ടൗണ്‍പ്ലാനറെ സഹായിക്കാമോ? (ഒരു STD X ചോദ്യപേപ്പറും)
>> Saturday, November 13, 2010
ഈ പസില്‍ പോസ്റ്റിനോടൊപ്പം ഇരുപത് ഭാഗങ്ങളുള്ള പത്താം ക്ലാസ് ചോദ്യപേപ്പര്‍ സീരിസിന്റെ രണ്ടാം ഭാഗം ഡൌണ്‍ലോഡായി നല്‍കിയിട്ടുണ്ടെന്ന കാര്യം ആദ്യമേ സൂചിപ്പിക്കട്ടെ. അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ പോസ്റ്റില്‍ കമന്റുകളായി നല്‍കാം. ഒപ്പം ഏവര്‍ക്കും. ഒരു പുതിയ പഠനപ്രവര്‍ത്തനത്തിലേയ്ക്ക് സ്വാഗതം. ഇതും ഒരു ജ്യാമിതീയപ്രശ്നം തന്നെയാണ്.ഒരു പട്ടണത്തില്‍ നാല് പ്രധാനപ്പെട്ട തീര്‍ഥാടനസ്ഥലങ്ങളുണ്ട്.അവയെ A , B , C , D എന്ന് മാര്‍ക്ക് ചെയ്തിരിക്കുന്നു.ഇവ സമചതുരത്തിന്റെ ശീര്‍ഷങ്ങളാണ്. ഒരു വശം 20 കിലോ മീറ്റര്‍. ഇവയെ തമ്മില്‍ ബന്ധിപ്പിച്ച് റോഡുകള്‍ നിര്‍മ്മിക്കുകയാണ് ടൗണ്‍പ്ലാനറുടെ ലക്ഷ്യം.പൊതുജനങ്ങളുടെ അഭിപ്രായവും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ട് പരസ്യം കൊടുത്തു.ആര്‍ക്കും റോഡ് ഡിസെനുകള്‍ നിര്‍ദ്ദേശിക്കാം. റോഡുകളുടെ ആകെ നീളം ഏറ്റവും കുറഞ്ഞിരിക്കണം. പലരുടെയും മാതൃകകള്‍ ചര്‍ച്ചയ്ക്കുവന്നു. അവര്‍ വരച്ച റോഡുകളുടെ ചില മാതൃകകളില്‍ ചിലതാണ് താഴെ കാണുന്നത്. ഇതില്‍ വികര്‍ണ്ണ റോഡിന്റെ ആകെ നീളം 56.6 ആണ്. അതിനേക്കാള്‍ കുറഞ്ഞ നീളമുള്ള ഒരു മാതൃക നിര്‍ദ്ദേശിക്കാമോ?
.
The points A , B , C , D denotes four pilgrim places in a town.The town planner has decided to construct roads joining the pilgrim places in such a way that the total length of the road should be minimum.A , B , C , D are the vertices of asquare of side 20 km.Can you suggest a suitable plan for this project?. Some of the plans collected from the public are shown above.
Click here to get revision paper 2 for standard X
29 comments:
Answer is 54.68m
Explanation later
ഇവിടെ ക്ലിക്ക് ചെയുക
കഴിഞ്ഞ രണ്ടാഴ്ച ബ്ളോഗ് നോക്കാന്‍ പറ്റിയില്ല. ഇതിനിടയില്‍ എന്തെല്ലാം പുതിയ അറിവുകള്‍ വന്നു പോയി.
പഴയ പോസ്റ്റുകളെല്ലാം നോക്കിവരട്ടെ.....
ജിയോജിബ്രയില്‍ ഞാന്‍ ചെയ്തത്.
ഇവിടെ ക്ലിക്കൂ.
ചിത്രത്തിലെ ത്രികോണങ്ങളുടെ പ്രത്യേകത ഹിതയുടെ ഉത്തരം കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്.
ഒരു ദിവസം നമ്മുടെ നിസാര്‍ സര്‍ തന്റെ മോള്‍ക്ക് ഗണിത മേളയില്‍ പങ്കെടുക്കാന്‍ വേണ്ടി കടയില്‍ ചെന്ന് 25 രൂപ മുടക്കി 25 സാധനങ്ങള്‍ വാങ്ങിച്ചു.
ഒരു രൂപയ്ക്കു രണ്ടു വീതം കുറെ വര്‍ണ കടലാസ്സും ഒരു രൂപയ്ക്കു ഒന്ന് വച്ച് കുറെ പെന്‍സിലും അഞ്ചു രൂപയ്ക്കു രണ്ടു വീതം കുറെ പേനയും അഞ്ചു രൂപയ്ക്കു ഒന്ന് വീതം കുറച്ചു മാര്‍ക്കറുകളും ആണ് വാങ്ങിയത്.
ഓരോ ഇനത്തിന്റെയും വില വേറെ വേറെ കൂട്ടിയാല്‍ പൂര്‍ണസംഖ്യ രൂപയായി വില വരത്തക്ക വണ്ണം ആണ് സാധങ്ങള്‍ വാങ്ങിയത്.എന്നാല്‍ ഓരോന്നും എത്ര വീതം ആണ് വാങ്ങിയത് ?
@ John sir
"ആര്‍ക്കും റോഡ് ഡിസെനുകള്‍ നിര്‍ദ്ദേശിക്കാം. റോഡുകളുടെ ആകെ നീളം ഏറ്റവും കുറഞ്ഞിരിക്കണം. പലരുടെയും മാതൃകകള്‍ ചര്‍ച്ചയ്ക്കുവന്നു. അവര്‍ വരച്ച റോഡുകളുടെ ചില മാതൃകകളില്‍ ചിലതാണ് താഴെ കാണുന്നത്. ഇതില്‍ വികര്‍ണ്ണ റോഡിന്റെ ആകെ നീളം 56.6 ആണ്. അതിനേക്കാള്‍ കുറഞ്ഞ നീളമുള്ള ഒരു മാതൃക നിര്‍ദ്ദേശിക്കാമോ? "
ഞാന്‍ അവിടെ ഒരു തരം കൊടുത്തിരുന്നു കണ്ടില്ലേ ? ഇതിനെക്കാള്‍ കുറഞ്ഞ നീളമുള്ള ഒരു മാതൃക ഇല്ലല്ലോ അല്ലെ ?
ഒരു നിസ്സാര ചോദ്യം കൂടി
പൊതുവേ ജീവിതത്തില്‍ വളരെ ചിട്ടയായ ഒരു ശൈലി ഉള്ള ആളാണ് കവിയും ഗണിത തല്പരനുമായ ജനാര്‍ദ്ദനന്‍ സര്‍.അത് കൊണ്ട് തന്നെ തന്റെ നാട്ടിലെ ഒരു വിധം ആളുകള്‍ എല്ലാം ഗണിത സംബന്ധമായ എതൊരു പ്രശ്നം ഉണ്ടായാലും അദ്ധേഹത്തെ സമീപിക്കുക പതിവാണ്.
ഒരു ദിവസം സാറുടെ അടുത്ത വീട്ടില്‍ താമസിച്ചിരുന്ന ഒരു ധനികന്‍ ഒരു അപകടത്തില്‍ മരിക്കുനതിനു മുന്‍പ് തന്റെ വില്‍പത്രം തയാറാക്കി . അതില്‍ പറഞ്ഞത് തന്റെ ഭാര്യ പ്രസവികുന്നത് ആണ്‍കുട്ടി ആണ് എങ്കില്‍ തന്റെ സ്വത്തിന്റെ 1/3 ഭാഗം ഭാര്യക്കും ശേഷികുന്നത് പുത്രനും നല്‍കണം.പെണ്‍കുട്ടി ആണ് എങ്കില്‍ 3/4 ഭാഗം ഭാര്യക്കും ശേഷികുന്നത് മകള്‍ക്കും നല്‍കണം.എന്നായിരുന്നു.
ധനികന്റെ മരണം നടന്നു ഏറെ നാള്‍ കഴിയുന്നതിനു മുന്‍പ് ഭാര്യ ഇരട്ട കുട്ടികളെ പ്രസവിച്ചു .ഒരാണും ഒരു പെണ്ണും.വില്‍പത്രം എങ്ങിനെ നടപ്പിലാകുമെന്ന് ആകെ കുഴപത്തില്‍ ആയി .പ്രശ്നം കവിയുടെ വീട്ടു പടിക്കല്‍ എത്തി.കവി തേന്മാവിന്‍ കൊമ്പത്ത് സിനിമയിലെ നെടുമുടി വേണു വെറ്റില മുറുക്കി തുപ്പി ഒരു പ്രശ്നം പരിഹരിച്ച പോലെ നിമിഷം കൊണ്ട് ഒരു പരിഹാരം കണ്ടെത്തി.
എന്താണ് കവിയുടെ നിര്‍ദേശം ?
@ Haritha
വര്‍ണ്ണക്കടലാസ് = 14
പെന്‍സില്‍ = 8
പെന്‍ = 2
മാര്‍ക്കര്‍ = 1
ഹയര്‍ സെക്കണ്ടരിയില്‍ ആദ്യ മായിട്ടാണല്ലോ ഐ ടി മേള നടക്കുന്നത്.എന്നാല്‍ ഈ മത്സരത്തെ കുറിച്ച് ഒന്നും തന്നെ അവിടെയുള്ള അധ്യാപകര്‍ക്ക് അറിയില്ല.ഹയര്‍ സെക്കണ്ടാരിയില്‍ ലിനക്സ് എന്ന ഒരു സാധനം ഇല്ല തന്നെ .ഈ ബ്ലോഗില്‍ ഒരുപാട് ഹയര്‍ സെക്കന്ററി അധ്യാപകര്‍ വരുന്നുണ്ട് .
ഈ മേളയെ കുറിച്ചുള്ള ഒരു പോസ്റ്റ് പ്രസിട്ദീകരിക്കുകയാനെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റുമായിരുന്നു .
എന്റെ ചില സംശയങ്ങക്കെങ്കിലും ഉത്തരം നല്‍കുമോ??
ഡിജിറ്റല്‍ പെയിന്റിംഗ് ,പ്രസന്റേഷന്‍ ,വെബ് ഡിസൈന്‍ മത്സരങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ ചോദിച്ചിരുന്ന ചില ചോദ്യങ്ങള്‍ ഇവിടെ നല്‍കാമോ
മത്സരത്തില്‍ ഉപയോഗിക്കാന്‍ കമ്പ്യൂട്ടറില്‍ ചിത്രങ്ങളും ആനിമേഷന്‍ എന്നിവ കോപ്പി ചെയ്തു തരുമോ ,അതോ സ്വന്തം നിലയില്‍ കോപ്പി ചെയ്യാന്‍ പറ്റുമോ.
സാധാരണ ഉപയോഗിക്കുന്ന ഏതെങ്കിലും CD കള്‍ ഉണ്ടോ
ഐ ടി ക്വിസ് ചോദ്യങ്ങള്‍ പങ്കു വെച്ച് കൂടെ.
ഇവിടെ ഈ ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്തതില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ക്ഷമിക്കണം
@ Azeez sir
വളരെ ശരിയായ ഉത്തരം .എ പ്ലസ് തന്നിരിക്കുന്നു .എവിടെ പോയി ഇത്ര ദിവസം ?
@ ജോണ്‍ സര്‍
ഇങ്ങിനെ ഓരോ പരിശീലന പേപ്പര്‍ കൊടുക്കുന്നതിനേക്കാള്‍ നല്ലത് കഴിഞ്ഞ വര്ഷം ചെയ്തത് പോലെ ഓരോ പാഠ ഭാഗങ്ങള്‍ ആയി എടുത്തു കൊടുക്കുയാണ് നല്ലത്.
ഹരിതയ്ക്ക്
കഴിഞ്ഞവര്‍ഷം കൊടുത്ത പേപ്പറുകള്‍ ഇപ്പൊഴും എടുക്കാമല്ലോ. അതെല്ലാംകൂടിചേര്‍ത്ത് ഒറ്റ ഡൗണ്‍ലോഡാക്കാന്‍ ഞാന്‍ ഹരിസാറിനോട് അഭിപ്രായപ്പെട്ടിട്ടുണ്ട് . അടുത്തവര്‍ഷം ഓരോ C. O കളും എടുത്ത് അതിനെ അടിസ്ഥാനമാക്കി ചോദ്യങ്ങള്‍ നല്‍കണം.പുതിയപുസ്തകമല്ലേ വരുന്നത്. ഒരു മാറ്റത്തിനു വേണ്ടിയാമ് ഇതുചെയ്തത്
@ ഹരിത,
1/3 മകന്‍ എടുത്തു .2/3 അമ്മക്ക് കൊടുത്തു (അമ്മക്ക് കിട്ടിയതില്‍ 5/12 കഴിച്ചു 1/4 മകള്‍ക്ക് കൊടുത്തു.
ഇനി ചോദ്യത്തിലേക് : മകന്‍ മാത്രമായിരുന്നെങ്കില്‍ മകന് 1/3,അമ്മക്ക് 5/12+1/4 =2/3.
മകള്‍ മാത്രമായിരുന്നെങ്കില്‍ മകള്‍ക്ക് 1/4,അമ്മക്ക് 5/12+1/3=3/4.
മുറുക്കി തുപ്പിയ ഉത്തരം ഇതല്ലേ?
@ ജോണ്‍ സര്‍
"അടുത്തവര്‍ഷം ഓരോ C. O കളും എടുത്ത് അതിനെ അടിസ്ഥാനമാക്കി ചോദ്യങ്ങള്‍ നല്‍കണം.
പുതിയപുസ്തകമല്ലേ വരുന്നത്."
ഇത് പോലെ ഒരു വാഗ്ദാനം ഈ വര്ഷം നല്‍കിയിരുന്നു .എല്ലാ ചൊവാഴ്ചകളിലും ഒന്‍പതാം ക്ലാസ് കുട്ടികള്‍ക്ക് സഹായകം ആയ കാര്യങ്ങള്‍ ഉള്പെടുത്തും എന്ന് ആദ്യത്തെ കുറച്ചു ആഴ്ചകളില്‍ കാണിച്ച താല്പര്യം പിന്നീട് കണ്ടില്ല
ഞാന്‍ സാറിനെ അല്ല കുറ്റപെടുത്തുന്നത് ഈ ബ്ലോഗില്‍ വരുന്ന മറ്റു മാത്സ് അധ്യാപകര്‍ കൂടി ഇതിനു മുന്‍കൈ എടുക്കണം.അവര്‍ക്ക് ആവശ്യം വരുന്ന കാര്യങ്ങള്‍ ആണെങ്കില്‍ വന്നു പ്രസംഗം നടത്തി പോകും .ലിനക്സ് സംബന്ധമായ വിഷയങ്ങളില്‍ ഉള്ള സംശയങ്ങള്‍ Govt.Orders,ശമ്പള വര്‍ധനവ് ഇതൊക്കെ ആണ് പോസ്റ്റ് എങ്കില്‍ കമന്റ്സ് നൂറും ഇരുനൂറും കടക്കും .ഗണിത വിഷയം ആണെങ്കില്‍ അത് കൂടിയാല്‍ പത്തു അല്ലെങ്കില്‍ ഇരുപതു.
ബ്ലോഗില്‍ വരുന്ന ഓരോരുത്തരും അവരവരുടേതായ സംഭാവനകള്‍ നല്‍കണം .നമ്മുടെ ബാബു സര്‍ പരീക്ഷ കഴിഞ്ഞ ദിവസം തന്നെ ഫിസിക്സ് ആന്‍സര്‍ കീ തന്നു നമ്മളെ സഹായിക്കാന്‍ കാണിച്ച താല്പര്യം തികച്ചും പ്രശംസനീയം തന്നെ ആണ്. അത് പോലെ മറ്റു അധ്യാപകരും അവരവുടെതായ സംഭാവനകള്‍ നല്‍കട്ടെ.ഇനി മലയാളം ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ട് ആണ് എങ്കില്‍ എഴുതി സ്കാന്‍ ചെയ്തു അയച്ചാല്‍ ബ്ലോഗ് ടീം അത് ടൈപ്പ് ചെയ്തു പ്രസിദ്ധീകരിക്കാന്‍ തയ്യാര്‍ ആണല്ലോ .
@ കുബുദ്ധി സര്‍
"മകന്‍ മാത്രമായിരുന്നെങ്കില്‍ മകന് 1/3,അമ്മക്ക് 5/12+1/4 =2/3.മകള്‍ മാത്രമായിരുന്നെങ്കില്‍ മകള്‍ക്ക് 1/4,അമ്മക്ക് 5/12+1/3=3/4."
ഭാര്യ ഇരട്ട കുട്ടികളെ പ്രസവിച്ചു .ഒരാണും ഒരു പെണ്ണും അപ്പോള്‍ പിന്നെ അവിടെ മകന്‍ മാത്രമായിരുന്നെങ്കില്‍ മകള്‍ മാത്രമായിരുന്നെങ്കില്‍ എന്നാ സാധ്യത ഇല്ലല്ലോ .
സാറിനു ഈ ചോദ്യം എളുപ്പം കിട്ടും എനിക്കറിയാം ഒന്ന് കൂടി നോക്കൂ സര്‍
"ആണ്‍കുട്ടി ആണ് എങ്കില്‍ തന്റെ സ്വത്തിന്റെ 1/3 ഭാഗം ഭാര്യക്കും ശേഷികുന്നത് പുത്രനും നല്‍കണം.പെണ്‍കുട്ടി ആണ് എങ്കില്‍ 3/4 ഭാഗം ഭാര്യക്കും ശേഷികുന്നത് മകള്‍ക്കും നല്‍കണം.എന്നായിരുന്നു."
ഇരട്ട പിറന്ന വകയില്‍ ധനികന്റെ 1/3 ഭാഗവും 3/4 ഭാഗവും ഭാര്യ എടുത്തു .തികയാതെ വന്നപ്പോള്‍ 1/12 ഭാഗം നമ്മുടെ മധ്യസ്സന്‍ ജനാര്‍ദ്ദനന്‍ സര്‍ കൊടുത്തു .അദ്ദേഹം പിന്നീടു ആ പണിക്കു പോയിട്ടില്ല.
@ കുബുദ്ധി സര്‍
വില്‍പത്രം തയാറാക്കുമ്പോള്‍ ധനികന്‍ പറഞ്ഞത്
അനുസരിച്ച് പുത്രന് കിട്ടുന്നതിന്റെ പകുതി ആണ്
ഭാര്യക്ക് ലഭിക്കുന്നത്.അത് പോലെ പുത്രിക്ക് കിട്ടുന്നതിന്റെ മൂന്നിരട്ടി ആണ് ഭാര്യക്ക് കിട്ടുന്നത്.
അതായതു പുത്രന്‍:ഭാര്യ=2:1,ഭാര്യ:പുത്രി=3:1
അതുകൊണ്ട് പുത്രന്‍:ഭാര്യ:പുത്രി=6:3:1.
അപ്പോള്‍ ആകെ സ്വത്തിന്റെ 6/10 ഭാഗം പുത്രനും
3/10 ഭാഗം ഭാര്യക്കും 1/10 ഭാഗം പുത്രിക്കും
നല്‍കി ആണ് നമ്മുടെ കവി പ്രശ്നം പരിഹരിച്ചത്.
haritha
"അതില്‍ പറഞ്ഞത് തന്റെ ഭാര്യ പ്രസവികുന്നത് ആണ്‍കുട്ടി ആണ് എങ്കില്‍ തന്റെ സ്വത്തിന്റെ 1/3 ഭാഗം ഭാര്യക്കും ശേഷികുന്നത് പുത്രനും നല്‍കണം.പെണ്‍കുട്ടി ആണ് എങ്കില്‍ 3/4 ഭാഗം ഭാര്യക്കും ശേഷികുന്നത് മകള്‍ക്കും നല്‍കണം.എന്നായിരുന്നു."
ans of haritha:അപ്പോള്‍ ആകെ സ്വത്തിന്റെ 6/10 ഭാഗം പുത്രനും
3/10 ഭാഗം ഭാര്യക്കും 1/10 ഭാഗം പുത്രിക്കും നല്‍കി ആണ് നമ്മുടെ കവി പ്രശ്നം പരിഹരിച്ചത്."
സത്യം പറയുകയാണ് . ചോദ്യത്തിന്റെ ഉത്തരമാണോ ഇത്? എനക്ക് ഒട്ടും അങ്ങട്ട് മനസ്സിലായിട്ടില്ല.
@ കുബുദ്ധി സര്‍
"അതില്‍ പറഞ്ഞത് തന്റെ ഭാര്യ പ്രസവികുന്നത് ആണ്‍കുട്ടി ആണ് എങ്കില്‍ തന്റെ സ്വത്തിന്റെ 1/3 ഭാഗം ഭാര്യക്കും ശേഷികുന്നത് പുത്രനും നല്‍കണം."
ഭാര്യക്ക് 1/3 ഭാഗം നല്ക്കിയാല്‍ പുത്രന് 2/3 കിട്ടുന്നത് ഭാഗം .പുത്രന് കിട്ടുന്നതിന്റെ പകുതി ആണ്
ഭാര്യക്ക് ലഭിക്കുന്നത്
"പെണ്‍കുട്ടി ആണ് എങ്കില്‍ 3/4 ഭാഗം ഭാര്യക്കും ശേഷികുന്നത് മകള്‍ക്കും നല്‍കണം.എന്നായിരുന്നു"
ഭാര്യക്ക് 3/4 ഭാഗം നല്ക്കിയാല്‍ പുത്രിക്ക് 1/4 കിട്ടുന്നത് ഭാഗം. പുത്രിക്ക് കിട്ടുന്നതിന്റെ മൂന്നിരട്ടി ആണ് ഭാര്യക്ക് കിട്ടുന്നത്.
ഇനി സര്‍ ഞാന്‍ പറഞ്ഞതും കൂടി ഒന്ന് ചേര്‍ത്ത് വായിച്ചു നോക്കൂ സര്‍
ഹരിത
ഇവിടെ ഒരു വാഗ്ദാനവും ഞാന്‍ നടത്തുന്നില്ല. ആഗ്രഹം പറഞ്ഞതാണ്. കടലോളം ആഗ്രഹിച്ചാല്‍ മാത്രമേ കടുകോളം നടക്കുകയുള്ളു.പിന്നെ ,കുറ്റപ്പെടുത്തല്‍. അതിനും എനിക്ക വിരോധമില്ല.എന്റെ സമയവും മനസ്സും ഒത്തുചേരുമ്പോള്‍ വല്ലതും എഴുതും. അത്രമാത്രം. ഇന്ന് സ്ക്കൂളുകളില്‍ കണക്കധ്യാപകന്റെ ജോലി കണക്കുപഠിപ്പിക്കല്‍ മാത്രമല്ല.പല ശാസ്ത്രാധ്യാപകരും ശാസ്ത്രാധ്യാപനം മാത്രമല്ല നടത്തുന്നത്. ലിനക്സ് പഠനവും പ്രയോഗവും തികച്ചും പ്രയാസമേറിയതാണ്.maths Blog ഇല്ലായിരുന്നെങ്കില്‍ പല കമ്പ്യുട്ടര്‍ പ്രശ്നങ്ങളിലും പെട്ട് വലഞ്ഞുപോയാനേ ഞങ്ങള്‍.അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങളില്‍ പ്രതികരണം ഒത്തിരി വരുന്നു . അത് സ്വാഭാവികം. അങ്ങനെ തന്നെ വേണം.ആവര്‍ത്തിക്കുന്നു. വാഗ്ദാനമല്ല ,ആഗ്രഹമാണ് .
ഐ ടി മേളയെ കുറിച്ച് ഞാന്‍ ചോദിച്ച സഹായത്തിനു മറുപടി ഉണ്ടാകില്ലേ .ഇവിടെ ചോദിച്ചത് തെറ്റാണെങ്കില്‍ ഇത് ഡിലീറ്റ് ചെയ്യാം.
വിജൂ ക്ഷമിക്കൂ...
മറുപടി വരും!
വിജൂ സാര്‍,
ഹയര്‍സെക്കന്ററിയിലും മത്സരങ്ങള്‍ ലിനക്സ് അധിഷ്ഠിതമായിരിക്കുമെന്നാണ് വിവരം. ഹയര്‍ സെക്കന്ററിയിലും യുപിയിലും ആദ്യമായാണല്ലോ മത്സരങ്ങള്‍ നടക്കുന്നത്.
കഴിഞ്ഞ തവണ ഹൈസ്ക്കൂള്‍ തലമത്സരങ്ങളുടെ ഭാഗമായി ചിലയിടങ്ങളില്‍ നല്‍കിയ വിഷയങ്ങള്‍
ഡിജിറ്റല്‍ പെയിന്റിങ്ങ് : ഉത്സവം, മാര്‍ക്കറ്റ്...
(ജിമ്പിലോ എക്സ് പെയിന്റിലോ ചെയ്യണം)
പ്രസന്റേഷന്‍ : ജൈവവൈവിധ്യം, കുടിവെള്ളം, ആഗോളതാപനം
(മത്സരം പരിപൂര്‍ണമായും ഓപ്പണ്‍ഓഫീസ് ഇംപ്രസിലായിരിക്കും)
വെബ്ഡിസൈനിങ് : കലാകേരളം, ഒളിമ്പിക്സ്...
(HTML)
ചിലയിടങ്ങളില്‍ വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും ഓഡിയോകളും നല്‍കി. ചിലയിടങ്ങളില്‍ എന്‍സൈക്ലോപ്പീഡിയ ബ്രിട്ടാനിക്കയുടെ സി.ഡി നല്‍കി. കുട്ടിക്ക് പെന്‍ഡ്രൈവിലോ സിഡിയിലോ ഇവ കൊണ്ടു പോകാനോ നെറ്റ് ഉപയോഗിക്കാനോ അനുവാദമുണ്ടായിരിക്കില്ല.
ഐടിയില്‍ ക്വിസിന് ചോദ്യങ്ങള്‍ എന്തുമാകാം. ഐടി അധിഷ്ഠിത കറണ്ട് അഫയേഴ്സ്, 5,6,7,8,9,10 ഐടി പാഠപുസ്തകങ്ങള്‍ എന്നിവയെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരിക്കണം. സാങ്കേതിക മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുടെ ചിത്രങ്ങളും മൂവ്മെന്റുകളുടെ ലോഗോകളും കണ്ടാല്‍ തിരിച്ചറിയണം..
ഒരു ചെറിയ ധാരണയ്ക്ക് ഇതു പോരേ? ഈ കമന്റില്‍ കൂട്ടിച്ചേര്‍ക്കാനോ തിരുത്തലുകള്‍ വരുത്താനോ ഉണ്ടെങ്കില്‍ സധൈര്യം ഇടപെടുമല്ലോ
thanks hari sir.
it is very helpful.i got a idea about competition.
ഓരോ സബ് ജില്ലാ Scinece IT Maths quiz മത്സരനളുടെ ചോദ്യ ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചു കൂടെ.ഇതിലൂടെ ഒരു വലിയ ക്വിസ് ബാങ്ക് തന്നെ ഉണ്ടാക്കാന്‍ സാധിക്കില്ലേ
ഞാന്‍ വിജു സാറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തിലെ IT QUIZ ചോദ്യോത്തരങ്ങള്‍ പ്രസിദ്ധീകരിക്കണം എന്ന് അഭ്യര്‍ത്തിക്കുന്നു.
ABHIJITH
STD:X
piease explain someworkingmodeland als stillmodels
2011 ലെ IT QUIZ QUESTION & ANSWER ഒന്ന് പ്രസിദ്ധീകരിക്കാമോ?
Post a Comment