Std X - English - Unit 1

>> Saturday, July 6, 2013

മുന്‍പ് നമ്മുടെ കമന്റ് ബോക്സില്‍ ചൂടേറിയ ഒരു ചര്‍ച്ച നടക്കവെ പത്താം ക്ലാസിലെ ഒരു പാഠഭാഗം കടന്നു വന്നിരുന്നു. ഇന്ത്യയിലെ ഇംഗ്ലീഷ് സാഹിത്യകാരില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയങ്കരനായ ശ്രീ.ആര്‍.കെ നാരായന്റെ 'Father's Help' എന്ന കഥയിലെ സ്വാമി എന്ന കുട്ടിയുടെ സ്കൂള്‍ പഠനക്കാലത്തെ ഒരു അനുഭവമാണ് ആ കമന്റില്‍ സൂചിപിപ്പിക്കപ്പെട്ടത്. അന്നു നാം ചര്‍ച്ച ചെയ്ത അതേ പാഠഭാഗത്തെ കുറിച്ചുള്ള പഠനസഹായിയാണ് ചേര്‍ത്തല സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപകനായ മാത്യു സാര്‍ അവതരിപ്പിക്കുന്നത്.

തിങ്കളാഴ്ച രാവിലെ സ്കൂളില്‍ പോകാന്‍ സ്വാമിക്കു മടിയാണ്. ചെറിയൊരു നുണ പറഞ്ഞു കളയാം സ്വാമി തീരുമാനിച്ചു. തലവേദന എന്ന ആ നുണ അമ്മയുടെ അടുത്ത് ഏറ്റു.. എന്നാല്‍ അച്ഛനാകട്ടെ,തീരെ അടുക്കുന്നില്ല. സ്വാമിയെ സ്കൂളില്‍ വിട്ടേ അടങ്ങൂ എന്ന വാശിയിലാണ് അച്ഛന്‍. സ്വാമിക്കു സ്കൂളില്‍ പോകാന്‍ സാധിക്കുകയുമില്ല..സ്കളില്‍ പോയേ മതിയാകൂ എന്ന് അച്ഛനും.. ഈ സാഹചര്യത്തില്‍ സ്വാമി മറ്റൊരു നുണ പറഞ്ഞു. തല്‍കാലത്തെ രക്ഷപെടലിനു വേണ്ടി സ്വാമി പറഞ്ഞ നിര്‍ദ്ദോഷം എന്നു കരുതാവുന്ന ആ നുണ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്കാണ് സ്വാമിയെ നയിച്ചത്...

സ്വാമിയുടെ ഈ അനുഭവത്തെ വിവരിക്കുന്ന ഇംഗ്ലീഷിലെ ആദ്യ പാഠമായ 'Father's Help' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള ഈ പഠനസഹായില്‍ പാഠഭാഗത്തിന്റെ ചുരുക്കം, രചയിതാവായ ആര്‍.കെ. നാരായണനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, പാഠഭാഗത്തിലെ ചോദ്യങ്ങളുടെ ഉത്തരസൂചികകള്‍, പാഠഭാഗത്തില്‍ നിന്നും വരാവുന്ന 'comprehension questions' എന്നിവ ചേര്‍ത്തിരിക്കുന്നു. ഇംഗ്ലീഷിലെ ആദ്യ പാഠവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യ മേഖലകളും സാര്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ഒരു പൂര്‍ണ്ണതയുള്ള പഠനസഹായിയായി ഇതിനെ മാറ്റുന്നു.
ഇംഗ്ലീഷ് വിഷയത്തെ നമ്മുടെ കുട്ടികള്‍ക്ക് ഏറെ എളുപ്പമാക്കാന്‍ ഈ പഠനസഹായി തീര്‍ച്ചയായും ഉപകരിക്കം

ഇവിടെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും ഈ പഠനസഹായി ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.

20 comments:

St. John's Higher Secondary School, Mattom July 6, 2013 at 6:37 AM  

മാത്യൂസ് സാര്‍ ,
കലക്കി.അല്പം കൂടി നേരത്തെ ആകാമായിരുന്നു[വൈകിയതിനു കാരണം വെള്ളപ്പൊക്കമായിരിക്കും അല്ലേ].എന്തായാലും അത്യുഗ്രന്‍ . തുടരുക.നോട്ടിലെ താഴെ തന്നിരിക്കുന്ന sentenceല്‍ എന്തോ കുഴപ്പം ഇല്ലേ .
Father‟s Help‟ is a touching story by R.K.Narayan Swaminathan, his father and his teacher, Samuel is the central characters of the story.
എല്ലാ ആശംസകളും നേരുന്നു.സൂപ്പര്‍ പടവുമാണ്. ചുള്ളനായിരിക്കുന്നു

Rajeev July 6, 2013 at 8:29 AM  

Dear Mathew Sir,
Hearty congratulations. Very good sit down....

English Blog

Unknown July 6, 2013 at 7:18 PM  

thank u very useful

Jayarajan Vadakkayil July 6, 2013 at 8:53 PM  

2 കോടി ഹിറ്റുകള്‍ - മാത്സ് ബ്ലോഗ് ചരിത്രത്തിലേക്ക്
അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍
ജയരാജന്‍

vijayan July 6, 2013 at 9:07 PM  

double crore path

ഗീതാസുധി July 6, 2013 at 10:06 PM  

രണ്ടുകോടി പേജ് ഹിറ്റുകള്‍ പൂര്‍ത്തിയാക്കിയ എന്റെ മാത്‌സ് ബ്ലോഗിന് ശതകോടി ആശംസകള്‍..!
രണ്ടുകോടിയുടെ സ്ക്രീന്‍ഷോട്ട് ആര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടെങ്കില്‍ കമന്റുചെയ്യുക.
ഗീതാസുധിയുടെ വക ഒരു സമ്മാനം കാത്തിരിക്കുന്നു.

ഹോംസ് July 6, 2013 at 10:17 PM  

[im]https://sites.google.com/site/holmeskjh/holmes/2.jpg?attredirects=0&d=1[/im]
ഇത് മതിയാവുമോ എന്തോ..?

BIO-VISION July 6, 2013 at 10:18 PM  

മാത്‌സ് ബ്ലോഗിന് ആശംസകള്‍..from BIO-VISION VIDEO BLOG

ali July 6, 2013 at 11:08 PM  

വളരെ നല്ല ഒരു സംഭാവനയാണ് മാത്സ് ബ്ലോഗിലൂടെ മാത്യു മാഷ് പങ്കുവെച്ചത്.അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇത് ഏറെ ഉപകാരമാകുമെന്നതില്‍ സംശയമില്ല.
രണ്ട് കോടി ഹിറ്റ് പിന്നിട്ട പ്രിയ ബ്ലോഗിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍

Tony Puthiyaparampil Poonjar July 6, 2013 at 11:19 PM  

രണ്ടുകോടി ക്ലബില്‍ അംഗമായ മാത്സ് ബ്ലോഗിന് കേരളത്തിലെ എല്ലാ അധ്യാപക സുഹൃത്തുക്കളുടെയും അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. നിസാര്‍ സാറിനും ഹരി സാറിനും പ്രത്യേക അഭിന്ദനങ്ങള്‍.. Congrats to Maths blog Team.. Special Congrats from St Antony's HSS Poonjar

JONES BLOG July 6, 2013 at 11:57 PM  

Dear Maths Blog Team Members! Really a moment to be proud and esteem that your sincere efforts won. Now this too big hit! Great hearty Congrats

JONES BLOG July 6, 2013 at 11:58 PM  

Dear Maths Blog Team Members! Really a moment to be proud and esteem that your sincere efforts won. Now this too big hit! Great hearty Congrats

JOHN P A July 7, 2013 at 6:56 AM  

കാലത്തിനൊപ്പം സഞ്ചാരം തുടരട്ടെ . അത്തിരി സന്തോഷം തോന്നുന്ന നിമിഷങ്ങള്‍ .

JOHN P A July 7, 2013 at 6:56 AM  

കാലത്തിനൊപ്പം സഞ്ചാരം തുടരട്ടെ . അത്തിരി സന്തോഷം തോന്നുന്ന നിമിഷങ്ങള്‍ .

N.Sreekumar July 7, 2013 at 5:52 PM  

mathsblog ന്റെ അണിയറ ശില്പികള്‍ക്കു് എന്റെ അഭിനന്ദനങ്ങള്‍.

N.Sreekumar July 7, 2013 at 5:52 PM  

mathsblog ന്റെ അണിയറ ശില്പികള്‍ക്കു് എന്റെ അഭിനന്ദനങ്ങള്‍.

MURALI PERAMBRA July 10, 2013 at 12:04 AM  

കേവലം മാത് സ് എന്ന വിഷയത്തില്‍ മാത്രം ഒതുങ്ങാതെ കേരളത്തിലെ അധ്യാപകസമൂഹത്തിന് മുഴുവന്‍ ആശ്രയമായി മാറിയ കേരളത്തിന്റെ "മൊത്തം'ബ്ലോഗ്"നീണാള്‍ വാഴട്ടെ !!

SUNILPR July 19, 2013 at 10:31 PM  

it is wonderful mathew sir

Unknown August 3, 2013 at 5:02 AM  

pls update the noon meal software
thomas john

Unknown August 3, 2013 at 5:03 AM  

pls update the noon meal software

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer