SCHOOL CODE UNIFICATION

>> Tuesday, April 29, 2014

ഈ വരുന്ന അധ്യയനവര്‍ഷം മുതല്‍, സംസ്ഥാനത്തെ എല്‍പി,യുപി,ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളുടെ (ഗവ.,എയ്ഡഡ്,അണ്‍എയ്ഡഡ്- റെക്കഗ്‌നൈസ്ഡ്...) സ്റ്റേറ്റ് കോഡുകള്‍ യുണീക്ക് നമ്പറായി മാറ്റുന്നതിനുള്ള, ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതോടൊപ്പം തന്നെ, ഈ സ്റ്റേറ്റ് കോഡ്, ദേശീയതലത്തില്‍ അനുവദിച്ചിട്ടുള്ള U-DISE (Unified District Information System for Education) കോഡുമായി ലിങ്ക് ചെയ്യേണ്ടതും അനിവാര്യമായി വന്നിരിക്കുകയാണ്. ജൂണ്‍ മുതല്‍, സ്കൂളിന്റെ ലറ്റര്‍പാഡിലും, സീലിലും മറ്റും ഈ രണ്ട് നമ്പറുകളും കാണിച്ചിരിക്കണമെന്നും, എല്ലാ വകുപ്പുതല ആശയവിനിമയങ്ങളിലും രണ്ടുകോഡുകളും രേഖപ്പെടുത്തിയിരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്. സ്റ്റേറ്റ് കോഡ്, ദേശീയതലത്തില്‍ അനുവദിച്ചിട്ടുള്ള UDISE കോഡുമായി ലിങ്ക് ചെയ്യുന്നതിന്നായി എന്തെല്ലാം കാര്യങ്ങളാണ്, ഓരോ സ്കൂളും ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം.

സംസ്ഥാനത്തെ പ്രൈമറി വിഭാഗം മുതല്‍ സെക്കന്ററി വിഭാഗം വരെ (Government, Aided and Recognised Unaided) പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളും www.itschool.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് school code unification എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നല്കിയിട്ടുള്ള തിരിച്ചറിയല്‍ നമ്പരുകള്‍ പുനഃ ക്രമീകരികേണ്ടതും ആയത് കേന്ദ്ര സര്‍ക്കാരിന്റെ U-DISE കോ‍ഡുമായി ബന്ധിപ്പിക്കേണ്ടതുമാണ്.

മെയ് 1 മുതല്‍ 5 വരേയുള്ള ദിവസങ്ങള്‍ക്കുള്ളില്‍, ലളിതമായ ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള പരിശീലനങ്ങള്‍ ഇന്നത്തോടെ സംസ്ഥാനമെമ്പാടും പൂര്‍ത്തിയായിക്കഴിയും. ഈ പ്രക്രിയ എങ്ങനെയാണ് ചെയ്യുന്നതെന്ന്, എറണാകുളം ജില്ലാ ഐടി@സ്കൂള്‍ മാസ്റ്റര്‍‌ട്രെയിനര്‍ ശ്രീ ദേവരാജന്‍ സാര്‍ തയ്യാറാക്കിയ ഈ പ്രസന്റേഷന്‍ വീക്ഷിച്ചാല്‍, ആര്‍ക്കും മനസ്സിലാകാവുന്നതേയുള്ളൂ

 • എല്‍.പി, യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ സമ്പൂര്‍ണ്ണയുടെ user name-ഉം password -ഉം ആണ് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ടത്.
 • ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’8′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
 • വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’90′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
 • ഹയര്‍ സെക്കന്ററി, വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ ആദ്യപ്രാവശ്യം ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ പാസ് വേഡ് മാറ്റേണ്ടതാണ്.
 • സ്കൂളിന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍ ശരിയായിട്ടാണ് എന്‍ട്രി ചെയ്യുന്നത് എന്നത് അതാത് HM മാര്‍ ഉറപ്പുവരുത്തുക.

USER GUIDE

DATA ENTRY SITE

(ഓരോ സ്കൂളും, സൈറ്റില്‍നിന്നും ലഭിക്കുന്ന സ്റ്റേറ്റ് കോഡും, UDISE കോഡും കുറിച്ചെടുത്ത് സൂക്ഷിക്കണം. എല്‍പി,യുപി,ഹൈസ്കൂള്‍ വിഭാഗങ്ങളുടെ സ്റ്റേറ്റ് കോഡ് ഇപ്പോഴുള്ള കോഡിന്റെ മുന്നില്‍ 7ചേര്‍ത്തതും, ഹയര്‍സെക്കന്ററിയുടേത് 8ചേര്‍ത്തതും, വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയുടേത് 90ചേര്‍ത്തതുമാണ്.)എറണാകുളം ജില്ലക്കാര്‍ക്ക് മാത്രം

എറണാകുളം റവന്യൂ ജില്ലയിലെ സ്കൂളുകളുടെ ലെറ്റര്‍ഹെഡ്ഡില്‍ ഇനിമുതല്‍ സ്റ്റേറ്റ് കോഡും, UDISE കോഡും ബാര്‍കോഡുകളായി രേഖപ്പെടുത്തുവാനും തീരുമാനമായിട്ടുണ്ട്. അതിനുള്ള വളരേ ലളിതമായ മാര്‍ഗ്ഗം,എറണാകുളം ഐടി@സ്കൂള്‍ മാസ്റ്റര്‍ട്രെയിനര്‍ ശ്രീ അജിജോണ്‍ സാര്‍ തയ്യാറാക്കിയത് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 1. www.barcodesinc.com എന്ന സൈറ്റില്‍ പ്രവേശിക്കുക.
 2. Text Box ല്‍ സ്ക്കൂള്‍ കോഡ് ടൈപ്പ് ചെയ്യുക
 3. Generate Barcode എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
 4. ഇപ്പോള്‍ ജനറേറ്റ് ചെയ്ത ബാര്‍കോഡിനു മുകളില്‍ Right Click ചെയ്ത് Save Image as ആയി ചിത്രം നമ്മുടെ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്യാം.
 5. ഈ കോഡ് കോപ്പി ചെയ്ത് ലെറ്റര്‍ ഹെഡിലേക്ക് പേസ്റ്റു ചെയ്യാം.
 6. UDISE കോഡിന്റെ ബാര്‍കോഡും ഇപ്രകാരം കോപ്പി & പേസ്റ്റ് ചെയ്യാം

20 comments:

anu joseph April 30, 2014 at 11:04 PM  

പോസ്റ്റിനു നന്ദി

DARUSSALAM SCHOOLOL Chalakkal May 2, 2014 at 10:27 AM  

Thanks sir

harixcd May 2, 2014 at 5:39 PM  

mashe.....thanks......
h@r!
ghsctr

harixcd May 2, 2014 at 5:40 PM  

mashe.....thanks......
h@r!
ghsctr

SDPYBHS, Palluruthy May 2, 2014 at 5:52 PM  

how simply and beautifully you have done this job Thanks
satheesan k n

gups azhakom May 2, 2014 at 7:32 PM  

വളരെ ഉപകാരപ്രദമായി നന്ദി.

Rajan May 2, 2014 at 10:45 PM  

thanks

http://patterkulangaralps.blogspot.com May 3, 2014 at 11:48 AM  

Very thanks.Helped to use very easy.
LOHITHAKSHAN, HM PATTERKULANGARA LP SCHOOL

http://patterkulangaralps.blogspot.com May 3, 2014 at 11:48 AM  

Very thanks.Helped to use very easy.
LOHITHAKSHAN, HM PATTERKULANGARA LP SCHOOL

http://patterkulangaralps.blogspot.com May 3, 2014 at 11:49 AM  

Very thanks.Helped to use very easy.
LOHITHAKSHAN, HM PATTERKULANGARA LP SCHOOL

Ghs Thevarvattom May 3, 2014 at 8:00 PM  

Thank to mathsblog to make it so easy.

ghsedakochi May 5, 2014 at 3:30 PM  

Thanks...

rajeev joseph May 5, 2014 at 10:30 PM  

Dear Maths Blog,
You always surprise the teachers of Kerala with your timely posts. Whenever we have a problem/block related to our work you come up with a help/solution. This makes you unique among the websites and other educational blogs. Thank you on behalf of teachers, parents and students.

English Blog

shajikurian May 5, 2014 at 10:52 PM  

our school is not listed in udise. how can I solve the problem ?

shajikurian May 5, 2014 at 10:54 PM  

Our school name is not listed in the Udise site. How can i include the school name in the list. school code 10159, Name of school: St.Mary's H S S Maruthomkara. Who will give a solution for the Problem ?

shajikurian May 5, 2014 at 10:55 PM  

our school is not listed in udise. how can I solve the problem ?

vvupskothaparambu May 6, 2014 at 1:56 PM  

our school is not listed in udise.
v v u p school kothaparabu school code 23449

vvupskothaparambu May 6, 2014 at 1:57 PM  

our school is not listed in udise.
v v u p school kothaparabu school code 23449

geetha May 8, 2014 at 12:19 PM  

വിഷയവുമായി ബന്ധമില്ലാത്ത ചോദ്യമാണ്. ഹെഡ്മാസ്റ്ററിനെ അറിയിക്കാതെ എയ്ഡ്ഡ് സ്കൂള്‍ അദ്ദ്യാപികയായ എന്‍റെ ഭാര്യ ചില പരീക്ഷകള്‍ക്ക് ഇന്‍വിജിലേറ്ററായി പോയി .അവര്‍ക്ക് ഡ്യൂട്ടിസര്‍ട്ടിഫിക്കറ്റും ലഭിച്ചു.ഹെഡ്മാസ്റ്റര്‍ വെക്കേഷന്‍ സറണ്ടര്‍ വാങ്ങിത്തരാന്‍ ബാദ്ധ്യസ്ഥനല്ലേ

CHERUVADI KBK May 8, 2014 at 12:42 PM  

@GEETHA EL SURRENDER FOR PREVENTING VACCATION,INVIGILATOR DUTY FOR UNIVERSITY EXAM MAY SANCTIONED BY DEO CONCERNED

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer