JULY : 20 - Moon Day
>> Saturday, July 20, 2013
ജൂലൈ 20 - ചന്ദ്രദിനം. ചന്ദ്രദിനത്തെ കുറിച്ചുള്ള ഇന്നലെ രാത്രിയോടെ മാത്രം പൂര്‍ണ്ണ രൂപത്തില്‍ ലഭിച്ച ഈ പോസ്റ്റിനു വേണ്ട വസ്തുതകള്‍ ശേഖരിക്കുകയും അതിന് സഹായകമായ വീഡിയോ സംയോജിപ്പിച്ചു നല്‍കുകയും ചെയ്തത് ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. കണ്ണൂര്‍ മമ്പറം ഹയര്‍ സെക്കന്ററി സ്കൂളിലെ അമല്‍രാഗ്. ഹൈസ്കൂള്‍ ക്ലാസുകളില്‍ വച്ചു തന്നെ വെബ് പേജ് ഡിസൈനിംഗില്‍ ജില്ലാ,ഉപജില്ലാ തലങ്ങളില്‍ അമല്‍രാഗ് പങ്കെടുത്തിട്ടുണ്ട്. ഈ വീഡിയോ സ്കൂളുകളില്‍ പ്രദര്ശിപ്പിക്കാനാകുമോ എന്ന ചോദ്യമാണ് അമലിന്റെ മെയിലില്‍ ഉണ്ടായിരുന്നത്. പര്യവ്യവേഷണം പോലുള്ള മേഖലകളില്‍ താല്‍പര്യം തോന്നുന്ന കുട്ടികള്‍ തങ്ങളുടെ ഇഷ്ടം മറ്റു കുട്ടികളിലേക്കും എത്തിക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ മാത്സ് ബ്ലോഗിനൊപ്പം അധ്യാപകര്‍ തങ്ങളാല്‍ കഴിയും വിധം അതിനെ പ്രത്സാഹിപ്പിക്കേണ്ടതുണ്ട്. ചന്ദ്ര ദിനത്തെ കുറിച്ചുള്ള എന്തെല്ലാം അറിവുകളാണ് അമല്‍ ശേഖരിച്ച് അയച്ചു തന്നതെന്നറിയണ്ടേ ?
ചന്ദ്രന്‍ ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രന്‍. ഭൂമിയില്‍ നിന്ന് ശരാശരി 3,84,403 കിലോമീറ്റര്‍ ദൂരെയാണ് ചന്ദ്രന്‍ സ്ഥിതി ചെയ്യുന്നത്; ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം. ഭൂമിയും ചന്ദ്രനുമടങ്ങുന്ന വ്യൂഹത്തിന്റെ പിണ്ഡ കേന്ദ്രം ഭൂമിയുടെ വ്യാസാര്‍ദ്ധത്തിന്റെ ഏകദേശം നാലിലൊന്നു വരുന്ന 1,700 കി.മീ ആഴത്തില്‍ ഭൂമിയുടെ ഉപരിതലത്തിനു താഴെ സ്ഥിതിചെയ്യുന്നു. ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാന്‍ ചന്ദ്രന് 27.3 ദിവസങ്ങള്‍ വേണം. ആദ്യമായി ചന്ദ്രോപരിതലം സ്പര്‍ശിച്ച മനുഷ്യനിര്‍മിത വസ്തു ലൂണ 2 ആണ്. 1959-ല്‍ ഈ വാഹനം ചന്ദ്രോപരിതലത്തില്‍ വന്നിടിച്ച് തകരുകയാണുണ്ടായത്. ഇതേ വര്‍ഷം തന്നെ മറ്റൊരു മനുഷ്യ നിര്‍മിത ശൂന്യാകാശയാനമായ ലൂണ 3 ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമല്ലാത്ത മറുവശത്തിന്റെ ചിത്രം എടുക്കുന്നതില്‍ വിജയിച്ചു. വിജയകരവും അപകടരഹിതവുമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ യാനം എന്ന ബഹുമതി 1966-ല്‍ ചന്ദ്രനിലിറങ്ങിയ ലൂണ 9-ന് അവകാശപ്പെട്ടതാണ്. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ആദ്യത്തെ ചന്ദ്രയാത്ര അപ്പോളോ 8 എന്ന യാനം നിര്‍വഹിച്ചെങ്കിലും മനുഷ്യന് കാലുകുത്താന്‍ കഴിഞ്ഞിരുന്നില്ല.
ആദ്യമായി മനുഷ്യന്‍ ചന്ദ്രനില്‍ വിജയകരമായി കാലു കുത്തിയത് 1969-ല്‍ അപ്പോളോ 11 എന്ന ശൂന്യാകാശയാനത്തിലാണ്. ഭൂമിക്ക് പുറത്ത് മനുഷ്യന്‍ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശഗോളം ചന്ദ്രനാണ്. ചാന്ദ്രപര്യവേഷണങ്ങള്‍ മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ ആരംഭിച്ച യജ്ഞം അമേരിക്കയുടെ ശൂന്യാകാശഗവേഷണ കേന്ദ്രമായ നാസയുടെ 1967-ല്‍ ആരംഭിച്ച അപ്പോളോ -1 ദൗത്യം ആയിരുന്നു. 1967 ജനുവരി 27 ന്‍ തുടങ്ങിയ അപ്പോളോ -1 ദുരന്തമായിത്തീര്‍ന്നു. പേടകത്തിന് തീപിടിച്ച് യാത്രികര്‍ മൂന്നുപേരും മരിച്ചു. എന്നാല്‍ അപ്പോളോ 4 മുതലുള്ള പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. 1969-ല്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുന്നതില്‍ അമേരിക്ക വിജയിച്ചു. നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ ഇറങ്ങിയ ആദ്യ മനുഷ്യനായി. 1969 ജൂലൈ 21-ആം തിയതി ചന്ദ്രനില്‍ ഇറങ്ങിയ അപ്പോളോ-11 എന്ന ബഹിരാകാശയാനത്തിന്റെ കമാണ്ടര്‍ ആയിരുന്നു അദ്ദേഹം. എഡ്വിന്‍ ആല്‍ഡ്രിന്‍ അദ്ദേഹത്തോടൊപ്പം, ചന്ദ്രനിലിറങ്ങി. ആദ്യമായി ചന്ദ്രനില്‍ കാല്‍ വച്ചശേഷം നീല്‍ ആംസ്ട്രോങ് ഇങ്ങനെ പറഞ്ഞു " ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ ഒരു ചുവടുവയ്പ്, പക്ഷേ മനുഷ്യരാശിക്ക് ഇതൊരു വന്‍ കുതിച്ചു ചാട്ടമാണ് "
അപ്പോളോ പരമ്പരയിലെ ആറ് വിക്ഷേപണങ്ങളില്‍ നിന്നായി പന്ത്രണ്ട് പേര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടുണ്ട്. അവര്‍ ഹാരിസണ്‍ ജാക്ക്സ്മിത്ത്, അലന്‍ ബീന്‍, ചാള്‍സ് ദ്യൂക്ക് എഡ്ഗാര്‍ മിച്ചല്‍, അലന്‍ ഷെപ്പേര്‍ഡ്, ഡേവിഡ് സ്കോട്ട്, ജയിംസ് ഇര്‍വിന്‍, ജോണ്‍ യങ്, ചാള്‍സ് കോണ്‍റാഡ്, യൂജിന്‍ സര്‍ണാന്‍ എന്നിവരാണ്. ഇതുവരെ ചന്ദ്രനില്‍ ഏറ്റവും അവസാനം ഇറങ്ങിയത് അപ്പോളോ 17 എന്ന വാഹനത്തില്‍ സഞ്ചരിച്ച്, 1972 ഡിസംബറില്‍ ചന്ദ്രനില്‍ കാലുകുത്തിയ യൂജിന്‍ സെര്‍നാന്‍ ആണ്. അതുവരെ അജ്ഞാതമായിരുന്ന ചന്ദ്രന്റെ മറുപുറത്തിന്റെ ചിത്രം ആദ്യമെടുത്തത് 1959-ല്‍ റഷ്യന്‍ പേടകമായ ലൂണ-3 ആണ്. ചന്ദ്രനില്‍ നിന്ന് പല ദൌത്യങ്ങളിലായി പാറക്കഷണങ്ങള്‍ ശാസ്ത്രജ്ഞര്‍ ശേഖരിച്ചിട്ടുണ്ട്. അപ്പോളോ ദൌത്യങ്ങളുടെ ഭാഗമായി ഭൂകമ്പമാപിനികളും, റിഫ്ലക്റ്റീവ് പ്രിസങ്ങളും ഉള്‍പ്പെടെ പല ശാസ്ത്രീയ ഉപകരണങ്ങളും ചന്ദ്രനില്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ പലതും ഇന്നും പ്രവര്‍ത്തനനിരതമാണ്.
2004 ജനുവരി 14-ന് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ്, 2020-ഓടെ അമേരിക്ക വീണ്ടും ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള ശ്രമങ്ങള്‍ ചെയ്യും എന്ന് പ്രഖ്യാപിച്ചു. സമീപഭാവിയില്‍ തന്നെ ചന്ദ്രനെ കുറിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും പദ്ധതി തയ്യാറാക്കുന്നു. ചൈനയുടെ ചാങ്-എ ചാന്ദ്രപദ്ധതിയിലെ ആദ്യ ബഹിരാകാശവാഹനമായ ചാങ്-എ 1 ഒക്ടോബര്‍ 24 2007-ന് വിജയകരമായി വിക്ഷേപിച്ചു. 2020-ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യം. 2007-ല്‍ തന്നെ ജപ്പാന്‍ ചാന്ദ്രവാഹനമായ സെലീന്‍ വിക്ഷേപിച്ചു. ഇന്ത്യയുടെ ചാന്ദ്രഗവേഷണപദ്ധതിയാണ് ചാന്ദ്രയാന്‍. ഈ പദ്ധതിയിലെ ആദ്യ ബഹിരാഹാശവാഹനമായ ചാന്ദ്രയാന്‍-1 ഒക്ടോബര്‍ 22 2008 ന് വിജയകരമായി വിക്ഷേപിച്ചു. പത്ത് മാസത്തെ പ്രവര്‍ത്തനത്തിനു ശേഷം ഓഗസ്റ്റ് 29 2009 ന് ബഹിരാകാശപേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ചാന്ദ്രയാന്‍-2 2010-ലോ 2011-ലോ വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.ഓ. ഉദ്ദേശിക്കുന്നത്. ഒരു റോബോട്ടിക് റോവര്‍ ഈ പദ്ധതിയുടെ ഭാഗമായുണ്ടാകും. 2020 ആകുമ്പോഴേക്കും മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ആഗ്രഹം ഇന്ത്യ പ്രകടിപ്പിച്ചിട്ടുണ്ട്.

22 comments:
സാധാരണ ശാസ്ത്രസംബന്ധിയായ അറിവുകളുടെ പുറകേ പോകാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമുണ്ടാകണമെന്നില്ല. എന്നാല്‍ കണ്ണൂരില്‍ നിന്നുള്ള അമല്‍രാജ് ഇതുമായി ബന്ധപ്പെട്ട വീഡിയോകളും അറിവുകളുമെല്ലാം വിക്കിപീഡിയ അടക്കമുള്ള വിവിധ സ്രോതസ്സുകളില്‍ നിന്നും ശേഖരിച്ചൊരുക്കി മാത്സ് ബ്ലോഗിലൂടെ ഏവരുടേയും ശ്രദ്ധക്ഷണിക്കുകകയാണ്. അശ്രദ്ധമായി എല്ലാം കേട്ടുവിടുന്ന മനോഭാവമുള്ളവരാണ് നമ്മളില്‍ പലരും. ഒരു ചോദ്യം ചോദിക്കട്ടേ.. എന്താണ് ചന്ദ്രദിനം? ഇതേക്കുറിച്ചുള്ള ഉത്തരമാണ് ഈ പോസ്റ്റിലൂടെ അമല്‍ പങ്കുവെക്കുന്നത്.
chandra dinam innu saturday aayath kond kuttikalkku samayath ethikkan kazhiyunnilla amalrajinum maths bloginum thanks
യൂട്യൂബ് ലോഡായി വരാന്‍ സമയമെടുക്കുന്നതു കൊണ്ടു മുഴുവന്‍ വീഡിയോടും കാണാന്‍ സാധിച്ചില്ല...
എന്തായാലും ഈ അറിവ് എനിക്കു പുതുതാണ്...
സര്‍
യൂട്യൂബിന്റെ ഫെതര്‍ സൗകര്യം ഉപയോഗപ്പെടുത്തി നോക്കാവുന്നതാണ്.
ഇതു ലൈക്കു ചെയ്തതിനു ശേഷം യൂട്യൂബ് വീഡിയോകള്‍ കൂടുതല്‍ വേഗത്തില്‍ കാണാന്‍ സാധിക്കും. അനാവശ്യമായി ഡൗണ്‍ലോഡ് ചെയ്യുന്ന ഡാറ്റ ഒഴിവാകുന്നതു കൊണ്ടാണ് ഇങ്ങിനെ കാണാന്‍ സാധിക്കുന്നത്.
when i was a student of fifth standard.......still i remember the day our teachers talked about landing in moon,America.At first we couldn't believe it. The newspapers with full coverage news about MOON .....About other nations who tried ,but lost. .......
anyway congratulations to AMALfor sharing the news in our blog
(Ithink the name of AMAL'S school is MABRAM,not mamabram)
Good work! congratulations
from BIOLOGY VIDEO BLOG
Congratulations AMAL......
Good collection of Information.
want to know about Super moon????
Read This
ഭ്രമണപഥത്തിൽ ഭൂമിയോട് അടുത്തു വരുന്ന ചന്ദ്രനെ ഞായറാഴ്ച പൂർണ പ്രഭയിൽ കാണാനാകും. ലോകത്തിന്റെ പല ഭാഗങ്ങളിൽ പല സമയത്തായിരിക്കും സൂപ്പർമൂൺ എന്ന പേരിൽ ചാന്ദ്രപ്രകാശം ഉച്ചസ്ഥായിയിലാകുന്നത്. എന്നാലും ഉദയ ചന്ദ്രനും അസ്തമയ ചന്ദ്രനും പ്രതാപികളായിരിക്കുമെന്ന് ശാസ്ത്രജ്‍ഞർ പറയുന്നു.
ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന ലൂണാർ പെരിജി എന്ന പോയ്ന്റിൽ ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം 3,63,104 കിലോമീറ്ററായിരിക്കും. സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിലായിരിക്കും ഈ സമയം. സൂപ്പർമൂണിന്റെ സമയത്ത് ചന്ദ്രൻ 14 ശതമാനം കണ്ട് വലുതും ചാന്ദ്രപ്രകാശം 30 ശതമാനം കണ്ട് ശക്തവുമായിരിക്കും.
ചന്ദ്രൻ ഭൂമിയോട് അടുക്കുന്പോൾ ജീവജാലങ്ങളുടെ സ്വഭാവത്തിൽ വ്യത്യാസം കാണുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇതിന് അടിസ്ഥാനമില്ലെന്നാണ് ശാസ്ത്രജ്‍ഞർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങൾ വിവിധ രാജ്യങ്ങളിൽ നിലവിലുണ്ട്.
അതേസമയം ഈ പ്രതിഭാസത്തോടടുത്ത ദിനങ്ങളിൽ പ്രകൃതി ദുരന്തങ്ങളുണ്ടാകുമെന്ന ആശങ്ക പല രാജ്യങ്ങളിലുമുണ്ട്. വേലിയേറ്റം അല്പം ശക്തമാകുമെന്നതൊഴിച്ചാൽ മറ്റെന്തെങ്കിലും സംഭവിക്കാനുള്ള സാദ്ധ്യത ശാസ്ത്രലോകം തള്ളിക്കളയുന്നു. ഇനി ചന്ദ്രൻ ഭൂമിയോട് ഏറ്റവുമടുത്തു വരുന്നത് അടുത്ത വർഷം ഓഗസ്റ്റ് പത്തിനായിരിക്കും.
(Kerala Kaumudi)
ചാന്ദ്രദിനത്തിനു സ്ഥിരമായി കാണിക്കുന്ന വീഡിയോ യ്ക്ക് ഇത്തവണ ഒരു മാറ്റം കൊണ്ട് വരാന്‍ ഈ പോസ്റ്റ് കൊണ്ട് സാധിച്ചു.അമല്‍രാജിനുംമാത്സ്ബ്ലോഗിനും ഒരുപാട് നന്ദി .
അമല്‍,നന്നായിട്ടുണ്ട്.......അഭിനന്ദനങ്ങള്‍
അമലിന് ആദ്യമായി അഭിനന്ദനങ്ങള്‍!
ഇന്ന് യൂടൂബില്‍ ചാന്ദ്ര യാത്രയെക്കുറിച്ച്ുള്ഌവീഡിയോകളില്‍ അധികവും ചാന്ദ്രയാന്‍ ഒരു കെട്ടിച്ചമച്ചകഥയാണ് എന്ന് വിശ്വസിക്കുന്നവരുടേതാണ്.മലയാളത്തിലും അത്തരത്തിലുള്ള ചില ബ്ലോഗുകളുമുണ്ട്.ചില ക്വോട്ടിംഗ്‌സ് താഴെ കൊടുക്കുന്നു അതിലേക്കുള്ള ലിങ്കും.
നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ (1969-72) ആറു പ്രാവശ്യം ചന്ദ്രനില്‍ പോയി സുരക്ഷിതരായി മടങ്ങിയെത്താമെങ്കില്‍ ഇന്നത്തെ ശാസ്ത്ര-സാങ്കേതിക നിലവാരത്തില്‍ ചന്ദ്രനിലേക്ക് ഷട്ടില്‍ സര്‍വീസ് തന്നെ തുടങ്ങേണ്ടതായിരുന്നില്ലേ?
കാല്‍ക്കുലേറ്ററിന്റെ കപ്പാസിറ്റിയുള്ള കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടുലക്ഷം മൈലുകള്‍ക്കപ്പുറം പറന്നെത്തിയവര്‍ അതേക്കാള്‍ പതിനായിരക്കണക്കിന് ഇരട്ടി മെമ്മറിയും പ്രോസസിങ് ശേഷിയുമുള്ള കംപ്യൂട്ടറുകളുള്ള ഇക്കാലത്ത് അഞ്ഞൂറു മൈലുകള്‍ക്കു ചുറ്റുമായി കറങ്ങിത്തിരിയുന്നത് എന്തുകൊണ്ടാണ്?
ചാന്ദ്രയാത്ര
thanks Amal
Dear Amal really an innovative work and you deserve a big Congrats!!!!!
വിജ്ഞാനപ്രദമായ നല്ലൊരു പോസ്റ്റ്. അമലിനു അഭിന്ദനങ്ങള്‍. ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.മറ്റുള്ളവര്‍ക്കും ഇത് മാതൃകയാക്കാം.
MOON DAY JULY 21
MOON DAY JULY 21
MOON DAY JULY 21
"ചാന്ദ്രയാന്‍-2 2010-ലോ 2011-ലോ വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.ഓ. ഉദ്ദേശിക്കുന്നത്."
???????
congratulation amal
r c vincent
അഭിനന്ദനങ്ങള്‍ അമല്‍ ........
അമലേട്ടന്റെ ഈ േപാസ്റ്റ് എനിക്കു വളരെ ഉപകാരമായി.....നന്ദി....
നിരഞ്ജന...5 ാംതരം,
ജൂലൈ 20ആണോ 21ആണോ ചാന്ദ്രദിനം... nice video👍👍👍👍
Post a Comment