Loading [MathJax]/extensions/TeX/AMSmath.js

Pre Matric Scholarship തെറ്റുകള്‍ തിരുത്താം

>> Monday, October 31, 2016

പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്റെ അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി നവമ്പര്‍ 30 വരെ നീട്ടിക്കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങിക്കഴിഞ്ഞു. സ്ക്കൂളുകളാകട്ടെ ലഭിച്ച അപേക്ഷകള്‍ വെരിഫൈ ചെയ്യാനുള്ള തിരക്കിലുമാണ്. ഇതിനിടയിലാണ് പല തരത്തിലുമുള്ള തെറ്റുകള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നത്. തെറ്റുകള്‍ തിരുത്തുന്നതിനുള്ള രീതി ചുവടെ ചേര്‍ത്തിട്ടുണ്ട്. അതോടൊപ്പം സ്ക്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ചുവടെയുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

IT Mid-Term Examination 2016
Plus Mathsblog Exam Series by Vipin Mahathma

>> Thursday, October 27, 2016

എട്ട്, ഒമ്പത്,പത്ത് ക്ലാസുകളിലെ ഐടി പരീക്ഷാ സര്‍ക്കുലര്‍ കണ്ടുകാണുമല്ലോ?
ഐ.ടി. പരീക്ഷ നടത്തുന്നത് പ്രത്യേകം തയാര്‍ ചെയ്ത ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ്. ചോദ്യ രൂപങ്ങളില്‍ ഈ വര്‍ഷം മുതല്‍ ചില മാറ്റങ്ങളുണ്ട്.
തിയറി സെക്ഷന്‍
ഈ വര്‍ഷം മുതല്‍ ആകെ രണ്ട് തരം ചോദ്യങ്ങള്‍ മാത്രമേ ഉള്ളൂ.. ഒന്നാമത്തെ ടൈപ്പില്‍ നിലവിലുള്ള രീതിയിലുള്ള ചോദ്യങ്ങള്‍ തന്നെയാണുള്ളത്. നാലു ചോയ്‌സുകളുള്ള ഒബ്‌ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍. ഇതില്‍ എട്ടിനു പകരം പത്ത് ചോദ്യങ്ങളുണ്ടാവും. ( ഈ ടൈപ്പിന് ആകെ 5 മാര്‍ക്ക്)
രണ്ടാമത്തെ ടൈപ്പില്‍ നാലിന് പകരം അഞ്ച് ചോദ്യങ്ങളുണ്ടാവും . ഇതില്‍ നിലവില്‍ നാല് ഓപ്ഷനില്‍ നിന്ന് രണ്ട് ശരിയുത്തരം തിരഞ്ഞെടുക്കുന്നതിന് പകരം അഞ്ച് ഒപ്ഷനില്‍ നിന്ന് രണ്ട് ശരിയുത്തരം തിരഞ്ഞെടുക്കണം. ( ഈ ടൈപ്പിന് ആകെ 5 മാര്‍ക്ക്)
ആകെ 10 മാര്‍ക്ക്.
പ്രാക്‌ടിക്കല്‍
ചോദ്യങ്ങളുടെ രീതിക്കോ മാര്‍ക്കിനോ മാറ്റങ്ങളൊന്നുമില്ല.
തിയറി പരീക്ഷയുടെയും പ്രാക്ടിക്കല്‍ പരീക്ഷയുടെയും മാതൃകാചോദ്യങ്ങള്‍ വേണ്ടേ?അതോടൊപ്പം വിപിന്‍ മഹാത്മ തയാറാക്കിയ മാതൃകാചോദ്യ വീഡിയോകളും...


Read More | തുടര്‍ന്നു വായിക്കുക

STD X Social Science Unit 4, 6, 7

>> Wednesday, October 19, 2016

പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തില്‍ നിന്നുള്ള മൂന്നു യൂണിറ്റുകളെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സമഗ്രമായി വിശകലനം ചെയ്യുന്ന ചില മെറ്റീരിയലുകളാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്. എസ്.ഐ.എച്ച്.എസ് ഉമ്മത്തൂരിലെ സാമൂഹ്യശാസ്ത്രവിഭാഗം അദ്ധ്യാപകനായ യു.സി.അബ്ദുള്‍ വാഹിദാണ് പഠനവിഭവങ്ങള്‍ തയ്യാറാക്കിയത്. സാമൂഹ്യശാസ്ത്രം നാലാം യൂണിറ്റായ ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ, ആറാം യൂണിറ്റായ ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും, ഏഴാം യൂണിറ്റായ വൈവിധ്യങ്ങളുടെ ഇന്‍ഡ്യ എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചെറുകുറിപ്പുകള്‍, ചിത്രങ്ങളുടെ സഹായത്തോടെയുള്ള പഠനക്കുറിപ്പുകള്‍, പ്രസന്റേഷന്‍ ഫയല്‍, വീഡിയോ എന്നിവയാണ് ഇതോടൊപ്പം നല്‍കുന്നത്. ഇവ പഠനവിധേയമാക്കി നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി കുറിക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

BIMS: Bill Information and Management System

>> Friday, October 14, 2016

സംസ്ഥാന ബജറ്റും അനുബന്ധ വരവ് ചെലവ് കണക്കുകളും സമഗ്രമായി സമന്വയിപ്പിക്കുന്നതിനു വേണ്ടി IFMS (Integrated Financial management System) നു കീഴില്‍ അടുത്ത കാലത്തായി നടപ്പാക്കിയിട്ടുള്ള Online Submission of Salary Bills, One Office One DDO System, Electronic Treasury തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണ് BIMS. ജീവനക്കാരുടെ ക്ലെയിമുകള്‍ (Employee related claims) തയ്യാറാക്കുന്നതിനു സ്പാര്‍ക്ക് എന്ന പോലെ, വിവിധ സാധനസാമഗ്രികളുടെ വിതരണക്കാര്‍ക്ക് പണം കൊടുക്കല്‍, വൈദ്യുതി ചാര്‍ജ്ജ്, ഫോണ്‍ ചാര്‍ജ്ജ്, സ്കോളര്‍ഷിപ്പ്, സ്റ്റൈപ്പന്റ് മുതലായവ ക്ലെയിം ചെയ്യല്‍ തുടങ്ങിയ ജീവനക്കാരുടേതല്ലാത്ത ക്ലെയിമുകള്‍ (Contingent bills related to non-employee claims) തയ്യാറാക്കുന്നതിനാണു BIMS ഉപയോഗിക്കുന്നത്. ഇതേക്കുറിച്ചുള്ള പോസ്റ്റും ബ്ലോഗില്‍ പ്രസിദ്ധീകരിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ത്തന്നെ സ്പാര്‍ക്ക്, സര്‍വീസ് വിഷയങ്ങളില്‍ ആധികാരികമായി സംസാരിക്കാന്‍ കഴിയുന്നവരിലൊരാളും മാത് സ് ബ്ലോഗിന്റെ സന്തതസഹചാരിയുമായ മുഹമ്മദ് സാര്‍ ഇതേക്കുറിച്ച് തയ്യാറാക്കിയിരിക്കുന്ന കുറിപ്പുകള്‍ ചുവടെ നല്‍കുന്നു.


Read More | തുടര്‍ന്നു വായിക്കുക

LIC Premium Deduction through SPARK

>> Thursday, October 13, 2016

എയ്ഡഡ് സ്ക്കൂള്‍ ജീവനക്കാരുടെ ലൈഫ് ഇന്‍ഷുറന്‍സ് സ്കീം (LIC) പ്രീമിയം സ്പാര്‍ക്ക് വഴി ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ചുള്ള 2016 ജൂലൈ 14 ലെ ധനകാര്യവകുപ്പിന്റെ ഉത്തരവ് ഏവരും കണ്ടിരിക്കുമല്ലോ. ഇതുവഴി വളരെ എളുപ്പത്തില്‍ സ്ക്കൂളുകളില്‍ നിന്നും സ്പാര്‍ക്കിലൂടെ ഓരോ മാസത്തേയും എല്‍.ഐ.സി പ്രീമിയം ഡിഡക്ട് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇത് എപ്രകാരമാണ് ചെയ്യുന്നതെന്ന് വിശദീകരിക്കുന്ന ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് പലരും ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് വളരെ ലളിതമായ ഈ പ്രക്രിയ സ്ക്രീന്‍ഷോട്ട് സഹിതം ചുവടെ വിശദീകരിച്ചിരിക്കുന്നത്. നിങ്ങളുടെ സംശയങ്ങള്‍ കമന്റുകളിലൂടെ ഉന്നയിക്കാവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

SPARK അറിയിപ്പ്‌

>> Monday, October 10, 2016

27/5/2016 ലെ GO(P) No. 76/2016/FIN ഉത്തരവ് പ്രകാരം ഡി.ഡി.ഒമാര്‍ക്ക് Digital Certificate നിര്‍ബന്ധമാക്കിയിട്ടുള്ളതിനാല്‍ ഒക്ടോബര്‍ മാസം മുതലുള്ള സാലറി പ്രൊസസ് ചെയ്യാന്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ലാതെ സാധിക്കില്ലെന്ന് സ്പാര്‍ക്ക് അറിയിപ്പ്.

1/10/2016 മുതല്‍ എല്ലാവര്‍ക്കും ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ നിര്‍ബന്ധമാക്കി. സ്പാര്‍ക്കില്‍ Present Salary യില്‍ GIS അക്കൗണ്ട് നമ്പര്‍ ഇല്ലാതിരിക്കുകയോ തെറ്റായി ചേര്‍ക്കുകയോ ചെയ്തിട്ടുള്ളവര്‍ അവിടെ കൃത്യമായ നമ്പര്‍ ചേര്‍ക്കേണ്ടതാണ്. അക്കൗണ്ട് നമ്പറില്‍ പ്രശ്നങ്ങളുള്ളവര്‍ എത്രയും പെട്ടന്ന് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസുമായി ബന്ധപ്പെട്ട് അവ കൃത്യമാക്കാനും നിര്‍ദ്ദേശം. അക്കൗണ്ട് നമ്പര്‍ പുതുതായി എടുക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് വകുപ്പിന്റെ പോര്‍ട്ടലിലേക്ക് ഇവിടെ ക്ലിക്ക് ചെയ്ത്‌ പ്രവേശിക്കാവുന്നതാണ്. ഓണ്‍ലൈനായി അക്കൗണ്ട് ചേരുന്നവര്‍ക്കുള്ള Help File ഇവിടെയുണ്ട്.

സ്പാര്‍ക്കില്‍ ഉണ്ടായിരുന്ന താഴെ പറയുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി അറിയിപ്പ്‌
  • External deduction not coming in multiple month salary bill.
  • Employee not listing for salary processing.
  • Problem reported in updation of user details after creation without refreshing.
  • Validation of period of bill with month/year and period of claim w.r.t employees

ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ്‌ സ്‌കീം (GPAIS) 2017 വര്‍ഷത്തേക്കുള്ള പ്രീമിയം നവമ്പര്‍ സാലറിയില്‍ കിഴിവു ചെയ്യണമെന്ന് ധനകാര്യവകുപ്പ് സര്‍ക്കുലര്‍


ഓര്‍ത്തുവെക്കാന്‍ രസമുള്ള തന്ത്രങ്ങളുമായി
CHEMISTRY SHORT NOTES - SSLC 2016

>> Sunday, October 2, 2016

ഓര്‍ത്തുവെക്കുവാനുള്ള സൂത്രവിദ്യകളുമായി പത്താം ക്ലാസിലെ കെമിസ്ട്രി പാഠഭാഗത്തെ പ്രധാന പോയിന്റുകളുള്‍ക്കൊള്ളിച്ചുകൊണ്ട് നൗഷാദ് സാര്‍ തയാറാക്കിയ ഫയലാണ് ഈ പോസ്റ്റിലൂടെ നല്‍കുന്നത്. ഇംഗ്ലീഷ് മീഡിയംകാരെയാണ് ആദ്യം പരിഗണിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് അദ്ദേഹം അതിന്റെ മലയാളം പതിപ്പു കൂടി തയ്യാറാക്കി അയച്ചു തന്നിട്ടുണ്ട്. ഇവ ഫലപ്രദമായി ഉപയോഗിക്കുമല്ലോ. സംശയങ്ങളും കമന്റുകളും മെച്ചപ്പെടുത്താന്‍ സഹായകരമായേക്കും.


Read More | തുടര്‍ന്നു വായിക്കുക

Anticipatory Income Tax Statement 2016-17

>> Saturday, October 1, 2016

2016-17 വര്‍ഷത്തെ നികുതി കണക്കാക്കി അതിന്‍റെ 12ല്‍ ഒരു ഭാഗം 2016 മാര്ച് മാസത്തെ ശമ്പളം മുതല്‍ കുറച്ച് വരുന്നവരാണ് നമ്മളിലധികവും. വളരെ കുറഞ്ഞ ടാക്സ് മാത്രം അടയ്ക്കാനുള്ളവര്‍ ഒരു പക്ഷെ ഇത് വരെ TDS ആയി മുന്‍ മാസങ്ങളില്‍ ടാക്സ് കുറച്ചിരിക്കില്ല. ഒക്ടോബര്‍ മാസം കഴിയുന്നതോടെ അധികം പേരും 8 മാസത്തെ ടാക്സ് അടച്ചിരിക്കും. പേ റിവിഷന് ശേഷമുള്ള ശമ്പളവര്‍ധനവ്‌ കാരണം എല്ലാവരുടെയും Gross Salary കഴിഞ്ഞ മാര്‍ച്ച് മാസം കണക്കാക്കിയതിനേക്കാള്‍ വര്‍ദ്ധിച്ചിരിക്കുമല്ലോ. അതുകൊണ്ട് ഒരിക്കല്‍ കൂടി Anticipatory Income Statement തയ്യാറാക്കി ടാക്സ് കണക്കാക്കി ഇതുവരെ അടച്ചത് കുറച്ച് ബാക്കി നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള നാല് മാസങ്ങളില്‍ ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്നതാണ് ഉത്തമം. ഇത് വരെ TDS അടയ്ക്കാത്തവരും ടാക്സ് അടയ്ക്കാനുണ്ടെങ്കില്‍ അടച്ചു തുടങ്ങണം (See the Circular below).
2016-17 ബജറ്റില്‍ പ്രഖ്യാപിച്ച നികുതി നിരക്ക് കഴിഞ്ഞ വര്‍ഷത്തേത് തന്നെ. എന്നാല്‍ 5 ലക്ഷം വരെ Taxable Income ഉള്ളവര്‍ക്കുള്ള 2,000 രൂപയുടെ റിബേറ്റ് 5,000 രൂപയായി ഉയര്‍ത്തിയിരിക്കുന്നു.
പുതിയ നിരക്ക് പ്രകാരം Anticipatory Income Statement തയ്യാറാക്കി ഒപ്പോടു കൂടി DDO യ്ക്ക് അതായത് ഹെഡ്മാസ്റ്റര്‍ക്ക് നല്‍കിയാല്‍ അതനുസരിച്ച് ഇനിയുള്ള മാസങ്ങളില്‍ ടാക്സ് കുറവ് ചെയ്യും. ഇത് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയറുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Softwares to prepare Anticipatory Income Statement


Read More | തുടര്‍ന്നു വായിക്കുക

Digital Signature - Part 1

അടുത്ത മാസം മുതല്‍ സ്പാര്‍ക്കില്‍ ബില്‍ സബ്മിറ്റ് ചെയ്യുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ വേണമെന്ന നിര്‍ദ്ദേശം ഏവരും ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ. ബില്ലുകളുടെ ഹാര്‍ഡ് കോപ്പി ട്രഷറിയില്‍ സമര്‍പ്പിച്ചു പോരുന്നത് പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന്റെ അവസാന ഘട്ടമായി ഇതിനെ കാണാം. ഇനി വരാന്‍ പോകുന്നത് കടലാസ് രഹിത ഇടപാടുകളാണ്. അതുകൊണ്ടു തന്നെ ഓണ്‍ ലൈനായി സമര്‍പ്പിക്കുന്ന ബില്ലിന്റെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് (DSC) നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇത് പ്രാവര്‍ത്തികമാകുന്നതോടെ ഡി.ഡി.ഒക്ക് മാത്രമേ ഇനി സ്പാര്‍ക്കിലൂടെ ശമ്പള ഇടപാടുകള്‍ നടത്താന്‍ കഴിയൂ. അതുകൊണ്ട് തന്നെ സ്വന്തം കൈപ്പോടെ സമര്‍പ്പിക്കുന്ന രേഖകള്‍ക്കുള്ള അതേ പ്രാധാന്യം തന്നെയാണ് ഡിജിറ്റല്‍ സൈന്‍ ചേര്‍ത്ത ഒരു ഡൊക്യുമെന്റിനുമുള്ളത്. ഇപ്പോള്‍ത്തന്നെ വില്ലേജ് ഓഫീസുകളില്‍ നിന്നും മറ്റും നല്‍കുന്ന രേഖകളില്‍ ഓഫീസറുടെ ഒപ്പിനു പകരം ഡിജിറ്റല്‍ സിഗ്നേച്ചറാണെന്നുള്ളത് പ്രത്യേകം ഓര്‍ക്കുമല്ലോ. ഡിജിറ്റല്‍ സിഗ്നേച്ചറിനെപ്പറ്റി ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ഒട്ടേറെ പേര്‍ ആവശ്യപ്പെട്ടിരുന്നു. അതിനെത്തുടര്‍ന്ന് എറണാകുളം ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനറായ അനില്‍ സാര്‍ തയ്യാറാക്കിയ ലേഖനത്തിന്റെ ആദ്യഭാഗം വായിച്ചു നോക്കൂ. സ്പാര്‍ക്ക് ബില്‍ പ്രൊസസിങ്ങിന്റെ ഏത് ഘട്ടത്തിലാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കേണ്ടതെന്നതിനെക്കുറിച്ചുള്ള വ്യക്തമായ നിര്‍ദ്ദേശം വരുന്നതനുസരിച്ച് ഈ ഡിവൈസ് സ്കൂള്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതടക്കം ഈ ലേഖനത്തിന്റെ രണ്ടാം ഭാഗവും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ സംശയങ്ങള്‍ക്കും അഭിപ്രായങ്ങളുമെല്ലാം പങ്കുവെക്കാം. അത് മറ്റുള്ളവര്‍ക്കു കൂടി പ്രയോജനപ്പെടുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer