ഒമ്പതാം ക്ലാസിലെ സേ പരീക്ഷാ നിര്‍ദ്ദേശങ്ങള്‍ "Downloads"ല്‍..

അജ്മലും അവന്റെയൊരു ഡെല്ലും..!

>> Saturday, April 23, 2011


കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ അജ്മല്‍ തന്റെ പുതിയ 'ഡെല്‍ ഇന്‍സ്പിരോണ്‍' ലാപ്​ടോപുമായി എത്തിയത് ഒരുപാട് സംശയങ്ങളുമായാണ്. ജെനുവിന്‍ 'വിന്റോസ് 7' ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ലാപില്‍ ഈയിടെയായി ഇന്റര്‍നെറ്റ് വളരേ സ്ലോയാകുകയും സൈറ്റുകള്‍ റീ-ഡയറക്ട് ചെയ്യപ്പെടുകയും ചെയ്യുന്നു. പണം മുടക്കി, ആന്റി വൈറസ് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തെങ്കിലും ആഡ്​വെയറുകളും സ്പാംവെയറുകളും നീക്കുന്നതില്‍ വേണ്ടത്ര ഫലം കണ്ടില്ലെന്നുമാത്രമല്ലാ, കൂടുതല്‍ സ്ലോ ആകുകയും ചെയ്തു. അപ്പോഴാണ് ആരോ പറഞ്ഞ് ലിനക്സിന്റേയും ഉബുണ്ടുവിന്റെ ഗുണങ്ങള്‍ മനസ്സിലാക്കിയത്. ശേഖരിച്ചു സൂക്ഷിച്ചിരിക്കുന്ന പ്രധാനപ്പെട്ട പഠന ഫയലുകളൊന്നും നഷ്ടപ്പെടുത്താതെ, വിന്റോസ് നിലനിര്‍ത്തിക്കൊണ്ടുതന്നെ അതൊന്ന് ഇന്‍സ്റ്റാള്‍ ചെയ്തുതരണമെന്ന മിനിമം ആവശ്യമേ മരുമകന്‍ കൂടിയായ അവനുള്ളൂ..!

അതിനെന്താ പ്രയാസം? കഴിഞ്ഞ ആറേഴു കൊല്ലങ്ങളായി എത്രയെത്ര സിസ്റ്റങ്ങളില്‍ ഞാനിത് ചെയ്തിരിക്കുന്നു! എങ്കിലും, ഒരു മുന്‍കരുതലെന്ന നിലയില്‍ ആദ്യം അവന്റെ പ്രധാനപ്പെട്ട ഫയലുകളെല്ലാം ഒരു എക്സ്ടേണല്‍ ഹാര്‍ഡ് ഡിസ്കിലേക്ക് പകര്‍ത്തിവെച്ചു. ഐടി@സ്കൂളിനു വേണ്ടി മലപ്പുറത്തെ ഹക്കീം മാസ്റ്റര്‍ കസ്റ്റമൈസ് ചെയ്തെടുത്ത ഉബുണ്ടുവിന്റെ ഏറ്റവും പുതിയ വേര്‍ഷനടങ്ങിയ പെന്‍ ഡ്രൈവില്‍ നിന്നും ബൂട്ട് ചെയ്ത് പണിയാരംഭിച്ചു. പ്രശ്നങ്ങളൊന്നുമില്ലാതെ 25 മിനിറ്റുകൊണ്ട് സംഗതി റെഡി! ബൂട്ട് ചെയ്ത് വന്ന ഉബുണ്ടുവിന്റെ അപ്ലിക്കേഷനുകളൊന്നൊന്നായെടുത്ത് ഗുണഗണങ്ങളെക്കുറിച്ച് വാചാലനായി. ഇനി, തന്റെ വിന്റോസ് നഷ്ടപ്പെട്ടിട്ടില്ലെന്ന് അവനെ ബോധ്യപ്പെടുത്താന്‍ സിസ്റ്റം റീബൂട്ട് ചെയ്തു. പടച്ചോനേ..! ബൂട്ട് ചെയ്ത് വന്ന് നില്ക്കുന്നത് .no module found.അജ്മലിന്റെ മുഖത്തെ പ്രസന്നത മാഞ്ഞു, എന്റേയും. എന്താ പ്രശ്നമെന്ന് മനസ്സിലാകുന്നില്ല. ഒരിക്കല്‍ കൂടി ചെയ്തു നോക്കാമെന്നു തീരുമാനിച്ചു. ഇന്‍സ്റ്റലേഷനു ശേഷം ഇത്തവണ ബൂട്ടു ചെയ്ത് നേരെ വിന്റോസില്‍ കയറി. ഹാവൂ, കുഴപ്പമൊന്നുമില്ല! എന്നാല്‍ തിരിച്ചിറങ്ങി റീബൂട്ടില്‍ വീണ്ടും .no module found.

ആദ്യം വിളിച്ചത് ശ്രീനാഥിനെ. ബയോസില്‍ ചില്ലറ മിനുക്കു പണികള്‍ പറഞ്ഞുതന്നത് പരീക്ഷിച്ചു, രക്ഷയില്ല. പിന്നീട് വിളിച്ച ഹസൈനാര്‍ മാഷാണ് ചില സൂചനകള്‍ തന്നത്. പുതുതായിറങ്ങുന്ന ചില കമ്പനി ലാപ്​ടോപുകാരുടെ പോക്രിത്തരം! തങ്ങള്‍ തന്നിരിക്കുന്ന വിന്റോസിനോടൊപ്പം മറ്റു ഓപറേറ്റിങ് സിസ്റ്റങ്ങളൊന്നും ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കാന്‍ ഏതോ പ്രോഗ്രാമുകള്‍ വിന്യസിച്ചിരിക്കുമത്ര! ഓരോ റീസ്റ്റാര്‍ട്ടിലും അവന്‍ MBR (മാസ്റ്റര്‍ ബൂട്ട് റെക്കോഡ്)മാറ്റിയെഴുതും!!

എന്നാല്‍ അതൊന്നു കണ്ടുപിടിക്കണമല്ലോ..! അരദിവസം മുഴുവന്‍ കുത്തിയിരുന്നു. ഉബുണ്ടു ഫോറം പരതി. ഗ്രബ് മാത്രം റീ ഇന്‍സ്റ്റാള്‍ ചെയ്ത് വിന്റോസില്‍ കയറി നോക്കി. മുഴുവന്‍ പ്രോഗ്രാമുകളുടേയും കൂട്ടത്തില്‍ ഡെല്‍ സ്പെഷ്യല്‍ മൂന്നെണ്ണം, അണ്‍ ഇന്‍സ്റ്റാള്‍ വഴി കളഞ്ഞൂ മൂന്നും. വീണ്ടും ഗ്രബ് റീ ഇന്‍സ്റ്റാള്‍ ചെയ്തു.

(ഗ്രബ് Re-install ചെയ്യാനായി ഹസൈനാര്‍ മങ്കട സാറിന്റെ പഴയൊരു പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്,,...........
ഉബുണ്ടു സി.ഡി. ഉപയോഗിച്ച് സിസ്റ്റം ബൂട്ട് ചെയ്യുക. Try Ubuntu ഉപയോഗിച്ച് ലൈവ് ആയി ബൂട്ട് ചെയ്ത് Desktop ലെത്തുക. ഇനി ഉബുണ്ടു/ഗ്രബ് നഷ്ടപ്പെട്ട OS ന്റെ റൂട്ട് പാര്‍ട്ടീഷ്യന്‍ ഏതെന്ന് മനസ്സിലാക്കുക. അതിനായി ടെര്‍മിനല്‍ തുറന്ന് താഴെ പറയുന്ന കമാന്റ് ടൈപ്പ് ചെയ്യുക.
sudo fdisk -l
OR
sudo blkid

sudo fdisk -l എന്ന കമാന്റിന് താഴെയുള്ള രീതിയില്‍ റിസള്‍ട്ട് ലഭിക്കുന്നു.

/dev/sda1 * 1 1976 15872188+ c W95 FAT32 (LBA)
/dev/sda2 1977 9729 62275972+ f W95 Ext'd (LBA)
/dev/sda5 1977 3800 14651248+ b W95 FAT32
/dev/sda6 3801 5546 14024713+ b W95 FAT32
/dev/sda7 5547 5801 2048256 82 Linux swap / Solaris
/dev/sda8 5802 9729 31551628+ 83 Linux

ഇതില്‍ നിന്നും size ലൂടെ പാര്‍ട്ടീഷ്യന്‍ തിരിച്ചറിയാം. റൂട്ട് പാര്‍ട്ടീഷ്യന്‍ sda8 ആണെന്നിരിക്കട്ടെ.. ഈ പാര്‍ട്ടീഷ്യനെ ലൈവ് സി.ഡി യുടെ ഫയല്‍ സിസ്റ്റത്തിലെ mnt എന്ന ഫോള്‍ഡറിലേക്ക് താഴെയുള്ള കമാന്റിലൂടെ മൗണ്ട് ചെയ്യിക്കുക.

sudo mount /dev/sda8 /mnt
ഫയല്‍ സിസ്റ്റത്തിലെ mnt എന്ന ഫോള്‍ഡര്‍ തുറന്ന് മൗണ്ട് ചെയ്തിരിക്കുന്നത് ശരിയായ പാര്‍ട്ടീഷ്യന്‍ തന്നെയാണോ എന്ന് ഉറപ്പ് വരുത്താവുന്നതാണ്. ഇനി ഫയല്‍ സിസ്റ്റത്തിലെ(ലൈവ്) dev,proc,sys എന്നിവയേയും താഴെയുള്ള കമാന്റിലൂടെ ഓരോന്നായി mnt എന്ന ഫോള്‍ഡറിലേക്ക് മൗണ്ട് ചെയ്യിക്കാം.
sudo mount --bind /dev /mnt/dev
sudo mount --bind /proc /mnt/proc
sudo mount --bind /sys /mnt/sys

ഇപ്പോള്‍ mnt എന്ന ഫോള്‍ഡറില്‍ ഒരു ചെറിയ 'വിര്‍ച്ച്വല്‍ ഫയല്‍ സിസ്റ്റം' തയ്യാറായി. പ്രസ്തുത ഫയല്‍ സിസ്റ്റത്തില്‍ അഡ്മിനിസ്ട്രേറ്റീവ് പ്രിവിലേജോടെ (chroot)പ്രവേശിക്കാന്‍ താഴെയുള്ള കമാന്റ് ഉപയോഗിക്കുക.
sudo chroot /mnt

ശേഷം ഗ്രബ് ഇന്‍സ്റ്റാള്‍ ചെയ്യാനായി താഴെയുള്ള കമാന്റ് ഉപയോഗിക്കാം.ഇവിടെ sudo ആവശ്യമില്ല.
grub-install --recheck /dev/sda (sda എന്നത് ഹാര്‍ഡ് ഡിസ്ക് ടൈപ്പിനെക്കുറിക്കുന്നു)

Ctrl+D അമര്‍ത്തി chroot നെ ക്സോസ് ചെയ്യാം.ഇനി മൗണ്ട് ചെയ്ത എല്ലാ ഫോള്‍ഡറുകളേയും unmount ചെയ്യിക്കാം.
sudo umount /mnt/dev
sudo umount /mnt/sys
sudo umount /mnt/proc
sudo umount /mnt
സിസ്റ്റം റീബൂട്ട് ചെയ്യുക.
sudo reboot)
ഭാഗ്യം സംഗതി റെഡി!
പിന്‍കുറിപ്പ്:
ഡെല്ലിന്റേതില്‍ മാത്രമല്ലാ, സോണി വയോ, ഏസര്‍,...തുടങ്ങിയവകളിലും ഈ പ്രശ്നമുണ്ട്. ഇന്‍സ്റ്റലേഷനു മുമ്പ് വിന്റോസില്‍ കയറി കുഴപ്പക്കാരെ പുറത്താക്കിയാല്‍ പിന്നെ യാതൊരു പ്രശ്നവുമില്ല.
കഴിഞ്ഞ ദിവസം ഇടപ്പള്ളിയില്‍ വെച്ച് ഹക്കീം മാഷോട് ഈ വിവരം പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ഇതൊരു പോസ്റ്റാക്കണമെന്നും ധാരാളം പേര്‍ക്ക് ഉപകാരപ്പെടുമെന്നും പറഞ്ഞത്. സാങ്കേതികമായി വലിയ ധാരണകളൊന്നുമില്ലാത്തതിനാല്‍ പോസ്റ്റിലുള്ള പിശകുകള്‍ അറിവുള്ളവര്‍ കമന്റുവഴി തിരുത്തണം. ഇതുപോലുള്ള പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയും വേണം.

37 comments:

വി.കെ. നിസാര്‍ April 23, 2011 at 6:26 AM  

പൊതുജനങ്ങളള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്​വെയര്‍ പരിചയപ്പെടുത്തുന്നതിന് ഇന്ന് വിവിധ ജില്ലകളില്‍ നടക്കുന്ന ഐടി@സ്കൂളിന്റെ ഏകദിന പരിപാടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

jayaprakash April 23, 2011 at 8:08 AM  
This comment has been removed by the author.
muhammad April 23, 2011 at 9:13 AM  

നിസാര്‍ സര്‍ വളരെ ഉപകാരം ചെയ്യുന്നൊരു പോസേറ്റാണിത്.കുത്തകക്കാര്‍ ചെയ്യുന്ന ഇത്തരം ഠവേലഠകള്‍ക്കെതിരെ നിരന്തര ജാഗ്രത പുലര്‍ത്തുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുക വഴി താങ്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു.

nazeer April 23, 2011 at 10:28 AM  

I am also facing similar type of problems in my TOSHIBA (Satellite L305 S 5946). So I am working with it whatever softwares r there at the time of purchasing.I want to install UBANDU OS in that...but I am afraid something will go on wronnnngggg....or what
It has 3GB ram and 250 GB HDD , but only one partition C only.Can I change it?I am using genuene softwares, os is VISTA and other softwares r genuene(I mean not pirated)

ആറങ്ങോട്ടുകര മുഹമ്മദ്‌ April 23, 2011 at 5:39 PM  

ആശംസകള്‍ . ഉബുണ്ടുവിനെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ പങ്കുവക്കുമെന്നു പ്രതീക്ഷിക്കുന്നു.

chera April 23, 2011 at 9:58 PM  

ഹാര്‍ഡ് ഡിസ്കിന്‍റെ സൈസ് എത്രയായാലും ഒന്നോ രണ്ടോ പാര്‍ട്ടീഷന്‍ മാത്രം നല്‍കുകയും അതിലൊന്നില്‍ xp യും മറ്റേതില്‍ windows7-നും. ubuntu ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ആവശ്യവുമായിയെത്തുമ്പോള്‍ പാവം sitc വിയര്‍ക്കുന്നു. ചില കുറുക്കുവഴികള്‍ പ്രതീക്ഷിക്കുന്നു

swadesi April 23, 2011 at 10:16 PM  

കണ്ണൂര്‍ DRC യില്‍ സംഘടിപ്പിച്ച സ്വതന്ത്ര സോഫ്റ്റവെയര്‍ ശില്പശാല വിജ്ഞാനപ്രദവും, രസകരവുമായിരുന്നു.ഇത്തരം സംരംഭങ്ങള്‍ ഇനിയും ഉണ്ടാവണം. ഐ.ടി @ സ്ക്കുളും, അതിെന്‍റ പ്രവര്‍ത്തകരും അഭിനന്ദനമര്‍ഹിക്കുന്നു.

പ്രകാശ്ബാബു, പാനൂര്‍.

swadesi April 23, 2011 at 10:21 PM  

കണ്ണൂര്‍ DRC യില്‍ സംഘടിപ്പിച്ച സ്വതന്ത്ര സോഫ്റ്റവെയര്‍ ശില്പശാല വിജ്ഞാനപ്രദവും, രസകരവുമായിരുന്നു.ഇത്തരം സംരംഭങ്ങള്‍ ഇനിയും ഉണ്ടാവണം. ഐ.ടി @ സ്ക്കുളും, അതിെന്‍റ പ്രവര്‍ത്തകരും അഭിനന്ദനമര്‍ഹിക്കുന്നു.

Zain April 24, 2011 at 9:17 AM  

I was about to Install Ubuntu in my new Acer TravelMate. This post came right in time. So I could take precautions and analyze the present Windows7 in the system. THANK YOU VERY MUCH!

Zain April 24, 2011 at 10:17 AM  

@ ഹാര്‍ഡ് ഡിസ്കിന്‍റെ സൈസ് എത്രയായാലും ഒന്നോ രണ്ടോ പാര്‍ട്ടീഷന്‍ മാത്രം നല്‍കുകയും അതിലൊന്നില്‍ xp യും മറ്റേതില്‍ windows7-നും. ubuntu ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ആവശ്യവുമായിയെത്തുമ്പോള്‍ പാവം sitc വിയര്‍ക്കുന്നു. ചില കുറുക്കുവഴികള്‍ പ്രതീക്ഷിക്കുന്നു
It is easy with Ubuntu, I think. We can re-size the partitions. Before starting, we have to make sure that enough free space is available in the partition.
STILL, I THINK STRONGLY, IT IS BETTER FORMAT THE SYSTEM COMPLETELY AND RE-ALLOCATE THE HDD CONVENIENTLY AND CREATE A PARTITION WITHOUT OS. IT WILL HELP KEEPING FILES INTACT. WE CAN KEEP THE FILES AND DOCUMENTS IN SUCH A PARTITION. I USED TO DO SO. TO KEEP A COMMON PARTITION (FOR FILES) FOR BOTH WIN7 AND UBUNTU.

usman April 24, 2011 at 12:08 PM  

സ്വതന്ത്ര സോഫ്റ്റ് വെയര്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയപ്പോള്‍ വളരെ ജാഗ്രതയോടെ അവര്‍ ശ്രദ്ധിച്ചു.സമയം പോരാ,ദിവസങ്ങള്‍ നീളുന്ന കോഴ്സ് നടത്താന്‍ സാധ്യതയുണ്ടോ? ഇങ്ങനെയൊക്കെ പറയുന്നത് കേട്ടു

Biju April 24, 2011 at 2:32 PM  

ഇതു നമ്മുടെ ഇന്ത്യ ക്യൂൻസ് കോർണർ ഋതുഭേതങ്ങൾ
നിസാർ സാറിന്റെ പോസ്റ്റ് വളരെയേറെ ഉപകാരം ചെയ്തു. അതുപോലെ മറ്റൊരു പ്രശ്നം ഞാൻ അഭിമുഖീകരിക്കുന്നു. ഇപ്പോൾ ഐ സി ടി യിലൂടെ ലഭിച്ച ലാപ് ടോപ്പിൽ വിൻ ഡോസ് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ചപ്പോൾ ഒരു ബ്ലൂ സ്ക്രീൻ വന്ന് നിൽക്കുകയാണ്‌. എന്താണ്‌ ഈ പ്രശ്നം? ഇതിൽ വിൻ ഡോസ് ഇൻസ്റ്റാൾ ചെയ്യാൻ പറ്റില്ലേ? അതിന്‌ മാർഗ്ഗം ഉണ്ടെങ്കിൽ ഇതിലൂടെ പറഞ്ഞുതന്നാൽ വലിയ ഉപകാരം

Biju April 24, 2011 at 2:34 PM  

നിസാർ സാറിന്റെ പോസ്റ്റ് വളരെയേറെ ഉപകാരം ചെയ്തു. അതുപോലെ മറ്റൊരു പ്രശ്നം ഞാൻ അഭിമുഖീകരിക്കുന്നു. ഇപ്പോൾ ഐ സി ടി യിലൂടെ ലഭിച്ച ലാപ് ടോപ്പിൽ വിൻ ഡോസ് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ചപ്പോൾ ഒരു ബ്ലൂ സ്ക്രീൻ വന്ന് നിൽക്കുകയാണ്‌. എന്താണ്‌ ഈ പ്രശ്നം? ഇതിൽ വിൻ ഡോസ് ഇൻസ്റ്റാൾ ചെയ്യാൻ പറ്റില്ലേ? അതിന്‌ മാർഗ്ഗം ഉണ്ടെങ്കിൽ ഇതിലൂടെ പറഞ്ഞുതന്നാൽ വലിയ ഉപകാരം

Salah April 24, 2011 at 6:06 PM  

സര്‍, ഇതൊരു പുതിയ അറിവാണ്. Thank you, പക്ഷെ ആ മൂന്ന് സോഫ്റ്റ് വേഴ്സ് ഏതാണെന്ന് പറഞ്ഞില്ല....

swadesi April 24, 2011 at 11:27 PM  

ഉബുണ്ടുവില്‍ ക​മ്പ്യൂട്ടറിന്റെ, നെറ്റ്ബുക്കിന്റെ ഹാര്‍ഡ് വെയര്‍ കോണ്‍ഫിഗറേഷന്‍ എങ്ങനെ മനസ്സിലാക്കും? ആരെങ്കിലും ഒന്ന് സഹായിക്കുമോ?

വി.കെ. നിസാര്‍ April 25, 2011 at 6:52 AM  

സ്വദേശി സാര്‍,
System->Administration->System Monitor വഴി കോണ്‍ഫിഗറേഷന്‍ മനസ്സിലാക്കാമല്ലോ..?

വി.കെ. നിസാര്‍ April 25, 2011 at 6:58 AM  

[im]https://sites.google.com/site/kayikam123/results/sys.jpg?attredirects=0&d=1[/im]

jose April 25, 2011 at 4:13 PM  

ubuntu latest version eppol irrangum

bean April 25, 2011 at 5:45 PM  
This comment has been removed by the author.
swadesi April 25, 2011 at 10:18 PM  

ഈ അറിവ് നല്‍കിയ നിസാര്‍ സാറിന് നന്ദി പറഞ്ഞുകൊളളുന്നു. ഇത്തരം അറീവുകള്‍ share ചെയ്യാന്‍ വേദിയൊരുക്കിയ maths blog ന് അഭിനന്ദനങ്ങള്‍.

swadesi April 25, 2011 at 10:34 PM  

ഞാന്‍ ZEBRONICന്റെ ഒരു T.V.TUNER വാങ്ങിയിരുന്നു. അത് ഉബുണ്ടു 10.4ല്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍ കഴിയുമോ?PLUG & PLAYപ്രവര്‍ത്തനക്ഷമമാകുന്നില്ല.
കോണ്‍ഫിഗര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ WINDOWS ഒഴിവാക്കാമായിരുന്നു.

SUNIL V PAUL April 26, 2011 at 12:55 PM  

Please help me to install my CANON LBP 2900B laser printer in school-Ubuntu.I download the driver from canon site but printer is not responding.I format my system and reinstall all again,please help me to install.

Babu April 27, 2011 at 10:45 AM  

excellent
babu

മഞ്ഞ് April 27, 2011 at 3:43 PM  

very interesting & useful

jayan May 1, 2011 at 9:55 AM  

IT WILL BE HELPFUL TO TEACHERS IF MATHS BLOG PUBLISHED A TIME TABLE SOFTWARE.
JAYAN S K,CVKMHSS

Anand May 17, 2011 at 8:53 PM  

ente peru anand ennanu.
ngan it@school mukhena kitiya chirag laptop-l ubunduvinu pakaram windows Xp service pack 2 . install cheyyan sramikkukayayirunnu. xp cd ittu athil ninnum boot cheythukondirikke 'setup is starting windows ' ennezhuthikkatiyathinu shesham error varunnu.
"if this is the first time u see this screen please restart your computer....
if this happens again run chkdsk / f ..."
enninganeyokke ezuthiya oru screen varunnu. restart cheythitum sari avunnilla. cd-k kuzhappamonnumilla desktop computeril work cheyyunund .
enthanu prasnam?
arkenkilum solution ariyam enkil pls tel
my email:- anandsr.back@gmail.com

Mubarak May 17, 2011 at 9:22 PM  

ext4 ആയതു കൊണ്ടാണ് അതില്‍ install ചെയ്യാന്‍ പറ്റാത്തത് എന്നു തോന്നുന്നു.FDISK ചെയ്യാന്‍ പറ്റുന്ന ഒരു bootable CD വഴി re-partition ചെയ്ത് അതില്‍ install ചെയ്യാം.ഞാന്‍ അതില്‍ win7 ചെയ്തു. ആദ്യം സാറിനെ പോലെ എല്ലാം സംഭവിച്ചു, വിഷമിച്ചു, ഇപ്പോള്‍ എല്ലാം ശരിയായി.win7 ഉം ubuntu 10.04 ഉം ഉണ്ട്.

ഊരള്ളൂരൻ May 26, 2011 at 9:26 PM  

വി.എച്.എസ്സി അധ്യാപകർക്കായി ഐ.ടി @സ്കൂൾ സഹായത്തോടെ ബാലുശ്ശേരിയിൽ ഒരു ട്രെയിനിംങ്ങ് ഉണ്ടായിരുന്നു.എന്റെ തോഷിബ ലപ്ടൊപ്പും ഫയലുകളും (ലിനക്സ് ആവേശവും) സുപ്രിയ ടീച്ചറും ടീമും കുളമാക്കി.പിന്നീട് ഞാൻ ലിനക്സ് ഉപയോഗിചിട്ടില്ല.എന്റെ പല സുഹ്രുത്തുക്കൾക്കും ഈ ഗതി ഉണ്ടായിട്ടുണ്ട്.പരിഹാരമുണ്ടെന്ന് ഇപ്പോൾ മനസ്സിലായി.നിസാർ സാറിനെ പോലുള്ളവരാണ് ട്രെയിനിംങ്ങ് ടീച്ചേർസായി വരേണ്ടത്.ഒരായിരം അഭിനന്ദനങ്ങൾ

remo June 26, 2011 at 10:25 AM  

arenkilum malayalam valare eluppathil type cheyyan kazhiyunna oru free software paranjutharamo...?

St.John's HSS Mattom June 26, 2011 at 2:21 PM  
This comment has been removed by the author.
St.John's HSS Mattom June 26, 2011 at 2:22 PM  

remo

Click for it

midhun July 18, 2011 at 1:12 PM  
This comment has been removed by the author.
midhun July 18, 2011 at 1:12 PM  

good post!

girish marayamangalam September 21, 2011 at 12:28 PM  

ഇന്റർനെറ്റിൽ ചില മലയാളം സൈറ്റുകളിൽ 
(ഉദാ: മാത്സ് ബ്ലോഗ് )ചില തലക്കെട്ടുകൾ ശരിയായി ഡിസ്പ്ലെ ആകുന്നില്ല..
പക്ഷെ അതിന്റെ താഴെയുള്ള വാർത്തകൾ കാണുന്നുണ്ട്.
എങ്ങനെ ശരിയാക്കാം?
സഹായിക്കാമോ?

girish marayamangalam September 21, 2011 at 12:30 PM  

ഇന്റർനെറ്റിൽ ചില മലയാളം സൈറ്റുകളിൽ 
(ഉദാ: മാത്സ് ബ്ലോഗ് )തലക്കെട്ടുകൾ ശരിയായി ഡിസ് പ്ലെ ആകുന്നില്ല,ഉബുന്റുവിൽ
പക്ഷെ അതിന്റെ അടിയിലുള്ള മറ്റു വാർത്തകൾ ശരിയായി വായിക്കാൻ സാധിക്കുന്നു.
സാഹായിക്കാമോ?

Hari | (Maths) September 21, 2011 at 6:37 PM  

താഴെ തന്നിരിക്കുന്ന എക്സി.ഫയല്‍ സിസ്റ്റത്തില്‍ സേവ് ചെയ്ത ശേഷം പെര്‍മിഷന്‍ നല്‍കുക (right click-properties-permissions). ഡബിള്‍ ക്ലിക്ക് ചെയ്ത് Run in Terminal വഴി ഇന്‍സ്റ്റാള്‍ ചെയ്യുക.

LINUX FONT INSTALLER

എന്നിട്ടും ശരിയായില്ലെങ്കില്‍ file system-usr-share-fonts-truetype-ttf-malayalam-fonts എന്ന ക്രമത്തില്‍ തുറന്ന് താഴെ ലിങ്കില്‍ നിന്നും ഫോണ്ടുകള്‍ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക.
Rachana_w01.ttf
Rachana_w01.otf
Meera_04.ttf

തുടര്‍ന്ന് റൂട്ട് ടെര്‍മിനലില്‍ chmod 777 -R /usr/share/fonts എന്നു ടൈപ്പ് ചെയ്യുക.

ശരിയാകുന്നുണ്ടോയെന്ന് നോക്കി അഭിപ്രായം പറയണേ.

girish marayamangalam September 22, 2011 at 5:36 AM  

ഗൂഗിൾ ക്രോമിൽ എല്ലാം ശരിയായി ലഭിച്ചുതുടങ്ങി. പക്ഷേ ,
 മോസില്ലയിൽ ചില്ലുകൾ ശരിയായി വരുന്നില്ല
( ഉദാ: വിക്കിപീഡിയ )

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer