CERTIFICATE MANAGER Version 1.5

>> Wednesday, July 13, 2016

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ CERTIFICATE MANAGER (Version 1.0) സ്‌ക്കൂളിലെ ക്ലര്‍ക്കുമാരില്‍ പലരും ഉപയോഗിച്ചു നോക്കുകയും അത് പ്രയോജനപ്പെട്ടുവെന്ന് ഞങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. അന്ന് പുറത്തിറക്കിയ പ്രോഗ്രാമിന്റെ പരിഷ്കരിച്ച പതിപ്പാണ് CERTIFICATE MANAGER (Version 1.5). ഒന്നു മുതല്‍ പത്താം തരം വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ, വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സമ്പൂര്‍ണ്ണ ഡാറ്റ ഉപയോഗിച്ച് എളുപ്പത്തില്‍ നല്‍കുന്നതിനു വേണ്ടിയാണ് ഈ സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് പരിഷ്കരിച്ച പതിപ്പ് തയ്യാറാക്കിയിട്ടുള്ളത്. പരിഷ്കരണങ്ങളില്‍ പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുന്നു.
  1. സ്ക്കൂളിലെ അഡ്മിഷന്‍ രജിസ്റ്റര്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന് ഈ സോഫ്റ്റ് വെയര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. അഡ്മിഷന്‍ രജിസ്റ്ററിലെ വിവരങ്ങള്‍ ഈ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തി സൂക്ഷിക്കുന്നതിനും അതുവഴി Admission Extract മുദ്ര പേപ്പറില്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിനും ആവശ്യമായ വിവരങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കുന്നതിനും സഹായകരമാണ്. കുട്ടികളുടെ Bank Account സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്താനും, CWSN കുട്ടികളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താനുമുള്ള സൗകര്യം.
  2. സ്ക്കൂള്‍ അഡ്മിഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. അപേക്ഷ ഫോം, ക്ലാസ് - ഡിവിഷന്‍ തിരിക്കാനും അതിനാവശ്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും, അഡ്മിഷന്‍ സംബന്ധിച്ച കണക്ക് (ലാംഗ്വേജ് തിരിച്ചുള്ളത്) അറിയാനും.
  3. കുട്ടികളുടെ ക്ലാസ് ഡിവിഷന്‍ തിരിച്ചുള്ള എണ്ണം
  4. Mark List ഉള്‍പ്പടെയുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ തായ്യാറാക്കുന്നതിന്.
  5. സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ import ചെയ്യുന്നതിനും Data പരിശൊധിക്കുന്നതിനും
  6. സോഫ്റ്റ് വെയറിലെ വിവരങ്ങല്‍ Backup ചെയ്തു സൂക്ഷിക്കുന്നതിനുള്ള സൗകര്യം
ഇനി ഈ സോഫ്റ്റ് വെയര്‍ എങ്ങിനെ നമുക്ക് ഉപയോഗിക്കാമെന്നു നോക്കാം. തുടര്‍ന്നുണ്ടാകുന്ന നിങ്ങളുടെ സംശയങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ കമന്റായി എഴുതി അറിയിക്കുമല്ലോ. ചുവടെ നിന്നും സോഫ്റ്റ് വെയര്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Name of SoftwareFile
CERTIFICATE MANAGER Version 1.5Download

സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനം
വിന്റോസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സൊഫ്റ്റ് വെയര്‍ ആണിത്. (Win XP, Win 7, Win 8). ഉപയോഗിക്കുന്ന സിസ്റ്റത്തില്‍ Office 2000 മോ അതിനു മുകളിലുള്ള ഏതെങ്കിലും MS Office ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവണം, PDF റിപ്പോര്‍ട്ട് ലഭിക്കുന്നതിന് Adobe Reader ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവണം.

സോഫ്റ്റ് വെയര്‍ ഡൗണ്‍ ലോഡ് ചെയ്താല്‍ ലഭിക്കുന്ന സിപ്പ് ഫയല്‍ അണ്‍സിപ്പ് ചെയ്താല്‍ ലഭിക്കുന്ന ഫോള്‍ഡര്‍ തുറന്നാല്‍ കാണുന്ന Certificate Manager 1.5 എന്ന ഐക്കണ്‍ ഡബ്ബിള്‍ ക്ലിക്ക് ചെയതാല്‍ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ജാലകത്തില്‍ User Name, Password എന്നിവ admin എന്ന് കൊടുത്താല്‍ ലോഗിന്‍ ചെയ്യാവുന്നതാണ്.
സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തുന്നതിന്

സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ താഴെ നല്‍കിയക്രമത്തില്‍ ഒരു CSV ഫയലായി മാറ്റുക (സഹായത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക). ശ്രദ്ധിക്കുക CSV ഫയലിലെ ക്രമം വളരെ പ്രധാനപ്പെട്ടതാണ്. ക്രമം തെറ്റിയാല്‍ തെറ്റായ വിവരങ്ങള്‍ ലഭിക്കുകയോ സോഫ്റ്റ് വെയര്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യാം. ക്രമം ചുവടെ ചേര്‍ക്കുന്നു.
ഇങിനെ നിര്‍മ്മിച്ച CSV കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. അതിനുശേഷം settings എന്ന മെനുവില്‍ നീന്നും ലഭിക്കുന്ന import window ഉപയോഗിച്ച് ഡാറ്റ import ചെയ്യാവുന്നതാണ്.
Settings എന്ന മെനുവില്‍ നീന്നും ലഭിക്കുന്ന Office settings window ഉപയോഗിച്ച് സ്ക്കൂള്‍ സംബന്ധിച്ച വിവരങ്ങള്‍ Edit ചെയ്ത മാറ്റാവുന്നതാണ്.
Class and Division എന്ന മെനു ഉപയോഗിച്ച് സമ്പൂര്‍ണ്ണ വിവരങ്ങള്‍ ക്ലാസ് അടിസ്ഥാനത്തില്‍ പരിശോധിക്കാവുന്നതാണ്.
Report എന്ന മെനുവില്‍ നിന്നും അഡ്മിഷന്‍ നമ്പറൊ പേരോ തിരഞ്ഞെടുത്ത് വിവിധ സാക്ഷ്യപത്രങ്ങള്‍ എടുക്കാവുന്നതാണ്.
Extract button ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന window വില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി extract print എടുക്കാവുന്നതാണ്.
അധിക വിവരങ്ങള്‍
  1. സിസ്റ്റം Date format dd/mm/yyyy എന്നാണെന്ന് ഉറപ്പാക്കേണ്ടതാണ്.
  2. Import ചെയ്യുന്നതിനു മുമ്പായി CSV ഫയലിലെ UID കോളം format –നമ്പര്‍ ആക്കി മാറ്റേണ്ടതാണ്.
  3. Import ചെയ്യുന്നതിനു മുമ്പായി CSV ഫയലിലെ Date of Birth കോളം format cells>> custom എന്നത് സെലക്ട് ചെയ്ത് dd/MMM/yyyy എന്ന് ആക്കിമാറ്റുക.
  4. സമ്പൂര്‍ണ്ണയില്‍ നിന്നല്ലാതെ അഡ്മിഷന്‍ രജിസ്റ്ററിലെ വിവരങ്ങള്‍ Admission Register >> Add and Edit മെനു വഴി നേരിട്ട് നല്‍കാവുന്നതാണ്.
  5. സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ നഷ്ടപ്പെടതിരിക്കാന്‍ Backup Data Menu ഉപയോഗിച്ച് ഇടക്ക് Data Backup ചെയ്തു സൂക്ഷിക്കുന്നത് നന്നായിരിക്കും.

36 comments:

Hari | (Maths) July 13, 2016 at 11:36 AM  

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റായി പങ്കുവെക്കുമല്ലോ.

gupssnpuram July 13, 2016 at 10:30 PM  

very good sir

PRASANTH KUMAR A July 13, 2016 at 11:33 PM  

I can't download When I download The commend is
Google Drive can't scan this file for viruses.

SCM 1.5.rar (37M) exceeds the maximum size that Google can scan. Would you still like to download this file?
What can I do?

Govindaprasad July 14, 2016 at 8:11 AM  

പ്രശാന്ത് സാർ... നെറ്റ് കണക്ഷന്റെ വേഗതക്കുറവുകൊണ്ടാവാം. വീണ്ടും ശ്രമിച്ചു നോക്കൂ..

MTSUPS NANNAMMUKKU IT SCHOOL July 14, 2016 at 10:11 AM  

Sir,
Students CSV data import ചെയ്യാന്‍ കഴിയുന്നില്ല.

Govindaprasad July 14, 2016 at 11:08 AM  

എന്താൺ എറർ മെസേജ് വരുന്നത്..?

MTSUPS NANNAMMUKKU IT SCHOOL July 14, 2016 at 12:04 PM  

Run-time error-'339'
Component 'comdlg32.ocx'or one of its dependencies not correctly registered: a file is missing or invalid.

Govindaprasad July 14, 2016 at 12:27 PM  

സർ ... എക്സ്ട്രാക്ട് ചെയ്തു കിട്ടുന്ന ഫോൾഡറിൽ Run എന്ന പേരിൽ മറ്റൊരു ഫോൾഡർ കാണാം. അതിലെ setup ഫയൽ ഇൻസ്റ്റാൾ ചെയ്താൽ പ്രശ്നം പരിഹരിക്കാവുന്നതാണ്. ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് വന്നേക്കാവുന്ന Err Msg കൾ ignore button അമർത്തി മുന്നോട്ട് പോയാൽ മതി.

Hemanth.T.N ,HEAD MASTER, DVUPS,താഴത്തുകുളക്കട, കൊട്ടാരക്കര July 14, 2016 at 12:52 PM  

Mozilla Firefox വഴി ഇതു ഓപ്പൺ ചെയ്യാൻ കഴിയില്ലേ.ഇങ്ങനെ ഒരു error message കാണുന്നു
Google Drive can't scan this file for viruses.

SCM 1.5.rar (37M) exceeds the maximum size that Google can scan. Would you still like to download this file?

Govindaprasad July 14, 2016 at 2:03 PM  

Download anyway എന്ന ബട്ടൺ അമർത്തി തുടരൂ..

Anees Pamburuthi, Cheleri AUPS July 14, 2016 at 4:28 PM  
This comment has been removed by the author.
Anees Pamburuthi, Cheleri AUPS July 14, 2016 at 4:44 PM  

സാറേ.... run folder ലെ setup install ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ error message ആണ് വരുന്നത്.

"An access violation occurred while copying the file "

Govindaprasad July 14, 2016 at 5:16 PM  

Ignore button അമർത്തി മുന്നോട്ട് പോയാൽ മതി.

abhilashbabu p July 14, 2016 at 7:12 PM  

Sir,

thanks a lot. Successfully installed and also generated various reports. Will be helpful in correcting sampoorna details.

Anees Pamburuthi, Cheleri AUPS July 15, 2016 at 9:58 AM  

ok
Thanks

Anees Pamburuthi, Cheleri AUPS July 15, 2016 at 10:30 AM  

sir,

sampooranaയില്‍ നിന്നും generate ചെയ്ത file edit ചെയ്ത് save ചെയ്യാന്‍ സാധിക്കുന്നില്ല.


csv ഡാറ്റ upload ചെയ്യുമ്പോള്‍ " Multiple-step operation generated errors. Check each status value" എന്ന error massage കാണിക്കുന്നു.

Govindaprasad July 15, 2016 at 11:38 AM  

സർ... ഇംപോർട്ട് ചെയ്യുന്നതിന്റെ തുടക്കത്തിൽ തന്നെയാണ് Err Msg വരുന്നതെങ്കിൽ CSV ഫയൽ നിർദ്ധേശിക്കപ്പെട്ട ഓർഡറിൽ ആയിരിക്കില്ല

MTSUPS NANNAMMUKKU IT SCHOOL July 15, 2016 at 12:03 PM  

സര്‍,
ഈ സോഫ്റ്റ് വെയര്‍ ഞങ്ങളുടെ സ്കൂളിന്‍റെ പേരില്‍ സേവ് ചെയ്യാന്‍ കഴിയില്ലേ?സ്കൂള്‍ ഡീറ്റൈല്‍സ് കൊടുത്ത് സേവ് ചെയ്ത് close ചെയ്ത് വീണ്ടും open ചെയ്താല്‍ പഴയ details തന്നെയാണ് വീണ്ടും കാണുന്നത്.

Govindaprasad July 15, 2016 at 1:01 PM  

സാർ... ഡൗൺ ലോഡ് ചെയ്ത് Extract ചെയ്ത് സേവ് ചെയ്ത് ഉപയോഗിക്കുക...

Saji K Thayil July 15, 2016 at 10:11 PM  

Is the csv file to be created from report? Can we include all the details from sampoorna in a csv file?

Govindaprasad July 16, 2016 at 5:14 AM  

സംമ്പുർണ്ണയിൽ റിപ്പോർട്ട് തയ്യാറാക്കിയാൽ വലതു വശത്ത് CSV ഫയലാക്കി Export ചെയ്യാനുള്ള Option വരും... Help ഫയൽ കാണൂ...

Unknown July 18, 2016 at 8:11 PM  

any LINUX version..?

ANANGANADIHSS July 23, 2016 at 4:40 PM  

Sir I cant install setup file in "run" folder

Govindaprasad July 24, 2016 at 8:36 AM  

സർ....ഡൗലോഡ് ചെയ്ത് കിട്ടിയ ഫയലിൽ വന്ന തകരാറായിരിക്കാം.. വീണ്ടും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തു നോക്കൂ...

KKAMUPS August 1, 2016 at 11:57 AM  

sir,
when typing the coloumn 'total years' there is an error occured.
run time error 13
type mismatch. this is the message and click OK butten the program closed.
how cn I solve this problem.

Wish you all the best sir

saji

Unknown August 1, 2016 at 3:56 PM  

ജനനതിയ്യതി ശരിയായി ചേർക്കാത്തതുകൊണ്ടായിരിക്കാം. ജനനതിയ്യതി ശരിയായ ഫോർമാറ്റിൽ രേഖപ്പെടുത്തി ഒന്നുകൂടി ശ്രമിച്ചുനോക്കൂ...

Unknown August 2, 2016 at 12:43 AM  

Congratulation Very Good software

SITC'S DESK August 4, 2016 at 10:32 PM  

Very good and useful software and also useful for SSLC students con-donation purpose for Extract.
Sir, can we include id marks, second and third language, and other fields for prior checking A List for SSLC Students......
Thank you.....

Govindaprasad August 5, 2016 at 4:22 PM  

സർ... സോഫ്റ്റ് വെയർ പുതുക്കുമ്പോൾ നിർദ്ധേശങ്ങൾ പരിഗണിക്കാം..

SITC'S DESK August 5, 2016 at 10:12 PM  

OK....

Unknown August 15, 2016 at 2:15 PM  

5 to 10 vareyulla exam seatting arrangement softwire undo

Govindaprasad August 16, 2016 at 5:57 PM  

ഇല്ല.. ഈ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്താൻ പറ്റുമോ എന്ന് നോക്കാം .. വിശദാംശങ്ങൾ mail ചെയ്യൂ..

sakkirek August 17, 2016 at 2:51 PM  

it can't download..

sakkirek August 17, 2016 at 3:14 PM  

I am using widows 7 with MS office 2007.and internet speed is 2 mbps. I got one SCM_1.5.rar file. but it can,t open or unzip.what can i do sir?

Govindaprasad August 17, 2016 at 5:03 PM  

സർ.. WinRar പോലുള്ള Unzip utility software സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ..?

Unknown July 7, 2017 at 12:18 PM  

https://play.google.com/store/apps/details?id=com.mentor.eduapp NEW MOBILE APPLICATION WILL HELP ALL

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer