പരീക്ഷാഫലം എത്തുമ്പോള്‍ ..!

>> Friday, April 17, 2015

ഇപ്പൊഴത്തെ തീരുമാന പ്രകാരം ഏപ്രില്‍ 20 നു എസ്.എസ്.എല്‍.സി.റിസല്‍ട്ട് വരും. നൂറുശതമാനം വിജയം, ഓരോ ജില്ലകളുടെയും നിലവാരം സമ്മാനങ്ങള്‍, അനുമോദനങ്ങള്‍ , പുതിയ പ്രഖ്യാപനങ്ങള്‍, തീരുമാനങ്ങള്‍ , നിര്‍ദ്ദേശങ്ങള്‍ എന്നിങ്ങനെ കുറേ ദിവസം ഇതുതന്നെയായിരിക്കും സ്കൂളുകളിലെ ചര്‍ച്ച.
ഈ ചര്‍ച്ചകളുടെ അടിസ്ഥാന ഘടകം പത്താം ക്ളാസില്‍ കുട്ടികള്‍ വിജയിച്ചതിന്റെ എണ്ണവും മികവും തന്നെ. അത് ചെറിയ കാര്യമല്ല. എന്നാല്‍ ഈ ചര്‍ച്ചകളില്‍ സ്ഥാനം പിടിക്കാതെ പോകുന്ന വലിയ ചില കാര്യങ്ങള്‍ ആരും ഓര്‍ക്കാറില്ല.
പത്തുവര്‍ഷമായി കുട്ടി പഠിച്ചകാര്യങ്ങളുടെ ആകെത്തുക ഈ പരീക്ഷാവിജയം മാത്രമായി ചുരുക്കുന്നു നാം. പഠനം എന്നത് ഈ വിജയം മാത്രമാണെന്നലല്ലോ വിദ്യാഭ്യാസ രേഖകള്‍ പറയുന്നത്. കുട്ടിയുടെ സമഗ്രമായ വ്യക്തിവികസനം, നൈപുണികളുടെ വികാസനം , പരീക്ഷാവിജയം എന്നിങ്ങനെ മൂന്നു സുപ്രധാന ഘടകങ്ങളില്‍ അവസാനത്തെതു മാത്രം പരിഗണിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടായിക്കൂടാ . പരീക്ഷാവിജയം മാത്രമേ കണക്കാക്കൂ എന്നാണെങ്കില്‍ അതുണ്ടാക്കിയെടുക്കാന്‍ ഈ വിപുലമായ സ്കൂള്‍ സംവിധാനമൊന്നും വേണ്ട, പകരം റ്റ്യൂഷന്‍ സെന്ററുകള്‍ ഒരുക്കിയെടുത്താല്‍ മതിയല്ലോ - എന്നു വിചാരിക്കുന്നവര്‍ ഉണ്ടാവില്ലേ?
പരീക്ഷാവിജയം മാത്രമല്ല ' വിജയം ' എന്നറിവാണ്` സ്കൂള്‍ സങ്കല്‍പ്പത്തില്‍ ആദ്യം ഉണ്ടാവേണ്ടത്. കുട്ടിയുടെ സമഗ്രമായ വികാസം സ്കൂള്‍ ക്ളാസ്മുറികളില്‍നിന്നും സ്കൂള്‍ സംവിധാനത്തില്‍ നിന്നും ഉണ്ടായിവരുന്നതാണ്`. നൈപുണികളുടെ വലിയൊരു ഭാഗം ക്ളാസ്മുറികളില്‍ നിന്നാണ്` ശക്തിപ്പെടുന്നത്. ഏറ്റവും ചുരുങ്ങിയത് ക്ളാസ് മുറി - സ്കൂള്‍ - സബ്ജില്ല- ജില്ല - സംസ്ഥാനം എന്ന വലിയ ഒരു സര്‍ക്കിളില്‍ നിന്നാണ്` കുട്ടി അവളുടെ വികസനം ഉറപ്പുവരുത്തുന്നത്. അതൊക്കെ സാധിച്ചെടുക്കാനാവുന്നതിലൂടെയാണ്` 100 മേനിയുടെ ഉത്തരവാദിത്തപൂര്‍വമായ മികവ് ഉണ്ടാക്കപ്പെടുന്നത്. പക്ഷെ, ഈ നിലയിലൊരു ചര്‍ച്ചയും വിലയിരുത്തലും നമ്മുടെ അക്കാദമിക ലോകത്ത് തീരെ ഉണ്ടാവുന്നില്ലല്ലോ. സ്കൂളിന്റെ ആന്തരികാവസ്ഥ, കുട്ടിയുടെ വിജയം , അതിനുപയോഗിച്ച പ്രക്രിയകള്‍ , തുടര്‍പ്ളാനിങ്ങ് എന്നിവ സൂചകങ്ങള്‍ വെച്ച് വിലയിരുത്തുമ്പൊള്‍ മാത്രമേ 100 മേനി തിരിച്ചറിയാനും അഭിനന്ദിക്കാനും കഴിയൂ.
സ്കൂളിന്റെ ആന്തരികവസ്ഥ
കുട്ടികളുടെ സാമൂഹ്യ സാമ്പത്തില നിലകളിലെ ഗ്രാഫുകള്‍ - വിലയിരുത്തലുകള്‍
കുട്ടികളുടെ - അദ്ധ്യാപകരുടെ ഹാജര്‍ നില [ ദിവസം, പീരിയേഡ് ]
സ്കൂള്‍ സൗകര്യങ്ങള്‍ [ ഭൗതികം , സാംസ്കാരികം, സാമ്പത്തികം ]
സബ്ജക്ട് കൗണ്‍സിലുകള്‍, സ്റ്റാഫ് യോഗങ്ങള്‍ , കലാ- കായിക – പ്രവൃത്തിപരിചയ പ്രവര്‍ത്തനങ്ങള്‍ , പരിഹാരബോധന പ്രവര്‍ത്തനങ്ങള്‍ , അഡാപ്റ്റഡ് ടീച്ചിങ്ങ് മാന്വലുകളുടെ പ്രയോഗം
പി.ടി.എ, എസ്.ആര്‍.ജി, പാര്‍ലമെന്റ്, അസംബ്ളി, ക്ളാസ്മുറികളിലെ ജനാധിപത്യസ്വഭാവം
ഉച്ചഭക്ഷണം, പ്രാദേശികപഠനകേന്ദ്രങ്ങള്‍, ക്ളാബ്ബുകള്‍, വായനശാലകള്‍, ക്യാമ്പുകള്‍ , അധികസമയ പഠനം, ഗൃഹപാഠങ്ങള്‍, അവധിദിവസ ഉപയോഗം …

കുട്ടിയുടെ വിജയം - അതിനുപയോഗിച്ച പ്രക്രിയകള്‍
ക്ളാസ് - പീരിയേഡ് പ്ളാനിങ്ങ് - നടത്തിപ്പ്
പഠനപ്രക്രിയകള്‍
ലാബ് - ലൈബ്രറി - ക്ളബ്ബ് - പഠയാത്ര, മേളകള്‍ എന്നിവ പ്രയോജനപ്പെടുത്തല്‍
ക്ളാസ് പാര്‍ലമെന്റ്, ക്ളാസ് പിടിഎ
യൂണിറ്റ് ടെസ്റ്റുകള്‍, ടേം ഇവാലുവേഷന്‍, സി.ഇ പ്രവര്‍വര്‍ത്തനങ്ങള്‍
പരിഹാരബോധന പ്രവര്‍ത്തനങ്ങള്‍
രക്ഷാകത്തൃബോധനം
കൗണ്‍സിങ്ങുകള്‍, ഗൃഹസന്ദര്‍ശനം , അദ്ധ്യാപകര്‍ കുട്ടികളെ ഏറ്റെടുക്കുന്ന രീതികള്‍
അധികസമയ പഠനം, ഗൃഹപാഠങ്ങളുടെ സ്വഭാവം
വിവിധതലങ്ങളില്‍ നടന്ന മോണിറ്ററിങ്ങ് പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാര്‍ നല്‍കുന്ന വിവിധ സഹായങ്ങളുടെ സാധ്യതകള്‍ - അധികൃതരുടെ ശ്രദ്ധ
അദ്ധ്യാപകരുടെയും കുട്ടികളുടേയും രക്ഷിതാക്കളുടേയും [ സ്വന്തം പ്രവര്‍ത്തന തലങ്ങളിലെ ] സന്തോഷവും തൃപ്തിയും
സാമൂഹ്യമായ ഇടപെടലുകളും സഹായങ്ങളും ശ്രദ്ധയും
തുടര്‍ പ്ളാനിങ്ങ്
വര്‍ഷാവസാന വിലയിരുത്തലുകള്‍ [ അദ്ധ്യാപകര്‍, കുട്ടി, രക്ഷിതാവ്, അധികൃതര്‍ ] അതിനനുസരിച്ചുള്ള തുടര്‍ പരിപാടികള്‍ എല്ലാ തലത്തിലും എല്ലാവര്‍ക്കും സംതൃപ്തമായ ഒരു സ്കൂള്‍വര്‍ഷം എങ്ങനെ ഒരുക്കിയെടുക്കാമെന്ന ചിന്തയും പരിപാടികളും നിശ്ചിത ഇടവേളകളില്‍ ശരിയായ വിലയിരുത്തലുകള്‍ , വേണ്ട മാറ്റങ്ങള്‍ ആലോചിക്കല്‍ ഹ്രസ്വകാല [ ഒരു വര്‍ഷം ] ദീര്‍ഘകാല [ 5-6 വര്‍ഷം ] പദ്ധതികള്‍ സാമൂഹികമായ ആഗ്രഹങ്ങള്‍, ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള പദ്ധതികള്‍ തനതു മാതൃകകള്‍ സാധ്യമാക്കാനുള്ള ആലോചനകള്‍
പാഠപുസ്തകങ്ങള്‍, അദ്ധ്യാപക സഹായികള്‍, വിവിധ മാന്വലുകള്‍ , ഉത്തരവുകള്‍, രേഖകള്‍ , പരിശീലന സഹായികള്‍ , പരിശീലനങ്ങള്‍ .... എന്നിവയെല്ലാം ഇക്കാര്യങ്ങളിലാണ്` ഊന്നുന്നത്. അതും വളരെ ശാസ്ത്രീയമായിത്തന്നെ. സ്കൂള്‍ മികവ് കാലാകാലങ്ങളില്‍ തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടത് ഈ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കണം എന്നു എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ഇതൊക്കെ മറന്ന് റിസള്‍ട്ട് വരുന്നതോടെ സുപ്രധാനകാര്യങ്ങള്‍ അവഗണിക്കപ്പെടുന്നത് എന്തുകൊണ്ടാണ് ?

42 comments:

akhi April 17, 2015 at 1:40 PM  

valare nallath

NANMA April 17, 2015 at 8:24 PM  

പ്രിയ മാത്സ് ബ്ലോഗ് സാരഥികളെ ഈ പോസ്റ്റ് മേല്‍ ലേഖനവുമായി ബന്ധപ്പെട്ടല്ല. ഒരു നിര്‍ദ്ദേശം വെക്കാന്‍ വേണ്ടിയാണ് scert നടത്തുന്ന nmms പരീക്ഷയുടെ ഫലം ഇപ്പോള്‍ വന്നിട്ടുണ്ട്. ജില്ലതിരിച്ച പ്രത്യേക ക്രമമൊന്നും പാലിക്കാതെയാണ് ആ റിസല്‍ട്ട് വന്നിരിക്കുന്നത്. sslcക്ക് വേണ്ടി ചെയ്യുന്നത് പോലെ ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് അത് ജില്ല വിദ്യാഭ്യാസജില്ല ഉപജില്ല,സ്കൂള്‍ തലത്തില്‍ ക്രോഡീകരിച്ചാല്‍ മികവ് മകവ് കാണിച്ച സ്കൂളുകളുപടെ ലിസ്റ്റ് പെട്ടെന്ന് കണ്ടെത്താം. എട്ടാം ക്ലാസുമുതല്‍ പ്ലസ്ടുവരേ മാസം തോറും അഞ്ഞൂറ് രൂപ വീതം സര്‍ക്കാര്‍ നല്‍കുന്ന ഈ പരീക്ഷയുടെ പ്രാധാന്യം ഇനിയും പലരും തിരിച്ചറിഞ്ഞിട്ടില്ല. യതാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നല്‍കുന്ന ഏറ്റവും മികച്ച സ്കൂളര്‍ ഷിപ്പാണിത്. ഇപ്പോഴത്തെ റിസല്‍ട്ട് ിതേ രീതിയില്‍ ക്രോഡീകരിക്കാന്‍ പറ്റുമോ...

M. Jayasree April 17, 2015 at 10:12 PM  

The overall development of the student should be tested in an honest way to determine whether he/she is outstanding/average/below average etc.The SSLC Exam is not conducted in the way it is to be conducted nowadays. Malpractices are in plenty in most of the schools . In most cases , the school authorities themselves help and support malpractices in order to gain maximum results. What a pity!Encouraging and supporting malpractices is not value based education.Let our students work and gain..............

ghss pallickal April 18, 2015 at 7:56 PM  

പോസ്റ്റുമായി ബന്ധപ്പെട്ടതല്ല. ഒരു സംശയം ... അടുത്ത അധ്യയനവർഷം മുതൽ ദിവസം 8 പീരീഡ്‌ ആണല്ലോ ? പുതിയ രീതിയിൽ ഉള്ള പീരീഡ്‌ വിതരണം എങ്ങനെ ? ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു

കാരണവര്‍ April 18, 2015 at 9:53 PM  

who is in need of values?no parents send their children to learn values.values may prevent a person from being successful.All that people need is short cuts..This is not value based education..money based education.

ARCHANA S KRISHNAN April 19, 2015 at 8:36 AM  

A VALUABLE POST

ARCHANA S KRISHNAN April 19, 2015 at 4:20 PM  
This comment has been removed by the author.
ARCHANA S KRISHNAN April 19, 2015 at 4:39 PM  

CURRENT SOCIETY WANT SUCH POSTS FOR REOGNIZE REAL EDUCATION

kilithattu April 20, 2015 at 10:03 AM  

ഇത്തരത്തിലുള്ള ആലോചനകളും കൂടിയിരുപ്പുകളും നടക്കാറുണ്ട്. എന്നാല്‍ കൂട്ടായി നടപ്പിലാക്കല്‍ അതുണ്ടാകുക അപൂര്‍വമാണ്.വിജയശതമാനം മാത്രമാണ് ഇപ്പോ നല്ല സ്കൂളെന്ന ലേബലിനര്‍ഹമാക്കുന്ന ഘടകം.അതു കാരണം ഇപ്പറഞ്ഞ സര്‍ഗാത്മകവും പ്രക്രിയാധിഷ്ഠിതവുമായ പ്രവര്‍ത്തനങ്ങളൊക്കെ മാറ്റിവച്ച് മിക്ക സ്കൂളുകളും ഏതു വിധത്തിലെങ്കിലും 100 ശതമാനം വിജയത്തിനായി പരിശ്രമിക്കുന്നു

കാരണവര്‍ April 20, 2015 at 7:53 PM  
This comment has been removed by the author.
Hyder Ali April 20, 2015 at 10:48 PM  

വളരെ വളരെ നന്ദി

sivan April 21, 2015 at 8:17 AM  

ട്യുഷൻ ക്ലാസുകൾ = സ്കൂൾ

kalmaloram April 21, 2015 at 9:10 PM  

വളരെ ശരിയാണ് സര്‍, ഗവണ്മെന്റും വിദ്യാഭ്യാസ അതോറിറ്റികളും SSLC റിസല്‍റ്റില്‍ കേന്ദ്രീകരിക്കുന്നത് കൊണ്ടുള്ള പ്രശ്നമാണിത്. CE യെക്കുറിച്ച് എനിയും ആലോചനകള്‍ നടക്കേണ്ടതുണ്ട്. പാസ്സാവാന്‍ 30% മാര്‍ക്ക് ലഭിക്കേണ്ടിടത്ത് 20% കുട്ടികളുടെയും അധ്യാപകരുടെയും ആത്മാര്‍ത്ഥതയുമായി ബന്ധപ്പെട്ടതായതിനാല്‍ ഇന്നത്തെ കാലത്തെ ആത്മാര്‍ത്ഥതയുടെ തോതറിയുന്നവര്‍ക്ക് ബാക്കി കണക്കു കൂട്ടാന്‍ പറ്റുന്നതെയുള്ളൂ. അപ്പോള്‍ 10% ലാണോ ഈ 100% എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. SSLCയുടെ വിജയം നോക്കി സ്കഊളിനെയും കുട്ടിയെയും വിലയിരുത്തുന്നത് അവസാനിപ്പിച്ച് ഈ രണ്ടു വിഭാഗത്തിന്റെയും മാനസികവും, വൈജ്ഞാനികവും സാംസ്കാരികവും, ബുദ്ധിപരവും സാമൂഹ്യപരവുമായ വളര്‍ച്ചയുടെ വിലയിരുത്തല്‍ സ്കൂള്‍ തലത്തില്‍ നടക്കുകയും അത്തരം സ്കൂളുകളെ കണ്ടെത്തി അവാര്‍ഡുകള്‍ നല്‍കേണ്ടതുമാണ്. ലേബലിലല്ല, ഉള്ളടക്കത്തിലാണ് ശ്രദ്ധിക്കേണ്ടതും, പരിഗണിക്കേണ്ടതും. ഇങ്ങിനെ പോയാല്‍ വരും വര്‍ഷങ്ങള്‍?.....................ശക്തമായ ചര്‍ച്ചകളിലൂടെ കാര്യങ്ങള്‍ തെളിഞ്ഞുവരട്ടെ.......!

kalmaloram April 21, 2015 at 9:34 PM  

വളരെ ശരിയാണ് സര്‍, ഗവണ്മെന്റും വിദ്യാഭ്യാസ അതോറിറ്റികളും SSLC റിസല്‍റ്റില്‍ കേന്ദ്രീകരിക്കുന്നത് കൊണ്ടുള്ള പ്രശ്നമാണിത്. CE യെക്കുറിച്ച് എനിയും ആലോചനകള്‍ നടക്കേണ്ടതുണ്ട്. പാസ്സാവാന്‍ 30% മാര്‍ക്ക് ലഭിക്കേണ്ടിടത്ത് 20% കുട്ടികളുടെയും അധ്യാപകരുടെയും ആത്മാര്‍ത്ഥതയുമായി ബന്ധപ്പെട്ടതായതിനാല്‍ ഇന്നത്തെ കാലത്തെ ആത്മാര്‍ത്ഥതയുടെ തോതറിയുന്നവര്‍ക്ക് ബാക്കി കണക്കു കൂട്ടാന്‍ പറ്റുന്നതെയുള്ളൂ. അപ്പോള്‍ 10% ലാണോ ഈ 100% എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ 10 ല്‍ തന്നെ വ്്യത്യസ്ത ഗ്രേസ് മാര്‍ക്കും!.SSLCയുടെ വിജയം നോക്കി സ്കഊളിനെയും കുട്ടിയെയും വിലയിരുത്തുന്നത് അവസാനിപ്പിച്ച് ഈ രണ്ടു വിഭാഗത്തിന്റെയും മാനസികവും, വൈജ്ഞാനികവും സാംസ്കാരികവും, ബുദ്ധിപരവും സാമൂഹ്യപരവുമായ വളര്‍ച്ചയുടെ വിലയിരുത്തല്‍ സ്കൂള്‍ തലത്തില്‍ നടക്കുകയും അത്തരം സ്കൂളുകളെ കണ്ടെത്തി അവാര്‍ഡുകള്‍ നല്‍കേണ്ടതുമാണ്. ലേബലിലല്ല, ഉള്ളടക്കത്തിലാണ് ശ്രദ്ധിക്കേണ്ടതും, പരിഗണിക്കേണ്ടതും. ഇങ്ങിനെ പോയാല്‍ വരും വര്‍ഷങ്ങള്‍?.....................ശക്തമായ ചര്‍ച്ചകളിലൂടെ കാര്യങ്ങള്‍ തെളിഞ്ഞുവരട്ടെ.......!

venugopal April 21, 2015 at 10:03 PM  

ഇത്തവണത്തെ SSLC ഫലപ്രഖ്യാപനവും ഗണിതശാസ്രത്തിന്റെ ഫലവും കാര്യമായ ചര്‍ച്ചയ്ക്കുവിധേയമാകാത്തതെന്തുകൊണ്ട് ?

sajid April 22, 2015 at 3:13 PM  

YADHARTHATHIL 10% MARK NEDIYAVERALLAM VIJAYIKKUNNILLE. MUMB ITH 35% AAYIRUNNU. AAAAATHINAAL IPPOL KOTTY GHOSHIKKAPPEDUNNA VIJAYA SATHAMAANAM OOTHI VEERPPICHATHALLE?

AISHWARYA April 22, 2015 at 9:40 PM  

I am a sslc passed student having 8 A+ ,1 A but in result of Biology it has come has C .I was expecting A+ in that subject. if I go for revaluation. will I get the expected marks . I am very upset. can anybody help me with an answer.

M. Jayasree April 22, 2015 at 9:48 PM  

@Aishwarya
If you have any doubt regarding your grades, surely you can apply for revaluation and if you deserve it, you will surely get A+ . It is desirable if you take the photocopy of the answer sheet also so that you have an evidence with you. Best of luck.

ABDUL JAMAL April 23, 2015 at 12:02 PM  

valuable post

ACER VISION April 24, 2015 at 9:19 AM  

great post

Sudhin Roy April 24, 2015 at 2:51 PM  

I want to recheck moi anws papper reg :410673

kichamani keerthana April 25, 2015 at 12:28 PM  

sslc revaluation nu kodukkenda application form eth site ill ninnanu labhikkuka?

NS.Prasanth April 26, 2015 at 10:10 AM  

COMING SOOOOOOON....

NS.Prasanth April 26, 2015 at 10:43 AM  

VANNUUUUUU...........
POYI NOKK........

NS.Prasanth April 26, 2015 at 10:47 AM  

SCHOOL WISE ILLE....

swalih mampad April 26, 2015 at 6:49 PM  

429243 ATHULYA K S. - - - - - - - - - - RAL
429244 DENEESHA THOMAS - - - - - - - - - - RAL
ഇന്നത്തെ പുതിയ റിസലറ്റ്

Smrithi AS April 26, 2015 at 10:23 PM  

എനിക്ക് ഫുള്‍ എ പ്ലസ്‌ കിട്ടി....

Model Maths April 27, 2015 at 4:05 PM  

Is the revaluation application available? Which site plssss ....

ഹോംസ് April 28, 2015 at 7:47 AM  

SSLC ഫലത്തിന്റെ മാത്‌സ് ബ്ലോഗ് അനലൈസര്‍ സൈറ്റ്, കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ എല്ലാവര്‍ക്കും ഉപകാരപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് ഈ വര്‍ഷം അത്തരത്തിലൊന്ന് കാണാത്തത്?
റിസല്‍റ്റ് ഇനിയും പൂര്‍ണ്ണമായില്ലേ?
അത്ഭുതം തോന്നുന്നു. ഇവിടെ നിസ്സാരപ്രശ്നങ്ങള്‍ക്കുപോലും എന്തൊക്കെ സംവാദങ്ങളായിരുന്നു? ഇത്രയും ഗൗരവമായ വിഷയങ്ങള്‍ റിസല്‍റ്റ് സംബന്ധമായുണ്ടായിട്ടും ആരേയും, എന്തിന് നമ്മുടെ ഗീതാസുധിടീച്ചറിനെപ്പോലും മഷിയിട്ട് നോക്കീട്ടും കാണുന്നില്ല!!
ഈ പാവം ഡെപ്യൂട്ടീ തഹസില്‍ദാര്‍ എന്തോന്ന് പ്രതികരിക്കാന്‍?

Anonymous April 29, 2015 at 7:08 PM  

nice

musthafa.op April 29, 2015 at 9:30 PM  

http://www.malayalam.club/%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%87-%E0%B4%A8%E0%B5%80-%E0%B4%9C%E0%B4%AF%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D/

Gokul Anil April 30, 2015 at 11:27 AM  
This comment has been removed by the author.
kichamani keerthana April 30, 2015 at 1:28 PM  
This comment has been removed by the author.
ARCHANA S KRISHNAN May 3, 2015 at 4:46 PM  

WHEN WILL COME REVALUATION RESULT?

Ajay Vm May 4, 2015 at 7:36 AM  

Revaluation is a source of income for Education deptt. Of course they will appreciate and encourage you for revaluation
The updated result is bull shit because they have added grace marks twice and this is reflected. Software is giving marks with out any control and if they update again may be those who failed will pass and even those did not appear for exam will get A+ FOR ALL SUBJECTS. SUCH A RIDICULUS AND SHAMELESS DEPTT IN KERALA

Ajay Vm May 4, 2015 at 7:38 AM  

It seemsrevaluation result will be published with results of 2016 exams. Whoever mishandled SSLC processing should be prosecuted for thier negligence

Krishna Priya May 7, 2015 at 12:22 PM  

മുകളിലെ പോസ്ററ് വായിച്ചപ്പോള്‍ എനിക്കു തോന്നിയ കാര്യങ്ങള്‍ എഴുതുന്നു.എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഗ്രേസ് മാര്‍ക്ക് ചേര്‍ക്കുന്നത് സംസ്ഥാന തലങ്ങളിലെ വിജയം കണക്കാക്കിയാണ്. എന്തുകൊണ്ട് ജില്ലാ ഉപജില്ല മത്സരങ്ങളില്‍ ജയിക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നില്ല?അവരും പരമാവധി ശ്രമിച്ചിട്ടല്ലേ അവിടം വരെ എത്തുന്നത്.എല്ലാ കുട്ടികള്‍ക്കൂം കഴിവുകള്‍ വ്യത്യസ്തമാണ്.ചിലര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമ്പോള്‍ അവിടെ തഴയുന്നത് മറ്റു ചിലരുടെ കഴിവുകളെയാണ്.

prasanth prathive May 8, 2015 at 7:06 AM  

പ്രിയ മാത്സ് ബ്ലോഗ്‌ അംഗങ്ങളെ ലോക ചരിത്രത്തിൽ ഇതുപോലൊരു റിസൾട്ട്‌ ഉണ്ടാവില്ല .അതിനെക്കുറിച്ച് ഒരു പ്രതികരണവും ചര്ച്ചയും കാണുന്നില്ല .ഒരു വിദ്യാലയത്തിലെ 21 PCN വിദ്യാർത്ഥികളിൽ പകുതിയിൽ അധികം പേരും ഇപ്പോൾ എഴുതിയ വിഷയത്തിൽ ജയിക്കുകയും മുൻപ് SAY പരീക്ഷ എഴുതി ജയിച്ച വിഷയങ്ങളിൽ തോൽക്കുകയും ചെയ്തിരിക്കുന്നു.അങ്ങനെ എതയെത്ര തെറ്റുകൾ .ആരാണുത്തരവാദി .പാവപ്പെട്ട കുട്ടികളെ ഇങ്ങനെയൊക്കെ പീഡിപ്പിക്കാമോ .ആർക്കും ഇതിനെക്കുറിച്ച് ഒന്നും പറയാനില്ലേ .

Abdussalam May 8, 2015 at 2:00 PM  

GOOD COMMENTS. THE POST IS TO BE DISCUSSED IN ALL LEVELS.

aliyaban May 11, 2015 at 5:21 PM  

ഈ ചോദ്യം എവിടെ ചോദിക്കണം എന്നെ അറിയില്ല ..............ക്ഷമിക്കണം..............നാളെ മുതൽ sslc allotment തുടങ്ങുക യാണെന്നെ കേട്ടു ...............എങ്ങനെ apply ചെയ്യണം , അവസാന തീയതി തുടങ്ങിയ വിവരങ്ങൾ post ചെയ്യണം എന്നെ ആവശ്യ പെടുന്നു ...........
നന്ദി .......

kichamani keerthana June 11, 2015 at 4:05 PM  

ഈ ചോദ്യം എവിടെ ചോദിക്കണം എന്നെ അറിയില്ല. SSLC പുനര്‍മൂലൃനിര്‍ണയത്തിന്‍റെ റിസള്‍ടട് എനന് ആണ് വരുക..

Anita Gurjar March 6, 2018 at 4:49 PM  


RBSE Result 2018
RBSE Praveshika Result 2018
Rajasthan Board 10th Result 2018
RBSE 12th 2018
RBSE 12th Arts Result 2018

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer