മലയാളം : ഒന്നുമുതല്‍ പത്തുവരെ മുഴുവന്‍ കവിതകളും..!

>> Thursday, July 21, 2016

.
എട്ടാം ക്ലാസിലെ ഐടി പാഠപുസ്തകത്തിലെ "ഹലോ മൈക് ടെസ്റ്റിങ്..!!" എന്ന പാഠത്തിലൂടെ കുട്ടി മലയാള പാഠപുസ്തകത്തിലെ 'പുതുവര്‍ഷം'എന്ന കവിത സ്വയം ചെല്ലി റിക്കോര്‍ഡ് ചെയ്ത്, പശ്ചാത്തലസംഗീതമൊക്കെച്ചേര്‍ത്ത് മൊഞ്ചാക്കി എടുക്കുന്നതാണ്. ഇവിടെ അധ്യാപക പരിശീലനത്തിനിടയില്‍ തിരുവനന്തപുരത്തും ഇടുക്കിയിലെ തൊടുപുഴയിലുമൊക്കെ ഇതൊരു തരംഗമായി വന്നു. തിരുവനന്തപുരം കല്ലറ വി എച് എസ് എസ്സിലെ എന്‍ സുനില്‍കുമാര്‍ സാര്‍ എട്ട് ഒമ്പത് പത്ത് മലയാളം പാഠപുസ്തകത്തിലെ എല്ലാ കവിതകളും റിക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ച് സഹപഠിതാക്കളെ അത്ഭുതപ്പെടുത്തിയപ്പോള്‍, തൊടുപുഴ ടീമിന്റെ കവിതകള്‍ ആലപിച്ചത് കൈരളി ടിവി മാമ്പഴം ഫെയിം ലക്ഷ്മിദാസാണ്. രണ്ടുകൂട്ടരും അവയെല്ലാം മാത്‌സ് ബ്ലോഗിലൂടെ പങ്കുവെയ്ക്കുന്നു. ഡൗണ്‍ലോഡ് ചെയ്തെടുത്ത് കുട്ടികളെ കേള്‍പ്പിച്ചോളൂ മലയാളം അധ്യാപകരെല്ലാം. അഭിപ്രായങ്ങള്‍ പങ്കുവക്കാന്‍ മറക്കല്ലേ...!കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കമന്റ് ബോക്സിലൂടെ തങ്ങളുടെ സ്വന്തം കവിത റിക്കോര്‍ഡ് ചെയ്തത് പങ്കുവയ്ക്കാനും അവസരമുണ്ട്.
സുനില്‍കുമാര്‍ സാര്‍ ആലപിച്ച എട്ട് ഒമ്പത് പത്ത് ക്ലാസുകളിലെ കവിതകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക.
ലക്ഷ്മിദാസ് ആലപിച്ച കവിതകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക.
സുനില്‍കുമാര്‍ സാര്‍ ആലപിച്ച ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ കവിതകള്‍ ഓരോ ക്ലാസിനും പ്രത്യേകമായി താഴെ കൊടുക്കുന്നു.

ഒന്നാം ക്ലാസ്

രണ്ടാം ക്ലാസ്

മൂന്നാം ക്ലാസ്

നാലാം ക്ലാസ്

അഞ്ചാം ക്ലാസ്

ആറാം ക്ലാസ്

ഏഴാം ക്ലാസ്

23 comments:

malayajam June 4, 2016 at 10:18 PM  

എന്നെപ്പോലെ കവിതചൊല്ലാന്‍ കഴിവില്ലാത്തവര്‍ക്കും ആക്ലാസില്‍ ഇരുന്ന് ബോറടിക്കുന്ന കുട്ടികള്‍ക്കും ഇതൊരനുഗ്രഹ മാണ്...സുനില്‍ സാറിനും ലക്ഷ്മിദാസിനും മാത്സ്ബ്ലോഗിനും ഒരായിരം അഭിനന്ദനങ്ങള്‍....

Kannan Shanmugam June 5, 2016 at 8:54 AM  

സ്വതന്ത്രാനുമതിയിലാണ് ഇവ പ്രസിദ്ധീകരിക്കുന്നതെങ്കില്‍ പകര്‍പ്പവകാശം കഴിഞ്ഞവ വിക്കി ഗ്രന്ഥശാലയിലും ഉപയോഗിക്കാം
കവിതയുടെ പൂക്കാലത്തിനായി കാത്തിരിക്കുന്നു

JIJO M THOMAS June 5, 2016 at 9:38 AM  

തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ മലയാള അധ്യാപക കൂട്ടായ്മ നിര്‍മ്മിച്ച ലക്ഷ്മീ ദാസ് ആലപിച്ച 9,10 ക്ലാസ്സുകളിലെ 16 കവിതകളും സ്വതന്ത്രാനുമതിയിലാണ് പ്രസിദ്ധീകരിക്കുന്നത്. പകര്‍പ്പവകാശം ഇല്ല ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാം, കേള്‍ക്കാം, പകര്‍പ്പെടുക്കാം. വിക്കിഗ്രന്ഥശാലയില്‍ ഉപയോഗിക്കാം. പ്രസിദ്ധീകരിക്കുന്നതിന് ഇടം നല്‍കിയ മാത്സ് ബ്ലോഗ് പ്രവര്‍ത്തകര്‍ക്ക് നന്ദി.

Unknown June 5, 2016 at 10:17 AM  

@നിസാർ മാഷേ, ബന്ധപ്പെട്ടവരുമായി സംസാരിച്ചിട്ട് കൃത്യമായ ലൈസൺസ് കൂടി പോസ്റ്റിൽ കൃത്യമായി ചേർക്കാമോ? CC0 1.0 Universal ആകും അനുയോജ്യം.

@ജിജോ മാഷ്, തൊടുപുഴക്കാർക്ക് ഒരു {{കൈ}}. അടുത്ത സംഗമോത്സവത്തിനു കാണാം. :)

@കണ്ണൻ മാഷേ, മൈനാഗപ്പള്ളിയിൽ മണ്ണൂർകാവ് കഥകളിഫെസ്റ്റിന്റെ ഭാഗമായി ജൂൺ 14നു രാവിലെ മുതൽ പത്താം തരത്തിലെ നളചരിതം പാഠഭാഗം സോദോഹാരണക്ലാസും അവതരണവും നടത്തുന്നുണ്ടു്. തിരക്കില്ലെങ്കിൽ പോയി വീഡിയോ പിടിക്കാമായിരുന്നു.

Hari | (Maths) June 5, 2016 at 12:53 PM  

ഇത്തവണത്തെ ഐടി പാഠപുസ്തകത്തില്‍ "ഹലോ മൈക്ക് ടെസ്റ്റിങ്ങ്"എന്ന പാഠഭാഗമെഴുതിയത് നിസാര്‍ സാറല്ലേ? ഈ പാഠഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിക്കുന്നതിനും അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഈ പോസ്റ്റ് ഉപകാരപ്പെടുത്താവുന്നതാണ്.

വി.കെ. നിസാര്‍ June 7, 2016 at 6:59 AM  

Testing.....

st.thomas June 7, 2016 at 12:02 PM  

9,10 ക്ലാസ്സുകളിലെ മലയാളം അധ്യാപകസഹായി ദയവായി അപ് ലോഡു ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുന്നു

കവനം June 7, 2016 at 9:35 PM  

എട്ടു, ഒന്‍പതു, പത്തു ക്ലാസിലെ മാതൃകാ ടീച്ചിംഗ് മാന്വല്‍ കിട്ടുമോ?

Unknown June 15, 2016 at 5:10 PM  

what an idea setji!

റംല നസീര്‍ മതിലകം June 28, 2016 at 4:02 PM  

9,10 മലയാളംBT യും Post ചെയ്യുമോ?

BRCKATTAKADA July 10, 2016 at 1:36 PM  

so nice sir , it is a teaching aid those who are not able to sing musically....thanks

Unknown July 11, 2016 at 10:52 PM  

SIR PLEASE POST 8TH 9TH AND 10TH POEMS

വി.കെ. നിസാര്‍ July 12, 2016 at 6:21 AM  

@ GHSS Haripad
പോസ്റ്റില്‍ ആദ്യം തന്നിരിക്കുന്നത് രണ്ട് സെറ്റ് 8,9,10 ക്ലാസുകളിലെ കവിതകളാണല്ലോ..?
പോസ്റ്റ് മുഴുവന്‍ നോക്കിയില്ല, അല്ലേ?

Unknown July 12, 2016 at 9:12 PM  

Congratulations and thanks to Nisar sir and Sunil Kumar sir. Hope poems in UP classes will be uploaded soon

Unknown July 21, 2016 at 5:39 AM  
This comment has been removed by the author.
nazeer July 21, 2016 at 2:05 PM  

appreciable work
thanks sir

Unknown July 22, 2016 at 5:44 AM  

വളരെ മനോഹരമായ ഒരു ശ്രമം , ഒത്തിരി സന്തോഷം ,ജന്മസിദ്ധമായ കഴിവുകൾ പൊതുനന്മയ്ക്കായി പങ്കുവെക്കുന്നതിൻറെ ഉത്തമമാതൃക , നന്മകൾ നേരുന്നു . എസ്.എ.ലത്തീഫ്

SNVUPS ALOOR July 22, 2016 at 11:13 AM  

ഒരുപാട് നന്ദിയും ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ..

Unknown July 29, 2016 at 9:07 PM  

എനിക്ക് ഈ കവിതകളൊന്നും download ചെയ്യാനും കേൾക്കാനും കഴിയുന്നില്ല . എന്തായിരിക്കും കാരണം.

Unknown July 29, 2016 at 9:08 PM  

എനിക്ക് ഈ കവിതകളൊന്നും download ചെയ്യാനും കേൾക്കാനും കഴിയുന്നില്ല . എന്തായിരിക്കും കാരണം.

anu August 14, 2016 at 8:06 PM  

എനിക്ക് ഈ കവിതകളൊന്നും download ചെയ്യാനും കേൾക്കാനും കഴിയുന്നില്ല . എന്തായിരിക്കും കാരണം.

GOVT.BOYS N.PARAVUR November 16, 2016 at 3:40 PM  

എനിക്കും ക​ഴിഞ്ഞില്ല

Unknown May 17, 2017 at 10:41 AM  

Sir,
താഴെ പേരെഴുതിയ അധ്യാപകരുടെ 2015-16 ക്രെഡിറ്റ്‌ കാര്‍ഡ്‌ പ്രകാരം ലോണിനു അപേക്ഷ സമര്‍പ്പിച്ചു ABCD സ്റ്റേറ്റ്മെന്‍റ് പ്രിന്‍റ് എടുക്കുമ്പോള്‍ 2014-15 എന്നാണ് സ്റ്റേറ്റ്മെന്റില്‍ കാണുന്നത്.ഇത് പരിഹരിച്ചു നല്‍കണമെന്ന് അപേക്ഷിക്കുന്നു.

SL.NO. NAME PEN NO.

1 LINIJOSE 345676
2 SHAJAKUMAR 345798
3 SREEJITH AKKAMPURATH 345679
4 SHEEBA LUKOSE 345678
5 BABYMATHEW 345658
6 BABURAJ P 345675
7 ABOOBACKER KAIPAKASSERI 346070
8 ABDUREHIMAN THELAKKADAN 345959
9 K C SREEJITH 345824
10.ABOOBACKER P 345774
11.SAFIYA U 345659

വിസ്വസ്ഥതയോടെ
പ്രധാനാദ്ധ്യാപകന്‍
CHMKMHS KAVANUR
8943425014(CLERK)

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer