അധ്യാപനത്തിന്റെ കാണാപ്പുറങ്ങള്‍ : ഒരു അനുഭവ സാക്ഷ്യം
>> Tuesday, May 6, 2014
കംപ്യൂട്ടറില്‍, അട്ടപ്പാടി എന്ന പേരു നല്‍കിയിട്ടുള്ള ഫോള്‍ഡറിലെ ഫോട്ടോകള്‍ വേഗത്തില്‍ സ്ക്രോള്‍ ചെയ്തുനോക്കുന്നതിനിടയില്‍ ലക്ഷ്മിയുടെയും അപ്പായുടെയും ഫോട്ടോകളില്‍ കണ്ണുകളുടക്കി. വെള്ള ഷര്‍ട്ടും മറൂണ്‍ പാവാടയും ചേര്‍ന്ന യൂണിഫോമിനൊപ്പം ഒരു പച്ച ഷാള്‍ (എന്റെ റൂംമേറ്റ് കൊടുത്തത്) കഴുത്തിലൂടെ മുന്നോട്ടിട്ട്, രണ്ടുപുറവും മെടഞ്ഞ് റിബണ്‍ കൊണ്ടു കെട്ടിയ കോലന്‍മുടിയില്‍ കനകാബരപ്പൂ ചൂടി, ചിരിച്ചുകൊണ്ട് ഞങ്ങളുടെ കോര്‍ട്ടേഴ്സിനു മുന്നിലെ ഇലകൊഴിഞ്ഞ മരത്തിനു മുന്‍പില്‍ ലക്ഷ്മിയും അപ്പാവും. സംതൃപ്തി സ്ഫുരിക്കുന്ന മുഖത്തിന്റെ ഉടമയായ അയാള്‍ ഒരു യോഗിയെ ഓര്‍മ്മിപ്പിക്കുന്നു.
ലക്ഷ്മി ഇപ്പോള്‍ എവിടെയായിരിക്കും? അമ്മ മരിച്ചപ്പോള്‍ അവര്‍ കോയമ്പത്തൂര്‍ക്ക് പോയെന്ന് കേട്ടിരുന്നു. ലക്ഷ്മിയുടെ അമ്മയെ ആദ്യമായി കണ്ട ദിവസം .... വരഗയാറിന്റെ തീരത്ത് വെള്ളാരം കല്ലുകള്‍ക്കിടയിലൂടെ ചിരിച്ചുകൊണ്ടൊഴുകുന്ന തെളിനീരിന്റെ കുളിര്‍മതേടി നടക്കാനിറങ്ങിയ ഒരു വൈകുന്നേരം ...
കൂടെയുള്ള ഹിന്ദിടീച്ചര്‍ പറഞ്ഞു.'ദേ, പേരയ്ക്ക കിട്ടുമോയെന്ന് നോക്കിയാലോ?'
പെട്ടന്നൊരു വിളി..."വാ .. ടീച്ചറേ"
നോക്കിയപ്പോള്‍ റോഡില്‍ നിന്നും വളരെ താഴെ മരങ്ങള്‍ക്കിടയില്‍ ലക്ഷ്മി.അവിടെ ഒരു വീടുണ്ടോ?
"ഞങ്ങള്‍ എങ്ങനെയാ അങ്ങോട്ടുവരുന്നത് ?"
"ഇതുകൂടി ഇറങ്ങി വാ ടീച്ചറെ.."
കല്ലുകളിലൂടെ ഓടിക്കയറിവന്ന് ലക്ഷ്മി ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.അഞ്ചാറുമുളകളും ഓലയും, സിമന്റ് ചാക്കും കൊണ്ട് ഒരു വീട്. താഴെ വെറും മണ്ണില്‍ രണ്ടുപെട്ടികള്‍. ഒന്നിനുമീതെ എട്ടാംക്ലാസിലെ പുസ്തകങ്ങള്‍. മറ്റേതിനുമീതെ അഞ്ചാറുപാത്രങ്ങള്‍, ഒരു ചീര്‍പ്പ്, ഒരു കൊച്ചുകണ്ണാടി, ടൂത്ത് ബ്രഷ്. ഇവയൊക്കെ ഓലകള്‍ക്കിടയില്‍ തിരിഞ്ഞുവെച്ചിരിക്കുന്നു. കുറച്ചപ്പുറത്ത് മൂന്നുകല്ലുകളില്‍ ഒരടുപ്പ് . വേനല്‍ക്കാലമായതിനാല്‍ പുഴയില്‍ നീരൊഴുക്ക് കുറവാണ്.
ഈശ്വരാ.. ഈ വര്‍ഷകാലത്ത് ഇവര്‍ എങ്ങനെയായിരിക്കും കഴിയുക. പതിമൂന്നുവയസായ ഒരു പെണ്‍കുട്ടി. പ്രായമായ അച്ഛനമ്മമാര്‍. മനസ്സൊന്നുപിടച്ചു.
"നാന്‍ വേലയ്ക്കൊന്നും പോകമാട്ടേ ടീച്ചര്‍, നാന്‍ പിച്ചയെടുക്കിറേന്‍, കാശ് എനക്കുവേണ്ട, ഒരു നാള്‍ അരക്കിലോ അരി കിടച്ചാ പോതും!"
ലക്ഷ്മിയുടെ അപ്പായുടെ സംസാരത്തില്‍നിന്നും മനസിലായി; ഇയാള്‍ ആദിവാസിയല്ലാത്തതിനാല്‍ ഒരാനുകൂല്യവുമില്ല, റേഷന്‍കാര്‍ഡില്ല, വോട്ടര്‍പട്ടികയില്‍ പേരില്ല, സ്വന്തമായി ഒരുതുണ്ടു ഭൂമി പോലുമില്ല. കോയമ്പത്തൂരില്‍ അലഞ്ഞുനടന്നപ്പോള്‍ ആരോരുമില്ലാത്ത ശെല്‍വി ജീവിതസഖിയായി. കടത്തിണ്ണയില്‍ ലക്ഷ്മി പിറന്നു.
"ഇന്ത പുള്ളയ്ക്കു ദീനമാ ടീച്ചര്‍ " ശെല്‍വിയെ ചൂണ്ടി അയാള്‍ പറഞ്ഞു. പല്ലുകളുന്തി, വിളര്‍ത്ത്, കണ്ണുകള്‍ കുഴിഞ്ഞ് ആ രൂപം ദയനീയമായി ഒന്നു ചിരിച്ചു.
"ഇവിടെ വല്ല പാമ്പോ തേളോ വന്നാലോ?" ആശങ്ക മറച്ചുവെയ്ക്കാന്‍ എനിക്കായില്ല.
'ആണ്ടവന്‍ കാപ്പാത്തും, ടീച്ചറേ'
അയാള്‍ പേരമരത്തിനും ചുവട്ടിലേയ്ക്ക് കൈ ചൂണ്ടി. മഞ്ഞള്‍ പൂശിയ ഒരു കല്ല്. ഒരു കൊച്ചുവിളക്കും.
"ടീച്ചര്‍ക്ക് പേരയ്ക്ക കൊട് ലക്ഷ്മീ" ലക്ഷ്മിയുടെ അമ്മ.
നേരം വൈകി. ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ലക്ഷ്മിയുടെ അപ്പ : "ടീച്ചര്‍ , എങ്ക പുള്ള നിലാവാകും ടീച്ചര്‍, നീങ്കള്‍ നല്ല ശൊല്ലിക്കൊടുക്കണം. എങ്കളുക്ക് ഒന്നുമേ തെരിയാത്."
ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. തിരിച്ചുനടക്കുമ്പോള്‍ കുറ്റബോധം തോന്നി. ലക്ഷ്മി. എസ്സ് 8 Aയിലെ ഹാജര്‍ പട്ടികയില്‍ ഒരു പേര്. എണ്ണം തികയ്ക്കാന്‍. അതിനപ്പുറം ലക്ഷ്മിയെ ആരെങ്കിലും പരിഗണിച്ചിട്ടുണ്ടോ?' അക്ഷരം പോലുമറിയാത്ത ഇതിനെയൊക്കെ എന്തുപഠിപ്പിക്കാനാ, കുറേയൊക്കെ വീട്ടിലുള്ളോര്‍ക്കും വേണം വിചാരം.' പതിവുപല്ലവി. തന്റെ കുട്ടി പൂര്‍ണ്ണചന്ദ്രനാണെന്നും അവള്‍ക്ക് നല്ല ബുദ്ധിയാണെന്നും അഭിമാനിക്കുന്ന അച്ഛന്‍.
പതിവുപോലെ മുറിയുടെ വാതിലിനും തറയ്ക്കുമിടയിലെ വിടവില്‍ 'വല്ല പഴുതാരയോ തേളോ വന്നാലോ, ഇവിടെത്ത തേളിനൊക്കെ ഇരട്ടി വിഷമാണ്.' എന്നുപറഞ്ഞ് മടക്കിയ കടലാസ് തിരുകിവെയ്ക്കുമ്പോള്‍ ഉള്ളിലെവിടെയോ കൊളുത്തി വലിക്കുന്നപോലെ.... പുഴക്കരയില്‍ ചാക്കുവിരിച്ച് കിടന്നുറങ്ങുന്ന ലക്ഷ്മി!!
ഉറക്കം വന്നില്ല. അടുത്ത വൈകുന്നേരവും ഞങ്ങള്‍ അതുവഴിതന്നെയാണ് നടക്കാന്‍ പോയത്. കാത്തുനിന്നപോലെ അവളവിടെയുണ്ട്; ലക്ഷ്മി!
"വാ, ടീച്ചറെ" ലക്ഷ്മി ക്ഷണിച്ചു.
'ഇന്നു നിങ്ങള്‍ ചൊല്ലിത്തന്ന പാട്ട് നാന്‍ പടിച്ചു ടീച്ചറെ ,നാന്‍ പാടട്ടെ?'
അനുവാദത്തിനു കാത്തുനില്‍ക്കാതെ നാലുവരി ഹിന്ദിപദ്യം അവള്‍ ഉറക്കെ പാടി. തലകുലുക്കിക്കൊണ്ട്, താളത്തില്‍ ഒരു നാലുവയസുകാരി നേഴ്സറിപ്പാട്ടുപാടുന്നപോലെ ..
മാനത്ത് നിലാവ് ഉദിച്ചുയരുകയായിരുന്നു അപ്പോള്‍.......
PDF Form of Shaija teachers Experience
അധ്യാപക പരിശീലനത്തെക്കുറിച്ച് പാലക്കാട് ജില്ലയില്‍ നിന്നുള്ള SRG അംഗമാണ് ഷൈജ ടീച്ചര്‍. കുറേനാള്‍ അട്ടപ്പാടിയില്‍ അധ്യാപികയായിരുന്നു. വിദ്യാഭ്യാസ അവകാശനിയമത്തെക്കുറിച്ചും വിദ്യാഭ്യാസപ്രക്രിയയില്‍ അധ്യാപകന്റെ ഭാഗധേയത്തേക്കുറിച്ചും ചിന്തിക്കുന്ന ഈ വര്‍ഷത്തെ അദ്ധ്യാപകപരിശീലനവേളയില്‍ ഈ അനുഭവക്കുറിപ്പ് വായന ഒരു തുടക്കമാകട്ടെ.
വിദ്യാഭ്യാസം കുട്ടിയുടെ അവകാശമാക്കുന്നതോടെ അവ ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്വം രക്ഷിതാവിലും അധ്യാപകരിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നിക്ഷിപ്തമാകുന്നു. കുട്ടിയുടെ സമഗ്രവികസനം ഉറപ്പാക്കുന്നതിനുള്ള അധ്യാപകന്റെ ഉത്തരവാദിത്വം നിയമപരമാകുകയാണ്. കേവലമായ പാഠപുസ്തകവിനിമയത്തിനപ്പുറം കുട്ടിയുടെ വൈകാരികം, കായികം, മാനസികം,സര്‍ഗ്ഗാത്മകം തുടങ്ങി എല്ലാ തലങ്ങളിലുമുള്ള വികാസം ഉറപ്പുവരുത്തേണ്ടത് അധ്യാപകന്റെ കര്‍ത്തവ്യമാകുന്നു. സാമൂഹ്യ എഞ്ചിനീയര്‍, പഠന പ്രോത്സാഹകന്‍, സഹപഠിതാവ് തുടങ്ങിയ നിര്‍വചനങ്ങളില്‍ നിന്നും അധ്യാപകന്‍ കുറേകൂടി ഉയര്‍ന്ന തലങ്ങളിലേയ്ക്ക് മാറുകയാണ്. ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള സമഗ്രപഠനത്തോടൊപ്പം പാഠപുസ്തവിനിമയത്തിന്റെ പുതിയ സാധ്യതകളും പരിശീലനം ലക്ഷ്യമിടുന്നു. എല്ലാ അദ്ധ്യാപകര്‍ക്കും വിജയകരമായ പരിശീലനാനുഭവം ആശംസിക്കുന്നു.
ലക്ഷ്മി ഇപ്പോള്‍ എവിടെയായിരിക്കും? അമ്മ മരിച്ചപ്പോള്‍ അവര്‍ കോയമ്പത്തൂര്‍ക്ക് പോയെന്ന് കേട്ടിരുന്നു. ലക്ഷ്മിയുടെ അമ്മയെ ആദ്യമായി കണ്ട ദിവസം .... വരഗയാറിന്റെ തീരത്ത് വെള്ളാരം കല്ലുകള്‍ക്കിടയിലൂടെ ചിരിച്ചുകൊണ്ടൊഴുകുന്ന തെളിനീരിന്റെ കുളിര്‍മതേടി നടക്കാനിറങ്ങിയ ഒരു വൈകുന്നേരം ...
കൂടെയുള്ള ഹിന്ദിടീച്ചര്‍ പറഞ്ഞു.'ദേ, പേരയ്ക്ക കിട്ടുമോയെന്ന് നോക്കിയാലോ?'
പെട്ടന്നൊരു വിളി..."വാ .. ടീച്ചറേ"
നോക്കിയപ്പോള്‍ റോഡില്‍ നിന്നും വളരെ താഴെ മരങ്ങള്‍ക്കിടയില്‍ ലക്ഷ്മി.അവിടെ ഒരു വീടുണ്ടോ?
"ഞങ്ങള്‍ എങ്ങനെയാ അങ്ങോട്ടുവരുന്നത് ?"
"ഇതുകൂടി ഇറങ്ങി വാ ടീച്ചറെ.."
കല്ലുകളിലൂടെ ഓടിക്കയറിവന്ന് ലക്ഷ്മി ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.അഞ്ചാറുമുളകളും ഓലയും, സിമന്റ് ചാക്കും കൊണ്ട് ഒരു വീട്. താഴെ വെറും മണ്ണില്‍ രണ്ടുപെട്ടികള്‍. ഒന്നിനുമീതെ എട്ടാംക്ലാസിലെ പുസ്തകങ്ങള്‍. മറ്റേതിനുമീതെ അഞ്ചാറുപാത്രങ്ങള്‍, ഒരു ചീര്‍പ്പ്, ഒരു കൊച്ചുകണ്ണാടി, ടൂത്ത് ബ്രഷ്. ഇവയൊക്കെ ഓലകള്‍ക്കിടയില്‍ തിരിഞ്ഞുവെച്ചിരിക്കുന്നു. കുറച്ചപ്പുറത്ത് മൂന്നുകല്ലുകളില്‍ ഒരടുപ്പ് . വേനല്‍ക്കാലമായതിനാല്‍ പുഴയില്‍ നീരൊഴുക്ക് കുറവാണ്.
ഈശ്വരാ.. ഈ വര്‍ഷകാലത്ത് ഇവര്‍ എങ്ങനെയായിരിക്കും കഴിയുക. പതിമൂന്നുവയസായ ഒരു പെണ്‍കുട്ടി. പ്രായമായ അച്ഛനമ്മമാര്‍. മനസ്സൊന്നുപിടച്ചു.
"നാന്‍ വേലയ്ക്കൊന്നും പോകമാട്ടേ ടീച്ചര്‍, നാന്‍ പിച്ചയെടുക്കിറേന്‍, കാശ് എനക്കുവേണ്ട, ഒരു നാള്‍ അരക്കിലോ അരി കിടച്ചാ പോതും!"
ലക്ഷ്മിയുടെ അപ്പായുടെ സംസാരത്തില്‍നിന്നും മനസിലായി; ഇയാള്‍ ആദിവാസിയല്ലാത്തതിനാല്‍ ഒരാനുകൂല്യവുമില്ല, റേഷന്‍കാര്‍ഡില്ല, വോട്ടര്‍പട്ടികയില്‍ പേരില്ല, സ്വന്തമായി ഒരുതുണ്ടു ഭൂമി പോലുമില്ല. കോയമ്പത്തൂരില്‍ അലഞ്ഞുനടന്നപ്പോള്‍ ആരോരുമില്ലാത്ത ശെല്‍വി ജീവിതസഖിയായി. കടത്തിണ്ണയില്‍ ലക്ഷ്മി പിറന്നു.
"ഇന്ത പുള്ളയ്ക്കു ദീനമാ ടീച്ചര്‍ " ശെല്‍വിയെ ചൂണ്ടി അയാള്‍ പറഞ്ഞു. പല്ലുകളുന്തി, വിളര്‍ത്ത്, കണ്ണുകള്‍ കുഴിഞ്ഞ് ആ രൂപം ദയനീയമായി ഒന്നു ചിരിച്ചു.
"ഇവിടെ വല്ല പാമ്പോ തേളോ വന്നാലോ?" ആശങ്ക മറച്ചുവെയ്ക്കാന്‍ എനിക്കായില്ല.
'ആണ്ടവന്‍ കാപ്പാത്തും, ടീച്ചറേ'
അയാള്‍ പേരമരത്തിനും ചുവട്ടിലേയ്ക്ക് കൈ ചൂണ്ടി. മഞ്ഞള്‍ പൂശിയ ഒരു കല്ല്. ഒരു കൊച്ചുവിളക്കും.
"ടീച്ചര്‍ക്ക് പേരയ്ക്ക കൊട് ലക്ഷ്മീ" ലക്ഷ്മിയുടെ അമ്മ.
നേരം വൈകി. ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ലക്ഷ്മിയുടെ അപ്പ : "ടീച്ചര്‍ , എങ്ക പുള്ള നിലാവാകും ടീച്ചര്‍, നീങ്കള്‍ നല്ല ശൊല്ലിക്കൊടുക്കണം. എങ്കളുക്ക് ഒന്നുമേ തെരിയാത്."
ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. തിരിച്ചുനടക്കുമ്പോള്‍ കുറ്റബോധം തോന്നി. ലക്ഷ്മി. എസ്സ് 8 Aയിലെ ഹാജര്‍ പട്ടികയില്‍ ഒരു പേര്. എണ്ണം തികയ്ക്കാന്‍. അതിനപ്പുറം ലക്ഷ്മിയെ ആരെങ്കിലും പരിഗണിച്ചിട്ടുണ്ടോ?' അക്ഷരം പോലുമറിയാത്ത ഇതിനെയൊക്കെ എന്തുപഠിപ്പിക്കാനാ, കുറേയൊക്കെ വീട്ടിലുള്ളോര്‍ക്കും വേണം വിചാരം.' പതിവുപല്ലവി. തന്റെ കുട്ടി പൂര്‍ണ്ണചന്ദ്രനാണെന്നും അവള്‍ക്ക് നല്ല ബുദ്ധിയാണെന്നും അഭിമാനിക്കുന്ന അച്ഛന്‍.
പതിവുപോലെ മുറിയുടെ വാതിലിനും തറയ്ക്കുമിടയിലെ വിടവില്‍ 'വല്ല പഴുതാരയോ തേളോ വന്നാലോ, ഇവിടെത്ത തേളിനൊക്കെ ഇരട്ടി വിഷമാണ്.' എന്നുപറഞ്ഞ് മടക്കിയ കടലാസ് തിരുകിവെയ്ക്കുമ്പോള്‍ ഉള്ളിലെവിടെയോ കൊളുത്തി വലിക്കുന്നപോലെ.... പുഴക്കരയില്‍ ചാക്കുവിരിച്ച് കിടന്നുറങ്ങുന്ന ലക്ഷ്മി!!
ഉറക്കം വന്നില്ല. അടുത്ത വൈകുന്നേരവും ഞങ്ങള്‍ അതുവഴിതന്നെയാണ് നടക്കാന്‍ പോയത്. കാത്തുനിന്നപോലെ അവളവിടെയുണ്ട്; ലക്ഷ്മി!
"വാ, ടീച്ചറെ" ലക്ഷ്മി ക്ഷണിച്ചു.
'ഇന്നു നിങ്ങള്‍ ചൊല്ലിത്തന്ന പാട്ട് നാന്‍ പടിച്ചു ടീച്ചറെ ,നാന്‍ പാടട്ടെ?'
അനുവാദത്തിനു കാത്തുനില്‍ക്കാതെ നാലുവരി ഹിന്ദിപദ്യം അവള്‍ ഉറക്കെ പാടി. തലകുലുക്കിക്കൊണ്ട്, താളത്തില്‍ ഒരു നാലുവയസുകാരി നേഴ്സറിപ്പാട്ടുപാടുന്നപോലെ ..
മാനത്ത് നിലാവ് ഉദിച്ചുയരുകയായിരുന്നു അപ്പോള്‍.......
PDF Form of Shaija teachers Experience
അധ്യാപക പരിശീലനത്തെക്കുറിച്ച്
വിദ്യാഭ്യാസം കുട്ടിയുടെ അവകാശമാക്കുന്നതോടെ അവ ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്വം രക്ഷിതാവിലും അധ്യാപകരിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നിക്ഷിപ്തമാകുന്നു. കുട്ടിയുടെ സമഗ്രവികസനം ഉറപ്പാക്കുന്നതിനുള്ള അധ്യാപകന്റെ ഉത്തരവാദിത്വം നിയമപരമാകുകയാണ്. കേവലമായ പാഠപുസ്തകവിനിമയത്തിനപ്പുറം കുട്ടിയുടെ വൈകാരികം, കായികം, മാനസികം,സര്‍ഗ്ഗാത്മകം തുടങ്ങി എല്ലാ തലങ്ങളിലുമുള്ള വികാസം ഉറപ്പുവരുത്തേണ്ടത് അധ്യാപകന്റെ കര്‍ത്തവ്യമാകുന്നു. സാമൂഹ്യ എഞ്ചിനീയര്‍, പഠന പ്രോത്സാഹകന്‍, സഹപഠിതാവ് തുടങ്ങിയ നിര്‍വചനങ്ങളില്‍ നിന്നും അധ്യാപകന്‍ കുറേകൂടി ഉയര്‍ന്ന തലങ്ങളിലേയ്ക്ക് മാറുകയാണ്. ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള സമഗ്രപഠനത്തോടൊപ്പം പാഠപുസ്തവിനിമയത്തിന്റെ പുതിയ സാധ്യതകളും പരിശീലനം ലക്ഷ്യമിടുന്നു. എല്ലാ അദ്ധ്യാപകര്‍ക്കും വിജയകരമായ പരിശീലനാനുഭവം ആശംസിക്കുന്നു.
40 comments:
ലക്ഷ്മി എസ്. 8 A യിലെ ഹാജര്‍ പട്ടികയില്‍ ഒരു പേര്. എണ്ണം തികയ്ക്കാന്‍! അതിനപ്പുറം ലക്ഷ്മിയെ ആരെങ്കിലും പരിഗണിച്ചിട്ടുണ്ടോ? "അക്ഷരം പോലുമറിയാത്ത ഇതിനെയൊക്കെ എന്തുപഠിപ്പിക്കാനാ..? കുറേയൊക്കെ വീട്ടിലുള്ളോര്‍ക്കും വേണം വിചാരം" പതിവുപല്ലവി .
നന്നായിരിക്കുന്നു.
എല്ലാ അധ്യാപകര്‍ക്കും വിജയകരമായ പരിശീലനാനുഭവം ആശംസിക്കുന്നു.
എസ്സ് . ആര്‍ .ജി യില്‍ വച്ച് ഷൈജ ടീച്ചര്‍ തന്നതാണ് ഈ കുറിപ്പ് . ഇതിനെ കഥ എന്ന് വിളിക്കുന്നില്ല. കഥയുടെ രൂപഘടനയുണ്ടെങ്കിലും അട്ടപ്പാടിയിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ടീച്ചര്‍ തൊട്ടറിഞ്ഞ ജീവിതങ്ങളില്‍ ഒന്നാണിതെന്ന് എനിക്കുതോന്നുന്നു.
വിദ്യാഭ്യാസം അവകാശമാക്കിയ നമ്മുടെ നാട്ടില്‍ ലക്ഷ്മിയെക്കുറിച്ചും അപ്പായുടെ സ്വപ്നത്തെക്കുറിച്ചും ചിന്തിക്കുന്ന പൊതുസമൂഹം ഉണ്ടാകട്ടെ . അദ്ധ്യാപകന്‍ ഒരു പ്രേരകശക്തിയായി നിലകൊള്ളട്ടെ .
വിദ്യാര്‍ഥിയുടെ അവകാശവും കുട്ടിയുടെ അവകാശവും വേര്‍തിരിച്ചറിയുന്ന നിമിഷങ്ങളില്‍ മാത്രമേ അദ്ധ്യാപനത്തിന്റെ ആഴങ്ങള്‍ തൊട്ടറിയാന്‍ നമുക്ക് കഴിയൂ. ഷൈജടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍
There are many students like lakshmi in my school too. All parents are drunkards, they never care their children, always under the influence of alcohol. Mothers consume alcohol even while pregnant and lactating!. But they are normal kids and have normal IQ. Our students love us and prefer to be with us even during holidays. It is very divine to love and pamper them, because one can see pure innocence in their eyes. No medication is given even for dog bites and scorpion bites! Still those little angels survive it, I am sure GOD is with them.As teachers, it is our duty to devote our time to them without blaming anybody and teach them in the sweetest way, because life is so bitter for them. My fellow teachers, take it as a great opportunity and believe that GOD has sent you specially to help such special kids. Teaching , thus becomes the most noble profession. Thanks a lot to maths blog and Shyja teacher for publishing this article.
ഉച്ചക്കഞ്ഞിക്ക് ബെൽ മുഴങ്ങിയപ്പോഴേ ഓടി വന്നു പാത്രവും എടുത്തു ക്യൂ നിന്ന് ആദ്യം തന്നെ ചൂട് കഞ്ഞി വാങ്ങി ലാബിന്റെ പിന്നിലേക്ക് ഓടിപ്പോയി പെട്ടെന്ന് തന്നെ ചൂടോടെ അത് കഴിച്ചു വീണ്ടും ക്യുവിൽ പിറകിലായി കയറി നിന്ന സെൽവനോട് "എന്തിനാണെടാ വീണ്ടും വന്നത്...വയർ നിറഞ്ഞില്ലേ " എന്ന ചോദ്യത്തിന് "അമ്മയും അനിയത്തിയും വൈകിട്ട് വീട്ടിൽ കഞ്ഞിക്ക് കാത്തിരിക്കും....അവർക്കാ മാഷേ " എന്ന് പറഞ്ഞപ്പോൾ നെഞ്ചിലുണ്ടായ ഒരു കാളൽ ..അതിപ്പോഴും അങ്ങനെ തന്നെ ഉണ്ട്....വിശപ്പിന്റെ വിളി...അനുഭവിക്കാത്തവർക്കും അത് നേടാനായാൽ... കേവലം യാന്ത്രികമായ പഠന അനുഭവങ്ങൾക്കപ്പുറം അദ്ധ്യാപനത്തിന്റെ ആഴങ്ങൾ തൊട്ടറിഞ്ഞു കുഞ്ഞുങ്ങൾക്ക് അവർക്ക് അർഹമായത് നല്കാൻ ആകും...
dear teachers Lakshmi is a symbol of many of the children who wwere denied basic amenities in our society.Shaija teacher I congratulated you to bring the stories of lakshmi to the outer world.Now this is the right time to think what we teacher,s can do for lakshmi, and also being a Social Science teacher this is the right time to act. Swami Vivekananda says MANAVA SEVA MADHAVA SEVA
so I hope that we the teachers community can provide what Lakshmi expects.
വളരെ നന്നായിട്ടുണ്ട്. ഷൈജ ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍
വിദ്യാഭ്യാസം സംസ്കാരവും മാനവികതയും പരിപോഷിപ്പിക്കുമെന്ന് ബഡായി പറയാനെ അദ്ധ്യാപകർക്ക് അറിയാവൂ.സ്വന്തം കർമ്മമണ്ഡലത്തിൽ അവനെത്ര സ്വാർത്ഥനാണ്.ഞാനും എന്റെ കെട്ട്യോളും എന്റെ
കുട്ട്യേളും എന്ന മനോഭാവമല്ലെ മിക്കവർക്കും..............തിരിച്ചറിയാൻ ഷീജ ടീച്ചറുടെ കുറിപ്പ് പ്രയോജനപ്പെടട്ടെ........
K C BASHEER KUTTIADY

"പത്താംക്സാസിലേക്ക് വാങ്ങിയ പാഠപുസ്തകങ്ങൾ സ്റ്റൂളിന് മുകളിൽവച്ച് അതിൽ ചവിട്ടിയാണ് എന്റെ മോള് ജീവിതം അവസാനിപ്പിച്ചത്..... തോൽപ്പിക്കരുതെന്ന് പറഞ്ഞ് ഹെഡ്മാഷോടും ടീച്ചർമാരോടും ഒരുപാട് കെഞ്ചിയിരുന്നു...... എല്ലാരും കൂടി അവളെ ഇവിടെ നിന്ന് പറഞ്ഞയച്ചു......"
എസ്.എസ്.എൽ.സിയിൽ നൂറുമേനി ഉറപ്പിക്കാൻ അരീക്കോട് ഓറിയന്റൽ സ്കൂൾ അധികൃതർ ഒമ്പതാം ക്ലാസിൽ രണ്ടുതവണ തോൽപ്പിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത നിസ്‌ലയുടെ ഉമ്മയുടെ വാക്കുകളാണിവ!
സമൂഹ മനസ്സാക്ഷിക്ക് മുന്നിൽ ഒരായിരം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് അവൾ യാത്രയായി . അവൾ ഒരിക്കലും മരിക്കുന്നില്ല . ഈ ഹീനകൃത്യത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ് അല്ലായെങ്കിൽ....
ഇവ വീണ്ടും ആവർത്തിച്ചേക്കാം !
SUBHASH.S
BIO-VISION VIDEO BLOG
Teaching is not a profession but a mission.So teacher is a missionary. Shyja Teacher, thanks a lot.
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു .ഷൈജ ടീചെറിന് അഭിനന്ദനങ്ങൾ
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു .ഷൈജ ടീചെറിന് അഭിനന്ദനങ്ങൾ
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു .ഷൈജ ടീചെറിന് അഭിനന്ദനങ്ങൾ
വളരെ നന്നായിട്ടുണ്ട് ടീഛറ്ക്ക് നന്ദി
ഷൈജ ടീച്ചറുടെ നേരറിവ് വായിച്ചു. ലക്ഷ്മിയെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയതിന് നന്ദി. ഇതു പോലുള്ള ലക്ഷ്മിമാരെ അറിയുവാനും, അവരിലെ പൂര്‍ണ്ണ ചന്ദ്രന്മാരെ കാര്‍മേഘ പടലത്തിനു വെളിയിലേക്കു നയിക്കുവാനും എല്ലാ അദ്ധ്യാപകര്‍ക്കും കഴിയട്ടെ.
എല്ലാവര്‍ക്കും ആശംസകള്‍
ജയകുമാര്‍. ടി. കെ,
അനങ്ങനടി എച്ച്.എസ്സ്.എസ്സ്, പാലക്കാട്
Latha Teacher GHSS MEZHATHUR .
A very good experience.Thanks a lot for sharing
ഹൃദയസ്പര്‍ശി!!!!!!
ഒരു അധ്യാപകന്‍ എന്ന നിലയില്‍ ഈ സമൂഹത്തില്‍ കുറേക്കൂടി ചെയ്യാന്‍ കഴിയും എന്ന തോന്നലുണ്ടാക്കാന്‍ ഈ അനുഭവക്കുറിപ്പിനു സാധിച്ചു. മനസ്സിനുള്ളില്‍ ഒരു നൊമ്പരമുണര്‍ത്താന്‍ ഈ ഓരോ വരികള്‍ക്കും സാധിച്ചു. ഇപ്പോള്‍ എവിടെയായിരിക്കും ലക്ഷ്മി...? അറിയാനൊരാഗ്രഹം....!!!!!!!!
Thanks for all comments.A special thanks to JOHN sir and the Blog team for publishing this article.Let us try to study our students before teaching them. About Lakshmi....,I really don't know where she is now..
She was not in the school rolls after one vacation.
Shaija.U.G
G.H.S.S. KADAMBUR,
PALAKKAD

എനിക്കി ടീച്ചര്‍മാരോടുള്ള ഏക അസൂയ ഇതാണ്. ഉള്ളുലയ്ക്കുന്ന ഇത്തരം ഒരു പതിനായിരം കാര്യങ്ങളെങ്കിലും മനസ്സിലൊതുക്കിയാണിവരുടെ നടപ്പ്.എന്നിട്ട് ഭാവമോ, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്നും.
നല്ലൊരു നാളേയ്ക്കായി ഒളിഞ്ഞും തെളിഞ്ഞും പോരാടുന്ന ഞങ്ങള്‍ക്കൊക്കെ വീണ്ടും വീണ്ടും അസ്വസ്ഥരാക്കുന്നു ഇത്തരം അനുഭവങ്ങള്‍.
ഏതായാലും ടീച്ചറേ അഭിനന്ദനങ്ങള്‍
മെയ്6 ലെ അധ്യാപക പരിശീലനം ആണോ മെയ്8 ലെ ആണോ മാറ്റിയത്?.........
Anubhavangal undayirikkanam... Athu padamakatt.... Trde athmarthathaykkum sramangalkkum sneham niranha pinthuna...
Balagopal.
Thanks a lot for this valuable sharing.
Maths blog ല്‍ ഒരു പോസ്റ്റ് പബ്ളിഷ് ചെയ്യാന്‍ എന്ത് ചെയ്യണം
@ Vadakkayil
just type the matter and send to mathsblogteam@gmail.com..
@Vadakayil
ഒരു ഫോട്ടോകൂടി അയക്കാന്‍ മറക്കരുത്
The experience of Shaija teacher is a good feeling to every teachers.everyone reminds students like Lakshmi exisisted and now also existing in our schools .They need our kindness and caring .Then only we become the real teachers and they becomes the most valuable students
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു .ഷൈജ ടീചെറിന് അഭിനന്ദനങ്ങൾ. ഇതിനെ കഥ എന്ന് വിളിക്കുന്നില്ല. കഥയുടെ രൂപഘടനയുണ്ടെങ്കിലും അട്ടപ്പാടിയിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ടീച്ചര്‍ തൊട്ടറിഞ്ഞ ജീവിതങ്ങളില്‍ ഒന്നാണിതെന്ന് എനിക്കുതോന്നുന്നു.കേവലം യാന്ത്രികമായ പഠന അനുഭവങ്ങൾക്കപ്പുറം അദ്ധ്യാപനത്തിന്റെ ആഴങ്ങൾ തൊട്ടറിഞ്ഞു കുഞ്ഞുങ്ങൾക്ക് അവർക്ക് അർഹമായത് നല്കാൻ ആകും...
really touching all should share their eeperience like this
ഷൈജ ടീച്ചറിന്റെ ഉള്ളില്‍ തട്ടിയ കുറിപ്പിനോടുള്ള പ്രതികരണങ്ങള്‍ വായിച്ചപ്പോള്‍ അതിലൊന്ന് ഉള്ളില്‍ തട്ടി!മോഹനന്‍ ശ്രീധരന്‍ പറയുന്നു...അദ്ദേഹത്തിന് ടീച്ചര്‍മാരോടുള്ള അസൂയയെക്കുറിച്ച്...ഇത്തരം പ്രതികരണങ്ങള്‍, നമ്മെ സമൂഹം എങ്ങിനെ നോക്കിക്കാണുന്നു എന്നതിന്റെ സൂചനയാണ്...അതായത് "ചില്ലറപ്പണി" ഒന്നുമല്ല അധ്യാപനം എന്ന്!
If any one worry about Math then don’t worry about it, we learn Math with different very easy tools and methods. We have Online free Math Website for kids – to learn & Practice math skills. 2nd Grade, 3rd Grade,6th Grade kids for Add, Subtract,Math Addition, Multiply,Division, Algebra, Word problems, Worksheets and more which you want
Once again Mathsblog Team gave a valuable thought for its followers............
It is the duty of all teachers to communicate and help the students.Then only teaching profession become a mission and all the teachers are become a missionary....
I don't usually read such posts. Somehow, by chance, I happened to read it. I am glad I did. It was very touching.
I have been having a thought for quite some time. This post is probably the reason why I am coming out with it now.
For well-to-do students there are extra-curricular coaching classes, computer classes, summer camps etc. Even here in Palakkad, where I am located, there are quite a few ongoing summer camps that purport to enhance the personality and confidence of their wards.
But for students like Lakshmi above or for that matter someone like the boy protagonist of '101 Chodyangal' there is nothing. I would not mind volunteering a couple of hours a week for teaching fun things( in science, math and programming )for students who are interested. If there is anybody or any organization in Palakkad who is doing this sort of thing or interested in doing this sort of thing for passionate students who cannot afford to attend such extra-curricular classes count me in.
nannyittundu.addyapanathinte kanappurangal ....lakshmiye pole yetra per.
nannyittundu.addyapanathinte kanappurangal ....lakshmiye pole yetra per.
touching experience.thanks for sharing.
touching experience.thanks for sharing.
കുട്ടിയെ അറിയാത്ത അധ്യാപകര്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്...ഷൈജടീച്ചര്‍ വേറിട്ടു നില്‍ക്കുന്നു...അഭിനന്ദനങള്‍..saji.t
Post a Comment