Plus One SINGLE WINDOW ADMISSIONS - 2014

>> Sunday, May 25, 2014

ഏകജാലക പ്ലസ്‌വണ്‍ പ്രവേശന നടപടികളാരംഭിക്കുകയാണല്ലോ? കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തിലുള്ള സംശയങ്ങളും ആശങ്കകളുമൊക്കെ പങ്കുവെയ്ക്കുവാനും പതിവുപോലെ മാത്‌സ് ബ്ലോഗ് അവസരമൊരുക്കുന്നു. അപേക്ഷാഫോമിന്റെ മാതൃകയും പ്രോസ്പെക്ടസുമെല്ലാം പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. ഇത്തവണയും ഓണ്‍ലൈനായും അപേക്ഷാഫോം പൂരിപ്പിച്ചുമെല്ലാം അപേക്ഷിക്കാന്‍ സംവിധാനമുണ്ട്. ഓണ്‍ലൈനിലാണ് അപേക്ഷിക്കുന്നതെങ്കില്‍ വിവരങ്ങള്‍ സമര്‍പ്പിച്ച ശേഷം ലഭിക്കുന്ന അപേക്ഷാഫോമിന്റെ പ്രിന്റൗട്ട് ജില്ലയിലെ ഏതെങ്കിലും ഒരു ഹയര്‍സെക്കന്ററി സ്ക്കൂളില്‍ നല്‍കേണ്ടതാണ്. അതേക്കുറിച്ചെല്ലാം ചുവടെ പറഞ്ഞിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക്, ഈ പോസ്റ്റ് സമ്പുഷ്ടമാക്കുന്നതാണ്.

പ്ലസ് വണ്ണിന് എങ്ങിനെയെല്ലാം അപേക്ഷിക്കാം?
  • ഇന്റര്‍നെറ്റ് വഴി അപേക്ഷിക്കാം.
  • അപേക്ഷാ ഫോം പൂരിപ്പിച്ചു നല്‍കി അപേക്ഷിക്കാം.

അപേക്ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു വിദ്യാര്‍ത്ഥി ഒരു ജില്ലയിലേക്ക് ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാവൂ. ഒരു വിദ്യാര്‍ഥിക്ക് ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കണമെന്നുണ്ടെങ്കില്‍ ഓരോ ജില്ലയിലേക്കും വേണ്ടി പ്രത്യേകം അപേക്ഷകള്‍ അതത് ജില്ലകളില്‍ നല്‍കണം. ഇത് ഓണ്‍ലൈനായും അപേക്ഷാഫോമിലൂടെയും ചെയ്യാം.

അപേക്ഷാഫോം എവിടെ നിന്നു ലഭിക്കും?
ജൂണ്‍ ആദ്യ ആഴ്ചയോടെ പ്രിന്റു ചെയ്ത അപേക്ഷാഫോമും പ്രോസ്പെക്‌ടസും ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിന്നും ലഭിക്കുന്നതാണ്. ജൂണ്‍ ആദ്യ വാരത്തോടെ മാത്രമേ ഇത് ലഭ്യമാകൂ. അതുകൊണ്ടു തന്നെ ഓണ്‍ലൈനായി അപേക്ഷിക്കുന്നതാകും ഉചിതമെന്നു തോന്നുന്നു.

ഓണ്‍ലൈന്‍ അപേക്ഷിക്കുന്നതെങ്ങനെ?
സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഏകജാലക സംവിധാനത്തിലൂടെയുളള പ്ലസ് വണ്‍ പ്രവേശനത്തിനായുളള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നവാനുളള സൗകര്യം മെയ് 26 മുതല്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതെങ്ങനെയെന്ന് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് മനസ്സിലാക്കാം.

How to Apply Online

അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടിന്റെ കോപ്പിയില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് വിദ്യാര്‍ത്ഥിയും രക്ഷകര്‍ത്താവും ഒപ്പ് വച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകള്‍ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് വെരിഫിക്കേഷനായി സമര്‍പ്പിക്കണം. സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷാ ഫീസായ 25 രൂപ അടക്കണം.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി
അപേക്ഷകള്‍ ഓണ്‍ലൈനായും തുടര്‍ന്ന് വെരിഫിക്കേഷനായി സ്‌കൂളിലും സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 12. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്കായി അപേക്ഷ ഫാറവും പ്രോസ്‌പെക്ടസും പ്രിന്റ് ചെയ്ത് ജൂണ്‍ ആദ്യവാരത്തോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും ലഭ്യമാക്കും.

CBSEക്കാരോട്
സി ബി എസ് ഇ പത്താം തരം പാസായവര്‍ CBSE യുടെ ബോര്‍ഡ് തല പരീക്ഷ എഴുതിയവരാകണമെന്ന് നിബന്ധനയുണ്ട്. സി.ബി.എസ്.ഇയില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ബോര്‍ഡ് പരീക്ഷയാണെഴുതിയത് എന്നത് വ്യക്തമാക്കുന്നതിനായി അമ്പത് രൂപയുടെ മുദ്രപത്രത്തില്‍ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം (Annexure VIII) തയ്യാറാക്കി അപേക്ഷയോടൊപ്പം സമര്‍പ്പിക്കാന്‍ മറക്കരുത്.

അപേക്ഷസമര്‍പ്പിച്ച ശേഷം ശ്രദ്ധിക്കേണ്ട കാര്യം
ഓണ്‍ലൈന്‍ അപേക്ഷ അന്തിമമായി സമര്‍പ്പിക്കുന്നതിനുമുമ്പ്, എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സമര്‍പ്പിച്ച് പ്രിന്റെടുത്തതിനുശേഷമാണ്, എന്തെങ്കിലും തെറ്റ് കണ്ടെത്തുന്നതെങ്കില്‍, പ്രിന്റും അനുബന്ധരേഖകളും സമര്‍പ്പിക്കുന്ന സ്കൂളിലെ പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിക്കുക. അവര്‍ തിരുത്തിക്കൊള്ളും. അപേക്ഷഫോറം സമര്‍പ്പിക്കുമ്പോള്‍ സ്കൂളില്‍ നിന്നും ഒപ്പും സീലും വെച്ച് തിരികെ നല്‍കുന്ന Acknowledgement Slip പ്രവേശനനടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ സൂക്ഷിച്ചു വെക്കേണ്ടതാണ്.

സ്പോര്‍ട്സ് ക്വാട്ടയിലെ അപേക്ഷ എങ്ങനെ?
2014 മെയ് 26 മുതല്‍ ജൂണ്‍ 5 വരെയാണ് സ്പോര്‍ട്സ് ക്വാട്ടയില്‍ അപേക്ഷിക്കാനുള്ള സമയം. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ വെബ്സൈറ്റായ www.sportscouncil.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക. ആദ്യ രജിസ്ട്രേഷന്‍ പൂര്‍ത്തിയായ ശേഷം അപേക്ഷകര്‍ അതത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ അപേക്ഷാഫോമിന്റെ പ്രിന്റൗട്ടും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തി വെരിഫിക്കേഷന്‍ നടത്തണം. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് ലഭിക്കുന്ന സ്കോര്‍ കാര്‍ഡിലെ സ്പോര്‍ട്സ് രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ഹയര്‍ സെക്കന്ററി വെബ്സൈറ്റ് മുഖാന്തിരം സാധാരണ പോലെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സ്പോര്‍ട്സ് ക്വാട്ടയില്‍ രജിസ്റ്റര്‍ ചെയ്ത കായിക താരങ്ങള്‍ക്ക് ജനറല്‍ ക്വാട്ടയില്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് തടസ്സമില്ല. ഒന്നാം ഘട്ട സ്പോര്‍ട്സ് അലോട്മെന്റ് ജൂണ്‍ 24 നും അവസാന അലോട്മെന്റ് ജൂണ്‍ 30 നും നടക്കും. അലോട്മെന്റ് ലഭിച്ചാലുടന്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും ലഭിച്ച സ്കോര്‍ കാര്‍ഡും ഒറിജിനല്‍ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുമായി അലോട്മെന്റ് ലഭിച്ച സ്ക്കൂള്‍ പ്രിന്‍സിപ്പാളിനു മുന്നില്‍ നേരിട്ടു ഹാജരായി പ്രവേശനം നേടാന്‍ കഴിയും.

Sports Council Press Release

സ്പോര്‍ട്സ് കൗണ്‍സിലിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വിധം

പ്രധാന തീയതികള്‍
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനദിവസം: 12/06/2014
ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്ന ദിവസം :23/06/2014
ആദ്യ അലോട്ട്മെന്റ് :30/06/2014
ക്ലാസുകള്‍ ആരംഭിക്കുന്നത് : 14/07/2014.

Important Downloads

PROSPECTUS of HSE Application 2014-2015

How to Apply Online? - A detailed Help file

Instruction for viewing Last Rank


Sample Filled up form for HSE Admission 2014-2015

Directions on Sports Quota Admission

  1. Directions on filling the application form
  2. Format of undertaking to be submitted by Parent/Guardian of CBSE Applicant in Stamp Paper
  3. List of Reservation Community
  4. More Seats allotted Schools under Sports Quota
  5. List of prescribed Schools to which Printout of Applications & Demand Draft to be send by online Applicant's Out of State/ District
  6. Schools with Linguistic Minority Reservation


Taluk & Panchayath Code, Schools with Courses & Languages
  1. Thiruvananthapuram : Taluk & Panchayath | School & Courses
  2. Kollam : Taluk & Panchayath | School & Courses
  3. Pathanamthitta : Taluk & Panchayath | School & Courses
  4. Alappuzha : Taluk & Panchayath | School & Courses
  5. Kottayam : Taluk & Panchayath | School & Courses
  6. Idukki : Taluk & Panchayath | School & Courses
  7. Ernakulam : Taluk & Panchayath | Schools & Courses
  8. Thrissur : Taluk & Panchayath | School & Courses
  9. Palakkad : Taluk & Panchayath | School & Courses
  10. Kozhikkode : Taluk & Panchayath | School & Courses
  11. Malappuram : Taluk & Panchayath | School & Courses
  12. Wayanad : Taluk & Panchayath | School & Courses
  13. Kannur : Taluk & Panchayath | School & Courses
  14. Kasaragod : Taluk & Panchayath | School & Courses


Click here to Apply for Plus One Course

ഏകജാലകം ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍

ഹയര്‍ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചവര്‍ അപേക്ഷയുടെ പ്രിന്റൗട്ടും സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളും വെരിഫിക്കേഷനായി സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. സ്‌കൂളുകള്‍ വെരിഫിക്കേഷന്‍ നടത്തുന്ന അപേക്ഷകള്‍ മാത്രമേ അലോട്ട്‌മെന്റിന് പരിഗണിക്കുകയുളളു. അപേക്ഷകരുടെ പരിചയക്കുറവ് മൂലം ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അവ സ്‌കൂളില്‍ നിന്നുളള വെരിഫിക്കേഷന്‍ സമയത്ത് തിരുത്താം. അപേക്ഷയില്‍ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കിലും, കൂടുതല്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തണമെങ്കിലും അപേക്ഷ വെരിഫിക്കേഷനായി നല്‍കുന്ന അവസരത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് രേഖാമൂലം വെളളപേപ്പറില്‍ അപേക്ഷ നല്‍കിയാല്‍ മതി. അപേക്ഷാസമര്‍പ്പണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയ നിവാരണത്തിനും അപേക്ഷകര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യുന്നതിനും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് ജില്ലകളില്‍ അപേക്ഷിക്കുന്നവര്‍ക്ക്, അപേക്ഷയുടെ പ്രിന്റൗട്ട് ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നേരിട്ട് സമര്‍പ്പിക്കുവാന്‍ കഴിയുമെങ്കില്‍ ഇമവെ ജമശറ ീേ ടരവീീഹ എന്ന രീതിയില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. സ്‌കൂളില്‍ അപേക്ഷയുടെ പ്രിന്റൗട്ട് നേരിട്ട് സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ ജില്ലയുടെ നിര്‍ദ്ദിഷ്ട സ്‌കൂള്‍ പ്രിന്‍സിപ്പാളിന് (സ്‌കൂള്‍ വിലാസം ഉള്‍പ്പെടെ) ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്തശേഷം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ടും അനുബന്ധരേഖകളും ഡിമാന്റ് ഡ്രാഫ്റ്റും തപാലില്‍ അയച്ച് നല്‍കണം. വിഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുളള ജില്ലാതല കൗണ്‍സിലിങ് ജൂണ്‍ ഒന്‍പത് മുതല്‍ ആരംഭിക്കുന്നതിനാല്‍ ഈ വിഭാഗത്തിലുളള വിദ്യാര്‍ത്ഥികള്‍ ജില്ലാതല കൗണ്‍സിലിങ് കഴിഞ്ഞശേഷം മാത്രം ഏകജാലക അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ്/ ഇന്റര്‍നെറ്റ് സൗകര്യവും വേണ്ടുന്ന മറ്റു മാര്‍ഗ്ഗ നിര്‍ദ്ദേശവും അപേക്ഷകര്‍ക്കു നല്‍കാന്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സ്‌കൂളില്‍ സമര്‍പ്പിക്കുമ്പോള്‍, സ്‌കൂള്‍ തല ഹെല്‍പ്പ് ഡെസ്‌ക്കിലുളളവര്‍ അവ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണം. അപേക്ഷയില്‍ തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അപേക്ഷകരെ ബോധ്യപ്പെടുത്തേണ്ടതും, ഓപ്ഷനുകള്‍ ഉള്‍പ്പെടെ ഏതു തരത്തിലുളള തിരുത്തലുകള്‍ക്കുമുളള അപേക്ഷ വെളളപേപ്പറില്‍ പ്രത്യേകമായി രക്ഷകര്‍ത്താവിന്റെ ഒപ്പോടുകൂടി കൈപ്പറ്റി ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റിനൊപ്പം സൂക്ഷിക്കേണ്ടതും അവ വെരിഫിക്കേഷന്‍ സമയത്ത് അപ്‌ഡേറ്റ് ചെയ്യേണ്ടതുമാണ്.

ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നോക്കി ഉറപ്പു വരുത്താന്‍ മറക്കല്ലേ...


Read More | തുടര്‍ന്നു വായിക്കുക

TDS Certificate (Form 16) Download ചെയ്യാം

>> Thursday, May 15, 2014

2014 ജൂലൈ 31 ന് മുമ്പായി ഓരോ വ്യക്തിയും ഇന്‍കംടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ടല്ലോ. TDS Certificate (Form 16) ലെ വിവരങ്ങള്‍ അനുസരിച്ചായിരിക്കും ഇന്‍കംടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. ഈപ്പറഞ്ഞ TDS Certificate അല്ലെങ്കില്‍ Form 16 എവിടെ നിന്നാണ് ലഭിക്കുക? ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ കഴിയുന്നത് അതത് സ്ഥാപനമേലധികാരികള്‍ക്ക് മാത്രമാണ്. ഒരു ജീവനക്കാരന് TDS Certificate നല്‍കാതിരുന്നാല്‍ ഒരു ദിവസത്തേക്ക് 100 രൂപ നിരക്കില്‍ പരമാവധി അയാളില്‍ നിന്നും കുറച്ച ടാക്സ് DDO യില്‍ Penalty ഈടാക്കാമെന്നാണത്രേ ആദായനികുതി നിയമം അനുശാസിക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തതായി കണ്ടില്ലെങ്കില്‍പ്പോലും DDOയില്‍ നിന്നും പിഴ ഈടാക്കുമത്രേ. ഇതേക്കുറിച്ചറിയുന്നതിനും TRACES ല്‍ നിന്നും മേല്‍പ്പറഞ്ഞ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനെപ്പറ്റിയുമുള്ള ലേഖനം തയ്യാറാക്കിയിരിക്കുന്നത് എരമംഗലം കെ.സി.എ.എല്‍.പി.എസിലെ ഹെഡ്മാസ്റ്ററായ ടി.കെ സുധീര്‍കുമാര്‍ സാറാണ്.

2013-14 സാമ്പത്തികവര്‍ഷത്തെ അവസാനത്തെ ക്വാര്‍ട്ടറിന്റെ TDS Return ഫയല്‍ ചെയ്ത് കഴിഞ്ഞതിന് ശേഷം ഉള്ള ഇന്‍കം ടാക്സ് സംബന്ധിച്ച പ്രധാന ഉത്തരവാദിത്തമാണ് Form 16 ഡൌണ്‍ലോഡ് ചെയ്യുക എന്നത്. ശമ്പളത്തില്‍ നിന്നും ടാക്സ് കുറച്ചിട്ടുള്ള എല്ലാ ജീവനക്കാര്‍ക്കും സാമ്പത്തികവര്‍ഷം കഴിഞ്ഞ് അടുത്ത മെയ്‌ 31 നു മുമ്പായി TDS Certificate അഥവാ Form 16 നല്‍കിയിരിക്കണമെന്നു ഇന്‍കം ടാക്സ് നിയമത്തിലെ Section 203 ല്‍ പറയുന്നു. 2013-14 ല്‍ നിലവില്‍ വന്ന പുതിയ Form 16 ന് രണ്ട് ഭാഗങ്ങളുണ്ട്. Part A യും Part B യും. ഇതില്‍ Part A നിര്‍ബന്ധമായും TRACES ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യണം. ഇതിന്റെ കൂടെ Part B കൂടി തയ്യാറാക്കി ജീവനക്കാരന് നല്‍കണം. ഒരു ജീവനക്കാരന് TDS Certificate നല്‍കാതിരുന്നാല്‍ ഒരു ദിവസത്തേക്ക് 100 രൂപ നിരക്കില്‍ പരമാവധി അയാളില്‍ നിന്നും കുറച്ച ടാക്സ് DDO യില്‍ Penalty ഈടാക്കാമെന്ന് Section 272A(2) ല്‍ പറയുന്നു. Form 16 ന്റെ Part A എങ്ങിനെയാണ് TRACES ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം. ഇതിന് TRACES ല്‍ സ്ഥാപനത്തിന്റെ TAN രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക്‌ Username, Password, TAN Number എന്നിവ ഉപയോഗിച്ച് login ചെയ്യാം.

Click here to login

(TRACES ല്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അതിന് സഹായകമായ പോസ്റ്റിനു ഇവിടെ ക്ളിക്ക് ചെയ്യുക

Login ചെയ്‌താല്‍ ലഭിക്കുന്ന പേജില്‍ "Downloads" ല്‍ ക്ളിക്ക് ചെയ്യുമ്പോള്‍ വരുന്ന dropdown menu വില്‍ Form 16/16A ല്‍ ക്ളിക്ക് ചെയ്യുക.

Click to enlarge image

അപ്പോള്‍ പുതിയ window തുറക്കും.

സ്ഥാപനത്തിലെ എല്ലാവരുടെയും Form 16 ഡൌണ്‍ലോഡ് ചെയ്യാൻ Bulk PAN Download എന്നതിന് താഴെയുള്ള Financial Year ൽ 2013-14 എന്ന് എന്റർ ചെയ്യുക. എന്നിട്ട് അടുത്തുള്ള "GO" ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജ് തുറക്കും.
(എന്നാൽ ഏതാനും പേരുടെ മാത്രം Form 16 ലഭിക്കാൻ Search PAN എന്നതിന് താഴെയുള്ള Financial Year ചേർത്ത് ഓരോരുത്തരുടെ PAN അടിച്ചു ADD ചെയ്ത ശേഷം അതിനടുത്തുള്ള "GO" ക്ലിക്ക് ചെയ്യുക)

Click to enlarge image

Form 16 ല്‍ വരേണ്ട DDOയെ കുറിച്ചുള്ള വിവരങ്ങള്‍ ഈ പേജില്‍ കാണാം. ഇവയെല്ലാം ശരിയെങ്കില്‍ അതിലുള്ള "Submit" ക്ളിക്ക് ചെയ്യുക. (DDOയെ കുറിച്ചുള്ള വിവരങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താനുണ്ടെങ്കില്‍ "Cancel" ക്ളിക്ക് ചെയ്തു Profile പേജില്‍ പോയി മാറ്റങ്ങള്‍ വരുത്തണം.) ഇതോടെ നാം പുതിയൊരു പേജില്‍ എത്തുന്നു.

Click to enlarge image

ഈ പേജില്‍ പറഞ്ഞിരിക്കുന്ന Financial Year ലെ തന്നിരിക്കുന്ന Quarter ല്‍ ഫയല്‍ ചെയ്ത TDS return ന്റെ 15 അക്ക Provisional Receipt Number (Token Number)കള്ളിയില്‍ ചേര്‍ക്കുക. അതിനു ശേഷം "Please select if the payment was made by book adjustment" എന്നതിന്റെ തുടക്കത്തില്‍ ഉള്ള ബോക്സില്‍ ക്ളിക്ക് ചെയ്ത് tick mark ഇടുക. അതിന് താഴെ ആ Quarterലെ ഏതെങ്കിലും ഒരു മാസം തെരഞ്ഞെടുത്ത് ആ മാസം കുറച്ച ടാക്സും ഏതെങ്കിലും മൂന്ന് ജീവനക്കാരുടെ PAN നമ്പറും അവര്‍ ആ മാസത്തില്‍ അടച്ച ടാക്സും ചേര്‍ക്കേണ്ടതുണ്ട്. "Date on which tax deposited" എന്ന കള്ളിയില്‍ ആ മാസത്തിന്റെ അവസാനദിവസം ചേര്‍ക്കുക. അതിനു താഴെയുള്ള കള്ളികളില്‍ PAN നമ്പറും അവര്‍ കുറച്ച ടാക്സും ചേര്‍ക്കുക. (1000 രൂപയാണ് എങ്കില്‍ 1000.00 എന്ന് ചേര്‍ക്കേണ്ടതുണ്ട്)

Click to enlarge image

തുടര്‍ന്ന് "Proceed" ക്ളിക്ക് ചെയ്യുക. നാം കൊടുത്ത data Traces ലെ ഡാറ്റാബേസുമായി മാച്ച് ചെയ്യുന്നുവെങ്കില്‍ നാം Download Request Confirmation പേജില്‍ എത്തും.

Click to enlarge image

ഇതിലുള്ള Request Number എഴുതി സൂക്ഷിക്കുക. പിന്നീട് Form 16 ഡൌണ്‍ലോഡ് ചെയ്യാന്‍ നാം ഈ നമ്പര്‍ അടിച്ചു കൊടുക്കേണ്ടതുണ്ട്. ഇതോടെ ഫോം 16 നുള്ള അപേക്ഷ നല്‍കിക്കഴിഞ്ഞു. ഏതാനും മിനിട്ടുകള്‍ക്ക് ശേഷം മാത്രമേ form 16 Available ആവുള്ളൂ. ഇനി നമ്മള്‍ അപേക്ഷിച്ചു കഴിഞ്ഞ Form 16 എങ്ങിനെ ലഭിക്കുമെന്ന് നോക്കാം.
"Downloads" ല്‍ ക്ളിക്ക് ചെയ്താല്‍ വരുന്ന "Requested Downloads" ക്ളിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു പേജ് തുറക്കും.

Click to enlarge image

ഇതില്‍ "Search Option 1 " നു താഴെയുള്ള കള്ളിയില്‍ നേരത്തെ എഴുതി സൂക്ഷിച്ച Request Number നല്‍കിയ ശേഷം "Go" ക്ളിക്ക് ചെയ്യുക. ഇതോടെ പുതിയൊരു പേജ് തുറക്കുന്നു.

Click to enlarge image

താഴെയുള്ള പട്ടികയില്‍ Form 16 ന്റെ Request Number നു നേരെ Status എന്ന കോളത്തില്‍ available എന്നാണ് കാണിക്കുന്നതെങ്കില്‍ Form 16 ഡൌണ്‍ലോഡ് ചെയ്യാന്‍ തയ്യാറായി കഴിഞ്ഞു. (Status കോളത്തില്‍ Submitted എന്നാണ് കാണുന്നതെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും) അതിനു ശേഷം താഴെയുള്ള "HTTP Download" എന്നാ ലിങ്കില്‍ ക്ളിക്ക് ചെയ്യുക. അതോടെ Form 16 ന്റെ Zipped File download ചെയ്യപ്പെടും.

ഈ zipped file കോപ്പി ചെയ്തു അതേപോലെ desktop ല്‍ paste ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്ത ഈ ഫയലില്‍ നിന്നും Form 16 pdf file ആയി ലഭിക്കാന്‍ "TRACES Pdf Generation Utility" TRACES സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യണം. ഇനി അത് എങ്ങിനെയെന്ന് നോക്കാം. Tracesല്‍ login ചെയ്തു Downloads ല്‍ ക്ളിക്ക് ചെയ്യുമ്പോള്‍ വരുന്ന dropdown listല്‍ "Requested Downloads" ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു പേജ് തുറക്കും.

Click to enlarge image

അതില്‍ 'Attention Deductors' എന്നതിന് താഴെ വരിയില്‍ കാണുന്ന 'Click Here' എന്നതില്‍ ക്ളിക്ക് ചെയ്യുക. ഇതോടെ പുതിയൊരു പേജില്‍ എത്തുന്നു.

Click to enlarge image

ഈ പേജിലുള്ള 'Verification Code' അതിനു താഴെയുള്ള കള്ളിയില്‍ ചേര്‍ത്ത് 'Submit' ക്ളിക്ക് ചെയ്യുക.

Click to enlarge image

അപ്പോള്‍ തുറക്കുന്ന പേജില്‍ TRACES Pdf Converter എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക. അതോടെ TRACES Pdf converter ന്റെ zipped file ഡൌണ്‍ലോഡ് ആവും. കമ്പ്യൂട്ടറിലെ ഒരു ഫോള്‍ഡറിലേക്ക് ഇത് കോപ്പി ചെയ്ത ശേഷം unzip ചെയ്യുക.ഇതിനായി winzip സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം. ഇത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇല്ലെങ്കില്‍ അത് ഇന്‍സ്റ്റാള്‍ ചെയ്യുക. TRACES Pdf Converter പ്രവര്‍ത്തിക്കണമെങ്കില്‍ Java Software ആവശ്യമുണ്ട്. ഇല്ലെങ്കില്‍ അതും ഇന്‍സ്റ്റാള്‍ ചെയ്യണം. Unzip ചെയ്തു ലഭിച്ച TRACES Pdf Converter എന്നാ ഫോള്‍ഡര്‍ തുറക്കുക.
ഈ ഫോള്‍ഡറില്‍ കാണുന്ന Run doubleclick ചെയ്യുക. അപ്പോള്‍ TRACES Pdf Converter open ആവും.
ഇതില്‍ Select Form 16 Zipped File എന്നതിന് നേരെയുള്ള കള്ളിയ്ക്കടുത്തുള്ള "Browse"ല്‍ ക്ളിക്ക് ചെയ്യുക. എന്നിട്ട് നാം നേരത്തെ desktopല്‍ ഇട്ട Form 16ന്റെ zipped file കൊണ്ടുവരിക.
Password for input file നു നേരെ TAN നമ്പര്‍ password ആയി ചേര്‍ക്കുക.
Save to folder എന്നതിന് നേരെ browseല്‍ ക്ളിക്ക് ചെയ്തു എവിടെയാണ് Form 16 save ചെയ്യപ്പെടേണ്ടത് എന്ന് ചേര്‍ക്കുക.
എന്നിട്ട് ഏറ്റവും താഴെയുള്ള "Proceed" ക്ളിക്ക് ചെയ്യുക.

അപ്പോള്‍ തുറക്കുന്ന ഡയലോഗ് ബോക്സില്‍ Do you want to continue without Digital signature എന്നതിന് താഴെ "Yes" ക്ളിക്ക് ചെയ്യുക.
അടുത്ത ബോക്സില്‍ Starts pdf generation എന്നതിന് "OK" ക്ലിക്ക് ചെയ്യുക.
അപ്പോള്‍ 1 pdf generated successfully എന്ന message box വന്നാല്‍ Form 16ന്റെ pdf file നേരത്തെ നാം കൊടുത്ത സ്ഥലത്ത് സേവ് ചെയ്തിട്ടുണ്ടാവും.


Read More | തുടര്‍ന്നു വായിക്കുക

ഗണിതപാഠശാലയിലേയ്ക്ക് സ്വാഗതം

>> Monday, May 12, 2014


മഹത്തായ ഒരു സംരഭത്തിന്റെ പ്രചാരകരാകാന്‍ മാത്​സ് ബ്ലോഗിന് സാധിച്ചതില്‍ അഭീമാനമുണ്ട് . കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ IRTC യില്‍വെച്ച് നടത്തിയ രണ്ടുദിവസത്തെ ഗണിതശാസ്ത്ര സെമിനാറിലായിരുന്നു ഇങ്ങനെ ഒരാശയം രൂപം കൊണ്ടത് . കണക്ക് ഇഷ്ടപ്പെടുന്ന ഏവര്‍ക്കും പ്രവേശനം ലഭിക്കുമെന്ന പ്രത്യേകത ഈ പാഠശാലയ്ക്കുണ്ട് .പ്രൈമറി ഹൈസ്ക്കൂള്‍ തലങ്ങളില്‍ കണക്കുപഠിപ്പിക്കുന്നവര്‍ക്കും , അധ്യാപകപരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും എന്നുവേണ്ട തല്പരരായ വിദ്യാര്‍ത്ഥികള്‍ക്കുപോലും പ്രായവ്യത്യാസമില്ലാതെ പാഠശാലയില്‍ അംഗമാകാം . കേരളത്തിലെ ഗണിതശാസ്ത്ര പാഠപുസ്ത കമ്മിറ്റി ചെയര്‍മാനായ ഡോ ഇ.കൃഷ്ണനാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത് .പാലക്കാട് ഡയറ്റിലെ ഗണിതാദ്ധ്യാപകന്‍ ശ്രീ നാരായണനുണ്ണി സാര്‍ കോര്‍ഡിനേറ്ററാണ് . ഗണിതാദ്ധ്യാപകരുടെ ഒരു കൂട്ടായ്മയായി ഈ സംരംഭത്തെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് ശ്രമിക്കാം

പാലക്കാട് ജില്ലയില്‍ മുണ്ടൂരുള്ള IRTC യിലാണ് ക്ലാസും താമസവും . കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി 9961754957 എന്ന നമ്പറില്‍ ബന്ധപ്പെടണം .പാഠശാല കോര്‍ഡിനേറ്ററായ നാരായണനുണ്ണി സാറിന്റെ നമ്പറാണ് ഇത് . താഴെ ചേര്‍ത്തിരിക്കുന്ന PDF ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് വായിച്ചുനോക്കുക .
ഗണിതപാഠശാലയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന്


Read More | തുടര്‍ന്നു വായിക്കുക

അധ്യാപനത്തിന്റെ കാണാപ്പുറങ്ങള്‍ : ഒരു അനുഭവ സാക്ഷ്യം

>> Tuesday, May 6, 2014

കംപ്യൂട്ടറില്‍, അട്ടപ്പാടി എന്ന പേരു നല്‍കിയിട്ടുള്ള ഫോള്‍ഡറിലെ ഫോട്ടോകള്‍ വേഗത്തില്‍ സ്ക്രോള്‍ ചെയ്തുനോക്കുന്നതിനിടയില്‍ ലക്ഷ്മിയുടെയും അപ്പായുടെയും ഫോട്ടോകളില്‍ കണ്ണുകളുടക്കി. വെള്ള ഷര്‍ട്ടും മറൂണ്‍ പാവാടയും ചേര്‍ന്ന യൂണിഫോമിനൊപ്പം ഒരു പച്ച ഷാള്‍ (എന്റെ റൂംമേറ്റ് കൊടുത്തത്) കഴുത്തിലൂടെ മുന്നോട്ടിട്ട്, രണ്ടുപുറവും മെടഞ്ഞ് റിബണ്‍ കൊണ്ടു കെട്ടിയ കോലന്‍മുടിയില്‍ കനകാബരപ്പൂ ചൂടി, ചിരിച്ചുകൊണ്ട് ഞങ്ങളുടെ കോര്‍ട്ടേഴ്സിനു മുന്നിലെ ഇലകൊഴിഞ്ഞ മരത്തിനു മുന്‍പില്‍ ലക്ഷ്മിയും അപ്പാവും. സംതൃപ്തി സ്ഫുരിക്കുന്ന മുഖത്തിന്റെ ഉടമയായ അയാള്‍ ഒരു യോഗിയെ ഓര്‍മ്മിപ്പിക്കുന്നു.

ലക്ഷ്മി ഇപ്പോള്‍ എവിടെയായിരിക്കും? അമ്മ മരിച്ചപ്പോള്‍ അവര്‍ കോയമ്പത്തൂര്‍ക്ക് പോയെന്ന് കേട്ടിരുന്നു. ലക്ഷ്മിയുടെ അമ്മയെ ആദ്യമായി കണ്ട ദിവസം .... വരഗയാറിന്റെ തീരത്ത് വെള്ളാരം കല്ലുകള്‍ക്കിടയിലൂടെ ചിരിച്ചുകൊണ്ടൊഴുകുന്ന തെളിനീരിന്റെ കുളിര്‍മതേടി നടക്കാനിറങ്ങിയ ഒരു വൈകുന്നേരം ...

കൂടെയുള്ള ഹിന്ദിടീച്ചര്‍ പറഞ്ഞു.'ദേ, പേരയ്ക്ക കിട്ടുമോയെന്ന് നോക്കിയാലോ?'
പെട്ടന്നൊരു വിളി..."വാ .. ടീച്ചറേ"

നോക്കിയപ്പോള്‍ റോഡില്‍ നിന്നും വളരെ താഴെ മരങ്ങള്‍ക്കിടയില്‍ ലക്ഷ്മി.അവിടെ ഒരു വീടുണ്ടോ?

"ഞങ്ങള്‍ എങ്ങനെയാ അങ്ങോട്ടുവരുന്നത് ?"
"ഇതുകൂടി ഇറങ്ങി വാ ടീച്ചറെ.."

കല്ലുകളിലൂടെ ഓടിക്കയറിവന്ന് ലക്ഷ്മി ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.അഞ്ചാറുമുളകളും ഓലയും, സിമന്റ് ചാക്കും കൊണ്ട് ഒരു വീട്. താഴെ വെറും മണ്ണില്‍ രണ്ടുപെട്ടികള്‍. ഒന്നിനുമീതെ എട്ടാംക്ലാസിലെ പുസ്തകങ്ങള്‍. മറ്റേതിനുമീതെ അഞ്ചാറുപാത്രങ്ങള്‍, ഒരു ചീര്‍പ്പ്, ഒരു കൊച്ചുകണ്ണാടി, ടൂത്ത് ബ്രഷ്. ഇവയൊക്കെ ഓലകള്‍ക്കിടയില്‍ തിരിഞ്ഞുവെച്ചിരിക്കുന്നു. കുറച്ചപ്പുറത്ത് മൂന്നുകല്ലുകളില്‍ ഒരടുപ്പ് . വേനല്‍ക്കാലമായതിനാല്‍ പുഴയില്‍ നീരൊഴുക്ക് കുറവാണ്.

ഈശ്വരാ.. ഈ വര്‍ഷകാലത്ത് ഇവര്‍ എങ്ങനെയായിരിക്കും കഴിയുക. പതിമൂന്നുവയസായ ഒരു പെണ്‍കുട്ടി. പ്രായമായ അച്ഛനമ്മമാര്‍. മനസ്സൊന്നുപിടച്ചു.

"നാന്‍ വേലയ്ക്കൊന്നും പോകമാട്ടേ ടീച്ചര്‍, നാന്‍ പിച്ചയെടുക്കിറേന്‍, കാശ് എനക്കുവേണ്ട, ഒരു നാള്‍ അരക്കിലോ അരി കിടച്ചാ പോതും!"

ലക്ഷ്മിയുടെ അപ്പായുടെ സംസാരത്തില്‍നിന്നും മനസിലായി; ഇയാള്‍ ആദിവാസിയല്ലാത്തതിനാല്‍ ഒരാനുകൂല്യവുമില്ല, റേഷന്‍കാര്‍ഡില്ല, വോട്ടര്‍പട്ടികയില്‍ പേരില്ല, സ്വന്തമായി ഒരുതുണ്ടു ഭൂമി പോലുമില്ല. കോയമ്പത്തൂരില്‍ അലഞ്ഞുനടന്നപ്പോള്‍ ആരോരുമില്ലാത്ത ശെല്‍വി ജീവിതസഖിയായി. കടത്തിണ്ണയില്‍ ലക്ഷ്മി പിറന്നു.

"ഇന്ത പുള്ളയ്ക്കു ദീനമാ ടീച്ചര്‍ " ശെല്‍വിയെ ചൂണ്ടി അയാള്‍ പറഞ്ഞു. പല്ലുകളുന്തി, വിളര്‍ത്ത്, കണ്ണുകള്‍ കുഴിഞ്ഞ് ആ രൂപം ദയനീയമായി ഒന്നു ചിരിച്ചു.

"ഇവിടെ വല്ല പാമ്പോ തേളോ വന്നാലോ?" ആശങ്ക മറച്ചുവെയ്ക്കാന്‍ എനിക്കായില്ല.
'ആണ്ടവന്‍ കാപ്പാത്തും, ടീച്ചറേ'
അയാള്‍ പേരമരത്തിനും ചുവട്ടിലേയ്ക്ക് കൈ ചൂണ്ടി. മഞ്ഞള്‍ പൂശിയ ഒരു കല്ല്. ഒരു കൊച്ചുവിളക്കും.
"ടീച്ചര്‍ക്ക് പേരയ്ക്ക കൊട് ലക്ഷ്മീ" ലക്ഷ്മിയുടെ അമ്മ.

നേരം വൈകി. ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ലക്ഷ്മിയുടെ അപ്പ : "ടീച്ചര്‍ , എങ്ക പുള്ള നിലാവാകും ടീച്ചര്‍, നീങ്കള്‍ നല്ല ശൊല്ലിക്കൊടുക്കണം. എങ്കളുക്ക് ഒന്നുമേ തെരിയാത്."

ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. തിരിച്ചുനടക്കുമ്പോള്‍ കുറ്റബോധം തോന്നി. ലക്ഷ്മി. എസ്സ് 8 Aയിലെ ഹാജര്‍ പട്ടികയില്‍ ഒരു പേര്. എണ്ണം തികയ്ക്കാന്‍. അതിനപ്പുറം ലക്ഷ്മിയെ ആരെങ്കിലും പരിഗണിച്ചിട്ടുണ്ടോ?' അക്ഷരം പോലുമറിയാത്ത ഇതിനെയൊക്കെ എന്തുപഠിപ്പിക്കാനാ, കുറേയൊക്കെ വീട്ടിലുള്ളോര്‍ക്കും വേണം വിചാരം.' പതിവുപല്ലവി. തന്റെ കുട്ടി പൂര്‍ണ്ണചന്ദ്രനാണെന്നും അവള്‍ക്ക് നല്ല ബുദ്ധിയാണെന്നും അഭിമാനിക്കുന്ന അച്ഛന്‍.‌

പതിവുപോലെ മുറിയുടെ വാതിലിനും തറയ്ക്കുമിടയിലെ വിടവില്‍ 'വല്ല പഴുതാരയോ തേളോ വന്നാലോ, ഇവിടെത്ത തേളിനൊക്കെ ഇരട്ടി വിഷമാണ്.' എന്നുപറഞ്ഞ് മടക്കിയ കടലാസ് തിരുകിവെയ്ക്കുമ്പോള്‍ ഉള്ളിലെവിടെയോ കൊളുത്തി വലിക്കുന്നപോലെ.... പുഴക്കരയില്‍ ചാക്കുവിരിച്ച് കിടന്നുറങ്ങുന്ന ലക്ഷ്മി!!

ഉറക്കം വന്നില്ല. അടുത്ത വൈകുന്നേരവും ഞങ്ങള്‍ അതുവഴിതന്നെയാണ് നടക്കാന്‍ പോയത്. കാത്തുനിന്നപോലെ അവളവിടെയുണ്ട്; ലക്ഷ്മി!

"വാ, ടീച്ചറെ" ലക്ഷ്മി ക്ഷണിച്ചു.
'ഇന്നു നിങ്ങള്‍ ചൊല്ലിത്തന്ന പാട്ട് നാന്‍ പടിച്ചു ടീച്ചറെ ,നാന്‍ പാടട്ടെ?'

അനുവാദത്തിനു കാത്തുനില്‍ക്കാതെ നാലുവരി ഹിന്ദിപദ്യം അവള്‍ ഉറക്കെ പാടി. തലകുലുക്കിക്കൊണ്ട്, താളത്തില്‍ ഒരു നാലുവയസുകാരി നേഴ്സറിപ്പാട്ടുപാടുന്നപോലെ ..
മാനത്ത് നിലാവ് ഉദിച്ചുയരുകയായിരുന്നു അപ്പോള്‍.......
PDF Form of Shaija teachers Experience

അധ്യാപക പരിശീലനത്തെക്കുറിച്ച്
പാലക്കാട് ജില്ലയില്‍ നിന്നുള്ള SRG അംഗമാണ് ഷൈജ ടീച്ചര്‍. കുറേനാള്‍ അട്ടപ്പാടിയില്‍ അധ്യാപികയായിരുന്നു. വിദ്യാഭ്യാസ അവകാശനിയമത്തെക്കുറിച്ചും വിദ്യാഭ്യാസപ്രക്രിയയില്‍ അധ്യാപകന്റെ ഭാഗധേയത്തേക്കുറിച്ചും ചിന്തിക്കുന്ന ഈ വര്‍ഷത്തെ അദ്ധ്യാപകപരിശീലനവേളയില്‍ ഈ അനുഭവക്കുറിപ്പ് വായന ഒരു തുടക്കമാകട്ടെ.

വിദ്യാഭ്യാസം കുട്ടിയുടെ അവകാശമാക്കുന്നതോടെ അവ ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്വം രക്ഷിതാവിലും അധ്യാപകരിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നിക്ഷിപ്തമാകുന്നു. കുട്ടിയുടെ സമഗ്രവികസനം ഉറപ്പാക്കുന്നതിനുള്ള അധ്യാപകന്റെ ഉത്തരവാദിത്വം നിയമപരമാകുകയാണ്. കേവലമായ പാഠപുസ്തകവിനിമയത്തിനപ്പുറം കുട്ടിയുടെ വൈകാരികം, കായികം, മാനസികം,സര്‍ഗ്ഗാത്മകം തുടങ്ങി എല്ലാ തലങ്ങളിലുമുള്ള വികാസം ഉറപ്പുവരുത്തേണ്ടത് അധ്യാപകന്റെ കര്‍ത്തവ്യമാകുന്നു. സാമൂഹ്യ എഞ്ചിനീയര്‍, പഠന പ്രോത്സാഹകന്‍, സഹപഠിതാവ് തുടങ്ങിയ നിര്‍വചനങ്ങളില്‍ നിന്നും അധ്യാപകന്‍ കുറേകൂടി ഉയര്‍ന്ന തലങ്ങളിലേയ്ക്ക് മാറുകയാണ്. ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള സമഗ്രപഠനത്തോടൊപ്പം പാഠപുസ്തവിനിമയത്തിന്റെ പുതിയ സാധ്യതകളും പരിശീലനം ലക്ഷ്യമിടുന്നു. എല്ലാ അദ്ധ്യാപകര്‍ക്കും വിജയകരമായ പരിശീലനാനുഭവം ആശംസിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

SAMPOORNA വഴി ടി.സി നല്‍കലും
അഡ്‌മിഷന്‍ നടത്തലും

>> Friday, May 2, 2014

ഈ അധ്യയന വര്‍ഷം മുതല്‍ വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഴുവന്‍ സമ്പൂര്‍ണ വഴിയാണ് ചെയ്യേണ്ടതെന്ന 2014 ഏപ്രില്‍ 25 ലെ ഡി.പി.എ സര്‍ക്കുലര്‍ ഏവരും കണ്ടിരിക്കുമല്ലോ. ഇതോടെ സമ്പൂര്‍ണയില്‍ നിന്ന് ടി.സി പ്രിന്റു ചെയ്യുന്നതിനെക്കുറിച്ചും ടി.സിയുമായി വരുന്ന കുട്ടിയെ സമ്പൂര്‍ണ വഴി അഡ്മിറ്റ് ചെയ്യുന്നതിനെക്കുറിച്ചുമുള്ള പോസ്റ്റ് പബ്ളിഷ് ചെയ്യണമെന്ന് ചില അധ്യാപകര്‍ ആവശ്യപ്പെടുകയുണ്ടായി. വലിയ സാങ്കേതിക പരിജ്ഞാനമൊന്നുമില്ലാതെ തന്നെ ഈ പ്രവര്‍ത്തനം എളുപ്പത്തില്‍ നമുക്കു ചെയ്യാനാകും. ടി.സി ജനറേറ്റ് ചെയ്യുന്ന സിസ്റ്റത്തില്‍ പ്രിന്റര്‍ ഇല്ലെങ്കില്‍ അവ പി.ഡി.എഫ് ആക്കിയ ശേഷം മറ്റൊരു സിസ്റ്റത്തില്‍ നിന്നും പ്രിന്റ് എടുത്താല്‍ മതിയാകും. ഇതേക്കുറിച്ചുള്ള പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് തൃശൂര്‍ പൂങ്കുന്നം ജി.എച്ച്.എസ്.എസിലെ ഭാമ ടീച്ചറാണ്. ടി.സി ജനറേറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന അല്ലെങ്കില്‍ അഭിമുഖീകരിച്ച പ്രശ്നങ്ങള്‍ കമന്റു ചെയ്യുമല്ലോ. അവ മറ്റ് അധ്യാപകര്‍ക്കു കൂടി സഹായകമാകും. ടി.സി ജനറേറ്റ് ചെയ്യുന്നതിന്റെയും സമ്പൂര്‍ണവഴി അഡ്മിഷന്‍ നടത്തുന്നതിന്റേയും സ്റ്റെപ്പുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.

ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസ്സുകളിലെ ടി സി.

(ഓര്‍ക്കുക, വിവരങ്ങള്‍ കണ്‍ഫേം ചെയ്തെങ്കില്‍ മാത്രമേ ഒരു കുട്ടിയുടെ ടി സി ഇഷ്യൂ ചെയ്യാന്‍ സാധിക്കൂ..വിവരങ്ങള്‍ കണ്‍ഫേം ചെയ്യുന്നതിനുമുമ്പ് അവന്റെ / അവളുടെ വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ടി.സി പ്രിന്റെടുക്കുന്നതിനു മുമ്പാണ് വിവരങ്ങളില്‍ പിശകുകള്‍ കാണുന്നുവെന്നിരിക്കട്ടെ, വിവരങ്ങള്‍ unconfirm ചെയ്തു കിട്ടുന്നതിനായി അതത് ജില്ലകളിലെ ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരെ സമീപിക്കുകയാണ് വേണ്ടത്.)

  1. ടി.സി തയ്യാറാക്കുന്നതിനായി ആദ്യം സമ്പൂര്‍ണ പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക.
  2. തുറന്നു വരുന്ന പേജിനു മുകളിലുള്ള ടാബില്‍ നിന്നും class and divisionsല്‍ ക്ലിക്ക് ചെയ്യുക.
  3. ഇതില്‍ നിന്നും ടി.സി തയ്യാറാക്കേണ്ട കുട്ടിയുടെ ക്ലാസ്, ഡിവിഷന്‍ എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് തുറക്കുക.
  4. ആ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ കാണാം. ടി.സി നല്‍കേണ്ട കുട്ടിയുടെ പേരിനു നേരെ Confirmed ആണെന്ന് നോക്കി ഉറപ്പു വരുത്തിയ ശേഷം ടി.സി നല്‍കേണ്ട കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക. ആ കുട്ടിയുടെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ പേജ് തുറന്നു വരുന്നു.
  5. കുട്ടിയുടെ പേരിനു മുകളില്‍ വലതുവശത്തുകാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക.
  6. കിട്ടുന്ന പേജിലെ TC Number നു നേരെ School Code/TC No/2014 എന്ന ക്രമത്തില്‍ കാണാന്‍ കഴിയും. നടുവില്‍ കാണുന്ന TC Noല്‍ ഇനി നല്‍കിത്തുടങ്ങേണ്ട നമ്പര്‍ ആയിരിക്കണം വരേണ്ടത്. അതായത് സ്ക്കൂളില്‍ നിന്നും ഏറ്റവുമൊടുവില്‍ നല്‍കിയ ടി.സിയിലെ നമ്പര്‍ 167 ആണെങ്കില്‍ ഇവിടെ നല്‍കേണ്ടത് 168 ആയിരിക്കണം. അപ്പോള്‍ TC Number ഇങ്ങനെയായിരിക്കും School Code/168/2014 കാണുക.
  7. Whether Qualified for Promotion എന്നതിന് നേരെ ക്ലാസ് പ്രമോഷന് അര്‍ഹത നേടിയ കുട്ടിയാണെങ്കില്‍ Yes എന്നും അല്ലെങ്കില്‍ No എന്നും നല്‍കുക.

    ശ്രദ്ധിക്കുക: ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് ടി.സി നല്‍കുമ്പോള്‍ പുതിയ സ്ക്കൂളില്‍ ചേരേണ്ടത് ഏഴാം ക്ലാസിലേക്കാണെങ്കില്‍ പ്രമോഷന് അര്‍ഹതയുണ്ട് എന്ന അര്‍ത്ഥത്തില്‍ Yes എന്നാണ് നല്‍കേണ്ടത്. ഒരു സ്ക്കൂളിലെ ആറാം ക്ലാസില്‍ നിന്നും മറ്റൊരു സ്ക്കൂളിലെ ആറാം ക്ലാസിലേക്ക് തന്നെയാണ് ടി.സിയെങ്കില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ പ്രമോഷന്‍ നല്‍കേണ്ടതില്ല എന്ന അര്‍ത്ഥത്തില്‍ No എന്നാണ് നല്‍കേണ്ടത്.
  8. Whether the pupil was in receipt of Fee Concession എന്നതിനു നേരെ ഫീസ് ഇളവ് ലഭിക്കുന്ന കുട്ടിയാണെങ്കില്‍ Yes എന്നും അല്ലെങ്കില്‍ No എന്നും നല്‍കുക.
  9. Date of Pupils Last attendance to School എന്നതിനു നേരെ കുട്ടി ഏറ്റവും ഒടുവില്‍ ഹാജരായ പ്രവൃത്തി ദിവസവും നല്‍കുക.
  10. Date of admission or Promotion to that Standard എന്നതിനു നേരെ കുട്ടിക്ക് പ്രമോഷന് നല്‍കിയ തീയതി നല്‍കുക.
  11. Date on which the name was Removed from Rolls എന്നതിനു നേരെ അഡ്മിഷന്‍ റോളില്‍ നിന്നും കുട്ടിയെ Remove ചെയ്യുന്ന തീയതി ചേര്‍ക്കുക.
  12. Date of application for Certificate എന്നതിന് നേരെ കുട്ടിയുടെ ടി.സിക്കായി അപേക്ഷ നല്‍കിയ തീയതി ചേര്‍ക്കുക.
  13. Date of issue of certificate എന്നതിനു നേരെ ടി.സി നല്‍കുന്ന തീയതി ചേര്‍ക്കുക.
  14. Reason for leaving നു നേരെയുള്ള പോപ്അപ് മെനുവില്‍ നിന്നും Request ഓ Higher studies ഓ തിരഞ്ഞെടുക്കാം.
  15. മേല്‍പ്പറഞ്ഞ പ്രകാരം Request/Higher Studies തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അതിനു കീഴിലായി പുതിയൊരു വരി ദൃശ്യമാകുന്നത് കാണാം. ഈ കോമ്പോ ബോക്സിനുള്ളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന Schoolകളിലേക്കാണ് ടി.സി നല്‍കേണ്ടതെങ്കില്‍ From database എന്നത് തിരഞ്ഞെടുത്ത് Revenue district, educational district, Sub district, School എന്നിവ പടിപടിയായി സെലക്ട് ചെയ്യുക.
  16. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന Schoolകളിലേക്കല്ല കുട്ടി ടി.സി വാങ്ങി പോകുന്നതെങ്കില്‍ കോമ്പോ ബോക്സില്‍ നിന്നും Other തിരഞ്ഞെടുത്ത് Destination school name ആയി ഏത് സ്ക്കൂളിലേക്കാണോ ടി.സി വാങ്ങുന്നത്; ആ സ്ക്കൂളിന്റെ പേര് എന്റര്‍ ചെയ്യുക.
  17. Number of school days up to date , Number of school days pupil attended ഇവ നല്കി താഴെ കാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക.
  18. വരുന്ന വിന്‍ഡോയില്‍ Print TC യില്‍ ക്ലിക്ക് ചെയ്യുക.
  19. തുറന്നു വരുന്ന പേജിലെ print ല്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുക്കാം. അല്ലെങ്കില്‍ print to file കൊടുത്ത് pdf ആയി സേവ് ചെയ്യുക. എഴുതിത്തയ്യാറാക്കിയിരുന്ന ടി.സിക്കു പകരം സമ്പൂര്‍ണയില്‍ ചെയ്തെടുത്ത ടി.സിയുടെ ഈ പ്രിന്റാണ് കുട്ടി അഡ്മിഷന്‍ നേടാനാഗ്രഹിക്കുന്ന സ്ക്കൂളിലേക്ക് നല്‍കേണ്ടത്.
    ശ്രദ്ധിക്കുക: Close ചെയ്യുന്നതിനു മുമ്പ് പേജിന്റെ ഇടതു വശത്തായി ✓TC Issued Mark as not Issued എന്ന് കാണിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണേ. ഇവിടെ TC Not Issued എന്നാണ് ഇപ്പോഴും കാണിക്കുന്നതെങ്കില്‍ ടി.സിയുടെ പ്രിന്റൗട്ട് ലഭിക്കുന്ന സ്ക്കൂള്‍ അധികാരികള്‍ കുട്ടിയെ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കുകയില്ല. കാരണം, ടി.സിയുടെ പ്രിന്റ് ഔട്ട് സ്ക്കൂളില്‍ നിന്ന് നല്‍കിയാലും കുട്ടി നമ്മുടെ സ്ക്കൂളിന്റെ ഡാറ്റാബേസില്‍ത്തന്നെയായിരിക്കും ഉണ്ടാവുക. ഇത്തരം സാഹചര്യങ്ങളില്‍ Mark as Issued എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പ്രശ്നം പരിഹരിക്കപ്പെടും.


TC ISSUE ചെയ്ത കുട്ടിയുടെ ടി.സിയുടെ പ്രിന്റ് വീണ്ടും എടുക്കുന്നതെങ്ങനെ?


എന്തെങ്കിലും കാരണവശാല്‍ ഇപ്പോള്‍ തയ്യാറാക്കിയ ടി.സിയുടെ പകര്‍പ്പ് പിന്നീട് എടുക്കണമെന്നുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ സ്റ്റെപ്പുകളിലൂടെ പോയി പ്രിന്റെടുക്കാനാവില്ല. കാരണം TC Issue ചെയ്തതോടെ കുട്ടി റോളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുമല്ലോ. ഇതിനായി പേജിനു മുകളിലുള്ള രണ്ടാമത്തെ ടാബ് ആയ Students ല്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന പേജില്‍ Search Former Students എന്ന ഒരു ടാബില്‍ ക്ലിക്ക് ചെയ്യുക. ചുവടെയുള്ള ചിത്രം നോക്കൂ.
ഇതില്‍ TC Issue ചെയ്ത കുട്ടിയുടെ പേരോ അതുമല്ലെങ്കില്‍ TC Numberഓ (School Code/TC No/Year) നല്‍കിക്കൊണ്ട് കുട്ടിയെ സെര്‍ച്ച് ചെയ്ത് കണ്ടെത്താം. കുട്ടിയെ കണ്ടെത്തിയാല്‍ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന പേജിലെ Print TC വഴി വീണ്ടും TC പ്രിന്റ് ചെയ്യാവുന്നതേയുള്ളു.

TC ISSUE ചെയ്ത ശേഷം Edit ചെയ്യുന്നതെങ്ങനെ?
തൊട്ടുമുകളില്‍ പറഞ്ഞ രീതിയില്‍ Former Students ല്‍ നിന്നും കുട്ടിയെ കണ്ടെത്തുക. TC നേരത്തെ Issue ചെയ്ത കുട്ടിയാണെങ്കില്‍ പേജിന്റെ ഇടതു വശത്തായി ✓TC Issued Mark as not Issued എന്നു കാണുന്നുണ്ടാകും.
TC എഡിറ്റ് ചെയ്യണമെന്നുണ്ടെങ്കില്‍, അതിലെ Mark as not Issued എന്നതില്‍ ക്ലിക്ക് ചെയ്യണം. ഇപ്പോള്‍ പേജിന്റെ വലതു മുകളിലായി Print TC, Conduct Certificate എന്നിവയ്ക്ക് ഇടയിലായി Edit TC എന്ന ടാബ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകും. ഈ ടാബില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ TCയില്‍ വരുത്തി വീണ്ടും Issue ചെയ്യാവുന്നതാണ്.

മറ്റൊരു വിദ്യാലയത്തില്‍ നിന്നും TC കൊണ്ടു വരുന്ന കുട്ടിയെ സമ്പൂര്‍ണ വഴി Admit ചെയ്യുന്നതെങ്ങനെ?

  1. സമ്പൂര്‍ണ പോര്‍ട്ടലിലെ മൂന്നാമത്തെ ടാബായ Admissionല്‍ ക്ലിക്ക് ചെയ്യുക.
  2. തുറന്നു വരുന്ന പേജിലെ Admit from TC No എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  3. കുട്ടി കൊണ്ടു വന്നിരിക്കുന്ന ടി.സിയുടെ പ്രിന്റൗട്ടില്‍ നിന്നും TC Number (School Code/TC No/Year) കൃത്യമായി നല്‍കി സബ്മിറ്റ് ചെയ്യുക.
  4. തുടര്‍ന്നു വരുന്ന പേജില്‍ നിങ്ങളുടെ വിദ്യാലയത്തില്‍ കുട്ടിയെ അഡ്മിറ്റ് ചെയ്യുമ്പോഴുള്ള അഡ്മിഷന്‍ നമ്പര്‍ ചേര്‍ക്കുക. തുടര്‍ന്ന് Submit ബട്ടണ്‍ ക്ലിക്ക് ചെയ്തു കൊണ്ട് നിങ്ങളുടെ വിദ്യാലയത്തിലെ റോളിലേക്ക് അഡ്മിറ്റ് ചെയ്യാന്‍ സാധിക്കും.

പത്താംക്ലാസ്സിലെ ടി സി പ്രിന്റെടുക്കുന്നതെങ്ങനെ?
  1. പത്താം ക്ലാസ്സിലെ കുട്ടികളുടെ ടി സി ജനറേറ്റു് ചെയ്യാന്‍ സമ്പൂര്‍ണ പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക.
  2. class and divisions - Tenth standard -- ഡിവിഷനില്‍ ക്ലിക്ക് ചെയ്യുക ആ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ കാണാം. അതില്‍ നിന്നും ഒന്നാമത്തെ കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക.
  3. ആ കുട്ടിയുടെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ പേജ് തുറന്നു വരുന്നു.
  4. കുട്ടിയുടെ പേരിനു മുകളില്‍ വലതുവശത്തുകാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക
  5. കിട്ടുന്ന പേജില്‍ TC Number തുടങ്ങി Date of issue of certificate വരെയുള്ള ചോദ്യങ്ങള്‍ക്കു സ്ക്കൂള്‍ രേഖകളുമായി ഒത്തുനോക്കി വേണ്ട മാറ്റങ്ങള്‍ വരുത്താം.
  6. Reason for leaving നു നേരെയുള്ള പോപ്അപ് മെനുവില്‍ നിന്നും Course Complete എന്നു തെരഞ്ഞെടുക്കുക.
  7. Number of school days up to date , Number of school days pupil attended ഇവ നല്കി താഴെ കാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക വരുന്ന വിന്‍ഡോയില്‍ Print TC യില്‍ ക്ലിക്ക് ചെയ്യുക .
  8. തുറന്നു വരുന്ന പേജിലെ print ല്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുക്കാം. അല്ലെങ്കില്‍ print to file കൊടുത്ത് pdf ആയി സേവ് ചെയ്യുക.
  9. പ്രിന്റ് എടുക്കുമ്പോള്‍ രണ്ടു പേജിലായാണ് വരുന്നതെങ്കില്‍ print / print to file കൊടുക്കുന്നതിനുമുമ്പ് അതേ വിന്‍ഡോയിലുള്ള page setup ല്‍ paper size A4 ആക്കുക.
  10. ഇത്തരത്തില്‍ എല്ലാ കുട്ടികളുടേയും ചെയ്തതിനുശേഷം ഒരുമിച്ച് പ്രിന്റ് എടുത്താല്‍ മതി.
  11. ഇതിനൊപ്പം തന്നെ conduct certificate ഉം എടുക്കാം. Print TC ക്ക് തൊട്ടു വലതുവശത്തുള്ള conduct certificate ല്‍ ക്ലിക്ക് ചെയ്യുക വരുന്ന വിന്‍ഡോയില്‍ conduct നു നേരെ എന്താണോ വേണ്ടത് അത് ടൈപ്പ് ചെയ്ത് Done ല്‍ ക്ലിക്ക് ചെയ്യുക.
  12. അവിടെ നിന്നും print ല്‍ ക്ലിക്ക് ചെയ്താല്‍ ഫയല്‍ സേവ് ചെയ്യപ്പെടും.
  13. ഓരോ കുട്ടിയുടേയും ടി.സി ജനറേറ്റു ചെയ്തത് പ്രിന്റു ചെയ്യാനുള്ള സൗകര്യത്തിന് ഒന്നിച്ച് ഒരു പി.ഡി.എഫ് ഫയലാക്കി മാറ്റുന്നതിന് ഉബുണ്ടുവില്‍ Application --->Office----> PDF Shuffler തുറന്ന് Import pdf files, Export & save in a single file എന്ന ക്രമത്തിലാക്കി മാറ്റുക.


Read More | തുടര്‍ന്നു വായിക്കുക

SCHOOL CODE UNIFICATION

>> Tuesday, April 29, 2014

ഈ വരുന്ന അധ്യയനവര്‍ഷം മുതല്‍, സംസ്ഥാനത്തെ എല്‍പി,യുപി,ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളുടെ (ഗവ.,എയ്ഡഡ്,അണ്‍എയ്ഡഡ്- റെക്കഗ്‌നൈസ്ഡ്...) സ്റ്റേറ്റ് കോഡുകള്‍ യുണീക്ക് നമ്പറായി മാറ്റുന്നതിനുള്ള, ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതോടൊപ്പം തന്നെ, ഈ സ്റ്റേറ്റ് കോഡ്, ദേശീയതലത്തില്‍ അനുവദിച്ചിട്ടുള്ള U-DISE (Unified District Information System for Education) കോഡുമായി ലിങ്ക് ചെയ്യേണ്ടതും അനിവാര്യമായി വന്നിരിക്കുകയാണ്. ജൂണ്‍ മുതല്‍, സ്കൂളിന്റെ ലറ്റര്‍പാഡിലും, സീലിലും മറ്റും ഈ രണ്ട് നമ്പറുകളും കാണിച്ചിരിക്കണമെന്നും, എല്ലാ വകുപ്പുതല ആശയവിനിമയങ്ങളിലും രണ്ടുകോഡുകളും രേഖപ്പെടുത്തിയിരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്. സ്റ്റേറ്റ് കോഡ്, ദേശീയതലത്തില്‍ അനുവദിച്ചിട്ടുള്ള UDISE കോഡുമായി ലിങ്ക് ചെയ്യുന്നതിന്നായി എന്തെല്ലാം കാര്യങ്ങളാണ്, ഓരോ സ്കൂളും ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം.

സംസ്ഥാനത്തെ പ്രൈമറി വിഭാഗം മുതല്‍ സെക്കന്ററി വിഭാഗം വരെ (Government, Aided and Recognised Unaided) പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളും www.itschool.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് school code unification എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നല്കിയിട്ടുള്ള തിരിച്ചറിയല്‍ നമ്പരുകള്‍ പുനഃ ക്രമീകരികേണ്ടതും ആയത് കേന്ദ്ര സര്‍ക്കാരിന്റെ U-DISE കോ‍ഡുമായി ബന്ധിപ്പിക്കേണ്ടതുമാണ്.

മെയ് 1 മുതല്‍ 5 വരേയുള്ള ദിവസങ്ങള്‍ക്കുള്ളില്‍, ലളിതമായ ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള പരിശീലനങ്ങള്‍ ഇന്നത്തോടെ സംസ്ഥാനമെമ്പാടും പൂര്‍ത്തിയായിക്കഴിയും. ഈ പ്രക്രിയ എങ്ങനെയാണ് ചെയ്യുന്നതെന്ന്, എറണാകുളം ജില്ലാ ഐടി@സ്കൂള്‍ മാസ്റ്റര്‍‌ട്രെയിനര്‍ ശ്രീ ദേവരാജന്‍ സാര്‍ തയ്യാറാക്കിയ ഈ പ്രസന്റേഷന്‍ വീക്ഷിച്ചാല്‍, ആര്‍ക്കും മനസ്സിലാകാവുന്നതേയുള്ളൂ

  • എല്‍.പി, യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ സമ്പൂര്‍ണ്ണയുടെ user name-ഉം password -ഉം ആണ് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ടത്.
  • ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’8′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
  • വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’90′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
  • ഹയര്‍ സെക്കന്ററി, വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ ആദ്യപ്രാവശ്യം ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ പാസ് വേഡ് മാറ്റേണ്ടതാണ്.
  • സ്കൂളിന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍ ശരിയായിട്ടാണ് എന്‍ട്രി ചെയ്യുന്നത് എന്നത് അതാത് HM മാര്‍ ഉറപ്പുവരുത്തുക.

USER GUIDE

DATA ENTRY SITE

(ഓരോ സ്കൂളും, സൈറ്റില്‍നിന്നും ലഭിക്കുന്ന സ്റ്റേറ്റ് കോഡും, UDISE കോഡും കുറിച്ചെടുത്ത് സൂക്ഷിക്കണം. എല്‍പി,യുപി,ഹൈസ്കൂള്‍ വിഭാഗങ്ങളുടെ സ്റ്റേറ്റ് കോഡ് ഇപ്പോഴുള്ള കോഡിന്റെ മുന്നില്‍ 7ചേര്‍ത്തതും, ഹയര്‍സെക്കന്ററിയുടേത് 8ചേര്‍ത്തതും, വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയുടേത് 90ചേര്‍ത്തതുമാണ്.)



എറണാകുളം ജില്ലക്കാര്‍ക്ക് മാത്രം

എറണാകുളം റവന്യൂ ജില്ലയിലെ സ്കൂളുകളുടെ ലെറ്റര്‍ഹെഡ്ഡില്‍ ഇനിമുതല്‍ സ്റ്റേറ്റ് കോഡും, UDISE കോഡും ബാര്‍കോഡുകളായി രേഖപ്പെടുത്തുവാനും തീരുമാനമായിട്ടുണ്ട്. അതിനുള്ള വളരേ ലളിതമായ മാര്‍ഗ്ഗം,എറണാകുളം ഐടി@സ്കൂള്‍ മാസ്റ്റര്‍ട്രെയിനര്‍ ശ്രീ അജിജോണ്‍ സാര്‍ തയ്യാറാക്കിയത് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
  1. www.barcodesinc.com എന്ന സൈറ്റില്‍ പ്രവേശിക്കുക.
  2. Text Box ല്‍ സ്ക്കൂള്‍ കോഡ് ടൈപ്പ് ചെയ്യുക
  3. Generate Barcode എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
  4. ഇപ്പോള്‍ ജനറേറ്റ് ചെയ്ത ബാര്‍കോഡിനു മുകളില്‍ Right Click ചെയ്ത് Save Image as ആയി ചിത്രം നമ്മുടെ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്യാം.
  5. ഈ കോഡ് കോപ്പി ചെയ്ത് ലെറ്റര്‍ ഹെഡിലേക്ക് പേസ്റ്റു ചെയ്യാം.
  6. UDISE കോഡിന്റെ ബാര്‍കോഡും ഇപ്രകാരം കോപ്പി & പേസ്റ്റ് ചെയ്യാം


Read More | തുടര്‍ന്നു വായിക്കുക

ഒരുക്കം 2014

>> Sunday, April 20, 2014



പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് എന്നും ഉപകാരപ്രദമാകുന്ന ഒരു മെറ്റീരിയലാണ് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഒരുക്കം. ഈ അധ്യയന വര്‍ഷത്തെ (2014) എല്ലാ വിഷയങ്ങളുടേയും ഒരുക്കം പ്രസിദ്ധീകരിച്ചു. താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും വിവിധ വിഷയങ്ങളുടെ പഠന സഹായികള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ഒപ്പം നിങ്ങളുടെ സംശയങ്ങള്‍ ചുവടെ കമന്റായി ചോദിക്കുകയും ചെയ്യാം.

Malayalam

English - Answers (Prepared by Johnson.T.P, Thekkekara Sir)

Hindi

Sanskrit

Arabic

Urdu

Social Science

Physics

Chemistry

Biology

Mathematics


ഒരുക്കം 2013


Read More | തുടര്‍ന്നു വായിക്കുക

Election Experience and suggestions

>> Friday, April 11, 2014

അങ്ങനെ കേരളം കാത്തിരുന്ന ലോകസഭാ ഇലക്ഷന്‍ ഭംഗിയായി അവസാനിച്ചു. ഇലക്ഷന്‍ നടത്തിപ്പിന് മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകളും മെറ്റീരിയലുകളും ഉപകാരപ്പെട്ടു എന്ന് ധാരാളം പേര്‍ ഞങ്ങളെ അറിയിച്ചിരുന്നു. സന്തോഷം. പക്ഷെ അതോടൊപ്പം തന്നെ സന്തോഷം തോന്നിയത് അധ്യാപകരല്ലാത്ത മറ്റ് ഉദ്യോഗസ്ഥരുടെ കയ്യില്‍ മാത്​സ് ബ്ലോഗിലെ മെറ്റീരിയലുകള്‍ ഇരിക്കുന്നത് കണ്ടപ്പോഴാണ്. അതിനൊരു കാരണമുണ്ട്. ഇലക്ഷന്‍ നടത്തിപ്പിനാവശ്യമായ സഹായികള്‍ മാത്​സ് ബ്ലോഗില്‍ നിന്നും ലഭിക്കുമെന്ന് പരിശീലനോദ്യോഗസ്ഥരോട് പല അധ്യാപകരും പറഞ്ഞതനുസരിച്ച് പരിശീലനോദ്യോഗസ്ഥര്‍ ക്ലാസുകളില്‍ മാത്​സ് ബ്ലോഗ് പരിചയപ്പെടുത്തിയതായും അറിയാന്‍ കഴിഞ്ഞു. മാത്​സ് ബ്ലോഗിന്റെ ലക്ഷ്യത്തെ പൂര്‍ണാര്‍ത്ഥത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന എല്ലാ അധ്യാപകര്‍ക്കും കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നന്ദി പറയട്ടെ. അവധിക്കാലം രസകരമാക്കാന്‍ ഒരു ചര്‍ച്ചക്ക് തുടക്കമിടുകയാണ് മാത്​സ് ബ്ലോഗ്. നമുക്ക് ചര്‍ച്ച തുടങ്ങാം. ആധുനിക സാങ്കേതിക വിദ്യ ഇത്രയേറെ വളര്‍ന്നിട്ടും അത് ഉപയോഗിക്കപ്പെട്ടത് വോട്ടിങ്ങ് മെഷീനിലും SMSലും മാത്രമായിരുന്നു. എത്രയേറെ പേപ്പറുകളും കവറുകളും മനുഷ്യാധ്വാനവും പണവുമാണ് അതിനായി ചെലവഴിക്കപ്പെട്ടത്? ഇത് മെച്ചപ്പെടുത്താന്‍ നമുക്ക് പുത്തന്‍ ആശയങ്ങള്‍ നല്‍കാനുണ്ടോ? നിങ്ങളുടെ ഇത്തവണത്തെ ഇലക്ഷന്‍ അനുഭവങ്ങള്‍, പുത്തന്‍ ആശയങ്ങള്‍ എന്നിവ ഈ പോസ്റ്റിലൂടെ പങ്കുവെക്കാം.

പതിവുപോലെ ഇത്തവണയും ഇലക്ഷന്‍ അവസാനിപ്പിച്ച ശേഷം പെട്ടിയും കവറുകളുമായി ക്യാമ്പിലെത്തിയപ്പോള്‍ കാണാത്തതും കിട്ടാത്തതുമായ ഫോമുകളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്ന് ചിലരെങ്കിലും പരാതി പറയുന്നതു കേട്ടു. രണ്ടു ദിവസത്തെ വിശ്രമമില്ലാത്ത ജോലിക്കു ശേഷം എല്ലാം തിരിച്ചേല്‍പ്പിക്കാന്‍ വരുമ്പോള്‍ കിട്ടാത്ത ഫോമില്‍ റിപ്പോര്‍ട്ടുകള്‍ ചോദിക്കുമ്പോള്‍ അനിര്‍വചനീയമായ ചില വികാരവിക്ഷോഭങ്ങള്‍ വരുമെങ്കിലും ഇതെല്ലാം ചോദിക്കുന്നവരും അവരുടെ ജോലി ചെയ്യുകയാണല്ലോയെന്ന ചിന്തയില്‍ അതെല്ലാം സംഘടിപ്പിച്ചു തയ്യാറാക്കിക്കൊടുക്കാറാണ് പതിവ്. യഥാര്‍ത്ഥത്തില്‍ ഇലക്ഷന്റെ തുടക്കം മുതല്‍ ചിന്തിക്കുക. എന്തെല്ലാം കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയും?


Read More | തുടര്‍ന്നു വായിക്കുക

TDS Nil Statement കൊടുക്കേണ്ടതുണ്ടോ?

2014-2015 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ് കൃത്യമായി നികുതിയടക്കാത്തവരെയും റിട്ടേണുകള്‍ ഫയല്‍ ചെയ്യാത്ത സ്ഥാപനങ്ങളേയും കണ്ടെത്തി നടപടികളെടുക്കുമെന്ന് മുന്നറിയിപ്പു തന്നുകഴിഞ്ഞു. ‌ഓരോ സാമ്പത്തികവര്‍ഷാവസാനമെത്തുമ്പോഴും അതുവരെയുള്ള വരവും ചെലവും നോക്കി ആ സാമ്പത്തികവര്‍ഷത്തെ ഇന്‍കംടാക്സ് പൂര്‍ണമായും നല്‍കേണ്ട ചുമതല ഓരോ വ്യക്തിക്കുമുള്ളതാണ്. അതനുസരിച്ച് ഫെബ്രുവരി അവസാനത്തോടെ തന്നെ കൃത്യമായി റിട്ടേണുകള്‍ സമര്‍പ്പിക്കുകയും നികുതിയുണ്ടെങ്കില്‍ അത് നല്‍കുകയും ചെയ്തില്ലെങ്കില്‍ അതിന്റെയെല്ലാം പരിപൂര്‍ണ ഉത്തരവാദിത്വം അതത് വ്യക്തിക്കു തന്നെയാണ്. എന്നാല്‍ ആ വ്യക്തിക്കു വരുന്ന ഇന്‍കംടാക്സ് ഓരോ മാസവും തവണകളായി പിടിച്ച് സര്‍ക്കാരിലേക്ക് അടക്കേണ്ട ചുമതലയും ഇതിന്റെ വിവരങ്ങള്‍ ഓരോ മൂന്നുമാസം കൂടുമ്പോഴും ക്വാര്‍ട്ടറുകളായി (Q1,Q2,Q3,Q4) e-TDS സമര്‍പ്പിക്കേണ്ട ചുമതല അതത് സ്ഥാപനമേലധികാരിക്കാണ്. ഇത് ചെയ്തില്ലെങ്കില്‍ പിഴ ഈടാക്കുന്നത് സ്ഥാപനമേലധികാരിയില്‍ നിന്നായിരിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ ഇത് കൃത്യമായി ചെയ്യാത്ത സ്ഥാപനമേലധികാരികള്‍ വന്‍പിഴയില്‍ നിന്നും രക്ഷപെട്ടത് ഈ ഒരു സര്‍ക്കുലറിലൂടെയായിരുന്നു.

RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് TDS Return തയ്യാറാക്കുന്നത് എങ്ങിനെയെന്ന് മുമ്പ് ഒരു പോസ്റ്റിലൂടെ നാം കണ്ടതാണ്. മൂന്ന് മാസങ്ങള്‍ വീതമുള്ള ഓരോ ക്വാര്‍ട്ടറിന് ശേഷവും നാം ആ ക്വാര്‍ട്ടറില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്റെ കണക്കാണ് റിട്ടേണില്‍ നല്കുന്നത്. മുമ്പ് ഒരു ക്വാട്ടറില്‍ ടാക്സ് കുറച്ചില്ലെങ്കിലും ആ ക്വാര്‍ട്ടറിന്റെ റിട്ടേണ്‍ (Nil Statement) നല്‍കണമെന്നത് നിര്‍ബന്ധമായിരുന്നു. എന്നാല്‍ 2013-14 സാമ്പത്തിക വര്‍ഷം മുതല്‍ Nil Statement നല്‍കേണ്ടതില്ല. പുതിയ RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് Nil Statement തയ്യാറാക്കാനും കഴിയില്ല.

ശമ്പളത്തില്‍ നിന്നും ടാക്സ് കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറുകളില്‍ ഒരു Declaration നല്‍കുന്നതിന് TRACES ല്‍ പുതുതായി സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഒരു Declaration നല്‍കിയാല്‍ ടാക്സ് കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറിന് TDS return ഫയല്‍ ചെയ്തില്ല എന്ന് പറഞ്ഞ് TRACES നിന്നും വരുന്ന നോട്ടീസുക ഒഴിവാക്കാം. ഇത് ചെയ്യുന്നതെങ്ങനെ എന്ന് നമുക്ക് നോക്കാം.

ഇതിന് TRACES ല്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് ആവശ്യമാണ്‌. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ വീണ്ടും അത് ചെയ്യേണ്ടതില്ല. രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. ഇത് എങ്ങനെ എന്നറിയാന്‍ ഇതില്‍ ക്ളിക്ക് ചെയ്യുക.

TRACES ല്‍ രജിസ്റ്റര്‍ ചെയ്ത് ചെയ്തു കഴിഞ്ഞാല്‍ User ID, Password, TAN Number എന്നിവ നല്‍കി ലോഗിന്‍ ചെയ്യാം. അപ്പോള്‍ താഴെയുള്ള ചിത്രത്തിലുള്ളത് പോലെ നമ്മുടെ പേജ് തുറക്കും.
ഈ പേജില്‍ "Statements, Payments" ല്‍ ക്ളിക്ക് ചെയ്‌താല്‍ വരുന്ന drop down list ല്‍ "Declaration for non filing of Statements" ല്‍ ക്ളിക്ക്ചെയ്യുക അപ്പോള്‍ തുറന്നു വരുന്ന പേജില്‍ടാക്സ്കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറിന്റെ Financial Year, Quarter എന്നിവ drop down list ല്‍ നിന്നും സെലക്ട്‌ ചെയ്യുക. തുടര്‍ന്നു Form Type ല്‍ 24Q എന്ന് സെലക്ട്‌ ചെയ്യുക. ഇനി TDS ഫയല്‍ ചെയ്യാതിരിക്കാനുള്ള കാരണം കാണിക്കണം. ഇതിനു Reason എന്നതിന് നേരെ ക്ളിക്ക് ചെയ്യുമ്പോള്‍ വരുന്ന drop down menu വില്‍ നിന്നും കാരണം സെലക്ട്‌ ചെയ്യാം.
ഇതില്‍ ഒന്നാമത്തെ കാരണം തെരഞ്ഞെടുക്കുകയോ "Any other reason" കാണിക്കുകയോ ചെയ്യാം. Any other Reason ആണ് കൊടുക്കുന്നതെങ്കില്‍ കൃത്യമായ കാരണം കൂടി കാണിക്കണം. അവിടെ Tax not deducted from salary എന്ന് ചേര്‍ക്കുകയുമാവാം. എന്നിട്ട് താഴെയുള്ള ബട്ടണില്‍ ക്ളിക്ക് ചെയ്‌താല്‍ അടുത്ത പേജില്‍ എത്തുന്നു. ഈ പേജില്‍ ഒരു Declaration നല്‍കേണ്ടതുണ്ട്.
ഈ പേജില്‍ മൂന്ന് സ്റ്റേറ്റ്മെന്റുകളുടെ തുടക്കത്തിലുമുള്ള ചതുരക്കള്ളികളില്‍ ക്ളിക്ക് ചെയ്തു ശരി ഇട്ട ശേഷം താഴെയുള്ള "I agree" എന്ന ബട്ടണില്‍ ക്ളിക്ക് ചെയ്യുക. അപ്പോള്‍ "Filing status for the statements selected by യു has successfully changed" എന്ന message box കാണാം.

തെറ്റായി ഏതെങ്കിലും ക്വാര്‍ട്ടറില്‍ മുകളില്‍ കാണിച്ച പോലെ Declaration കൊടുത്തു പോയാല്‍ ഒരു തവണ അത് മാറ്റുന്നതിനും അവസരമുണ്ട്. ഇതിനായി ലോഗിണ്‍ ചെയ്ത ശേഷം Statements payments ക്ലിക്ക് ചെയ്ത് "Declaration for non filing of statements" ക്ലിക്ക് ചെയ്യുക.
ഇതില്‍ മാറ്റം ആവശ്യമുള്ള ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ഉള്ള ചതുരക്കള്ളിയില്‍ ക്ളിക്ക് ചെയ്ത് അതിനു താഴെയുള്ള "Change Filing Status" ക്ളിക്ക് ചെയ്യുക.


Read More | തുടര്‍ന്നു വായിക്കുക

Synfig Studio - 2D Animation Lesson 2

>> Saturday, March 29, 2014


2D അനിമേഷന്‍ സോഫ്റ്റ്‌വെയറായ Synfig നെ പരിചയപ്പെടുത്തിയ പോസ്റ്റ് (ഒന്നാം പാഠം)പ്രസിദ്ധീകരിച്ചിട്ട് മൂന്നുമാസം കഴിഞ്ഞു.പലരും രണ്ടാംപാഠമെവിടേന്ന് ചോദിച്ചു മടുത്തു. എങ്ങനാ..? എസ്എസ്എല്‍സി പരീക്ഷയ്ക്കിടക്ക് ഇതു പ്രസിദ്ധീകരിക്കാനെവിടെ സമയം? ഇപ്പോള്‍ ഇത് പഠിക്കാനും പരിശീലിക്കാനും പറ്റിയ സമയമാണ്. ഇതാ രണ്ടാം പാഠം.

ഒരു പക്ഷിയുടെ ചിത്രം Synfig Studio സോഫ്‌റ്റ്‌വെയറില്‍ വരച്ച് , അത് ആകാശത്തിലൂടെ പറന്നുപോകുന്ന സീന്‍ തയ്യാറാക്കിനോക്കാം.
Step 1.
Synfig Studio സോഫ്‌റ്റ്‌വെയര്‍ തുറക്കുക
(Applications → Graphics → Synfig Studio)
Step 2.
Setting up the workspace : Canvas Window യുടെ ഇടതു മുകള്‍ മൂലയില്‍ (top left hand corner ) കാണുന്ന arrow button ല്‍ ക്ലിക്ക് ചെയ്യുക --> select Edit --> Properties
ലഭ്യമാകുന്ന Canvas Properties Dialog ല്‍ Name, Discription മുതലായവ നല്‍കി Apply ബട്ടണില്‍ ക്ലിക്ക് ചെയ്തതിനുശേഷം Time ടാബ് സെലക്ട് ചെയ്ത് ആവശ്യാനുസരണം വിലകള്‍ നല്‍കി OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. (make sure to edit "End Time". Change "5s" to "6s" — that will make our animation 6 seconds long.)

Step 3.
Background : Toolbox ജാലകത്തിലെ Outline colour / Fill colour ബോക്സില്‍ ആവശ്യമായ നിറങ്ങള്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് Gradient Tool ( Alt + g) ഉപയോഗിച്ച് Canvas Window യില്‍ മൗസിന്റെ ഇടതു ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ്ഗ് ചെയ്യുക. വലതു വശത്തെ Layers പാനലില്‍ Background (Gradient) ലെയര്‍ കാണാന്‍ സാധിക്കും. നമ്മള്‍ വരയ്ക്കുന്ന ഓരോ ഒബ്ജക്ടും വ്യത്യസ്ത ലെയറുകളായിരിക്കും.

Step 4.
Fill colour ബോക്സില്‍ മറ്റൊരു നിറം സെലക്ട് ചെയ്തതിനു ശേഷം Toolbox ജാലകത്തിലെ Spline Tool (Alt b) or Draw tool (Alt d)ഉപയോഗിച്ച് ഒരു പക്ഷിയുടെ ചിത്രം വരയ്ക്കാം. പക്ഷിയുടെ ചിറക്, കൊക്ക്, കണ്ണ് തുടങ്ങിയവയെല്ലാം പ്രത്യേകം വരയ്ക്കണം. ടൂള്‍ സെലക്ട് ചെയ്തതിനുശേഷം വലതു വശത്തെ പാനലിലെ Tool Options വിഭാഗത്തില്‍ Create Region എന്നതുമാത്രം ആക്ടീവാക്കുക. പക്ഷിയുടെ ഏകദേശരൂപം താഴെ ചിത്രത്തില്‍ കാണുന്ന രീതിയില്‍ വരയ്ക്കാം. Spline Tool ഉപയോഗിച്ചാണ് വരയ്ക്കുന്നതെങ്കില്‍ തുടങ്ങിയ ബിന്ദുവില്‍ അവസാനിപ്പിക്കാന്‍ right click --> Loop slpine. നമ്മള്‍ വരയ്ക്കുന്ന ഓരോ ഒബ്ജക്ടും വ്യത്യസ്ത ലെയറുകളായിരിക്കും.
(Inkscape Vector Graphics Editor , GIMP Image Editor തുടങ്ങിയ സോഫ്‌റ്റ്‌വെയറുകളില്‍ ചിത്രങ്ങള്‍ വരച്ചതിനു ശേഷം Synfigstudio യിലേക്ക് import ചെയ്താലും മതി. Inkscape Vector Graphics Editor ല്‍ തയ്യാറാക്കുന്ന ചിത്രങ്ങള്‍ Synfigstudio യിലേക്ക് import ചെയ്തുപയോഗിക്കുന്നതാണ് വളരെ സൗകര്യപ്രദം. )
Step 5.
Toolbox ജാലകത്തിലെ Transform Tool സെലക്ട് ചെയ്ത് ചിത്രഭാഗങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വ്യത്യസ്ത ബിന്ധുക്കള്‍ (nodes) കാണാം. ഈ ബിന്ദുക്കളില്‍ മൗസ് ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്താല്‍ രണ്ട് അഗ്ര ബിന്ദുക്കളുള്ള ഒരു രേഖാഖണ്ഡം (Tangent) വരുന്നത് കാണാം. Right click on node --> Split Tangents
Step 6.
ബിന്ദുക്കളുടെ സ്ഥാനം ക്രമീകരിച്ചുകൊണ്ട് പക്ഷിയുടെ രൂപം മെച്ചപ്പെടുത്താവു ന്നതാണ്.
Step 7.
ലെയറുകള്‍ക്ക് അനുയോജ്യമായ പേരുകള്‍ നല്‍കാം.
Step 8.
വലതു വശത്തെ പാനലിലെ Layers സെക്ഷനില്‍ നിന്നും ഓരോ ലെയറും ഗ്രൂപ്പിംഗ് ചെയ്യാം.(ഇവിടെ ചിറകുകള്‍ wing1, wing 2മാത്രമാണ് ഗ്രൂപ്പിംഗ് നടത്തിയിട്ടുള്ളത്) ഓരോ ലെയറും സെലക്ട് ചെയ്ത് Right click --> Group. ഓരോന്നിനും അനുയോജ്യമായ പേരും നല്‍കാം.
Step 9.
Select wing 1 --> Right Click --> New Layer --> Transform --> Rotate.
അപ്പോള്‍ Rotate എന്ന പേരില്‍ പുതിയൊരു ലെയര്‍ wing 1നു മുകളില്‍ വന്നിരിക്കും. Rotate ലെയര്‍ സെലക്ട് ചെയ്യുമ്പോള്‍ ക്യാന്‍വാസില്‍ ദൃശ്യമാകുന്ന ഹാന്‍ഡിലിലെ നീല ബട്ടണില്‍ ക്ലിക്ക് ചെയ്തുകൊണ്ട് ചിറകിനെ ചലിപ്പിക്കാന്‍ (Rotate) സാധിക്കും.
Step 10.
Select wing 2 ---Same as Step 8.

Step 11.
Adding Movement :
6 സെക്കന്റ് നേരത്തേക്കുള്ള ഒരു ആനിമേഷനാണ് തയ്യാറാക്കാന്‍ പോകുന്നത്. Canvas window യുടെ കീഴ് ഭാഗത്ത് Timebar കാണാം. ഇതിന്റെ വലതു ഭാഗത്തു കാണുന്ന green man button ല്‍ ക്ലിക്ക് ചെയ്താല്‍ Animate Editing Mode ലേക്ക് മാറാം. അപ്പോള്‍ Canvas window യില്‍ red outline കാണാം. (Red outlie reminds us that changes to our objects now affect our animation at the time shown in the time slider)
Current Time 0s (0f) ആണെന്ന് ഉറപ്പുവരുത്തുക.
താഴെയുള്ള പാനലിലെ Keyframe ടാബ് സെലക്ട് ചെയ്യുക. അവിടെ Time (0f), Length (0f), Jump(JMP) എന്നിങ്ങനെ രേഖപ്പെടുത്തി വന്നിട്ടുണ്ടാകും. ഇല്ലെങ്കില്‍ Add new Keyframe ("plus" sign) ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Go to the 6f mark in the time slider --‍‍> ചിറകിന് ചലനം നല്‍കാവുന്നതാണ്.
ഈ പ്രവര്‍ത്തനം 12f, 18f, 24f (1s) തുടങ്ങിയ കീ ഫ്രെയിമുകളില്‍ ചെയ്യേണ്ടതാണ്. ഇത്തരം മാറ്റങ്ങള്‍ നടത്തുമ്പോള്‍ Animate Editing Mode ലാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. തുടര്‍ന്ന് Play ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പക്ഷിയുടെ ചിറകിന്റെ ചലനം മാത്രം ഇപ്പോള്‍ ദൃശ്യമാകുന്നതാണ്.
Step 12.
Time loop layer : Right click on the top Layer --> New Layer --> Other --> Time Loop
Step 13.
Right Click on the Time Loop Layer --> New Layer --> Transform --> Translate.
പക്ഷിയുടെ സ്ഥാനം 0s ലും 6sലും ക്രമീകരിക്കുക. Play ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പക്ഷിയുടെ ചലനവും ദൃശ്യമാകുന്നതാണ്.
Step 14.
Saving and Rendering
File --> Save As -->
File extension : .sifz
File --> Rendering
File extensions : gif or mpeg or avi etc


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer