ബ്ലോഗര്‍ രൂപം മാറുന്നു.
>> Thursday, April 21, 2011
ഇന്റര്‍നെറ്റിന് ഒരു മേല്‍വിലാസമുണ്ടാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചതിന്റെ അവകാശവാദങ്ങളുന്നയിക്കാന്‍ എന്തു കൊണ്ടും അര്‍ഹത ഗൂഗിളിനുണ്ട്. (ഇക്കാര്യം മറിച്ചും പറയാം. വിരോധമില്ല) ബ്ലോഗ് എന്ന പേരു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകള്‍ ഏതെല്ലാമാണ്? ബ്ലോഗ്സ്പോട്ട് അഥവാ ബ്ലോഗര്‍, വേര്‍ഡ് പ്രസ് അങ്ങിനെ പോകുന്നു ആ നിര. ഇക്കൂട്ടത്തില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബ്ലോഗ് സേവനമേതെന്നു ചോദിച്ചാല്‍, അതേ നിമിഷം മറുപടി വരിക ബ്ലോഗര്‍ എന്നായിരിക്കും. അല്ലേ? (ഇതില്‍ ചിലര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. തല്‍ക്കാലം, ഒന്നുക്ഷമിക്ക്!) അങ്ങിനെയുള്ള ഗൂഗിളിന്റെ ബ്ലോഗ് സേവനമായ ബ്ലോഗര്‍ ഒരു രൂപമാറ്റത്തിനൊരുങ്ങുകയാണ്. ഒരു പുതുപുത്തന്‍ വേഷവ്യതിയാനമാണ് ഗൂഗിള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഒരു പ്ലാസ്റ്റിക് സര്‍ജറി. പുതുതലമുറ ബ്ലോഗിലേക്ക് (Next Generation blogger) ഒരു കാല്‍വയ്പ്. അങ്ങിനെ കാണാന്‍ പോകുന്ന പൂരത്തിന് വിശേഷണങ്ങള്‍ അനവധിയാണ്. അതെന്താണെന്നല്ലേ? ആകാംക്ഷയേറുന്നെങ്കില്‍ ഞാനധികം നീട്ടുന്നില്ല.
ഒരു സമീപകാല ചരിത്രത്തില്‍ നിന്ന് തുടങ്ങാം. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടരലക്ഷം സജീവ വായനക്കാരാണ് ബ്ലോഗറിനുണ്ടായിരുന്നത്. എന്നാല്‍ ഇന്നത് 400 കോടി സജീവവായനക്കാരിലെത്തി നില്‍ക്കുന്നു. 50 കോടി (half billion) ബ്ലോഗ് പോസ്റ്റുകളെങ്കിലും ബ്ലോഗറിലൂടെ ഇതിനോടകം ബ്ലോഗര്‍മാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇത് ഏകദേശം 53 ലക്ഷം നോവലുകള്‍ക്ക് തുല്യമാണത്രേ. അന്‍പതിനായിരം കോടിയിലധികം (half trillion) വാക്കുകളാണ് ഈ പോസ്റ്റുകളിലുള്ളത്. മലയാളത്തിലടക്കം 50 ഭാഷകളില്‍ ഗൂഗിള്‍ നേരിട്ട് സേവനം നല്‍കുന്നുണ്ട്. രണ്ടരലക്ഷം വാക്കുകള്‍ ഒരു മിനിറ്റില്‍ എഴുതപ്പെടുന്നുണ്ട്. ഈ കണക്കുവെച്ചു നോക്കിയാല്‍ ദിനംപ്രതി 5000 നോവലുകള്‍ എഴുതപ്പെടുന്നതിന് തുല്യമാണിത്. ഇത്രയും ജനപ്രീതിയാര്‍ജ്ജിച്ച സ്ഥിതിക്ക് കാലത്തിന് അനുസരിച്ച ഒരു മാറ്റത്തിന് ബ്ലോഗറും തയ്യാറെടുക്കേണ്ടേ? ഫാസ്റ്റ് യുഗത്തില്‍ അല്പം ഫാഷനായില്ലെങ്കിലോ?
2010 ല്‍ ടെംപ്ലേറ്റ് ഡിസൈനിങ്ങിലൂടെയാണ് ഗൂഗിള്‍ ബ്ലോഗറില്‍ മാറ്റം കൊണ്ടുവന്നത്. Dash board-Design-Template Designer ല്‍ എത്തി അതിലൂടെ Template ന്റെ നിറവും അക്ഷരവലിപ്പവുമെല്ലാം ഉപയോക്താവിന് മാറ്റാന്‍ കഴിയുന്ന ഒരു സൗകര്യം ഗൂഗിള്‍ പ്രദാനം ചെയ്തു. ഒപ്പം Dash board-Stats എന്ന മെനുവിലൂടെ വായനക്കാരുടെ എണ്ണവും അവര്‍ സന്ദര്‍ശിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളുമെല്ലാം ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍ക്ക് കാണാനും ഈ സേവനശൃംഖല സൗകര്യമൊരുക്കി. ഒപ്പം സ്പാം കമന്റുകളുടെ ഫില്‍റ്ററിങ്ങും ഫലപ്രദമായി. (ഇത് ബൂലോകത്ത് അല്പമൊക്കെ ഒച്ചപ്പാടുണ്ടാക്കി. താനിട്ട കമന്റ് കാണുന്നില്ലായെന്ന് ഒരാള്‍. താനത് നീക്കം ചെയ്തിട്ടില്ലെന്ന് അഡ്മിന്‍. രണ്ടു പേര്‍ക്കും പരസ്പരം വിശ്വസിക്കാനാവാത്ത അവസ്ഥ. ഇതിലാരെ കുറ്റം പറയും?) പുതിയ മാറ്റത്തില്‍ ഓട്ടോമാറ്റിക്കായി സ്പാം ആകുന്ന കമന്റുകളെ ഡിലീറ്റ് ചെയ്തു കളയാതെ ശേഖരിച്ച് ഒരു മെനുവിലേക്കെത്തിക്കുകയായിരുന്നു. അഡ്മിന് സ്പാം അല്ലെന്ന് ബോധ്യപ്പെട്ടാല്‍ നേരെ അത് പബ്ളിഷ് ചെയ്യാനാകുമായിരുന്നു. ഒരു കമന്റ് അതിന്റെ ആശയം കൊണ്ടു സ്പാമായാല്‍ അഡ്മിന് തല്‍ക്കാലത്തേക്ക് അതിനെ സ്പാമാക്കി സൂക്ഷിക്കുകയുമാകാം.
ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കിടിലന്‍ മാറ്റമാണ് 2011 ല്‍ കൊണ്ടുവരുന്നതെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. മാറ്റം എങ്ങിനെയെന്നല്ലേ? വായനക്കാനേക്കാള്‍ ബ്ലോഗ് അഡ്മിനു വേണ്ടിയാണ് പുതിയ മാറ്റങ്ങള്‍. ചിത്രസഹായത്തോടെയുള്ള ഒരു താരതമ്യപഠനത്തിലേക്ക് കണ്ണോടിച്ചാലോ?
ഇപ്പോള്‍ ഏതാണ്ട് വരാന്‍ പോകുന്ന മാറ്റത്തെക്കുറിച്ച് ഒരു ധാരണയായില്ലേ? തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാന്മാര്‍ക്കായിരിക്കും ഗൂഗിളിന്റെ പരീക്ഷണശാലയായ ഡ്രാഫ്റ്റ് ബ്ലോഗറിലൂടെ അവതരിപ്പിക്കുന്ന ഈ രൂപമാറ്റം ആദ്യഘട്ടത്തില്‍ കാണാനാവുക. (ഗൂഗിളിന്റെ ഭാഗ്യവാന്മാരുടെ ലിസ്റ്റില്‍ നിങ്ങള്‍ പെട്ടിട്ടുണ്ടോയെന്നറിയാന്‍ www.draft.blogger.com എന്ന സൈറ്റിലൂടെ ഒന്നു ലോഗിന്‍ ചെയ്തു നോക്കണേ). വിഷമിക്കേണ്ട, ഒട്ടും വൈകാതെ, തൊട്ടടുത്ത ദിവസങ്ങളില്‍ത്തന്നെ ഡ്രാഫ്റ്റ് ബ്ലോഗറിലൂടെ തന്നെ എല്ലാവര്‍ക്കും ഈ സേവനം ലഭ്യമായിത്തുടങ്ങും. മേല്‍സൂചിപ്പിച്ച വിവരങ്ങളില്‍ ഒരു പുതുമയുടെ ഗന്ധമില്ലേ? ഇനിയും കാത്തിരിക്കൂ, പുതുമകള്‍ കുറേയേറെയുണ്ടെന്നാണ് ഗൂഗിള്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതേക്കുറിച്ചെല്ലാം പ്രതിപാദിക്കുന്ന ഒരു വീഡിയോ കണ്ടു നോക്കൂ. അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
20 comments:
സമ്മതിച്ചു തന്നിരിക്കുന്നു. ഞാനെന്താ ദാസാ ഇത് ഇതുവരെ കാണാതിരുന്നത്.
എല്ലാറ്റിനും ഒരു സമയമുണ്ട് വിജയാ. അതു തീരുമാനിക്കുന്നത് സാക്ഷാല്‍ ഹരിയാ, ഹരി !!
ടണ്‍ കണക്കിന് നന്ദി....
മാഷേ...സല്യൂട്ട്..!
പ്രതീക്ഷിച്ചത് ലഭിച്ചു , നന്ദി
http://bloggerindraft.blogspot.com/
WordPressന്റെ വഴിയേ Blogger വന്നത് കാലത്തിന്റെ ചുവരെഴുത്ത് കണ്ടതിനാലാകാം. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളിലേക്കുള്ള പലായനത്താല്‍ ബ്ലോഗുകളിലെ പടിഞ്ഞാറന്‍ താത്പര്യക്കുറവ് പ്രകടമാകുന്ന ഈ ഘട്ടത്തില്‍ പ്രത്യേകിച്ചും.
പുതിയ അറിവുകൾ പകർന്നു നൽകുന്നതിനു നന്ദി.ഇനിയും ഉപകാരപ്രദമായവ പ്രതീക്ഷിക്കുന്നു.ആശംസകൾ.
നന്ദി ...മലയാളത്തില്‍ വിവരിച്ചതിന് ....:)
നന്ദി!
a BIG thanks..............
മാഷെ.. പുതിയ അറിവുകള്‍ക്ക് നന്ദി..:)
പുതിയ അറിവുകൾ പകർന്നു നൽകുന്നതിനു നന്ദി!
വീണ്ടും വരാം!
flipcardhttp://mathematicsschool.blogspot.com/view/flipcard
mosaichttp://mathematicsschool.blogspot.com/view/mosaic
sidebarhttp://mathematicsschool.blogspot.com/view/sidebar
snapshothttp://mathematicsschool.blogspot.com/view/snapshot
timelinehttp://mathematicsschool.blogspot.com/view/timeslide
നന്ദി.
thank u
it is very good
പുതിയ അറിവുകള്‍ക്ക് നന്ദി.
Informative
Hope More
Just Come this Way
Very helpful and useful
Post a Comment