സമഗ്ര IT പരീക്ഷാ ചോദ്യങ്ങള്‍

PRE-MATRIC MINORITY SCHOLARSHIP 2013-14

>> Thursday, July 11, 2013

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 1O വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് വേണ്ടി അപേക്ഷിക്കാന്‍ കഴിയുക. അപേക്ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാകരുതെന്ന് നിബന്ധനയുണ്ട്. മാത്രമല്ല, അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാകരുതെന്നും നിബന്ധനയുണ്ട്. അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല. 2013 ജൂലൈ 1 മുതല്‍ ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം. N2/22494/13/DPI എന്ന നമ്പറിലുള്ള അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. വരുമാനം, മതം എന്നിവയെ സംബന്ധിക്കുന്ന സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി. കുട്ടികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് സൈറ്റിലേക്ക് സ്ക്കൂളുകളില്‍ നിന്നു ഡാറ്റാ എന്‍ട്രി നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനേയും കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

അപേക്ഷ എങ്ങനെ?
 • കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
 • സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകരിച്ച അണ്‍ എയ്ഡഡ്/അഫിലിയേഷനുള്ള CBSE/ICSE സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
 • കഴിഞ്ഞ അധ്യയനവര്‍ഷത്തെ വാര്‍ഷികപരീക്ഷയില്‍ അപേക്ഷകര്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. എന്നാല്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് അപേക്ഷകരെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല.
 • അപേക്ഷകരുടെ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
 • അപേക്ഷയോടൊപ്പം മതമോ വരുമാനമോ തെളിയിക്കുന്നതിനായി വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റോ മുദ്രപത്രങ്ങളോ ആവശ്യമില്ല.
 • രക്ഷകര്‍ത്താക്കള്‍ വരുമാനം സംബന്ധിച്ച് അപേക്ഷാഫോമില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മതി. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുമാണ് നല്‍കേണ്ടത്.
 • പുതുതായി അപേക്ഷിക്കുന്നവര്‍ അപേക്ഷയിലെ Fresh കോളവും കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷയിലെ Renewal കോളവും ടിക് ചെയ്യണം.
 • ഒരു കുടുംബത്തില്‍ നിന്നും 2 വിദ്യാര്‍ത്ഥികള്‍ക്കേ അര്‍ഹതയുള്ളൂ.

അപേക്ഷകള്‍ സ്ക്കൂളില്‍ സ്വീകരിക്കുമ്പോള്‍
 • കുട്ടിക്ക് അപേക്ഷ പൂരിപ്പിക്കുന്നതിന് സഹായം ആവശ്യമാണെങ്കില്‍ അധ്യാപകര്‍ സഹായിക്കേണ്ടതാണ്.
 • അപേക്ഷകരുടെ വരുമാനം, മതം, മാര്‍ക്ക്/ഗ്രേഡ് എന്നിവ ഉറപ്പുവരുത്തേണ്ടതാണ്. മറ്റൊരു വിദ്യാലയത്തില്‍ നിന്നും ഈ വര്‍ഷം സ്ക്കൂളിലെത്തിയ വിദ്യാര്‍ത്ഥിയാണ് അപേക്ഷകനെങ്കില്‍ നേരത്തേ പഠിച്ചിരുന്ന വിദ്യാലയത്തില്‍ നിന്നും വാങ്ങുന്ന സര്‍ട്ടിഫിക്കറ്റുമായി ഒത്തു നോക്കിയിരിക്കണം.
 • അപേക്ഷയ്ക്ക് രണ്ട് പാര്‍ട്ടുകളുണ്ട്. ആദ്യ പാര്‍ട്ട് അപേക്ഷകനു വേണ്ടിയുള്ളതും രണ്ടാമത്തെ പാര്‍ട്ട് സ്ക്കൂള്‍ അധികാരികള്‍ പൂരിപ്പിക്കേണ്ടതുമാണ്. അപേക്ഷയുടെ ആദ്യ പാര്‍ട്ടില്‍ Fresh/Renewalസ്റ്റാറ്റസ്, ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കില്‍ അതിലുള്ള യു.ഐ.ഡി നമ്പര്‍, എന്നിവ നിശ്ചിത കോളങ്ങളില്‍ ഉണ്ടോയെന്ന് ഉറപ്പു വരുത്തണം.
 • Renewal അപേക്ഷയാണെങ്കില്‍ കുട്ടിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിന്റേയോ അല്ലെങ്കില്‍ കുട്ടിയുടേയും രക്ഷകര്‍ത്താവിന്റേയും പേരിലുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടിന്റേയോ നമ്പറും ആവശ്യമായ മറ്റ് വിവരങ്ങളും ഉണ്ടായിരിക്കണം.

സ്ക്കൂളുകളില്‍ നിന്നുമുള്ള ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി എങ്ങനെ?
 • അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക് പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്റെ (ന്യൂനപക്ഷം) സൈറ്റിലേക്ക് സ്ക്കൂളില്‍ നിന്നു തന്നെ എന്റര്‍ ചെയ്യണം.
 • ലോഗിന്‍ ചെയ്യുമ്പോള്‍ New Password സെറ്റ് ചെയ്യുന്നതിനു പേജാണ് വരിക.
 • അതിനു ശേഷം സ്ക്കൂളിനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്റര്‍ ചെയ്യേണ്ടി വരും. അതില്‍ School Code, School Name, Class From, Class To (ഏതു ക്ലാസ് മുതല്‍ ഏത് ക്ലാസ് വരെയുണ്ട് സ്ക്കൂളില്‍), Education District, Educational Sub District, Type of Institution, Aided/Unaided.., സ്ക്കൂളിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളായി Name of the Bank, Branch Name, Name of the Account Holder, Account Number, IFSC Code എന്നിവയായിരിക്കും എന്റര്‍ ചെയ്യുക.
 • ഇനി അപേക്ഷകള്‍ ഓരോന്നായി ഓണ്‍ലൈനില്‍ എന്റര്‍ ചെയ്യാം. ഏറ്റവും മുകളിലെ Dash Board എന്ന മെനുവില്‍ നിന്നോ ഇടതുവശത്തെ Application Form എന്ന മെനുവില്‍ നിന്നോ New Application തിരഞ്ഞെടുക്കാം.
 • പുതുതായി അപേക്ഷിക്കുന്നവര്‍ അപേക്ഷയിലെ Fresh കോളവും കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷയിലെ Renewal കോളവും സെലക്ട് ചെയ്യണം ചെയ്യണം.
 • Renewal കോളം സെലക്ട് ചെയ്യുമ്പോള്‍ Previous Application നമ്പര്‍ ചോദിക്കും. ഈ കുട്ടി നമ്മുടെ വിദ്യാലയത്തില്‍ പഠിച്ചിരുന്ന കുട്ടിയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം എന്റര്‍ ചെയ്ത വിവരങ്ങളെ ഈ ഫീല്‍ഡുകളിലേക്ക് കൊണ്ടു വരാന്‍ കഴിയും. അങ്ങനെ ടൈപ്പിങ് ജോലി ലഘൂകരിക്കാം. അവിടെ Report ലെ Previous Year Applicant list ല്‍ നിന്നും കഴിഞ്ഞ വര്‍ഷത്തെ Application Number കണ്ടെത്തി നല്‍കി അഡ്മിഷന്‍ നമ്പറിന്റെ കോളത്തിലേക്ക് വരുമ്പോഴേക്കും കഴിഞ്ഞ വര്‍ഷം ടൈപ്പ് ചെയ്തു ചേര്‍ത്ത വിവരങ്ങള്‍ പ്രത്യക്ഷപ്പെടും. എന്നാല്‍ ഈ കുട്ടി മറ്റൊരു സ്ക്കൂളില്‍ നിന്നും ഈ വര്‍ഷം നമ്മുടെ വിദ്യാലയത്തിലേക്ക് എത്തിയതാണെങ്കില്‍ Application Number എന്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല.
 • ചുവന്ന സ്റ്റാര്‍ ചിഹ്നം (*) ഇട്ട ഫീല്‍ഡുകള്‍ നിര്‍ബന്ധമായും നിശ്ചിത ഡാറ്റ എന്റര്‍ ചെയ്തിരിക്കണം. കുട്ടിയുടെ Admission Number, Name, Class, Date of Birth, Gender, Name of Father/Mother/Guardian, Guardian Type(Father/Mother/Guardian), Religion, House name/No, Street/Place, City / Town / Village & P.O, District, Pin code, Annual Income എന്നിവയാണ് ചുവന്ന സ്റ്റാര്‍ ചിഹ്നം ഇട്ടിരിക്കുന്ന ഫീല്‍ഡുകള്‍. ഇവ നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം. കഴിഞ്ഞ വര്‍ഷം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (ന്യൂനപക്ഷം)ലഭിച്ച (Renewal) കുട്ടിയാണെങ്കില്‍ Bank Name, Branch Name, Name of Account Holder, Account No എന്നിവ കൂടി വേണ്ടി വരും. എന്റര്‍ ചെയ്യുന്നതിനു മുമ്പ് അപേക്ഷയില്‍ മേല്‍ വിവരങ്ങളെല്ലാം ഉണ്ടോയെന്ന് ഉറപ്പു വരുത്തണം. ഈ വിവരങ്ങളിലേതെങ്കിലും ഇല്ലെങ്കില്‍ ഡാറ്റാ എന്‍ട്രി നടത്തി സേവ് ചെയ്യാന്‍ സാധിക്കില്ല.
 • കുട്ടിക്ക് ആധാര്‍/യു.ഐ.ഡി നമ്പര്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അത് എന്റര്‍ ചെയ്യേണ്ടതാണ്.
 • ഒരു അപേക്ഷ എന്റര്‍ ചെയ്ത് സേവ് ചെയ്യുമ്പോള്‍ ആപ്ലിക്കേഷന്‍ നമ്പര്‍ ജനറേറ്റ് ചെയ്യപ്പെടും. ആയത് അപേക്ഷയുടെ മുകള്‍ ഭാഗത്ത് എഴുതിവെക്കേണ്ടതും അപേക്ഷയിലെ Receipt ഭാഗത്ത് എഴുതി അപേക്ഷകന് നല്‍കേണ്ടതുമാണ്.
 • അപേക്ഷകള്‍ എന്റര്‍ ചെയ്യപ്പെടുന്നതിന്റെ സ്റ്റാറ്റസ് Reports മെനുവില്‍ നിന്നു കാണാന്‍ കഴിയും. Data Entry Status, Class wise list, School wise list, Consolidated List എന്നിവ Reports മെനുവില്‍ നിന്നും ലഭിക്കും.
 • അപേക്ഷകളെല്ലാം ഓണ്‍ലൈനില്‍ എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ Verify ചെയ്യേണ്ടതാണ്.

NB :- Renewal-നെ Fresh ആക്കാനും Fresh-നെ Renewal ആക്കാനും ഉള്ള ഓപ്ഷന്‍ School Reports - ല്‍ ഉണ്ട്

അപേക്ഷകള്‍ സ്വീകരിക്കേണ്ട അവസാന തീയതി 16-8-2013 ആണ്. അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് എന്റര്‍ ചെയ്യുന്നത് ഓണ്‍ലൈന്‍ ട്രാഫിക് പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ഉപകരിക്കും. എന്‍ട്രി കഴിഞ്ഞതിനു ശേഷം അപേക്ഷകള്‍ സ്ക്കൂളില്‍ത്തന്നെയാണ് സൂക്ഷിക്കേണ്ടത്. വെരിഫൈ ചെയ്ത ശേഷം സൈറ്റില്‍ നിന്നും അപേക്ഷകളുടെ ക്രോഡീകരിച്ച ലിസ്റ്റ് പ്രിന്റെടുത്ത് അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. മേല്‍പ്പറഞ്ഞവയുടെയെല്ലാം വിശദാംശങ്ങള്‍ വിവിധ സര്‍ക്കുലറുകളിലായി ചുവടെയുണ്ട്. അതെല്ലാം വിശദമായി വായിച്ചു നോക്കിയതിനു ശേഷം ഡാറ്റാ എന്‍ട്രി ആരംഭിക്കാം.


പ്രധാനപ്പെട്ട സര്‍ക്കുലറുകള്‍

INSTRUCTION – FOR APPLICANTS

INSTRUCTION – FOR SCHOOLS

APPLICATION FORM

PRE-MATRIC SCHOLARSHIP (Minority) – SITE

Circular About UID and Bank Account

ഒരിക്കല്‍ക്കൂടി പറയട്ടെ, അപേക്ഷ സമര്‍പ്പിക്കുന്നതിനുമുമ്പ് മുകളില്‍ നല്‍കിയിരിക്കുന്ന സര്‍ക്കുലറുകള്‍ കൃത്യമായി പരിശോധിക്കുക. സംശയങ്ങള്‍ കമന്റിലൂടെ ചോദിക്കുമല്ലോ.

63 comments:

Hari | (Maths) July 11, 2013 at 8:06 AM  

പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഡാറ്റാ എന്‍ട്രി വളരെ ലളിതമായൊരു പ്രക്രിയയാണ്. എങ്കിലും എല്ലാ വിഭാഗത്തേയും ലക്ഷ്യമിട്ടു കൊണ്ടു തന്നെയാണ് വിശദമായി എഴുതിയത്. സമൂലമായൊരു മാറ്റം സംഭവിക്കാത്തിടത്തോളം, തുടര്‍ വര്‍ഷങ്ങളിലും ഈ പോസ്റ്റ് ഏവര്‍ക്കും പ്രയോജനപ്രദമാകും. മാത്രമല്ല, ഏതൊരു പ്രക്രിയയിലും സംശയങ്ങളും പ്രശ്നങ്ങളുമെല്ലാം ഉയര്‍ന്നുവരാം. അവ പരസ്പരം ചര്‍ച്ച ചെയ്യാനുള്ള വേദി. അതാണ് പ്രീമെട്രിക് ഡാറ്റാ എന്‍ട്രിയെക്കുറിച്ചുള്ള ഈ പോസ്റ്റ്. ഫലപ്രദമായൊരു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുമല്ലോ. പോസ്റ്റില്‍ സൂചിപ്പിച്ചതോ സൂചിപ്പിക്കാത്തതോ ആയ പ്രശ്നങ്ങള്‍, എളുപ്പമാര്‍ഗങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിവയെല്ലാം ഇവിടെ എഴുതാം. നിങ്ങളുടെ അഭിപ്രായങ്ങളറിയാന്‍ കാത്തിരിക്കുന്നു.

Subhash Soman July 11, 2013 at 8:25 AM  

പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഡാറ്റാ എന്‍ട്രി പോസ്റ്റ് നന്നായി .വിശദമായ പോസ്റ്റ് തയ്യാറാക്കിയ മാത്സ് ബ്ലോഗിന് അഭിനന്ദനങ്ങൾ .
From,
BIO-VISION VIDEO BLOG

Raju Xavier Champakulam July 11, 2013 at 8:32 AM  

How to enter renewal applications of a student who got admission on the basis of T C?. Is it compulsory that the bank a/c should be in Nationalized Bank?.

Raju Xavier Champakulam.

Sreejithmupliyam July 11, 2013 at 11:23 AM  

ഒട്ടേറെ സ്കൂളുകള്‍ ഡാറ്റാ എന്ട്രി നടത്തുന്നതിനായി ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് എന്ന ലിങ്ക് ഉപയോഗിച്ച് നോക്കുകയും ഒബിസി ഡിപ്പാര്‍ട്ട്മെന്‍റിലേക്ക് വിളിക്കുകയുെ ചെയ്യുന്നുണ്ട്.
ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത് ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പിനാണ്. ആയതിനാല്‍ പ്രീമെട്രിക് സ്കോളര്‍ഷിപ്പ (ന്യൂ) എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷകള്‍ എന്റര്‍ ചെയ്യണം.
2013-14 ലെ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കാനിരിക്കുന്നതേ ഉള്ളൂ.......
വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൌണ്ട് നമ്പര്‍ ഇതിന് ആവശ്യമായി വരും ....

Hari | (Maths) July 11, 2013 at 11:50 AM  

മറ്റൊരു സ്ക്കൂളില്‍ നിന്നും നമ്മുടെ സ്ക്കൂളിലേക്ക് വരുന്ന കുട്ടിയുടെ കഴിഞ്ഞ വര്‍ഷത്തെ Application Number സംഘടിപ്പിച്ച് ഒരു അധ്യാപിക പരീക്ഷിച്ചു നോക്കിയത്രേ. പക്ഷേ, Application not found എന്നാണ് കാണിച്ചതെന്നാണ് അവര്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് ഈ വിഷയത്തില്‍ പരിശീലനം നല്‍കുന്ന ട്രെയിറോട് ചോദിച്ചപ്പോള്‍ Application Number അടിച്ചു കൊടുക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് പറഞ്ഞത്. Renewal സെലക്ട് ചെയ്ത ശേഷം മറ്റ് വിവരങ്ങള്‍ എന്റര്‍ ചെയ്യുക എന്നാണ് ഉപദേശം.

അതായത് മുന്‍വര്‍ഷം നമ്മുടെ വിദ്യാലയത്തില്‍ പഠിച്ചു കൊണ്ടിരുന്ന കുട്ടിയുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യുന്ന ജോലി ലഘൂകരിക്കുന്നതിനുള്ള ഉദ്ദേശ്യം മാത്രമേ Application Number നു പിന്നിലുള്ളുവെന്നു തോന്നുന്നു. അല്ലെങ്കില്‍ അത് Mandatory (* ചിഹ്നമുള്ളവ) ആയി നല്‍കുമായിരുന്നു. ഇതേക്കുറിച്ച് കൂടുതലറിയാവുന്നവര്‍ അഭിപ്രായം പറയുമല്ലോ.

Renewal ആയ കുട്ടികള്‍ക്ക് നിര്‍ബന്ധമായും ദേശസാല്‍കൃതബാങ്കില്‍ നിന്നുള്ള അക്കൗണ്ട് നമ്പര്‍ വേണമെന്ന് നിര്‍ദ്ദേശമുണ്ട്. രാജ്യത്തെമ്പാടും DBT (Direct benefit transfer) നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ദേശസാല്‍കൃതബാങ്കുകളില്‍ത്തന്നെ അക്കൗണ്ട് ചേരണമെന്ന് നിര്‍ബന്ധിക്കുന്നതെന്നു തോന്നുന്നു. അതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പോസ്റ്റിനൊടുവില്‍ നല്‍കിയിട്ടുണ്ട്. നോക്കുമല്ലോ.

സി എസ് July 11, 2013 at 12:00 PM  

കഴിഞ്ഞ വര്‍ഷം അപേക്ഷിക്കുകയും എന്നാല്‍ സ്കോളര്‍ഷിപ്പ്‌ ലഭിക്കാതിരിക്കുകയും ചെയ്ത കുട്ടികളുടെ data enter ചെയ്യാന്‍ old application number ചേര്‍ത്താല്‍ നടക്കുമോ ?

Hari | (Maths) July 11, 2013 at 4:07 PM  

ഉവ്വ്. Renewal സെലക്ട് ചെയ്ത് കഴിഞ്ഞവര്‍ഷത്തെ Application Number എന്റര്‍ ചെയ്തു കൊടുക്കുക. തുടര്‍ന്ന് Admission Number കോളത്തില്‍ കഴ്സര്‍ വെക്കുക. ഇതോടെ ആ കുട്ടിയു‌‌ടെ കഴിഞ്ഞ വര്‍ഷം എന്റര്‍ ചെയ്ത വിവരങ്ങള്‍ ഫീല്‍ഡുകളില്‍ വന്നിട്ടുണ്ടാകും. ഇനി Renewal ല്‍ നിന്നും Fresh സെലക്ട് ചെയ്ത് കുട്ടിയുടെ ഡാറ്റ പരിശോധിച്ച് ഉറപ്പു വരുത്തി Save ചെയ്യാം.

prakash July 11, 2013 at 10:33 PM  

renewal number enter cheythal
Application not found message varunnu.
number kure try cheythu.

prakash July 11, 2013 at 10:40 PM  

previous year applicationail onnum illa.

Vineesh P July 11, 2013 at 11:09 PM  

what is the criterion behind this scholarship? annual exam grade? annual income? or both??????

MALAPPURAM SCHOOL NEWS July 12, 2013 at 7:59 AM  

Renewal ആയ കുട്ടികള്‍ക്ക് നിര്‍ബന്ധമായും ദേശസാല്‍കൃതബാങ്കില്‍ നിന്നുള്ള അക്കൗണ്ട് നമ്പര്‍ വേണമെന്ന് നിര്‍ദ്ദേശമുണ്ട്. എന്നാല് ദേശസാല്‍കൃത ബാങ്കുകാര്‍ എക്കൌണ്ട് നമ്പര്‍ പോലും നല്‍കാന്‍ തയാറാകുന്നില്ല. അതുകാരണം എന്റെ സ്കൂളിലെ 'സ്നേഹപൂര്‍വം' അപേക്ഷകര്‍ പോലും അപേക്ഷ നല്‍കാന്‍ കഴിയാതെ പോയി.
അതുപോലെ UID മാത്രമേ ഈ സൈറ്റ് സ്വീകരിക്കുകയുള്ളൂ. EID സ്വീകരിക്കുന്നില്ല. ഇതിനൊക്കെ 5 മുതല്‍ 15 വരെ പ്രായമുള്ള ഈ കുഞ്ഞുങ്ങള്‍ എന്തു പിഴച്ചു?
UID യും ബാങ്കു പാസ് ബുക്കും ഇല്ലെഹ്കില്‍ അപേക്ഷിക്കാനാവില്ലെങ്കില്‍ ഇത് നല്‍കാന്‍ തയാറാകാത്ത ഏജന്‍സികളോടാരു പറയും?

treasa July 12, 2013 at 12:51 PM  

while entering bank details of a renewal applicant what to do if name of branch is not given in the list provided?for state bank of India,all branches are not included

Sumathi AJBS Andimadom July 12, 2013 at 2:08 PM  

uid venamo

സഹചാരി July 12, 2013 at 6:00 PM  

Like Premetric Scholarship a scholarship named Samoohya Suraksha mission Scholarship,Please Publish a post on this Scholarship.

Sreejithmupliyam July 14, 2013 at 8:22 PM  

പ്രായോഗികമായി വരുന്ന പ്രശ്നങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനേയും, ഡാറ്റാ എന്‍ട്രി സംബന്ധിച്ച പ്രശ്നങ്ങള്‍ ഐ.ടി അറ്റ് സ്കൂളിനേയും ടെലഫോണ്‍മുഖേനയോ, ഇമെയില്‍ ആയോ അറിയിക്കൂ.... പരിഹാരം ലഭിക്കും എന്ന് പ്രതീക്ഷിക്കാം...

Gireesh Vidyapeedham July 16, 2013 at 2:21 PM  

Nationalized bank. scheduled bank Gramin bank എന്നീ ബാങ്കുകളില് എതെങ്കിലും ഒന്നില് A/c മതിയെന്ന് DPI യുടെ order ഉണ്ടെന്ന് കേട്ടു. Order കണ്ടവരുണ്ടോ?

Sumathi AJBS Andimadom July 16, 2013 at 3:30 PM  

Pls give contact number It@school

Hari | (Maths) July 16, 2013 at 6:42 PM  

ഓണ്‍ലൈനായി അപേക്ഷ നല്‍കുമ്പോള്‍ ചുവടെയുള്ള ബാങ്കുകളുടെ പേരുകളാണ് ലിസ്റ്റു ചെയ്യുന്നത്. അതിനര്‍ത്ഥം ഈ ബാങ്കുകളിലുള്ള അക്കൗണ്ടുകള്‍ സ്വീകരിക്കും എന്നല്ലേ? ഇതില്‍ Nationalised Bankകളും Private Sector ബാങ്കുകളും ഉണ്ട്.

North Malabar Gramin Bank
Allahabad Bank
Andhra Bank
Bank of Baroda
Bank Of India
Canara Bank
Catholic Syrian Bank
Central Bank Of India
Corporation Bank
Dhanalaxmi Bank
Federal Bank
IDBI Bank
Indian Bank
Indian Overseas Bank
Karnataka Bank
Oriental Bank Of Commerce
Punjab National Bank
South Indian Bank
State Bank of India
State Bank Of Mysore
State Bank of Travancore
Syndicate Bank
UCO Bank
Union Bank Of India
Vijaya Bank

Renewal ആയ കുട്ടികളോട് എക്കൗണ്ട് എടുക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ലിസ്റ്റിലുള്ള ബാങ്കുകളുടെ ശാഖകള്‍ ഓണ്‍ലൈനില്‍ ലിസ്റ്റ് ചെയ്യുന്നുണ്ടോയെന്ന് നോക്കുന്നതും നല്ലതാണ്.

Gireesh Vidyapeedham July 16, 2013 at 9:11 PM  

Sir,
Nationalised Bank-ല്‍ തന്നെ A/c വേണമെന്ന് പറയുകയും ഓര്‍ഡറിറക്കുകയും ചെയ്തതു കാരണം Nationalised bank-ല്‍ തിരക്കേറുകയും Form കഴിഞ്ഞെന്ന് പറഞ്ഞ് പാവം രക്ഷിതാക്കളെ തിരിച്ചയയ്ക്കുകയാണ് ചെയ്യുന്നത്. form കൊടുത്ത Bank ആകട്ടെ ആഗസ്ത് മാസം 25 ന് വരുവാന്‍ പറയുകയോ Message വരുന്നത് കാക്കാന്‍ പറയുകയോ ആണ് ചെയ്യുന്നത്. പണ്ട് മുദ്ര കടലാസിന്റെ പേരിലാണ് പീഠനമെങ്കില്‍ ഇപ്പോള്‍ Bank A/c ന്റെ പേരിലാണ്. പാവപ്പെട്ട രക്ഷിതാക്കള്‍ രണ്ട് ദിവസം പണി ഉപേക്ഷിച്ച് Bank a/c ന്റെ പിന്നാലെ നടക്കും.(Nationalised Bank ന്റെ പേരും പറഞ്ഞ് കൊടുത്ത് Bank ന് അടുത്തെത്തിയപ്പോള്‍ തൊട്ടടുത്ത Scheduled Bank കാരന്‍ സ്കൂളില്‍നിന്ന് കൊടുത്ത സത്യപ്രസ്താവനയും ഫോട്ടോയും പ്രൂഫും വാങ്ങിച്ച് a/c തുറപ്പിക്കുന്ന കഥ വേറെ) പിന്നീട് മതിയാക്കും. അനര്‍ഹന്‍ Bank-ല്‍ A/c ും തുടങ്ങി കാശും വാങ്ങി പോകും...

Sreejithmupliyam July 17, 2013 at 9:15 AM  

@ഗിരീഷ് വിദ്യാപീഠം,

ഇത്തരം പ്രശ്നങ്ങള്‍ ദയവായി ഡി.പി.ഐ യുടെ ശ്രദ്ധയില്‍ കൊണ്ടു വരണം. ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഇത് പരിഹരിക്കപ്പെടും

GMUPSTANURTOWN July 18, 2013 at 1:11 PM  

എസ്.ബി.ടി
മാനേജരുടെ സംശയം ഇതാണ്
വരുന്ന വര്‍ഷം കൊടുക്കേണ്ടതായ
സ്കോളര്‍ഷിപ്പിന് എന്തിനാ ഇത്ര നേരത്തെ എക്കൌണ്ട് എടുക്കുന്നത്

Joby Jose July 18, 2013 at 2:23 PM  

ഞങ്ങള്‍ ഒരു കുട്ടിയെ അറിയാതെ ഡിലീറ്റു ചെയ്തു. അതിന് ഇനിയും എന്റര്‌‍ ചെയ്യാന്‍ സാധിക്കുമോ ? ഡിലീറ്റു റിപ്പോര്‍ട്ടില്‍ കുട്ടിയുടെ പേരുണ്ട് അതിന് തിരിച്ചെടുക്കാന്‍ എന്തു ചെയ്യണം

muhammedali July 18, 2013 at 2:37 PM  

HOW CAN WE GET MARK LIST OF A STUDENT WHO ADMITTED THROUGH PRIVATE STUDY ? DO WE ACCEPT THE MARK LIST OF ENGLISH MEDIUM SCHOOL WHICH THE FORE SAID STUDENT STUDIED IN?ARE SUCH STUDENTS ELIGIBLE FOR PRE MATRIC SCHOLARSHIP ?

muhammedali July 18, 2013 at 2:42 PM  

HOW CAN WE GET MARK LIST OF A STUDENT WHO ADMITTED THROUGH PRIVATE STUDY ? DO WE ACCEPT THE MARK LIST OF ENGLISH MEDIUM SCHOOL WHICH THE FORE SAID STUDENT STUDIED IN?ARE SUCH STUDENTS ELIGIBLE FOR PRE MATRIC SCHOLARSHIP ?

computer teacher July 19, 2013 at 11:37 AM  

renewal aaya kuttikallude details epozhum enter cheyan pattunillalo. bank account detail required ennanu kaanikunathu. manthri parayunnathu kelkummo maths blog parayunnathu kelkummo!

Shafeeq July 19, 2013 at 2:44 PM  

State Bank Of India Branch (Malampuzha Road) listililla. add cheyyan kazhiyumo?

Gireesh Vidyapeedham July 19, 2013 at 6:04 PM  

മന്ത്രി പറഞ്ഞാലും മാത്സ് ബ്ലോഗു പറഞ്ഞാലും renewal ന് ബാങ്ക് എക്കൗണ്ട് ഇല്ലെങ്കില്‍ സേവാവില്ല...ശരിയല്ലേ..പിന്നെ വെണ്ടക്കാ അക്ഷരത്തില്‍ പത്രത്തില്‍ "ബാങ്ക് എക്കൗണ്ട് ആവശ്യമില്ല" എന്ന വാര്‍ത്ത കൊടുത്ത് എല്ലാവരും (പുതിയവരും പഴയവരും) എക്കൗണ്ട് വേണ്ടെന്ന് സ്വയം തീരുമാനിച്ചു. സ്കൂളുകള്‍ അവരെ തിരിച്ച് അക്കൗണ്ട് തുടങ്ങിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.. അപേക്ഷിക്കാനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചത് നന്നായി..

ജോമോന്‍ July 19, 2013 at 8:35 PM  

സര്‍

സ്കോളര്‍ഷിപ്പിന്റെ വെബ്സൈറ്റ് ഇന്നു വൈകുന്നേരത്തോടെ അപ്ഡേറ്റു ചെയ്യുമെന്നാണറിഞ്ഞത്.. പരിശോധിച്ചിട്ടു കമന്റു ചെയ്യുമല്ലോ...

Jaleel Vadakkayil July 19, 2013 at 11:34 PM  

Gireesh sir ,Computer Teacher,

Renewal ആയ കുട്ടികളുടെ Details Bank account No ഇല്ലാതെ ചെയ്യാന്‍ പറ്റുന്നുണ്ട്.

computer teacher July 20, 2013 at 12:45 PM  

Thank you Jaleel sir. Oru doubt und eviduthe oru kuttiku kazhi na varsham scholarship kittiyilla pakshe athinu munpulla randu varshavum scholarship kitti aa kuthiye epol renewallil aano freshil aano enter cheyendathu

Umesh Puthalath July 20, 2013 at 3:35 PM  

Application Koduckunna Varshathinde Thottumunneyulla Varsham Scholarship Kittiyal Mathrame Application RENEWAL Avukayullooo...

seaman July 24, 2013 at 8:29 AM  

nangalude schoolinaduth thanneyulla south indian bank branch scholarship website nte
listil illa kuttikalellam avide account thudangukayum chythu ini enthu cheyyum?

Sreejithmupliyam July 24, 2013 at 6:31 PM  

@ umesh
മുന്‍ വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ മാത്രമാണ് റിന്യൂവല്‍

@ seaman
ബ്രാഞ്ചിന്‍റെ പേര്, ഐ.എഫ്.എസ്.സി കോഡ് എന്നിവ ജില്ലാ ഐ.ടി കോ ഓര്‍ഡിനേറ്ററെ അറിയിച്ചാല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. അല്ലെങ്കില്‍ ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ യുമായി ബന്ധപ്പെടുക

Teacher July 26, 2013 at 2:26 PM  

chilla kuttikalude bank bookil Name of account holderinte sthanath Guardian ennanu ezhuthiyirikunnath chillarude bookil fatherinte perum chillarude bookil motherinte perum ezhuthiyitund. 10 vayasil thazheyulla kuttikal minor aayathu kondu avar joint account aanu chernirikkunath apol Account holderinte sthanthu sitil enth entry cheyyum

Sreejithmupliyam July 26, 2013 at 4:59 PM  

@ Teacher,

Please enter the name of account holder as PRINTED in Bank PASS BOOK

Sabah Malappuram July 27, 2013 at 10:39 PM  

കഴിഞ്ഞ വര്ഷം സ്കൂളില് 54 കുട്ടികള്ക്കാണ് സ്കോളര്ഷിപ്പ് കിട്ടിയത്. പക്ഷെ ഇപ്പോള് സൈറ്റില് റിന്യുവല് കുട്ടികളുടെ എണ്ണം 72 ആണ് കാണിക്കുന്നത്. 18 കുട്ടികള് അധികമായി കാണുന്നു. ഇവര് യഥാര്ത്ഥത്തില് റിന്യൂവല് കുട്ടികളാണോ. അതോ തെറ്റി വന്നതാണോ

muhammedali July 30, 2013 at 11:06 AM  

North Malabar Gramin Bank List il Makkiyad (extension branch,IFSC code:NMGB0000701) kanunnilla... engane bank details kodukkum.?

muhammedali July 30, 2013 at 11:07 AM  

North Malabar Gramin Bank List il Makkiyad (extension branch,IFSC code:NMGB0000701) kanunnilla... engane bank details kodukkum.?

muhammedali July 30, 2013 at 11:07 AM  

North Malabar Gramin Bank List il Makkiyad (extension branch,IFSC code:NMGB0000701) kanunnilla... engane bank details kodukkum.?

Sreejithmupliyam July 30, 2013 at 11:43 AM  

@ Muhammedali sir,

Please contact 0471 2529800, 04712529897 (IT@ school, Tvm) to add the bank

Umesh Puthalath August 1, 2013 at 5:05 PM  

e-mail ur problem to this id: scholarship@itschool.gov.in
mention the name of the bank,name of the branch, & ifsc code along with ur school name,dist:,sub dist:

beena August 3, 2013 at 11:07 AM  

പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് വിവരങ്ങളെല്ലാം രേഖപ്പെടുത്തിയതിനു ശേഷം പരിശോധിക്കുന്നതിനുള്ള അവസരം നല്‍കിയിട്ടുണ്ടെങ്കിലും ആയതിന്റെ ഫലം രേഖപ്പെടുത്തി വരുന്നതിനായി നല്‍കിയിരിക്കുന്ന പെട്ടി തുറക്കുമ്പോള്‍ അതില്‍ ഒന്നും കാണുന്നില്ല.

beena August 3, 2013 at 11:09 AM  

പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് വിവരങ്ങളെല്ലാം രേഖപ്പെടുത്തിയതിനു ശേഷം പരിശോധിക്കുന്നതിനുള്ള അവസരം നല്‍കിയിട്ടുണ്ടെങ്കിലും ആയതിന്റെ ഫലം രേഖപ്പെടുത്തി വരുന്നതിനായി നല്‍കിയിരിക്കുന്ന പെട്ടി തുറക്കുമ്പോള്‍ അതില്‍ ഒന്നും കാണുന്നില്ല.

beena anil August 4, 2013 at 7:03 AM  

മറ്റൊരു സ്കൂളിൽ നിന്ന് വന്ന കുട്ടി renewalആയിരുന്നു.
എന്നാൽ ഈ കുട്ടിയെfresh click ചെയ്ത് data enter ചെയ്തു.ഇത് ഇനി renewalആക്കണമോ?അത് ഇനി എങ്ങനെ renewalആക്കി മാറ്റാം

ജോമോന്‍ August 4, 2013 at 12:33 PM  

Renewal-നെ Fresh ആക്കാനും Fresh-നെ Renewal ആക്കാനും ഉള്ള ഓപ്ഷന്‍ School Reports - ല്‍ ഉണ്ട്..

ghsskummil kollam August 5, 2013 at 11:00 AM  

ഞാന്‍ ഒരു കുട്ടിയെ ഫ്രഷില് ചെയ്തു, റ്റീച്ചര്‍ പറഞ്ഞു അവന്‍ റിനീവല്‍ ആണന്ന് ഞാ്ന്‍ അവനെ റിനീവലിലും ചെയ്തു.ഇപ്പോള്‍ അവന്‍ രണ്ടു സ്ഥലത്തു ഉണ്ട് എഡ്റ്റ് ചെയ്യുമ്പോള്‍ അപ്ഡേറ്റ് ഓപ്ഷനെ വരുന്നുള്ളൂ. ഡിലീറ്റ് ചെയ്യാന്‍ എന്ത് ചെയ്യണം......സഹായിക്കൂ

JITHESH August 6, 2013 at 5:42 PM  

Can a student getting IEDC grant (Rs.1100/year) apply for Pre-Matric scholarship?

Hemanth.T.N താഴത്തുകുളക്കട, കൊട്ടാരക്കര August 6, 2013 at 7:06 PM  

application verify cheyanamennu kandu. Update/save cheyane kazhiyunnullu.Is it enough?

beena anil August 8, 2013 at 6:20 AM  

Note * : Please verify the data you enterd is correct before submitting your application .ഈഭാഗം ശ്റദ്ധിക്കുക.

BLESSON August 8, 2013 at 8:17 PM  

application engane anu verify cheyunathu?

Umesh Puthalath August 8, 2013 at 8:21 PM  

How to delete an application:

Open Dash board = edit delete application= Search ur application = click edit option = click Update application= Reject application by giving proper reason 4it.

muhammad August 9, 2013 at 7:19 AM  

അബദ്ധത്തില്‍ ഒരു കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍ തെറ്റായി എന്റര്‍ ചെയ്തു പോയാല്‍ പിന്നീയത് കണ്ടു പിടിക്കുക അതീവ ശ്രമകരം.അഡ്മിഷന്‍ നമ്പര്‍ വച്ച് സെര്‍ച്ച് ചെയ്യാനോ ഏതെങ്കിലും റിപ്പോര്‍ട്ടില്‍ അഡ്മിഷന്‍ നമ്പര്‍ ഫീല്‍ഡ് കൂടി കാണുകയോ ചെയ്താല്‍ വലിയ ഉപകാരമായിരുന്നു. വിളിച്ചിട്ടോ മെയില്‍ ചെയ്തിട്ടോ ഐടി സ്കൂള്‍ വിളി കേള്‍ക്കുന്നില്ല.

muhammad August 9, 2013 at 7:19 AM  

അബദ്ധത്തില്‍ ഒരു കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍ തെറ്റായി എന്റര്‍ ചെയ്തു പോയാല്‍ പിന്നീയത് കണ്ടു പിടിക്കുക അതീവ ശ്രമകരം.അഡ്മിഷന്‍ നമ്പര്‍ വച്ച് സെര്‍ച്ച് ചെയ്യാനോ ഏതെങ്കിലും റിപ്പോര്‍ട്ടില്‍ അഡ്മിഷന്‍ നമ്പര്‍ ഫീല്‍ഡ് കൂടി കാണുകയോ ചെയ്താല്‍ വലിയ ഉപകാരമായിരുന്നു. വിളിച്ചിട്ടോ മെയില്‍ ചെയ്തിട്ടോ ഐടി സ്കൂള്‍ വിളി കേള്‍ക്കുന്നില്ല.

Hari | (Maths) August 9, 2013 at 9:29 AM  

അപേക്ഷയിലും ഡാറ്റാ എന്‍ട്രി സൈറ്റിലും ഡിവിഷന്‍ എന്റര്‍ ചെയ്യുന്നതിനുള്ള ഫീല്‍ഡു കൂടി ഉണ്ടായിരുന്നുവെങ്കില്‍ അപേക്ഷകരായ കുട്ടികളെ ഡിവിഷന്‍ അടിസ്ഥാനത്തില്‍ തിരിച്ചു കൊണ്ടുള്ള ലിസ്റ്റ് കൂടി ലഭിക്കുമായിരുന്നു. ക്ലാസ് ചുമതലയുള്ള അധ്യാപകര്‍ക്ക് എന്റര്‍ ചെയ്ത ഡാറ്റ കുറേക്കൂടി എളുപ്പത്തില്‍ പരിശോധിക്കാനുള്ള സൗകര്യം അതുവഴി ലഭിക്കുമായിരുന്നല്ലോ.

ഇപ്പോള്‍ ഏതെല്ലാം കുട്ടികളുടെ Bank Account Number സൈറ്റില്‍ എന്റര്‍ ചെയ്തിട്ടില്ലെന്ന് കണ്ടുപിടിക്കാനുള്ള സൗകര്യം ലഭ്യമാണോ? Report കളില്‍ കുട്ടികളുടെ വിവരങ്ങള്‍ ലിസ്റ്റ് ചെയ്യിക്കുമ്പോള്‍ Admission Number, Bank A/C No. എന്നിവ കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കുറേക്കൂടി സൗകര്യപ്രദമായിരുന്നുവെന്ന അഭിപ്രായം എനിക്കുമുണ്ട്.

Reject List എന്നതിനു പകരം Delete list എന്നായിരുന്നു ടൈറ്റില്‍ കാണിച്ചിരുന്നതെങ്കില്‍ കുട്ടിയുടെ പേര് ഡിലീറ്റായോ ഇല്ലയോ എന്ന സംശയം ഉണ്ടാകുമായിരുന്നില്ലെന്നു തോന്നുന്നു.

ഓരോ കുട്ടികളുടേയും ഡാറ്റ എന്‍ട്രി നടത്തിയതിനു ശേഷം വെരിഫൈ ചെയ്യുന്നുണ്ടെങ്കിലും പിന്നീട് Edit/Delete നടത്താനാകാത്ത വിധം HM വെരിഫിക്കേഷന്‍ നടത്താനുള്ള സൗകര്യം ലഭ്യമാണോ? ഡാറ്റാ എന്‍ട്രികളെല്ലാം അവസാനിപ്പിച്ച് ഏറ്റവുമൊടുവില്‍ HM വെരിഫിക്കേഷന്‍ കഴിയുമ്പോഴും ആ സമയം ദൃശ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ പ്രിന്റെടുക്കുമ്പോഴുമുണ്ടാകുന്ന സംതൃപ്തി ചെറുതല്ലായിരുന്നു.

ഈ ഫീഡ്ബാക്കുകളെല്ലാം പരിശോധിക്കുകയാണെങ്കില്‍ പ്രീമെട്രിക് ഡാറ്റാ എന്‍ട്രിയും വെരിഫിക്കേഷനുമെല്ലാം വളരെ എളുപ്പമാക്കാമായിരുന്നു.

സെന്‍റ് തെരെസാസ്സ് ഹൈസ്ക്കൂള്‍ വാഴപ്പള്ളി August 13, 2013 at 3:00 PM  

അബദ്ധത്തില്‍ ഒരു കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍ തെറ്റായി എന്റര്‍ ചെയ്തു പോയാല്‍ പിന്നീയത് കണ്ടു പിടിക്കുക അതീവ ശ്രമകരം.അഡ്മിഷന്‍ നമ്പര്‍ വച്ച് സെര്‍ച്ച് ചെയ്യാനോ ഏതെങ്കിലും റിപ്പോര്‍ട്ടില്‍ അഡ്മിഷന്‍ നമ്പര്‍ ഫീല്‍ഡ് കൂടി കാണുകയോ ചെയ്താല്‍ വലിയ ഉപകാരമായിരുന്നു.
Waiting for a quick reply

BLESSON August 14, 2013 at 10:35 PM  

consolidated report il
"Consolidated Reports - Before Processing (Renewal)"
"Consolidated Reports - Before Processing (Fresh)" ingane kanunu enthanu karanam ?

angel ashi September 9, 2013 at 9:47 PM  

ഏകമകള്‍ സ്കോളര്‍ഷിപ്പ്‌ ആര്‍ക്കൊക്കെ ലഭിക്കും ?

Teacher September 10, 2013 at 11:07 AM  

For bank State bank of India Branch Mattancherry is not included in the list what will i do?

Teacher September 23, 2013 at 3:15 PM  

Account number aarenkillum enter cheythu thudangiyo. Edit cheythu kazhiyumbol updatinte option kaanunilla. enthu cheyum

Muhsina Rashad September 24, 2013 at 6:13 PM  
This comment has been removed by the author.
Muhsina Rashad September 24, 2013 at 6:22 PM  

Account number aarenkillum enter cheythu thudangiyo. Edit cheythu kazhiyumbol updatinte option kaanunilla. enthu cheyum

Paulson Karerakattil April 21, 2014 at 12:09 PM  
This comment has been removed by the author.
Ayesha Fatima November 26, 2014 at 3:10 AM  


Nice post realy good post for all, that you have updated us with all of nice information that can be very useful for future.
Download Indian Mp3 Songs

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer