ഇലക്ഷന്‍ ജോലിക്ക് ഒരു സഹായം - 2

>> Friday, April 1, 2011

പ്ലേബട്ടണില്‍ ക്ലിക്ക് ചെയ്ത് വീഡിയോ കാണാം. ഈ വീഡിയോയുടെ മൊബൈല്‍ വേര്‍ഷന്‍ (How to fix the Paper seal) Read More | തുടര്‍ന്നു വായിക്കുക എന്ന ലിങ്കില്‍ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്ത ശേഷം തുറന്നു വരുന്ന പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാത്​സ് ബ്ലോഗ് പ്രസിദ്ധീകരിച്ച ഷാജിസാറിന്റെ പോസ്റ്റ് കണ്ടിരിക്കുമല്ലോ. ഇപ്പോള്‍ ഇലക്ഷന്റെ രണ്ടാംവട്ട പരിശീലനക്ലാസുകളും കഴിഞ്ഞു. ഏതാണ്ടൊക്കെ ഒരു ധാരണയായിക്കാണും. ഏപ്രില്‍ 12 ന് വോട്ടിങ് മെഷീനും തിരഞ്ഞെടുപ്പ് സാമഗ്രികളും വാങ്ങി പോളിങ് സ്റ്റേഷനൊരുക്കി 13ന് സുഗമമായി വോട്ടെടുപ്പ് നടത്തി പെട്ടി തിരിച്ചേല്‍പ്പിക്കുന്നതുവരെയുള്ള ജോലികളാണ് പോളിങ് ഉദ്യോഗസ്ഥരില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഇത്തവണ തിരഞ്ഞെടുപ്പ് ജോലികള്‍ കിട്ടിയിരിക്കുന്നവരില്‍ ഏറെ നാളത്തെ അനുഭവ പാരമ്പര്യമുള്ളവരുണ്ട്. ഇല്ലാത്തവരുണ്ട്. കൂട്ടുത്തരവാദിത്വത്തോടെ ചെയ്യുന്ന ഈ ജോലിയില്‍ പരിചയസമ്പന്നര്‍ പരിചയക്കുറവുള്ളവരെ സഹായിക്കും. അതാണ് പതിവ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനെ ആരും ഒരു ഭയത്തോടെ സമീപിക്കേണ്ടതില്ല. എല്ലാവര്‍ക്കും സഹായത്തിനായി മാത്​സ് ബ്ലോഗ് വീണ്ടും നിങ്ങളിലേക്ക് വരികയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില വീഡിയോകളും പി.ഡി.എഫ് ഫയലുകളുമാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്. ആവശ്യപ്പെട്ടയുടനെ അവ ഞങ്ങള്‍ക്ക് നല്‍കിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നന്ദിയും രേഖപ്പെടുത്തട്ടെ. നോക്കി അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ. നിങ്ങളുടെ അഭിപ്രായങ്ങളാണ് ഇത്തരം സഹായക പോസ്റ്റുകള്‍ ഒരുക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രചോദമാകുന്നത്. താഴെയുള്ള ലിങ്കില്‍ 54 മിനിറ്റ് ദൈര്‍ഘ്യമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹിന്ദിയിലുള്ള ഒരു വീഡിയോയും നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസം ഒരു പോളിങ് സ്റ്റേഷനില്‍ സംഭവിക്കുന്ന, സംഭവിക്കാവുന്ന എല്ലാ സംഭവവികാസങ്ങളും മനോഹരമായി അതില്‍ കോര്‍ത്തിണക്കിയിരിക്കുന്നു. അതിനും താഴെ അവ മൊബൈലില്‍ കാണുന്നതിന് വേണ്ടി ഡൗണ്‍ലോഡ് ചെയ്തെടുക്കാനും ലിങ്ക് നല്‍കിയിരിക്കുന്നു.


(മുകളില്‍ കാണുന്ന 'The day of Poll' എന്ന വീഡിയോയുടെ ദൈര്‍ഘ്യം 54 മിനിറ്റാണ്)
Click here for download the video for mobile phones
(Size : 2.4 MB (duration : 1.53 Min) Video : How to fix the Paper seal)

Click here for download the video for mobile Phones
size : 62.7 MB (duration : 54 min) Video : The day of poll
ഈ വീഡിയോ മൊബൈലിനു വേണ്ടി ഡൗണ്‍ലോഡ് ചെയ്തെടുക്കുമ്പോള്‍, ഒരു പക്ഷേ താഴെ കാണുന്ന പോലൊരു അറിയിപ്പാകാം വരിക.
Sorry, we are unable to scan this file for viruses.
The file exceeds the maximum size that we scan. എങ്കില്‍ ഇതോടൊപ്പമുള്ള Download anywayയില്‍ ക്ലിക്ക് ചെയ്ത് ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതേയുള്ളു. ഇത് സിപ്പ് ഫയലാണ്. എക്സ്ട്രാക്ട് ചെയ്ത ശേഷം വേണം മൊബൈലിലേക്ക് സേവ് ചെയ്യാന്‍.

Help tips
Easy Election | Assembly presiding officers note | Brief Note | Returning to the Collection Center | Covers for Election ‌| Tips for Presiding officers

Hourly counting papers
Mock Poll Voting sheet | Number of Voters | Number of female voters only

Hand book for Presiding Officer-2009 | Check list

Presentations
Electronic Voting Machine | For Master Trainers | Important points

Phone number of Returning officers
ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങളെന്തായാലും ഇലക്ഷന്‍ കമ്മീഷന്‍ സമയാസമയങ്ങളില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു മാത്രമേ പോളിങ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.

22 comments:

നിർദോഷി April 9, 2011 at 7:27 AM  

ഞങ്ങളും മാഷന്മാരല്ലേ മാഷേ....

ഈ ഇലക്ഷൻ അനുഭവം ഒന്നു വായിക്കൂ...

കഴിഞ്ഞ ഇലക്ഷൻ സമയം. ഏതു കുഗ്രാമത്തിലാണു duty എന്നറിയാൻ റ്റെൻഷൻ അടിച്ചിരിക്കുമ്പോൾ ഇതാ വരുന്നു അറിയിപ്പ് - ഇന്ന സ്കൂളിൽ. സുഹ്രുത്തായ ഒരു മാഷ് അവിടെ പഠിപ്പിക്കുന്നുണ്ടെന്നു ഓർത്തപ്പോൾ ചെറിയ സന്തോഷം തോന്നി. ഇലക്ഷൻ എങ്ങിനെയും മാനേജ് ചെയ്യാം. പക്ഷേ പരിമിത സൌകര്യങ്ങൾ പോലുമില്ലാത്ത ബൂത്തിൽ രാത്രി തങ്ങുക എന്ന കാര്യമാണു ഞാനുൾപ്പെടെ പലരുടേയും പേടി സ്വപ്നം. സുഹ്രുത്തിനെ ഫോൺ വിളിച്ച് toilet, bathroom സൌകര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു. ഒന്നും പേടിക്കണ്ട, സ്റ്റാഫിന്റേതുൾപ്പെടെ 6 toilet നല്ല condition ൽ ഉണ്ടെന്നും എല്ലാം ക്ലീൻ ചെയ്തു ഇടീച്ചോളാമെന്നും അദ്ദേഹം വാക്കു തന്നു.
എന്നാൽ രണ്ടു ബൂത്ത് ഉള്ള ആ സ്കൂളിൽ 2 റ്റീം ആയി ഞങ്ങളെത്തിയപ്പോൾ ഞെട്ടിപ്പോയി.. ബോയ്സ് ഉപയോഗിക്കുന്ന ഒരു toilet മാത്രം തുറന്നിട്ടിരിക്കുന്നു. അതും മൂക്കു പൊത്തി മാത്രം കയറാവുന്ന നിലയിൽ. മറ്റുള്ളവയെല്ലാം ഭദ്രമായി പൂട്ടിയ നിലയിൽ... ഉടനെ സുഹ്രുത്തിനെ വിളിച്ചു.. വളരെ വിഷമത്തോടെ അങ്ങേർ പറഞ്ഞു, വല്യ മാഷ് toilet ന്റെ key തരാൻ സമ്മതിച്ചില്ല. സ്കൂൾ manager പറഞ്ഞാൽ മാത്രമേ തരൂ എന്നു പറഞ്ഞത്രെ...
രണ്ട് ബൂത്തിലെ polling officers അതിരാവിലെ, അഭയാർഥി ക്യാമ്പിൽ അഭയാർഥികൾ ക്യൂ നില്ക്കും പോലെ, പ്രാഥമിക കാര്യ നിർവഹണത്തിനായി ആരെയെക്കെയോ ശപിച്ചുകൊണ്ടു ക്യൂ നിന്നു കയറിയ അനുഭവം മരിക്കും വരെ മറക്കില്ല...

ഒരു toilet പോലും തുറന്നു കൊടുക്കാൻ കഴിയാത്ത വിധം കുറുകിപ്പോയോ മാഷന്മാരുടെ കരങ്ങൾ ?
പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള അടിസ്ഥാന സൌകര്യങ്ങൾ പോലും നിഷേധിക്കുവാൻ തക്ക വിധം അത്രക്കു നിക്രുഷ്ടന്മാരാണോ polling officers ?

ഒന്നുമല്ലെങ്കിലും ഞങ്ങളും മാഷന്മാരല്ലേ മാഷേ ?

ഇതു വായിക്കുന്ന മാഷന്മാരുടെയെങ്കിലും കണ്ണു തുറന്നിരുന്നെങ്കിൽ .....

MURALEEDHARAN.C.R April 9, 2011 at 7:32 AM  

വളരെ നല്ല ഒരു പോസ്റ്റ്
ഇലക്ഷന്‍ ഡ്യൂട്ടിയുള്ള ഏവര്‍ക്കും ഇത് ഉപകരിയ്ക്കും
ഇനിയും ഇത്തരം ഉദ്യമങ്ങള്‍ തുടരുക

Unknown April 9, 2011 at 9:07 AM  

1985 മുതല്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പങ്കെടുക്കാന്‍ അവസരം ലഭിച്ചയാളാണ് ലേഖകന്‍. കൂട്ടുത്തരവാദിത്തം എന്ന വാക്കിന്റെ അര്‍ത്ഥമറിയുന്നവരും അല്ലാത്തവരുമായി ധാരാളം അധ്യാപകരെ കാണുവാന്‍ ഇടയായിട്ടുണ്ട്. 90 കളില്‍ നടന്ന ഒരു തെരഞ്ഞെടുപ്പില്‍ നേരത്തെ ജോലിചെയ്തിരുന്ന വിദ്യാലയത്തിലെ സുഹൃത്ത് വിളിക്കുന്നു. നമ്മുടെ --- എന്ന ടീച്ചറാണ് നിന്റെ പ്രിസൈഡിങ് ആഫീസര്‍ അവരുടെ അസുഖത്തെ പറ്റി അറിയാമല്ലോ. എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണം. സുഹൃത്തിനോട് ഭയക്കേണ്ടതില്ലെന്ന് പറയാന്‍ ഏല്പിച്ച് ബൂത്തിലെത്തിയപ്പോള്‍ ഒരു ടീമായി ജോലിനോക്കാമെന്നാണ് കരുതിയത്. തെരഞ്ഞെടുപ്പ് ദിവസം അല്‍പം തിരക്ക് കുറഞ്ഞപ്പോള്‍ പ്രിസൈഡിങ് ആഫീസര്‍ മാഷെ പോയി ഭക്ഷണം കഴിച്ചുവരൂ. ഭക്ഷണത്തിന് സമയമാകാത്തതിനാല്‍ പിന്നെ മതിയെന്ന് ഞാന്‍. കൂടെയുളള മറ്റൊര് സാറ്് അപ്പോള്‍ അദ്ദേഹം കഴിക്കാന്‍ പോകാന്‍ അനുവാദം ചോദിക്കുന്നു. പ്രിസൈഡിങ് ആഫീസര്‍ സമ്മതിക്കുന്നു. ടിയാന്‍ 12 മണിക്ക്് ഭക്ഷണത്തിന് പോകുന്നു സമയം ഒരുമണിയായി, രണ്ട് മണിയായി, മൂന്ന് മണിയായി ടിയാനെ കാണുന്നില്ല. മൂന്നേകാലായപ്പോള്‍ ടിയാന്‍ വരുന്നു. എന്തുപറ്റിയെന്ന് തിരക്കിയപ്പോള്‍ ഭക്ഷണം പാകമായിരുന്നില്ലെന്ന് ടിയാന്റെ മറുപടി. 5 കിലോമീറ്റര്‍ അകലെയുളള ബന്ധുവീട്ടില്‍ പോയാണ് അദ്ദേഹം ഭക്ഷണം കഴിച്ചത്. ഇത്തരം ആളുകള്‍ ഇപ്പോഴും നമ്മുടെ കൂടെയുണ്ട്. അവരെ സൂക്ഷിക്കുക.

nazeer April 9, 2011 at 10:50 AM  

good work
happy to see videos in maths blog...

fasal April 9, 2011 at 3:46 PM  

കഴിഞ്ഞ തവണ എനിക്കൊപ്പമുണ്ടായിരുന്ന സെന്ട്രല്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇതേപ്പറ്റി യാതൊരു ധാരണയുമില്ലാത്തയാളായിരുന്നു. ഒരു മുന്‍പരിചയവുമില്ലാത്ത ഞാന്‍ തന്നെ കക്ഷിയുടെ ജോലിയും കൂടി ചെയ്യേണ്ടി വന്നു. അന്നും സഹായിച്ചത് മാത്സ് ബ്ലോഗായിരുന്നു. വളരെ വളരെ നന്ദിയുണ്ട്, ഈ സഹായത്തിന്.

Sreenilayam April 9, 2011 at 5:04 PM  

ഇലക്ഷന്‍ സഹായത്തിന് നന്ദി. എല്ലാത്തിന്റേയും പ്രിന്റ് തിങ്കളാഴ്ച സ്ക്കൂളില്‍ നിന്നെടുക്കണം.

Lalitha April 9, 2011 at 5:32 PM  

A Worthy post in apt time.

ഷഹീദ് അലി കൈപ്പുറം April 9, 2011 at 8:26 PM  

ഇലക്ഷന്‍ ‍ഡ്യൂട്ടി കിട്ടിയവര്‍ക്ക് മറ്റൊരിടത്തു നിന്നും ലഭിക്കാത്ത
പിന്തുണ പ്രിയപ്പെട്ട മാത്സ് ബ്ലോഗില്‍ നിന്ന് ലഭിച്ചപ്പോള്‍ സന്തോഷം തോന്നുന്നു..അണിയറശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍..

Mathew.J.Philip April 9, 2011 at 9:04 PM  

I'm really thankful to those who are behind the curtain It's really helpful

sakkirek April 9, 2011 at 10:39 PM  

ടി സി പ്രിപ്പേര് ചെയ്യാന് ഒരു എക്സല് പ്രോഗ്രാം. ഒന്ന് പരീക്ഷിച്ച് നോക്കുമല്ലോ? ഇതാ ഇവിടെ

ഡ്രോയിങ്ങ് മാഷ് April 9, 2011 at 10:59 PM  

ഷഹീദ് സാര്‍ പറഞ്ഞ പോലെ ഇലക്ഷന്‍ ടീപ്സ് തയ്യാറാക്കി പങ്കുവെച്ച എല്ലാവര്‍ക്കും നന്ദി. സക്കീര്‍ സാറിന്റെ സ്പ്രെഡ് ഷീറ്റ് പ്രോഗ്രാമും നോക്കി. ഒറ്റ നോട്ടത്തില്‍ നന്നായിട്ടുണ്ടെന്നു തന്നെ പറയാം.

EVM പേപ്പര്‍ സീല്‍ ഒട്ടിക്കുന്ന വീഡിയോ ഫയല്‍ മൊബൈലിലേക്ക് കോപ്പി ചെയ്തെടുത്തിട്ടുണ്ട്. വേണ്ടി വന്നാല്‍ ഉപയോഗിക്കാമല്ലോ.

Carrolmania April 10, 2011 at 10:14 AM  

kollaam

Citadel April 10, 2011 at 12:30 PM  

Quite useful,interesting & precise.Wish the group all success.Expecting more...
Bishr Ameen

സോമലത ഷേണായി April 10, 2011 at 3:03 PM  

മാത്സ് ബ്ലോഗ് എന്നും ഒപ്പമുണ്ടാകും എന്ന് ഉറപ്പിക്കുന്ന പോസ്റ്റ്. നന്ദി.

സ്നേഹതീരം April 10, 2011 at 8:05 PM  

Dear Sirs,
What about our Laptop.? As per the schedule the last date of distribution is March 31 , Today is Apr 10. What happened?
Abdurahiman.T

ജനാര്‍ദ്ദനന്‍.സി.എം April 10, 2011 at 10:46 PM  

വല്ലാത്തൊരു വിഷമം!

vijayan April 10, 2011 at 11:53 PM  

ബി എല്‍ ഓ വും ആദ്യപകനുമായ ഒരാള്‍ വൈകീട്ട് വീട്ടില്‍ വരുമ്പോള്‍ മകള്‍ ചാടി എഴുന്നേറ്റു ഒരു ചോദ്യം
. പരപ്പളവും ചുറ്റളവും തമ്മിലെന്താണ് വ്യത്യാസം?
നാന്നൂരില്‍ അധികം വീട്ടില്‍ കറങ്ങി സ്ലിപ് വിതരണം ചെയ്തു ഷീനിച്ചു വരുന്ന തന്തക്കു ദ്വേഷ്യം വന്നുള്ള മറുപടി
" ഇന്നലെ പാര്‍ട്ടി യുടെ ആള്‍ക്കാര്‍ ജീപ്പില്‍ വിളിച്ചുപറഞ്ഞ ദൂരമാണ് നമ്മുടെ വാര്‍ഡിന്റെ ചുറ്റളവ്. മൂന്നു ദിവസമായി സ്ലിപ് കൊടുക്കാന്‍ അച്ഛന്‍ നടന്ന സ്ഥലമാണ്‌ വാര്‍ഡിന്റെ പരപ്പളവ്‌. ഇപ്പോള്‍ മനസ്സിലായോ?

sakkirek April 11, 2011 at 2:23 PM  

ടി സി എക്സല് സ്പ്രഡ്ഷീറ്റ് 2 അപ്പ്ഡേറ്റഡ് ഇവിടെ ക്ലിക്ക് ചെയ്യുക

Sathyan.G April 11, 2011 at 2:30 PM  

MOST USEFUL POST AT APT TIME THANKS ALOT

harjithsurjith April 13, 2011 at 12:43 PM  

TC Preparartion Excel program is not availanle when I click where u pointed,sakkirak.

ഹോംസ് April 14, 2011 at 4:47 PM  

തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഹാവൂ! ഇനി പതുക്കെ ബ്ലോഗിലേക്ക് തിരിയാം. തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള മാത്​സ് ബ്ലോഗിന്റെ സഹായത്തിനെ പലരും പ്രകീര്‍ത്തിക്കുന്നതു കേട്ടു.പക്ഷേ, ക്ഷമിക്കണേ..ഈയുള്ളവന് എതിരഭിപ്രായമായിരുന്നു. കേവലം കോമണ്‍സെന്‍സ് പ്രയോഗിക്കേണ്ടിടത്ത് കാണാതെ പഠിച്ച 'സഹായ'ങ്ങള്‍ ദോഷം ചെയ്തു, ചുരുങ്ങിയത് ഞങ്ങളുടെ നാട്ടിലെങ്കിലും. ഇടത്തേ കയ്യില്ലാത്തയാളുടെ വലത്തേ കയ്യിന്റെ ചൂണ്ടുവിരലില്‍ മഷിപുരട്ടാമെന്ന ഭാഗം മന:പാഠത്തില്‍ നിന്നും മറന്നുപോയീ പാവം പ്രിസൈഡിങ് ആപ്പീസര്‍! മുറിഞ്ഞകൈയ്യിന്റെ മുട്ടുഭാഗത്ത് മഷി തേച്ച് അപമാനിച്ചുപോല്‍!!മാപ്പ് പറഞ്ഞിട്ടും തലയൂരാന്‍ കഴിയുന്നില്ല!!

mons April 19, 2011 at 9:16 PM  

very helpful election tips

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer