SSLC ഗണിതം 2015
>> Saturday, March 21, 2015
എസ് എസ് എല്‍ സി കണക്കുപരീക്ഷ കഴിഞ്ഞ നിമിഷംമുതല്‍, അതിന്റെയും മറ്റുവിഷയങ്ങളുടേയുമൊക്കെ ഉത്തരസൂചികകളും വിലയിരുത്തലുകളുമാവശ്യപ്പെട്ടുകൊണ്ടുള്ള കമന്റുകളുടേയും മെയിലുകളുടേയുമൊക്കെ കുത്തൊഴുക്കായിരുന്നൂ. അവയില്‍ ഭൂരിഭാഗവും, ഇത്തവണ പരീക്ഷയെഴുതുന്ന കുട്ടികളുടേതായിരുന്നൂവെന്നതാണ് ഏറ്റവും ഗൗരവമായി തോന്നിയത്. A+ പ്രതീക്ഷിച്ചിരുന്നവര്‍ക്ക്, അത് കിട്ടില്ലേയെന്ന ആശങ്ക മറ്റുവിഷയങ്ങളുടെ അവസാനവട്ട തയ്യാറെടുപ്പുകളെപ്പോലും ബാധിച്ചേക്കുമെന്ന ചിന്തയില്‍ നിന്നാണ്, എല്ലാ സൂചികകളും വിലയിരുത്തലുകളുമൊക്കെ, എല്ലാപരീക്ഷകളും കഴിയുന്ന ഇന്ന് മതിയെന്ന സുദൃഢ തീരുമാനത്തിലേക്ക് മാത്‍സ് ബ്ലോഗിനെ എത്തിച്ചത്. ഒട്ടേറെപ്പേര്‍, പരീക്ഷകഴിഞ്ഞയുടന്‍തന്നെ, അതാതുവിഷയങ്ങളുടെ ഉത്തരസൂചികകള്‍ തയ്യാറാക്കി അയച്ചിരുന്നു. അവയില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ട കുറച്ചെണ്ണം വലതുവശത്തെ 'SSLC 2015 Answer Keys'എന്ന ഗാഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. അവയൊന്നും പരിപൂര്‍ണ്ണമാകില്ലായെന്നും, നമുക്ക് ചര്‍ച്ചചെയ്യാന്‍ മാത്രമുള്ളതാണെന്നുമുള്ള ഒരു ധാരണ വച്ചുപുലര്‍ത്തുന്നത് നന്നായിരിക്കും.
ഒരവസരത്തില്‍, സജീവമായ ഇടപെടലുകള്‍കൊണ്ട് നമ്മെ വിസ്മയിപ്പിച്ചിരുന്ന ഹിതയുടേയും കണ്ണന്‍മാഷിന്റേയും പാലക്കാട് ബ്ലോഗ് ടീം തിരിച്ചെത്തുന്നുവെന്ന സന്തോഷവും മറച്ചുവെയ്ക്കുന്നില്ല. ഈ പോസ്റ്റിന്റെകൂടെ,ഗണിതപരീക്ഷയെക്കുറിച്ചുള്ള കണ്ണന്‍മാഷിന്റെ അവലോകനവും പാലക്കാട് ബ്ലോഗ് ടീമിന്റെ ഉത്തരസൂചികയും ആണുള്ളത്.
കണ്ണന്‍സാറിന്റെ അവലോകനം
ഇത്തവണത്തെ ഗണിതശാസ്ത്ര ചോദ്യപേപ്പര്‍, എല്ലാ വിഭാഗത്തില്‍പെട്ട കുട്ടികളേയും പരിഗണിക്കുവാന്‍ ശ്രമം നടത്തിയിട്ടുണ്ട്. എങ്കിലും മിടുക്കരെ അല്‍പം കുഴക്കിയ പരീക്ഷയായിരുന്നൂവെന്ന് പറയാം. മുന്‍വര്‍ഷങ്ങളിലെ ചോദ്യപാറ്റേണില്‍ നിന്നും കുറച്ചുവ്യത്യസ്തമായ രീതിയില്‍ ചോദ്യങ്ങളുണ്ടായപ്പോള്‍, ഒറ്റനോട്ടത്തില്‍ അല്‍പം കഠിനമെന്ന് കുട്ടികള്‍ പറഞ്ഞേക്കാം. അവസാനഷീറ്റിലെ ചോദ്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ കുട്ടികള്‍ക്ക് വേണ്ടത്ര സമയം ലഭിച്ചുകാണണമെന്നില്ല. 17,19,21 ചോദ്യങ്ങളുടെ അവസാനഭാഗത്തിലെ കാഠിന്യം അല്‍പം കുറക്കാമായിരുന്നു.
മൂല്യനിര്‍ണ്ണയ സമയത്ത് ഉദാരമനോഭാവം കാണിക്കാതെയിരുന്നാല്‍ A+ കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് സംശയമില്ല. ക്ലാസ്മുറികളിലെ പ്രവര്‍ത്തനങ്ങള്‍ ഇത്രയും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്താത്തതും , കുട്ടികളുടെ അടിസ്ഥാനഗണിതത്തിലെ പോരായ്മയും ഇതിന് പ്രധാനകാരണമാണ്.
1, 6, 19 ചോദ്യങ്ങള്‍ സമാന്തരശ്രേണികളില്‍ നിന്നായി്രുന്നു. ഈ ചോദ്യങ്ങളെല്ലാം തന്നെ കുട്ടികള്‍ ചെയ്തുശീലിച്ചവയായിരുന്നു. എന്നാല്‍ 19 ന്റെ c, d ഭാഗങ്ങള്‍ ചെയ്ത് 5 സ്കോറും നേടാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല.
16, 22 ചോദ്യങ്ങള്‍ പ്രതീക്ഷിച്ച നിര്‍മ്മിതികള്‍ തന്നെയാണ്. ശരാശരിയില്‍ താഴെ നില്‍ക്കുന്ന കുട്ടിക്കുപോലും സന്തോഷം പകരുന്നവ. ഒരു ജയം മാത്രമാണ് ലക്ഷ്യമെങ്കില്‍, ഈ രണ്ടുചോദ്യങ്ങള്‍തന്നെ ആ ലക്ഷം നിവര്‍ത്തിക്കും.
7, 8 ചോദ്യങ്ങള്‍ വൃത്തങ്ങള്‍ എന്ന അധ്യായത്തില്‍ നിന്നാണ്. 7 ലെ മൂന്നുസ്കോറും നേടുന്നവര്‍ കുറവായിരിക്കും. 8 മിടുക്കരെ വരെ ഇരുത്തി ചിന്തിപ്പിച്ചിരിക്കും. ചോദ്യരീതിയില്‍ അല്പം മാറ്റം വരുത്തിയിരുന്നൂവെങ്കില്‍ കൂടുതല്‍ ഭംഗിയുള്ളതും ഏറെപ്പേര്‍ക്ക് മാര്‍ക്ക് നേടാന്‍ കഴിയുന്നതുമാകുമായിരുന്നു. 60 ഡിഗ്രീ കോണളവില്‍ തിരിയുമെന്നും 15 സെ മീ ഉയരത്തിലാണ് അടയാളം എന്നുമെഴുതിയവര്‍ കുറവായിരിക്കും.
3, 15 ചോദ്യങ്ങള്‍ രണ്ടാംകൃതി സമവാക്യങ്ങളില്‍ നിന്നാണ്. 3 ചെയ്തുശീലിച്ചതരമാണെങ്കില്‍, 15 , A+കാരെ ലക്ഷ്യം വെയ്ക്കുന്നതും. ശരാശരിക്ക് മുകളില്‍ നില്‍ക്കുന്നവര്‍പോലും ശരിയാക്കണമെന്നില്ല.
20 ത്രികോണമിതിയില്‍ നിന്നാണ്. മുഴുവന്‍ സ്കോറും നേടാന്‍ വലിയ പ്രയാസമൊന്നുമില്ല.
4, 14 ചോദ്യങ്ങള്‍ സൂചകസംഖ്യകളെ ആസ്പദമാക്കിയാണ്. 4 എല്ലാത്തരം കുട്ടികളേയും പരിഗണിച്ചപ്പോള്‍ 14 ആശയങ്ങള്‍ ശരിയായി ഗ്രഹിച്ചവര്‍ക്ക് പ്രയാസമുണ്ടാക്കിയില്ല.
സാധ്യതകളുടെ ഗണിതത്തില്‍ നിന്നും വന്ന ചോദ്യം 9 താരതമ്യേന എളുപ്പമായിരുന്നു.
ചോദ്യം 18 തൊടുവരകളില്‍ നിന്നായിരുന്നു. സദൃശത്രികോണങ്ങളുടെ ആശയങ്ങളിലൂടെ വന്ന് PQ ന്റെ നീളം കണ്ടെത്താന്‍ മിടുക്കര്‍ വരേ ബുദ്ധിമുട്ടിയിരിക്കും. വളരേ നിലവാരം പുലര്‍ത്തിയ ഈ ചോദ്യം ചെയ്യാന്‍ അടിസ്ഥാന ആശയങ്ങള്‍ നന്നായി ഗ്രഹിക്കണം.
ബഹുപദങ്ങളില്‍ നിന്നുള്ള 2, 10 ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് ആശ്വാസത്തിന് വകനല്‍കി.
ജ്യാമിതിയും ബീജഗണിതവും എന്ന യൂണിറ്റില്‍നിന്നുള്ള 17, 21 എന്നീ ചോദ്യങ്ങളില്‍ 17 C അല്പം കഠിനമായി. 21 നിലവാരം പുലര്‍ത്തി. 5 സ്കോറും നേടാന്‍ മിടുക്കര്‍വരേ വലഞ്ഞുകാണും.
വ്യത്യസ്തതയോടെ അവതരിപ്പിക്കപ്പെട്ട മധ്യമം പലരും തെറ്റിച്ചുകാണും. കുട്ടികളുടെ എണ്ണം വീണ്ടും കൂട്ടി തെറ്റിച്ചുകാണാനാണ് സാധ്യത. മാധ്യത്തില്‍, വിഭാഗമാധ്യം ദശാംശമായത് ശരാശരിക്കാരെ കുഴക്കും.
ചോദ്യം 11 ഘനരൂപങ്ങളില്‍ നിന്നും. a, e എന്നിവ 20 സെ മീ ആണെന്ന് കണ്ടെത്തി വ്യാപ്തം കാണാന്‍ കുട്ടികള്‍ പ്രയാസപ്പെട്ടുകാണും. ചോദ്യം 13, മുഴുവന്‍ സ്കോറും നേടാന്‍ കഴിയുന്നതും ചെയ്തുശീലിച്ചതുമാണ്.
17, 21 ചോദ്യങ്ങളുടെ മൂന്നാം ഉപചോദ്യങ്ങള്‍ മാര്‍ക്കിനനുസരിച്ച് സമയബന്ധിതമായി എഴുതിത്തീര്‍ക്കാന്‍ കഴിയാത്തവിധത്തിലുള്ളതാണ്. മൂല്യനിര്‍ണ്ണയസമയത്ത് ഒന്നോരണ്ടോ മാര്‍ക്കിന് ഉയര്‍ന്നഗ്രേഡ് നഷ്ടമാകുന്ന കുട്ടികള്‍ക്ക്, ഗ്രേഡ് ഉയര്‍ത്തിനല്‍കി ഈ പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം.
എല്ലാത്തരം കുട്ടികളേയും പരിഗണിച്ചുതയ്യാറാക്കിയ ചോദ്യപേപ്പറാണ് ഇത്തവണത്തേത്. ചോദ്യപേപ്പറിന്റെ പാറ്റേണില്‍ അല്‍പ്പം വ്യത്യസ്തത വരുത്തിയും കുട്ടികളിലെ ഗണിത ആശയങ്ങള്‍ സമഗ്രമായി വിലയിരുത്തുന്ന രീതിയിലുള്ളതുമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ചോദ്യകര്‍ത്താവ് അഭിനന്ദനമര്‍ഹിക്കുന്നു.
Answer Key (Palakkad Maths Blog Team)
Answer Key Prepared by Palakkad Maths Blog Team

42 comments:
കുട്ടികള്‍ എന്ത് പഠിച്ചു എന്ന് പരിശോധിക്കുന്നതിന് പകരം എന്ത് പഠിച്ചില്ല എന്ന് പരിശോധിക്കുന്ന 10ാം ക്ലാസ്സ് ചോദ്യപേപ്പ്ര്‍ ആര്‍ക്കു വേണ്ടി? ഗണിത അധ്യാപകരോട് ആര്‍ക്കാണിത്ര വെറുപ്പ്?
ഒരു സ്കൂളിന്റെ മുഴുവന്‍ ശാപവും ഗണിത അധ്യാപകന്റെ തലയിലാക്കുന്ന ഇത്തരം ചോദ്യപേപ്പര്‍ ഒഴിവാക്കിക്കൂടെ?.............
Sarfras Lakshadweep
കണക്കില്‍ കേമനായത് കൊണ്ടാണ് ഞാന്‍ ഗണിതം തെരെഞ്ഞെടുത്തത്.അങ്ങനെ കണക്ക് മാഷായി. ആദ്യമൊക്കെ കണക്ക് ആസ്വദിച്ചു പഠിപ്പിച്ചിരുന്നു. ഇന്നിപ്പോള്‍ വെറുത്തു തുടങ്ങി എന്ന് വേണം പറയാം. പൊതുവേ ബുദ്ധിമുട്ടായിരുന്ന ഇംഗ്ലീഷും ഹിന്ദിയും വരെ കുട്ടികള്‍ A+ നേടുമ്പോള്‍ കണക്കിന് C+ ന് താഴെ. എത്ര നന്നായി പഠിപ്പിച്ചാലും അധ്യാപകരുടെ പേരാഴ്മയാണ് കുട്ടികള്‍ക്ക് മാര്‍ക്ക് കുറയാന്‍ കാരണം!!!. രക്ഷിതാക്കളോട് സ്റ്റേറ്റ് ആവരേജ് പറഞ്ഞ് രക്ഷപ്പെടാന്‍ സാധിക്കുമോ?
ചോദ്യകർത്താവിനെ വാരിക്കോരി അഭിനന്ദിച്ചു കൊണ്ടുള്ള കണ്ണൻമാഷിന്ടെ അവലോകനം വായിച്ചു. സ്വന്തം ബുദ്ധിയിൽ അഹങ്കരിക്കുന്ന ഗണിത അധ്യാപകർ ഉള്ളിടത്തോളം, ഹേ, കുട്ടികളേ നിങ്ങൽ കണക്കിന് രക്ഷപെടാൻ പോണില്ല. കുട്ടികളുടെ നിലവാരത്തിനൊപ്പം താഴാൻ മനസ്സുള്ള ഒരു ചോദ്യകർത്താവും, ഒരു അവലോകനനും ജനിക്കുന്നവരെ നിഞ്ഞൾ കണക്കിനെ മാറ്റിനിർത്തുക.
Kanakku adyapakar orikkalum rakshappetilla
എല്ലാത്തരം കുട്ടികളേയും പരിഗണിച്ചുതയ്യാറാക്കിയ ചോദ്യപേപ്പറാണ് ഇത്തവണത്തേത്.
അതിൽ യാതൊരു സംശയവും ഇല്ല
D+ കാർക്ക് ആശ്രയിക്കാവുന്ന ചോദ്യങ്ങൾ
Q.No. 1,4,12(2 makrs),16,19(2marks),22
C+,C കാർക്ക് ആശ്രയിക്കാവുന്ന ചോദ്യങ്ങൾ
1,2,4,6,10,12(2 MARKS),13(A,B),16,17(A,B),19(A,B),22
B+,Bകാർക്ക് ആശ്രയിക്കാവുന്ന ചോദ്യങ്ങൾ
1,2,3.4.6,9,10,12,13,16,18(A,B),19(A,B),20,21(A,B),22
A,A+ ഗ്രേഡ് നേടുന്നവരെ സ്വാധീനിക്കുന്നവ
8,11,17(C),18,20(C)
കുട്ടികളുടെ നിലവാരത്തിനൊപ്പം താഴാൻ മനസ്സുള്ള ഒരു ചോദ്യകർത്താവും, ഒരു അവലോകനനും ജനിക്കുന്നവരെ നിഞ്ഞൾ കണക്കിനെ മാറ്റിനിർത്തുക
അവിടെയാണ് പ്രശ്നം
എവിടെയാണ് പിഴച്ചത്
1) പരമ്പരാഗതമായി ഉള്ള കുറെ ചോദ്യങ്ങൾ മാത്രം ആശ്രയിച്ച് ക്ലാസ് റൂം മുന്നോട്ടു നയിക്കുന്നു.
eg: മാധ്യം മാധ്യമം ചിത്രങ്ങൾ എന്നിവ മാത്രം പഠിപ്പിച്ച് പത്ത് മാർക്ക് നേടി ജയത്തിലേക്ക് കൊണ്ട് വരുന്ന രീതി
2)എല്ലാ കുട്ടികൾക്കും സി.ഇ യിൽ 20/20 നല്കുന്ന രീതിക്ക് ആദ്യം മാറ്റം വരുത്തണം. ക്ലാസിലെ എല്ലാ കുട്ടികളും ഒരേ രീതിയിൽ ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരും ആണോ ?
3)ഗണിത പരീക്ഷ പണ്ടും നടന്നിരുന്നു .2005 നു മുൻപ് സ്ക്കൂളിലെ ഗണിത പരീക്ഷയിലെ വിജയ ശതമാനം 30% ആയിരുന്നു അന്ന് ആരും ഗണിത അധ്യാപകരെ കുറ്റം പറഞ്ഞിരുന്നില്ല . അന്ന് 80% മാർക്ക് നേടുന്നവർ ഒരു സ്കൂളിൽ രണ്ടോ മൂന്നോ ആയിരുന്നു .ഇന്ന് വിജയശതമാനം 95% വിശകലനം ചെയുക ഇന്ന് വിദ്യാഭ്യാസ നിലവാരം ഇത്ര അധികം കൂടിയോ ?
8,9 ക്ലാസുകളിൽ അടിസ്ഥാന ആശയങ്ങൾ വ്യക്തമായി പറഞ്ഞു മനസ്സിലാക്കാതെ പത്താം ക്ലാസ് ആണ് എല്ലാം സ്കൂളിന്റെ അഭിമാനം പത്താം ക്ലാസ് റിസൾട്ട് ആണ് എന്നും പറഞ്ഞു അവിടെ പല പരീക്ഷകളും രാത്രികാല ക്ലാസും നടത്തി എന്ത് കാര്യം
U.P തലം ഒരു കുട്ടിയെ വാർത്ത് എടുക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തുന്ന മേഖല ആണ് അവിടെ എത്ര അധ്യാപകർ അതിൽ വിജയിക്കുന്നു. വിലയിരുത്തുക
എത്ര സ്കൂളിൽ ബഹുപദ ഹരണവും സദ്രിശ്യ ത്രികോണങ്ങളുടെ ആശയങ്ങളും പരപ്പളവുകളുടെ പ്രത്യേകതകളും അതിന്റെ പ്രാധാന്യത്തോടെ പഠിപ്പിക്കുന്നു . യാന്ത്രികമായി പുസ്തകത്തിലെ കണക്കുകൾ കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നു . എനിട്ട് ഒരു ന്യായം കുട്ടിക്ക് അടിസ്ഥാനം ഇല്ല. എല്ലാം ആയല്ലോ അതിൽ .
സ്വന്തം ബുദ്ധിയിൽ അഹങ്കരിക്കുന്ന ഗണിത അധ്യാപകർ ഉള്ളിടത്തോളം, ഹേ, കുട്ടികളേ നിങ്ങൽ കണക്കിന് രക്ഷപെടാൻ പോണില്ല.
അതല്ല സത്യം സ്വന്തം കഴിവിൽ വിശ്വാസം ഇല്ലാത്ത അധ്യാപകർ ഉള്ളിടത്തോളം കാലം ഹേ, കുട്ടികളേ നിങ്ങൽ കണക്കിന് രക്ഷപെടാൻ പോണില്ല.
To compare the keys is easy. Qn no 15(c)got a wrong answer in one of the keys. Both the equation and the value of x are not right there. While answering for qn 14, one of the keys carries the wrong answer B (6 ,0). In the answer for qn no 3, there is only 1 value for K in a key, all others carry 2values 4and 0
variety is good, but mistakes may be misleading.
Q 17(c), Q21(c) എന്നിവയുടെ ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനുള്ള എളുപ്പവഴി.
Q17 (c) A, B എന്നിവയുടെ x- സൂചകസംഖ്യകളുടെ വ്യത്യാസം = 2, y- സൂചകസംഖ്യകളുടെ വ്യത്യാസം = 4,
ഇവയുടെ രണ്ടുമടങ്ങായിരിക്കണം B, C എന്നീ ബിന്ദുക്കളുടെ സൂചകസംഖ്യകളുടെ വ്യത്യാസം. അതായത് C(3+4, 7+8) അല്ലെങ്കില്‍ (3-4,7-8)
അതായത് C (7,15) അല്ലെങ്കില്‍ (-1,-1) ആയിരിക്കും.
21 (c) (5,5) എന്ന ബിന്ദുവുമായി 5 യൂണിറ്റ് അകലമുള്ളതും x- സൂചകസംഖ്യയുടെ 2 മടങ്ങ് y- സൂചകസംഖ്യ ആയിവരുന്നതുമായ ഒരു ബിന്ദു കണ്ടുപിടിക്കണം. രണ്ടു ബിന്ദുക്കളുടെ x- സൂചകസംഖ്യകള്‍ തുല്യമായാല്‍ അവയുടെ y- സൂചകസംഖ്യകള്‍ തമ്മിലുള്ള വ്യത്യാസമായിരിക്കും ബിന്ദുക്കള്‍ തമ്മിലുള്ള അകലം. അങ്ങനെ കണ്ടെത്താവുന്ന ഒരു ബിന്ദുവാണ് (5,10). മാത്രമല്ല ഇതില്‍ x- സൂചകസംഖ്യയുടെ രണ്ടു മടങ്ങാണ് y- സൂചകസംഖ്യ. അതുവഴി (5,10) എന്ന ഉത്തരത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നു. തമ്നിരിക്കുന്ന ചോദ്യത്തില്‍ സാധ്യമാകുന്ന എല്ലാ ബിന്ദുക്കളും കണ്ടുപിടിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലാത്തതുകൊണ്ട് ഒരു ബിന്ദു മാത്രം കണ്ടുപിടിച്ചാലും മതിയെന്നു തോന്നുന്നു.
ചോദ്യം 14 ആരും വായിക്കാതെയാണോ ഉത്തരം എഴുതിയത്. അതോ കണ്ടാല്‍ "തോന്നുന്നത്" പോലെ ഉത്തരം എഴുതണോ? ചോദ്യത്തില്‍ A,B,C,P എന്നീ ബിന്ദുക്കളെക്കുറിച്ച് പറയുന്നുണ്ട്, എന്നാല്‍ 'O' എന്ന ബിന്ദുവിനെക്കുറിച്ച് ഒന്നും പറയുന്നില്ല. വൃത്തം 'O' യിലൂടെ കടന്നു പോകുന്നു എന്ന് പറഞ്ഞാല്‍ തന്നിരിക്കുന്ന ഉത്തരങ്ങളെല്ലാം ശരിയാണ്. 'O'ആധാര ബിന്ദു എന്ന് വിശ്വസിക്കാം, പക്ഷേ ചോദ്യപ്പേപ്പറില്‍ സൂക്ഷിച്ച് നോക്കിയാല്‍ വൃത്തം 'O' എന്ന് ബിന്ദുവിലൂടെ കടന്നു പോകുന്നതായി തോന്നുകയുമില്ല, ചോദ്യത്തിന്റെ അപൂര്‍ണ്ണത പറഞ്ഞെന്നേയുള്ളൂ
വിശദികരണം പ്രതീക്ഷിക്കുന്നു
"Sir,I think they taught us how to subtract a '+' from A! Really solving problem is the greatest problem of MATHS.To be honest, Maths will be a curse for students like me,if the questioners r like this.........!"
കുറച്ചു സംശയങ്ങൾ.....വേറെ ഒന്നിനും അല്ല .അറിയാൻ മാത്രം !!!!
1.മാത്സ് ചോദ്യ പപ്പേർ തയ്യാറാക്കുന്നവർ ആരാണ് ?
2.ആരാണ് ഇവരെ തിരഞ്ഞെടുക്കുന്നത് ?
3. എങ്ങിനെ ആണ് തിരഞ്ഞെടുക്കുന്നത് ?
4.എന്താണ് തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം ?
5.രാഷ്ട്രീയം ആണോ ഇതിന്റെ പിന്നിലും ?
6.പരീക്ഷ കഴിഞ്ഞാലും ഇവരെ ഒളിപ്പിച്ചു വക്കുന്നത് എന്തിനാണ് ?
ആര്ക്കെങ്കിലും അറിയുമെങ്കിൽ ദയവായി ഒന്ന് പറഞ്ഞു തരിക ..
അഭിനന്ദിക്കാനൊ തെറി പറയാനോ ഒന്നും അല്ല അറിയാൻ മാത്രം !!!
കുറേ നാളായി ഇവിടെ കമന്റ് ചെയ്തിട്ട്..
ഹല്ലേ..?
അധ്യാപകരും കുട്ടികളും രക്ഷിതാക്കളുമടങ്ങുന്ന പൊതുസമൂഹം ഒന്നടങ്കം പ്രതിഷേധം രേഖപ്പെടുത്തിയ ഗണിതപേപ്പറിന് കണ്ണന്‍മാഷുടേയോ മാത്‌സ് ബ്ലോഗിന്റേയോ സര്‍ട്ടിഫിക്കറ്റ് കൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല!
ഇനി ഒരുവേള, ഈ കണ്ണന്‍മാഷ് തന്ന്യാണോ ആവേ പേപ്പര്‍ പടച്ചുവിട്ടത്?
CBSE Math Paper was extremely difficult too..
Kerala SSLC Maths was not so tough, these analysis says...
So, Govt. should take measures to give previlages to CBSE students in the coming Engg/Med Entrance Exam.
Alla eee Krishnana sir um John sir um onnum mindunnillallo....Enganae mindan....avarakumallo paper ittathu....kuttikalae kasthappeduthanalla.....avaril thathparyam janippikkunnathayirikkanam maths Qn. paper.......Iniyenkilum Qn. paper idunnavar orkkuka....verum 10% ulla bhudhimanmarkkalla...pavappettavaril pavappettavaraya CBSE yil pokan pattattha sarkkar schoolukalil padikkunna kuttikalae pariganikkanam.....
എന്നെക്കണ്ടാല്‍ കിണ്ണം കട്ടവനാണെന്നുതോന്നുമോ? ഏയ് . ഞാനല്ല . കൃഷ്ണന്‍ മാഷാണോ എന്ന് അറിയില്ല. ആരുടെതായാലും സംഗതി കൊള്ളാം. പിന്നെ ഈ പറയുന്നപോലുള്ള ഭീകരപ്രശ്നങ്ങളൊന്നും കണക്കുപേപ്പറില്‍ ഇല്ല.
തീര്‍ത്തും അര്‍ഹതയുള്ളവര്‍ക്കുമാത്രം A+ മതി എന്നതാണ് ലക്ഷ്യമെങ്കില്‍ തികച്ചും ഉചിതമായ പേപ്പറാണ് . അപ്പോള്‍ ഒരു കാര്യം ബാക്കി. കണക്കിനുമാത്രം മതിയോ ഈ തീരുമാനം. എല്ലാപേപ്പറും ഇതുപോലെയാവണം . എന്നിട്ട് ഉന്നതപഠനനിലവാരം ഉള്ളവര്‍ക്കുമാത്രം A+ നല്‍കണം.
"ഗണിതം അറിയാത്തവര്‍ ഈ പടി ചവിട്ടരുത്"ഇനിയുള്ള പത്താംക്ലാസ്സുകാരോടു പറയണം.മറ്റുള്ള എല്ലാ വിഷയങ്ങളുടെയും പരീക്ഷ്ഷകള്‍ മാന്യമായി നടന്നു.ചോദ്യകര്‍ത്താവ് അന്യഗ്രഹ ജീവിയാണോ.2 1/2 മണിക്കൂര്‍ ഒരു പരീക്ഷ എഴുതുന്ന കുട്ടിയുടെ മാനസികാവസ്ഥ തിരിച്ച്ചരിയാത്തവരെ ഇത്തരം ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ ഏല്പ്പിക്കരുത്.ഈ ബു.ജികള്‍ സ്വന്തം കുട്ടിയുടെ മുഖം ഈ നാലരലക്ഷം കുട്ടികളിലൂടെ കാണണം.വിദ്യാര്‍ഥികളുടെ അറിവ് പരിശോധിക്കുന്നതിന് പകരം ചോദ്യകര്‍ത്താവിന്‍റെ പാണ്ഡിത്ത്യം വിളംബലാണ് ഇതില്‍ ഉണ്ടായത്.ചില "പണ്ഡിതര്‍" ടെ കമന്റ് നിലവാരമുള്ളവര്‍ക്കേ എ പ്ലസ് കിട്ടാവൂ.ഇത് ഗണിതത്തിന് മാത്രം മതിയല്ലോ,എല്ലാം നേടും.ഈ പണ്ഡിതര്‍ അവരുടെ കുട്ടിക്കാലം മറക്കരുത്.ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരെ തുടര്‍ന്ന് ഈ ജോലി ഏല്‍പ്പിക്കുക.
അജയന്‍ പുളിക്കല്‍
കാര്യങ്ങള്‍ മനസ്സിലായി വരുന്നതെ ഉള്ളൂ..
ജോണ്‍സാറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.ഗണിതത്തിനെ മാത്രം മാറ്റി നിര്‍ത്തല്ലേ
ചോദ്യകർത്താവിനെ അഭിനന്ദിക്കുന്നു.എല്ലാത്തരം കുട്ടികളേയും പരിഗണിച്ചുതയ്യാറാക്കിയ ചോദ്യപേപ്പറാണ്.എല്ലാ വിഷയങ്ങളും ഈ രീതി തന്നെ മറ്റു വിഷയങ്ങള്‍ക്കും അവലബിക്കണം
കണ്ണന്‍ മാഷ് താന്‍ പഠിപ്പിക്കുന്ന ഭിന്ന നിലവാരമുള്ള കുട്ടികളെക്കുറിച്ച് ആദ്യം ചിന്തിക്കട്ടെ.അവരുടെ അഭിപ്രായം ചോദിച്ച ശേഷം മതിയായിരുന്നു ഈ പ്രശംസ.പാവം കുട്ടികളുടെ മാനസികാവസ്ഥയെ കുറിച്ച് ചിന്തിക്കാതെ സ്വന്തം പാണ്ഡിത്യത്തില്‍ മാത്രം അഭിരമിക്കുന്ന ഇത്തരക്കാരെക്കുറിച്ച് എന്ത് പറയാന്‍.പഴയ സിലബസിനേയും ചോദ്യരീതിയേയുമെല്ലാം പുച്ഛിക്കുന്ന ഇത്തരക്കാര്‍ ആ'പഴയത്'പിന്തുടര്‍ന്ന് തന്നെയാണ് ഇന്നത്തെ നിലയിലെത്തിയതെന്നോര്‍ക്കുന്നില്ല.
കുറച്ചുനാള്‍ മുന്‍പ് പുതിയതായി നിയമനം കിട്ടിയ , ആദ്യമായി പത്താംക്ലാസ് എടുക്കുന്ന , ഉന്നതമായ അക്കാഡമികനിലവാരമുള്ള , വിദ്യാഭ്യാസത്തെക്കുറിച്ചും ബോധനരീതികളെക്കുറിച്ചും നല്ല കാഴ്ചപ്പാടുള്ള ഒരു ടീച്ചര്‍ എന്നോട് ഒരു കാര്യം ചോദിച്ചു. ഓണപ്പരീക്ഷയ്ക്കാണ് ആദ്യമായി ടീച്ചര്‍ കുട്ടികള്‍ എഴുതിയ ഉത്തരങ്ങള്‍ കണ്ടത് . ഭൂരിഭാഗംപേരും തോറ്റിരിക്കുന്നു. ജയിച്ചവരാണെങ്കില്‍ വലിയ മാര്‍ക്കും ഇല്ല. എങ്ങനെ പഠിപ്പിച്ചാല്‍ ഈ കുട്ടികള്‍ക്ക് നല്ല മാര്‍ക്കും കിട്ടും എന്നായിരുന്നു എന്നോട് ചോദിച്ചത് . ഇന്ന് എല്ലാ കണക്കദ്ധ്യാപകരും സ്വയം ചോഗിക്കുന്ന , സ്വയം ചോഗിക്കേണ്ട ചോദ്യമാണിത് . നമുക്കുവേണ്ടി ഒരു സാഹചര്യവും മാറില്ല. രാജ്യം മുഴുവന്‍ ഗണിതം പോലുള്ള വിഷയങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്ന കാഴ്ചയാണ് . കു്ടടിയെ ജയിപ്പിക്കുകയല്ല നല്ല ഗ്രേഡ് വാങ്ങിപ്പികുയാണ് നമ്മുടെ വെല്ലുവിളി. ഒന്‍പത് വിഷയത്തിനും ഉയര്‍ന്ന ഗ്രേഡും കണക്കിനുമാത്രം അല്ലാതെയും വരുമ്പോള്‍ പണ്ട് SRGയില്‍ ഒരു ഹിന്ദി മാഷ് ചോദിച്ച കാര്യം ഓര്‍ക്കുന്നു. കണക്കിനുമാത്രം കൊമ്പ് ഉണ്ടോ?
ഈ ഗണിതപരീക്ഷാ ചോദ്യപേപ്പര്‍ തയ്യാറാക്കിയത്
മാത്‍സ് ബ്ലോഗിന്റെ അഡ്മിന്‍മാരിലൊരാളായ ഹരിമാഷ് ആണെന്ന് ഞാന്‍ ബലമായി സംശയിക്കുന്നു. കുറേനാളായി ഒളിവിലിരിക്കുന്നതുതന്നെ അതുകൊണ്ടാണെന്നും ഞാന്‍ ന്യായമായും സംശയിച്ചുപോയാല്‍ തെറ്റില്ലല്ലോ..?
കണക്കിന്റെ ചോദ്യങ്ങള്‍ കഠിനമായിപ്പോയി എന്ന വാദത്തേക്കാള്‍, അപരിചിതമായ ചോദ്യങ്ങള്‍ക്കായി കൂടുതല്‍ സമയം വിനിയോഗിക്കേണ്ടതായി വരുന്ന പരീക്ഷാഹാളിലെ 15 വയസ്സുകാരന്റെ/കാരിയുടെ മാനസികാവസ്ഥയാണ് പരിഗണിക്കപ്പെടേണ്ടത്.അത്തരം രണ്ടു ചോദ്യങ്ങളില്‍ കൂടുതല്‍ ഉള്‍പ്പെടുത്തരുത്.
ഇന്നത്തെ സ്ഥിതിയില്‍ 10 ക്ലാസ്സുവരെ പഠിച്ച ആര്‍ക്കും 7 വരെ കണക്കുപഠിപ്പിക്കാം.നിര്‍മിതികള്‍ മാത്രം പഠിച്ച് കണ്ടെഴുതി പത്ത് മാർക്ക് നേടിയാല്‍ 20 മാര്‍ക്ക് CE സംഭാവനയും ചേര്‍ത്ത് 30 കിട്ടും. കണക്കിനു ഏകദേശം 12 ശതമാനം വാങ്ങുന്നവനും ഭാവിയില്‍ യു.പി.യിലെ കണക്കധ്യാപകനാകാനുള്ള സാഹചര്യം നിലനില്ക്കുന്നില്ലേ?പിന്നെ അടിസ്ഥാനം എങ്ങനെ ഉണ്ടാകും?15% SSLC വിജയം ഉണ്ടായിരുന്ന കാലത്തെ അധ്യാപകരാണ് ഇപ്പോഴെങ്കില്‍, 100% വിജയം നേടുന്ന ഇക്കാലത്തെ കുട്ടികള്‍ അധ്യാപകരായിവരുന്ന കാലത്തെ സ്ഥിതി എന്തായിരിക്കും?
എന്റെ ഒരു വിദ്യാര്‍ത്ഥി പറഞ്ഞത്. എഴുപതു മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ചെയ്തു. ചെയ്തതെല്ലാം ശരിയാണ്. അവസാനത്തെ പത്തു മാര്‍ക്കിന്റെ ചെയ്യാന്‍ സമയം കിട്ടിയില്ല. അവ താരതമ്യേന എളുപ്പമായിരുന്നു.
എന്റെ സങ്കടം: ബുദ്ധിമുട്ടുള്ളതെന്ന് സമൂഹം സമര്‍ത്ഥിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് മൂല്യനിര്‍ണ്ണയ സമയത്ത് ഉദാരത കാണിച്ച് ശരിയായി ചെയ്യാത്തവര്‍ക്കും മുഴുവന്‍ മാര്‍ക്കും കൊടുത്തേക്കാം. അത് ശരിയായി ചെയ്ത എന്റെ കുട്ടിക്ക് കൂടുതല്‍ ആനുകൂല്യം കിട്ടുകയില്ല. അതു ചെയ്യാന്‍ വേണ്ടി അതിന്റെ മാര്‍ക്കിന് ആനുപാതികമായി വേണ്ടതിനേക്കാള്‍ കൂടുതല്‍ സമയം ചെലവഴിച്ച് അവസാനത്തെ പത്തുമാര്‍ക്കിന്റെ ചോദ്യം ചെയ്യാനുള്ള സമയം നഷ്ടപ്പെടുത്തിയ അവന് എന്ത് ആനുകൂല്യമാണ് കൊടുക്കാന്‍ കഴിയുക. അന്തിമഫലം അവനേക്കാള്‍ കുറഞ്ഞ മികവുള്ളവരേക്കാള്‍ ഗ്രേഡില്‍ പിന്നിലാകുും എന്നതാണ്. എന്റെ പ്രാര്‍ത്ഥന : എഴുതിയതെല്ലാം ശരിയാണ് എന്ന അവന്റെ ആത്മവിശ്വാസം സത്യമായിരിക്കണേ. എങ്കില്‍ ഫലം എ+ ല്‍ അവസാനിക്കും. മൂന്നോ നാലോ സ്കോര്‍ കുറഞ്ഞാല്‍ പിമ്പന്മാര്‍ മുമ്പന്മാരാകും. ദൈവം തുണക്കട്ടേ കുട്ടീ. നിന്റെ അദ്ധ്യാപകന് ഭാഗ്യമില്ല ഈ വര്‍ഷവും.
Q 19(d) യില്‍ ശ്രേണിയിലെ ഏതാനും പദങ്ങളുടെ തുക 2015 ആകുമോ എന്നാണ് ചോദിച്ചിരിക്കുന്നത്. ആദ്യത്തെ പദങ്ങള്‍ ആകണമെന്നില്ല. തുടര്‍ച്ചയായ പദങ്ങളും ആകണമെന്നില്ല. . ഏതു പദങ്ങളുടെ തുകയുമാവാം. അപ്പോള്‍ ആദ്യത്തെ n പദങ്ങളുടെ തുക = 2015 എന്നെഴുതി ക്രീയ ചെയ്ത് n ന് എണ്ണല്‍ സംഖ്യ ഉത്തരമായി കിട്ടാത്തതുകൊണ്ട് 2015 ഈ ശ്രേണിയിലെ ഏതാനും പധങ്ങളുടെ തുകയല്ല എന്നു പറയുന്നത് പൂര്‍ണ്ണമായും ശരിയല്ല. ശ്രേണിയിലെ പദങ്ങളെല്ലാം 3 ന്റെ ഗുണിതങ്ങളായതുകൊണ്ട് ഏതല്ലാം പദങ്ങള്‍ കൂട്ടിയാലും 3 ന്റെ ഗുണിതമായിരിക്കും. 2015 എന്ന സംഖ്യ 3 ന്റെ ഗുണിതമല്ലാത്തതുകൊണ്ട് അത് ഈ ശ്രേണിയിലെ ഏതാനും പദങ്ങളുടെ തുകയല്ല എന്നു മാത്രം എഴുതിയാല്‍ മതിയാകും. സമയവും വളരെ ലാഭിക്കാം.
@Baburaj Sir answer key
QN:18
Angle CQD is not equal to 90
PQ is the tangent.
Sir Pls check the answer
@Blogger jnmghss
Corrected answer key is now uploaded.
Thanks
SO happy to know that teachers had realized our psychological trouble in 2:30 hours of exam.It is a bit helpful for the students like me whom still continues on counting the score.Trying to get over that 70!
Please publish maths answer key standard 9.
I Read the detailed analysis of question paper of kannanparuthiuly , felt that whether he is teaching in high school classes .we respect maths blog and the work behind it, so plz keep the deginitty before publishing . may I know which school he is working ?
john mashinoum kannan mashinodum
ningal maths question paperine kurichu pokki parayunnundallo
2.5 manikkoor kond onnu ezhuthi nokk appool ariyam.
ningal kuttikalude bagathu ninnum chindikkanam allathe ellam ariyunna adyapakaravaruth
@azhar njn thankal paranjathinodu yojikunnu...nte abhiprayathil itrem varshathe qstn papers munnirthi nokumbol kooduthal chodyangalum kuttikale valaykunavayayirunnu... as a s.s.l.c student njn anubhavichathanu. kurachathikam per ee qstn papernte nilavarathe pukazthikondu paranju. physics chemistry polullava kanathe padichezuthumbol mathsne athil ninnu matti nirthunnu...ennu vechu njn parayunath mathusm athupole venamennala. mattu chodyapaperukale apeshichu mathsil ethumbol athu swayam chindhikendava akunnu...ee presthavanaye njn avahelikukayalla pakshe ee thavana kurach kadannukai aayille enanu njn chodikunnath???swantham makal anenkil avar ingane cheyumooo???ee qstn paper itta adhyapakan 10 class padichathalle njngalude manasika vedhana adhehavum orikkal engilum anubhavichittullathalle ...ella kuttikaleyum bhayapeduthunnathanu maths exm athu s.s.l.c ethiyapol kadinamaaki njngalude 10 varshathe kadinadhwanamalle ee chodya paper thatti theripichath....10 classinu sheshavum maths avashyamalle aa sthithikku science polulla subjects agrahikunna kuttikal ee qstn paper karanam ishtamallatha subjects thiranjedukendi varille.. sherikum paranjal ee oru parishanam A+ karude vijaya shathamanam kuraykuvan vendi thanneyalle...bhaviyilekulla chodyamanu 10 class ath itra kadinamakendiyirunnilla...ente abhiprayathil 10 class karude nilavaram alakan pattiya chodya paper aayirunnilla ith......!!!
ഗണിതശാസ്ത്ര പരീക്ഷ എന്നത് സോഷ്യലിസം നടത്തുവാനുള്ള വേദി അല്ല. ഒരു പരീക്ഷയിൽ വളരെ എളുപ്പമുള്ള ചില ചോദ്യങ്ങളും പ്രയാസമുള്ള വളരെ കുറച്ചു ചോദ്യങ്ങളും ഉണ്ടായിരിക്കണം . എല്ലാ ചോദ്യങ്ങളും എല്ലാ കുട്ടികള്ക്കും ചെയ്യാൻ പറ്റുന്നതായിരിക്കണം എന്ന മണ്ടൻ തിയറി അപ്ലൈ ചെയ്തു് നിലവാരം അറബിക്കടലിൽ മുക്കി. ഇതിനു മാറ്റം വരുത്തുവാൻ ഗണിതശാസ്ത്ര അധ്യാപകർ എങ്കിലും തയ്യാറാകണം .
കണക്കു പരീക്ഷ കണക്കായി.....ശരാശരിയില്‍ താഴെയുള്ള കുട്ടികള്‍ പോലും ഉത്തരം എഴുതേണ്ട ചോദ്യമാണല്ലോ 12 -ാമത്തെ ചോദ്യം മാധ്യം കാണാനുള്ളത്. മാധ്യം കാണുന്നതിനുള്ള മാര്‍ഗ്ഗം കുട്ടിക്കറിയാമോ എന്നു പരീക്ഷിക്കാനാണെങ്കില്‍ എന്തിനാണ് ഇത്രയും വലിയ സംഖ്യകള്‍ തമ്മില്‍ കുട്ടിയെക്കൊണ്ട് ഗുണിപ്പിക്കുന്നത്.(8x132.5, 12X 137.5, 28X 147.5, 32 X 152.5....).വളരെ നിസ്സാരം ക്രിയ ചെയ്യേണ്ട പ്രായോഗിക സന്ദര്‍ഭങ്ങളില്‍ പോലും മിടുക്കരായവര്‍ കാല്‍ക്കുലേറ്റര്‍, കംപ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പാവം നമ്മുടെ കുട്ടികള്‍ (ഗുണനപ്പട്ടിക കൈവിരല്‍ മടക്കി കണക്കുകൂട്ടുന്നവര്‍ )എന്തുമാത്രം ബുദ്ധിമുട്ടിയായിരിക്കും ഗുണനം നടത്തിയത്...കഷ്ടം എന്നല്ലേ ഇതിന് പറയേണ്ടത്.?
Class 8, 9, 10 ഗണിതം ഉത്തരസൂചികകള്‍ക്കായി www.ghsthodiyoor.webs.com സന്ദര്‍ശിക്കുക.
നിലവാരത്തിന്റെ കാര്യം പറയണ്ട....മലയാളത്തിന് വാരിക്കോരി A+കിട്ടുന്നത് നിലവാരമാണെന്ന് ചിന്തിച്ചാല് ചിരിച്ച് ചാവും...വിഷയങ്ങളോട് ഒരേ നീതി പുലത്തണം....
ss
a question paper should be mnaintained a medium levle always..... but this time it turnned to a little hard one.....
Post a Comment