Processing math: 0%

Question Papers of First four chapters :Mathematics X

>> Wednesday, July 30, 2014

ഓണപ്പരീക്ഷ അടുക്കുകയാണ്. പല തരം ശേഷികളുള്ള കുട്ടികളായിരിക്കും ഒരു ക്ലാസ് റൂമിലുണ്ടാകുക. ഇവര്‍ക്കെല്ലാം അവരുടെ നിലവാരത്തിലുള്ള ചോദ്യപേപ്പറുകള്‍ നല്‍കാനാകുമെങ്കിലോ? എല്ലാവര്‍ക്കും സന്തോഷമായിരിക്കും. അത്തരത്തില്‍ ഒരു ക്ലാസ് റൂമിലെ എല്ലാ വിദ്യാര്‍ത്ഥികളേയും പരിശീലിപ്പിക്കുന്നതിനായി പുതിയ കുറേ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുകയാണ് മാത്​സ്ബ്ലോഗ്. സമാന്തരശ്രേണികള്‍, വൃത്തങ്ങള്‍, രണ്ടാംകൃതി സമവാക്യങ്ങള്‍, ത്രികോണമിതി എന്നിങ്ങനെ പത്താം ക്ലാസിലെ ആദ്യ നാലു യൂണിറ്റുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യപേപ്പറുകളാണ് ഇതോടൊപ്പമുള്ളത്. Basic Level, Average Level, Higher Level എന്നിങ്ങനെ മൂന്നു തരത്തിലുള്ള ചോദ്യപേപ്പറുകള്‍ ചുവടെ കാണാന്‍ കഴിയും. കുട്ടികള്‍ക്കും അവരെ പരിശീലിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും ഈ ചോദ്യങ്ങള്‍ പ്രയോജനം ചെയ്യുമെന്ന് ഉറപ്പാണ്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യപേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

STD X: Circles - one word Questions

>> Monday, July 28, 2014

സമാന്തരശ്രേണികള്‍ എന്ന യൂണിറ്റിനെ അടിസ്ഥാനമാക്കി പാലക്കാട് കിഴക്കഞ്ചേരി ജി.എച്ച്.എസിലെ ഗണിതശാസ്ത്രാധ്യാപകനായ ഗോപീകൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ ഒറ്റവാക്കു പരീക്ഷ നിരവധി പേര്‍ക്ക് പ്രയോജനപ്പെട്ടു എന്നറിയിച്ചിരുന്നു. അത് തുടര്‍ന്ന് പ്രസിദ്ധീകരിക്കേണ്ടതുണ്ടോയെന്ന് അറിയുന്നതിനാണ് യഥാര്‍ത്ഥത്തില്‍ അടുത്ത യൂണിറ്റിന്റെ ചോദ്യങ്ങള്‍ നല്‍കാന്‍ അല്പം വൈകിയത്. പ്രതീക്ഷിച്ചതിനേക്കാളപ്പുറം അടുത്ത യൂണിറ്റ് പ്രസിദ്ധീകരിക്കാന്‍ വൈകുന്നതിനേക്കുറിച്ച് നിരവധി പേര്‍ അന്വേഷിക്കുകയുണ്ടായി. പത്താം ക്ലാസ് ഗണിതശാസ്ത്രത്തിലെ രണ്ടാം യൂണിറ്റായ വൃത്തങ്ങളെ ആധാരമാക്കിയുള്ള ചോദ്യങ്ങള്‍ വളരെ നേരത്തേ തന്നെ അദ്ദേഹം അയച്ചു തന്നിരുന്നു. ഈ ചോദ്യങ്ങളുടെ ഇംഗ്ലീഷ് വേര്‍ഷനും തയ്യാറാക്കിക്കൊണ്ട് ഇത്തവണ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളേയും അദ്ദേഹം പരിഗണിച്ചിട്ടുണ്ട്. ഒറ്റവാക്കിലുള്ള ഉത്തരങ്ങളാണെങ്കിലും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരു യൂണിറ്റിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണമാണ് ഈ പരീക്ഷ. എല്ലാ വിധ ലേണിങ് ഒബ്ജക്ടീവ്സിലൂടെയും കടന്നു പോകാന്‍ പ്രത്യേക ശ്രദ്ധപതിപ്പിച്ചിട്ടുണ്ട് അദ്ദേഹം. ചുവടെയുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. സംശയങ്ങള്‍, ചൂണ്ടിക്കാട്ടലുകള്‍, അഭിപ്രായങ്ങള്‍ എന്നിവ കമന്റിലൂടെ പ്രകടിപ്പിക്കാം.


Read More | തുടര്‍ന്നു വായിക്കുക

Download your Plus One Textbooks

>> Saturday, July 26, 2014

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്ക് മാറ്റമുള്ളതു പോലെ തന്നെ പ്ലസ് വണ്‍ ക്ലാസുകളിലേയും പാഠപുസ്തകങ്ങള്‍ ഈ വര്‍ഷം തന്നെ മാറുകയാണല്ലോ. വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആര്‍.ടി മിക്കവാറും പ്ലസ് വണ്‍ പാഠപുസ്തകങ്ങളുടെ ആദ്യ യൂണിറ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപോലെ തന്നെ പ്രൈമറി ക്ലാസുകളിലെ അധ്യാപകരുടെ ഹാന്‍ഡ് ബുക്കുകളുടെ (Teachers' Text) ആദ്യ രണ്ടു യൂണിറ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നത് അധ്യാപകര്‍ കണ്ടു കാണുമല്ലോ. പാഠപുസ്തകങ്ങള്‍ കിട്ടുന്നതിന് വേണ്ടി കാത്തിരുന്ന കാലത്തിന് വിട ചൊല്ലി ആധുനിക സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കൊപ്പം മുന്നോട്ടു നീങ്ങുന്ന എസ്.സി.ഇ.ആര്‍.ടിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകുകയുമില്ല. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും പാഠപുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതേയുള്ളു. കൂടുതല്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ലിങ്കുകള്‍ ആക്ടീവാക്കുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

STD VIII, IX, X : IT Video Tutorial (Unit-II)

>> Thursday, July 24, 2014

ഹൈസ്ക്കൂള്‍ ക്ലാസുകളിലെ ഐടി പാഠപുസ്തകങ്ങളിലെ ഒന്നാം യൂണിറ്റുകളെ ആധാരമാക്കി വിപിന്‍ സാര്‍ തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയലുകള്‍ നമ്മുടെ അധ്യാപകരും വിദ്യാര്‍ത്ഥികളും രണ്ടു കൈയും നീട്ടി സ്വീകരിച്ചുവെന്ന് ആ പോസ്റ്റിനു ലഭിച്ച ഹിറ്റുകള്‍ തെളിയിക്കുന്നു. ഐടി തിയറി പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് എളുപ്പത്തില്‍ ക്ലാസുകള്‍ നീക്കുന്നതിന് ഈ വീഡിയോ ട്യൂട്ടോറിയലുകള്‍ ഏറെ സഹായകമാകും. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ ഐടി ഒന്നാം യൂണിറ്റാണ് കഴിഞ്ഞ പോസ്റ്റില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ രണ്ടാം യൂണിറ്റുകളാണ് വിപിന്‍ സാര്‍ സമ്മാനിക്കുന്നത്. പാഠപുസ്തകത്തില്‍ ഓരോ സോഫ്റ്റുവെയറുകളും അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എപ്രകാരമാണോ അതിന്റെ ദൃശ്യാവിഷ്ക്കരണത്തോടൊപ്പം മനോഹരവും ലളിതവും വ്യക്തവുമായ അവതരണമാണ് ഈ വീഡിയോകളുടെ പ്രത്യേകത. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഈ വീഡിയോകള്‍ കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയുമാകാം. അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

ഫിസിക്സ് ഒന്ന്, രണ്ട് യൂണിറ്റുകളുടെ പഠനക്കുറിപ്പുകള്‍

>> Tuesday, July 22, 2014

മുടിക്കല്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂളിലെ ഇബ്രാഹീം സാര്‍ തയ്യാറാക്കി അയച്ചുതന്ന ഭൗതീകശാസ്ത്രപ്രശ്നമാണ് ഇന്നത്തെ പോസ്റ്റ്. ഇബ്രാഹിം സാറിന്റെ പഠനവിഭവങ്ങള്‍ ബ്ലോഗ് സന്ദര്‍ശകര്‍ക്ക് സുപരിചിതമാണ്. ഫ്യൂസ് വയറിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒരു സൈദ്ധാന്തികവിശകലനമാണ് ഉള്ളടക്കം. ഫ്യൂസ് വയറിന്റെ സവിശേഷതകളിലൊന്നായി ഉയര്‍ന്ന റെസിസ്റ്റിവിറ്റി അഥവാ ഉയര്‍ന്ന റെസിസ്റ്റന്‍സ് എന്ന് വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ്. വണ്ണം കൂടിയ ഫ്യൂസ് വയര്‍ ഉപയോഗിക്കുന്നത് ശരിയല്ല എന്ന വസ്തുതയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ തെറ്റിദ്ധാരണ എന്നാണ് മനസ്സിലാകുന്നത്. ഇതേക്കുറിച്ച് ഇബ്രാഹിം സാര്‍ തയ്യാറാക്കിയ നോട്ട് ചുവടെ കാണാം. കൂടാതെ പത്താം ക്ലാസ് ഫിസിക്സിലെ ഒന്ന്, രണ്ട് യൂണിറ്റുകളായ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍, വൈദ്യുതകാന്തികപ്രേരണം എന്നീ യൂണിറ്റുകളുടെ നോട്ടുകള്‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

Social Science : Geography Unit 1 & 2 Presentations

>> Monday, July 21, 2014

സെന്റ് മേരീസ് ഹൈസ്ക്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനായ മൈക്കല്‍ ആഞ്ചലോ സാര്‍ അയച്ചു തന്ന സാമൂഹ്യശാസ്ത്രത്തിലെ ഹിസ്റ്ററി ആദ്യ യൂണിറ്റിന്റെ പ്രസന്റേഷന്‍ മാത്​സ് ബ്ലോഗില്‍ ഒരു പോസ്റ്റായി പ്രസിദ്ധീകരിച്ചിരുന്നു. അന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം അടുത്ത യജ്ഞത്തിലേക്ക് പ്രവേശിച്ചു. പത്താം ക്ലാസ് ജ്യോഗ്രഫിയിലെ ആദ്യ രണ്ടു യൂണിറ്റുകളായ Atmospheric Phenomena (Unit-1), Modern Techniques in geography (Unit 2) എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള ഇംഗ്ലീഷ് മീഡിയം പ്രസന്റേഷന്‍ ഫയലുകളാണ് ഇതോടൊപ്പമുള്ളത്. History യിലെ ഒന്നും രണ്ടും യൂണിറ്റുകളിലേതു പോലെ വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ppt ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന odp ഫോര്‍മാറ്റുകളോടൊപ്പം നിന്ന് പുതുതായി pdf ഫോര്‍മാറ്റുകൂടി ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ക്ക് ഇതുപയോഗിച്ച് ക്ലാസെടുക്കാവുന്ന രീതിയില്‍ ആക്ടിവിറ്റി ഓറിയന്റഡ് ആയിട്ടാണ് പ്രസന്റേഷനുകള്‍ തയ്യാറാക്കിയിരിക്കുന്നത്. odp, ppt ഫോര്‍മാറ്റുകള്‍ ഇതോടൊപ്പം ഉണ്ട് എന്നുള്ളത് കൊണ്ടുതന്നെ വേണ്ട കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താവുന്നതാണ്. അപ്രകാരം മെച്ചപ്പെടുത്തലുകള്‍ വരുത്തുന്നുണ്ടെങ്കില്‍ അക്കാര്യം കമന്റായി സൂചിപ്പിക്കുമെന്നു കരുതുന്നു. ഈ പാഠഭാഗങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു. ചുവടെ നിന്നും പ്രസന്റേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

Income Tax Return through E-Filing

>> Thursday, July 17, 2014

ഇന്‍കംടാക്സുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കണം എന്ന് മുമ്പൊരിക്കല്‍ ഒരു അധ്യാപിക മെയില്‍ ചെയ്തതോര്‍ക്കുന്നു. ഓരോന്നിനേപ്പറ്റിയും പല പല പോസ്റ്റുകളിലായി വിശദീകരിച്ചിട്ടുണ്ടെങ്കിലും ഇതേപ്പറ്റി ഒരിക്കല്‍ക്കൂടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു. സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ത്തന്നെ ആ സാമ്പത്തിക വര്‍ഷത്തിനൊടുവില്‍ ഓരോ വ്യക്തിയും അടക്കേണ്ട ആകെ ഇന്‍കംടാക്സ് എത്രയാണെന്ന് ഊഹിച്ച് കണക്കാക്കി 12 കൊണ്ട് ഹരിച്ച് ഏപ്രില്‍ മുതലുള്ള ഓരോ മാസവും ഇന്‍കംടാക്സ് ടി.ഡി.എസ് അടക്കാറുണ്ടല്ലോ. ഇത്തരത്തില്‍ ഓരോ ജീവനക്കാരന്റേയും വരുമാനത്തില്‍ നിന്ന് ടി.ഡി.എസ് പിടിച്ച് ഇന്‍കംടാക്സായി അടക്കേണ്ട ചുമതലയും അതിന്റെ കണക്കുകള്‍ ഓരോ മൂന്നു മാസം കൂടുമ്പോഴും Q1, Q2, Q3, Q4 എന്ന പേരില്‍ സ്ഥാപനത്തിന്റെ പേരില്‍ സമര്‍പ്പിക്കേണ്ടതിന്റേയും ഫോം-16 ജീവനക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്തു നല്‍കേണ്ടതിന്റേയും പൂര്‍ണ ചുമതല സ്ഥാപനമേലധികാരിക്കാണ്. ബാക്കിയുള്ള ചുമതലകളെല്ലാം അതത് ജീവനക്കാര്‍ക്കാണ്. സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടതിന്റേയും ജൂലൈ മാസത്തോടെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതിന്റേയും പൂര്‍ണചുമതലയെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നു. ഒരു സാമ്പത്തിക വര്‍ഷമെന്നാല്‍ ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയാണല്ലോ. ആദായനികുതി അടക്കുന്ന ഫെബ്രുവരി അവസാനമെത്തുമ്പോഴോ, അതുവരെയുള്ള കണക്കുകള്‍ നമ്മുടെ കയ്യിലുണ്ടാകുമെങ്കിലും മാര്‍ച്ച് മാസത്തെ ശമ്പളം ലഭിക്കാത്തതിനാല്‍ നമുക്ക് അത് ഊഹിച്ചെഴുതുകയേ നിവര്‍ത്തിയുള്ളു. അപ്രകാരം മാര്‍ച്ച് മാസത്തെ ശമ്പളം ഊഹിച്ചെഴുതി നികുതി കണക്കാക്കി അടച്ച് ഫെബ്രുവരി മാസത്തെ ബില്ലിനോടൊപ്പം സ്റ്റേറ്റ്മെന്റു തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടാകും നമ്മള്‍. പിന്നെന്താണ് ഇ-ഫയലിങ്? ഫെബ്രുവരിയില്‍ ഊഹിച്ചെഴുതിയ മാര്‍ച്ചിലെ വരുമാനത്തേക്കുറിച്ച് ഏപ്രില്‍ മാസം ആകുമ്പോഴേക്കും കൃത്യമായ കണക്ക് കിട്ടിക്കഴിഞ്ഞിട്ടുണ്ടാകും. ഇനിയിപ്പോള്‍ ഓരോ വ്യക്തിക്കും 2013-2014 സാമ്പത്തിക വര്‍ഷത്തെ വരുമാനത്തെക്കുറിച്ചുള്ള അണുവിട തെറ്റാതെ കൃത്യമായ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട ഉത്തരവാദിത്വമുണ്ട്. നികുതിദായകരായ വ്യക്തികള്‍ക്ക് 2013-14 സാമ്പത്തികവര്‍ഷത്തെ Income Tax Return സമര്‍പ്പിക്കാനുള്ള സമയപരിധി 2014 ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെയാണ്. Chapter VI A കിഴിവുകള്‍ക്ക് മുമ്പുള്ള വരുമാനം 2 ലക്ഷത്തില്‍ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമര്‍പ്പിക്കണം. Total Assessable Income 5 ലക്ഷത്തില്‍ കുറവുള്ളവര്‍ക്ക് റിട്ടേണ്‍ സഹജ് (ITR 1) ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ E Filing നടത്തണം എന്ന് നിര്‍ബന്ധമുണ്ട്. ഇ-ഫയലിങ് നടത്തേണ്ടത് എപ്രകാരമെന്നതിനെക്കുറിച്ച് സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം എരമംഗലം കെ.സി.എ.എല്‍.പി സ്ക്കൂളിലെ ഹെഡ്മാസ്റ്ററായ ടി.കെ സുധീര്‍കുമാര്‍ സാര്‍ തയ്യാറാക്കിയ ലേഖനം ചുവടെ കാണാം.


Read More | തുടര്‍ന്നു വായിക്കുക

മാത്‌സ് ബ്ലോഗിന്റേയും തീരാനഷ്ടം.

>> Monday, July 14, 2014

മാത്‌സ് ബ്ലോഗിന്റെ സഹചാരിയും എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ സമൂഹം ഹൈസ്‌ക്കൂളിലെ ഗണിതശാസ്ത്രാധ്യാപകനുമായ ജയശങ്കര്‍ സാര്‍ (42) ഇന്നലെ രാത്രി 8.30 ഓടെ നമ്മെ വിട്ടുപിരിഞ്ഞു. ഇന്ന് രാവിലെ 11 ന്‌ സ്വവസതിയില്‍ സംസ്കാരം നടന്നു.എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് ചേന്ദമംഗലം എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ താമസം.മാത്‍സ്ബ്ലോഗിന്റെ ആദ്യകാലങ്ങളില്‍ ദിവസവും ബ്ലോഗ് സന്ദര്‍ശിക്കുകയും അതിരാവിലേ തന്നെ ഡിസ്ക്കഷനുകള്‍ക്ക് തുടക്കമിടുകയും ചെയ്യാറുണ്ടായിരുന്നൂ. കൊച്ചി യൂണിവേഴ്സിറ്റിയിലെ മാത്തമാറ്റിക് ഒളിമ്പ്യാഡുമായി ബന്ധപ്പെട്ട വെബ്പേജ് ഡിസൈന്‍ ചെയ്തതും അദ്ദേഹമായിരുന്നു. നന്നേ ചെറുപ്രായത്തിലേ തന്നെ പറവൂര്‍ സമൂഹം ഹൈസ്ക്കൂളിലെ ഗണിതാധ്യാപകനായി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. ഇരുപത്തിരണ്ടാം വയസ്സില്‍ ഡി.ആര്‍.ജിയായ അദ്ദേഹം തുടര്‍ന്നങ്ങോട്ട് ഒട്ടേറെ കോഴ്സുകള്‍ നയിച്ചു. ഒരുകാലത്ത് ഗണിതശാസ്ത്രമേളകളുടെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം രോഗസംബന്ധമായ അവശതകളിലും, ഗണിതത്തോടുള്ള ആഭിമുഖ്യം കൈവിട്ടിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.


Amrita School CD Series - Malayalam

>> Sunday, July 13, 2014

മാസങ്ങള്‍ നാലഞ്ചുകഴിഞ്ഞൂ കനപ്പെട്ട ഒരു പാര്‍സല്‍ കൊറിയറായി വന്നിട്ട്. കോട്ടയം ജില്ലയിലെ മൂലവട്ടം അമൃത ഹൈസ്കൂളിലെ റിസോഴ്സ് അധ്യാപിക ഷീജമോള്‍ എ ആര്‍ ആണ് ആറു സിഡികളുടെ കൂട്ടം അയച്ചുതന്നത്.പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കട്ടികളേയും (CWSN) പഠനത്തിന്റെ ഭാഗമാക്കുക, അവരില്‍ താല്‍പര്യമുണര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ തയ്യാറാക്കിയവയാണ് ഈ സിഡികള്‍. അവസാനവട്ട മിനുക്കുപണികള്‍ക്കൊഴിച്ച്, സ്കൂളില്‍ ലഭ്യമായ സൗകര്യങ്ങളല്ലാതെ, യാതൊന്നും ഉപയോഗിക്കാതെ നിര്‍മ്മിച്ചിറക്കിയ വിവിധ വിഷയങ്ങളുടെ അനുരൂപീകരണ സിഡികള്‍ക്ക് പിന്നിലെ അധ്വാനത്തോടും അര്‍പ്പണത്തോടും വേണ്ടത്ര നീതി പുലര്‍ത്താനാകാതെവന്നതില്‍ അതിയായി ഖേദിക്കുന്നു.സാമാന്യം വലുപ്പമുള്ള വീഡിയോ ഫയലുകള്‍ മുറിച്ച്, ഫോര്‍മാറ്റ് വ്യത്യാസപ്പെടുത്തി, യൂട്യൂബിലേക്ക് അപ്‌ലോഡി ലിങ്കെടുത്ത് ഈ പോസ്റ്റിലൂടെ പങ്കുവെയ്ക്കാനുള്ള സമയമോ ക്ഷമയോ ഇതുവരേ കിട്ടിയില്ലെന്നു വെക്കുക.ഒന്നാം ഘട്ടത്തില്‍ പത്താംക്ലാസ്സിലെ മലയാളപാഠങ്ങളുടെ അനുരൂപീകരണ സിഡിയിലെ ഭാഗങ്ങള്‍ കാണുൂ..


Read More | തുടര്‍ന്നു വായിക്കുക

SSLC Social Science Unit 1
(Presentation files)

>> Thursday, July 10, 2014

പാഠങ്ങള്‍ ക്ലാസ് റൂമില്‍ വിശദീകരിച്ചു കൊടുക്കുമ്പോള്‍ കാഴ്ചയ്ക്കായി ചിത്രങ്ങളും വീഡിയോകളും കൂടിയുണ്ടെങ്കിലോ? പരമ്പരാഗത രീതിയില്‍ ക്ലാസുകള്‍ കേട്ടിരിക്കുന്ന കുട്ടികള്‍ക്ക് തീര്‍ച്ചയായും അതൊരു വ്യത്യസ്തമായ അനുഭവമായിരിക്കും! എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്ക്കൂളിലെ സോഷ്യല്‍ സയന്‍സ് വിഭാഗം ഇത്തവണ കുട്ടികള്‍ക്ക് മുന്നിലേക്ക് തങ്ങളുടെ പാഠഭാഗങ്ങള്‍ എത്തിക്കുന്നത് കമ്പ്യൂട്ടറിന്റെ കൂടി സഹായത്തോടെയാണ്. ഇംഗ്ലീഷ് മീഡിയം പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന ആവശ്യ​വും ഈ പോസ്റ്റിലൂടെ പരിഹരിക്കപ്പെടുമെന്നതില്‍ ഞങ്ങള്‍ക്കും സന്തോഷമുണ്ട്. കാരണം പത്താം ക്ലാസ് ഹിസ്റ്ററിയിലെ Emergence of the Modern World, Age of Revolutions എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇംഗ്ലീഷ് മീഡിയത്തെ ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രസന്റേഷന്‍ ഫയലുകളാണ് ഇതോടൊപ്പമുള്ളത്. എങ്കിലും മലയാളം മീഡിയം കുട്ടികള്‍ക്കു വേണ്ടിയും ഈ പ്രസന്റേഷന്‍ ഉപയോഗിക്കാവുന്നതേയുള്ളു. പൂര്‍ണമായും ഓപ്പണ്‍ ഓഫീസ് പ്രസന്റേഷന്റെ സഹായത്തോടെയാണ് പാഠഭാഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇത് ഉപയോഗിച്ച് ക്ലാസ് എടുക്കാവുന്ന രീതിയില്‍ പാഠഭാഗത്തെ ആസ്പദമാക്കി ഷോര്‍ട് നോട്സും ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഇതേക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ട്. കമന്റ് ചെയ്യുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

Sixth Working Day Strength Synchronised from Sampoorna

>> Tuesday, July 8, 2014

ഇന്നിറങ്ങിയ പുതിയ സര്‍ക്കുലര്‍ കണ്ടില്ലേ..? ആറാം പ്രവൃത്തിദിന സൈറ്റില്‍ ഇനി പ്രിന്റെടുക്കാനായി പ്രഥമാധ്യാപകര്‍ കയറേണ്ടതില്ല. AEO/DEO തലത്തില്‍ പ്രിന്റുകളെടുത്ത് സ്കൂളുകള്‍ക്ക് നല്‍കും.


Read More | തുടര്‍ന്നു വായിക്കുക

Art of Counting : A new approach on finding diagonal sum of Polygons.

>> Friday, July 4, 2014

അന്വേഷണാന്മക ഗണിതപഠനത്തിന്റെ വിശാലമായ ലോകത്തേയ്ക്ക് ഗണിത വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കൂട്ടിക്കൊണ്ടു പോകുകയാണ് ലക്ഷ്മി ടീച്ചര്‍. ആലുവ വിദ്യാഭ്യാസജില്ലയില്‍ കാലടി ബ്രഹ്മാനന്ദോദയം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ഗണിതാധ്യാപികയാണ് ലക്ഷ്മി ടീച്ചര്‍. DRG കൂടിയായ ടീച്ചര്‍ ഗണിതശാസ്ത്രമേളകളിലെ നിറസാന്നിധ്യമാണ്. ടീച്ചറിന്റെ ഈ പുതിയ കാഴ്ചപ്പാടിനെ ഒരു പഠനപ്രോജക്ടായി കാണുകയാണ് അഭികാമ്യം. കാരണം; ഇതില്‍ വിവശേഖരണം, അപഗ്രഥനം, സൈദ്ധാന്തികവിശകലനം എന്നീ എല്ലാ ഘട്ടങ്ങളും വളരെ സമൃദ്ധമായി വിന്യസിച്ചിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

STD VIII, IX, X : IT Video Tutorial (Unit 1)

>> Tuesday, July 1, 2014

കഴിഞ്ഞ SSLC പരീക്ഷ സമയത്ത് മാത്​സ് ബ്ലോഗ് പ്രസിദ്ധീകരിച്ച പരീക്ഷാ പരിശീലന ക്ലാസ്സുകള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രണ്ടുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. വിപിന്‍ മഹാത്മ എന്ന ബ്ലോഗ് നാമത്തില്‍ വിപിന്‍ സാര്‍ തയ്യാറാക്കിയ ഐടി വീഡിയോ ട്യൂട്ടോറിയലുകള്‍ ഒരു തരംഗം തന്നെയാണ് സൃഷ്ടിച്ചതെന്ന് ആ പോസ്റ്റിനു ലഭിച്ച ഹിറ്റുകള്‍ തെളിയിക്കുന്നു. എസ്.എസ്.എല്‍.സിക്കാര്‍ക്ക് വേണ്ടി ഈ ട്യൂട്ടോറിയലുകള്‍ ഒരുക്കിയപ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ തോന്നിയ ആശയമാണ് ഈ പോസ്റ്റിന് ആധാരം. ഐടി പാഠപുസ്തകത്തില്‍ പറയുന്ന രീതിയില്‍ വീഡിയോ ക്ലാസ്സുകള്‍ തയ്യാറാക്കുക എന്ന വലിയൊരു ശ്രമകരമായ ജോലിയായിരുന്നു അദ്ദേഹമന്ന് മനസ്സില്‍ കണ്ടത്. വീട്ടില്‍ കമ്പ്യൂട്ടര്‍ ഉള്ള കുട്ടികള്‍ക്ക് പോലും പുസ്തകത്തില്‍ പറയുന്ന സോഫ്റ്റ്‌വെയര്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ല എന്നത് ഒരു പച്ചപ്പരമാര്‍ത്ഥമാണ്. ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ ഐടി പാഠപുസ്തകത്തിലെ ആദ്യ അധ്യായങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകള്‍ കാണാവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer