പേ ഫിക്സ് ചെയ്യുന്നത് എങ്ങിനെ?

>> Monday, April 25, 2011


ലേഖകന്‍ കോഴിക്കോട് ജില്ലയിലെ ആര്‍ .ഇ.സി.ഗവ.ഹൈസ്‌കൂള്‍ ചാത്തമംഗലത്തെ ഒരു പ്രൈമറി അദ്ധ്യാപകനാണ്. അഞ്ചു വര്‍ഷം കോഴിക്കോട് എസ്.എസ്.എ യില്‍ പ്രവര്‍ത്തിച്ച പരിചയം മാത്രമാണ് ഇത്തരം ഒരു സംരംഭത്തിന് മുതിരാന്‍ പ്രേരിപ്പിച്ചത്. അന്ന് ലഭിച്ച കംപ്യൂട്ടര്‍ ട്രെയിനിങ്ങുകളും, കോഴിക്കോട് ഡി.പി.ഒ ആയിരുന്ന അബ്ബാസ്അലി, കോഴിക്കോട് റൂറല്‍ ബി.പി.ഒ ആയിരുന്ന ഇ.രാജഗോപാലന്‍ ‍, ട്രെയിനര്‍ ആയിരുന്ന കെ.ജെ.ജോയ് എന്നിവര്‍ നല്‍കിയ പ്രോത്സാഹനങ്ങളും എന്നും തനിക്ക് പ്രചോദമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കേരള സര്‍ക്കാര്‍ 26.02.2011 ന് പുറത്തിറക്കിയ ശമ്പളപരിഷ്‌കരണ ഉത്തരവിലേക്ക് വെളിച്ചം വീശാനാണ് ഈ ലേഖനത്തില്‍ ഉദ്ദേശിച്ചിരിക്കുന്നത്. ആയത് ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തിരികൊളുത്തുമെന്ന് പ്രത്യാശിക്കുന്നു. ആക്ഷേപങ്ങളും അഭിപ്രായങ്ങളും സവിനയം ക്ഷണിച്ചുകൊള്ളുന്നു. ശമ്പള പരിഷ്ക്കരണം എങ്ങനെയാണ് ചെയ്യുന്നതെന്നതിനെക്കുറിച്ച് ഉദാഹരണസഹിതം വിശദീകരിക്കുന്നതോടൊപ്പം ഇക്കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യാന്‍ ഉപകരിക്കുന്ന ഒരു സോഫ്റ്റ്​വെയറും താഴെ നല്‍കിയിരിക്കുന്നു. നോക്കുമല്ലോ.

ശമ്പളപരിഷ്ക്കരണത്തിലെ ചില ഭാഗങ്ങളില്‍ ക്ലാരിഫിക്കേഷന്‍ ലഭിച്ചെങ്കില്‍ മാത്രമേ അധ്യാപകരുടെ ഗ്രേഡിന്റെ കാര്യത്തില്‍ വ്യക്തതവരികയുള്ളു. ഉദാഹരണത്തിന് ഹൈസ്ക്കൂള്‍ അധ്യാപകരുടെ ഗ്രേഡ് 7, 15, 22 വര്‍ഷങ്ങളിലേക്ക് മാറ്റിയത് പ്രകാരം (ഉത്തരവിന്റെ പേജ് 2, 3 കാണുക) ഇത്തരം കാര്യങ്ങള്‍ ഫലത്തില്‍ വരുന്ന 1-2-2011 ന് (ഉത്തരവിന്റെ പേജ് 16 കാണുക) ഏഴര വര്‍ഷം സര്‍വീസ് തികയുന്നവര്‍ ഏത് തിയതിയില്‍ ഗ്രേഡ് ഫിക്സ് ചെയ്യണം? ഇത്തരം കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ പബ്ളിഷ് ചെയ്യുന്ന ഓപ്ഷന്‍ ഫോമിനുമെല്ലാം വേണ്ടി അല്പം കൂടി കാത്തിരിക്കേണ്ടതുണ്ട്. അനക്സര്‍ 4-12 വെബ്സൈറ്റില്‍ വരാനുമുണ്ട്. അതു കൊണ്ടു തന്നെ നമുക്ക് കുറച്ചു കൂടി കാത്തിരിക്കാം. ഗ്രേഡ് ഒഴികെയുള്ള കാര്യങ്ങളില്‍ നമുക്ക് ചര്‍ച്ച തുടരാം. എന്തായാലും അധ്യാപകര്‍ക്കൊപ്പം മാത്​സ് ബ്ലോഗ് എന്നുമുണ്ടാകും. ചര്‍ച്ച തുടരട്ടെ.
ശമ്പളപരിഷ്‌കരണം - എന്ത് ?
കാലാസൃതമായി ജീവിതനിലവാരത്തില്‍ വരുന്ന മാറ്റങ്ങള്‍ പൊതുവിപണിയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഏകോപ്പിക്കാനാണ് ശമ്പളപരിഷ്‌കരണം നടത്തുന്നതെന്ന് പൊതുവില്‍ പറയാം. അങ്ങിനെ ഏകോപിപ്പിക്കുമ്പോള്‍ പൊരുത്തക്കേടുകളും സ്വാഭാവികമാണ്. അതിനെ അനോമലി എന്നാണ് പറയുക. അത് പരിഹരിക്കുന്നതിനും സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കും.

ശമ്പളപരിഷ്‌കരണം എങ്ങിനെ ?
1.07.2009ല്‍ നിലവിലുണ്ടായിരുന്ന ശമ്പളത്തോട് 64 % ഡി.എ, ഫിറ്റ്‌മെന്റ്, സര്‍വ്വീസ് വെയിറ്റേജ് എന്നിവ കൂട്ടിയാണ് പുതുക്കിയ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. 1-1-2010 മുതല്‍ പുതുക്കിയ അടിസ്ഥാന ശമ്പളത്തിന്റെ 8% ഡി.എയും 1-7-2010 മുതല്‍ 18% ഡി.എയും നമുക്ക് ലഭിക്കും. ഹൌസ് റെന്റ് അലവന്‍സിലും സിറ്റി കോമ്പന്‍സേറ്ററി അലവന്‍സിലും മാറ്റമുണ്ട്. പക്ഷേ അടിസ്ഥാന ശമ്പളം നിര്‍ണയിക്കുന്നതിന് അതൊന്നും പരിഗണിക്കുന്നതേയില്ല. അതിനായി വേണ്ടത് സര്‍വ്വീസില്‍ പ്രവേശിച്ച തീയതി, ഓപ്ഷന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന ദിവസം, 1-7-2009 ലെ അടിസ്ഥാന ശമ്പളം (Basic Pay) എന്നിവയാണ്. പിന്നെ അല്പം ലോജിക്കും.


House Rent Allowance
Pay Range B2 Class City C Class city/ Town Cities not in B2 & C Class Other places
8500-8729 350 270 270 250
8730-12549 560 390 390
12550-24039 840 550 480
24040-29179 1050 700 530
29180-33679 1400 950 530
33680 & above 1680 1110 530

സിറ്റി കോമ്പന്‍സേറ്ററി അലവന്‍സിന്റെ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. ഇതും അടിസ്ഥാന ശമ്പളം ഫിക്സ് ചെയ്യുമ്പോള്‍ ആവശ്യമായി വരുന്നേയില്ല. എങ്കിലും അധിക വിവരം എന്ന നിലയില്‍ നല്‍കിയതാണ്.
City Compensatory Allowance
Sl. No Pay Range Rate per Month
1 Below Rs.9440 Rs.200/-
2 Rs.9440 and above but below Rs.13540 Rs.250/-
3 Rs.13540 and above but below Rs.16980 Rs.300/-
4 Rs.16980 and above Rs.350/-

ശമ്പളപരിഷ്‌കരണം എങ്ങിനെ നടത്താം
ശമ്പളപരിഷ്‌കരണം തുടങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

  1. ഓപ്ഷന്‍ കൊടുക്കല്‍
  2. ഓപ്ഷന്‍ തിയ്യതി നിശ്ചയിക്കല്‍
  3. നഷ്ടലാഭങ്ങളെപറ്റിയുള്ള ഉള്‍ക്കാഴ്ച.

1. ഓപ്ഷന്‍ കൊടുക്കല്‍
26.02.2011 മുതല്‍ 6 മാസത്തിനകം ഓപ്ഷന്‍ നിര്‍ബന്ധമായും എഴുതി കൊടുക്കേണ്ടതുണ്ട്. (അനക്‌സ് 2 പേജ് 4 13)

2. ഓപ്ഷന്‍ തിയ്യതി നിശ്ചയിക്കല്‍
ഓപ്ഷന്‍ തിയ്യതി 26.02.2011 മുതല്‍ ഒരു വര്‍ഷത്തില്‍ കൂടുതലാവാന്‍ പാടില്ല. അങ്ങിനെ വരുമ്പോള്‍ 1.07.2009 മുതല്‍ 26.02.2012 ന്റെയുള്ളില്‍ ഏതു തിയതിയും ഒരാള്‍ക്ക് നിശ്ചയിക്കാം. (അനക്‌സ് 2 പേജ് 6 26)

3. നഷ്ടലാഭങ്ങളെപറ്റിയുള്ള ഉള്‍ക്കാഴ്ച.
ചിലര്‍ കൂടുതല്‍ തുക പിഎഫില്‍ ലഭിക്കുമെന്നതിനാല്‍ ഓപ്ഷന്‍ നിശ്ചയിക്കും. ചിലര്‍ ബാക്കിയുള്ള സര്‍വ്വീസ് കണക്കിലെടുത്ത് കൂടുതല്‍ ബേസിക് പേ ലഭിക്കുന്ന വിധത്തില്‍ ഓപ്ട് ചെയ്യും. എല്ലാവര്‍ക്കും 1.07.2009 മുതല്‍ 26.02.2012 ന്റെയുള്ളില്‍ ഏതു തിയതിയും ഒരാള്‍ക്ക് നിശ്ചയിക്കാനുള്ള അവകാശമുണ്ടെന്ന് ഓര്‍ക്കുക.

ശമ്പളം പുതുക്കി നിശ്ചയിക്കുമ്പോള്‍

ഓപ്ഷന്‍ എ
1.7.2009 ലെ അടിസ്ഥാനശമ്പളം + 64 % ഡി.എ + ഫിറ്റ്‌മെന്റ് ബെനഫിറ്റ് (1000 രൂപ അല്ലെങ്കല്‍ അടിസ്ഥാനശമ്പളത്തിന്റെ 10 % ഏതാണോ കൂടുതല്‍ അത്) + സര്‍വ്വീസ് വെയിറ്റേജ് (അടിസ്ഥാനശമ്പളം പൂര്‍ത്തിയായ സര്‍വ്വീസ് വര്‍ഷം (പരമാവധി 30 വര്‍ഷം) / 200 ). ഇതിന്റെ ആകെ തുകയെ എക്‌സിസ്റ്റിങ് എമോളിമെന്റ്‌സ് എന്ന് പറയും. എക്‌സിസ്റ്റിങ് എമോളിമെന്റ്‌സിന്റെ തൊട്ടടുത്ത സ്റ്റേജായി അടിസ്ഥാനശമ്പളം 1.07.2009 മുതല്‍ ഫിക്‌സ് ചെയ്യാം. അടുത്ത ഇംക്രിമെന്റ് തിയതി 1.07.2010 ആയിരിക്കും.
ഓപ്ഷന്‍ ബി
1.07.2009 ന് ശേഷമുള്ള അടുത്ത ഇംക്രിമെന്റ് തിയതിയിലേക്ക് നിശ്ചയിക്കാം. അപ്പോഴും മേല്‍പറഞ്ഞതുപോലെ ഫിക്‌സ് ചെയ്യാം. ഇംക്രിമെന്റ് തിയതിയിലെ അടിസ്ഥാനശമ്പളം + 64 % ഡി.എ + ഫിറ്റ്‌മെന്റ് ബെനഫിറ്റ് (1000 രൂപ അല്ലെങ്കല്‍ അടിസ്ഥാനശമ്പളത്തിന്റെ 10 % ഏതാണോ കൂടുതല്‍ അത്) + സര്‍വ്വീസ് വെയിറ്റേജ് (അടിസ്ഥാനശമ്പളം പൂര്‍ത്തിയായ സര്‍വ്വീസ് വര്‍ഷം (പരമാവധി 30 വര്‍ഷം) / 200 ).
ഓപ്ഷന്‍ സി
ഇതുപോലെ അതിനടുത്ത ഇംക്രിമെന്റ് തിയതിയിലേക്കും നിശ്ചയിക്കാം. ഇത്തരത്തില്‍ മൂന്നോ നാലോ തിയതികളില്‍ ഫിക്‌സ് ചെയ്ത് നോക്കി കൂടുതല്‍ ലാഭകരമേതെന്ന് തീരുമാനിച്ച് വേണം ഓപ്ഷന്‍ നല്‍കാന്‍. ഓര്‍ക്കുക ഒരിക്കല്‍ നല്‍കിയ ഓപ്ഷന്‍ റദ്ദ് ചെയ്യാനോ പുതുതായി നല്‍കാനോ പ്രോവിഷനില്ല.

ചില ഉദാഹരണങ്ങള്‍
നാല് വര്‍ഷം സര്‍വീസുള്ള ഒരു അധ്യാപകന്റെ അടിസ്ഥാന ശമ്പളം ഫിക്സ് ചെയ്യുന്ന വിധം
ഉദ്യോഗപ്പേര് H.S.A
സര്‍വീസില്‍ പ്രവേശിച്ച തീയതി 05-06-2006
ഇന്‍ക്രിമെന്റ് തീയതി* 01-06-2009
അടിസ്ഥാനശമ്പളം (1-7-2009 ല്‍ ) 8990
64 % ഡി.എ 5754
ഫിറ്റമെന്റ് 1000
സര്‍വ്വീസ് വെയിറ്റേജ് (3 year)** (3x0.5)% of Basic pay 135
ആകെ 15879
പുതുക്കിയ അടിസ്ഥാന ശമ്പളം (മാസ്റ്റര്‍ സ്കെയിലില്‍ തൊട്ടു മുകളിലെ തുക) 16180
* ഇന്‍ക്രിമെന്റ് തിയതിയില്‍ മാറുന്നില്ല
** സര്‍വീസ് കാലം 5-6-2006 മുതല്‍ 1-7-2009 വരെ 3 വര്‍ഷം


(താഴെ നല്‍കിയിരിക്കുന്നത് എട്ടു വര്‍ഷം സര്‍വ്വീസുള്ള മറ്റൊരു അധ്യാപകന്റെ ശമ്പളം ഫിക്സ് ചെയ്യുന്ന രീതിയാണ്. ഈ അധ്യാപകന് 2009 ല്‍ ഗ്രേഡ് ലഭിക്കുന്നതിനാല്‍ രണ്ട് തരത്തിലും ഫിക്സ് ചെയ്തു നോക്കണം. ഗ്രേഡിന് മുമ്പ് ഫിക്സ് ചെയ്യുന്ന രീതിയും ഗ്രേഡിനു ശേഷം ഫിക്സ് ചെയ്യുന്ന രീതിയും. ഇത് രണ്ടു കേസുകളാക്കി തിരിച്ച് ചുവടെ നല്‍കിയിരിക്കുന്നു.
കേസ് 1 : ഗ്രേഡിനു മുമ്പ് ഫിക്സ് ചെയ്യുന്നു. എന്നിട്ട് ഗ്രേഡ് വാങ്ങുന്നു.
ഉദ്യോഗപ്പേര് H.S.A
സര്‍വീസില്‍ പ്രവേശിച്ച തീയതി 03-08-2001
അടുത്ത ഇന്‍ക്രിമെന്റ് തീയതി* 01-07-2010
അടിസ്ഥാനശമ്പളം (1-7-2009 ല്‍ ) 9390
64 % ഡി.എ 6010
ഫിറ്റമെന്റ് 1000
സര്‍വ്വീസ് വെയിറ്റേജ് (7 year)** (7x0.5)% of Basic pay 329
ആകെ 16729
പുതുക്കിയ അടിസ്ഥാന ശമ്പളം (മാസ്റ്റര്‍ സ്കെയിലില്‍ തൊട്ടു മുകളിലെ തുക) 16980
* കഴിഞ്ഞ ശമ്പളപരിഷ്ക്കരണത്തിനു ശേഷം ഇന്‍ക്രിമെന്റ് തീയതി മാറി ജൂലൈ 1 ആയി
** സര്‍വീസ് കാലം 3-8-2001 മുതല്‍ 1-7-2009 വരെ 7 വര്‍ഷം
ഗ്രേഡ് കണക്കാക്കുന്നത് (3/8/2009 ല്‍ 8 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ )
പുതുക്കിയ അടിസ്ഥാന ശമ്പളം 16980
ഇതിനു മുകളിലെ രണ്ട് ഇന്‍ക്രിമെന്റ് 440 + 440 880
ഗ്രേഡ് ഫിക്സ് ചെയ്ത ശേഷം അടിസ്ഥാന ശമ്പളം
17860


കേസ് 2 : പഴയ ശമ്പളത്തില്‍ 3-8-2009 വരെ കാത്തിരുന്ന് ഗ്രേഡ് വാങ്ങുന്നു. അതിനു ശേഷം ഫിക്സ് ചെയ്യുന്നു.
ഗ്രേഡ് കണക്കാക്കുന്നത് (3/8/2009 ല്‍ 8 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ )
അടിസ്ഥാന ശമ്പളം (1-8-2009 ല്‍ ) 9390
പഴയ സ്കെയിലിലെ രണ്ട് ഇന്‍ക്രിമെന്റ് 200 + 240 440
ഗ്രേഡ് ഫിക്സ് ചെയ്ത ശേഷം അടിസ്ഥാന ശമ്പളം
9830
അടുത്ത ഇന്‍ക്രിമെന്റ് തീയതി* 01-08-2010
അടിസ്ഥാനശമ്പളം (1-8-2009 ല്‍ ) 9830
64 % ഡി.എ 6291
ഫിറ്റമെന്റ് 1000
സര്‍വ്വീസ് വെയിറ്റേജ് (8 year)** (8 x 0.5)% of Basic pay 393
ആകെ 17514
പുതുക്കിയ അടിസ്ഥാന ശമ്പളം (മാസ്റ്റര്‍ സ്കെയിലില്‍ തൊട്ടു മുകളിലെ തുക) 17860
* കഴിഞ്ഞ ശമ്പളപരിഷ്ക്കരണത്തിനു ശേഷം ഇന്‍ക്രിമെന്റ് തീയതിക്ക് ആഗസ്റ്റ് 3 വരെ കാത്തിരിക്കുന്നു.
** സര്‍വീസ് കാലം 3-8-2001 മുതല്‍ 1-8-2009 വരെ 8 വര്‍ഷം

ഈ അധ്യാപകന് ഗ്രേഡിനു മുമ്പ് (കേസ് 1) പേ ഫിക്സ് ചെയ്യുന്നതാണ് ഗുണം. കാരണം, അദ്ദേഹം ശമ്പളവര്‍ദ്ധനവിനു വേണ്ടി ഒരു മാസം കൂടി കാത്തിരിക്കണം. ആ കാലയളവിലെ തുക നഷ്ടമാണല്ലോ.

Pay Fixation software (Exe in Zip file)
Contact : mohan7805@gmail.com

Pay Fixation software (Final Version) (Prepared by Anirudhan nilamel)

Pay fixation Excel Program (Updated on 28-4-2011)
Contact : Shijoy@yahoo.com

241 comments:

babukalathingal March 28, 2011 at 3:39 PM  

BABU K.K.
CLARIFICATION TO THE DOUBT.
I got Primary higher grade on april 2000.Got promotion as H S A ON 13-7-2001.
Due to refixation increment date fall on to april. There after increment is getting on april. Believe, got clarification to the doubt.

babukalathingal March 28, 2011 at 4:58 PM  

BABU K.K.
CLARIFICATION ON THE DOUBT.

I got my 10 years primary grade on 4-4-2000. I got H S A promotion on 13-7-2001. Due to refixation my increment date again fall onto april. so every year I am getting increment in april. Believe doubt has been clarified.

babukalathingal March 30, 2011 at 8:25 AM  

BABU K.K.
CLARIFICATION TO DOUBT.
I got primary higher grade on april 2000. H S A promotion on 13-7 2001. BY REFIXATION my increment date fall on to april. Thereafter increment date is on April.

Unknown March 31, 2011 at 1:06 PM  

BABU K.K.
CLARIFICATION TO DOUBT.
I got primary higher grade on april 2000. H S A promotion on 13-7 2001. BY REFIXATION my increment date fall on to april. Thereafter increment date is on April.

ബാബുസാറിന്റെ സംശയം എന്താണെന്ന് മാത്രം എഴുതിയില്ല. ഒരിക്കല്‍ ഫിക്‌സ് ചെയ്ത് ഇംക്രിമെന്റ് തിയതി ഏപ്രിലിലില്‍ വന്നാല്‍ പിന്നീട് ഇംക്രിമെന്റ് തിയതികള്‍ ഏപ്രിലില്‍ തന്നെയാകും.

Unknown March 31, 2011 at 1:08 PM  

BABU K.K.
CLARIFICATION TO DOUBT.
I got primary higher grade on april 2000. H S A promotion on 13-7 2001. BY REFIXATION my increment date fall on to april. Thereafter increment date is on April.
ബാബുസാറിന്റെ സംശയം എന്താണെന്ന് മാത്രം എഴുതിയില്ല. ഒരിക്കല്‍ ഫിക്‌സ് ചെയ്ത് ഇംക്രിമെന്റ് തിയതി ഏപ്രിലിലില്‍ വന്നാല്‍ പിന്നീട് ഇംക്രിമെന്റ് തിയതികള്‍ ഏപ്രിലില്‍ തന്നെയാകും.

Raphi April 1, 2011 at 11:47 AM  
This comment has been removed by the author.
Raphi April 1, 2011 at 11:53 AM  
This comment has been removed by the author.
Raphi April 1, 2011 at 12:03 PM  

Pay fixation statement എവിടെനിന്ന് കിട്ടും

Raphi April 1, 2011 at 12:38 PM  

G.O (P) No.143/2011/Fin dated 30/03/2011,എന്താണ്- എവിടെ നിന്ന് കിട്ടും

nspmna April 6, 2011 at 12:43 AM  
This comment has been removed by the author.
nspmna April 6, 2011 at 12:53 AM  

the doubt raised by manoj john is very relevant as most of the newly appointed HSST srs were working either as HSAs or VHSE jr Teachers on 1.7.2009. So, the clarification would be helpful to them

sreevalsam April 11, 2011 at 1:28 AM  

സര്‍ ‍‌ 23.12.1999ല്‍ Economics and statistics departmentല്‍ LD Compiler ആയി ജൊലിയില്‍ കയറി.എന്നിട്ട് 3.12.2001 ല്‍ HSA (FRESH PSC)ആയി ജോലി കിട്ടി PAY FIX ചെയ്യുമ്പോള്‍ എനിക്ക് ആദ്യത്തെ രണ്ടുവര്‍ഷം എടുക്കാന്‍ സാധിക്കുമോ
1.07.2009 ല്‍ എന്റെ PAY 9590 (INCRIMENT DATE JULY )07/2010 ല്‍ 8 വര്‍ഷത്തെ GRADE വാങ്ങി.7. 2010 മുതല്‍ PAY 10310 ആണ്.ദയവുചെയത് സാര്‍ എനിക്ക് ഒന്നു PAY FIX ചെയ്തുതരണം ഒരുപാട് താമസിച്ചുപോയി എന്നറിയാം

മീര

SHAJIDAS April 30, 2011 at 6:51 AM  
This comment has been removed by the author.
SHAJIDAS April 30, 2011 at 6:58 AM  

HSA

Harmony April 30, 2011 at 2:13 PM  

I am an HSA working in an aided school.I will complete 16 years of service on 1/06/2011.In the previous scale grade was awarded at 16 years of service.Now it is at 15 years.On which date must I come to the new scale? after getting grade in the previous scale or after opting for the new scale?

Unknown May 2, 2011 at 8:38 PM  

njan 15/7/92 muthal 4/06/94 vare long leavilum 9/6/94 muthal permenent postilum praveshichu.ente probation declare cheythirikunadu 10/6/94 anu.6/6/93 muthal 4/6/94 vareyum 9/6/94 anu period kanakakiyirikunadu.1st increment 11/6/94 anu sanction cheythirikunadu .enanu continious service start cheyyenda date(weightaginu vendi)?

Unknown May 2, 2011 at 8:40 PM  

njan 15/7/92 muthal 4/06/94 vare long leavilum 9/6/94 muthal permenent postilum praveshichu.ente probation declare cheythirikunadu 10/6/94 anu.6/6/93 muthal 4/6/94 vareyum 9/6/94 anu period kanakakiyirikunadu.1st increment 11/6/94 anu sanction cheythirikunadu .enanu continious service start cheyyenda date(weightaginu vendi)?

Unknown May 2, 2011 at 8:41 PM  
This comment has been removed by the author.
sakkir Vallikunnu May 4, 2011 at 2:32 PM  

SEND YOUR PAY FIXATION DOUBTS TO THE MAIL sakkir.kkd@gmail.com.i will try by best to help you

sakkir Vallikunnu May 4, 2011 at 2:39 PM  

TO IRINE WILSON


YOUR ALL SERVICE WILL BE COUNTED FOR WEIGHTAGE.
ALL YOUR SERVICE ARE IN SAME TIME SCALE, I.E INCRIMENTAL SERVICE.


BY SAKKIR
sakkir.kkd@gmail.com

sakkir Vallikunnu May 5, 2011 at 9:29 PM  

TO BABU KALATHINGAL,AFTER REFIXATION ON INCRIMENT DATE,NEXT INCREMENT WILL BE ONE YEAR FROM REFIXATION.IN YOUR CASE,THAT IS APRIL. By sakkir.kkd@gmail.com

sakkir Vallikunnu May 5, 2011 at 9:39 PM  

@samuel,sanction of grade on prerevised scale is not allowed w.e.f 26.02.2011.you can exercise option for 15yrs grade .

Nidhin Jose May 6, 2011 at 5:26 AM  

ഒരു സംശയം.

ഏതി തിയതി വരെ പരമാവധി ഒപ്ഷന്‍ നീട്ടി കൊടുക്കാന്‍ കഴിയും?
ലീവിലായിരുന്നതിനാല്‍ (3/1/2010 മുതല്‍ 31/03/2011 വരെ LWA for study purpose) എന്റെ അടുത്ത ഇന്‍ക്രിമെന്റ് തിയതി 1/05/2011 ലേക്ക് മാറി.ശമ്പളപരിഷ്കരണ ശേഷമുള്ള എന്റെ ആദ്യ ഇന്‍ക്രിമെന്റ് ഈ തിയതിയിലാണ്. ഈ ഇന്ക്രിമെന്റ് വാങ്ങിയ ശേഷമുള്ള തിയതി എനിക്ക് ഓപ്ഷനായി കൊടുക്കാമോ?

ജനാര്‍ദ്ദനന്‍.സി.എം May 6, 2011 at 7:33 AM  

നിധിന്‍ ജോസ് said...
ഒരു സംശയം.

ഏതി തിയതി വരെ പരമാവധി ഒപ്ഷന്‍ നീട്ടി കൊടുക്കാന്‍ കഴിയും?

ഒരു ജീവനക്കാരന് 1-7-2009 നും അല്ലെങ്കില്‍ അതിനു ശേഷമുള്ള ഏതു തിയ്യതിക്കും ഓപ്ഷനെടുക്കാം. അങ്ങനെ എടുക്കുന്ന ഓപ്ഷന്‍ 1-7-2009 നു ശേഷം ആദ്യം വരുന്ന പ്രമോഷന്‍ തിയ്യതിക്കപ്പുറത്തേക്കോ അല്ലെങ്കില്‍ ഉത്തരവു തിയ്യതി മുതല്‍ ഒരു കൊല്ലത്തിനപ്പുറത്തേക്കോ നീട്ടി എടുക്കുവാന്‍ പാടുള്ളതല്ല.
താഹ്കള്‍ക്ക് 1-5-2011 ന് ഓപ്ഷന്‍ എടുക്കാവുന്നതാണ്

sakkir Vallikunnu May 6, 2011 at 4:49 PM  

TO NIDHIN JOSE,

SANCTION OF INCREMENT ON 01/05/2011 IS WRONG.IN CASE OF LWA,INCREMENT CANT SANCTION FIRST OF THE MONTH.
PLEASE GIVE YOUR COMPLETE DETAILS .

rejithbnair May 6, 2011 at 11:33 PM  

Our Confidential Asst. Grade II is drawing a salary of Rs. 7320 from April 2011 onwards. She entered into service on 12.03.2003 as CA Grade II on pay Rs.3500 in Pathanamthitta Distict Court. She got grade promotion as CA Grade I with effect from 14.05.2007 and her pay was fixed at Rs. 7990. Actually their list was statewide. She got inter-district transfer and joined Family Court, Alappuzha on 22.04.2010 and to fast track court, Mavelikara on 14.06.2010. But she was reverted to CA Grade II eventhough their grade is given on statewide basis. Then her pay was fixed at Rs. 7160 and her normal increment date is April. So please help me in fixing her pay and how the fixation statement be given to treasury. It is heard that since their grade is given on statewide basis they can't be reverted on inter-district transfer. If it's true please provide the concerned G.O and help me to fix the pay in spark also. While giving data there is provision only to give details of promotion only; not of reversion.


Her pay as on 01.07.2009 is Rs. 8590 and on 22.04.2010 is Rs. 7160. Her increment while she was working as CA Grade I was June, as she got grade promotion. Also her 8 years grade was due on 12.03.2011. Please give best option also; ie., whether to take increment on 01.04.2011 and to apply for grade thereafter or any other best option.

Hoping to get a favourable reply

Rejith. B
LD Clerk
Fast Track Court, Mavelikara

Nidhin Jose May 7, 2011 at 6:58 AM  

Date of birth 31/3/1984
Date of entry in service 15/02/2007
Designation LPSA
Basic pay 7000
scale : 6680-......
LWA for study purpose Taken from 3/1/2010 to 31/3/2011(453 days-as per rule Appendix XII B Part I KSRs)

Joined on 01/04/2011 after LWA.

please help me to fix my pay....

Raghu Menon May 7, 2011 at 9:52 AM  

ഗവ.സ്കൂള്‍ എച്.എസ്.എ.-ക്ക് എയിടെഡ് പ്രൈമറി സേവനകാലം ,സര്‍വീസ് വെയിറ്റെജിനായി പരിഗണിക്കുമോ. ഒരേ കാറ്റഗറി വേണമെന്നുണ്ടോ?

Raghu Menon May 7, 2011 at 9:53 AM  

ഗവ.സ്കൂള്‍ എച്.എസ്.എ.-ക്ക് എയിടെഡ് പ്രൈമറി സേവനകാലം ,സര്‍വീസ് വെയിറ്റെജിനായി പരിഗണിക്കുമോ. ഒരേ കാറ്റഗറി വേണമെന്നുണ്ടോ?

Raghu Menon May 7, 2011 at 9:54 AM  

PAY FIX ക്ചെയ്യുമ്പോൾ.സ്കൂള്‍ എച്.എസ്.എ.-ക്ക് എയിടെഡ് പ്രൈമറി സേവനകാലം ,സര്‍വീസ് വെയിറ്റെജിനായി പരിഗണിക്കുമോ. ഒരേ കാറ്റഗറി വേണമെന്നുണ്ടോ?

Achu May 7, 2011 at 8:02 PM  

ഞാൻ 10/07/2009 ന്‌ പ്രൊമോഷൻ ലഭിച്ച പ്രൈമറി HM ആണ്‌ .ഇൻക്രിമെൻറ് ഡേറ്റ് 1/8/2009ലേക്ക് (24 വർഷം പൂർത്തിയായി)
ഓപ്ഷൻ കൊടുത്ത് Pay Fix ചെയ്തപ്പോൾ Rs.12560/- ആയി പുതിയ fixation പ്രകാരം 1/8/2009 ന്‌ Rs.23480/- next increment date 1/8/2010 Pay Rs.24040/- എനിക്ക് ഓപ്ഷൻ C പ്രകാരം 1/8/2010 ന്‌ ഓപ്ഷൻ തിയതി നിശ്ചയിച്ച് Fix ചെയ്യാൻ സാധിക്കുമോ?

Date of Joining as PD teacher on 1 /8 / 1985
pay as on 1 / 07 /2009 Rs.11630/-
1 / 8 /2009 HM scale9590-16650-
date of birth 28 / 5 /1965

jaisonjosec May 8, 2011 at 9:52 PM  

Mrs.Anila says.....

I started my carrier as a UPSA teacher on 12.07.1994 and confirmed in service on 04.06.1996 as UPSA. Higher grade was eligible on 14.01.2005 and the same availed under option on 01.09.2005, as increment date.

I completed my 16 years of service on 14.01.2011 as UPSA & HSA (Maths). Out of these 16 years, HSA service was 1 year 7 months and 17 days. I am expecting HSA permanent post within two years.

Now please suggest favourable solutions for the following doubts....

I heard that if I am availing the Senior grade now, there will not be any change in salary for High School promotion. Is it true? Is there any new fixation for such promotion?

OR

Whether can I consider UPSA service only for the calculation of Senior grade as per new rule (15 years) by avoiding HSA service, for future benefits?

xavi May 9, 2011 at 1:46 PM  

congratulation Maths Blog crew for the amazing service being executed....
Xavier A.J, GVHSS Deviyar Colony,Idukki

sakkir Vallikunnu May 9, 2011 at 2:21 PM  

TO ACHU,

YOUR OPTION DATE SHOULD NOT BEYOND THE DATE OF FIRST PROMOTION AFTER 01/07/2009.SO NOT ELIGIBLE TO TAKE OPTION 0N 01/08/2010

sakkir Vallikunnu May 9, 2011 at 2:24 PM  

TO RAGHU SHANKER,
GOVT CLARIFICATION IS REQUIRED IN THIS CASE. IN 2004 PAY REVISION,DIFFERENT CATEGORY SERVICE WERE ELIGIBLE FOR WEIGHTAGE.

sakkir.kkd@gmail.com
9037341675

sakkir Vallikunnu May 9, 2011 at 2:28 PM  

TO NIDHIN JOSE,
R U GOVT TEACHER ?
OR AIDED?

YOUR PROBATION DETAILS IS ALSO REQUIRING FOR CALCULATING THE INCREMENT DATE.
U AN CONTACT ME. 9037341675

sakkir Vallikunnu May 9, 2011 at 2:31 PM  

TO JAISON JOSEC,
IN ANILA CASE,COMPLETE BROKEN PERIOD SERVICE DETAILS ALSO NEED.

THERE IS NO PROVISION TO SANCTION COMBINED GRADE(PRIMARY AND HSA) W.E.F 26/03/2006.

FOR MORE DETAILS
sakkir.kkd@gmail.com
9037341675

tharat.blogspot May 9, 2011 at 8:47 PM  

സര്‍
‍ഞാന്‍ H S A ആയി സര്‍വ്വീസ് ആരംഭിച്ചത് 06/06/1995 മുതലാണ്.Basic pay 2009-ല്‍ 11630/.പഴയ സ്കെയിലില്‍
2011 june വരെ തുടര്‍ന്ന്,ഇന്‍ക്രിമെന്റും,16 വര്‍ഷത്തെ ഗ്രേഡും വാങ്ങിയ ശേഷം പുതിയ സ്കെയിലില്‍ ഫിക്സ് ചെയ്യാമോ ?

rajuekm October 19, 2011 at 8:43 PM  

സര്‍,
അഡ്വാന്‍സ്‌ ഇന്ക്രിമെന്റ് ലഭിക്കുമ്പോള്‍ പ്രോമോറേന്‍ ഡേറ്റ് മാറുമോ? FTM ആയി appointment ഡേറ്റ് 1 -7 -2008 ആയിരുന്നു.Next increment date:1-7-2009. പിന്നീട് PEON ആയി 1 -6-2010 ല്‍ പ്രോമോറേന്‍ കിട്ടി. അപ്പോള്‍ എന്റെ ഇന്ക്രെമെന്റ്റ് ഡേറ്റ് ഇനി മാറുമോ? എന്റെ ഇന്ക്രെമെന്റ്റ് ഡേറ്റ്, ഇന്ക്രെമെന്റ്റ് തുക എന്നിവ കണക്കാക്കി തരാമോ?

rajuekm October 19, 2011 at 8:43 PM  
This comment has been removed by the author.
www.adimaliweb.com October 19, 2011 at 9:12 PM  

Pay revision 2004 - Sanction of first higher grade to LP/UP HMs -Modified order issued -GO(P)-445/11/(179) Fin Dated-17-10-11


ഓര്‍ഡര്‍ അടിമാലി വെബ്ബില്‍ ....www.adimaliweb.co.cc

«Oldest ‹Older 201 – 241 of 241 Newer› Newest»
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer