ICT - Std X - Chapter 2

>> Sunday, July 14, 2013

മാത്സ് ബ്ലോഗ് പ്രസിദ്ധീകരിക്കുന്ന പഠനസഹായികള്‍ പത്താം ക്ലാസിലെ ഐ.ടി പാഠഭാഗങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതിന് ഏറെ ഉപയോഗപ്പെടുന്നതായി ഐ.ടി അധ്യാപകര്‍ സൂചിപ്പിക്കാറുണ്ട്. ഐ.ടി യിലെ ഏറെ സങ്കീര്‍ണ്ണമായ പാഠഭാഗങ്ങള്‍ പോലും വളരെ ലളിതമായി വിശദീകരിച്ചിട്ടുള്ള പഠനസഹായികള്‍ കുട്ടികളെ അവ മനസ്സിലാക്കുന്നതില്‍ ഏറെ സഹായിക്കുമെന്നതില്‍ സംശയമില്ല. അനേകം പേജുകളും ചിത്രങ്ങളുടെ പിന്‍ബലത്തോടെയുള്ള വിശദീകരണങ്ങളുമെല്ലാം ഒരുക്കാന്‍ എന്തു മാത്രം സമയവും ശ്രമവും വേണമെന്ന് ഊഹിക്കാവുന്നതേയുള്ളു. പലവട്ടം എഴുതിയും തിരുത്തിയും ഇത്തരത്തില്‍ പഠനസഹായികള്‍ ഒരുക്കുന്ന ജോണ്‍ സാറും റഷീദ് ഓടക്കല്‍ സാറും, ഷാജി സാറുമെല്ലാം നടത്തുന്ന അധ്വാനത്തിന്റെ ഫലം യഥാര്‍ത്ഥത്തില്‍ കുട്ടികളിലേക്ക് എത്തുന്നുണ്ടോ എന്നു ഒരിടെ ഞങ്ങള്‍ക്ക് സംശയം തോന്നിയിരുന്നു.
ഒരു ചെറിയ അനുഭവമാണ് ഞങ്ങളുടെ ആ സംശയം മാറ്റിയത്..വീണ്ടും ഇത്തരത്തില്‍ പോസ്റ്റുകള്‍ ഒരുക്കാന്‍ പ്രേരണ നല്‍കുന്നതും സമാന അനുഭവങ്ങളാണ്..അതെന്തെന്നല്ലേ ?

പത്താം ക്ലാസിലെ ഐ.ടി പരീക്ഷയുടെ നടത്തിപ്പിനായി മറ്റു സ്കൂളുകളിലെത്തിയപ്പോളാണ് ഞങ്ങള്‍ക്ക് അത്ഭുതവും അഭിമാനവും തോന്നിയത്. അവിടെ പരീക്ഷയ്ക്ക് കുട്ടികള്‍ തയാറെടുക്കുന്നത് ടെക്സ്റ്റു ബുക്കോ നോട്ടു ബുക്കോ നോക്കിയല്ല, മറിച്ച് മാത്സ് ബ്ലോഗ് പ്രസിദ്ധീകരിച്ച പഠനസഹായികളുടെ ഫോട്ടോ കോപ്പികളാണ് അവരുടെ കൈയ്യിലിരിക്കുന്നത്.!!
കുട്ടികള്‍ക്ക് പഠനസമയത്ത് പ്രയോജനപ്പെടണം എന്നു കരുതി പ്രസിദ്ധീകരിക്കുന്ന പഠനസഹായികള്‍ അവര്‍ തുടര്‍ന്ന് പരീക്ഷയ്ക്കും മറ്റും റഫറന്‍സ് പോലെ പ്രയോജനപ്പെടുത്തുക. അധ്യാപകര്‍ നല്‍കുന്ന നോട്ടുകള്‍ക്കും അപ്പുറം ഒരു ബ്ലോഗ് പ്രസിദ്ധീകരിക്കുന്ന പഠനസഹായികള്‍ക്ക് പ്രാധാന്യം ലഭിക്കുക!!
പഠന സംബന്ധമായ ആവശ്യങ്ങള്‍ക്ക് അവസാന വാക്കാവാന്‍ കഴിയുക എന്നത് വളരെ അപൂര്‍വ്വമാണ്.. ചുരുങ്ങിയ പക്ഷം പത്താം ക്ലാസ് ഐ.ടി യുടെ കാര്യത്തിലെങ്കിലും മാത്സ് ബ്ലോഗിന് അത് അവകാശപ്പെടാന്‍ സാധിക്കുമെന്നു കരുതുന്നു.. അത്ഭുതവും അഭിമാനവും തോന്നിയ സമാന നിമിഷങ്ങളാണ് ഓരോ അധ്യാപകനും പ്രേരണയേകുന്നത്. കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം അവര്‍ക്കു നല്‍കുന്നത്..

പത്താം ക്ലാസ് ഐ.സി.ടി പാഠപുസ്തകത്തിലെ രണ്ടാമത്തെ പാഠമായ വിവരവിശകലനത്തിന്റെ പുതുരീതികള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പഠനസഹായികളാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കുട്ടികള്‍ എട്ടിലും ഒന്‍പതിലും പഠിച്ച സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഡാറ്റ ഫോം, ലുക്ക് അപ് ഫങ്ഷന്‍, കണ്ടീഷണല്‍ സ്റ്റേറ്റ്മെന്റ്, മെയില്‍ മേര്‍ജ് എന്നിവയാണ് പത്താം ക്ലാസില്‍ ഐ.സി.ടി യുടെ രണ്ടാമത്തെ ചാപ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട തിയറി ചോദ്യങ്ങളുടെ സമാഹാരമാണ് പള്ളിപ്പുറം ഹൈസ്കൂളിലെ ഷാജി സാര്‍ ഒരുക്കിയിട്ടുള്ളത്. ഒപ്പം കഴിഞ്ഞ വര്‍ഷം ജോണ്‍ സാര്‍ തയാറാക്കി മാത്സ് ബ്ലോഗ് പ്രസിദ്ധീകരിച്ച വര്‍ക്ക് ഷീറ്റുകളും, റഷീദ് ഓടക്കല്‍ സാറിന്റെ നോട്സും ഈ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു.
പാഠഭാഗങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതിന് ഈ പഠനസഹായികള്‍ അധ്യാപകര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നു കരുതട്ടെ. അധ്യാപകരുടേതുമായി താരതമ്യം ചെയ്യുന്പോള്‍ മാത്സ് ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതികളേറെയാണ്. കുട്ടികളിലേക്ക് അവര്‍ക്കാശ്രയിക്കാവുന്ന പഠനസഹായികള്‍ പ്രസിദ്ധീകരിക്കാനുള്ള മാധ്യമായി പ്രവര്‍ത്തിക്കുക എന്നതു മാത്രമേ മാത്സ് ബ്ലോഗിനു ചെയ്യാനാകൂ. അവ കുട്ടികളിലേക്ക് എത്തിക്കുന്നത് നിങ്ങള്‍ അധ്യാപകരാണ്. ഈ പഠനസഹായികള്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമല്ലോ.. ഒപ്പം പഠനസഹായികള്‍ ഒരുക്കിയവരെ പ്രോത്സാഹിപ്പിക്കാന്‍ മറക്കരുതേ..

പത്താം ക്ലാസ് ഐസിടി രണ്ടാം യൂണിറ്റുമായി ബന്ധപ്പെട്ട തിയറി ചോദ്യങ്ങളും പ്രാക്ടിക്കല്‍ വര്‍ക്ക് ഷീറ്റുകളും ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം

Click Here for IT Theory questions prepared by Shaji Sir

IT Worksheets prepared by John.P.A, HSA, HIBHS, Varappuzha (Re publishing) English | Malayalam

Class Notes Prepared by Rasheed Odakkal, GVHSS, Kondotty(Re-Publishing)

36 comments:

Unknown July 14, 2013 at 8:36 AM  

ഐ.ടി നോട്ടുകളുടെ ഇംഗ്ലീഷ് പരിഭാഷ കൂടി അത്യാവശ്യമാണ്

PKSHSS KANJIRAMKULAM July 14, 2013 at 10:27 AM  

തിയറി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കൂടി നല്‍കിയാല്‍ നന്നായിരിക്കും

CHRISTMAS July 14, 2013 at 1:25 PM  

M.D.RAJ.GHSS TIRURANGADI
വളരെ ഉപകാരപ്രദമാണ് ഓരോ നോട്ടുകളും വളരെ വളരെ നന്ദി.....

Unknown July 14, 2013 at 6:39 PM  

വളരെ ഉപകാരപ്രദം.മാത്ത്സ് Question Pool ന്റെ ഉത്തരങ്ങൾ കിട്ടാൻ വല്ല വഴിയുമുണ്ടോ?

sirajudheen July 14, 2013 at 8:21 PM  

വളരെ ഉപകാരപ്പെടുന്ന പ്രവര്ത്തനമാണ്‍ നിങ്ങളെല്ലാം ചെയ്യുന്നത് അഭിനന്ദനങ്ങ്ങള്‍ അറിയിക്കുന്നു,നന്ദിയും

mathew July 14, 2013 at 9:21 PM  

Notes published on IT STD 10 Unit 2 are very valuable ones. Congratulations to all the teachers, taken very effective steps to stretch your hands with the light of wisdom on Unit 2.

stanlykurian July 14, 2013 at 10:21 PM  

Much informative and valuable post...
Thanking you..
Stanly Kurian Mpmhss Chungathara.

Sainuddin Elenkur July 15, 2013 at 2:16 PM  

വളരെ ഉപകാരം. ഒരായിരം നന്ദി. ക്ലാസ് നോട്ടുകളുടെ ഇംഗ്ലീഷ് ഭാഷാന്തരം ഉണ്ടായിരുന്നെങ്കില്‍ വളരെ ഉപകാരമായിരുന്നു.

GVHSS BLOG July 15, 2013 at 3:49 PM  

പത്താം ക്ലാസ് ഗണിതത്തിലെ സമാന്തര ശ്രേണികൾ പാഠത്തിൽ നിന്നുള്ള 3 വർക്ക് ഷീറ്റുകൾ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
http://gvhskadakkal.blogspot.in/

sailaja azhakesan July 15, 2013 at 6:53 PM  

വളരെ നല്ല നോട്ട്സ് ആണ് very helpful to teach IT.thanks

Samad July 15, 2013 at 9:04 PM  

വളരെ ഉപകാരപ്രദം ഒരായിരം നന്ദി. please post next chapters modules as early as possible.

GOVT L PS CHENDAMANGALAM July 15, 2013 at 9:43 PM  

വളരെ നല്ലത്

Unknown July 15, 2013 at 10:02 PM  

Tenth std second chapter IT notes are ver useful and helpful in teaching

Unknown July 16, 2013 at 7:44 AM  

Published in the correct time....very useful....thank you

ajijose July 16, 2013 at 7:47 PM  

thanks

SMITHA THANKARAJ July 16, 2013 at 8:01 PM  

വളരെ ഉപകാരപ്രദം........നന്ദി.

GHSS CHITTAR July 17, 2013 at 10:15 AM  

Thanks a lot

Unknown July 17, 2013 at 10:35 AM  

publish IT notes of Std IX

PMSAPTS July 17, 2013 at 1:35 PM  

വളരെ ഉപകാരപ്പെടുന്ന പ്രവര്ത്തനമാണ്‍ നിങ്ങളെല്ലാം ചെയ്യുന്നത് അഭിനന്ദനങ്ങ്ങള്‍ അറിയിക്കുന്നു.തിയറി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കൂടി നല്‍കിയാല്‍ നന്നായിരിക്കും

കണ്ണാടി July 19, 2013 at 2:03 AM  

Good work

Regards
Arun


school help links

GHSS THAYANNUR July 19, 2013 at 10:06 AM  

വളരെ ഉപകാരപ്രദം ഒരായിരം നന്ദി

Geetha AV July 19, 2013 at 10:29 AM  

വളരെ ഉപകാരപ്രദമാണ് ഓരോ നോട്ടുകളും വളരെ വളരെ നന്ദി.....

KANJIRAMKULAM PANCHAYATH H.S KAZHIVOOR July 22, 2013 at 10:18 AM  

very useful..............

KANJIRAMKULAM PANCHAYATH H.S KAZHIVOOR July 22, 2013 at 10:19 AM  

very useful..............

KANJIRAMKULAM PANCHAYATH H.S KAZHIVOOR July 22, 2013 at 10:19 AM  

very useful..............

Arun Babu July 23, 2013 at 7:09 AM  

സര്‍ IT Second Chapter Theory Notes ന്റെ English Version ലഭിക്കുകയാണെങ്കില്‍ വളരെ ഉപകാരമായിരിക്കും

അരുണ്‍ ബാബു

gmhssvenganoor July 24, 2013 at 3:06 PM  

വളരെ ഉപകാരപ്രദമായ താങ്കളുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു.

Subhash July 27, 2013 at 7:15 AM  

എല്ലാ നോട്ടുകളും വളരെ ഉപകാരപ്രദം. മൂന്നാം അദ്ധ്യായത്തിന്റെ നോട്സ് പ്രതീക്ഷിച്ചോട്ടെ. അതില്‍ വെബ് ജിസ് ഭൂപടങ്ങള്‍ എന്ന ഭാഗത്തില്‍ www.keralaresourcemaps.in എന്ന സൈറ്റ് തുറന്നു വരുന്നില്ല.എന്തു ചെയ്യും?

musings August 20, 2013 at 12:17 PM  

i think it would be good if u can publish notes connected with unit 3....not able to open the web site www.keralaresourcemaps.in....and today found that www.wikimapia.org is also not working...pls help

musings August 20, 2013 at 12:18 PM  

i think it would be good if u can publish notes connected with unit 3....not able to open the web site www.keralaresourcemaps.in....and today found that www.wikimapia.org is also not working...pls help

സെന്‍റ് തെരെസാസ്സ് ഹൈസ്ക്കൂള്‍ വാഴപ്പള്ളി January 1, 2014 at 11:12 AM  

ഐ.ടി നോട്ടുകളുടെ ഇംഗ്ലീഷ് പരിഭാഷ വളരെ ഉപകാരപ്രദമാണ്. please post chapters 5 to 9 modules as early as possible.

സെന്‍റ് തെരെസാസ്സ് ഹൈസ്ക്കൂള്‍ വാഴപ്പള്ളി January 1, 2014 at 11:12 AM  

ഐ.ടി നോട്ടുകളുടെ ഇംഗ്ലീഷ് പരിഭാഷ വളരെ ഉപകാരപ്രദമാണ്. please post chapters 5 to 9 modules as early as possible.

സെന്‍റ് തെരെസാസ്സ് ഹൈസ്ക്കൂള്‍ വാഴപ്പള്ളി January 1, 2014 at 11:14 AM  
This comment has been removed by the author.
സെന്‍റ് തെരെസാസ്സ് ഹൈസ്ക്കൂള്‍ വാഴപ്പള്ളി January 1, 2014 at 11:14 AM  
This comment has been removed by the author.
yanmaneee May 28, 2021 at 10:57 PM  

jordan shoes
lebron james shoes
jordan shoes
stone island outlet
yeezy
yeezy boost 350 v2
air jordan
golden goose sneakers
kobe shoes
yeezy 380

Anonymous July 15, 2022 at 12:09 AM  

reference replica bags qatar look at this web-site replica chanel bags ebay replica gucci bags replica bags wholesale in divisoria

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer