Loading web-font TeX/Main/Regular

Social Science Presentations

>> Tuesday, September 30, 2014

വടകര നാദാപുരം ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്.എസിലെ സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകനായ യു.സി അബ്ദുള്‍ വാഹിദ് സാര്‍ തയ്യാറാക്കുന്ന പ്രസന്റേഷനുകള്‍ നമ്മുടെ വിദ്യാലയങ്ങളില്‍ കാര്യക്ഷമമായി ഉപയോഗിച്ചുവെന്നറിഞ്ഞതില്‍ സന്തോഷം അറിയിക്കട്ടെ. ഇത്തവണ, പത്താം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിലെ 'ലോകയുദ്ധവും തുടര്‍ച്ചയും', 'രണ്ടാം ലോകയുദ്ധവും സാമ്ര്യാജ്യത്തിന്റെ തകര്‍ച്ചയും', 'ഇന്ത്യ ഭൗതിക ഭൂമിശാസ്ത്രം', 'ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം' എന്നീ അദ്ധ്യായങ്ങളെ സജീവവും പ്രവര്‍ത്തനാധിഷ്ഠിതവും ആക്കാനുള്ള പ്രസന്റേഷനുകളാണ് ഈ പോസ്‌റിറിലൂടെ നല്‍കിയിട്ടുള്ളത്. പൗരസ്ത്യദേശങ്ങളുമായുള്ള യൂറോപ്പിന്റെ വാണിജ്യ ബന്ധം സാംസ്‌കാരിക രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ച ഭൂമിശാസ്ത്രപരമമായ കണ്ടുപിടുത്തങ്ങള്‍ക്കും അത് കോളനി വല്‍കരണത്തിലേക്കും നയിച്ചു. പുതിയതായി ഉയര്‍ന്നു വന്ന മധ്യവര്‍ഗ്ഗം വിപ്ലവങ്ങളിലൂടെ രാഷ്ട്രീയസ്വാധീനം ഉറപ്പിച്ചു. വ്യവസായ വിപ്‌ളവം സൃഷ്ടിച്ച മുതലാളിമാരുടെ ലാഭം, തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംഘടിത വിലപേശലിലൂടെ കുറയാന്‍ തുടങ്ങിയപ്പോള്‍ സാമ്രാജ്യത്വം ആരംഭിച്ചു.


Read More | തുടര്‍ന്നു വായിക്കുക

STD VIII, IX, X : IT Video Tutorial
(Unit-III, IV, V) Updated

>> Thursday, September 25, 2014

ഒക്ടോബര്‍ മാസത്തില്‍ ഐടി പരീക്ഷ വരികയാണ്. അതോടൊപ്പം മാത് സ് ബ്ലോഗിനും പരീക്ഷയ്ക്കായി തയ്യാറെടുക്കേണ്ടതുണ്ട്. ഹൈസ്ക്കൂള്‍ ക്ലാസുകളിലെ ഐടി തിയറി ചോദ്യങ്ങള്‍ തയ്യാറാക്കി അയച്ചു തരാന്‍ സേവനസന്നദ്ധരായ അധ്യാപകരോട് അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ പ്രാക്ടിക്കലിന് ഏറ്റവും മികച്ച രീതിയില്‍ തന്നെ കുട്ടികള്‍ക്ക് തയ്യാറെടുക്കാന്‍ കൊല്ലം കടയ്ക്കലുള്ള വിപിന്‍ മഹാത്മ തയ്യാറാക്കുന്ന പോസ്റ്റുകള്‍ ഉപകരിക്കുമെന്നു തീര്‍ച്ച. ഐടി പാഠപുസ്തകത്തെ ദൃശ്യവല്‍ക്കരിക്കുന്ന വിപിന്‍ സാറിന്റെ വീഡിയോ പാഠങ്ങള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമെല്ലാം അത്രയേറെ ഉപകാരപ്രദം ആകുന്നുണ്ട് എന്ന ഫീഡ് ബാക്കാണ് മാത് സ് ബ്ലോഗിന് ലഭിച്ചത്. 8,9,10 ക്ലാസുകളിലെ ആദ്യ രണ്ടു യൂണിറ്റുകളുടെ വീഡിയോ പാഠഭാഗങ്ങളാണ് ബ്ലോഗിലൂടെ നേരത്തെ പബ്ലിഷ് ചെയ്തിട്ടുള്ളത്. ഒട്ടും വൈകാതെ തന്നെ തുടര്‍ന്നുള്ള യൂണിറ്റുകള്‍ പബ്ലിഷ് ചെയ്യണമെന്ന് പല അധ്യാപകരും വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടിരുന്നു. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ ഐസിടി പാഠപുസ്‌തകത്തിലെ മൂന്ന്, നാല്, അഞ്ച് യൂണിറ്റുകളാണ് ഈ പോസ്റ്റിനോടൊപ്പം പ്രസിദ്ധീകരിക്കുന്നത്. വിപിന്‍ സാറിന്റെ ദീര്‍ഘനാളത്തെ അനുഭവ പാരമ്പര്യം പാഠങ്ങളെ ലളിതവും അനായാസമുള്ളതുമാക്കി മാറ്റിയിരിക്കുന്നു. ഈ പാഠങ്ങള്‍ കണ്ട ശേഷം നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളുമെല്ലാം ചുവടെ രേഖപ്പെടുത്തുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

മാത്സ് ബ്ലോഗ് ഒരുക്കം - മാത്സ് -1

>> Wednesday, September 24, 2014

എസ്.എസ്.എല്‍.സി പരീക്ഷ അടുത്തെത്തിയതോടെ മുന്‍ വര്‍ഷം പ്രസിദ്ധീകരിച്ചതു പോലെയുള്ള മാതൃകാ ചോദ്യശേഖരം പ്രസിദ്ധീകരിക്കണമെന്ന രക്ഷിതാക്കളുടേയും അധ്യാപകരുടേയും ആവശ്യം ശക്തിപ്പെട്ടു തുടങ്ങി. വിവിധ വിഷയങ്ങളില്‍ ചോദ്യശേഖരങ്ങള്‍ തയ്യാറാക്കി നല്‍കണമെന്നാണ് അവരുടെ ആവശ്യം. മാത്സ് ബ്ലോഗിന്റെ സന്ദര്‍ശകരും വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരുമായ അധ്യാപകരോട് ഈ ആവശ്യം ഞങ്ങള്‍ പങ്കുവെക്കട്ടെ. കഴിഞ്ഞ വര്‍ഷം ഗണിതശാസ്ത്രത്തില്‍ പാലക്കാട് പറളി ഹൈസ്ക്കൂളിലെ സതീശന്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ഏവര്‍ക്കും റിവിഷന് ഏറെ ഉപകരിച്ചല്ലോ. അത് ഒന്നു കൂടി വിപൂലീകരിച്ച് കുറേ ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 42 പേജുള്ള ഒരു ചോദ്യബാങ്ക് ഈ വര്‍ഷവും അദ്ദേഹം നമുക്ക് അയച്ചു തന്നിട്ടുണ്ട്. പാഠപുസ്തകത്തിലെ എല്ലാ ലേണിങ് ഒബ്ജക്ടീവ്സും എഴുതി അതിനു ചുവട്ടില്‍ അതുമായി ബന്ധപ്പെട്ട മാതൃകാ ചോദ്യങ്ങള്‍ നല്‍കി വളരെ മനോഹരമായാണ് അദ്ദേഹം ചോദ്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതൊരു മാതൃകയായി സ്വീകരിച്ച് ഗണിത-ഗണിതേതര വിഷയങ്ങളിലുള്ള കൂടുതല്‍ പഠന-പരീക്ഷാ സഹായികള്‍ അധ്യാപകരില്‍ നിന്നും ക്ഷണിക്കുന്നു. ഒപ്പം ഈ ചോദ്യബാങ്ക് ഫലപ്രദമായി വിനിയോഗിക്കുന്ന അധ്യാപകരില്‍ നിന്നും അഭിപ്രായങ്ങള്‍ കമന്റിലൂടെ പ്രതീക്ഷിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യബാങ്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

നിശ്ശേഷഹരണം : പ്രൈമറിക്ലാസിലെ ഗണിതപാഠം

>> Friday, September 12, 2014

കഴിഞ്ഞമാസം നടന്ന പ്രൈമറി ക്ലസ്റ്ററിലാണ് ജെന്‍സന്‍ സാര്‍ ഇത് അവതരിപ്പിച്ചത്. കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ സെന്റ് മേരീസ് ഹൈസ്ക്കൂളിലെ പ്രൈമറിവിഭാഗം അദ്ധ്യാപകനാണ് ശ്രീ. ജെന്‍സന്‍ പി ജോണ്‍. ക്ലസ്റ്ററുകളില്‍ ചര്‍ച്ചചെയ്യപ്പെടുന്ന കാര്യങ്ങളില്‍ പങ്കാളികള്‍ക്ക് ഇടപെടാനുള്ള ധാരാളം അവസരങ്ങളുണ്ട്. 7 കൊണ്ട് ഒരു സംഖ്യയെ നിശ്ശേഷം ഹരിക്കാമോ എ​ന്നറിയുന്നതിനുള്ള എളുപ്പവഴി നിലവിലില്ല എന്ന് ആര്‍.പി പറഞ്ഞപ്പോഴാണ് ജെന്‍സന്‍ സാറിന്റെ ഓര്‍മ്മയില്‍ നിന്നും ഈ ആശയം ചികഞ്ഞെടുത്തത്. അത് വളരെ നന്നായി ടൈപ്പുചെയ്ത് അയച്ചുതരികയായിരുന്നു. പരീക്ഷകളുടെയും പഠനവിഭവങ്ങളുടെയും തിരക്കില്‍ അല്പം വൈകിയോ എന്ന് സംശയം. ഏതായാലും അദ്ധ്യാപകരും കുട്ടികളും പിന്നെ മാത്സ് ബ്ലോഗിന്റെ വായനക്കാരും തിരക്കില്‍നിന്ന് മാറി ഇതുവായിക്കുമെന്നും കമന്റുകള്‍ ചെയ്യുമെന്നും കരുതുന്നു. ജെന്‍സന്‍ സാറിലേയ്ക്ക് ....


Read More | തുടര്‍ന്നു വായിക്കുക

Kalolsavam Software for School Level

>> Tuesday, September 9, 2014

സ്‌ക്കൂള്‍ തലത്തില്‍ കലോത്സവം സംഘടിപ്പിക്കാന്‍ ഒരു സോഫ്റ്റ് വെയര്‍ എന്ന ആവശ്യവുമായി ഒട്ടേറെപ്പേര്‍ മാത് സ് ബ്ലോഗിനെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യം കണക്കിലെടുത്ത് ഗാമ്പസ് എന്ന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ് വെയറില്‍ പ്രമോദ് മൂര്‍ത്തി സാര്‍ ഒരു കലോത്സവം സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിരുന്നു. അതിന്റെ പരിഷ്‌ക്കരിച്ച പതിപ്പുമായി ഈ വര്‍ഷത്തെ കലോത്സവ നടത്തിപ്പിന് പ്രമോദ് മൂര്‍ത്തി സാര്‍ എത്തിയിരിക്കുന്നു. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിച്ചു നോക്കി അഭിപ്രായം കമന്റിലൂടെ അറിയിക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

ഈ ഓണത്തിന് ടിവിയുമായി ഒരു ചലഞ്ചിന് തയ്യാറാണോ..?

>> Wednesday, September 3, 2014

വ്യത്യസ്തമായ ആശയങ്ങളെ മാത് സ് ബ്ലോഗ് എന്നും പിന്തുണച്ചിട്ടുണ്ട്. അതുപോലൊരു വ്യത്യസ്തമായ ആശയം ഇതാ. 'ഐസ് ബക്കറ്റ് ചലഞ്ച് ' ഇന്ന് ലോകമാകെ അലയടിക്കുകയാണ്. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലെറോസിസ് (എഎല്‍എസ്) എന്ന രോഗത്തിനെതിരേയുള്ള ബോധവത്ക്കരണവും ധനസമാഹരണവുമാണ് ഈ ചലഞ്ചിന്റെ ലക്ഷ്യമെങ്കില്‍ അതിനെ പിന്തുടര്‍ന്ന് ഭാരതത്തിലെ ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തിനായി 'റൈസ് ബക്കറ്റ് ചലഞ്ചും' തുടങ്ങിക്കഴിഞ്ഞു. എങ്കില്‍, തലയില്‍ ഐസ് വെള്ളമൊഴിക്കുകയോ സംഭാവന നല്‍കുകയോ വേണ്ടാത്ത മറ്റൊരു ചലഞ്ച് ഇതാ.. ഈ ഓണക്കാലത്ത് വീട്ടിലെ ടിവി ഓഫ് ചെയ്തു വയ്ക്കുവാനുള്ള ധൈര്യവും ആത്മസംയമനവുമുള്ളവര്‍ക്ക് ഈ ചലഞ്ചില്‍ പങ്കെടുക്കാം. ഇതാണ് 'ടിവി ചലഞ്ച്'.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer