെയുള്ള Subscription Total, (01.04.2016 മുതലുള്ള പി എഫ് തുകയുടെ വിവരങ്ങള്‍ സ്‌പാര്‍ക്കില്‍ നിന്നും ഗെയിന്‍ പി എഫ് സൈറ്റിലേക്ക് എത്തിച്ചേരും), Refund Total after last Credit Card, Withdrawal after last Credit Card Total, Arrears to be excluded from last Credit Card, Arrears to be included from last Credit Card എന്നിവ Entry ചെയ്‌ത ശേഷം Save ബട്ടണ്‍ ക്ലിക്ക് ചെയ്യണം. ഇവിടെ വച്ച് Opening Balance എഡിറ്റ് ചെയ്യാനും സൗകര്യമുണ്ട്.
Entry ചെയ്‌ത വിവരങ്ങള്‍ക്കനുസരിച്ച് പ്രൊവിഷണല്‍ ഓപ്പണിങ്ങ് ബാലന്‍സ് (അനക്‌സര്‍ സ്റ്റേറ്റ്‌മെന്റിലെ ബാലന്‍സ് തുക) വരുന്നതായി കാണാം. ഇനി ഇങ്ങനെ Entry ചെയ്യുന്ന പ്രൊവിഷണല്‍ ഓപ്പണിങ്ങ് ബാലന്‍സ് സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ Verification മെനുവിലെ Opening Balance ക്ലിക്ക് ചെയ്ത് സ്‌ക്കൂള്‍ രേഖകളുമായി ഒത്തുനോക്കി വെരിഫൈ ചെയ്യണം. ഇവിടെ ABCD സ്റ്റേറ്റ്മെന്റും വെരിഫൈ ചെയ്യേണ്ടതുണ്ട്. സ്‌ക്കൂള്‍ രേഖകളുമായി ഒത്തു നോക്കി ABCDയും Opening Balanceഉം വെരിഫൈ ചെയ്യുമ്പോള്‍ അപാകത കണ്ടെത്തിയാല്‍ ഇവിടെ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന് Reject ചെയ്യുവാനുള്ള സൗകര്യമുണ്ട്. ഇതിനായി താഴെ ഭാഗത്തുള്ള Verified ഓ Rejected ഓ ക്ലിക്ക് ചെയ്‌ത്. താഴെ ഭാഗത്തുള്ള Verified ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇനി Entry മെനുവിലെ O.B Loan ബട്ടണ്‍ ക്ലിക്ക് ചെയ്യണം. ഇതില്‍ നിലവില്‍ റീഫണ്ട് അടച്ചു വരുന്ന ടി.എ ലോണിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തണം. മുമ്പ് ലോണ്‍ എടുത്തിരുന്നില്ലെങ്കിലും ഈ വിവരം രേഖപ്പെട്ടുത്തേണ്‍തതാണ്. ഇതിനാല്‍ എല്ലാ വരിക്കാര്‍ക്കും No Loan എന്ന് രേഖപ്പെടുത്തി സീറോ ചേര്‍ത്ത് സെറ്റ് ചെയ്‌തു വെച്ചിട്ടുണ്ട്. ഇതില്‍ ഇപ്പോള്‍ ലോണിന് അപേക്ഷിക്കുന്ന വരിക്കാരന്റെ പേര് സെലക്ട് ചെയ്‌ത് View ക്ലിക്ക് ചെയ്‌ത് നിലവില്‍ റീഫണ്ട് അടച്ചു വരുന്ന ടി.എ ലോണ്‍ ഉണ്ടെങ്കില്‍ ആയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തി സേവ് ചെയ്യണം.
ഇനി ഇങ്ങനെ Entry ചെയ്യുന്ന O.B Loanസ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ Verification മെനുവിലെ O.B Loan ക്ലിക്ക് ചെയ്ത് സ്‌ക്കൂള്‍ രേഖകളുമായി ഒത്തുനോക്കി വെരിഫൈ ചെയ്യണം.
ജീവനക്കാര്‍ക്ക് പി.എഫ് ലോണിനായി ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം.
മേല്‍പ്പറഞ്ഞ പോലെ Entry മെനുവിലെ Opening Balance , Verification മെനുവിലെ Opening Balance , Entry മെനുവിലെ O.B Loan, Verification മെനുവിലെ O.B Loan എന്നീ നാല് സ്റ്റെപ്പുകള്‍ ABCD വെരിഫിക്കേഷന്‍ അടക്കം സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ ചെയ്‌തു തീര്‍ത്താല്‍ മാത്രമേ അപേക്ഷകന് ഒരു പി എഫ് വരിക്കാരന് പെന്‍ നമ്പറും ജനനതീയതിയും വെച്ച് സൈറ്റ് തുറന്ന് ലോണിന് അപേക്ഷിക്കാന്‍ കഴിയൂ.
ജീവനക്കാരന്‍ മേല്‍പ്പറഞ്ഞ രീതിയില്‍ ലോഗിന്‍ ചെയ്ത് കഴിയുമ്പോള്‍ പേജിന്റെ ഇടതുവശത്തായി Online Services എന്ന ഹെഡിനു കീഴിലായി Temporary Loan Application, NRA Application, NRA conversion Application എന്നീ മൂന്ന് തരം അപേക്ഷകള്‍ക്കുള്ള ലിങ്ക് കാണാന്‍ കഴിയും. ഇവയില്‍ ആവശ്യമുള്ള ഒന്നില്‍ ക്ലിക്ക് ചെയ്ത് ലോണ്‍ അപേക്ഷ ഓണ്‍ലൈന്‍ വഴി നല്‍കാന്‍ ആരംഭിക്കാം. പ്രധാനാദ്ധ്യാപകന്‍ ജീവനക്കാരന്റെ Opening Balance അടക്കമുള്ള വിവരങ്ങള്‍ എന്റര്‍ ചെയ്ത് വെരിഫൈ ചെയ്തിട്ടില്ലെങ്കില്‍ Your Opening Balance is not entered. So you can not apply for New Temporary Advance, You can apply for Temporary Advance only after verification of Provisional OB, You can apply for Temporary Advance only after verification of OB Loan എന്ന മേസേജ് കാണിക്കും.
ഒരു പി എഫ് വരിക്കാരന് പെന്‍ നമ്പറും ജനനതീയതിയും വെച്ച് സൈറ്റ് തുറന്ന് Temporary Loan Application ക്ലിക്ക് ചെയ്താല്‍ നേരത്തേ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എന്‍ട്രി ചെയ്‌ത് വെരിഫൈ ചെയ്‌ത Provisional Opening Balance പ്രകാരം ഈ അപേക്ഷകന് എത്ര രൂപയാണ് Temporary Loan എടുക്കാന്‍ സാധിക്കുന്നതെന്ന് സ്‌ക്രീനില്‍ കാണിക്കും.
അതിന് ചുവടെയുള്ള കോളത്തില്‍ Temporary Advance Requirements ല്‍ 1. Basic Pay, 2. Dearness Pay, 3. Amount of advance required, 5. Number of Instalments of recovery proposed, 6. Purpose for which is required, എന്നിവ ചേര്‍ക്കുക. താഴെയുള്ള Declarationല്‍ ടിക്ക് ചെയതാല്‍ save ബട്ടണ്‍ Submit ബട്ടണ്‍ ആയി മാറും. വിവരങ്ങള്‍ പരിശോധിച്ച് Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇങ്ങനെ Submit ബട്ടണ്‍ ക്ലിക്ക് ചെയ്‌താലുടനെ അപേക്ഷകന് ലോണ്‍ അപേക്ഷ പ്രിന്റ് ചെയ്യാനുള്ള ഓപ്‌ഷന്‍ വരും. അപേക്ഷകന്റെ ലോഗിനില്‍ View Application Status എന്ന് മെനുവില്‍ ക്ലിക്ക് ചെയ്താല്‍ Application , Edit ചെയ്യാനും പ്രിന്റെടുക്കാനും മറ്റുമുള്ള options കാണാം. ഇവിടെ ഒരു ആപ്ലിക്കേഷന്‍ നമ്പറോടു കൂടി You have successfully applied for a loan എന്ന മെസ്സേജ് പ്രത്യക്ഷപ്പെടും.
അപേക്ഷകന്‍ ലോണ്‍ അപേക്ഷ പ്രിന്റ് എടുത്ത് സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന് സമര്‍പ്പിക്കണം.
അപേക്ഷകന്‍ ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം പ്രിന്റ് ഔട്ട് പ്രധാനാദ്ധ്യാപകന് സമര്‍പ്പിച്ച ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍
ആദ്യ ചടങ്ങ് സ്ക്രൂട്ടണൈസ് ചെയ്യുകയാണ്. ക്ലര്‍ക്ക് സ്വന്തം ലോഗിനില്‍ പ്രവേശിച്ച് Loan Processing മെനുവില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ Scrutiny എന്ന തലക്കെട്ടോടെ അപേക്ഷകരുടെ പേരുകള്‍ കാണാന്‍ കഴിയും. അതിനു നേരെയുള്ള View ബട്ടണ്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ പരിശോധിക്കുക. അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ കൃത്യമെങ്കില്‍ ചുവടെയുള്ള Action എന്ന ഹെഡിനു കീഴെയുള്ള ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്നും Scrutiny തിരഞ്ഞെടുത്ത് റിമാര്‍ക്സില്‍ Checked എന്നെഴുതി സബ്മിറ്റ് ചെയ്യണം.
ക്ലര്‍ക്ക് വിവരങ്ങള്‍ സ്ക്രൂട്ടണൈസ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ പ്രധാന അദ്ധ്യാപകരുടെ ജോലിയാണ്. ഹെഡ്മാസ്റ്റര്‍ തന്റെ ലോഗിന്‍ വഴി ഗെയിന്‍പിഎഫ് സൈറ്റില്‍ പ്രവേശിക്കുക. Loan Processing മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ചുവടെ ഓരോ അപേക്ഷകരുടെയും വിവരങ്ങള്‍ കാണാന്‍ കഴിയും.
അവരുടെ പേരിന് നേരെയുള്ള Viewല്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ പരിശോധിക്കുക. കൃത്യമാണെങ്കില്‍ പേജിന് ചുവടെയായി Action എന്ന മെനുവിന് താഴെയുള്ള ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്നും Verification തിരഞ്ഞെടുക്കുക. ചുവടെയായി Verified and Submitted എന്ന് ടൈപ്പ് ചെയ്ത് Submit ചെയ്യുക. ഇതോടെ ഗെയിന്‍ പി.എഫ് സൈറ്റില്‍ സ്ക്കൂളില്‍ നിന്ന് ചെയ്യേണ്ട ജോലികള്‍ പൂര്‍ത്തിയായി. ഇനി അപേക്ഷകള്‍ പ്രിന്റെടുക്കേണ്ട ജോലിയേ ഉള്ളു.
അപേക്ഷകള്‍ പ്രിന്റെടുക്കുന്നതെങ്ങിനെ?
ഹെഡ്മാസ്റ്റര്‍ സ്വന്തം ലോഗിനില്‍ പ്രവേശിച്ച് Loan Processing മെനുവില്‍ ക്ലിക്ക് ചെയ്യുക. Verify ചെയ്തു കഴിഞ്ഞ ലോണ്‍ അപേക്ഷകള്‍ ഇവിടെ കാണാം. ജീവനക്കാരന്റെ പേരിന് നേരെയുള്ള View ബട്ടണില്‍ ക്ലിക്ക് ചെയ്തു കഴിയുമ്പോള്‍ അപേക്ഷ കാണാന്‍ കഴിയും. ഇതിനു താഴെ Action ബട്ടണിനു കീഴിലായി പച്ച നിറത്തിലുള്ള ചെറുബോക്സുകളിലായി ABCD Statement, View Application എന്നിവ കാണാം. ഇതില്‍ ക്ലിക്ക് ചെയ്ത് ABCD, Application എന്നിവയുടെ പ്രിന്റെടുക്കാവുന്നതാണണ്.
എ.പി.എഫ്.ഒ ഓഫീസില്‍ നല്‍കേണ്ട രേഖകള്‍
- മാനുവലായി എഴുതിത്തയ്യാറാക്കിയ ലോണ്‍ അപേക്ഷ
- സൈറ്റില്‍ നിന്ന് ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് (അപേക്ഷകന്‍ ഒപ്പിട്ട് എച്ച്.എം. കൗണ്ടര്‍ സൈന്‍ ചെയ്തത്)
- രണ്ട് ഷീറ്റിലായി തയ്യാറാക്കിയ സ്റ്റേറ്റ്മെന്റ് (01-04-2015 to 31-3-2016 / 01-4-2016 to .....)
- റീഫണ്ട് തുടരുന്ന ടെമ്പററി അഡ്വാന്‍സ് ഉണ്ടെങ്കില്‍ മുമ്പ് പ്രസ്തുത വായ്പ അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ്,
- ഡിക്ലറേഷന്‍
- 2012-2013, 2013-2014, 2014-2015 ക്രഡിറ്റ് കാര്‍ഡുകളുടെ പകര്‍പ്പുകള്‍
- ഒന്നിലധികം പേരുടെ പി.എഫ് ലോണ്‍ അപേക്ഷകള്‍ക്ക് പ്രത്യേകം പ്രത്യേകം കവറിങ്ങ് ലറ്ററുകള്‍ വെക്കേണ്ടതാണ്.
- മേല്‍സൂചിപ്പിച്ച രേഖകളുടെ ഒരു കോപ്പി മാത്രമേ എ.പി.എഫ്.ഒ ഓഫീസിലേക്ക് നല്‍കേണ്ടതുള്ളു.
- പി.എഫ് ക്രഡിറ്റ് കാര്‍ഡുകളുടെ ഒറിജിനല്‍ നല്‍കേണ്ടതില്ല.
- മേല്‍ സൂചിപ്പിച്ച രേഖകളുടെ ഒരു പകര്‍പ്പ് സ്ക്കൂളില്‍ സൂക്ഷിക്കേണ്ടതാണ്.
2015-16 ക്രഡിറ്റ് കാര്‍ഡ് തയ്യാറാവുന്നതു വരെ നിലവിലുള്ള രീതിയില്‍ അനക്‌സര്‍ സ്റ്റേറ്റ്‌മെന്റും അപേക്ഷയും അനുബന്ധ രേഖകളും എ.പി.എഫ്.ഒ ഓഫീസുകളില്‍ പ്രധാനാദ്ധ്യാപകന്‍ കവറിങ്ങ് ലെറ്ററോടുകൂടി നേരിട്ട് എത്തിക്കണം പി.എഫ്. ഷെഡ്യൂളുകള്‍ ട്രഷറിയില്‍ നിന്നും വിശദമായ പരിശോധന നടത്തി ഫൈനലൈസ് ചെയ്‌താല്‍ മാത്രമേ സ്‌പാര്‍ക്കില്‍ നിന്നും 01.04.2016 ന് ശേഷമുള്ള അതാത് മാസത്തെ തുകകള്‍ ഗെയിന്‍ പി.എഫ് സൈറ്റിലേക്ക് എത്തിച്ചേരുകയുള്ളു. എന്നാല്‍ മാത്രമേ ഗെയിന്‍ പി.എഫ് സൈറ്റിലൂടെ പി.എഫ് ലോണ്‍ അപേക്ഷകള്‍ പാസാക്കി നല്‍കാന്‍ സാധിക്കുകയുള്ളു. ആയതിനാല്‍ വേഗത്തില്‍ ലോണ്‍ അപേക്ഷ തീര്‍പ്പു കല്‍പ്പിച്ചു ലഭിക്കാന്‍ അവസാന മാസത്തെ അടവ് സ്റ്റേറ്റ്മെന്റില്‍ ചേര്‍ക്കാതെ അപേക്ഷിക്കുന്നതാണ് ഉചിതം.
ലോണ്‍ പാസ്സായാല്‍ ബില്‍ ട്രഷറിയില്‍ സമര്‍പ്പിക്കുന്ന വിധം
അപേക്ഷകന്റെ ലോണ്‍ പാസ്സായി കഴിഞ്ഞാല്‍ ഇദ്ദേഹത്തിന്റെ ലോഗിനില്‍ Sanctioned എന്ന ഒരു മെസ്സേജ് പ്രത്യക്ഷപ്പെടും. തുടര്‍ന്ന് ചുവടെ പറയുന്ന രേഖകള്‍ തയ്യാറാക്കുക.
- സ്ക്കൂള്‍ പ്രധാനാദ്ധ്യാപകന്റെ ഐഡി തുറന്ന് Loan Processing മെനുവിലെ Scrutinyല്‍ നിന്നും ABCD ക്ലിക്ക് ചെയ്ത് അതില്‍ അപേക്ഷകന്റെ പേരിന് നേരെയുള്ള View ക്ലിക്ക് ചെയ്ത് Loan Application ഉം ABCD Statement ഉം പ്രിന്റ് എടുക്കുക. അപേക്ഷയില്‍ അപേക്ഷകന്റെ ഒപ്പ് ഉണ്ടായിരിക്കണം.
- ക്ലര്‍ക്ക് ലോഗിനില്‍ Loan processing-Scrutiny ല്‍ Sanctioned List ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Sanction Order പ്രിന്റ് എടുക്കുക.
- ക്ലര്‍ക്ക് ലോഗിനില്‍ Loan Processing-Scrutiny ല്‍ Authorization Report ക്ലിക്ക് ചെയ്ത് അതില്‍ അപേക്ഷകന്റെ പേരിന് നേരെയുള്ള Viewല്‍ ക്ലിക്ക് ചെയ്ത് Authorization slip പ്രിന്റെടുക്കുക.
- രണ്ട് ഷീറ്റിലായി സ്റ്റേറ്റ്മെന്റ് (01-04-2015 to 31-3-2016 / 01-4-2016 to .....)തയ്യാറാക്കുക.
- SPARK ല്‍ തയ്യാറാക്കിയ ബില്‍ പ്രിന്റെടുക്കുക.
- 2014-2015 ലെ ക്രഡിറ്റ് കാര്‍ഡിന്റെ പകര്‍പ്പെടുക്കുക.
NB: ഈ രേഖകളെല്ലാം സമര്‍പ്പിച്ചാലും വിദ്യാഭ്യാസ ഓഫീസുകളിലെ പി.എഫ് സെക്ഷനില്‍ നിന്ന് എ.പി.എഫ്.ഒ സാക്ഷ്യപ്പെടുത്തിയ 'എച്ച് ഫോമിന്റെ ട്രഷറി കോപ്പി' ലഭിച്ചാല്‍ മാത്രമേ ചില ട്രഷറികള്‍ ബില്ലുകള്‍ അംഗീകരിച്ച് പണം നല്‍കുന്നുള്ളു. എന്തായാലും ലോണ്‍ പാസ്സാക്കുന്നതോടൊപ്പം അതാത് ട്രഷറികളിലേക്ക് എച്ച്.ഫോം അയക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. പക്ഷെ ഇക്കാര്യത്തിലും പഴയപടിയുള്ള ചെറിയ കാലതാമസം ഇല്ലാതില്ല.
SPARKലൂടെ പി.എഫ് ലോണ്‍ ബില്‍ എടുക്കുന്നതെങ്ങിനെ
- ആദ്യം സ്പാര്‍ക്കില്‍ Accounts എന്ന മെനുവിലെ Claim entry തുറന്ന് ആവശ്യമായ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യുക.
- തുടര്‍ന്ന് Accounts മെനുവിലെ Claim Approval തുറന്ന് ഇടതു വശത്തെ ബോക്‌സില്‍ നേരത്തേ എന്റര്‍ചെയ്ത ലോണ്‍ സംബന്ധിക്കുന്ന വിവരങ്ങള്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ നേരത്തേ എന്റര്‍ ചെയ്ത വിവരങ്ങള്‍ മുഴുവനായി ദൃശ്യമാകുന്നത് കാണാം. ഇവിടെ നിന്നും അപ്രൂവല്‍ നല്‍കുക. ഡി.ഡി.ഒ ചേഞ്ചിന്റെ പ്രൊസീജിയര്‍ പൂര്‍ത്തിയായിട്ടില്ലെങ്കില്‍ you are not authorised എന്ന മെസ്സേജ് വന്നേക്കാം.
- തുടര്‍ന്ന് Accounts മെനുവിലെ Bills- Make bills from approved claims എന്ന വഴി ബില്‍ തയ്യാറാക്കാം. ചുവടെയുള്ള ബോക്‌സില്‍ Gain PF ല്‍ നിന്ന് ലോണ്‍ സാങ്ഷനായ ജീവനക്കാരന്റെ PEN നമ്പര്‍ നല്‍കി വിവരങ്ങള്‍ ശേഖരിക്കാം. PEN, Name, Designation, PF A/c No, Basic Pay, Purpose, Authorization no of AG, Authorization date of AG, Sanction order No., Sanction order Date, Amount എന്നീ വിവരങ്ങളാണ് ഇവിടെ നല്‍കേണ്ടി വരുക. ഇത്രയും വിവരങ്ങള്‍ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്തു കഴിയുമ്പോള്‍ Print Bill എന്ന ബട്ടണ്‍ ഓട്ടോമാറ്റിക്കായി വന്നിരിക്കും.
- തുടര്‍ന്ന് ഈ ബില്‍ Bills-E Submit Bills എന്ന മെനുവഴി ഇ-സബ്മിറ്റ് ചെയ്യാം. ഇതോടെ ബില്‍ ട്രഷറിയിലേക്ക് പോയിക്കഴിഞ്ഞു.
- സബ്മിറ്റ് ചെയ്ത പി.എഫ് ബില്ലുകളുടെ സ്റ്റാറ്റസ് അറിയാനായി Accounts-Bills-View prepared Contigentല്‍ Claims View Current Status in Treasuryഎടുത്ത് നോക്കിയാല്‍ മതി.
അധിക വിവരങ്ങള്‍
2015-16 ക്രഡിറ്റ് കാര്‍ഡ് ലഭിച്ചു കഴിഞ്ഞാല്‍, കാര്യങ്ങള്‍ വളരെ എളുപ്പമാവും. അപേക്ഷകന്റെ ലോഗിനില്‍ Temporary Loan Application/ NRA Application എന്നത് സെലക്ട് ചെയ്യുമ്പോള്‍ തന്നേ Admissible Amount ഉള്‍പ്പടെ യുള്ള എല്ലാ വിവരങ്ങളും പ്രത്യക്ഷപ്പെടും. ഇവിടെ ആവശ്യമുള്ള Amount, Installment Amount, No. Of Installment തുടങ്ങിയ വിവരങ്ങള്‍ ചേര്‍ത്താല്‍ ഉടനെ Loan Application സബ്മിറ്റ് ചെയ്യാനാവും.
NB: കാര്യങ്ങള്‍ ചെയ്ത് പരിശീലിക്കണമെങ്കില്‍ http://gainpf.kerala.gov.in/training/logingf എന്ന ട്രെയിനിംഗ് സൈറ്റ് ഉപയോഗിക്കുക.
ഗെയില്‍ പി എഫുമായി ബന്ധപ്പെട്ട അപാകതകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതാത് ഓഫീസ്/ സ്‌ക്കൂളുകളുടെ പേരും സ്‌പാര്‍ക്ക് കോഡും അതാത് സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റേയും അപേക്ഷകന്റേയും പെന്‍ നമ്പറും ജനനതീയതിയും നിര്‍ബന്ധമായും അയക്കേണ്ടതാണ്. എന്നാല്‍ മാത്രമേ അപാകതകള്‍ പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കുകയുള്ളു. അതിനായി അപാകത സംബന്ധിച്ച വിവരങ്ങള്‍ മെയില്‍ അയക്കുന്നതോടൊപ്പം ഇതോടൊപ്പം അയക്കുന്ന ഇതോടൊപ്പം അയക്കുന്ന പ്രൊഫോര്‍മയില്‍ എക്‌സല്‍ ഫയലായി തന്നെ ഇ മെയിലായി അയക്കേണ്ടതുമാണ്.
Circular about Gain PF Error Reporting
Gain PF - Instructions to HM | Directions to HM dated on 19-11-2016
Gain PF - Notes to AEO/DEO
Gain PF Excel Proforma
Latest Clarification on Gain PF ABCD statement attestation
ഗെയിന്‍ പി.എഫ് സൈറ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്‌ക്കൂളുകളുടേയും സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെയും (പി.എഫ് നമ്പര്‍ ഉള്ളവരും ഇല്ലാത്തവരും പി.എഫ് എക്‌സംഷന്‍ ഉള്ള കന്യാസ്‌ത്രീകള്‍ പ്രധാനാദ്ധ്യാപകരായ സ്‌ക്കൂളുകള്‍) മറ്റ് പി.എഫ് വരിക്കാരുടേയും വിവരങ്ങള്‍ ഇതോടൊപ്പം അയക്കുന്ന പ്രൊഫോര്‍മയില്‍ എക്‌സല്‍ ഫയലായി തന്നെ കലക്‌ട് ചെയ്‌ത് ആയത് ഇ മെയിലായി അയച്ചു തരേണ്ടതും ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ പ്രൊഫോര്‍മയില്‍ 24.06.2016 നു മുമ്പായി ലഭിച്ച ഓരോ പ്രൊഫോര്‍മയിലേയും വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി സബ്‌മിറ്റ് ചെയ്യേണ്ടതുമാണ്.
ചില ഓഫീസുകള്‍ ഗെയിന്‍ പി.എഫ് ലൈവ് സൈറ്റില്‍ ഇതു വരെയായും അവരവരുടെ ഓഫീസ് ഐ.ഡിക്ക് കീഴില്‍ സ്‌ക്കൂളുകള്‍ സെറ്റ് ചെയ്‌ത് അഡ്‌മിന്‍മാരാക്കുകയും അതാത് ഓഫീസുകളിലെ ലോണ്‍ അപേക്ഷ പരിശോധിക്കേണ്ട ഉദ്യോഗസ്‌ഥരുടെ ഐ.ഡി ക്രിയേറ്റ് ചെയ്‌തിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അവ എത്രയും പെട്ടെന്ന് ചെയ്‌തു തീര്‍ത്താല്‍ മാത്രമേ പി.എഫ് വരിക്കാര്‍ക്ക് ലോണിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ സബ്‌മിറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളു. ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പതിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
110 comments:
കേരളത്തിലെ പി.എഫ് സംവിധാനത്തിലൂടെയുള്ള ലോണെടുക്കല്‍ ഇനി മുതല്‍ ഗെയിന്‍ പി.എഫ് എന്ന കേന്ദ്രീകൃതസംവിധാനത്തിന്റെ ഭാഗമാകുകയാണ്. ഗവണ്‍മെന്റ് സ്‌ക്കൂളെന്നോ, എയ്ഡഡ് സ്‌ക്കൂള്‍ എന്നോ മറ്റ് വകുപ്പുകള്‍ എന്നോ തരംതിരിവുകളില്ല. ലോണ്‍വേണമെങ്കില്‍ ഗെയിന്‍ പി.എഫിലൂടെ അപേക്ഷിച്ചേ പറ്റൂ. എയ്ഡഡ് സ്‌ക്കൂള്‍ ജീവനക്കാര്‍ക്ക് പണ്ട് പി.എഫ് ഓണ്‍ലൈനായി പരീക്ഷിക്കുന്നതിന് സംവിധാനമുണ്ടായിരുന്നില്ല. പുതിയ സംവിധാനം ആക്ടീവാകുന്നതോടെ എയ്ഡഡ് പ്രൈമറി, ഹൈസ്‌ക്കൂള്‍ അദ്ധ്യാപകര്‍ അടക്കം മുഴുവന്‍ ജീവനക്കാര്‍ക്കും ഗെയിന്‍ പി.എഫിലൂടെ തങ്ങളുടെ പി.എഫ് അക്കൗണ്ട് പരിശോധിക്കാവുന്നതേയുള്ളു. അതിനായി എല്ലാ സ്‌ക്കൂളുകളും ഓഫീസുകളും ആദ്യം ഗെയിന്‍ പി.എഫ് സൈറ്റ് കോണ്‍ഫിഗര്‍ ചെയ്യേണ്ടതുണ്ട്.
ആദൃയൂസര്‍ നെയിം പാസ് വേഡ് എവിട കിട്ടും
വളരെ ഉപകാരപ്രദമായ പോസ്റ്റ്.
ട്രെനിംഗ് സൈറ്റ് തുറക്കാനുള്ള യൂസര്‍ നെയിം, പാസ്‌വേഡ് എന്താണ്?
ആദൃയൂസര്‍ നെയിം പാസ് വേഡ് എവിട കിട്ടും
ആദ്യ പാസ് വേര്ഡ് എന്താണ്?.ഒന്നു വ്യക്തമാക്കാമോ?
ഉപകാരപ്രദമായ പോസ്റ്റ് ."ഗെയിന്‍ പി.എഫ് സൈറ്റില്‍ ഒരു സ്‌ക്കൂളിന്റെ User Name, pao120_ എന്ന ഫോര്‍മാറ്റിലാണ്. Password, off123$ എന്ന ഫോര്‍മാറ്റിലും."ഇതൊന്ന് വിശദമാക്കാമോ സർ
1.ഗവണ്‍മന്റ് സ്കൂളുകള്‍ക്കും ഇത് ബാധകമാണോ ?
2. Login ചെയ്യേണ്ട രീതി പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് വ്യക്തമല്ല.വിശദമാക്കുമല്ലോ.
GAIN PF individual opening is available,but institutional loging is not available ,HOW CAN SOLVE THE PROBLEM
Where is institution login
School ന്റെ spark code 12345678 ആണെങ്കില്‍ School login-User Name:pao120_12345678,password:off12345678123$.Employee login:PEN, Password: Date of birth. ഇപ്പോള്‍ Aided Schools മാത്രം ഇതിലൂടെ loan application submit ചെയ്താല്‍ മതി.
Training site കയറി നോക്കി കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷം മാത്രം ഒറിജിനല്‍ സൈറ്റില്‍ കയറാവൂ.date of birth format post ല്‍ പറഞ്ഞിട്ടുണ്ട്.
THANKS SIR
വളരെ ഉപകാരപ്രദമായ പോസ്റ്റ്.
how to process pf bill from spark?
School Login or institution Login not found in the website
Whom to contact for doubts....
Our school details are not yet added .........
what yo do..........
Any contact numbers..................
i am a govt school hm.can i login to gain now.tried several times but cant open it.
Sachin sir AEO/DEO HM ന് Admin previlage set ചെയ്തു കാണില്ല. ഒന്നന്വേഷിക്കുമോ?
GAINPF ല്‍ ഇപ്പോള്‍ aided schools മാത്രമേ വരുന്നുള്ളൂ.
while preparing nra loan this message appears "Oops! An Error Occurred
The server returned a "500 Internal Server Error".
Something is broken. Please let us know what you were doing when this error occurred. We will fix it as soon as possible. Sorry for any inconvenience caused."
SIR
HOW CAN I PROCESS PF CLOSURE BILL
Retire ആകുന്ന ആളി൯റ PF CLOSURE BILL ഈ ചെയ്യാ൯ കഴിയുമോ
hello friends if you have any Mechanical Design Services visit at Mechanical Design Services?
hello friends if you have any solution in mechanical design visit at Mechanical Design Solution?
സര്‍, PF CLOSURE ഇതില്‍ പ്രോസ്സസ്സ് ചെയ്യേണ്ടതില്ല. അതിന്റെ ബില്‍ സ്പാര്‍ക്കില്‍ നിന്നും ആണ് എടുക്കേണ്ടത്. NRA യുമായി ബന്ധപ്പെട്ട പ്രശ്നം ഉടനേ പരിഹരിക്കപ്പെടും.
സര്‍കാര്‍ സ്കൂളില്‍ ജോലിചെയ്യുന്ന പ്രൊട്ടക്ഷനിലുള്ള അദ്ധ്യാപകന്റെ അപേക്ഷഇപ്പോള്‍ ഇതിലൂടെ സമര്‍പ്പിക്കണോ ?
Gain Softwareല്‍ Previous Loan Details ചേര്‍ക്കുമ്പോള്‍ 2016 March 31 വരെയുള്ള തിരിച്ചടവാണോ ചേര്‍ക്കേണ്ടത്? 2016 April,May മാസത്തിലെ തിരിച്ചടവ് കൂടി കാണിക്കണോ?അതുപോലെ Arrears Excluded ഭാഗത്ത് 45 % മുതല്‍ 2014-2015 Credit Card വരെ ഉള്ള D A Arrears അല്ലേ ചേര്‍ക്കേണ്ടത്?
SIR HOW CAN PROCESS THE PF BILL FROM SPARK ? PLS EXPLANE
Gain Softwareല്‍ Previous Loan Details ചേര്‍ക്കുമ്പോള്‍ 2016 March 31 വരെയുള്ള തിരിച്ചടവാണോ ചേര്‍ക്കേണ്ടത്? 2016 April,May മാസത്തിലെ തിരിച്ചടവ് കൂടി കാണിക്കണോ?അതുപോലെ Arrears Excluded ഭാഗത്ത് 45 % മുതല്‍ 2014-2015 Credit Card വരെ ഉള്ള D A Arrears അല്ലേ ചേര്‍ക്കേണ്ടത്? Anil Sir,ദയവായി മറുപടി തരിക
We can't change the password of HM ,THERE IS A MESSAGE ' HIDE THE SERVER", What are the steps of changing password .PLEASE REPLAY
Sir How can I Process PF Bill from Spark Please explain
Nicely presented information in this post, I prefer to read this kind of stuff. The quality of content is fine and the conclusion is good. Thanks for the post.
get twitch.tv followers
എൻറെ വിദ്യാലയത്തിലെ ഒരു അധ്യാപകൻറെ ഗെയിൻ പി എഫ് വഴി സാംക്ഷൻ ചെയ്ത എൻ ആർ എ ഇന്ന് ക്യാഷ് ചെയ്‌തു .ആയതിനു താങ്കളുടെ പോസ്ററ് വളരെ യധികം സഹായകമായി . .സർ , താങ്ക്‌യൂ വെരി മച്ച് !
HM, AMLPS MANNARIL , KONDOTTY
Sir, will u plz upload information about how to handle NRA application which was rejected from PF office.Is it possible to cancel and start as new?
we have applied three NRA APPLICATION as per your advice ALL THE LOAN APPLICATION SANCTIONED...THANK YOU
Dear Sir,
After five unsuccessful attempts my Gain PF is locked and asking to contact system administrator.
But I have provided the username & password exactly same as instructed.
How I can unlock Gain PF.Please advise..........
Regards
GMUPS Kaithapoyil- ഇപ്പോള്‍ AIDED Schools മാത്രമേ ഇതില്‍ വരുന്നുള്ളൂ.
babu Sir, Previous Loan Details ചേര്‍ക്കുമ്പോള്‍ 2016 March 31 വരെയുള്ള തിരിച്ചടവാണ് വേണ്ടത്.April,May മാസത്തിലെത് വേണ്ട.അതേ.
Jacob Sir, Details കിട്ടിയാല്‍ നോക്കാം.
AMUPS KOORIKUZHI- Sir please send a mail to vcrkottaram@gmail.com & dpi.pfgeneral@gmail.com.If U give UR Contact, I will call & will try.
GAIN PF& KASEPF ALL FORMS AND MORE HELP VISIT :http://ghsmuttom.blogspot.in/ ,http://ghsmuttombloghelppage.blogspot.in/p/gain-pf-help-support-gain-pf-help-file.html
Dear Sir
My contact Number:
Mob:9846608477
Tel:04802848681
Dear Sir
My contact Number:
Mob:9846608477
Tel:04802848681
Awaiting your advise please...........
സര്‍
എന്‍റെ സ്കുളില്‍ ഒരു ടീച്ചര്‍ മേയില്‍ റിട്ടയര്‍ ചെയ്തു ടീച്ചര്‍ പിഎഫ് ക്ളോഷര്‍ വാങ്ങിയതിനുശേഷം വിട്ടുപോയ ഡിഎ അരിയര്‍
വാങ്ങാനുള്ള അനുമതി എജിയില്‍ നിന്നും നേടി എന്നാല്‍ സ്പാര്‍ക്കില്‍ നിന്നും ബില്‍ എടുക്കാന്‍ കഴിയുന്നില്ല സഹായിക്കാമോ
എച്ച് എം എല്‍ പി എസ് വിളപ്പില്‍
Retired Employees ന്റെ ഡി എ അരിയര്‍ പ്രോസ്സസ്സ് ചെയ്യുന്നടുത്തൂടെ ചെയ്യാമല്ലോ.
റിജക്ട് ചെയ്ത ആപ്ലിക്കേഷന്‍ റീസബ്നിറ്റ് ചെയ്യുന്നതെങ്ങനെയെന്ന് വിശദീകരിക്കാമോ ?
Sir
I have logged first time using HM pen no and DOB.But I didn't get menu management menu.Is there any option to get this menu.
റിജക്ട് ചെയ്ത ആപ്ലിക്കേഷന്‍ Edit ചെയ്യുന്നതിന്, ആദ്യം HM Lohin ല്‍ , Entry & Verification Update ചെയ്യണം. അതിനുശേഷം, Employee Login ല്‍ Application Edit ചെയ്താല്‍ മതി. ആരേ Menu Manager ആക്കണമെന്ന്, pao login ല്‍ തീരുമാനിക്കണം.
മെനു മാനേജ്മെന്‍റ് ഓഫീസില്‍ തെറ്റായി ചേര്‍ത്തു പോയ ആളെ എങ്ങനെ ഡിലിറ്റ് ചെയ്യാം
സര്‍ 2015-16വര്‍ഷതെകൃെഡിററ് കാര്‍ഡ് കിട്ടിയവര്‍ക്ക് ഓപണിങ് ബാലന്‍സ് ഏതു വര്‍ഷത്തെയാണ് കൊടുക്കേണ്ടത്
സിബി ജോസഫ്
ഹെഡ്മാസ്ററര്‍
SBLPS സ്ളീവാമല
സര്‍,
Religious Sister HM ആയ സ്കൂള്‍ ആണ്.സീനിയര്‍
ടീച്ചറുടെ പേരില്‍ Loan processing, scrutiny,verification മെനു മാനേജ്മെന്‍റ് സെറ്റ് ചെയ്തു. GAIN PF NRA LOAN PROCESS ചെയ്യുന്നതിന് എന്തു ചെയ്യണം? HM ന്‍റെ PEN NO & D.O.B വച്ച് GAIN PF ല്‍ LOG IN ചെയ്യുവാന്‍ പറ്റുന്നില്ല.
Dinesan Sir, pao login വഴീ സാധിക്കും.
2015-16 വര്‍ഷം ഇപ്പോള്‍ സെലക്ട് ചെയ്യാമല്ലോ? പുതിയ Credit Card വച്ച് തന്നേ ചെയ്യാം. 01/04/2016 മുതലുള്ള വിവരങ്ങള്‍ ചേര്‍ക്കണ്ട.
ST Joseph: Sir, please send a mail to vcrkottaram@gmail.com & dpi.pfgeneral@gmail.com.
നന്ദി.
Sr ANNA P A, HM
St JOSEPHS GUPS, MANACHERRY.
സർ ,
REJECT ചെയ്ത ഒരു അപ്ലിക്കേഷൻ re submit ചെയ്യാൻ( HM Login ല്‍ , Entry & Verification അപ്ഡേറ്റ്) കഴിയുന്നില്ല . അതുപോലെ SPARK ൽ നിന്നുള്ള വിവരങ്ങൾ അപ്ഡേറ്റ് ആകുന്നതിനു നമ്മൾ പ്രേത്യകമായി എന്തെങ്കിലും ചെയ്‌യേണ്ടതുണ്ടോ . consolidated amount ഉം ലോൺ ഇൻസ്റ്റാൾമെൻറ് ഉം ശരി ആകുന്നില്ല മൊബൈൽ നമ്പർ കൂടി ഒന്ന് നൽകൂ .....
REJECT ചെയ്ത ഒരു അപ്ലിക്കേഷന്റെ കാര്യത്തില്‍, HM Login ല്‍ , Entry & Verification എന്നിവ റീസെറ്റു ചെയ്യണം. അതിനുശേഷം, Employee Login ല്‍ Edit ചെയ്യാം.അതുപോലെ SPARK ൽ നിന്നുള്ള വിവരങ്ങൾ തനിയേ അപ്ഡേറ്റ് ആകുന്നതാണ്. ഇൻസ്റ്റാൾമെൻറ് Amount ഉം, No of Instalment ഉം Adjust ചെയ്താല്‍ പോരേ?
how can we reset an employees data after submitting a TA application if not properly processed
for a rejected application when we take entry and verification for resetting we can see the data is verified .Then how?
ഇതിന്റെ PDF ഫൈൽ ... Please
HM Login ല്‍ Verification Menu ല്‍ Verify Button ല്‍ Press ചെയ്യുമ്പോള്‍, Verify, Reject എന്നീ രണ്ട് ഓപ്ഷന്‍സ് ലഭ്യമാണ്. Reject ചെയ്താല്‍ മാത്രമേ റീസെറ്റ് എന്ന ഓപ്ഷന്‍ ലഭിക്കൂ.
ഞാന്‍ 01-07-2016 -ല്‍ അപേക്ഷിച്ച എന്‍ ആര്‍ എ ലോണിന്റെ (Loan No 2016/2385) ഇന്നത്തെ സ്റ്റാറ്റസ് D E O Approval Pending. ഇത്തരം ഒരു സോഫ്റ്റ്‌വെയര്‍ കൊണ്ട് എന്നെ പോലുള്ള ( ലോണിന് വളരെയധികം ആവശ്യമുള്ള ) സാധാരണ ജീവനക്കാരന് എന്ത് പ്രയോജനം ?
സര്‍,NRA Bill Gain PF വഴി process ചെയ്തപ്പോള്‍ ParentID Set ചെയ്തിട്ടില്ല എന്നു കാണിക്കുന്നു.പരിഹരിക്കാനാവുമോ?
Please send the details to anilnoopuram@gmail.com
ഗെയിന്‍പിഎഫില്‍ സ്പാര്‍ക്കിലൂടെ ബില്‍ തയ്യാറാക്കുന്നവിധം വിശദീകരിച്ചാല്‍ നന്നായിരുന്നു
transfer ആയ ജീവനക്കാരനെ എങ്ങിനെ പുതിയ സ്ഥാപനത്തില്‍ ചേര്‍ക്കും
transfer ആയ ജീവനക്കാരനെ എങ്ങിനെ പുതിയ സ്ഥാപനത്തില്‍ ചേര്‍ക്കും
ലോണ് ക്ലോസ് ചെയ്യാന്‍ എന്ത് ചെയ്യണം
Transfer ആയ ജീവനക്കാരനെ എങ്ങിനെ പുതിയ സ്ഥാപനത്തില്‍ ചേര്‍ക്കും: Employee Login ല്‍ Profile Update ചെയ്താല്‍ മതി.
പി.എഫ് ക്ലോഷര്‍ ന് വേണ്ടി അപേക്ഷിച്ചപ്പോള്‍ ഗൈന്‍ പി എഫ് വഴി അപേക്ഷിക്കണം എന്ന് പറഞ്ഞു കൊണ്ട് മടക്കി. എങ്ങനെയാണ് ക്ലോഷറിന് വേണ്ടി ഒന്ലൈനില്‍ അപേക്ഷിക്കുക?
Head master authenticated as scrutiny ,verifying authority .in between the Head master transfered .pls specify the procedure to transfer him to new institution.
PF Closure ന് ഉള്ള സംവിധാനം Gain PF ല്‍ ആയിട്ടില്ല. Menu Manager ആയി അടുത്ത ആളെ സെറ്റു് ചെയ്യണം. സ്പാര്‍ക്ക് വഴി transfer ചെയ്തശ്ശേഷം, Profile Update ചെയ്യണം
1. Can we edit the details of a teacher which was already verified by the HM?
2. Can we cancel the loan application which was already verified and submitted to APFO?
3. Can add the DA arrear, which was get after March 2015 to the subscription coloumn?
ഓപ്പണിങ്ങ് ബാലന്‍സും ഒ.ബി ലോണും ഏതെങ്കിലും പി.എഫ് വരിക്കാരന്‍ ലോണിന് അപേക്ഷിക്കുമ്പോള്‍ മാത്രമേ ചെയ്യേണ്ടതുള്ളു. ഓപ്പണിങ്ങ് ബാലന്‍സും ഒ.ബി ലോണും എന്‍ ട്രി ചെയ്ത ശേഷം വെരിഫൈ ചെയ്തു കഴിഞ്ഞാല്‍ അവ ലോക്ക് ആവും. അത് കൊണ്ട് ഇവ വളരേ ശ്രദ്ധിച്ചു തന്നെ ചെയ്യേണ്ടതാണ്.
ഇവ ചെയ്ത ശേഷം വിവരങ്ങളില്‍ അപാകത കണ്ടെത്തിയാല്‍ അപേക്ഷകന്റെ ഐ.ഡി യില്‍ അപേക്ഷ സബ്മിറ്റ് ചെയ്ത ശേഷം എച്ച്.എം ന്റെ ഐഡിയിലുള്ള ലോണ്‍ പ്രൊസസിങ്ങ് മെനുവിലെ സ്ക്രൂട്ടിനിയിലും വെരിഫിക്കേഷനിലും റിജക്ട് സെലക്ട് ചെയ്ത് താഴെ റീസണ്‍ കൊടുത്ത് ലോണ്‍ അപേക്ഷ എച്ച്.എം തന്നെ റിജക്ട് ചെയ്യണം.
ഇത്തരത്തില്‍ സ്ക്കൂള്‍ പ്രധമാദ്ധ്യാപകനോ എ.പി.എഫ്.ഒ യോ തുടര്‍ന്ന് ലോണ്‍ പാസാക്കേണ്ട സാങ്ഷനിങ്ങ് ഉദ്യോഗസ്തരോ റിജക്ട് ചെയ്താല്‍ സ്ക്കൂള്‍ എച്ച്.എം ന്റെ ഐ.ഡിയില്‍ വെരിഫിക്കേഷന്‍ ഓപ്പണിങ്ങ് ബാലന്‍സ് / ഒ.ബി ലോണ്‍ മെനുവില്‍ റീസെറ്റ് ബട്ടണ്‍ ഉണ്ടാവും. പ്രസ്തുത റിസെറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ Entry ഓപ്പണിങ്ങ് ബാലന്‍സ് / ഒ.ബി ലോണ്‍ മെനുവില്‍ ഉണ്ടായിരുന്ന ലോക്ക് ഓപണ്‍ ആവും. ഇനി Entry മെനുവില്‍ നേരത്തേ കൊടുത്തിരുന്ന ഓപ്പണിങ്ങ് ബാലന്‍സ് / ഒ.ബി ലോണ്‍ വിവരങ്ങള്‍ ശരിയായി ചേര്‍ത്ത് Enter ചെയ്ത ശേഷം അവ വെരിഫൈ ചെയ്യണം.
അതിനു ശേഷം ആപ്ലിക്കന്റിന്റെ ഐ.ഡിയില്‍ വ്യൂ ആപ്ലിക്കെഷന്‍ സ്റ്റാറ്റസില്‍ പോയി അപേക്ഷ എഡിറ്റ് ചെയ്ത് വീണ്ടും സബ്മിറ്റ് ചെയ്യണം. ഇത് എച്ച്.എം ന്റെ ഐ.ഡിയിലെ ലോണ്‍ പ്രൊസസിങ്ങ് മെനുവില്‍ സ്ക്രൂട്ടിനിയും വെരിഫിക്കേഷനും നടത്തിയാല്‍ എ.പി.എഫ്.ഒ ഓഫീസിലേക്ക് ഓണ്‍ലൈനിലസൂടെ അപേക്ഷ എത്തും. പുതിയ നമ്പറിലുള്ള ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റും മറ്റ് എല്ലാ അനുബന്ധ രേഖകളും (അപേക്ഷയുടെ പ്രിന്റ്, എഴുതി തയാറാക്കിയ സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷന്‍, റീഫണ്ട് അറ്റച്ചു വരുന്ന റ്റി.എ ഉണ്ടെങ്കില്‍ ആയത് അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് എന്നിവയുള്‍പ്പടെ) എ.പി.എഫ്.ഒ ഓഫീസില്‍ പ്രത്യേക കവറിങ്ങ് ലെറ്ററോടു കൂടി ഹാജരാക്കണം. ഓണ്‍ ലൈനില്‍ ഈ സബ്മിറ്റ് ചെയ്യുന്നതോടൊപ്പം ഇത്തരത്തില്‍ പുതുക്കിയ അപേക്ഷാ രേഖകള്‍ അതാത് എ.പി.എഫ്. ഒ ഓഫീസില്‍ എത്തിയാല്‍ മാത്രമേ എ.പി.എഫ്.ഒ ഓഫീസില്‍ നിന്നും അപേക്ഷ പരിശോധിക്കുവാന്‍ സാധിക്കുകയുള്ളു.
സാര്‍
2015-2016 ക്രഡിറ്റ്കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കുമ്പോള്‍ ABCD സ്റ്റേറ്റ്മെന്റില്‍ 31/03/2016 നു ശേഷമുള്ള മാസ അടവ് വരുന്നില്ല .
31/03/2016 വരെ ഉള്ള കാര്യങ്ങളെ കൊടുക്കാവൂ. Admissible Amount Correct അല്ലേന്ന് നോക്കൂ.
Got the new credit card 2015_16.Can I apply for advance using thi?
Is this came with effect?
Or shall I use the earlier CC?
My AO @ Malappuram..
There is an error in the bill amount after subimission.how can i cancel the processed pf ?
സര്‍,
ടീച്ചര്‍ ഇന്‍ ചാര്‍ജ് (HM appointment not sanctioned)ആയിട്ടുള്ള എയ്ഡഡ് സ്ക്കളില്‍ ഗെയിന്‍ പി എഫില്‍ ലോണ് അപേക്ഷിക്കുവാന്‍ എന്തു ചെയ്യണം?
SHIMJA I,
MASS LPS Mattancherry Kochi-2
സാര്‍, എന്‍െറ സ്ഥാപനത്തിലെ Teacher's PF Application ABCD STATEMENT le തെറ്റ് കാരണം REJECT ചെയ്തു. ABCD STATEMENT FROM SPARK DATA എന്നതില്‍ ITEM NO 4. Total arrears amount received on or after 01.04.2016 എന്നത് Rs 4859 എന്നും ITEM NO 5. Total arrears amount to be excluded on or after 01.04.2016 എന്നിടത്ത് Rs 4859 എന്നും കൃത്യമായി ചേര്‍ത്തിട്ടുണ്ട്. പക്ഷേ ITEM NO 7.ല്‍ A= 1+2+3+4-5-6 എന്നിടത്ത് Rs 310695 എന്ന് തെറ്റായി വന്നിരിക്കുന്നു. (250936+30000+24900+4859-4859-0=310695).
അതിനാല്‍ Admissible loan amount തെറ്റാണ്. ABCR STATEMENT ശരിയാക്കികിട്ടാന്‍ ഞാന്‍ എന്ത് ചെയ്യണം.Entry option il നല്‍കിയ amounts പൂര്‍ണമായും ശരിയാണ്
I send some JPEG Images for more clarification to your e mail. Please check, Sir.
* For HM
സർ ഒരേ സമയം പ്രോസസ് ചെയ്ത മൂന്നു പേരുടെ Statement of Deposit and Withdrawals for the period after the last Credit Card ൽ ഒരാളുടേത് ജൂൺ 2016 വരെ വരികയും മറ്റു രണ്ടെണ്ണവും ഏപ്രിൽ വരെ മാത്രം വരികയും ചെയ്യുന്നു എന്താവാം കാരണം ഡീറ്റെയിൽസ് മെയിൽ ചെയ്തിട്ടുണ്ട്
Sir,
Please give the proceedings to transfer employees to other schools.
formerly we can take pf advance on the basis upto last month subscribtion & refund amount.but as GAIN PF introduced,we are allowed to take pf advance upto march 2016.after 2016 march six months amount are there,why the authorities are restricted upto march 2016
if you are completed the procedure of transfer through spark.open gain pf with your user name and password...you can see the update profile CLICK ON THAT,THE PROCEEDURE COMPLETED YOU WILL BE IN NEW SCHOOL
എന്റെ സ്കൂളിലെ ഒരദ്ധ്യാപികയുടെ PF NRA അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചു. എന്നാല്‍ PF Account Number ബോക്സ് ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ APFO അപേക്ഷ നിരസിച്ചു. സ്പാര്‍ക്കില്‍ നിന്നും പലതവണ profile details update ചെയ്തെങ്കലും, നിശ്ചിത സ്ഥാനത്ത് PF Account Number ലഭിക്കുന്നില്ല. ഈ പ്രശ്നം പരിഹരിച്ച് കിട്ടാന്‍ ആരെ സമീപിക്കണം? Helpline നമ്പറില്‍ വിളിച്ചാല്‍ ഫോണ്‍ അറ്റന്റ് ചെയ്യുന്നില്ല.
MY PF NO.IS NOT APPEARING IN GAIN PF PROFILE ,BUT IT IS IN SPARK DETAILS. PF NO IS NOT UPDATING.TO ENTER PF NO IN MY PROFILE WHAT SHOULD I DO?
Detailed Splitup of Total Arrear amount to be Excluded from last CC shown above
Arrear Amount Arrear Order No Arrear Order Date Withdrawal Permission date Add More Fields
Arrear Amount
Arrear Order No
dd-----yyyy
dd-----yyyy
Remove
Total Available amount as on 31.03.2016.
277969
Save
Is it the changes newly added sir?
When OB Loan details of emploies were editted and submitted it cannot be uploaded
HM MMUPS Peroor
RAVINDRAN.T.P
I FORGOT MY GAIN PF PASSWORD .MY SPARK CODE IS 19010150
PLEASE HELP ME TO LOGIN
THE SITE IS BLOCKED DUE TO 5 CONTINOUS ATTEMPTS
MY PHONE NO:9495494046
@RAVINDRAN.T.P,
സര്‍, താങ്കളുടെ ഗെയിന്‍ പി.എഫില്‍ താങ്കള്‍ക്ക് ഒരു കുഴപ്പവുമില്ലാതെ ലോഗിന്‍ ചെയ്യാന്‍ കഴിയുന്നുണ്ടല്ലോ.
യൂസര്‍ നെയിം : താങ്കളുടെ PEN നമ്പര്‍
പാസ് വേര്‍ഡ് : താങ്കളുടെ ജനനത്തീയതി (DD/MM/YYYY) (തീയതിക്കിടയില്‍ "/" ചിഹ്നം ഇടാന്‍ മറക്കരുത്. ഉദാ : 22/01/2017)
ശ്രമിച്ചു നോക്കൂ.
എൻറ പി.എഫ്(NRA)loan sanctioned ആയി.പക്ഷേ ബിൽ generate ചെയ്യുന്നതിനു മുമ്പ് transfer ആയി.loan encash ചെയ്യാൻ എന്തു ചെയ്യണം.
sir,what is the procedure of recovering the forgotten pass word?I have changed it after first succesful login but forgot!
HM മാറിയാൽ എന്ത് ചെയ്യണം
last ക്രെഡിറ്റ് കാർഡിലെ [2015 ..2016 ] സുബ്സ്ക്രിപ്ഷൻ amount എബിസിഡി സ്റ്റെമെന്റ്റ് ൽ തെറ്റായി ചേർത്തതിനാൽ DDE PF SECTION reject ചെയ്തു എന്നാൽ ABCD യിലെ തെറ്റ് തിരുത്താൻ സാധിക്കുന്നില്ല ലോക്ക് ആയതാണോ എങ്ങനെ തിരുത്തും
മുസ്തഫ ag
In our school 5 Teachers apply PF in gainpf their loan passed and encashed 3/2016.But we take New loan .Withdrawel colum is Blanked .WE see the site Dbit data sanctioned But not encahed
What we can
I can't verify the OB loan. It shows a message
" Your OB Loan is verified from department.So Editing not possible".
What casn I do. Please help[.
ഗെയ്ൻ പി എഫ് ലോഗിൻ ചെയ്തതിന് ശേഷം പാസ് വേഡ് മാറ്റിയിരുന്നു .... പാസ് വേഡ് ഫോണിൽ Save ചെയ്തിരിക്കയായിരുന്നു data നഷ്ടപ്പെട്ടു പോയി. പാസ് വേഡ് ഓർമ്മയിലും ഇല്ല . പുതിയ പാസ് വേഡ് സെറ്റ് ചെയ്യാൻ എന്തു ചെയ്യണം?
അനിൽകുമാർ സാറിന്റെ പോസ്റ്റിന്റെ ഒരു പി ഡി എഫ് ഫയൽ ബ്ലോഗിൽ ഉൾപ്പെടുത്തിയാൽ ഗൈൻ പി എഫ് ആദ്യമായി കാൺഫിഗർ ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദമായിരിക്കും ...പ്രതീക്ഷയോടെ
രഞ്ജിത്
SIR, how to do PPF closure online? Kindly help me
how to open new pf account
Sir if the subscriber forgot the password after resetting it... How the problem can be solved
ഗവ. ജീവനക്കാര്‍ക്ക് GPF NRA സ്പാര്‍ക്ക് വഴി അപേക്ഷിക്കുവാന്‍ കഴിയുമോ? വിശദമാക്കാമോ?
Do you need an urgent loan? Do you need a quick long or
short term loan with a relatively low interest rate as low
as 3%? We offer business loan, personal loan, home loan,
auto loan, student loan, debt consolidation loan e.t.c. no
matter your credit score. We are guaranteed in giving out
financial services to our numerous clients all over the
world. With our flexible lending packages, loans can be
processed and transferred to the borrower within the
shortest time possible, contact our specialist for advice
and finance planning. If you need a quick loan contact our
company email address; financeloan44@gmail.com
LOAN APPLICATION INFORMATION FORM
First name......
Middle name.....
2) Gender:.........
3) Loan Amount Needed:.........
4) Loan Duration:.........
5) Country:.........
6) Home Address:.........
7) Mobile Number:.........
8) Email address..........
9) Monthly Income:.....................
10) Occupation:...........................
11)Which site did you here about us.....................
Thanks and Best Regards.
Derek Email financeloan44@gmail.com
NRA എടുക്കുന്നതിനുള്ള കാര്യങ്ങൾ ഒന്ന് പറഞ്ഞു തരാമോ?
Thanks For Sharing The Amazing content. I Will also share with my friends. Great Content thanks a lot.
https://sbiifscbankcode.com/
SbiIfscBankCode.Com
How to edit nominee share % after submitting the form from the headmistress gainpf portal
how to apply new admission in gain pf
online in India. You can easily find IFSC Code
Sbiifscbankcode
സർ ,
ഞാൻ ജൂൺ 2015 ൽ HSA ആയി ജോയിൻ ചെയ്തു. എന്റെ PF സുബ്സ്ക്രിപ്ഷൻ ആരംഭിച്ചത് ഒക്ടോബർ 2018 മുതൽ ആണ്. അതിനുശേഷം ഓഗസ്റ്റ് 2019 ൽ HSST ആയി അതെ സ്കൂളിൽ ഹയർ സെക്കൻഡറിയിൽ ജോയിൻ ചെയ്തു. ഇപ്പോൾ എനിക്ക് പ്ഫ് സുബ്സ്ക്രിപ്ഷൻ ഹയർ സെക്കണ്ടറിയിലെ PF ലേക്ക് മാറ്റുന്നതിനുവേണ്ടി ക്രെഡിറ്റ് കാർഡ് APFO ക്ക് സമർപ്പിക്കേണ്ടതുണ്ട്. ക്രെഡിറ്റ് കാർഡ് എടുക്കുവാൻ വേണ്ടി GAIN PF ൽ നോക്കുമ്പോൾ 2018-19 ലെ ക്രെഡിറ്റ് കാർഡ് മാത്രമേ കിട്ടുന്നുള്ളു. എബിസിഡി സ്റ്റേറ്റ്മെന്റ്റ്ഉം ലഭികുറുന്നില്ല. എംബ്ലോയീ ലിസ്റ്റിൽ എന്റെ പേര് കാണുന്നില്ല. എന്നാൽ PEN NUMBER അടിക്കുമ്പോൾ EMPLOYEE ALREADY EXIST എന്ന് കാണിക്കുന്നുമുണ്ട് . എങ്ങിനെ എനിക്ക് ABCD STATEMENT എടുക്കാൻ സാധിക്കും.
Hi
Thank you for sharing New Blog, your all blog is informative and I am waiting for your new blog, thank you again for sharing the blog.
car insurance | car insurance | travel insurance in oman
dig this good quality replica bags read the article www.dolabuy.ru browse around this web-site Dior Dolabuy
Post a Comment